സാമ്പത്തിക ശാസ്‌ത്രത്തിനുള്ള ലെനിന്റെ സൈദ്ധാന്തിക സംഭാവനകളെല്ലാം ശരിയായ വിപ്ളവ പ്രയോഗത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളായിരുന്നു; അവയൊന്നും തന്നെ മാർൿസിസ്‌റ്റ് സാമ്പത്തിക ശാസ്‌ത്രത്തെ വികസ്വരമാക്കുന്നതിനുവേണ്ടി മാത്രം എഴുതിയ പ്രബന്ധങ്ങളായിരുന്നില്ല. അദ്ദേഹത്തിന്റെ സംഭാവനകള്‍ ദൂരവ്യാപകമായവയുമാണ്; പക്ഷേ ഒരു പൊതുകാഴ്‌ചപ്പാടിനുള്ളിലാണ് അവയുടെ ഇടം കണ്ടെത്തേണ്ടത്. അതാണ് ലെനിന്റെ സവിശേഷത- അതായത്, ഒരു സമൂര്‍ത്ത പദ്ധതിയെന്ന നിലയിലാണ് വിപ്ളവത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ വീക്ഷണം. "ഇവിടെയും ഇപ്പോഴും'' വിപ്ളവവും തമ്മില്‍ ഒരു വേര്‍തിരിക്കല്‍ രൂപരേഖ തയ്യാറാക്കേണ്ടത് ഇത് അനിവാര്യമാക്കി; തൊഴിലാളിവര്‍ഗവും സമൂഹത്തിലെ മറ്റു വര്‍ഗങ്ങളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ഒരു പരിശോധനയും നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു പ്രക്രിയ എന്ന നിലയില്‍ വിപ്ളവത്തെ സംബന്ധിച്ച ഒരു സങ്കല്‍പനവുമാണ് അത്. ഒരു സമൂര്‍ത്ത പരിപാടിയെന്ന നിലയിലുള്ള വിപ്ളവത്തെ സംബന്ധിച്ച ഈ കാഴ്‌ചപ്പാടാണ് റഷ്യയെപ്പോലെയുള്ള "പിന്നണിയില്‍ നില്‍ക്കുന്ന'' ഒരു സമൂഹത്തിലെ വിപ്ളവത്തെക്കുറിച്ചുള്ള ലെനിന്റെ സിദ്ധാന്തവല്‍ക്കരണത്തിന് ആധാരമായത്. പിന്നീട് ഒരു ഘട്ടത്തില്‍, സാമ്രാജ്യത്വത്തെ സംബന്ധിച്ച തന്റെ ധാരണയുടെ അടിസ്ഥാനത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ രണ്ട് മുഖ്യ വിപ്ളവധാരകളെ യോജിപ്പിച്ചുകൊണ്ട് ലോക വിപ്ളവ പ്രക്രിയയെ സിദ്ധാന്തവല്‍ക്കരിക്കാന്‍ (ഒന്നാം ലോകയുദ്ധക്കാലത്ത് അദ്ദേഹം വാദിച്ചത് ചരിത്രത്തിന്റെ അജണ്ടയില്‍ വന്നുകഴിഞ്ഞതാണ് ) അത് അദ്ദേഹത്തെ പ്രാപ്‌തനാക്കുകയും ചെയ്‌തു: "വികസിതരാജ്യങ്ങളിലെ തൊഴിലാളിവര്‍ഗ്ഗ വിപ്ളവധാരയും മര്‍ദ്ദിത 'പിന്നോക്ക' രാജ്യങ്ങളിലെ ദേശീയ വിമോചനധാരയും'' (അഥവാ ജനാധിപത്യവിപ്ളവം).
മാർൿസിന്റെ സൈദ്ധാന്തികമായ മുഖ്യകൃതി വാദിക്കുന്നത്, മുതലാളിത്തത്തിന്റെ വികാസം സോഷ്യലിസത്തിലൂടെ അതിനെത്തന്നെ തിരസ്‌ക്കരിക്കുന്നതിനുള്ള സാഹചര്യം സംജാതമാക്കുന്നതായാണ്. ഈ വിപ്ളവം വികസിത മുതലാളിത്ത രാജ്യങ്ങളില്‍ സംഭവിക്കുമെന്നാണ് അദ്ദേഹം വ്യക്തമായും വിഭാവനം ചെയ്‌തത്. കൊളോണിയലിസത്തെ സംബന്ധിച്ച തങ്ങളുടെ കൃതികളില്‍, ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളില്‍ കോളനിവാഴ്‌ചയ്‌ക്കെതിരായ വിപ്ളവത്തിന്റെ സാധ്യത മാർൿസും എംഗല്‍സും മുന്‍കൂട്ടി കണ്ടു. പക്ഷേ, സോഷ്യലിസ്‌റ്റ് വിപ്ളവത്തിലേക്കുള്ള പരിസരവുമായി ഇത്തരം വിപ്ളവങ്ങളുടെ ബന്ധത്തെ അദ്ദേഹം പരിശോധനാവിധേയമാക്കിയില്ല. എന്നാല്‍ തന്റെ ജീവിതാന്ത്യത്തില്‍ മാർൿസ് റഷ്യയിലേക്ക് ശ്രദ്ധ തിരിച്ചു; റഷ്യന്‍ ഗ്രാമ കമ്യൂണ്‍ വ്യവസ്ഥിതിയില്‍ നിന്നും നേരിട്ട് സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനം സാധ്യമാണെന്ന വേര സാഡു ലിച്ചിന്റെ അഭിപ്രായത്തോട് അദ്ദേഹം യോജിക്കുകയും ചെയ്‌തിരുന്നു. പക്ഷേ, ഈ പ്രക്രിയയെ സഹായിക്കാന്‍ യൂറോപ്പില്‍ സോഷ്യലിസം വിജയം വരിച്ചിരിക്കണമെന്നു മാത്രം.
യൂറോപ്യന്‍ സോഷ്യലിസ്‌റ്റ് വിപ്ളവത്തിനുള്ള കേന്ദ്ര സ്ഥാനത്തിന് ഊന്നല്‍ നല്‍കുമ്പോള്‍ തന്നെ, പരസ്‌പര പൂരകമായ ഒരു ലോക വിപ്ളവ പ്രക്രിയ ലെനിന്‍ വിഭാവനംചെയ്‌തു. മുതലാളിത്ത വികസനത്തിന്റെ താഴ്ന്ന പടിയിലുള്ള രാജ്യങ്ങള്‍ക്ക് പോലും യൂറോപ്യന്‍ സോഷ്യലിസ്‌റ്റ് വിപ്ളവത്തിന്റെ സഹായത്തിലൂടെ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് സോഷ്യലിസത്തിലേക്ക് നീങ്ങാനാകും. വിപ്ളവം ആദ്യം, എവിടെ സംഭവിക്കുന്നു എന്നത് പ്രശ്‌നമേയല്ല. (മുതലാളിത്ത സാമ്രാജ്യത്വം ലോകത്തെ ബന്ധിച്ചിരിക്കുന്ന "ചങ്ങല''യിലെ 'ദുര്‍ബലമായ കണ്ണി'യായിരിക്കും ആദ്യം പൊട്ടുകയെന്ന് അദ്ദേഹം വാദിച്ചു). ഓരോ രാജ്യത്തിലെയും വിപ്ളവത്തിന്റെ കൃത്യമായ വര്‍ഗസ്വഭാവവും ഘട്ടവും കടമകളും അതിന്റെ മുന്നോട്ടുള്ള പ്രയാണവുമെല്ലാം വ്യക്തമായി വിശലകനം ചെയ്യേണ്ടതുണ്ട്. മുതലാളിത്ത വികസനം പൂര്‍ത്തിയായിട്ടില്ലാത്ത രാജ്യങ്ങളുടെ കാര്യത്തില്‍പോലും ഈ വിശകലനം നടത്തേണ്ടതാണ്.
റഷ്യയെ സംബന്ധിച്ചിടത്തോളം ഗ്രാമ സമൂഹങ്ങള്‍ ശിഥിലമാവുകയും മുതലാളിത്ത വികസനത്തിന് വഴിയൊരുങ്ങുകയും ചെയ്യുമെന്ന് ലെനിന്‍ വിശ്വസിച്ചു. അങ്ങനെയായാല്‍ ഗ്രാമസമൂഹങ്ങളില്‍നിന്ന് നേരിട്ട് സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനം എന്ന സാഡു ലിച്ചിന്റെ വീക്ഷണം അപ്രസക്തമാകും. റഷ്യയില്‍ മുതലാളിത്തത്തിന്റെ വളര്‍ച്ച അതിവേഗത്തില്‍ മുന്നേറുകയായിരുന്നു. അതുകാരണം തൊഴിലാളിവര്‍ഗം മുഖ്യവിപ്ളവ ശക്തിയായി ഉയര്‍ന്നുകഴിഞ്ഞിരുന്നു. രംഗത്ത് താമസിച്ച് എത്തുകയും തൊഴിലാളിവര്‍ഗത്തിന്റെ ഭീഷണി നേരിടുകയും ചെയ്‌ത റഷ്യന്‍ ബൂര്‍ഷ്വാസിക്ക് ജനാധിപത്യവിപ്ളവം മുന്നോട്ടു നയിക്കാന്‍ കെല്‍പില്ലായിരുന്നു; പ്രത്യേകിച്ചും, ഫ്രഞ്ച് വിപ്ളവകാലത്ത് ഫ്രാന്‍സിലെ ബൂര്‍ഷ്വാസി ചെയ്‌തതുപോലെ ഫ്യൂഡല്‍ എസ്റ്റേറ്റുകള്‍ പിടിച്ചെടുക്കാനും സാര്‍ ഭരണത്തെ അധികാര ഭ്രഷ്‌ടമാക്കാനും അവര്‍ക്ക് കഴിയുമായിരുന്നില്ല. ആയതിനാല്‍ ബൂര്‍ഷ്വാസി ചെയ്യേണ്ടതായ ജനാധിപത്യവിപ്ളവത്തെ നയിക്കുകയെന്ന ജോലി തൊഴിലാളിവര്‍ഗം ഏറ്റെടുക്കുകയും സോഷ്യലിസത്തിലേക്ക് നീങ്ങുകയും വേണം. ഓരോ ഘട്ടത്തിലും ഇതിനായി കര്‍ഷകജനതയുടെ ഗണ്യമായ ഒരു വിഭാഗത്തെ തൊഴിലാളിവര്‍ഗം തങ്ങളോടൊപ്പം അണിനിരത്തണം. (വിപ്ളവത്തിന്റെ ഓരോ ഘട്ടത്തിലെയും തൊഴിലാളി-കര്‍ഷക സഖ്യത്തിന്റെ ഘടന വ്യത്യസ്‌തമായിരിക്കും).
യുദ്ധപൂര്‍വ്വ രചനകള്‍
യുദ്ധത്തിന് മുമ്പുള്ള കാലഘട്ടത്തില്‍ ലെനിന്‍ എഴുതിയ സാമ്പത്തിക ശാസ്‌ത്ര കൃതികള്‍ ഏറെയും ഈ സങ്കല്‍പനം സ്ഥാപിച്ചെടുക്കുന്നതിന് ലക്ഷ്യമാക്കിയവയാണ്. റഷ്യയിലെ ആഭ്യന്തരവിപണി വളരെ ചെറുതായതുകാരണം (റഷ്യന്‍ ജനതയുടെ ദാരിദ്ര്യമാണ് വിപണി ചെറുതായതിനു കാരണം) ആ രാജ്യത്ത് മുതലാളിത്തത്തിന്റെ വളര്‍ച്ച അസാധ്യമാണെന്നാണ് നരോദ്നിക്ക് സാമ്പത്തിക ശാസ്‌ത്രജ്ഞര്‍ വാദിച്ചത്. അതേസമയം, ലെനിനാകട്ടെ, റഷ്യയില്‍ മുതലാളിത്തം വികസിച്ചുവരുന്നതായും റഷ്യന്‍ ഗ്രാമ സമൂഹം (മിര്‍) ഫലപ്രദമായി തകര്‍ക്കപ്പെട്ടു വരുന്നതായും വാദിച്ചു. അദ്ദേഹം നരോദ്നിക്കുകളുമായി സൈദ്ധാന്തിക സംവാദത്തില്‍ ഏര്‍പ്പെട്ടു; മാർൿസിന്റെ വിപുലീകൃത പുനരുല്‍പാദന പദ്ധതിയെയാണ് ലെനിന്‍ ഈ സംവാദത്തില്‍ വിനിയോഗിച്ചത്.
ലെനിന്‍ മൂന്ന് അടിസ്ഥാന വിഷയങ്ങളാണ് അവതരിപ്പിച്ചത്; ഒന്നാമത്തേത്, സമ്പദ്ഘടനയിലെ തൊഴില്‍ വിഭജനപ്രക്രിയയുടെ ഫലം മാത്രമാണ് വിപണി. കര്‍ഷക കുടുംബങ്ങള്‍ കൈത്തൊഴില്‍ ഉല്‍പാദനത്തില്‍ (craft production) കൂടി ഏര്‍പ്പെട്ടിരുന്ന സാഹചര്യത്തില്‍നിന്ന് കര്‍ഷകര്‍ കൃഷിയില്‍ മാത്രം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുകയും ഒരു പ്രത്യേക വിഭാഗം ഉല്‍പാദകര്‍ കൈത്തൊഴില്‍ ഉല്‍പാദനത്തില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് മാറുമ്പോള്‍, അതുകൊണ്ടുതന്നെ അവിടെ വിപണിയുടെ ആവിര്‍ഭാവം ഉണ്ടാകുന്നു. രണ്ടാമതായി, വിവിധ ശാഖകള്‍ ഏറ്റെടുക്കുന്ന ഉല്‍പാദനത്തില്‍ അസന്തുലിതാവസ്ഥകള്‍ ഉണ്ടായേക്കാം; ചിലര്‍ ചോദനത്തെക്കാള്‍ അധികമായി ഉല്‍പാദിപ്പിക്കുന്നു; മറ്റു ചിലരാകട്ടെ ചോദനത്തിന്റെ അത്രതന്നെ ഉല്‍പാദിപ്പിക്കുന്നില്ല. എന്നാല്‍ പ്രതിസന്ധികള്‍ക്കിട വരുത്തുന്ന ഇത്തരം അസന്തുലിതാവസ്ഥകള്‍ മുതലാളിത്തത്തിന്റെ സഹജമായ സവിശേഷതയാണ്. പ്രതിസന്ധി കാരണമുണ്ടാകുന്ന അസാധ്യത ഒഴിവാക്കുന്നതിനുപരി അത്തരം പ്രതിസന്ധികളിലൂടെയാണ് ഈ വ്യവസ്ഥിതി മുന്നോട്ടുനീങ്ങുന്നത്. മൂന്നാമതായി, ഉല്‍പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം മുതലാളിത്തത്തിന്റെ മുഖമുദ്രയാണ്. ഇത് തൊഴിലാളികളെ പരമദയനീയമായ ജീവിതനിലവാരത്തിലേക്ക് തള്ളിനീക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വ്യവസ്ഥിതിക്ക് വികസിക്കാന്‍ കഴിയില്ലെന്ന് വാദിക്കുന്നത് ശരിയല്ല; കാരണം, മുതലാളിത്ത ഉല്‍പാദനം ഉപഭോഗത്തെ അടിസ്ഥാനമാക്കിയല്ല നടക്കുന്നത്. വിവിധതരത്തിലുള്ള ഉല്‍പാദനോപാധികള്‍ ഉല്‍പാദിപ്പിക്കുന്ന ഒന്നാമത്തെ ഡിപ്പാര്‍ട്ടുമെന്റ്, ഉപഭോഗ ഉപാധികള്‍ ഉല്‍പാദിപ്പിക്കുന്ന രണ്ടാമത്തെ ഡിപ്പാര്‍ട്ടുമെന്റില്‍നിന്ന് തികച്ചും സ്വതന്ത്രമായാണ് വളരുന്നത്; അങ്ങനെ ചെയ്യാന്‍ കഴിയുകയും ചെയ്യും. മൂലധനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ജൈവഘടന കാരണം വികസിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയുടെതന്നെ സ്വന്തം ആന്തരിക ആവശ്യങ്ങളെ തീറ്റിപ്പോറ്റിയാണ് ഈ വളര്‍ച്ച സാധ്യമാകുന്നത്.
കമ്പോള പ്രശ്‌നത്തെ സംബന്ധിച്ച ലെനിന്റെ വാദഗതികളില്‍ തുഗാന്‍ ബാരനോവ്സ്‌ക്കിയുടെ സ്വാധീനമുണ്ടായിരുന്നുവെന്നത് നിസ്സംശയമാണ്. "ഉല്‍പാദനം ഉല്‍പാദനത്തിനുവേണ്ടി മാത്രം'' എന്നതാണ് മുതലാളിത്തത്തിന്റെ സവിശേഷത എന്നായിരുന്നു തുഗാന്‍ ബാരനോവ്സ്‌ക്കിയുടെ വാദം; സേയുടെ നിയമത്തിലും തുഗാന്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ലെനിന്‍ തുഗാന്റെ വാദമുഖങ്ങളുടെ തനിയാവര്‍ത്തനം നടത്തുകമാത്രമായിരുന്നു എന്ന് കണക്കാക്കുന്നതും അബദ്ധമാണ്. പുനരുല്‍പാദന പദ്ധതിക്ക് അളവ് നിശ്ചയിച്ചുകൊണ്ട് താന്‍ വിവരിച്ചിട്ടുള്ള മുതലാളിത്തത്തിന്റെ ചലനാത്മകത "യാഥാര്‍ത്ഥ്യ''ത്തെ സ്വാധീനിക്കുന്നതിനായി ലക്ഷ്യമാക്കിയിട്ടുള്ളതല്ലെന്ന് അദ്ദേഹംതന്നെ സൂചിപ്പിച്ചിട്ടുണ്ട്; നരോദ്നിക് സാമ്പത്തികശാസ്‌ത്രജ്ഞന്മാര്‍ "മുതലാളിത്തത്തിന്റെ അസംഭാവ്യത''യെ സംബന്ധിച്ച് വാദിച്ചിരുന്നപ്പോള്‍ അതിന്റെ "സംഭാവ്യത''യെ സംബന്ധിച്ച് വ്യക്തമാക്കാന്‍ അദ്ദേഹത്തിന് അത് ആവശ്യമായിരുന്നു. അതാണ് അദ്ദേഹം ചെയ്‌തത്. (മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, അദ്ദേഹം നരോദ്നിക്കുകള്‍ക്ക് ഒരു "പ്രതി ഉദാഹരണം'' (counter example) ഉല്‍പാദിപ്പിക്കുകയായിരുന്നു.) പുറമേയ്‌ക്ക് ശരിയെന്ന് തോന്നാവുന്ന വിധത്തിലുള്ള ഒരു നിക്ഷേപ സ്വഭാവം അംഗീകരിക്കാതെ പുനരുല്‍പാദന പദ്ധതിക്ക് അളവ് കണക്കാക്കുക മാത്രം ചെയ്‌തതിലൂടെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ കമ്പോള പ്രശ്‌നം സംബന്ധിച്ച മാർൿസിസ്‌റ്റ് സംവാദങ്ങളാകെ വികൃതമാക്കപ്പെടുകയായിരുന്നുവെന്ന് പില്‍ക്കാലത്ത് ഓസ്‌ക്കാര്‍ ലാങ്ങെ നടത്തിയ വിമര്‍ശനം, മുതലാളിത്തത്തിന്റെ അസംഭാവ്യതയെ സംബന്ധിച്ച നരോദ്നിക്ക് വാദഗതികളെ ഖണ്ഡിക്കുന്നതില്‍ മാത്രം തല്‍പരനായിരുന്ന ലെനിന് ബാധകമേയല്ല. ഇതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്‌തു. ഈ പ്രക്രിയയ്‌ക്കിടയില്‍ തുഗാന്‍ ബാരനോവ്സ്‌ക്കിയെപ്പോലെതന്നെ അദ്ദേഹവും കൂലിച്ചെലവായിപ്പോലും മൂലധനത്തിന്റെ ജൈവഘടനയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിലൂടെ സ്വയം വിപണി കണ്ടെത്തിക്കൊണ്ട് മുതലാളിത്തത്തിന് വളരാന്‍ കഴിയുമെന്ന വസ്‌തുതയിലേക്ക് ശ്രദ്ധയാകര്‍ഷിച്ചു.
റഷ്യയില്‍ മുതലാളിത്ത വളര്‍ച്ച അസംഭാവ്യമാണെന്ന് നരോദ്നിക്കുകള്‍ വാശിപിടിച്ചുനില്‍ക്കുമ്പോഴും അവിടെ മുതലാളിത്തം വികസിക്കുകയാണെന്ന വസ്‌തുത, റഷ്യയിലെ മുതലാളിത്തത്തിന്റെ വളര്‍ച്ച എന്ന തന്റെ ക്ളാസിക് പഠനത്തില്‍ ലെനിന്‍ സ്ഥാപിച്ചു. ആസന്നമായ റഷ്യന്‍ വിപ്ളവത്തിന് ഇതുമൂലമുണ്ടാകുന്ന ആന്തരാര്‍ത്ഥങ്ങള്‍ എന്തെന്ന് അദ്ദേഹം "ജനാധിപത്യവിപ്ളവത്തില്‍ സോഷ്യല്‍ ഡെമോക്രസിയുടെ രണ്ട് അടവുകള്‍'' എന്ന കൃതിയില്‍ വിവരിച്ചു. "ജനാധിപത്യവിപ്ളവത്തെ അതിന്റെ പൂര്‍ത്തീകരണംവരെ മുന്നോട്ടുകൊണ്ടുപോകാന്‍ ബൂര്‍ഷ്വാസിക്ക് കഴിയില്ല; എന്നാല്‍ കര്‍ഷകജനതയ്‌ക്ക് അതിനുള്ള കഴിവുണ്ട്.'' തൊഴിലാളിവര്‍ഗ നേതൃത്വത്തിലായിരിക്കും അത് എന്നാണ് ആ കൃതിയില്‍ ലെനിന്‍ വാദിച്ചത്. ആയതിനാല്‍, "തൊഴിലാളിവര്‍ഗം ജനാധിപത്യ വിപ്ളവത്തെ പരിപൂര്‍ണതയിലേക്ക് നയിക്കണം. ഏകാധിപത്യത്തിന്റെ ചെറുത്തുനില്‍പിനെ ബലപ്രയോഗത്തിലൂടെ തകര്‍ക്കാനും ബൂര്‍ഷ്വാസിയുടെ ചാഞ്ചാട്ടത്തെ ദുര്‍ബലമാക്കാനും തൊഴിലാളിവര്‍ഗം കര്‍ഷക ജനതയെ ഒപ്പം കൂട്ടണം. തൊഴിലാളിവര്‍ഗം സോഷ്യലിസ്‌റ്റ് വിപ്ളവവും പൂര്‍ത്തിയാക്കണം; അതിനെതിരായ ബൂര്‍ഷ്വാസിയുടെ ചെറുത്തുനില്‍പിനെ ബലംപ്രയോഗിച്ച് തകര്‍ക്കാനും കര്‍ഷകജനതയുടെയും പെറ്റി ബൂര്‍ഷ്വാസിയുടെയും ചാഞ്ചാട്ടത്തെ അതിജീവിക്കാനും തൊഴിലാളിവര്‍ഗം തങ്ങളോടൊപ്പം ബഹുജനങ്ങള്‍ക്കിടയിലെ അര്‍ദ്ധ തൊഴിലാളി വിഭാഗങ്ങളെക്കൂടി കൂട്ടുചേര്‍ക്കണം.''
ഈ സങ്കല്‍പനത്തിന്റെ കേന്ദ്രബിന്ദു വിവിധ കര്‍ഷകവര്‍ഗങ്ങള്‍ തമ്മിലുള്ള അന്തരവും കാര്‍ഷിക പരിവര്‍ത്തനത്തില്‍ അവ ഓരോന്നും വഹിക്കുന്ന പങ്കുമാണ്. മുതലാളിത്ത വികസനത്തിലേക്ക് താമസിച്ച് എത്തിയ സമൂഹങ്ങളിലെ ബൂര്‍ഷ്വാസി, ജനാധിപത്യ വിപ്ളവത്തിന്റെ പൂര്‍ത്തീകരണം ആവശ്യപ്പെടുന്നതുപോലെ ഫ്യൂഡല്‍ പ്രഭുത്വവുമായി വഴിപിരിഞ്ഞുമാറാന്‍ അശക്തമാണെങ്കിലും പഴയ ഫ്യൂഡല്‍ പ്രഭുക്കന്മാരുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നു. "അര്‍ദ്ധ ഫ്യൂഡല്‍ മുതലാളിത്തം'' എന്ന് ലെനിന്‍ വിശേഷിപ്പിച്ച സംവിധാനം വികസിപ്പിക്കുന്നതിനാണ് ഈ സഖ്യം. ജര്‍മ്മനിയിലെ "ജങ്കര്‍ മുതലാളിത്തം'' ഇതിന്റെ ഉദാഹരണമാണ്. ഇത് "കര്‍ഷക മുതലാളിത്ത''ത്തില്‍നിന്ന് വ്യത്യസ്‌തവുമാണ്; കൂടുതല്‍ വിശാലമായ അടിത്തറയുള്ളതും കൂടുതല്‍ ഊര്‍ജ്ജസ്വലവും താരതമ്യേന കുറഞ്ഞ മര്‍ദ്ദക സ്വഭാവമുള്ളതുമായ മുതലാളിത്ത വികസനത്തെയാണ് കര്‍ഷക മുതലാളിത്തം പ്രതിനിധാനം ചെയ്യുന്നത്. അത് ഫ്യൂഡല്‍പ്രഭുത്വവുമായി വഴിപിരിഞ്ഞാണ് നില്‍ക്കുന്നത്. "കര്‍ഷക മുതലാളിത്ത''പാത പിന്തുടരാനുള്ള ബൂര്‍ഷ്വാസിയുടെ കഴിവുകേട് അര്‍ത്ഥമാക്കുന്നത് തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ മാത്രമേ കര്‍ഷകജനതയുടെ ജനാധിപത്യ അഭിലാഷങ്ങള്‍ പൂര്‍ത്തിയാക്കാനാവൂ എന്നാണ്.
സാമ്രാജ്യത്വം സംബന്ധിച്ച ലെനിന്റെ വിശകലനം
ഫ്യൂഡല്‍ സ്വത്തുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിന്റെ തുടര്‍ നടപടിയെന്ന നിലയില്‍ "ഭൂമിയുടെ ദേശസാല്‍ക്കരണത്തിനുവേണ്ടി'' അക്കാലത്ത് ലെനിന്‍ വാദിച്ചിരുന്നു; "കേവല തറ പാട്ട''ത്തിന്റെ ബാധ്യതയില്‍നിന്ന് ഉല്‍പാദകരെ ആ നടപടി വിമുക്തരാക്കുകയും അത് മൂലധന സഞ്ചയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വാദിച്ചു. ബോള്‍ഷെവിക് വിപ്ളവത്തിന്റെ ഘട്ടത്തില്‍ മാത്രമാണ് ഫ്യൂഡല്‍ പ്രഭുത്വവുമായുള്ള ബന്ധം വിച്ഛേദിക്കുമ്പോള്‍ കൃഷിക്കാര്‍ക്ക് ആ ഭൂമി വിതരണം ചെയ്യുന്നതിന് ഇടയാക്കണമെന്ന തരത്തിലേക്ക് അദ്ദേഹം തന്റെ നിലപാട് മാറ്റിയത്. നരോദ്നിക് പാരമ്പര്യത്തിന്റെ നേരവകാശികളായിരുന്ന ഇടതുപക്ഷ സോഷ്യല്‍ റവല്യൂഷണറികള്‍ ഏറെക്കുറെ ഇങ്ങനെയായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
കര്‍ഷക ജനതയ്‌ക്കിടയിലെ വര്‍ഗപരമായ വേര്‍തിരിക്കലിന്റെ പ്രശ്‌നവും രണ്ട് ഘട്ട വിപ്ളവം എന്ന സങ്കല്‍പനത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഈ വിഷയം അദ്ദേഹത്തിന്റെ ഏറെ സമയം അപഹരിച്ചിരുന്നു. കാരണം, ഈ സങ്കല്‍പനത്തിന്റെ പ്രസക്തി റഷ്യയുടെ അതിരുകള്‍ക്കും അപ്പുറം കടന്നിരുന്നു; "പിന്നണിയില്‍ നില്‍ക്കുന്ന'' സമൂഹങ്ങളെ സംബന്ധിച്ച കോമിന്റേണ്‍ വിശകലനത്തിന് ആധാരമായത് ഈ സങ്കല്‍പനമാണ്. കോമിന്റേണിന്റെ രണ്ടാം കോണ്‍ഗ്രസിനുള്ള തന്റെ പ്രാഥമിക കരട് തീസിസില്‍, വ്യത്യസ്‌ത കര്‍ഷകവര്‍ഗങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചറിയുന്നതിന് തൊഴിലാളികളെ കൂലിക്കുവെയ്‌ക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള ഒരു മാനദണ്ഡം ലെനിന്‍ അവതരിപ്പിച്ചിരുന്നു; മൌ സേദൂങ്ങിന്റേതുള്‍പ്പെടെയുള്ള, പില്‍ക്കാലത്ത് ഈ പ്രശ്‌നം സംബന്ധിച്ചുണ്ടായ ഏറെ പ്രസിദ്ധമായ എല്ലാ വിശകലനങ്ങളുടെയും അടിസ്ഥാനം ഇതായിരുന്നു.
സാമ്രാജ്യത്വവും യുദ്ധവും
ഒന്നാം ലോകയുദ്ധത്തെ മുതലാളിത്തത്തിന്റെ പരിവര്‍ത്തനഘട്ടം എന്ന നിലയിലാണ് ലെനിന്‍ കണ്ടത്. അത് ചരിത്രപരമായ അജണ്ടയില്‍ ലോക വിപ്ളവത്തിന്റെ ആഗമനം വിളംബരംചെയ്‌തു. ഒരു ഉല്‍പാദന സമ്പ്രദായത്തിന്റെ വികസനത്തിന്റെ നിശ്ചിതഘട്ടത്തില്‍, അതിന്റെ സവിശേഷതയായ സ്വത്തുബന്ധങ്ങള്‍, ഉല്‍പാദനശക്തികളുടെ തുടര്‍ന്നുള്ള വികസനത്തിന് "പ്രതിബന്ധ''മായി മാറുന്നുവെന്ന മാർൿസിന്റെ പരാമര്‍ശം സ്വാഭാവികമായും ഈ "പ്രതിബന്ധത്തി''ന്റെ ഘട്ടം എത്തിയെന്ന് നാം എങ്ങനെ അറിയും എന്ന ചോദ്യം ഉയര്‍ത്തിയിരുന്നു. അഥവാ പൊതുവെ പറഞ്ഞാല്‍, ഒരു ഉല്‍പാദന സമ്പ്രദായം ചരിത്രപരമായി കാലഹരണപ്പെട്ടുവെന്ന് പറയാന്‍ കഴിയുന്നത് എപ്പോഴാണ് ? വ്യവസ്ഥിതിയുടെ "തകര്‍ച്ച''യിലേക്കുള്ള പ്രവണതയില്‍ ഈ കാലഹരണപ്പെടല്‍ സ്വയം പ്രകടമാകും എന്നും അത്തരത്തില്‍ ഒരു "തകര്‍ച്ച''യുടെ സൂചനയൊന്നും ഉണ്ടായില്ലെങ്കില്‍ മുതലാളിത്തംതന്നെ തുടരുമെന്ന വസ്‌തുതയുമായി തൊഴിലാളിവര്‍ഗം പൊരുത്തപ്പെടണമെന്നും ആ വ്യവസ്ഥിതിക്കുള്ളില്‍നിന്ന് തങ്ങളുടെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിനുള്ള സമരങ്ങളില്‍ മാത്രം തൊഴിലാളിവര്‍ഗം ഏര്‍പ്പെട്ടാല്‍ മതിയെന്നും അതനുസരിച്ച് മാർൿസിസത്തെ "തിരുത്തിയെഴുതണ''മെന്നുമാണ് ജര്‍മ്മന്‍ സോഷ്യല്‍ ഡമോക്രസിയിലെ "തിരുത്തല്‍വാദ'' പാരമ്പര്യം വാദിച്ചത്. റോസാ ലൿസംബര്‍ഗ് പ്രതിനിധാനം ചെയ്‌തിരുന്ന ജര്‍മ്മനിയിലെ വിപ്ളവ പാരമ്പര്യത്തിന്റെ വക്താക്കള്‍ ഇതിനെതിരായി വാദിച്ചത് ആ വ്യവസ്ഥിതി അനിവാര്യമായും "തകര്‍ച്ച''യിലേക്ക് നീങ്ങുകയാണെന്നാണ്; പക്ഷേ, വ്യവസ്ഥിതിയുടെ കാലഹരണപ്പെടലിന്റെ തെളിവ് "തകര്‍ച്ച''യിലേക്കുള്ള അതിന്റെ പ്രവണതയിലാണ് സ്ഥിതിചെയ്യുന്നത് എന്ന തിരുതല്‍വാദികളുടെ ആശങ്ക ആ പ്രക്രിയക്കിടയില്‍ അവരും അംഗീകരിച്ചു.
ലെനിന്‍ ഈ ആശങ്കയില്‍നിന്ന് അകന്നു മാറുകയും യുദ്ധത്തെ മുതലാളിത്തത്തിന്റെ "ജീര്‍ണ്ണ'' സ്വഭാവത്തിന്റെ മാതൃകയായി കാണുകയും ചെയ്‌തു. തൊഴിലാളികള്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്തേ മതിയാകു എന്ന് ശക്തമായ ഒരു സാഹചര്യം ഇത് പ്രദാനംചെയ്‌തു. അവര്‍ ഒന്നുകില്‍ ട്രെഞ്ചുകളില്‍ തങ്ങളെപ്പോലുള്ള മറ്റു രാജ്യങ്ങളിലെ തൊഴിലാളികളെ കൊല്ലണം, അല്ലെങ്കില്‍ തങ്ങളുടെ രാജ്യത്തെ മുതലാളിത്ത ചൂഷകര്‍ക്കെതിരെ തോക്ക് തിരിച്ചുപിടിക്കണം (അങ്ങനെയാണ് ബോള്‍ഷെവിക് മുദ്രാവാക്യം "സാമ്രാജ്യത്വ യുദ്ധത്തെ ആഭ്യന്തര യുദ്ധമാക്കി മാറ്റുക'' എന്നായത്). യുദ്ധത്തെക്കുറിച്ച് വിശദീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും മുതലാളിത്തത്തിന്റെ ജീര്‍ണ്ണ സ്വഭാവത്തെ സംബന്ധിച്ച് (യുദ്ധം അതിന്റെ അസന്ദിഗ്ധമായ തെളിവായിരുന്നു) നിര്‍വചിക്കുന്നതിനും വേണ്ടിയായിരുന്നു അദ്ദേഹം തന്റെ സിദ്ധാന്തം വികസിപ്പിച്ചത്.
സാമ്രാജ്യത്വത്തെ സംബന്ധിച്ച ലെനിന്റെ സിദ്ധാന്തം ഏറെ തെറ്റിദ്ധരിക്കപ്പെട്ടതാണ്. ഒരു ഉപഭോഗ വിധേയ (under-consumptionist) നിലപാട് ലെനിനുമേല്‍ ആരോപിക്കുന്നതാണ് പൊതുവെ കണ്ടുവരുന്ന ഒരു തെറ്റിദ്ധാരണ. ഈ പ്രവണതയെ പ്രതിരോധിക്കുന്നതിനുള്ള ഒരു ഉപകരണ മാര്‍ഗ്ഗമാണ് സാമ്രാജ്യത്വം എന്ന വീക്ഷണം ഇതിന്റെ ഭാഗമാണ്. രണ്ടാം ലോക യുദ്ധാനന്തര കാലഘട്ടത്തിലെ കെയ്‌നീഷ്യന്‍ ചോദന നിര്‍വ്വഹണ (demand management) ത്തോടെ, സാമ്രാജ്യത്വത്തെ സംബന്ധിച്ച ലെനിന്റെ സിദ്ധാന്തം കാലഹരണപ്പെട്ടതായി പില്‍ക്കാലത്ത് പല എഴുത്തുകാരും വാദിക്കുന്നതിന് ഇടയാക്കിയത് ഈ വ്യാഖ്യാനമാണ്. എന്നാല്‍ ധൈഷണികമായി ഹോബ്‌സണോട് ലെനിന്‍ കടപ്പെട്ടിരുന്നുവെങ്കിലും, അദ്ദേഹം ഹോബ്‌സണെപ്പോലെ ഒരു ഉപഭോഗവിധേയ നിലപാടുകാരനായിരുന്നില്ല. സാമ്രാജ്യത്വത്തെ സംബന്ധിച്ച ഒരു "ഔദ്യോഗികമായ'' സിദ്ധാന്തമായിരുന്നില്ല ലെനിന്റേത് എന്നത് ശരിതന്നെയാണ്; അതായത്, മുതലാളിത്തത്തിന്റെ ഏതെങ്കിലും സവിശേഷ പ്രവണതയ്‌ക്കുള്ള പ്രതിവിധി പ്രദാനംചെയ്യുന്ന ഒന്നായി അദ്ദേഹം സാമ്രാജ്യത്വത്തെ കണക്കാക്കിയില്ല.
കുത്തക മുതലാളിത്തമാണ് സാമ്രാജ്യത്വം
ലെനിനെ സംബന്ധിച്ചിടത്തോളം സാമ്രാജ്യത്വം കുത്തക മുതലാളിത്തമാണ്. മൂലധനത്തിന്റെ കേന്ദ്രീകരണപ്രക്രിയ ഉല്‍പാദനത്തിന്റെയും ധനപരിപാലനത്തിന്റെയും മണ്ഡലങ്ങളില്‍ കുത്തകകള്‍ ഉദയംചെയ്യുന്നതിന് ഇടവരുത്തുന്നു. പിന്നീട് അവ പരസ്‌പരം സുദൃഢമാക്കപ്പെടുന്നു. ധനപരിപാലനത്തിന്റെയും വ്യവസായത്തിന്റെയും മണ്ഡലങ്ങളെ മറികടന്ന് ഒരു ചെറുകിട ധനാധിപതിക്ക് വമ്പിച്ച തോതിലുള്ള "ധനമൂലധന''ത്തിന്റെയാകെ നിര്‍വഹണത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ പറ്റുന്ന അവസ്ഥ സംജാതമാകുന്നു. ഈ ധനാധിപതികള്‍ (oligarchies) ദേശാടിസ്ഥാനത്തിലുള്ളവരും തങ്ങളുടെ ദേശരാഷ്‌ട്രങ്ങളുമായി സംയോജിപ്പിക്കപ്പെട്ടവരുമാണ്. ഓരോ വികസിത മുതലാളിത്ത രാജ്യത്തിലെയും ഭരണകൂടത്തിന്റെയും ധന മേഖലയുടെയും വ്യവസായത്തിന്റെയും ചുക്കാന്‍ പിടിക്കുന്നവര്‍ തങ്ങള്‍ക്കിടയില്‍ ഒരു "വ്യക്തിഗത യൂണിയന്‍'' സൃഷ്‌ടിക്കുന്നു. മൂലധനങ്ങള്‍ തമ്മില്‍ എപ്പോഴും നിലനില്‍ക്കുന്ന മത്സരം ഇപ്പോള്‍ ശക്തരായ ധനാധിപതികള്‍ അവരുടെ ദേശരാഷ്‌ട്രങ്ങളുടെ പിന്‍ബലത്തോടെ "സാമ്പത്തിക ഭൂപ്രദേശങ്ങള്‍'' പിടിച്ചെടുക്കുന്നതിന് നടത്തുന്ന പരസ്‌പരമുള്ള ചേരിപ്പോരിന്റെ രൂപം കൈവരിച്ചിരിക്കുന്നു. "സാമ്പത്തിക ഭൂപ്രദേശങ്ങള്‍'' കൈയടക്കുന്നത് കമ്പോളങ്ങള്‍ എന്ന നിലയിലോ അസംസ്‌ക്കൃത വസ്‌തുക്കളുടെ ഉറവിടങ്ങളായോ ധനനിക്ഷേപമേഖലകളായോ ഉള്ള അവയുടെ യഥാര്‍ത്ഥ ഉപയോഗക്ഷമത കണക്കിലെടുക്കുന്നതു കാരണമല്ല, മറിച്ച് എതിരാളികളെ ആ മേഖലയില്‍നിന്ന് അകറ്റിനിര്‍ത്തുന്നതില്‍നിന്നുള്ള പ്രയോജനക്ഷമതാ സാധ്യത കാരണമാണ്. "സാമ്പത്തിക ഭൂപ്രദേശങ്ങള്‍' വെട്ടിപ്പിടിക്കുന്നതിനുവേണ്ടിയുള്ള നെട്ടോട്ടം ലോകത്തെയാകെ അവര്‍ തമ്മില്‍ വിഭജിച്ചെടുക്കുന്നതിലാണ് വിജയകരമായി കലാശിച്ചത്. ഇനി പുനര്‍വിഭജനം മാത്രമേ സാധ്യമാകൂ എന്ന സ്ഥിതിയിലുമെത്തി; യുദ്ധങ്ങളിലൂടെയാണ് അത് നടപ്പിലാക്കാന്‍ കഴിയുന്നത്. സാമ്രാജ്യത്വയുഗത്തിന്റെ, അതായത് കുത്തക മുതലാളിത്ത യുഗത്തിന്റെ സവിശേഷതയാണ് യുദ്ധങ്ങള്‍.
