ജന്മം തൊട്ട് ശവദാഹം വരേ അബോധമനസില്‍ ഉറഞ്ഞുകൂടിയ വലതു പ്രചരണം അത് സവിശ്രമമായി നാം തന്നെ നടത്തുന്നു. അതിനെ അതിജീവിപ്പിക്കുക എന്നതാണ് ജനത്തിനുമുന്‍മ്പില്‍ വെക്കാനുള്ളത്. എന്തുകൊണ്ട് ഇത്രക്കു ക്ഷീണിച്ചു എന്നതല്ല, എങ്ങനെ ഇത്രതോളം പിടിച്ചുനിന്നു എന്നതു തന്നെയാണ് കാണണ്ടത്.
ആഗോളവല്‍ക്കരണത്തിന്റെ സവിശേഷത് അത് , ആശയശംവേദനം വളറേ വേഗതയാര്‍ന്നതാണ് എന്നാണ്. സങ്കീര്‍ന്ന പ്രശ്നങ്ങളില്‍ ചെന്നു ചേര്‍ക്കാതേ ചുരുക്കിതീര്‍ക്കുക എന്നത് കണുനിറച്ചു പളപളപ്പ് കാണിച്ചാണ് നടപ്പാക്കുന്നത്! അത് ഏറേ സാധ്യമാവുന്നത് ഇടത് പക്ഷ നേതൃത്വത്തിലുള്ള സ്ഥലങ്ങളിലാണ് എന്ന വൈരുദ്ധ്യം സാധ്യമാവുന്നത് സാമാന്യജനത്തിന്റെ ജീവിതനിലവാരം ഉയര്‍ന്നതുകൊണ്ടാണ്. ജീവിക്കുക, അല്ലെങ്കില്‍ മരിക്കുക എന്നല്ല, നിലനില്‍ക്കുക, കൂടുതല്‍ നേടുക എന്നതാണ് വലത് പക്ഷത്തിനു സഹായകരമാവുന്ന ഈ നിലവാരത്തിന്റെ പ്രതിക്രിയ.
ഏറേ ഉപഭോഗ വസ്തുകള്‍ കുമിഞ്ഞു വാങ്ങുന്നത് കേരളത്തിലാണ് എന്നത് അതുകൊണ്ടാണ്. ഇവിടേയാണ് ജനം എങ്ങനെ ചിന്തിക്കുണം എന്നത് രാഷ്ട്രിയ ബോധമല്ല നിശ്ചയിക്കുന്നത്, മറിച്ചു റൂപര്ട്ട് മര്ഡോക്കാണ്
എന്നായിതിരുന്നതു. ചിന്തയേ ചുരുക്കുക എന്നതിന്റെ അടിത്തറ അണുകുടുംബത്തിലാണ് കെട്ടിപെടുത്തത്. തന്റേതാക്കുക എന്ന ആര്‍ത്തി കേരളത്തില്‍ ചലന ശേഷി നേടുന്നത് ഇവിടെനിന്നാണ്. നൈസര്‍ഗിക അടുപ്പം നഷ്ടപെടുന്ന പുത്തന്‍ തലമുറ എത്തിപെടുന്നത് ഇന്നു നാശീകരണ ചിന്തകളിലാണ്. 90-കളിലാണ് ആഗോളവല്‍ക്കരണം നടപ്പാക്കന്‍ തുടങ്ങിയതെങ്കിലും, അതിനുമുമ്പേ അതിനുള്ള മണ്ണ്‍ പരുവപെടാന്‍ തുടങ്ങിയിരുന്നു.
വാങ്ങള്‍ ശേഷി കൂടിയ കേരളത്തില്‍ ഇടതുപക്ഷ ചിന്തയില്‍ കലര്‍പ്പു വന്നതു അത് അതിന്റെ ബഹുജന സംഘടനങ്ങളില്‍ വന്ന പ്രവര്‍ത്തന ചോഷണം കൊണ്ടാണ്. അതുകൊണ്ടാണ് ജോലിയും, വീടുമായി അവരുടെ ലോകം ചുരുങ്ങിത്. വീട്ടില്‍നിന്നു ഇറങ്ങുന്ന അതൃപ്ത തലചോറുകളേ പിന്നെ കീഴടക്കുന്നത് ഇവിടെ ഉറഞ്ഞുകൂടി ഫ്ര്യൂഡല്‍ ബോധമാണ്. ആ ബോധം ഒന്നുകൊണ്ടുതന്നെയാണ് ഫാസിസ്റ്റ് തീവറവാദ ചിന്തകള്‍ ആഘോഷമായി അതിന്റെ ലക്ഷ്യം ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്.
സാമ്രാജ്യത്വം വിപ്ലവകാരികളിലേക്ക് നുഴഞ്ഞുകയറുന്നത് വെക്തികേന്ദ്രീകൃതമായാണ്. വെക്തിയേ മഹത്വവല്‍ക്കരിക്കു എന്നതോണ്ട്, മറ്റൊന്നിനു ഇകഴ്ത്തുക എന്നും സാധ്യമാവുന്നു. ഇതിലൂടേയാണ് അത് അതിന്റെ ലക്ഷ്യം കണ്ടെത്തുന്നതും. സാമാന്യ ബോധത്തിനു മുമ്പില്‍ അതിന്റെ പ്രത്യക്ഷ ബിംബവല്‍ക്കരണമാണ് പിണറയും വി.എസും.
മാക്സിസം ശാസ്ത്രീയ ദര്‍ശനമാവുന്നത് അത് അതിന്റെ പ്രായോഗികതകൊണ്ടാണ്. വിപ്ലവം നടപ്പാക്കന്‍ പാര്‍ട്ടി എന്ന സംഘടനയുടെ കേന്ദ്രീകൃത ജനാധിപത്യത്തിന്റെ ശക്തിയിലൂടെയാണ്. ഉശിരന്മാരായാ വിപ്ലവകാരികള്‍ പരുവപെടണ്ടത് സമരമുഖങ്ങളിലാണ്. അതിനുപകരം ദര്‍ശന വായതാരികാളായി ചുരുങ്ങിതീരുന്നത് ബഹുജന സംഘടനയുടെ പ്രവര്‍ത്തന പോരായ്മകൊണ്ടുതന്നെയാണ്. അങ്ങനെയാവുമ്പോഴാണ് സാമ്രാജ്യത്വത്തിനു വിപ്ലവം പോരാ എന്ന നിരാശാവാദത്തിലൂടെ വിപ്ലവകാരികളിലേക്ക് നുഴഞ്ഞുകയാറാല്‍ നടപ്പാവുന്നത്. അങ്ങനെയാണ് കുളംകുത്തികളും, ഒറ്റുകാരും നിര്‍മിക്കപെടുന്നത്!
സ്വയം വിപ്ലവകാരികളാവുകയും, ശരിയായ പാതായുടെയുടെ വെക്താക്കളായി അവരോധിക്കുകയും ചെയ്യുന്നതിലൂടെ വെക്തികേന്ദ്രികൃതമായി......വിപ്ലവം വെക്തിയുടെ ഗുണദോഷ ചിലവിലാവുകയും, വെവസ്താപിത സമൂഹമൂഹം അത്രമേല്‍ സുരക്ഷിതമാണെന്നും, അതിലൂടേ ബഹുജനത്തെ കഴുതകളെന്നു ഉറപ്പിക്കുകയും കൂടിചെയ്യുന്നു! അങ്ങനെയാണ് പാര്‍ട്ടിയെ നശിപ്പിക്കാന്‍ സെക്കട്ട്രിക്ക് കഴിയുമെന്നും, പാര്‍ട്ടിയുടെ നിലനില്‍പ്പിനു സെക്കട്ട്രിയെ മാറ്റിയാല്‍ മതിയെന്നുമുള്ള ലളിത യുക്തിയിലൂടെ നമ്മെ ഗുണദോഷിപ്പിക്കുമ്പോള്‍ നടപ്പാകുന്നത് സോണിയാജിയുടെ സാരി ഡിസൈന്‍പോലെയാണ് ചെങ്കൊടിയും എന്നു, പോരാട്ടങ്ങളിലൂട വളര്‍ന്നുവന്ന മലയാളിയുടെ മനസ്സില്‍ ഉറപ്പിക്കല്‍ ദൗത്യമാണ് ഇടത്താവളം അന്യേഷിച്ചുപോയവരിലൂടെ നടപ്പാവുന്നത്. ലക്ഷ്യത്തിനു സമവാഖ്യം രചിക്കുന്നവര്‍ പോരാട്ടങ്ങളുടെ കടക്കല്‍ കോടാലിവെക്കുന്ന കൈകളാണെന്നത് വര്‍ഗസമരത്തിന്റെ മിടിപ്പറിഞ്ഞവര്‍ക്ക് ബോധ്യപെടാവുന്നതേയുള്ളു.
അതുകൊണ്ടാണ് ഇവരുടെ വിപ്ലവവായത്താരികളില്‍ വഴുതിമാറാവുന്നതല്ല നമ്മുടെ ജനകീയ ജനാധിപത്യത്തിന്റെ അജണ്ടകള്‍. വരാന്‍ പോകുന്നത്, ഏത് പേയ് കാലമാണെങ്കിലും, നമ്മുടെ ബഹുജന സംഘടനകളുടെ ഇടപെടലിലൂടെ അതിനെ മറികടക്കാന്‍ കഴിയാവുന്നതേയുള്ളു.. ഡി.വൈ.എഫ.ഐ-യുടെ യൂണിറ്റ് സെക്കട്ട്രിക്കു ആയുണിറ്റ് അതിര്‍ത്തി ജനെങ്ങളെയും, ജനങ്ങള്‍ക്ക് ആ സെക്കട്ട്രിയെയും അറിയാന്‍ കഴിയാവുന്നിടത്ത് അണഞ്ഞു പോകാവുന്നതാണ് ഇവിടുത്തേ വലത് തീകൊള്ളികളുടെ പുകച്ചില്. അതാത് ബഹുജന സംഘടനകള്‍ അവരുടെ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലട്ടേ........!!!
വെള്ളിയാഴ്‌ച, ഒക്‌ടോബർ 29, 2010
ബുധനാഴ്‌ച, ഒക്‌ടോബർ 27, 2010
ഭീകരന്മാരെ ഉണ്ടാക്കുന്നതെങ്ങനെ? ഇല്ലാതാക്കുന്നതെങ്ങനെ?
മുസ്ളിമിങ്ങളെ അപരവത്ക്കരിക്കുന്ന മലയാള സിനിമയുടെ പതിവു രീതി പൂര്‍വ്വാധികം ശക്തിയായി തുടരുന്നു എന്നതിന്റെ തെളിവാണ് പുതിയ ഹിറ്റു സിനിമയായ അന്‍വര്‍. മഹാരാഷ്ട്രയിലെ നാന്ദെദിലും പര്‍ഭാനിയിലും മലെഗാവിലും, തമിഴ് നാടിലെ തെങ്കാശിയിലും, ഹൈദരാബാദിലെ മെക്കാ മസ്ജിദിലും, രാജസ്ഥാനിലെ അജ്മീരിലും, യു പിയിലെ കാണ്‍പൂരിലും, മധ്യപ്രദേശിലെ ഭോപാലിലും, സംഝോത എക്സ്പ്രസിലും നടത്തിയ ബോംബു സ്ഫോടനങ്ങള്‍, നടന്ന കാലത്ത് മുസ്ളിം ഭീകരരുടെ ചിലവിലാണ് എഴുതിവെച്ചതെങ്കിലും; പിന്നീട് സംഘ പരിവാര്‍ ഭീകരരാണ് ഇവ നടത്തിയത് എന്നു തെളിയുകയുണ്ടായി. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കേസായ മലെഗാവ് പുറത്തു കൊണ്ടു വന്ന ഹേമന്ത് കാര്‍ക്കറെ മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെടുകയും ചെയ്തു. അതിന്റെ ദുരൂഹത ഏ ആര്‍ ആന്തുലെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വരെ ചോദ്യം ചെയ്തിട്ടും ചര്‍ച്ചകള്‍ അടഞ്ഞു പോയി. മുസ്ളിം എന്ന മതവും, ഭീകരവാദം എന്ന രാഷ്ട്രീയ-ക്രമസമാധാന-സങ്കീര്‍ണ പ്രശ്നവും തമ്മില്‍ മുറിച്ചു മാറ്റാനാവാത്ത വിധത്തിലുള്ള ബന്ധമുണ്ടെന്നു സ്ഥാപിക്കുന്നതില്‍ മുഖ്യാധാരാ മാധ്യമങ്ങളും ഭരണകൂടവും മത്സരിക്കുകയാണ്. ആ മത്സരത്തിന്റെ കച്ചവട ലാഭം കൊയ്തെടുക്കാനാണ് അമല്‍ നീരദ് സംവിധാനം ചെയ്ത അന്‍വര്‍ എന്ന സിനിമയും ശ്രമിക്കുന്നത്. പുതിയ ബോട്ടിലില്‍ പഴകിയ പഴങ്കഞ്ഞി.
പുതിയ സൂപ്പര്‍ സ്റ്റാറായി വേഷമണിയാന്‍ പോകുന്ന പൃഥ്വിരാജിന് മലബാര്‍ കീഴടക്കാനാവുമോ എന്നു തെളിയുന്ന ചിത്രമായിരിക്കും അന്‍വര്‍ എന്നാണ് വ്യവസായം ഉറ്റുനോക്കുന്നതത്രെ. കേരളത്തിലെ സിനിമാ വാണിജ്യത്തില്‍ തിരുവിതാംകൂറിന് 30 ശതമാനവും കൊച്ചിക്ക് 25 ശതമാനവും ആണ് പങ്കെങ്കില്‍ മലബാറിന്റേത് 45 ശതമാനമാണ്. തലശ്ശേരിയിലും കോഴിക്കോട്ടും മഞ്ചേരിയിലും പടം കളക്റ്റ് ചെയ്തില്ലെങ്കില്‍ ആ പടം പൊട്ടുമെന്നാണ് കണക്കു കൂട്ടല്‍. കഴിഞ്ഞ രണ്ടു സീസണുകളിലും ഓണം എന്ന കൂറ്റന്‍ റിലീസ് കാലം റമദാന്‍ നോമ്പു കാലത്തായതിനാല്‍ സിനിമക്കാര്‍ക്ക് പഞ്ഞകാലമായി മാറിയത്; മലബാറിലെ ജനതക്ക് വിശിഷ്യാ മുസ്ളിമിങ്ങള്‍ക്ക് മലയാള സിനിമയുടെ ഉപഭോക്താക്കളില്‍ വലിയൊരു പ്രാതിനിധ്യമുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ്. മമ്മൂട്ടിയും മോഹന്‍ ലാലും തിരുക്കൊച്ചിയെന്നതു പോലെ ഈ മേഖലകളിലും സ്വാധീനം ഉറപ്പിച്ചെടുത്താണ് സൂപ്പര്‍ സ്റാര്‍ പട്ടം കയറിയിട്ടുള്ളത്. 'കറ കളഞ്ഞ' ഒരു മുസ്ളിം സബ്‌ജക്ടുമായി പൃഥ്വിരാജിനെ അന്‍വറാക്കി അവതരിപ്പിച്ചിരിക്കുന്നത് മലബാര്‍ വെട്ടിപ്പിടിക്കാന്‍ കൂടിയാണെന്നും വേണമെങ്കില്‍ കരുതാവുന്നതാണ്. അങ്ങിനെ നോക്കുമ്പോള്‍ മുസ്ളിങ്ങളെ തന്നെ കാണിയും ആസ്വാദകനും ആരാധകനും ആക്കി മാറ്റിക്കൊണ്ട് മുസ്ളിം വിരുദ്ധ ഇതിവൃത്തങ്ങള്‍ ആഖ്യാനം ചെയ്യുന്നതിലുള്ള മലയാള സിനിമയുടെ വിരുത് എന്ന പ്രക്രിയ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടി വരും.
കോയമ്പത്തൂര്‍ സ്ഫോടനം ഏര്‍പ്പാടു ചെയ്ത ബാബു സേട്ട് (ലാല്‍ അഭിനയിക്കുന്നു) എന്ന പണച്ചാക്കാണ് അന്‍വറിലെ പ്രധാന വില്ലന്‍. ഇയാള്‍ക്ക് മഅ്ദനിയുമായി ഒരു ബന്ധവുമില്ല എന്നു തോന്നിപ്പിക്കുന്നതിനു വേണ്ടി, ഇയാളെ പണക്കാരനാക്കിയിരിക്കുന്നു; ഇയാള്‍ക്ക് രണ്ടു കാലുകളുമുണ്ട്; ഇയാള്‍ കല്യാണം കഴിച്ചതായി കാണിക്കുന്നില്ല; ഇയാള്‍ ഫോര്‍ട്ട് കൊച്ചിക്കാരനാണ് എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍ എടുത്തു കാണിക്കുന്നുണ്ട്. മാത്രമല്ല, ബാബു സേട്ടിന് കേസില്‍ ജാമ്യം ലഭിക്കുന്നുമുണ്ട്. (അച്ഛന്‍ പത്തായത്തിലുമില്ല എന്ന് പറയുന്നതു പോലെ, ബാബു സേട്ട് എന്ന കഥാപാത്രം മഅ്ദനിയെ ഉദ്ദേശിച്ചുണ്ടാക്കിയ കഥാപാത്രമേ അല്ല എന്ന് തറപ്പിച്ചും ഉറപ്പിച്ചും സ്ഥാപിച്ചിരിക്കുന്നു!). ബംഗ്ളാദേശില്‍ നിന്നും നേപ്പാള്‍ വഴി ഇന്ത്യയിലെത്തിക്കുന്ന അന്താരാഷ്ട്ര ഭീകരരിലൂടെ രാജ്യം കുട്ടിച്ചോറാക്കുക എന്നതാണ് ഇയാളുടെയും കൂട്ടരുടെയും പദ്ധതി. കോയമ്പത്തൂര്‍ സ്ഫോടനം നടന്ന തുണിക്കടയില്‍ ഉമ്മയും ബാപ്പച്ചിയും പെങ്ങളും ദാരുണമായി മരണമടയുന്ന കാഴ്ച നേരില്‍ കാണുന്നതിലൂടെയാണ് അന്‍വര്‍ മറ്റേതൊരു സിനിമാക്കഥയിലുമെന്നതു പോലെ പ്രതികാര മൂര്‍ത്തിയായി പരിണമിക്കുന്നത്. ഈ പ്രതികാരം മനസ്സിലാക്കുന്ന സ്റ്റാലിന്‍ മണിമാരന്‍ (പ്രകാശ് രാജ്) എന്ന ആന്റി ടെററിസ്റ്റ് സ്ക്വാഡ് തലവന്‍ അന്‍വറിനെ ഏജന്റായി റിക്രൂട്ട് ചെയ്യുന്നു. കെട്ടിച്ചമച്ചുണ്ടാക്കിയ ഹവാലക്കേസില്‍ പിടിക്കപ്പെട്ട് ജയിലിലെത്തുന്ന അന്‍വര്‍ അവിടെ വെച്ച് ബാബു സേട്ടിന്റെ പ്രീതി പിടിച്ചു പറ്റുന്നു. പിന്നീട് പുറത്തെത്തുന്ന അവര്‍ രണ്ടു പേരും സഹായികളോടൊപ്പം ചേര്‍ന്ന് കളക്ടറേറ്റിലും ഫോര്‍ട്ട് കൊച്ചിയിലെ നഗരഹൃദയത്തിലും ബോംബു വെക്കുന്നു. അതിനെ തുടര്‍ന്ന് മുംബൈയെ ലക്ഷ്യം വെച്ച് അന്താരാഷ്ട്ര ഭീകരരെ ഇറക്കുമതി ചെയ്യുന്നു. അവരെ ഓരോരുത്തരെയായി നിഷ്പ്രയാസം വെടിവെച്ചു കൊന്നതിനു ശേഷം ബാബു സേട്ടിനെയും കൊന്ന് കാമുകിയോടൊത്ത് അന്ത്യ സീനില്‍ ആടിപ്പാടി ഉല്ലസിക്കുന്ന നായകന്റെ വിജയത്തോടെ സിനിമ സമാപിക്കുകയും ചെയ്യുന്നു.
മുസ്ളിമിങ്ങള്‍ രാജ്യ സ്നേഹം പ്രകടിപ്പിക്കുന്നതിനും അരക്കിട്ടുറപ്പിക്കുന്നതിനും വേണ്ടി ഭരണകൂടത്തിന്റെയും പോലീസിന്റെയും പട്ടാളത്തിന്റെയും മറ്റും ഏജന്റായി പ്രവര്‍ത്തിച്ച് നിലവിലുള്ള മുസ്ളിം ഭീകരത എന്ന പ്രതിഭാസത്തെ ഇല്ലാതാക്കണമെന്ന ഷോര്‍ട്ട് കട്ട് മാര്‍ഗമാണ് സിനിമ നിര്‍ദ്ദേശിക്കുന്നത്. ജെഫ്രി നാഷ്മനോഫ് സംവിധാനം ചെയ്ത ദി ട്രെയ്റ്റര്‍(2008/വഞ്ചകന്‍) എന്ന ഹോളിവുഡ് ചിത്രം കോപ്പിയടിച്ചതാണ് അന്‍വര്‍ എന്ന് വിക്കിപ്പീഡിയ സാക്ഷ്യപ്പെടുത്തുന്നു. അറബി സംസാരിക്കുന്ന സുഡാനിയായ സാമിര്‍ ഹോണ്‍ ആണ് ട്രെയിറ്ററിലെ മുഖ്യ കഥാപാത്രം. ഇയാളുടെ പിതാവ് ഒരു കാര്‍ ബോംബു സ്ഫോടനത്തിലാണ് കൊല്ലപ്പെടുന്നത്. ഉമര്‍ എന്ന ആയുധ വ്യാപാരിയുമായി ജയിലില്‍ വെച്ച് ലോഹ്യത്തിലാവുന്ന സാമിര്‍ പിന്നീട് അമേരിക്കന്‍ രഹസ്യ സേനക്കു വേണ്ടി ഏജന്റായി പണിയെടുത്ത് ഭീകരവാദത്തെ നിഷ്പ്രയാസം ഇല്ലായ്മ ചെയ്യുന്നതാണ് കഥയിലുള്ളത്. ഒരു നിരപരാധിയെ കൊല്ലുന്നത്, മാനവരാശിയെ ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണെന്നും; ഒരു നിരപരാധിയെ രക്ഷപ്പെടുത്തുന്നത് മാനവരാശിയെ മുഴുവനായി രക്ഷപ്പെടുത്തുന്നതിനു തുല്യമാണെന്നും വിശുദ്ധ ഖുര്‍ആനിനെ ഉദ്ധരിച്ചുകൊണ്ട് ട്രെയിറ്ററിന്റെ ശില്‍പികള്‍ തങ്ങളുടെ കഥയെയും ആഖ്യാനത്തെ പവിത്രവത്ക്കരിക്കുന്നുണ്ട്. ഈ വാചകങ്ങള്‍ തന്നെയാണ് അന്‍വറിന്റെ ആരംഭത്തില്‍ തിരശ്ശീലയില്‍ എഴുതിക്കാണിക്കുന്നതും.
ചുരുക്കത്തില്‍ എന്താണ്, അന്‍വര്‍ പുറപ്പെടുവിക്കുന്ന സന്ദേശം? എല്ലാ മുസ്ളിങ്ങളും ഭീകരരല്ലെങ്കിലും എല്ലാ ഭീകരരും മുസ്ളിങ്ങളാണ് എന്ന ഭരണകൂടങ്ങളുടെയും സാമ്രാജ്യത്വത്തിന്റെയും ഫാസിസ്റ്റുകളുടെയും ആശയത്തെ സിനിമ നഗ്നമായി പിന്തുണക്കുന്നു. ആ ആരോപണത്തിന്റെ പുകമറയില്‍ നിന്ന് മുസ്ളിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ഒരു എളുപ്പവഴിയും സിനിമ നിര്‍ദ്ദേശിക്കുന്നു. ഒറ്റുകാരനാവുക എന്നതാണ് ആ പോംവഴി. ഇന്റലിജന്‍സുകാര്‍ റിക്രൂട്ട് ചെയ്തെടുക്കുന്ന ഭീകരവേഷധാരികള്‍ യഥാര്‍ത്ഥ ഭീകരരുമായി ഇടകലരുന്നു എന്ന യാഥാര്‍ത്ഥ്യം മുഖ്യധാരക്കാരും അംഗീകരിക്കുന്നുവെന്നതാണ് ഇതു പോലൊരു സിനിമയും അറിയാതെ വെളിപ്പെടുത്തുന്ന കാര്യം. അപ്പോള്‍ നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന പല ഭീകരപ്രവൃത്തികളും ബോംബു സ്ഫോടനങ്ങളും ആരാണ് ആസൂത്രണം ചെയ്തത്?, ആരാണ് നടപ്പിലാക്കിയത്? ആര്‍ക്കാണതിന്റെ ഉത്തരവാദിത്തം? ഇത്തരക്കാരെ റിക്രൂട്ട് ചെയ്തവര്‍ മാറ്റിപ്പറയുകയോ മരിക്കുകയോ ചെയ്യുന്നതോടെ ഈ വേഷധാരികളെ ഭീകരരായി ചിത്രീകരിക്കാനും വ്യാജ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കാനും എളുപ്പവുമായി. അങ്ങിനെ നടക്കുന്ന പലതരം സങ്കീര്‍ണ സത്യങ്ങളെ ഭരണകൂട വ്യാഖ്യാനങ്ങളിലൂടെ മാത്രം സമീപിക്കേണ്ട ഗതികേടിലാണ് പൊതുജനം. അത്തരം മറു യാഥാര്‍ത്ഥ്യങ്ങളിലേക്കും ആലോചന കടന്നു ചെല്ലേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കാനെങ്കിലും അന്‍വറിന്റെ കാഴ്ച ഉപകാരപ്പെട്ടു എന്നത് രേഖപ്പെടുത്താതിരിക്കുന്നുമില്ല.
*
ജി. പി. രാമചന്ദ്രന്‍
പുതിയ സൂപ്പര്‍ സ്റ്റാറായി വേഷമണിയാന്‍ പോകുന്ന പൃഥ്വിരാജിന് മലബാര്‍ കീഴടക്കാനാവുമോ എന്നു തെളിയുന്ന ചിത്രമായിരിക്കും അന്‍വര്‍ എന്നാണ് വ്യവസായം ഉറ്റുനോക്കുന്നതത്രെ. കേരളത്തിലെ സിനിമാ വാണിജ്യത്തില്‍ തിരുവിതാംകൂറിന് 30 ശതമാനവും കൊച്ചിക്ക് 25 ശതമാനവും ആണ് പങ്കെങ്കില്‍ മലബാറിന്റേത് 45 ശതമാനമാണ്. തലശ്ശേരിയിലും കോഴിക്കോട്ടും മഞ്ചേരിയിലും പടം കളക്റ്റ് ചെയ്തില്ലെങ്കില്‍ ആ പടം പൊട്ടുമെന്നാണ് കണക്കു കൂട്ടല്‍. കഴിഞ്ഞ രണ്ടു സീസണുകളിലും ഓണം എന്ന കൂറ്റന്‍ റിലീസ് കാലം റമദാന്‍ നോമ്പു കാലത്തായതിനാല്‍ സിനിമക്കാര്‍ക്ക് പഞ്ഞകാലമായി മാറിയത്; മലബാറിലെ ജനതക്ക് വിശിഷ്യാ മുസ്ളിമിങ്ങള്‍ക്ക് മലയാള സിനിമയുടെ ഉപഭോക്താക്കളില്‍ വലിയൊരു പ്രാതിനിധ്യമുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ്. മമ്മൂട്ടിയും മോഹന്‍ ലാലും തിരുക്കൊച്ചിയെന്നതു പോലെ ഈ മേഖലകളിലും സ്വാധീനം ഉറപ്പിച്ചെടുത്താണ് സൂപ്പര്‍ സ്റാര്‍ പട്ടം കയറിയിട്ടുള്ളത്. 'കറ കളഞ്ഞ' ഒരു മുസ്ളിം സബ്‌ജക്ടുമായി പൃഥ്വിരാജിനെ അന്‍വറാക്കി അവതരിപ്പിച്ചിരിക്കുന്നത് മലബാര്‍ വെട്ടിപ്പിടിക്കാന്‍ കൂടിയാണെന്നും വേണമെങ്കില്‍ കരുതാവുന്നതാണ്. അങ്ങിനെ നോക്കുമ്പോള്‍ മുസ്ളിങ്ങളെ തന്നെ കാണിയും ആസ്വാദകനും ആരാധകനും ആക്കി മാറ്റിക്കൊണ്ട് മുസ്ളിം വിരുദ്ധ ഇതിവൃത്തങ്ങള്‍ ആഖ്യാനം ചെയ്യുന്നതിലുള്ള മലയാള സിനിമയുടെ വിരുത് എന്ന പ്രക്രിയ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടി വരും.
കോയമ്പത്തൂര്‍ സ്ഫോടനം ഏര്‍പ്പാടു ചെയ്ത ബാബു സേട്ട് (ലാല്‍ അഭിനയിക്കുന്നു) എന്ന പണച്ചാക്കാണ് അന്‍വറിലെ പ്രധാന വില്ലന്‍. ഇയാള്‍ക്ക് മഅ്ദനിയുമായി ഒരു ബന്ധവുമില്ല എന്നു തോന്നിപ്പിക്കുന്നതിനു വേണ്ടി, ഇയാളെ പണക്കാരനാക്കിയിരിക്കുന്നു; ഇയാള്‍ക്ക് രണ്ടു കാലുകളുമുണ്ട്; ഇയാള്‍ കല്യാണം കഴിച്ചതായി കാണിക്കുന്നില്ല; ഇയാള്‍ ഫോര്‍ട്ട് കൊച്ചിക്കാരനാണ് എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍ എടുത്തു കാണിക്കുന്നുണ്ട്. മാത്രമല്ല, ബാബു സേട്ടിന് കേസില്‍ ജാമ്യം ലഭിക്കുന്നുമുണ്ട്. (അച്ഛന്‍ പത്തായത്തിലുമില്ല എന്ന് പറയുന്നതു പോലെ, ബാബു സേട്ട് എന്ന കഥാപാത്രം മഅ്ദനിയെ ഉദ്ദേശിച്ചുണ്ടാക്കിയ കഥാപാത്രമേ അല്ല എന്ന് തറപ്പിച്ചും ഉറപ്പിച്ചും സ്ഥാപിച്ചിരിക്കുന്നു!). ബംഗ്ളാദേശില്‍ നിന്നും നേപ്പാള്‍ വഴി ഇന്ത്യയിലെത്തിക്കുന്ന അന്താരാഷ്ട്ര ഭീകരരിലൂടെ രാജ്യം കുട്ടിച്ചോറാക്കുക എന്നതാണ് ഇയാളുടെയും കൂട്ടരുടെയും പദ്ധതി. കോയമ്പത്തൂര്‍ സ്ഫോടനം നടന്ന തുണിക്കടയില്‍ ഉമ്മയും ബാപ്പച്ചിയും പെങ്ങളും ദാരുണമായി മരണമടയുന്ന കാഴ്ച നേരില്‍ കാണുന്നതിലൂടെയാണ് അന്‍വര്‍ മറ്റേതൊരു സിനിമാക്കഥയിലുമെന്നതു പോലെ പ്രതികാര മൂര്‍ത്തിയായി പരിണമിക്കുന്നത്. ഈ പ്രതികാരം മനസ്സിലാക്കുന്ന സ്റ്റാലിന്‍ മണിമാരന്‍ (പ്രകാശ് രാജ്) എന്ന ആന്റി ടെററിസ്റ്റ് സ്ക്വാഡ് തലവന്‍ അന്‍വറിനെ ഏജന്റായി റിക്രൂട്ട് ചെയ്യുന്നു. കെട്ടിച്ചമച്ചുണ്ടാക്കിയ ഹവാലക്കേസില്‍ പിടിക്കപ്പെട്ട് ജയിലിലെത്തുന്ന അന്‍വര്‍ അവിടെ വെച്ച് ബാബു സേട്ടിന്റെ പ്രീതി പിടിച്ചു പറ്റുന്നു. പിന്നീട് പുറത്തെത്തുന്ന അവര്‍ രണ്ടു പേരും സഹായികളോടൊപ്പം ചേര്‍ന്ന് കളക്ടറേറ്റിലും ഫോര്‍ട്ട് കൊച്ചിയിലെ നഗരഹൃദയത്തിലും ബോംബു വെക്കുന്നു. അതിനെ തുടര്‍ന്ന് മുംബൈയെ ലക്ഷ്യം വെച്ച് അന്താരാഷ്ട്ര ഭീകരരെ ഇറക്കുമതി ചെയ്യുന്നു. അവരെ ഓരോരുത്തരെയായി നിഷ്പ്രയാസം വെടിവെച്ചു കൊന്നതിനു ശേഷം ബാബു സേട്ടിനെയും കൊന്ന് കാമുകിയോടൊത്ത് അന്ത്യ സീനില്‍ ആടിപ്പാടി ഉല്ലസിക്കുന്ന നായകന്റെ വിജയത്തോടെ സിനിമ സമാപിക്കുകയും ചെയ്യുന്നു.
