വെള്ളിയാഴ്‌ച, ഓഗസ്റ്റ് 20, 2010

വരയും വരേണ്യതയും

മനുഷ്യസത്തയെ ആത്മാവ്, ശരീരം എന്നിങ്ങനെ വിവേചിച്ച്, ആത്മാവിനെ മഹത്വത്തിന്റെ പീഠങ്ങളില്‍ പ്രതിഷ്‌ഠിക്കാനും ശരീരത്തെ രണ്ടാംകിട സ്ഥാനത്തേക്ക് മാറ്റി നിര്‍ത്താനുമുള്ള പ്രവണത ഭാരതീയ തത്വചിന്തയില്‍ വളരെ ശക്തമാണ്. ശരീരനിഷ്‌ഠമായ ഏതനുഭൂതിയെയും കേവലതയുടെ സാമാന്യപരിധികളിലേക്ക് വെട്ടിച്ചുരുക്കിക്കൊണ്ട് ആത്മാവിന്റെ ഉത്കര്‍ഷത്തെ ഉദാത്തമായ ഒരനുഭൂതിമണ്ഡലത്തിലേക്ക് ഉയര്‍ത്തിനിര്‍ത്തുന്ന കാഴ്‌ച ഭാരതീയ കലാചിന്തകളിലും സുലഭമാണ്. രസാനുഭൂതിയടക്കമുള്ളവയെ ബ്രഹ്മാനന്ദവുമായി തുലനം ചെയ്യുന്നത് മേല്‍പ്പറഞ്ഞ കാരണത്താലാണ്. ആത്മീയതയെ ഭൌതികതക്ക് വിരുദ്ധമായി വിവേചിക്കുന്ന മനോഭാവം ശരീരത്തെയും രതിയെയും നിഷേധിക്കുന്ന അവസ്ഥയില്‍ എത്തിച്ചേരുന്നു.

"നാരീ സ്‌തനഭര നാഭീദേശം
ദൃഷ്‌ട്വാ മാഗാ മോഹാവേശം
ഏതന്മാംസവസാദി വികാരം
മനസി വിചിന്തയ വാരംവാരം''

എന്ന അനുശാസനത്തിലൂടെ സ്‌ത്രീശരീരത്തെ നിഷേധിക്കുക എന്നതിന്റെ അനിവാര്യതയെ ശങ്കരാചാര്യര്‍ അതിശക്തമായി പ്രഖ്യാപിച്ചത് ഓര്‍ക്കുക. അദ്വൈതദര്‍ശനത്തിന്റെ ആവിഷ്‌ക്കര്‍ത്താവിലെന്നതുപോലെ ബുദ്ധമത/സന്ന്യാസ ദര്‍ശനത്തിലും സ്‌ത്രീശരീരത്തോടുള്ള നിഷിദ്ധമനോഭാവം വ്യക്തമാണ്.

പുരുഷാര്‍ഥങ്ങളിലൊന്നായി ഭാരതീയചിന്ത അവരോധിച്ചിട്ടുള്ള കാമത്തെ മറന്നോ, മറികടന്നോ മോക്ഷം എന്ന പരമപദം പ്രാപിക്കുക എന്നതാണ് വൈരാഗികളുടെ മതം. ഇതിന് കടകവിരുദ്ധമായി വിഷയാസക്തിയില്‍ അടിമുടി മുഴുകുകയും ശരീരനിഷ്‌ഠമായ ആനന്ദാനുഭൂതിക്ക് - രതിക്ക് -പരമമായ പ്രാധാന്യം കല്‍പ്പിക്കുന്ന ചിന്താരീതിയെ കലാത്മകമായി പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ആവിഷ്‌ക്കാരങ്ങളും നമ്മുടെ നാട്ടില്‍ രൂപംകൊണ്ടിട്ടുണ്ട്. മണിപ്രവാളസാഹിത്യം സ്‌ത്രീവര്‍ണനാപരം മാത്രമല്ല, ഇന്ദ്രിയനിഷ്‌ഠമായ ഭോഗപരതക്ക് പരമമായ പ്രാധാന്യം കല്‍പ്പിക്കുന്നതുമാണ്. ദേവദാസികളുടെ കേശാദിപാദ വര്‍ണനകളോടൊപ്പം അവരുടെ കാമകേളീ വര്‍ണനകളും പച്ചയായി നിര്‍വഹിച്ച ഈ പ്രസ്ഥാനം ശരീരത്തെ അഥവാ ലൈംഗികതയെ കൈയും മെയ്യും മറന്ന് പരിലാളിച്ചു. ഫലമോ? കാവ്യനിഷ്‌ഠമായ ആനന്ദം അപ്രാപ്യമാവുകയും പാരായണാനുഭവം മിക്കവാറും ബീഭല്‍സമായി പരിണമിക്കുകയും ചെയ്‌തു. അടച്ചാക്ഷേപിച്ചുള്ള പറച്ചിലല്ല ഇത്.മണിപ്രവാള കാവ്യങ്ങളിലെ ചില കല്‍പ്പനകള്‍ ലാവണ്യപരതയില്‍ ഊന്നുന്നവയാണെന്ന് സമ്മതിക്കാതെയുമല്ല. പക്ഷേ, സ്‌ത്രീശരീരത്തെയും ലൈംഗികതയെയും ആ കാലഘട്ടം നോക്കിക്കണ്ടത് ഭോഗപരതയെ മുന്‍നിര്‍ത്തി മാത്രമായിരുന്നു എന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്. അതുകൊണ്ടുതന്നെ ഹൃദയാഹ്ളാദകത്വത്തിന് പകരം ജുഗുപ്‌സാദി ഭാവങ്ങളുയര്‍ത്തുന്ന അറപ്പും വെറുപ്പുമാണ് ഇത്തരം ആവിഷ്‌ക്കാരങ്ങള്‍ അവശേഷിപ്പിക്കുന്നത്.

സ്‌ത്രീശരീരത്തെ ഭയന്ന് അതില്‍നിന്ന് ഒളിച്ചോടുകയോ സ്‌ത്രീശരീരത്തെ ആസ്വദിച്ച് അതിനെ പരമാവധി ചൂഷണ വിധേയമാക്കുകയോ ചെയ്യുക എന്ന മട്ടില്‍ അത്യന്തം വിരുദ്ധധ്രുവങ്ങളിലാണ് നമ്മുടെ തത്വ-കലാചിന്തകളില്‍ സ്‌ത്രീശരീരവും ലൈംഗികതയും സ്ഥാനപ്പെട്ടിരിക്കുന്നത്. സവിശേഷമായ ഈ വൈരുധ്യം പശ്ചാത്തലമാക്കിക്കൊണ്ട് രാജാരവിവര്‍മയുടെ ചിത്രങ്ങളില്‍ സ്‌ത്രീശരീരത്തിന്റെ പ്രതിനിധാനം നിര്‍വഹിക്കുന്ന കലാത്മകമായ നിലപാടുകളും മൂല്യങ്ങളും എന്തെല്ലാമാണെന്ന് അന്വേഷിച്ചുനോക്കാം.

1848 മുതല്‍ 1906 വരെയാണ് രവിവര്‍മയുടെ ജീവിതകാലം. ചിത്രകാരന്മാരിലെ രാജാവ്, രാജാക്കന്മാരിലെ ചിത്രകാരന്‍ എന്നൊക്കെയുള്ള ക്ളീഷേകളിലൂടെ എത്രയെങ്കിലും വിവരിക്കപ്പെട്ടിട്ടുള്ള ഈ ചിത്രകാരന്‍ നമ്മുടെ സൌന്ദര്യബോധത്തെ എത്രത്തോളം നവീകരിക്കുകയും സംസ്‌ക്കരിക്കുകയുംചെയ്‌തു എന്നത് സവിശേഷപഠനം അര്‍ഹിക്കുന്നുണ്ട്. 1906 ആകുമ്പോഴേക്കും രവിവര്‍മയുടെ മരണം സംഭവിക്കുന്നത് സൂക്ഷ്‌മതയോടെ അടയാളപ്പെടുത്തേണ്ട വസ്‌തുതയാണ്. കാരണം വിശദീകരിക്കാം. അന്നേക്ക് കേരളീയ സമൂഹത്തില്‍ ആധുനികീകരണത്തിന്റെ മുന്നോടിയായ പല ചുവട് വെയ്പ്പുകളും നടന്നുകഴിഞ്ഞിരുന്നു. പുരോഗതിയിലൂന്നുന്ന ചിന്താപദ്ധതികളും പ്രവര്‍ത്തനവിധങ്ങളും (സംഘടനകള്‍, പ്രസ്ഥാനങ്ങള്‍, സമരങ്ങള്‍) ജാതിവിരുദ്ധസമരങ്ങളും കീഴാളരുടെ മുന്നേറ്റശ്രമങ്ങളും സമത്വത്തിലൂന്നുന്ന സാമൂഹികവ്യവസ്ഥിതിക്ക് വേണ്ടിയുള്ള സംഘടിത സംരംഭങ്ങളും ഇവിടെ എടുത്തുപറയാം. ഇവയെല്ലാം പുരോഗതിയിലേക്കുള്ള കുതിപ്പിലെ നാഴികക്കല്ലുകളായി ചരിത്രം രേഖയാക്കിയിട്ടുമുണ്ട്. പക്ഷേ, ഈ കാലയളവില്‍ സ്‌ത്രീമുന്നേറ്റത്തെക്കുറിച്ച് എടുത്തുപറയത്തക്ക രേഖകള്‍ ഇല്ലാതെപോയി എന്നത് ശ്രദ്ധിക്കേണ്ട വസ്‌തുതയാണ്.

തിരുവിതാംകൂറില്‍ ക്രിസ്‌തുമതം സ്വീകരിച്ച ചാന്നാര്‍സ്‌ത്രീകള്‍ മാറുമറയ്‌ക്കാനുള്ള അവകാശത്തിനും ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ മാറത്തുനിന്ന് വസ്‌ത്രം നീക്കണമെന്ന ദുരാചാരം നിര്‍ത്തലാക്കുന്നതിനും നടത്തിയ സമരം എന്ന നിലയില്‍ ചരിത്രപരവും സാംസ്‌ക്കാരികവുമായ പ്രാധാന്യം ഉള്‍ച്ചേരുന്ന 'ചാന്നാര്‍ ലഹള' (1823) മാത്രമായിരിക്കും മേല്‍പ്പറഞ്ഞതിന് ഒരപവാദം. സമരം നടന്ന് അനേകവര്‍ഷം പിന്നിട്ടിട്ടാണ് തിരുവിതാംകൂറിലെ അന്നത്തെ മഹാരാജാവായിരുന്ന ഉത്രം തിരുനാള്‍, നാടാര്‍/ചാന്നാര്‍ സ്‌ത്രീകള്‍ക്ക് മാറ് മറയ്‌ക്കാനുള്ള അവകാശം ഔദ്യോഗികമായി പ്രഖ്യാപിച്ചത് (1859 ജൂലൈ 6) എന്നത് ചരിത്രവസ്‌തുതയാണ്. പ്രസ്‌തുത സമരത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ക്കല്ല ഇവിടെ ഊന്നല്‍. സ്വന്തം ശരീരം എപ്രകാരം ആവിഷ്‌ക്കരിക്കണം എന്നതിനുമേല്‍ യാതൊരു സ്വാതന്ത്ര്യവും അവകാശവും ഇല്ലാത്ത ഒരു വിഭാഗമായി കേരള സ്‌ത്രീ തരംതാഴ്ത്തപ്പെട്ടിരുന്ന ഒരു നീണ്ടകാലത്തെ ചരിത്രം നമുക്കുണ്ടായിരുന്നു എന്ന് സൂചിപ്പിക്കാനാണ് മേല്‍പ്പറഞ്ഞ സമരസന്ദര്‍ഭം ഉദാഹരിച്ചത്. ഈ അവസ്ഥക്ക് പിന്നില്‍ പുരുഷാധികാരത്തിന്റെ അലിഖിതങ്ങളായ അനുശാസനങ്ങളായിരുന്നു എന്ന് തിരിച്ചറിയാന്‍ അധികം ക്ളേശമൊന്നും ആവശ്യമില്ല.

അരയ്‌ക്ക് മുകളില്‍ അനാവൃതങ്ങളായ സ്‌ത്രീശരീരങ്ങള്‍ ഗൃഹാന്തരങ്ങളിലും പൊതു ഇടങ്ങളിലും വ്യാപരിക്കുന്നതിലെ ആഭാസതയും നികൃഷ്‌ടതയും ഇന്ന് നമുക്ക് സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറമാണ്. കാഴ്‌ചയെ ഉത്സവമാക്കി മാറ്റുന്ന ആണ്‍നോട്ടങ്ങളെക്കുറിച്ച് പില്‍ക്കാലത്ത് (1913) വള്ളത്തോളിനെപ്പോലുള്ളവര്‍ വാചാലരായിട്ടുണ്ടെങ്കിലും രവിവര്‍മയുടെ ദൃഷ്‌ടി ഇത്തരം ഉത്സവങ്ങളെ പിന്‍പറ്റിക്കൊണ്ടുള്ളതായിരുന്നില്ല. പിന്നോക്കാവസ്ഥകളില്‍ വലഞ്ഞിരുന്ന കേരളീയ സ്‌ത്രീ സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ പ്രേരിപ്പിക്കുന്ന, പ്രതീക്ഷ നല്‍കുന്ന, ഈ പ്രതീക്ഷ തകരാതെ നിലനിര്‍ത്തുന്ന ഒരു ആശയമണ്ഡലത്തില്‍ നിന്നുകൊണ്ടാണ് രവിവര്‍മ സ്‌ത്രീയെ നോക്കിക്കണ്ടത്. അദ്ദേഹം ചിത്രീകരിച്ച സ്‌ത്രീകളില്‍ പുരാണനായികമാരും പ്രഭുവര്‍ഗജാതകളും ഏറെയുണ്ടായിരുന്നു എന്ന് വാദിച്ച് സാധാരണക്കാരെയും അധഃസ്ഥിതരെയും ഈ ചിത്രങ്ങള്‍ സ്വാധീനിച്ചിരിക്കാന്‍ ഇടയില്ല എന്ന് ചിന്തിക്കുന്നത് അത്യന്തം അടിസ്ഥാനരഹിതമാണ്. എന്തെന്നാല്‍, ഒന്നാമതായി, രവിവര്‍മ പൌരാണിക, പ്രഭുവര്‍ഗ പശ്ചാത്തലമുള്ള സ്‌ത്രീകളെ മാത്രമല്ല വരച്ചത്. ജിപ്‌സികള്‍', 'നാട്ടുചാരായക്കട', 'പച്ചക്കറി വില്‍പ്പനക്കാരി' എന്നീ ചിത്രങ്ങള്‍ നാമമാത്രമായി ഇവിടെ ഉദാഹരിക്കട്ടെ.

രണ്ടാമത്, പൌരാണിക കഥാപാത്രങ്ങളെയും മറ്റും മൂര്‍ത്തരൂപത്തില്‍ സങ്കല്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്ന അവസരങ്ങള്‍ സാധാരണക്കാര്‍ക്ക്, വിശേഷിച്ചും അധഃസ്ഥിതര്‍ക്ക്, അന്ന് ലഭ്യമായിരുന്നില്ല. അതായത് അക്കാലത്ത് പുരാണകഥകളും മറ്റും ചുരുങ്ങിയ രീതിയിലെങ്കിലും ആലേഖനം ചെയ്യപ്പെട്ടിരുന്നത് ക്ഷേത്രച്ചുവരുകളിലായിരുന്നു. ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അവര്‍ണര്‍ക്ക് അനുവാദമില്ലാതിരുന്ന ആ കാലഘട്ടത്തില്‍ ഇത്തരം പുരാണാസ്‌പദങ്ങളായ ചിത്രങ്ങള്‍ സമൂഹത്തില്‍ വളരെ ചെറിയൊരു വിഭാഗത്തിന് മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഈ ചെറിയ വിഭാഗത്തെയും അതുപോലെ ക്ഷേത്രമതില്‍ക്കെട്ടുകള്‍ക്ക് പുറത്തുനിര്‍ത്തപ്പെട്ടിരുന്ന വലിയ വിഭാഗങ്ങളെയും ഒരുപോലെ സ്വാധീനിക്കാന്‍ ശക്തിയുള്ള ഒരു ദൃശ്യഭാഷ രൂപപ്പെടുത്തിയെടുക്കുകയായിരുന്നു രവിവര്‍മ ചെയ്‌തത്.

സാഹിത്യഭാഷ പോലെയല്ല ദൃശ്യഭാഷ. അതിന് ആധാരമായി വ്യാകരണ നിയമങ്ങളോ നിഘണ്ടുവോ ഇല്ല. കണ്ണ് എന്ന ഇന്ദ്രിയവുമായുള്ള സംവേദനം മാത്രമാണ് ഇവിടെ നിര്‍ണായകം. രവിവര്‍മയിലെ ക്ളാസിക് പാരമ്പര്യം എന്നത് മറ്റൊരു പ്രബന്ധത്തിനുള്ള വിഷയമാണെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒരു വസ്‌തുത ഇവിടെ സാന്ദര്‍ഭികമായി സൂചിപ്പിക്കാനുണ്ട്. ക്ളാസിക് പാരമ്പര്യത്തെ ഒരിക്കലും അതേപടി പിന്‍തുടരാന്‍ രവിവര്‍മ സന്നദ്ധനായില്ല എന്ന വസ്‌തുതയാണത്. ഭാവനയുടെ വ്യത്യസ്‌തവും സവിശേഷവുമായ ആവിഷ്‌ക്കാരങ്ങള്‍ക്ക് ഒരുമ്പെടാതെ ടൈപ്പുകളില്‍ അഭിരമിക്കുന്ന രീതി ക്ളാസിക് പാരമ്പര്യത്തിലുണ്ട്. പ്രതിഭാസമ്പന്നനായ ഒരു കലാകാരനെ സംബന്ധിച്ച് ആത്മഹത്യാപരമാണ് ഈ രീതി. ഇത്തരം യാഥാസ്ഥിതിക രീതികളെ അവഗണിച്ചും പുരോഗതിയോടും പരിഷ്‌ക്കൃതിയോടും ചേര്‍ന്നുനിന്നുമാണ് രവിവര്‍മ തന്റെ ദൃശ്യഭാഷക്ക് രൂപം നല്‍കിയത്. ഈ പുതിയ ദൃശ്യഭാഷയിലൂടെ അദ്ദേഹം ഭാരതീയ/കേരളീയ സ്‌ത്രീത്വത്തിന് അഭൂതപൂര്‍വമായ മാന്യതയും അന്തസ്സും പകര്‍ന്നുനല്‍കി. ആത്മീയോത്കര്‍ഷത്തിന് തടസ്സമാകുമെന്ന ഭയത്താല്‍ സ്‌ത്രീശരീരത്തെ ഒന്നാകെ നിഷേധിക്കുന്ന വൈരാഗിയുടെ വീക്ഷണത്തില്‍നിന്നും സ്‌ത്രീശരീരത്തെ ആനന്ദാനുഭൂതിക്കുള്ള ഉപകരണം മാത്രമായി സ്വീകരിക്കുന്ന വിഷയാസക്തന്റെ വീക്ഷണത്തില്‍നിന്നും സമദൂരം പാലിച്ചുകൊണ്ടാണ് രവിവര്‍മ സ്‌ത്രീയെ ചിത്രീകരിച്ചത്. അദ്ദേഹത്തിന്റെ സമ്പന്നമായ രചനാലോകത്ത് തൊഴില്‍ ചെയ്യുന്ന സ്‌ത്രീകളുണ്ട്. 'പച്ചക്കറി വില്‍പ്പനക്കാരി' എന്ന ചിത്രവും ശീര്‍ഷകം നല്‍കിയിട്ടില്ലാത്ത ഒരു ചിത്രവും (കൊയ്‌ത്തുകാരിയായ ഉത്തരേന്ത്യന്‍ സ്‌ത്രീയാണ് ചിത്രത്തില്‍) ഉദാഹരണങ്ങള്‍ നിശ്ചയദാര്‍ഢ്യം സ്‌ഫുരിക്കുന്ന മുഖഭാവമാണ് ഈ ചിത്രങ്ങളിലെ സ്‌ത്രീകള്‍ക്ക് നല്‍കിയിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കാം. സ്വന്തം പണിയില്‍ സ്വയം സംതൃപ്‌തി കണ്ടെത്തുന്ന സ്ഥിതി മാത്രമല്ല, അതിരറ്റ ആത്മവിശ്വാസവും സൂക്ഷിച്ചുനോക്കിയാല്‍ ഈ മുഖങ്ങള്‍ നമുക്ക് പറഞ്ഞുതരും.

കലാസപര്യയില്‍ മുഴുകുകയും അതുവഴി ആത്മനിര്‍വൃതി അനുഭവിക്കുകയും ചെയ്‌തിരുന്ന സ്‌ത്രീകള്‍ അന്നത്തെ സമൂഹത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നിരിക്കണം? കലയില്‍, കലാമേഖലകളില്‍ മതിമറന്നു മുഴുകാന്‍ പുരുഷന് കഴിഞ്ഞേക്കാവുന്നതുപോലെ സ്‌ത്രീക്ക് ഇന്നത്തെ കാലത്തുപോലും കഴിയുകയില്ല എന്നതാണ് വാസ്‌തവം എന്നിരിക്കെ, നൂറ്റിഇരുപതോളം വര്‍ഷങ്ങള്‍ക്ക്മുമ്പ് കലാപ്രവര്‍ത്തനങ്ങളില്‍ സ്വയം മറന്ന് മുഴുകുന്ന സ്‌ത്രീകളെ രവിവര്‍മ ചിത്രീകരിച്ചു. 'സിത്താര്‍ വായിക്കുന്ന സ്‌ത്രീ', 'വീണവായിക്കുന്ന സ്‌ത്രീ', 'സരോദ് വായിക്കുന്ന സ്‌ത്രീ', എന്നീ മൂന്ന് വ്യത്യസ്‌ത ചിത്രങ്ങളും ഇവിടെ ഉദാഹരിക്കാവുന്നതാണ് . ഈ മൂന്ന് സ്‌ത്രീകളില്‍ 'വീണ വായിക്കുന്ന സ്‌ത്രീ'യെ വേഷംകൊണ്ടും ചിത്രത്തിലെ പശ്ചാത്തലംകൊണ്ടും കേരളീയസ്‌ത്രീ എന്ന് തിരിച്ചറിയാനാകും. മൂന്നുപേരുടെയും മുഖങ്ങളില്‍ പ്രകടമാകുന്നത് ആഹ്ളാദവും ആത്മവിശ്വാസവുമാണ്. പരിസരം മറന്ന് തങ്ങള്‍ ചെയ്യുന്നതില്‍ മുഴുകിയിരിക്കുകയാണിവര്‍. ഉദാഹരണത്തിന് 'സിത്താര്‍ വായിക്കുന്ന സ്‌ത്രീ'യുടെ ഒരു കാലില്‍നിന്ന് ഷൂസ് ഊര്‍ന്നുപോയിരിക്കുന്നു (ഷൂസ് അണിഞ്ഞ സ്‌ത്രീ എന്നത് സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്നു. സദാ വിടുപണികള്‍ ചെയ്‌ത്, അടിമജീവിതം നയിച്ച് അധമബോധത്തില്‍ അടിഞ്ഞുകിടക്കാന്‍ സ്‌ത്രീയെ നിര്‍ബന്ധിതയാക്കുന്ന പുരുഷനീതിയോട് രവിവര്‍മക്ക് യോജിപ്പുണ്ടായിരുന്നില്ല എന്നതിന് തെളിവ് കൂടിയാണ് ഈ ചിത്രങ്ങള്‍).

രവിവര്‍മച്ചിത്രങ്ങളിലെ സ്‌ത്രീകളുടെ വസ്‌ത്രധാരണരീതികളെക്കുറിച്ചുകൂടി ചിലത് പറയാനുണ്ട്. നമ്മുടെ സ്‌ത്രീകളില്‍ ഒരു വിഭാഗം പോരാട്ടത്തിലൂടെ നേടിയെടുത്ത മാറ് മറയ്‌ക്കല്‍ അവകാശം സാര്‍വത്രികമായി സഫലമാകുന്നത് പിന്നെയും അനേകം വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ശരീരം അന്തസ്സോടെ മറച്ചുപിടിക്കാന്‍ കേരളീയ സ്‌ത്രീക്ക് പര്യാപ്‌തത നല്‍കുന്ന വസ്‌ത്രവിധങ്ങളൊന്നും തൃപ്‌തികരമായ വിധത്തില്‍ രൂപംകൊണ്ടിട്ടില്ലാത്ത കാലത്താണ് രവിവര്‍മയുടെ സ്‌ത്രീകള്‍ ചേല അഥവാ ഇന്നത്തെ സാരി എന്ന ഞൊറിഞ്ഞുടുക്കാവുന്ന നീളന്‍ വസ്‌ത്രവും ബ്ളൌസും അണിഞ്ഞ് പ്രത്യക്ഷപ്പെടുന്നത്. ചേല എന്ന പദമാകണം ഈ വസ്‌ത്രത്തെ കുറിക്കുന്നതിന് അന്നുപയോഗിച്ചിരുന്നത്. സാരിയുടെ ഉദ്ഭവവും ചരിത്രവും ചര്‍ച്ചചെയ്യുന്നവര്‍ അനേകായിരം വര്‍ഷത്തെ പഴക്കം ഈ വസ്‌ത്രത്തിനുണ്ടെന്ന് അവകാശപ്പെടാറുണ്ടെങ്കിലും കേരളത്തില്‍ ഒരു വസ്‌ത്രമെന്ന നിലക്ക് സാരി വിപുലമായി അംഗീകരിക്കപ്പെട്ടിട്ട് നൂറോളം വര്‍ഷങ്ങളേ ആയിട്ടുള്ളൂ (കൃത്യമായ കണക്കല്ല). 'ഹംസദൂതി'ല്‍ ദമയന്തി അണിഞ്ഞിരിക്കുന്ന വസ്‌ത്രവും (മറാഠി ശൈലിയിലാണ് വസ്‌ത്രധാരണം) 'ദ്രൌപദിയും സിംഹികയും' എന്ന ചിത്രത്തില്‍ ഇരുവരുടെയും വസ്‌ത്രങ്ങളും 'കീചകനും സൈരന്ധ്രിയും' എന്ന ചിത്രത്തിലെ സൈരന്ധ്രിയുടെ വസ്‌ത്രവും 'അര്‍ജുനനും സുഭദ്രയും' എന്ന ചിത്രത്തിലെ സുഭദ്രയുടെ വസ്‌ത്രവും 'സൈരന്ധ്രി'യിലെ സൈരന്ധ്രിയുടെ വസ്‌ത്രവും ചേലയാണ്; അതായത് ഇന്നത്തെ സാരി. ചേലയും ചേലക്കിണങ്ങുന്ന ബ്ളൌസും ചേര്‍ന്ന് സമകാലികതയോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നാകുന്നു ഈ ചിത്രങ്ങളിലെല്ലാം വസ്‌ത്രങ്ങളുടെ പ്രതിനിധാനം. പുരാണ കഥാപാത്രങ്ങള്‍ക്കും മറ്റും മേല്‍ക്കുപ്പായം തുന്നിക്കൊടുക്കാന്‍ പാകത്തിലുള്ള തുന്നല്‍ വിദഗ്ധര്‍ ഉണ്ടായിരുന്നോ എന്ന് ചിലര്‍ സംശയിച്ചേക്കാം. അത്തരം സന്ദേഹങ്ങള്‍, സ്‌ത്രീശരീരത്തെ അഭിജാതമായും പ്രൌഢമായും ആവരണം ചെയ്‌തുകൊണ്ട് സ്‌ത്രീയുടെ അന്തസ്സിനെയും അഭിമാനത്തെയും കലാത്മകമായി സമര്‍ഥിക്കുകയായിരുന്നു രവിവര്‍മ എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ സ്വയം അസാധുവായിത്തീരും.

വരേണ്യം എന്ന വാക്കിന് ശ്രേഷ്‌ഠം എന്നാണ് ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള തന്റെ ശബ്‌ദതാരാവലിയില്‍ അര്‍ഥം നല്‍കിക്കാണുന്നത്. മേലാളവര്‍ഗമെന്ന് ചിലരെങ്കിലും ഇന്നും മുന്‍വിധിയോടെ മനസ്സില്‍ രേഖപ്പെടുത്തുന്ന വിഭാഗക്കാരെ ഒന്നാകെ ആക്രമിക്കാന്‍ പൊതുവില്‍ തയാറാക്കിവച്ചിട്ടുള്ള സംജ്ഞയാണ് ഇന്ന് വരേണ്യവര്‍ഗം എന്നത്. പഴയ ജാതിവ്യവസ്ഥയുടെ പരിധികള്‍ക്കുള്ളില്‍ നിന്നുമാത്രം ചിന്തിച്ചവര്‍ക്കും ഇപ്പോഴും ആ വ്യവസ്ഥയുടെ അരികുകളില്‍ മേഞ്ഞുനടക്കാന്‍ ഗൂഢമായി അഭിലഷിക്കുന്നവര്‍ക്കും രവിവര്‍മ വരേണ്യവര്‍ഗപ്രതിനിധിയാണ്. പക്ഷേ, വരയിലൂടെ രവിവര്‍മ വരേണ്യമാക്കിത്തീര്‍ത്ത മൂല്യങ്ങള്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന മാനവികതാബോധത്തെ എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി നിരന്തരം ഉദാഹരിച്ചുകൊണ്ടിരിക്കും.