ധനമൂലധനത്തെ സംബന്ധിച്ച ലെനിന്റെ സങ്കല്‍പനം പലവിധത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്: "സംഭരിച്ചുവയ്‌ക്കലും''(Stock) "പ്രവഹിപ്പിക്കലും'' (flow) തമ്മിലുള്ള ആശയക്കുഴപ്പത്തെ ആധാരമാക്കിയതാണ് അത്; "വന്‍ തുകകള്‍ ഉള്‍ക്കൊള്ളുന്ന സാമ്പത്തിക ഇടപാടുകള്‍'' (high finance) സംബന്ധിച്ച ഹോബ്‌സണിന്റെ സങ്കല്‍പനത്തിനും (ധനപരവും വ്യാവസായികവുമായ താല്‍പര്യങ്ങള്‍ ഏറെക്കുറെ വ്യത്യസ്‌തമായ ബ്രിട്ടന്റെ സവിശേഷത) "ധനമൂലധനം'' അഥവാ "ബാങ്കുകളുടെ നിയന്ത്രണത്തിലുള്ളതും വ്യവസായത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതുമായ മൂലധനം'' എന്ന ഹില്‍ ഫെര്‍ഡിങ്ങിന്റെ സങ്കല്‍പനത്തിനും (വ്യാവസായികവും ധനപരവുമായ താല്‍പര്യങ്ങള്‍ ഏകോപിച്ച് നീങ്ങുന്ന ജര്‍മ്മനിയുടെ സവിശേഷത) ഇടയ്‌ക്ക് അത് ആടിക്കളിക്കുന്നു എന്നിവയാണ് ആ വിമര്‍ശനങ്ങള്‍. എന്നാല്‍ ലെനിന്റെ സിദ്ധാന്തത്തിന്റെ അന്തഃസത്ത എന്താണെന്ന് അറിയാതെയുള്ള വിമര്‍ശനങ്ങളാണ് ഇവയെല്ലാം. "സംഭരിച്ചുവയ്‌ക്കലും'' "പ്രവഹിപ്പിക്കലും'' തമ്മിലുള്ള വേര്‍തിരിവ് ഉപഭോഗ വിധേയവാദ (under-consumptionist) കാഴ്‌ചപ്പാടിനുള്ളില്‍ മാത്രമാണ് പ്രസക്തി കൈവരിക്കുന്നത്; ആ സാഹചര്യത്തില്‍ വായ്‌പാവ്യാപനത്തിലൂടെ ധനസഹായം ചെയ്യുന്ന കയറ്റുമതിമിച്ചം എന്ന അര്‍ത്ഥത്തില്‍ മൂലധന കയറ്റുമതിക്ക് മൊത്തം ചോദന (aggregate demand) ത്തെ വര്‍ദ്ധിപ്പിക്കാനുള്ള സ്രോതസ്സായി മാറാന്‍ കഴിയും. ചുരുക്കത്തില്‍, "പ്രവഹിപ്പിക്കല്‍'' പ്രസക്തമാകുന്നത് മൊത്തം ചോദനത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോഴാണ്; കയറ്റുമതി മിച്ചം കൂടാതെയുള്ള, നിക്ഷേപം തെരഞ്ഞെടുക്കാനുള്ള അവകാശ (portfolio choice) ത്തിന്റെ പ്രതിഫലനം എന്ന നിലയിലുള്ള മൂലധന കയറ്റുമതി മൊത്തം ചോദനത്തെ ബാധിക്കില്ല. ലെനിനെ ഉപഭോഗ വിധേയവാദത്തില്‍നിന്നും വേര്‍പെടുത്തി പരിശോധിച്ചാല്‍, അദ്ദേഹം സംഭരിച്ചുവെയ്‌ക്കലും പ്രവഹിപ്പിക്കലും തമ്മില്‍ വേര്‍തിരിച്ചുകാണുന്നില്ല എന്ന വിമര്‍ശനത്തിന് പ്രസക്തിയുണ്ടാവില്ല. അതേപോലെതന്നെ, മുതലാളിത്തത്തിന്റെ ഒരു ഘട്ടത്തിന്റെ മൊത്തം സവിശേഷതകളാണ് ലെനിന്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്; നിരവധി രാജ്യങ്ങളുടെ പ്രത്യേകതകള്‍ അതില്‍ അദ്ദേഹം ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്; ആ സ്ഥിതിക്ക് അദ്ദേഹം ഉപയോഗിച്ച ഏറെക്കുറെ അയവേറിയതും (elastic) മേല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതുമായ സങ്കല്‍പനങ്ങളെക്കുറിച്ച് വലിയ വിമര്‍ശനം ഉന്നയിക്കേണ്ട ആവശ്യമില്ല.
അദ്ദേഹത്തിന്റെ സിദ്ധാന്തം, അതിന്റെ സാമ്പത്തികമായ സങ്കല്‍പനത്തില്‍ തികച്ചും ലളിതമാണെങ്കിലും അതിന്റെ സന്ദര്‍ഭത്തിനുള്ളില്‍ ഏറെക്കുറെ അപ്രതീക്ഷിതമാണെങ്കിലും, സാമ്രാജ്യത്വം കൈയടക്കിവെച്ചിട്ടുള്ള അധീശാധികാരത്തിന്റെ ബന്ധങ്ങള്‍ ചിത്രീകരിക്കുന്നതില്‍ സമ്പന്നമാണ്. മുമ്പുതന്നെ വിഭജിക്കപ്പെട്ടുകഴിഞ്ഞ ഒരു ലോകത്തെ പുനര്‍ വിഭജിക്കാനുള്ള പരിശ്രമം സങ്കീര്‍ണമായ നിരവധി രൂപങ്ങള്‍ കൈക്കൊള്ളുന്നു (യുദ്ധത്തെ കണക്കിലെടുക്കാതെതന്നെ). കോളനികള്‍, അര്‍ദ്ധ കോളനികള്‍, സാധാരണ സ്വതന്ത്ര രാജ്യങ്ങളുടെ പരമാധികാരത്തെ തകര്‍ക്കല്‍, പോര്‍ച്ചുഗലിനെപ്പോലെയുള്ള കൊളോണിയല്‍ ശക്തികള്‍ക്കുമേല്‍പോലും പ്രത്യയശാസ്‌ത്രപരമായ അധീശാധികാരം സ്ഥാപിക്കാല്‍ ഇത്യാദി. അന്താരാഷ്‌ട്രബന്ധങ്ങളുടെ ലോകത്തെ ലെനിന്റെ സിദ്ധാന്തം മാർൿസിസ്‌റ്റ് വിശകലനത്തിനായി തുറന്നുകൊടുത്തു.
യൂറോപ്യന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിലെ തിരുത്തല്‍വാദ (റിവിഷനിസം)ത്തെ വിശദീകരിക്കാന്‍ 1908-ല്‍ ലെനിന്‍ പരിശ്രമിച്ചിരുന്നു. മുതലാളിത്ത മത്സരത്തില്‍ പുറന്തള്ളപ്പെടുന്ന ചെറുകിട ഉല്‍പാദകരുടെ തൊഴിലാളിവര്‍ഗത്തിന്റെ ചേരിയിലേക്കുള്ള തള്ളിക്കയറ്റം, അതിനോടൊപ്പം തിരുത്തല്‍വാദത്തിന് മണ്ണൊരുക്കുന്ന അന്യവര്‍ഗ പ്രത്യയശാസ്‌ത്രത്തെക്കൂടി തൊഴിലാളിവര്‍ഗ ചേരിയിലേക്ക് കൊണ്ടുവന്നു. കുത്തക മുതലാളിത്ത ശക്തികളുടെ "അമിത ലാഭ''ത്തില്‍നിന്നുള്ള കൈക്കൂലിക്ക് അടിപ്പെട്ട തൊഴിലാളിവര്‍ഗത്തില്‍ ഒരു വിഭാഗത്തെ, പ്രത്യേകിച്ച് ട്രേഡ്‌യൂണിയന്‍ നേതൃത്വത്തെയാണ്, എംഗല്‍സിന്റെ ചില പരാമര്‍ശങ്ങളില്‍നിന്നുള്ള സൂചന ഉള്‍ക്കൊണ്ടുകൊണ്ട് ലെനിന്‍ "സാമ്രാജ്യത്വം'' എന്ന കൃതിയില്‍ തിരുത്തല്‍വാദികള്‍ എന്ന് വിശദീകരിച്ചത്. "അസമമായ വിനിമയ''ത്തെ ആധാരമാക്കിയുള്ള പില്‍ക്കാല വാദഗതികളില്‍നിന്നും ലെനിന്റെ ഈ നിലപാടിനെ വേര്‍തിരിച്ചു കാണേണ്ടതുണ്ട്. വികസിത രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗവും ചൂഷകവിഭാഗത്തിന്റെ ഭാഗംതന്നെയാണെന്ന് അവകാശപ്പെടുന്നിടംവരെ അത് എത്തി. സാമ്രാജ്യത്വ ചൂഷണത്തിന്റെ പ്രത്യക്ഷത്തിലുള്ള ഗുണഭോക്താക്കളെ മാത്രം ഒരു ഇടുങ്ങിയ വരിയില്‍ ഒതുക്കുകയായിരുന്നില്ല അദ്ദേഹം. മറിച്ച്, ആ പ്രതിഭാസത്തെ കുത്തകയുമായി ബന്ധപ്പെടുത്തി. കുത്തകാധിപത്യം നടപ്പിലാക്കാത്ത അസമമായ വിനിമയം എന്ന സിദ്ധാന്തം ദുരുപദിഷ്‌ടിതമാണ്. സമ്പന്ന കേന്ദ്രങ്ങളും (metropolis) ചുറ്റുവട്ടത്തു (periphery) ള്ളവരും പ്രത്യേക പ്രവര്‍ത്തനങ്ങളില്‍ വൈദഗ്ധ്യം നേടുന്നില്ലെങ്കില്‍ അവരുടെ നിലനില്‍പുതന്നെ ഇല്ലാതാവും; എന്നാല്‍ കുത്തകയുടെ അഭാവത്തില്‍ ഇത്തരം വൈദഗ്ധ്യവല്‍ക്കരണത്തെ അവര്‍ക്ക് വിശദീകരിക്കാനാവില്ല. കുത്തകയെ സംബന്ധിച്ച ലെനിനിസ്‌റ്റ് ഊന്നല്‍ ആ വിഷയത്തെ സംബന്ധിച്ച കൂടുതല്‍ ഫലപ്രദമായ സമീപനമാണ് - ഒരു ഇടുങ്ങിയ മണ്ഡലത്തിനും അപ്പുറത്തേക്ക് ഗുണഭോക്താക്കളുടെ വൃത്തത്തെ വിപുലമാക്കുകയാണെങ്കില്‍പോലും ഇതാണ് സ്ഥിതി.
"സാമ്രാജ്യത്വം'' എന്ന തന്റെ കൃതിയില്‍ ലെനിന്‍, "തീവ്ര-സാമ്രാജ്യത്വം'' (Ultra-imperialism) എന്ന നിലയില്‍ സാര്‍വദേശീയമായി ഏകീകൃതമായ ധനമൂലധനം സമാധാനപരമായ കരാറിലൂടെ ലോകത്തെ കൂട്ടായി കൊള്ളയടിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള കാള്‍ കൌട്സ്‌ക്കിയുടെ മന്ത്രോച്ചാരണത്തെ ലെനിന്‍ വിമര്‍ശിച്ചിട്ടുണ്ട്. വിവിധ ധനമൂലധനശക്തികള്‍ക്കിടയില്‍ അവ തമ്മിലുള്ള പരസ്‌പര ധാരണയുടെ അടിസ്ഥാനത്തില്‍ ലോകത്തെ പങ്കിട്ടെടുക്കുമെന്ന് കരുതിയാല്‍തന്നെ, അത് യാഥാര്‍ത്ഥ്യമായാല്‍തന്നെ, ആ സമയത്തെ അവര്‍ ഓരോരുത്തരുടെയും ആപേക്ഷികമായ ശക്തിയെ മാത്രമെ അത് പ്രതിഫലിപ്പിക്കുന്നുള്ളൂ. എന്നാല്‍ മുതലാളിത്തത്തിന്റെ സഹജ സവിശേഷതയായ അസമമായ വികസനം ഈ ആപേക്ഷികമായ ശക്തിയെ അനിവാര്യമായും കീഴ്‌മേല്‍ മറിക്കും; ഇത് സംഘട്ടനങ്ങള്‍ക്ക് ഇടയാക്കുകയും തുടര്‍ന്ന് യുദ്ധത്തില്‍ കലാശിക്കുകയും ചെയ്യും. യുദ്ധങ്ങള്‍ക്കിടയിലുള്ള താല്‍ക്കാലിക യുദ്ധവിരാമത്തിന്റെ ഇടവേളയാകാന്‍ മാത്രമേ "തീവ്രസാമ്രാജ്യത്വ''ത്തിനു കഴിയൂ. യുദ്ധാനന്തരകാലത്തെ അനുഭവങ്ങളെ ആധാരമാക്കി പലരും വാദിക്കുന്നത് കൌട്സ്‌ക്കിയന്‍ സങ്കല്‍പനമാണ് ലെനിന്റേതിനെക്കാള്‍ ശരിയെന്നാണ്. സാമ്രാജ്യത്വത്തിനുള്ളിലെ കിടമത്സരങ്ങള്‍ക്ക് പാൿസ് അമേരിക്കാനയ്‌ക്കു കീഴില്‍ (അമേരിക്കന്‍ ആധിപത്യത്തിന്‍കീഴില്‍ സമാധാനം) തീവ്രത കുറഞ്ഞിരിക്കുന്നു.
എന്നാല്‍, ഇവിടെ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടതായുണ്ട്: ഒന്നാമത്, ദേശീയാടിസ്ഥാനത്തിലുള്ളതും ദേശീയ രാഷ്‌ട്രങ്ങളുടെ സഹായം ലഭിക്കുന്നവയുമായ വിവിധ ധനമൂലധനങ്ങള്‍ക്കിടയില്‍ കൌട്സ്‌ക്കി കണ്ടിരുന്നതുപോലെ ഈയിടെയായി യോജിപ്പുണ്ടാകുന്നില്ല. എന്നാല്‍, ഒരു പുതിയ അന്താരാഷ്‌ട്ര ധനമൂലധനവും അതുകൊണ്ടുതന്നെ ഒരു പുതിയ സാമ്രാജ്യത്വവും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. മൂലധനം കൂടുതല്‍ കേന്ദ്രീകരിക്കുന്നതിന്റെയും അതിര്‍ത്തി കടന്നുള്ള മൂലധന പ്രവാഹത്തിനുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്നതിന്റെയും, അതായത് പണത്തിന്റെ ആഗോളവല്‍ക്കരണ പ്രക്രിയ, ഉല്‍പ്പന്നമാണത്. ചുരുക്കത്തില്‍ ഇന്ന് നാം കാണുന്നത്, കൌട്സ്‌ക്കി - ലെനിന്‍ കൂട്ടായ്‌മയെ ഒന്നിച്ച് കടത്തി വെട്ടുന്ന ഒരു പുതിയ പ്രതിഭാസത്തെയാണ്. രണ്ടാമതായി, അന്താരാഷ്‌ട്ര ധനമൂലധനത്തിന്റെ ആവിര്‍ഭാവം, സാമ്രാജ്യത്വശക്തികള്‍ക്കിടയിലെ യുദ്ധങ്ങളെ നിയന്ത്രിച്ചപ്പോള്‍തന്നെ, യുദ്ധം ഇല്ലാതാക്കിയിട്ടില്ല. യുദ്ധമാതൃകകള്‍ മാറിയിട്ടുണ്ട്; പക്ഷേ യുദ്ധങ്ങള്‍ അതിന്റെ എല്ലാ ഭീകരതകളോടുംകൂടി നിലനില്‍ക്കുന്നു. ഇപ്പോഴത്തെ സ്ഥിതിവിശേഷം ലെനിന്‍ പറഞ്ഞതില്‍നിന്നും വ്യത്യസ്‌തമാണ്; പക്ഷേ, അദ്ദേഹത്തിന്റെ സിദ്ധാന്തസംഹിത ഇപ്പോഴും ഈ പുതിയ സ്ഥിതിവിശേഷത്തെയും വിശകലനം ചെയ്യാന്‍ പറ്റിയ മാനദണ്ഡമാണ്.
വിപ്ളവാനന്തര രചനകള്‍
ലെനിന്റെ അസംഖ്യം വിപ്ളവാനന്തര രചനകള്‍ ഇപ്പോഴും അത്യധികം പ്രാധാന്യം അര്‍ഹിക്കുന്നവയും പ്രത്യേകവും കൂടുതല്‍ സമഗ്രവുമായ പരിശോധന ആവശ്യമുള്ളവയുമാണ്. ആഭ്യന്തരയുദ്ധം അവസാനിച്ചതോടെ, "യുദ്ധകാല കമ്യൂണിസം'' "പുതിയ സാമ്പത്തികനയ''ത്തിന് വഴിമാറിക്കൊടുത്തു. അത് മുതലാളിത്ത പ്രവണതയുടെ സാധ്യത തുറന്നുകൊടുത്തു; എന്നാല്‍, സമ്പദ്ഘടനയുടെ ഉന്നതാധികാര കേന്ദ്രങ്ങളില്‍ തൊഴിലാളിവര്‍ഗ ഭരണകൂടത്തിന്റെ നിയന്ത്രണം നിലനിര്‍ത്തുന്നതിലൂടെ അതിനെ നിലയ്‌ക്കുനിര്‍ത്താവുന്ന തരത്തിലായിരുന്നു അത്. മുതലാളിത്ത പുന:സ്ഥാപനത്തിനെതിരായ നെടുങ്കോട്ടയെന്ന നിലയില്‍ കേന്ദ്രീകൃത ഭരണകൂടത്തിന് നല്‍കിയ ഈ പ്രാധാന്യം, ക്രമേണ ആ വ്യവസ്ഥിതി ജീര്‍ണിക്കുന്നതിനുള്ള വിത്തുപാകിയതായി പലരും കരുതുന്നുണ്ട്. അതുപ്രകാരം കേന്ദ്രീകൃത വ്യവസ്ഥയുടെ ബോധപൂര്‍വമുള്ള സംസ്ഥാപകനായിരുന്നു ലെനിനെന്നും സ്റ്റാലിന്‍ യുഗത്തില്‍ അത് പരിപൂര്‍ണതയില്‍ എത്തുകയാണുണ്ടായതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍, ഇത് ലെനിനെ തെറ്റായി വായിക്കലാണ്; സോഷ്യലിസത്തെ സംബന്ധിച്ചഅഭിപ്രായ സ്വാതന്ത്ര്യവാദാത്മകമായ അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ കാഴ്‌ചപ്പാട് അദ്ദേഹം ഒരിക്കലും കൈവെടിഞ്ഞിരുന്നില്ല. ജര്‍മ്മന്‍ വിപ്ളവത്തിന്റെ വിജയസാധ്യതകള്‍ മങ്ങിയതിനെ തുടര്‍ന്നും ലെനിന്‍ ചൈന, ഇന്ത്യ തുടങ്ങിയ പൌരസ്‌ത്യനാടുകളിലേക്ക് പ്രതീക്ഷയോടെ നോക്കാന്‍ ആരംഭിച്ചതിനുശേഷം ശത്രുക്കളാല്‍ വലയംചെയ്യപ്പെട്ട സോവിയറ്റ് യൂണിയനെ സംരക്ഷിക്കുന്നതിനുവേണ്ടി കെട്ടിപ്പടുത്തതായിരുന്നു കേന്ദ്രീകൃതമായ ഭരണകൂട സംവിധാനംപോലും.
ഭരണകൂടം കൊഴിഞ്ഞുപോകുന്നത് സംബന്ധിച്ച് 1917 ആഗസ്റ്റില്‍ എഴുതിയ "ഭരണകൂടവും വിപ്ളവവും'' എന്ന കൃതിയില്‍ ദീര്‍ഘദര്‍ശനം ചെയ്‌ത ലെനിന്‍, അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തില്‍ ഊന്നിയ വിമോചനപരമായ ഈ കാഴ്‌ചപ്പാട് തൊഴിലാളിവര്‍ഗ ഭരണകൂടം രൂപീകരിച്ച അതേ കാലത്തുതന്നെ, 1917 ഒൿടോബറില്‍തന്നെ, നടത്തിയ തന്റെ പരാമര്‍ശത്തില്‍ ഇങ്ങനെ ആവര്‍ത്തിച്ചുറപ്പിച്ചിരിക്കുന്നു -"നമുക്ക് ഇപ്പോള്‍തന്നെ, പത്തു ദശലക്ഷം ആളുകളെയെങ്കിലും ഉള്‍ക്കൊള്ളുന്ന-ഇരുപത് ദശലക്ഷംപേരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും-ഭരണകൂട ഉപകരണം പ്രവര്‍ത്തിപ്പിച്ചു തുടങ്ങാന്‍ കഴിയണം''. നിര്‍ണായകമായ നിമിഷങ്ങളില്‍പോലും, കേന്ദ്രീകൃതമായ ഭരണകൂട ഉപകരണം സൃഷ്‌ടിക്കാന്‍ സാഹചര്യങ്ങള്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയിട്ടും, ട്രേഡ്‌യൂണിയനുകളുടെ സൈനികവല്‍ക്കരണത്തിനെതിരെ എന്നതുപോലെയുള്ള കാര്യങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഈ വിമോചനപരമായ വീക്ഷണത്തില്‍നിന്നും ഉയര്‍ന്നുവന്നതാണ്. സോവിയറ്റ് ജനാധിപത്യം പ്രവര്‍ത്തനരഹിതമായതിനുശേഷംപോലും, ലെനിന്‍ ശ്രദ്ധചെലുത്തിയിരുന്നത് ചുരുങ്ങിയപക്ഷം പാര്‍ടിയെങ്കിലും കേന്ദ്രീകൃതമായ ബ്യൂറോക്രാറ്റിക് സംവിധാനമായി മാറാതിരിക്കാനാണ്. അങ്ങനെയാണ് അദ്ദേഹത്തിന്റെ "അവസാന സമരം'' പാര്‍ടിയുടെ ഉദ്യോഗസ്ഥ മേധാവിത്വവല്‍ക്കരണത്തെ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായത്. ഫ്യൂഡല്‍ ഏകാധിപത്യത്തില്‍നിന്നും ഉയര്‍ന്നുവന്ന ഒരു സമൂഹത്തില്‍ "ജനാധിപത്യ കേന്ദ്രീകരണം'' (ലെനിനിസ്‌റ്റ്പാര്‍ടിയുടെ സംഘടനാ തത്വം) നടപ്പാക്കുന്നത് ഉദ്യോഗസ്ഥ മേധാവിത്വപരമായ കേന്ദ്രീകരണമായി അതിവേഗം അധഃപതിക്കാന്‍ ഇടയുണ്ടെന്ന് അദ്ദേഹം തികഞ്ഞ വ്യക്തതയോടെയും ദീര്‍ഘവീക്ഷണത്തോടെയും കണ്ടു. സോഷ്യലിസത്തിന്റെ വിമോചനപരമായ ദൌത്യത്തിനെതിരെ കേന്ദ്രീകരണത്തെ പ്രതിഷ്ഠിച്ച ആള്‍ എന്ന് ലെനിനെ വിശേഷിപ്പിക്കുന്നത് ശരിയല്ല.
******
പ്രഭാത് പട്നായിക്
ചൊവ്വാഴ്ച, ഓഗസ്റ്റ് 03, 2010
ഞായറാഴ്‌ച, ഓഗസ്റ്റ് 01, 2010
കെഎം മാത്യു
അതേ തീര്‍ത്തും അനുശോചിക്കണ്ടത് തന്നെയാണ് കെ എം മാത്യുവിന്റെ വിയോഗം!
ഇടതുപക്ഷം, വിശേഷ്യാ cpi(m)-നെ ശത്രുവായി കാണുകയും വളറെ കണിശമായി ആക്രമിക്കുക എന്ന കര്‍മം പ്രൊഫഷ്ണനലായി ജീവിതാവസനംവരെ ചെയ്തുപോനു എന്നുള്ളതുതന്നെയാണ് അദ്ദേഹത്തിനോട് നമുക്കുള്ള ബഹുമാനത്തിനു കാരണം! ഇത്രയും വിജയപൂര്‍വം cpi(m)-നെ ആക്രമിച്ചിട്ടും അതിനു ഒരുപോരലുപോലും ഏല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് മക്സിസം അനുദിനം വികസിക്കുകയും ചിരിത്രപരമായി സമൂഹത്തില്‍ ഇടപെടുകയും ചെയുന്ന ശാസ്ത്രിയമായ ഒരു ചിന്താ ധാരയാണ് എന്നു ചുരുങ്ങിയ പക്ഷം കേരളത്തെയേങ്കിലും ബോധ്യപെടുത്താന്‍ കഴിഞ്ഞു എന്നതാണ് മനോരമാ കുടമ്പത്തിന്റെയും കെ എം മാത്യുവിന്റെയും പ്രശക്തി! അതേ ഒരു പ്രവര്‍ത്തിയുടെ ഓപ്പോസിറ്റ് അല്ലെങ്കില്‍ മാക്സിസത്തിന്റെ സത്തായ നിഷേധത്തിന്റെ നിഷേധം എന്ന ശാസ്ത്രീയ കാഴച്ചപാട് സ്വന്തം പ്രൊഫഷ്ണലിസത്തിലൂടെ മനോരമ കാണിച്ചുതന്നത് അവരുടെ ആഗ്രഹപ്രകരമല്ലെങ്കിലും സമ്പവിച്ചത് അതാണ് അല്ലെങ്കില്‍ മാക്സിസമാണ് ശരി എന്നത് കേരളത്തെ ബോധ്യപെടുത്തി കൊടുത്തു എന്നതാണ് കെ എം മാത്യുവിന്റെ ജീവിതത്തില്‍ നിന്നും കിട്ടിയ ബാലപാഠം!
ബുധനാഴ്‌ച, ജൂലൈ 28, 2010
മതവും മാക്സിസവും
Saleel@china:
ഇന്ത്യയുടെ മത നിരപേക്ഷതതെയോ മത സവ്ാര്‍തറതതെയോ എതിര്‍ക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല എന്നല്ല ഈ സവ്ൃദത്തിന്റെയും സംവാദത്തിന്റെയും മൂല്യങ്ങളെ ഇസ്ലാം അതിലേറെ മൂര്‍ത്തമായി പ്രതിനിധീകരിക്കുന്നു എന്നു ജമാഅത്ത് മനസിലാക്കുന്നു.മതം മനുഷ്യന്റെ സാമൂഹികവും സാമ്പത്ികവും രാഷ്ട്രീയവുമായ സകല പ്രശനകള്‍ക്കും പരിഹാരം നിര്‍ദേശിയ്ക്കാന്‍ കഴിവുള്ള ഒന്നാണെന്നാണ് നാം പറയുന്നത്.കാമ്മൂണിസ്റ്റൂകള്‍ക്ക് മാത്രമേ സാമൂഹിക ഇടപെടലുകള്‍ ആകാന്‍ പാടുള്ളൂ എന്നത് എവിടുത്തെ നീതിയാണ്. കേവലം അനൂഷ്ടാനങ്ങളിലും പ്രാര്‍ഥതനകളീമായി ഉള്ള ഒരു ജീര്‍ണിച്ച സംവിധാനമായി ഒരു മതവും ആവാണ് പാടില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പ്രാര്‍ഥനയിലേയും അനൂഷ്ടാനകളിലേയും ചൈതന്യം ജീവിതത്തിന്റെ സാര്‍വ മേഖലകളിലും മനുഷ്യന് ഊര്‍ജം നല്‍കുന്നില്ലെങ്കില്‍ പിന്നെ അവയൊക്കെ എന്തിനാണ്?
അത്തരം കപട കാട്ടിക്കൂറ്ടലുകളായി മതം ആയിതതീരെന്ടത് ഈ രാജ്യതത് പൌരോഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരു പറഞ്ഞു ജനങ്ങളെ വഞ്ചിക്കുന്നവരുടേതാണു. ഇസ്ലാം മതമാവട്ടെ ഹിന്ദു മതമാവട്ടെ മറ്റേത് മതമാവട്ടെ ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കേണ്ട മൂല്യവതായ ആദര്‍ശങ്ങളെ പ്രതിനിധീകരിക്കുന്നില്ലെങ്കില്‍ ആ മതതിനു പിന്നെ ജീവനുണ്ടെന്നു പറയുന്നതിനു വല്ല അര്‍ഥാവുമുണ്ടോ? സകല അനീതികള്‍ക്കുമെതിരെ ശബ്ദിക്കാന്‍ ഈശ്വരന്‍ ആവശ്യപ്പെടുന്നുണ്ട്. അതു ഇവരുടെ എന്നല്ല സകല മനുഷ്യാരുടെയും പ്രശ്നങ്ങളേ അഭിസമ്ബോദങ ചെയ്യുന്നുണ്ട് സുഹൃത്തെ...
കാട്ടുകടന്നല്‍:

ഇതും അവകാശങ്ങള്‍ ഉള്ളവര്‍ തന്നെ ...
ഈശ്വരന്‍ ആവശ്യ പ്പെടുക മാത്രമേ ചെയ്യുന്നുള്ളൂ...അയാള്‍ സര്‍വശക്തന്‍ അല്ലെ!

മതവൈവിധ്യത ദൈവനിശ്ചിതമായ പ്രകൃതിനിയമത്തിന്റെ ഭാഗമാണ്. അതിനാല്‍ മതസ്വാതന്ത്യ്രവും മതപ്രബോധന പ്രചാരണ അവകാശവും മതാനുഷ്ഠാനങ്ങളുടെയും നിയ ക്രമങ്ങളുടെ അനുധാവനവും ഏതൊരാളുടെയും മൌലികാവകാശമാണ്.
സാമൂഹ്യ നീതിയെ മനുഷ്യന്റെ മൌലികാവകാശമായാണ് കാണുന്നത്. അതിനാല്‍, ഭക്ഷണം വസ്ത്രം,പാര്‍പ്പിടം, വിദ്യാഭ്യാസം,ചികില്‍സ,വെള്ളം,വെളിച്ചം തുടങ്ങിയ മൌലികാവകാശങ്ങളുടെ പൂര്‍ത്തീകരണം മുഴുവന്‍ മനുഷ്യരുടേയും മൌലികാവകാശമാണ്. ജാതി,മത,വര്‍ഗ,വര്‍ണ,ദേശ,ഭാഷ,കാല,കുല ഭേദങ്ങള്‍ക്കതീതമായി എല്ലാ മനുഷ്യരും നിയമത്തിന്റെ മുന്നില്‍ തുല്യരായിരിക്കണമെന്നതും തതടിസ്ഥാനത്തിലുള്ള നീതി എല്ലാവര്‍ക്കും ലഭ്യമായിരിക്കണമെന്നതും മതം മുന്നോട്ട് വക്കുന്ന മൌലിക മനുഷ്യാവകാശങ്ങളില്‍ പെടുന്നു. മനുഷ്യജീവിതം മരണത്തോടെ അവസാനിക്കുമെങ്കില്‍ നീതിയെ സംബന്ധിച്ച ഈ ചോദ്യങ്ങളെല്ലാം തീര്‍ത്തും പ്രസക്തങ്ങളാണ്. എങ്കില്‍ ജനനം മുതല്‍ മരണം വരെയുള്ള ജീവിതം എല്ലാവര്‍ക്കും ഒരേപോലെ തുല്യമായി അനുഭവിക്കാനും ആസ്വദിക്കാനും അവസരം ലഭിക്കുകതന്നെ വേണം. എന്നാല്‍ നീതിമാനായ ദൈവം മരണത്തോടെ മനുഷ്യജീവിതം അവസാനിപ്പിക്കുന്നില്ല. ഐഹിക ജീവിതം കര്‍മകാലമാണ്. വിചാരണയും വിധിയും കര്‍മഫലവും മരണശേഷം മറുലോകത്താണ്. ഓരോരുത്തര്‍ക്കും ഭൂമിയില്‍ നിര്‍വഹിക്കാനുള്ള ബാധ്യത അവരവര്‍ക്ക് നല്‍കപ്പെട്ട കഴിവുകള്‍ക്കനുസരിച്ചാണ്. പണക്കാരന്റെയത്ര ബാധ്യത പാവപ്പെട്ടവന്നില്ല. പണ്ഡിതന്റെ ചുമതല പാമരന്നില്ല. പ്രതിഭാശാലികളുടെ ഉത്തരവാദിത്വം സാമാന്യബുദ്ധിക്കില്ല. മന്ദബുദ്ധിക്ക് അത്രയുമില്ല. വികലാംഗന് പൂര്‍ണ ആരോഗ്യവാനെ അപേക്ഷിച്ച് കുറഞ്ഞ ഉത്തരവാദിത്വമേയുള്ളൂ. ഈ ബാധ്യതകളുടെ നിര്‍വഹണമാണ് ജീവിതത്തിന്റെ ജയാപജയങ്ങളുടെ നിദാനം. ഓരോരുത്തര്‍ക്കും ലഭ്യമായ കഴിവുകള്‍ ഏതുവിധം വിനിയോഗിച്ചുവെന്നതാണ് വിലയിരുത്തപ്പെടുക.

ഇത്രയ്ക്കും കഷ്ട്ടപ്പെട്ടു പാവങ്ങളെ ദ്രോഹിക്കുന്ന ഈശ്വരന്‍ നീതിയുക്തന്‍ തന്നെ,. താങ്കള്‍ക്ക് നന്നായി ജീവിക്കാന്‍ ഈശ്വരന്‍ അനുവാദം തന്നു..പാവപ്പെട്ടവന്‍ മരണത്തിനു ശേഷം സുഖിക്കട്ടെ ...നല്ല നീതി ....
മരിച്ചിട്ട് നന്നായി ജീവിക്കാം എന്ന് പറയുന്നത് നല്ല യുക്തി തന്നെ ..... നിങ്ങളുടെ ഈ കാഴ്ചപ്പാട് കൊള്ളാം. വെടിയേറ്റ് മരിക്കുന്ന കുട്ടികള്‍ മരിക്കട്ടെ, അവര്‍ അതിനു വിധിക്കപ്പെട്ടവര്‍ ആണ്. അവര്‍ക്ക് മരണശേഷം നല്ല ജീവിതം കിട്ടും. അതുകൊണ്ട് പാവങ്ങളെ നിങ്ങള്‍ മറിക്കാന്‍ ഒരുങ്ങി ഇരിക്ക്. ഇവിടെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല.അതിനാല്‍ ,മരിച്ചോള് ഞങ്ങള്‍ക്ക് മാത്രമേ ഇവിടെ കര്‍മ്മം ചെയ്യാനുള്ളൂ ...."അവന്‍ വളരെ വലിയവന്‍ ആണ്. പ്രിയനേ ...അയാളോട് നല്ല ആളുകളെ ഉണ്ടാക്കിയാല്‍ മതി എന്ന് പറയു ....അതോ അയാള്‍ പണി അറിയാത്ത പണിക്കാരന്‍ ആണോ...?..അയാളെക്കാളും നല്ലത് ബുഷ് തന്നെ .! മരണ ശേഷം ഉള്ള ജീവിതം ആര്‍ക്കും അറിയാത്തത് കൊണ്ട് പാവങ്ങളെ പറ്റിക്കാന്‍ എളുപ്പം ആണ് അല്ലെ....?
Saleel@china:
ഉള്ളവന്റെ ധനത്തില്‍ ഇല്ലാത്തവാന് അവകാശമുണ്ടെന്നു, കഷ്ടപ്പെടുന്നവനെ സഹായിക്കാണമെന്ന്
അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവന് വേണ്ടി സമരം ചെയ്യല്‍ എല്ലാവരുടെയും ബാധ്യത്യാണെന്ന്,
അധര്‍മങ്ങള്‍ക്കെതിരെ ധര്‍മത്തിന്റെ പക്ഷം ചേരണമെന്നു, നന്മയില് സഹകരിക്കാനും തീന്മയെ ചെറുക്കാനും പറയുന്ന മതം.... അത് പോരാട്ട ഭൂമിയില്‍ കഷ്ടപ്പെടുന്നവര്‍ക്ക്, മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ജീവിതത്തില്‍ പലതും ബലി കഴിച്ചവര്‍ക്ക്, നന്മയില്‍ ഉറച്ചുനിന്നതിന്റെ പേരില്‍ പ്രയാസങ്ങള്‍ അനുഭവിച്ചവര്‍ക്ക്, നീതി ലഭിക്കുന്ന ഒരു നാള്‍ വരും എന്ന് വാഗ്ദാനം ചെയ്യുന്നു. പിന്നെ, ഭൂമിയില്‍ ആര്‍ എത്ര ശ്രമിച്ചാലും നിഷ്കൃഷ്ടമായ നീതി നടപ്പിലാക്കുക സാധ്യമല്ലാത്തതിനാലാണ് അത് സാധ്യമാവുന്ന പരലോകം അനിവാര്യമാകുന്നത്. ഒരാളെ വധിച്ചാല്‍ നീതി നടത്തുമ്പോള്‍ പരമാവധി സാധ്യമാവുക കൊലയാളിയെ വധിക്കലാണല്ലോ. അങ്ങനെ ഘാതകന്റെ കഥ കഴിച്ചതുകൊണ്ട് കൊല്ലപ്പെട്ടവന്റെ വിധവയ്ക്ക് ഭര്‍ത്താവിനെയും അനാഥരാവുന്ന മക്കള്‍ക്ക് പിതാവിനെയും തിരിച്ചുകിട്ടുകയില്ലല്ലോ. വധിക്കപ്പെട്ടവന്‍ ഇരുപതുകാരിയുടെ ഭര്‍ത്താവും നാലു മക്കളുടെ പിതാവും കൊലയാളി മുപ്പത്തഞ്ചുകാരിയുടെ ഭര്‍ത്താവും രണ്ടു മക്കളുള്ളവനുമാണെങ്കില്‍ ഇരുപതുകാരി, വിധവയും നാലു മക്കള്‍ അനാഥരുമാകുന്നതിനുപകരം മുപ്പത്തഞ്ചുകാരി വിധവയും രണ്ടു മക്കള്‍ അനാഥരുമാകുന്നത് ഒരിക്കലും നീതിയാവുകയില്ല. അതിനാല്‍ ഭൂമിയിലെ ശിക്ഷാ നിയമങ്ങള്‍ ഇവിടെ സമാധാനം സ്ഥാപിക്കാനുള്ള ഉപാധി മാത്രമാണ്. നിഷ്കൃഷ്ടവും കണിശവുമായ നീതി ഇവിടെ സാധ്യമല്ല. അത് മരണശേഷം മറുലോകത്താണ്. അല്ല വെടിയേറ്റു കിടക്കുന്ന കുട്ടികളെപ്പറ്റി ഇസ്ലാം പറയാത്തഥായി നീകള്‍ക്ക് എന്താനാവോ പറയാനുള്ളത്. നന്ന് ചുരുങ്ങിയത് അവര്‍ക്ക് നീതി ലഭിക്കുന്ന ലോകം ഉണ്ടെന്നു ഇസ്ലാം വാഗ്ദാനം ചെയ്യുന്നു. ഈ ഭൂമിയില്‍ അവര്‍ക്ക് വേണ്ടി പോരാടാന്‍ നമ്മോട് ആവശ്യപ്പെടുന്നു. ഇതിലുപരി താങ്കള്‍ക്കെന്താണവോ പറയാനുള്ളത്?