മുസ്ളിമിങ്ങള്‍ രാജ്യ സ്നേഹം പ്രകടിപ്പിക്കുന്നതിനും അരക്കിട്ടുറപ്പിക്കുന്നതിനും വേണ്ടി ഭരണകൂടത്തിന്റെയും പോലീസിന്റെയും പട്ടാളത്തിന്റെയും മറ്റും ഏജന്റായി പ്രവര്‍ത്തിച്ച് നിലവിലുള്ള മുസ്ളിം ഭീകരത എന്ന പ്രതിഭാസത്തെ ഇല്ലാതാക്കണമെന്ന ഷോര്‍ട്ട് കട്ട് മാര്‍ഗമാണ് സിനിമ നിര്‍ദ്ദേശിക്കുന്നത്. ജെഫ്രി നാഷ്മനോഫ് സംവിധാനം ചെയ്ത ദി ട്രെയ്റ്റര്‍(2008/വഞ്ചകന്‍) എന്ന ഹോളിവുഡ് ചിത്രം കോപ്പിയടിച്ചതാണ് അന്‍വര്‍ എന്ന് വിക്കിപ്പീഡിയ സാക്ഷ്യപ്പെടുത്തുന്നു. അറബി സംസാരിക്കുന്ന സുഡാനിയായ സാമിര്‍ ഹോണ്‍ ആണ് ട്രെയിറ്ററിലെ മുഖ്യ കഥാപാത്രം. ഇയാളുടെ പിതാവ് ഒരു കാര്‍ ബോംബു സ്ഫോടനത്തിലാണ് കൊല്ലപ്പെടുന്നത്. ഉമര്‍ എന്ന ആയുധ വ്യാപാരിയുമായി ജയിലില്‍ വെച്ച് ലോഹ്യത്തിലാവുന്ന സാമിര്‍ പിന്നീട് അമേരിക്കന്‍ രഹസ്യ സേനക്കു വേണ്ടി ഏജന്റായി പണിയെടുത്ത് ഭീകരവാദത്തെ നിഷ്പ്രയാസം ഇല്ലായ്മ ചെയ്യുന്നതാണ് കഥയിലുള്ളത്. ഒരു നിരപരാധിയെ കൊല്ലുന്നത്, മാനവരാശിയെ ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണെന്നും; ഒരു നിരപരാധിയെ രക്ഷപ്പെടുത്തുന്നത് മാനവരാശിയെ മുഴുവനായി രക്ഷപ്പെടുത്തുന്നതിനു തുല്യമാണെന്നും വിശുദ്ധ ഖുര്‍ആനിനെ ഉദ്ധരിച്ചുകൊണ്ട് ട്രെയിറ്ററിന്റെ ശില്‍പികള്‍ തങ്ങളുടെ കഥയെയും ആഖ്യാനത്തെ പവിത്രവത്ക്കരിക്കുന്നുണ്ട്. ഈ വാചകങ്ങള്‍ തന്നെയാണ് അന്‍വറിന്റെ ആരംഭത്തില്‍ തിരശ്ശീലയില്‍ എഴുതിക്കാണിക്കുന്നതും.ചുരുക്കത്തില്‍ എന്താണ്, അന്‍വര്‍ പുറപ്പെടുവിക്കുന്ന സന്ദേശം? എല്ലാ മുസ്ളിങ്ങളും ഭീകരരല്ലെങ്കിലും എല്ലാ ഭീകരരും മുസ്ളിങ്ങളാണ് എന്ന ഭരണകൂടങ്ങളുടെയും സാമ്രാജ്യത്വത്തിന്റെയും ഫാസിസ്റ്റുകളുടെയും ആശയത്തെ സിനിമ നഗ്നമായി പിന്തുണക്കുന്നു. ആ ആരോപണത്തിന്റെ പുകമറയില്‍ നിന്ന് മുസ്ളിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ഒരു എളുപ്പവഴിയും സിനിമ നിര്‍ദ്ദേശിക്കുന്നു. ഒറ്റുകാരനാവുക എന്നതാണ് ആ പോംവഴി. ഇന്റലിജന്‍സുകാര്‍ റിക്രൂട്ട് ചെയ്തെടുക്കുന്ന ഭീകരവേഷധാരികള്‍ യഥാര്‍ത്ഥ ഭീകരരുമായി ഇടകലരുന്നു എന്ന യാഥാര്‍ത്ഥ്യം മുഖ്യധാരക്കാരും അംഗീകരിക്കുന്നുവെന്നതാണ് ഇതു പോലൊരു സിനിമയും അറിയാതെ വെളിപ്പെടുത്തുന്ന കാര്യം. അപ്പോള്‍ നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന പല ഭീകരപ്രവൃത്തികളും ബോംബു സ്ഫോടനങ്ങളും ആരാണ് ആസൂത്രണം ചെയ്തത്?, ആരാണ് നടപ്പിലാക്കിയത്? ആര്‍ക്കാണതിന്റെ ഉത്തരവാദിത്തം? ഇത്തരക്കാരെ റിക്രൂട്ട് ചെയ്തവര്‍ മാറ്റിപ്പറയുകയോ മരിക്കുകയോ ചെയ്യുന്നതോടെ ഈ വേഷധാരികളെ ഭീകരരായി ചിത്രീകരിക്കാനും വ്യാജ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കാനും എളുപ്പവുമായി. അങ്ങിനെ നടക്കുന്ന പലതരം സങ്കീര്‍ണ സത്യങ്ങളെ ഭരണകൂട വ്യാഖ്യാനങ്ങളിലൂടെ മാത്രം സമീപിക്കേണ്ട ഗതികേടിലാണ് പൊതുജനം. അത്തരം മറു യാഥാര്‍ത്ഥ്യങ്ങളിലേക്കും ആലോചന കടന്നു ചെല്ലേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കാനെങ്കിലും അന്‍വറിന്റെ കാഴ്ച ഉപകാരപ്പെട്ടു എന്നത് രേഖപ്പെടുത്താതിരിക്കുന്നുമില്ല.
*
ജി. പി. രാമചന്ദ്രന്‍
വ്യാഴാഴ്‌ച, ഒക്‌ടോബർ 14, 2010
കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത് എന്‍ഡോസള്‍ഫാനുവേണ്ടി.
നൂറുകണക്കിനാളുകളുടെ മരണത്തിനും തലമുറകളെ വേട്ടയാടുന്ന നരകയാതനകള്‍ക്കും
ഇടയാക്കിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്നാണ് തിങ്കളാഴ്ച ജനീവയിലെ
സ്റ്റോക്ഹോമില്‍ തുടങ്ങിയ പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക്ക് പൊലൂഷ്യന്‍ റിവ്യൂ
കമ്മിറ്റിയുടെ (പിഒപിആര്‍സി) ആറാമത് കണ്‍വന്‍ഷനില്‍ ഇന്ത്യ വാദിച്ചത്.വിവാദമായ ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് എന്താണെന്നറിയാന്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഇന്ത്യ ബഹുരാഷ്ട്ര കീടനാശിനി കമ്പനികള്‍ക്കുവേണ്ടി വാദിച്ചത്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം രാജ്യങ്ങളും എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി ...യോജിച്ച നിലപാടെടുക്കുമ്പോഴാണ് ഇന്ത്യ എതിര്‍ക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കണമെന്നും ആഗോള കണ്‍വന്‍ഷനില്‍ നിരോധനത്തിന് അനുകൂല നിലപാടെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും വനംമന്ത്രി ബിനോയ് വിശ്വവും കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു.
എന്‍ഡോസള്‍ഫാന്‍ പ്രയോഗംമൂലം കേരളത്തിലും ദക്ഷിണ കര്‍ണാടകത്തിലും ആയിരങ്ങളാണ് മാരകമായ ആരോഗ്യപ്രശ്നങ്ങളുടെ പിടിയിലകപ്പെട്ടത്. കാസര്‍കോട് ജില്ലയില്‍ മാത്രം 175 പേര്‍ മരിച്ചു. ജില്ലയിലെ 11 പഞ്ചായത്തുകളിലായി രണ്ടായിരത്തിലധികംപേര്‍ രോഗികളാണെന്നും കണ്ടെത്തി. ഇവരുടെ ചികിത്സക്കും പുനരധിവാസത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വരഹിത നിലപാട്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ പ്രശ്നം സജീവമായി ഉയര്‍ന്നുവന്നത്. എന്നാല്‍ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരുകള്‍ ചെറുവിരലനക്കിയില്ലെന്നുമാത
http://jagrathablog.blogspot.com/2010/10/blog-post_9966.html
Venu Gopal
ജനങ്ങളുടെ ഇത്തരത്തിലുള്ള എല്ലാ സമരങ്ങളും (പരിസ്ഥിതി, വിഷ, മദ്യ, കുടിയൊഴിപ്പിക്കല്‍, ആണവ) തകര്‍ത്തും സമരങ്ങളെ അടിച്ചര്‍മര്തിയും പോലീസെ മുറ ഉപയോഗിച്ചും ഗുണ്ട സന്ഖങ്ങളെ വിട്ടും സമരം ഹയ്ജാക്ക് ചെയ്യാനും മാത്രമേ ഓരോ രാഷ്ട്രീയ പാര്‍ടികളും ശ്രമി...ച്ചിട്ടുള്ളൂ.. കണ്ണൂരിലെ വിവാദപരമായ തെര്‍മല്‍ പവര്‍ സ്ഥലമെടുപ്പ് സമരം, കണ്ടാല്‍ കാടിന്റെ പിന്നിലെ വിഷയം, കോക കൊല സമരം, ആലപുഴയിലെ മണല്‍ ഖനന സമരം, ചെങ്ങറയിലെ ഭൂമി സമരം, നാഷണല്‍ ഹൈവേ സമരം.. അങ്ങിനെ ഒരു നീണ്ട നിര തന്നെയുണ്ട് ഇന്ന് ജനങ്ങളുടെ സമര നിരകള്‍.. ഇതില്‍ ഇടതിന്റെയോ വലതിന്റെയോ സഹായം ഇല്ലാതെ സമരം സജീവം.. പക്ഷെ ഇത്തരത്തിലുള്ള ജനകീയ സമരങ്ങളെ അടിച്ചര്‍മര്‍ത്തുന്നത് കാണുമ്പോള്‍ വേദന തോന്നാറുണ്ട്.. ഇനി ജനകീയ സമരങ്ങളാണ് ഉയര്‍ന്നു വരേണ്ടത്.. ഇടതിലും വലതിലും ഉള്ള വിശ്വാസം ജനങ്ങള്‍ക് നഷ്ട്ടപെട്ടു..
Dinesh Che
രാഷ്ട്രീയ വിമര്‍ശനം എന്നത് പോരായ്മകള്‍ പര്‍വതീകരിച്ച് അതിനെ ഇല്ലാതാക്കുക എന്നതാണെന്ന് ഉത്തരാധുനിക ശബ്ദ താരാവലി നമ്മെ പഠിപ്പിക്കാന്‍ ഒരുംബെടുന്നുണ്ട് ....
രാഷ്ട്രീയം എന്നത് കേവലം കക്ഷിരാഷ്ട്രീയ ക്രയവിക്രയങ്ങള്‍ മാത്രമാണെന്ന് തെറ്റിദ്ധരിപ്പിച്... അരാഷ്ട്രീയതയുടെ അന്തകവിതിനു മണ്ണ് ഒരുക്കാന്‍ തിടൂരം വാങ്ങിയവര്‍ അറിഞ്ഞോ അറിയാതെയോ ജനങ്ങളുടെ പക്ഷം മറക്കുന്നു ...
കൈനഖങ്ങല്‍ക്കിടയില്‍ ഒരിക്കല്‍പോലും ചെളിയുടെ സു(ദുര്‍ഗന്ദം) ഏറ്റുവാങ്ങിയിട്ടില്ലത്തവര്‍ ""പ്രക്രിതിസ്നേഹത്തിന്റെ"" " അപ്പോസ്തലനമാരായി വിലസുന്നത് കേവലം ഒരു കൌതുകതിനല്ല എന്ന് കൊപ്പെന്‍ ഹെഗന്‍ ഉച്ചകോടി പ്രഖ്യാപനം നമ്മെ ഓര്മപെടുത്തുന്നു ...
വികസനപ്രവര്‍ത്തനങ്ങള്‍ പ്രകൃതിയെ വേദനിപ്പിക്കാതെ വേണമെന്നത് തീര്‍ച്ചയായും അനിവാര്യമായതാണ്....അവിടെയു ം ഇടതു വലതു അപചയത്തില്‍ മനംമടുത് രാഷ്ട്രീയത്തെ പടിയടച്ചു പിണ്ഡം വയക്കണമെന്നു വാദിക്കുന്നവര്‍ക്കും കൃത്യമായ ബധലുകള്‍ മുന്നോട്ടുവേക്കാനില്ല....ക ുന്നുകള് അപ്രത്യ്ക്ഷമാകുന്നതിനെതിരെ ക്ഷോഭം കൊള്ളുംബോള്‍ സ്വന്തം വീടിന്റെ തറ നിറക്കുന്നത് ഈ കുന്നിന്റെ "രക്തം" കൊണ്ടാണെന്ന സത്യം സൌകര്യപൂര്‍വം മറച്ചുവെക്കണം....പുഴകളെ മണല്‍ മാഫിയ കൊന്നൊടുക്കുന്നു എന്നുവിലപിക്കുബോള്‍ പുഴയുടെ ഈ ""മാംസം"" കുഴചു ചേര്‍ത്താണ് തന്റെ വീടിന്റെ ചുവരുകള്‍ ബാലപെടുതിയതെന്ന യാഥാര്‍ത്ഥ്യം ലോകം അറിയാതെ നോക്കാന്‍ "പ്രകൃതിസ്നേഹികള്‍ക്കറിയാം "" .....പൂര്‍ണമായും പ്രകൃതി സൌഹൃധമായ ഒരു നിര്‍മാണപ്രവര്‍ത്തിയും മനുഷ്യന്‍ ശീലിച്ചിട്ടില്ല എന്ന് നന്നായി അറിയാവുന്നവരാണ് ഇവരെല്ലാവരും ......പ്രകൃതി സംരക്ഷണം മനുഷ്യന്റെ നിലനില്‍പ്പിനു അനിവാര്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും സന്ദേഹം ഉണ്ടെന് തോന്നുന്നില്ല .....അതില്‍ നിരനായക സ്വാധീന ശക്തിയവേണ്ടാവര്‍ രാഷ്ട്രീയമുള്ളവര്‍ തന്നെയാണ്.....പ്രകൃതിസംരക് ഷണം പ്രധാന അജണ്ട യായി രാഷ്ട്രീയ പാര്‍ടികള്‍ ഏറ്റെടുക്കണം അതില്‍ തര്‍ക്കമില്ല .....എന്നാല്‍ അരാഷ്ട്രീയതയാണ് എല്ലാറ്റിനും പരിഹാരം എന്നത് അറിവില്ലായ്മയാണ് ....അല്ലെങ്ങില്‍ ഒറ്റുകൊടുക്കലാണ് .
രാഷ്ട്രീയം എന്നത് കേവലം കക്ഷിരാഷ്ട്രീയ ക്രയവിക്രയങ്ങള്‍ മാത്രമാണെന്ന് തെറ്റിദ്ധരിപ്പിച്... അരാഷ്ട്രീയതയുടെ അന്തകവിതിനു മണ്ണ് ഒരുക്കാന്‍ തിടൂരം വാങ്ങിയവര്‍ അറിഞ്ഞോ അറിയാതെയോ ജനങ്ങളുടെ പക്ഷം മറക്കുന്നു ...
കൈനഖങ്ങല്‍ക്കിടയില്‍ ഒരിക്കല്‍പോലും ചെളിയുടെ സു(ദുര്‍ഗന്ദം) ഏറ്റുവാങ്ങിയിട്ടില്ലത്തവര്‍
വികസനപ്രവര്‍ത്തനങ്ങള്‍ പ്രകൃതിയെ വേദനിപ്പിക്കാതെ വേണമെന്നത് തീര്‍ച്ചയായും അനിവാര്യമായതാണ്....അവിടെയു
ചെങ്ങറ ഭൂസമരത്തെ ഇടതുപക്ഷം സമീപിച്ച രീതി വലതില്‍ നിന്നും വ്യത്യസ്തമല്ല എന്ന വാദം നിരാശയില്‍നിന്നും ജന്മമെടുതതാണ് ....ആദിവാസികള്‍ക്ക് നേരെ ഇടതുപക്ഷം നിറയോഴിക്കതത്തിന്റെ നൈരാശ്യം ...അവര്‍ക്ക് ലഭ്യമയരീതിയില്‍ ഭൂമി കൊടുത്തു എങ്കിലും പരാതികള്‍ ഇനുയും ബാക്കിയാണ് എന്ന കാര്യം വിസ്മരിക്കുന്നീല്ല ....അതും രാഷ്ട്രീയമായി തന്നെ പരിഹരിക്കേണ്ടതാണ് ..അരാഷ്ട്രീയത (അല്ലെങ്ങില്‍ അതിന്റെ ഏജെന്റുകള്‍ ) അവിടെയും പടിക്കു പുറതിരിക്കും ളാഹ ഗോപാല്‍ജി യെ പ്പോലെ.
കണ്ണൂരിലെ വിവാദ തെര്‍മല്‍ പവര്‍ പ്ലാന്റിന്റെ കാര്യത്തില്‍ ഉറഞ്ഞുതുള്ളിയ """പ്രകൃതിസ്നേഹികള്‍ """ എന്തെ എല്ലാ കോപ്രായങ്ങളും അവസാനിപ്പിച്ച് മടങ്ങിയത് ....ഇടതുപക്ഷം ജനങ്ങളെ കാര്യം "രാഷ്ട്രീയമയി " ബോധ്യപ്പെടുതിയപ്പോള്‍ ഇറക്കുമതി നേതാക്കള്‍ മാത...്രമായി സമരത്തിന് ...
അവിടെയും അരാഷ്ട്രീയത പടിക്കുപുരതാണ് .
കണ്ണൂരിലെ വിവാദ തെര്‍മല്‍ പവര്‍ പ്ലാന്റിന് തൊട്ടുകിടക്കുന്ന വാര്‍ഡില്‍ സി പി ഐ എം എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരില്ലാതെ ജയം ....അവിടെയും അരാഷ്ട്രീയത പടിക്കു പുറതിരിക്കും.
പാപ്പിനിശ്ശേരിയിലെ കണ്ടാല്‍ പര്‍ക്കിനെതിരെ ഉറഞ്ഞു തുള്ളുന്നവര്‍കു കൊച്ചിയിലെ സ്റ്റേഡിയം നിര്‍മാണത്തിനായി ഏക്കരുകനക്കിനു കണ്ടാല്‍ മുറിച്ചപ്പോള്‍ വലിയ താല്പര്യം ഇല്ലതെപോയത് എന്ത് കൊണ്ടാണ് ...അതും രാഷ്ട്രീയമാണ് .......വലതുപക്ഷത്തിന്റെ അടുക്കളയില്‍ അറിവെപ്പുനടതുന്ന രാഷ്ട്രീയം ..
എന്ടോസല്ഫന്‍ എന്ന കീടനാശിനി നിയന്ത്രണമില്ലാതെ ഉപയോഗിക്കാന്‍ അന്നും എന്നും അനുമതി കൊടുത്തത് ഒരു രാഷ്ട്രീയമാണ് ..ആ കീടനാശിനി കൊന്നോടിക്കികൊണ്ടിരിക്കുന്
ജനസാന്ത്രതയും മധ്യവര്‍ഗത്തിന്റെ പൊങ്ങച്ചങ്ങള്‍ അപ്പാടെയും ജീവിതചര്യയക്കിയ നമ്മള്‍ വാങ്ങിക്കൂട്ടുന്ന വാഹനങ്ങളുടെയും മൊത്തത്തിലുള്ള പ്രതിബലനമാണ് നമ്മുടെ റോഡുകളുടെ അവസ്ഥ .....അരാഷ്ട്രീയ വാദിക്കു പരിഹരിക്കാവുന്നതല്ല ഈ പ്രശ്നം .
"ജനമനസ്സുകള്‍ " ഒരിക്കലും അരാഷ്ട്രീയവാദികളുടെ പത്തായപ്പുരയിലെതില്ല .....കുറച്ചു പേരെ കുറച്ചു കാലം തെറ്റിധരിപ്പിക്കം ....അത്ര മാത്രം ...!
തിങ്കളാഴ്‌ച, ഒക്‌ടോബർ 11, 2010
ആഗോള സാമ്രാജ്യത്വ വളര്‍ച്ചയും ദൃശ്യമാധ്യമങ്ങളും
മലയാളനിരൂപണത്തിലും മാർക്‌സിയന്‍ സൌന്ദര്യശാസ്‌ത്രമേഖലയിലും നവീനവും മൌലികവുമായ അന്വേഷണങ്ങള്‍ നടത്തിയ എഴുത്തുകാരനാണ് ബി. രാജീവന്‍. പ്രാചീനകലകളുടെ സൌന്ദര്യശാസ്‌ത്രം മുതല്‍ പോസ്‌റ്റ് കൊളോണിയല്‍ ജ്ഞാനമേഖല വരെ നീളുന്ന രാജീവന്റെ അന്വേഷണമേഖല മുഖ്യമായും സാഹിത്യം, ദര്‍ശനം എന്നിവയെ കേന്ദ്രീകരിച്ചുകൊണ്ടാണെങ്കിലും നമ്മുടെ രാഷ്‌ട്രീയവും സാംസ്‌കാരികവുമായ തലങ്ങളില്‍ ചിന്തയുടെയും സര്‍ഗാത്മകതയുടെയും പുതുതരംഗങ്ങള്‍ സൃഷ്‌ടിക്കാന്‍ അവ സഹായകമായി. തത്വചിന്തയെയും പ്രത്യയശാസ്‌ത്രത്തെയും ജഡമായ പ്രമാണമായി സ്വീകരിക്കുന്നതിനെതിരെ നിരന്തരം ജാഗ്രതപുലര്‍ത്തുന്ന മൌലികതയാണ് രാജീവന്റെ നിരീക്ഷണങ്ങളുടെ സവിശേഷത. ദൃശ്യമാധ്യമങ്ങളെ സംബന്ധിച്ച് വിശേഷിച്ചും സിനിമയെക്കുറിച്ച് രാജീവനുമായി നടത്തിയ ആശയവിനിമയത്തില്‍ സര്‍ഗാത്മകമായ ഒരു ദൃശ്യസംസ്‌കാരത്തെ സ്വപ്‌നം കാണുന്ന ഒരു സാംസ്‌കാരിക മനസിന്റെ സാന്നിധ്യമുണ്ട്.
ദൃശ്യമാധ്യമങ്ങളുടെ (സിനിമയടക്കം) വളര്‍ച്ച നമ്മുടെ സമൂഹത്തെയും സംസ്‌കാരത്തെയും ഏതു രീതിയിലാണ് സ്വാധീനിക്കുന്നത്.
ദൃശ്യമാധ്യമങ്ങളുടെ വളര്‍ച്ച നമ്മുടെ സമൂഹത്തെയും സംസ്‌കാരത്തെയും പുറത്തുനിന്നു സ്വാധീനിക്കുന്ന ഒരു പ്രതിഭാസമല്ല. നമ്മുടെ സമൂഹത്തിനും സംസ്‌കാരത്തിനും സംഭവിച്ച പരിവര്‍ത്തനത്തോടൊപ്പം അതിന്റെ ഭാഗമായിത്തന്നെ സംഭവിക്കുന്നതാണ് ദൃശ്യമാധ്യമങ്ങളുടെ വളര്‍ച്ചയും വികാസവും. അതുകൊണ്ട് നമ്മുടെ സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും വളര്‍ച്ചയുടെയും വികാസത്തിന്റെയും പ്രശ്‌നങ്ങളോട് ഗാഢമായി ബന്ധപ്പെട്ടതാണ് ദൃശ്യമാധ്യമങ്ങളുടെ പ്രവര്‍ത്തനവും. ആ നിലയ്‌ക്കാണ് അതിനെ സമീപിക്കേണ്ടത്.
ചരിത്രവികാസത്തിന്റെ അനിവാര്യമായ ഒരു പ്രതിഭാസമെന്ന നിലയില്‍, ദൃശ്യമാധ്യമങ്ങളുടെ പുരോഗമനപരമായ പങ്കെന്താണ് ?
ദൃശ്യമാധ്യമങ്ങളുടെ ആവിര്‍ഭാവം നിശ്ചയമായും മനുഷ്യ ചരിത്ര വികാസത്തിന്റെ പുരോഗതിയെത്തന്നെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍, ദൃശ്യമാധ്യമങ്ങളുടെ ആവിര്‍ഭാവത്തെ മനുഷ്യ ചരിത്ര പുരോഗതിയെ സൂചിപ്പിക്കുന്ന ഒരു ഘടകം മാത്രമായി കണ്ടാല്‍പോര. യഥാര്‍ഥത്തില്‍ മനുഷ്യ സംസ്‌കാര ചരിത്രത്തിലെ ഒരു വിഛേദം തന്നെയാണത്. ആ നിലയ്‌ക്കു വേണം ദൃശ്യമാധ്യമങ്ങളുടെ പുരോഗമനപരമായ പങ്കിനെ നാം വിലയിരുത്തേണ്ടത്.
ഒന്നാമതായി സംസ്‌കാരത്തെ സംബന്ധിച്ച് അന്നോളം പ്രബലമായി നിലനിന്ന വരേണ്യ / കീഴാള വിഭജനങ്ങളുടെ അടിസ്ഥാനത്തെ തന്നെ ദൃശ്യമാധ്യമങ്ങളുടെ ആവിര്‍ഭാവം തകര്‍ത്തുകളഞ്ഞു. ഭാവുകത്വത്തെക്കുറിച്ചുള്ള എല്ലാക്കാലത്തെയും വരേണ്യനിര്‍വചനങ്ങളെ അത് അര്‍ഥശൂന്യമാക്കി. ഭാവുകത്വത്തിന്റെ ഉയര്‍ച്ചതാഴ്‌ചകളെ സൂചിപ്പിക്കുന്ന എല്ലാ ഉച്ചനീച ശ്രേണീ സങ്കല്‍പ്പങ്ങളെയും അത് തകിടംമറിച്ചു. മനുഷ്യരെ പല തട്ടുകളായി പല വിഭാഗങ്ങളായി വേര്‍തിരിച്ചു നിര്‍ത്തിപ്പോന്ന പഴയ എല്ലാ വിഭജന തന്ത്രങ്ങളെയും മറികടന്ന് മനുഷ്യവംശത്തെ ഒന്നാകെ ഉള്‍ക്കൊള്ളുന്ന ഒരു നൂതന ഭാവുകത്വ മണ്ഡലത്തിലാണ് ദൃശ്യമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് മനുഷ്യസംസ്‌കാര ചരിത്രത്തിലെ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാണ്. അതുകൊണ്ടാണ് ദൃശ്യമാധ്യമങ്ങളുടെ ആവിര്‍ഭാവത്തെ സംസ്‌കാര ചരിത്രപരമായ ഒരു വിഛേദമായി കണക്കാക്കണം എന്നു പറഞ്ഞത്.
ഭാവുകത്വത്തെ സംബന്ധിക്കുന്ന പഴയ ഉചനീചത്വങ്ങളെയും ശ്രേണീബന്ധങ്ങളെയും വേര്‍തിരിവുകളെയും ദൃശ്യമാധ്യമങ്ങളുടെ വരവ് അട്ടിമറിച്ചു എന്നുപറയുമ്പോള്‍ യാദൃച്‌ഛികമോ ഉപരിപ്ളവമോ ആയ ഒരു സംഭവമായി അതിനെ കാണരുത്. ദൃശ്യമാധ്യമങ്ങള്‍ സൃഷ്‌ടിച്ച ഭാവുകത്വപരമായ വിഛേദം നിശ്ചയമായും ജനാധിപത്യവല്‍ക്കരണത്തിന്റെ ഒരു കുതിച്ചുചാട്ടമാണ്. എന്നാല്‍, ലിബറല്‍ ജനാധിപത്യ രാഷ്‌ട്രീയപ്രക്രിയയുടെ അനന്തരഫലമോ ഉപോല്‍പ്പന്നമോ ആയി ഈ വിഛേദത്തെ കാണുന്നത് ശരിയായിരിക്കില്ല. ലിബറല്‍ ജനാധിപത്യത്തിന്റെ സാമാന്യ ബുദ്ധിക്ക് ഉള്‍ക്കൊള്ളാനാവാത്ത അഗാധവും യഥാര്‍ഥവുമായ ചില പ്രക്രിയകളെകൂടി ഉള്‍ക്കൊള്ളുന്ന ഒന്നാണ് ഈ വിഛേദം.
സിനിമ എന്ന കലാരൂപത്തെക്കുറിച്ചു പറയുമ്പോള്‍ ഈ വിഛേദത്തെക്കുറിച്ച് മറ്റൊരു തരത്തില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്. 'ആയിരത്താണ്ടുകള്‍ക്കുശേഷം മനുഷ്യര്‍ ഒരേഒരു കലാരൂപം മാത്രമേ പുതുതായി സൃഷ്‌ടിച്ചിട്ടുള്ളു. അത് സിനിമയാണ് ' എന്ന്. ഇങ്ങനെ പറയുന്നത് മനുഷ്യസംസ്‌കാര ചരിത്രത്തില്‍ സിനിമ സൃഷ്‌ടിച്ച വിഛേദത്തിന്റെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.
മനുഷ്യര്‍ സൃഷ്‌ടിച്ചിട്ടുള്ള മറ്റേതൊരു കലാരൂപത്തിനും സ്ഥലത്തെയും കാലത്തെയും കുറിച്ചുള്ള പ്രത്യക്ഷാനുഭവബോധത്തെ അഥവാ സാമാന്യബുദ്ധിസങ്കല്‍പ്പത്തെ പാടെ തകിടം മറിക്കാതെ തന്നെ പ്രവര്‍ത്തിക്കാന്‍ കഴിയും. കാല/ചലന ഖണ്ഡ (block of movements / duration) ങ്ങളിലൂടെയാണ് സിനിമ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ സ്ഥലത്തിലൂടെയുള്ള ചലനത്തിന്റെ അളവിനെ കാലമായിക്കാണുന്ന പഴയ പ്രത്യക്ഷ സാമാന്യബുദ്ധിയുടെ സ്ഥല-കാല സങ്കല്‍പ്പം അട്ടിമറിക്കപ്പെടുന്ന ഒരു സന്ധിയില്‍ മാത്രമേ സിനിമ എന്ന കലാരൂപത്തിന് ആവിര്‍ഭവിക്കാന്‍ കഴിയൂ. അതിനാല്‍ സിനിമ അതിന്റെ പിറവിയില്‍ത്തന്നെ വിപ്ളവകരമായ ഒരു കലാരൂപമാണ്. ലിബറല്‍ ജനാധിപത്യത്തിന്റെ സ്ഥല-കാലസങ്കല്‍പ്പം പ്രത്യക്ഷ സാമാന്യ ബുദ്ധിയുടേതാണ്. ഒരിടത്തു നിന്നു മറ്റൊരിടത്തേക്കുള്ള സ്ഥലപരമായ ചലനത്തിന്റെ മാതൃകയില്‍ നിലനിര്‍ത്തപ്പെടുന്ന ഏകരൂപമായ ഒന്നാണ് മുതലാളിത്തത്തിന്റെ കാലസങ്കല്‍പ്പം. മുതലാളിത്തമൂലധനം ലോകത്തെ ഒന്നാകെ അതിന്റെ കമ്പോളമായി ഏകീകരിക്കുന്നത് ഏകരൂപമായ ഈ കാലസങ്കല്‍പ്പത്തിന്റെ വ്യാപനത്തിലൂടെയാണ്. അങ്ങനെ കാലം ലോകം മുഴുവന്‍ ഒരേ കലണ്ടറിനും ക്ളോക്കിനും കീഴ്പ്പെടുന്നു. ഭരണകൂടപരമായ(Statist) ഈ സ്ഥല-കാല ബോധത്തെയാണ് ഒരു കലാരൂപമെന്ന നിലയില്‍ സിനിമ നിഷേധിക്കുന്നത്. അതിനാല്‍ സിനിമ ആധുനിക ലിബറല്‍ ജനാധിപത്യത്തിന്റെ കലയല്ല. ഭാവിയുടെ കലയാണ്. വരാനിരിക്കുന്ന ഭാവി ജനാധിപത്യത്തിന്റെ, കമ്യൂണിസത്തിന്റെ കലയാണ്. സിനിമ ആധിപത്യം പുലര്‍ത്തുന്ന വ്യവസ്ഥയുടെ കലയല്ല. വ്യവസ്ഥയെ ചെറുത്തു നില്‍ക്കുന്ന മനുഷ്യശക്തിയുടെ വികാസത്തിന്റെ കലയാണ്. ദൃശ്യമാധ്യമങ്ങളുടെ ആവിര്‍ഭാവം മനുഷ്യസംസ്‌കാര ചരിത്രത്തില്‍െ ഒരു വിഛേദമാണെന്നു പറയുമ്പോള്‍ ഈ വസ്‌തുതകളൊക്കെ കണക്കിലെടുക്കേണ്ടതുണ്ട്.
ആഗോളവല്‍ക്കരണം സൃഷ്‌ടിച്ച അനിവാര്യമായ സാമൂഹികവല്‍ക്കരണത്തിന്റെ ഭാഗമായി ദൃശ്യമാധ്യമങ്ങളെ എങ്ങനെ കാണുന്നു?
മൂലധന കമ്പോളത്തിന്റെ ആഗോളവല്‍ക്കരണവും അധ്വാനത്തിന്റെ സാമൂഹികവല്‍ക്കരണവും മനുഷ്യജീവിതത്തിന്റെ സമസ്‌ത മേഖലകളെയും മുതലാളിത്തമൂലധനം ഗ്രസിക്കുന്നതിന്റെ ഫലമാണ്. മൂലധന നിക്ഷേപം വേഗത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് വിനോദവ്യവസായം. ദൃശ്യമാധ്യമങ്ങളുടെ രംഗത്തെ സാങ്കേതികക്കുതിപ്പും വ്യാപനങ്ങളുമാണ് ഇതിനു പശ്ചാത്തലമൊരുക്കുന്നത്.
ദൃശ്യമാധ്യമരംഗം ഇങ്ങനെ ആഗോളതലത്തില്‍ വമ്പന്‍ വ്യവസായമായി മുന്നേറുന്നതോടെ സംഭവിക്കുന്ന ഒരു സംഘര്‍ഷമുണ്ട്. പഴയ പ്രത്യക്ഷ വസ്‌തുവാദപരമായ (positivist) സ്ഥല-കാല-യാഥാര്‍ഥ്യ സങ്കല്‍പ്പത്തെ തകിടംമറിക്കുന്ന ദൃശ്യമാധ്യമ സങ്കേതത്തിന്റെ വിപ്ളവകരമായ സവിശേഷത ഒരുവശത്തും അതിനെ വ്യവസായവല്‍ക്കരിക്കുന്ന മൂലധനശക്തിയുടെ സാമാന്യവല്‍ക്കരണം മറുവശത്തും അണിനിരക്കുന്ന ഒരു സംഘര്‍ഷമാണിത്. മനുഷ്യശക്തിയുടെ വികാസത്തിന്റെ ശക്തികളും സങ്കോചത്തിന്റെ ശക്തികളും തമ്മിലുള്ള ഏറ്റുമുട്ടലാണിത്.