****


ഡോ. ആര്‍ ശ്രീലതാവര്‍മ, കടപ്പാട് : ദേശാഭിമാനി വാരിക

തിങ്കളാഴ്‌ച, ഓഗസ്റ്റ് 16, 2010

ഇവനെ കൊല്ലുക

          ഒരു വംശത്തെ മുഴുവന്‍ തുടച്ചുനീക്കി. കുറ്റമല്ലായിരുന്നു. കാരണം, അവിടം മുഴുവന്‍ വന്‍കിട കുത്തകകള്‍ക്ക് നല്‍കി വികശനത്തിന്റെ പൂങ്കാവാ‍നം തീര്‍ത്തു. ഗാന്ധിയെ കൊന്നവര്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ കയറികൂടി ജവന്മാര്‍ക്കുള്ള ശപ്പെട്ടിക്കു കമ്മിഷന്‍ വാങ്ങി. തെറ്റല്ല. കാരണം, അവര്‍ രാജ്യത്തിന്റെ നേരവകാശികളാണ്...! മഅ്ദനി അതുപോലെയാണോ? അന്യരാജ്യത്തിലേക്ക് പോവണ്ടവന്‍, അന്യദൈവത്തെ വണങ്ങുന്നവന്‍. വായാടി. 10-വര്‍ഷം, ചോദ്യങ്ങളില്ലാത്ത കോടതിയില്‍ കഴിച്ചുകൂട്ടി. കുറ്റവാളിയാണെന്നതിന്റെ ഒരൊ തരി തെളിവുപോലും കിട്ടിയില്ല. ഇന്ത്യന്‍ നീതിന്യായവെവസ്ഥ സൈക്കിളിനിന്നു വീണ ചിറി ചിറിച്ചുകൊണ്ട് ആ തീവ്ര വാദിയായ RDX-നെ പുറത്തേക്ക് വിട്ടു.
         പുറത്തുവന്ന അയാള്‍ വീണ്ടും തുടങ്ങി വായാടിതം. അതില്‍നിന്നു ലോകമറിഞ്ഞതു അന്നേവരെ സമുദായത്തിന്റെ അട്ടിപേറായിനടന്നവര്‍ പിച്ച എടുപ്പിക്കുന്ന മാഫിയകളെപോലേ ഇത്രയും കാലം തിരഞ്ഞെടുപ്പായ തിരെഞ്ഞെടുപ്പിലെല്ലം CPI(M)-ന്റെ ന്യൂനപക്ഷ ആക്രമണം പറഞ്ഞു ഓട്ട് തെണ്ടലായിരുന്നു. അവര്‍ക്ക് പള്ളിപൊളിച്ചാലും 8- വയസുകാരി ബാലികയുടെ മാനം തൂക്കിവിറ്റാലും അധികാരത്തില്‍ ഇരുന്നു ഐസ്ക്രീം കഴിക്കണം. ഐസ്ക്രീം കഴിച്ചു ഉണ്ടാക്കിയ സന്തതി തെരുവിലേക്ക് ഇറക്കിവിട്ട് സമുദായത്തിന്റെ മുന്തിയ പടപ്പാക്കി.
         അവര്‍ ഈ കേരളത്തെ തീവര്‍വാദി റിക്കൂര്‍ട്ട് താവളമ്മാക്കിയപോഴും, താലിബാന്‍ നിയമം വരച്ചുകളിച്ചപ്പോഴും, കൈ കൊത്തി തപ്പൊട്ടിയപ്പോഴും കാണാന്‍ നെഹറുവിന്റെ പിന്മുറക്കാര്‍ക്കു കഴിഞ്ഞില്ല. ഒരുതരം കോന്തനായ ഭര്‍ത്താവിന്റെ ഭാവമായിരുന്നു പ്രതിപക്ഷനേതാവിനു ബ ബ ബ.
          എത്രവട്ടം പൊതിചോറുമായി കൊയമ്പത്തൂര്‍ക്ക് പോയി... നന്ദി എന്നൊരു വാക്ക്, അല്ലെങ്കില്‍ തങ്ക്സ് എന്നൊന്നുണ്ടല്ലൊ അതില്ലാതെ ആ ഗുണ്ടാ നേതാവിന്റെയൊപ്പം പൊന്നാനിയില്‍ വേദി പങ്കിട്ടത് ഒരിക്കലും പൊറുക്കാന്‍ പാടില്ലാത്ത തീവര്‍ വാദം തന്നെയാണ്.
         ഇവനെ കൊല്ലുക, കാരണം 10-കൊല്ലമുമ്പ് പാപം ചെയ്തവന്‍. ഇവന്‍ മുസ്ലീമായതു പൊറൂക്കാമെങ്കിലും ഇന്നു ഇവന്‍ കമ്യൂണിസ്റ്റുകളുടെ ഒപ്പം കൂടി....കഴിയുമെങ്കില്‍ ഗുജാറാത്തിലേക്ക് കൊണ്ടുപോവണം. അവിടെ കൊണ്ടുപോയി കൊല്ലണം......!!!

തിങ്കളാഴ്‌ച, ഓഗസ്റ്റ് 09, 2010

കട്ടന്‍ ചായയും പരിപ്പു വടയും

വയന രണ്ടുതരമുണ്ട്, അധ്യാപകന്റെയും വിദ്യാര്‍ഥിയുടെയും. അധ്യാപകന്റെത് അടഞ്ഞവായനയും, വിദ്യാര്‍ഥിയുടെത് തുറന്നവായനയുമാവുന്നു! വ്യവസ്ഥാപിതമായ വയനയാണ് ആദ്യത്തതെങ്കില്‍ അതിനിന്നു പുറത്തേക്കു കുതറുന്നതാണ് രണ്ടാമത്തത്! അതുകൊണ്ടാണ് കമ്യൂണിസ്റ്റകാര്‍ ...എന്നെന്നും വിദ്യാര്‍ഥിയായിരിക്കുന്നത്! ഇ എം എസ് അദ്ദേഹത്തിന്റെ അവസാന നാളുകളിലും പറഞ്ഞതു ഞാനൊരു വിദ്യാര്‍ഥിയാണ് എന്നാണ്. അധ്യാപകന്‍ നല്ലവനും വിദ്യാര്‍ഥി അനുശരനയില്ലാത്തവനുമാവുന്നത് അങ്ങനെയാണ്. അതുകൊണ്ടാണ് ഏറേ പഴിക്കേട്ട് ഒരു വിദ്യാര്‍ഥി സ്വന്തം മാഷേകുറിച്ചു 'നല്ലൊരു അധ്യാപകനായിരുന്നു' എന്നു പറഞ്ഞത്! അധ്യാപകന്‍ പറഞ്ഞുതരുന്നതുമാത്രം അറിയുന്നവന്‍ ഗുഡാവുകയും, ശിലബസില്‍നിന്നും പുറത്തുകടക്കുമ്പോള്‍ അവന്‍ തല്ലിപൊളിയാവുന്നതും! കുണ്ടന്‍ കിനറ്റിലെ തവള തന്റെ ഠ വട്ടത്തിനിന്നു മേപ്പോട്ട് നോക്കുമ്പോള്‍ കാണുന്ന ആകാശം അതിരായയി കാണുന്നതുകൊണ്ടാണ് ധര്മാടം ഇന്ത്യാരാജ്യമായിതീരുന്നത്!അവരുടെ പരിമിതി നമുക്ക് അസഹ്യമാവുന്നത് കുറ്റമായി കാണുന്നതുകൊണ്ടാണ്. സത്യത്തില്‍ അതു സഹതപാര്‍ഹമാണ്. തിരിച്ചറിവില്ലത്തവരുടെ സാമ്യന്യവല്‍ക്കരണത്തിനു കൊടുക്കാവുന്ന സഹാതാപം!

ഇന്ന്‍ അറിയപെടുന്ന സാംസ്കാരിക പ്രവര്‍ത്തകരില്‍ പ്രധാനിയാണ് സുകുമാര്‍ അഴികോട്. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും പാര്‍ട്ടിപക്ഷവുമാണ്! പക്ഷെ അദ്ദേഹം പാര്‍ട്ടികാരനല്ല. അതുപോലെയാണ് മാഷും!നിത്യസഞ്ചാരിയും ഒന്നിലും അധികം നിലനിക്കതെയിരിക്കുകയും ചെയുന്ന ആള്‍. തുടങ്ങിയത് കോടമ്പക്കത്തേക്കാണ് അവസാനം വലതുപക്ഷ കൂട്ടികൊടുപ്പുകാരനായ പി സുരേന്ദ്രന്റെ മടിയിലേക്കായിരുന്നു. ഈ തെറ്റ്, പാഠമെന്ന പാഠമില്ലാത്ത് ഒരു നുണവാറോലയുടെ brand ambassador-ആവുന്നതിലുടെ തുടര്‍ച്ചയായി കാണിച്ചുതന്നിരുന്നു! മാഷ് എന്തെന്നറിയാന്‍ സ.പ്രദീപന്‍ മോകെരിയോട് ചോദിക്കണമെനിങ്കില്‍, പാര്‍ട്ടി എന്തെന്നറിയാന്‍ ഇവിടുത്തെ ഒരോ മണ്‍തരികളോടും ചോദിച്ചാമതി എന്നു പറയുന്നത് മനസ്സിലാവണമെങ്കില്‍ മണ്ണായായിട്ട് ബന്ധം സ്ഥാപിക്കണം!
എക്സ് കമ്യൂണിസ്റ്റ് ദ വേസ്റ്റ് കമ്യൂണിസ്റ്റ് എന്നു പറഞ്ഞതു ആരെപോലെയുള്ളവരെ ഉദ്യേശിച്ചാണ് എന്നോര്‍ക്കണം! ഇന്നവരേ തത്വചിന്തകര്‍ ലോകത്തെ വ്യാഖ്യാനിക്കുയാണ് ചെയതതു നമുക്ക് ആവശ്യം അതിനെ മാറ്റിമറിക്കുകയാണ് വേണ്ടത്! മാക്സിന്റെതാണ് ഈ വാക്കുകള്‍ എന്നു ഓര്‍മപെടുത്തേണ്ടിവന്നത് വ്യക്തി കേന്ത്രികൃതവും വ്യക്തി വിരോധവുമായി മാക്സിസ്റ്റുകള്‍ എന്നു സ്വയം പറയുന്ന ഏകോപനസമതിക്കര്‍ക്കു വേണ്ടിയാണ്.ഭീഷ്മരെ തോല്‍പിക്കാന്‍ ശിഘണ്ടിയേമുന്നിര്‍ത്തി യുദ്ധം ചെയ്തതുപോലേയാണ് ഇവിടുത്തെ വലതുപക്ഷം ഏകോപനസമതിയെന്ന നപൂസകങ്ങളെ മുന്നിറുത്തി നടത്തിയത്. അതിലേ ദ്രോണാച്യരുടെ സ്ഥാനമായിരുന്നു മാഷിനു! ഏകലവ്യന്റെ കൈവിരാലായിരുന്നു ദ്രോണാച്യ ഗുരു ദക്ഷിണയായി ചോദിച്ചതെങ്കില്‍ cpi(m)- സാംസ്കാരിക വാരികയായ ദേശാഭിമാനിയില്‍ നിന്നും അതിനുമ്പേ പുറത്തേക്കുള്ളവഴി കാണിച്ചത് നേതൃത്വ ഗുണംകൊണ്ടുതന്നെയാണ്. അത് തിരിച്ചറിയാനുള്ള ശേഷികുറവുള്ളവരാണ് രവിശങ്കറിന്റെ കോപ്പി വാക്കുകളേപോലെ 'അതൊരു പ്രത്യയശാസ്ത്രവും ജീവിത ശൈലിയും അങ്ങനെ പലതും ആണ്..' എന്നു വിടുവായത്തംകൊണ്ട് മാക്സിസത്തില്‍ തൊങ്ങലുകള്‍ തൂക്കുന്നത്! മാക്സിയന്‍ പ്രത്യാശാസ്ത്രം ഒരു ഗാന്ധിയന്‍ ഉടോപ്യയെപോലേ ജീവിതശൈലിയല്ല! അതുകൊണ്ടുതന്നെ ബിംബാത്മകമായ മോഡലും ഞങ്ങള്‍ക്കില്ല. മാക്സിസം നിലവിലുള്ളതിനെ തച്ചുതകര്‍ക്കാനുള്ളതാണ്, അല്ലാതെ ഭംഗിവരുത്താനുള്ളതല്ല! അതുകൊണ്ടാണ് മക്സ് പറഞ്ഞത് വ്യാഖ്യാനിക്കുകയല്ല മാറ്റിമറിക്കുകയാണ് വേണ്ടത് എന്നു!
ജനമെന്നാല്‍ തിരുത്തല്‍ ശക്തിയല്ല, തിരുത്തപെടേണ്ട ശക്തിയാണ് എന്നാണ് മാക്സിസ്റ്റുകള്‍ കാണുന്നത്! ജനത്തെ തിരുത്തുക എന്നതിനര്‍ത്ഥം ജനത്തോടോപ്പം പ്രവര്‍ത്തിക്കുകയെന്നാണ്. അതുകൊണ്ടാത്രേ ജലത്തിലെ മല്‍ത്സ്യത്തെപോലെയാവണം മക്സിസ്റ്റുകള്‍ എന്നു പറയുന്നതു! അങ്ങനെ ആഴ്ന്നിറങ്ങി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് പണ്ട് കംമ്പ്യൂട്ടറിനെയും ട്രാക്ടറിനെയും എതിര്‍ക്കുകയും, ഇന്നു facebook-ലും ആശയപ്രചരണം നടത്തുകയും, നടിലെന്ത്രവും കൊയ്ത്തെന്ത്രവും സര്‍ക്കാര്‍ ചിലവില്‍ തന്നെ നടത്തുന്നതും! ഈ നിഷേധത്തിന്റെ നിഷേധമാണ് മാക്സിസത്തിന്റെ ജീവന്‍. ഇത് തിരിച്ചറിയാന്‍ കഴിയാത്തത് ജനവുമായി ബന്ധമില്ലാത്തതുകൊണ്ടുകൂടിയാണ്! ജനത്തെ തിരുത്തുക എന്നതിനര്‍ത്ഥം ജനത്തോടോപ്പം പ്രവര്‍ത്തിക്കുകയെന്നാണ്. അതുകൊണ്ടാത്രേ ജലത്തിലെ മല്‍ത്സ്യത്തെപോലെയാവണം മക്സിസ്റ്റുകള്‍ എന്നു പറയുന്നതു!

ഷാജികൈലാസിന്റെ പടം പോലെ ചില ബിംബങ്ങള്‍ കമ്യ്യുണിസ്റ്റുകള്‍ക്ക് ചാര്‍ത്തികൊടുക്കുന്നതിന്റെ ലക്ഷ്യം, അത് അതിന്റെ ചലനാത്മകത നഷ്ടപെടുത്തുക എന്നുതന്നെയാണ്! തളം കെട്ടിയതിനെ അഴുക്കാവുകയുള്ളുവെന്നും അഴുക്കായതിനെ കുഴിച്ചുമൂടാന്‍ എളുപ്പമാണെന്നുമുള്ളത് ലളിതമായ അറിവാണ്! സന്ദര്‍ഭത്തില്‍ നിന്നു അടര്‍ത്തിയെടുത്തു കട്ടം ചായയുടെയും പരിപ്പുവടയുടെയും കാര്യം പറയുന്നത് പണ്ട് മാത്യൂച്ചായന്‍ CITU-കാര്‍ക്ക് ബോഅബനും മോളിയിലും തലെക്കെട്ടും കൊമ്പം മീശയും നല്‍കി റൗഡിയാക്കിയതുപോലെയാണ്! 57-ല്‍ കഞ്ഞികലത്തിലേക്കു നോക്കി പോളിങ് ബൂത്തിലേക്കു ചെല്ലു എന്നു പറഞ്ഞാണ് ഇ എം എസ് നമ്പൂതിരി പാട് ആദ്യമായി അധികാരത്തില്‍ വന്നത്. അന്നു അധികാരത്തില്‍ വരുത്തിയ കഞ്ഞി കലം ഇന്നും നിലനിര്‍ത്തിയാലേ ഗുണമുള്ളു എന്നു പറയുന്നവരാണ് ജനകിയാസുത്രണം CIA- യുടെ കണ്ടുപിടത്തമാണെന്നും തോമസ് ഐസക് ചാരനാണെന്നും പറഞ്ഞത്! കേറികിടക്കാന്‍ ഒരു വീടും, കഴിക്കാന്‍ 2-രൂപയുടെ അരിയും, രോഗം വന്നാല്‍ ചികില്‍സിക്കാന്‍ 30000-രൂപയും (അത് 50000-ആക്കാന്‍ പോവുന്നു), ക്ഷേമ പെന്‍ഷന്‍ മാസംതോറും 300-രൂപയും, ചുരുങ്ങിയത് 100-തിവസത്തിന്റെ തൊഴിലൊറപ്പും കൊടുക്കുന്നത് കട്ടം ചായയും പരിപ്പു വടയും കഴിച്ചിരിക്കാനല്ല!

ചൊവ്വാഴ്ച, ഓഗസ്റ്റ് 03, 2010

ലെനിനും മാക്സിസ്റ്റ് സാമ്പത്തികശാസ്‌ത്രവും

സാമ്പത്തിക ശാസ്‌ത്രത്തിനുള്ള ലെനിന്റെ സൈദ്ധാന്തിക സംഭാവനകളെല്ലാം ശരിയായ വിപ്ളവ പ്രയോഗത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളായിരുന്നു; അവയൊന്നും തന്നെ മാർൿസിസ്‌റ്റ് സാമ്പത്തിക ശാസ്‌ത്രത്തെ വികസ്വരമാക്കുന്നതിനുവേണ്ടി മാത്രം എഴുതിയ പ്രബന്ധങ്ങളായിരുന്നില്ല. അദ്ദേഹത്തിന്റെ സംഭാവനകള്‍ ദൂരവ്യാപകമായവയുമാണ്; പക്ഷേ ഒരു പൊതുകാഴ്‌ചപ്പാടിനുള്ളിലാണ് അവയുടെ ഇടം കണ്ടെത്തേണ്ടത്. അതാണ് ലെനിന്റെ സവിശേഷത- അതായത്, ഒരു സമൂര്‍ത്ത പദ്ധതിയെന്ന നിലയിലാണ് വിപ്ളവത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ വീക്ഷണം. "ഇവിടെയും ഇപ്പോഴും'' വിപ്ളവവും തമ്മില്‍ ഒരു വേര്‍തിരിക്കല്‍ രൂപരേഖ തയ്യാറാക്കേണ്ടത് ഇത് അനിവാര്യമാക്കി; തൊഴിലാളിവര്‍ഗവും സമൂഹത്തിലെ മറ്റു വര്‍ഗങ്ങളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ഒരു പരിശോധനയും നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു പ്രക്രിയ എന്ന നിലയില്‍ വിപ്ളവത്തെ സംബന്ധിച്ച ഒരു സങ്കല്‍പനവുമാണ് അത്. ഒരു സമൂര്‍ത്ത പരിപാടിയെന്ന നിലയിലുള്ള വിപ്ളവത്തെ സംബന്ധിച്ച ഈ കാഴ്‌ചപ്പാടാണ് റഷ്യയെപ്പോലെയുള്ള "പിന്നണിയില്‍ നില്‍ക്കുന്ന'' ഒരു സമൂഹത്തിലെ വിപ്ളവത്തെക്കുറിച്ചുള്ള ലെനിന്റെ സിദ്ധാന്തവല്‍ക്കരണത്തിന് ആധാരമായത്. പിന്നീട് ഒരു ഘട്ടത്തില്‍, സാമ്രാജ്യത്വത്തെ സംബന്ധിച്ച തന്റെ ധാരണയുടെ അടിസ്ഥാനത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ രണ്ട് മുഖ്യ വിപ്ളവധാരകളെ യോജിപ്പിച്ചുകൊണ്ട് ലോക വിപ്ളവ പ്രക്രിയയെ സിദ്ധാന്തവല്‍ക്കരിക്കാന്‍ (ഒന്നാം ലോകയുദ്ധക്കാലത്ത് അദ്ദേഹം വാദിച്ചത് ചരിത്രത്തിന്റെ അജണ്ടയില്‍ വന്നുകഴിഞ്ഞതാണ് ) അത് അദ്ദേഹത്തെ പ്രാപ്‌തനാക്കുകയും ചെയ്‌തു: "വികസിതരാജ്യങ്ങളിലെ തൊഴിലാളിവര്‍ഗ്ഗ വിപ്ളവധാരയും മര്‍ദ്ദിത 'പിന്നോക്ക' രാജ്യങ്ങളിലെ ദേശീയ വിമോചനധാരയും'' (അഥവാ ജനാധിപത്യവിപ്ളവം).

മാർൿസിന്റെ സൈദ്ധാന്തികമായ മുഖ്യകൃതി വാദിക്കുന്നത്, മുതലാളിത്തത്തിന്റെ വികാസം സോഷ്യലിസത്തിലൂടെ അതിനെത്തന്നെ തിരസ്‌ക്കരിക്കുന്നതിനുള്ള സാഹചര്യം സംജാതമാക്കുന്നതായാണ്. ഈ വിപ്ളവം വികസിത മുതലാളിത്ത രാജ്യങ്ങളില്‍ സംഭവിക്കുമെന്നാണ് അദ്ദേഹം വ്യക്തമായും വിഭാവനം ചെയ്‌തത്. കൊളോണിയലിസത്തെ സംബന്ധിച്ച തങ്ങളുടെ കൃതികളില്‍, ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളില്‍ കോളനിവാഴ്‌ചയ്‌ക്കെതിരായ വിപ്ളവത്തിന്റെ സാധ്യത മാർൿസും എംഗല്‍സും മുന്‍കൂട്ടി കണ്ടു. പക്ഷേ, സോഷ്യലിസ്‌റ്റ് വിപ്ളവത്തിലേക്കുള്ള പരിസരവുമായി ഇത്തരം വിപ്ളവങ്ങളുടെ ബന്ധത്തെ അദ്ദേഹം പരിശോധനാവിധേയമാക്കിയില്ല. എന്നാല്‍ തന്റെ ജീവിതാന്ത്യത്തില്‍ മാർൿസ് റഷ്യയിലേക്ക് ശ്രദ്ധ തിരിച്ചു; റഷ്യന്‍ ഗ്രാമ കമ്യൂണ്‍ വ്യവസ്ഥിതിയില്‍ നിന്നും നേരിട്ട് സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനം സാധ്യമാണെന്ന വേര സാഡു ലിച്ചിന്റെ അഭിപ്രായത്തോട് അദ്ദേഹം യോജിക്കുകയും ചെയ്‌തിരുന്നു. പക്ഷേ, ഈ പ്രക്രിയയെ സഹായിക്കാന്‍ യൂറോപ്പില്‍ സോഷ്യലിസം വിജയം വരിച്ചിരിക്കണമെന്നു മാത്രം.

യൂറോപ്യന്‍ സോഷ്യലിസ്‌റ്റ് വിപ്ളവത്തിനുള്ള കേന്ദ്ര സ്ഥാനത്തിന് ഊന്നല്‍ നല്‍കുമ്പോള്‍ തന്നെ, പരസ്‌പര പൂരകമായ ഒരു ലോക വിപ്ളവ പ്രക്രിയ ലെനിന്‍ വിഭാവനംചെയ്‌തു. മുതലാളിത്ത വികസനത്തിന്റെ താഴ്ന്ന പടിയിലുള്ള രാജ്യങ്ങള്‍ക്ക് പോലും യൂറോപ്യന്‍ സോഷ്യലിസ്‌റ്റ് വിപ്ളവത്തിന്റെ സഹായത്തിലൂടെ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് സോഷ്യലിസത്തിലേക്ക് നീങ്ങാനാകും. വിപ്ളവം ആദ്യം, എവിടെ സംഭവിക്കുന്നു എന്നത് പ്രശ്‌നമേയല്ല. (മുതലാളിത്ത സാമ്രാജ്യത്വം ലോകത്തെ ബന്ധിച്ചിരിക്കുന്ന "ചങ്ങല''യിലെ 'ദുര്‍ബലമായ കണ്ണി'യായിരിക്കും ആദ്യം പൊട്ടുകയെന്ന് അദ്ദേഹം വാദിച്ചു). ഓരോ രാജ്യത്തിലെയും വിപ്ളവത്തിന്റെ കൃത്യമായ വര്‍ഗസ്വഭാവവും ഘട്ടവും കടമകളും അതിന്റെ മുന്നോട്ടുള്ള പ്രയാണവുമെല്ലാം വ്യക്തമായി വിശലകനം ചെയ്യേണ്ടതുണ്ട്. മുതലാളിത്ത വികസനം പൂര്‍ത്തിയായിട്ടില്ലാത്ത രാജ്യങ്ങളുടെ കാര്യത്തില്‍പോലും ഈ വിശകലനം നടത്തേണ്ടതാണ്.

റഷ്യയെ സംബന്ധിച്ചിടത്തോളം ഗ്രാമ സമൂഹങ്ങള്‍ ശിഥിലമാവുകയും മുതലാളിത്ത വികസനത്തിന് വഴിയൊരുങ്ങുകയും ചെയ്യുമെന്ന് ലെനിന്‍ വിശ്വസിച്ചു. അങ്ങനെയായാല്‍ ഗ്രാമസമൂഹങ്ങളില്‍നിന്ന് നേരിട്ട് സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനം എന്ന സാഡു ലിച്ചിന്റെ വീക്ഷണം അപ്രസക്തമാകും. റഷ്യയില്‍ മുതലാളിത്തത്തിന്റെ വളര്‍ച്ച അതിവേഗത്തില്‍ മുന്നേറുകയായിരുന്നു. അതുകാരണം തൊഴിലാളിവര്‍ഗം മുഖ്യവിപ്ളവ ശക്തിയായി ഉയര്‍ന്നുകഴിഞ്ഞിരുന്നു. രംഗത്ത് താമസിച്ച് എത്തുകയും തൊഴിലാളിവര്‍ഗത്തിന്റെ ഭീഷണി നേരിടുകയും ചെയ്‌ത റഷ്യന്‍ ബൂര്‍ഷ്വാസിക്ക് ജനാധിപത്യവിപ്ളവം മുന്നോട്ടു നയിക്കാന്‍ കെല്‍പില്ലായിരുന്നു; പ്രത്യേകിച്ചും, ഫ്രഞ്ച് വിപ്ളവകാലത്ത് ഫ്രാന്‍സിലെ ബൂര്‍ഷ്വാസി ചെയ്‌തതുപോലെ ഫ്യൂഡല്‍ എസ്റ്റേറ്റുകള്‍ പിടിച്ചെടുക്കാനും സാര്‍ ഭരണത്തെ അധികാര ഭ്രഷ്‌ടമാക്കാനും അവര്‍ക്ക് കഴിയുമായിരുന്നില്ല. ആയതിനാല്‍ ബൂര്‍ഷ്വാസി ചെയ്യേണ്ടതായ ജനാധിപത്യവിപ്ളവത്തെ നയിക്കുകയെന്ന ജോലി തൊഴിലാളിവര്‍ഗം ഏറ്റെടുക്കുകയും സോഷ്യലിസത്തിലേക്ക് നീങ്ങുകയും വേണം. ഓരോ ഘട്ടത്തിലും ഇതിനായി കര്‍ഷകജനതയുടെ ഗണ്യമായ ഒരു വിഭാഗത്തെ തൊഴിലാളിവര്‍ഗം തങ്ങളോടൊപ്പം അണിനിരത്തണം. (വിപ്ളവത്തിന്റെ ഓരോ ഘട്ടത്തിലെയും തൊഴിലാളി-കര്‍ഷക സഖ്യത്തിന്റെ ഘടന വ്യത്യസ്‌തമായിരിക്കും).

യുദ്ധപൂര്‍വ്വ രചനകള്‍

യുദ്ധത്തിന് മുമ്പുള്ള കാലഘട്ടത്തില്‍ ലെനിന്‍ എഴുതിയ സാമ്പത്തിക ശാസ്‌ത്ര കൃതികള്‍ ഏറെയും ഈ സങ്കല്‍പനം സ്ഥാപിച്ചെടുക്കുന്നതിന് ലക്ഷ്യമാക്കിയവയാണ്. റഷ്യയിലെ ആഭ്യന്തരവിപണി വളരെ ചെറുതായതുകാരണം (റഷ്യന്‍ ജനതയുടെ ദാരിദ്ര്യമാണ് വിപണി ചെറുതായതിനു കാരണം) ആ രാജ്യത്ത് മുതലാളിത്തത്തിന്റെ വളര്‍ച്ച അസാധ്യമാണെന്നാണ് നരോദ്നിക്ക് സാമ്പത്തിക ശാസ്‌ത്രജ്ഞര്‍ വാദിച്ചത്. അതേസമയം, ലെനിനാകട്ടെ, റഷ്യയില്‍ മുതലാളിത്തം വികസിച്ചുവരുന്നതായും റഷ്യന്‍ ഗ്രാമ സമൂഹം (മിര്‍) ഫലപ്രദമായി തകര്‍ക്കപ്പെട്ടു വരുന്നതായും വാദിച്ചു. അദ്ദേഹം നരോദ്നിക്കുകളുമായി സൈദ്ധാന്തിക സംവാദത്തില്‍ ഏര്‍പ്പെട്ടു; മാർൿസിന്റെ വിപുലീകൃത പുനരുല്‍പാദന പദ്ധതിയെയാണ് ലെനിന്‍ ഈ സംവാദത്തില്‍ വിനിയോഗിച്ചത്.