പ്രിയപ്പെട്ടവനെ ....ഞാന്‍ ചോദിച്ച ചോദ്യം ഏന്തേ മറക്കുന്നു ...?..ആദ്യം അതിനു ഉത്തരം പറയു കമ്മ്യൂണിസം നമുക്ക് ചര്‍ച്ച ചെയ്യാം..അതിനു എനിക്ക് വ്യക്തമായ ഉത്തരങ്ങളും ഉണ്ട് . ഞങ്ങള്‍ അതിലും വലിയ നിലയില്‍ പ്രവര്‍ത്തിക്കുന്നു. ഞങ്ങളില്‍ ഒരാളായി നിന്ന് പൊരുതാന്‍ ഒരു മതത്തിന്റെയും ടികെറ്റ് വേണ്ട എന്നത് തന്നെ ഒരു വലിയ വ്യത്യാസം ആണ് . വെടിയേറ്റ കുട്ടികളോട് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കാത്തത്..ഞങ്ങളുടെ രേച്ചാല്‍ കോരി പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ജൂലയാസ് ഫുചിക് പറഞ്ഞിട്ടുണ്ട് .ഞങ്ങളുടെ ചെ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ മിലന്ലായി ജോയ പറയുന്നുണ്ട് ... സര്‍വ ശക്തന്‍ ആയ ഒരുവന്‍ കൂട്ടുണ്ടായിട്ടു ഏന്തേ ഇതുവരെ നീതി വന്നില്ല...?...ഉണ്ടാക്കിയപ്പോള്‍ ഇതു നന്നായി സൃഷ്ട്ടിക്കാത്തത് എന്താണ് ...? പ്രിയ സുഹൃത്തേ എനിക്ക് ഉള്ള സംശയം ചോദിച്ചത് നിങ്ങളെ ജയിക്കാന്‍ ആല്ല. നീതി ആരും തരില്ല കാരണം ഇവിടെ ഞങ്ങളെ വിശ്വസിച്ചു കൂടെ ഉള്ളവര്‍ പാവങ്ങള്‍ ആണ്. അവര്‍ക്ക് നീതി ആരും നല്‍കുന്നില്ല..ഞങ്ങള്‍ അധികാരത്തില്‍ കൂടി ഇവിടെ നീതി നടപ്പാക്കും. ഞങ്ങള്‍ ഭൂരിപക്ഷതിനെ അഭിസംബോധന ചെയുന്നവര്‍ ആണ് എന്നതുകൊണ്ട് ഞങ്ങള്‍ക്ക് ലോകത്തില്‍ ശക്തികൂടി വരുകയെ ഉള്ളു.....!
Saleel@china:
മനുഷ്യസമൂഹത്തിന്റെ വിമോചനത്തിനായി രക്ത സാക്ഷ്യം വഹിച്ച വ്യത്യസ്ത തലങ്ങളിലുള്ള ആളുകളൊക്കെ നഷ്ടകാരികളായിരുന്നെന്നാണോ? അവര്‍ക്കൊന്നും നീതി ലഭിക്കേണ്ടതില്ലെ? ഗാന്ധിജിയും ചെകുവേരയുംമറ്റും മറ്റുമൊക്കെ വിഡ്ഡികളായിരുന്നോ? അവരുടെ ജീവിതന്‍ അവര്‍ക്ക് തീര്‍ത്തും നഷ്ടപ്പെട്ടു എന്നാണെങ്കില്‍ ഈതു നീതിയാണ് അതു പ്രതിനിധീകരിക്കുന്നത്? ഇസ്ലാമിന്റെ ഭൂമികയില്‍ നിന്ന് പോരാടാന്‍ നീതതിബോധമുള്ള ആര്‍ക്കും അവകാശമുണ്ട്. അതു ഒരു മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ലേബല് ആവശ്യമില്ല തന്നെ... ലാബനാനിലെ ഹിസ്ബുള്ളയില്‍ ഒട്ടനവധി ക്രിസ്ത്യന്‍ വിശ്വാസികളുണ്ട്. ഇവിടെ ചോദ്യം ഞാന്‍ നേരത്തെ പറഞ്ഞിരുന്നു, മതം മനുഷ്യന്റെ സാമൂഹികവും സാമ്പത്ികവും രാഷ്ട്രീയവുമായ സകല പ്രശനകള്‍ക്കും പരിഹാരം നിര്‍ദേശിയ്ക്കാന്‍ കഴിവുള്ള ഒന്നാണെന്നാണ് നാം പറയുന്നത്. കാമ്മൂണിസ്റ്റൂകള്‍ക്ക് മാത്രമേ സാമൂഹിക ഇടപെടലുകള്‍ ആകാന്‍ പാടുള്ളൂ എന്നത് എവിടുത്തെ നീതിയാണ്.?
കാട്ടുകടന്നല്‍:
ഞങ്ങള്‍ മരണത്തിനു ശേഷം ഉള്ള സുഖത്തെ അല്ല വാഗ്ദാനം ചെയുന്നത്. ഞങ്ങള്‍ പറയുന്നത് ഇവിടെ എല്ലാരും സമന്മാര്‍ ആണ് , ഇതിന്റെ എല്ലാം അവകാശം എല്ലാര്‍ക്കും ആണ് അല്ലാതെ ഒരു അമ്ബാനിക്കോ റ്റാറ്റക്കോ അല്ല എന്നാണ്.ഞങ്ങള്‍ മരിച്ചവര്‍ക്ക് വേണ്ടി അല്ല പ്രവര്‍ത്തിക്കുന്നത് ജീവിച്ചിരിക്കുന്നവര്‍ക്കും ഇനി ജനിക്കാന്‍ പോകുന്നവര്‍ക്കും വേണ്ടി ആണ്. അതിനു വേണ്ടി ജീവന്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് മടി ഇല്ല എന്ന് ഞങള്‍ തെളിയിചിടുണ്ട്.. ഞങ്ങള്‍ അതിനു ശ്രമിക്കുകയാണ്. നിങ്ങളുടെ കൂടെ ഏതെല്ലാം ഉണ്ടാക്കിയവന്‍ കൂടെ ഉണ്ടായിട്ടു ഏന്തേ സന്തുലിതമായ ഒന്ന് ഇതുവരെ ഉണ്ടായില്ല..അപ്പോള്‍ അവന്‍ സര്‍വ ശക്തന്‍ അല്ലെ....?
Saleel@china:
Saleel@china:
മാര്‍ക്സിസം അതിന്റെ എല്ലാ വിമോഛനാത്മക സ്വഭാവവും ഉണ്ടായിട്ടും, ഒരു സന്തുലിതത ലോകക്രമം കെട്ടിപ്പടുക്കാതെ പോയത്, അതിനെ പ്രചൊദിപ്പിക്കാന്‍ ഒരു മൂല്യ വ്യവസ്ഥയില്ലാതെ പോയതിനാലാണ്. ഇന്നും നമ്മുടെ നാട്ടിലെ പാര്‍ട്ടിയില്‍ പോലും ജീര്‍ണത ബാധിച്ചിരിക്കുന്നത്, ഓരോരുത്തരും സ്വാര്ഥരായ് മാറുന്നതു, മറ്റൊരു ലോകത്തെകുറിച്ച ഒരു നീതി പുലരുന്ന ലോകത്തെ കുറിച്ച പ്രതീക്ഷ ഇല്ലാത്തതിനാലാണ്. മാര്‍ക്സിസത്തിന്റെ ഒരുപാട് വിമോഛനാത്മക വശങ്ങളെ, തീര്‍ത്തും ബഹുമാനിക്കുന്ന, എന്നാല്‍ അതിനോട് ചില മേഖലകളില്‍ വിയോജിക്കുന്ന ഒരാളാണ് ഞാന്‍. ഉള്ളവന്‍ ഇല്ലാത്തവന്‍ എന്നതിലപ്പുറവും മനുഷ്യന് പല കാഴ്ച്ചകളും ഉണ്ടെന്നും, അങ്ങിനെയുള്ള വശങ്ങളില്‍ അതിന്റെ നിലപാടുകള്‍ ശരിയല്ല എന്നും ഞാന്‍ വിശ്വസിക്കുന്നു, മാത്രമല്ല, വിമോചന മൂല്യങ്ങളെ അതിലേറെ മൂര്‍ത്തമായി മതം പ്രതിനിധീകരിക്കുന്നു എന്നും ഞാന്‍ മനസിലാക്കുന്നു. അതോടൊപ്പം നാം മനസിലാക്കേണ്ടത്, മാര്‍ക്സിസം പലപ്പോഴും ജനാധിപത്യവിരുധതമാണ് എന്നതാണു. ഇന്ത്യന്‍ പാര്‍ട്ടി കുറേയൊക്കെ ജനാധിപത്യത്തെ അംഗീകരിക്കുന്നു എങ്കിലും, താത്വികമായി തൊഴിലാളി വര്‍ഗ സാര്‍വാധിപത്യത്തെയാണ് മാര്‍ക്സിസം അവതരിപ്പിക്കുന്നത്.
Rejeshpaul:
ജമാഅത്തെഇസ്ലാമിയും സോളിഡാരിട്ടിയും.
പ്രാകൃതാവസ്ഥയില്‍ നിന്നുള്ള ആദ്യത്തേ ചുവടുവെപ്പില്‍ തന്നെ മുഖാമുഖം നിന്നവയാണ് ആത്മിയതയും ഭൗതികതയും! എന്തുകൊണ്ട് ഈശ്വരന്‍ എന്നചോദ്യത്തിന്റെ മുന്നില്‍ ആത്മിയതയും, പകരം എന്തു എന്ന ചോദ്യത്തിനു മുന്നില്‍ പകച്ചുനിന്ന ഭൗതികതയും! ഈ പ്രതിസന്ധിയില്‍ നിന്നാണ് ചരിത്രപരമായ കുതിച്ചു ചാട്ടമായ വൈരുദ്യാത്മകഭൗതിക വാദത്തിന്റെ ഇന്നേവരെയുള്ള ദര്‍ശനങ്ങളുടെ സ്വാംശീകരണവും അതിന്റെ തന്നെ നിഷേധവുമായി ഏറ്റവും ശാസ്ത്രിയവുമായ ദര്‍ശനമായി മാക്സിസം ഉയര്‍ന്നുവത്!
നിലവിലേ സാമൂഹ്യ വ്യവസ്ഥയുടെ നിഴല്‍ മാത്രമാണ് മതം. അതുകൊണ്ടാണ് നിഴലിനോട് യുദ്ധം ചെയുന്ന ഭൗതികവാദം പരജയപെടുന്നതു! സ്വാര്‍ഥതയുടെ കഴുകികളയലാണ് മതത്തിന്റെ കര്‍മമെന്നു വിടുവായത്തം പറയുന്നത് സ്വര്‍ഥതയുടെ ചരിത്രപരമായ ഉല്‍ഭവത്തിന്റെ കര്യകാരണങ്ങള്‍ അറിയാത്തതുകൊണ്ടാണ്! സ്വര്‍ഥത അത് ആകാശത്ത് നിന്നു പൊട്ടിവീണതല്ല, മറിച്ചു മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിനു അനിവാര്യമയിരുന്നു! ഇത് രണ്ടോ, തൊണ്ണൂറോ വരഷം കൊണ്ട് സൃഷ്ടിക്കപെട്ടതല്ല അതിജീവനത്തിന്റെ അനിവാര്യതയില്‍ അടിഞ്ഞുകൂടിയതാണ് അത്!
ഇവിടെയാണ് വര്‍ത്തമാന മതത്തിന്റെ തീവ്രതയും പിടച്ചിലും കാണണ്ടത്. ഏറ്റവും വളര്‍ച്ചപ്രാഭിച്ച ഈ ഘട്ടത്തില്‍ തന്നെയാണ് മതം അതിന്റെ അസൂരതയും കാണിക്കുന്നത്! വളര്‍ച്ച ചൂഷണത്തിന്റെ ഉന്നതഘട്ടമായ സമ്രാജ്യത്വത്തിന്റെ ഭാഗമാണെങ്കില്‍, അസുരത, വിമോചനത്തിന്റെ കുതിപ്പിനെ വഴിതിരിച്ചുവിടാനുള്ള വ്യാമോഹിത സ്വര്‍ഗമാണ് മുന്നോട്ട് വെക്കുന്നത്!
മതം അതിനു ഇടവേളകളില്‍ വിമോചനത്തിന്റെ മുഖമുണ്ടായിരുന്നെങ്കിലും ഇന്നു തീര്‍ത്തും പ്രതിലോമകരമാണ് ചെയുന്നത്. ഇസ്ലാമിന്റെ സാമ്രജ്യത്വ വിരുദ്ധ മുഖം പൊയ് മുഖം മത്രമാണ് എന്നത് മനസിലാവാന്‍ അടുത്തകാലത്ത വര്‍ത്തമാന പേജുകള്‍ മറിച്ചുനോക്കിയാല്‍ മാത്രം മതി!
ഇതിലൂടെയാണ് സൊഷ്യലിസതിന്റെ തകര്‍ച്ചയും വര്‍ത്തമാന കുതിപ്പും പരിശോദിക്കണ്ടത്. സോഷ്യലിസം അതിന്റെ പുത്തന്‍ അനുഭവ പാതയിലൂടെ പോയതു പിന്തുടര്‍ച്ചയായല്ല, സൃഷ്ടിയോന്മുഖമായ ചങ്കൊറപ്പോടെയാണ്! വിപ്ലവവും പ്രതിവിപ്ലവവും ന്യൂട്ടനിസത്തിലൂടെ നിസാരവല്‍ക്കരിക്കാമെങ്കിലും, വരച്ചുവെച്ചതില്‍നിന്നും എഴുതിവെച്ചതില്‍ നിന്നും മുന്നോട്ട് പോവണ്ടത് മാക്സിസത്തിന്റെ ജീവാവശ്യമാണെങ്കില്‍ കുതിച്ചു ചാട്ടവും നിന്നനില്‍പില്‍ നില്‍ക്കുന്നതും പ്രതിവിപ്ലവമാണ്! ഇത് ഇടത് തീവ്രവാദത്തിനും വലതു അവസര വാദത്തിനും ഏകോപനസമതി നപുസകങ്ങള്‍ക്കും തിരിച്ചറിയില്ല. ജനകിയ ജനാധിപത്യ വിപ്ലവം മുന്നോട്ട് വെക്കുന്നത് ബുര്‍ഷജനത്തിപത്യത്തിന്റെ സാധുകരണമാണ്. അതുപോലും ഇന്ത്യന്‍ ജനതക്ക് പൂര്‍ത്തികരിക്കണമെങ്കില്‍ ഇനിയും ഒരുപാട് പരുവപെടേണ്ടതുണ്ട് എന്നിടത്താണ്, വലതുപക്ഷവും അതിന്റെതന്നെ സഖ്യകക്ഷിയായ ഇടതുപ്രതിവിപ്ലവകാരികളും cpi(m)-നെ മാക്സിസം പഠിപ്പിക്കുന്നത്! ഇന്ത്യന്‍ വിപ്ലവപ്രവര്‍ത്തനം അതിന്റെ ശൈശവദശയിലാണ്. ഇവിടെയാണ് ബൂര്‍ഷാഭൂപ്രഭു ഫാസിസ്റ്റ് തീവ്രവാദ സാമ്രാജ്യത്വ അജണ്ട സിങ്കൂറിലും കിനലൂരിലും നടപ്പാക്കന്‍ നോക്കുന്നത്. കേരളത്തിലേ ജമാത്തി ഈ പൊറാട്ടു നാടകം അരങ്ങേറ്റിയത് ചാണകം കലക്കിയതും കുറ്റിചൂലുമായാണ്!
മാക്സിസം ശാസ്ത്രീയമായ പ്രായോഗികതയാണ് മുന്നോട്ട് വെക്കുന്നത്. തളം കെട്ടിയ തടാകമല്ല, മുന്നോട്ട് പോവുന്ന ധാരയാണ്. കരക്കിരിക്കുന്നവരുടെ പുലമ്പലുകള്‍ക്ക് പുന്നരം പറയലല്ല രാഷ്ട്രിയം, സ്വാര്‍ഥതയുടെ അഴുക്ക് ഉള്‍ഭവിക്കുന്നിടം തച്ചുതകര്‍ക്കുന്ന ചരിത്രഗതിയാണ് മാക്സിസം! അതു തീര്‍ത്തും വ്യക്തി, സ്ഥല, കാല കേന്ദ്രികരണമല്ല ഒരിക്കലും. പോരാട്ടങ്ങള്‍ ഇന്നിന്റെ ആവശ്യമാണ്. നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള ബോധ അവസ്തക്കോ മരനാന്തരമുള്ള സ്വര്‍ഗപ്രാപ്തിക്കോ വേണ്ടിയല്ല!
Rejeshpaul:
ജമാഅത്തെഇസ്ലാമിയും സോളിഡാരിട്ടിയും.
സോളിഡാരിറ്റി (വര്‍ഗ്ഗസഹകരണം) ഈ പദം എങ്ങനെ സ്വത്വവാദം മുന്നോട്ടു വെക്കുന്ന ഒരു സങ്കടനക്ക് അവരുടെ യുവജന സങ്കടനക്ക് ഇടാന്‍ കഴിഞ്ഞു?
ഇത് ഒരു ഹിഡന്‍അജണ്ടയുടെ ഭാഗമാണ്. ജമാഅത്തെഇസ്ലാമി അവര്‍ പ്രവര്‍ത്തിക്കുന്ന മേഘലയില്‍ നിനനില്‍ക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളെ എതിര്‍ക്കുകയും അതെസമയം മറ്റു രാജ്യങ്ങളിലെ ഇടതു പ്രസ്ഥാനങ്ങളെ വാഴ്ടിപാടുകയും ചെയ്യുന്നു. നിങ്ങള്‍ കട്രോയെയെ കേള്‍ക്കു ഷാവേസിനെ കേള്‍ക്കു നിങ്ങള്‍ ലുലു ദിസില്‍വയെ കാണു എന്ന് പറയുന്ന ജമാതുകാര്‍ ലാറ്റിന്‍ അമേരിക്കയിലെ ഇടതു പക്ഷകാരും അവിടെ നിലനില്കുന്ന സാഹചര്യങ്ങളും, ഇവിടെ നാം അഭിമുഖികരിക്കുന്ന പ്രശനങ്ങളും ഒന്നാണെന്ന് ജനങ്ങളെ തെറ്റി ധരിപ്പിക്കുന്നു.ഒരു രാജ്യം ഭരിക്കുന്ന ഭരണതികാരിയും ഇന്ത്യഎന്ന മഹാരാജ്യത്തിലെ കേവലം മൂന്ന് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയും ഒരു പോലെയാകില്ല പ്രവര്‍ത്തിക്കുന്നത്.വലതു പക്ഷം നേതൃതംകൊടുക്കുന്ന ഒരു ഭരണ സവിധനതിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് പരിമിതികളാണ് കൂടുതല്‍.
കമ്മ്യൂണിസം തള്ളിപറയുന്ന ജമാത്തുകാര്‍ അര നൂറ്റാണ്ടിലേറെ കാലം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിട്ടു എന്ത് സംഭാവനആണ് നല്‍കിയത്.
ജമാഅത്തെ ഇസ്ലാമിയുടെ കളരിയില്‍ പഠിച്ചിറങ്ങിയ സിമിയുടെ പ്രവര്‍ത്തകരാണ് വിവിധ സങ്കടനകളിലൂടെ രാജ്യത്ത് വിധ്വംസക പ്രവര്‍തനങ്ങള്‍ക്ക് നേതൃത്തം കൊടുക്കുന്നത്. അവര്‍ക്ക് അതില്‍ അഭിമാനിക്കാം. ജനാധിപത്യത്തെ തള്ളിപറഞ്ഞ മൌദുദിയുടെ മക്കള്‍ ഇന്ന് മൌദുദിയെ തള്ളിപറഞ്ഞ് അധികാരതിന്‍റെ അപ്പകഷ്ണങ്ങക്കായി അലമുറയിടുന്നു. മുസ്ലിംരാജ്യം സ്ഥാപിക്കാന്‍വന്നവര്‍ക്ക് എങ്ങനെ ഇന്ത്യയില്‍ സമാധാനം നിലനിര്‍ത്താന്‍ കഴിയും. കൊടുംചൂടിലും കറുത്ത പരദ അണിഞ്ഞു സ്ത്രികള്‍ നടക്കണം എന്ന്ശഠിക്കുന്നവര്‍ സോമാല്യയില്‍ നഗ്നതമറക്കാന്‍ ഒരു തുണ്ട് തുണിപോലുമില്ലാത്ത സഹോദരിമാരെ പറ്റിചിന്തികുനില്ല? കമ്മ്യൂണിസത്തിന്‍റെ തകര്‍ച്ചക്ക് ശേഷം വിശപ്പ്‌മാറ്റാന്‍ ശരീരംവില്‍കെണ്ടിവന്ന റഷ്യയിലെപെണ്‍കുട്ടികളെ ഉപയോഗിച്ച് പണകൊഴുപ്പില്‍ വ്യഭിചാരശാലകള്‍ സൃഷ്ടിച്ചു സമാന്തര സ്വര്‍ഗ്ഗം പണിയുന്ന മധ്യകിഴക്കന്‍ മുസ്ലിം രാജ്യങ്ങളെപറ്റി ഇവര്‍ എന്തുകൊണ്ട് സംസരിക്കുനില്ല.
prasanthkumar:ഇത് ഒരു ഹിഡന്‍അജണ്ടയുടെ ഭാഗമാണ്. ജമാഅത്തെഇസ്ലാമി അവര്‍ പ്രവര്‍ത്തിക്കുന്ന മേഘലയില്‍ നിനനില്‍ക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളെ എതിര്‍ക്കുകയും അതെസമയം മറ്റു രാജ്യങ്ങളിലെ ഇടതു പ്രസ്ഥാനങ്ങളെ വാഴ്ടിപാടുകയും ചെയ്യുന്നു. നിങ്ങള്‍ കട്രോയെയെ കേള്‍ക്കു ഷാവേസിനെ കേള്‍ക്കു നിങ്ങള്‍ ലുലു ദിസില്‍വയെ കാണു എന്ന് പറയുന്ന ജമാതുകാര്‍ ലാറ്റിന്‍ അമേരിക്കയിലെ ഇടതു പക്ഷകാരും അവിടെ നിലനില്കുന്ന സാഹചര്യങ്ങളും, ഇവിടെ നാം അഭിമുഖികരിക്കുന്ന പ്രശനങ്ങളും ഒന്നാണെന്ന് ജനങ്ങളെ തെറ്റി ധരിപ്പിക്കുന്നു.ഒരു രാജ്യം ഭരിക്കുന്ന ഭരണതികാരിയും ഇന്ത്യഎന്ന മഹാരാജ്യത്തിലെ കേവലം മൂന്ന് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയും ഒരു പോലെയാകില്ല പ്രവര്‍ത്തിക്കുന്നത്.വലതു പക്ഷം നേതൃതംകൊടുക്കുന്ന ഒരു ഭരണ സവിധനതിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് പരിമിതികളാണ് കൂടുതല്‍.
കമ്മ്യൂണിസം തള്ളിപറയുന്ന ജമാത്തുകാര്‍ അര നൂറ്റാണ്ടിലേറെ കാലം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിട്ടു എന്ത് സംഭാവനആണ് നല്‍കിയത്.
ജമാഅത്തെ ഇസ്ലാമിയുടെ കളരിയില്‍ പഠിച്ചിറങ്ങിയ സിമിയുടെ പ്രവര്‍ത്തകരാണ് വിവിധ സങ്കടനകളിലൂടെ രാജ്യത്ത് വിധ്വംസക പ്രവര്‍തനങ്ങള്‍ക്ക് നേതൃത്തം കൊടുക്കുന്നത്. അവര്‍ക്ക് അതില്‍ അഭിമാനിക്കാം. ജനാധിപത്യത്തെ തള്ളിപറഞ്ഞ മൌദുദിയുടെ മക്കള്‍ ഇന്ന് മൌദുദിയെ തള്ളിപറഞ്ഞ് അധികാരതിന്‍റെ അപ്പകഷ്ണങ്ങക്കായി അലമുറയിടുന്നു. മുസ്ലിംരാജ്യം സ്ഥാപിക്കാന്‍വന്നവര്‍ക്ക് എങ്ങനെ ഇന്ത്യയില്‍ സമാധാനം നിലനിര്‍ത്താന്‍ കഴിയും. കൊടുംചൂടിലും കറുത്ത പരദ അണിഞ്ഞു സ്ത്രികള്‍ നടക്കണം എന്ന്ശഠിക്കുന്നവര്‍ സോമാല്യയില്‍ നഗ്നതമറക്കാന്‍ ഒരു തുണ്ട് തുണിപോലുമില്ലാത്ത സഹോദരിമാരെ പറ്റിചിന്തികുനില്ല? കമ്മ്യൂണിസത്തിന്‍റെ തകര്‍ച്ചക്ക് ശേഷം വിശപ്പ്‌മാറ്റാന്‍ ശരീരംവില്‍കെണ്ടിവന്ന റഷ്യയിലെപെണ്‍കുട്ടികളെ ഉപയോഗിച്ച് പണകൊഴുപ്പില്‍ വ്യഭിചാരശാലകള്‍ സൃഷ്ടിച്ചു സമാന്തര സ്വര്‍ഗ്ഗം പണിയുന്ന മധ്യകിഴക്കന്‍ മുസ്ലിം രാജ്യങ്ങളെപറ്റി ഇവര്‍ എന്തുകൊണ്ട് സംസരിക്കുനില്ല.
പ്രാകൃതാവസ്ഥയില്‍ നിന്നുള്ള ആദ്യത്തേ ചുവടുവെപ്പില്‍ തന്നെ മുഖാമുഖം നിന്നവയാണ് ആത്മിയതയും ഭൗതികതയും! എന്തുകൊണ്ട് ഈശ്വരന്‍ എന്നചോദ്യത്തിന്റെ മുന്നില്‍ ആത്മിയതയും, പകരം എന്തു എന്ന ചോദ്യത്തിനു മുന്നില്‍ പകച്ചുനിന്ന ഭൗതികതയും! ഈ പ്രതിസന്ധിയില്‍ നിന്നാണ് ചരിത്രപരമായ കുതിച്ചു ചാട്ടമായ വൈരുദ്യാത്മകഭൗതിക വാദത്തിന്റെ ഇന്നേവരെയുള്ള ദര്‍ശനങ്ങളുടെ സ്വാംശീകരണവും അതിന്റെ തന്നെ നിഷേധവുമായി ഏറ്റവും ശാസ്ത്രിയവുമായ ദര്‍ശനമായി മാക്സിസം ഉയര്‍ന്നുവത്!
നിലവിലേ സാമൂഹ്യ വ്യവസ്ഥയുടെ നിഴല്‍ മാത്രമാണ് മതം. അതുകൊണ്ടാണ് നിഴലിനോട് യുദ്ധം ചെയുന്ന ഭൗതികവാദം പരജയപെടുന്നതു! സ്വാര്‍ഥതയുടെ കഴുകികളയലാണ് മതത്തിന്റെ കര്‍മമെന്നു വിടുവായത്തം പറയുന്നത് സ്വര്‍ഥതയുടെ ചരിത്രപരമായ ഉല്‍ഭവത്തിന്റെ കര്യകാരണങ്ങള്‍ അറിയാത്തതുകൊണ്ടാണ്! സ്വര്‍ഥത അത് ആകാശത്ത് നിന്നു പൊട്ടിവീണതല്ല, മറിച്ചു മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിനു അനിവാര്യമയിരുന്നു! ഇത് രണ്ടോ, തൊണ്ണൂറോ വരഷം കൊണ്ട് സൃഷ്ടിക്കപെട്ടതല്ല അതിജീവനത്തിന്റെ അനിവാര്യതയില്‍ അടിഞ്ഞുകൂടിയതാണ് അത്!
ഇവിടെയാണ് വര്‍ത്തമാന മതത്തിന്റെ തീവ്രതയും പിടച്ചിലും കാണണ്ടത്. ഏറ്റവും വളര്‍ച്ചപ്രാഭിച്ച ഈ ഘട്ടത്തില്‍ തന്നെയാണ് മതം അതിന്റെ അസൂരതയും കാണിക്കുന്നത്! വളര്‍ച്ച ചൂഷണത്തിന്റെ ഉന്നതഘട്ടമായ സമ്രാജ്യത്വത്തിന്റെ ഭാഗമാണെങ്കില്‍, അസുരത, വിമോചനത്തിന്റെ കുതിപ്പിനെ വഴിതിരിച്ചുവിടാനുള്ള വ്യാമോഹിത സ്വര്‍ഗമാണ് മുന്നോട്ട് വെക്കുന്നത്!
മതം അതിനു ഇടവേളകളില്‍ വിമോചനത്തിന്റെ മുഖമുണ്ടായിരുന്നെങ്കിലും ഇന്നു തീര്‍ത്തും പ്രതിലോമകരമാണ് ചെയുന്നത്. ഇസ്ലാമിന്റെ സാമ്രജ്യത്വ വിരുദ്ധ മുഖം പൊയ് മുഖം മത്രമാണ് എന്നത് മനസിലാവാന്‍ അടുത്തകാലത്ത വര്‍ത്തമാന പേജുകള്‍ മറിച്ചുനോക്കിയാല്‍ മാത്രം മതി!
ഇതിലൂടെയാണ് സൊഷ്യലിസതിന്റെ തകര്‍ച്ചയും വര്‍ത്തമാന കുതിപ്പും പരിശോദിക്കണ്ടത്. സോഷ്യലിസം അതിന്റെ പുത്തന്‍ അനുഭവ പാതയിലൂടെ പോയതു പിന്തുടര്‍ച്ചയായല്ല, സൃഷ്ടിയോന്മുഖമായ ചങ്കൊറപ്പോടെയാണ്! വിപ്ലവവും പ്രതിവിപ്ലവവും ന്യൂട്ടനിസത്തിലൂടെ നിസാരവല്‍ക്കരിക്കാമെങ്കിലും, വരച്ചുവെച്ചതില്‍നിന്നും എഴുതിവെച്ചതില്‍ നിന്നും മുന്നോട്ട് പോവണ്ടത് മാക്സിസത്തിന്റെ ജീവാവശ്യമാണെങ്കില്‍ കുതിച്ചു ചാട്ടവും നിന്നനില്‍പില്‍ നില്‍ക്കുന്നതും പ്രതിവിപ്ലവമാണ്! ഇത് ഇടത് തീവ്രവാദത്തിനും വലതു അവസര വാദത്തിനും ഏകോപനസമതി നപുസകങ്ങള്‍ക്കും തിരിച്ചറിയില്ല. ജനകിയ ജനാധിപത്യ വിപ്ലവം മുന്നോട്ട് വെക്കുന്നത് ബുര്‍ഷജനത്തിപത്യത്തിന്റെ സാധുകരണമാണ്. അതുപോലും ഇന്ത്യന്‍ ജനതക്ക് പൂര്‍ത്തികരിക്കണമെങ്കില്‍ ഇനിയും ഒരുപാട് പരുവപെടേണ്ടതുണ്ട് എന്നിടത്താണ്, വലതുപക്ഷവും അതിന്റെതന്നെ സഖ്യകക്ഷിയായ ഇടതുപ്രതിവിപ്ലവകാരികളും cpi(m)-നെ മാക്സിസം പഠിപ്പിക്കുന്നത്! ഇന്ത്യന്‍ വിപ്ലവപ്രവര്‍ത്തനം അതിന്റെ ശൈശവദശയിലാണ്. ഇവിടെയാണ് ബൂര്‍ഷാഭൂപ്രഭു ഫാസിസ്റ്റ് തീവ്രവാദ സാമ്രാജ്യത്വ അജണ്ട സിങ്കൂറിലും കിനലൂരിലും നടപ്പാക്കന്‍ നോക്കുന്നത്. കേരളത്തിലേ ജമാത്തി ഈ പൊറാട്ടു നാടകം അരങ്ങേറ്റിയത് ചാണകം കലക്കിയതും കുറ്റിചൂലുമായാണ്!
മാക്സിസം ശാസ്ത്രീയമായ പ്രായോഗികതയാണ് മുന്നോട്ട് വെക്കുന്നത്. തളം കെട്ടിയ തടാകമല്ല, മുന്നോട്ട് പോവുന്ന ധാരയാണ്. കരക്കിരിക്കുന്നവരുടെ പുലമ്പലുകള്‍ക്ക് പുന്നരം പറയലല്ല രാഷ്ട്രിയം, സ്വാര്‍ഥതയുടെ അഴുക്ക് ഉള്‍ഭവിക്കുന്നിടം തച്ചുതകര്‍ക്കുന്ന ചരിത്രഗതിയാണ് മാക്സിസം! അതു തീര്‍ത്തും വ്യക്തി, സ്ഥല, കാല കേന്ദ്രികരണമല്ല ഒരിക്കലും. പോരാട്ടങ്ങള്‍ ഇന്നിന്റെ ആവശ്യമാണ്. നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള ബോധ അവസ്തക്കോ മരനാന്തരമുള്ള സ്വര്‍ഗപ്രാപ്തിക്കോ വേണ്ടിയല്ല!
ചൊവ്വാഴ്ച, ജൂലൈ 27, 2010
സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍
ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭീകരാക്രമണം നടത്തുന്ന ഹിന്ദുത്വ ബ്രിഗേഡ് ചില മുഖംമൂടി സംഘടനകളിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന ധാരണയാണ് ഇത്രനാളും നിലനിന്നിരുന്നതെങ്കില്‍, ആര്‍ എസ് എസിന്റെ ഉന്നത നേതൃത്വം തന്നെയാണ് ഇതിനു പുറകിലുള്ളതെന്ന് വ്യക്തമാകുന്ന തെളിവുകള്‍ പുറത്തു വന്നിരിക്കുന്നു. ഇന്ത്യയിലെ ഹിന്ദുത്വഭീകരര്‍ക്ക് അന്തര്‍ദേശീയ സഹായങ്ങള്‍ ധാരാളമായി ലഭിക്കുന്നുണ്ടെന്ന് സി ബി ഐ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇസ്രായേലില്‍ നിന്നും നേപ്പാളില്‍ നിന്നും ചില അന്തര്‍ദേശീയ ഇസ്ളാം വിരുദ്ധ തീവ്രവാദഗ്രൂപ്പുകളില്‍ നിന്നുമാണ് ഈ സഹായങ്ങള്‍ ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഭിനവ് ഭാരതിന്റെ പേരിലാണ് ഹിന്ദുത്വ ഭീകരവാദികള്‍ ഇസ്രായേലിലെയും നേപ്പാളിലെയും ചില ഗ്രൂപ്പുകളുമായും നേതാക്കളുമായും ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനത്തിന് സഹായം തേടി ചര്‍ച്ച നടത്തിയത് എന്നാണ് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. മാലേഗാവ് സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന ദയാനന്ദ് പാണ്ഡേയുടെ ലാപ് ടോപ്പില്‍ നിന്നാണത്രെ ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. ഹിന്ദുത്വ ഭീകരതയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ ആശങ്കാജനകമാണെന്ന് ആഭ്യന്തരസെക്രട്ടറി ജി കെ പിള്ള തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.
വൈസ് പ്രസിഡണ്ട് ഹമീദ് അന്‍സാരിയെ അപായപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍; അജ്മീര്‍ ഷെറീഫിലും ഹൈദരാബാദിലെ മെക്കാ മസ്ജിദിലും നടത്തിയ ബോംബു സ്ഫോടനങ്ങള്‍ക്കുത്തരവാദികളായവര്‍ക്ക് ഒരു ഉയര്‍ന്ന ആര്‍എസ്എസ് മേധാവി നിര്‍ദേശങ്ങള്‍ കൊടുത്തതിന്റെ തെളിവുകള്‍; മുസ്ളിങ്ങളെ കൊന്നുതള്ളുന്നതിനു വേണ്ടി ഒരു ബി ജെ പി നേതാവ് ഒരു അധോലോക സംഘടന ഉണ്ടാക്കാന്‍ ശ്രമിച്ചതായുള്ള വിവരങ്ങള്‍; ഇതൊക്കെയാണ് ഈയടുത്ത് പുറത്തു വന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഇന്ത്യാ ടുഡേ മാസികയുടെ വാര്‍ത്താ ചാനലായ ഹെഡ് ലൈന്‍സ് ടുഡേ നടത്തിയ ചില അന്വേഷണങ്ങളിലൂടെയാണ് സംഘ് പരിവാറിന്റെ തനിനിറം വെളിച്ചത്തു കൊണ്ടുവരുന്ന വിവരങ്ങള്‍ തെളിഞ്ഞിരിക്കുന്നത്. ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍, ബി ജെ പി നേതാവ് ബി എല്‍ ശര്‍മ, ദില്ലിയിലുള്ള എന്റോക്രിനോളജിസ്റ്റ് (അലോപ്പതി ചികിത്സയിലെ ഒരു വിദഗ്ദ്ധ ശാഖ/വി എച്ച് പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഭായ് തൊഗാഡിയ ക്യാന്‍സര്‍ സര്‍ജനാണല്ലോ!) ഡോ. ആര്‍ പി സിംഗ്, പുനെ വാഡിയ കോളേജ് രസതന്ത്ര വിഭാഗം മേധാവി ഡോ. ശരദ് കുന്തെ എന്നിവരെയാണ് നേരിട്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരായി ഹെഡ് ലൈന്‍സ് ടുഡേ കണ്ടെത്തിയിരിക്കുന്നത്.
രാജസ്ഥാന്‍ ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെയും സി ബി ഐയുടെയും പക്കലുള്ളതും എഴുതി രേഖപ്പെടുത്തിയിട്ടുള്ളതുമായ സാക്ഷി മൊഴി പ്രകാരം, അജ്മീര്‍ ഷെറീഫിലും മെക്ക മസ്ജിദിലും ബോംബ് സ്ഫോടനങ്ങള്‍ നടത്തിയ സുനില്‍ ജോഷിയുമായി ഇന്ദ്രേഷ് കുമാറിന് അടുത്ത ബന്ധമാണുള്ളത്. ഈ ആക്രമണങ്ങള്‍ കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്നും അദ്ദേഹത്തിന്റെ അനുമതിയോടെയാണെന്നും സാക്ഷിമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍ എസ് എസിന്റെ നയരൂപീകരണ സമിതിയായ അഖില്‍ ഭാരതീയ കാര്യകാരി മണ്ഡലിന്റെ അംഗമാണ് ഇന്ദ്രേഷ് കുമാര്‍. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ അടുത്ത സഹായിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. മെക്ക മസ്ജിദിലെ സ്ഫോടനത്തെ തുടര്‍ന്ന് പതിനേഴാളുകളാണ് മരണപ്പെട്ടത്. അജ്മീര്‍ ഷെറീഫിലാകട്ടെ രണ്ടു പേരും. ഹിന്ദു ഭീകരത എന്ന ഒരു പ്രതിഭാസം നിലനില്‍ക്കുന്നില്ല എന്നാണ് ആര്‍ എസ് എസ് വക്താവ് രാം മാധവ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയത്. അന്വേഷണ ഏജന്‍സികള്‍ക്ക് ചില വിവരങ്ങള്‍ ആവശ്യമുണ്ട്. ഞങ്ങള്‍ പരിപൂര്‍ണമായി സഹകരിക്കുന്നുമുണ്ട്. ഇന്ദ്രേഷ് കുമാര്‍ ആര്‍ എസ് എസിന്റെ നിരവധി പോഷക സംഘടനകളുടെ ചുമതലക്കാരന്‍ കൂടിയാണ്. ഏറ്റവും കൌതുകകരമായ കാര്യം, മുസ്ളിം രാഷ്ട്രീയ മഞ്ച് എന്ന ആര്‍ എസ് എസ് മുസ്ളിം സെല്ലിന്റെ തലവനാണദ്ദേഹമെന്നതാണ്.