ദൃശ്യമാധ്യമങ്ങളുടെ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ വിരുദ്ധ ശക്തികള്‍ മനുഷ്യജീവിതത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. സിനിമയുടെ ആവിര്‍ഭാവം കാല-ചലനബന്ധത്തെക്കുറിച്ചുള്ള പഴയ ധാരണകളെ അട്ടിമറിച്ചതിനെക്കുറിച്ചു പറഞ്ഞല്ലോ. ഇത് ദൈവസൃഷ്‌ടമായ പഴയ ലോകത്തിന്റെ സ്ഥിരതയെ അലങ്കോലപ്പെടുത്തുന്ന ഒരു സംഭവമായിരുന്നു. ദൈവസൃഷ്‌ടമായ ജീവജാലങ്ങള്‍ക്കും പദാര്‍ഥങ്ങള്‍ക്കും നിലനില്‍ക്കാന്‍ പഴയ സ്ഥല-കാലഘടന കൂടിയേകഴിയൂ. മനുഷ്യജീവിതത്തിന്റെ ശക്തിക്കുതിപ്പുകളെ നിലനില്‍ക്കുന്ന വ്യവസ്ഥകളില്‍ തളച്ചുനിര്‍ത്താന്‍ ഈ സ്ഥല-കാല സങ്കല്‍പ്പം ആവശ്യമാണ്. ഭരണകൂട ശക്തിയുടെ ഒരു മികച്ച ആയുധമാണത്. ഇതിന്റെ തകര്‍ച്ചയിലൂടെ ആവിര്‍ഭവിച്ച സിനിമ ജീവിതത്തിന്റെ ശക്തികളെ കെട്ടഴിച്ചുവിടുന്ന ശക്തികളോടൊപ്പമാണ്. സിനിമ മനുഷ്യജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നത് ദൈവസൃഷ്‌ടമായ സ്ഥല-കാല-വസ്‌തു ബന്ധത്തെ ഇളക്കിമറിച്ചുകൊണ്ടാണ്. അതുകൊണ്ട് ആധിപത്യം പുലര്‍ത്തുന്ന അധീശവ്യവസ്ഥയുടെ ശ്രേണികളിലും ക്രമങ്ങളിലും കള്ളികളിലും വിന്യസിക്കപ്പെട്ട മനുഷ്യരുടെ നിലകളെയും അതിന് ഇളക്കിമറിക്കാതെ വയ്യ. സമൂഹത്തില്‍ ദൃഢമായി ഉറപ്പിക്കപ്പെട്ട ജീവിതമാതൃകകളെയും ജീവിത നിര്‍വചനങ്ങളെയുമാണ് അത്തരത്തില്‍ സിനിമ ഇളക്കിമറിക്കുന്നത്. ദൃഢമായ ചട്ടക്കൂടുകളില്‍ നിന്നുള്ള മനുഷ്യജീവിതത്തിന്റെ ഈ കുതറിമാറലിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. അധീശവ്യവസ്ഥകളും അവയുടെ സ്ഥാപനങ്ങളും വിവിധ തന്ത്രങ്ങളിലൂടെ അടക്കിനിര്‍ത്തിയ ജീവിതത്തിന്റെ വികാസതൃഷ്‌ണകള്‍ പുതിയ തലങ്ങളിലേക്ക് വികസിക്കുന്നു എന്നതാണ് ഈ കുതറിമാറലിന്റെ പ്രധാന ഫലം. അതിനാല്‍ ജീവിതത്തിന്റെ വികാസതൃഷ്‌ണകള്‍ (desires) ചങ്ങലകള്‍ പൊട്ടിച്ച് പുതിയ ശക്തിപ്രവാഹങ്ങള്‍ക്കു വഴിതുറക്കുന്നു എന്നതാണ് ദൃശ്യമാധ്യമസങ്കേതം മനുഷ്യജീവിതത്തില്‍ സൃഷ്‌ടിക്കുന്ന വിപ്ളവം. എന്നാല്‍, ഇതിനു നേര്‍വിപരീതമായ ദിശയിലാണ് മുതലാളിത്തമൂലധനത്തിന്റെ പ്രവര്‍ത്തനം. ദൃശ്യമാധ്യമരംഗത്തെ വ്യവസായവല്‍ക്കരിക്കുന്ന മുതലാളിത്തം കാലഹരണപ്പെട്ട ദൃഢതയുടെയും സ്ഥിരതയുടെയും മാതൃകകളെ പുനഃസ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.
ഇതിനെയാണ് മുതലാളിത്തമൂലധനം അതിന്റെ നിഷേധാത്മകവശത്തെ നിലനിര്‍ത്തുന്നതിനുവേണ്ടി സമൂഹങ്ങളില്‍ നടത്തുന്ന പുനഃസ്ഥാപന പ്രക്രിയ എന്ന് പുതിയ ഭൌതികവാദ തത്വചിന്തകര്‍ പറയുന്നത്. മുതലാളിത്തമൂലധനം ഇങ്ങനെ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പഴയ സ്വത്വസത്താസങ്കല്പങ്ങളെയും അതിന്റെ വിഭജനതന്ത്രങ്ങളെയുമാണ്. നിരന്തര നവീകരണത്തിലൂടെ ചലനാത്മകമായിമാത്രം വികസിക്കാന്‍ കഴിയുന്ന മുതലാളിത്ത മൂലധനം ദൃഢമായതിനെയെല്ലാം ആവിയാക്കുന്ന ഒരു പ്രതിഭാസമാണ്. എന്നാല്‍, മുതലാളിത്ത മൂലധനത്തിനു സ്വകാര്യസ്വത്തായി നിലനില്‍ക്കണമെങ്കില്‍ അതിനു കാലഹരണപ്പെട്ട വ്യക്തിസത്താസങ്കല്പത്തെയും ലൈംഗിക സദാചാരസ്ഥാപനങ്ങളെയും അതിന്റെ വിഭജന തന്ത്രങ്ങളെയും ആശ്രയിക്കേണ്ടതായി വരുന്നു. സ്വകാര്യസ്വത്തുടമാ ബന്ധങ്ങളെ നിലനിര്‍ത്തുന്നതിനുവേണ്ടിയുള്ള സാമൂഹ്യസ്ഥാപനങ്ങളുടെയും സത്താസങ്കല്‍പ്പങ്ങളുടെയും ഈ പുനഃസ്ഥാപന പ്രക്രിയക്ക് വ്യവസായമായി വികസിച്ചു കഴിഞ്ഞ ദൃശ്യമാധ്യമരംഗത്തെ മൂലധനം ഉപയോഗപ്പെടുത്തുന്നു. സിനിമയും ടെലിവിഷനും അടക്കമുള്ള ദൃശ്യമാധ്യമങ്ങളെ ഇങ്ങനെ ആധിപത്യംപുലര്‍ത്തുന്ന വ്യവസ്ഥ അതിന്റെ പുനഃസ്ഥാപനത്തിനായി പ്രവര്‍ത്തിപ്പിക്കുന്നു. ഇത് ഉപരിഘടനാപരമായ ഒരു മാനിപ്പുലേഷന്‍ അല്ല. മുതലാളിത്ത മൂലധനം ജീവിതത്തിന്റെ വികാസതൃഷ്‌ണകളെ ആധാരമാക്കി നടത്തുന്ന യാഥാര്‍ഥ്യത്തിന്റെ പ്രവര്‍ത്തനംതന്നെയാണ്. വ്യവസായ സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും എല്ലാം ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നു.
ഇതാണ് ദൃശ്യമാധ്യമങ്ങള്‍ ഒരുവശത്ത് അവയുടെ വിപ്ളവകരമായ സവിശേഷതകളിലൂടെ കാലഹരണപ്പെട്ട ജീവിതഘടനകളെ നിരന്തരം അപസ്ഥാപനം ('De-terminalisation) ചെയ്യുമ്പോള്‍ മറുവശത്ത് സ്വകാര്യസ്വത്തുടമാ ബന്ധങ്ങളുടെ തൃഷ്‌ണാരൂപങ്ങളെ പുനഃസ്ഥാപിക്കുന്നതിനുള്ള ഉപാധികളായി പ്രവര്‍ത്തിക്കേണ്ടിവരുന്ന വൈപരീത്യത്തിന്റെ രഹസ്യം.
ചിന്തയുടെയും വായനയുടെയും ലോകത്തെ കാഴ്‌ചയുടെ ലോകമാക്കി മുതലാളിത്തം മാറ്റുന്നുവെന്നത് എത്രത്തോളം ശരിയാണ് ? മുതലാളിത്തത്തില്‍നിന്നു നമുക്ക് തിരിച്ചുപോകാന്‍ പറ്റില്ലല്ലോ? ആ നിലയ്‌ക്ക് മുതലാളിത്തത്തില്‍നിന്നുള്ള മുന്നോട്ടുപോക്കില്‍ ദൃശ്യമാധ്യമങ്ങളുടെ സ്വഭാവമെന്തായിരിക്കും...?
നാം ദൃശ്യമാധ്യമങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടത് ഞാന്‍ നേരത്തെ സൂചിപ്പിച്ച ഇന്നത്തെ അതിന്റെ അവസ്ഥക്കുള്ളില്‍ അതിനെ ഒതുക്കിനിര്‍ത്തിക്കൊണ്ടുമാത്രമല്ല. മനുഷ്യസമൂഹത്തെ സംബന്ധിച്ചിടത്തോളം സിനിമ എന്ന കലാരൂപത്തിന്റെ മഹാസാധ്യതകളെ മുന്നില്‍ കണ്ടുകൊണ്ടുവേണം അതിനെക്കുറിച്ചു ചിന്തിക്കാന്‍.
ഒരു ജീവിവര്‍ഗം എന്ന നിലയിലുള്ള മനുഷ്യന്റെ സ്ഥല-കാലബദ്ധമായ ശാരീരിക പരിമിതികളെ പല രീതികളില്‍ മറികടക്കാനും പ്രകൃതിയിലേക്ക് ആ നിലക്ക് ബഹുമുഖമായി കടന്നു പ്രവര്‍ത്തിക്കാനുമുള്ള കഴിവുകളുടെ വികാസത്തിന്റെ ചരിത്രമാണല്ലൊ മനുഷ്യന്റെ ചരിത്രം. ആ ചരിത്രത്തിന്റെ ഇങ്ങേ അറ്റത്തുള്ള ഒന്നാണ് സിനിമ. മനുഷ്യന്‍ ഇനിയും തരണം ചെയ്‌തിട്ടില്ലാത്ത ജൈവപരിമിതികളെ - ശാരീരികവും ചിന്താപരവുമായ പരിമിതികളെ മറികടക്കാന്‍പോന്ന പുതിയ സാധ്യതകളാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്.
സിനിമയില്‍ ക്യാമറ പ്രവര്‍ത്തിക്കുന്നത് നിലനില്‍ക്കുന്ന ലോകത്തെ പകര്‍ത്തുന്ന ഒരു യന്ത്രമായിട്ടല്ല. പ്രത്യക്ഷലോകത്ത് മനുഷ്യന്റെ കണ്ണുകള്‍ക്ക് അസാധ്യമായ കാഴ്‌ചകളിലേക്കു കടന്നു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു യന്ത്രമാണ് സിനിമയില്‍ ക്യാമറ. ഈ ക്യാമറയുടെ കണ്ണുകള്‍ അമാനുഷിക (non-human)മായ കണ്ണുകളാണ്. സിനിമ, മനുഷ്യന്റെ ജൈവാനുഭവങ്ങള്‍ക്കപ്പുറം നില്‍ക്കുന്ന കാലത്തിന്റെയും ചലനത്തിന്റെയും ബിംബങ്ങള്‍ സൃഷ്‌ടിക്കുന്ന-പകര്‍ത്തുകയല്ല- കലയിലാണ്. മനുഷ്യശരീരത്തിന്റെ കാഴ്‌ചപ്പാടുകളുടെ പരിമിതസാധ്യതകളില്‍ ഒതുങ്ങുന്നതല്ല സിനിമയുടെ ഷോട്ട് ആംഗിള്‍സ്. വസ്‌തുക്കളുടെ വലുപ്പ ചെറുപ്പങ്ങളെ സംബന്ധിച്ചുള്ള ലോകസാധ്യമായ പ്രൊപ്പോര്‍ഷനെയും മേല്‍- കീഴ്-മുന്‍-പിന്‍ക്രമങ്ങളെയും തകിടം മറിച്ചുകൊണ്ടാണ് സിനിമയില്‍ അപ്രതീക്ഷിതവും പൂര്‍വമാതൃകകളില്ലാത്തതുമായ ഫ്രെയിമിങ് സംഭവിക്കുന്നത്. സിനിമയുടെ കാഴ്‌ചകള്‍ മനുഷ്യന്റെ കണ്ണുകളില്‍ കേന്ദ്രീകരിക്കപ്പെട്ടവയല്ല എന്നര്‍ഥം. കേന്ദ്രരഹിതമായ കാഴ്‌ചകളുടെ ബഹുലത (Multiplicity) യിലൂടെ കാഴ്‌ചകളുടെ പുതിയ സാധ്യതകളിലേക്കാണ് സിനിമ സഞ്ചരിക്കുന്നത്.
എന്നാല്‍, ഈ സാധ്യതകള്‍ കാഴ്‌ചയുടെ തലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവയല്ല. സിനിമ സൃഷ്‌ടിക്കുന്ന കാലബിംബങ്ങ (Time image) ളിലൂടെയും ചലന ബിംബങ്ങളിലൂടെയും (Movement Image) സിനിമ അതിന്റെ സവിശേഷമായ ഭാവപ്രതിഭാസങ്ങളുടെ (affects) ഒരു ലോകത്തെ അവതരിപ്പിക്കുന്നുണ്ട് - Cinimatic affects, എല്ലാ കലകളും അവയുടേതായ affects സൃഷ്‌ടിക്കുന്നുണ്ട്. അവയെല്ലാം അവയുടെ സവിശേഷ രീതികളിലാണ് മനുഷ്യമനസ്സിനെയും ചിന്തയെയും സ്വാധീനിക്കുന്നത്. സിനിമയില്‍ മളളലര ആയി മാറുന്ന ബിംബങ്ങള്‍, ചലിക്കുന്ന ബിംബങ്ങള്‍, വസ്‌തുക്കളും ചിന്തയും തമ്മില്‍ നേരിട്ടുള്ള ബന്ധത്തിന്റെ മറ്റൊരു മാര്‍ഗം തുറക്കുന്നു. സിനിമയില്‍ സംഭവിക്കുന്ന പദാര്‍ഥവും ചിന്തയും തമ്മിലുള്ള ഈ നേര്‍ബന്ധത്തെക്കുറിച്ച് Elie Faurc, Eisenstein എന്നിവര്‍ തുടങ്ങി Giller Delenze വരെയുള്ളവര്‍ സൂക്ഷ്മമായി വിശകലനം ചെയ്‌തിട്ടുണ്ട്. അതിലേക്കു കടക്കുന്നില്ല. ചിന്തയുടെ ലോകവും സിനിമയുടെ മുതലാളിത്തപശ്ചാത്തലവുമായി ബന്ധപ്പെടുത്തി ചോദിച്ചതു കൊണ്ട് ഇങ്ങനെ ചുരുക്കി പറഞ്ഞു എന്നുമാത്രം.
അതിനാല്‍ മുതലാളിത്ത വ്യവസ്ഥയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു പ്രതിഭാസമെന്ന നിലയിലല്ല മുതലാളിത്തത്തിൽ നിന്ന് മുന്നോട്ടുപോകുന്ന ഒരു ശക്തി എന്ന നിലയിലാണ് സിനിമയെ കാണേണ്ടത്.
നമ്മുടെ സമൂഹത്തിന്റെ ചിന്താശേഷിയെയും വായനയെയും വികസിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നില്ലെ? നമ്മുടെ സിനിമയുടെ അവസ്ഥതന്നെയെടുത്താല്‍ നമ്മുടെ സാഹിത്യത്തെയും സാംസ്‌കാരികതയെയും കൂടുതല്‍ ജനകീയമാക്കുന്നതില്‍ 60കളിലും 70കളിലും മറ്റും സിനിമ വലിയ പങ്കുവഹിച്ചരുന്നു. എന്നാല്‍, നമ്മുടെ മലയാള സിനിമ, സാങ്കേതികമായും വാണിജ്യപരമായും വികസിച്ചിട്ടുണ്ടെങ്കിലും സാംസ്‌കാരികമായി ദുര്‍ബലമാവുകയല്ലെ ചെയ്യുന്നത്... ?
നിശ്ചയമായും ദൃശ്യമാധ്യമങ്ങള്‍ നമ്മുടെ ചിന്തയുടെയും വായനയുടെയും രീതികളെ വികസിപ്പിക്കുക മാത്രമല്ല പരിവര്‍ത്തിപ്പിക്കുകകൂടിചെയ്യുന്നു. എന്നാല്‍, നമ്മുടെ സിനിമയും നമ്മുടെ സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ച ദൃശ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിരുദ്ധശക്തികളുടെ സംഘര്‍ഷം കണക്കിലെടുക്കേണ്ടതുണ്ട്.
മാധ്യമവ്യവസായത്തിന്റെ ലക്ഷ്യം സാമ്പത്തികലാഭം മാത്രമാണ്. അതിനുവേണ്ടി, നിലനില്‍ക്കുന്ന വ്യവസ്ഥക്കു കീഴ്പ്പെട്ടുനില്‍ക്കുന്ന വികലമാക്കപ്പെട്ട തൃഷ്‌ണാരൂപങ്ങളെ പ്രീണിപ്പിക്കുന്ന ഫോര്‍മുലകള്‍ മാധ്യമവ്യവസായം കണ്ടെത്തുന്നു. കേരളത്തില്‍ വ്യക്തിപരമായ സ്വത്തില്‍ അധിഷ്‌ഠിതമായ മുതലാളിത്ത പൌരസമൂഹത്തിന്റെ വളര്‍ച്ച മാധ്യമവ്യവസായത്തിന് വികസിക്കാന്‍ പോന്ന പശ്ചാത്തലമായിത്തീര്‍ന്നു. ആദ്യകാലസിനിമകള്‍ തിരികെ, പൌരസമൂഹത്തിന്റെ വികാസത്തെ ത്വരിതപ്പെടുത്തുകയും ചെയ്‌തു. ആധുനിക അണുകുടുംബത്തിനനുസൃതമായി മുതലാളിത്ത ഈഡിപ്പല്‍ ലൈംഗികതയുടെ യന്ത്രപ്രവര്‍ത്തനത്തിനുവേണ്ട ലിംഗവിഭജനത്തെയും ലൈംഗികതയെയും ഉല്‍പാദിപ്പിക്കുന്നതില്‍ ആദ്യകാല മലയാള സിനിമകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. കോടമ്പാക്കം കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ആദ്യകാല മലയാള സിനിമാവ്യവസായം ആധുനിക മുതലാളിത്ത പൌരസമൂഹത്തിന്റെ മൂല്യങ്ങളെ സംബന്ധിച്ചിടത്തോളമാണ് പുരോഗമനപരമാകുന്നത്. അതായത് കൊളോണിയല്‍ - നാടുവാഴിത്ത സമൂഹത്തിന്റെ തകര്‍ച്ചയില്‍ നിന്നും ഉയര്‍ന്നുവന്ന സ്വത്തുടമകളായ സ്വതന്ത്ര അണുകുടുംബസ്ഥന്മാരുടെ മൂല്യങ്ങളെ സംബന്ധിച്ചിടത്തോളം.
ഇത്തരം സിനിമകള്‍ ഒരു കലാരൂപമെന്ന നിലയിലുള്ള സിനിമയുടെ സവിശേഷതയെ പരിഗണിക്കുന്നതേയില്ല. പുരാണകഥകളും നാടകങ്ങളും നോവലുകളും ആഖ്യാനം ചെയ്യാന്‍ പഴയ കമ്പനി നാടകങ്ങളേക്കാള്‍ ലാഭകരമായ ഒരു മാധ്യമമായാണ് സിനിമയെ ഈ രംഗത്തെ ആദ്യകാല വ്യവസായികള്‍ പരിഗണിച്ചത്. ഇതിനെത്തുടര്‍ന്നുള്ള മലയാള സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയെയും ആഗോളവല്‍ക്കരണത്തിന്റേതായ ഇക്കാലത്ത് അതു വന്നുപെട്ടിരിക്കുന്ന പ്രതിസന്ധിയെയുംകുറിച്ചുള്ള ചര്‍ച്ച മറ്റൊരു വിഷയമാണ്.
ഇതില്‍നിന്നും വ്യത്യസ്‌തമായി സിനിമ എന്ന കലാരൂപത്തിന്റെ സാധ്യതകളില്‍ ശ്രദ്ധിക്കുന്ന ഒരു നിര മലയാളത്തിലുണ്ടല്ലോ. നാടകവും നോവലും അടക്കമുള്ള മറ്റൊരു ആഖ്യാനരൂപത്തിനും കഴിയാത്ത, സിനിമക്കുമാത്രം സാധ്യമായ, ലിബറല്‍ വ്യക്തിബോധകേന്ദ്രതത്വത്തെ ശിഥിലമാക്കുന്ന ബഹുവീക്ഷണ കോണങ്ങളുടേതായ വിഛിന്നമായ ഒരാഖ്യാന തന്ത്രമാണ് സിനിമയുടേത്. അതുകൊണ്ട് സിനിമ അതിനു മുമ്പുള്ള ഒരുകലാരൂപത്തിന്റെയും മാതൃകയെ ആശ്രയിക്കുന്നില്ല. മുന്നോട്ടുമാത്രം തുറന്നു വച്ചിരിക്കുന്ന സാധ്യതകളാണ് സിനിമ എന്ന കലയുടേത്. ഒരു കലാരൂപമെന്ന നിലയില്‍ സിനിമയുടെ ഈ അനന്യസാധ്യതകളില്‍ സ്‌പര്‍ശിച്ചുകൊണ്ട് മലയാളത്തില്‍ നടന്ന പരീക്ഷണങ്ങളെക്കുറിച്ച് വിശദമായ പരിശോധനകളൊന്നും ഇതുവരെ നടന്നിട്ടില്ല. ജോണ്‍ എബ്രഹാം, അടൂര്‍ ഗോപാലകൃഷ്‌ണന്‍, കെ പി കുമാരന്‍, അരവിന്ദന്‍, കെ ആര്‍ മോഹനന്‍, പവിത്രന്‍, രവീന്ദ്രന്‍, ടി വി ചന്ദ്രന്‍ തുടങ്ങിയവരിലൂടെ തുടങ്ങുന്ന യഥാര്‍ഥ സിനിമയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. വ്യവസായ സിനിമയുടെ സാങ്കേതികവേലിയേറ്റത്തില്‍ കലാസൃഷ്‌ടികളായി പ്രവര്‍ത്തിക്കുന്ന ഇത്തരം സിനിമകള്‍ക്ക് ഇടമില്ലാതായിട്ടുണ്ട്. എന്നാല്‍ കലാസൃഷ്‌ടികള്‍ കാലത്തെ അതിവര്‍ത്തിക്കുന്നതായതുകൊണ്ട് അവ എന്നും പുതിയതായി തുടരും. കേരളത്തിലെ ഫിലിം സൊസൈറ്റികളും ഫെസ്‌റ്റിവലുകളും ചലച്ചിത്രാസ്വാദകരുടെ ഒരു വലിയ വിഭാഗത്തെ സൃഷ്‌ടിക്കാന്‍ സഹായിച്ചിട്ടുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.
ദൃശ്യമാധ്യമങ്ങളുടെ വിനോദപരവും വിജ്ഞാനപരവും വ്യാവസായികവുമായ വിനിയോഗത്തില്‍ നിന്നു മാറ്റിനിര്‍ത്തിക്കൊണ്ട് ചലച്ചിത്രകലയെ ദൃശ്യമാധ്യമത്തിന്റെ ഉന്നത മാതൃകയായി ഇങ്ങനെ എടുത്തുപറയുമ്പോള്‍ പല ചോദ്യങ്ങളും ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. ഒന്നാമതായി, ബഹുഭൂരിപക്ഷം കണ്ടാസ്വദിക്കുന്ന ജനപ്രിയ സിനിമയെന്നും കലാസ്വാദകരായ ന്യൂനപക്ഷം ആസ്വദിക്കുന്ന ഉന്നത വരേണ്യസിനിമയെന്നും ഞാന്‍ സിനിമയെ രണ്ടായി വേര്‍തിരിക്കുന്നു എന്നും അത് തുടക്കത്തില്‍ ഞാന്‍ പറഞ്ഞ ഭാവുകത്വപരമായ വിഛേദത്തിന് വിരുദ്ധമല്ലേ എന്നും ചോദിക്കാം - അതായത് സിനിമ ഭാവുകത്വപരമായ പഴയ വരേണ്യ / കീഴാള വിഭജന ങ്ങളെ മറികടക്കുന്ന കലയാണെന്നു പറഞ്ഞത്.
സിനിമ ഭാവുകത്വപരമായ പഴയ വിഭജനങ്ങളെയും ശ്രേണികളെയും ഇല്ലാതാക്കുന്ന കലാചരിത്രപരമായ ഒരു വിഛേദമാണെന്നു പറഞ്ഞത് കച്ചവടസിനിമയും കലാസൃഷ്‌ടിയായ സിനിമയും തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതായി എന്ന അര്‍ഥത്തിലല്ല. ദൃശ്യമാധ്യമങ്ങളില്‍ മുതലാളിത്ത മൂലധനം സൃഷ്‌ടിക്കുന്ന ഇത്തരമൊരു വിരുദ്ധതയുടെ സംഘര്‍ഷത്തെക്കുറിച്ച് ഞാന്‍ വിശദമാക്കിക്കഴിഞ്ഞു.
സിനിമ ഭാവുകത്വപരമായ ജനാധിപത്യത്തിന്റെ കലയാകുന്നത് അത് ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്ന കച്ചവടസിനിമ ആയതുകൊണ്ടല്ല. മറിച്ച് സിനിമ അതിന്റെ കലാപരമായ സവിശേഷതകൊണ്ടുതന്നെ ജനസഞ്ചയത്തിന്റെ (Multitude)കലയായതുകൊണ്ടാണ്. എന്നാല്‍, വ്യവസായസിനിമയുടെ വക്താക്കള്‍ പഴയ കലാരൂപങ്ങളെ സംബന്ധിച്ചു നിലനിന്ന വരേണ്യ / കീഴാള ബഹുജന വിഭജനത്തെ കലാസിനിമ / കച്ചവടസിനിമ എന്ന വിഭജനത്തിനു സമാന്തരമായി പ്രതിഷ്‌ഠിക്കുകയാണ് ചെയ്‌തത്. അങ്ങനെ കലാസൃഷ്‌ടികളായ സിനിമയെ വരേണ്യസിനിമയായും വ്യവസായ സിനിമയെ ജനകീയ സിനിമയായും ചിത്രീകരിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഇങ്ങനെയാണ് ബഹുജനങ്ങളുടെ സിനിമ കച്ചവടസിനിമയും വരേണ്യരുടെ സിനിമ കലാസിനിമയും എന്ന ധാരണ പ്രചരിച്ചത്. കലാപരമായ മികവിനെ, സര്‍ഗാത്മകതയെ വരേണ്യതയായി പ്രതിഷ്‌ഠിക്കുന്നതിലൂടെ ഫോര്‍മുലകള്‍ക്കനുസരിച്ച് തട്ടിക്കൂട്ടുന്ന യാന്ത്രിക സിനിമയെ ബഹുജനങ്ങളുടെ സിനിമയാക്കി, യഥാര്‍ഥ ജനകീയ സിനിമയാക്കി മാറ്റിയെടുക്കാനാണ് വ്യവസായത്തെ പിന്തുണയ്‌ക്കുന്നവര്‍ ശ്രമിക്കുന്നത്. ഫിലിം ജേര്‍ണലിസമാണ് ആ ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത്. അതിനാല്‍ കലാസൃഷ്‌ടികളായ സിനിമ ജനങ്ങളില്‍നിന്നും മുഖംതിരിച്ചുനില്‍ക്കുന്ന വരേണ്യ സിനിമ അല്ലെന്നും മറിച്ച് വിനോദക്കമ്പോളത്തിന്റെ നിയമങ്ങള്‍ മാത്രം അനുസരിക്കുന്ന വ്യാവസായികോല്‍പന്നമായ സിനിമയാണ് പുത്തന്‍ മുതലാളിമാരും താരദൈവങ്ങളുമടങ്ങുന്ന വരേണ്യരുടെ സിനിമയെന്നും തിരിച്ചറിയണം. ജനങ്ങള്‍ അവയുടെ ഉപഭോക്താക്കള്‍ മാത്രമാണ്. നമ്മുടെ സിനിമയെ സാംസ്‌കാരികമായി ശക്തിപ്പെടുത്തുന്നതിന് ഈ തിരിച്ചറിവ് ആവശ്യമാണ്.
നമ്മുടെ സിനിമയെ ഒരു വ്യവസായം, കലാമാധ്യമം എന്ന നിലയില്‍ മാത്രം വിശകലനം ചെയ്യുന്നത് ഒരു പരിമിതിയാണെന്ന് തോന്നുന്നു. വ്യവസായം, കല എന്നതിനപ്പുറത്ത്, ഒരു സാംസ്‌കാരികാധിനിവേശത്തിന്റെ സ്ഥാപനമായി അതിനെ വിലയിരുത്തുന്നതിനെക്കുറിച്ച് എന്തു പറയുന്നു?
ശരിയാണ്. സിനിമാ വ്യവസായത്തെയും അതിന്റെ ഉല്‍പന്നമായ മുഖ്യധാരാ സിനിമയെയും ഒരേ മാനദണ്ഡങ്ങള്‍ കൊണ്ടല്ല വിലയിരുത്തേണ്ടത്. ഇത്തരം സിനിമകള്‍ മനുഷ്യരുടെ സാംസ്‌കാരിക ജീവിതത്തിലാണ്, ധാര്‍മികജീവിതതിലാണ് ഇടപെടുന്നത്. അതിനാല്‍ ആഴത്തിലുള്ള ഭൌതിക യാഥാര്‍ഥ്യപരമായ വിമര്‍ശനം അര്‍ഹിക്കുന്ന ഒരു മേഖലയാണത്.
സിനിമയില്‍ സൃഷ്‌ടിക്കപ്പെടുന്ന ഭാവബിംബങ്ങള്‍(Cinematic affects) ഭൌതിക യാഥാര്‍ഥ്യങ്ങളാണ്. വ്യക്തിബോധത്തിന്റെ ഇടനിലയെന്നവഗണിച്ച് മനസ്സിന്റെ നിര്‍വ്യക്തികമായ ഭൌതിക ഘടനയിലേക്ക് സിനിമയുടെ ബിംബങ്ങള്‍ നേരിട്ടാണ് കടന്നുചെല്ലുക. അതിനാല്‍ സിനിമയുടെ ഭാവ പദാര്‍ഥങ്ങള്‍ക്ക്, ബിംബങ്ങള്‍ക്ക് ബാഹ്യമായതിനെ നേരിട്ടു ആന്തരികമാക്കി ത്തീര്‍ക്കാന്‍ കഴിയും. ആ നിലയ്‌ക്ക്, ആധിപത്യം പുലര്‍ത്തുന്ന വ്യവസ്ഥ നിരോധനങ്ങളിലൂടെയും വിലക്കുകളിലൂടെയും വികൃതവും വികലവുമാക്കി പ്രവര്‍ത്തിപ്പിക്കുന്ന തൃഷ്‌ണാ ബിംബങ്ങളുടെ യാന്ത്രികമായ ആവര്‍ത്തനത്തിലൂടെ മുഖ്യധാരാ സിനിമക്ക് മനുഷ്യഭാവനയില്‍ നേരിട്ടു കടന്നു പ്രവര്‍ത്തിക്കാന്‍ കഴിയും. ചുരുക്കത്തില്‍ മുഖ്യധാരാ സിനിമ ആധിപത്യം പുലര്‍ത്തുന്ന പ്രതിലോമകരമായ പൊതുബോധത്തെ പ്രതിഫലിപ്പിക്കുകയോ ആശ്രയിക്കുകയോ അല്ല ചെയ്യുന്നത്. പൊതുബോധമായിത്തീരുന്ന സാമാന്യ പ്രത്യയശാസ്‌ത്രത്തെ നിരന്തരം ഭൌതികമായി ഉല്പാദിപ്പിക്കുകയും നവീകരിക്കുകയുമാണ് ചെയ്യുന്നത്. ഈ ഉല്പാദനപ്രവര്‍ത്തനത്തിന്റെ സൂക്ഷ്‌മ സങ്കേതങ്ങളെയും യന്ത്രങ്ങളെയുംആണ് നിര്‍വീര്യമാക്കേണ്ടത്. താങ്കള്‍ പറഞ്ഞ ശത്രുവര്‍ഗ സാംസ്‌കാരികാധിനിവേശത്തെ ചെറുക്കാനുള്ള ഒരു മാര്‍ഗം അതാണ്.
എന്നാല്‍ സാംസ്‌കാരിക ജീവിതത്തിലുള്ള മുഖ്യധാരാ സിനിമയുടെ ഈ പ്രവര്‍ത്തനം എല്ലാക്കാലത്തും ഒരേ രീതിയിലോ ഒരേ ലക്ഷ്യത്തോടെയോ അല്ല നടക്കുന്നത്.
ആദ്യകാല സിനിമകളുടെയും ഇന്നത്തെ ദൃശ്യ മാധ്യമങ്ങളുടെയും പ്രവര്‍ത്തനരീതിയിലും ലക്ഷ്യത്തിലും തികഞ്ഞ അന്തരമുണ്ട്. ആദ്യകാല സിനിമ ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ നമ്മുടെ സമൂഹത്തെ ഒരു ആധുനിക പൌരസമൂഹമാക്കി പരിവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ധാര്‍മിക കടമകളാണ് ഏറ്റെടുത്തത്. വ്യക്തിയുടെ സ്വതന്ത്രമായ നിലനില്പിലും വ്യക്തിപരമായ സ്വകാര്യ സ്വത്തിലും അധിഷ്‌ഠിതമായ സമൂഹമാണ് ആധുനിക പൌരസമൂഹം. അത് അച്ചടക്ക സമൂഹം (Disciplinary Society) എന്നു മീഷേല്‍ ഫൂക്കോ വിളിക്കുന്ന പ്രത്യക്ഷ നയന്ത്രണങ്ങളുടെയും അധികാര സ്ഥാപനങ്ങളുടെയും ഒരു സമൂഹമാണ്. കുടുംബം, സ്‌കൂള്‍, ജയില്‍, പട്ടാളം തുടങ്ങിയ ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കുന്ന മാനസിക ഘടനകള്‍ ഉല്പാദിപ്പിക്കുകയായിരുന്നു ആദ്യകാല മുഖ്യധാരാ സിനിമയുടെ ധര്‍മം. ആദ്യകാല നാടകക്കമ്പനികളില്‍നിന്നു സിനിമ അതേറ്റെടുക്കുകയായിരുന്നു. സിനിമ ആധിപത്യം പുലര്‍ത്തുന്ന അധികാരബന്ധങ്ങളുടെ സൂക്ഷ്‌മ രാഷ്‌ട്രീയതലത്തില്‍ നടത്തുന്ന ഭൌതിക പ്രവര്‍ത്തനത്തിന്റെ ഒരു രീതിയാണിത്.
എന്നാല്‍ ഇന്നു നാം ജീവിക്കുന്ന ആഗോള സാമ്രാജ്യത്വത്തിന്റേതായ ഇക്കാലത്ത് ആധിപത്യം പുലര്‍ത്തുന്ന ആഗോള മുതലാളിത്തത്തിന്റെ അധികാരബന്ധങ്ങള്‍ പാടേ മാറിയിരിക്കുന്നു. ലോകം മുഴുവന്‍ പല രൂപങ്ങളില്‍ നടന്നുകൊണ്ടിരുന്ന ചെറുത്തുനില്പുകളുടെയും വര്‍ഗസമരങ്ങളുടെയും ഫലമായി പല മുതലാളിത്ത പൌരസമൂഹങ്ങളുടെയും ഘടന തകരുകര്‍ന്നിരിക്കുന്നു. അധ്വാനത്തിന്റെ സാമൂഹ്യ വല്‍ക്കരണത്തിലൂടെ പഴയ ആജന്മ അടിമകളും കൂലിയില്ലാ വേലക്കാരും പ്രാന്തവല്‍കൃതരും എല്ലാം സാമൂഹ്യോല്‍പാദനത്തിന്റെ ഭാഗമായിത്തീര്‍ന്നതാണ് ഇതിനുകാരണം. പുതിയ മുതലാളിത്തത്തിന് ഇത്തരം ജനസഞ്ചയത്തെ അടക്കിനിര്‍ത്താന്‍ പഴയ അച്ചടക്കസ്ഥാപനങ്ങളോ യന്ത്രങ്ങളോ മതിയാവില്ല. അതുകൊണ്ടു നമ്മുടെ വര്‍ത്തമാന ലോകത്ത് പഴയ അച്ചടക്കസ്ഥാപനങ്ങള്‍ അപ്രസക്തമാവുകയും പുതിയ പൊതുനിയന്ത്രണങ്ങള്‍ രംഗത്തുവരികയും ചെയ്‌തിരിക്കുന്നു.