ലെനിന്‍ മൂന്ന് അടിസ്ഥാന വിഷയങ്ങളാണ് അവതരിപ്പിച്ചത്; ഒന്നാമത്തേത്, സമ്പദ്ഘടനയിലെ തൊഴില്‍ വിഭജനപ്രക്രിയയുടെ ഫലം മാത്രമാണ് വിപണി. കര്‍ഷക കുടുംബങ്ങള്‍ കൈത്തൊഴില്‍ ഉല്‍പാദനത്തില്‍ (craft production) കൂടി ഏര്‍പ്പെട്ടിരുന്ന സാഹചര്യത്തില്‍നിന്ന് കര്‍ഷകര്‍ കൃഷിയില്‍ മാത്രം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുകയും ഒരു പ്രത്യേക വിഭാഗം ഉല്‍പാദകര്‍ കൈത്തൊഴില്‍ ഉല്‍പാദനത്തില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് മാറുമ്പോള്‍, അതുകൊണ്ടുതന്നെ അവിടെ വിപണിയുടെ ആവിര്‍ഭാവം ഉണ്ടാകുന്നു. രണ്ടാമതായി, വിവിധ ശാഖകള്‍ ഏറ്റെടുക്കുന്ന ഉല്‍പാദനത്തില്‍ അസന്തുലിതാവസ്ഥകള്‍ ഉണ്ടായേക്കാം; ചിലര്‍ ചോദനത്തെക്കാള്‍ അധികമായി ഉല്‍പാദിപ്പിക്കുന്നു; മറ്റു ചിലരാകട്ടെ ചോദനത്തിന്റെ അത്രതന്നെ ഉല്‍പാദിപ്പിക്കുന്നില്ല. എന്നാല്‍ പ്രതിസന്ധികള്‍ക്കിട വരുത്തുന്ന ഇത്തരം അസന്തുലിതാവസ്ഥകള്‍ മുതലാളിത്തത്തിന്റെ സഹജമായ സവിശേഷതയാണ്. പ്രതിസന്ധി കാരണമുണ്ടാകുന്ന അസാധ്യത ഒഴിവാക്കുന്നതിനുപരി അത്തരം പ്രതിസന്ധികളിലൂടെയാണ് ഈ വ്യവസ്ഥിതി മുന്നോട്ടുനീങ്ങുന്നത്. മൂന്നാമതായി, ഉല്‍പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം മുതലാളിത്തത്തിന്റെ മുഖമുദ്രയാണ്. ഇത് തൊഴിലാളികളെ പരമദയനീയമായ ജീവിതനിലവാരത്തിലേക്ക് തള്ളിനീക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വ്യവസ്ഥിതിക്ക് വികസിക്കാന്‍ കഴിയില്ലെന്ന് വാദിക്കുന്നത് ശരിയല്ല; കാരണം, മുതലാളിത്ത ഉല്‍പാദനം ഉപഭോഗത്തെ അടിസ്ഥാനമാക്കിയല്ല നടക്കുന്നത്. വിവിധതരത്തിലുള്ള ഉല്‍പാദനോപാധികള്‍ ഉല്‍പാദിപ്പിക്കുന്ന ഒന്നാമത്തെ ഡിപ്പാര്‍ട്ടുമെന്റ്, ഉപഭോഗ ഉപാധികള്‍ ഉല്‍പാദിപ്പിക്കുന്ന രണ്ടാമത്തെ ഡിപ്പാര്‍ട്ടുമെന്റില്‍നിന്ന് തികച്ചും സ്വതന്ത്രമായാണ് വളരുന്നത്; അങ്ങനെ ചെയ്യാന്‍ കഴിയുകയും ചെയ്യും. മൂലധനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ജൈവഘടന കാരണം വികസിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയുടെതന്നെ സ്വന്തം ആന്തരിക ആവശ്യങ്ങളെ തീറ്റിപ്പോറ്റിയാണ് ഈ വളര്‍ച്ച സാധ്യമാകുന്നത്.

കമ്പോള പ്രശ്‌നത്തെ സംബന്ധിച്ച ലെനിന്റെ വാദഗതികളില്‍ തുഗാന്‍ ബാരനോവ്സ്‌ക്കിയുടെ സ്വാധീനമുണ്ടായിരുന്നുവെന്നത് നിസ്സംശയമാണ്. "ഉല്‍പാദനം ഉല്‍പാദനത്തിനുവേണ്ടി മാത്രം'' എന്നതാണ് മുതലാളിത്തത്തിന്റെ സവിശേഷത എന്നായിരുന്നു തുഗാന്‍ ബാരനോവ്സ്‌ക്കിയുടെ വാദം; സേയുടെ നിയമത്തിലും തുഗാന്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ലെനിന്‍ തുഗാന്റെ വാദമുഖങ്ങളുടെ തനിയാവര്‍ത്തനം നടത്തുകമാത്രമായിരുന്നു എന്ന് കണക്കാക്കുന്നതും അബദ്ധമാണ്. പുനരുല്‍പാദന പദ്ധതിക്ക് അളവ് നിശ്ചയിച്ചുകൊണ്ട് താന്‍ വിവരിച്ചിട്ടുള്ള മുതലാളിത്തത്തിന്റെ ചലനാത്മകത "യാഥാര്‍ത്ഥ്യ''ത്തെ സ്വാധീനിക്കുന്നതിനായി ലക്ഷ്യമാക്കിയിട്ടുള്ളതല്ലെന്ന് അദ്ദേഹംതന്നെ സൂചിപ്പിച്ചിട്ടുണ്ട്; നരോദ്നിക് സാമ്പത്തികശാസ്‌ത്രജ്ഞന്മാര്‍ "മുതലാളിത്തത്തിന്റെ അസംഭാവ്യത''യെ സംബന്ധിച്ച് വാദിച്ചിരുന്നപ്പോള്‍ അതിന്റെ "സംഭാവ്യത''യെ സംബന്ധിച്ച് വ്യക്തമാക്കാന്‍ അദ്ദേഹത്തിന് അത് ആവശ്യമായിരുന്നു. അതാണ് അദ്ദേഹം ചെയ്‌തത്. (മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, അദ്ദേഹം നരോദ്നിക്കുകള്‍ക്ക് ഒരു "പ്രതി ഉദാഹരണം'' (counter example) ഉല്‍പാദിപ്പിക്കുകയായിരുന്നു.) പുറമേയ്‌ക്ക് ശരിയെന്ന് തോന്നാവുന്ന വിധത്തിലുള്ള ഒരു നിക്ഷേപ സ്വഭാവം അംഗീകരിക്കാതെ പുനരുല്‍പാദന പദ്ധതിക്ക് അളവ് കണക്കാക്കുക മാത്രം ചെയ്‌തതിലൂടെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ കമ്പോള പ്രശ്‌നം സംബന്ധിച്ച മാർൿസിസ്‌റ്റ് സംവാദങ്ങളാകെ വികൃതമാക്കപ്പെടുകയായിരുന്നുവെന്ന് പില്‍ക്കാലത്ത് ഓസ്‌ക്കാര്‍ ലാങ്ങെ നടത്തിയ വിമര്‍ശനം, മുതലാളിത്തത്തിന്റെ അസംഭാവ്യതയെ സംബന്ധിച്ച നരോദ്നിക്ക് വാദഗതികളെ ഖണ്ഡിക്കുന്നതില്‍ മാത്രം തല്‍പരനായിരുന്ന ലെനിന് ബാധകമേയല്ല. ഇതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്‌തു. ഈ പ്രക്രിയയ്‌ക്കിടയില്‍ തുഗാന്‍ ബാരനോവ്സ്‌ക്കിയെപ്പോലെതന്നെ അദ്ദേഹവും കൂലിച്ചെലവായിപ്പോലും മൂലധനത്തിന്റെ ജൈവഘടനയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിലൂടെ സ്വയം വിപണി കണ്ടെത്തിക്കൊണ്ട് മുതലാളിത്തത്തിന് വളരാന്‍ കഴിയുമെന്ന വസ്‌തുതയിലേക്ക് ശ്രദ്ധയാകര്‍ഷിച്ചു.

റഷ്യയില്‍ മുതലാളിത്ത വളര്‍ച്ച അസംഭാവ്യമാണെന്ന് നരോദ്നിക്കുകള്‍ വാശിപിടിച്ചുനില്‍ക്കുമ്പോഴും അവിടെ മുതലാളിത്തം വികസിക്കുകയാണെന്ന വസ്‌തുത, റഷ്യയിലെ മുതലാളിത്തത്തിന്റെ വളര്‍ച്ച എന്ന തന്റെ ക്ളാസിക് പഠനത്തില്‍ ലെനിന്‍ സ്ഥാപിച്ചു. ആസന്നമായ റഷ്യന്‍ വിപ്ളവത്തിന് ഇതുമൂലമുണ്ടാകുന്ന ആന്തരാര്‍ത്ഥങ്ങള്‍ എന്തെന്ന് അദ്ദേഹം "ജനാധിപത്യവിപ്ളവത്തില്‍ സോഷ്യല്‍ ഡെമോക്രസിയുടെ രണ്ട് അടവുകള്‍'' എന്ന കൃതിയില്‍ വിവരിച്ചു. "ജനാധിപത്യവിപ്ളവത്തെ അതിന്റെ പൂര്‍ത്തീകരണംവരെ മുന്നോട്ടുകൊണ്ടുപോകാന്‍ ബൂര്‍ഷ്വാസിക്ക് കഴിയില്ല; എന്നാല്‍ കര്‍ഷകജനതയ്‌ക്ക് അതിനുള്ള കഴിവുണ്ട്.'' തൊഴിലാളിവര്‍ഗ നേതൃത്വത്തിലായിരിക്കും അത് എന്നാണ് ആ കൃതിയില്‍ ലെനിന്‍ വാദിച്ചത്. ആയതിനാല്‍, "തൊഴിലാളിവര്‍ഗം ജനാധിപത്യ വിപ്ളവത്തെ പരിപൂര്‍ണതയിലേക്ക് നയിക്കണം. ഏകാധിപത്യത്തിന്റെ ചെറുത്തുനില്‍പിനെ ബലപ്രയോഗത്തിലൂടെ തകര്‍ക്കാനും ബൂര്‍ഷ്വാസിയുടെ ചാഞ്ചാട്ടത്തെ ദുര്‍ബലമാക്കാനും തൊഴിലാളിവര്‍ഗം കര്‍ഷക ജനതയെ ഒപ്പം കൂട്ടണം. തൊഴിലാളിവര്‍ഗം സോഷ്യലിസ്‌‌റ്റ് വിപ്ളവവും പൂര്‍ത്തിയാക്കണം; അതിനെതിരായ ബൂര്‍ഷ്വാസിയുടെ ചെറുത്തുനില്‍പിനെ ബലംപ്രയോഗിച്ച് തകര്‍ക്കാനും കര്‍ഷകജനതയുടെയും പെറ്റി ബൂര്‍ഷ്വാസിയുടെയും ചാഞ്ചാട്ടത്തെ അതിജീവിക്കാനും തൊഴിലാളിവര്‍ഗം തങ്ങളോടൊപ്പം ബഹുജനങ്ങള്‍ക്കിടയിലെ അര്‍ദ്ധ തൊഴിലാളി വിഭാഗങ്ങളെക്കൂടി കൂട്ടുചേര്‍ക്കണം.''

ഈ സങ്കല്‍പനത്തിന്റെ കേന്ദ്രബിന്ദു വിവിധ കര്‍ഷകവര്‍ഗങ്ങള്‍ തമ്മിലുള്ള അന്തരവും കാര്‍ഷിക പരിവര്‍ത്തനത്തില്‍ അവ ഓരോന്നും വഹിക്കുന്ന പങ്കുമാണ്. മുതലാളിത്ത വികസനത്തിലേക്ക് താമസിച്ച് എത്തിയ സമൂഹങ്ങളിലെ ബൂര്‍ഷ്വാസി, ജനാധിപത്യ വിപ്ളവത്തിന്റെ പൂര്‍ത്തീകരണം ആവശ്യപ്പെടുന്നതുപോലെ ഫ്യൂഡല്‍ പ്രഭുത്വവുമായി വഴിപിരിഞ്ഞുമാറാന്‍ അശക്തമാണെങ്കിലും പഴയ ഫ്യൂഡല്‍ പ്രഭുക്കന്മാരുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നു. "അര്‍ദ്ധ ഫ്യൂഡല്‍ മുതലാളിത്തം'' എന്ന് ലെനിന്‍ വിശേഷിപ്പിച്ച സംവിധാനം വികസിപ്പിക്കുന്നതിനാണ് ഈ സഖ്യം. ജര്‍മ്മനിയിലെ "ജങ്കര്‍ മുതലാളിത്തം'' ഇതിന്റെ ഉദാഹരണമാണ്. ഇത് "കര്‍ഷക മുതലാളിത്ത''ത്തില്‍നിന്ന് വ്യത്യസ്‌തവുമാണ്; കൂടുതല്‍ വിശാലമായ അടിത്തറയുള്ളതും കൂടുതല്‍ ഊര്‍ജ്ജസ്വലവും താരതമ്യേന കുറഞ്ഞ മര്‍ദ്ദക സ്വഭാവമുള്ളതുമായ മുതലാളിത്ത വികസനത്തെയാണ് കര്‍ഷക മുതലാളിത്തം പ്രതിനിധാനം ചെയ്യുന്നത്. അത് ഫ്യൂഡല്‍പ്രഭുത്വവുമായി വഴിപിരിഞ്ഞാണ് നില്‍ക്കുന്നത്. "കര്‍ഷക മുതലാളിത്ത''പാത പിന്തുടരാനുള്ള ബൂര്‍ഷ്വാസിയുടെ കഴിവുകേട് അര്‍ത്ഥമാക്കുന്നത് തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ മാത്രമേ കര്‍ഷകജനതയുടെ ജനാധിപത്യ അഭിലാഷങ്ങള്‍ പൂര്‍ത്തിയാക്കാനാവൂ എന്നാണ്.

സാമ്രാജ്യത്വം സംബന്ധിച്ച ലെനിന്റെ വിശകലനം

ഫ്യൂഡല്‍ സ്വത്തുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിന്റെ തുടര്‍ നടപടിയെന്ന നിലയില്‍ "ഭൂമിയുടെ ദേശസാല്‍ക്കരണത്തിനുവേണ്ടി'' അക്കാലത്ത് ലെനിന്‍ വാദിച്ചിരുന്നു; "കേവല തറ പാട്ട''ത്തിന്റെ ബാധ്യതയില്‍നിന്ന് ഉല്‍പാദകരെ ആ നടപടി വിമുക്തരാക്കുകയും അത് മൂലധന സഞ്ചയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വാദിച്ചു. ബോള്‍ഷെവിക് വിപ്ളവത്തിന്റെ ഘട്ടത്തില്‍ മാത്രമാണ് ഫ്യൂഡല്‍ പ്രഭുത്വവുമായുള്ള ബന്ധം വിച്ഛേദിക്കുമ്പോള്‍ കൃഷിക്കാര്‍ക്ക് ആ ഭൂമി വിതരണം ചെയ്യുന്നതിന് ഇടയാക്കണമെന്ന തരത്തിലേക്ക് അദ്ദേഹം തന്റെ നിലപാട് മാറ്റിയത്. നരോദ്നിക് പാരമ്പര്യത്തിന്റെ നേരവകാശികളായിരുന്ന ഇടതുപക്ഷ സോഷ്യല്‍ റവല്യൂഷണറികള്‍ ഏറെക്കുറെ ഇങ്ങനെയായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

കര്‍ഷക ജനതയ്‌ക്കിടയിലെ വര്‍ഗപരമായ വേര്‍തിരിക്കലിന്റെ പ്രശ്‌നവും രണ്ട് ഘട്ട വിപ്ളവം എന്ന സങ്കല്‍പനത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഈ വിഷയം അദ്ദേഹത്തിന്റെ ഏറെ സമയം അപഹരിച്ചിരുന്നു. കാരണം, ഈ സങ്കല്‍പനത്തിന്റെ പ്രസക്തി റഷ്യയുടെ അതിരുകള്‍ക്കും അപ്പുറം കടന്നിരുന്നു; "പിന്നണിയില്‍ നില്‍ക്കുന്ന'' സമൂഹങ്ങളെ സംബന്ധിച്ച കോമിന്റേണ്‍ വിശകലനത്തിന് ആധാരമായത് ഈ സങ്കല്‍പനമാണ്. കോമിന്റേണിന്റെ രണ്ടാം കോണ്‍ഗ്രസിനുള്ള തന്റെ പ്രാഥമിക കരട് തീസിസില്‍, വ്യത്യസ്‌ത കര്‍ഷകവര്‍ഗങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചറിയുന്നതിന് തൊഴിലാളികളെ കൂലിക്കുവെയ്‌ക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള ഒരു മാനദണ്ഡം ലെനിന്‍ അവതരിപ്പിച്ചിരുന്നു; മൌ സേദൂങ്ങിന്റേതുള്‍പ്പെടെയുള്ള, പില്‍ക്കാലത്ത് ഈ പ്രശ്‌നം സംബന്ധിച്ചുണ്ടായ ഏറെ പ്രസിദ്ധമായ എല്ലാ വിശകലനങ്ങളുടെയും അടിസ്ഥാനം ഇതായിരുന്നു.

സാമ്രാജ്യത്വവും യുദ്ധവും

ഒന്നാം ലോകയുദ്ധത്തെ മുതലാളിത്തത്തിന്റെ പരിവര്‍ത്തനഘട്ടം എന്ന നിലയിലാണ് ലെനിന്‍ കണ്ടത്. അത് ചരിത്രപരമായ അജണ്ടയില്‍ ലോക വിപ്ളവത്തിന്റെ ആഗമനം വിളംബരംചെയ്‌തു. ഒരു ഉല്‍പാദന സമ്പ്രദായത്തിന്റെ വികസനത്തിന്റെ നിശ്ചിതഘട്ടത്തില്‍, അതിന്റെ സവിശേഷതയായ സ്വത്തുബന്ധങ്ങള്‍, ഉല്‍പാദനശക്തികളുടെ തുടര്‍ന്നുള്ള വികസനത്തിന് "പ്രതിബന്ധ''മായി മാറുന്നുവെന്ന മാർൿസിന്റെ പരാമര്‍ശം സ്വാഭാവികമായും ഈ "പ്രതിബന്ധത്തി''ന്റെ ഘട്ടം എത്തിയെന്ന് നാം എങ്ങനെ അറിയും എന്ന ചോദ്യം ഉയര്‍ത്തിയിരുന്നു. അഥവാ പൊതുവെ പറഞ്ഞാല്‍, ഒരു ഉല്‍പാദന സമ്പ്രദായം ചരിത്രപരമായി കാലഹരണപ്പെട്ടുവെന്ന് പറയാന്‍ കഴിയുന്നത് എപ്പോഴാണ് ? വ്യവസ്ഥിതിയുടെ "തകര്‍ച്ച''യിലേക്കുള്ള പ്രവണതയില്‍ ഈ കാലഹരണപ്പെടല്‍ സ്വയം പ്രകടമാകും എന്നും അത്തരത്തില്‍ ഒരു "തകര്‍ച്ച''യുടെ സൂചനയൊന്നും ഉണ്ടായില്ലെങ്കില്‍ മുതലാളിത്തംതന്നെ തുടരുമെന്ന വസ്‌തുതയുമായി തൊഴിലാളിവര്‍ഗം പൊരുത്തപ്പെടണമെന്നും ആ വ്യവസ്ഥിതിക്കുള്ളില്‍നിന്ന് തങ്ങളുടെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിനുള്ള സമരങ്ങളില്‍ മാത്രം തൊഴിലാളിവര്‍ഗം ഏര്‍പ്പെട്ടാല്‍ മതിയെന്നും അതനുസരിച്ച് മാർൿസിസത്തെ "തിരുത്തിയെഴുതണ''മെന്നുമാണ് ജര്‍മ്മന്‍ സോഷ്യല്‍ ഡമോക്രസിയിലെ "തിരുത്തല്‍വാദ'' പാരമ്പര്യം വാദിച്ചത്. റോസാ ലൿസംബര്‍ഗ് പ്രതിനിധാനം ചെയ്‌തിരുന്ന ജര്‍മ്മനിയിലെ വിപ്ളവ പാരമ്പര്യത്തിന്റെ വക്താക്കള്‍ ഇതിനെതിരായി വാദിച്ചത് ആ വ്യവസ്ഥിതി അനിവാര്യമായും "തകര്‍ച്ച''യിലേക്ക് നീങ്ങുകയാണെന്നാണ്; പക്ഷേ, വ്യവസ്ഥിതിയുടെ കാലഹരണപ്പെടലിന്റെ തെളിവ് "തകര്‍ച്ച''യിലേക്കുള്ള അതിന്റെ പ്രവണതയിലാണ് സ്ഥിതിചെയ്യുന്നത് എന്ന തിരുതല്‍വാദികളുടെ ആശങ്ക ആ പ്രക്രിയക്കിടയില്‍ അവരും അംഗീകരിച്ചു.

ലെനിന്‍ ഈ ആശങ്കയില്‍നിന്ന് അകന്നു മാറുകയും യുദ്ധത്തെ മുതലാളിത്തത്തിന്റെ "ജീര്‍ണ്ണ'' സ്വഭാവത്തിന്റെ മാതൃകയായി കാണുകയും ചെയ്‌തു. തൊഴിലാളികള്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്തേ മതിയാകു എന്ന് ശക്തമായ ഒരു സാഹചര്യം ഇത് പ്രദാനംചെയ്‌തു. അവര്‍ ഒന്നുകില്‍ ട്രെഞ്ചുകളില്‍ തങ്ങളെപ്പോലുള്ള മറ്റു രാജ്യങ്ങളിലെ തൊഴിലാളികളെ കൊല്ലണം, അല്ലെങ്കില്‍ തങ്ങളുടെ രാജ്യത്തെ മുതലാളിത്ത ചൂഷകര്‍ക്കെതിരെ തോക്ക് തിരിച്ചുപിടിക്കണം (അങ്ങനെയാണ് ബോള്‍ഷെവിക് മുദ്രാവാക്യം "സാമ്രാജ്യത്വ യുദ്ധത്തെ ആഭ്യന്തര യുദ്ധമാക്കി മാറ്റുക'' എന്നായത്). യുദ്ധത്തെക്കുറിച്ച് വിശദീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും മുതലാളിത്തത്തിന്റെ ജീര്‍ണ്ണ സ്വഭാവത്തെ സംബന്ധിച്ച് (യുദ്ധം അതിന്റെ അസന്ദിഗ്ധമായ തെളിവായിരുന്നു) നിര്‍വചിക്കുന്നതിനും വേണ്ടിയായിരുന്നു അദ്ദേഹം തന്റെ സിദ്ധാന്തം വികസിപ്പിച്ചത്.

സാമ്രാജ്യത്വത്തെ സംബന്ധിച്ച ലെനിന്റെ സിദ്ധാന്തം ഏറെ തെറ്റിദ്ധരിക്കപ്പെട്ടതാണ്. ഒരു ഉപഭോഗ വിധേയ (under-consumptionist) നിലപാട് ലെനിനുമേല്‍ ആരോപിക്കുന്നതാണ് പൊതുവെ കണ്ടുവരുന്ന ഒരു തെറ്റിദ്ധാരണ. ഈ പ്രവണതയെ പ്രതിരോധിക്കുന്നതിനുള്ള ഒരു ഉപകരണ മാര്‍ഗ്ഗമാണ് സാമ്രാജ്യത്വം എന്ന വീക്ഷണം ഇതിന്റെ ഭാഗമാണ്. രണ്ടാം ലോക യുദ്ധാനന്തര കാലഘട്ടത്തിലെ കെയ്‌നീഷ്യന്‍ ചോദന നിര്‍വ്വഹണ (demand management) ത്തോടെ, സാമ്രാജ്യത്വത്തെ സംബന്ധിച്ച ലെനിന്റെ സിദ്ധാന്തം കാലഹരണപ്പെട്ടതായി പില്‍ക്കാലത്ത് പല എഴുത്തുകാരും വാദിക്കുന്നതിന് ഇടയാക്കിയത് ഈ വ്യാഖ്യാനമാണ്. എന്നാല്‍ ധൈഷണികമായി ഹോബ്‌സണോട് ലെനിന്‍ കടപ്പെട്ടിരുന്നുവെങ്കിലും, അദ്ദേഹം ഹോബ്‌സണെപ്പോലെ ഒരു ഉപഭോഗവിധേയ നിലപാടുകാരനായിരുന്നില്ല. സാമ്രാജ്യത്വത്തെ സംബന്ധിച്ച ഒരു "ഔദ്യോഗികമായ'' സിദ്ധാന്തമായിരുന്നില്ല ലെനിന്റേത് എന്നത് ശരിതന്നെയാണ്; അതായത്, മുതലാളിത്തത്തിന്റെ ഏതെങ്കിലും സവിശേഷ പ്രവണതയ്‌ക്കുള്ള പ്രതിവിധി പ്രദാനംചെയ്യുന്ന ഒന്നായി അദ്ദേഹം സാമ്രാജ്യത്വത്തെ കണക്കാക്കിയില്ല.

കുത്തക മുതലാളിത്തമാണ് സാമ്രാജ്യത്വം

ലെനിനെ സംബന്ധിച്ചിടത്തോളം സാമ്രാജ്യത്വം കുത്തക മുതലാളിത്തമാണ്. മൂലധനത്തിന്റെ കേന്ദ്രീകരണപ്രക്രിയ ഉല്‍പാദനത്തിന്റെയും ധനപരിപാലനത്തിന്റെയും മണ്ഡലങ്ങളില്‍ കുത്തകകള്‍ ഉദയംചെയ്യുന്നതിന് ഇടവരുത്തുന്നു. പിന്നീട് അവ പരസ്‌പരം സുദൃഢമാക്കപ്പെടുന്നു. ധനപരിപാലനത്തിന്റെയും വ്യവസായത്തിന്റെയും മണ്ഡലങ്ങളെ മറികടന്ന് ഒരു ചെറുകിട ധനാധിപതിക്ക് വമ്പിച്ച തോതിലുള്ള "ധനമൂലധന''ത്തിന്റെയാകെ നിര്‍വഹണത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ പറ്റുന്ന അവസ്ഥ സംജാതമാകുന്നു. ഈ ധനാധിപതികള്‍ (oligarchies) ദേശാടിസ്ഥാനത്തിലുള്ളവരും തങ്ങളുടെ ദേശരാഷ്‌ട്രങ്ങളുമായി സംയോജിപ്പിക്കപ്പെട്ടവരുമാണ്. ഓരോ വികസിത മുതലാളിത്ത രാജ്യത്തിലെയും ഭരണകൂടത്തിന്റെയും ധന മേഖലയുടെയും വ്യവസായത്തിന്റെയും ചുക്കാന്‍ പിടിക്കുന്നവര്‍ തങ്ങള്‍ക്കിടയില്‍ ഒരു "വ്യക്തിഗത യൂണിയന്‍'' സൃഷ്‌ടിക്കുന്നു. മൂലധനങ്ങള്‍ തമ്മില്‍ എപ്പോഴും നിലനില്‍ക്കുന്ന മത്സരം ഇപ്പോള്‍ ശക്തരായ ധനാധിപതികള്‍ അവരുടെ ദേശരാഷ്‌ട്രങ്ങളുടെ പിന്‍ബലത്തോടെ "സാമ്പത്തിക ഭൂപ്രദേശങ്ങള്‍'' പിടിച്ചെടുക്കുന്നതിന് നടത്തുന്ന പരസ്‌പരമുള്ള ചേരിപ്പോരിന്റെ രൂപം കൈവരിച്ചിരിക്കുന്നു. "സാമ്പത്തിക ഭൂപ്രദേശങ്ങള്‍'' കൈയടക്കുന്നത് കമ്പോളങ്ങള്‍ എന്ന നിലയിലോ അസംസ്‌ക്കൃത വസ്‌തുക്കളുടെ ഉറവിടങ്ങളായോ ധനനിക്ഷേപമേഖലകളായോ ഉള്ള അവയുടെ യഥാര്‍ത്ഥ ഉപയോഗക്ഷമത കണക്കിലെടുക്കുന്നതു കാരണമല്ല, മറിച്ച് എതിരാളികളെ ആ മേഖലയില്‍നിന്ന് അകറ്റിനിര്‍ത്തുന്നതില്‍നിന്നുള്ള പ്രയോജനക്ഷമതാ സാധ്യത കാരണമാണ്. "സാമ്പത്തിക ഭൂപ്രദേശങ്ങള്‍' വെട്ടിപ്പിടിക്കുന്നതിനുവേണ്ടിയുള്ള നെട്ടോട്ടം ലോകത്തെയാകെ അവര്‍ തമ്മില്‍ വിഭജിച്ചെടുക്കുന്നതിലാണ് വിജയകരമായി കലാശിച്ചത്. ഇനി പുനര്‍വിഭജനം മാത്രമേ സാധ്യമാകൂ എന്ന സ്ഥിതിയിലുമെത്തി; യുദ്ധങ്ങളിലൂടെയാണ് അത് നടപ്പിലാക്കാന്‍ കഴിയുന്നത്. സാമ്രാജ്യത്വയുഗത്തിന്റെ, അതായത് കുത്തക മുതലാളിത്ത യുഗത്തിന്റെ സവിശേഷതയാണ് യുദ്ധങ്ങള്‍.