ബി ജെ പി നേതാവായ ബി എല്‍ ശര്‍മക്ക് മലെഗാവ് സ്ഫോടനക്കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ദയാനന്ദ് പാണ്ഡേയും ലെഫ്റ്റണന്റ് കേണല്‍ പുരോഹിതുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ തെളിവുകള്‍ ഹെഡ്ലൈന്‍സ് ടുഡേ ശേഖരിച്ചിട്ടുണ്ട്. ഈ വീഡിയോയില്‍, മുസ്ളിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു അണ്ടര്‍ഗ്രൌണ്ട് സംഘടന തുടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശര്‍മ സംസാരിക്കുന്നതായി കാണാം. 2007ല്‍ നാസിക്കിലാണ് ഈ യോഗം നടന്നിരിക്കുന്നത്. അന്ന് കേണല്‍ പുരോഹിത് അവിടെയാണ് സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. അതിനെ തുടര്‍ന്നാണ് അദ്ദേഹം അഭിനവ് ഭാരത് എന്ന സംഘടന രൂപീകരിക്കുന്നത്. ലക്ഷക്കണക്കിന്, കോടിക്കണക്കിന് മുസ്ളിങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങണമെന്നും അതിനെ തുടര്‍ന്ന് അവര്‍ ഹിന്ദുമതത്തിലേക്ക് കൂട്ടത്തോടെ മതപരിവര്‍ത്തനം ചെയ്ത് തിരിച്ചുവന്നുകൊള്ളുമെന്നും ഈ യോഗത്തില്‍ പങ്കെടുത്ത ഭീകരര്‍ പറയുന്നതു കേള്‍ക്കാം. കിഴക്കന്‍ ദില്ലി ലോകസഭാ മണ്ഡലത്തില്‍ നിന്ന് 1991ലും 1996ലും ബി ജെ പി ടിക്കറ്റില്‍ ജയിച്ചുവന്ന ആളാണ് ശര്‍മ്മ. 2009ലും മത്സരിച്ചിരുന്നുവെങ്കിലും തോറ്റു പോയി. ഈ വാര്‍ത്തകള്‍ പുറത്തു വിട്ടതിനെ തുടര്‍ന്ന് ദില്ലിയിലുള്ള ഹെഡ്ലൈന്‍സ് ടുഡേ ആപ്പീസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയുമുണ്ടായി. അവരുടെ അങ്കലാപ്പാണ് ഈ മാധ്യമവിരുദ്ധ നടപടിയിലൂടെ പുറത്തു വന്നിരിക്കുന്നത്.
രണ്ടു പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് ഇതിനെ തുടര്‍ന്ന് സമാധാനവാദികള്‍ക്കും ജനാധിപത്യവാദികള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ഉന്നയിക്കാനുള്ളത്. ഒന്ന് ഭീകരപ്രവര്‍ത്തനം എന്നത് മുസ്ളിങ്ങള്‍ മാത്രം നടത്തുന്ന ഒരു കാര്യമാണെന്ന സാമാന്യബോധം ഈ വാര്‍ത്തകള്‍ വന്നിട്ടും എന്തുകൊണ്ട് മാറുന്നില്ല എന്നതു തന്നെയാണ്. അത് തെളിയിക്കുന്നത്, ഭീകരത സമം മുസ്ളിം എന്ന സമവാക്യം ഉന്നയിച്ചത് സംഘപരിവാറാണെങ്കിലും അത് നിശ്ശബ്ദമായി പടര്‍ത്തി വിട്ടത് ഔദ്യോഗിക/അനൌദ്യോഗിക തലങ്ങളില്‍ വ്യാപകമായി നിലനില്‍ക്കുന്ന മൃദുഹിന്ദുത്വ പൊതുബോധമാണെന്ന കാര്യമാണ്. മൃദുഹിന്ദുത്വം എത്രമേല്‍ മാരകമായ ഒരു വാസ്തവമാണെന്ന് നാം ഇനിയെന്നാണ് തിരിച്ചറിയുക?
ആര്‍ എസ് എസ് ഒരു സാംസ്ക്കാരിക സംഘടനയാണെന്നും അവര്‍ക്കെതിരെ അന്വേഷണങ്ങളൊന്നും പാടില്ലെന്നും പരസ്യമായി പ്രഖ്യാപിച്ച കേരളത്തിലെ കവികളും സാഹിത്യകാരന്മാരും സാംസ്ക്കാരിക പ്രവര്‍ത്തകരും ഇപ്പോള്‍ എന്തു പറയുന്നു എന്നറിയാനും നമുക്ക് അവകാശമുണ്ട്. അക്കിത്തം, മാടമ്പ് കുഞ്ഞുകുട്ടന്‍, സുരേഷ് ഗോപി, സുഗതകുമാരി, ഇ വാസു, ഭരത് ഗോപി(മരിച്ചു പോയി), ശ്രീകുമാരന്‍ തമ്പി എന്നിവരൊക്കെ അതീവഗുരുതരമായ വിധത്തില്‍ മനുഷ്യവിരുദ്ധവും രാജ്യ വിരുദ്ധവുമായ ആ പ്രസ്താവനയില്‍ ഒപ്പു വെച്ചിരുന്നുവെന്നാണ് ഓര്‍മ്മ. മുസ്ളിം ഭീകരതക്കെതിരെ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന മലയാള മുഖ്യധാരാ പത്രങ്ങളും ചാനലുകളും ഹിന്ദുത്വ ഭീകരതയെ സംബന്ധിച്ച പുതിയ വാര്‍ത്തകളും തെളിവുകളും കഴിയാവുന്നത്ര തമസ്കരിക്കുകയോ മൂലകളിലേക്ക് തള്ളി മാറ്റുകയോ ചെയ്തതും യാദൃശ്ചികമല്ലെന്ന് നാം മനസ്സിലാക്കണം.
*
ജി. പി. രാമചന്ദ്രന്‍
വൈസ് പ്രസിഡണ്ട് ഹമീദ് അന്‍സാരിയെ അപായപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍; അജ്മീര്‍ ഷെറീഫിലും ഹൈദരാബാദിലെ മെക്കാ മസ്ജിദിലും നടത്തിയ ബോംബു സ്ഫോടനങ്ങള്‍ക്കുത്തരവാദികളായവര്‍ക്ക് ഒരു ഉയര്‍ന്ന ആര്‍എസ്എസ് മേധാവി നിര്‍ദേശങ്ങള്‍ കൊടുത്തതിന്റെ തെളിവുകള്‍; മുസ്ളിങ്ങളെ കൊന്നുതള്ളുന്നതിനു വേണ്ടി ഒരു ബി ജെ പി നേതാവ് ഒരു അധോലോക സംഘടന ഉണ്ടാക്കാന്‍ ശ്രമിച്ചതായുള്ള വിവരങ്ങള്‍; ഇതൊക്കെയാണ് ഈയടുത്ത് പുറത്തു വന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഇന്ത്യാ ടുഡേ മാസികയുടെ വാര്‍ത്താ ചാനലായ ഹെഡ് ലൈന്‍സ് ടുഡേ നടത്തിയ ചില അന്വേഷണങ്ങളിലൂടെയാണ് സംഘ് പരിവാറിന്റെ തനിനിറം വെളിച്ചത്തു കൊണ്ടുവരുന്ന വിവരങ്ങള്‍ തെളിഞ്ഞിരിക്കുന്നത്. ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍, ബി ജെ പി നേതാവ് ബി എല്‍ ശര്‍മ, ദില്ലിയിലുള്ള എന്റോക്രിനോളജിസ്റ്റ് (അലോപ്പതി ചികിത്സയിലെ ഒരു വിദഗ്ദ്ധ ശാഖ/വി എച്ച് പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഭായ് തൊഗാഡിയ ക്യാന്‍സര്‍ സര്‍ജനാണല്ലോ!) ഡോ. ആര്‍ പി സിംഗ്, പുനെ വാഡിയ കോളേജ് രസതന്ത്ര വിഭാഗം മേധാവി ഡോ. ശരദ് കുന്തെ എന്നിവരെയാണ് നേരിട്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരായി ഹെഡ് ലൈന്‍സ് ടുഡേ കണ്ടെത്തിയിരിക്കുന്നത്.രാജസ്ഥാന്‍ ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെയും സി ബി ഐയുടെയും പക്കലുള്ളതും എഴുതി രേഖപ്പെടുത്തിയിട്ടുള്ളതുമായ സാക്ഷി മൊഴി പ്രകാരം, അജ്മീര്‍ ഷെറീഫിലും മെക്ക മസ്ജിദിലും ബോംബ് സ്ഫോടനങ്ങള്‍ നടത്തിയ സുനില്‍ ജോഷിയുമായി ഇന്ദ്രേഷ് കുമാറിന് അടുത്ത ബന്ധമാണുള്ളത്. ഈ ആക്രമണങ്ങള്‍ കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്നും അദ്ദേഹത്തിന്റെ അനുമതിയോടെയാണെന്നും സാക്ഷിമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍ എസ് എസിന്റെ നയരൂപീകരണ സമിതിയായ അഖില്‍ ഭാരതീയ കാര്യകാരി മണ്ഡലിന്റെ അംഗമാണ് ഇന്ദ്രേഷ് കുമാര്‍. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ അടുത്ത സഹായിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. മെക്ക മസ്ജിദിലെ സ്ഫോടനത്തെ തുടര്‍ന്ന് പതിനേഴാളുകളാണ് മരണപ്പെട്ടത്. അജ്മീര്‍ ഷെറീഫിലാകട്ടെ രണ്ടു പേരും. ഹിന്ദു ഭീകരത എന്ന ഒരു പ്രതിഭാസം നിലനില്‍ക്കുന്നില്ല എന്നാണ് ആര്‍ എസ് എസ് വക്താവ് രാം മാധവ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയത്. അന്വേഷണ ഏജന്‍സികള്‍ക്ക് ചില വിവരങ്ങള്‍ ആവശ്യമുണ്ട്. ഞങ്ങള്‍ പരിപൂര്‍ണമായി സഹകരിക്കുന്നുമുണ്ട്. ഇന്ദ്രേഷ് കുമാര്‍ ആര്‍ എസ് എസിന്റെ നിരവധി പോഷക സംഘടനകളുടെ ചുമതലക്കാരന്‍ കൂടിയാണ്. ഏറ്റവും കൌതുകകരമായ കാര്യം, മുസ്ളിം രാഷ്ട്രീയ മഞ്ച് എന്ന ആര്‍ എസ് എസ് മുസ്ളിം സെല്ലിന്റെ തലവനാണദ്ദേഹമെന്നതാണ്.
ബി ജെ പി നേതാവായ ബി എല്‍ ശര്‍മക്ക് മലെഗാവ് സ്ഫോടനക്കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ദയാനന്ദ് പാണ്ഡേയും ലെഫ്റ്റണന്റ് കേണല്‍ പുരോഹിതുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ തെളിവുകള്‍ ഹെഡ്ലൈന്‍സ് ടുഡേ ശേഖരിച്ചിട്ടുണ്ട്. ഈ വീഡിയോയില്‍, മുസ്ളിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു അണ്ടര്‍ഗ്രൌണ്ട് സംഘടന തുടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശര്‍മ സംസാരിക്കുന്നതായി കാണാം. 2007ല്‍ നാസിക്കിലാണ് ഈ യോഗം നടന്നിരിക്കുന്നത്. അന്ന് കേണല്‍ പുരോഹിത് അവിടെയാണ് സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. അതിനെ തുടര്‍ന്നാണ് അദ്ദേഹം അഭിനവ് ഭാരത് എന്ന സംഘടന രൂപീകരിക്കുന്നത്. ലക്ഷക്കണക്കിന്, കോടിക്കണക്കിന് മുസ്ളിങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങണമെന്നും അതിനെ തുടര്‍ന്ന് അവര്‍ ഹിന്ദുമതത്തിലേക്ക് കൂട്ടത്തോടെ മതപരിവര്‍ത്തനം ചെയ്ത് തിരിച്ചുവന്നുകൊള്ളുമെന്നും ഈ യോഗത്തില്‍ പങ്കെടുത്ത ഭീകരര്‍ പറയുന്നതു കേള്‍ക്കാം. കിഴക്കന്‍ ദില്ലി ലോകസഭാ മണ്ഡലത്തില്‍ നിന്ന് 1991ലും 1996ലും ബി ജെ പി ടിക്കറ്റില്‍ ജയിച്ചുവന്ന ആളാണ് ശര്‍മ്മ. 2009ലും മത്സരിച്ചിരുന്നുവെങ്കിലും തോറ്റു പോയി. ഈ വാര്‍ത്തകള്‍ പുറത്തു വിട്ടതിനെ തുടര്‍ന്ന് ദില്ലിയിലുള്ള ഹെഡ്ലൈന്‍സ് ടുഡേ ആപ്പീസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയുമുണ്ടായി. അവരുടെ അങ്കലാപ്പാണ് ഈ മാധ്യമവിരുദ്ധ നടപടിയിലൂടെ പുറത്തു വന്നിരിക്കുന്നത്.രണ്ടു പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് ഇതിനെ തുടര്‍ന്ന് സമാധാനവാദികള്‍ക്കും ജനാധിപത്യവാദികള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ഉന്നയിക്കാനുള്ളത്. ഒന്ന് ഭീകരപ്രവര്‍ത്തനം എന്നത് മുസ്ളിങ്ങള്‍ മാത്രം നടത്തുന്ന ഒരു കാര്യമാണെന്ന സാമാന്യബോധം ഈ വാര്‍ത്തകള്‍ വന്നിട്ടും എന്തുകൊണ്ട് മാറുന്നില്ല എന്നതു തന്നെയാണ്. അത് തെളിയിക്കുന്നത്, ഭീകരത സമം മുസ്ളിം എന്ന സമവാക്യം ഉന്നയിച്ചത് സംഘപരിവാറാണെങ്കിലും അത് നിശ്ശബ്ദമായി പടര്‍ത്തി വിട്ടത് ഔദ്യോഗിക/അനൌദ്യോഗിക തലങ്ങളില്‍ വ്യാപകമായി നിലനില്‍ക്കുന്ന മൃദുഹിന്ദുത്വ പൊതുബോധമാണെന്ന കാര്യമാണ്. മൃദുഹിന്ദുത്വം എത്രമേല്‍ മാരകമായ ഒരു വാസ്തവമാണെന്ന് നാം ഇനിയെന്നാണ് തിരിച്ചറിയുക?
ആര്‍ എസ് എസ് ഒരു സാംസ്ക്കാരിക സംഘടനയാണെന്നും അവര്‍ക്കെതിരെ അന്വേഷണങ്ങളൊന്നും പാടില്ലെന്നും പരസ്യമായി പ്രഖ്യാപിച്ച കേരളത്തിലെ കവികളും സാഹിത്യകാരന്മാരും സാംസ്ക്കാരിക പ്രവര്‍ത്തകരും ഇപ്പോള്‍ എന്തു പറയുന്നു എന്നറിയാനും നമുക്ക് അവകാശമുണ്ട്. അക്കിത്തം, മാടമ്പ് കുഞ്ഞുകുട്ടന്‍, സുരേഷ് ഗോപി, സുഗതകുമാരി, ഇ വാസു, ഭരത് ഗോപി(മരിച്ചു പോയി), ശ്രീകുമാരന്‍ തമ്പി എന്നിവരൊക്കെ അതീവഗുരുതരമായ വിധത്തില്‍ മനുഷ്യവിരുദ്ധവും രാജ്യ വിരുദ്ധവുമായ ആ പ്രസ്താവനയില്‍ ഒപ്പു വെച്ചിരുന്നുവെന്നാണ് ഓര്‍മ്മ. മുസ്ളിം ഭീകരതക്കെതിരെ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന മലയാള മുഖ്യധാരാ പത്രങ്ങളും ചാനലുകളും ഹിന്ദുത്വ ഭീകരതയെ സംബന്ധിച്ച പുതിയ വാര്‍ത്തകളും തെളിവുകളും കഴിയാവുന്നത്ര തമസ്കരിക്കുകയോ മൂലകളിലേക്ക് തള്ളി മാറ്റുകയോ ചെയ്തതും യാദൃശ്ചികമല്ലെന്ന് നാം മനസ്സിലാക്കണം.
*
ജി. പി. രാമചന്ദ്രന്‍
ഞായറാഴ്‌ച, ജൂലൈ 18, 2010
മൗനത്തിന്റെ ബോംബുകള്‍ പൊട്ടുമ്പോള്‍ ഹിന്ദുത്വ മറനീക്കുന്നു
മറവിക്കെതിരെ ഓര്‍മയുടെ കലാപം അധികാരത്തിനെതിരെയുള്ള കലാപമാണെന്ന് എഴുതിയത് ചെക്ക് എഴുത്തുകാരന് മിലന് കുന്ദേരയാണ്. ഇന്ത്യയില്‍ അതിന് അല്പം മാറ്റം കൂടിയാവണം. ഇവിടെ, മൗനത്തിനെതിരെയുള്ള ശബ്ദത്തിന്റെ കലാപം കൂടിയാണ് അധികാരത്തിനെതിരെയുള്ള കലാപം. അത് അനീതിക്കെതിരെയുള്ള കലാപമാണ്. അധികാരികള്‍ മൗനം കൊണ്ട് ഗൂഢാലോചന നടത്തുന്നവേളയില്‍ നീതിക്കുമേല്‍ അനീതിയുടെ ഇരുള്‍ പരക്കുന്നു. ആ മൗനത്തെ ശബ്ദംകൊണ്ടുമാത്രമേ തുടച്ചുനീക്കാനാകൂ. തൊണ്ടക്കുഴിയില്‍ നിന്നുയരുന്നതു മാത്രമല്ല ശബ്ദം. വാക്കുകള്‍, എഴുതപ്പെട്ട വാക്കുകള്‍തന്നെ... അതൊരേസമയം മറവിക്കെതിരെ ഓര്‍മയേയും നിശ്ശബ്ദതയ്ക്കെതിരെ ശബ്ദത്തേയും സൃഷ്‌ടിക്കുന്നു.
ഇന്ന് ഇന്ത്യയിലാകെ ഇസ്ലാമിക തീവ്രവാദികളും അവരുയര്‍ത്തുന്ന ഭീഷണികളും പ്രധാന ചര്‍ച്ചാവിഷയമാണ്. എന്നാല്‍, അതോടൊപ്പംതന്നെ, അതിന്റെ മറവില്‍ ഹിന്ദുത്വ ഭീകരതയും വളര്‍ന്നുപന്തലിച്ചതിന്റെ തെളിവുകള്‍ പല അന്വേഷണങ്ങളിലും ഗതിമാറ്റമുണ്ടാക്കിയിട്ടും അത്തരം അന്വേഷണങ്ങളെ ഏകോപിപ്പിച്ചുകൊണ്ടൊരു സമഗ്രഅന്വേഷണം ഉണ്ടാക്കാന്‍ മെനക്കെടാതെ, നേര്‍വഴിക്കു നീങ്ങുന്ന അന്വേഷണങ്ങള്‍ എപ്പോഴെങ്കിലും ഇസ്ലാമിക തീവ്രവാദികളില്‍നിന്ന് ഹിന്ദുത്വ തീവ്രവാദികളിലേക്ക് നീങ്ങിയാല്‍, അന്വേഷണം തന്നെ മരവിപ്പിക്കുന്ന വിധത്തിലാണിവിടെ കാര്യങ്ങളെന്നു വരുന്നു. അത്തരം കേസുകളെ പഠിച്ച് ചെയ്ത കവര്സ്റ്റോറികളുമായാണ് ഇത്തവണത്തെ ഔട്ട്ലുക് മാസിക പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞയിടെ, പാക്കിസ്ഥാന് സഹായത്തോടെ ഇസ്ലാമിക് സംഘടനകള്‍ നടത്തിയതെന്ന് ഇന്ത്യ ആരോപിച്ച നിരവധി ബോംബുസ്ഫോടനങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടത്തിയത് ഹിന്ദുത്വവാദികളാണെന്ന് പ്രത്യേക അന്വേഷണ സംഘങ്ങളോ സിബിഐയോ കണ്ടെത്തിയിരുന്നതായി ചന്ദര്‍ സുത ദോഗ്ര എഴുതിയ ഡെഡ് ഇന്‍ ഇറ്റ്സ് ട്രാക്ക്സ് എന്ന ലേഖനത്തില്‍ പറയുന്നു. എന്നാല്‍, ആ കേസുകളുടെ അന്വേഷണങ്ങളെ ഏകോപിപ്പിക്കാതെ വികേന്ദ്രീകരിക്കുകയും പലതിനെയും മരവിപ്പിക്കുകയും ചെയ്തുവെന്നും അത്തരമൊരു മരവിപ്പിക്കലിന് ചുക്കാന്‍ പിടിച്ചത് അനൗദ്യോഗികമായ നിര്‍ദേശങ്ങളിലൂടെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്റെ ഓഫീസാണെന്നും ദോഗ്രയുടെ ലേഖനം വാദമുന്നയിക്കുന്നു.
ഈയൊരു വാദത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പല നഗരങ്ങളിലും കഴിഞ്ഞ നാലഞ്ചു കൊല്ലത്തിനിടെ നടന്ന സ്ഫോടനങ്ങളുടെയും അവയുടെ അന്വേഷണങ്ങളുടെയും ചരിത്രം പരിശോധിക്കുകയാണ് ഔട്ട്ലുക് മാസികയിലെ മറ്റൊരു ലേഖനം. ആ ലേഖനത്തില്‍നിന്നുള്ള വിവരങ്ങളുടെ സംക്ഷിപ്തവിവരണംകൂടിയാണ് ഈ കുറിപ്പ്.
അജ്മീര്‍ ദര്‍ഗയിലുണ്ടായ സ്ഫോടനം ഇസ്ലാമിക് തീവ്രവാദികളുടെ നടപടിയാണെന്നു പരക്കെ വിശ്വസിപ്പിക്കപ്പെട്ടിരുന്ന ഇടത്താണ് രാജസ്ഥാന്‍ പോലീസ് ദേവേന്ദ്രഗുപ്ത, വിഷ്ണുപ്രസാദ്, ചന്ദ്രശേഖര പത്തീദാര്‍ എന്നീ ആളുകളെ സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുന്നത്. ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഗുപ്ത എന്നയാളാണ് സ്ഫോടനാസൂത്രണത്തിലെ കണ്ണിയായ സിംകാര്‍ഡ് എത്തിച്ചത് എന്നും പോലീസ് സംശയിച്ചു. ഈ വര്‍ഷം ഏപ്രില്‍ 30ന് ഇവരുടെ അറസ്റ്റുകളുണ്ടായതോടെ, അജ്മീര്‍ സ്ഫോടനത്തിനു പിന്നില്‍ ഇസ്ലാമിക് സംഘടനകളാണെന്ന, ഇന്ത്യന്‍ മാദ്ധ്യമങ്ങളുടെയും ഭരണത്തിലിരിക്കുന്നവരുടെയും അന്വേഷണ ഏജന്‍സികളുടെയും എല്ലാം അലമുറകള്‍ കേള്‍ക്കാതായി. പകരവും ഒന്നും കേള്‍ക്കാനില്ലാതെയായി.
അതായത്, സ്ഫോടനത്തിനു പിന്നില്‍ മുസ്ലിം ബോംബല്ല, ഹിന്ദു ബോംബാണുണ്ടായിരുന്നതെന്നു വന്നതോടെ, നിഗൂഢമായ മൗനംകൊണ്ട് എല്ലാം മൂടിക്കളയാനുള്ള പതിവു ഗൂഢാലോചനതന്നെ നടമാടി. അജ്മീര്‍ സ്ഫോടനത്തിനും മെക്കാ മസ്ജിദ് സ്ഫോടനത്തിനും ഉപയോഗിച്ച സിംകാര്‍ഡ് രീതി ഒരുപോലെയായിരുന്നു എന്നതും ആര്‍ ഡി എക്സ് - റ്റി എന്‍ റ്റി മിശ്രണം ഇന്ത്യന്‍ സേന ഉപയോഗിക്കുന്ന അനുപാതത്തിലായിരുന്നു എന്നതും കൂടുതല്‍ ഗൗരവതരമായ ചോദ്യങ്ങളുയര്ത്തുന്നുണ്ടെങ്കിലും മൗനം എല്ലാത്തിനെക്കാളും ഉയരത്തില്‍ വളര്‍ന്നുനില്‍ക്കുകയാണ്.
എല്ലാ മൗനങ്ങള്ക്കുമപ്പുറം ചില സത്യസന്ധരായ ഓഫീസര്‍മാരുടെ ശബ്ദം മുഴങ്ങുന്നതാണ് ശരിയായ വഴിയില്‍ അല്പം വെളിച്ചം വീശുന്നത്. മേല്ച്ചൊന്നവരുടെ അറസ്റ്റിനുശേഷം രാജസ്ഥാന്‍ ആന്റി ടെററിസ്റ്റ് സ്ക്വാഡ് തലവന്‍ കപില്‍ ഗാര്‍ഗ് പറഞ്ഞു - "ഞങ്ങള്‍ ആ സമുദായത്തില്‍ (ഹിന്ദു) പെട്ട ചിലരെ പിടിച്ചിട്ടുണ്ട്. എന്റെ വിശ്വാസം ഞങ്ങളുടെ അന്വേഷണം കൃത്യമായ പാതയിലാണെന്നാണ്."
ഹിന്ദുക്ഷേത്രങ്ങളിലോ പൊതുസ്ഥലങ്ങളിലോ സ്ഫോടനമോ ആക്രമണമോ ഉണ്ടായാല്‍ അതു വ്യക്തമായും ഇസ്ലാമിക് സംഘടനകളുടെ മേലേക്ക് സ്വാഭാവികമായി വന്നുചേരുന്നു. എന്നാല്‍ ഇസ്ലാമിക് ആരാധനാലയങ്ങളുടെ നേരേ ആക്രമണമുണ്ടായാല്‍, അവിടെ ബോംബു പൊട്ടിയാല്‍, അത് ഇസ്ലാമിക് സംഘടനകള്‍ ചെയ്യുമോ എന്ന സംശയം പോലും ആരും ഉയര്‍ത്തുന്നില്ല. മറിച്ച്, ഹിന്ദുസംഘടനകള്‍ക്കു നേരേ തെറ്റിദ്ധാരണയുയര്ത്താന് അവര്‍ അങ്ങനെ ചെയ്യുന്നതാണ് എന്ന കുയുക്തിയാണുയര്ത്തുക. അങ്ങനെയെങ്കില്‍ മറ്റ് ആക്രമണങ്ങള്‍ക്കും ആ യുക്തി ബാധകമല്ലേ? അതായത് ഇസ്ലാമിക് സംഘടനകള്‍ക്കു നേരേ തെറ്റിദ്ധാരണയുയര്ത്താന് ഹിന്ദു സംഘടനകള്‍ക്ക് ഇങ്ങനെ ചെയ്തുകൂടേ? ഇപ്പോള്‍ പല സംഭവങ്ങളും അതാണു ശരിയെന്നു തെളിയിക്കുകയും ചെയ്യുന്നു.
അജ്മീര്‍ സ്ഫോടനത്തില്‍നിന്നു വിഭിന്നമായിരുന്നില്ല ഹൈദരബാദിലെ മെക്കാ മസ്ജിദ് സ്ഫോടനവും. റാഡിക്കല്‍ ഹിന്ദു സംഘടനകളില്‍പ്പെട്ട നാലു യുവാക്കളെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മെയ് മാസത്തില്‍ അറസ്റ്റുചെയ്യുന്നതുവരെ, അതായത് സംഭവം നടന്ന 2007 മെയ് 18 മുതല്‍ ഇതുവരെയുള്ള മൂന്നുവര്‍ഷക്കാലവും ഇസ്ലാമികസംഘടനകള്‍ സംശയത്തിന്റെ നിഴലിലായിരുന്നു. മസ്ജിദിലേക്ക് ഈ യുവാക്കളാണു ബോബു തൊടുത്തതെന്നു ഇപ്പോള്‍ അന്വേഷകര്‍ കരുതുന്നു. 14 ജീവനുകള്‍ അന്നു പൊലിഞ്ഞു. സംഭവം നടന്നതിന്റെ പിന്നാലെ ഹൈദരബാദ് പോലീസ് പറഞ്ഞത് ഹര്‍കത്തുല്‍ ജിഹാദ് ഇസ്ലാമി അഥവാ ഹുജിയുടെ പണിയാണ് അതെന്നാണ്. സംഭവം നടത്തുന്നതില്‍ ഹുജിയെ സഹായിച്ചത് പ്രാദേശികപ്രവര്ത്തകരാണെന്ന നിഗമനത്തില്‍ 26 മുസ്ലിം യുവാക്കളെയും അന്വേഷണവിധേയമായി പൊക്കി.
2008ല്‍ മഹാരാഷ്ട്രയിലെ മാലേഗാവിലുണ്ടായ സ്ഫോടനത്തെ കുറിച്ച് മഹാഹാഷ്ട്ര ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എ.ടി.എസ്) നടത്തിയ അന്വേഷണമാണ് ഇന്ത്യയിലെ സമീപകാല സ്ഫോടനാന്വേഷണങ്ങളുടെ വഴിതിരിച്ചുവിട്ടത്. അവരുടെ അന്വേഷണത്തിലാണ് അഭിനവ് ഭാരത് എന്ന സംഘടനയ്ക്ക് സ്ഫോടനത്തിലുള്ള പങ്ക് സൂചിതമായത്.
മാലേഗാവില്‍ ഹിന്ദുസംഘടനയായ അഭിനവ് ഭാരത് ആണു സ്ഫോടനത്തിനു പിന്നിലെങ്കില്‍ അജ്മീറിലും മക്കാ മസ്ജിദിലും നടന്നതും സമാനമായ സ്ഫോടനങ്ങളാണെന്നു കണ്ടെത്തിയത് സി ബി ഐ ആണ്. അജ്മീറിലെ സ്ഫോടനത്തിനു പിന്നിലെ നിര്ണായകസൂത്രധാരന് സുനില്‍ ജോഷിയെന്നൊരാളാണെന്നും മെക്കാ മസ്ജിദില്‍ ഉപയോഗിച്ച സിംകാര്ഡുകള്തന്നെ അജ്മീരിലും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും സിബിഐ ഡയറക്ടര്‍ അശ്വനികുമാര്‍ പറഞ്ഞത് പത്രക്കാരുടെ സാന്നിദ്ധ്യത്തിലാണ്.
ഗോവയിലെ മഡ്ഗാവില്‍ നടന്ന സ്ഫോടനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെന്നു കണ്ടെത്തിയ പതിനൊന്നു പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി പനാജി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും ഏതാണ്ട് ഇതേകാലത്താണ്. കുറ്റപത്രത്തില്‍ പറയപ്പെട്ട പതിനൊന്നു പേരുംതന്നെ ഹിന്ദുക്കളായിരുന്നു. സനാതന്‍ സന്‍സ്ഥാ എന്ന തീവ്രഹിന്ദുത്വസംഘടനയുടെ പ്രവര്‍ത്തകരായിരുന്നു അവരെല്ലാംതന്നെ.
ഇതേസമയം പൂനെ ജര്‍മന്‍ ബേക്കറി സ്ഫോടനക്കേസില്‍ പോലീസ് എല്ലാ തെളിവുകളോടെയും പിടിച്ചെന്നു വീമ്പിളക്കിയ അബ്ദുള്‍ സമദിനെതിരെ ഒരു കുറ്റവും തെളിയിക്കാനാകാതെ വിടേണ്ടിവരികയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദ സംഘടനകളുമായൊന്നും സമദിന് ബന്ധം കല്പിക്കാനില്ലാതെ വന്നപ്പോള്‍ പോലീസ് ഉയര്‍ത്തിയ അവകാശവാദം ഒളിസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തകനാണ് സമദ് എന്നതായിരുന്നു. എന്നാല്‍ ഇതും തെളിയിക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ കുറേക്കാലമായി നടന്ന സ്ഫോടനങ്ങളില്‍ പോലീസിന്റെ ആദ്യാവേശത്തില്‍ എന്താണു സംഭവിച്ചതെന്നും വിശദമായ അന്വേഷണത്തില്‍ എന്താണു സംഭവവികാസമോ ഗതിമാറ്റമോ സംഭവിച്ചതെന്നും പരിശോധിച്ചാല്‍ കൂടുതല്‍ വ്യക്തമായ ചിത്രം നമുക്കു ലഭിക്കും.
1) ഒന്നാം മാലേഗാവ് സ്ഫോടനം
സെപ്തംബര്‍ 8, 2006. മുപ്പത്തേഴു പേര്‍ മരിച്ചു.
ആദ്യ അറസ്റ്റുകള്‍ - സല്മാന് ഫര്‍സി, ഫറൂഖ് ഇക്ബാല്‍ മക്ദൂമി, റയീസ് അഹ്മദ്, നൂറുല്‍ ഹുദാ സംസുദോഹ, ഷബ്ബീര്‍ ബാറ്ററീവാല.
ഇന്ന് ഗതി - മേല്‍പ്പറഞ്ഞവരുടെ കുറ്റം തെളിയിക്കാനായില്ല. പകരം ഇന്ന് കേസന്വേഷകര്‍ സംഭവത്തിന്റെ ഉത്തരവാദികള്‍ ഹിന്ദുത്വ തീവ്രവാദികളാണെന്ന നിഗമനത്തിലാണ്.
2)സംഝോഥാ എക്സ്പ്രസ് സ്ഫോടനംഫെബ്രുവരി 18, 2007. 68 മരണം - കൂടുതലും പാക്കിസ്ഥാനികള്‍.
ആദ്യഘട്ടം സംശയം - ലഷ്കര്‍ ഇ തൊയിബ, ജംഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളെ.
ഇന്നത്തെ അവസ്ഥ - അതിതീവ്ര ഹിന്ദുസംഘടനകളാണു സംഭവത്തിനു പിന്നിലെന്ന് പോലീസ് പിന്നീട് നിരീക്ഷിച്ചു. സംഝോഥയിലെയും മെക്കാ മസ്ജിദിലെയും സ്ഫോടനാസൂത്രണങ്ങള് സമാനമാണെന്നും കണ്ടെത്തി. ആര്‍ എസ് എസ് പ്രചാരകന്മാരായ സന്ദീപ് ദാംഗേ, രാംജി എന്നിവരാണ് സംഭവത്തിലെ വലിയ തലകളെന്ന് പോലീസ് വിശ്വസിക്കുന്നു.
3) മെക്കാ മസ്ജിദ് സ്ഫോടനംമെയ് 18, 2007. 14 മരണം.
ആദ്യഘട്ട അറസ്റ്റുകള്‍ - എണ്‍പതോളം മുസ്ലിംകളെ ചോദ്യം ചെയ്തു. അതില്‍ 25 പേരുടെ അറസ്റ്റു രേഖപ്പെടുത്തി. ഇബ്രാഹിം ജുനൈദ്, ഷോഹൈബ് ജാഗിര്‍ദാര്‍, ഇമ്രാന്‍ ഖാന്‍, മുഹമ്മദ് അബ്ദുള്‍ ഖലീം തുടങ്ങിയവരാണ് അറസ്റ്റിലായത്.
പില്ക്കാലവികാസം - 2010 ജൂണില്‍ ഇതേ കേസില്‍ കുറ്റക്കാരെന്നു കരുതുന്ന സന്ദീപ് ദാംഗേയെക്കുറിച്ചോ രാമചന്ദ്ര കല്സംഗ്രയെക്കുറിച്ചോ എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്കു സിബിഐ 10 ലക്ഷം രൂപ റിവാര്‍ഡ് പ്രഖ്യാപിച്ചു. ലോകേഷ് ശര്‍മ എന്നയാള്‍ അറസ്റ്റിലായി.
4) അജ്മീര്‍ ഷെരീഫ് ദര്‍ഗയിലെ സ്ഫോടനംഒക്ടോബര് 11, 2007, മൂന്നു മരണം.
ആദ്യഘട്ട അറസ്റ്റുകള്‍ - ഹുജിയും ലഷ്കര്‍ ഇ തൊയ്ബയും ആണു സ്ഫോടനത്തിനു പിന്നിലെന്നു മുന്‍ധാരണയോടെയുള്ള നിഗമനം. അബ്ദുള്‍ ഹഫീസ് ഷമീം, ഖൂശീബുര് റഹ്മാന്‍, ഇമ്രാന്‍ അലി തുടങ്ങിയവര്‍ അറസ്റ്റില്‍.
പില്ക്കാലവികാസം - 2010ല്‍ രാജസ്ഥാന്‍ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ദേവേന്ദ്ര ഗുപ്ത, വിഷ്ണുപ്രസാദ് പത്തീദാര്‍, ചന്ദ്രശേഖര്‍ എന്നിവരെ അറസ്റ്റുചെയ്തു. സ്ഫോടനത്തിനു മുമ്പുതന്നെ കൊല്ലപ്പെട്ട സുനില്‍ ജോഷിയെന്നയാളാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നു തെളിഞ്ഞു.
5) താനെ സിനിമാത്തിയറ്ററിലെ സ്ഫോടനംജൂണ് 4, 2008.
സംശയിക്കപ്പെടുന്നവര്‍ - ഹിന്ദു ജനജാഗൃതി സമിതി, സനാതന്‍ സാന്സ്ഥാ എന്നീ സംഘടനകളെയാണു പോലീസ് സംശയിക്കുന്നത്. ഹനുമന്ത് ഗഡ്കരി, മന്‍കേഷ് ദിനകര്‍ നിഗം എന്നിവര്‍ അറസ്റ്റിലായി. ജോധാ അക്ബര്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതു തടയുകയാണ് സ്ഫോടനത്തിന്റെ ഉദ്ദേശ്യമെന്നു തെളിഞ്ഞു.
6) കാണ്‍പൂരിലെയും നന്ദേദിലെയും സ്ഫോടനശ്രമങ്ങള്ആഗസ്ത്, 2008.
സംശയിക്കപ്പെടുന്നത് - കാണ്‍പൂരില്‍ ബോംബുകള്‍ പാകപ്പെടുത്തുന്നതിനിടെ അപകടമുണ്ടായി കൊല്ലപ്പെട്ട രാജീവ് മിശ്രയും ഭൂപിന്ദര്‍ സിംഗും ബജ്രംഗ്ദളിന്റെ രണ്ടു പ്രവര്‍ത്തകരായിരുന്നെന്നു തെളിഞ്ഞു. നന്ദേദില്‍ 2006ല്‍ സമാനമായ വിധത്തില്‍ എന്‍ രാജ്കോന്ദ്വാര് എന്ന പ്രവര്‍ത്തകനും കൊല്ലപ്പെട്ടിട്ടുണ്ടെന്നു തെളിഞ്ഞു.
7) രണ്ടാം മാലേഗാവ് സ്ഫോടനംസെപ്തംബര് 29, 2008. ഏഴുമരണം
ആദ്യഘട്ട സംശയം - ഇന്ത്യന്‍ മുജാഹിദീനെ.
പില്ക്കാലവികാസം - അഭിനവ് ഭാരത്, രാഷ്ട്രീയ ജാഗരണ്‍ മഞ്ച് എന്നീ ഹിന്ദു സംഘടനകള്‍ക്ക് സംഭവത്തില്‍ മുഖ്യപങ്കെന്നു ആരോപിക്കപ്പെട്ടു. പ്രഗ്യാ സിംഗ് ഥാക്കൂര്‍, ലെഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിത്, ഡൈനാമിക് പാണ്ഡേ എന്നും വിളിപ്പേരുള്ള സ്വാമി അമൃതാനന്ദ് ദേവ് തീര്‍ത്ഥ് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തു.