പഴയ അണുകുടുംബത്തിന്റെ സ്ഥാനത്തു പൊതുലൈംഗിക സേവന സ്ഥാപനങ്ങള്‍ വരുന്നു. പഴയ സ്‌കൂളുകളുടെ സ്ഥാനത്ത് വിദൂര വിദ്യാഭ്യാസവും തൊഴിലഭ്യാസങ്ങളും വരുന്നു. പഴയ ഫാക്‌ടറിയുടെ സ്ഥാനത്ത് വികേന്ദ്രീകൃത ഉല്പാദനം വരുന്നു, പഴയ പട്ടാളത്തിന്റെ സ്ഥാനത്ത് ആളില്ലാതെ യുദ്ധം ചെയ്യുന്ന വിദൂര നിയന്ത്രണ യന്ത്രങ്ങള്‍ വരുന്നു. പഴയ ജയിലിന്റെ സ്ഥാനത്ത് ഐ ഡി കാര്‍ഡുകളും പാസ്‌പോര്‍ട്ടുമടങ്ങുന്ന രേഖകള്‍ മരവിപ്പിക്കുന്നതിലൂടെ വ്യക്തിയെ നിശ്ചലമാക്കുന്ന അദൃശ്യവിലങ്ങുകള്‍ വരുന്നു, അങ്ങനെപുതിയ ജനസഞ്ചയത്തെ തളയ്‌ക്കുന്നതിനു പഴയ പൌരസമൂഹത്തിന്റെ അച്ചടക്കസ്ഥാപനങ്ങള്‍ക്കു പകരം പുതിയ പരോക്ഷ നിയന്ത്രണരീതികള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു.
നാം ജീവിക്കുന്ന ഈ പുതിയ സമൂഹത്തെ അതുകൊണ്ടാണ് നിയന്ത്രണസമൂഹം (Control Society) എന്നു ഴീല്‍ ദെമേസ് പേരിട്ടിരിക്കുന്നത്.ആഗോളവല്‍ക്കരണ കാലത്തെഅധികാര ബന്ധങ്ങളില്‍വന്ന ഈ പരിവര്‍ത്തനത്തെ കണക്കിലെടുത്തുകൊണ്ടു മാത്രമേ ദൃശ്യമാധ്യമങ്ങളുടെ സാമൂഹ്യ ഇടപെടലിനെക്കുറിച്ച് ഇന്നു നമുക്കു സംസാരിക്കാനാവൂ. ഡിജിറ്റല്‍ സാങ്കേതികവിദ്യയും വിദൂരസാമൂഹ്യ നിയന്ത്രണ തന്ത്രങ്ങളും തമ്മിലുള്ള ബന്ധം വളരെ ഗാഢമാണ്. അച്ചടക്കസ്ഥാപനങ്ങള്‍ക്കു പകരം ഉപഗ്രഹങ്ങളിലൂടെ ഓരോ വ്യക്തിയെയും നിയന്ത്രിക്കാവുന്ന നിലയിലേക്കുള്ള അധികാരപ്രയോഗത്തിന്റെ മാറ്റത്തിന്റെ പ്രധാന തന്ത്രം എല്ലാറ്റിന്റെയും വിവരവല്‍ക്കരണവും അതിവേഗ വിനിമയവുമാണ്. lnformation ന്റേയും Communication ഈ പ്രക്രിയ്‌ക്ക് കീഴ്പ്പെട്ടാണ് ഇന്നു ദൃശ്യമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ചുരുക്കത്തില്‍ ഇന്നു മുഖ്യധാരാ സിനിമയും ടെലിവിഷന്‍ ചാനലുകളും പുതിയ വിദൂര നിയന്ത്രണാധികാര തന്ത്രങ്ങളെ നിരന്തരം പ്രവര്‍ത്തിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ശക്തികളാണ്. മനുഷ്യ ചിന്തയുടെ തലത്തില്‍ വിവരവല്‍ക്കരണത്തിന്റെയും വിനിമയത്തിന്റെയും യുക്തികള്‍ ആധിപത്യം നേടുന്നതിലൂടെയാണ് മനുഷ്യജീവിതംതന്നെ വിനിമയം ചെയ്യാവുന്ന ഒരു വിവരസഞ്ചികയായി മാറുന്നത്.
ഈ വര്‍ത്തമാന സ്ഥിതിവിശേഷത്തിനെതിരായ ദൃശ്യ മാധ്യമ രംഗത്തെ വര്‍ഗസമരത്തില്‍ പുതിയ കച്ചവടസിനിമക്കും കണ്ണീര്‍ടെലിവിഷന്‍ പരമ്പരകള്‍ക്കും ഒരു പങ്കും വഹിക്കാനില്ല. കാരണം അവ മനുഷ്യജീവിതത്തെ വിദൂര നിയന്ത്രണത്തിന്റെ യുക്തികള്‍ക്ക് കീഴ്പ്പെടാന്‍ പാകപ്പെടുത്തിക്കൊടുക്കുകയാണു ചെയ്യുന്നത്. എന്നാല്‍ ദൃശ്യ മാധ്യമങ്ങള്‍ക്കു നിശ്ചയമായും ഈ അവസ്ഥയില്‍നിന്നു മനുഷ്യജീവിതങ്ങളെ വിമോചിപ്പിക്കുന്ന ഒരു ശക്തിയായി പ്രവര്‍ത്തിക്കാന്‍ കഴിയും. അതു കലാസൃഷ്‌ടി എന്ന നിലയിലുള്ള സിനിമയുടെ സര്‍ഗാത്മകത വീണ്ടെടുക്കുന്നതിലൂടെ മാത്രമാണ്. കാരണം, കലാരൂപമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സിനിമ വിവരവല്‍ക്കരണത്തിന്റെയും വിനിമയത്തിന്റെയും യുക്തികളെ ആഴത്തില്‍ നിര്‍വീര്യമാക്കിക്കളയുന്നു. സിനിമയുടെ കല സൃഷ്‌ടിക്കുന്ന ഭാവബിംബങ്ങള്‍ (cinimatic affects) വിവരമോ വിനിമയമോ അല്ല. മറിച്ച് വിവരവല്‍ക്കരണത്തെയും വിനിമയത്തേയും ചെറുക്കുന്ന മൂര്‍ത്ത ഭൌതിക യാഥാര്‍ഥ്യങ്ങളാണവ. ഇത്തരം ചലച്ചിത്ര കലാസൃഷ്‌ടികള്‍ മൂലധനത്തിന്റെ അമൂര്‍ത്തീകരണത്തിനെതിരായ യാഥാര്‍ഥ്യങ്ങളുടെ ചെറുത്തുനില്പിനെയാണ് ശക്തിപ്പെടുത്തുന്നത്.ഈവിധമുള്ള ബഹുജനതയുടെ ചെറുത്തുനില്പിന്റെ ഭാഗമായ സര്‍ഗാത്മക സിനിമ ഇന്നു ലോകത്തു ശക്തിപ്പെട്ടുവരികയാണ്. മധ്യപൌരസ്‌ത്യ- ആഫ്രിക്കന്‍-ലാറ്റിനമേരിക്ക സിനിമകള്‍ പലതും ഇന്ന് ഈ പുതിയ ചെറുത്തു നില്പിന്റെ ഭാവബിംബങ്ങളില്‍ പരീക്ഷണം നടത്തുന്ന സിനിമകളാണ്. എല്ലാക്കാലത്തും യഥാര്‍ഥ കല ആധിപത്യം പുലര്‍ത്തുന്ന വ്യവസ്ഥക്കെതിരായ ചെറുത്തുനില്പിനോടൊപ്പമാണ്. ചെറുത്തുനില്‍പ്പും സര്‍ഗാത്മകതയും തമ്മിലുള്ള ബന്ധം അത്ര ഗാഢമാണ്. ഒരര്‍ഥത്തില്‍ രണ്ടും ഒന്നാണ്.
മലയാളത്തില്‍ ഈ പുതിയ കാലത്തിന്റെ സര്‍ഗാത്മക സിനിമ ഇനിയും ഉണ്ടായിത്തുടങ്ങിയിട്ടില്ല. മലയാളത്തില്‍ ഇന്നു സിനിമയുടെ space മുഴുവന്‍ വിനോദ മാധ്യമ വ്യവസായം കൈയടക്കിയിരിക്കയാണ്. പുതിയ സര്‍ഗാത്മക സിനിമ ശക്തിപ്പെടേണ്ടത് മലയാളിയുടെ സാംസ്‌കാരികമായ ചെറുത്തുനില്പിന്റെ ആരോഗ്യത്തിന് അനിവാര്യമായിരിക്കുന്നു. ആ വഴിക്കുള്ള ചിന്തകളില്‍ മുഴുകുന്നതിനുപകരം ജീര്‍ണതയുടെ പുതിയ മുഖങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമാ വ്യവസായത്തെക്കുറിച്ചാണ് നാം നാനാമുഖമായി ചര്‍ച്ച ചെയ്യുന്നത്.
ജോണ്‍ എബ്രഹാം മുതല്‍ ടി വി ചന്ദ്രന്‍വരെയുള്ള ചലച്ചിത്ര കലാകാരന്മാര്‍ പ്രവര്‍ത്തിച്ചത് ഇന്ന് കൊഴിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്ന അച്ചടക്ക പൌരസമൂഹത്തിന്റെ അധികാരബന്ധങ്ങള്‍ക്കെതിരായ സര്‍ഗാത്മകമായ ചെറുത്തുനില്പിന്റെ ഭാഗമായാണ്. മാറിവന്ന ആഗോള സാമ്രാജ്യാധിപത്യത്തിന്റെ കാലത്തെ ചെറുത്തുനില്പിന്റെ സിനിമയാണ് ഇനി ഉണ്ടാകേണ്ടത്. പുതിയ നിയന്ത്രണ സമൂഹത്തിന്റെ തന്ത്രങ്ങളെ സര്‍ഗാത്മകമായി ചെറുക്കുന്ന സിനിമ. അതുണ്ടാകുന്നില്ല.
മാധ്യമരംഗത്തേക്ക് വരുന്ന അഭിനേതാക്കളും സംവിധായകരും തിരക്കഥാകൃത്തുക്കളുമടങ്ങുന്ന യുവപ്രതിഭകള്‍ വ്യവസായത്തിലെ ഭാഗ്യപരീക്ഷണത്തിലേക്കാണ് ഒന്നോടെ എടുത്തു ചാടുന്നത്. വിപിന്‍ വിജയ്‌നെപ്പോലെ അപൂര്‍വം ചിലര്‍ ഇതിനപവാദമായി ഉണ്ടായേക്കാം. എന്നാല്‍ നമുക്കുവേണ്ടത് പുതിയ കാലത്തെ ചെറുത്തു നില്പിന്റെ കലയാണ്. അതിനായി ചലച്ചിത്രകലയോടു പ്രതിബദ്ധതയുള്ള ഒരു പുതിയ തലമുറ വളരുമെന്നുതന്നെ ഞാന്‍ കരുതുന്നു. സര്‍ഗാത്മകത വരേണ്യതയല്ല. വിപ്ളവകരമാണ്.
മൂലധനം, കമ്പോളം, ഉപഭോക്താക്കളുടെ അഭിരുചി രൂപപ്പെടുത്തല്‍ എന്നിവയെല്ലാം ഒരു വ്യവസായമെന്നനിലയില്‍ സിനിമക്കും ആവശ്യമാണ്. എന്നാല്‍ "താരാധിപത്യം'' എന്ന ഒരു പുതിയ പ്രതിഭാസം സിനിമക്ക്മാത്രമുള്ളതാണ്. മറ്റു മേഖലകളിലും താരാധിപത്യമുണ്ടെങ്കിലും അത് പലപ്പോഴും ചോദ്യംചെയ്യപ്പെടാവുന്നതാണ് എന്ന് തോന്നുന്നുണ്ടോ? കഴിഞ്ഞ മുപ്പത് വര്‍ഷത്തെ മലയാള സിനിമയുടെ താരാധിപത്യം പരിശോധിക്കുക. നമ്മുടെ സംസ്‌കാരത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യ പ്രവണതയെ പ്രതിനിധീകരിക്കുകയും ഇതിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രതിലോമപരതയുടെ ഭാഗമായി താരാധിപത്യ പ്രവണതയെ വിശദീകരിക്കാമോ?
വ്യവസായമായി വളര്‍ന്ന സിനിമയുടെ ആകര്‍ഷണത്തിനു പിന്നില്‍ താരസങ്കല്പം പലതരത്തില്‍ നിലനിര്‍ത്തപ്പെട്ടുപോന്നിട്ടുണ്ട്. സിനിമയെ ഒരു മായിക ലോകമായി സാധാരണക്കാരായ കാഴ്‌ചക്കാരില്‍നിന്നു മാറ്റിനിര്‍ത്തുന്നതില്‍ വ്യവസായ സിനിമ എക്കാലവും ശ്രദ്ധിച്ചുപോന്നു. ഈ അകലം ജനങ്ങളുടെ സംഘഭാവനയെ ഉണര്‍ത്തുന്നു. അവരുടെ ജീവിതത്തിന്റെ ഇല്ലായ്‌മകളെ, നിരാലംബതകളെ, ബലരാഹിത്യത്തെ, ഇഛാശൂന്യതകളെ എല്ലാം സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന മായികലോകത്തെ മനുഷ്യരില്‍ പൂര്‍ത്തീകരിക്കുന്നതായി അവര്‍ ഭാവന ചെയ്യുന്നു. മനുഷ്യഭാവനാശക്തിയുടെ ഒരു നിഷേധാത്മക വിനിയോഗമാണിത്. ഇതില്‍നിന്നാണ് താരസങ്കല്പങ്ങള്‍ രൂപപ്പെടുന്നത്.
ഓരോ ജനസമൂഹത്തിലും അവരുടെ ജീവിതത്തിന്റെ സാമ്പത്തിക-അധികാരബന്ധങ്ങള്‍ക്കനുസരിച്ച് ഈ താരഭാവനയുടെ സ്വഭാവവും തോതും മാറിക്കൊണ്ടിരിക്കും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഈ നിഷേധാത്മക ഭാവനയുടെ ശക്തി വളരെ കുറവാണ്. ഇവിടെ സിനിമക്കാരുടെ താരപരിവേഷം രാഷ്‌ട്രീയരംഗത്ത് ഫലപ്രദമാകാത്തത് അതുകൊണ്ടാണ്.
താരങ്ങളും വ്യവസായ സിനിമയും തമ്മിലുള്ള ബന്ധം പരസ്‌പരപൂരകമാണ്. ഒരുവശത്ത് സിനിമാതാരങ്ങളെ സൃഷ്‌ടിക്കുകയും വളര്‍ത്തുകയും ചെയ്യുമ്പോള്‍ മറുവശത്ത് അതേ താരങ്ങള്‍തന്നെ ജനപ്രീതിയുടെ കേന്ദ്രമായി നിന്നുകൊണ്ട് സിനിമയുടെ കമ്പോളവിജയത്തെ ഉറപ്പാക്കുന്നു. ഒരര്‍ഥത്തില്‍ താരകേന്ദ്രിതമായ ഒരു വ്യവസായ തന്ത്രമാണിത്. താരകേന്ദ്രിതമല്ലാത്ത നല്ല സിനിമകള്‍ ഉണ്ടാകുന്നതിലൂടെ മാത്രമേ ഈ തന്ത്രത്തെ നേരിടാനാവൂ. അത് അസാധ്യമായ ഒരു സ്വപ്‌നമല്ല. തമിഴ്‌നാട്ടില്‍ താരരാജാവായ രജനീകാന്തിന്റെ 'കുസേലന്‍' എന്ന കോടികള്‍ മുടക്കി നിര്‍മിച്ച സിനിമ ജനങ്ങള്‍ തള്ളിക്കളഞ്ഞപ്പോള്‍ താരങ്ങളില്ലാത്ത "സുബ്രഹ്മണ്യപുരം'' എന്ന ചിലവുകുറഞ്ഞ സിനിമ തെന്നിന്ത്യയില്‍ മുഴുവന്‍ ആവേശപൂര്‍വം സ്വീകരിക്കപ്പെട്ടു എന്നോര്‍ക്കണം. അതുകൊണ്ട് സിനിമയിലെ താരവാഴ്‌ചയുടെ ഉത്തരവാദിത്തം ജനങ്ങള്‍ക്കല്ല. പുതിയതരം സിനിമ ഉണ്ടാവുക മാത്രമാണ് ഈ താര വ്യവസായ തന്ത്രത്തിനുള്ള പരിഹാരം. അതിനു സിനിമയെ സ്‌നേഹിക്കുന്നവര്‍ മുന്‍കൈയെടുക്കണം.
*****
കടപ്പാട് : ദേശാഭിമാനി ഓണം വിശേഷാൽ പതിപ്പ്

ശനിയാഴ്‌ച, ഒക്‌ടോബർ 09, 2010
രക്തനക്ഷത്രം
1967 ഒക്‌ടോബര്‍ ഒമ്പതിനാണ് ഏണസ്‌റ്റോ ചെഗുവേര എന്ന ഉജ്വലനായ ആ വിപ്ളവകാരി ചരിത്രത്തെ ചോര കൊണ്ട് ചുവപ്പിച്ചത്. 1928 ജൂൺ 14ന് അര്‍ജന്റീനയില്‍ ജനിച്ച് ലാറ്റിനമേരിക്ക മുഴുവന്‍ ജ്വലിച്ചുനിന്ന വിപ്ളവത്തിന്റെ തീപ്പന്തമാണ് ചെഗുവേര. വൈദ്യശാസ്‌ത്ര ബിരുദം നേടിയിട്ടും സമൂഹത്തിനാണ് ചികിത്സ വേണ്ടതെന്ന തിരിച്ചറിവാണ് പ്രതിസന്ധികള്‍ നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കാനും അപരന്റെ വാക്കുകള്‍ സംഗീതംപോലെ ആസ്വദിക്കുന്ന ഒരു പുലരിക്കുവേണ്ടി ജീവിതം സമര്‍പ്പിക്കാനും ചെയെ പ്രേരിപ്പിച്ചത്.
ആ പോരാളിയുടെ നിശ്ചയദാര്‍ഢ്യത്തിന് ഒരിക്കലും മങ്ങലേറ്റിരുന്നില്ല. പോര്‍മുഖത്ത് മൂന്നുതവണ വെടിയേറ്റ ചെയുടെ കരുത്തിന് സമാനതകളില്ല. ഉരുക്കിനേക്കാള്‍ ദൃഢതയുള്ള ആ മനസ്സിനെ ഉലയ്‌ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. 'അവിചാരിതമായി മരണം കടന്നുവന്നാല്‍ അതും സ്വാഗതം ചെയ്യപ്പെടും. എന്നാല്‍, അതിനുമുമ്പ് ആയുധമെടുക്കാന്‍ പോരാട്ടത്തിന്റെ ഒരു കരമെങ്കിലും ഉയര്‍ന്നാല്‍ മതി. തുറന്ന കാതുകളില്‍ വിമോചന മുദ്രാവാക്യത്തിന്റെ പോര്‍വിളി മുഴങ്ങിയാല്‍ മതി' -ചെ പറഞ്ഞു.
തന്റെ മക്കള്‍ക്കെഴുതിയ കത്തില്‍ ഇങ്ങനെ പറഞ്ഞു. 'പ്രിയമുള്ള ഹില്‍ഡീന, അലീഡീറ്റ, ക്യാമിലോ, സീലിയ, എര്‍ണസ്‌റ്റോ എന്നെങ്കിലും നിങ്ങളീ കത്ത് വായിക്കാനിടയായാല്‍ അതിനര്‍ഥം ഞാന്‍ നിങ്ങളെ വിട്ടുപിരിഞ്ഞെന്നാണ്. നിങ്ങള്‍ക്കാര്‍ക്കും എന്നെപ്പറ്റി വലിയ ഓര്‍മയൊന്നും കാണില്ല. ഏറ്റവും താഴെയുള്ളവര്‍ക്ക് എന്നെ ഓര്‍മയേയുണ്ടാവില്ല. ശരിയെന്ന് തോന്നുന്നത് ചെയ്യുകയും സ്വന്തം തത്വചിന്തയില്‍നിന്ന് കടുകിട വ്യതിചലിക്കാതെ ജീവിക്കുകയുംചെയ്‌ത ഒരാളായിരുന്നു നിങ്ങളുടെ അച്ഛന്‍. നിങ്ങള്‍ നല്ല വിപ്ളവകാരികളായി വളരണമെന്നാണ് ഈ അച്ഛന്റെ ആഗ്രഹം. മനസ്സിരുത്തി പഠിക്കുകയും പ്രകൃതിയെ നമ്മുടെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയില്‍ വൈദഗ്ധ്യം നേടുകയും ചെയ്യണം. സര്‍വപ്രധാനമായിട്ടുള്ളത് വിപ്ളവമാണെന്നും ഒറ്റക്കെടുത്താല്‍ നമുക്കാര്‍ക്കും ഒരു പ്രാധാന്യവുമില്ലെന്നും ഓര്‍ത്തിരിക്കണം. അതിലും പ്രധാനമായിട്ടുള്ളത് അനീതി എവിടെ കണ്ടാലും അതിനെ എതിര്‍ക്കാന്‍ കഴിയണമെന്നതാണ്. ഒരു വിപ്ളവകാരിയുടെ അഭിനന്ദനാര്‍ഹമായ ഗുണം അതാണ്. കുഞ്ഞുങ്ങളേ, ഈ അച്ഛനെ പോകാന്‍ അനുവദിക്കുക. എന്നെങ്കിലും നമുക്ക് കാണാന്‍ കഴിയുമെന്നാശിക്കാം. അച്ഛന്റെ പൊന്നുമ്മയും ആലിംഗനവും ഇതോടൊപ്പം അയക്കുന്നു.''
മെക്‌സിക്കോവിൽ വച്ചുള്ള ചെ- ഫിദല്‍ കൂടിക്കാഴ്‌ചയാണ് സാമ്രാജ്യത്വത്തിനെതിരായ പടപ്പുറപ്പാടില്‍ ചെയെ ക്യൂബയിലെത്തിച്ചത്. 82 ഒളിപ്പോരാളികളുമായി ഗ്രാന്‍മ എന്ന നൌകയില്‍ 1956 നവംബര്‍ 25ന് അവര്‍ ക്യൂബയിലേക്ക് പുറപ്പെട്ടു. ഉറങ്ങിക്കിടക്കുന്ന മകളുടെ കവിളില്‍ ഉമ്മ വച്ചിറങ്ങിയ ചെ പൊരുതി മുന്നേറി. ബാറ്റിസ്‌റ്റയുടെ കരാളഹസ്‌തങ്ങളില്‍ ജനങ്ങളെ വരിഞ്ഞുകെട്ടിയ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞപ്പോള്‍ ക്യൂബയില്‍ സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ന്നു. സ്വതന്ത്ര ക്യൂബയുടെ തലവനായി ഫിദലും വ്യവസായ ധനകാര്യ മന്ത്രിയും നാഷണല്‍ ബാങ്കിന്റെ പ്രസിഡന്റുമായി ചെഗുവേരയും ചുമതലയേറ്റു.
അധികാരം ഒരിക്കലും ചെയ്‌ക്ക് അഭയസ്ഥാനമായിരുന്നില്ല. ആ മനസ്സില്‍ വിപ്ളവത്തിന്റെ അഗ്നി ഒരിക്കലും അണഞ്ഞില്ല. പോര്‍മുഖങ്ങളിലേക്ക് ആ മനസ്സ് കുതിച്ചുകൊണ്ടിരുന്നു. മന്ത്രിയുടെ ക്യാബിനിലിരിക്കുമ്പോഴും ചുമലില്‍ തിര നിറച്ച ഒരു തോക്ക് തൂങ്ങിക്കിടക്കുമായിരുന്നു. 1965 ല്‍ ഗവൺമെന്റ് ആസ്ഥാനത്തുനിന്നു ചെ അപ്രത്യക്ഷനായി. ബൊളീവിയന്‍ കാടുകളില്‍ വിപ്ളവത്തിന്റെ തീപ്പന്തവുമായി നടന്ന് സാമ്രാജ്യത്വത്തിനെതിരെ പടനയിച്ച് ബൊളീവിയയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുകയായിരുന്നു പിന്നീട് ആ വിപ്ളവകാരി.
എന്നാല്‍, കൊലവാളുകളും തീയുണ്ടകളുമൊരുക്കി വര്‍ഷങ്ങളായി ചെയുടെ ജീവനുവേണ്ടി അവര്‍ കാത്തിരിക്കുകയായിരുന്നു. പട്ടാളം ചെഗുവേരയെ വളഞ്ഞുപിടിച്ച് കൈ രണ്ടും വെട്ടിയെടുത്തു. മരണത്തെ മുഖാമുഖം കണ്ട ചെയോട് തലവന്‍ ചോദിച്ചു ഇപ്പോള്‍ എന്ത് തോന്നുന്നുവെന്ന്. 'വിപ്ളവത്തിന്റെ അനശ്വരതയെക്കുറിച്ച് ' എന്ന് മറുപടി നല്‍കി. 1967 ഒക്‌ടോബര്‍ 9, സിഐഎയുടെയും അമേരിക്കന്‍ ചോറ്റുപട്ടാളത്തിന്റെയും തീയുണ്ടകളേറ്റ് ചെ പിടഞ്ഞുവീണു. 39 വയസ്സ് അപ്പോഴും തികഞ്ഞിരുന്നില്ല. 'ഒന്നുകില്‍ നാം വിജയം നേടും. അല്ലെങ്കില്‍ മരണത്തിനപ്പുറത്തേക്ക് നാം നിറയൊഴിക്കും'.
ആ ധമനികളില്‍ തുടിച്ച വിപ്ളവവീര്യം പിന്‍തലമുറ ഏറ്റുവാങ്ങി. വര്‍ധിതാവേശത്തോടെയാണ് ചെയുടെ തുടിക്കുന്ന സ്‌മരണകള്‍ ലോകം ഏറ്റുവാങ്ങുന്നത്. ലാറ്റിനമേരിക്കയില്‍ ചരിത്രം വീണ്ടും ഇതിഹാസം രചിക്കുകയാണ്. ചെ രക്തസാക്ഷിത്വം വരിച്ച ബൊളീവിയയില്‍ സോഷ്യലിസ്‌റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഈവാ മൊറൈല്‍സാണ് ഭരിക്കുന്നത്. ചെഗുവേരയെയും കാസ്‌ട്രോരോവിനെയും ആദരവോടെ കാണുന്ന മൊറൈല്‍സിന്റെ ബൊളീവിയ ചെയുടെ സ്വപ്‌നത്തിനരികിലെത്തിയിരിക്കുന്നു. ഐക്യരാഷ്‌ട്രസഭയുടെ ആസ്ഥാനത്തുനിന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബുഷ് പിശാചാണെന്ന് പരസ്യമായി പ്രസംഗിച്ച ഷാവേസാണ് വെനസ്വേല ഭരിക്കുന്നത്. ബ്രസീലില്‍ ലുല വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നിക്കരാഗ്വയില്‍ ഒര്‍ട്ടേഗ പ്രസിഡന്റാണ്. ഇക്വഡോറില്‍ ഇടതുപക്ഷക്കാരന്‍ രാഫേല്‍ക്വാറി അധികാരത്തിലെത്തി. ഉറുഗ്വേയിലും ഇടതുപക്ഷം അധികാരത്തിലാണ്. ലാറ്റിനമേരിക്കന്‍ രാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മയുണ്ടാക്കി അമേരിക്കയുടെ മുന്നില്‍ മുട്ടുകുത്താന്‍ മനസ്സില്ലെന്ന് പ്രഖ്യാപിച്ച് ഷാവേസ് മുന്നേറിക്കൊണ്ടിരിക്കുന്നു. ചെയുടെ സ്‌മരണകള്‍ സാമ്രാജ്യത്വ അധിനിവേശത്തിനെതിരായ സമരം കരളുറപ്പോടെ മുന്നോട്ടുപോകാനാണ് ലോകജനതയെ പ്രചോദിപ്പിക്കുന്നത്.
അത്യന്തം അപകടകരമാണ് ഇന്ത്യ - അമേരിക്ക ആണവകരാറെന്ന് ശാസ്‌ത്രജ്ഞരില്‍ പലരും ഓര്‍മപ്പെടുത്തിയതാണ്. എന്നാല്‍, അത് യാഥാര്‍ഥ്യമായിരിക്കുന്നു. 'ഒരു അണുവായുധാക്രമണത്തില്‍ നിങ്ങളിന്ന് കാണുന്ന ക്യൂബ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കപ്പെട്ടേക്കാം. അത്തരമൊരു സന്ദര്‍ഭത്തില്‍ ആദ്യത്തെ ഇര ഞങ്ങളായിരിക്കും' ചെയുടെ വാക്കുകള്‍ ഇന്നും പ്രകമ്പനം കൊള്ളുന്നു. ഇവിടെയാണ് സോഷ്യലിസം അല്ലെങ്കില്‍ മരണമെന്ന ക്യൂബന്‍ ജനതയുടെ മുദ്രാവാക്യം ഉയിര്‍ക്കൊള്ളുന്നത്. രക്തസാക്ഷികളുടെ ഓര്‍മകള്‍ ഇന്ത്യയുടെ മോചന പ്രസ്ഥാനത്തെ മുന്നോട്ടേക്ക്, ഉയരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. ഇടതുപക്ഷത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചെഗുവേരയുടെ സ്‌മരണ സഹായിക്കും. പുതുവസന്തത്തിന്റെ ഗര്‍ജനവും ഇടിമുഴക്കവുമാണത്. രണഭൂമികളില്‍ വീഴുന്ന ഓരോ തുള്ളി ചോരയും ബൊളീവിയന്‍ കാടുകളില്‍ വിടര്‍ന്ന ആ രക്തപുഷ്പത്തെ കൂടുതല്‍ ചുവപ്പിക്കും.
*****
എം സുരേന്ദ്രന്‍, കടപ്പാട് : ദേശാഭിമാനി
ആ പോരാളിയുടെ നിശ്ചയദാര്‍ഢ്യത്തിന് ഒരിക്കലും മങ്ങലേറ്റിരുന്നില്ല. പോര്‍മുഖത്ത് മൂന്നുതവണ വെടിയേറ്റ ചെയുടെ കരുത്തിന് സമാനതകളില്ല. ഉരുക്കിനേക്കാള്‍ ദൃഢതയുള്ള ആ മനസ്സിനെ ഉലയ്‌ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. 'അവിചാരിതമായി മരണം കടന്നുവന്നാല്‍ അതും സ്വാഗതം ചെയ്യപ്പെടും. എന്നാല്‍, അതിനുമുമ്പ് ആയുധമെടുക്കാന്‍ പോരാട്ടത്തിന്റെ ഒരു കരമെങ്കിലും ഉയര്‍ന്നാല്‍ മതി. തുറന്ന കാതുകളില്‍ വിമോചന മുദ്രാവാക്യത്തിന്റെ പോര്‍വിളി മുഴങ്ങിയാല്‍ മതി' -ചെ പറഞ്ഞു.തന്റെ മക്കള്‍ക്കെഴുതിയ കത്തില്‍ ഇങ്ങനെ പറഞ്ഞു. 'പ്രിയമുള്ള ഹില്‍ഡീന, അലീഡീറ്റ, ക്യാമിലോ, സീലിയ, എര്‍ണസ്‌റ്റോ എന്നെങ്കിലും നിങ്ങളീ കത്ത് വായിക്കാനിടയായാല്‍ അതിനര്‍ഥം ഞാന്‍ നിങ്ങളെ വിട്ടുപിരിഞ്ഞെന്നാണ്. നിങ്ങള്‍ക്കാര്‍ക്കും എന്നെപ്പറ്റി വലിയ ഓര്‍മയൊന്നും കാണില്ല. ഏറ്റവും താഴെയുള്ളവര്‍ക്ക് എന്നെ ഓര്‍മയേയുണ്ടാവില്ല. ശരിയെന്ന് തോന്നുന്നത് ചെയ്യുകയും സ്വന്തം തത്വചിന്തയില്‍നിന്ന് കടുകിട വ്യതിചലിക്കാതെ ജീവിക്കുകയുംചെയ്‌ത ഒരാളായിരുന്നു നിങ്ങളുടെ അച്ഛന്‍. നിങ്ങള്‍ നല്ല വിപ്ളവകാരികളായി വളരണമെന്നാണ് ഈ അച്ഛന്റെ ആഗ്രഹം. മനസ്സിരുത്തി പഠിക്കുകയും പ്രകൃതിയെ നമ്മുടെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയില്‍ വൈദഗ്ധ്യം നേടുകയും ചെയ്യണം. സര്‍വപ്രധാനമായിട്ടുള്ളത് വിപ്ളവമാണെന്നും ഒറ്റക്കെടുത്താല്‍ നമുക്കാര്‍ക്കും ഒരു പ്രാധാന്യവുമില്ലെന്നും ഓര്‍ത്തിരിക്കണം. അതിലും പ്രധാനമായിട്ടുള്ളത് അനീതി എവിടെ കണ്ടാലും അതിനെ എതിര്‍ക്കാന്‍ കഴിയണമെന്നതാണ്. ഒരു വിപ്ളവകാരിയുടെ അഭിനന്ദനാര്‍ഹമായ ഗുണം അതാണ്. കുഞ്ഞുങ്ങളേ, ഈ അച്ഛനെ പോകാന്‍ അനുവദിക്കുക. എന്നെങ്കിലും നമുക്ക് കാണാന്‍ കഴിയുമെന്നാശിക്കാം. അച്ഛന്റെ പൊന്നുമ്മയും ആലിംഗനവും ഇതോടൊപ്പം അയക്കുന്നു.''
മെക്‌സിക്കോവിൽ വച്ചുള്ള ചെ- ഫിദല്‍ കൂടിക്കാഴ്‌ചയാണ് സാമ്രാജ്യത്വത്തിനെതിരായ പടപ്പുറപ്പാടില്‍ ചെയെ ക്യൂബയിലെത്തിച്ചത്. 82 ഒളിപ്പോരാളികളുമായി ഗ്രാന്‍മ എന്ന നൌകയില്‍ 1956 നവംബര്‍ 25ന് അവര്‍ ക്യൂബയിലേക്ക് പുറപ്പെട്ടു. ഉറങ്ങിക്കിടക്കുന്ന മകളുടെ കവിളില്‍ ഉമ്മ വച്ചിറങ്ങിയ ചെ പൊരുതി മുന്നേറി. ബാറ്റിസ്‌റ്റയുടെ കരാളഹസ്‌തങ്ങളില്‍ ജനങ്ങളെ വരിഞ്ഞുകെട്ടിയ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞപ്പോള്‍ ക്യൂബയില്‍ സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ന്നു. സ്വതന്ത്ര ക്യൂബയുടെ തലവനായി ഫിദലും വ്യവസായ ധനകാര്യ മന്ത്രിയും നാഷണല്‍ ബാങ്കിന്റെ പ്രസിഡന്റുമായി ചെഗുവേരയും ചുമതലയേറ്റു.