ധനമൂലധനത്തെ സംബന്ധിച്ച ലെനിന്റെ സങ്കല്‍പനം പലവിധത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്: "സംഭരിച്ചുവയ്‌ക്കലും''(Stock) "പ്രവഹിപ്പിക്കലും'' (flow) തമ്മിലുള്ള ആശയക്കുഴപ്പത്തെ ആധാരമാക്കിയതാണ് അത്; "വന്‍ തുകകള്‍ ഉള്‍ക്കൊള്ളുന്ന സാമ്പത്തിക ഇടപാടുകള്‍'' (high finance) സംബന്ധിച്ച ഹോബ്‌സണിന്റെ സങ്കല്‍പനത്തിനും (ധനപരവും വ്യാവസായികവുമായ താല്‍പര്യങ്ങള്‍ ഏറെക്കുറെ വ്യത്യസ്‌തമായ ബ്രിട്ടന്റെ സവിശേഷത) "ധനമൂലധനം'' അഥവാ "ബാങ്കുകളുടെ നിയന്ത്രണത്തിലുള്ളതും വ്യവസായത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതുമായ മൂലധനം'' എന്ന ഹില്‍ ഫെര്‍ഡിങ്ങിന്റെ സങ്കല്‍പനത്തിനും (വ്യാവസായികവും ധനപരവുമായ താല്‍പര്യങ്ങള്‍ ഏകോപിച്ച് നീങ്ങുന്ന ജര്‍മ്മനിയുടെ സവിശേഷത) ഇടയ്‌ക്ക് അത് ആടിക്കളിക്കുന്നു എന്നിവയാണ് ആ വിമര്‍ശനങ്ങള്‍. എന്നാല്‍ ലെനിന്റെ സിദ്ധാന്തത്തിന്റെ അന്തഃസത്ത എന്താണെന്ന് അറിയാതെയുള്ള വിമര്‍ശനങ്ങളാണ് ഇവയെല്ലാം. "സംഭരിച്ചുവയ്‌ക്കലും'' "പ്രവഹിപ്പിക്കലും'' തമ്മിലുള്ള വേര്‍തിരിവ് ഉപഭോഗ വിധേയവാദ (under-consumptionist) കാഴ്‌ചപ്പാടിനുള്ളില്‍ മാത്രമാണ് പ്രസക്തി കൈവരിക്കുന്നത്; ആ സാഹചര്യത്തില്‍ വായ്‌പാവ്യാപനത്തിലൂടെ ധനസഹായം ചെയ്യുന്ന കയറ്റുമതിമിച്ചം എന്ന അര്‍ത്ഥത്തില്‍ മൂലധന കയറ്റുമതിക്ക് മൊത്തം ചോദന (aggregate demand) ത്തെ വര്‍ദ്ധിപ്പിക്കാനുള്ള സ്രോതസ്സായി മാറാന്‍ കഴിയും. ചുരുക്കത്തില്‍, "പ്രവഹിപ്പിക്കല്‍'' പ്രസക്തമാകുന്നത് മൊത്തം ചോദനത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോഴാണ്; കയറ്റുമതി മിച്ചം കൂടാതെയുള്ള, നിക്ഷേപം തെരഞ്ഞെടുക്കാനുള്ള അവകാശ (portfolio choice) ത്തിന്റെ പ്രതിഫലനം എന്ന നിലയിലുള്ള മൂലധന കയറ്റുമതി മൊത്തം ചോദനത്തെ ബാധിക്കില്ല. ലെനിനെ ഉപഭോഗ വിധേയവാദത്തില്‍നിന്നും വേര്‍പെടുത്തി പരിശോധിച്ചാല്‍, അദ്ദേഹം സംഭരിച്ചുവെയ്‌ക്കലും പ്രവഹിപ്പിക്കലും തമ്മില്‍ വേര്‍തിരിച്ചുകാണുന്നില്ല എന്ന വിമര്‍ശനത്തിന് പ്രസക്തിയുണ്ടാവില്ല. അതേപോലെതന്നെ, മുതലാളിത്തത്തിന്റെ ഒരു ഘട്ടത്തിന്റെ മൊത്തം സവിശേഷതകളാണ് ലെനിന്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്; നിരവധി രാജ്യങ്ങളുടെ പ്രത്യേകതകള്‍ അതില്‍ അദ്ദേഹം ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്; ആ സ്ഥിതിക്ക് അദ്ദേഹം ഉപയോഗിച്ച ഏറെക്കുറെ അയവേറിയതും (elastic) മേല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതുമായ സങ്കല്‍പനങ്ങളെക്കുറിച്ച് വലിയ വിമര്‍ശനം ഉന്നയിക്കേണ്ട ആവശ്യമില്ല.

അദ്ദേഹത്തിന്റെ സിദ്ധാന്തം, അതിന്റെ സാമ്പത്തികമായ സങ്കല്‍പനത്തില്‍ തികച്ചും ലളിതമാണെങ്കിലും അതിന്റെ സന്ദര്‍ഭത്തിനുള്ളില്‍ ഏറെക്കുറെ അപ്രതീക്ഷിതമാണെങ്കിലും, സാമ്രാജ്യത്വം കൈയടക്കിവെച്ചിട്ടുള്ള അധീശാധികാരത്തിന്റെ ബന്ധങ്ങള്‍ ചിത്രീകരിക്കുന്നതില്‍ സമ്പന്നമാണ്. മുമ്പുതന്നെ വിഭജിക്കപ്പെട്ടുകഴിഞ്ഞ ഒരു ലോകത്തെ പുനര്‍ വിഭജിക്കാനുള്ള പരിശ്രമം സങ്കീര്‍ണമായ നിരവധി രൂപങ്ങള്‍ കൈക്കൊള്ളുന്നു (യുദ്ധത്തെ കണക്കിലെടുക്കാതെതന്നെ). കോളനികള്‍, അര്‍ദ്ധ കോളനികള്‍, സാധാരണ സ്വതന്ത്ര രാജ്യങ്ങളുടെ പരമാധികാരത്തെ തകര്‍ക്കല്‍, പോര്‍ച്ചുഗലിനെപ്പോലെയുള്ള കൊളോണിയല്‍ ശക്തികള്‍ക്കുമേല്‍പോലും പ്രത്യയശാസ്‌ത്രപരമായ അധീശാധികാരം സ്ഥാപിക്കാല്‍ ഇത്യാദി. അന്താരാഷ്‌ട്രബന്ധങ്ങളുടെ ലോകത്തെ ലെനിന്റെ സിദ്ധാന്തം മാർൿസിസ്‌റ്റ് വിശകലനത്തിനായി തുറന്നുകൊടുത്തു.

യൂറോപ്യന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിലെ തിരുത്തല്‍വാദ (റിവിഷനിസം)ത്തെ വിശദീകരിക്കാന്‍ 1908-ല്‍ ലെനിന്‍ പരിശ്രമിച്ചിരുന്നു. മുതലാളിത്ത മത്സരത്തില്‍ പുറന്തള്ളപ്പെടുന്ന ചെറുകിട ഉല്‍പാദകരുടെ തൊഴിലാളിവര്‍ഗത്തിന്റെ ചേരിയിലേക്കുള്ള തള്ളിക്കയറ്റം, അതിനോടൊപ്പം തിരുത്തല്‍വാദത്തിന് മണ്ണൊരുക്കുന്ന അന്യവര്‍ഗ പ്രത്യയശാസ്‌ത്രത്തെക്കൂടി തൊഴിലാളിവര്‍ഗ ചേരിയിലേക്ക് കൊണ്ടുവന്നു. കുത്തക മുതലാളിത്ത ശക്തികളുടെ "അമിത ലാഭ''ത്തില്‍നിന്നുള്ള കൈക്കൂലിക്ക് അടിപ്പെട്ട തൊഴിലാളിവര്‍ഗത്തില്‍ ഒരു വിഭാഗത്തെ, പ്രത്യേകിച്ച് ട്രേഡ്‌യൂണിയന്‍ നേതൃത്വത്തെയാണ്, എംഗല്‍സിന്റെ ചില പരാമര്‍ശങ്ങളില്‍നിന്നുള്ള സൂചന ഉള്‍ക്കൊണ്ടുകൊണ്ട് ലെനിന്‍ "സാമ്രാജ്യത്വം'' എന്ന കൃതിയില്‍ തിരുത്തല്‍വാദികള്‍ എന്ന് വിശദീകരിച്ചത്. "അസമമായ വിനിമയ''ത്തെ ആധാരമാക്കിയുള്ള പില്‍ക്കാല വാദഗതികളില്‍നിന്നും ലെനിന്റെ ഈ നിലപാടിനെ വേര്‍തിരിച്ചു കാണേണ്ടതുണ്ട്. വികസിത രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗവും ചൂഷകവിഭാഗത്തിന്റെ ഭാഗംതന്നെയാണെന്ന് അവകാശപ്പെടുന്നിടംവരെ അത് എത്തി. സാമ്രാജ്യത്വ ചൂഷണത്തിന്റെ പ്രത്യക്ഷത്തിലുള്ള ഗുണഭോക്താക്കളെ മാത്രം ഒരു ഇടുങ്ങിയ വരിയില്‍ ഒതുക്കുകയായിരുന്നില്ല അദ്ദേഹം. മറിച്ച്, ആ പ്രതിഭാസത്തെ കുത്തകയുമായി ബന്ധപ്പെടുത്തി. കുത്തകാധിപത്യം നടപ്പിലാക്കാത്ത അസമമായ വിനിമയം എന്ന സിദ്ധാന്തം ദുരുപദിഷ്‌ടിതമാണ്. സമ്പന്ന കേന്ദ്രങ്ങളും (metropolis) ചുറ്റുവട്ടത്തു (periphery) ള്ളവരും പ്രത്യേക പ്രവര്‍ത്തനങ്ങളില്‍ വൈദഗ്ധ്യം നേടുന്നില്ലെങ്കില്‍ അവരുടെ നിലനില്‍പുതന്നെ ഇല്ലാതാവും; എന്നാല്‍ കുത്തകയുടെ അഭാവത്തില്‍ ഇത്തരം വൈദഗ്ധ്യവല്‍ക്കരണത്തെ അവര്‍ക്ക് വിശദീകരിക്കാനാവില്ല. കുത്തകയെ സംബന്ധിച്ച ലെനിനിസ്‌റ്റ് ഊന്നല്‍ ആ വിഷയത്തെ സംബന്ധിച്ച കൂടുതല്‍ ഫലപ്രദമായ സമീപനമാണ് - ഒരു ഇടുങ്ങിയ മണ്ഡലത്തിനും അപ്പുറത്തേക്ക് ഗുണഭോക്താക്കളുടെ വൃത്തത്തെ വിപുലമാക്കുകയാണെങ്കില്‍പോലും ഇതാണ് സ്ഥിതി.

"സാമ്രാജ്യത്വം'' എന്ന തന്റെ കൃതിയില്‍ ലെനിന്‍, "തീവ്ര-സാമ്രാജ്യത്വം'' (Ultra-imperialism) എന്ന നിലയില്‍ സാര്‍വദേശീയമായി ഏകീകൃതമായ ധനമൂലധനം സമാധാനപരമായ കരാറിലൂടെ ലോകത്തെ കൂട്ടായി കൊള്ളയടിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള കാള്‍ കൌട്സ്‌ക്കിയുടെ മന്ത്രോച്ചാരണത്തെ ലെനിന്‍ വിമര്‍ശിച്ചിട്ടുണ്ട്. വിവിധ ധനമൂലധനശക്തികള്‍ക്കിടയില്‍ അവ തമ്മിലുള്ള പരസ്‌പര ധാരണയുടെ അടിസ്ഥാനത്തില്‍ ലോകത്തെ പങ്കിട്ടെടുക്കുമെന്ന് കരുതിയാല്‍തന്നെ, അത് യാഥാര്‍ത്ഥ്യമായാല്‍തന്നെ, ആ സമയത്തെ അവര്‍ ഓരോരുത്തരുടെയും ആപേക്ഷികമായ ശക്തിയെ മാത്രമെ അത് പ്രതിഫലിപ്പിക്കുന്നുള്ളൂ. എന്നാല്‍ മുതലാളിത്തത്തിന്റെ സഹജ സവിശേഷതയായ അസമമായ വികസനം ഈ ആപേക്ഷികമായ ശക്തിയെ അനിവാര്യമായും കീഴ്‌മേല്‍ മറിക്കും; ഇത് സംഘട്ടനങ്ങള്‍ക്ക് ഇടയാക്കുകയും തുടര്‍ന്ന് യുദ്ധത്തില്‍ കലാശിക്കുകയും ചെയ്യും. യുദ്ധങ്ങള്‍ക്കിടയിലുള്ള താല്‍ക്കാലിക യുദ്ധവിരാമത്തിന്റെ ഇടവേളയാകാന്‍ മാത്രമേ "തീവ്രസാമ്രാജ്യത്വ''ത്തിനു കഴിയൂ. യുദ്ധാനന്തരകാലത്തെ അനുഭവങ്ങളെ ആധാരമാക്കി പലരും വാദിക്കുന്നത് കൌട്സ്‌ക്കിയന്‍ സങ്കല്‍പനമാണ് ലെനിന്റേതിനെക്കാള്‍ ശരിയെന്നാണ്. സാമ്രാജ്യത്വത്തിനുള്ളിലെ കിടമത്സരങ്ങള്‍ക്ക് പാൿസ് അമേരിക്കാനയ്‌ക്കു കീഴില്‍ (അമേരിക്കന്‍ ആധിപത്യത്തിന്‍കീഴില്‍ സമാധാനം) തീവ്രത കുറഞ്ഞിരിക്കുന്നു.

എന്നാല്‍, ഇവിടെ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടതായുണ്ട്: ഒന്നാമത്, ദേശീയാടിസ്ഥാനത്തിലുള്ളതും ദേശീയ രാഷ്‌ട്രങ്ങളുടെ സഹായം ലഭിക്കുന്നവയുമായ വിവിധ ധനമൂലധനങ്ങള്‍ക്കിടയില്‍ കൌട്സ്‌ക്കി കണ്ടിരുന്നതുപോലെ ഈയിടെയായി യോജിപ്പുണ്ടാകുന്നില്ല. എന്നാല്‍, ഒരു പുതിയ അന്താരാഷ്‌ട്ര ധനമൂലധനവും അതുകൊണ്ടുതന്നെ ഒരു പുതിയ സാമ്രാജ്യത്വവും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. മൂലധനം കൂടുതല്‍ കേന്ദ്രീകരിക്കുന്നതിന്റെയും അതിര്‍ത്തി കടന്നുള്ള മൂലധന പ്രവാഹത്തിനുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്നതിന്റെയും, അതായത് പണത്തിന്റെ ആഗോളവല്‍ക്കരണ പ്രക്രിയ, ഉല്‍പ്പന്നമാണത്. ചുരുക്കത്തില്‍ ഇന്ന് നാം കാണുന്നത്, കൌട്സ്‌ക്കി - ലെനിന്‍ കൂട്ടായ്‌മയെ ഒന്നിച്ച് കടത്തി വെട്ടുന്ന ഒരു പുതിയ പ്രതിഭാസത്തെയാണ്. രണ്ടാമതായി, അന്താരാഷ്‌ട്ര ധനമൂലധനത്തിന്റെ ആവിര്‍ഭാവം, സാമ്രാജ്യത്വശക്തികള്‍ക്കിടയിലെ യുദ്ധങ്ങളെ നിയന്ത്രിച്ചപ്പോള്‍തന്നെ, യുദ്ധം ഇല്ലാതാക്കിയിട്ടില്ല. യുദ്ധമാതൃകകള്‍ മാറിയിട്ടുണ്ട്; പക്ഷേ യുദ്ധങ്ങള്‍ അതിന്റെ എല്ലാ ഭീകരതകളോടുംകൂടി നിലനില്‍ക്കുന്നു. ഇപ്പോഴത്തെ സ്ഥിതിവിശേഷം ലെനിന്‍ പറഞ്ഞതില്‍നിന്നും വ്യത്യസ്‌തമാണ്; പക്ഷേ, അദ്ദേഹത്തിന്റെ സിദ്ധാന്തസംഹിത ഇപ്പോഴും ഈ പുതിയ സ്ഥിതിവിശേഷത്തെയും വിശകലനം ചെയ്യാന്‍ പറ്റിയ മാനദണ്ഡമാണ്.

വിപ്ളവാനന്തര രചനകള്‍

ലെനിന്റെ അസംഖ്യം വിപ്ളവാനന്തര രചനകള്‍ ഇപ്പോഴും അത്യധികം പ്രാധാന്യം അര്‍ഹിക്കുന്നവയും പ്രത്യേകവും കൂടുതല്‍ സമഗ്രവുമായ പരിശോധന ആവശ്യമുള്ളവയുമാണ്. ആഭ്യന്തരയുദ്ധം അവസാനിച്ചതോടെ, "യുദ്ധകാല കമ്യൂണിസം'' "പുതിയ സാമ്പത്തികനയ''ത്തിന് വഴിമാറിക്കൊടുത്തു. അത് മുതലാളിത്ത പ്രവണതയുടെ സാധ്യത തുറന്നുകൊടുത്തു; എന്നാല്‍, സമ്പദ്ഘടനയുടെ ഉന്നതാധികാര കേന്ദ്രങ്ങളില്‍ തൊഴിലാളിവര്‍ഗ ഭരണകൂടത്തിന്റെ നിയന്ത്രണം നിലനിര്‍ത്തുന്നതിലൂടെ അതിനെ നിലയ്‌ക്കുനിര്‍ത്താവുന്ന തരത്തിലായിരുന്നു അത്. മുതലാളിത്ത പുന:സ്ഥാപനത്തിനെതിരായ നെടുങ്കോട്ടയെന്ന നിലയില്‍ കേന്ദ്രീകൃത ഭരണകൂടത്തിന് നല്‍കിയ ഈ പ്രാധാന്യം, ക്രമേണ ആ വ്യവസ്ഥിതി ജീര്‍ണിക്കുന്നതിനുള്ള വിത്തുപാകിയതായി പലരും കരുതുന്നുണ്ട്. അതുപ്രകാരം കേന്ദ്രീകൃത വ്യവസ്ഥയുടെ ബോധപൂര്‍വമുള്ള സംസ്ഥാപകനായിരുന്നു ലെനിനെന്നും സ്റ്റാലിന്‍ യുഗത്തില്‍ അത് പരിപൂര്‍ണതയില്‍ എത്തുകയാണുണ്ടായതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍, ഇത് ലെനിനെ തെറ്റായി വായിക്കലാണ്; സോഷ്യലിസത്തെ സംബന്ധിച്ചഅഭിപ്രായ സ്വാതന്ത്ര്യവാദാത്മകമായ അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ കാഴ്‌ചപ്പാട് അദ്ദേഹം ഒരിക്കലും കൈവെടിഞ്ഞിരുന്നില്ല. ജര്‍മ്മന്‍ വിപ്ളവത്തിന്റെ വിജയസാധ്യതകള്‍ മങ്ങിയതിനെ തുടര്‍ന്നും ലെനിന്‍ ചൈന, ഇന്ത്യ തുടങ്ങിയ പൌരസ്‌ത്യനാടുകളിലേക്ക് പ്രതീക്ഷയോടെ നോക്കാന്‍ ആരംഭിച്ചതിനുശേഷം ശത്രുക്കളാല്‍ വലയംചെയ്യപ്പെട്ട സോവിയറ്റ് യൂണിയനെ സംരക്ഷിക്കുന്നതിനുവേണ്ടി കെട്ടിപ്പടുത്തതായിരുന്നു കേന്ദ്രീകൃതമായ ഭരണകൂട സംവിധാനംപോലും.

ഭരണകൂടം കൊഴിഞ്ഞുപോകുന്നത് സംബന്ധിച്ച് 1917 ആഗസ്റ്റില്‍ എഴുതിയ "ഭരണകൂടവും വിപ്ളവവും'' എന്ന കൃതിയില്‍ ദീര്‍ഘദര്‍ശനം ചെയ്‌ത ലെനിന്‍, അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തില്‍ ഊന്നിയ വിമോചനപരമായ ഈ കാഴ്‌ചപ്പാട് തൊഴിലാളിവര്‍ഗ ഭരണകൂടം രൂപീകരിച്ച അതേ കാലത്തുതന്നെ, 1917 ഒൿടോബറില്‍തന്നെ, നടത്തിയ തന്റെ പരാമര്‍ശത്തില്‍ ഇങ്ങനെ ആവര്‍ത്തിച്ചുറപ്പിച്ചിരിക്കുന്നു -"നമുക്ക് ഇപ്പോള്‍തന്നെ, പത്തു ദശലക്ഷം ആളുകളെയെങ്കിലും ഉള്‍ക്കൊള്ളുന്ന-ഇരുപത് ദശലക്ഷംപേരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും-ഭരണകൂട ഉപകരണം പ്രവര്‍ത്തിപ്പിച്ചു തുടങ്ങാന്‍ കഴിയണം''. നിര്‍ണായകമായ നിമിഷങ്ങളില്‍പോലും, കേന്ദ്രീകൃതമായ ഭരണകൂട ഉപകരണം സൃഷ്‌ടിക്കാന്‍ സാഹചര്യങ്ങള്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയിട്ടും, ട്രേഡ്‌യൂണിയനുകളുടെ സൈനികവല്‍ക്കരണത്തിനെതിരെ എന്നതുപോലെയുള്ള കാര്യങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഈ വിമോചനപരമായ വീക്ഷണത്തില്‍നിന്നും ഉയര്‍ന്നുവന്നതാണ്. സോവിയറ്റ് ജനാധിപത്യം പ്രവര്‍ത്തനരഹിതമായതിനുശേഷംപോലും, ലെനിന്‍ ശ്രദ്ധചെലുത്തിയിരുന്നത് ചുരുങ്ങിയപക്ഷം പാര്‍ടിയെങ്കിലും കേന്ദ്രീകൃതമായ ബ്യൂറോക്രാറ്റിക് സംവിധാനമായി മാറാതിരിക്കാനാണ്. അങ്ങനെയാണ് അദ്ദേഹത്തിന്റെ "അവസാന സമരം'' പാര്‍ടിയുടെ ഉദ്യോഗസ്ഥ മേധാവിത്വവല്‍ക്കരണത്തെ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായത്. ഫ്യൂഡല്‍ ഏകാധിപത്യത്തില്‍നിന്നും ഉയര്‍ന്നുവന്ന ഒരു സമൂഹത്തില്‍ "ജനാധിപത്യ കേന്ദ്രീകരണം'' (ലെനിനിസ്‌റ്റ്പാര്‍ടിയുടെ സംഘടനാ തത്വം) നടപ്പാക്കുന്നത് ഉദ്യോഗസ്ഥ മേധാവിത്വപരമായ കേന്ദ്രീകരണമായി അതിവേഗം അധഃപതിക്കാന്‍ ഇടയുണ്ടെന്ന് അദ്ദേഹം തികഞ്ഞ വ്യക്തതയോടെയും ദീര്‍ഘവീക്ഷണത്തോടെയും കണ്ടു. സോഷ്യലിസത്തിന്റെ വിമോചനപരമായ ദൌത്യത്തിനെതിരെ കേന്ദ്രീകരണത്തെ പ്രതിഷ്ഠിച്ച ആള്‍ എന്ന് ലെനിനെ വിശേഷിപ്പിക്കുന്നത് ശരിയല്ല.

******

പ്രഭാത് പട്നായിക്

ഞായറാഴ്‌ച, ഓഗസ്റ്റ് 01, 2010

കെഎം മാത്യു



അതേ തീര്‍ത്തും അനുശോചിക്കണ്ടത് തന്നെയാണ് കെ എം മാത്യുവിന്റെ വിയോഗം!
ഇടതുപക്ഷം, വിശേഷ്യാ cpi(m)-നെ ശത്രുവായി കാണുകയും വളറെ കണിശമായി ആക്രമിക്കുക എന്ന കര്‍മം പ്രൊഫഷ്ണനലായി ജീവിതാവസനംവരെ ചെയ്തുപോനു എന്നുള്ളതുതന്നെയാണ് അദ്ദേഹത്തിനോട് നമുക്കുള്ള ബഹുമാനത്തിനു കാരണം! ഇത്രയും വിജയപൂര്‍വം cpi(m)-നെ ആക്രമിച്ചിട്ടും അതിനു ഒരുപോരലുപോലും ഏല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് മക്സിസം അനുദിനം വികസിക്കുകയും ചിരിത്രപരമായി സമൂഹത്തില്‍ ഇടപെടുകയും ചെയുന്ന ശാസ്ത്രിയമായ ഒരു ചിന്താ ധാരയാണ് എന്നു ചുരുങ്ങിയ പക്ഷം കേരളത്തെയേങ്കിലും ബോധ്യപെടുത്താന്‍ കഴിഞ്ഞു എന്നതാണ് മനോരമാ കുടമ്പത്തിന്റെയും കെ എം മാത്യുവിന്റെയും പ്രശക്തി! അതേ ഒരു പ്രവര്‍ത്തിയുടെ ഓപ്പോസിറ്റ് അല്ലെങ്കില്‍ മാക്സിസത്തിന്റെ സത്തായ നിഷേധത്തിന്റെ നിഷേധം എന്ന ശാസ്ത്രീയ കാഴച്ചപാട് സ്വന്തം പ്രൊഫഷ്ണലിസത്തിലൂടെ മനോരമ കാണിച്ചുതന്നത് അവരുടെ ആഗ്രഹപ്രകരമല്ലെങ്കിലും സമ്പവിച്ചത് അതാണ് അല്ലെങ്കില്‍ മാക്സിസമാണ് ശരി എന്നത് കേരളത്തെ ബോധ്യപെടുത്തി കൊടുത്തു എന്നതാണ് കെ എം മാത്യുവിന്റെ ജീവിതത്തില്‍ നിന്നും കിട്ടിയ ബാലപാഠം!  