8) ഗോവ സ്ഫോടനങ്ങള്‍ ഒക്ടോബര്‍ 16, 2009. രണ്ടു മരണം
കുറ്റാരോപിതരായവര്‍ രണ്ടും സനാതന്‍ സന്‍സ്ഥായുടെ പ്രവര്‍ത്തകരായിരുന്നെന്നു തെളിഞ്ഞു. മല്‍ഗോണ്ട പാടീല്, യോഗേഷ് നായിക് എന്നിവരായിരുന്നു അവര്‍. സ്ഫോടകവസ്തുക്കളുമായി സ്കൂട്ടറില്‍ വന്ന അവര്‍ അബദ്ധത്തില്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
2008 സെപ്തംബര്‍ ഒക്ടോബറില്‍ നടന്ന മാലേഗാവ് കേസന്വേഷണമാണ് ഇന്ത്യയിലെ സ്ഫോടനക്കേസുകളുടെ അന്വേഷണങ്ങളെ യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക് സംഘടനകളില്‍നിന്നു ഹിന്ദുസംഘടനകളിലേക്കു തിരിച്ചുവിട്ടത്. അതിനു കാരണക്കാരനായത് അന്നത്തെ മഹാരാഷ്ട എടിഎസിന്റെ തലവനായിരുന്ന ഹേമന്ത് കര്‍ക്കരെയും. അദ്ദേഹം 26/11ന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹിന്ദുത്വതീവ്രവാദം മെല്ലെ മറനീക്കിവന്നുകൊണ്ടിരുന്ന നിര്‍ണായകമായ അന്വേഷണമായിരുന്നു കര്‍ക്കരെയുടെ സംഘം ചെയ്തുകൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ കൊലപാതകം സംശയങ്ങളാല്‍ കളങ്കിതവും ദുരൂഹവുമാണെന്ന് ഇന്നും പലരും കരുതുന്നു.കഴിഞ്ഞ കുറേക്കാലമായി ഈ ഹിന്ദുത്വ തീവ്രവാദപ്രവര്‍ത്തനങ്ങളെപ്പറ്റി പലതരം തെളിവുകളുയര്ന്നുവന്നിട്ടും ഒരു ഏകോപിത അന്വേഷണമാക്കി ഇതിനെ പരിവര്‍ത്തിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ ഒരു നടപടിയും എടുത്തിട്ടില്ല. കേസുകളുടെ അന്വേഷണമെന്ന നിലയില്‍ അവ വികേന്ദ്രീകൃതമായി നില്ക്കാന് ചിലര്‍ ഗൂഢാലോചന നടത്തുന്നതുപോലെയാണ് തോന്നിക്കുന്നത്.
2002-03 കാലത്തുതന്നെ ഭോപ്പാല്‍ റെയില്വേസ്റ്റേഷനില്വച്ചു പിടികൂടിയ ഒരു സംശയാസ്പദന്‍ അന്വേഷണത്തിന്റെ കണ്ണികളെ സുനില്ജോഷിയിലേക്കും കല്സംഗ്രയിലേക്കും നീട്ടിക്കൊടുത്തതാണ്. എന്നാല്‍, അന്ന് അന്വേഷണത്തില്‍ ഒന്നും തെളിഞ്ഞില്ല. ബജ്രംഗ്ദളിന്റെ കരങ്ങള്‍ ശുദ്ധമല്ലെന്ന സൂചന അന്നത്തെ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ഉയര്‍ത്തുകയും ചെയ്തു.
2006ലാണ് നന്ദേദിലും കാണ്‍പൂരിലും ഹിന്ദുത്വപ്രവര്‍ത്തകരുടെ വീടുകളില്‍ ബോംബുകള്‍ ആകസ്മികമായി പൊട്ടിത്തെറിച്ചത്. ആ വര്‍ഷം തന്നെയാണ് മഹാരാഷ്ടയിലെ പല പട്ടണങ്ങളിലെയും മുസ്ലിം പള്ളികളില്‍ ശേഷി കുറഞ്ഞ ബോംബുകള്‍ പൊട്ടിത്തെറിച്ചത്. നന്ദേദിലെ ബോംബു ലക്ഷ്യമാക്കാന്‍ ഉദ്ദേശിച്ചിരുന്നത് ഔറംഗബാദിലെ ഒരു പള്ളിയെയായിരുന്നെന്നു കരുതപ്പെടുന്നു. പൊട്ടിത്തെറിക്കുശേഷം കണ്ടെത്തുന്ന സാധനങ്ങളില്‍ ഈ പള്ളിയുടെ രേഖാചിത്രങ്ങളും കള്ളത്താടികളും ഉണ്ടായിരുന്നു. ഇതില്‍നിന്നാണ് ഹിന്ദുത്വ തീവ്രവാദികള്‍ മുസ്ലിം വേഷം ധരിച്ചാണു സ്ഫോടനങ്ങള്‍ക്കു പോകുന്നതെന്ന ഉറച്ച സംശയം ഉണ്ടാകുന്നത്.
ഈ വര്‍ഷത്തിന്റെ പാതിയോളമാകുംവരെ ഈ താക്കീതുകളൊന്നും വേണ്ടവിധം നമ്മുടെ ഭരണാധികാരികള്‍ എടുത്തിരുന്നില്ലെന്നുവേണം കരുതാന്‍. കര്‍ക്കരെ മാലേഗാവ് കേസ് അന്വേഷിച്ച രണ്ടുമാസങ്ങളൊഴിച്ചാല് ഈ വലിയ ഭീഷണിയെപ്പറ്റി കാര്യമായ അന്വേഷണത്തുടര്ച്ചകളുണ്ടായില്ല. അജ്മീര്‍, മെക്കാ, മാലേഗാവ് അന്വേഷണങ്ങള്‍ മാത്രമാണ് സിബിഐ വ്യത്യസ്തമായെങ്കിലും ചെയ്യുന്നത്. ഇവയെയും മറ്റു സ്ഫോടനങ്ങളെയും ഏകോപിപ്പിക്കുന്നവിധത്തിലുള്ള സമഗ്രമായൊരു അന്വേഷണത്തിന് ആരുടെയും ബുദ്ധിയുദിക്കുന്നില്ല.
കേണല്‍ പുരോഹിതിന് മാലേഗാവിനെയും മെക്ക മസ്ജിദിനെയും ബന്ധിപ്പിക്കുന്ന കൊളുത്തുകളുണ്ടെന്നുള്ളതു വ്യക്തമായിട്ടും പോലീസ് ഇപ്പോഴും ഹുജിയെ പിന്തുടരാനാണു വ്യഗതകാട്ടുന്നതെന്നാണു വിചിത്രം. മിക്ക സ്ഫോടനകേസുകളിലും അന്യോന്യബന്ധിതമായ അവസ്ഥ സൃഷ്ടിതമായിരിക്കുന്നത് രാമനാരായണ്‍ കാല്സംഗ്ര എന്നയാളുമായി ബന്ധപ്പെട്ടാണ്. എന്നലോ, ഇയാള്‍ ഇന്നും പിടിയിലാകാതെ തുടരുന്നു.
മാലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് സിമി നേതാക്കളെ അറസ്റ്റുചെയ്ത പോലീസ് അവരില്‍ പലരെയും കള്ളത്തെളിവുകളോടെ അകത്താക്കാന്‍ ശ്രമിക്കുകയും ചെയ്തു. മൊഹമ്മദ് ഷഹീദ് എന്നയാള്‍ അന്നു മാലേഗാവില്‍ നിന്നു 700 കിലോമീറ്റര്‍ അകലെ ഒരു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നെന്നു പിന്നീട് തെളിഞ്ഞു. ഷബ്ബീര്‍ മസീയുള്ളാ എന്ന കുറ്റാരോപിതന് സ്ഫോടനത്തിനും ഒരുമാസം മുന്‍പേ പോലീസ് കസ്റ്റഡിയില്‍ കഴിയുകയായിരുന്നു. ഇങ്ങനെ ഉടനീളം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ റിപ്പോര്‍ട്ടുകളായിരുന്നു, പോലീസിന്റേത്.
കുറ്റാരോപിക്കപ്പെട്ടവരെല്ലാം കാലങ്ങളായി വളര്‍ത്തുന്ന താടിമീശകളുള്ളവരായിരുന്നു. നന്നായി ക്ഷൗരംചെയ്തവരായിരുന്നു സംഭവത്തിനു പിന്നിലെന്ന് സ്ഫോടനത്തിന്റെ ദൃക്സാക്ഷികളെല്ലാംതന്നെ എടുത്തുപറഞ്ഞത് പോലീസ് കേട്ടില്ലെന്നുനടിച്ചു.
പക്ഷേ ഇന്നിപ്പോള്‍ എടിഎസ് വിശ്വസിക്കുന്നത്, അജ്മീര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട ദേവേന്ദ്ര ഗുപ്ത ആര്‍ എസ് എസ് പ്രചാരകനായിരുന്ന സുനില്‍ ജോഷി വഴിയാണ് അഭിനവ് ഭാരത് എന്ന സംഘടനയുമായി ബന്ധപ്പെട്ടതെന്നാണ്. 2007 സെപ്തംബറില്‍ ജോഷി സിമി പ്രവര്‍ത്തകരെന്നു കരുതപ്പെടുന്നവരാല് വധിക്കപ്പെട്ടപ്പോള്‍, പ്രകോപിതയായ സാധ്വി പ്രഗ്യാ സിങ് ഥാക്കൂര്‍ മാലേഗാവ് സ്ഫോടനത്തിന് ഉത്തരവിടുകയായിരുന്നുവെന്നും അവര്‍ കരുതുന്നു. പുരോഹിത് നടത്തിയ ഫോണ്‍കോളുകളില്‍നിന്ന്, സംഝോഥാ എക്സ്പ്രസ് സ്ഫോടനത്തിനുപിന്നിലും ജോഷിയുടെ ബുദ്ധിയുണ്ടെന്ന സംശയം ബലപ്പെടുത്തുന്ന വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നാണ് പോലീസ് ഭാഷ്യം.
സത്യത്തില്‍, നിരവധി സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടുനില്ക്കുന്ന ഹിന്ദുത്വ തീവ്രവാദത്തിന്റെ പിന്നാമ്പുറക്കഥകള്‍ വെളിവാകണമെങ്കില്‍, അറസ്റ്റിലായ എല്ലാ ഹിന്ദു കുറ്റാരോപിതരും അയാള്‍ എന്നു വിശേഷിപ്പിക്കുന്ന കല്‍സംഗ്ര പിടിയിലായേ പറ്റൂ. എന്നാല്‍, അതിനുവേണ്ടുന്ന അന്വേഷണസമഗ്രത ഇനിയും കൈവന്നിട്ടില്ലെന്നുമാത്രം.
അവലംബം - ഔട്ട്ലുക്ക് മാസികയില്‍ സ്മൃതി കോപ്പികറും ദേബര്ഷി ദാസ് ഗുപ്തയും സ്നിഗ്ദ്ധ ഹാസനും ചേര്‍ന്നെഴുതിയ ലേഖനം.
കടപ്പാട് : http://malayal.am/
വെള്ളിയാഴ്‌ച, ജൂലൈ 16, 2010
കമ്യുണിസം സ്വപ്നമാണെന്നല്ല
കമ്യുണിസം സ്വപ്നമാണെന്നല്ല, ചരിത്രത്തിന്റെ അവസാന ഘട്ടമാണെന്നാണ്. അതിനുമുമ്പുള്ള ചരിത്ര ദൗത്യം നിറവേറ്റാതേ എടുത്തുച്ചാട്ടം ശരിയല്ല, എന്നതോടോപ്പം തെറ്റുമാണ്! ചരിത്രം വയിക്കുന്നത് ഇങ്ങനെയാണ്: പ്രാകൃത കമ്യൂണിസം, അടിമത്വം, ഫ്ര്യുഡലിസം, മുതലാളിത്വം, മുതലാളിത്വത്തിന്റെ ഉന്നതഘട്ടമായ സാമ്രാജ്യത്വം, സോഷ്യലിസം, സോഷ്യലിസത്തിന്റെ ഉന്നതമായ കമ്യൂണിസം.....! പാഠം ഒന്ന്‍ എന്നതോടൊപ്പം ചരിത്രത്തിന്റെ സാമാന്യ പാഠവുമാണ്! ആശയവാദവും, ഭൗതികവാദവും, വൈരുദ്ധ്യാത്മക ഭൗതികവാദവും മൂന്നു ദര്‍ശനങ്ങള്‍.വിമോചനത്തിന്റെ അവസാനവാക്കാണ് വൈരുദ്ധ്യാത്മക ഭൗതികവാദം! അതിലേക്ക് എത്തിചേര്‍ന്നത്, അന്നെവരെയുള്ള രണ്ട് ആശയങ്ങളുടെയും നിഷേധതിനൊപ്പം- സാംസികരണവും തകര്‍ക്കലും....നടന്നു എന്നതോണ്ടാണ് ചോദ്യചെയപെടാത്ത ചരിത്ര അനിവാര്യതയായി വൈരുദ്ധ്യാത്മക ഭൗതികവാദം നിലനില്‍ക്കുന്നത്! മാക്സ് പറഞ്ഞത് ആദ്യത്തെ കമ്യൂണിസ്റ്റാണ് യേശു എന്നാണ്. അത് ചുഷകരുടെ കൈയിലായത് എങ്ങനെ എന്നതിനുള്ള ഉത്തരംകൂടിയാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിലൂടെ കാറല്‍ മാക്സ് മുന്നോട്ട് വെച്ചത്! ഖുറാനെകുറിച്ചും ഗീതയെകുറിച്ചും മാക്സ് പറഞ്ഞിട്ടില്ല എന്നതോണ്ട്, ബൈബിള്‍ മാക്സ് വായിച്ചതുപോലെ, ഖുറാനും, ഗീതയും വായിക്കാന്‍ കഴിയാത്ത വാദഗതിക്കാര്‍ക്ക് മാക്സിസം നെരെചൊവെ ഉള്‍കോള്ളാന്‍ കഴിഞ്ഞിട്ടില്ലന്നതിന്റെ വിളമ്പരംകൂടിയാണ്!
ശാസ്ത്രിയതയും, ചരിത്രഗതി മുന്നോട്ടുപോവുന്ന അനിവാര്യതയുമാണ് കമ്യൂണിസം! കമ്യൂണിസം സ്വപ്നമാവുമ്പോള്‍ തന്നെ ലക്ഷ്യബോധമുള്ള ഭാവികൂടിയാണ്! മതം ഭൂതമാവുമ്പോള്‍ തന്നെ പിന്തിരിപ്പനും വ്യാമോഹിതവുമാണ്! ബൂര്‍ഷാജനാധിപത്യം പോലേ ബഹുഭൂരിപക്ഷത്തെ വിഡിത്വമാക്കുന്നതും....!
ആ വിഡിത്വത്തെ പൊളിച്ചടുക്കണ്ടത് അതില്‍ ഇടപെട്ടുകൊണ്ടാണ്.... പര്‍ലിമെന്റില്‍ കയറുന്നതു പോലേ, അമ്പല കമ്മറ്റികളിലും മഹല്ല കമ്മറ്റികളിലും ചര്‍ച്ചിലും മാനിഫ്യേസ്റ്റോ വായിക്കാനല്ല, മറിച്ചു നടപ്പാക്കാനാണ്! അത് കക്ഷത്തല്ല, തലക്കകത്താണ് വേണ്ടത്! അതുള്ളത് കൊണ്ടാണ് CPI(M)- ധൈര്യസമേതം കയറിചെല്ലുന്നത്!
സോവിയറ്റ് മാര്‍ഗമോ ചൈനാ മാര്‍ഗമോ അല്ല, ഇന്ത്യന്‍ വിപ്ലവം ഇന്ത്യന്‍ മാര്‍ഗത്തിലാണ് വേണ്ടത് എന്ന്‍ സ്റ്റാലില്‍ പറഞ്ഞതാണ്! ആ മാര്‍ഗമാണ് CPI(M)- എന്നത് വര്‍ത്തമാന ഉറപ്പാണ്. ഈ ഉറപ്പിനെയാണ് ഇന്ത്യന്‍ ബൂര്‍ഷാ ഭൂപ്രഭു സാമ്രാജത്വ കൂട്ടുകെട്ട് ഏറേ ഭയക്കുന്നത്. അതുകൊണ്ട് തന്നെയാണ് വളറേ സങ്കീര്‍ണമായ പ്രതിരോധങ്ങള്‍ നമ്മേനേരിടുന്നത്. മാ ബേബിഫുഡ് കഴിച്ച മസ്തിഷ്കങ്ങള്‍ കമ്യൂണിസ്റ്റ് വായടിത്വവുമായിനടക്കുന്നവര്‍ ഓര്‍ക്കുക കമ്യൂണിസ്റ്റുകാരനായി ഉയര്‍ന്ന നിലവാരത്തിലേക്ക് വരണമെങ്കില്‍ ചുരുങ്ങിയപക്ഷം DYFI- കാരന്‍ കൊള്ളുന്ന പ്രവര്‍നത്തിന്റെ നട്ടുച്ച വെയില്‍ രണ്ടുമണികൂറേങ്കിലും കൊള്ളാനുള്ള നെഞ്ഞുക്കേങ്കിലും ഉണ്ടാവണം. അല്ലാതെ അപ്പുകുട്ടന്മാരുടെ തണലത്തിരുന്നു മടികുത്തിലേ മുറക്കാന്‍ അഴിച്ചുള്ള പായാരം പറച്ചിലല്ല ഇന്ത്യന്‍ വിപ്ലവ മാര്‍ഗം. അതെ നമുക്കാദ്യം CPI(M)- കാരനാവാം. അതിന്റെ നയങ്ങളുടെ രക്തവും ഊര്‍ജവുമായി കര്‍മപദത്തിലേ ആവേശമാവണം.അല്ലാതേ ഇന്ത്യന്‍ ബൂര്‍ഷാ ഭൂപ്രഭു സാമ്രാജത്വ കൂട്ടുകെട്ടിന്റെ ഒറ്റുകാരു അച്ചാരം പറ്റുന്നവരും ഞങ്ങളെ മാക്സിസം പഠിപ്പിക്കാന്‍ വരണ്ട്! അതെ ഇ എം എസ് പറഞ്ഞതുപോലേ മനോരമ എന്നില്‍ ശരി കണ്ടാല്‍ എന്തോ തെറ്റുപറ്റിയിട്ടുണ്ടവണം എന്നാണ് മനസ്സിലാക്കണ്ടത്! വര്‍ഗശത്രുക്കളാല്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന ഈ കലത്തു തന്നെയാണ് ശരിയുടെ കൃത്യതയും ഉള്ളതു!
വ്യക്തി വിരോദത്തിന്റെ ഭാഗമായുള്ള ''പാര്‍ട്ടിയുണ്ടാവും ജനമുണ്ടാവില്ല''ന്ന പറഞ്ഞ, പൊയ് മുഖമണിഞ്ഞവരെ നെഞ്ചേറ്റി നടക്കുന്നവര്‍ക്ക് K E N- ന്റെ നേരും നെറിയും അറിയില്ല....! നേരും നെറിയും ഉണ്ട് എന്നു പറയുന്നത് അദ്ദേഹം പാര്‍ട്ടി അംഗമാണ് എന്നതോണ്ടാണ്! അല്ല എന്ന്‍ പറയുന്നവര്‍ പുറത്തുള്ളവരാണ്! അകവും പുറവും തിരിച്ചറിയാനുള്ള്‍ സാമാന്യ ബോധമുള്ളവരാണ് CPI(M)- പ്രവര്‍ത്തകര്‍!

ഞായറാഴ്‌ച, ജൂലൈ 11, 2010
കുരുട്ടു ബുദ്ധി
ഗീതയും, ബൈബിളും, ഖുറാനും സ്വപ്നം കാണുന്നതം കമ്യൂണിസമാണ്.......നമ്മള്‍ കാണുന്നതും! അവരില്‍ പലരും എല്ലുറപ്പോടേ സ്വയം പറയും കമ്യൂണിസ്റ്റെന്ന്‍! ആ എല്ലുറപ്പിന്റെ സത്യസന്ധതയെ നമിക്കാം. പക്ഷേ കമ്യൂണിസം മാത്രം അറ്റത്തേക്ക് അറ്റത്തേക്ക് നിങ്ങി പോവുന്നു! മാക്സ് മുന്നോട്ട് വെച്ചത് വിമോചനത്തിന്റെ തത്വമാണ്! കമ്യൂണിസം ചരിത്രത്തിന്റെ ഉന്നതമായ ഘട്ടം....അതൊരു സ്വപ്നമായിതന്നെ ഒരു പക്ഷേ അവശേഷിക്കും...USSR-ചെയ്ത് ആദ്യത്തെ തെറ്റ് കമ്യുണിസത്തിലേക്കുള്ള എടുത്തു ചാട്ടമായിരുന്നു! നാം അറ്റത്തുകിടക്കുന്ന കമ്യുണിസത്തിന്റെ കാര്യം പറഞ്ഞു സമയം കളഞ്ഞുകൊണ്ടിരിക്കുന്നു.
സാമ്രാജ്യത്വം അതിന്റെ ശകല ദുഷ്ടതയുമായി വരുമ്പോഴും അതിന്റെ വര്‍ണപകിട്ടില്‍ തിരിച്ചറിയാതെ ഇയ്യാം പാറ്റകളെപോലേ നാം അണഞ്ഞുകൊണ്ടിരിക്കുന്നു! വിമോജനത്തിന്റെ പൊയ് മുഖം അണിഞ്ഞു ഞാനാണ് കമ്യൂണിസ്റ്റെന്നു നമ്മേ വ്യാമൊഹിതരാക്കുന്നു! അവരുടെ കൈയില്‍ കാലത്തിനു ചേരാത്ത കട്ടന്‍ ചായയും പരിപ്പുവടയുമുണ്ടാവും! അവരുട നാവില്‍ കമ്യൂണിസ്റ്റ് വിടുവായത്തത്തിന്റെ ധാരാളിത്വമുണ്ടാവും! പോരാട്ടത്തിന്റെ പുത്തന്‍ വഴികളില്‍ നിന്ന്‍ മടക്കിവരുത്തുക.അല്ലെങ്കില്‍, വിമോജന ശേഷിയെ വിദൂര സ്വപ്നത്തിന്റെ അതിരും വരമ്പും പറഞ്ഞു പറഞ്ഞു നമ്മെ നാമല്ലാതാക്കുക. ചൂഷകവര്‍ഗം പുത്തന്‍ കറുപ്പായി കമ്യൂണിസത്തെയും ഉപയോഗിക്കാം എന്ന കണ്ടത്തിയിരിക്കുന്നു!
അവര്‍ക്കാവശ്യം നിലനില്‍പ്പാണ് നമുക്കാവശ്യം മോചനമാണ്, മോചനത്തിനാവശ്യം പോരാട്ടമാണ്! പോരാട്ടം കാലവും സ്ഥലവും ആവശ്യപെടുന്നതിനനുശരിച്ചാണ്! അതിനു പ്രര്യാപ്തമാവണമെങ്കില്‍ നിരന്തരമായ പഠനം ആവശ്യം ആവശ്യമാണ്! അതുകൊണ്ടാണ് ഇ എം എസ് പോരാട്ടത്തിന്റെ നേതൃത്വവും പഠനവുമായി നമ്മേ പഠിപ്പിച്ചുകൊണ്ടിരുന്നത്! 1848-ല്‍ എഴുതിയത് മനപാഠമാക്കി വായന അവസാനിപ്പിക്കുകയും, വായന തുടര്‍ന്നാല്‍ പുത്തന്‍ നാമ്പുകളുണ്ടാവില്ലെന്നും പറഞ്ഞു പഴേ കുരുട്ടു ബുദ്ധിയുമായി പോരാളികളെ ഷണ്ഠന്മാരാക്കുകയും ചെയുന്നു! ആളിനും തരത്തിനു അനുശരിച്ചു; ആയുധവും മതവും കമ്യൂണിസവും നല്‍കി സാമ്രാജ്യത്വം പുഞ്ചിരി തൂകുന്നു! വര്‍ത്തമാന ഇന്ത്യയില്‍ ജനകിയ മുന്നേറ്റത്തെ തുരങ്കം വെക്കുന്നത് അങ്ങനെയും കൂടിയാണ്...!
********************************************************************
Sanoop Laila
എനിക്ക് താങ്കള്‍ എഴുതിയതിനോട് യോജിപ്പ് ഇല്ല.മതത്തെയും മാര്‍ക്സിസത്തെയും ഒന്നിപ്പിക്കാന്‍ ശ്രമിക്കരുത്. അത് മോരും മുതിരയും പോലെ ആണ് എപ്പോളും മാറി കിടക്കുക തന്നെ ചെയും. കമ്മ്യൂണിസ്റ്റ് മതത്തെ അന്ഗീകരിക്കുന്നില്ല...പക്ഷെ മതവിശ്വാസിയെ സംരക്ഷിക്കും. മതത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തില്ല..മതം രാഷ്ട്രീയത്തില്‍ ഇടപെടുമ്പോള്‍ ആണ് നമ്മള്‍ അവരെ എതിര്‍ക്കുന്നത്. പട്ടിണി കിടക്കുന്ന തൊഴിലാളിയെ വര്‍ഗ്ഗ സമരത്തില്‍ ഒന്നിപ്പിക്കുന്നതിനു മുന്‍പ് അവന്‍ ഈശ്വര വിശ്വാസം കളഞ്ഞിട്ടു വരണം എന്ന് ശഠിക്കുന്നത് ശരി അല്ല എന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്.കമ്മ്യൂണിസം ഒരു ശാസ്ത്രം ആണ് അതില്‍ മതത്തെ കണ്ടെത്താന്‍ നോക്കരുത്. അത് പ്രായോഗികം അല്ല. സാധ്യവും അല്ല. ഗീതയും ഘുര്‍ ആണും ബിബിലും വെറും സാഹിത്യം ആയി കാണാനാണ് എനിക്ക് ഇഷ്ട്ടം. അതില്‍ ഇതുവരെ കമ്മ്യൂണിസം ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല.ആത്യന്തികമായി അത് കള്ളം പറയുന്നു.കമ്മ്യൂണിസം സത്യത്തിനു ഒപ്പം ആണ്.
ഇനി കമ്മ്യൂണിസം ഒരു സ്വപ്നം ആയി അവശേഷിക്കാം എന്ന വാദം എനിക്കില്ല. ഇവിടെ നമ്മള്‍ ആ യുറ്റൊപ്പ്യ ഉണ്ടാക്കുക തന്നെ ചെയ്യും. യുറ്റൊപ്പ്യക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് യുറ്റൊപ്പ്യയെ ഉണ്ടാക്കല്‍ തന്നെ ആണ്.കമ്മ്യൂണിസ്റ്റ് കാര്‍ ഒരിക്കലും പോരാട്ടം അവസാനിപ്പിക്കില്ല....അവസാന ശ്വാസം വരെ ചൂഷണത്തിന് എതിരായി, നമ്മള്‍ പോരാടുക തന്നെ ചെയ്യും.

വ്യാഴാഴ്‌ച, ജൂലൈ 08, 2010
പാണ്ടന്‍ നായയുടെ പല്ലിന്റെ കാര്യം
സോഷ്യലിസമെന്ന മാനവിക മൂല്യം മനുഷ്യരാശി ആദ്യമായി അറിയുന്നത് മതങ്ങളില്‍നിന്നാണ്. മതത്തിന്റെ പവിത്രവല്‍ക്കരണത്തിലൂടെയാണ് സമൂഹത്തില്‍ അത് അനിവാര്യഘടമായി തീരുന്നത്! അല്ലാഹുവിന്റെയും, കൃസ്തുവിന്റെയും, കൃഷ്ണന്റെയും ചിലവില്‍ മനുഷ്യര്‍ നൂറ്റാണ്ടുകളോളം കാത്തിരുന്നു......തലകീഴായിരുന്ന ആ സ്വപ്നം ശരിയാക്കി പ്രായോഗികമായി മുന്നോട്ട വെച്ചത് മാക്സിസമാണ്! മുന്‍ സ്വപ്നങ്ങള്‍ ഉട്ടോപ്യാനായി തന്നെ നിലലനിന്നു. അല്ലെങ്കില്‍, ലോകത്തിലേ ഏറ്റവും കൂടുതലുള്ള ഇസ്ലാം കൃസ്തിയ ഹിന്ദു വിശ്വാസികള്‍ പിന്നീട് അവനവന്റെ സ്വര്‍ഗലപ്തിക്കുവേണ്ടിയുള്ള കുറുക്കുവഴി അന്വഷകരായിതീരുകയാണ് ചെയ്തത്! വര്‍ത്തമാനം, അവര്‍ക്ക് അധികാരത്തിന്റെ സ്വര്‍ഗീയത വാക്താനവും ചെയ്തു! അതുകൊണ്ടാണ് നെബിയുടെയും, കൃസ്തുവിന്റെയും, രാമന്റെയും പേരില്‍ കഴുത്തും കൈപത്തികളും അറ്റുവീണുകൊണ്ടിരിക്കുന്നതു! സമത്വം മുന്നോട്ട് വെച്ച മതങ്ങള്‍ ഇന്നെവരെ ഒരു ചൂഷകന്റെയും അധികാരം നഷ്ടപെടുത്തിയിട്ടില്ല!
ഇതിന്റെ ബോധ്യം വിശ്വാസിയേക്കാള്‍ വിശ്വാസത്തെ ഉപജീവിച്ചുകഴിയുന്ന മതത്തില്‍ പറ്റിപിടിച്ച ഇത്തികണികളായി കഴിയുന്ന പൗരോഹിത്യത്തിനാണ്! അതുകൊണ്ടാണ് സമത്വത്തിന്റെ പ്രായോഗികശാസ്ത്രം മുന്നോട്ട് വെച്ച മാക്സിസം മതത്തിനെതിരാണെന്ന പച്ചകള്ളം നിരന്ധരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്! വിശ്വസികളെയടക്കമുള്ള അധ്വാനിക്കുന്ന വര്‍ഗത്തെ വിമോചനത്തിന്റെ പടയണിയില്‍നിന്നും അടര്‍ത്താന്‍ വേണ്ടി വീണ്ടും വീണ്ടും ഇടയലേഖനങ്ങള്‍ അവധരിപ്പിക്കുന്നു! ലോകത്തു ചൂഷ്ണം കൂടുന്നു എന്നതോടൊപ്പം താല്‍ക്കാലിക അത്താണിയായ വിശ്വസത്തെ ആശ്രയിക്കലും കൂടുന്നുണ്ടെങ്കിലും അതിന്റെ രാഷ്ട്രിയ രൂപങ്ങളിലേക്ക് പണ്ടേപോലേ എത്തിചേരുന്നില്ലെന്ന യാഥാര്‍ത്യം ഞെട്ടലോടെയാണ് പൗരോഹിത്യം അറിയിന്നതു! അതുകൊണ്ടാണ് പശ്ചിമബംഗാളില്‍ പരീക്ഷിച്ചത് ഇവിടെ കിനാലുരിലും പയറ്റിയത്! പക്ഷേ പാണ്ടന്‍ നായയുടെ പല്ലിന്റെ കാര്യംപോലെയായി അത്!
ചൊവ്വാഴ്ച, ജൂലൈ 06, 2010
33% സംവരണം
സ്ത്രി സ്വത്വം പുരുഷ കാഴ്ചയിലുടെയല്ല തിരിച്ചറിയണ്ടത്, മറിച്ച് ഉപഭോഗവസ്തുവായും, അല്ലെങ്കില്‍ സദാചാര വേലിക്കുള്ളില്‍ കാത്തുശൂക്ഷിക്കണ്ട വലിയൊരു ചരക്കായിതിരുന്നതും പുരുഷന്റെ കാഴ്ച സുഖത്തിനുവേണ്ടിയല്ല, ഈ സമൂഹത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണ്! ഈ തിരിച്ചറിവിലാണ് സ്ത്രി സ്വത്വന്യേഷ്ണം അതിന്റെ പരിമിതിക്കകത്തുതന്നെ എരിഞ്ഞടങ്ങുന്നതു!
അന്വഷ്ണങ്ങള്‍ എളുപ്പം എത്തിചേരുന്ന ദൂരങ്ങളില്‍ തടഞ്ഞുനിര്‍ത്തണ്ടത് സമൂഹത്തില്‍ ആധിപത്യം വഹിക്കുന്ന വര്‍ഗത്തിന്റെ ആവശ്യമാണ്. അതുകൊണ്ടാണ് ഫെമിനിസ്റ്റെന്നും അഴിഞ്ഞാട്ടകാരിയെന്നും കാര്‍ട്ടൂണ്‍ കഥാപാത്രമായി 'വേലിക്കോളം ചെന്നു തുള്ളല്‍ അവസാനിച്ചു' കണീര്‍ വാര്‍ക്കണ്ടി വരുന്നത്...!
അമ്മയെന്നു പുകഴ്തുകയും, ഭാര്യയായി ഭരിക്കപെടുകയും, വെശിയായി പ്രദര്‍ശിപ്പിക്കുകയും ഈ സമുഹത്തിന്റെ നിലനില്‍പ്പിനുവേണ്ടിയാണ്! അതിനു നമുക്കാവശ്യം ഈ സമൂഹത്തേ തച്ചുതകര്‍ക്കണ്ട് തിരിച്ചറിവിലേക്കാണ് എത്തിചേരണ്ടത്! ആ തിരിച്ചറിവിനു, നിശ്ചിത ദൂരമാത്രം പോവുന്ന ലൈന്‍ ബസില്‍ നിന്നും ഇറങ്ങി- കടന്നുപോവണ്ട് ദൂരം സഘബോധത്തിന്റെ തെളിച്ചമാര്‍ന്ന ദര്‍ശനത്തിലൂടെ എത്തിചേരുമെന്ന ചങ്കൊറപ്പാണ് വേണ്ടത്...അതിന്റെ ഇല്ലായ്മയാണ് പലചിന്തകളും ഫെമെനിസ്റ്റ് കുശുമ്പായി ചുരുങ്ങി പോവുന്നത്. എങ്കിലും ഫെമിനിസം തിരിച്ചറിവിന്റെ ആദ്യചുവടാണ്...33% സംവരണം മുന്നോട്ട് വെക്കുന്ന സ്ത്രി ഫെമിസത്തില്‍നിന്നും, സതിസത്തില്‍നിന്നും ഉയരണ്ട സമയം ആയിരിക്കുന്നു!

വെള്ളിയാഴ്‌ച, ജൂലൈ 02, 2010
എം.എന്‍.വിജയന്‍
'സമൂഹമാണ് ബോധത്തെ സൃഷ്ടിക്കുന്നത്'. അന്നേവരെയുള്ള ചിന്തയെ അട്ടിമറിക്കുകയും ഈ ചിന്ത തന്നെ അനുദിനം വിഹസിപ്പിച്ചുകൊണ്ട് സമൂഹം മുന്നേറുകയും ചെയ്തു! ഇതിലേക്കാണ് വ്യക്തികത മനശാസ്ത്ര ഫ്രോയിഡിയന്‍ ചിന്തയെ സംയോജിപ്പിച്ചുകൊണ്ട് മാക്സിസത്തെ സമീപിച്ചത് ഒരു പുത്തന്‍ അനുഭവം തന്നെയായിരുന്നു. അതു പക്ഷേ വ്യെക്തി കേന്ദ്രികൃതമായി പാളിതീരാന്‍ നിവൃത്തിയില്ലാത്ത കാര്യവുമാണ്! മനോവിശ്ലേഷണ സഞ്ചാരത്തിന്റെ കാഴ്ചപാടിനു ദൂരപരിതിയുണ്ട് എന്ന കാര്യം ഗൗരവപൂര്‍വം അടുക്കുമ്പോള്‍ ബോധ്യപെടുന്നതായിട്ടും ഉപയോഗപ്രതമാക്കിയത്; അതിന്റെ ജനകീയ ഭാവം തിരിച്ചറിഞ്ഞതുകൊണ്ടാണ് CPI(M)-ന്റെ സാംസ്ക്കാരിക വാരികയുടെ പത്രാധിപരായി നിശ്ചയിച്ചത്!
ആശയപരമായി ഇടതാവളമാക്കണ്ടതിനേ സ്ഥിരതാവളമാക്കി; മുന്‍ പറഞ്ഞ ചിന്തയെ ഹൈജാക്കുചെയ്യാന്‍ അനുവാദിക്കപെടും എന്നു കരുതുന്നതു തെറ്റാണ് എന്നത് തിരിച്ചറിയണമെങ്കില്‍ ''ജനങ്ങളെ പഠിപ്പിച്ചാല്‍ മാത്രം പോരാ സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെ സ്വയം പഠിക്കുകയും'' വേണം. ഇതു മാവോ പറഞ്ഞതാണ്. ഇങ്ങനെ പറയാന്‍ കഴിഞ്ഞത് മാക്സിസ്റ്റ് ലീഡര്‍ ആയതുമൂലമാണ്. സാംസ്കാരിക നായകനായതുകൊണ്ടല്ല.
ദാരിദ്ര്യമാത്രം വിപ്ലവം കൊണ്ടുവരില്ല. മാത്രമല്ല, അതു നിലനിര്‍ത്തികൊണ്ട് അതിനെതിരേ വാദിച്ചു ജയിപ്പിക്കാന്‍ നാം വക്കീലുമല്ല മറിച്ചു പോരാളികളാണ്. പോരാട്ടം സ്വയം ഉരുതിരിയണ്ടതാണ്. അതിനു അവസാനത്തെ ചോദ്യവും ചോദിച്ചുതീരണം. അവസാനത്തെ ഉത്തരമാണ് വിപ്ലവം! ദാരിദ്ര്യത്തിന്റെ കുറുക്കു വഴികളിലൂടെയല്ല, മറിച്ചു തൊഴിലാളിവര്‍ഗത്തിന്റെ തിരിച്ചറിവിലൂടെയാണ്- അല്ലെങ്കില്‍ നേതൃത്വത്തിലേക്ക് സ്വയം ഉയര്‍ന്നു വരുമ്പോഴാണ് വിപ്ലവം! അതുകൊണ്ടാണ് കൂടുതല്‍ ദാരിദ്ര്യം നിലനിന്നാല്‍ മാത്രമേ വിപ്ലവം വരൂ എന്നത് വിടുവായത്തമായത്. അങ്ങനെയാണ് ജനകിയാസൂത്രണം CIA- ചിന്തയാണെന്നും തോമസ് ഐസക് ചാരന്റെ കൈയാളാണെന്നും പറഞ്ഞതിലൂടേ അതുവരെ നിഷ് കളങ്കെമെന്നു കരുതിയ പുഞ്ചിരിയേ ഒറ്റുകാര്‍ കൈയേറുകയും അവരുടെ പ്രചരണ പലകയാക്കുകയും ചെയ്തത്! ഇത് സമ്പവിച്ചത് മാക്സിയന്‍ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ അനുഭവ ശൂന്യതകൊണ്ടാണ്
മാറ്റിതിര്‍ക്കലുകള്‍ക്ക് പോരാട്ട പ്രവര്‍ത്തനപദത്തില്‍ രക്തസാക്ഷിത്വത്തിന്റെ മഹത്വവും, പ്രവര്‍ത്തനത്തില്‍ സമത്വസുന്ദര സ്വപ്നത്തിന്റെ സാക്ഷാല്‍കരവുമാണ്. വ്യാഖ്യാനങ്ങള്‍ക്ക് വെയില്‍ കൊള്ളേണ്ടെന്ന അറിവു എം എന്‍ വിജയനിലൂടെ അല്ല നാം തിരിച്ചറിയുന്നത്. ലോകത്തെ വ്യാഖ്യാനിക്കുന്ന എല്ലാ നിരാശാവാദികളും തത്വചിന്തകരാര്‍ന്നപ്പോള്‍ ബോധ്യപെടുത്തിയതാണ്.അവര്‍ വ്യഖ്യാനങ്ങളിലൂടെ സ്വയം തേച്ചുകളയുകയാണ് ചെയ്യാറ്! അവര്‍ പോരാളികള്‍ക്ക് ഓര്‍ക്കണ്ടവരല്ല, ഓഴിവു വേളകളില്‍ കൊറിക്കപെടണ്ടവരാണ്! ആ ഒഴിവുവേളകള്‍ കൈവന്നവരുടെ ഓര്‍മയില്‍ മാത്രണ് ഇപ്പോള്‍ എം.എന്‍.വിജയന്‍.