അധികാരം ഒരിക്കലും ചെയ്‌ക്ക് അഭയസ്ഥാനമായിരുന്നില്ല. ആ മനസ്സില്‍ വിപ്ളവത്തിന്റെ അഗ്നി ഒരിക്കലും അണഞ്ഞില്ല. പോര്‍മുഖങ്ങളിലേക്ക് ആ മനസ്സ് കുതിച്ചുകൊണ്ടിരുന്നു. മന്ത്രിയുടെ ക്യാബിനിലിരിക്കുമ്പോഴും ചുമലില്‍ തിര നിറച്ച ഒരു തോക്ക് തൂങ്ങിക്കിടക്കുമായിരുന്നു. 1965 ല്‍ ഗവൺമെന്റ് ആസ്ഥാനത്തുനിന്നു ചെ അപ്രത്യക്ഷനായി. ബൊളീവിയന്‍ കാടുകളില്‍ വിപ്ളവത്തിന്റെ തീപ്പന്തവുമായി നടന്ന് സാമ്രാജ്യത്വത്തിനെതിരെ പടനയിച്ച് ബൊളീവിയയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുകയായിരുന്നു പിന്നീട് ആ വിപ്ളവകാരി.
എന്നാല്‍, കൊലവാളുകളും തീയുണ്ടകളുമൊരുക്കി വര്‍ഷങ്ങളായി ചെയുടെ ജീവനുവേണ്ടി അവര്‍ കാത്തിരിക്കുകയായിരുന്നു. പട്ടാളം ചെഗുവേരയെ വളഞ്ഞുപിടിച്ച് കൈ രണ്ടും വെട്ടിയെടുത്തു. മരണത്തെ മുഖാമുഖം കണ്ട ചെയോട് തലവന്‍ ചോദിച്ചു ഇപ്പോള്‍ എന്ത് തോന്നുന്നുവെന്ന്. 'വിപ്ളവത്തിന്റെ അനശ്വരതയെക്കുറിച്ച് ' എന്ന് മറുപടി നല്‍കി. 1967 ഒക്‌ടോബര്‍ 9, സിഐഎയുടെയും അമേരിക്കന്‍ ചോറ്റുപട്ടാളത്തിന്റെയും തീയുണ്ടകളേറ്റ് ചെ പിടഞ്ഞുവീണു. 39 വയസ്സ് അപ്പോഴും തികഞ്ഞിരുന്നില്ല. 'ഒന്നുകില്‍ നാം വിജയം നേടും. അല്ലെങ്കില്‍ മരണത്തിനപ്പുറത്തേക്ക് നാം നിറയൊഴിക്കും'.
ആ ധമനികളില്‍ തുടിച്ച വിപ്ളവവീര്യം പിന്‍തലമുറ ഏറ്റുവാങ്ങി. വര്‍ധിതാവേശത്തോടെയാണ് ചെയുടെ തുടിക്കുന്ന സ്‌മരണകള്‍ ലോകം ഏറ്റുവാങ്ങുന്നത്. ലാറ്റിനമേരിക്കയില്‍ ചരിത്രം വീണ്ടും ഇതിഹാസം രചിക്കുകയാണ്. ചെ രക്തസാക്ഷിത്വം വരിച്ച ബൊളീവിയയില്‍ സോഷ്യലിസ്‌റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഈവാ മൊറൈല്‍സാണ് ഭരിക്കുന്നത്. ചെഗുവേരയെയും കാസ്‌ട്രോരോവിനെയും ആദരവോടെ കാണുന്ന മൊറൈല്‍സിന്റെ ബൊളീവിയ ചെയുടെ സ്വപ്‌നത്തിനരികിലെത്തിയിരിക്കുന്നു. ഐക്യരാഷ്‌ട്രസഭയുടെ ആസ്ഥാനത്തുനിന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബുഷ് പിശാചാണെന്ന് പരസ്യമായി പ്രസംഗിച്ച ഷാവേസാണ് വെനസ്വേല ഭരിക്കുന്നത്. ബ്രസീലില്‍ ലുല വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നിക്കരാഗ്വയില്‍ ഒര്‍ട്ടേഗ പ്രസിഡന്റാണ്. ഇക്വഡോറില്‍ ഇടതുപക്ഷക്കാരന്‍ രാഫേല്‍ക്വാറി അധികാരത്തിലെത്തി. ഉറുഗ്വേയിലും ഇടതുപക്ഷം അധികാരത്തിലാണ്. ലാറ്റിനമേരിക്കന്‍ രാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മയുണ്ടാക്കി അമേരിക്കയുടെ മുന്നില്‍ മുട്ടുകുത്താന്‍ മനസ്സില്ലെന്ന് പ്രഖ്യാപിച്ച് ഷാവേസ് മുന്നേറിക്കൊണ്ടിരിക്കുന്നു. ചെയുടെ സ്‌മരണകള്‍ സാമ്രാജ്യത്വ അധിനിവേശത്തിനെതിരായ സമരം കരളുറപ്പോടെ മുന്നോട്ടുപോകാനാണ് ലോകജനതയെ പ്രചോദിപ്പിക്കുന്നത്.
അത്യന്തം അപകടകരമാണ് ഇന്ത്യ - അമേരിക്ക ആണവകരാറെന്ന് ശാസ്‌ത്രജ്ഞരില്‍ പലരും ഓര്‍മപ്പെടുത്തിയതാണ്. എന്നാല്‍, അത് യാഥാര്‍ഥ്യമായിരിക്കുന്നു. 'ഒരു അണുവായുധാക്രമണത്തില്‍ നിങ്ങളിന്ന് കാണുന്ന ക്യൂബ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കപ്പെട്ടേക്കാം. അത്തരമൊരു സന്ദര്‍ഭത്തില്‍ ആദ്യത്തെ ഇര ഞങ്ങളായിരിക്കും' ചെയുടെ വാക്കുകള്‍ ഇന്നും പ്രകമ്പനം കൊള്ളുന്നു. ഇവിടെയാണ് സോഷ്യലിസം അല്ലെങ്കില്‍ മരണമെന്ന ക്യൂബന്‍ ജനതയുടെ മുദ്രാവാക്യം ഉയിര്‍ക്കൊള്ളുന്നത്. രക്തസാക്ഷികളുടെ ഓര്‍മകള്‍ ഇന്ത്യയുടെ മോചന പ്രസ്ഥാനത്തെ മുന്നോട്ടേക്ക്, ഉയരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. ഇടതുപക്ഷത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചെഗുവേരയുടെ സ്‌മരണ സഹായിക്കും. പുതുവസന്തത്തിന്റെ ഗര്‍ജനവും ഇടിമുഴക്കവുമാണത്. രണഭൂമികളില്‍ വീഴുന്ന ഓരോ തുള്ളി ചോരയും ബൊളീവിയന്‍ കാടുകളില്‍ വിടര്‍ന്ന ആ രക്തപുഷ്പത്തെ കൂടുതല്‍ ചുവപ്പിക്കും.
*****
എം സുരേന്ദ്രന്‍, കടപ്പാട് : ദേശാഭിമാനി
ഞായറാഴ്‌ച, ഒക്‌ടോബർ 03, 2010
സാന്റിയാഗോമാര്‍ട്ടിനും എം. എന്‍. വിജയനും!
സാന്റിയാഗോമാര്‍ട്ടിന്റെ പിന്നാലേ മര്‍ഡോക്കിന്റെ കണുകള്‍....... സിങ്വിവിയുടെ ചെല്ലും ചെലവും കൊടുത്തത് എന്നാണ് കണ്ടത്തല്‍!
ഇവിടെ അഴിഞ്ഞുവീഴുന്നതു മാര്‍ട്ടിന്റെ ചിലവില്‍ കേരളത്തിലേ കൊഴുത്തുവീര്‍ത്ത നുണ ജീവികളുടെതാണ്!
ഇവര്‍ പറഞ്ഞിരുന്നത് C.P.I.(M)- നെ നിലനിര്‍ത്തുന്നത് മാര്‍ട്ടിനാണ്. അതുകൊണ്ടാത്രെ ഇവിടുത്തെ വിപ്ലവകാരികള്‍ C.P.I.(M)-നെ ഇട്ടേച്ചു പോവുന്നത്. അതുകൊണ്ടു തന്നെയത്രെ പാര്‍ട്ടിയുണ്ടാവും ജനമുണ്ടാവില്ലെന്നു പറഞ്ഞു മാഷ് കുട്ടികളേ പേടിപ്പിച്ചതും.
കുട്ടികള്‍ക്ക് അറിയില്ലല്ലോ സംഘടന എന്നത് വ്യക്തിയുടെ കീഴിലല്ലെന്നും , മാഷ് പഠിപ്പിക്കുന്നതിനപ്പുറവും പാഠമുണ്ടെന്നും, ആ പാഠം ചരിത്രമാണെന്നും, ചരിത്രം സൃഷ്ടിക്കുന്നത് ജനമാണെന്നും, ജനത്തിനു നേതൃത്വം നല്‍കുന്നതു വിപ്ലവകാരികളും, വിപ്ലവത്തിനു മാര്‍ഗദിശ നല്‍കുന്നതു പാര്‍ട്ടിയാണെന്നും, പാര്‍ട്ടിയെന്നു പറഞ്ഞാല്‍ വ്യക്തിയല്ലെന്നുമുള്ള അറിവ്......!
ഇതിനോടൊപ്പം കൂട്ടിവെക്കണ്ടതാണ് തെറ്റു എന്നതു മാഷമാര്‍ക്ക് അസംഭവ്യമാണെന്ന മിത്യാധാരണ. തെറ്റു എന്നതു സംഭവിക്കണ്ടതാണെന്നും, തിരുത്തലിലൂടെയാണ് ജീവിതം തെളിയിക്കപെടുന്നതുമെന്നത് കാണാന്‍ കഴിയണമെങ്കില്‍ സിലബസില്‍നിന്നു പുറത്തുകടക്കേണ്ടിരിക്കുന്നു.
അധികാരമെന്നത് പ്രയോഗിക്കാനും, അധികരത്തിന്റെ വാക്കുകളാണ് ശരിയുമെന്നത് അധികാരത്തോട് സമരസപെടുന്നവരുടെ വിശ്വാസമാണ്. ആ വിശ്വസം ആപേക്ഷികമായതോണ്ടാണ് അവര്‍ പലപ്പോഴും വ്യക്തികളില്‍ കുരുങ്ങി വ്യക്തി നന്നായാല്‍ സമൂഹം നന്നാവുമെന്നു പറയുന്നത്. അതാത്രെ c.p.i.(m)- നെ പോലുള്ള ഒരു പാര്‍ട്ടിയെ സെക്കട്ട്രിക്ക് നശിപ്പിക്കാന്‍ കഴിയുമെന്നും, പാര്‍ട്ടിയുടെ മുഖം സെക്രട്ട്രിയാണെന്നും, സെക്രട്ട്രി നന്നായാല്‍ പാര്‍ട്ടി നന്നാവുമെന്നും വിടുവായത്തം പറയാന്‍ പറ്റുന്നതു.
ഇതിനര്‍ത്ഥം സാന്റിയാഗോനെപോലുള്ളവര്‍ക്ക് സെക്കട്ട്രിയുടെ ചിലവില്‍ പാര്‍ട്ടിയില്‍ കടന്നുകൂടാമെന്നുമാണ്. പാര്‍ട്ടികാരനാവുക എന്നത് എങ്ങനെ എന്നറിയാത്തവര്‍ പാര്‍ട്ടിക്ക് വെളിയിലെ ജീവികളായതോണ്ടാണ്! അവര്‍ അറിയുന്ന അറിവുകള്‍ മറ്റുള്ളവര്‍ പകര്‍ന്നു തരുന്ന അറിവു നുകര്‍ന്നാണ്. അവര്‍ക്ക് അറിയില്ല, അവര്‍ത്തന്നെ അറിവിന്റെ സൃഷ്ടാക്കളാവാന്‍ കഴിയുമെന്നതു.കാരണം നിഷ്ക്രിയരക്കപെട്ടവരാണ്. പ്രവര്‍ത്തിച്ചാല്‍ തെറ്റുപറ്റുമെന്നും, അതിലൂടെ അധികാരപെട്ടവരുടെ ഗുഡ് നഷ്ടപെടുമെന്ന പെടിയും അതിലൂടെ അടിമത്വ മനോഭവുമാണ് ഒരോ മാഷമാരും കുട്ടികളില്‍ ഉണ്ടാക്കുന്നത്! അതുകൊണ്ടാണ് മാതൃഭൂമി ഒരു വിജയനെ ഏറെ പഴിക്കുംമ്പോള്‍, മറ്റൊരു വിജയനെ "ഭാവിയുടെ വാക്കുകള്‍ ഉച്ചരിച്ച ആള്‍" എന്നും വാഴത്തുന്നത്! ഒന്നു നിലവിലുള്ളതിന്റെ ഉപത്രവവും, മറ്റേത് ഉപയോഗവുമാണെന്നതിന്റെ തെളിവുകൂടിയാണിത്!

ഞായറാഴ്‌ച, സെപ്റ്റംബർ 19, 2010
രാഷ്‌ട്രീയഇസ്ളാമിന്റെ സാമ്രാജ്യത്വസേവ
സാംസ്‌ക്കാരിക മണ്ഡലത്തിലാണ് രാഷ്‌ട്രീയഇസ്ളാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.... എന്താണ് അവരുടെ ലക്ഷ്യം?
രാഷ്‌ട്രീയ ഇസ്ലാമുമായി ബന്ധപ്പെട്ട എല്ലാ ധാരകളും അവരുടെ പോരാട്ടം നടത്തുന്നത് സാംസ്‌ക്കാരിക മണ്ഡലത്തിലാണ്. എന്നാല്‍ സംസ്‌ക്കാരമെന്നത് യഥാര്‍ത്ഥത്തില്‍ മതവുമായുള്ള ബന്ധമാണെന്ന് ന്യൂനീകരിക്കുകയും ചെയ്യുന്നു ഇവര്‍. യഥാര്‍ത്ഥത്തില്‍ രാഷ്‌ട്രീയഇസ്ലാമിന്റെ തീവ്രവാദികള്‍ മതരൂപവത്കരണത്തിന്റെ അടിസ്ഥാനമായ വരട്ടുവാദങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ താത്പര്യപ്പെടുന്നവരല്ല.
ഒരു സമുദായത്തോടുള്ള വിധേയത്വം യാന്ത്രികമായി ആവര്‍ത്തിക്കുകയെന്നത് മാത്രമാണ് അവരുടെ ജോലി. ആധുനിക ലോകത്തെക്കുറിച്ചുള്ള ഇത്തരത്തിലുള്ള വീക്ഷണം അത് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ചിന്തയുടെ അന്തസ്സാരശൂന്യത കൊണ്ടുതന്നെ അരോചകമാണ്. സാമ്രാജ്യത്വകേന്ദ്രങ്ങളും അധിനിവേശമേഖലകളും തമ്മിലുള്ള സംഘര്‍ഷത്തെ സംസ്‌ക്കാരങ്ങള്‍ തമ്മിലെ ഏറ്റുമുട്ടലെന്ന് വിളിക്കുന്ന പ്രതിഭാസം കൊണ്ട് മറച്ചുപിടിക്കുന്ന സാമ്രാജ്യത്വതന്ത്രങ്ങളെ രാഷ്‌ട്രീയഇസ്ലാം ന്യായീകരിക്കുകയാണ് ചെയ്യുന്നത്. സംസ്‌ക്കാരത്തിനു മേലുള്ള ഈ ഏകപക്ഷിയമായ ഊന്നല്‍ മൂലം രാഷ്‌ട്രീയഇസ്ലാമിന് ചില പ്രയോജനങ്ങള്‍ ലഭിക്കുന്നുണ്ട്. തങ്ങളെ ചൂഷണത്തിന് വിധേയമാക്കുന്ന ആഗോളമുതലാളിത്ത വ്യവസ്ഥിതിയുമായി ജനങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന സാമൂഹികസംഘര്‍ഷങ്ങളെ, ജീവിതത്തിന്റെ എല്ലാ മേഖലയില്‍ നിന്നും മറച്ചുപിടിക്കാന്‍ ഇവര്‍ക്ക് ഇതു മൂലം കഴിയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ സാമൂഹികസംഘര്‍ഷം നടക്കുന്ന മേഖലകളില്‍ രാഷ്‌ട്രീയഇസ്ലാമിന്റെ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം തന്നെ ഉണ്ടാകാറില്ല. ഇത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്ക് യാതൊരു പ്രാധാന്യവുമില്ലെന്നാണ് രാഷ്‌ട്രീയഇസ്ലാമിന്റെ വക്താക്കള്‍ നിരന്തരം ആവര്‍ത്തിക്കുന്നത്. ആരോഗ്യകേന്ദ്രങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും തുടങ്ങാന്‍ മാത്രമാണ് രാഷ്‌ട്രീയ ഇസ്ലാമിന്റെ വക്താക്കള്‍ സാമൂഹികസംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ എത്തുന്നത്. യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മതവിശ്വാസം അടിച്ചേല്പിക്കുന്നതിനുള്ള സേവനപ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. പട്ടിണിക്ക് കാരണമാകുന്ന വ്യവസ്ഥയ്‌ക്കെതിരെ ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തെ സഹായിക്കുന്നതിനായല്ല, രാഷ്‌ട്രീയഇസ്ലാമിന്റെ വക്താക്കള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്, എന്നാണ് നാം മനസ്സിലാക്കേണ്ടത്.
സ്വത്ത്, അസമത്വം, മുതലാളിത്തം തുടങ്ങിയവയെല്ലാം ദൈവകല്‍പ്പിതമാണെന്ന് രാഷട്രീയഇസ്ളാം പറയുന്നു... സാമ്രാജ്യത്വവിരോധം അതിലുണ്ടുതാനും ?
യഥാര്‍ത്ഥ സാമൂഹികപ്രശ്‌നങ്ങളുടെ കാര്യം വരുമ്പോള്‍ രാഷ്‌ട്രീയഇസ്ലാം മുതലാളിത്തത്തോടും സാമ്രാജ്യത്വത്തോടുമാണ് ഐക്യപ്പെടുന്നത്. സ്വത്ത് എന്നത് വിശുദ്ധമാണെന്ന ചിന്തയെ അത് പിന്തുണയ്‌ക്കുന്നു. അസമത്വമടക്കം മുതലാളിത്തഉത്പാദനത്തിന് ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും രാഷ്‌ട്രീയ ഇസ്ളാം പിന്തുണ നല്‍കുകയും ചെയ്യുന്നു. ചെറുകിടകര്‍ഷകത്തൊഴിലാളികളുടെ താത്പര്യത്തിനെതിരെ അടുത്തിടെ ഈജിപ്‌തില്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന് മുസ്ലിം ബ്രദര്‍ഹുഡ് പിന്തുണ നല്‍കിയതിനെ ഇതിന്റെ ഉദാഹരണമായി കാണാവുന്നതാണ്. ഇത്തരത്തിലുള്ള നൂറുകണക്കിന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാവുന്നതേയുള്ളൂ. മുസ്ലിം രാഷ്‌ട്രങ്ങളില്‍ നടപ്പിലാക്കുന്ന ഏതെങ്കിലും പിന്തിരിപ്പന്‍ നിയമത്തെ ഇസ്ലാമിക സംഘടനകള്‍ എതിര്‍ത്തതിന്റെ ഒരു ഉദാഹരണവും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. അതുമാത്രമല്ല, ഇത്തരത്തിലുള്ള പ്രതിലോമകരമായ നയങ്ങള്‍ നടപ്പിലാക്കുന്നത് സാമ്രാജ്യത്വശക്തികളെക്കൂടി വിശ്വാസത്തിലെടുത്താണ്. രാഷ്‌ട്രീയ ഇസ്ലാം ഒരിക്കലും സാമ്രാജ്യത്വവിരുദ്ധമല്ല, അതിന്റെ വക്താക്കള്‍ മറിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും. രാഷ്‌ട്രീയഇസ്ലാം തങ്ങളുടെ നല്ല കൂട്ടാളികളാണെന്ന് തിരിച്ചറിയുന്നത് സാമ്രാജ്യത്വം തന്നെയാണ്. പാകിസ്‌താനിലെയും സൌദി അറേബ്യയിലെയും ഭരണാധികാരികളെ തങ്ങളുടെ ആള്‍ക്കാരായാണ് രാഷ്‌ട്രീയ ഇസ്ലാം പരിഗണിക്കുന്നത്. രാഷ്‌ട്രീയഇസ്ളാമിന്റെ ആദ്യകാല പ്രചാരകരും ഈ ഭരണാധികാരികളായിരുന്നു.
സാമ്രാജ്യത്വവുമായുള്ള ബന്ധം മനസ്സിലാക്കുന്നതോടെ ഇക്കാര്യവും മനസ്സിലാക്കാന്‍ നമുക്ക് എളുപ്പം കഴിയും. ദല്ലാള്‍ ബൂര്‍ഷ്വാ വിഭാഗങ്ങളും ആഗോളവത്കരണത്തിന്റെ ഗുണഭോക്താക്കളായ സമ്പന്നവര്‍ഗവും രാഷ്‌ട്രീയഇസ്ലാമിനെ വലിയ തോതില്‍ പിന്തുണച്ചു. സാമ്രാജ്യത്വ വിരുദ്ധകാഴ്‌ചപാടുകള്‍ക്ക് പകരം പാശ്ചാത്യവിരുദ്ധ (ക്രൈസ്‌തവ വിരുദ്ധ) നിലപാടുകളാണ് രാഷ്‌ട്രീയഇസ്ലാം സ്വീകരിച്ചിരിക്കുന്നത്. ഇത് സമൂഹത്തെ ഒരു പ്രതിസന്ധിയിലെത്തിക്കുകയും സാമ്രാജ്യത്വനിയന്ത്രണത്തെ ചെറുക്കാനുള്ള ശേഷി ഇല്ലാതാകുകയും ചെയ്യുന്നു അതുകൊണ്ടുതന്നെ, രാഷ്‌ട്രീയഇസ്ലാം പ്രതിലോമകരം മാത്രമല്ല, പല സ്ഥലങ്ങളിലും അമുസ്ലിങ്ങള്‍ക്കുനേരെ മതതീവ്രവാദപരമായ ആക്രമണങ്ങള്‍ക്ക് പ്രേരണ നല്‍കുകയും ചെയ്യുന്നു. ഈജിപ്‌തിലെ കോപ്റ്ററുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണം ഇതിന്റെ ഉദാഹരണമാണ്. ഇതു കൊണ്ടൊക്കെയാണ് രാഷ്‌ട്രീയ ഇസ്ലാം അടിസ്ഥാനപരമായി പ്രതിലോമകരമാണെന്ന് വിശേഷിപ്പിക്കപ്പെടുന്നത്. മാനവികവിമോചനത്തിനായുള്ള മുന്നേറ്റങ്ങളില്‍ അതുകൊണ്ടുതന്നെ രാഷ്‌ട്രീയഇസ്ലാമിന് പങ്കാളികളാവാന്‍ കഴിയില്ല.
എന്നിട്ടും അവര്‍ വലിയ അളവില്‍ ജനങ്ങളെ അണിനിരത്തുന്നുണ്ട്.
രാഷ്‌ട്രീയഇസ്ലാമുമായി ഇടപഴകുന്നതിന് പലരും ഇതൊരു ന്യായീകരണമാക്കുന്നുണ്ട്. രാഷ്‌ട്രീയഇസ്ലാം വലിയ ജനസഞ്ചയത്തെ അണിനിരത്തുന്നുണ്ട് എന്നത് നിഷേധിക്കാനാവില്ല. അതിനെ അവഗണിക്കാനോ അപഹസിക്കാനോ കഴിയില്ല. പുറത്തുവന്നുകൊണ്ടിരിക്കുന്ന നിരവധി ചിത്രങ്ങള്‍ ഈ വാദത്തെ ബലപ്പെടുത്തുന്നുണ്ട്. എന്നിരുന്നാലും ജനങ്ങളെ അണിനിരത്തുന്നു എന്ന വാദത്തെ പക്വമായി പരിശോധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് രാഷ്‌ട്രീയ ഇസ്ലാം നേടിയ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണ്. ഈജിപ്‌തില്‍ 75% ആളുകളും തിരഞ്ഞെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. രാഷ്‌ട്രീയ ഇസ്ലാമിന്റെ ശക്തിയെ സംഘടിത ഇടതുപക്ഷത്തിന്റെ ദൌര്‍ബല്യമായാണ് കാണേണ്ടത്. ഇപ്പോള്‍ സാമൂഹികസംഘര്‍ഷം നടക്കുന്ന മേഖലകളില്‍ സംഘടിത ഇടതുപക്ഷത്തെ കാണാനാവുന്നില്ല എന്നതാണ് സത്യം.
വലിയൊരു വിഭാഗം ജനങ്ങളെ സംഘടിപ്പിക്കാന്‍ കഴിയുന്നതുകൊണ്ടുമാത്രം ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയ-സാമൂഹിക ഇടപെടലുകളില്‍, രാഷ്‌ട്രീയ ഇസ്ലാമിനെ സഹകരിപ്പിക്കണമെന്ന നിലപാട് എത്രത്തോളം ന്യായീകരിക്കാന്‍ കഴിയും?
രാഷ്‌ട്രീയ ഇസ്ലാം ജനങ്ങളെ സംഘടിപ്പിക്കുന്നുവെന്നത് ഒരു വസ്‌തുതയാണ്. ക്രിയാത്മക രാഷ്‌ട്രീയ ഇടപെടലുകള്‍ നടത്തുന്നവര്‍ ഈ വസ്‌തുതകൂടി മനസ്സിലാക്കാന്‍ സ്വയം തയ്യാറാകുകയാണ് വേണ്ടത്. അല്ലാതെ രാഷ്‌ട്രീയ ഇസ്ലാമിനെ നേരിടാന്‍ അതുമായി സഖ്യമുണ്ടാക്കുന്നത് നല്ല മാര്‍ഗ്ഗമല്ല. യഥാര്‍ത്ഥത്തില്‍ രാഷ്‌ട്രീയ ഇസ്ലാമിന്റെ ഭാഗമായ സംഘടനകള്‍ ഇടതുപക്ഷവുമായുള്ള സഹകരണം ആഗ്രഹിക്കുന്നില്ലെന്ന് മാത്രമല്ല, അതിനെ തള്ളിക്കളയുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഈജിപ്‌തിലെ മുസ്ലിം ബ്രദര്‍ഹുഡ്. ഇനി നിര്‍ഭാഗ്യത്തിന് ഏതങ്കിലും ഇടതുപക്ഷസംഘടനയെ രാഷ്‌ട്രീയ ഇസ്ലാമിസ്റുകള്‍ അംഗീകരിച്ചുവെന്ന് കരുതുക. എന്തായിരിക്കും യഥാര്‍ത്ഥത്തില്‍ പിന്നീട് സംഭവിക്കുക? ഇക്കൂട്ടര്‍ എങ്ങനെയെങ്കിലും അധികാരത്തില്‍ എത്തിയാല്‍ ആദ്യം ഇല്ലാതാക്കാന്‍ ശ്രമിക്കുക തങ്ങള്‍ക്ക് ബാധ്യത സൃഷ്‌ടിക്കുന്ന ഇടതുപക്ഷക്കാരെയാവും, അവര്‍ക്കെതിരെ അങ്ങേയറ്റത്തെ ആക്രമണമാണ് പിന്നീട് ഉണ്ടാവുക. ഇറാനില്‍ മുജാഹിദ്ദീനും ഇടതുസംഘടനയായ ഖല്‍ഖിനുമിടയില്‍ സംഭവിച്ചത് ഇതിന്റെ ഉദാഹരണമാണ്.
അവരുടെ സാമ്രാജ്യത്വവിരുദ്ധ വാചകകസര്‍ത്താണ് പലരെയും പുളകം കൊളളിക്കുന്നത് ?
ശരിയാണ്. രാഷ്‌ട്രീയ ഇസ്ലാമുമായി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് പറയുന്നവരുടെ മറ്റൊരു പ്രധാന വാദം പ്രതിലോമകരമായ സാമൂഹിക നിലപാടാണെങ്കിലും സാമ്രാജ്യത്വ വിരുദ്ധസമീപനമാണ് രാഷ്‌ട്രീയ ഇസ്ലാമിനുള്ളതെന്നാണ്. ഇതുമായി ബന്ധപ്പെട്ട് എനിക്കെതിരെ ഉന്നയിക്കുന്ന ഒരു വിമര്‍ശനം എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ എന്റെ നിലപാട് സാമ്പത്തിക മാത്രവാദമാണെന്നാണ് ഇന്നയിക്കപ്പെട്ടിട്ടുള്ള ആരോപണം. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ പലപ്പോഴും അതിന്റെ രാഷ്‌ട്രീയവും ജനാധിപത്യപരവുമായ നിലപാടുകളില്‍ സ്ഥിരത പുലര്‍ത്തുന്നില്ല എന്ന നിരീക്ഷണത്തെ ഞാനും പങ്കിടുന്നു. അങ്ങനെ നോക്കുമ്പോള്‍ 'സാമ്രാജ്യത്വവിരുദ്ധമായ' രാഷ്‌ട്രീയഇസ്ലാം സാമൂഹികമേഖലയില്‍ പ്രതിലോമകരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. പലസ്‌തീനിലെ ഹമാസ്, ലെബനണിലെ ഹിസ്‌ബുള്ള, ഇറാഖിലെ ചില ചെറുത്തുനില്പ് സംഘങ്ങള്‍ എന്നിവ ഇതുമായി ബന്ധപ്പെട്ട് മനസ്സിലെത്തുന്ന സംഘടനകളാണ്. രാഷ്‌ട്രീയ ഇസ്ലാം എന്നത് സമ്പൂര്‍ണമായി സാമ്രാജ്യത്വ വിരുദ്ധമല്ലെന്ന് മാത്രമല്ല, ലോകത്തിലെ അധികാര ശക്തികളുമായി ചേര്‍ന്നാണ് അതിന്റെ പ്രവര്‍ത്തനം നടക്കുന്നതും.
'ഇസ്ലാംമോഫോബിയ' നേരിടുന്നതില്‍ ഇടതുപക്ഷം ഇടപെടേണ്ടതിന്റെ ആവശ്യകത പലരും ചൂണ്ടിക്കാണിക്കുന്നു.
ഇത്തരം കാര്യങ്ങളോടുള്ള പുരോഗമന പക്ഷത്തിന്റെ പ്രതികരണം സമുദായവത്കരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ല. ഫ്രാന്‍സില്‍ ആധുനികതയ്‌ക്ക് മുന്‍പുണ്ടായിരുന്ന ലോകത്തില്‍ ബൂര്‍ഷ്വാസിയും അന്ന് നിലനിലനിന്നിരുന്ന ആധിപത്യ വ്യവസ്ഥിതിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു മതേതരത്വം പോലുള്ള സങ്കല്പനങ്ങള്‍ ഉണ്ടായത്. പളളിയുടെ സാമൂഹിക ഇടപെടല്‍ നിലനിര്‍ത്തിക്കൊണ്ടുളള ഈ ആദ്യ സങ്കല്‍പ്പങ്ങള്‍ മതേതരത്വത്തെ ദുര്‍ബലപ്പെടുത്തിയിരുന്നു. അമേരിക്കയിലാവട്ടെ അതിന്റെ സവിശേഷമായ ചരിത്രപ്രക്രിയ അങ്ങേയറ്റം പ്രതിലോമകരമായ രാഷ്‌ട്രീയസംസ്‌ക്കാരത്തിനാണ് രൂപം നല്‍കിയത്. ഈ സംസ്‌ക്കാരത്തില്‍ യഥാര്‍ത്ഥ മതേതരത്വസങ്കല്പങ്ങള്‍ക്ക് യാതൊരു പ്രസക്തിയും ഉണ്ടായിരുന്നില്ല. ആ സമൂഹത്തില്‍ മതേതരത്വമെന്നത് നിരവധി മതങ്ങളെ ഔദ്യോഗികമതമാക്കുന്ന സംവിധാനം കൂടിയായിരുന്നു.
സമൂഹത്തിന്റെ രൂപപ്പെടുത്തലിന് മതേതരത്വം എത്രത്തോളം ഉയര്‍ത്തിപ്പിടിച്ചുവെന്ന കാര്യം ആധുനികത എന്ന സങ്കല്പത്തെ സംബന്ധിച്ചുപോലും വളരെ പ്രധാനമാണ്. സമൂഹിക പരിണാമത്തെ ക്രമപ്പെടുത്തുന്നതില്‍ രാഷ്‌ട്രീയത്തിന്റെ പ്രധാന്യത്തെ ഊന്നിപ്പറയുന്നവരാണ് ഇടതുപക്ഷം. അത് തീവ്രസ്വഭാവമുള്ളവരായാലും അതുപോലെ മിതവാദികളായാലും, ഇടതുപക്ഷം മതേതരത്വത്തിന്റെ പ്രധാന ആശയങ്ങളെയും പ്രതിരോധിക്കുന്നവരാണ്. യാഥാസ്ഥിതിക വലതുപക്ഷത്തെ സംബന്ധിച്ച് എല്ലാതരം പ്രതിഭാസങ്ങളും, അത് രാഷ്‌ട്രീയമോ, സാമൂഹികമോ സാമ്പത്തികമോ ആവട്ടെ, അവയുടെ പരിണാമം ബാഹ്യമായ യാതൊരു ഇടപെടലും ഇല്ലാതെ നടക്കേണ്ടതാണ്. ഈ നിലപാട് സാമ്പത്തിക കാര്യത്തില്‍ വരുമ്പോള്‍ മൂലധനത്തെ സഹായിക്കുന്ന, വിപണിക്കുവേണ്ടി ഉന്നയിക്കപ്പെടുന്ന വാദമാകുന്നു. രാഷ്‌ട്രീയത്തില്‍ അത് വലിയ പ്രത്യാഘാതമൊന്നും സൃഷ്‌ടിക്കാത്ത ജനാധിപത്യത്തെ സ്വീകരിക്കുന്നു. ബദലുകളല്ല, ഇടയ്‌ക്കിടെ ഉള്ള പകരംവെയ്‌ക്കലുകള്‍ക്കാണ് ഇത്തരം വ്യവസ്ഥ അനുകൂലിക്കുന്നത്. സാമൂഹികതലത്തിലാവട്ടെ, രാഷ്‌ട്രീയത്തിന്റെ പോരായ്‌മകളില്‍ ഇടപെടാന്‍ സമുദായങ്ങള്‍ക്ക് സാധിക്കുമെന്ന നിലപാടാണ് യാഥാസ്ഥിതിക വലതുപക്ഷത്തിന്റെത്. പ്രാതിനിധ്യ ജനാധിപത്യവും വിപണിയും ചരിത്രം സൃഷ്‌ടിക്കുമെന്നും അതിന് അവയെ അനുവദിക്കുകയും വേണമെന്ന നിലവാടാണ് വലതുപക്ഷത്തിന്റേത്.
ഇടതുപക്ഷത്തിന്റെ തിരിച്ചടികളുടെതായ സമകാലികാവസ്ഥയില്‍ ഇത്തരം വീക്ഷണങ്ങള്‍ക്ക് വലിയ പ്രാമുഖ്യം ലഭിക്കുന്നുണ്ട്. അമേരിക്കയിലെ പ്രതിലോമകരമായ രാഷ്‌ട്രീയ സംസ്‌ക്കാരം രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രാമുഖ്യത്തെ വലിയരീതിയില്‍ കുറച്ചുകാണിക്കുന്നുണ്ട്. അമേരിക്ക എന്ന രാഷ്‌ട്രീയത്തെ ദൈവമാണ് പ്രചോദിപ്പിക്കുന്നതെന്ന ചിന്ത മതേതരത്വം എന്ന ആശയത്തെത്തന്നെ ഒന്നുമല്ലാതാക്കി കളയുകയാണ് ചെയ്യുന്നത്. ദൈവം ചരിത്രം സൃഷ്‌ടിക്കുന്നുവെന്ന് പറയുന്നത് വിപണിക്ക് അപ്രമാദിത്വം നല്‍കുന്നതിനുവേണ്ടിയാണ്.
ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ പശ്ചിമേഷ്യ എവിടെയാണ് നില്‍ക്കുന്നത് ?
പര്‍ദ ധരിച്ച സ്‌ത്രീകളുടെയും തലതാഴ്ത്തിപ്പിടിച്ചിരിക്കുന്ന താടിവെച്ച പുരുഷന്‍മാരുടെയും ചിത്രങ്ങള്‍ മതത്തോടുള്ള വ്യക്തികളുടെ വിധേയത്വത്തെയാണ് കാണിക്കുന്നത്. തങ്ങള്‍ക്ക് സൌകര്യപ്രദമായ പ്രതിച്‌ഛായകള്‍ സൃഷ്‌ടിക്കുന്നതില്‍ അധികാരികള്‍ പലമാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നുണ്ട്. ഇക്കാര്യം മറന്നു കൊണ്ടാണ് വ്യത്യസ്‌ത വിശ്വാസങ്ങളെ ബഹുമാനിക്കണമെന്ന് പറയുന്ന പാശ്ചാത്യ 'സംസ്‌ക്കാര' സുഹൃത്തുകള്‍ തങ്ങളുടെ വാദം മുന്നോട്ടുവെക്കുന്നത്. എന്നാല്‍ പശ്ചിമേഷ്യക്ക് എല്ലാക്കാലത്തും ഈ പ്രതിച്‌ഛായ മാത്രമല്ല ഉണ്ടായിരിക്കുന്നത്. ഓരോ രാജ്യങ്ങള്‍ക്കുമിടയിലെ വ്യത്യസ്‌തകള്‍ക്കപ്പുറം, മൊറോക്കോ മുതല്‍ അഫ്‌ഗാനിസ്ഥാന്‍ വരെയുള്ള രാഷ്‌ട്രങ്ങളിലും അതുപോലെ തുര്‍ക്കികളിലും ഇറാന്‍ വംശജരിലും മധ്യേഷ്യന്‍ റിപ്പബ്ളിക്കിലെ ജനങ്ങള്‍ക്കിടയിലും മതേതരത്വത്തിന്റെ വളര്‍ച്ചയ്‌ക്കുള്ള എല്ലാ സാധ്യതകളും കാണാന്‍കഴിയും. അറബ് പ്രദേശങ്ങളിലും പാകിസ്ഥാനിലും സ്ഥിതി വ്യത്യസ്‌തമാണ്. നവോത്ഥാനത്തിന്റെയും ഫ്രഞ്ച് വിപ്ളവത്തിന്റെയും അതുപോലെ റഷ്യന്‍ വിപ്ളവത്തിന്റെയും മൂന്നാം ഇന്റര്‍നാഷണലിന്റെയും കമ്യൂണിസത്തിന്റെയും ഒക്കെ രാഷ്‌ട്രീയ ധാരകള്‍ ഈ വിശാലമായ മേഖലയില്‍ പ്രതിഫലിച്ചിരുന്നു. വെസ്റ്മിനിസ്റര്‍ സമ്പ്രദായത്തിലുള്ള പാര്‍ലമെന്ററി സംവിധാനത്തെക്കാളും മേല്‍ സൂചിപ്പിച്ച രാഷ്‌ട്രീയാശയങ്ങള്‍ക്ക് ഇവിടെ പ്രാമുഖ്യം കിട്ടിയിരുന്നു. ഭരണകൂടങ്ങള്‍ നടപ്പിലാക്കിയ രാഷ്‌ട്രീയ മാറ്റത്തിനുവേണ്ടിയുള്ള ഇടപെടലുകളില്‍ ഇത്തരത്തിലുള്ള ആശയങ്ങളുടെ സ്വാധീനമുണ്ടായിരുന്നു. ഇതുകൊണ്ടാണ് ഇവിടുത്തെ ഭരണ സംവിധാനത്തെ ഭാഗികമായെങ്കിലും 'ബോധോദയമുള്ള ഏകാധിപത്യം' എന്ന് വിളിക്കാന്‍ കഴിയുന്നത്. ഖെദെയ്‌വ് ഇസ്‌മയിലിന്റെയും മുഹമ്മദലിയുടെയും ഈജിപ്‌ത് ഇതിന് ഉദാഹരണമായി കാണാവുന്നതാണ്. തുര്‍ക്കിയിലെ കിമാലിസവും ഇറാനിലെ ആധുനികവത്കരണവും ഇതിന്റെ ഭാഗമാണ്, സമീപകാലത്തെ ജനപ്രിയ ദേശീയതയെയും ഇതിന്റെ ഭാഗമായി കാണാവുന്നതാണ്. അള്‍ജീരിയയിലെ ദേശീയതയെയും ഇതിന്റെ ഭാഗമായി കാണാവുന്നതാണ്. അള്‍ജീരിയയിലെ ദേശീയവിമോചന മുന്നണി, ട്യുണീഷ്യയിലെ ബൌര്‍ഗ്വിബ്‌സം, ഈജിപ്‌തിലെ നാസറിസം, സിറിയയിലെയും ഇറാഖിലെയും ബാത്തിസം എന്നിവയൊക്കെ ഇതിന്റെ ഭാഗമായി കാണാവുന്നതാണ്. ഈ ഭരണ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സാമ്യമുണ്ടായിരുന്നു. അഫ്‌ഗാനിസ്ഥാനിലും, ദക്ഷിണ യമനിലും ഉണ്ടായിരുന്ന 'കമ്യൂണിസ്‌റ്റ് എന്നറിയപ്പെട്ട സര്‍ക്കാറുകളുടെ പ്രവര്‍ത്തനങ്ങളിലും സാമ്യമുണ്ടായിരുന്നു. ഇവര്‍ പല കാര്യങ്ങളും ചെയ്‌തു. അതു കൊണ്ട് വലിയ തോതിലുള്ള ജനപിന്തുണയും ഇവര്‍ക്ക് ലഭിച്ചു.
ഈ ഭരണകൂടങ്ങളൊന്നും കൃത്യമായ അര്‍ത്ഥത്തില്‍ ജനാധിപത്യ സ്വഭാവമുള്ളതായിരുന്നില്ല. എന്നാലും ആധുനിക രാഷ്‌ട്രീയ സംവിധാനങ്ങളുടെ വികസനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ഈ ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നുണ്ടായി. ഈജിപ്‌ത്തില്‍ 1920 മുതല്‍ 1950 വരെയുള്ള കാലത്ത് തിരഞ്ഞെടുപ്പ് ജനാധിപത്യ സമ്പ്രദായത്തില്‍ ചില പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി, സാമ്രാജ്യത്വ വിരുദ്ധരായ വാഫ്‌ദ് പാര്‍ട്ടിയുടെ പിന്തുണയും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ എതിര്‍പ്പും ഇതിനുണ്ടായിരുന്നു. ചെറിയ രീതിയില്‍ നടപ്പിലാക്കിയ മതേതരത്വാശയങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞില്ല. മറിച്ച് മതവാദികളായവരെയാണ് പൊതുവില്‍ ജനങ്ങള്‍ പ്രതിലോമകാരികള്‍ എന്ന് വിലയിരുത്തിയത്.
മധ്യവര്‍ഗ്ഗ-മതേതരരാഷ്‌ട്രീയരൂപങ്ങളെ അട്ടിമറിക്കാനുളള ഇടനിലക്കാരായി സാമ്രജ്യത്വം 'രാഷ്‌ട്രീയ ഇസ്ളാമിനെ' വളര്‍ത്തിയെടുത്തു എന്ന് പറയാമോ?
തീര്‍ച്ചയായും.. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ 'ബോധോദയമുള്ള ഏകാധിപത്യ' സംവിധാനങ്ങള്‍ മുതല്‍ ജനപ്രിയ ദേശീയതവരെയുള്ള രാഷ്‌ട്രീയരൂപങ്ങള്‍-യാദൃച്‌ഛികമായി സംഭവിച്ചതായിരുന്നില്ല. മധ്യവര്‍ത്തികള്‍ക്കിടയിലുണ്ടായിരുന്ന പ്രസ്ഥാനങ്ങളാണ് ഇത്തരത്തിലുള്ള ഭരണകൂടങ്ങളെ സൃഷ്‌ടിച്ചത്. ഇങ്ങനെ ഈ വര്‍ഗങ്ങള്‍ ആഗോളവത്കരണത്തിന്റെ ആധുനികതയുമായി ഐക്യപ്പെടുകയാണ് ചെയ്‌തത്. ഈ ദേശീയ ബൂര്‍ഷ്വാ സംവിധാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആധുനികവും മതേതരത്വവും ജനാധിപത്യവികസനത്തിന്റെ ഏജന്റുകളുമായിരുന്നു. ഈ സംവിധാനം അടിസ്ഥാനപരമായും സാമ്രാജ്യത്വവിരുദ്ധമായതുകൊണ്ടുതന്നെ ശക്തമായ എതിര്‍പ്പിന് വിധേയമാക്കപ്പെട്ടു. ഇതിനുവേണ്ടി സാമ്രാജ്യത്വം പ്രതിലോമകാരികളെ ഉപയോഗിച്ചു. മുസ്ളിം ബ്രദര്‍ഹുഡിന്റെ ചരിത്രം ഇക്കാര്യത്തില്‍ വളരെ പ്രസക്തമാണ്. 1920-ല്‍ ബ്രിട്ടനും രാജഭരണകൂടവുമാണ് മുസ്ളിം ബ്രദര്‍ഹുഡ് രൂപവത്കരിച്ചത്. മതേതര പാര്‍ട്ടിയായിരുന്ന വാഫ്‌ദിന്റെ വളര്‍ച്ച തടയുകയായിരുന്നു ലക്ഷ്യം.
നാസറിന്റെ മരണ ശേഷം സൌദി അറേബ്യയിലെ പ്രവാസം മതിയാക്കി ബ്രദര്‍ഹുഡിനെ അനുകൂലിക്കുന്നവര്‍ തിരിച്ചെത്തിയത് സി.ഐ.എ.യുടെ പ്രേരണയാലായിരുന്നു. അഫ്‌ഗാനിസ്‌താനിലെ കമ്യൂണിസ്‌റ്റുകളെ നേരിടാന്‍ രൂപവത്കരിക്കപ്പെട്ട താലിബാന്റെ കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പലസ്‌തീന്‍ പ്രതിരോധത്തിന്റെ മതേതര സ്വഭാവം തകര്‍ക്കുന്നതിന് ആദ്യകാലത്ത് ഇസ്രായേല്‍ ഹമാസിനെ സഹായിച്ച കാര്യവും എല്ലാവര്‍ക്കും അറിയാവുന്നതാണ്. അമേരിക്കയുടെ തുടര്‍ച്ചയായ സഹായമുണ്ടായിരുന്നില്ലെങ്കില്‍ രാഷ്‌ട്രീയ ഇസ്ളാമിന് പാകിസ്‌താന്റെയും സൌദി അറേബ്യയുടെയും അതിര്‍ത്തികടക്കാന്‍ കഴിയുമായിരുന്നില്ല.
സൌദിമണ്ണില്‍ പെട്രോളിയം കണ്ടെടുക്കുമ്പോള്‍ ആ രാജ്യം പരമ്പരാഗത രീതികളില്‍ നിന്ന് മോചിപ്പിക്കപ്പെട്ടിരുന്നില്ല. പെട്രോളിയം കണ്ടെത്തിയതോടെയാണ് അവിടുത്തെ പരമ്പരാഗത ഭരണകര്‍ത്താക്കളുമായുള്ള ബന്ധത്തിന് അമേരിക്കന്‍ സാമ്രാജ്യത്വം പ്രാധാന്യം നല്‍കിയത്. ഇത് സൌദി ഭരണവര്‍ഗമായ വഹാബിക്ക് പുതിയ രാഷ്‌ട്രീയ ജീവന്‍ നല്‍കി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഇന്ത്യന്‍ ഐക്യം തകര്‍ക്കാനും മുസ്ളിം നേതാക്കളെകൊണ്ട് പ്രത്യേക രാജ്യം സൃഷ്‌ടിക്കാനും കഴിയും. ആദ്യകാലം മുതല്‍തന്നെ രാഷ്‌ട്രീയഇസ്ളാമിന്റെ സൈദ്ധാന്തികഅടിത്തറ മൌദൂദിയിലാണെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്തിനുവേണ്ടി ഇംഗ്ളീഷ് ഓറിയന്റിലിസ്‌റ്റുകളാണ് ഇതിന് സ്വീകാര്യത നല്‍കിയത്. ഏഷ്യന്‍-ആഫ്രിക്കന്‍ രാഷ്‌ട്രങ്ങള്‍ ബാന്റുങില്‍ 1955-ല്‍ ഉണ്ടാക്കിയ കൂട്ടായ്‌മയ്‌ക്ക് പകരം 1957-ല്‍ തന്നെ ഇസ്ളാമിക സമ്മേളനം നടത്തുന്നതിന് അമേരിക്ക പ്രോത്സാഹനം നല്‍കിയതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കുകയെളുപ്പമാണ്. പാകിസ്‌താനും സൌദി അറേബ്യയുമാണ്, ഈ സമ്മേളനത്തിന് മുന്‍കൈയെടുത്തത്. രാഷ്‌ട്രീയഇസ്ളാം അങ്ങനെയൊക്കെയാണ് മറ്റ് മേഖലകളിലേക്ക് കടന്നുകയറിയത്. രാഷ്‌ട്രീയഇസ്ളാമെന്നത് ഏതെങ്കിലും ആളുകളുടെ ശക്തമായ രാഷ്‌ട്രീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നതല്ല. രാഷ്‌ട്രീയ ഇസ്ളാമെന്നത് പ്രതിലോമകാരികളുടെയും ദല്ലാള്‍ ഭരണകൂടത്തിന്റെയും പിന്തുണയോടെ സാമ്രാജ്യത്വം നിര്‍മിച്ചതും നടപ്പിലാക്കുന്നതുമായ പരിപാടിയാണ്. ഇതിനെ എങ്ങിനെ നേരിടണമെന്ന് അറിയാതിരിക്കുകയും ഇതിനെ കാണാതിരിക്കുകയും ചെയ്‌ത ഇടതുപക്ഷത്തിനും ഈ അവസ്ഥ ഉണ്ടായതിന്റെ ഉത്തരവാദിത്വം ഉണ്ടെന്നത് അവിതര്‍ക്കിതമായ കാര്യമാണ്.
അമേരിക്കയുടെയും രാഷ്‌ട്രീയ ഇസ്ളാമിന്റെയും ആദ്യപ്രയോഗകേന്ദ്രമായി പശ്ചിമേഷ്യ മാറിയത് യാദൃച്‌ഛികമാണോ?
ഈ ഭൂഗോളമാകെ തങ്ങളുടെ സൈനിക നിയന്ത്രണത്തിന്‍ കൊണ്ടുവരികയാണ് അമേരിക്കയുടെയും അവരുടെ സഖ്യത്തിലുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെയും ജപ്പാന്റെയും ലക്ഷ്യം. ഈ ലക്ഷ്യത്തിന്റെയടിസ്ഥാനത്തില്‍ പശ്ചിമേഷ്യയെ ആദ്യകേന്ദ്രമായി തിരഞ്ഞെടുത്തത് മുഖ്യമായും നാല് കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്.
ഒന്ന് പശ്ചിമേഷ്യയിലാണ് പെട്രോളിയം ഉത്പന്നങ്ങളുടെ പ്രധാന ശേഖരം ഉള്ളത്. ഇത് അമേരിക്കയുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാവുന്നതോടെ ആ രാജ്യത്തിന്റെ ഇപ്പോഴത്തെ സഖ്യകക്ഷികളെയും ഭാവിയില്‍ ഭീഷണിയായേക്കാവുന്ന ചൈന പോലുള്ള രാഷ്‌ട്രങ്ങളെയും നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയും. ഈ രാജ്യങ്ങള്‍ക്ക് അവരുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് അമേരിക്കയെ ആശ്രയിക്കേണ്ട അവസ്ഥ വരും.
രണ്ടാമത് പശ്ചിമേഷ്യയുടെ പ്രധാനസ്ഥാനങ്ങളായ ചൈന, ഇന്ത്യ, റഷ്യ എന്നീ രാഷ്‌ട്രങ്ങള്‍ക്കെതിരെ സ്ഥിരമായി സൈനികഭീഷണി നിലനിര്‍ത്താന്‍ പശ്ചിമേഷ്യയിലെ സാന്നിധ്യം അമേരിക്കയെ സഹായിക്കും.
മൂന്നാമതായി ഈ മേഖലയില്‍ നിലനില്‍ക്കുന്ന ആശയകുഴപ്പവും രാഷ്‌ട്രങ്ങളുടെ ദൌര്‍ബല്യവും എളുപ്പത്തില്‍ വിജയിക്കാന്‍ അമേരിക്കയെ സഹായിക്കും.
നാലാമത് അമേരിക്കയുടെ എക്കാലത്തെയും സഖ്യരാഷ്‌ട്രമായ ഇസ്രായേലിന്റെ ഈ മേഖലയിലെ സാന്നിധ്യമാണ്. ഇത്തരത്തിലുള്ള അക്രമോത്സുകത, അഫ്‌ഗാനിസ്‌താന്‍, ഇറാഖ്, പാലസ്‌തീന്‍, ഇറാന്‍ തുടങ്ങിയ രാഷ്‌ട്രങ്ങളെ നശീകരണത്തിന്റെ ഭീഷണിയിലാക്കിയിരിക്കയാണ്.
അഫ്‌ഗാനിസ്ഥാനിലെ സോഷ്യലിസ്‌റ്റ്-ജനാധിപത്യവല്‍ക്കരണത്തെ അട്ടിമറിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ്?
ആധുനിക ചരിത്രത്തില്‍ അഫ്‌ഗാനിസ്‌താന്റെ ഏറ്റവും നല്ലകാലം 'കമ്യൂണിസ്‌റ്റ് ഭരണം എന്നറിയപ്പെട്ട കാലത്തായിരുന്നു. ആധുനികതയുടെ ബോധോദയമുള്ള ഏകാധിപത്യ'(enlightened despotism) സര്‍ക്കാറായിരുന്നു അന്ന് അഫ്‌ഗാനിസ്‌താനിലുണ്ടായിരുന്നത്. എല്ലാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറന്നുകൊടുത്തത് ഇക്കാലത്തായിരുന്നു. പ്രതിലോമതയുടെ ശത്രുവായിരുന്നു ഈ സര്‍ക്കാര്‍. അതു കൊണ്ടുതന്നെ ജനപിന്തുണയും ഉണ്ടായിരുന്നു. ഗോത്രനേതാക്കളുടെ ആധിപത്യപ്രവണതകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഫ്‌ഗാനിസ്‌താനില്‍ അന്ന് കാര്‍ഷിക പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയത്. കര്‍ഷകത്തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഇതിന് പിന്തുണയുണ്ടായിരുന്നതുകൊണ്ട് ആ പരിഷ്‌ക്കാരങ്ങള്‍ വിജയിക്കുകയും ചെയ്‌തു. എന്നാല്‍ ഇത്തരം പരിഷ്‌ക്കാരങ്ങളെ കമ്യുണിസ്‌റ്റുകളും നിരീശ്വരവാദികളും ചേര്‍ന്ന് നടപ്പിലാക്കിയ ഏകാധിപത്യ പരിഷ്‌ക്കാരങ്ങളായാണ് പാശ്ചാത്യമാധ്യമങ്ങളും രാഷ്‌ട്രീയഇസ്ളാമിന്റെ പ്രചാരകരും വിശേഷിപ്പിച്ചത്. ഇതിനെ അഫ്‌ഗാന്‍ ജനത തള്ളിക്കളഞ്ഞതായും ഇവര്‍ പ്രചരിപ്പിച്ചു.
എന്നാല്‍ അന്ന് നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങള്‍ ഏറെ ജനപ്രിയമായിരുന്നുവെന്നതാണ് വസ്‌തുത. ഈ പരിഷ്‌ക്കാരം നടപ്പിലാക്കിയ വിഭാഗങ്ങള്‍ കമ്യൂണിസ്‌റ്റുകാരാണെന്ന് അവകാശപ്പെടുന്നതില്‍ അത്ഭുതമില്ല. ഇന്ത്യയും പാകിസ്‌താനുമടക്കമുള്ള ബ്രിട്ടീഷ് നിയന്ത്രിതപ്രദേശങ്ങളെ അപേക്ഷിച്ച് മധ്യേഷ്യയിലെ സോവിയറ്റ് മേഖലകളിലെ നേട്ടങ്ങളും അഫ്‌ഗാനിസ്‌താനിലെ പരിഷ്‌ക്കാരങ്ങളെ സ്വാധീനിച്ചു. കാരണം സാമ്രാജ്യത്വത്തിന്റെ ഇടപെടലുകള്‍ എങ്ങനെയൊക്കെയാണ് ആധുനികവത്കരണത്തെ തടസ്സപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കാന്‍ അഫ്‌ഗാനിസ്‌താനിലെ ജനങ്ങളെ ഇത് സഹായിച്ചു. എന്നാല്‍ ഇവിടെ ഭരണം നടത്തിയ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ അടിച്ചമര്‍ത്തുന്നതിന് സേവിയറ്റ് യൂണിയന്റെ സഹായം തേടിയത് ഒരു ജനകീയ ദേശീയ പ്രസ്ഥാനം വളര്‍ന്നുവരുന്നതിന് വിഘാതമായെന്നത് വസ്‌തുതയാണ്.
അവിടെ, അമേരിക്ക, താലിബാന്‍, പാക്കിസ്ഥാന്‍ ഐക്യമുന്നണിയാണ് ഉണ്ടായത് ?
അമേരിക്കയും അതിന്റെ സഖ്യകക്ഷികളും അഫ്‌ഗാനിസ്‌താനിലെ ആധുനികരുടെ-അവര്‍ കമ്യൂണിസ്‌റ്റുകാരായിരുന്നാലും അല്ലെങ്കിലും- ശത്രുക്കളായിരുന്നു. അമേരിക്കയാണ് പ്രതിലോമകാരികളെ സംഘടിപ്പിക്കുകയും രാഷ്‌ട്രീയ ഇസ്ളാമിന്റെ പാകിസ്‌താന്‍ മാതൃകയെ-താലിബാന്‍-വളര്‍ത്തിക്കൊണ്ടുവരികയും ചെയ്‌തത്. സോവിയറ്റ് പിന്മാറ്റത്തിനുശേഷവും നജീബുള്ള സര്‍ക്കാര്‍ ചെറുത്തുനില്പിന്റെ സൂചനകള്‍ നല്‍കിയിരുന്നു. താലിബാന് സഹായകരമായ രീതിയില്‍ പാക്ക് സൈന്യം ഇടപെട്ടില്ലായിരുന്നുവെങ്കില്‍ നജീബുള്ളയുടെ സൈന്യത്തിന് മുന്‍കൈ കിട്ടുമായിരുന്നു. വിവിധ യുദ്ധഗ്രൂപ്പുകള്‍ കൂടി ആക്രമണം സജീവമാക്കിയതോടെ രാജ്യത്ത് അരാജകത്വം നടമാടുകയായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും അതിന്റെ ഏജന്റുമാരായ ഇസ്ളാമിസ്‌റ്റുകളുടെയും ആക്രമണത്തെത്തുടര്‍ന്ന് അഫ്‌ഗാനിസ്‌താന്‍ തകരുകയായിരുന്നു.
രാജ്യത്ത് ജനകീയ അടിത്തറയില്ലാത്ത അധികാരികളുടെ നിയന്ത്രണത്തില്‍ അഫ്‌ഗാനിസ്‌താന് കരകയറുക എളുപ്പമായിരുന്നില്ല. വാഷിങ്ടണും, യുഎന്നും നാറ്റോയും അവരുടെ അഫ്‌ഗാന്‍ സാന്നിധ്യത്തിന് കാരണമായി പറയുന്നത് ജനാധിപത്യം നിലനിര്‍ത്താനെന്നാണ് ! തുടക്കം മുതല്‍ തന്നെ കളവായിരുന്ന ഈ വാദം, ഇപ്പോള്‍ തീര്‍ത്തും അപഹാസ്യമായിരിക്കുന്നു. അഫ്‌ഗാനിസ്‌താന്‍ പ്രശ്‌നത്തിന് ഒരു പരിഹാരം മാത്രമേയുള്ളൂ. എല്ലാ വിദേശ സൈന്യങ്ങളും രാജ്യത്തു നിന്ന് പിന്‍വാങ്ങുകയും അവരുടെ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന സൈനികവും രാഷ്‌ട്രീയവുമായ എല്ലാ സഹായവും നിര്‍ത്തിവെക്കുകയും ചെയ്യണം. ഇത്തരം ഒരു സന്ദര്‍ഭം താലിബാന്‍ അവരുടെ സര്‍വ്വാധിപത്യം നടപ്പിലാക്കാന്‍ വേണ്ടി ഉപയോഗിക്കുമെന്ന് കരുതുന്ന ചില ശുദ്ധാത്മാക്കളുണ്ട്. എന്നാല്‍ ഇതുവരെ സര്‍വാധിപത്യത്തിന് എല്ലാ സഹായവും ചെയ്‌തത് വിദേശ ഇടപെടലാണെന്ന കാര്യമാണ് എനിക്ക് ഓര്‍മ്മിപ്പിക്കാനുള്ളത്. കമ്യൂണിസ്‌റ്റുകളുടെ ഏകാധിപത്യത്തെക്കാള്‍ പ്രതിലോമകാരികളുടെ സര്‍വാധിപത്യത്തെയാണ് പരിഷ്‌കൃതരായ പാശ്ചാത്യരാഷ്‌ട്രങ്ങള്‍ അനുകൂലിച്ചത്. അവരുടെ താത്പര്യത്തിന് കമ്യൂണിസ്‌റ്റുകളെക്കാള്‍ നല്ലത് പ്രതിലോമകാരികളാണെന്നതുകൊണ്ടാണിത്.
രാഷ്‌ട്രീയ ഇസ്ലാമിന്റെ പാലസ്‌തീന്‍ അവതാരത്തെക്കുറിച്ച് ?
ഒന്നാം ലോകയുദ്ധത്തിന്റെ സമയത്തുണ്ടായ ബല്‍ഫര്‍ പ്രഖ്യാപനം മുതല്‍ പലസ്‌തീന്‍ ജനത വൈദേശികശക്തികളുടെ കോളനിവത്കരണത്തിന്റെ ഇരകളാണ്. ഈ കൊളോണിയല്‍ പദ്ധതി അതതു കാലത്തെ സാമ്രാജ്യത്വ പരിപാടിക്ക് നിരുപാധിക പിന്തുണ നല്‍കുന്നതുകൂടി ആയിരുന്നു. നേരത്തെ അത് ബ്രിട്ടന് പിന്തുണ നല്‍കിയെങ്കില്‍ ഇപ്പോള്‍ അത് അമേരിക്കന്‍ സാമ്രാജ്യത്വ പരിപാടികളെ സഹായിക്കുന്നു.
ഈ പദ്ധതിയുടെ അടിസ്ഥാനത്തില്‍ രൂപവത്കരിക്കപ്പെട്ട വിദേശരാജ്യം എന്നും സാമ്രാജ്യത്വത്തിന്റെ ഉറ്റ സഖ്യകക്ഷിയായിരുന്നു. അതിനുപകാരമായി മധ്യേഷ്യയിലെ അറബ് രാജ്യങ്ങളെ സാമ്രാജ്യത്വ മുതലാളിത്തത്തിന് കീഴ്പ്പെടുത്തി നിര്‍ത്താനാവശ്യമായ നടപടികളും വന്‍ശക്തികള്‍ എപ്പോഴും ഉറപ്പുവരുത്തിയിരുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് ഭൂഖണ്ഡങ്ങളില്‍നിന്നും പലസ്‌തീന്‍ ജനതയ്‌ക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും. എന്നാല്‍ പലസ്‌തീന്‍ പ്രശ്‌നം യൂറോപ്സ്റ്ിന്നമായ അഭിപ്രായമാണ് ഉണ്ടാക്കുന്നത്. സയണിസ്‌റ്റ് പ്രത്യയശാസ്‌ത്രം സൃഷ്‌ടിക്കുന്ന ആശയക്കുഴപ്പമാണ് ഇതിന് കാരണം.
അമേരിക്കയുടെ പശ്ചിമേഷ്യന്‍ പരിപാടി നടപ്പിലാക്കുന്നതിന്നനുസരിച്ച് പലസ്‌തീന്‍ ജനതയുടെ അവകാശങ്ങളും ഇല്ലാതാക്കപ്പെടുന്ന കാഴ്‌ചയാണ് ഇപ്പോള്‍ കാണുന്നത്. വാഷിങ്ടണ്‍ തയ്യാറാക്കിയ ഓസ്ളോ, മാഡ്രിഡ് പദ്ധതികള്‍ പി.എല്‍.ഒ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി പി.എല്‍.ഒയുടെ പ്രസക്തി കുറയുകയാണ് ചെയ്‌തത്. കാരണം സാമ്രാജ്യത്വ പദ്ധതികളിലെ കെണി തിരിച്ചറിയാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നത് പി.എല്‍.ഒയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ പ്രതികൂലമായി ബാധിച്ചു. തുടക്കത്തിലെങ്കിലും പി.എല്‍.ഒയുടെ ഇസ്ലാമിസ്‌റ്റ് എതിരാളികളായ ഹമാസിന് അധിനിവേശ ശക്തികള്‍ നല്‍കിയ പിന്തുണയും പലസ്‌തീന്‍ ഭരണ സംവിധാനത്തിലുണ്ടായ അഴിമതിയുമാണ് ഹമാസിന്റെ പ്രതീക്ഷിച്ച വിജയത്തിലെത്തിച്ചത്. (പലസ്‌തീന്‍ ഭരണ സംവിധാനത്തിന്റെ പ്രധാന ഫണ്ട് ദാതാക്കളായ ലോകബാങ്കും യൂറോപ്യന്‍ രാജ്യങ്ങളും വിവിധ എന്‍.ജി.ഒ സംഘടനകളും അഴിമതിക്കാര്യത്തില്‍ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല).
ഹമാസ് വിജയിച്ചതോടെ ഇസ്രായേല്‍ നയമെന്തായാലും അതിനെ പിന്തുണയ്‌ക്കണമെന്ന വാദം ഉയര്‍ത്തിപ്പിടിക്കുകയാണ് സാമ്രാജ്യത്വരാജ്യങ്ങള്‍ ചെയ്‌തത്. സയണിസ്‌റ്റ് കൊളോണിയല്‍ പദ്ധതി പലസ്‌തീനു മാത്രമല്ല, മറ്റ് അറബ് രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. ഈജിപ്‌തിലെ സിനാനി മേഖലയും സിറിയയിലെ ഗോലന്‍ കുന്നുകളും കൂട്ടിചേര്‍ക്കാനുള്ള ഇസ്രായേല്‍ നീക്കം ഇതിന്റെ ഭാഗമായി കാണാവുന്നതാണ്. മധ്യേഷ്യയില്‍ ഇസ്രായേലിനെ അമേരിക്ക ഒഴിവാക്കാനാവാത്ത പങ്കാളിയായി കണക്കാക്കുന്നതും ആണവായുധങ്ങള്‍ സൂക്ഷിക്കുന്നതിന് പ്രത്യേക അവകാശം നല്‍കിയതുമെല്ലാം ഇതിന്റെ ഭാഗമാണ്. (അറബ് രാഷ്‌ട്രങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് ഇസ്രായേലുകാര്‍ക്ക് സാങ്കേതിക വൈദഗ്ധ്യം കൂടുതലാണെന്ന തെറ്റായവാദത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള നിലപാടുകള്‍ വിശദീകരിക്കുന്നത്. ഒഴിവാക്കാനാവാത്ത വംശീയത!)
സിറിയയിലെ ബാത്തിസ്‌റ്റ് ഭരണകൂടം ഇസ്രായേലിന്റെയും സാമ്രാജ്യത്വശക്തികളുടെയും ആവശ്യങ്ങളെ അതിന്റെതായ രീതിയില്‍ ചെറുത്തുനിന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ചെറുത്തുനില്പുകള്‍ ഇസ്രായേലിന്റെ വികസനമോഹങ്ങളില്‍ (ഉദാ: ലെബനണ്‍) ചിലതിന് ന്യായീകരണമായിട്ടുണ്ടെന്നതും വസ്‌തുതയാണ്. സിറിയ, ലെബനണില്‍ ഏറ്റവും അപകടം കുറഞ്ഞ സഖ്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായും കാണേണ്ടതുണ്ട്. ലബനണിലെ കമ്യൂണിസ്‌റ്റ് പാര്‍ട്ടി ഇസ്രായേല്‍ അധിനിവേശത്തിന്നെതിരെ പോരാട്ടം നടത്തിയ സംഘടനയാണ്. എന്നാല്‍ സിറിയയിലെയും ലബനണിലെയും ഇറാനിലെയും അധികാരികള്‍ ഇതിന്നെതിരെ തിരിയുകയും അതിനുപകരമായി ഹിസ്‌ബുള്ളയ്‌ക്ക് പ്രാമുഖ്യം നല്‍കുകയുമാണ് ചെയ്‌തത്. റഫീക്ക് അല്‍ ഹരീരിയുടെ കൊലപാതകം അമേരിക്കയ്‌ക്കും ഫ്രാന്‍സിനും ഈ മേഖലയില്‍ രണ്ട് ലക്ഷ്യങ്ങളോടെ ഇടപെടാന്‍ അവസരമൊരുക്കി. ഒന്ന് ഈജിപ്‌തിനെയും സൌദി അറേബ്യയെയും പോലുള്ള രാജ്യങ്ങളുമായി സ്ഥിരമായി സഖ്യമുണ്ടാക്കാന്‍ ഡമാസ്‌ക്കസിനെ നിര്‍ബന്ധിക്കാന്‍ കഴിഞ്ഞു. അല്ലെങ്കില്‍ സിറിയയിലെ ബാത്തിസ്‌റ്റ് അധികാരത്തെ ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി. രണ്ടാമത് ഇസ്രായേലിനെതിരെ ചെറുത്തുനില്‍ക്കാനുള്ള എല്ലാ ശേഷിയും ഇല്ലാതാക്കുന്ന രീതിയില്‍ ഹിസ്‌ബുള്ളയെ നിരായുധീകരിക്കുക. ജനാധിപത്യത്തെ സംബന്ധിച്ചുള്ള വാചാടോപങ്ങള്‍ ഈ പശ്ചാത്തലത്തില്‍ നടത്താനും ഇതുമൂലം കഴിയും.
രാഷ്‌ട്രീയ ഇസ്ലാമിന്റെ അനുയായികള്‍ പറയുന്നതുപോലെ ഇറാനിലെ ഇസ്ളാമിക വിപ്ളവം വലിയ മാറ്റത്തിന് തുടക്കം കുറിച്ച സംഗതിയായിരുന്നുവോ?