ബുധനാഴ്‌ച, ജൂലൈ 28, 2010

മതവും മാക്സിസവും

Saleel@china:
ഇന്ത്യയുടെ മത നിരപേക്ഷതതെയോ മത സവ്ാര്‍തറതതെയോ എതിര്‍ക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല എന്നല്ല ഈ സവ്ൃദത്തിന്റെയും സംവാദത്തിന്റെയും മൂല്യങ്ങളെ ഇസ്ലാം അതിലേറെ മൂര്‍ത്തമായി പ്രതിനിധീകരിക്കുന്നു എന്നു ജമാഅത്ത്‌ മനസിലാക്കുന്നു.മതം മനുഷ്യന്റെ സാമൂഹികവും സാമ്പത്ികവും രാഷ്ട്രീയവുമായ സകല പ്രശനകള്‍ക്കും പരിഹാരം നിര്‍ദേശിയ്ക്കാന്‍ കഴിവുള്ള ഒന്നാണെന്നാണ് നാം പറയുന്നത്‌.കാമ്മൂണിസ്റ്റൂകള്‍ക്ക്  മാത്രമേ സാമൂഹിക ഇടപെടലുകള്‍ ആകാന്‍ പാടുള്ളൂ എന്നത്‌ എവിടുത്തെ നീതിയാണ്. കേവലം അനൂഷ്ടാനങ്ങളിലും പ്രാര്‍ഥതനകളീമായി ഉള്ള ഒരു ജീര്‍ണിച്ച സംവിധാനമായി ഒരു മതവും ആവാണ്‌ പാടില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്‌. പ്രാര്‍ഥനയിലേയും അനൂഷ്ടാനകളിലേയും ചൈതന്യം ജീവിതത്തിന്റെ സാര്‍വ മേഖലകളിലും മനുഷ്യന് ഊര്‍ജം നല്‍കുന്നില്ലെങ്കില്‍ പിന്നെ അവയൊക്കെ എന്തിനാണ്‌?
അത്തരം കപട കാട്ടിക്കൂറ്ടലുകളായി മതം ആയിതതീരെന്ടത്‌ ഈ രാജ്യതത്‌ പൌരോഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരു പറഞ്ഞു ജനങ്ങളെ വഞ്ചിക്കുന്നവരുടേതാണു.  ഇസ്ലാം മതമാവട്ടെ ഹിന്ദു മതമാവട്ടെ മറ്റേത് മതമാവട്ടെ ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കേണ്ട മൂല്യവതായ ആദര്‍ശങ്ങളെ പ്രതിനിധീകരിക്കുന്നില്ലെങ്കില്‍ ആ മതതിനു പിന്നെ ജീവനുണ്ടെന്നു പറയുന്നതിനു വല്ല അര്‍ഥാവുമുണ്ടോ? സകല അനീതികള്‍ക്കുമെതിരെ ശബ്ദിക്കാന്‍ ഈശ്വരന്‍ ആവശ്യപ്പെടുന്നുണ്ട്‌. അതു ഇവരുടെ എന്നല്ല സകല മനുഷ്യാരുടെയും പ്രശ്നങ്ങളേ അഭിസമ്ബോദങ ചെയ്യുന്നുണ്ട്‌ സുഹൃത്തെ...
                   കാട്ടുകടന്നല്‍:

                                                   
                                                     ഇതും അവകാശങ്ങള്‍ ഉള്ളവര്‍ തന്നെ ...                                                    
എങ്കില്‍ ഇവരുടെ പ്രശ്നങ്ങള്‍ ആദ്യം ഈശ്വരനോട് പറയു ഇതു പലസ്തീനിലെ മുസ്ലിം സഹോദരങ്ങള്‍ ആണ്.
ഈശ്വരന്‍ ആവശ്യ പ്പെടുക മാത്രമേ ചെയ്യുന്നുള്ളൂ...അയാള്‍ സര്‍വശക്തന്‍ അല്ലെ!              
Saleel@china:
     മതവൈവിധ്യത ദൈവനിശ്ചിതമായ പ്രകൃതിനിയമത്തിന്റെ ഭാഗമാണ്. അതിനാല്‍ മതസ്വാതന്ത്യ്രവും മതപ്രബോധന പ്രചാരണ അവകാശവും മതാനുഷ്ഠാനങ്ങളുടെയും നിയ ക്രമങ്ങളുടെ അനുധാവനവും ഏതൊരാളുടെയും മൌലികാവകാശമാണ്.
സാമൂഹ്യ നീതിയെ മനുഷ്യന്റെ മൌലികാവകാശമായാണ് കാണുന്നത്. അതിനാല്‍, ഭക്ഷണം വസ്ത്രം,പാര്‍പ്പിടം, വിദ്യാഭ്യാസം,ചികില്‍സ,വെള്ളം,വെളിച്ചം തുടങ്ങിയ മൌലികാവകാശങ്ങളുടെ പൂര്‍ത്തീകരണം മുഴുവന്‍ മനുഷ്യരുടേയും മൌലികാവകാശമാണ്. ജാതി,മത,വര്‍ഗ,വര്‍ണ,ദേശ,ഭാഷ,കാല,കുല ഭേദങ്ങള്‍ക്കതീതമായി എല്ലാ മനുഷ്യരും നിയമത്തിന്റെ മുന്നില്‍ തുല്യരായിരിക്കണമെന്നതും തതടിസ്ഥാനത്തിലുള്ള നീതി എല്ലാവര്‍ക്കും ലഭ്യമായിരിക്കണമെന്നതും മതം മുന്നോട്ട് വക്കുന്ന മൌലിക മനുഷ്യാവകാശങ്ങളില്‍ പെടുന്നു. മനുഷ്യജീവിതം മരണത്തോടെ അവസാനിക്കുമെങ്കില്‍ നീതിയെ സംബന്ധിച്ച ഈ ചോദ്യങ്ങളെല്ലാം തീര്‍ത്തും പ്രസക്തങ്ങളാണ്. എങ്കില്‍ ജനനം മുതല്‍ മരണം വരെയുള്ള ജീവിതം എല്ലാവര്‍ക്കും ഒരേപോലെ തുല്യമായി അനുഭവിക്കാനും ആസ്വദിക്കാനും അവസരം ലഭിക്കുകതന്നെ വേണം. എന്നാല്‍ നീതിമാനായ ദൈവം മരണത്തോടെ മനുഷ്യജീവിതം അവസാനിപ്പിക്കുന്നില്ല. ഐഹിക ജീവിതം കര്‍മകാലമാണ്. വിചാരണയും വിധിയും കര്‍മഫലവും മരണശേഷം മറുലോകത്താണ്. ഓരോരുത്തര്‍ക്കും ഭൂമിയില്‍ നിര്‍വഹിക്കാനുള്ള ബാധ്യത അവരവര്‍ക്ക് നല്‍കപ്പെട്ട കഴിവുകള്‍ക്കനുസരിച്ചാണ്. പണക്കാരന്റെയത്ര ബാധ്യത പാവപ്പെട്ടവന്നില്ല. പണ്ഡിതന്റെ ചുമതല പാമരന്നില്ല. പ്രതിഭാശാലികളുടെ ഉത്തരവാദിത്വം സാമാന്യബുദ്ധിക്കില്ല. മന്ദബുദ്ധിക്ക് അത്രയുമില്ല. വികലാംഗന് പൂര്‍ണ ആരോഗ്യവാനെ അപേക്ഷിച്ച് കുറഞ്ഞ ഉത്തരവാദിത്വമേയുള്ളൂ. ഈ ബാധ്യതകളുടെ നിര്‍വഹണമാണ് ജീവിതത്തിന്റെ ജയാപജയങ്ങളുടെ നിദാനം. ഓരോരുത്തര്‍ക്കും ലഭ്യമായ കഴിവുകള്‍ ഏതുവിധം വിനിയോഗിച്ചുവെന്നതാണ് വിലയിരുത്തപ്പെടുക.

  കാട്ടുകടന്നല്‍:
ഇത്രയ്ക്കും കഷ്ട്ടപ്പെട്ടു പാവങ്ങളെ ദ്രോഹിക്കുന്ന ഈശ്വരന്‍ നീതിയുക്തന്‍ തന്നെ,. താങ്കള്‍ക്ക് നന്നായി ജീവിക്കാന്‍ ഈശ്വരന്‍ അനുവാദം തന്നു..പാവപ്പെട്ടവന്‍ മരണത്തിനു ശേഷം സുഖിക്കട്ടെ ...നല്ല നീതി .... 
മരിച്ചിട്ട് നന്നായി ജീവിക്കാം എന്ന് പറയുന്നത് നല്ല യുക്തി തന്നെ .....  നിങ്ങളുടെ ഈ കാഴ്ചപ്പാട് കൊള്ളാം. വെടിയേറ്റ്‌ മരിക്കുന്ന കുട്ടികള്‍ മരിക്കട്ടെ, അവര്‍ അതിനു വിധിക്കപ്പെട്ടവര്‍ ആണ്. അവര്‍ക്ക് മരണശേഷം നല്ല ജീവിതം കിട്ടും. അതുകൊണ്ട് പാവങ്ങളെ നിങ്ങള്‍ മറിക്കാന്‍ ഒരുങ്ങി ഇരിക്ക്. ഇവിടെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല.അതിനാല്‍ ,മരിച്ചോള് ഞങ്ങള്‍ക്ക് മാത്രമേ ഇവിടെ കര്‍മ്മം ചെയ്യാനുള്ളൂ ...."അവന്‍ വളരെ വലിയവന്‍ ആണ്. പ്രിയനേ ...അയാളോട് നല്ല ആളുകളെ ഉണ്ടാക്കിയാല്‍ മതി എന്ന് പറയു ....അതോ അയാള്‍ പണി അറിയാത്ത പണിക്കാരന്‍ ആണോ...?..അയാളെക്കാളും നല്ലത് ബുഷ്‌ തന്നെ .! മരണ ശേഷം ഉള്ള ജീവിതം ആര്‍ക്കും അറിയാത്തത് കൊണ്ട് പാവങ്ങളെ പറ്റിക്കാന്‍ എളുപ്പം ആണ് അല്ലെ....? 
           Saleel@china:
ഉള്ളവന്റെ ധനത്തില്‍ ഇല്ലാത്തവാന് അവകാശമുണ്ടെന്നു, കഷ്ടപ്പെടുന്നവനെ സഹായിക്കാണമെന്ന്
അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവന് വേണ്ടി സമരം ചെയ്യല്‍ എല്ലാവരുടെയും ബാധ്യത്യാണെന്ന്,
അധര്‍മങ്ങള്‍ക്കെതിരെ ധര്‍മത്തിന്റെ പക്ഷം ചേരണമെന്നു, നന്മയില് സഹകരിക്കാനും തീന്മയെ ചെറുക്കാനും പറയുന്ന മതം.... അത്‌ പോരാട്ട ഭൂമിയില്‍ കഷ്ടപ്പെടുന്നവര്‍ക്ക്, മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ജീവിതത്തില്‍ പലതും ബലി കഴിച്ചവര്‍ക്ക്, നന്മയില്‍ ഉറച്ചുനിന്നതിന്റെ പേരില്‍ പ്രയാസങ്ങള്‍ അനുഭവിച്ചവര്‍ക്ക്, നീതി ലഭിക്കുന്ന ഒരു നാള്‍ വരും എന്ന് വാഗ്ദാനം ചെയ്യുന്നു. പിന്നെ, ഭൂമിയില്‍ ആര്‍ എത്ര ശ്രമിച്ചാലും നിഷ്കൃഷ്ടമായ നീതി നടപ്പിലാക്കുക സാധ്യമല്ലാത്തതിനാലാണ് അത് സാധ്യമാവുന്ന പരലോകം അനിവാര്യമാകുന്നത്. ഒരാളെ വധിച്ചാല്‍ നീതി നടത്തുമ്പോള്‍ പരമാവധി സാധ്യമാവുക കൊലയാളിയെ വധിക്കലാണല്ലോ. അങ്ങനെ ഘാതകന്റെ കഥ കഴിച്ചതുകൊണ്ട് കൊല്ലപ്പെട്ടവന്റെ വിധവയ്ക്ക് ഭര്‍ത്താവിനെയും അനാഥരാവുന്ന മക്കള്‍ക്ക് പിതാവിനെയും തിരിച്ചുകിട്ടുകയില്ലല്ലോ. വധിക്കപ്പെട്ടവന്‍ ഇരുപതുകാരിയുടെ ഭര്‍ത്താവും നാലു മക്കളുടെ പിതാവും കൊലയാളി മുപ്പത്തഞ്ചുകാരിയുടെ ഭര്‍ത്താവും രണ്ടു മക്കളുള്ളവനുമാണെങ്കില്‍ ഇരുപതുകാരി, വിധവയും നാലു മക്കള്‍ അനാഥരുമാകുന്നതിനുപകരം മുപ്പത്തഞ്ചുകാരി വിധവയും രണ്ടു മക്കള്‍ അനാഥരുമാകുന്നത് ഒരിക്കലും നീതിയാവുകയില്ല. അതിനാല്‍ ഭൂമിയിലെ ശിക്ഷാ നിയമങ്ങള്‍ ഇവിടെ സമാധാനം സ്ഥാപിക്കാനുള്ള ഉപാധി മാത്രമാണ്. നിഷ്കൃഷ്ടവും കണിശവുമായ നീതി ഇവിടെ സാധ്യമല്ല. അത് മരണശേഷം മറുലോകത്താണ്. അല്ല വെടിയേറ്റു കിടക്കുന്ന കുട്ടികളെപ്പറ്റി ഇസ്ലാം പറയാത്തഥായി നീകള്‍ക്ക് എന്താനാവോ പറയാനുള്ളത്. നന്ന് ചുരുങ്ങിയത് അവര്‍ക്ക് നീതി ലഭിക്കുന്ന ലോകം ഉണ്ടെന്നു ഇസ്ലാം വാഗ്ദാനം ചെയ്യുന്നു. ഈ ഭൂമിയില്‍ അവര്‍ക്ക് വേണ്ടി പോരാടാന്‍ നമ്മോട് ആവശ്യപ്പെടുന്നു. ഇതിലുപരി താങ്കള്‍ക്കെന്താണവോ പറയാനുള്ളത്? 
        കാട്ടുകടന്നല്‍:
പ്രിയപ്പെട്ടവനെ ....ഞാന്‍ ചോദിച്ച ചോദ്യം ഏന്തേ മറക്കുന്നു ...?..ആദ്യം അതിനു ഉത്തരം പറയു കമ്മ്യൂണിസം നമുക്ക് ചര്‍ച്ച ചെയ്യാം..അതിനു എനിക്ക് വ്യക്തമായ ഉത്തരങ്ങളും ഉണ്ട് . ഞങ്ങള്‍ അതിലും വലിയ നിലയില്‍ പ്രവര്‍ത്തിക്കുന്നു. ഞങ്ങളില്‍ ഒരാളായി നിന്ന് പൊരുതാന്‍ ഒരു മതത്തിന്റെയും ടികെറ്റ് വേണ്ട എന്നത് തന്നെ ഒരു വലിയ വ്യത്യാസം ആണ് . വെടിയേറ്റ കുട്ടികളോട് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കാത്തത്..ഞങ്ങളുടെ രേച്ചാല്‍ കോരി പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ജൂലയാസ് ഫുചിക് പറഞ്ഞിട്ടുണ്ട് .ഞങ്ങളുടെ ചെ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ മിലന്ലായി ജോയ പറയുന്നുണ്ട് ... സര്‍വ ശക്തന്‍ ആയ ഒരുവന്‍ കൂട്ടുണ്ടായിട്ടു ഏന്തേ ഇതുവരെ നീതി വന്നില്ല...?...ഉണ്ടാക്കിയപ്പോള്‍ ഇതു നന്നായി സൃഷ്ട്ടിക്കാത്തത് എന്താണ് ...? പ്രിയ സുഹൃത്തേ എനിക്ക് ഉള്ള സംശയം ചോദിച്ചത് നിങ്ങളെ ജയിക്കാന്‍ ആല്ല. നീതി ആരും തരില്ല കാരണം ഇവിടെ ഞങ്ങളെ വിശ്വസിച്ചു കൂടെ ഉള്ളവര്‍ പാവങ്ങള്‍ ആണ്. അവര്‍ക്ക് നീതി ആരും നല്‍കുന്നില്ല..ഞങ്ങള്‍ അധികാരത്തില്‍ കൂടി ഇവിടെ നീതി നടപ്പാക്കും. ഞങ്ങള്‍ ഭൂരിപക്ഷതിനെ അഭിസംബോധന ചെയുന്നവര്‍ ആണ് എന്നതുകൊണ്ട്‌ ഞങ്ങള്‍ക്ക് ലോകത്തില്‍ ശക്തികൂടി വരുകയെ ഉള്ളു.....!
           Saleel@china:
മനുഷ്യസമൂഹത്തിന്റെ വിമോചനത്തിനായി രക്ത സാക്ഷ്യം വഹിച്ച വ്യത്യസ്ത തലങ്ങളിലുള്ള ആളുകളൊക്കെ നഷ്ടകാരികളായിരുന്നെന്നാണോ? അവര്‍ക്കൊന്നും നീതി ലഭിക്കേണ്ടതില്ലെ? ഗാന്ധിജിയും ചെകുവേരയുംമറ്റും മറ്റുമൊക്കെ വിഡ്ഡികളായിരുന്നോ? അവരുടെ ജീവിതന്‍ അവര്‍ക്ക് തീര്‍ത്തും നഷ്ടപ്പെട്ടു എന്നാണെങ്കില്‍ ഈതു നീതിയാണ് അതു പ്രതിനിധീകരിക്കുന്നത്? ഇസ്ലാമിന്റെ ഭൂമികയില്‍ നിന്ന് പോരാടാന്‍ നീതതിബോധമുള്ള ആര്‍ക്കും അവകാശമുണ്ട്‌. അതു ഒരു മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ലേബല് ആവശ്യമില്ല തന്നെ... ലാബനാനിലെ ഹിസ്ബുള്ളയില്‍ ഒട്ടനവധി ക്രിസ്ത്യന്‍ വിശ്വാസികളുണ്ട്‌. ഇവിടെ ചോദ്യം ഞാന്‍ നേരത്തെ പറഞ്ഞിരുന്നു, മതം മനുഷ്യന്റെ സാമൂഹികവും സാമ്പത്ികവും രാഷ്ട്രീയവുമായ സകല പ്രശനകള്‍ക്കും പരിഹാരം നിര്‍ദേശിയ്ക്കാന്‍ കഴിവുള്ള ഒന്നാണെന്നാണ് നാം പറയുന്നത്‌. കാമ്മൂണിസ്റ്റൂകള്‍ക്ക് മാത്രമേ സാമൂഹിക ഇടപെടലുകള്‍ ആകാന്‍ പാടുള്ളൂ എന്നത്‌ എവിടുത്തെ നീതിയാണ്.?
           കാട്ടുകടന്നല്‍:
ഞങ്ങള്‍ മരണത്തിനു ശേഷം ഉള്ള സുഖത്തെ അല്ല വാഗ്ദാനം ചെയുന്നത്. ഞങ്ങള്‍ പറയുന്നത് ഇവിടെ എല്ലാരും സമന്മാര്‍ ആണ് , ഇതിന്റെ എല്ലാം അവകാശം എല്ലാര്‍ക്കും ആണ് അല്ലാതെ ഒരു അമ്ബാനിക്കോ റ്റാറ്റക്കോ അല്ല എന്നാണ്.ഞങ്ങള്‍ മരിച്ചവര്‍ക്ക് വേണ്ടി അല്ല പ്രവര്‍ത്തിക്കുന്നത് ജീവിച്ചിരിക്കുന്നവര്‍ക്കും ഇനി ജനിക്കാന്‍ പോകുന്നവര്‍ക്കും വേണ്ടി ആണ്. അതിനു വേണ്ടി ജീവന്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് മടി ഇല്ല എന്ന് ഞങള്‍ തെളിയിചിടുണ്ട്.. ഞങ്ങള്‍ അതിനു ശ്രമിക്കുകയാണ്. നിങ്ങളുടെ കൂടെ ഏതെല്ലാം ഉണ്ടാക്കിയവന്‍ കൂടെ ഉണ്ടായിട്ടു ഏന്തേ സന്തുലിതമായ ഒന്ന് ഇതുവരെ ഉണ്ടായില്ല..അപ്പോള്‍ അവന്‍ സര്‍വ ശക്തന്‍ അല്ലെ....?
          Saleel@china:
മാര്‍ക്സിസം അതിന്റെ എല്ലാ വിമോഛനാത്മക സ്വഭാവവും ഉണ്ടായിട്ടും, ഒരു സന്തുലിതത ലോകക്രമം കെട്ടിപ്പടുക്കാതെ പോയത്‌, അതിനെ പ്രചൊദിപ്പിക്കാന്‍ ഒരു മൂല്യ വ്യവസ്ഥയില്ലാതെ പോയതിനാലാണ്. ഇന്നും നമ്മുടെ നാട്ടിലെ പാര്‍ട്ടിയില്‍ പോലും ജീര്‍ണത ബാധിച്ചിരിക്കുന്നത്‌, ഓരോരുത്തരും സ്വാര്ഥരായ് മാറുന്നതു, മറ്റൊരു ലോകത്തെകുറിച്ച ഒരു നീതി പുലരുന്ന ലോകത്തെ കുറിച്ച പ്രതീക്ഷ ഇല്ലാത്തതിനാലാണ്. മാര്‍ക്സിസത്തിന്റെ ഒരുപാട് വിമോഛനാത്മക വശങ്ങളെ, തീര്‍ത്തും ബഹുമാനിക്കുന്ന, എന്നാല്‍ അതിനോട് ചില മേഖലകളില്‍ വിയോജിക്കുന്ന ഒരാളാണ് ഞാന്‍. ഉള്ളവന്‍ ഇല്ലാത്തവന്‍ എന്നതിലപ്പുറവും മനുഷ്യന് പല കാഴ്ച്ചകളും ഉണ്ടെന്നും, അങ്ങിനെയുള്ള വശങ്ങളില്‍ അതിന്റെ നിലപാടുകള്‍ ശരിയല്ല എന്നും ഞാന്‍ വിശ്വസിക്കുന്നു, മാത്രമല്ല, വിമോചന മൂല്യങ്ങളെ അതിലേറെ മൂര്‍ത്തമായി മതം പ്രതിനിധീകരിക്കുന്നു എന്നും ഞാന്‍ മനസിലാക്കുന്നു. അതോടൊപ്പം നാം മനസിലാക്കേണ്ടത്‌, മാര്‍ക്സിസം പലപ്പോഴും ജനാധിപത്യവിരുധതമാണ്‌ എന്നതാണു. ഇന്ത്യന്‍ പാര്‍ട്ടി കുറേയൊക്കെ ജനാധിപത്യത്തെ അംഗീകരിക്കുന്നു എങ്കിലും, താത്വികമായി തൊഴിലാളി വര്‍ഗ സാര്‍വാധിപത്യത്തെയാണ് മാര്‍ക്സിസം അവതരിപ്പിക്കുന്നത്.
    Rejeshpaul:
        ജമാഅത്തെഇസ്ലാമിയും സോളിഡാരിട്ടിയും.
    സോളിഡാരിറ്റി (വര്‍ഗ്ഗസഹകരണം) ഈ പദം എങ്ങനെ സ്വത്വവാദം മുന്നോട്ടു വെക്കുന്ന ഒരു സങ്കടനക്ക് അവരുടെ യുവജന സങ്കടനക്ക് ഇടാന്‍ കഴിഞ്ഞു?
ഇത് ഒരു ഹിഡന്‍അജണ്ടയുടെ ഭാഗമാണ്. ജമാഅത്തെഇസ്ലാമി അവര്‍ പ്രവര്‍ത്തിക്കുന്ന മേഘലയില്‍ നിനനില്‍ക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളെ എതിര്‍ക്കുകയും അതെസമയം മറ്റു രാജ്യങ്ങളിലെ ഇടതു പ്രസ്ഥാനങ്ങളെ വാഴ്ടിപാടുകയും ചെയ്യുന്നു. നിങ്ങള്‍ കട്രോയെയെ കേള്‍ക്കു ഷാവേസിനെ കേള്‍ക്കു നിങ്ങള്‍ ലുലു ദിസില്‍വയെ കാണു എന്ന് പറയുന്ന ജമാതുകാര്‍ ലാറ്റിന്‍ അമേരിക്കയിലെ ഇടതു പക്ഷകാരും അവിടെ നിലനില്കുന്ന സാഹചര്യങ്ങളും, ഇവിടെ നാം അഭിമുഖികരിക്കുന്ന പ്രശനങ്ങളും ഒന്നാണെന്ന് ജനങ്ങളെ തെറ്റി ധരിപ്പിക്കുന്നു.ഒരു രാജ്യം ഭരിക്കുന്ന ഭരണതികാരിയും ഇന്ത്യഎന്ന മഹാരാജ്യത്തിലെ കേവലം മൂന്ന് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയും ഒരു പോലെയാകില്ല പ്രവര്‍ത്തിക്കുന്നത്.വലതു പക്ഷം നേതൃതംകൊടുക്കുന്ന ഒരു ഭരണ സവിധനതിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് പരിമിതികളാണ് കൂടുതല്‍.
കമ്മ്യൂണിസം തള്ളിപറയുന്ന ജമാത്തുകാര്‍ അര നൂറ്റാണ്ടിലേറെ കാലം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിട്ടു എന്ത് സംഭാവനആണ് നല്‍കിയത്.
       ജമാഅത്തെ ഇസ്ലാമിയുടെ കളരിയില്‍ പഠിച്ചിറങ്ങിയ സിമിയുടെ പ്രവര്‍ത്തകരാണ് വിവിധ സങ്കടനകളിലൂടെ രാജ്യത്ത് വിധ്വംസക പ്രവര്‍തനങ്ങള്‍ക്ക് നേതൃത്തം കൊടുക്കുന്നത്. അവര്‍ക്ക് അതില്‍ അഭിമാനിക്കാം. ജനാധിപത്യത്തെ തള്ളിപറഞ്ഞ മൌദുദിയുടെ മക്കള്‍ ഇന്ന് മൌദുദിയെ തള്ളിപറഞ്ഞ് അധികാരതിന്‍റെ അപ്പകഷ്ണങ്ങക്കായി അലമുറയിടുന്നു. മുസ്ലിംരാജ്യം സ്ഥാപിക്കാന്‍വന്നവര്‍ക്ക് എങ്ങനെ ഇന്ത്യയില്‍ സമാധാനം നിലനിര്‍ത്താന്‍ കഴിയും. കൊടുംചൂടിലും കറുത്ത പരദ അണിഞ്ഞു സ്ത്രികള്‍ നടക്കണം എന്ന്ശഠിക്കുന്നവര്‍ സോമാല്യയില്‍ നഗ്നതമറക്കാന്‍ ഒരു തുണ്ട് തുണിപോലുമില്ലാത്ത സഹോദരിമാരെ പറ്റിചിന്തികുനില്ല? കമ്മ്യൂണിസത്തിന്‍റെ തകര്‍ച്ചക്ക് ശേഷം വിശപ്പ്‌മാറ്റാന്‍ ശരീരംവില്‍കെണ്ടിവന്ന റഷ്യയിലെപെണ്‍കുട്ടികളെ ഉപയോഗിച്ച് പണകൊഴുപ്പില്‍ വ്യഭിചാരശാലകള്‍ സൃഷ്ടിച്ചു സമാന്തര സ്വര്‍ഗ്ഗം പണിയുന്ന മധ്യകിഴക്കന്‍ മുസ്ലിം രാജ്യങ്ങളെപറ്റി ഇവര്‍ എന്തുകൊണ്ട് സംസരിക്കുനില്ല.
  prasanthkumar:
       പ്രാകൃതാവസ്ഥയില്‍ നിന്നുള്ള ആദ്യത്തേ ചുവടുവെപ്പില്‍ തന്നെ മുഖാമുഖം നിന്നവയാണ് ആത്മിയതയും ഭൗതികതയും! എന്തുകൊണ്ട് ഈശ്വരന്‍ എന്നചോദ്യത്തിന്റെ മുന്നില്‍ ആത്മിയതയും, പകരം എന്തു എന്ന ചോദ്യത്തിനു മുന്നില്‍ പകച്ചുനിന്ന ഭൗതികതയും! ഈ പ്രതിസന്ധിയില്‍ നിന്നാണ് ചരിത്രപരമായ കുതിച്ചു ചാട്ടമായ വൈരുദ്യാത്മകഭൗതിക വാദത്തിന്റെ ഇന്നേവരെയുള്ള ദര്‍ശനങ്ങളുടെ സ്വാംശീകരണവും അതിന്റെ തന്നെ നിഷേധവുമായി ഏറ്റവും ശാസ്ത്രിയവുമായ ദര്‍ശനമായി മാക്സിസം ഉയര്‍ന്നുവത്!
        നിലവിലേ സാമൂഹ്യ വ്യവസ്ഥയുടെ നിഴല്‍ മാത്രമാണ് മതം. അതുകൊണ്ടാണ് നിഴലിനോട് യുദ്ധം ചെയുന്ന ഭൗതികവാദം പരജയപെടുന്നതു! സ്വാര്‍ഥതയുടെ കഴുകികളയലാണ് മതത്തിന്റെ കര്‍മമെന്നു വിടുവായത്തം പറയുന്നത് സ്വര്‍ഥതയുടെ ചരിത്രപരമായ ഉല്‍ഭവത്തിന്റെ കര്യകാരണങ്ങള്‍ അറിയാത്തതുകൊണ്ടാണ്! സ്വര്‍ഥത അത് ആകാശത്ത് നിന്നു പൊട്ടിവീണതല്ല, മറിച്ചു മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിനു അനിവാര്യമയിരുന്നു! ഇത് രണ്ടോ, തൊണ്ണൂറോ വരഷം കൊണ്ട് സൃഷ്ടിക്കപെട്ടതല്ല അതിജീവനത്തിന്റെ അനിവാര്യതയില്‍ അടിഞ്ഞുകൂടിയതാണ് അത്!
        ഇവിടെയാണ് വര്‍ത്തമാന മതത്തിന്റെ തീവ്രതയും പിടച്ചിലും കാണണ്ടത്. ഏറ്റവും വളര്‍ച്ചപ്രാഭിച്ച ഈ ഘട്ടത്തില്‍ തന്നെയാണ് മതം അതിന്റെ അസൂരതയും കാണിക്കുന്നത്! വളര്‍ച്ച ചൂഷണത്തിന്റെ ഉന്നതഘട്ടമായ സമ്രാജ്യത്വത്തിന്റെ ഭാഗമാണെങ്കില്‍, അസുരത,  വിമോചനത്തിന്റെ കുതിപ്പിനെ വഴിതിരിച്ചുവിടാനുള്ള വ്യാമോഹിത സ്വര്‍ഗമാണ് മുന്നോട്ട് വെക്കുന്നത്!
    മതം അതിനു ഇടവേളകളില്‍ വിമോചനത്തിന്റെ മുഖമുണ്ടായിരുന്നെങ്കിലും ഇന്നു തീര്‍ത്തും പ്രതിലോമകരമാണ് ചെയുന്നത്. ഇസ്ലാമിന്റെ സാമ്രജ്യത്വ വിരുദ്ധ മുഖം പൊയ് മുഖം മത്രമാണ് എന്നത് മനസിലാവാന്‍ അടുത്തകാലത്ത വര്‍ത്തമാന പേജുകള്‍ മറിച്ചുനോക്കിയാല്‍ മാത്രം മതി!
       ഇതിലൂടെയാണ് സൊഷ്യലിസതിന്റെ തകര്‍ച്ചയും വര്‍ത്തമാന കുതിപ്പും പരിശോദിക്കണ്ടത്. സോഷ്യലിസം അതിന്റെ പുത്തന്‍ അനുഭവ പാതയിലൂടെ പോയതു പിന്തുടര്‍ച്ചയായല്ല, സൃഷ്ടിയോന്മുഖമായ ചങ്കൊറപ്പോടെയാണ്! വിപ്ലവവും പ്രതിവിപ്ലവവും ന്യൂട്ടനിസത്തിലൂടെ നിസാരവല്‍ക്കരിക്കാമെങ്കിലും, വരച്ചുവെച്ചതില്‍നിന്നും എഴുതിവെച്ചതില്‍ നിന്നും മുന്നോട്ട് പോവണ്ടത് മാക്സിസത്തിന്റെ ജീവാവശ്യമാണെങ്കില്‍ കുതിച്ചു ചാട്ടവും നിന്നനില്‍പില്‍ നില്‍ക്കുന്നതും പ്രതിവിപ്ലവമാണ്! ഇത് ഇടത് തീവ്രവാദത്തിനും വലതു അവസര വാദത്തിനും ഏകോപനസമതി നപുസകങ്ങള്‍ക്കും തിരിച്ചറിയില്ല. ജനകിയ ജനാധിപത്യ വിപ്ലവം മുന്നോട്ട് വെക്കുന്നത് ബുര്‍ഷജനത്തിപത്യത്തിന്റെ സാധുകരണമാണ്. അതുപോലും ഇന്ത്യന്‍ ജനതക്ക് പൂര്‍ത്തികരിക്കണമെങ്കില്‍ ഇനിയും ഒരുപാട് പരുവപെടേണ്ടതുണ്ട് എന്നിടത്താണ്, വലതുപക്ഷവും അതിന്റെതന്നെ സഖ്യകക്ഷിയായ ഇടതുപ്രതിവിപ്ലവകാരികളും cpi(m)-നെ മാക്സിസം പഠിപ്പിക്കുന്നത്! ഇന്ത്യന്‍ വിപ്ലവപ്രവര്‍ത്തനം അതിന്റെ ശൈശവദശയിലാണ്. ഇവിടെയാണ് ബൂര്‍ഷാഭൂപ്രഭു ഫാസിസ്റ്റ് തീവ്രവാദ സാമ്രാജ്യത്വ അജണ്ട സിങ്കൂറിലും കിനലൂരിലും നടപ്പാക്കന്‍ നോക്കുന്നത്. കേരളത്തിലേ ജമാത്തി ഈ പൊറാട്ടു നാടകം അരങ്ങേറ്റിയത് ചാണകം കലക്കിയതും കുറ്റിചൂലുമായാണ്!
        മാക്സിസം ശാസ്ത്രീയമായ പ്രായോഗികതയാണ് മുന്നോട്ട് വെക്കുന്നത്. തളം കെട്ടിയ തടാകമല്ല, മുന്നോട്ട് പോവുന്ന ധാരയാണ്. കരക്കിരിക്കുന്നവരുടെ പുലമ്പലുകള്‍ക്ക് പുന്നരം പറയലല്ല രാഷ്ട്രിയം,  സ്വാര്‍ഥതയുടെ അഴുക്ക് ഉള്‍ഭവിക്കുന്നിടം തച്ചുതകര്‍ക്കുന്ന ചരിത്രഗതിയാണ് മാക്സിസം! അതു തീര്‍ത്തും വ്യക്തി, സ്ഥല, കാല കേന്ദ്രികരണമല്ല ഒരിക്കലും. പോരാട്ടങ്ങള്‍ ഇന്നിന്റെ ആവശ്യമാണ്. നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള ബോധ അവസ്തക്കോ മരനാന്തരമുള്ള സ്വര്‍ഗപ്രാപ്തിക്കോ വേണ്ടിയല്ല!