വ്യാഴാഴ്‌ച, ജൂലൈ 01, 2010
ഒ വി വിജയന്‍
സാഹിത്യമെന്ന സ്വശ്ചന്തമായ വികായസിലെ അപൂര്‍വ നക്ഷത്രമാണ് ഖസാക്കിന്റെ ഇതിഹാസം. വായനാക്രിയയേ സൃഷ്ടിയോന്മുഖമാക്കുക; അല്ലെങ്കില്‍ ഓരോ ആവര്‍ത്തി വായിക്കുമ്പോഴും വായനക്കാരനെതന്നെ പുത്തന്‍ രചിതാവാക്കുകയും കര്‍ത്താവില്‍ നിന്നും കുതറി സ്വതന്ത്രാമായ അസ്തിത്വമുള്ള ഒരു കൃതി ആദ്യവും ഇന്നുവരെയുള്ളതിന്റെ അവസാനവുമാണ്. പകരം വെക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല! ഈ ഒരറ്റ സൃഷ്ടിയുടെ ചിലവിലാണ് ഒ വി വിജയന്റെ മറ്റു സൃഷ്ടികളും മാര്‍ക്കെറ്റ് ചെയ്യപെട്ടത്! ആ നക്ഷത്രത്തെ വിജനും, വിജയനെ വലതുപക്ഷവും ഉപയോഗിക്കാന്‍ കഴിഞ്ഞു. കാരണം വലതുപക്ഷവും കൈകളില്‍ പതുങ്ങി കിടക്കാന്‍ കഴിഞ്ഞതു; ഖസാക്കിനു ഇടതുപക്ഷത്തില്‍ ഒന്നും ചെയ്യാനില്ലാത്തതുകോണ്ടാണ്. അതൊരു സാഹിത്യമാണ് സാഹിത്യത്തിലെ നക്ഷത്രമാണ്. അതുമാത്രമായിരുന്നു! അടിയന്തരാവസ്ഥയില്‍ ജന്മനാ എഴുത്തുകാരനായ വിജയനു ധര്‍മപുരാണം എഴുതാന്‍ കഴിഞ്ഞു......ഖസാക്കിന്റെ തുടിപ്പ് ആരും അതില്‍ ആഘോഷിചില്ല. മറ്റൊന്നുംകൊണ്ടല്ല, ഇടതുപക്ഷത്തിനു അത് വളറേ ഉപയോഗപെട്ടുത്താന്‍ കഴിഞ്ഞതുകൊണ്ടാണ്! ഖസാക്കെഴുതിയ എഴുത്തുകാരന്റെതാണ് എന്നരീതിയില്‍ ആ ഇതിഹാസം നമുക്കും ഉപയോഗപെട്ടു! പിന്നെ ഉയരന്ന മാര്‍ക്കറ്റില്‍ ഗുരുസാകരത്തിനായിരുന്നു പ്രശക്തി. അതിനര്‍ത്ഥം കൊണ്‍: ചിയാന്‍ തുടങ്ങിയടത്തുനിന്നു ജനസഘത്തിന്റെ ചിലവില്‍ RSS കൊണ്ടാടപെടുകയായിരുന്നു. സ്വതന്ത്രനായ ഏതൊരു എഴുത്തുകാരനും അന്നു നിലനില്‍ക്കുന്ന കൊണ്ടാടപെടുന്നവരുടെ ലാളന ആക്രഹിക്കുന്നവരാണു! ഇതിനര്‍ത്ഥം വിജയന്‍ ഗോപുരമല്ല എന്നു തന്നെയാണ് തോനുന്നതു. ഏതൊരു അനുഗ്രഹിക്കപ്പെട്ട എഴുത്തുകാര(രി)നും എത്താന്‍ കഴിയുന്നകാര്യം!
ഞായറാഴ്‌ച, ജൂൺ 27, 2010
സായ്‌നാഥ് സംസാരിക്കുന്നു...
ഇതു മാധ്യമസ്വാതന്ത്ര്യമല്ല; പണത്തിന്റെ കളി മാത്രം
പി സായ്‌നാഥുമായി വി ശിവദാസന്‍ നടത്തിയ അഭിമുഖ സംഭാഷണം.
ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താങ്കളുടെ ഇടപെടല്‍ ഇന്ത്യയിലെ വികസന ചര്‍ച്ചകളെ വലിയ അളവില്‍ സ്വാധീനിച്ചിട്ടുണ്ട്. രാഷ്‌ട്ര വികസനത്തില്‍ മാധ്യമങ്ങളുടെ പങ്ക് എന്തെന്ന് വിശദീകരിക്കാമോ?
മാധ്യമങ്ങള്‍ വികസന സ്രഷ്‌ടാക്കളല്ല. അവര്‍ സ്വീകരിച്ചിരിക്കുന്ന സാമൂഹ്യ ഉത്തരവാദിത്വം സംബന്ധിച്ച കാഴ്‌ചപ്പാടിനെ ആശ്രയിച്ചിരിക്കുമിത്. കോര്‍പറേറ്റ് ലോകത്തെയാണ് ഇന്ന് മാധ്യമങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. അവ കോര്‍പറേറ്റ് പ്രത്യയശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ പത്രപ്രവര്‍ത്തനം സ്വാതന്ത്ര്യസമരത്തിന്റെ സന്തതിയാണ്, സാധാരണക്കാരന്റെ ഉന്നമനവും വികസനവും പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു. ഈ രണ്ടുതരം മാധ്യമപ്രവര്‍ത്തനങ്ങളെയും തിരിച്ചറിയേണ്ടതുണ്ട്, ജനക്ഷേമത്തെ മുന്‍നിര്‍ത്തിയുള്ള മാധ്യമപ്രവര്‍ത്തനമാണോ അതോ കോര്‍പറേറ്റ് ഭീമന്മാരുടേയും ഭരണവര്‍ഗത്തിന്റേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണോ. വിവിധ വികസന പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെട്ടിരുന്ന മാധ്യമപ്രവര്‍ത്തനം ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇടപെടലുകള്‍ ഇന്നും വളരെ തീവ്രമായി നടക്കുന്നു, പക്ഷേ അതെല്ലാം വന്‍ വ്യവസായ ഗ്രൂപ്പുകളുടെ മുഖപത്രങ്ങള്‍ എന്ന നിലയില്‍ മാത്രം. പോസ്‌ക്കോയുമായി ബന്ധപ്പെട്ട പ്രശ്‌നമായാലും വ്യവസായത്തിനും മറ്റുമായി മനുഷ്യ ആവാസ മേഖലകള്‍ ഒഴിപ്പിക്കുന്നതായാലും മാധ്യമങ്ങള്‍ സംസാരിക്കുന്നത് വരേണ്യവര്‍ഗത്തിനുവേണ്ടി മാത്രമാണ്. അവരുടെ സ്റ്റെനോഗ്രാഫര്‍മാരായി മാധ്യമപ്രവര്‍ത്തകര്‍ അതിവേഗം മാറുകയാണ്. ബഹുജനങ്ങളുടെ ദൃഷ്‌ടിയില്‍ വികസനത്തെ നോക്കിക്കാണാന്‍ കഴിഞ്ഞാല്‍ മാത്രമെ അവര്‍ക്ക് സാമൂഹ്യമാറ്റ പ്രക്രിയയില്‍ പങ്കാളിയാവാന്‍ കഴിയുകയുള്ളൂ.
എന്റെ അറിവില്‍ ഇങ്ങനെ താല്‍പര്യമുള്ള അനേകം പത്രപ്രവര്‍ത്തകരുണ്ട്. അവര്‍ വികസന പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനും ആഗ്രഹിക്കുന്നു. എന്നാല്‍ ഇവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. കഴിവുള്ള ദൃഢനിശ്ചയമുള്ള പത്രപ്രവര്‍ത്തകര്‍ നമുക്കുണ്ട്. മാധ്യമങ്ങളെ നയിക്കുന്ന കോര്‍പറേറ്റ് കുത്തക മുതലാളിമാര്‍ക്ക് ഇവരെയൊന്നും ആവശ്യമില്ല. അവര്‍ക്ക് സംസാരിക്കാനാവുന്ന വികസനമാകട്ടെ കോര്‍പറേറ്റുകളുടെ ഭീമന്‍ പദ്ധതികളും ഇന്ത്യയിലെ ഗ്രാമങ്ങളില്‍ വിറ്റഴിയുന്ന കാറുകളുടെ വര്‍ധനവുമായിരിക്കും.
നമ്മുടെ മുമ്പാകെ രണ്ട് വികസന കാഴ്‌ചപ്പാടുകളാണുള്ളത്. എഴുപതുകളിലും എണ്‍പതുകളിലും മാധ്യമങ്ങളുടെയും സര്‍ക്കാരിന്റെയും വികസന കാഴ്‌ചപ്പാടില്‍ പൊരുത്തമുണ്ടായിരുന്നു. അക്കാര്യത്തില്‍ അവര്‍ നൈരന്തര്യം പുലര്‍ത്തി. അന്ന് ഭരണവര്‍ഗം സോഷ്യലിസ്റ്റ് ആശയങ്ങള്‍ പറഞ്ഞപ്പോള്‍ മാധ്യമങ്ങളും അതുതന്നെ പിന്തുടര്‍ന്നു. സര്‍ക്കാര്‍ വലതുപക്ഷ നയത്തെയും സ്വകാര്യവല്‍ക്കരണത്തെയും പറ്റി സംസാരിച്ചപ്പോള്‍ മാധ്യമങ്ങള്‍ ഒരുപടികൂടി കടന്ന് പ്രചാരണം ഏറ്റെടുക്കുന്നു. ചില സമയങ്ങളില്‍ സര്‍ക്കാരിന് പ്രകടിപ്പിക്കാന്‍ കഴിയാത്ത തീവ്ര വലതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. വികസനത്തെക്കുറിച്ച് ഭരണവര്‍ഗത്തിന്റേയും വരേണ്യവിഭാഗത്തിന്റേയും കാഴ്‌ചപ്പാട് തന്നെയാണ് ഭൂരിഭാഗം വരുന്ന മാധ്യമ മുതലാളിമാര്‍ക്കും, എഡിറ്റര്‍മാര്‍ക്കും, പരസ്യദായകര്‍ക്കുമുള്ളത്. അവര്‍ അതുതന്നെയാണ് പിന്തുടരുന്നത്. അതുകൊണ്ട് മാധ്യമങ്ങളിലും മാധ്യമപ്രവര്‍ത്തനങ്ങളിലും ജനകീയ കാഴ്‌ചപ്പാടുകളും കോര്‍പറേറ്റ് കാഴ്‌ചപ്പാടുകളും തമ്മില്‍ ശക്തമായ സംഘര്‍ഷവും പോരാട്ടവും നിലനില്‍ക്കുന്നുണ്ട്.
ഈയിടെയായി മാധ്യമങ്ങള്‍ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുന്നു. സ്വതന്ത്ര മാധ്യമങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവ ഭരണവര്‍ഗ ആശയത്തില്‍നിന്ന് മോചിതരല്ല. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വര്‍ധിച്ചുവരുന്ന സ്ഥാപിത താല്‍പര്യത്തെ എങ്ങനെ വീക്ഷിക്കുന്നു?
നോക്കൂ, ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്വതന്ത്രമാണ്. അവര്‍ രാഷ്‌ട്രീയമായി സ്വതന്ത്രമാണ്. പക്ഷേ അവര്‍ വാണിജ്യത്തിന്റേയും ലാഭേച്‌ഛയുടേയും തടങ്കിലിലാണ്. മാധ്യമപ്രവര്‍ത്തനത്തിലൂടെ നീങ്ങള്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ ആരും നിങ്ങളെ കൊല്ലുകയില്ല. പക്ഷേ നിങ്ങള്‍ ലാഭത്തിന്റെ തടങ്കലിലാണ്. രാഷ്‌ട്രീയമായി സ്വതന്ത്രരാണെങ്കിലും മാധ്യമങ്ങള്‍ അവരുടെ രാഷ്‌ട്രീയ സ്വാതന്ത്ര്യം ലാഭത്തിനുവേണ്ടി അടിയറവ് പറയുന്നു. മാധ്യമങ്ങള്‍ 'പെയ്‌ഡ് ന്യൂസ്' പോലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു. ഇതിനെതിരെ വിമര്‍ശനമുണ്ടായാല്‍ അവര്‍ വിളിച്ചുപറയും 'നിങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ ആക്രമിക്കുകയാണ്.' മാധ്യമങ്ങള്‍ക്ക് കളവ് പറയാനും കവര്‍ച്ച നടത്താനും സ്വാതന്ത്ര്യമില്ല. ഇത് മാധ്യമ സ്വാതന്ത്ര്യമല്ല,
This is freedom of purse. എപ്പോഴെല്ലാം അവര്‍ പണമുണ്ടാക്കാന്‍ നോക്കുന്നുവോ അപ്പോള്‍ പറയും ഇതൊരു ബിസിനസ്സാണ്. എന്നാല്‍ അവരെ വിമര്‍ശിച്ചാലോ അവര്‍ മാധ്യമങ്ങളുടെ പ്രത്യേക അവകാശത്തെക്കുറിച്ച് പറയും, മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നിലവിളിക്കും. വാണിജ്യതാല്‍പര്യം സംരക്ഷിക്കാന്‍ നിങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകനോട് സംസാരിക്കുന്നതോ, "പുറത്തുപോയി ഞാന്‍ പറയുന്നത് ചെയ്യുക, ഇത് ബിസിനസ്സാണ്'' എന്നായിരിക്കും. ഈ മാധ്യമ സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകന്റെ അടുത്തുപോലും എത്തുന്നില്ല, ഇതൊരു ഹിപ്പോക്രസിയാണ്. ഇതുകൊണ്ടാണ് എ ജെ ലിബ്ളിങ് മാധ്യമ സ്വാതന്ത്ര്യം മാധ്യമ മുതലാളിക്ക് മാത്രമുള്ളതാണെന്ന് എഴുപത് വര്‍ഷംമുമ്പ് പറഞ്ഞത്. ആരാണോ ഉടമസ്ഥന്‍ അയാള്‍ക്ക് മാത്രമേ സ്വാതന്ത്ര്യമുള്ളൂ. ഇവിടെ സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകര്‍ക്കല്ല, സമൂഹത്തിനുമല്ല, വായനക്കാര്‍ക്കോ കാഴ്‌ചക്കാര്‍ക്കോ അല്ല. മറിച്ച് മാധ്യമങ്ങളെ നിയന്ത്രിക്കുന്ന കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ ധാര്‍മികതയുടെ പേരില്‍ ഇക്കൂട്ടര്‍ സ്വയം സംരക്ഷണ കവചം തീര്‍ക്കുന്നത് രസകരമായ കാഴ്‌ചയാണ്. ഇവര്‍ മറ്റ് സമയങ്ങളില്‍ പിടിച്ചുപറിക്കാരും കൊള്ളലാഭം കൊയ്യുന്നവരുമാണ്. ഇതൊരിക്കല്‍ ബൂമറാങ് പോലെ തിരിച്ചടിക്കും. നമുക്കുള്ള സ്വാതന്ത്ര്യം വളരെ പരിമിതമാണ്. ഉടമസ്ഥരുടെ സ്വാതന്ത്ര്യം പത്രപ്രവര്‍ത്തകനോ വായനക്കാരനോ ഇല്ല. ഈ പരിമിതമായ സ്വാതന്ത്ര്യം നിങ്ങളുടെ വാങ്ങല്‍ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു, എത്രത്തോളം പണം കയ്യിലുണ്ടെന്നതും അധികാര സ്ഥാനത്തോടുള്ള അടുപ്പവും.
ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് വിയോജിക്കാനുള്ള ഇടം ഇപ്പോഴും നിലനില്‍ക്കുന്നത്. എനിക്ക് മാധ്യമത്തില്‍ ജോലി ചെയ്യാന്‍ കഴിയും. എന്നെ പോലുള്ള നൂറുകണക്കിനാളുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. അപ്പോള്‍ നമുക്കും ഒരിടമുണ്ട്. പത്രപ്രവര്‍ത്തകര്‍ക്ക് പ്രത്യേക തരത്തിലുള്ള സ്വാതന്ത്ര്യം ഇപ്പോഴും നിലവിലുണ്ട്. പക്ഷേ അത് കുറഞ്ഞുവരികയാണ്. എനിക്ക് സ്വാതന്ത്യമില്ല എന്ന് ഞാന്‍ പറയില്ല. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളില്‍ വലിയ നിലയില്‍ സ്വാതന്ത്ര്യം അനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഞാന്‍ പറയുന്നത് ഇരുപത് വര്‍ഷം മുമ്പത്തേയും ഇപ്പോഴത്തേയും സ്ഥിതിയാണ്. എല്ലാ നിലയിലും സ്വാതന്ത്ര്യത്തിന്റെ ഇടം ചുരുങ്ങുകയാണ്. വരേണ്യവല്‍ക്കരണത്തിനും കോര്‍പറേറ്റ് വല്‍ക്കരണത്തിനും കൂടുതലായി വിധേയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനെതിരായ കാഴ്‌ചപ്പാടുള്ളവര്‍ക്ക് മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്നുവരിക പ്രയാസകരമാണ്.
താങ്കള്‍ മഹാരാഷ്‌ട്രയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത 'പെയ്‌ഡ് ന്യൂസ്' പ്രതിഭാസം വിവിധ കോണുകളില്‍നിന്നും വ്യത്യസ്‌തമായ പ്രതികരണങ്ങളുണ്ടാക്കി. ഇത്തരം ചെയ്‌തികള്‍ നിയന്ത്രിക്കണമെന്ന ആവശ്യവും നിലനില്‍ക്കുന്നു. ഇങ്ങനെയുള്ള നിയന്ത്രണവും പത്രപ്രവര്‍ത്തകന്റെ അഭിപ്രായ സ്വാതന്ത്ര്യവും തമ്മിലുള്ള ശരിയായ സമതുലിതാവസ്ഥ എന്താണ്?
എന്താണ് പെയ്‌ഡ് ന്യൂസ് ? ഒരു പ്രത്യേക രാഷ്‌ട്രീയ പ്രചാരണത്തിന്റേയോ വാണിജ്യ പരസ്യത്തിന്റേയോ ഭാഗമായി പണം വാങ്ങി പ്രസിദ്ധീകരിക്കുന്ന വാര്‍ത്തയെന്ന് തോന്നിപ്പിക്കുന്ന പരസ്യമാണത്. പക്ഷേ പണം വാങ്ങി തയ്യാറാക്കിയതാണെന്ന് വായനക്കാരനോട് വെളിപ്പെടുത്തുകയുമില്ല.
നിങ്ങള്‍ ഒരു വ്യാജ ഡോൿടറാണെന്ന് കരുതുക. ആസ്‌ത്‌മയോ ക്ഷയമോ മാറ്റാനുള്ള മരുന്ന് നിങ്ങള്‍ പുറത്തിറക്കുന്നു. ഒരുപക്ഷേ അത് വ്യാജമാകാം. ഞാനൊരു സ്‌റ്റോറി തയ്യാറാക്കുന്നു. ഇതാ ഈ മനുഷ്യന്‍ ആസ്‌ത്‌മക്ക് മരുന്ന് കണ്ടെത്തിയിരിക്കുന്നു. ഇയാള്‍ ജീനിയസ്സാണ്. നിങ്ങളും വാങ്ങുക, രോഗം സുഖപ്പെടുത്തുക... ഇങ്ങനെ. പക്ഷേ ഇത് പ്രസിദ്ധീകരിക്കാന്‍ നിങ്ങളില്‍നിന്നും മൂന്നുലക്ഷം രൂപ ഞാന്‍ വാങ്ങിയത് മറച്ചുവെക്കുന്നു. ഇത് പെയ്‌ഡ് ന്യൂസാണ്.
തെരഞ്ഞെടുപ്പുവേളയില്‍ ഇത്തരം വാര്‍ത്തകള്‍ രണ്ടിരട്ടി അപകടകാരിയാണ്. അത് വായനക്കാരന്റെ അറിവിനെ മാത്രമല്ല, തെരഞ്ഞെടുപ്പിലെ ജനാധിപത്യ അവകാശത്തെയും അപകടപ്പെടുത്തുന്നു. നിങ്ങള്‍ ഒരു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയാണെങ്കില്‍ നിങ്ങള്‍ തരുന്ന പണത്തെ മുന്‍നിര്‍ത്തി നിങ്ങളെക്കുറിച്ച് നല്ല വാര്‍ത്തകള്‍ മാത്രം ഞാന്‍ നല്‍കുന്നു. നിങ്ങള്‍ എത്രമാത്രം പണം നല്‍കുന്നോ അതിനനുസരിച്ച് നിങ്ങളെ പുകഴ്ത്തി വാര്‍ത്ത നല്‍കും. എതിര്‍സ്ഥാനാര്‍ഥിയുടെ പേരുപോലും വായനക്കാരന്‍ അറിയുക മാധ്യമം വഴി ആക്രമിക്കുമ്പോള്‍ മാത്രമായിരിക്കും. ഇതിനെയാണ് ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി ഇരുതല മൂര്‍ച്ചയുള്ള ആയുധം എന്ന് വിളിച്ചത്. സ്വതന്ത്രവും നീതിയുക്തവും മുന്‍വിധിയില്ലാത്തതുമായ മാധ്യമപ്രവര്‍ത്തനത്തെ പെയ്‌ഡ് ന്യൂസ് നശിപ്പിക്കുന്നു. ജനാധിപത്യ പ്രക്രിയയില്‍ ഇടപെട്ട് ശരിയായതും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിന് തുരങ്കം വെയ്‌ക്കുന്നു. ഇത് യാതൊരു ഉത്തരവാദിത്വവുമില്ലാതെ വലിയ തോതില്‍ പണം കൈകാര്യം ചെയ്യുന്നതിനെ അനുവദിക്കുന്നു. നമ്മുടെ പത്രങ്ങളിലും ടി വി ചാനലുകളിലും എല്ലാ ദിവസവും പെയ്‌ഡ് ന്യൂസുകള്‍ കാണാന്‍ കഴിയും. ഒന്നോര്‍ക്കുക, If journalism does not wipe out paid news; paid news will wipe out journalism.
അമര്‍ത്യാസെന്‍ ബംഗാള്‍ ക്ഷാമത്തെക്കുറിച്ച് നടത്തിയ ഗവേഷണത്തില്‍ സ്വതന്ത്ര പത്രങ്ങളും മാധ്യമങ്ങളും ഉണ്ടായിരുന്നുവെങ്കില്‍ ക്ഷാമം തടയാമായിരുന്നുവെന്ന് അഭിപ്രായപ്പെടുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തനത്തെ മുമ്പ് സൂചിപ്പിച്ച പ്രസ്‌താവനയുമായി ബന്ധപ്പെടുത്തി താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? എവിടെയാണ് പിശക് പറ്റിയത് ?
അദ്ദേഹം പറഞ്ഞതില്‍ ചില സത്യങ്ങളുണ്ട്. അതൊരു ചരിത്രകാലത്തെ ശരിയാണ്, ഇന്നത്തേക്കാളെന്നതിലുപരി. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നിലവിലുള്ള രാജ്യങ്ങളില്‍ അവര്‍ ക്ഷാമം ഉണ്ടാകാതെ നോക്കുന്നു.എന്നാല്‍ ചിലയിടങ്ങളില്‍ നിങ്ങള്‍ക്കറിയാത്ത നിലയിലുള്ള ക്ഷാമമുണ്ട്. മറ്റൊന്ന് ഇന്ത്യയില്‍ വലിയൊരു ക്ഷാമമുണ്ടായാല്‍ മാധ്യമങ്ങള്‍ അതിനെ അവഗണിക്കില്ല. ഏകാധിപത്യ രാജ്യത്ത് സര്‍ക്കാര്‍ പറയുന്നതിനനുസരിച്ച് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടിവരും. അപ്പോള്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ ധൈര്യപ്പെട്ടില്ലെന്നും വരും. എന്തായാലും ഇത് വളരെ ലളിതവും ആകര്‍ഷകവുമായ വിശകലനമാണ്. ഒരു പരിധിക്കപ്പുറത്തേക്ക് ഈ വിശകലനത്തെ ഉപയോഗപ്പെടുത്തിക്കൂടാ. ഇത് മാധ്യമങ്ങള്‍ രക്ഷാകര്‍ത്താക്കളാണെന്ന ധാരണയുണ്ടാക്കും. യഥാര്‍ഥത്തില്‍ അവര്‍ അങ്ങനെയല്ല. രണ്ടാമതായി, സ്വതന്ത്ര ഇന്ത്യയില്‍ 1967 ല്‍ ബിഹാറില്‍ ഭീകരമായ ക്ഷാമമുണ്ടായ അനുഭവം നമുക്കുണ്ട്. പക്ഷേ ഭരണാധികാരികള്‍ അതിനെ ക്ഷാമമെന്ന് വിളിച്ചില്ല. അമര്‍ത്യാസെന്‍ പറഞ്ഞത് ശരിയാണ്. നമുക്ക് മുപ്പത് ലക്ഷത്തോളം ജീവനുകള്‍ നഷ്‌ടപ്പെട്ട ബംഗാള്‍ ക്ഷാമത്തെപോലെ മറ്റൊന്നില്ല. അദ്ദേഹമതിനെ ജനാധിപത്യ വ്യവസ്ഥയില്‍ ക്ഷാമമുണ്ടാവില്ലെന്ന തന്റെ സിദ്ധാന്തവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.
ഞാന്‍ നിങ്ങളുടെ ഹൃദയത്തില്‍ കൊള്ളുന്ന ചില കാര്യങ്ങള്‍ പറയാം. ഇന്ത്യയില്‍ ക്ഷാമവും ക്ഷാമംപോലുള്ള അവസ്ഥയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനെ ക്ഷാമമെന്ന് പ്രഖ്യാപിച്ചില്ല. ക്ഷാമം കാരണം കൂട്ടമരണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ജില്ലാ കലൿടര്‍മാര്‍ 'ഫാമിന്‍ കോഡ് ' നടപ്പിലാക്കിയ ജില്ലകളെയും പ്രദേശങ്ങളെയും പല സംസ്ഥാനങ്ങളിലും ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം. ക്ഷാമം ഉണ്ടാവുകയാണെങ്കില്‍ അതിനനുസരിച്ചുള്ള കാര്‍ഡുകള്‍ വിതരണം ചെയ്യും. അവര്‍ ജനങ്ങളെ രക്ഷിക്കാന്‍ 'ഫാമിന്‍ കോഡ് ' ഇറക്കുന്നു. എന്നാല്‍ ക്ഷാമം പ്രഖ്യാപിക്കാന്‍ അവര്‍ക്കാവില്ല. അവരതിനെ ക്ഷാമാവസ്ഥ എന്ന നിലയില്‍ കൈകാര്യം ചെയ്യുന്നു. അങ്ങനെ പറയുന്നില്ലെന്നുമാത്രം. ഇതൊക്കെ കാണാന്‍ കഴിയുന്ന അസ്വഭാവികതകളാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് വിശാല അര്‍ഥത്തില്‍ ഈ നിലപാട് ശരിയാണെങ്കിലും തത്വത്തില്‍നിന്നുള്ള നിരവധി വ്യതിചലനങ്ങള്‍ കാണാതിരുന്നുകൂടാ. 1993 ല്‍ ഞാന്‍ പലാമു (ബിഹാർ)വില്‍ പോയി. അന്നത്തെ കലൿടര്‍ അവിടെ 'ഫാമിന്‍കോഡ് ' പ്രാബല്യത്തിലാക്കിയിരുന്നു. ഞാന്‍ അവിടെ ചെന്നപ്പോള്‍ സ്ഥിതി വളരെ ദയനീയമായിരുന്നു. എന്തിനായിരുന്നു അദ്ദേഹം അങ്ങനെ ചെയ്‌തത് ? ജീവന്‍ രക്ഷിക്കാന്‍ അതാവശ്യമെന്നതിനാലായിരുന്നു. പക്ഷേ അദ്ദേഹം ക്ഷാമമെന്ന് പ്രഖ്യാപിച്ചില്ല. അങ്ങനെ പ്രഖ്യാപിച്ചാല്‍ അടുത്ത ദിവസം തന്നെ സ്ഥലംമാറ്റ ഉത്തരവ് അദ്ദേഹത്തിന്റെ കയ്യിലെത്തും. അപ്പോള്‍ ക്ഷാമം പ്രഖ്യാപിക്കാത്തതില്‍ രാഷ്‌ട്രീയ കാരണങ്ങളുണ്ട്.
ഇപ്പോള്‍ ചില എംഎല്‍എമാര്‍ അവരുടെ മണ്ഡലത്തെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുന്നു, അവിടെ അങ്ങനെയൊന്നില്ലെങ്കിലും. അവര്‍ക്കറിയാം വളരെയേറെ പദ്ധതികളും പണവും ഇതിലൂടെ അവിടെയെത്തും. ചില ജില്ലാ കലക്ടര്‍മാര്‍ അവരുടെ ജില്ലയെ നൿസല്‍ ബാധിത മേഖലയായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുന്നു. അതുവഴി സാധാരണ നിലയിലുള്ള അക്കൌണ്ടിങ്ങിന് വിധേയമാക്കാത്ത കോടിക്കണക്കിന് രൂപ പൊലീസ് സേനയെ നവീകരിക്കാന്‍ എന്ന പേരില്‍ അവര്‍ക്ക് കിട്ടും.
അമര്‍ത്യാബാബുവിന്റെ വാക്കുകള്‍ ചരിത്രപരമായി നിലനില്‍ക്കും. എന്നാല്‍ അതിനെ അക്ഷരാര്‍ഥത്തില്‍ എടുക്കരുത്. രണ്ടാമതായി, മാധ്യമങ്ങളെക്കുറിച്ച് അദ്ദേഹംതന്നെ എഴുതിയതുപോലെ നിത്യപട്ടിണി മാധ്യമങ്ങള്‍ക്ക് വിഷയമല്ലാതാകുന്നു. വിചിത്രവും അഭൂതപൂര്‍വവുമായതുമാണ് അവര്‍ക്ക് വേണ്ടത്. ക്ഷാമത്തിന് ശ്രദ്ധയാകര്‍ഷിക്കാനാവും. എന്നാല്‍ ഇന്ത്യയുടെ പ്രശ്‌നം ക്ഷാമമല്ല, വലിയ തോതിലുള്ള പട്ടിണിയാണ്. നമ്മുടെ മാധ്യമങ്ങള്‍ ക്ഷാമം അനുവദിക്കില്ല എന്നതില്‍ നമുക്ക് സന്തോഷിക്കാം. എന്നാല്‍ അറുന്നൂറോ എഴുന്നോറോ ലക്ഷം ജനങ്ങളെ നിത്യപട്ടിണിക്കിടാന്‍ അവ അനുവദിക്കും.
ഇന്ത്യന്‍ ജനതയുടെ ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതേസമയം, കാര്‍ഷിക പ്രതിസന്ധി അതിന്റെ പാരമ്യത്തിലാണ്. ഈ വേദനിക്കുന്ന സത്യം പൊതുമണ്ഡലത്തില്‍ എത്തിക്കുന്നതില്‍ വളരെ പ്രധാന പങ്കാണ് മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താങ്കള്‍ വഹിച്ചത്. ഇതിനോടുള്ള ഭരണകൂടത്തിന്റേയും രാഷ്‌ട്രീയനേതൃത്വത്തിന്റേയും പ്രതികരണത്തെക്കുറിച്ച് എങ്ങനെ വിലയിരുത്തുന്നു?
ഭരണകൂടം ഒരു വിചിത്ര ജീവിയാണ്. അതെപ്പോഴും പാവങ്ങള്‍ക്ക് ആശ്വാസമേകുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും. വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യയെക്കുറിച്ചുള്ള 'ഹിന്ദു'വിന്റെ റിപ്പോര്‍ട്ടിനുശേഷം പ്രധാനമന്ത്രി അവിടം സന്ദര്‍ശിച്ചു. ഇപ്പോള്‍ അവിടുത്തെ സാഹചര്യം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പുള്ളതിനേക്കാള്‍ ഏറെ മെച്ചപ്പെട്ടു. കാരണം ഒന്നോ രണ്ടോ നടപടികളിലൂടെ ചില അടിയന്തര സഹായം എത്തിച്ചു. എന്നാല്‍ ഈ ദുരിതം വിതക്കുന്ന നയം തിരുത്താന്‍ തയ്യാറായില്ല. ദുരിതാശ്വാസ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നു. അതിന് കാരണമായ കര്‍ഷകവിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ പിന്തുടരുകയും ചെയ്യുന്നു. ഇത് വെള്ളം തുറന്നുവിട്ട് ധാന്യമാവ് ഉണക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്. അത് പരാജയപ്പെടും. താല്‍ക്കാലിക സഹായം ഇതുകൊണ്ട് ഉണ്ടാകുമെങ്കിലും പിന്നീട് നയങ്ങള്‍ തന്നെ നാശം വിതയ്‌ക്കും. വരള്‍ച്ചയും വെള്ളപ്പൊക്കവും മൂലമുണ്ടാകുന്ന നാശങ്ങള്‍ നിങ്ങള്‍ക്ക് പരിഹരിക്കാനാവും. എന്നാല്‍ ദീര്‍ഘകാല നയത്തിന്റെ ഭാഗമായുള്ള നാശങ്ങള്‍ പരിഹരിക്കുക പ്രയാസമായിരിക്കും.
നിങ്ങള്‍ എന്ത് പരിഹാരം കണ്ടാലും അതിന്റെ ഫലം താല്‍ക്കാലികവും ക്ഷണികവുമാണ്. പിന്നീട് അത് പഴയ അവസ്ഥയിലാകും. പട്ടിണി പടരുകയും ജനങ്ങള്‍ ക്ഷുഭിതരാവുകയും ചെയ്‌ത 2004 ല്‍ എന്തായിരുന്നു സംഭവിച്ചത്. ഡോ. എം എസ് സ്വാമിനാഥന്റെ കീഴില്‍ ഒരു ദേശീയ കമീഷന്‍ രൂപീകരിച്ചു. അവര്‍ നിരവധി ശുപാര്‍ശകള്‍ സമര്‍പ്പിച്ചു. എന്നാല്‍ അതില്‍ ഒന്നുപോലും സര്‍ക്കാര്‍ നടപ്പാക്കിയില്ല. അവര്‍ കമീഷനുകളുണ്ടാക്കുന്നു. അതില്‍ പ്രഗല്‍ഭമതികളെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ നിര്‍ദേശങ്ങളെ തീര്‍ത്തും അവഗണിക്കുന്നു. ദേശീയ കര്‍ഷക കമീഷന്റെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രീമാന്‍ ശരത് പവാര്‍ ഇതുവരെ ഒരു നീക്കവും നടത്തിയിട്ടില്ല. കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌ത ഒരാളുടെ വീടുപോലും ശരത്പവാര്‍ സന്ദര്‍ശിച്ചില്ല. അദ്ദേഹമാണ് രാജ്യത്തിന്റെ കാര്‍ഷിക വകുപ്പുമന്ത്രി. ഇദ്ദേഹം ഐപിഎല്‍ ഫൈനൽ, ഐപിഎല്‍ സെമിഫൈനൽ, ഐപിഎല്‍ വൺ, ഐപിഎല്‍ ടു ഇതെല്ലാം കാണാന്‍ ദര്‍ബണില്‍ (ദക്ഷിണാഫ്രിക്ക) വരെ പോകുന്നു. പക്ഷേ അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമായ മഹാരാഷ്‌ട്രയില്‍ ആത്മഹത്യ ചെയ്‌ത ഒരു കര്‍ഷകന്റെ വീട്ടില്‍പോലും അദ്ദേഹം പോയില്ല. ഇത്തരക്കാരാണ് നമ്മുടെ രാജ്യത്തെ നയിക്കുന്നത്.
വര്‍ധിച്ചുവരുന്ന വാണിജ്യവല്‍ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു മാധ്യമ മേഖലയിലാണ് താങ്കള്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തം ആദര്‍ശങ്ങള്‍ മുറുകെപ്പിടിക്കുന്ന ഒരു പത്രപ്രവര്‍ത്തകന്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ച് വിശദീകരിക്കാമോ?
ഞാന്‍ കരുതുന്നു ഞാന്‍ ഭാഗ്യവാനാണെന്ന്. പത്തുപതിനാല് വര്‍ഷത്തെ സ്വതന്ത്ര പത്രപ്രവര്‍ത്തനം. 'ഹിന്ദു'വിലാകട്ടെ എനിക്ക് വളരെയേറെ സ്വാതന്ത്ര്യമാണ് തരുന്നത്. ഇന്ന് ഞാന്‍ എവിടെയാണെന്നതുപോലും അവര്‍ക്കറിയില്ല. പത്തര വര്‍ഷക്കാലം ആര്‍ കെ കരണ്‍ജിയയോടൊപ്പം 'ബ്ളിറ്റ്സി'ല്‍ പ്രവര്‍ത്തിച്ചു. അവിടെയും എനിക്ക് അവിശ്വസനീയമായ സ്വാതന്ത്ര്യം തന്നിരുന്നു. എന്റേത് ഒരു ഉദാഹരണമോ നിയമമോ ആയി കാണരുത്, അതൊരു അപവാദമാണ്. മാധ്യമങ്ങളുടെ വാണിജ്യനീതിയുടെ ആക്രമണത്തെ അതിജീവിക്കുക എന്നത് ഇന്ന് പത്രപ്രവര്‍ത്തകന് ഏറെ പ്രയാസകരമാണ്.
കാന്‍ ചലച്ചിത്രോല്‍സവം റിപ്പോര്‍ട്ട് ചെയ്യാന്‍ ടി വി ചാനലുകള്‍ അവരുടെ റിപ്പോര്‍ട്ടര്‍മാരുടെയും ക്യാമറക്കാരുടെയും വലിയ പടയെതന്നെ അയക്കുന്നു. പക്ഷേ അവര്‍ അവിടെ അവലോകനം ചെയ്യുന്നത് ചലച്ചിത്രോല്‍സവത്തെയല്ല, അവിടെയെത്തിയ ഐശ്വര്യ റോയിയെയാണ്. ഇതാണ് വാണിജ്യനീതി. ഈ യാത്രക്കുവേണ്ടി കോടികളാണ് അവര്‍ ചെലവഴിക്കുന്നത്. എന്നാല്‍ അവരുടെ കേന്ദ്ര ഓഫീസ് സ്ഥിതിചെയ്യുന്ന മുംബൈയില്‍നിന്ന് ഏറെയൊന്നും കിലോമീറ്ററുകള്‍പോലും അകലെയല്ലാത്ത മറാത്ത്‌വാഡയിലെ കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരാളെപോലും അയക്കുന്നില്ല. ഇതിനാവശ്യമാകുന്ന തുകയാകട്ടെ ആയിരമോ രണ്ടായിരമോ രൂപ മാത്രം.ഇതാണ് പത്രപ്രവര്‍ത്തനത്തിലെ വാണിജ്യനീതി. ഇതുപോലുള്ള നൂറുകണക്കിന് ഉദാഹരണങ്ങള്‍ എനിക്ക് നല്‍കാന്‍ കഴിയും. ഇങ്ങനെയൊരു സാഹചരത്തില്‍ എന്താണൊരു മാധ്യമപ്രവര്‍ത്തകന്‍ ചെയ്യുക?
ദന്തേവാഡ കൂട്ടക്കൊല നടന്ന് നാലഞ്ചുദിവസത്തെ പല പത്രങ്ങളും ഞാന്‍ കാണുകയുണ്ടായി. ഞാന്‍ അന്ന് മറാത്ത്‌വാഡയിലായിരുന്നു. അവിടെ നിന്ന് ബസില്‍ മുംബൈയിൽ. പിന്നീട് വിമാനത്തില്‍ കൊല്‍ക്കത്തയിൽ. വീണ്ടും അവിടെ നിന്ന് വിമാനത്തില്‍ ഡല്‍ഹിക്ക്. എന്തായിരുന്നു എല്ലാ പത്രങ്ങളുടെയും മുന്‍പേജിൽ. സാനിയ മിര്‍സയും ഷൊഹ്യ്ബും. അതിന് മറാത്തി, ബംഗാളി. ഹിന്ദി, ഇംഗ്ളീഷ് എന്ന വ്യത്യാസമുണ്ടായിരുന്നില്ല. ദന്തേവാഡക്കുമാത്രം സാനിയയെയും ഷൊഹ്യ്ബിനെയും മുന്‍പേജില്‍നിന്ന് മാറ്റാന്‍ സാധിച്ചു. ദന്തേവാഡ സംഭവത്തിനുശേഷം അവരിരുവരും മുന്‍പേജിലേക്ക് വന്നു. അതാണ് വാണിജ്യപരമായ സദാചാരം.