ഒന്നാമത് ഇറാനിലെ ഇസ്ലാമിക ഭരണകൂടം ആഗോള മുതലാളിത്ത വ്യവസ്ഥിതിയുമായി കൂടിച്ചേരുന്നതിന് എതിരായ ഒരു സംവിധാനമല്ല. സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇസ്ലാമിക ഭരണകൂടത്തിന്റെ ലിബറല്‍ കാഴ്‌ചപ്പാട് ഇതിന് ഉദാഹരണമാണ്. രണ്ടാമത്, വിദേശരാജ്യത്തിന്റെ ആധിപത്യത്തിനു കീഴില്‍ ആഗോളസമ്പദ് വ്യവസ്ഥയെ ബന്ധിപ്പിക്കുന്നതിന് ഇറാനിലെ ഭരണവര്‍ഗത്തിനും ജനങ്ങള്‍ക്കും താത്പര്യമില്ല. യഥാര്‍ഥത്തില്‍ ഈ രണ്ട് നിലപാടുകളും തമ്മില്‍ വൈരുധ്യമുണ്ട്. അവസാനം പറഞ്ഞകാര്യം ഇറാന്റെ വിദേശനയത്തിന്‍ പ്രതിഫലിക്കുന്നുണ്ട്. ശാസ്‌ത്ര-സാങ്കേതിക രംഗത്തും സൈനികരംഗത്തും ഇറാന്‍ നടത്തിയ ആധുനികവത്കരണം നടപ്പിലാക്കാന്‍ കഴിഞ്ഞത് ഇറാന്‍ ദേശീയതയുടെ ശക്തികൊണ്ടാണെന്നാണ് എന്റെ അഭിപ്രായം. ഷാ ഭരണകാലത്തും ഖൊമേനി ഭരണകാലത്തും ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടായത് ദേശീയതയുടെ ശക്തികൊണ്ടാണ്. ദേശീയ ബൂര്‍ഷ്വാസിക്ക് വ്യക്തമായ പദ്ധതികളുള്ള ചുരുക്കം ചില രാഷ്‌ട്രങ്ങളിലൊന്നാണ് ഇറാന്‍. ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാധിക്കുമൊയെന്നത് കണ്ടറിയേണ്ട കാര്യമാണ്. ഇപ്പോള്‍ ദേശീയ ബൂര്‍ഷ്വാസി നിലവിലുണ്ട്. അത് പ്രവര്‍ത്തിക്കുന്നുമുണ്ട്.
ഇറാന്റെ ആണവശേഷിയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ തര്‍ക്കങ്ങള്‍ നടക്കുന്നത്. എന്തുകൊണ്ടാണ് ഇറാന് മറ്റുപല രാജ്യങ്ങളേയും പോലെ ആണവപദ്ധതികള്‍ വികസിപ്പിക്കാനും ആണവരാജ്യമായും മാറുന്നതിനും തടസ്സമുണ്ടാകുന്നത് ? വന്‍ നശീകരണശേഷിയുള്ള ആയുധങ്ങള്‍ സാമ്രാജ്യത്വരാജ്യങ്ങള്‍ക്കും ഇസ്രായേലിനും മാത്രം കൈവശം വെക്കാനുള്ള അധികാരം എങ്ങനെയാണ് ലഭിച്ചത്! 'തെമ്മാടി' രാജ്യങ്ങള്‍ ഉപയോഗിക്കുന്നതുപോലെ ആണവായുധങ്ങള്‍ ജനാധിപത്യരാഷ്‌ട്രങ്ങള്‍ ഉപയോഗിക്കില്ലെന്ന വാദത്തിന് എന്ത് അടിസ്ഥാനമാണുള്ളത്? ആധുനികകാലത്തെ ഏറ്റവും വലിയ വംശഹത്യകള്‍ക്ക് കാരണം ഈ പറയുന്ന ജനാധിപത്യരാഷ്‌ട്രങ്ങളാണെന്ന കാര്യം ആര്‍ക്കാണ് അറിയാത്തത്? അമേരിക്ക രണ്ടുതവണ ആണവായുധം പ്രയോഗിച്ചുവെന്ന് മാത്രമല്ല, ആണവായുധങ്ങള്‍ പൂര്‍ണമായി നിരോധിക്കുന്നതിനെ എതിര്‍ക്കുന്നതും അമേരിക്ക തന്നെയല്ലേ.
ഇടതുപക്ഷ കടമയെന്താണ് ?
ഇന്ന് ഈ മേഖലയിലെ സംഘര്‍ഷങ്ങളില്‍ പരസ്‌പരം എതിര്‍ക്കുന്ന മൂന്ന് ശക്തികളാണ് ഉള്ളത്. ഒന്നാമതായി തങ്ങളുടെ ദേശീയ പാരമ്പര്യത്തെക്കുറിച്ച് പറയുന്നവര്‍ - യഥാര്‍ഥ്യത്തില്‍ ദേശീയതയുടെ കാലത്തെ പ്രതിലോമകരമായ ഉദ്യോഗസ്ഥമേധാവിത്വത്തെ മാത്രമാണിവര്‍ പിന്തുടരുന്നത് - മറ്റൊരു വിഭാഗം രാഷ്‌ട്രീയ ഇസ്ലാമിന്റെതാണ്. സാമ്പത്തിക ഉദാരവത്കരണവുമായി പൊരുത്തപ്പെടുന്ന ജനാധിപത്യ നിലപാടുകള്‍ ഉള്ളവരാണ് മറ്റുള്ളവര്‍. ഇതില്‍ ഏതെങ്കിലും വിഭാഗത്തിന്റെ സമ്പൂര്‍ണാധിപത്യത്തെ, ജനകീയതാത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തിന് അംഗീകരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ നിലനില്‍ക്കുന്ന സാമ്രാജ്യത്വവ്യവസ്ഥിതിയുമായി ദല്ലാള്‍ ബന്ധമുള്ളവരാണ് നേരത്തെ സൂചിപ്പിച്ച മൂന്ന് വിഭാഗങ്ങളും. ഈ മൂന്ന് വിഭാഗങ്ങളെയും പരസ്+പരം സംഘര്‍ഷത്തില്‍ നിര്‍ത്തുകയാണ് അമേരിക്കന്‍ നയതന്ത്രജ്ഞത. ഇതില്‍ ഏതെങ്കിലും വിഭാഗവുമായി ഐക്യപ്പെട്ടുകൊണ്ട് ഇടപെടല്‍ സജീവമാക്കാനുള്ള ഇടതിന്റെ നീക്കം പരാജയപ്പെടുമെന്ന കാര്യം ഉറപ്പാണ്.
ജനകീയ താത്പര്യം മുന്‍നിര്‍ത്തിയുള്ള പോരാട്ടത്തിനാണ് ഇടതുപക്ഷം പ്രാമുഖ്യം കൊടുക്കേണ്ടത്. ദേശീയ പരമാധികാരത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടമാണ് ഏറ്റെടുക്കേണ്ടത്. സാമ്രാജ്യത്വവും ലോകജനതയും തമ്മിലുള്ള പോരാട്ടത്തിന്റെ കേന്ദ്രമാണ് ഇന്ന് മധ്യേഷ്യ. ലോകത്തെ എല്ലാ സാമ്രാജ്യത്വ വിരുദ്ധപോരാട്ടവും മുന്നേറണമെങ്കില്‍ മധ്യേഷ്യയിലെ അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് തിരിച്ചടി നേരിടണം. ഇതിന്റെ അര്‍ഥം ലാറ്റിനമേരിക്കയിലും യൂറോപ്പിലും നടക്കുന്ന പോരാട്ടങ്ങളുടെ പ്രസക്തി കുറച്ചു കാണണമെന്നല്ല. മറിച്ച് വാഷിങ്ടണിന്റെ പദ്ധതികളെ പരാജയപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സമഗ്രവീക്ഷണത്തിന്റെ ഭാഗമായിരിക്കണം, എല്ലാ പോരാട്ടങ്ങളുമെന്നാണ്.
*****
മുഖാമുഖം ഡോ. സമീര്‍ അമീന്‍, തയ്യാറാക്കിയത് : അജയ്ഘോഷ്
കടപ്പാട് : പി എ ജി ബുളറ്റിന്‍
രാഷ്ട്രീയ ഇസ്ലാമുമായി ബന്ധപ്പെട്ട എല്ലാ ധാരകളും അവരുടെ പോരാട്ടം നടത്തുന്നത് സാംസ്‌ക്കാരിക മണ്ഡലത്തിലാണ്. എന്നാല്‍ സംസ്‌ക്കാരമെന്നത് യഥാര്‍ത്ഥത്തില്‍ മതവുമായുള്ള ബന്ധമാണെന്ന് ന്യൂനീകരിക്കുകയും ചെയ്യുന്നു ഇവര്‍. യഥാര്‍ത്ഥത്തില്‍ രാഷ്‌ട്രീയഇസ്ലാമിന്റെ തീവ്രവാദികള്‍ മതരൂപവത്കരണത്തിന്റെ അടിസ്ഥാനമായ വരട്ടുവാദങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ താത്പര്യപ്പെടുന്നവരല്ല.
ഒരു സമുദായത്തോടുള്ള വിധേയത്വം യാന്ത്രികമായി ആവര്‍ത്തിക്കുകയെന്നത് മാത്രമാണ് അവരുടെ ജോലി. ആധുനിക ലോകത്തെക്കുറിച്ചുള്ള ഇത്തരത്തിലുള്ള വീക്ഷണം അത് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ചിന്തയുടെ അന്തസ്സാരശൂന്യത കൊണ്ടുതന്നെ അരോചകമാണ്. സാമ്രാജ്യത്വകേന്ദ്രങ്ങളും അധിനിവേശമേഖലകളും തമ്മിലുള്ള സംഘര്‍ഷത്തെ സംസ്‌ക്കാരങ്ങള്‍ തമ്മിലെ ഏറ്റുമുട്ടലെന്ന് വിളിക്കുന്ന പ്രതിഭാസം കൊണ്ട് മറച്ചുപിടിക്കുന്ന സാമ്രാജ്യത്വതന്ത്രങ്ങളെ രാഷ്‌ട്രീയഇസ്ലാം ന്യായീകരിക്കുകയാണ് ചെയ്യുന്നത്. സംസ്‌ക്കാരത്തിനു മേലുള്ള ഈ ഏകപക്ഷിയമായ ഊന്നല്‍ മൂലം രാഷ്‌ട്രീയഇസ്ലാമിന് ചില പ്രയോജനങ്ങള്‍ ലഭിക്കുന്നുണ്ട്. തങ്ങളെ ചൂഷണത്തിന് വിധേയമാക്കുന്ന ആഗോളമുതലാളിത്ത വ്യവസ്ഥിതിയുമായി ജനങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന സാമൂഹികസംഘര്‍ഷങ്ങളെ, ജീവിതത്തിന്റെ എല്ലാ മേഖലയില്‍ നിന്നും മറച്ചുപിടിക്കാന്‍ ഇവര്‍ക്ക് ഇതു മൂലം കഴിയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ സാമൂഹികസംഘര്‍ഷം നടക്കുന്ന മേഖലകളില്‍ രാഷ്‌ട്രീയഇസ്ലാമിന്റെ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം തന്നെ ഉണ്ടാകാറില്ല. ഇത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്ക് യാതൊരു പ്രാധാന്യവുമില്ലെന്നാണ് രാഷ്‌ട്രീയഇസ്ലാമിന്റെ വക്താക്കള്‍ നിരന്തരം ആവര്‍ത്തിക്കുന്നത്. ആരോഗ്യകേന്ദ്രങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും തുടങ്ങാന്‍ മാത്രമാണ് രാഷ്‌ട്രീയ ഇസ്ലാമിന്റെ വക്താക്കള്‍ സാമൂഹികസംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ എത്തുന്നത്. യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മതവിശ്വാസം അടിച്ചേല്പിക്കുന്നതിനുള്ള സേവനപ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. പട്ടിണിക്ക് കാരണമാകുന്ന വ്യവസ്ഥയ്‌ക്കെതിരെ ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തെ സഹായിക്കുന്നതിനായല്ല, രാഷ്‌ട്രീയഇസ്ലാമിന്റെ വക്താക്കള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്, എന്നാണ് നാം മനസ്സിലാക്കേണ്ടത്.സ്വത്ത്, അസമത്വം, മുതലാളിത്തം തുടങ്ങിയവയെല്ലാം ദൈവകല്‍പ്പിതമാണെന്ന് രാഷട്രീയഇസ്ളാം പറയുന്നു... സാമ്രാജ്യത്വവിരോധം അതിലുണ്ടുതാനും ?
യഥാര്‍ത്ഥ സാമൂഹികപ്രശ്‌നങ്ങളുടെ കാര്യം വരുമ്പോള്‍ രാഷ്‌ട്രീയഇസ്ലാം മുതലാളിത്തത്തോടും സാമ്രാജ്യത്വത്തോടുമാണ് ഐക്യപ്പെടുന്നത്. സ്വത്ത് എന്നത് വിശുദ്ധമാണെന്ന ചിന്തയെ അത് പിന്തുണയ്‌ക്കുന്നു. അസമത്വമടക്കം മുതലാളിത്തഉത്പാദനത്തിന് ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും രാഷ്‌ട്രീയ ഇസ്ളാം പിന്തുണ നല്‍കുകയും ചെയ്യുന്നു. ചെറുകിടകര്‍ഷകത്തൊഴിലാളികളുടെ താത്പര്യത്തിനെതിരെ അടുത്തിടെ ഈജിപ്‌തില്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന് മുസ്ലിം ബ്രദര്‍ഹുഡ് പിന്തുണ നല്‍കിയതിനെ ഇതിന്റെ ഉദാഹരണമായി കാണാവുന്നതാണ്. ഇത്തരത്തിലുള്ള നൂറുകണക്കിന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാവുന്നതേയുള്ളൂ. മുസ്ലിം രാഷ്‌ട്രങ്ങളില്‍ നടപ്പിലാക്കുന്ന ഏതെങ്കിലും പിന്തിരിപ്പന്‍ നിയമത്തെ ഇസ്ലാമിക സംഘടനകള്‍ എതിര്‍ത്തതിന്റെ ഒരു ഉദാഹരണവും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. അതുമാത്രമല്ല, ഇത്തരത്തിലുള്ള പ്രതിലോമകരമായ നയങ്ങള്‍ നടപ്പിലാക്കുന്നത് സാമ്രാജ്യത്വശക്തികളെക്കൂടി വിശ്വാസത്തിലെടുത്താണ്. രാഷ്‌ട്രീയ ഇസ്ലാം ഒരിക്കലും സാമ്രാജ്യത്വവിരുദ്ധമല്ല, അതിന്റെ വക്താക്കള്‍ മറിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും. രാഷ്‌ട്രീയഇസ്ലാം തങ്ങളുടെ നല്ല കൂട്ടാളികളാണെന്ന് തിരിച്ചറിയുന്നത് സാമ്രാജ്യത്വം തന്നെയാണ്. പാകിസ്‌താനിലെയും സൌദി അറേബ്യയിലെയും ഭരണാധികാരികളെ തങ്ങളുടെ ആള്‍ക്കാരായാണ് രാഷ്‌ട്രീയ ഇസ്ലാം പരിഗണിക്കുന്നത്. രാഷ്‌ട്രീയഇസ്ളാമിന്റെ ആദ്യകാല പ്രചാരകരും ഈ ഭരണാധികാരികളായിരുന്നു.
സാമ്രാജ്യത്വവുമായുള്ള ബന്ധം മനസ്സിലാക്കുന്നതോടെ ഇക്കാര്യവും മനസ്സിലാക്കാന്‍ നമുക്ക് എളുപ്പം കഴിയും. ദല്ലാള്‍ ബൂര്‍ഷ്വാ വിഭാഗങ്ങളും ആഗോളവത്കരണത്തിന്റെ ഗുണഭോക്താക്കളായ സമ്പന്നവര്‍ഗവും രാഷ്‌ട്രീയഇസ്ലാമിനെ വലിയ തോതില്‍ പിന്തുണച്ചു. സാമ്രാജ്യത്വ വിരുദ്ധകാഴ്‌ചപാടുകള്‍ക്ക് പകരം പാശ്ചാത്യവിരുദ്ധ (ക്രൈസ്‌തവ വിരുദ്ധ) നിലപാടുകളാണ് രാഷ്‌ട്രീയഇസ്ലാം സ്വീകരിച്ചിരിക്കുന്നത്. ഇത് സമൂഹത്തെ ഒരു പ്രതിസന്ധിയിലെത്തിക്കുകയും സാമ്രാജ്യത്വനിയന്ത്രണത്തെ ചെറുക്കാനുള്ള ശേഷി ഇല്ലാതാകുകയും ചെയ്യുന്നു അതുകൊണ്ടുതന്നെ, രാഷ്‌ട്രീയഇസ്ലാം പ്രതിലോമകരം മാത്രമല്ല, പല സ്ഥലങ്ങളിലും അമുസ്ലിങ്ങള്‍ക്കുനേരെ മതതീവ്രവാദപരമായ ആക്രമണങ്ങള്‍ക്ക് പ്രേരണ നല്‍കുകയും ചെയ്യുന്നു. ഈജിപ്‌തിലെ കോപ്റ്ററുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണം ഇതിന്റെ ഉദാഹരണമാണ്. ഇതു കൊണ്ടൊക്കെയാണ് രാഷ്‌ട്രീയ ഇസ്ലാം അടിസ്ഥാനപരമായി പ്രതിലോമകരമാണെന്ന് വിശേഷിപ്പിക്കപ്പെടുന്നത്. മാനവികവിമോചനത്തിനായുള്ള മുന്നേറ്റങ്ങളില്‍ അതുകൊണ്ടുതന്നെ രാഷ്‌ട്രീയഇസ്ലാമിന് പങ്കാളികളാവാന്‍ കഴിയില്ല.എന്നിട്ടും അവര്‍ വലിയ അളവില്‍ ജനങ്ങളെ അണിനിരത്തുന്നുണ്ട്.
രാഷ്‌ട്രീയഇസ്ലാമുമായി ഇടപഴകുന്നതിന് പലരും ഇതൊരു ന്യായീകരണമാക്കുന്നുണ്ട്. രാഷ്‌ട്രീയഇസ്ലാം വലിയ ജനസഞ്ചയത്തെ അണിനിരത്തുന്നുണ്ട് എന്നത് നിഷേധിക്കാനാവില്ല. അതിനെ അവഗണിക്കാനോ അപഹസിക്കാനോ കഴിയില്ല. പുറത്തുവന്നുകൊണ്ടിരിക്കുന്ന നിരവധി ചിത്രങ്ങള്‍ ഈ വാദത്തെ ബലപ്പെടുത്തുന്നുണ്ട്. എന്നിരുന്നാലും ജനങ്ങളെ അണിനിരത്തുന്നു എന്ന വാദത്തെ പക്വമായി പരിശോധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് രാഷ്‌ട്രീയ ഇസ്ലാം നേടിയ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണ്. ഈജിപ്‌തില്‍ 75% ആളുകളും തിരഞ്ഞെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. രാഷ്‌ട്രീയ ഇസ്ലാമിന്റെ ശക്തിയെ സംഘടിത ഇടതുപക്ഷത്തിന്റെ ദൌര്‍ബല്യമായാണ് കാണേണ്ടത്. ഇപ്പോള്‍ സാമൂഹികസംഘര്‍ഷം നടക്കുന്ന മേഖലകളില്‍ സംഘടിത ഇടതുപക്ഷത്തെ കാണാനാവുന്നില്ല എന്നതാണ് സത്യം.
വലിയൊരു വിഭാഗം ജനങ്ങളെ സംഘടിപ്പിക്കാന്‍ കഴിയുന്നതുകൊണ്ടുമാത്രം ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയ-സാമൂഹിക ഇടപെടലുകളില്‍, രാഷ്‌ട്രീയ ഇസ്ലാമിനെ സഹകരിപ്പിക്കണമെന്ന നിലപാട് എത്രത്തോളം ന്യായീകരിക്കാന്‍ കഴിയും?
രാഷ്‌ട്രീയ ഇസ്ലാം ജനങ്ങളെ സംഘടിപ്പിക്കുന്നുവെന്നത് ഒരു വസ്‌തുതയാണ്. ക്രിയാത്മക രാഷ്‌ട്രീയ ഇടപെടലുകള്‍ നടത്തുന്നവര്‍ ഈ വസ്‌തുതകൂടി മനസ്സിലാക്കാന്‍ സ്വയം തയ്യാറാകുകയാണ് വേണ്ടത്. അല്ലാതെ രാഷ്‌ട്രീയ ഇസ്ലാമിനെ നേരിടാന്‍ അതുമായി സഖ്യമുണ്ടാക്കുന്നത് നല്ല മാര്‍ഗ്ഗമല്ല. യഥാര്‍ത്ഥത്തില്‍ രാഷ്‌ട്രീയ ഇസ്ലാമിന്റെ ഭാഗമായ സംഘടനകള്‍ ഇടതുപക്ഷവുമായുള്ള സഹകരണം ആഗ്രഹിക്കുന്നില്ലെന്ന് മാത്രമല്ല, അതിനെ തള്ളിക്കളയുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഈജിപ്‌തിലെ മുസ്ലിം ബ്രദര്‍ഹുഡ്. ഇനി നിര്‍ഭാഗ്യത്തിന് ഏതങ്കിലും ഇടതുപക്ഷസംഘടനയെ രാഷ്‌ട്രീയ ഇസ്ലാമിസ്റുകള്‍ അംഗീകരിച്ചുവെന്ന് കരുതുക. എന്തായിരിക്കും യഥാര്‍ത്ഥത്തില്‍ പിന്നീട് സംഭവിക്കുക? ഇക്കൂട്ടര്‍ എങ്ങനെയെങ്കിലും അധികാരത്തില്‍ എത്തിയാല്‍ ആദ്യം ഇല്ലാതാക്കാന്‍ ശ്രമിക്കുക തങ്ങള്‍ക്ക് ബാധ്യത സൃഷ്‌ടിക്കുന്ന ഇടതുപക്ഷക്കാരെയാവും, അവര്‍ക്കെതിരെ അങ്ങേയറ്റത്തെ ആക്രമണമാണ് പിന്നീട് ഉണ്ടാവുക. ഇറാനില്‍ മുജാഹിദ്ദീനും ഇടതുസംഘടനയായ ഖല്‍ഖിനുമിടയില്‍ സംഭവിച്ചത് ഇതിന്റെ ഉദാഹരണമാണ്.
അവരുടെ സാമ്രാജ്യത്വവിരുദ്ധ വാചകകസര്‍ത്താണ് പലരെയും പുളകം കൊളളിക്കുന്നത് ?
ശരിയാണ്. രാഷ്‌ട്രീയ ഇസ്ലാമുമായി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് പറയുന്നവരുടെ മറ്റൊരു പ്രധാന വാദം പ്രതിലോമകരമായ സാമൂഹിക നിലപാടാണെങ്കിലും സാമ്രാജ്യത്വ വിരുദ്ധസമീപനമാണ് രാഷ്‌ട്രീയ ഇസ്ലാമിനുള്ളതെന്നാണ്. ഇതുമായി ബന്ധപ്പെട്ട് എനിക്കെതിരെ ഉന്നയിക്കുന്ന ഒരു വിമര്‍ശനം എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ എന്റെ നിലപാട് സാമ്പത്തിക മാത്രവാദമാണെന്നാണ് ഇന്നയിക്കപ്പെട്ടിട്ടുള്ള ആരോപണം. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ പലപ്പോഴും അതിന്റെ രാഷ്‌ട്രീയവും ജനാധിപത്യപരവുമായ നിലപാടുകളില്‍ സ്ഥിരത പുലര്‍ത്തുന്നില്ല എന്ന നിരീക്ഷണത്തെ ഞാനും പങ്കിടുന്നു. അങ്ങനെ നോക്കുമ്പോള്‍ 'സാമ്രാജ്യത്വവിരുദ്ധമായ' രാഷ്‌ട്രീയഇസ്ലാം സാമൂഹികമേഖലയില്‍ പ്രതിലോമകരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. പലസ്‌തീനിലെ ഹമാസ്, ലെബനണിലെ ഹിസ്‌ബുള്ള, ഇറാഖിലെ ചില ചെറുത്തുനില്പ് സംഘങ്ങള്‍ എന്നിവ ഇതുമായി ബന്ധപ്പെട്ട് മനസ്സിലെത്തുന്ന സംഘടനകളാണ്. രാഷ്‌ട്രീയ ഇസ്ലാം എന്നത് സമ്പൂര്‍ണമായി സാമ്രാജ്യത്വ വിരുദ്ധമല്ലെന്ന് മാത്രമല്ല, ലോകത്തിലെ അധികാര ശക്തികളുമായി ചേര്‍ന്നാണ് അതിന്റെ പ്രവര്‍ത്തനം നടക്കുന്നതും.'ഇസ്ലാംമോഫോബിയ' നേരിടുന്നതില്‍ ഇടതുപക്ഷം ഇടപെടേണ്ടതിന്റെ ആവശ്യകത പലരും ചൂണ്ടിക്കാണിക്കുന്നു.
ഇത്തരം കാര്യങ്ങളോടുള്ള പുരോഗമന പക്ഷത്തിന്റെ പ്രതികരണം സമുദായവത്കരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ല. ഫ്രാന്‍സില്‍ ആധുനികതയ്‌ക്ക് മുന്‍പുണ്ടായിരുന്ന ലോകത്തില്‍ ബൂര്‍ഷ്വാസിയും അന്ന് നിലനിലനിന്നിരുന്ന ആധിപത്യ വ്യവസ്ഥിതിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു മതേതരത്വം പോലുള്ള സങ്കല്പനങ്ങള്‍ ഉണ്ടായത്. പളളിയുടെ സാമൂഹിക ഇടപെടല്‍ നിലനിര്‍ത്തിക്കൊണ്ടുളള ഈ ആദ്യ സങ്കല്‍പ്പങ്ങള്‍ മതേതരത്വത്തെ ദുര്‍ബലപ്പെടുത്തിയിരുന്നു. അമേരിക്കയിലാവട്ടെ അതിന്റെ സവിശേഷമായ ചരിത്രപ്രക്രിയ അങ്ങേയറ്റം പ്രതിലോമകരമായ രാഷ്‌ട്രീയസംസ്‌ക്കാരത്തിനാണ് രൂപം നല്‍കിയത്. ഈ സംസ്‌ക്കാരത്തില്‍ യഥാര്‍ത്ഥ മതേതരത്വസങ്കല്പങ്ങള്‍ക്ക് യാതൊരു പ്രസക്തിയും ഉണ്ടായിരുന്നില്ല. ആ സമൂഹത്തില്‍ മതേതരത്വമെന്നത് നിരവധി മതങ്ങളെ ഔദ്യോഗികമതമാക്കുന്ന സംവിധാനം കൂടിയായിരുന്നു.
ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ പശ്ചിമേഷ്യ എവിടെയാണ് നില്‍ക്കുന്നത് ?
പര്‍ദ ധരിച്ച സ്‌ത്രീകളുടെയും തലതാഴ്ത്തിപ്പിടിച്ചിരിക്കുന്ന താടിവെച്ച പുരുഷന്‍മാരുടെയും ചിത്രങ്ങള്‍ മതത്തോടുള്ള വ്യക്തികളുടെ വിധേയത്വത്തെയാണ് കാണിക്കുന്നത്. തങ്ങള്‍ക്ക് സൌകര്യപ്രദമായ പ്രതിച്‌ഛായകള്‍ സൃഷ്‌ടിക്കുന്നതില്‍ അധികാരികള്‍ പലമാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നുണ്ട്. ഇക്കാര്യം മറന്നു കൊണ്ടാണ് വ്യത്യസ്‌ത വിശ്വാസങ്ങളെ ബഹുമാനിക്കണമെന്ന് പറയുന്ന പാശ്ചാത്യ 'സംസ്‌ക്കാര' സുഹൃത്തുകള്‍ തങ്ങളുടെ വാദം മുന്നോട്ടുവെക്കുന്നത്. എന്നാല്‍ പശ്ചിമേഷ്യക്ക് എല്ലാക്കാലത്തും ഈ പ്രതിച്‌ഛായ മാത്രമല്ല ഉണ്ടായിരിക്കുന്നത്. ഓരോ രാജ്യങ്ങള്‍ക്കുമിടയിലെ വ്യത്യസ്‌തകള്‍ക്കപ്പുറം, മൊറോക്കോ മുതല്‍ അഫ്‌ഗാനിസ്ഥാന്‍ വരെയുള്ള രാഷ്‌ട്രങ്ങളിലും അതുപോലെ തുര്‍ക്കികളിലും ഇറാന്‍ വംശജരിലും മധ്യേഷ്യന്‍ റിപ്പബ്ളിക്കിലെ ജനങ്ങള്‍ക്കിടയിലും മതേതരത്വത്തിന്റെ വളര്‍ച്ചയ്‌ക്കുള്ള എല്ലാ സാധ്യതകളും കാണാന്‍കഴിയും. അറബ് പ്രദേശങ്ങളിലും പാകിസ്ഥാനിലും സ്ഥിതി വ്യത്യസ്‌തമാണ്. നവോത്ഥാനത്തിന്റെയും ഫ്രഞ്ച് വിപ്ളവത്തിന്റെയും അതുപോലെ റഷ്യന്‍ വിപ്ളവത്തിന്റെയും മൂന്നാം ഇന്റര്‍നാഷണലിന്റെയും കമ്യൂണിസത്തിന്റെയും ഒക്കെ രാഷ്‌ട്രീയ ധാരകള്‍ ഈ വിശാലമായ മേഖലയില്‍ പ്രതിഫലിച്ചിരുന്നു. വെസ്റ്മിനിസ്റര്‍ സമ്പ്രദായത്തിലുള്ള പാര്‍ലമെന്ററി സംവിധാനത്തെക്കാളും മേല്‍ സൂചിപ്പിച്ച രാഷ്‌ട്രീയാശയങ്ങള്‍ക്ക് ഇവിടെ പ്രാമുഖ്യം കിട്ടിയിരുന്നു. ഭരണകൂടങ്ങള്‍ നടപ്പിലാക്കിയ രാഷ്‌ട്രീയ മാറ്റത്തിനുവേണ്ടിയുള്ള ഇടപെടലുകളില്‍ ഇത്തരത്തിലുള്ള ആശയങ്ങളുടെ സ്വാധീനമുണ്ടായിരുന്നു. ഇതുകൊണ്ടാണ് ഇവിടുത്തെ ഭരണ സംവിധാനത്തെ ഭാഗികമായെങ്കിലും 'ബോധോദയമുള്ള ഏകാധിപത്യം' എന്ന് വിളിക്കാന്‍ കഴിയുന്നത്. ഖെദെയ്‌വ് ഇസ്‌മയിലിന്റെയും മുഹമ്മദലിയുടെയും ഈജിപ്‌ത് ഇതിന് ഉദാഹരണമായി കാണാവുന്നതാണ്. തുര്‍ക്കിയിലെ കിമാലിസവും ഇറാനിലെ ആധുനികവത്കരണവും ഇതിന്റെ ഭാഗമാണ്, സമീപകാലത്തെ ജനപ്രിയ ദേശീയതയെയും ഇതിന്റെ ഭാഗമായി കാണാവുന്നതാണ്. അള്‍ജീരിയയിലെ ദേശീയതയെയും ഇതിന്റെ ഭാഗമായി കാണാവുന്നതാണ്. അള്‍ജീരിയയിലെ ദേശീയവിമോചന മുന്നണി, ട്യുണീഷ്യയിലെ ബൌര്‍ഗ്വിബ്‌സം, ഈജിപ്‌തിലെ നാസറിസം, സിറിയയിലെയും ഇറാഖിലെയും ബാത്തിസം എന്നിവയൊക്കെ ഇതിന്റെ ഭാഗമായി കാണാവുന്നതാണ്. ഈ ഭരണ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സാമ്യമുണ്ടായിരുന്നു. അഫ്‌ഗാനിസ്ഥാനിലും, ദക്ഷിണ യമനിലും ഉണ്ടായിരുന്ന 'കമ്യൂണിസ്‌റ്റ് എന്നറിയപ്പെട്ട സര്‍ക്കാറുകളുടെ പ്രവര്‍ത്തനങ്ങളിലും സാമ്യമുണ്ടായിരുന്നു. ഇവര്‍ പല കാര്യങ്ങളും ചെയ്‌തു. അതു കൊണ്ട് വലിയ തോതിലുള്ള ജനപിന്തുണയും ഇവര്‍ക്ക് ലഭിച്ചു.
ഈ ഭരണകൂടങ്ങളൊന്നും കൃത്യമായ അര്‍ത്ഥത്തില്‍ ജനാധിപത്യ സ്വഭാവമുള്ളതായിരുന്നില്ല. എന്നാലും ആധുനിക രാഷ്‌ട്രീയ സംവിധാനങ്ങളുടെ വികസനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ഈ ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നുണ്ടായി. ഈജിപ്‌ത്തില്‍ 1920 മുതല്‍ 1950 വരെയുള്ള കാലത്ത് തിരഞ്ഞെടുപ്പ് ജനാധിപത്യ സമ്പ്രദായത്തില്‍ ചില പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി, സാമ്രാജ്യത്വ വിരുദ്ധരായ വാഫ്‌ദ് പാര്‍ട്ടിയുടെ പിന്തുണയും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ എതിര്‍പ്പും ഇതിനുണ്ടായിരുന്നു. ചെറിയ രീതിയില്‍ നടപ്പിലാക്കിയ മതേതരത്വാശയങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞില്ല. മറിച്ച് മതവാദികളായവരെയാണ് പൊതുവില്‍ ജനങ്ങള്‍ പ്രതിലോമകാരികള്‍ എന്ന് വിലയിരുത്തിയത്.
മധ്യവര്‍ഗ്ഗ-മതേതരരാഷ്‌ട്രീയരൂപങ്ങളെ അട്ടിമറിക്കാനുളള ഇടനിലക്കാരായി സാമ്രജ്യത്വം 'രാഷ്‌ട്രീയ ഇസ്ളാമിനെ' വളര്‍ത്തിയെടുത്തു എന്ന് പറയാമോ?
തീര്‍ച്ചയായും.. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ 'ബോധോദയമുള്ള ഏകാധിപത്യ' സംവിധാനങ്ങള്‍ മുതല്‍ ജനപ്രിയ ദേശീയതവരെയുള്ള രാഷ്‌ട്രീയരൂപങ്ങള്‍-യാദൃച്‌ഛികമായി സംഭവിച്ചതായിരുന്നില്ല. മധ്യവര്‍ത്തികള്‍ക്കിടയിലുണ്ടായിരുന്ന പ്രസ്ഥാനങ്ങളാണ് ഇത്തരത്തിലുള്ള ഭരണകൂടങ്ങളെ സൃഷ്‌ടിച്ചത്. ഇങ്ങനെ ഈ വര്‍ഗങ്ങള്‍ ആഗോളവത്കരണത്തിന്റെ ആധുനികതയുമായി ഐക്യപ്പെടുകയാണ് ചെയ്‌തത്. ഈ ദേശീയ ബൂര്‍ഷ്വാ സംവിധാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആധുനികവും മതേതരത്വവും ജനാധിപത്യവികസനത്തിന്റെ ഏജന്റുകളുമായിരുന്നു. ഈ സംവിധാനം അടിസ്ഥാനപരമായും സാമ്രാജ്യത്വവിരുദ്ധമായതുകൊണ്ടുതന്നെ ശക്തമായ എതിര്‍പ്പിന് വിധേയമാക്കപ്പെട്ടു. ഇതിനുവേണ്ടി സാമ്രാജ്യത്വം പ്രതിലോമകാരികളെ ഉപയോഗിച്ചു. മുസ്ളിം ബ്രദര്‍ഹുഡിന്റെ ചരിത്രം ഇക്കാര്യത്തില്‍ വളരെ പ്രസക്തമാണ്. 1920-ല്‍ ബ്രിട്ടനും രാജഭരണകൂടവുമാണ് മുസ്ളിം ബ്രദര്‍ഹുഡ് രൂപവത്കരിച്ചത്. മതേതര പാര്‍ട്ടിയായിരുന്ന വാഫ്‌ദിന്റെ വളര്‍ച്ച തടയുകയായിരുന്നു ലക്ഷ്യം.