ചൊവ്വാഴ്ച, ജൂലൈ 27, 2010

സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭീകരാക്രമണം നടത്തുന്ന ഹിന്ദുത്വ ബ്രിഗേഡ് ചില മുഖംമൂടി സംഘടനകളിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന ധാരണയാണ് ഇത്രനാളും നിലനിന്നിരുന്നതെങ്കില്‍, ആര്‍ എസ് എസിന്റെ ഉന്നത നേതൃത്വം തന്നെയാണ് ഇതിനു പുറകിലുള്ളതെന്ന് വ്യക്തമാകുന്ന തെളിവുകള്‍ പുറത്തു വന്നിരിക്കുന്നു. ഇന്ത്യയിലെ ഹിന്ദുത്വഭീകരര്‍ക്ക് അന്തര്‍ദേശീയ സഹായങ്ങള്‍ ധാരാളമായി ലഭിക്കുന്നുണ്ടെന്ന് സി ബി ഐ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇസ്രായേലില്‍ നിന്നും നേപ്പാളില്‍ നിന്നും ചില അന്തര്‍ദേശീയ ഇസ്ളാം വിരുദ്ധ തീവ്രവാദഗ്രൂപ്പുകളില്‍ നിന്നുമാണ് ഈ സഹായങ്ങള്‍ ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഭിനവ് ഭാരതിന്റെ പേരിലാണ് ഹിന്ദുത്വ ഭീകരവാദികള്‍ ഇസ്രായേലിലെയും നേപ്പാളിലെയും ചില ഗ്രൂപ്പുകളുമായും നേതാക്കളുമായും ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനത്തിന് സഹായം തേടി ചര്‍ച്ച നടത്തിയത് എന്നാണ് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. മാലേഗാവ് സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന ദയാനന്ദ് പാണ്ഡേയുടെ ലാപ് ടോപ്പില്‍ നിന്നാണത്രെ ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. ഹിന്ദുത്വ ഭീകരതയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ ആശങ്കാജനകമാണെന്ന് ആഭ്യന്തരസെക്രട്ടറി ജി കെ പിള്ള തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.

വൈസ് പ്രസിഡണ്ട് ഹമീദ് അന്‍സാരിയെ അപായപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍; അജ്മീര്‍ ഷെറീഫിലും ഹൈദരാബാദിലെ മെക്കാ മസ്ജിദിലും നടത്തിയ ബോംബു സ്ഫോടനങ്ങള്‍ക്കുത്തരവാദികളായവര്‍ക്ക് ഒരു ഉയര്‍ന്ന ആര്‍എസ്എസ് മേധാവി നിര്‍ദേശങ്ങള്‍ കൊടുത്തതിന്റെ തെളിവുകള്‍; മുസ്ളിങ്ങളെ കൊന്നുതള്ളുന്നതിനു വേണ്ടി ഒരു ബി ജെ പി നേതാവ് ഒരു അധോലോക സംഘടന ഉണ്ടാക്കാന്‍ ശ്രമിച്ചതായുള്ള വിവരങ്ങള്‍; ഇതൊക്കെയാണ് ഈയടുത്ത് പുറത്തു വന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഇന്ത്യാ ടുഡേ മാസികയുടെ വാര്‍ത്താ ചാനലായ ഹെഡ് ലൈന്‍സ് ടുഡേ നടത്തിയ ചില അന്വേഷണങ്ങളിലൂടെയാണ് സംഘ് പരിവാറിന്റെ തനിനിറം വെളിച്ചത്തു കൊണ്ടുവരുന്ന വിവരങ്ങള്‍ തെളിഞ്ഞിരിക്കുന്നത്. ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍, ബി ജെ പി നേതാവ് ബി എല്‍ ശര്‍മ, ദില്ലിയിലുള്ള എന്റോക്രിനോളജിസ്റ്റ് (അലോപ്പതി ചികിത്സയിലെ ഒരു വിദഗ്ദ്ധ ശാഖ/വി എച്ച് പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഭായ് തൊഗാഡിയ ക്യാന്‍സര്‍ സര്‍ജനാണല്ലോ!) ഡോ. ആര്‍ പി സിംഗ്, പുനെ വാഡിയ കോളേജ് രസതന്ത്ര വിഭാഗം മേധാവി ഡോ. ശരദ് കുന്തെ എന്നിവരെയാണ് നേരിട്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരായി ഹെഡ് ലൈന്‍സ് ടുഡേ കണ്ടെത്തിയിരിക്കുന്നത്.

രാജസ്ഥാന്‍ ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെയും സി ബി ഐയുടെയും പക്കലുള്ളതും എഴുതി രേഖപ്പെടുത്തിയിട്ടുള്ളതുമായ സാക്ഷി മൊഴി പ്രകാരം, അജ്മീര്‍ ഷെറീഫിലും മെക്ക മസ്ജിദിലും ബോംബ് സ്ഫോടനങ്ങള്‍ നടത്തിയ സുനില്‍ ജോഷിയുമായി ഇന്ദ്രേഷ് കുമാറിന് അടുത്ത ബന്ധമാണുള്ളത്. ഈ ആക്രമണങ്ങള്‍ കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്നും അദ്ദേഹത്തിന്റെ അനുമതിയോടെയാണെന്നും സാക്ഷിമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍ എസ് എസിന്റെ നയരൂപീകരണ സമിതിയായ അഖില്‍ ഭാരതീയ കാര്യകാരി മണ്ഡലിന്റെ അംഗമാണ് ഇന്ദ്രേഷ് കുമാര്‍. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ അടുത്ത സഹായിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. മെക്ക മസ്ജിദിലെ സ്ഫോടനത്തെ തുടര്‍ന്ന് പതിനേഴാളുകളാണ് മരണപ്പെട്ടത്. അജ്മീര്‍ ഷെറീഫിലാകട്ടെ രണ്ടു പേരും. ഹിന്ദു ഭീകരത എന്ന ഒരു പ്രതിഭാസം നിലനില്‍ക്കുന്നില്ല എന്നാണ് ആര്‍ എസ് എസ് വക്താവ് രാം മാധവ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയത്. അന്വേഷണ ഏജന്‍സികള്‍ക്ക് ചില വിവരങ്ങള്‍ ആവശ്യമുണ്ട്. ഞങ്ങള്‍ പരിപൂര്‍ണമായി സഹകരിക്കുന്നുമുണ്ട്. ഇന്ദ്രേഷ് കുമാര്‍ ആര്‍ എസ് എസിന്റെ നിരവധി പോഷക സംഘടനകളുടെ ചുമതലക്കാരന്‍ കൂടിയാണ്. ഏറ്റവും കൌതുകകരമായ കാര്യം, മുസ്ളിം രാഷ്ട്രീയ മഞ്ച് എന്ന ആര്‍ എസ് എസ് മുസ്ളിം സെല്ലിന്റെ തലവനാണദ്ദേഹമെന്നതാണ്.

ബി ജെ പി നേതാവായ ബി എല്‍ ശര്‍മക്ക് മലെഗാവ് സ്ഫോടനക്കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ദയാനന്ദ് പാണ്ഡേയും ലെഫ്റ്റണന്റ് കേണല്‍ പുരോഹിതുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ തെളിവുകള്‍ ഹെഡ്ലൈന്‍സ് ടുഡേ ശേഖരിച്ചിട്ടുണ്ട്. ഈ വീഡിയോയില്‍, മുസ്ളിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു അണ്ടര്‍ഗ്രൌണ്ട് സംഘടന തുടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശര്‍മ സംസാരിക്കുന്നതായി കാണാം. 2007ല്‍ നാസിക്കിലാണ് ഈ യോഗം നടന്നിരിക്കുന്നത്. അന്ന് കേണല്‍ പുരോഹിത് അവിടെയാണ് സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. അതിനെ തുടര്‍ന്നാണ് അദ്ദേഹം അഭിനവ് ഭാരത് എന്ന സംഘടന രൂപീകരിക്കുന്നത്. ലക്ഷക്കണക്കിന്, കോടിക്കണക്കിന് മുസ്ളിങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങണമെന്നും അതിനെ തുടര്‍ന്ന് അവര്‍ ഹിന്ദുമതത്തിലേക്ക് കൂട്ടത്തോടെ മതപരിവര്‍ത്തനം ചെയ്ത് തിരിച്ചുവന്നുകൊള്ളുമെന്നും ഈ യോഗത്തില്‍ പങ്കെടുത്ത ഭീകരര്‍ പറയുന്നതു കേള്‍ക്കാം. കിഴക്കന്‍ ദില്ലി ലോകസഭാ മണ്ഡലത്തില്‍ നിന്ന് 1991ലും 1996ലും ബി ജെ പി ടിക്കറ്റില്‍ ജയിച്ചുവന്ന ആളാണ് ശര്‍മ്മ. 2009ലും മത്സരിച്ചിരുന്നുവെങ്കിലും തോറ്റു പോയി. ഈ വാര്‍ത്തകള്‍ പുറത്തു വിട്ടതിനെ തുടര്‍ന്ന് ദില്ലിയിലുള്ള ഹെഡ്ലൈന്‍സ് ടുഡേ ആപ്പീസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയുമുണ്ടായി. അവരുടെ അങ്കലാപ്പാണ് ഈ മാധ്യമവിരുദ്ധ നടപടിയിലൂടെ പുറത്തു വന്നിരിക്കുന്നത്.

രണ്ടു പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് ഇതിനെ തുടര്‍ന്ന് സമാധാനവാദികള്‍ക്കും ജനാധിപത്യവാദികള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ഉന്നയിക്കാനുള്ളത്. ഒന്ന് ഭീകരപ്രവര്‍ത്തനം എന്നത് മുസ്ളിങ്ങള്‍ മാത്രം നടത്തുന്ന ഒരു കാര്യമാണെന്ന സാമാന്യബോധം ഈ വാര്‍ത്തകള്‍ വന്നിട്ടും എന്തുകൊണ്ട് മാറുന്നില്ല എന്നതു തന്നെയാണ്. അത് തെളിയിക്കുന്നത്, ഭീകരത സമം മുസ്ളിം എന്ന സമവാക്യം ഉന്നയിച്ചത് സംഘപരിവാറാണെങ്കിലും അത് നിശ്ശബ്ദമായി പടര്‍ത്തി വിട്ടത് ഔദ്യോഗിക/അനൌദ്യോഗിക തലങ്ങളില്‍ വ്യാപകമായി നിലനില്‍ക്കുന്ന മൃദുഹിന്ദുത്വ പൊതുബോധമാണെന്ന കാര്യമാണ്. മൃദുഹിന്ദുത്വം എത്രമേല്‍ മാരകമായ ഒരു വാസ്തവമാണെന്ന് നാം ഇനിയെന്നാണ് തിരിച്ചറിയുക?

ആര്‍ എസ് എസ് ഒരു സാംസ്ക്കാരിക സംഘടനയാണെന്നും അവര്‍ക്കെതിരെ അന്വേഷണങ്ങളൊന്നും പാടില്ലെന്നും പരസ്യമായി പ്രഖ്യാപിച്ച കേരളത്തിലെ കവികളും സാഹിത്യകാരന്മാരും സാംസ്ക്കാരിക പ്രവര്‍ത്തകരും ഇപ്പോള്‍ എന്തു പറയുന്നു എന്നറിയാനും നമുക്ക് അവകാശമുണ്ട്. അക്കിത്തം, മാടമ്പ് കുഞ്ഞുകുട്ടന്‍, സുരേഷ് ഗോപി, സുഗതകുമാരി, ഇ വാസു, ഭരത് ഗോപി(മരിച്ചു പോയി), ശ്രീകുമാരന്‍ തമ്പി എന്നിവരൊക്കെ അതീവഗുരുതരമായ വിധത്തില്‍ മനുഷ്യവിരുദ്ധവും രാജ്യ വിരുദ്ധവുമായ ആ പ്രസ്താവനയില്‍ ഒപ്പു വെച്ചിരുന്നുവെന്നാണ് ഓര്‍മ്മ. മുസ്ളിം ഭീകരതക്കെതിരെ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന മലയാള മുഖ്യധാരാ പത്രങ്ങളും ചാനലുകളും ഹിന്ദുത്വ ഭീകരതയെ സംബന്ധിച്ച പുതിയ വാര്‍ത്തകളും തെളിവുകളും കഴിയാവുന്നത്ര തമസ്കരിക്കുകയോ മൂലകളിലേക്ക് തള്ളി മാറ്റുകയോ ചെയ്തതും യാദൃശ്ചികമല്ലെന്ന് നാം മനസ്സിലാക്കണം.