ഒരു പത്രപ്രവര്‍ത്തകന്‍ എങ്ങനെ ഇതിനോട് പൊരുതും? ഒരു പത്രപ്രവര്‍ത്തകന്റെ മുന്നിലെ വെല്ലുവിളി സ്വകാര്യകോളത്തില്‍ എങ്ങനെ പൊതു ഇടം വര്‍ധിപ്പിക്കാമെന്നതാണ്. നിങ്ങള്‍ ഉയര്‍ത്തുന്ന വിഷയത്തിന് ഇടം കിട്ടുന്നവിധം എങ്ങനെ നിങ്ങള്‍ക്ക് വാദിക്കാന്‍ കഴിയും. നിങ്ങള്‍ സ്വയം എങ്ങനെ ആ മാധ്യമത്തിന്റെ അനിവാര്യഘടകമായി മാറും. ഇതൊക്കെയാണ് ഒരു നല്ല മാധ്യമപ്രവര്‍ത്തകന്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ. ഇതൊരു ദൈനംദിന പോരാട്ടമാണ്. പല യുദ്ധങ്ങളിലും നിങ്ങള്‍ തോറ്റുപോയേക്കാം. എന്നാല്‍ വിജയവും വരും. പക്ഷേ പരാജയസാധ്യത കാണാതിരിക്കാനും പാടില്ല. വിജയത്തിലേക്ക് കുറുക്കുവഴികളില്ല. അങ്ങനെയൊന്നുണ്ടെങ്കില്‍ പോരാട്ടത്തിന്റെ ആവശ്യമില്ല. നമ്മള്‍ തമ്മില്‍ ഇങ്ങനെയൊരു ചര്‍ച്ചയും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് വളരെയേറെ പ്രയാസകരമെങ്കിലും ഇത് സാധ്യമാണ്.
വിദ്യാര്‍ഥികളും യുവാക്കളുമാണ് മാധ്യമ സ്വാധീനത്തിന് ഏറ്റവും അധികം വിധേയരാവുന്നത്. അവരുടെ ജീവിത ശൈലിയിലും തീരുമാനത്തിലും അത് പ്രതിഫലിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയെ എങ്ങനെ നോക്കിക്കാണുന്നു?
ഇത് പല തലങ്ങളിലായി നടക്കുന്നു. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി ഞാന്‍ ജേര്‍ണലിസം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്നും എന്നെ അതിശയിപ്പിക്കുന്ന വസ്‌തുത മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നവര്‍ പലരും ആദര്‍ശവാദികളാകുന്നു എന്നതാണ്. നിങ്ങള്‍ക്ക് പണമാണ് ആവശ്യമെങ്കില്‍ പരസ്യത്തിലേക്ക് തിരിയാം. എന്തുകൊണ്ടാണ് മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത് ? അവര്‍ക്ക് അവരുടേതായ ആദര്‍ശങ്ങളുണ്ട്. അവര്‍ തനതായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. യുവജനങ്ങള്‍ ലോകത്തെ മാറ്റിത്തീര്‍ക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ സാമൂഹ്യ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ആഗ്രഹിക്കുന്നു. സാധാരണക്കാരുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടവര്‍ ജേര്‍ണലിസത്തിലേക്ക് വരുന്നു. പിന്നീട് അവര്‍ പത്രങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ ക്രൂരമായ പരിഹാസത്തെ നേരിടേണ്ടിയും വരുന്നു.
അടിച്ചമര്‍ത്തലുകളെ, കുടിയിറക്കലുകളെ, പോഷകാഹാരക്കുറവിനെപ്പറ്റി എഴുതാന്‍ ആഗ്രഹിച്ചുവരുന്ന പത്രപ്രവര്‍ത്തകന്‍ 'ആക്റ്റിവിസ്റ്റ് ' എന്ന് മുദ്രകുത്തപ്പെടും. അവര്‍ പറയും അയാളൊരു ജേര്‍ണലിസ്റ്റ് അല്ലെന്ന്. അയാള്‍ മധ്യപ്രദേശില്‍ പോയി പട്ടിണിയെക്കുറിച്ച്, വിദര്‍ഭയില്‍പോയി കര്‍ഷക ആത്മഹത്യയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്‌തുവെന്നിരിക്കട്ടെ അപ്പോഴും അയാളെ വിളിക്കുക 'ആക്റ്റിവിസ്റ്റ് ' എന്നുതന്നെയായിരിക്കും. എന്നാല്‍ ഇതേ മുറിയില്‍ ഇരുപത് വര്‍ഷമായി ഓഫീസ് സമയത്തിനിടെ ഒരിക്കല്‍പോലും പുറത്തിറങ്ങാതെ മറ്റൊരാളിരിക്കുന്നു. എല്ലാ ദിവസവും കോര്‍പറേറ്റുകളുടെ, വ്യവസായികളുടെ പത്രക്കുറിപ്പിനെ അയാള്‍ വാര്‍ത്തയാക്കി മാറ്റുന്നു. അയാളാകട്ടെ 'പ്രൊഫഷണൽ ' എന്ന് വിളിക്കപ്പെടും. കാരണം, കോര്‍പറേറ്റ് മാധ്യമലോകം ആഗ്രഹിക്കുന്നതെന്തോ അതാണ് അയാള്‍ പറയുന്നത്. സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ച് എഴുതുന്നയാള്‍ നിര്‍വഹിക്കുന്നത് കോര്‍പറേറ്റുകളുടെ താല്‍പര്യമല്ല. അതുകൊണ്ടാണയാളെ 'ആക്റ്റിവിസ്റ്റ് ' എന്ന് വിളിക്കുന്നത്. കോര്‍പറേറ്റ് മീഡിയക്കായി വാര്‍ത്തകള്‍ ചമക്കുന്നവരെ നമ്മള്‍ 'കോര്‍പറേറ്റ് ആക്റ്റിവിസ്റ്റ് ' എന്ന് വിളിക്കണം. ഇരുപത് വര്‍ഷമായി അങ്ങനെ പ്രവര്‍ത്തിക്കുന്നയാളെ എന്തുകൊണ്ട് നമ്മള്‍ അങ്ങനെ വിളിക്കുന്നില്ല? നമ്മള്‍ നേരിന്റെ അര്‍ഥം തലകീഴാക്കിയിരിക്കുന്നു. പകര്‍ത്തിയെഴുത്തിനെ മാധ്യമപ്രവര്‍ത്തനമായും അത്തരക്കാരെ 'പ്രൊഫഷണൽ ' എന്നും വിളിക്കുന്നു. ജനജീവിത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നവവര്‍ സ്ഥിരബുദ്ധിയില്ലാത്തവര്‍ എന്ന് മുദ്രകുത്തപ്പെടാം. കോര്‍പറേറ്റ് ലോകത്തിന്റെ പ്രത്യയശാസ്‌ത്രത്തിന് മാധ്യമമേഖലയിലുള്ള സ്വാധീനമാണത്. ഇവിടെ വെളുപ്പ് കറുപ്പാകുന്നു, കറുപ്പ് വെളുപ്പാകുന്നു.
മാധ്യമങ്ങളുടെ യഥാര്‍ഥ ജനാധിപത്യവല്‍ക്കരണത്തിനും ജനതയുടെ യഥാര്‍ഥ താല്‍പര്യം പ്രകടിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കും വേണ്ടി സമൂഹത്തിലെ പുരോഗമന ചേരിക്ക് എന്ത് ചെയ്യാനാവും?
ആദ്യം തന്നെ പറയട്ടെ. ഉത്തരം നിങ്ങളുടെ ചോദ്യത്തില്‍ തന്നെയുണ്ട്. മാധ്യമങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിനുള്ള ശ്രമമുണ്ടാകണം. ജനാധിപത്യത്തിന്റേയോ സുതാര്യതയുടേയോ നിയമങ്ങളില്‍നിന്നും മാധ്യമങ്ങളെ ഒരിക്കലും ഒഴിച്ചുനിര്‍ത്താനാവില്ല. ഇന്ന് മാധ്യമങ്ങള്‍ എല്ലായിടത്തും രാഷ്‌ട്രീയപ്രവര്‍ത്തകരുടെമേല്‍ വിവരാവകാശനിയമം പ്രയോഗിക്കുകയാണ്. അതില്‍ തെറ്റില്ലതാനും. അശോക് ചവാന്റെ തെരഞ്ഞെടുപ്പ് കണക്കുകള്‍ വിവരാവകാശ നിയമം ഉപയോഗിച്ചാണ് ഞാന്‍ എടുത്തത്. അതിനെക്കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ട്. മാധ്യമങ്ങള്‍ ഇത് ഉപയോഗിച്ച് രാഷ്‌ട്രീയ പ്രവര്‍ത്തകരെ സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങള്‍ എടുക്കുന്നു. അപ്പോള്‍ മാധ്യമങ്ങള്‍ക്കും സുതാര്യത വേണം. അവര്‍ എന്തുചെയ്യുന്നു? എങ്ങനെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു? എത്രത്തോളം പണം വരുന്നു, അതാരില്‍നിന്ന് ? എവിടെ നിന്ന് ? ഇതെല്ലാം അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മാധ്യമങ്ങളെ എന്തുകൊണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു? തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു രാഷ്‌ട്രീയപാര്‍ടി നിങ്ങള്‍ക്ക് പണം നല്‍കിയെന്നിരിക്കട്ടെ, അത് അറിയാനുള്ള സ്വാതന്ത്ര്യം വായനക്കാര്‍ക്കുണ്ട്. അത് വിവരാവകാശനിയമത്തിന്‍ കീഴില്‍ വരണം.
ജനങ്ങള്‍ കുത്തകാധിപത്യത്തിനെതിരെ പൊരുതണം. എല്ലാവരുടെ ശബ്‌ദത്തിനും മാധ്യമങ്ങളില്‍ ഇടം കിട്ടണം. നമ്മള്‍ മാധ്യമമേഖലയിലെ പൊതുസംരംഭത്തെ പിന്താങ്ങുകയും ശക്തിപ്പെടുത്തുകയും വേണം. പല നല്ല രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കും ലോൿസഭ ടി വി വേദിയാകുന്നുണ്ട്. മറ്റ് പല ചാനലുകളിലെയും വിഡ്‌ഢികളില്‍നിന്നും വ്യത്യസ്‌തമായി ലോൿസഭ ടി വിയില്‍ ചോദ്യകര്‍ത്താക്കള്‍ക്ക് സാമാന്യ രാഷ്‌ട്രീയ ധാരണയുണ്ടാകും.
പ്രമുഖ ചാനലുകള്‍ക്ക് മിക്കപ്പോഴും കിട്ടുന്നത് നേരിയ ധാരണപോലും ഇല്ലാത്തവരെയാണ്. ദന്തേവാഡ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ മാപ്പ് നിങ്ങള്‍ കാണിക്കുകയാണെങ്കില്‍ അതില്‍ ദന്തേവാഡയെ കണ്ടെത്താന്‍ അവര്‍ക്കാവില്ല. ചരിത്ര പശ്ചാത്തലമോ രാഷ്‌ട്രീയധാരണയോ ഇല്ലാതെയാണ് അവര്‍ ചോദ്യം ചോദിക്കുക. മികച്ച രാഷ്‌ട്രീയ ചര്‍ച്ചകള്‍ ലോൿസഭ ടി വിയില്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. സോമനാഥ് ചാറ്റര്‍ജിയുടെ സ്വാധീനം അതിനൊരു കാരണമായിട്ടുണ്ട്. അദ്ദേഹം കാരണമെന്തുതന്നെയായാലും അങ്ങനെയൊരു ഇടം ഒരുക്കി. അതൊരു നല്ല കാര്യമായിരുന്നു. പണം ഉണ്ടാക്കാനായിരുന്നില്ല ആ ചാനല്‍ ആരംഭിച്ചത്. വാണിജ്യപരമായ താല്‍പര്യങ്ങള്‍ അതിനില്ല. ചില സമയങ്ങളില്‍ ചില രാഷ്‌ട്രീയ കാരണങ്ങളാല്‍ അസംബന്ധം നിറയാറുണ്ടെങ്കിലും മറ്റ് സമയങ്ങളില്‍ ഗൌരവപ്പെട്ട ചര്‍ച്ചകള്‍ തന്നെയാണ് നടക്കാറുള്ളത്.
മാധ്യമ ജനാധിപത്യവല്‍ക്കരണത്തിന് മാധ്യമമേഖലയില്‍ ശക്തമായ പൊതുസംരംഭങ്ങളുണ്ടാവണം. കേന്ദ്രത്തിന്റെ കയ്യില്‍ വലിയ ചാനല്‍ ഉണ്ടായിക്കോട്ടെ. ഒപ്പം സംസ്ഥാനങ്ങള്‍ക്കും അവരുടേതായ ചാനലുകള്‍ ഉണ്ടാവണം. ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്വതന്ത്രമായതും പൊതുഉടമയിലുള്ളതുമായ മാധ്യമങ്ങള്‍ വേണം.
നിങ്ങള്‍ നിങ്ങളുടെ ജനാധിപത്യ അവകാശത്തെ സംരക്ഷിക്കുന്നില്ലെങ്കില്‍ അവ നഷ്‌ടമാകും. നിങ്ങള്‍ക്കായി അത് കാത്തിരിക്കില്ല. ജനാധിപത്യപ്രക്രിയ ഉള്ളതുകൊണ്ട് മാത്രമായില്ല. നിങ്ങള്‍ അതിനെ ദൈനംദിനം വിലയിരുത്തണം. അവകാശത്തിനായുള്ള പോരാട്ടം തുടരുകയും വേണം. സമൂഹത്തിലെ ജനാധിപത്യവല്‍ക്കരണത്തിനെന്നപോലെ മാധ്യമങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിനും പൊരുതണം. മറ്റൊന്ന്, തീവ്രമായ കുത്തകാധിപത്യ പ്രവണതകള്‍ക്കെതിരെ നിയമനിര്‍മാണത്തിന് ആവശ്യപ്പെടുകയും വേണം.
അമേരിക്ക ഒഴികെ എല്ലാ പ്രധാന പാശ്ചാത്യരാജ്യങ്ങള്‍ക്കും പൊതുഉടമയിലുള്ള മികച്ച മാധ്യമങ്ങള്‍ ഉണ്ട്. ആസ്‌ത്രേലിയയിലെ എ ബി സി, കാനഡയിലെ സി ബി സി, ബ്രിട്ടനിലെ ബിബിസി ഇവ ഈ ഗണത്തില്‍പെടും. അമേരിക്കയിലുണ്ടായിരുന്ന മികച്ച മാധ്യമങ്ങളായ നാഷണല്‍ പബ്ളിക് റേഡിയോയും മറ്റും യാഥാസ്ഥിതിക സമ്മര്‍ദം തകര്‍ത്തുകളഞ്ഞു. മാധ്യമത്തിന്റെ ഉള്ളടക്കത്തില്‍ പ്രതിഷേധിക്കാനും ഉള്ളടക്കമെന്താകണമെന്ന് ആവശ്യപ്പെടാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. കാരണം മാധ്യമങ്ങള്‍ ഉണ്ടാക്കിയത് ജനങ്ങളാണ്, ഓഹരി ഉടമകളല്ല. അത് സ്വാതന്ത്ര്യസമരത്തിന്റെ സൃഷ്ടിയാണ്. നിങ്ങളും ആ മഹത്തായ പാരമ്പര്യത്തിന്റെ അവകാശിയാണ്. Journalism is for the people, not for the share holders. അതുകൊണ്ട് ഇവിടെ എല്ലാവര്‍ക്കും അവരുടെ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാനും മാധ്യമപ്രവര്‍ത്തനത്തിൽ പങ്കാളിയാവാനും അവകാശമുണ്ട്. സ്വകാര്യതാല്‍പര്യത്തിന്റെ സങ്കുചിത മേഖലകള്‍ക്കായി അതിനെ തീറെഴുതാനാവില്ല.
മുഖ്യധാരാ മാധ്യമങ്ങള്‍ നവഉദാരീകരണ ശക്തികളുടെ കൈപ്പിടിയില്‍ ഒതുങ്ങുന്ന ഈ കാലഘട്ടത്തില്‍ ബദല്‍ മാധ്യമ സാധ്യതയെ എങ്ങനെ നോക്കിക്കാണുന്നു?
ഇന്ത്യക്ക് ബദല്‍ മാധ്യമങ്ങളുടെ നീണ്ട പാരമ്പര്യമാണുള്ളത്. ഇന്നതെ മുഖ്യധാരാ മാധ്യമങ്ങള്‍ 1947 വരെ ബദല്‍ മാധ്യമങ്ങളായിരുന്നു. കാരണം, അത് ബ്രിട്ടീഷ് സാമ്രാജ്യത്വമാധ്യമത്തിന് ബദലായിരുന്നു. എന്നാല്‍ കഴിഞ്ഞ മുപ്പത്-നാല്‍പത് വര്‍ഷത്തിനിടെ മാധ്യമങ്ങള്‍ ഒരു ചെറിയ വരേണ്യവിഭാഗത്തിന്റെ കൈകളിലായി. ഇതുകാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബദല്‍മാധ്യമങ്ങള്‍ മുളപൊട്ടി. ഒരുമേഖലയില്‍ മാത്രം ഒതുങ്ങി പ്രവര്‍ത്തിക്കുന്ന ആഡംബരം നമുക്ക് ആവശ്യമില്ലെന്ന് എനിക്ക് തോന്നി. എല്ലാ മേഖലയിലും നമുക്ക് പൊരുതേണ്ടതുണ്ട്. ഞാന്‍ ബദല്‍മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഒരുപോലെ ഇടപെടും. ഞാന്‍ മുഖ്യധാരാ മാധ്യമപ്രവര്‍ത്തനത്തെ പൂര്‍ണമായും ഉപേക്ഷിച്ച് അതിനെ അതിന്റെ മുതലാളിമാര്‍ക്ക് മൊത്തമായും വിട്ടുകൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാനെന്തിന് അവരുടെ ജീവിതം സന്തോഷകരമാക്കണം. മുഖ്യധാരാ മാധ്യമങ്ങളില്‍ നിങ്ങളുടെ അവകാശത്തിന് പൊരുതുക. ബദല്‍ മാധ്യമങ്ങള്‍ക്കുള്ള നിങ്ങളുടെ പിന്തുണ തുടരുകയും ചെയ്യുക.
ഞാന്‍ രാവിലെ പറഞ്ഞപോലെ മാധ്യമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ ചുരുങ്ങിയത് മൂന്ന് ബദല്‍ പ്രസിദ്ധീകണങ്ങളുടെയെകിലും വരിക്കാരനാകണം. ഇത്തരം ആനുകാലികങ്ങള്‍ നടത്തുന്നത് വളരെ ചെറിയ മുതല്‍മുടക്കുമായാണ്. എന്നാല്‍ അവരതില്‍ പ്രസക്തമായ അറിവുകള്‍ നല്‍കുന്നു. മാധ്യമങ്ങളെക്കുറിച്ച് വിമര്‍ശനമുള്ളവരോട് എന്റെ ചോദ്യം നിങ്ങള്‍ ഇ പി ഡബ്ള്യൂ വരിക്കാരനാണോ? നിങ്ങള്‍ ഫ്രണ്ട്ലൈന്‍ വരിക്കാരനാണോ? ഇതുപോലെ നിരവധി ആനുകാലികങ്ങളുണ്ട്. അവയില്‍ ഏതിന്റേയെങ്കിലും വരിക്കാരനാണോ എന്നതാണ്. സാമ്പത്തിക നഷ്‌ടം സഹിച്ചും അവ വിലപ്പെട്ട അറിവ് പ്രദാനം ചെയ്യുന്നു. നമ്മള്‍ അവയെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യണം.
*
pragoti യില്‍ പ്രസിദ്ധീകരിച്ച പി.സായ്നാഥുമായുള്ള അഭിമുഖത്തിന്റെ മലയാള ഭാഷാന്തരം
കടപ്പാട്: ചിന്ത വാരിക ചിത്രങ്ങള്‍ക്ക് കടപ്പാട് : ദി ഹിന്ദു, pragoti
പി സായ്‌നാഥുമായി വി ശിവദാസന്‍ നടത്തിയ അഭിമുഖ സംഭാഷണം.
ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താങ്കളുടെ ഇടപെടല്‍ ഇന്ത്യയിലെ വികസന ചര്‍ച്ചകളെ വലിയ അളവില്‍ സ്വാധീനിച്ചിട്ടുണ്ട്. രാഷ്‌ട്ര വികസനത്തില്‍ മാധ്യമങ്ങളുടെ പങ്ക് എന്തെന്ന് വിശദീകരിക്കാമോ?
മാധ്യമങ്ങള്‍ വികസന സ്രഷ്‌ടാക്കളല്ല. അവര്‍ സ്വീകരിച്ചിരിക്കുന്ന സാമൂഹ്യ ഉത്തരവാദിത്വം സംബന്ധിച്ച കാഴ്‌ചപ്പാടിനെ ആശ്രയിച്ചിരിക്കുമിത്. കോര്‍പറേറ്റ് ലോകത്തെയാണ് ഇന്ന് മാധ്യമങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. അവ കോര്‍പറേറ്റ് പ്രത്യയശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ പത്രപ്രവര്‍ത്തനം സ്വാതന്ത്ര്യസമരത്തിന്റെ സന്തതിയാണ്, സാധാരണക്കാരന്റെ ഉന്നമനവും വികസനവും പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു. ഈ രണ്ടുതരം മാധ്യമപ്രവര്‍ത്തനങ്ങളെയും തിരിച്ചറിയേണ്ടതുണ്ട്, ജനക്ഷേമത്തെ മുന്‍നിര്‍ത്തിയുള്ള മാധ്യമപ്രവര്‍ത്തനമാണോ അതോ കോര്‍പറേറ്റ് ഭീമന്മാരുടേയും ഭരണവര്‍ഗത്തിന്റേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണോ. വിവിധ വികസന പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെട്ടിരുന്ന മാധ്യമപ്രവര്‍ത്തനം ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇടപെടലുകള്‍ ഇന്നും വളരെ തീവ്രമായി നടക്കുന്നു, പക്ഷേ അതെല്ലാം വന്‍ വ്യവസായ ഗ്രൂപ്പുകളുടെ മുഖപത്രങ്ങള്‍ എന്ന നിലയില്‍ മാത്രം. പോസ്‌ക്കോയുമായി ബന്ധപ്പെട്ട പ്രശ്‌നമായാലും വ്യവസായത്തിനും മറ്റുമായി മനുഷ്യ ആവാസ മേഖലകള്‍ ഒഴിപ്പിക്കുന്നതായാലും മാധ്യമങ്ങള്‍ സംസാരിക്കുന്നത് വരേണ്യവര്‍ഗത്തിനുവേണ്ടി മാത്രമാണ്. അവരുടെ സ്റ്റെനോഗ്രാഫര്‍മാരായി മാധ്യമപ്രവര്‍ത്തകര്‍ അതിവേഗം മാറുകയാണ്. ബഹുജനങ്ങളുടെ ദൃഷ്‌ടിയില്‍ വികസനത്തെ നോക്കിക്കാണാന്‍ കഴിഞ്ഞാല്‍ മാത്രമെ അവര്‍ക്ക് സാമൂഹ്യമാറ്റ പ്രക്രിയയില്‍ പങ്കാളിയാവാന്‍ കഴിയുകയുള്ളൂ.എന്റെ അറിവില്‍ ഇങ്ങനെ താല്‍പര്യമുള്ള അനേകം പത്രപ്രവര്‍ത്തകരുണ്ട്. അവര്‍ വികസന പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനും ആഗ്രഹിക്കുന്നു. എന്നാല്‍ ഇവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. കഴിവുള്ള ദൃഢനിശ്ചയമുള്ള പത്രപ്രവര്‍ത്തകര്‍ നമുക്കുണ്ട്. മാധ്യമങ്ങളെ നയിക്കുന്ന കോര്‍പറേറ്റ് കുത്തക മുതലാളിമാര്‍ക്ക് ഇവരെയൊന്നും ആവശ്യമില്ല. അവര്‍ക്ക് സംസാരിക്കാനാവുന്ന വികസനമാകട്ടെ കോര്‍പറേറ്റുകളുടെ ഭീമന്‍ പദ്ധതികളും ഇന്ത്യയിലെ ഗ്രാമങ്ങളില്‍ വിറ്റഴിയുന്ന കാറുകളുടെ വര്‍ധനവുമായിരിക്കും.
നമ്മുടെ മുമ്പാകെ രണ്ട് വികസന കാഴ്‌ചപ്പാടുകളാണുള്ളത്. എഴുപതുകളിലും എണ്‍പതുകളിലും മാധ്യമങ്ങളുടെയും സര്‍ക്കാരിന്റെയും വികസന കാഴ്‌ചപ്പാടില്‍ പൊരുത്തമുണ്ടായിരുന്നു. അക്കാര്യത്തില്‍ അവര്‍ നൈരന്തര്യം പുലര്‍ത്തി. അന്ന് ഭരണവര്‍ഗം സോഷ്യലിസ്റ്റ് ആശയങ്ങള്‍ പറഞ്ഞപ്പോള്‍ മാധ്യമങ്ങളും അതുതന്നെ പിന്തുടര്‍ന്നു. സര്‍ക്കാര്‍ വലതുപക്ഷ നയത്തെയും സ്വകാര്യവല്‍ക്കരണത്തെയും പറ്റി സംസാരിച്ചപ്പോള്‍ മാധ്യമങ്ങള്‍ ഒരുപടികൂടി കടന്ന് പ്രചാരണം ഏറ്റെടുക്കുന്നു. ചില സമയങ്ങളില്‍ സര്‍ക്കാരിന് പ്രകടിപ്പിക്കാന്‍ കഴിയാത്ത തീവ്ര വലതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. വികസനത്തെക്കുറിച്ച് ഭരണവര്‍ഗത്തിന്റേയും വരേണ്യവിഭാഗത്തിന്റേയും കാഴ്‌ചപ്പാട് തന്നെയാണ് ഭൂരിഭാഗം വരുന്ന മാധ്യമ മുതലാളിമാര്‍ക്കും, എഡിറ്റര്‍മാര്‍ക്കും, പരസ്യദായകര്‍ക്കുമുള്ളത്. അവര്‍ അതുതന്നെയാണ് പിന്തുടരുന്നത്. അതുകൊണ്ട് മാധ്യമങ്ങളിലും മാധ്യമപ്രവര്‍ത്തനങ്ങളിലും ജനകീയ കാഴ്‌ചപ്പാടുകളും കോര്‍പറേറ്റ് കാഴ്‌ചപ്പാടുകളും തമ്മില്‍ ശക്തമായ സംഘര്‍ഷവും പോരാട്ടവും നിലനില്‍ക്കുന്നുണ്ട്.
ഈയിടെയായി മാധ്യമങ്ങള്‍ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുന്നു. സ്വതന്ത്ര മാധ്യമങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവ ഭരണവര്‍ഗ ആശയത്തില്‍നിന്ന് മോചിതരല്ല. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വര്‍ധിച്ചുവരുന്ന സ്ഥാപിത താല്‍പര്യത്തെ എങ്ങനെ വീക്ഷിക്കുന്നു?
നോക്കൂ, ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്വതന്ത്രമാണ്. അവര്‍ രാഷ്‌ട്രീയമായി സ്വതന്ത്രമാണ്. പക്ഷേ അവര്‍ വാണിജ്യത്തിന്റേയും ലാഭേച്‌ഛയുടേയും തടങ്കിലിലാണ്. മാധ്യമപ്രവര്‍ത്തനത്തിലൂടെ നീങ്ങള്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ ആരും നിങ്ങളെ കൊല്ലുകയില്ല. പക്ഷേ നിങ്ങള്‍ ലാഭത്തിന്റെ തടങ്കലിലാണ്. രാഷ്‌ട്രീയമായി സ്വതന്ത്രരാണെങ്കിലും മാധ്യമങ്ങള്‍ അവരുടെ രാഷ്‌ട്രീയ സ്വാതന്ത്ര്യം ലാഭത്തിനുവേണ്ടി അടിയറവ് പറയുന്നു. മാധ്യമങ്ങള്‍ 'പെയ്‌ഡ് ന്യൂസ്' പോലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു. ഇതിനെതിരെ വിമര്‍ശനമുണ്ടായാല്‍ അവര്‍ വിളിച്ചുപറയും 'നിങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ ആക്രമിക്കുകയാണ്.' മാധ്യമങ്ങള്‍ക്ക് കളവ് പറയാനും കവര്‍ച്ച നടത്താനും സ്വാതന്ത്ര്യമില്ല. ഇത് മാധ്യമ സ്വാതന്ത്ര്യമല്ല,This is freedom of purse. എപ്പോഴെല്ലാം അവര്‍ പണമുണ്ടാക്കാന്‍ നോക്കുന്നുവോ അപ്പോള്‍ പറയും ഇതൊരു ബിസിനസ്സാണ്. എന്നാല്‍ അവരെ വിമര്‍ശിച്ചാലോ അവര്‍ മാധ്യമങ്ങളുടെ പ്രത്യേക അവകാശത്തെക്കുറിച്ച് പറയും, മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നിലവിളിക്കും. വാണിജ്യതാല്‍പര്യം സംരക്ഷിക്കാന്‍ നിങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകനോട് സംസാരിക്കുന്നതോ, "പുറത്തുപോയി ഞാന്‍ പറയുന്നത് ചെയ്യുക, ഇത് ബിസിനസ്സാണ്'' എന്നായിരിക്കും. ഈ മാധ്യമ സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകന്റെ അടുത്തുപോലും എത്തുന്നില്ല, ഇതൊരു ഹിപ്പോക്രസിയാണ്. ഇതുകൊണ്ടാണ് എ ജെ ലിബ്ളിങ് മാധ്യമ സ്വാതന്ത്ര്യം മാധ്യമ മുതലാളിക്ക് മാത്രമുള്ളതാണെന്ന് എഴുപത് വര്‍ഷംമുമ്പ് പറഞ്ഞത്. ആരാണോ ഉടമസ്ഥന്‍ അയാള്‍ക്ക് മാത്രമേ സ്വാതന്ത്ര്യമുള്ളൂ. ഇവിടെ സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകര്‍ക്കല്ല, സമൂഹത്തിനുമല്ല, വായനക്കാര്‍ക്കോ കാഴ്‌ചക്കാര്‍ക്കോ അല്ല. മറിച്ച് മാധ്യമങ്ങളെ നിയന്ത്രിക്കുന്ന കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ ധാര്‍മികതയുടെ പേരില്‍ ഇക്കൂട്ടര്‍ സ്വയം സംരക്ഷണ കവചം തീര്‍ക്കുന്നത് രസകരമായ കാഴ്‌ചയാണ്. ഇവര്‍ മറ്റ് സമയങ്ങളില്‍ പിടിച്ചുപറിക്കാരും കൊള്ളലാഭം കൊയ്യുന്നവരുമാണ്. ഇതൊരിക്കല്‍ ബൂമറാങ് പോലെ തിരിച്ചടിക്കും. നമുക്കുള്ള സ്വാതന്ത്ര്യം വളരെ പരിമിതമാണ്. ഉടമസ്ഥരുടെ സ്വാതന്ത്ര്യം പത്രപ്രവര്‍ത്തകനോ വായനക്കാരനോ ഇല്ല. ഈ പരിമിതമായ സ്വാതന്ത്ര്യം നിങ്ങളുടെ വാങ്ങല്‍ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു, എത്രത്തോളം പണം കയ്യിലുണ്ടെന്നതും അധികാര സ്ഥാനത്തോടുള്ള അടുപ്പവും.
ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് വിയോജിക്കാനുള്ള ഇടം ഇപ്പോഴും നിലനില്‍ക്കുന്നത്. എനിക്ക് മാധ്യമത്തില്‍ ജോലി ചെയ്യാന്‍ കഴിയും. എന്നെ പോലുള്ള നൂറുകണക്കിനാളുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. അപ്പോള്‍ നമുക്കും ഒരിടമുണ്ട്. പത്രപ്രവര്‍ത്തകര്‍ക്ക് പ്രത്യേക തരത്തിലുള്ള സ്വാതന്ത്ര്യം ഇപ്പോഴും നിലവിലുണ്ട്. പക്ഷേ അത് കുറഞ്ഞുവരികയാണ്. എനിക്ക് സ്വാതന്ത്യമില്ല എന്ന് ഞാന്‍ പറയില്ല. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളില്‍ വലിയ നിലയില്‍ സ്വാതന്ത്ര്യം അനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഞാന്‍ പറയുന്നത് ഇരുപത് വര്‍ഷം മുമ്പത്തേയും ഇപ്പോഴത്തേയും സ്ഥിതിയാണ്. എല്ലാ നിലയിലും സ്വാതന്ത്ര്യത്തിന്റെ ഇടം ചുരുങ്ങുകയാണ്. വരേണ്യവല്‍ക്കരണത്തിനും കോര്‍പറേറ്റ് വല്‍ക്കരണത്തിനും കൂടുതലായി വിധേയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനെതിരായ കാഴ്‌ചപ്പാടുള്ളവര്‍ക്ക് മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്നുവരിക പ്രയാസകരമാണ്.
താങ്കള്‍ മഹാരാഷ്‌ട്രയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത 'പെയ്‌ഡ് ന്യൂസ്' പ്രതിഭാസം വിവിധ കോണുകളില്‍നിന്നും വ്യത്യസ്‌തമായ പ്രതികരണങ്ങളുണ്ടാക്കി. ഇത്തരം ചെയ്‌തികള്‍ നിയന്ത്രിക്കണമെന്ന ആവശ്യവും നിലനില്‍ക്കുന്നു. ഇങ്ങനെയുള്ള നിയന്ത്രണവും പത്രപ്രവര്‍ത്തകന്റെ അഭിപ്രായ സ്വാതന്ത്ര്യവും തമ്മിലുള്ള ശരിയായ സമതുലിതാവസ്ഥ എന്താണ്?
എന്താണ് പെയ്‌ഡ് ന്യൂസ് ? ഒരു പ്രത്യേക രാഷ്‌ട്രീയ പ്രചാരണത്തിന്റേയോ വാണിജ്യ പരസ്യത്തിന്റേയോ ഭാഗമായി പണം വാങ്ങി പ്രസിദ്ധീകരിക്കുന്ന വാര്‍ത്തയെന്ന് തോന്നിപ്പിക്കുന്ന പരസ്യമാണത്. പക്ഷേ പണം വാങ്ങി തയ്യാറാക്കിയതാണെന്ന് വായനക്കാരനോട് വെളിപ്പെടുത്തുകയുമില്ല.
നിങ്ങള്‍ ഒരു വ്യാജ ഡോൿടറാണെന്ന് കരുതുക. ആസ്‌ത്‌മയോ ക്ഷയമോ മാറ്റാനുള്ള മരുന്ന് നിങ്ങള്‍ പുറത്തിറക്കുന്നു. ഒരുപക്ഷേ അത് വ്യാജമാകാം. ഞാനൊരു സ്‌റ്റോറി തയ്യാറാക്കുന്നു. ഇതാ ഈ മനുഷ്യന്‍ ആസ്‌ത്‌മക്ക് മരുന്ന് കണ്ടെത്തിയിരിക്കുന്നു. ഇയാള്‍ ജീനിയസ്സാണ്. നിങ്ങളും വാങ്ങുക, രോഗം സുഖപ്പെടുത്തുക... ഇങ്ങനെ. പക്ഷേ ഇത് പ്രസിദ്ധീകരിക്കാന്‍ നിങ്ങളില്‍നിന്നും മൂന്നുലക്ഷം രൂപ ഞാന്‍ വാങ്ങിയത് മറച്ചുവെക്കുന്നു. ഇത് പെയ്‌ഡ് ന്യൂസാണ്.
തെരഞ്ഞെടുപ്പുവേളയില്‍ ഇത്തരം വാര്‍ത്തകള്‍ രണ്ടിരട്ടി അപകടകാരിയാണ്. അത് വായനക്കാരന്റെ അറിവിനെ മാത്രമല്ല, തെരഞ്ഞെടുപ്പിലെ ജനാധിപത്യ അവകാശത്തെയും അപകടപ്പെടുത്തുന്നു. നിങ്ങള്‍ ഒരു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയാണെങ്കില്‍ നിങ്ങള്‍ തരുന്ന പണത്തെ മുന്‍നിര്‍ത്തി നിങ്ങളെക്കുറിച്ച് നല്ല വാര്‍ത്തകള്‍ മാത്രം ഞാന്‍ നല്‍കുന്നു. നിങ്ങള്‍ എത്രമാത്രം പണം നല്‍കുന്നോ അതിനനുസരിച്ച് നിങ്ങളെ പുകഴ്ത്തി വാര്‍ത്ത നല്‍കും. എതിര്‍സ്ഥാനാര്‍ഥിയുടെ പേരുപോലും വായനക്കാരന്‍ അറിയുക മാധ്യമം വഴി ആക്രമിക്കുമ്പോള്‍ മാത്രമായിരിക്കും. ഇതിനെയാണ് ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി ഇരുതല മൂര്‍ച്ചയുള്ള ആയുധം എന്ന് വിളിച്ചത്. സ്വതന്ത്രവും നീതിയുക്തവും മുന്‍വിധിയില്ലാത്തതുമായ മാധ്യമപ്രവര്‍ത്തനത്തെ പെയ്‌ഡ് ന്യൂസ് നശിപ്പിക്കുന്നു. ജനാധിപത്യ പ്രക്രിയയില്‍ ഇടപെട്ട് ശരിയായതും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിന് തുരങ്കം വെയ്‌ക്കുന്നു. ഇത് യാതൊരു ഉത്തരവാദിത്വവുമില്ലാതെ വലിയ തോതില്‍ പണം കൈകാര്യം ചെയ്യുന്നതിനെ അനുവദിക്കുന്നു. നമ്മുടെ പത്രങ്ങളിലും ടി വി ചാനലുകളിലും എല്ലാ ദിവസവും പെയ്‌ഡ് ന്യൂസുകള്‍ കാണാന്‍ കഴിയും. ഒന്നോര്‍ക്കുക, If journalism does not wipe out paid news; paid news will wipe out journalism.അമര്‍ത്യാസെന്‍ ബംഗാള്‍ ക്ഷാമത്തെക്കുറിച്ച് നടത്തിയ ഗവേഷണത്തില്‍ സ്വതന്ത്ര പത്രങ്ങളും മാധ്യമങ്ങളും ഉണ്ടായിരുന്നുവെങ്കില്‍ ക്ഷാമം തടയാമായിരുന്നുവെന്ന് അഭിപ്രായപ്പെടുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തനത്തെ മുമ്പ് സൂചിപ്പിച്ച പ്രസ്‌താവനയുമായി ബന്ധപ്പെടുത്തി താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? എവിടെയാണ് പിശക് പറ്റിയത് ?
അദ്ദേഹം പറഞ്ഞതില്‍ ചില സത്യങ്ങളുണ്ട്. അതൊരു ചരിത്രകാലത്തെ ശരിയാണ്, ഇന്നത്തേക്കാളെന്നതിലുപരി. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നിലവിലുള്ള രാജ്യങ്ങളില്‍ അവര്‍ ക്ഷാമം ഉണ്ടാകാതെ നോക്കുന്നു.എന്നാല്‍ ചിലയിടങ്ങളില്‍ നിങ്ങള്‍ക്കറിയാത്ത നിലയിലുള്ള ക്ഷാമമുണ്ട്. മറ്റൊന്ന് ഇന്ത്യയില്‍ വലിയൊരു ക്ഷാമമുണ്ടായാല്‍ മാധ്യമങ്ങള്‍ അതിനെ അവഗണിക്കില്ല. ഏകാധിപത്യ രാജ്യത്ത് സര്‍ക്കാര്‍ പറയുന്നതിനനുസരിച്ച് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടിവരും. അപ്പോള്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ ധൈര്യപ്പെട്ടില്ലെന്നും വരും. എന്തായാലും ഇത് വളരെ ലളിതവും ആകര്‍ഷകവുമായ വിശകലനമാണ്. ഒരു പരിധിക്കപ്പുറത്തേക്ക് ഈ വിശകലനത്തെ ഉപയോഗപ്പെടുത്തിക്കൂടാ. ഇത് മാധ്യമങ്ങള്‍ രക്ഷാകര്‍ത്താക്കളാണെന്ന ധാരണയുണ്ടാക്കും. യഥാര്‍ഥത്തില്‍ അവര്‍ അങ്ങനെയല്ല. രണ്ടാമതായി, സ്വതന്ത്ര ഇന്ത്യയില്‍ 1967 ല്‍ ബിഹാറില്‍ ഭീകരമായ ക്ഷാമമുണ്ടായ അനുഭവം നമുക്കുണ്ട്. പക്ഷേ ഭരണാധികാരികള്‍ അതിനെ ക്ഷാമമെന്ന് വിളിച്ചില്ല. അമര്‍ത്യാസെന്‍ പറഞ്ഞത് ശരിയാണ്. നമുക്ക് മുപ്പത് ലക്ഷത്തോളം ജീവനുകള്‍ നഷ്‌ടപ്പെട്ട ബംഗാള്‍ ക്ഷാമത്തെപോലെ മറ്റൊന്നില്ല. അദ്ദേഹമതിനെ ജനാധിപത്യ വ്യവസ്ഥയില്‍ ക്ഷാമമുണ്ടാവില്ലെന്ന തന്റെ സിദ്ധാന്തവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.