*
ജി. പി. രാമചന്ദ്രന്‍

ഞായറാഴ്‌ച, ജൂലൈ 18, 2010

മൗനത്തിന്റെ ബോംബുകള്‍ പൊട്ടുമ്പോള്‍ ഹിന്ദുത്വ മറനീക്കുന്നു

              
മറ­വി­ക്കെ­തി­രെ ഓര്‍­മ­യു­ടെ കലാ­പം അധി­കാ­ര­ത്തി­നെ­തി­രെ­യു­ള്ള കലാ­പ­മാ­ണെ­ന്ന്‌ എഴു­തി­യ­ത്‌ ചെ­ക്ക്‌ എഴു­ത്തു­കാ­രന്‍ മി­ലന്‍ കു­ന്ദേ­ര­യാ­ണ്‌. ഇന്ത്യ­യില്‍ അതി­ന്‌ അല്‌­പം മാ­റ്റം കൂ­ടി­യാ­വ­ണം. ഇവി­ടെ, മൗ­ന­ത്തി­നെ­തി­രെ­യു­ള്ള ശബ്‌­ദ­ത്തി­ന്റെ കലാ­പം കൂ­ടി­യാ­ണ്‌ അധി­കാ­ര­ത്തി­നെ­തി­രെ­യു­ള്ള കലാ­പം. അത്‌ അനീ­തി­ക്കെ­തി­രെ­യു­ള്ള കലാ­പ­മാ­ണ്‌. അധി­കാ­രി­കള്‍ മൗ­നം കൊ­ണ്ട്‌ ഗൂ­ഢാ­ലോ­ചന നട­ത്തു­ന്ന­വേ­ള­യില്‍ നീ­തി­ക്കു­മേല്‍ അനീ­തി­യു­ടെ ഇരുള്‍ പര­ക്കു­ന്നു. ആ മൗ­ന­ത്തെ ശബ്‌­ദം­കൊ­ണ്ടു­മാ­ത്ര­മേ തു­ട­ച്ചു­നീ­ക്കാ­നാ­കൂ. തൊ­ണ്ട­ക്കു­ഴി­യില്‍ നി­ന്നു­യ­രു­ന്ന­തു മാ­ത്ര­മ­ല്ല ശബ്‌­ദം. വാ­ക്കു­കള്‍, എഴു­ത­പ്പെ­ട്ട വാ­ക്കു­കള്‍­ത­ന്നെ­... അതൊ­രേ­സ­മ­യം മറ­വി­ക്കെ­തി­രെ ഓര്‍­മ­യേ­യും നി­ശ്ശ­ബ്‌­ദ­ത­യ്‌­ക്കെ­തി­രെ ശബ്‌­ദ­ത്തേ­യും സൃ­ഷ്‌­ടി­ക്കു­ന്നു.
ഇന്ന്‌ ഇന്ത്യ­യി­ലാ­കെ ഇസ്‌­ലാ­മിക തീ­വ്ര­വാ­ദി­ക­ളും അവ­രു­യര്‍­ത്തു­ന്ന ഭീ­ഷ­ണി­ക­ളും പ്ര­ധാന ചര്‍­ച്ചാ­വി­ഷ­യ­മാ­ണ്‌. എന്നാല്‍, അതോ­ടൊ­പ്പം­ത­ന്നെ, അതി­ന്റെ മറ­വില്‍ ഹി­ന്ദു­ത്വ ഭീ­ക­ര­ത­യും വളര്‍­ന്നു­പ­ന്ത­ലി­ച്ച­തി­ന്റെ തെ­ളി­വു­കള്‍ പല അന്വേ­ഷ­ണ­ങ്ങ­ളി­ലും ഗതി­മാ­റ്റ­മു­ണ്ടാ­ക്കി­യി­ട്ടും അത്ത­രം അന്വേ­ഷ­ണ­ങ്ങ­ളെ ഏകോ­പി­പ്പി­ച്ചു­കൊ­ണ്ടൊ­രു സമ­ഗ്രഅ­ന്വേ­ഷ­ണം ഉണ്ടാ­ക്കാന്‍ മെ­ന­ക്കെ­ടാ­തെ, നേര്‍­വ­ഴി­ക്കു നീ­ങ്ങു­ന്ന അന്വേ­ഷ­ണ­ങ്ങള്‍ എപ്പോ­ഴെ­ങ്കി­ലും ഇസ്ലാ­മിക തീ­വ്ര­വാ­ദി­ക­ളില്‍­നി­ന്ന്‌ ഹി­ന്ദു­ത്വ തീ­വ്ര­വാ­ദി­ക­ളി­ലേ­ക്ക്‌ നീ­ങ്ങി­യാല്‍, അന്വേ­ഷ­ണം തന്നെ മര­വി­പ്പി­ക്കു­ന്ന വി­ധ­ത്തി­ലാ­ണി­വി­ടെ കാ­ര്യ­ങ്ങ­ളെ­ന്നു വരു­ന്നു. അത്ത­രം കേ­സു­ക­ളെ പഠി­ച്ച്‌ ചെ­യ്ത കവര്‍‌­സ്റ്റേ­ാ­റി­ക­ളു­മാ­യാ­ണ് ഇത്ത­വ­ണ­ത്തെ ഔട്ട്‌­ലു­ക്‌ മാ­സിക പു­റ­ത്തു­വ­ന്നി­രി­ക്കു­ന്ന­ത്‌.
കഴി­ഞ്ഞ­യി­ടെ, പാ­ക്കി­സ്ഥാന്‍ സഹാ­യ­ത്തോ­ടെ ഇസ്‌­ലാ­മി­ക്‌ സം­ഘ­ട­ന­കള്‍ നട­ത്തി­യ­തെ­ന്ന്‌ ഇന്ത്യ ആരോ­പി­ച്ച നി­ര­വ­ധി ബോം­ബു­സ്‌­ഫോ­ട­ന­ങ്ങള്‍ യഥാര്‍­ത്ഥ­ത്തില്‍ നട­ത്തി­യ­ത്‌ ഹി­ന്ദു­ത്വ­വാ­ദി­ക­ളാ­ണെ­ന്ന്‌ പ്ര­ത്യേക അന്വേ­ഷണ സം­ഘ­ങ്ങ­ളോ സി­ബി­ഐ­യോ കണ്ടെ­ത്തി­യി­രു­ന്ന­താ­യി ചന്ദര്‍ സുത ദോ­ഗ്ര എഴു­തിയ ഡെ­ഡ്‌ ഇന്‍ ഇറ്റ്‌­സ്‌ ട്രാ­ക്ക്‌­സ്‌ എന്ന ലേ­ഖ­ന­ത്തില്‍ പറ­യു­ന്നു. എന്നാല്‍, ആ കേ­സു­ക­ളു­ടെ അന്വേ­ഷ­ണ­ങ്ങ­ളെ ഏകോ­പി­പ്പി­ക്കാ­തെ വി­കേ­ന്ദ്രീ­ക­രി­ക്കു­ക­യും പല­തി­നെ­യും മര­വി­പ്പി­ക്കു­ക­യും ചെ­യ്‌­തു­വെ­ന്നും അത്ത­ര­മൊ­രു മര­വി­പ്പി­ക്ക­ലി­ന്‌ ചു­ക്കാന്‍ പി­ടി­ച്ച­ത്‌ അനൗ­ദ്യേ­ാ­ഗി­ക­മായ നിര്‍­ദേ­ശ­ങ്ങ­ളി­ലൂ­ടെ മുന്‍ ദേ­ശീയ സു­ര­ക്ഷാ ഉപ­ദേ­ഷ്‌­ടാ­വ്‌ എം കെ നാ­രാ­യ­ണ­ന്റെ ഓഫീ­സാ­ണെ­ന്നും ദോ­ഗ്ര­യു­ടെ ലേ­ഖ­നം വാ­ദ­മു­ന്ന­യി­ക്കു­ന്നു.
ഈയൊ­രു വാ­ദ­ത്തി­ന്റെ പശ്ചാ­ത്ത­ല­ത്തില്‍ ഇന്ത്യ­യി­ലെ പല നഗ­ര­ങ്ങ­ളി­ലും കഴി­ഞ്ഞ നാ­ല­ഞ്ചു കൊ­ല്ല­ത്തി­നി­ടെ നട­ന്ന സ്‌­ഫോ­ട­ന­ങ്ങ­ളു­ടെ­യും അവ­യു­ടെ അന്വേ­ഷ­ണ­ങ്ങ­ളു­ടെ­യും ചരി­ത്രം പരി­ശോ­ധി­ക്കു­ക­യാ­ണ്‌ ഔട്ട്‌­ലു­ക്‌ മാ­സി­ക­യി­ലെ മറ്റൊ­രു ലേ­ഖ­നം. ആ ലേ­ഖ­ന­ത്തില്‍­നി­ന്നു­ള്ള വി­വ­ര­ങ്ങ­ളു­ടെ സം­ക്ഷി­പ്‌­ത­വി­വ­ര­ണം­കൂ­ടി­യാ­ണ്‌ ഈ കു­റി­പ്പ്‌.
അജ്‌­മീര്‍ ദര്‍­ഗ­യി­ലു­ണ്ടായ സ്‌­ഫോ­ട­നം ഇസ്ലാ­മി­ക്‌ തീ­വ്ര­വാ­ദി­ക­ളു­ടെ നട­പ­ടി­യാ­ണെ­ന്നു പര­ക്കെ വി­ശ്വ­സി­പ്പി­ക്ക­പ്പെ­ട്ടി­രു­ന്ന ഇട­ത്താ­ണ്‌ രാ­ജ­സ്ഥാന്‍ പോ­ലീ­സ്‌ ദേ­വേ­ന്ദ്ര­ഗു­പ്ത, വി­ഷ്‌­ണു­പ്ര­സാ­ദ്‌, ചന്ദ്ര­ശേ­ഖര പത്തീ­ദാര്‍ എന്നീ ആളു­ക­ളെ സം­ഭ­വു­മാ­യി ബന്ധ­പ്പെ­ട്ട്‌ കസ്റ്റ­ഡി­യി­ലെ­ടു­ക്കു­ന്ന­ത്‌. ആര്‍ എസ്‌ എസ്‌ പ്ര­വര്‍­ത്ത­ക­നായ ഗു­പ്‌ത എന്ന­യാ­ളാ­ണ്‌ സ്‌­ഫോ­ട­നാ­സൂ­ത്ര­ണ­ത്തി­ലെ കണ്ണി­യായ സിം­കാര്‍­ഡ്‌ എത്തി­ച്ച­ത്‌ എന്നും പോ­ലീ­സ്‌ സം­ശ­യി­ച്ചു. ഈ വര്‍­ഷം ഏപ്രില്‍ 30­ന്‌ ഇവ­രു­ടെ അറ­സ്റ്റു­ക­ളു­ണ്ടാ­യ­തോ­ടെ, അജ്‌­മീര്‍ സ്‌­ഫോ­ട­ന­ത്തി­നു പി­ന്നില്‍ ഇസ്ലാ­മി­ക്‌ സം­ഘ­ട­ന­ക­ളാ­ണെ­ന്ന, ഇന്ത്യന്‍ മാ­ദ്ധ്യ­മ­ങ്ങ­ളു­ടെ­യും ഭര­ണ­ത്തി­ലി­രി­ക്കു­ന്ന­വ­രു­ടെ­യും അന്വേ­ഷണ ഏജന്‍­സി­ക­ളു­ടെ­യും എല്ലാം അല­മു­റ­കള്‍ കേള്‍­ക്കാ­താ­യി. പക­ര­വും ഒന്നും കേള്‍­ക്കാ­നി­ല്ലാ­തെ­യാ­യി.
അതാ­യ­ത്‌, സ്‌­ഫോ­ട­ന­ത്തി­നു പി­ന്നില്‍ മു­സ്ലിം ബോം­ബ­ല്ല, ഹി­ന്ദു ബോം­ബാ­ണു­ണ്ടാ­യി­രു­ന്ന­തെ­ന്നു വന്ന­തോ­ടെ, നി­ഗൂ­ഢ­മായ മൗ­നം­കൊ­ണ്ട്‌ എല്ലാം മൂ­ടി­ക്ക­ള­യാ­നു­ള്ള പതി­വു ഗൂ­ഢാ­ലോ­ച­ന­ത­ന്നെ നട­മാ­ടി. അജ്‌­മീര്‍ സ്‌­ഫോ­ട­ന­ത്തി­നും മെ­ക്കാ മസ്‌­ജി­ദ്‌ സ്‌­ഫോ­ട­ന­ത്തി­നും ഉപ­യോ­ഗി­ച്ച സിം­കാര്‍­ഡ്‌ രീ­തി ഒരു­പോ­ലെ­യാ­യി­രു­ന്നു എന്ന­തും ആര്‍ ഡി എക്‌­സ്‌ - റ്റി എന്‍ റ്റി മി­ശ്ര­ണം ഇന്ത്യന്‍ സേന ഉപ­യോ­ഗി­ക്കു­ന്ന അനു­പാ­ത­ത്തി­ലാ­യി­രു­ന്നു എന്ന­തും കൂ­ടു­തല്‍ ഗൗ­ര­വ­ത­ര­മായ ചോ­ദ്യ­ങ്ങ­ളു­യര്‍­ത്തു­ന്നു­ണ്ടെ­ങ്കി­ലും മൗ­നം എല്ലാ­ത്തി­നെ­ക്കാ­ളും ഉയ­ര­ത്തില്‍ വളര്‍­ന്നു­നില്‍­ക്കു­ക­യാ­ണ്‌.
എല്ലാ മൗ­ന­ങ്ങള്‍­ക്കു­മ­പ്പു­റം ചില സത്യ­സ­ന്ധ­രായ ഓഫീ­സര്‍­മാ­രു­ടെ ശബ്‌­ദം മു­ഴ­ങ്ങു­ന്ന­താ­ണ്‌ ശരി­യായ വഴി­യില്‍ അല്‌­പം വെ­ളി­ച്ചം വീ­ശു­ന്ന­ത്‌. മേല്‍­ച്ചൊ­ന്ന­വ­രു­ടെ അറ­സ്റ്റി­നു­ശേ­ഷം രാ­ജ­സ്ഥാന്‍ ആന്റി ടെ­റ­റി­സ്റ്റ്‌ സ്‌­ക്വാ­ഡ്‌ തല­വന്‍ കപില്‍ ഗാര്‍­ഗ്‌ പറ­ഞ്ഞു - "ഞ­ങ്ങള്‍ ആ സമു­ദാ­യ­ത്തില്‍ (ഹി­ന്ദു) പെ­ട്ട ചി­ല­രെ പി­ടി­ച്ചി­ട്ടു­ണ്ട്‌. എന്റെ വി­ശ്വാ­സം ഞങ്ങ­ളു­ടെ അന്വേ­ഷ­ണം കൃ­ത്യ­മായ പാ­ത­യി­ലാ­ണെ­ന്നാ­ണ്‌."
ഹി­ന്ദു­ക്ഷേ­ത്ര­ങ്ങ­ളി­ലോ പൊ­തു­സ്ഥ­ല­ങ്ങ­ളി­ലോ സ്‌­ഫോ­ട­ന­മോ ആക്ര­മ­ണ­മോ ഉണ്ടാ­യാല്‍ അതു വ്യ­ക്ത­മാ­യും ഇസ്ലാ­മി­ക്‌ സം­ഘ­ട­ന­ക­ളു­ടെ മേ­ലേ­ക്ക്‌ സ്വാ­ഭാ­വി­ക­മാ­യി വന്നു­ചേ­രു­ന്നു. എന്നാല്‍ ഇസ്ലാ­മി­ക്‌ ആരാ­ധ­നാ­ല­യ­ങ്ങ­ളു­ടെ നേ­രേ ആക്ര­മ­ണ­മു­ണ്ടാ­യാല്‍, അവി­ടെ ബോം­ബു പൊ­ട്ടി­യാല്‍, അത്‌ ഇസ്ലാ­മി­ക്‌ സം­ഘ­ട­ന­കള്‍ ചെ­യ്യു­മോ എന്ന സം­ശ­യം പോ­ലും ആരും ഉയര്‍­ത്തു­ന്നി­ല്ല. മറി­ച്ച്‌, ഹി­ന്ദു­സം­ഘ­ട­ന­കള്‍­ക്കു നേ­രേ തെ­റ്റി­ദ്ധാ­ര­ണ­യു­യര്‍­ത്താന്‍ അവര്‍ അങ്ങ­നെ ചെ­യ്യു­ന്ന­താ­ണ്‌ എന്ന കു­യു­ക്തി­യാ­ണു­യര്‍­ത്തു­ക. അങ്ങ­നെ­യെ­ങ്കില്‍ മറ്റ്‌ ആക്ര­മ­ണ­ങ്ങള്‍­ക്കും ആ യു­ക്തി ബാ­ധ­ക­മ­ല്ലേ? അതാ­യ­ത്‌ ഇസ്ലാ­മി­ക്‌ സം­ഘ­ട­ന­കള്‍­ക്കു നേ­രേ തെ­റ്റി­ദ്ധാ­ര­ണ­യു­യര്‍­ത്താന്‍ ഹി­ന്ദു സം­ഘ­ട­ന­കള്‍­ക്ക് ഇങ്ങ­നെ ചെ­യ്തു­കൂ­ടേ? ഇപ്പോള്‍ പല സം­ഭ­വ­ങ്ങ­ളും അതാ­ണു ശരി­യെ­ന്നു തെ­ളി­യി­ക്കു­ക­യും ചെ­യ്യു­ന്നു.
അജ്‌­മീര്‍ സ്‌­ഫോ­ട­ന­ത്തില്‍­നി­ന്നു വി­ഭി­ന്ന­മാ­യി­രു­ന്നി­ല്ല ഹൈ­ദ­ര­ബാ­ദി­ലെ മെ­ക്കാ മസ്‌­ജി­ദ്‌ സ്‌­ഫോ­ട­ന­വും. റാ­ഡി­ക്കല്‍ ഹി­ന്ദു സം­ഘ­ട­ന­ക­ളില്‍­പ്പെ­ട്ട നാ­ലു യു­വാ­ക്ക­ളെ സ്‌­ഫോ­ട­ന­വു­മാ­യി ബന്ധ­പ്പെ­ട്ട്‌ ഈ വര്‍­ഷം മെ­യ്‌ മാ­സ­ത്തില്‍ അറ­സ്റ്റു­ചെ­യ്യു­ന്ന­തു­വ­രെ, അതാ­യ­ത്‌ സം­ഭ­വം നട­ന്ന 2007 മെ­യ്‌ 18 മു­തല്‍ ഇതു­വ­രെ­യു­ള്ള മൂ­ന്നു­വര്‍­ഷ­ക്കാ­ല­വും ഇസ്ലാ­മി­ക­സം­ഘ­ട­ന­കള്‍ സം­ശ­യ­ത്തി­ന്റെ നി­ഴ­ലി­ലാ­യി­രു­ന്നു. മസ്‌­ജി­ദി­ലേ­ക്ക്‌ ഈ യു­വാ­ക്ക­ളാ­ണു ബോ­ബു തൊ­ടു­ത്ത­തെ­ന്നു ഇപ്പോള്‍ അന്വേ­ഷ­കര്‍ കരു­തു­ന്നു. 14 ജീ­വ­നു­കള്‍ അന്നു പൊ­ലി­ഞ്ഞു. സം­ഭ­വം നട­ന്ന­തി­ന്റെ പി­ന്നാ­ലെ ഹൈ­ദ­ര­ബാ­ദ്‌ പോ­ലീ­സ്‌ പറ­ഞ്ഞ­ത്‌ ഹര്‍­ക­ത്തുല്‍ ജി­ഹാ­ദ്‌ ഇസ്‌­ലാ­മി അഥ­വാ ഹു­ജി­യു­ടെ പണി­യാ­ണ്‌ അതെ­ന്നാ­ണ്‌. സം­ഭ­വം നട­ത്തു­ന്ന­തില്‍ ഹു­ജി­യെ സഹാ­യി­ച്ച­ത്‌ പ്രാ­ദേ­ശി­ക­പ്ര­വര്‍­ത്ത­ക­രാ­ണെ­ന്ന നി­ഗ­മ­ന­ത്തില്‍ 26 മു­സ്‌­ലിം യു­വാ­ക്ക­ളെ­യും അന്വേ­ഷ­ണ­വി­ധേ­യ­മാ­യി പൊ­ക്കി.
2008ല്‍ മഹാ­രാ­ഷ്‌­ട്ര­യി­ലെ മാ­ലേ­ഗാ­വി­ലു­ണ്ടായ സ്‌­ഫോ­ട­ന­ത്തെ കു­റി­ച്ച് മഹാ­ഹാ­ഷ്ട്ര ആന്റി ടെ­റ­റി­സ്റ്റ് സ്ക്വാ­ഡ് (എ­.­ടി­.എ­സ്‌) നട­ത്തിയ അന്വേ­ഷ­ണ­മാ­ണ്‌ ഇന്ത്യ­യി­ലെ സമീ­പ­കാല സ്‌­ഫോ­ട­നാ­ന്വേ­ഷ­ണ­ങ്ങ­ളു­ടെ വഴി­തി­രി­ച്ചു­വി­ട്ട­ത്‌. അവ­രു­ടെ അന്വേ­ഷ­ണ­ത്തി­ലാ­ണ്‌ അഭി­ന­വ്‌ ഭാ­ര­ത്‌ എന്ന സം­ഘ­ട­ന­യ്‌­ക്ക്‌ സ്‌­ഫോ­ട­ന­ത്തി­ലു­ള്ള പങ്ക്‌ സൂ­ചി­ത­മാ­യ­ത്‌.
മാ­ലേ­ഗാ­വില്‍ ഹി­ന്ദു­സം­ഘ­ട­ന­യായ അഭി­ന­വ്‌ ഭാ­ര­ത്‌ ആണു സ്‌­ഫോ­ട­ന­ത്തി­നു പി­ന്നി­ലെ­ങ്കില്‍ അജ്‌­മീ­റി­ലും മക്കാ മസ്‌­ജി­ദി­ലും നട­ന്ന­തും സമാ­ന­മായ സ്‌­ഫോ­ട­ന­ങ്ങ­ളാ­ണെ­ന്നു കണ്ടെ­ത്തി­യ­ത്‌ സി ബി ഐ ആണ്‌. അജ്‌­മീ­റി­ലെ സ്‌­ഫോ­ട­ന­ത്തി­നു പി­ന്നി­ലെ നിര്‍­ണാ­യ­ക­സൂ­ത്ര­ധാ­രന്‍ സു­നില്‍ ജോ­ഷി­യെ­ന്നൊ­രാ­ളാ­ണെ­ന്നും മെ­ക്കാ മസ്‌­ജി­ദില്‍ ഉപ­യോ­ഗി­ച്ച സിം­കാര്‍­ഡു­കള്‍­ത­ന്നെ അജ്‌­മീ­രി­ലും ഉപ­യോ­ഗി­ച്ച­താ­യി കണ്ടെ­ത്തി­യി­ട്ടു­ണ്ടെ­ന്നും സി­ബിഐ ഡയ­റ­ക്‌­ടര്‍ അശ്വ­നി­കു­മാര്‍ പറ­ഞ്ഞ­ത്‌ പത്ര­ക്കാ­രു­ടെ സാ­ന്നി­ദ്ധ്യ­ത്തി­ലാ­ണ്‌.
ഗോ­വ­യി­ലെ മഡ്‌­ഗാ­വില്‍ നട­ന്ന സ്‌­ഫോ­ട­ന­ത്തി­ന്റെ പി­ന്നില്‍ പ്ര­വര്‍­ത്തി­ച്ച­വ­രെ­ന്നു കണ്ടെ­ത്തിയ പതി­നൊ­ന്നു പേര്‍­ക്കെ­തി­രെ ദേ­ശീയ അന്വേ­ഷണ ഏജന്‍­സി പനാ­ജി കോ­ട­തി­യില്‍ കു­റ്റ­പ­ത്രം സമര്‍­പ്പി­ച്ച­തും ഏതാ­ണ്ട്‌ ഇതേ­കാ­ല­ത്താ­ണ്‌. കു­റ്റ­പ­ത്ര­ത്തില്‍ പറ­യ­പ്പെ­ട്ട പതി­നൊ­ന്നു പേ­രും­ത­ന്നെ ഹി­ന്ദു­ക്ക­ളാ­യി­രു­ന്നു. സനാ­തന്‍ സന്‍­സ്ഥാ എന്ന തീ­വ്ര­ഹി­ന്ദു­ത്വ­സം­ഘ­ട­ന­യു­ടെ പ്ര­വര്‍­ത്ത­ക­രാ­യി­രു­ന്നു അവ­രെ­ല്ലാം­ത­ന്നെ.
ഇതേ­സ­മ­യം പൂ­നെ ജര്‍­മന്‍ ബേ­ക്ക­റി സ്‌­ഫോ­ട­ന­ക്കേ­സില്‍ പോ­ലീ­സ്‌ എല്ലാ തെ­ളി­വു­ക­ളോ­ടെ­യും പി­ടി­ച്ചെ­ന്നു വീ­മ്പി­ള­ക്കിയ അബ്‌­ദുള്‍ സമ­ദി­നെ­തി­രെ ഒരു കു­റ്റ­വും തെ­ളി­യി­ക്കാ­നാ­കാ­തെ വി­ടേ­ണ്ടി­വ­രി­ക­യും ചെ­യ്‌­തി­ട്ടു­ണ്ട്‌. ഇസ്ലാ­മിക തീ­വ്ര­വാദ സം­ഘ­ട­ന­ക­ളു­മാ­യൊ­ന്നും സമ­ദി­ന്‌ ബന്ധം കല്‌­പി­ക്കാ­നി­ല്ലാ­തെ വന്ന­പ്പോള്‍ പോ­ലീ­സ്‌ ഉയര്‍­ത്തിയ അവ­കാ­ശ­വാ­ദം ഒളി­സം­ഘ­ട­ന­യായ ഇന്ത്യന്‍ മു­ജാ­ഹി­ദ്ദീ­ന്റെ പ്ര­വര്‍­ത്ത­ക­നാ­ണ് സമ­ദ് എന്ന­താ­യി­രു­ന്നു. എന്നാല്‍ ഇതും തെ­ളി­യി­ക്കാന്‍ കഴി­ഞ്ഞി­ല്ല.
കഴി­ഞ്ഞ കു­റേ­ക്കാ­ല­മാ­യി നട­ന്ന സ്‌­ഫോ­ട­ന­ങ്ങ­ളില്‍ പോ­ലീ­സി­ന്റെ ആദ്യാ­വേ­ശ­ത്തില്‍ എന്താ­ണു സം­ഭ­വി­ച്ച­തെ­ന്നും വി­ശ­ദ­മായ അന്വേ­ഷ­ണ­ത്തില്‍ എന്താ­ണു സം­ഭ­വ­വി­കാ­സ­മോ ഗതി­മാ­റ്റ­മോ സം­ഭ­വി­ച്ച­തെ­ന്നും പരി­ശോ­ധി­ച്ചാല്‍ കൂ­ടു­തല്‍ വ്യ­ക്ത­മായ ചി­ത്രം നമു­ക്കു ലഭി­ക്കും.
1) ഒന്നാം മാ­ലേ­ഗാ­വ്‌ സ്‌­ഫോ­ട­നം
സെ­പ്‌­തം­ബര്‍ 8, 2006. മു­പ്പ­ത്തേ­ഴു പേര്‍ മരി­ച്ചു.
ആദ്യ അറ­സ്റ്റു­കള്‍ - സല്‍­മാന്‍ ഫര്‍­സി, ഫറൂ­ഖ്‌ ഇക്‌­ബാല്‍ മക്‌­ദൂ­മി, റയീ­സ്‌ അഹ്‌­മ­ദ്‌, നൂ­റുല്‍ ഹു­ദാ സം­സു­ദോ­ഹ, ഷബ്ബീര്‍ ബാ­റ്റ­റീ­വാ­ല.
ഇന്ന്‌ ഗതി - മേല്‍­പ്പ­റ­ഞ്ഞ­വ­രു­ടെ കു­റ്റം തെ­ളി­യി­ക്കാ­നാ­യി­ല്ല. പക­രം ഇന്ന്‌ കേ­സ­ന്വേ­ഷ­കര്‍ സം­ഭ­വ­ത്തി­ന്റെ ഉത്ത­ര­വാ­ദി­കള്‍ ഹി­ന്ദു­ത്വ തീ­വ്ര­വാ­ദി­ക­ളാ­ണെ­ന്ന നി­ഗ­മ­ന­ത്തി­ലാ­ണ്‌.
2)സം­ഝോ­ഥാ എക്‌­സ്‌­പ്ര­സ്‌ സ്‌­ഫോ­ട­നം
ഫെ­ബ്രു­വ­രി 18, 2007. 68 മര­ണം - കൂ­ടു­ത­ലും പാ­ക്കി­സ്ഥാ­നി­കള്‍.
ആദ്യ­ഘ­ട്ടം സം­ശ­യം - ലഷ്‌­കര്‍ ഇ തൊ­യി­ബ, ജം­ഷെ മു­ഹ­മ്മ­ദ്‌ തു­ട­ങ്ങിയ സം­ഘ­ട­ന­ക­ളെ.
ഇന്ന­ത്തെ അവ­സ്ഥ - അതി­തീ­വ്ര ഹി­ന്ദു­സം­ഘ­ട­ന­ക­ളാ­ണു സം­ഭ­വ­ത്തി­നു പി­ന്നി­ലെ­ന്ന്‌ പോ­ലീ­സ്‌ പി­ന്നീ­ട്‌ നി­രീ­ക്ഷി­ച്ചു. സം­ഝോ­ഥ­യി­ലെ­യും മെ­ക്കാ മസ്‌­ജി­ദി­ലെ­യും സ്‌­ഫോ­ട­നാ­സൂ­ത്ര­ണ­ങ്ങള്‍ സമാ­ന­മാ­ണെ­ന്നും കണ്ടെ­ത്തി. ആര്‍ എസ്‌ എസ്‌ പ്ര­ചാ­ര­ക­ന്മാ­രായ സന്ദീ­പ്‌ ദാം­ഗേ, രാം­ജി എന്നി­വ­രാ­ണ്‌ സം­ഭ­വ­ത്തി­ലെ വലിയ തല­ക­ളെ­ന്ന്‌ പോ­ലീ­സ്‌ വി­ശ്വ­സി­ക്കു­ന്നു.
3) മെ­ക്കാ മസ്‌­ജി­ദ്‌ സ്‌­ഫോ­ട­നം
മെ­യ്‌ 18, 2007. 14 മര­ണം.
ആദ്യ­ഘ­ട്ട അറ­സ്റ്റു­കള്‍ - എണ്‍­പ­തോ­ളം മു­സ്‌­ലിം­ക­ളെ ചോ­ദ്യം ചെ­യ്‌­തു. അതില്‍ 25 പേ­രു­ടെ അറ­സ്റ്റു രേ­ഖ­പ്പെ­ടു­ത്തി. ഇബ്രാ­ഹിം ജു­നൈ­ദ്‌, ഷോ­ഹൈ­ബ്‌ ജാ­ഗിര്‍­ദാര്‍, ഇമ്രാന്‍ ഖാന്‍, മു­ഹ­മ്മ­ദ്‌ അബ്‌­ദുള്‍ ഖലീം തു­ട­ങ്ങി­യ­വ­രാ­ണ് അറ­സ്റ്റി­ലാ­യ­ത്.
പില്‍­ക്കാ­ല­വി­കാ­സം - 2010 ജൂ­ണില്‍ ഇതേ കേ­സില്‍ കു­റ്റ­ക്കാ­രെ­ന്നു കരു­തു­ന്ന സന്ദീ­പ്‌ ദാം­ഗേ­യെ­ക്കു­റി­ച്ചോ രാ­മ­ച­ന്ദ്ര കല്‍­സം­ഗ്ര­യെ­ക്കു­റി­ച്ചോ എന്തെ­ങ്കി­ലും വി­വ­രം നല്‍­കു­ന്ന­വര്‍­ക്കു സി­ബിഐ 10 ലക്ഷം രൂപ റി­വാര്‍­ഡ്‌ പ്ര­ഖ്യാ­പി­ച്ചു. ലോ­കേ­ഷ്‌ ശര്‍മ എന്ന­യാള്‍ അറ­സ്റ്റി­ലാ­യി.
4) അജ്‌­മീര്‍ ഷെ­രീ­ഫ്‌ ദര്‍­ഗ­യി­ലെ സ്‌­ഫോ­ട­നം
ഒക്‌­ടോ­ബര്‍ 11, 2007, മൂ­ന്നു മര­ണം.
ആദ്യ­ഘ­ട്ട അറ­സ്റ്റു­കള്‍ - ഹു­ജി­യും ലഷ്‌­കര്‍ ഇ തൊ­യ്‌­ബ­യും ആണു സ്‌­ഫോ­ട­ന­ത്തി­നു പി­ന്നി­ലെ­ന്നു മുന്‍­ധാ­ര­ണ­യോ­ടെ­യു­ള്ള നി­ഗ­മ­നം. അബ്‌­ദുള്‍ ഹഫീ­സ്‌ ഷമീം, ഖൂ­ശീ­ബുര്‍ റഹ്മാന്‍, ഇമ്രാന്‍ അലി തു­ട­ങ്ങി­യ­വര്‍ അറ­സ്റ്റില്‍.
പില്‍­ക്കാ­ല­വി­കാ­സം - 2010ല്‍ രാ­ജ­സ്ഥാന്‍ ആന്റി ടെ­റ­റി­സ്റ്റ്‌ സ്‌­ക്വാ­ഡ്‌ ദേ­വേ­ന്ദ്ര ഗു­പ്‌­ത, വി­ഷ്‌­ണു­പ്ര­സാ­ദ്‌ പത്തീ­ദാര്‍, ചന്ദ്ര­ശേ­ഖര്‍ എന്നി­വ­രെ അറ­സ്റ്റു­ചെ­യ്‌­തു. സ്‌­ഫോ­ട­ന­ത്തി­നു മു­മ്പു­ത­ന്നെ കൊ­ല്ല­പ്പെ­ട്ട സു­നില്‍ ജോ­ഷി­യെ­ന്ന­യാ­ളാ­ണ്‌ സ്‌­ഫോ­ട­നം ആസൂ­ത്ര­ണം ചെ­യ്‌­ത­തെ­ന്നു തെ­ളി­ഞ്ഞു.
5) താ­നെ സി­നി­മാ­ത്തി­യ­റ്റ­റി­ലെ സ്‌­ഫോ­ട­നം
ജൂണ്‍ 4, 2008.
സം­ശ­യി­ക്ക­പ്പെ­ടു­ന്ന­വര്‍ - ഹി­ന്ദു ജന­ജാ­ഗൃ­തി സമി­തി, സനാ­തന്‍ സാന്‍­സ്ഥാ എന്നീ സം­ഘ­ട­ന­ക­ളെ­യാ­ണു പോ­ലീ­സ്‌ സം­ശ­യി­ക്കു­ന്ന­ത്‌. ഹനു­മ­ന്ത്‌ ഗഡ്‌­ക­രി, മന്‍­കേ­ഷ്‌ ദി­ന­കര്‍ നി­ഗം എന്നി­വര്‍ അറ­സ്റ്റി­ലാ­യി. ജോ­ധാ അക്‌­ബര്‍ എന്ന സി­നിമ പ്ര­ദര്‍­ശി­പ്പി­ക്കു­ന്ന­തു തട­യു­ക­യാ­ണ്‌ സ്‌­ഫോ­ട­ന­ത്തി­ന്റെ ഉദ്ദേ­ശ്യ­മെ­ന്നു തെ­ളി­ഞ്ഞു.
6) കാണ്‍­പൂ­രി­ലെ­യും നന്ദേ­ദി­ലെ­യും സ്‌­ഫോ­ട­ന­ശ്ര­മ­ങ്ങള്‍
ആഗ­സ്‌­ത്‌, 2008.
സം­ശ­യി­ക്ക­പ്പെ­ടു­ന്ന­ത്‌ - കാണ്‍­പൂ­രില്‍ ബോം­ബു­കള്‍ പാ­ക­പ്പെ­ടു­ത്തു­ന്ന­തി­നി­ടെ അപ­ക­ട­മു­ണ്ടാ­യി കൊ­ല്ല­പ്പെ­ട്ട രാ­ജീ­വ്‌ മി­ശ്ര­യും ഭൂ­പി­ന്ദര്‍ സിം­ഗും ബജ്രം­ഗ്‌­ദ­ളി­ന്റെ രണ്ടു പ്ര­വര്‍­ത്ത­ക­രാ­യി­രു­ന്നെ­ന്നു തെ­ളി­ഞ്ഞു. നന്ദേ­ദില്‍ 2006ല്‍ സമാ­ന­മായ വി­ധ­ത്തില്‍ എന്‍ രാ­ജ്‌­കോ­ന്ദ്വാര്‍ എന്ന പ്ര­വര്‍­ത്ത­ക­നും കൊ­ല്ല­പ്പെ­ട്ടി­ട്ടു­ണ്ടെ­ന്നു തെ­ളി­ഞ്ഞു.
7) രണ്ടാം മാ­ലേ­ഗാ­വ്‌ സ്‌­ഫോ­ട­നം
സെ­പ്‌­തം­ബര്‍ 29, 2008. ഏഴു­മ­ര­ണം
ആദ്യ­ഘ­ട്ട സം­ശ­യം - ഇന്ത്യന്‍ മു­ജാ­ഹി­ദീ­നെ.
പില്‍­ക്കാ­ല­വി­കാ­സം - അഭി­ന­വ്‌ ഭാ­ര­ത്‌, രാ­ഷ്‌­ട്രീയ ജാ­ഗ­രണ്‍ മഞ്ച്‌ എന്നീ ഹി­ന്ദു സം­ഘ­ട­ന­കള്‍­ക്ക്‌ സം­ഭ­വ­ത്തില്‍ മു­ഖ്യ­പ­ങ്കെ­ന്നു ആരോ­പി­ക്ക­പ്പെ­ട്ടു. പ്ര­ഗ്യാ സിം­ഗ്‌ ഥാ­ക്കൂര്‍, ലെ­ഫ്‌­റ്റ­ന­ന്റ്‌ കേ­ണല്‍ ശ്രീ­കാ­ന്ത്‌ പു­രോ­ഹി­ത്‌, ഡൈ­നാ­മി­ക്‌ പാ­ണ്‌­ഡേ എന്നും വി­ളി­പ്പേ­രു­ള്ള സ്വാ­മി അമൃ­താ­ന­ന്ദ്‌ ദേ­വ്‌ തീര്‍­ത്ഥ്‌ എന്നി­വ­രെ സം­ഭ­വ­വു­മാ­യി ബന്ധ­പ്പെ­ട്ട്‌ അറ­സ്റ്റു­ചെ­യ്‌­തു.
8) ഗോവ സ്‌­ഫോ­ട­ന­ങ്ങള്‍
ഒക്‌­ടോ­ബര്‍ 16, 2009. രണ്ടു മര­ണം
കു­റ്റാ­രോ­പി­ത­രാ­യ­വര്‍ രണ്ടും സനാ­തന്‍ സന്‍­സ്ഥാ­യു­ടെ പ്ര­വര്‍­ത്ത­ക­രാ­യി­രു­ന്നെ­ന്നു തെ­ളി­ഞ്ഞു. മല്‍­ഗോ­ണ്ട പാ­ടീല്‍, യോ­ഗേ­ഷ്‌ നാ­യി­ക്‌ എന്നി­വ­രാ­യി­രു­ന്നു അവര്‍. സ്‌­ഫോ­ട­ക­വ­സ്തു­ക്ക­ളു­മാ­യി സ്‌­കൂ­ട്ട­റില്‍ വന്ന അവര്‍ അബ­ദ്ധ­ത്തില്‍ അപ­ക­ട­ത്തില്‍­പ്പെ­ടു­ക­യാ­യി­രു­ന്നു.
2008 സെ­പ്‌­തം­ബര്‍ ഒക്‌­ടോ­ബ­റില്‍ നട­ന്ന മാ­ലേ­ഗാ­വ്‌ കേ­സ­ന്വേ­ഷ­ണ­മാ­ണ്‌ ഇന്ത്യ­യി­ലെ സ്‌­ഫോ­ട­ന­ക്കേ­സു­ക­ളു­ടെ അന്വേ­ഷ­ണ­ങ്ങ­ളെ യഥാര്‍­ത്ഥ­ത്തില്‍ ഇസ്ലാ­മി­ക്‌ സം­ഘ­ട­ന­ക­ളില്‍­നി­ന്നു ഹി­ന്ദു­സം­ഘ­ട­ന­ക­ളി­ലേ­ക്കു തി­രി­ച്ചു­വി­ട്ട­ത്‌. അതി­നു കാ­ര­ണ­ക്കാ­ര­നാ­യ­ത്‌ അന്ന­ത്തെ മഹാ­രാ­ഷ്‌ട എടി­എ­സി­ന്റെ തല­വ­നാ­യി­രു­ന്ന ഹേ­മ­ന്ത്‌ കര്‍­ക്ക­രെ­യും. അദ്ദേ­ഹം 26/11­ന്റെ ആക്ര­മ­ണ­ത്തില്‍ കൊ­ല്ല­പ്പെ­ട്ടു. ഹി­ന്ദു­ത്വ­തീ­വ്ര­വാ­ദം മെ­ല്ലെ മറ­നീ­ക്കി­വ­ന്നു­കൊ­ണ്ടി­രു­ന്ന നിര്‍­ണാ­യ­ക­മായ അന്വേ­ഷ­ണ­മാ­യി­രു­ന്നു കര്‍­ക്ക­രെ­യു­ടെ സം­ഘം ചെ­യ്‌­തു­കൊ­ണ്ടി­രു­ന്ന­ത്‌. അദ്ദേ­ഹ­ത്തി­ന്റെ കൊ­ല­പാ­ത­കം സം­ശ­യ­ങ്ങ­ളാല്‍ കള­ങ്കി­ത­വും ദു­രൂ­ഹ­വു­മാ­ണെ­ന്ന്‌ ഇന്നും പല­രും കരു­തു­ന്നു.
കഴി­ഞ്ഞ കു­റേ­ക്കാ­ല­മാ­യി ഈ ഹി­ന്ദു­ത്വ തീ­വ്ര­വാ­ദ­പ്ര­വര്‍­ത്ത­ന­ങ്ങ­ളെ­പ്പ­റ്റി പല­ത­രം തെ­ളി­വു­ക­ളു­യര്‍­ന്നു­വ­ന്നി­ട്ടും ഒരു ഏകോ­പിത അന്വേ­ഷ­ണ­മാ­ക്കി ഇതി­നെ പരി­വര്‍­ത്തി­പ്പി­ക്കാന്‍ ബന്ധ­പ്പെ­ട്ട­വര്‍ ഒരു നട­പ­ടി­യും എടു­ത്തി­ട്ടി­ല്ല. കേ­സു­ക­ളു­ടെ അന്വേ­ഷ­ണ­മെ­ന്ന നി­ല­യില്‍ അവ വി­കേ­ന്ദ്രീ­കൃ­ത­മാ­യി നില്‍­ക്കാന്‍ ചി­ലര്‍ ഗൂ­ഢാ­ലോ­ചന നട­ത്തു­ന്ന­തു­പോ­ലെ­യാ­ണ്‌ തോ­ന്നി­ക്കു­ന്ന­ത്‌.
2002-03 കാ­ല­ത്തു­ത­ന്നെ ഭോ­പ്പാല്‍ റെ­യില്‍­വേ­സ്റ്റേ­ഷ­നില്‍­വ­ച്ചു പി­ടി­കൂ­ടിയ ഒരു സം­ശ­യാ­സ്‌­പ­ദന്‍ അന്വേ­ഷ­ണ­ത്തി­ന്റെ കണ്ണി­ക­ളെ സു­നില്‍­ജോ­ഷി­യി­ലേ­ക്കും കല്‍­സം­ഗ്ര­യി­ലേ­ക്കും നീ­ട്ടി­ക്കൊ­ടു­ത്ത­താ­ണ്‌. എന്നാല്‍, അന്ന്‌ അന്വേ­ഷ­ണ­ത്തില്‍ ഒന്നും തെ­ളി­ഞ്ഞി­ല്ല. ബജ്രം­ഗ്‌­ദ­ളി­ന്റെ കര­ങ്ങള്‍ ശു­ദ്ധ­മ­ല്ലെ­ന്ന സൂ­ചന അന്ന­ത്തെ കോണ്‍­ഗ്ര­സ്‌ നേ­താ­വ്‌ ദി­ഗ്‌­വി­ജ­യ്‌ സിം­ഗ്‌ ഉയര്‍­ത്തു­ക­യും ചെ­യ്‌­തു.
2006­ലാ­ണ്‌ നന്ദേ­ദി­ലും കാണ്‍­പൂ­രി­ലും ഹി­ന്ദു­ത്വ­പ്ര­വര്‍­ത്ത­ക­രു­ടെ വീ­ടു­ക­ളില്‍ ബോം­ബു­കള്‍ ആക­സ്‌­മി­ക­മാ­യി പൊ­ട്ടി­ത്തെ­റി­ച്ച­ത്‌. ആ വര്‍­ഷം തന്നെ­യാ­ണ്‌ മഹാ­രാ­ഷ്‌­ട­യി­ലെ പല പട്ട­ണ­ങ്ങ­ളി­ലെ­യും മു­സ്ലിം പള്ളി­ക­ളില്‍ ശേ­ഷി കു­റ­ഞ്ഞ ബോം­ബു­കള്‍ പൊ­ട്ടി­ത്തെ­റി­ച്ച­ത്‌. നന്ദേ­ദി­ലെ ബോം­ബു ലക്ഷ്യ­മാ­ക്കാന്‍ ഉദ്ദേ­ശി­ച്ചി­രു­ന്ന­ത്‌ ഔറം­ഗ­ബാ­ദി­ലെ ഒരു പള്ളി­യെ­യാ­യി­രു­ന്നെ­ന്നു കരു­ത­പ്പെ­ടു­ന്നു. പൊ­ട്ടി­ത്തെ­റി­ക്കു­ശേ­ഷം കണ്ടെ­ത്തു­ന്ന സാ­ധ­ന­ങ്ങ­ളില്‍ ഈ പള്ളി­യു­ടെ രേ­ഖാ­ചി­ത്ര­ങ്ങ­ളും കള്ള­ത്താ­ടി­ക­ളും ഉണ്ടാ­യി­രു­ന്നു. ഇതില്‍­നി­ന്നാ­ണ്‌ ഹി­ന്ദു­ത്വ തീ­വ്ര­വാ­ദി­കള്‍ മു­സ്ലിം വേ­ഷം ധരി­ച്ചാ­ണു സ്‌­ഫോ­ട­ന­ങ്ങള്‍­ക്കു പോ­കു­ന്ന­തെ­ന്ന ഉറ­ച്ച സം­ശ­യം ഉണ്ടാ­കു­ന്ന­ത്‌.
ഈ വര്‍­ഷ­ത്തി­ന്റെ പാ­തി­യോ­ള­മാ­കും­വ­രെ ഈ താ­ക്കീ­തു­ക­ളൊ­ന്നും വേ­ണ്ട­വി­ധം നമ്മു­ടെ ഭര­ണാ­ധി­കാ­രി­കള്‍ എടു­ത്തി­രു­ന്നി­ല്ലെ­ന്നു­വേ­ണം കരു­താന്‍. കര്‍­ക്ക­രെ മാ­ലേ­ഗാ­വ്‌ കേ­സ്‌ അന്വേ­ഷി­ച്ച രണ്ടു­മാ­സ­ങ്ങ­ളൊ­ഴി­ച്ചാല്‍ ഈ വലിയ ഭീ­ഷ­ണി­യെ­പ്പ­റ്റി കാ­ര്യ­മായ അന്വേ­ഷ­ണ­ത്തു­ടര്‍­ച്ച­ക­ളു­ണ്ടാ­യി­ല്ല. അജ്‌­മീര്‍, മെ­ക്കാ, മാ­ലേ­ഗാ­വ്‌ അന്വേ­ഷ­ണ­ങ്ങള്‍ മാ­ത്ര­മാ­ണ്‌ സി­ബിഐ വ്യ­ത്യ­സ്‌­ത­മാ­യെ­ങ്കി­ലും ചെ­യ്യു­ന്ന­ത്‌. ഇവ­യെ­യും മറ്റു സ്‌­ഫോ­ട­ന­ങ്ങ­ളെ­യും ഏകോ­പി­പ്പി­ക്കു­ന്ന­വി­ധ­ത്തി­ലു­ള്ള സമ­ഗ്ര­മാ­യൊ­രു അന്വേ­ഷ­ണ­ത്തി­ന്‌ ആരു­ടെ­യും ബു­ദ്ധി­യു­ദി­ക്കു­ന്നി­ല്ല.
കേ­ണല്‍ പു­രോ­ഹി­തി­ന്‌ മാ­ലേ­ഗാ­വി­നെ­യും മെ­ക്ക മസ്ജി­ദി­നെ­യും ബന്ധി­പ്പി­ക്കു­ന്ന കൊ­ളു­ത്തു­ക­ളു­ണ്ടെ­ന്നു­ള്ള­തു വ്യ­ക്ത­മാ­യി­ട്ടും പോ­ലീ­സ്‌ ഇപ്പോ­ഴും ഹു­ജി­യെ പി­ന്തു­ട­രാ­നാ­ണു വ്യ­ഗ­ത­കാ­ട്ടു­ന്ന­തെ­ന്നാ­ണു വി­ചി­ത്രം. മി­ക്ക സ്‌­ഫോ­ട­ന­കേ­സു­ക­ളി­ലും അന്യേ­ാ­ന്യ­ബ­ന്ധി­ത­മായ അവ­സ്ഥ സൃ­ഷ്‌­ടി­ത­മാ­യി­രി­ക്കു­ന്ന­ത്‌ രാ­മ­നാ­രാ­യണ്‍ കാല്‍­സം­ഗ്ര എന്ന­യാ­ളു­മാ­യി ബന്ധ­പ്പെ­ട്ടാ­ണ്‌. എന്ന­ലോ, ഇയാള്‍ ഇന്നും പി­ടി­യി­ലാ­കാ­തെ തു­ട­രു­ന്നു.
മാ­ലേ­ഗാ­വ്‌ സ്‌­ഫോ­ട­ന­വു­മാ­യി ബന്ധ­പ്പെ­ട്ട്‌ സി­മി നേ­താ­ക്ക­ളെ അറ­സ്റ്റു­ചെ­യ്‌ത പോ­ലീ­സ്‌ അവ­രില്‍ പല­രെ­യും കള്ള­ത്തെ­ളി­വു­ക­ളോ­ടെ അക­ത്താ­ക്കാന്‍ ശ്ര­മി­ക്കു­ക­യും ചെ­യ്‌­തു. മൊ­ഹ­മ്മ­ദ്‌ ഷഹീ­ദ്‌ എന്ന­യാള്‍ അന്നു മാ­ലേ­ഗാ­വില്‍ നി­ന്നു 700 കി­ലോ­മീ­റ്റര്‍ അക­ലെ ഒരു ചട­ങ്ങില്‍ പങ്കെ­ടു­ക്കു­ക­യാ­യി­രു­ന്നെ­ന്നു പി­ന്നീ­ട് തെ­ളി­ഞ്ഞു. ഷബ്ബീര്‍ മസീ­യു­ള്ളാ എന്ന കു­റ്റാ­രോ­പി­തന്‍ സ്‌­ഫോ­ട­ന­ത്തി­നും ഒരു­മാ­സം മുന്‍­പേ പോ­ലീ­സ്‌ കസ്റ്റ­ഡി­യില്‍ കഴി­യു­ക­യാ­യി­രു­ന്നു. ഇങ്ങ­നെ ഉട­നീ­ളം വൈ­രു­ദ്ധ്യ­ങ്ങള്‍ നി­റ­ഞ്ഞ റി­പ്പോര്‍­ട്ടു­ക­ളാ­യി­രു­ന്നു, പോ­ലീ­സി­ന്റേ­ത്.
കു­റ്റാ­രോ­പി­ക്ക­പ്പെ­ട്ട­വ­രെ­ല്ലാം കാ­ല­ങ്ങ­ളാ­യി വളര്‍­ത്തു­ന്ന താ­ടി­മീ­ശ­ക­ളു­ള്ള­വ­രാ­യി­രു­ന്നു. നന്നാ­യി ക്ഷൗ­രം­ചെ­യ്‌­ത­വ­രാ­യി­രു­ന്നു സം­ഭ­വ­ത്തി­നു പി­ന്നി­ലെ­ന്ന്‌ സ്‌­ഫോ­ട­ന­ത്തി­ന്റെ ദൃ­ക്‌­സാ­ക്ഷി­ക­ളെ­ല്ലാം­ത­ന്നെ എടു­ത്തു­പ­റ­ഞ്ഞ­ത്‌ പോ­ലീ­സ്‌ കേ­ട്ടി­ല്ലെ­ന്നു­ന­ടി­ച്ചു.
പക്ഷേ ഇന്നി­പ്പോള്‍ എടി­എ­സ്‌ വി­ശ്വ­സി­ക്കു­ന്ന­ത്‌, അജ്‌­മീര്‍ സ്‌­ഫോ­ട­ന­വു­മാ­യി ബന്ധ­പ്പെ­ട്ട ദേ­വേ­ന്ദ്ര ഗു­പ്‌ത ആര്‍ എസ്‌ എസ്‌ പ്ര­ചാ­ര­ക­നാ­യി­രു­ന്ന സു­നില്‍ ജോ­ഷി വഴി­യാ­ണ്‌ അഭി­ന­വ്‌ ഭാ­ര­ത്‌ എന്ന സം­ഘ­ട­ന­യു­മാ­യി ബന്ധ­പ്പെ­ട്ട­തെ­ന്നാ­ണ്‌. 2007 സെ­പ്‌­തം­ബ­റില്‍ ജോ­ഷി സി­മി പ്ര­വര്‍­ത്ത­ക­രെ­ന്നു കരു­ത­പ്പെ­ടു­ന്ന­വ­രാല്‍ വധി­ക്ക­പ്പെ­ട്ട­പ്പോള്‍, പ്ര­കോ­പി­ത­യായ സാ­ധ്വി പ്ര­ഗ്യാ സി­ങ് ഥാ­ക്കൂര്‍ മാ­ലേ­ഗാ­വ് സ്‌­ഫോ­ട­ന­ത്തി­ന്‌ ഉത്ത­ര­വി­ടു­ക­യാ­യി­രു­ന്നു­വെ­ന്നും അവര്‍ കരു­തു­ന്നു. പു­രോ­ഹി­ത്‌ നട­ത്തിയ ഫോണ്‍­കോ­ളു­ക­ളില്‍­നി­ന്ന്‌, സം­ഝോ­ഥാ എക്‌­സ്‌­പ്ര­സ്‌ സ്‌­ഫോ­ട­ന­ത്തി­നു­പി­ന്നി­ലും ജോ­ഷി­യു­ടെ ബു­ദ്ധി­യു­ണ്ടെ­ന്ന സം­ശ­യം ബല­പ്പെ­ടു­ത്തു­ന്ന വി­വ­ര­ങ്ങള്‍ ലഭ്യ­മാ­യി­ട്ടു­ണ്ടെ­ന്നാ­ണ്‌ പോ­ലീ­സ്‌ ഭാ­ഷ്യം.
സത്യ­ത്തില്‍, നി­ര­വ­ധി സ്‌­ഫോ­ട­ന­ങ്ങ­ളു­മാ­യി ബന്ധ­പ്പെ­ട്ടു­നില്‍­ക്കു­ന്ന ഹി­ന്ദു­ത്വ തീ­വ്ര­വാ­ദ­ത്തി­ന്റെ പി­ന്നാ­മ്പു­റ­ക്ക­ഥ­കള്‍ വെ­ളി­വാ­ക­ണ­മെ­ങ്കില്‍, അറ­സ്റ്റി­ലായ എല്ലാ ഹി­ന്ദു കു­റ്റാ­രോ­പി­ത­രും അയാള്‍ എന്നു വി­ശേ­ഷി­പ്പി­ക്കു­ന്ന കല്‍­സം­ഗ്ര പി­ടി­യി­ലാ­യേ പറ്റൂ. എന്നാല്‍, അതി­നു­വേ­ണ്ടു­ന്ന അന്വേ­ഷ­ണ­സ­മ­ഗ്രത ഇനി­യും കൈ­വ­ന്നി­ട്ടി­ല്ലെ­ന്നു­മാ­ത്രം.
അവ­ലം­ബം - ഔട്ട്‌­ലു­ക്ക്‌ മാ­സി­ക­യില്‍ സ്‌­മൃ­തി കോ­പ്പി­ക­റും ദേ­ബര്‍­ഷി ദാ­സ്‌ ഗു­പ്‌­ത­യും സ്നി­ഗ്ദ്ധ ഹാ­സ­നും ചേര്‍­ന്നെ­ഴു­തിയ ലേ­ഖ­നം.
   കടപ്പാട് : http://malayal.am/

വെള്ളിയാഴ്‌ച, ജൂലൈ 16, 2010

കമ്യുണിസം സ്വപ്നമാണെന്നല്ല

     കമ്യുണിസം സ്വപ്നമാണെന്നല്ല, ചരിത്രത്തിന്റെ അവസാന ഘട്ടമാണെന്നാണ്. അതിനുമുമ്പുള്ള ചരിത്ര ദൗത്യം നിറവേറ്റാതേ എടുത്തുച്ചാട്ടം ശരിയല്ല, എന്നതോടോപ്പം തെറ്റുമാണ്! ചരിത്രം വയിക്കുന്നത് ഇങ്ങനെയാണ്: പ്രാകൃത കമ്യൂണിസം, അടിമത്വം, ഫ്ര്യുഡലിസം, മുതലാളിത്വം, മുതലാളിത്വത്തിന്റെ ഉന്നതഘട്ടമായ സാമ്രാജ്യത്വം, സോഷ്യലിസം, സോഷ്യലിസത്തിന്റെ ഉന്നതമായ കമ്യൂണിസം.....! പാഠം ഒന്ന്‍ എന്നതോടൊപ്പം ചരിത്രത്തിന്റെ സാമാന്യ പാഠവുമാണ്! ആശയവാദവും, ഭൗതികവാദവും, വൈരുദ്ധ്യാത്മക ഭൗതികവാദവും മൂന്നു ദര്‍ശനങ്ങള്‍.വിമോചനത്തിന്റെ അവസാനവാക്കാണ് വൈരുദ്ധ്യാത്മക ഭൗതികവാദം! അതിലേക്ക് എത്തിചേര്‍ന്നത്, അന്നെവരെയുള്ള രണ്ട് ആശയങ്ങളുടെയും നിഷേധതിനൊപ്പം- സാംസികരണവും തകര്‍ക്കലും....നടന്നു എന്നതോണ്ടാണ് ചോദ്യചെയപെടാത്ത ചരിത്ര അനിവാര്യതയായി വൈരുദ്ധ്യാത്മക ഭൗതികവാദം നിലനില്‍ക്കുന്നത്!         മാക്സ് പറഞ്ഞത് ആദ്യത്തെ കമ്യൂണിസ്റ്റാണ് യേശു എന്നാണ്. അത് ചുഷകരുടെ കൈയിലായത് എങ്ങനെ എന്നതിനുള്ള ഉത്തരംകൂടിയാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിലൂടെ കാറല്‍ മാക്സ് മുന്നോട്ട് വെച്ചത്! ഖുറാനെകുറിച്ചും ഗീതയെകുറിച്ചും മാക്സ് പറഞ്ഞിട്ടില്ല എന്നതോണ്ട്, ബൈബിള്‍ മാക്സ് വായിച്ചതുപോലെ, ഖുറാനും, ഗീതയും വായിക്കാന്‍ കഴിയാത്ത വാദഗതിക്കാര്‍ക്ക് മാക്സിസം നെരെചൊവെ ഉള്‍കോള്ളാന്‍ കഴിഞ്ഞിട്ടില്ലന്നതിന്റെ വിളമ്പരംകൂടിയാണ്!
         ശാസ്ത്രിയതയും, ചരിത്രഗതി മുന്നോട്ടുപോവുന്ന അനിവാര്യതയുമാണ് കമ്യൂണിസം! കമ്യൂണിസം സ്വപ്നമാവുമ്പോള്‍ തന്നെ ലക്ഷ്യബോധമുള്ള ഭാവികൂടിയാണ്! മതം ഭൂതമാവുമ്പോള്‍ തന്നെ പിന്തിരിപ്പനും വ്യാമോഹിതവുമാണ്! ബൂര്‍ഷാജനാധിപത്യം പോലേ ബഹുഭൂരിപക്ഷത്തെ വിഡിത്വമാക്കുന്നതും....!
         ആ വിഡിത്വത്തെ പൊളിച്ചടുക്കണ്ടത് അതില്‍ ഇടപെട്ടുകൊണ്ടാണ്.... പര്‍ലിമെന്റില്‍ കയറുന്നതു പോലേ, അമ്പല കമ്മറ്റികളിലും മഹല്ല കമ്മറ്റികളിലും ചര്‍ച്ചിലും മാനിഫ്യേസ്റ്റോ വായിക്കാനല്ല, മറിച്ചു നടപ്പാക്കാനാണ്! അത് കക്ഷത്തല്ല, തലക്കകത്താണ് വേണ്ടത്! അതുള്ളത് കൊണ്ടാണ് CPI(M)- ധൈര്യസമേതം കയറിചെല്ലുന്നത്!
         സോവിയറ്റ് മാര്‍ഗമോ ചൈനാ മാര്‍ഗമോ അല്ല, ഇന്ത്യന്‍ വിപ്ലവം ഇന്ത്യന്‍ മാര്‍ഗത്തിലാണ് വേണ്ടത് എന്ന്‍ സ്റ്റാലില്‍ പറഞ്ഞതാണ്! ആ മാര്‍ഗമാണ് CPI(M)- എന്നത് വര്‍ത്തമാന ഉറപ്പാണ്. ഈ ഉറപ്പിനെയാണ് ഇന്ത്യന്‍ ബൂര്‍ഷാ ഭൂപ്രഭു സാമ്രാജത്വ കൂട്ടുകെട്ട് ഏറേ ഭയക്കുന്നത്. അതുകൊണ്ട് തന്നെയാണ് വളറേ സങ്കീര്‍ണമായ പ്രതിരോധങ്ങള്‍ നമ്മേനേരിടുന്നത്. മാ ബേബിഫുഡ് കഴിച്ച മസ്തിഷ്കങ്ങള്‍ കമ്യൂണിസ്റ്റ് വായടിത്വവുമായിനടക്കുന്നവര്‍ ഓര്‍ക്കുക കമ്യൂണിസ്റ്റുകാരനായി ഉയര്‍ന്ന നിലവാരത്തിലേക്ക് വരണമെങ്കില്‍ ചുരുങ്ങിയപക്ഷം DYFI- കാരന്‍ കൊള്ളുന്ന പ്രവര്‍നത്തിന്റെ നട്ടുച്ച വെയില്‍ രണ്ടുമണികൂറേങ്കിലും കൊള്ളാനുള്ള നെഞ്ഞുക്കേങ്കിലും ഉണ്ടാവണം. അല്ലാതെ അപ്പുകുട്ടന്മാരുടെ തണലത്തിരുന്നു മടികുത്തിലേ മുറക്കാന്‍ അഴിച്ചുള്ള പായാരം പറച്ചിലല്ല ഇന്ത്യന്‍ വിപ്ലവ മാര്‍ഗം. അതെ നമുക്കാദ്യം CPI(M)- കാരനാവാം. അതിന്റെ നയങ്ങളുടെ രക്തവും ഊര്‍ജവുമായി കര്‍മപദത്തിലേ ആവേശമാവണം.അല്ലാതേ ഇന്ത്യന്‍ ബൂര്‍ഷാ ഭൂപ്രഭു സാമ്രാജത്വ കൂട്ടുകെട്ടിന്റെ ഒറ്റുകാരു അച്ചാരം പറ്റുന്നവരും ഞങ്ങളെ മാക്സിസം പഠിപ്പിക്കാന്‍ വരണ്ട്! അതെ ഇ എം എസ് പറഞ്ഞതുപോലേ മനോരമ എന്നില്‍ ശരി കണ്ടാല്‍ എന്തോ തെറ്റുപറ്റിയിട്ടുണ്ടവണം എന്നാണ് മനസ്സിലാക്കണ്ടത്! വര്‍ഗശത്രുക്കളാല്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന ഈ കലത്തു തന്നെയാണ് ശരിയുടെ കൃത്യതയും ഉള്ളതു!
           വ്യക്തി വിരോദത്തിന്റെ ഭാഗമായുള്ള ''പാര്‍ട്ടിയുണ്ടാവും ജനമുണ്ടാവില്ല''ന്ന പറഞ്ഞ, പൊയ് മുഖമണിഞ്ഞവരെ നെഞ്ചേറ്റി നടക്കുന്നവര്‍ക്ക് K E N- ന്റെ നേരും നെറിയും അറിയില്ല....! നേരും നെറിയും ഉണ്ട് എന്നു പറയുന്നത് അദ്ദേഹം പാര്‍ട്ടി അംഗമാണ് എന്നതോണ്ടാണ്! അല്ല എന്ന്‍ പറയുന്നവര്‍ പുറത്തുള്ളവരാണ്! അകവും പുറവും തിരിച്ചറിയാനുള്ള്‍ സാമാന്യ ബോധമുള്ളവരാണ് CPI(M)- പ്രവര്‍ത്തകര്‍!

ഞായറാഴ്‌ച, ജൂലൈ 11, 2010

കുരുട്ടു ബുദ്ധി

          ഗീതയും, ബൈബിളും, ഖുറാനും സ്വപ്നം കാണുന്നതം കമ്യൂണിസമാണ്.......നമ്മള്‍ കാണുന്നതും! അവരില്‍ പലരും എല്ലുറപ്പോടേ സ്വയം പറയും കമ്യൂണിസ്റ്റെന്ന്‍! ആ എല്ലുറപ്പിന്റെ സത്യസന്ധതയെ നമിക്കാം. പക്ഷേ കമ്യൂണിസം മാത്രം അറ്റത്തേക്ക് അറ്റത്തേക്ക് നിങ്ങി പോവുന്നു! മാക്സ് മുന്നോട്ട് വെച്ചത് വിമോചനത്തിന്റെ തത്വമാണ്! കമ്യൂണിസം ചരിത്രത്തിന്റെ ഉന്നതമായ ഘട്ടം....അതൊരു സ്വപ്നമായിതന്നെ ഒരു പക്ഷേ അവശേഷിക്കും...USSR-ചെയ്ത് ആദ്യത്തെ തെറ്റ് കമ്യുണിസത്തിലേക്കുള്ള എടുത്തു ചാട്ടമായിരുന്നു! നാം അറ്റത്തുകിടക്കുന്ന കമ്യുണിസത്തിന്റെ കാര്യം പറഞ്ഞു സമയം കളഞ്ഞുകൊണ്ടിരിക്കുന്നു.
         സാമ്രാജ്യത്വം അതിന്റെ ശകല ദുഷ്ടതയുമായി വരുമ്പോഴും അതിന്റെ വര്‍ണപകിട്ടില്‍ തിരിച്ചറിയാതെ ഇയ്യാം പാറ്റകളെപോലേ നാം അണഞ്ഞുകൊണ്ടിരിക്കുന്നു! വിമോജനത്തിന്റെ പൊയ് മുഖം അണിഞ്ഞു ഞാനാണ് കമ്യൂണിസ്റ്റെന്നു നമ്മേ വ്യാമൊഹിതരാക്കുന്നു! അവരുടെ കൈയില്‍ കാലത്തിനു ചേരാത്ത കട്ടന്‍ ചായയും പരിപ്പുവടയുമുണ്ടാവും! അവരുട നാവില്‍ കമ്യൂണിസ്റ്റ് വിടുവായത്തത്തിന്റെ ധാരാളിത്വമുണ്ടാവും! പോരാട്ടത്തിന്റെ പുത്തന്‍ വഴികളില്‍ നിന്ന്‍  മടക്കിവരുത്തുക.അല്ലെങ്കില്‍, വിമോജന ശേഷിയെ വിദൂര സ്വപ്നത്തിന്റെ അതിരും വരമ്പും പറഞ്ഞു പറഞ്ഞു നമ്മെ നാമല്ലാതാക്കുക. ചൂഷകവര്‍ഗം പുത്തന്‍ കറുപ്പായി കമ്യൂണിസത്തെയും ഉപയോഗിക്കാം എന്ന കണ്ടത്തിയിരിക്കുന്നു!
               അവര്‍ക്കാവശ്യം നിലനില്‍പ്പാണ് നമുക്കാവശ്യം മോചനമാണ്, മോചനത്തിനാവശ്യം പോരാട്ടമാണ്! പോരാട്ടം കാലവും സ്ഥലവും ആവശ്യപെടുന്നതിനനുശരിച്ചാണ്! അതിനു പ്രര്യാപ്തമാവണമെങ്കില്‍ നിരന്തരമായ പഠനം ആവശ്യം ആവശ്യമാണ്! അതുകൊണ്ടാണ് ഇ എം എസ് പോരാട്ടത്തിന്റെ നേതൃത്വവും പഠനവുമായി നമ്മേ പഠിപ്പിച്ചുകൊണ്ടിരുന്നത്! 1848-ല്‍ എഴുതിയത് മനപാഠമാക്കി വായന അവസാനിപ്പിക്കുകയും, വായന തുടര്‍ന്നാല്‍ പുത്തന്‍ നാമ്പുകളുണ്ടാവില്ലെന്നും പറഞ്ഞു പഴേ കുരുട്ടു ബുദ്ധിയുമായി പോരാളികളെ ഷണ്ഠന്മാരാക്കുകയും ചെയുന്നു! ആളിനും തരത്തിനു അനുശരിച്ചു; ആയുധവും മതവും കമ്യൂണിസവും നല്‍കി സാമ്രാജ്യത്വം പുഞ്ചിരി തൂകുന്നു! വര്‍ത്തമാന ഇന്ത്യയില്‍ ജനകിയ മുന്നേറ്റത്തെ തുരങ്കം വെക്കുന്നത് അങ്ങനെയും കൂടിയാണ്...!
        ********************************************************************
     Sanoop Laila  
      എനിക്ക് താങ്കള്‍ എഴുതിയതിനോട് യോജിപ്പ് ഇല്ല.മതത്തെയും മാര്‍ക്സിസത്തെയും ഒന്നിപ്പിക്കാന്‍ ശ്രമിക്കരുത്. അത് മോരും മുതിരയും പോലെ ആണ് എപ്പോളും മാറി കിടക്കുക തന്നെ ചെയും. കമ്മ്യൂണിസ്റ്റ്‌ മതത്തെ അന്ഗീകരിക്കുന്നില്ല...പക്ഷെ മതവിശ്വാസിയെ സംരക്ഷിക്കും. മതത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തില്ല..മതം രാഷ്ട്രീയത്തില്‍ ഇടപെടുമ്പോള്‍ ആണ് നമ്മള്‍ അവരെ എതിര്‍ക്കുന്നത്. പട്ടിണി കിടക്കുന്ന തൊഴിലാളിയെ വര്‍ഗ്ഗ സമരത്തില്‍ ഒന്നിപ്പിക്കുന്നതിനു മുന്‍പ് അവന്‍ ഈശ്വര വിശ്വാസം കളഞ്ഞിട്ടു വരണം എന്ന് ശഠിക്കുന്നത് ശരി അല്ല എന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്.കമ്മ്യൂണിസം ഒരു ശാസ്ത്രം ആണ് അതില്‍ മതത്തെ കണ്ടെത്താന്‍ നോക്കരുത്. അത് പ്രായോഗികം അല്ല. സാധ്യവും അല്ല. ഗീതയും ഘുര്‍ ആണും ബിബിലും വെറും സാഹിത്യം ആയി കാണാനാണ് എനിക്ക് ഇഷ്ട്ടം. അതില്‍ ഇതുവരെ കമ്മ്യൂണിസം ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല.ആത്യന്തികമായി അത് കള്ളം പറയുന്നു.കമ്മ്യൂണിസം സത്യത്തിനു ഒപ്പം ആണ്.
           ഇനി കമ്മ്യൂണിസം ഒരു സ്വപ്നം ആയി അവശേഷിക്കാം എന്ന വാദം എനിക്കില്ല. ഇവിടെ നമ്മള്‍ ആ യുറ്റൊപ്പ്യ ഉണ്ടാക്കുക തന്നെ ചെയ്യും. യുറ്റൊപ്പ്യക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുക എന്നത് യുറ്റൊപ്പ്യയെ ഉണ്ടാക്കല്‍ തന്നെ ആണ്.കമ്മ്യൂണിസ്റ്റ്‌ കാര്‍ ഒരിക്കലും പോരാട്ടം അവസാനിപ്പിക്കില്ല....അവസാന ശ്വാസം വരെ ചൂഷണത്തിന് എതിരായി, നമ്മള്‍ പോരാടുക തന്നെ ചെയ്യും.