ഞാന്‍ നിങ്ങളുടെ ഹൃദയത്തില്‍ കൊള്ളുന്ന ചില കാര്യങ്ങള്‍ പറയാം. ഇന്ത്യയില്‍ ക്ഷാമവും ക്ഷാമംപോലുള്ള അവസ്ഥയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനെ ക്ഷാമമെന്ന് പ്രഖ്യാപിച്ചില്ല. ക്ഷാമം കാരണം കൂട്ടമരണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ജില്ലാ കലൿടര്‍മാര്‍ 'ഫാമിന്‍ കോഡ് ' നടപ്പിലാക്കിയ ജില്ലകളെയും പ്രദേശങ്ങളെയും പല സംസ്ഥാനങ്ങളിലും ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം. ക്ഷാമം ഉണ്ടാവുകയാണെങ്കില്‍ അതിനനുസരിച്ചുള്ള കാര്‍ഡുകള്‍ വിതരണം ചെയ്യും. അവര്‍ ജനങ്ങളെ രക്ഷിക്കാന്‍ 'ഫാമിന്‍ കോഡ് ' ഇറക്കുന്നു. എന്നാല്‍ ക്ഷാമം പ്രഖ്യാപിക്കാന്‍ അവര്‍ക്കാവില്ല. അവരതിനെ ക്ഷാമാവസ്ഥ എന്ന നിലയില്‍ കൈകാര്യം ചെയ്യുന്നു. അങ്ങനെ പറയുന്നില്ലെന്നുമാത്രം. ഇതൊക്കെ കാണാന്‍ കഴിയുന്ന അസ്വഭാവികതകളാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് വിശാല അര്‍ഥത്തില്‍ ഈ നിലപാട് ശരിയാണെങ്കിലും തത്വത്തില്‍നിന്നുള്ള നിരവധി വ്യതിചലനങ്ങള്‍ കാണാതിരുന്നുകൂടാ. 1993 ല്‍ ഞാന്‍ പലാമു (ബിഹാർ)വില്‍ പോയി. അന്നത്തെ കലൿടര്‍ അവിടെ 'ഫാമിന്‍കോഡ് ' പ്രാബല്യത്തിലാക്കിയിരുന്നു. ഞാന്‍ അവിടെ ചെന്നപ്പോള്‍ സ്ഥിതി വളരെ ദയനീയമായിരുന്നു. എന്തിനായിരുന്നു അദ്ദേഹം അങ്ങനെ ചെയ്‌തത് ? ജീവന്‍ രക്ഷിക്കാന്‍ അതാവശ്യമെന്നതിനാലായിരുന്നു. പക്ഷേ അദ്ദേഹം ക്ഷാമമെന്ന് പ്രഖ്യാപിച്ചില്ല. അങ്ങനെ പ്രഖ്യാപിച്ചാല്‍ അടുത്ത ദിവസം തന്നെ സ്ഥലംമാറ്റ ഉത്തരവ് അദ്ദേഹത്തിന്റെ കയ്യിലെത്തും. അപ്പോള്‍ ക്ഷാമം പ്രഖ്യാപിക്കാത്തതില്‍ രാഷ്‌ട്രീയ കാരണങ്ങളുണ്ട്.ഇപ്പോള്‍ ചില എംഎല്‍എമാര്‍ അവരുടെ മണ്ഡലത്തെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുന്നു, അവിടെ അങ്ങനെയൊന്നില്ലെങ്കിലും. അവര്‍ക്കറിയാം വളരെയേറെ പദ്ധതികളും പണവും ഇതിലൂടെ അവിടെയെത്തും. ചില ജില്ലാ കലക്ടര്‍മാര്‍ അവരുടെ ജില്ലയെ നൿസല്‍ ബാധിത മേഖലയായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുന്നു. അതുവഴി സാധാരണ നിലയിലുള്ള അക്കൌണ്ടിങ്ങിന് വിധേയമാക്കാത്ത കോടിക്കണക്കിന് രൂപ പൊലീസ് സേനയെ നവീകരിക്കാന്‍ എന്ന പേരില്‍ അവര്‍ക്ക് കിട്ടും.
അമര്‍ത്യാബാബുവിന്റെ വാക്കുകള്‍ ചരിത്രപരമായി നിലനില്‍ക്കും. എന്നാല്‍ അതിനെ അക്ഷരാര്‍ഥത്തില്‍ എടുക്കരുത്. രണ്ടാമതായി, മാധ്യമങ്ങളെക്കുറിച്ച് അദ്ദേഹംതന്നെ എഴുതിയതുപോലെ നിത്യപട്ടിണി മാധ്യമങ്ങള്‍ക്ക് വിഷയമല്ലാതാകുന്നു. വിചിത്രവും അഭൂതപൂര്‍വവുമായതുമാണ് അവര്‍ക്ക് വേണ്ടത്. ക്ഷാമത്തിന് ശ്രദ്ധയാകര്‍ഷിക്കാനാവും. എന്നാല്‍ ഇന്ത്യയുടെ പ്രശ്‌നം ക്ഷാമമല്ല, വലിയ തോതിലുള്ള പട്ടിണിയാണ്. നമ്മുടെ മാധ്യമങ്ങള്‍ ക്ഷാമം അനുവദിക്കില്ല എന്നതില്‍ നമുക്ക് സന്തോഷിക്കാം. എന്നാല്‍ അറുന്നൂറോ എഴുന്നോറോ ലക്ഷം ജനങ്ങളെ നിത്യപട്ടിണിക്കിടാന്‍ അവ അനുവദിക്കും.
ഇന്ത്യന്‍ ജനതയുടെ ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതേസമയം, കാര്‍ഷിക പ്രതിസന്ധി അതിന്റെ പാരമ്യത്തിലാണ്. ഈ വേദനിക്കുന്ന സത്യം പൊതുമണ്ഡലത്തില്‍ എത്തിക്കുന്നതില്‍ വളരെ പ്രധാന പങ്കാണ് മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താങ്കള്‍ വഹിച്ചത്. ഇതിനോടുള്ള ഭരണകൂടത്തിന്റേയും രാഷ്‌ട്രീയനേതൃത്വത്തിന്റേയും പ്രതികരണത്തെക്കുറിച്ച് എങ്ങനെ വിലയിരുത്തുന്നു?
ഭരണകൂടം ഒരു വിചിത്ര ജീവിയാണ്. അതെപ്പോഴും പാവങ്ങള്‍ക്ക് ആശ്വാസമേകുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും. വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യയെക്കുറിച്ചുള്ള 'ഹിന്ദു'വിന്റെ റിപ്പോര്‍ട്ടിനുശേഷം പ്രധാനമന്ത്രി അവിടം സന്ദര്‍ശിച്ചു. ഇപ്പോള്‍ അവിടുത്തെ സാഹചര്യം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പുള്ളതിനേക്കാള്‍ ഏറെ മെച്ചപ്പെട്ടു. കാരണം ഒന്നോ രണ്ടോ നടപടികളിലൂടെ ചില അടിയന്തര സഹായം എത്തിച്ചു. എന്നാല്‍ ഈ ദുരിതം വിതക്കുന്ന നയം തിരുത്താന്‍ തയ്യാറായില്ല. ദുരിതാശ്വാസ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നു. അതിന് കാരണമായ കര്‍ഷകവിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ പിന്തുടരുകയും ചെയ്യുന്നു. ഇത് വെള്ളം തുറന്നുവിട്ട് ധാന്യമാവ് ഉണക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്. അത് പരാജയപ്പെടും. താല്‍ക്കാലിക സഹായം ഇതുകൊണ്ട് ഉണ്ടാകുമെങ്കിലും പിന്നീട് നയങ്ങള്‍ തന്നെ നാശം വിതയ്‌ക്കും. വരള്‍ച്ചയും വെള്ളപ്പൊക്കവും മൂലമുണ്ടാകുന്ന നാശങ്ങള്‍ നിങ്ങള്‍ക്ക് പരിഹരിക്കാനാവും. എന്നാല്‍ ദീര്‍ഘകാല നയത്തിന്റെ ഭാഗമായുള്ള നാശങ്ങള്‍ പരിഹരിക്കുക പ്രയാസമായിരിക്കും.നിങ്ങള്‍ എന്ത് പരിഹാരം കണ്ടാലും അതിന്റെ ഫലം താല്‍ക്കാലികവും ക്ഷണികവുമാണ്. പിന്നീട് അത് പഴയ അവസ്ഥയിലാകും. പട്ടിണി പടരുകയും ജനങ്ങള്‍ ക്ഷുഭിതരാവുകയും ചെയ്‌ത 2004 ല്‍ എന്തായിരുന്നു സംഭവിച്ചത്. ഡോ. എം എസ് സ്വാമിനാഥന്റെ കീഴില്‍ ഒരു ദേശീയ കമീഷന്‍ രൂപീകരിച്ചു. അവര്‍ നിരവധി ശുപാര്‍ശകള്‍ സമര്‍പ്പിച്ചു. എന്നാല്‍ അതില്‍ ഒന്നുപോലും സര്‍ക്കാര്‍ നടപ്പാക്കിയില്ല. അവര്‍ കമീഷനുകളുണ്ടാക്കുന്നു. അതില്‍ പ്രഗല്‍ഭമതികളെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ നിര്‍ദേശങ്ങളെ തീര്‍ത്തും അവഗണിക്കുന്നു. ദേശീയ കര്‍ഷക കമീഷന്റെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രീമാന്‍ ശരത് പവാര്‍ ഇതുവരെ ഒരു നീക്കവും നടത്തിയിട്ടില്ല. കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌ത ഒരാളുടെ വീടുപോലും ശരത്പവാര്‍ സന്ദര്‍ശിച്ചില്ല. അദ്ദേഹമാണ് രാജ്യത്തിന്റെ കാര്‍ഷിക വകുപ്പുമന്ത്രി. ഇദ്ദേഹം ഐപിഎല്‍ ഫൈനൽ, ഐപിഎല്‍ സെമിഫൈനൽ, ഐപിഎല്‍ വൺ, ഐപിഎല്‍ ടു ഇതെല്ലാം കാണാന്‍ ദര്‍ബണില്‍ (ദക്ഷിണാഫ്രിക്ക) വരെ പോകുന്നു. പക്ഷേ അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമായ മഹാരാഷ്‌ട്രയില്‍ ആത്മഹത്യ ചെയ്‌ത ഒരു കര്‍ഷകന്റെ വീട്ടില്‍പോലും അദ്ദേഹം പോയില്ല. ഇത്തരക്കാരാണ് നമ്മുടെ രാജ്യത്തെ നയിക്കുന്നത്.
വര്‍ധിച്ചുവരുന്ന വാണിജ്യവല്‍ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു മാധ്യമ മേഖലയിലാണ് താങ്കള്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തം ആദര്‍ശങ്ങള്‍ മുറുകെപ്പിടിക്കുന്ന ഒരു പത്രപ്രവര്‍ത്തകന്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ച് വിശദീകരിക്കാമോ?
ഞാന്‍ കരുതുന്നു ഞാന്‍ ഭാഗ്യവാനാണെന്ന്. പത്തുപതിനാല് വര്‍ഷത്തെ സ്വതന്ത്ര പത്രപ്രവര്‍ത്തനം. 'ഹിന്ദു'വിലാകട്ടെ എനിക്ക് വളരെയേറെ സ്വാതന്ത്ര്യമാണ് തരുന്നത്. ഇന്ന് ഞാന്‍ എവിടെയാണെന്നതുപോലും അവര്‍ക്കറിയില്ല. പത്തര വര്‍ഷക്കാലം ആര്‍ കെ കരണ്‍ജിയയോടൊപ്പം 'ബ്ളിറ്റ്സി'ല്‍ പ്രവര്‍ത്തിച്ചു. അവിടെയും എനിക്ക് അവിശ്വസനീയമായ സ്വാതന്ത്ര്യം തന്നിരുന്നു. എന്റേത് ഒരു ഉദാഹരണമോ നിയമമോ ആയി കാണരുത്, അതൊരു അപവാദമാണ്. മാധ്യമങ്ങളുടെ വാണിജ്യനീതിയുടെ ആക്രമണത്തെ അതിജീവിക്കുക എന്നത് ഇന്ന് പത്രപ്രവര്‍ത്തകന് ഏറെ പ്രയാസകരമാണ്.
കാന്‍ ചലച്ചിത്രോല്‍സവം റിപ്പോര്‍ട്ട് ചെയ്യാന്‍ ടി വി ചാനലുകള്‍ അവരുടെ റിപ്പോര്‍ട്ടര്‍മാരുടെയും ക്യാമറക്കാരുടെയും വലിയ പടയെതന്നെ അയക്കുന്നു. പക്ഷേ അവര്‍ അവിടെ അവലോകനം ചെയ്യുന്നത് ചലച്ചിത്രോല്‍സവത്തെയല്ല, അവിടെയെത്തിയ ഐശ്വര്യ റോയിയെയാണ്. ഇതാണ് വാണിജ്യനീതി. ഈ യാത്രക്കുവേണ്ടി കോടികളാണ് അവര്‍ ചെലവഴിക്കുന്നത്. എന്നാല്‍ അവരുടെ കേന്ദ്ര ഓഫീസ് സ്ഥിതിചെയ്യുന്ന മുംബൈയില്‍നിന്ന് ഏറെയൊന്നും കിലോമീറ്ററുകള്‍പോലും അകലെയല്ലാത്ത മറാത്ത്‌വാഡയിലെ കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരാളെപോലും അയക്കുന്നില്ല. ഇതിനാവശ്യമാകുന്ന തുകയാകട്ടെ ആയിരമോ രണ്ടായിരമോ രൂപ മാത്രം.ഇതാണ് പത്രപ്രവര്‍ത്തനത്തിലെ വാണിജ്യനീതി. ഇതുപോലുള്ള നൂറുകണക്കിന് ഉദാഹരണങ്ങള്‍ എനിക്ക് നല്‍കാന്‍ കഴിയും. ഇങ്ങനെയൊരു സാഹചരത്തില്‍ എന്താണൊരു മാധ്യമപ്രവര്‍ത്തകന്‍ ചെയ്യുക?ദന്തേവാഡ കൂട്ടക്കൊല നടന്ന് നാലഞ്ചുദിവസത്തെ പല പത്രങ്ങളും ഞാന്‍ കാണുകയുണ്ടായി. ഞാന്‍ അന്ന് മറാത്ത്‌വാഡയിലായിരുന്നു. അവിടെ നിന്ന് ബസില്‍ മുംബൈയിൽ. പിന്നീട് വിമാനത്തില്‍ കൊല്‍ക്കത്തയിൽ. വീണ്ടും അവിടെ നിന്ന് വിമാനത്തില്‍ ഡല്‍ഹിക്ക്. എന്തായിരുന്നു എല്ലാ പത്രങ്ങളുടെയും മുന്‍പേജിൽ. സാനിയ മിര്‍സയും ഷൊഹ്യ്ബും. അതിന് മറാത്തി, ബംഗാളി. ഹിന്ദി, ഇംഗ്ളീഷ് എന്ന വ്യത്യാസമുണ്ടായിരുന്നില്ല. ദന്തേവാഡക്കുമാത്രം സാനിയയെയും ഷൊഹ്യ്ബിനെയും മുന്‍പേജില്‍നിന്ന് മാറ്റാന്‍ സാധിച്ചു. ദന്തേവാഡ സംഭവത്തിനുശേഷം അവരിരുവരും മുന്‍പേജിലേക്ക് വന്നു. അതാണ് വാണിജ്യപരമായ സദാചാരം.
ഒരു പത്രപ്രവര്‍ത്തകന്‍ എങ്ങനെ ഇതിനോട് പൊരുതും? ഒരു പത്രപ്രവര്‍ത്തകന്റെ മുന്നിലെ വെല്ലുവിളി സ്വകാര്യകോളത്തില്‍ എങ്ങനെ പൊതു ഇടം വര്‍ധിപ്പിക്കാമെന്നതാണ്. നിങ്ങള്‍ ഉയര്‍ത്തുന്ന വിഷയത്തിന് ഇടം കിട്ടുന്നവിധം എങ്ങനെ നിങ്ങള്‍ക്ക് വാദിക്കാന്‍ കഴിയും. നിങ്ങള്‍ സ്വയം എങ്ങനെ ആ മാധ്യമത്തിന്റെ അനിവാര്യഘടകമായി മാറും. ഇതൊക്കെയാണ് ഒരു നല്ല മാധ്യമപ്രവര്‍ത്തകന്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ. ഇതൊരു ദൈനംദിന പോരാട്ടമാണ്. പല യുദ്ധങ്ങളിലും നിങ്ങള്‍ തോറ്റുപോയേക്കാം. എന്നാല്‍ വിജയവും വരും. പക്ഷേ പരാജയസാധ്യത കാണാതിരിക്കാനും പാടില്ല. വിജയത്തിലേക്ക് കുറുക്കുവഴികളില്ല. അങ്ങനെയൊന്നുണ്ടെങ്കില്‍ പോരാട്ടത്തിന്റെ ആവശ്യമില്ല. നമ്മള്‍ തമ്മില്‍ ഇങ്ങനെയൊരു ചര്‍ച്ചയും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് വളരെയേറെ പ്രയാസകരമെങ്കിലും ഇത് സാധ്യമാണ്.
വിദ്യാര്‍ഥികളും യുവാക്കളുമാണ് മാധ്യമ സ്വാധീനത്തിന് ഏറ്റവും അധികം വിധേയരാവുന്നത്. അവരുടെ ജീവിത ശൈലിയിലും തീരുമാനത്തിലും അത് പ്രതിഫലിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയെ എങ്ങനെ നോക്കിക്കാണുന്നു?
ഇത് പല തലങ്ങളിലായി നടക്കുന്നു. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി ഞാന്‍ ജേര്‍ണലിസം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്നും എന്നെ അതിശയിപ്പിക്കുന്ന വസ്‌തുത മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നവര്‍ പലരും ആദര്‍ശവാദികളാകുന്നു എന്നതാണ്. നിങ്ങള്‍ക്ക് പണമാണ് ആവശ്യമെങ്കില്‍ പരസ്യത്തിലേക്ക് തിരിയാം. എന്തുകൊണ്ടാണ് മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത് ? അവര്‍ക്ക് അവരുടേതായ ആദര്‍ശങ്ങളുണ്ട്. അവര്‍ തനതായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. യുവജനങ്ങള്‍ ലോകത്തെ മാറ്റിത്തീര്‍ക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ സാമൂഹ്യ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ആഗ്രഹിക്കുന്നു. സാധാരണക്കാരുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടവര്‍ ജേര്‍ണലിസത്തിലേക്ക് വരുന്നു. പിന്നീട് അവര്‍ പത്രങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ ക്രൂരമായ പരിഹാസത്തെ നേരിടേണ്ടിയും വരുന്നു.
അടിച്ചമര്‍ത്തലുകളെ, കുടിയിറക്കലുകളെ, പോഷകാഹാരക്കുറവിനെപ്പറ്റി എഴുതാന്‍ ആഗ്രഹിച്ചുവരുന്ന പത്രപ്രവര്‍ത്തകന്‍ 'ആക്റ്റിവിസ്റ്റ് ' എന്ന് മുദ്രകുത്തപ്പെടും. അവര്‍ പറയും അയാളൊരു ജേര്‍ണലിസ്റ്റ് അല്ലെന്ന്. അയാള്‍ മധ്യപ്രദേശില്‍ പോയി പട്ടിണിയെക്കുറിച്ച്, വിദര്‍ഭയില്‍പോയി കര്‍ഷക ആത്മഹത്യയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്‌തുവെന്നിരിക്കട്ടെ അപ്പോഴും അയാളെ വിളിക്കുക 'ആക്റ്റിവിസ്റ്റ് ' എന്നുതന്നെയായിരിക്കും. എന്നാല്‍ ഇതേ മുറിയില്‍ ഇരുപത് വര്‍ഷമായി ഓഫീസ് സമയത്തിനിടെ ഒരിക്കല്‍പോലും പുറത്തിറങ്ങാതെ മറ്റൊരാളിരിക്കുന്നു. എല്ലാ ദിവസവും കോര്‍പറേറ്റുകളുടെ, വ്യവസായികളുടെ പത്രക്കുറിപ്പിനെ അയാള്‍ വാര്‍ത്തയാക്കി മാറ്റുന്നു. അയാളാകട്ടെ 'പ്രൊഫഷണൽ ' എന്ന് വിളിക്കപ്പെടും. കാരണം, കോര്‍പറേറ്റ് മാധ്യമലോകം ആഗ്രഹിക്കുന്നതെന്തോ അതാണ് അയാള്‍ പറയുന്നത്. സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ച് എഴുതുന്നയാള്‍ നിര്‍വഹിക്കുന്നത് കോര്‍പറേറ്റുകളുടെ താല്‍പര്യമല്ല. അതുകൊണ്ടാണയാളെ 'ആക്റ്റിവിസ്റ്റ് ' എന്ന് വിളിക്കുന്നത്. കോര്‍പറേറ്റ് മീഡിയക്കായി വാര്‍ത്തകള്‍ ചമക്കുന്നവരെ നമ്മള്‍ 'കോര്‍പറേറ്റ് ആക്റ്റിവിസ്റ്റ് ' എന്ന് വിളിക്കണം. ഇരുപത് വര്‍ഷമായി അങ്ങനെ പ്രവര്‍ത്തിക്കുന്നയാളെ എന്തുകൊണ്ട് നമ്മള്‍ അങ്ങനെ വിളിക്കുന്നില്ല? നമ്മള്‍ നേരിന്റെ അര്‍ഥം തലകീഴാക്കിയിരിക്കുന്നു. പകര്‍ത്തിയെഴുത്തിനെ മാധ്യമപ്രവര്‍ത്തനമായും അത്തരക്കാരെ 'പ്രൊഫഷണൽ ' എന്നും വിളിക്കുന്നു. ജനജീവിത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നവവര്‍ സ്ഥിരബുദ്ധിയില്ലാത്തവര്‍ എന്ന് മുദ്രകുത്തപ്പെടാം. കോര്‍പറേറ്റ് ലോകത്തിന്റെ പ്രത്യയശാസ്‌ത്രത്തിന് മാധ്യമമേഖലയിലുള്ള സ്വാധീനമാണത്. ഇവിടെ വെളുപ്പ് കറുപ്പാകുന്നു, കറുപ്പ് വെളുപ്പാകുന്നു.മാധ്യമങ്ങളുടെ യഥാര്‍ഥ ജനാധിപത്യവല്‍ക്കരണത്തിനും ജനതയുടെ യഥാര്‍ഥ താല്‍പര്യം പ്രകടിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കും വേണ്ടി സമൂഹത്തിലെ പുരോഗമന ചേരിക്ക് എന്ത് ചെയ്യാനാവും?
ആദ്യം തന്നെ പറയട്ടെ. ഉത്തരം നിങ്ങളുടെ ചോദ്യത്തില്‍ തന്നെയുണ്ട്. മാധ്യമങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിനുള്ള ശ്രമമുണ്ടാകണം. ജനാധിപത്യത്തിന്റേയോ സുതാര്യതയുടേയോ നിയമങ്ങളില്‍നിന്നും മാധ്യമങ്ങളെ ഒരിക്കലും ഒഴിച്ചുനിര്‍ത്താനാവില്ല. ഇന്ന് മാധ്യമങ്ങള്‍ എല്ലായിടത്തും രാഷ്‌ട്രീയപ്രവര്‍ത്തകരുടെമേല്‍ വിവരാവകാശനിയമം പ്രയോഗിക്കുകയാണ്. അതില്‍ തെറ്റില്ലതാനും. അശോക് ചവാന്റെ തെരഞ്ഞെടുപ്പ് കണക്കുകള്‍ വിവരാവകാശ നിയമം ഉപയോഗിച്ചാണ് ഞാന്‍ എടുത്തത്. അതിനെക്കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ട്. മാധ്യമങ്ങള്‍ ഇത് ഉപയോഗിച്ച് രാഷ്‌ട്രീയ പ്രവര്‍ത്തകരെ സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങള്‍ എടുക്കുന്നു. അപ്പോള്‍ മാധ്യമങ്ങള്‍ക്കും സുതാര്യത വേണം. അവര്‍ എന്തുചെയ്യുന്നു? എങ്ങനെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു? എത്രത്തോളം പണം വരുന്നു, അതാരില്‍നിന്ന് ? എവിടെ നിന്ന് ? ഇതെല്ലാം അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മാധ്യമങ്ങളെ എന്തുകൊണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു? തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു രാഷ്‌ട്രീയപാര്‍ടി നിങ്ങള്‍ക്ക് പണം നല്‍കിയെന്നിരിക്കട്ടെ, അത് അറിയാനുള്ള സ്വാതന്ത്ര്യം വായനക്കാര്‍ക്കുണ്ട്. അത് വിവരാവകാശനിയമത്തിന്‍ കീഴില്‍ വരണം.ജനങ്ങള്‍ കുത്തകാധിപത്യത്തിനെതിരെ പൊരുതണം. എല്ലാവരുടെ ശബ്‌ദത്തിനും മാധ്യമങ്ങളില്‍ ഇടം കിട്ടണം. നമ്മള്‍ മാധ്യമമേഖലയിലെ പൊതുസംരംഭത്തെ പിന്താങ്ങുകയും ശക്തിപ്പെടുത്തുകയും വേണം. പല നല്ല രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കും ലോൿസഭ ടി വി വേദിയാകുന്നുണ്ട്. മറ്റ് പല ചാനലുകളിലെയും വിഡ്‌ഢികളില്‍നിന്നും വ്യത്യസ്‌തമായി ലോൿസഭ ടി വിയില്‍ ചോദ്യകര്‍ത്താക്കള്‍ക്ക് സാമാന്യ രാഷ്‌ട്രീയ ധാരണയുണ്ടാകും.
പ്രമുഖ ചാനലുകള്‍ക്ക് മിക്കപ്പോഴും കിട്ടുന്നത് നേരിയ ധാരണപോലും ഇല്ലാത്തവരെയാണ്. ദന്തേവാഡ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ മാപ്പ് നിങ്ങള്‍ കാണിക്കുകയാണെങ്കില്‍ അതില്‍ ദന്തേവാഡയെ കണ്ടെത്താന്‍ അവര്‍ക്കാവില്ല. ചരിത്ര പശ്ചാത്തലമോ രാഷ്‌ട്രീയധാരണയോ ഇല്ലാതെയാണ് അവര്‍ ചോദ്യം ചോദിക്കുക. മികച്ച രാഷ്‌ട്രീയ ചര്‍ച്ചകള്‍ ലോൿസഭ ടി വിയില്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. സോമനാഥ് ചാറ്റര്‍ജിയുടെ സ്വാധീനം അതിനൊരു കാരണമായിട്ടുണ്ട്. അദ്ദേഹം കാരണമെന്തുതന്നെയായാലും അങ്ങനെയൊരു ഇടം ഒരുക്കി. അതൊരു നല്ല കാര്യമായിരുന്നു. പണം ഉണ്ടാക്കാനായിരുന്നില്ല ആ ചാനല്‍ ആരംഭിച്ചത്. വാണിജ്യപരമായ താല്‍പര്യങ്ങള്‍ അതിനില്ല. ചില സമയങ്ങളില്‍ ചില രാഷ്‌ട്രീയ കാരണങ്ങളാല്‍ അസംബന്ധം നിറയാറുണ്ടെങ്കിലും മറ്റ് സമയങ്ങളില്‍ ഗൌരവപ്പെട്ട ചര്‍ച്ചകള്‍ തന്നെയാണ് നടക്കാറുള്ളത്.
മാധ്യമ ജനാധിപത്യവല്‍ക്കരണത്തിന് മാധ്യമമേഖലയില്‍ ശക്തമായ പൊതുസംരംഭങ്ങളുണ്ടാവണം. കേന്ദ്രത്തിന്റെ കയ്യില്‍ വലിയ ചാനല്‍ ഉണ്ടായിക്കോട്ടെ. ഒപ്പം സംസ്ഥാനങ്ങള്‍ക്കും അവരുടേതായ ചാനലുകള്‍ ഉണ്ടാവണം. ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്വതന്ത്രമായതും പൊതുഉടമയിലുള്ളതുമായ മാധ്യമങ്ങള്‍ വേണം.
നിങ്ങള്‍ നിങ്ങളുടെ ജനാധിപത്യ അവകാശത്തെ സംരക്ഷിക്കുന്നില്ലെങ്കില്‍ അവ നഷ്‌ടമാകും. നിങ്ങള്‍ക്കായി അത് കാത്തിരിക്കില്ല. ജനാധിപത്യപ്രക്രിയ ഉള്ളതുകൊണ്ട് മാത്രമായില്ല. നിങ്ങള്‍ അതിനെ ദൈനംദിനം വിലയിരുത്തണം. അവകാശത്തിനായുള്ള പോരാട്ടം തുടരുകയും വേണം. സമൂഹത്തിലെ ജനാധിപത്യവല്‍ക്കരണത്തിനെന്നപോലെ മാധ്യമങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിനും പൊരുതണം. മറ്റൊന്ന്, തീവ്രമായ കുത്തകാധിപത്യ പ്രവണതകള്‍ക്കെതിരെ നിയമനിര്‍മാണത്തിന് ആവശ്യപ്പെടുകയും വേണം.
അമേരിക്ക ഒഴികെ എല്ലാ പ്രധാന പാശ്ചാത്യരാജ്യങ്ങള്‍ക്കും പൊതുഉടമയിലുള്ള മികച്ച മാധ്യമങ്ങള്‍ ഉണ്ട്. ആസ്‌ത്രേലിയയിലെ എ ബി സി, കാനഡയിലെ സി ബി സി, ബ്രിട്ടനിലെ ബിബിസി ഇവ ഈ ഗണത്തില്‍പെടും. അമേരിക്കയിലുണ്ടായിരുന്ന മികച്ച മാധ്യമങ്ങളായ നാഷണല്‍ പബ്ളിക് റേഡിയോയും മറ്റും യാഥാസ്ഥിതിക സമ്മര്‍ദം തകര്‍ത്തുകളഞ്ഞു. മാധ്യമത്തിന്റെ ഉള്ളടക്കത്തില്‍ പ്രതിഷേധിക്കാനും ഉള്ളടക്കമെന്താകണമെന്ന് ആവശ്യപ്പെടാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. കാരണം മാധ്യമങ്ങള്‍ ഉണ്ടാക്കിയത് ജനങ്ങളാണ്, ഓഹരി ഉടമകളല്ല. അത് സ്വാതന്ത്ര്യസമരത്തിന്റെ സൃഷ്ടിയാണ്. നിങ്ങളും ആ മഹത്തായ പാരമ്പര്യത്തിന്റെ അവകാശിയാണ്. Journalism is for the people, not for the share holders. അതുകൊണ്ട് ഇവിടെ എല്ലാവര്‍ക്കും അവരുടെ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാനും മാധ്യമപ്രവര്‍ത്തനത്തിൽ പങ്കാളിയാവാനും അവകാശമുണ്ട്. സ്വകാര്യതാല്‍പര്യത്തിന്റെ സങ്കുചിത മേഖലകള്‍ക്കായി അതിനെ തീറെഴുതാനാവില്ല.
മുഖ്യധാരാ മാധ്യമങ്ങള്‍ നവഉദാരീകരണ ശക്തികളുടെ കൈപ്പിടിയില്‍ ഒതുങ്ങുന്ന ഈ കാലഘട്ടത്തില്‍ ബദല്‍ മാധ്യമ സാധ്യതയെ എങ്ങനെ നോക്കിക്കാണുന്നു?
ഇന്ത്യക്ക് ബദല്‍ മാധ്യമങ്ങളുടെ നീണ്ട പാരമ്പര്യമാണുള്ളത്. ഇന്നതെ മുഖ്യധാരാ മാധ്യമങ്ങള്‍ 1947 വരെ ബദല്‍ മാധ്യമങ്ങളായിരുന്നു. കാരണം, അത് ബ്രിട്ടീഷ് സാമ്രാജ്യത്വമാധ്യമത്തിന് ബദലായിരുന്നു. എന്നാല്‍ കഴിഞ്ഞ മുപ്പത്-നാല്‍പത് വര്‍ഷത്തിനിടെ മാധ്യമങ്ങള്‍ ഒരു ചെറിയ വരേണ്യവിഭാഗത്തിന്റെ കൈകളിലായി. ഇതുകാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബദല്‍മാധ്യമങ്ങള്‍ മുളപൊട്ടി. ഒരുമേഖലയില്‍ മാത്രം ഒതുങ്ങി പ്രവര്‍ത്തിക്കുന്ന ആഡംബരം നമുക്ക് ആവശ്യമില്ലെന്ന് എനിക്ക് തോന്നി. എല്ലാ മേഖലയിലും നമുക്ക് പൊരുതേണ്ടതുണ്ട്. ഞാന്‍ ബദല്‍മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഒരുപോലെ ഇടപെടും. ഞാന്‍ മുഖ്യധാരാ മാധ്യമപ്രവര്‍ത്തനത്തെ പൂര്‍ണമായും ഉപേക്ഷിച്ച് അതിനെ അതിന്റെ മുതലാളിമാര്‍ക്ക് മൊത്തമായും വിട്ടുകൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാനെന്തിന് അവരുടെ ജീവിതം സന്തോഷകരമാക്കണം. മുഖ്യധാരാ മാധ്യമങ്ങളില്‍ നിങ്ങളുടെ അവകാശത്തിന് പൊരുതുക. ബദല്‍ മാധ്യമങ്ങള്‍ക്കുള്ള നിങ്ങളുടെ പിന്തുണ തുടരുകയും ചെയ്യുക.ഞാന്‍ രാവിലെ പറഞ്ഞപോലെ മാധ്യമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ ചുരുങ്ങിയത് മൂന്ന് ബദല്‍ പ്രസിദ്ധീകണങ്ങളുടെയെകിലും വരിക്കാരനാകണം. ഇത്തരം ആനുകാലികങ്ങള്‍ നടത്തുന്നത് വളരെ ചെറിയ മുതല്‍മുടക്കുമായാണ്. എന്നാല്‍ അവരതില്‍ പ്രസക്തമായ അറിവുകള്‍ നല്‍കുന്നു. മാധ്യമങ്ങളെക്കുറിച്ച് വിമര്‍ശനമുള്ളവരോട് എന്റെ ചോദ്യം നിങ്ങള്‍ ഇ പി ഡബ്ള്യൂ വരിക്കാരനാണോ? നിങ്ങള്‍ ഫ്രണ്ട്ലൈന്‍ വരിക്കാരനാണോ? ഇതുപോലെ നിരവധി ആനുകാലികങ്ങളുണ്ട്. അവയില്‍ ഏതിന്റേയെങ്കിലും വരിക്കാരനാണോ എന്നതാണ്. സാമ്പത്തിക നഷ്‌ടം സഹിച്ചും അവ വിലപ്പെട്ട അറിവ് പ്രദാനം ചെയ്യുന്നു. നമ്മള്‍ അവയെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യണം.
*
pragoti യില്‍ പ്രസിദ്ധീകരിച്ച പി.സായ്നാഥുമായുള്ള അഭിമുഖത്തിന്റെ മലയാള ഭാഷാന്തരം
കടപ്പാട്: ചിന്ത വാരിക ചിത്രങ്ങള്‍ക്ക് കടപ്പാട് : ദി ഹിന്ദു, pragoti
ശനിയാഴ്‌ച, ജൂൺ 26, 2010
ഇരയാക്കപെട്ടവരും, ഇരയുടെവേഷം കെട്ടിയവരും
സമ്രാജ്യത്വ അധിനിവേശത്തിനു അഫഗാനില്‍ ഇസ്ലാമിനെ അമേരിക്കവൃത്തിയായി ഉപയോഗിച്ചത് USSR-ലേ വലതുപക്ഷ കമ്യൂണിസ്റ്റ് ഒറ്റുകാരേ നോക്കുകുത്തിയാക്കിയാണ്. USSR- തകര്‍ത്തതിനുശേഷം, അമേരിക്കന്‍ ലാബട്ട്രിയില്‍ സൃഷ്ടിക്കപ്പെട്ട് താലിബാനും-ഇസ്ലാം ഭീകരവാദവും ഒരിക്കലും സാമ്രാജ്യത്വ അധിനിവേശത്തിനു എതിരല്ല! നവലിബറന്‍ നയങ്ങള്‍ നടപ്പാക്കാന്‍ ഏറേ സഹകരവുമാണ്. ഇവിടെ ശവപ്പെട്ടി അഴിമതി ഉയര്‍ന്നു വന്നപ്പോള്‍ പാര്‍മെന്റ് ആക്ക്രമിച്ച് ശ്രദ്ധതിരിച്ചത് ആരെ സഹായിക്കാനാണ്?
RSS-ഭൂരിപക്ഷ വെക്താക്കളുടെ ഫാസിസ്റ്റ് നയവുമായി വരുമ്പോള്‍; ഇവിടുത്തെ ഏറ്റവും വലിയ ഭീകരവാദികള്‍ അവരാണെന്നുള്ളതിനു തിരിച്ചറിയാന്‍ സോളിഡരിറ്റിയുടെയോ, പോപ്പുലറിന്റെയോ(NDF)- മെഴുകു തിരിവെട്ടം വേണ്ട ഞങ്ങള്‍ക്ക്! RSSS-നേക്കാള്‍ അപകടകാരിയായ ജമാത്തിയേ-RSSS നെ നേരിടുന്നതുപോലേ ഫോക്കസ് ചെയാത്തത് അതേ, എണംകൊണ്ടും വണംകൊണ്ടും ഇന്ത്യാരാജത്തു ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലാ എന്നു ഉത്തമ ബോധ്യമുള്ളതുകൊണ്ടു തന്നെയാണ്!സിഗൂരിലും, കിനാലൂരിലും അരങ്ങേറ്റുന്ന പൊറാട്ട് വേഷം മോഡിയേയും അമേരിക്കയേയും തകര്‍ക്കാനല്ല, മറിച്ചു ഇന്ത്യന്‍ ഭരണകൂടത്തെ തകര്‍ക്കാന്‍ സേഷികൈവരുന്ന ഇടതുപക്ഷത്തെയാണ് അല്ലെങ്കില്‍ അതിനു നേതൃത്വം കൊടുക്കുന്ന CPI(M)-നെയാണ് എന്നത് ഇവിടുത്തെ ഇരയാക്കപെട്ടവരും, ഇരയുടെവേഷം കെട്ടിയവരും തിരിച്ചറിയേണ്ടിവരുമെന്നത് വിദൂരമല്ല! അതൊരു മുന്‍സിപാലിറ്റി തോല്‍വിയിലോ, നിയമസഭാതിരഞ്ഞെടുപ്പിലോ ചൂണ്ടികാണിക്കാന്‍ കഴിയുന്നതല്ല.....!

ചൊവ്വാഴ്ച, ജൂൺ 22, 2010
ജീവിതം
ജീവിതം കണീരിനും, ചിറിക്കും ഇടയിലുള്ളതു മാത്രമല്ല; അതു തുടക്കാനും, സൃഷ്ടിക്കാനുംകൂടിയുള്ളതാണ്......!
പോരാട്ടം വിശ്രമ വേളകളിലെ പായാരം പറച്ചിലുമല്ല!
മനസ്സില്‍ കൊണ്ട് ചോദ്യങ്ങള്‍ക്ക് ഭാഷയും, ഉത്തരവും ഉണ്ടാവും! നിസഹായമായ വിലാപങ്ങള്‍ക്ക് ഭാഷ കണ്ടെത്തിയെ പറ്റു! അല്ലെങ്കില്‍ ഒറ്റുകാരന്റെ തൗത്യമാവും ചെയുക!
നിസഹാത, നിസംഗതയില്‍ നിന്നാണു സൃഷ്ടിക്കപെടുന്നതു.........!
അത്മഹത്യ ദര്‍ശനത്തിന്റെ പരാജയമല്ല, മറിച്ചു വെക്തിയുടെ വിജയമാണ്! അവനില്‍മാത്രം കേന്ദ്രികരിച്ചലോകത്തിനു തിരിച്ചറിവിലേക്ക് എത്തിക്കാനുള്ള അവസാന വാക്ക്!

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)