നാസറിന്റെ മരണ ശേഷം സൌദി അറേബ്യയിലെ പ്രവാസം മതിയാക്കി ബ്രദര്‍ഹുഡിനെ അനുകൂലിക്കുന്നവര്‍ തിരിച്ചെത്തിയത് സി.ഐ.എ.യുടെ പ്രേരണയാലായിരുന്നു. അഫ്‌ഗാനിസ്‌താനിലെ കമ്യൂണിസ്‌റ്റുകളെ നേരിടാന്‍ രൂപവത്കരിക്കപ്പെട്ട താലിബാന്റെ കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പലസ്‌തീന്‍ പ്രതിരോധത്തിന്റെ മതേതര സ്വഭാവം തകര്‍ക്കുന്നതിന് ആദ്യകാലത്ത് ഇസ്രായേല്‍ ഹമാസിനെ സഹായിച്ച കാര്യവും എല്ലാവര്‍ക്കും അറിയാവുന്നതാണ്. അമേരിക്കയുടെ തുടര്‍ച്ചയായ സഹായമുണ്ടായിരുന്നില്ലെങ്കില്‍ രാഷ്‌ട്രീയ ഇസ്ളാമിന് പാകിസ്‌താന്റെയും സൌദി അറേബ്യയുടെയും അതിര്‍ത്തികടക്കാന്‍ കഴിയുമായിരുന്നില്ല.
സൌദിമണ്ണില്‍ പെട്രോളിയം കണ്ടെടുക്കുമ്പോള്‍ ആ രാജ്യം പരമ്പരാഗത രീതികളില്‍ നിന്ന് മോചിപ്പിക്കപ്പെട്ടിരുന്നില്ല. പെട്രോളിയം കണ്ടെത്തിയതോടെയാണ് അവിടുത്തെ പരമ്പരാഗത ഭരണകര്‍ത്താക്കളുമായുള്ള ബന്ധത്തിന് അമേരിക്കന്‍ സാമ്രാജ്യത്വം പ്രാധാന്യം നല്‍കിയത്. ഇത് സൌദി ഭരണവര്‍ഗമായ വഹാബിക്ക് പുതിയ രാഷ്‌ട്രീയ ജീവന്‍ നല്‍കി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഇന്ത്യന്‍ ഐക്യം തകര്‍ക്കാനും മുസ്ളിം നേതാക്കളെകൊണ്ട് പ്രത്യേക രാജ്യം സൃഷ്‌ടിക്കാനും കഴിയും. ആദ്യകാലം മുതല്‍തന്നെ രാഷ്‌ട്രീയഇസ്ളാമിന്റെ സൈദ്ധാന്തികഅടിത്തറ മൌദൂദിയിലാണെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്തിനുവേണ്ടി ഇംഗ്ളീഷ് ഓറിയന്റിലിസ്‌റ്റുകളാണ് ഇതിന് സ്വീകാര്യത നല്‍കിയത്. ഏഷ്യന്‍-ആഫ്രിക്കന്‍ രാഷ്‌ട്രങ്ങള്‍ ബാന്റുങില്‍ 1955-ല്‍ ഉണ്ടാക്കിയ കൂട്ടായ്‌മയ്‌ക്ക് പകരം 1957-ല്‍ തന്നെ ഇസ്ളാമിക സമ്മേളനം നടത്തുന്നതിന് അമേരിക്ക പ്രോത്സാഹനം നല്‍കിയതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കുകയെളുപ്പമാണ്. പാകിസ്‌താനും സൌദി അറേബ്യയുമാണ്, ഈ സമ്മേളനത്തിന് മുന്‍കൈയെടുത്തത്. രാഷ്‌ട്രീയഇസ്ളാം അങ്ങനെയൊക്കെയാണ് മറ്റ് മേഖലകളിലേക്ക് കടന്നുകയറിയത്. രാഷ്‌ട്രീയഇസ്ളാമെന്നത് ഏതെങ്കിലും ആളുകളുടെ ശക്തമായ രാഷ്‌ട്രീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നതല്ല. രാഷ്‌ട്രീയ ഇസ്ളാമെന്നത് പ്രതിലോമകാരികളുടെയും ദല്ലാള്‍ ഭരണകൂടത്തിന്റെയും പിന്തുണയോടെ സാമ്രാജ്യത്വം നിര്‍മിച്ചതും നടപ്പിലാക്കുന്നതുമായ പരിപാടിയാണ്. ഇതിനെ എങ്ങിനെ നേരിടണമെന്ന് അറിയാതിരിക്കുകയും ഇതിനെ കാണാതിരിക്കുകയും ചെയ്‌ത ഇടതുപക്ഷത്തിനും ഈ അവസ്ഥ ഉണ്ടായതിന്റെ ഉത്തരവാദിത്വം ഉണ്ടെന്നത് അവിതര്‍ക്കിതമായ കാര്യമാണ്.
അമേരിക്കയുടെയും രാഷ്‌ട്രീയ ഇസ്ളാമിന്റെയും ആദ്യപ്രയോഗകേന്ദ്രമായി പശ്ചിമേഷ്യ മാറിയത് യാദൃച്‌ഛികമാണോ?
ഈ ഭൂഗോളമാകെ തങ്ങളുടെ സൈനിക നിയന്ത്രണത്തിന്‍ കൊണ്ടുവരികയാണ് അമേരിക്കയുടെയും അവരുടെ സഖ്യത്തിലുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെയും ജപ്പാന്റെയും ലക്ഷ്യം. ഈ ലക്ഷ്യത്തിന്റെയടിസ്ഥാനത്തില്‍ പശ്ചിമേഷ്യയെ ആദ്യകേന്ദ്രമായി തിരഞ്ഞെടുത്തത് മുഖ്യമായും നാല് കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്.
ഒന്ന് പശ്ചിമേഷ്യയിലാണ് പെട്രോളിയം ഉത്പന്നങ്ങളുടെ പ്രധാന ശേഖരം ഉള്ളത്. ഇത് അമേരിക്കയുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാവുന്നതോടെ ആ രാജ്യത്തിന്റെ ഇപ്പോഴത്തെ സഖ്യകക്ഷികളെയും ഭാവിയില്‍ ഭീഷണിയായേക്കാവുന്ന ചൈന പോലുള്ള രാഷ്‌ട്രങ്ങളെയും നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയും. ഈ രാജ്യങ്ങള്‍ക്ക് അവരുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് അമേരിക്കയെ ആശ്രയിക്കേണ്ട അവസ്ഥ വരും.
രണ്ടാമത് പശ്ചിമേഷ്യയുടെ പ്രധാനസ്ഥാനങ്ങളായ ചൈന, ഇന്ത്യ, റഷ്യ എന്നീ രാഷ്‌ട്രങ്ങള്‍ക്കെതിരെ സ്ഥിരമായി സൈനികഭീഷണി നിലനിര്‍ത്താന്‍ പശ്ചിമേഷ്യയിലെ സാന്നിധ്യം അമേരിക്കയെ സഹായിക്കും.
മൂന്നാമതായി ഈ മേഖലയില്‍ നിലനില്‍ക്കുന്ന ആശയകുഴപ്പവും രാഷ്‌ട്രങ്ങളുടെ ദൌര്‍ബല്യവും എളുപ്പത്തില്‍ വിജയിക്കാന്‍ അമേരിക്കയെ സഹായിക്കും.
നാലാമത് അമേരിക്കയുടെ എക്കാലത്തെയും സഖ്യരാഷ്‌ട്രമായ ഇസ്രായേലിന്റെ ഈ മേഖലയിലെ സാന്നിധ്യമാണ്. ഇത്തരത്തിലുള്ള അക്രമോത്സുകത, അഫ്‌ഗാനിസ്‌താന്‍, ഇറാഖ്, പാലസ്‌തീന്‍, ഇറാന്‍ തുടങ്ങിയ രാഷ്‌ട്രങ്ങളെ നശീകരണത്തിന്റെ ഭീഷണിയിലാക്കിയിരിക്കയാണ്.
അഫ്‌ഗാനിസ്ഥാനിലെ സോഷ്യലിസ്‌റ്റ്-ജനാധിപത്യവല്‍ക്കരണത്തെ അട്ടിമറിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ്?
ആധുനിക ചരിത്രത്തില്‍ അഫ്‌ഗാനിസ്‌താന്റെ ഏറ്റവും നല്ലകാലം 'കമ്യൂണിസ്‌റ്റ് ഭരണം എന്നറിയപ്പെട്ട കാലത്തായിരുന്നു. ആധുനികതയുടെ ബോധോദയമുള്ള ഏകാധിപത്യ'(enlightened despotism) സര്‍ക്കാറായിരുന്നു അന്ന് അഫ്‌ഗാനിസ്‌താനിലുണ്ടായിരുന്നത്. എല്ലാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറന്നുകൊടുത്തത് ഇക്കാലത്തായിരുന്നു. പ്രതിലോമതയുടെ ശത്രുവായിരുന്നു ഈ സര്‍ക്കാര്‍. അതു കൊണ്ടുതന്നെ ജനപിന്തുണയും ഉണ്ടായിരുന്നു. ഗോത്രനേതാക്കളുടെ ആധിപത്യപ്രവണതകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഫ്‌ഗാനിസ്‌താനില്‍ അന്ന് കാര്‍ഷിക പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയത്. കര്‍ഷകത്തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഇതിന് പിന്തുണയുണ്ടായിരുന്നതുകൊണ്ട് ആ പരിഷ്‌ക്കാരങ്ങള്‍ വിജയിക്കുകയും ചെയ്‌തു. എന്നാല്‍ ഇത്തരം പരിഷ്‌ക്കാരങ്ങളെ കമ്യുണിസ്‌റ്റുകളും നിരീശ്വരവാദികളും ചേര്‍ന്ന് നടപ്പിലാക്കിയ ഏകാധിപത്യ പരിഷ്‌ക്കാരങ്ങളായാണ് പാശ്ചാത്യമാധ്യമങ്ങളും രാഷ്‌ട്രീയഇസ്ളാമിന്റെ പ്രചാരകരും വിശേഷിപ്പിച്ചത്. ഇതിനെ അഫ്‌ഗാന്‍ ജനത തള്ളിക്കളഞ്ഞതായും ഇവര്‍ പ്രചരിപ്പിച്ചു.
എന്നാല്‍ അന്ന് നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങള്‍ ഏറെ ജനപ്രിയമായിരുന്നുവെന്നതാണ് വസ്‌തുത. ഈ പരിഷ്‌ക്കാരം നടപ്പിലാക്കിയ വിഭാഗങ്ങള്‍ കമ്യൂണിസ്‌റ്റുകാരാണെന്ന് അവകാശപ്പെടുന്നതില്‍ അത്ഭുതമില്ല. ഇന്ത്യയും പാകിസ്‌താനുമടക്കമുള്ള ബ്രിട്ടീഷ് നിയന്ത്രിതപ്രദേശങ്ങളെ അപേക്ഷിച്ച് മധ്യേഷ്യയിലെ സോവിയറ്റ് മേഖലകളിലെ നേട്ടങ്ങളും അഫ്‌ഗാനിസ്‌താനിലെ പരിഷ്‌ക്കാരങ്ങളെ സ്വാധീനിച്ചു. കാരണം സാമ്രാജ്യത്വത്തിന്റെ ഇടപെടലുകള്‍ എങ്ങനെയൊക്കെയാണ് ആധുനികവത്കരണത്തെ തടസ്സപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കാന്‍ അഫ്‌ഗാനിസ്‌താനിലെ ജനങ്ങളെ ഇത് സഹായിച്ചു. എന്നാല്‍ ഇവിടെ ഭരണം നടത്തിയ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ അടിച്ചമര്‍ത്തുന്നതിന് സേവിയറ്റ് യൂണിയന്റെ സഹായം തേടിയത് ഒരു ജനകീയ ദേശീയ പ്രസ്ഥാനം വളര്‍ന്നുവരുന്നതിന് വിഘാതമായെന്നത് വസ്‌തുതയാണ്.
അവിടെ, അമേരിക്ക, താലിബാന്‍, പാക്കിസ്ഥാന്‍ ഐക്യമുന്നണിയാണ് ഉണ്ടായത് ?
രാജ്യത്ത് ജനകീയ അടിത്തറയില്ലാത്ത അധികാരികളുടെ നിയന്ത്രണത്തില്‍ അഫ്‌ഗാനിസ്‌താന് കരകയറുക എളുപ്പമായിരുന്നില്ല. വാഷിങ്ടണും, യുഎന്നും നാറ്റോയും അവരുടെ അഫ്‌ഗാന്‍ സാന്നിധ്യത്തിന് കാരണമായി പറയുന്നത് ജനാധിപത്യം നിലനിര്‍ത്താനെന്നാണ് ! തുടക്കം മുതല്‍ തന്നെ കളവായിരുന്ന ഈ വാദം, ഇപ്പോള്‍ തീര്‍ത്തും അപഹാസ്യമായിരിക്കുന്നു. അഫ്‌ഗാനിസ്‌താന്‍ പ്രശ്‌നത്തിന് ഒരു പരിഹാരം മാത്രമേയുള്ളൂ. എല്ലാ വിദേശ സൈന്യങ്ങളും രാജ്യത്തു നിന്ന് പിന്‍വാങ്ങുകയും അവരുടെ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന സൈനികവും രാഷ്‌ട്രീയവുമായ എല്ലാ സഹായവും നിര്‍ത്തിവെക്കുകയും ചെയ്യണം. ഇത്തരം ഒരു സന്ദര്‍ഭം താലിബാന്‍ അവരുടെ സര്‍വ്വാധിപത്യം നടപ്പിലാക്കാന്‍ വേണ്ടി ഉപയോഗിക്കുമെന്ന് കരുതുന്ന ചില ശുദ്ധാത്മാക്കളുണ്ട്. എന്നാല്‍ ഇതുവരെ സര്‍വാധിപത്യത്തിന് എല്ലാ സഹായവും ചെയ്‌തത് വിദേശ ഇടപെടലാണെന്ന കാര്യമാണ് എനിക്ക് ഓര്‍മ്മിപ്പിക്കാനുള്ളത്. കമ്യൂണിസ്‌റ്റുകളുടെ ഏകാധിപത്യത്തെക്കാള്‍ പ്രതിലോമകാരികളുടെ സര്‍വാധിപത്യത്തെയാണ് പരിഷ്‌കൃതരായ പാശ്ചാത്യരാഷ്‌ട്രങ്ങള്‍ അനുകൂലിച്ചത്. അവരുടെ താത്പര്യത്തിന് കമ്യൂണിസ്‌റ്റുകളെക്കാള്‍ നല്ലത് പ്രതിലോമകാരികളാണെന്നതുകൊണ്ടാണിത്.
രാഷ്‌ട്രീയ ഇസ്ലാമിന്റെ പാലസ്‌തീന്‍ അവതാരത്തെക്കുറിച്ച് ?
ഒന്നാം ലോകയുദ്ധത്തിന്റെ സമയത്തുണ്ടായ ബല്‍ഫര്‍ പ്രഖ്യാപനം മുതല്‍ പലസ്‌തീന്‍ ജനത വൈദേശികശക്തികളുടെ കോളനിവത്കരണത്തിന്റെ ഇരകളാണ്. ഈ കൊളോണിയല്‍ പദ്ധതി അതതു കാലത്തെ സാമ്രാജ്യത്വ പരിപാടിക്ക് നിരുപാധിക പിന്തുണ നല്‍കുന്നതുകൂടി ആയിരുന്നു. നേരത്തെ അത് ബ്രിട്ടന് പിന്തുണ നല്‍കിയെങ്കില്‍ ഇപ്പോള്‍ അത് അമേരിക്കന്‍ സാമ്രാജ്യത്വ പരിപാടികളെ സഹായിക്കുന്നു.
ഈ പദ്ധതിയുടെ അടിസ്ഥാനത്തില്‍ രൂപവത്കരിക്കപ്പെട്ട വിദേശരാജ്യം എന്നും സാമ്രാജ്യത്വത്തിന്റെ ഉറ്റ സഖ്യകക്ഷിയായിരുന്നു. അതിനുപകാരമായി മധ്യേഷ്യയിലെ അറബ് രാജ്യങ്ങളെ സാമ്രാജ്യത്വ മുതലാളിത്തത്തിന് കീഴ്പ്പെടുത്തി നിര്‍ത്താനാവശ്യമായ നടപടികളും വന്‍ശക്തികള്‍ എപ്പോഴും ഉറപ്പുവരുത്തിയിരുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് ഭൂഖണ്ഡങ്ങളില്‍നിന്നും പലസ്‌തീന്‍ ജനതയ്‌ക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും. എന്നാല്‍ പലസ്‌തീന്‍ പ്രശ്‌നം യൂറോപ്സ്റ്ിന്നമായ അഭിപ്രായമാണ് ഉണ്ടാക്കുന്നത്. സയണിസ്‌റ്റ് പ്രത്യയശാസ്‌ത്രം സൃഷ്‌ടിക്കുന്ന ആശയക്കുഴപ്പമാണ് ഇതിന് കാരണം.
അമേരിക്കയുടെ പശ്ചിമേഷ്യന്‍ പരിപാടി നടപ്പിലാക്കുന്നതിന്നനുസരിച്ച് പലസ്‌തീന്‍ ജനതയുടെ അവകാശങ്ങളും ഇല്ലാതാക്കപ്പെടുന്ന കാഴ്‌ചയാണ് ഇപ്പോള്‍ കാണുന്നത്. വാഷിങ്ടണ്‍ തയ്യാറാക്കിയ ഓസ്ളോ, മാഡ്രിഡ് പദ്ധതികള്‍ പി.എല്‍.ഒ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി പി.എല്‍.ഒയുടെ പ്രസക്തി കുറയുകയാണ് ചെയ്‌തത്. കാരണം സാമ്രാജ്യത്വ പദ്ധതികളിലെ കെണി തിരിച്ചറിയാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നത് പി.എല്‍.ഒയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ പ്രതികൂലമായി ബാധിച്ചു. തുടക്കത്തിലെങ്കിലും പി.എല്‍.ഒയുടെ ഇസ്ലാമിസ്‌റ്റ് എതിരാളികളായ ഹമാസിന് അധിനിവേശ ശക്തികള്‍ നല്‍കിയ പിന്തുണയും പലസ്‌തീന്‍ ഭരണ സംവിധാനത്തിലുണ്ടായ അഴിമതിയുമാണ് ഹമാസിന്റെ പ്രതീക്ഷിച്ച വിജയത്തിലെത്തിച്ചത്. (പലസ്‌തീന്‍ ഭരണ സംവിധാനത്തിന്റെ പ്രധാന ഫണ്ട് ദാതാക്കളായ ലോകബാങ്കും യൂറോപ്യന്‍ രാജ്യങ്ങളും വിവിധ എന്‍.ജി.ഒ സംഘടനകളും അഴിമതിക്കാര്യത്തില്‍ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല).
ഹമാസ് വിജയിച്ചതോടെ ഇസ്രായേല്‍ നയമെന്തായാലും അതിനെ പിന്തുണയ്‌ക്കണമെന്ന വാദം ഉയര്‍ത്തിപ്പിടിക്കുകയാണ് സാമ്രാജ്യത്വരാജ്യങ്ങള്‍ ചെയ്‌തത്. സയണിസ്‌റ്റ് കൊളോണിയല്‍ പദ്ധതി പലസ്‌തീനു മാത്രമല്ല, മറ്റ് അറബ് രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. ഈജിപ്‌തിലെ സിനാനി മേഖലയും സിറിയയിലെ ഗോലന്‍ കുന്നുകളും കൂട്ടിചേര്‍ക്കാനുള്ള ഇസ്രായേല്‍ നീക്കം ഇതിന്റെ ഭാഗമായി കാണാവുന്നതാണ്. മധ്യേഷ്യയില്‍ ഇസ്രായേലിനെ അമേരിക്ക ഒഴിവാക്കാനാവാത്ത പങ്കാളിയായി കണക്കാക്കുന്നതും ആണവായുധങ്ങള്‍ സൂക്ഷിക്കുന്നതിന് പ്രത്യേക അവകാശം നല്‍കിയതുമെല്ലാം ഇതിന്റെ ഭാഗമാണ്. (അറബ് രാഷ്‌ട്രങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് ഇസ്രായേലുകാര്‍ക്ക് സാങ്കേതിക വൈദഗ്ധ്യം കൂടുതലാണെന്ന തെറ്റായവാദത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള നിലപാടുകള്‍ വിശദീകരിക്കുന്നത്. ഒഴിവാക്കാനാവാത്ത വംശീയത!)
സിറിയയിലെ ബാത്തിസ്‌റ്റ് ഭരണകൂടം ഇസ്രായേലിന്റെയും സാമ്രാജ്യത്വശക്തികളുടെയും ആവശ്യങ്ങളെ അതിന്റെതായ രീതിയില്‍ ചെറുത്തുനിന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ചെറുത്തുനില്പുകള്‍ ഇസ്രായേലിന്റെ വികസനമോഹങ്ങളില്‍ (ഉദാ: ലെബനണ്‍) ചിലതിന് ന്യായീകരണമായിട്ടുണ്ടെന്നതും വസ്‌തുതയാണ്. സിറിയ, ലെബനണില്‍ ഏറ്റവും അപകടം കുറഞ്ഞ സഖ്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായും കാണേണ്ടതുണ്ട്. ലബനണിലെ കമ്യൂണിസ്‌റ്റ് പാര്‍ട്ടി ഇസ്രായേല്‍ അധിനിവേശത്തിന്നെതിരെ പോരാട്ടം നടത്തിയ സംഘടനയാണ്. എന്നാല്‍ സിറിയയിലെയും ലബനണിലെയും ഇറാനിലെയും അധികാരികള്‍ ഇതിന്നെതിരെ തിരിയുകയും അതിനുപകരമായി ഹിസ്‌ബുള്ളയ്‌ക്ക് പ്രാമുഖ്യം നല്‍കുകയുമാണ് ചെയ്‌തത്. റഫീക്ക് അല്‍ ഹരീരിയുടെ കൊലപാതകം അമേരിക്കയ്‌ക്കും ഫ്രാന്‍സിനും ഈ മേഖലയില്‍ രണ്ട് ലക്ഷ്യങ്ങളോടെ ഇടപെടാന്‍ അവസരമൊരുക്കി. ഒന്ന് ഈജിപ്‌തിനെയും സൌദി അറേബ്യയെയും പോലുള്ള രാജ്യങ്ങളുമായി സ്ഥിരമായി സഖ്യമുണ്ടാക്കാന്‍ ഡമാസ്‌ക്കസിനെ നിര്‍ബന്ധിക്കാന്‍ കഴിഞ്ഞു. അല്ലെങ്കില്‍ സിറിയയിലെ ബാത്തിസ്‌റ്റ് അധികാരത്തെ ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി. രണ്ടാമത് ഇസ്രായേലിനെതിരെ ചെറുത്തുനില്‍ക്കാനുള്ള എല്ലാ ശേഷിയും ഇല്ലാതാക്കുന്ന രീതിയില്‍ ഹിസ്‌ബുള്ളയെ നിരായുധീകരിക്കുക. ജനാധിപത്യത്തെ സംബന്ധിച്ചുള്ള വാചാടോപങ്ങള്‍ ഈ പശ്ചാത്തലത്തില്‍ നടത്താനും ഇതുമൂലം കഴിയും.
രാഷ്‌ട്രീയ ഇസ്ലാമിന്റെ അനുയായികള്‍ പറയുന്നതുപോലെ ഇറാനിലെ ഇസ്ളാമിക വിപ്ളവം വലിയ മാറ്റത്തിന് തുടക്കം കുറിച്ച സംഗതിയായിരുന്നുവോ?
ഒന്നാമത് ഇറാനിലെ ഇസ്ലാമിക ഭരണകൂടം ആഗോള മുതലാളിത്ത വ്യവസ്ഥിതിയുമായി കൂടിച്ചേരുന്നതിന് എതിരായ ഒരു സംവിധാനമല്ല. സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇസ്ലാമിക ഭരണകൂടത്തിന്റെ ലിബറല്‍ കാഴ്‌ചപ്പാട് ഇതിന് ഉദാഹരണമാണ്. രണ്ടാമത്, വിദേശരാജ്യത്തിന്റെ ആധിപത്യത്തിനു കീഴില്‍ ആഗോളസമ്പദ് വ്യവസ്ഥയെ ബന്ധിപ്പിക്കുന്നതിന് ഇറാനിലെ ഭരണവര്‍ഗത്തിനും ജനങ്ങള്‍ക്കും താത്പര്യമില്ല. യഥാര്‍ഥത്തില്‍ ഈ രണ്ട് നിലപാടുകളും തമ്മില്‍ വൈരുധ്യമുണ്ട്. അവസാനം പറഞ്ഞകാര്യം ഇറാന്റെ വിദേശനയത്തിന്‍ പ്രതിഫലിക്കുന്നുണ്ട്. ശാസ്‌ത്ര-സാങ്കേതിക രംഗത്തും സൈനികരംഗത്തും ഇറാന്‍ നടത്തിയ ആധുനികവത്കരണം നടപ്പിലാക്കാന്‍ കഴിഞ്ഞത് ഇറാന്‍ ദേശീയതയുടെ ശക്തികൊണ്ടാണെന്നാണ് എന്റെ അഭിപ്രായം. ഷാ ഭരണകാലത്തും ഖൊമേനി ഭരണകാലത്തും ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടായത് ദേശീയതയുടെ ശക്തികൊണ്ടാണ്. ദേശീയ ബൂര്‍ഷ്വാസിക്ക് വ്യക്തമായ പദ്ധതികളുള്ള ചുരുക്കം ചില രാഷ്‌ട്രങ്ങളിലൊന്നാണ് ഇറാന്‍. ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാധിക്കുമൊയെന്നത് കണ്ടറിയേണ്ട കാര്യമാണ്. ഇപ്പോള്‍ ദേശീയ ബൂര്‍ഷ്വാസി നിലവിലുണ്ട്. അത് പ്രവര്‍ത്തിക്കുന്നുമുണ്ട്.
ഇറാന്റെ ആണവശേഷിയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ തര്‍ക്കങ്ങള്‍ നടക്കുന്നത്. എന്തുകൊണ്ടാണ് ഇറാന് മറ്റുപല രാജ്യങ്ങളേയും പോലെ ആണവപദ്ധതികള്‍ വികസിപ്പിക്കാനും ആണവരാജ്യമായും മാറുന്നതിനും തടസ്സമുണ്ടാകുന്നത് ? വന്‍ നശീകരണശേഷിയുള്ള ആയുധങ്ങള്‍ സാമ്രാജ്യത്വരാജ്യങ്ങള്‍ക്കും ഇസ്രായേലിനും മാത്രം കൈവശം വെക്കാനുള്ള അധികാരം എങ്ങനെയാണ് ലഭിച്ചത്! 'തെമ്മാടി' രാജ്യങ്ങള്‍ ഉപയോഗിക്കുന്നതുപോലെ ആണവായുധങ്ങള്‍ ജനാധിപത്യരാഷ്‌ട്രങ്ങള്‍ ഉപയോഗിക്കില്ലെന്ന വാദത്തിന് എന്ത് അടിസ്ഥാനമാണുള്ളത്? ആധുനികകാലത്തെ ഏറ്റവും വലിയ വംശഹത്യകള്‍ക്ക് കാരണം ഈ പറയുന്ന ജനാധിപത്യരാഷ്‌ട്രങ്ങളാണെന്ന കാര്യം ആര്‍ക്കാണ് അറിയാത്തത്? അമേരിക്ക രണ്ടുതവണ ആണവായുധം പ്രയോഗിച്ചുവെന്ന് മാത്രമല്ല, ആണവായുധങ്ങള്‍ പൂര്‍ണമായി നിരോധിക്കുന്നതിനെ എതിര്‍ക്കുന്നതും അമേരിക്ക തന്നെയല്ലേ.
ഇടതുപക്ഷ കടമയെന്താണ് ?
ഇന്ന് ഈ മേഖലയിലെ സംഘര്‍ഷങ്ങളില്‍ പരസ്‌പരം എതിര്‍ക്കുന്ന മൂന്ന് ശക്തികളാണ് ഉള്ളത്. ഒന്നാമതായി തങ്ങളുടെ ദേശീയ പാരമ്പര്യത്തെക്കുറിച്ച് പറയുന്നവര്‍ - യഥാര്‍ഥ്യത്തില്‍ ദേശീയതയുടെ കാലത്തെ പ്രതിലോമകരമായ ഉദ്യോഗസ്ഥമേധാവിത്വത്തെ മാത്രമാണിവര്‍ പിന്തുടരുന്നത് - മറ്റൊരു വിഭാഗം രാഷ്‌ട്രീയ ഇസ്ലാമിന്റെതാണ്. സാമ്പത്തിക ഉദാരവത്കരണവുമായി പൊരുത്തപ്പെടുന്ന ജനാധിപത്യ നിലപാടുകള്‍ ഉള്ളവരാണ് മറ്റുള്ളവര്‍. ഇതില്‍ ഏതെങ്കിലും വിഭാഗത്തിന്റെ സമ്പൂര്‍ണാധിപത്യത്തെ, ജനകീയതാത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തിന് അംഗീകരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ നിലനില്‍ക്കുന്ന സാമ്രാജ്യത്വവ്യവസ്ഥിതിയുമായി ദല്ലാള്‍ ബന്ധമുള്ളവരാണ് നേരത്തെ സൂചിപ്പിച്ച മൂന്ന് വിഭാഗങ്ങളും. ഈ മൂന്ന് വിഭാഗങ്ങളെയും പരസ്+പരം സംഘര്‍ഷത്തില്‍ നിര്‍ത്തുകയാണ് അമേരിക്കന്‍ നയതന്ത്രജ്ഞത. ഇതില്‍ ഏതെങ്കിലും വിഭാഗവുമായി ഐക്യപ്പെട്ടുകൊണ്ട് ഇടപെടല്‍ സജീവമാക്കാനുള്ള ഇടതിന്റെ നീക്കം പരാജയപ്പെടുമെന്ന കാര്യം ഉറപ്പാണ്.
ജനകീയ താത്പര്യം മുന്‍നിര്‍ത്തിയുള്ള പോരാട്ടത്തിനാണ് ഇടതുപക്ഷം പ്രാമുഖ്യം കൊടുക്കേണ്ടത്. ദേശീയ പരമാധികാരത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടമാണ് ഏറ്റെടുക്കേണ്ടത്. സാമ്രാജ്യത്വവും ലോകജനതയും തമ്മിലുള്ള പോരാട്ടത്തിന്റെ കേന്ദ്രമാണ് ഇന്ന് മധ്യേഷ്യ. ലോകത്തെ എല്ലാ സാമ്രാജ്യത്വ വിരുദ്ധപോരാട്ടവും മുന്നേറണമെങ്കില്‍ മധ്യേഷ്യയിലെ അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് തിരിച്ചടി നേരിടണം. ഇതിന്റെ അര്‍ഥം ലാറ്റിനമേരിക്കയിലും യൂറോപ്പിലും നടക്കുന്ന പോരാട്ടങ്ങളുടെ പ്രസക്തി കുറച്ചു കാണണമെന്നല്ല. മറിച്ച് വാഷിങ്ടണിന്റെ പദ്ധതികളെ പരാജയപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സമഗ്രവീക്ഷണത്തിന്റെ ഭാഗമായിരിക്കണം, എല്ലാ പോരാട്ടങ്ങളുമെന്നാണ്.
*****
മുഖാമുഖം ഡോ. സമീര്‍ അമീന്‍, തയ്യാറാക്കിയത് : അജയ്ഘോഷ്
കടപ്പാട് : പി എ ജി ബുളറ്റിന്‍
ബുധനാഴ്‌ച, സെപ്റ്റംബർ 15, 2010
വരേണ്യവത്ക്കരിക്കപ്പെടുന്ന ഇന്ത്യന്‍ രാഷ്ട്രീയം
രാഷ്ട്രീയം സര്‍ഗാത്മകമാകുമ്പോള്‍ മുദ്രാവാക്യങ്ങള്‍ കവിതകളാകുമെന്ന് പറഞ്ഞത് മാവോയാണ്. കാരണം നേരിന്റെ പന്തം കത്തിച്ചുപിടിക്കുന്ന പ്രസ്ഥാനങ്ങളായാണ് അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളെ കണ്ടത്. എന്നാല്‍ ഇന്ന് മുദ്രാവാക്യങ്ങള്‍ കവിതകളാവുന്നില്ലെന്നു മാത്രമല്ല, പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വന്തമായ മുദ്രാവാക്യങ്ങള്‍ പോലും ഇല്ലാതായിരിക്കുന്നു എന്നതാണ് പ്രശ്‌നം. ഇന്ത്യന്‍ ജനാധിപത്യം കാലികമായി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഇതാണ്.
ഇടതുപക്ഷത്തെ മാറ്റിനിര്‍ത്തിയാല്‍, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനങ്ങളെ ബാധിക്കുന്ന കേന്ദ്ര സമസ്യകളെ മുദ്രാവാക്യങ്ങളുടെ ചെറുശംഖുകളില്‍ നിറച്ച് ഊതാനാവുന്നില്ല. മറിച്ച് സിനിമാ പാട്ടുകളുടെ പേറ്റന്റ് വിലയ്ക്ക് വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് അവ. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് വേളയില്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയ സ്ലംഡോഗ് മില്യണയറിലെ ജയ്‌ഹോ എന്ന ഗാനം ദേശീയ കക്ഷിയായ കോണ്‍ഗ്രസ് വിലയ്ക്ക് വാങ്ങിയ കാര്യം ഓര്‍ക്കുക. അങ്ങനെ 'വില' നമ്മുടെ ജനാധിപത്യത്തില്‍ ചിരപ്രതിഷ്ഠ നേടിക്കൊണ്ടിരിക്കുകയാണ്. എന്തും വിലയ്ക്ക് വാങ്ങാം, എം പീമാരെവരെ വിലയ്ക്ക് കിട്ടുന്ന കനികളായി മാറുന്നു! ജനാധിപത്യത്തില്‍ നിന്ന് ജനങ്ങള്‍ വിടവാങ്ങുകയും 'ആധിപത്യം' അവശേഷിക്കുകയും ചെയ്യുന്നു-സമ്പന്നരുടെ ആധിപത്യം. ഇക്കാര്യം കൂടുതല്‍ ബോധ്യമാവണമെങ്കില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ മാറിവരുന്ന വര്‍ഗഘടന പരിശോധിച്ചാല്‍ മതി.
നമ്മുടെ പരമോന്നത നിയമനിര്‍മാണസഭ കോടീശ്വരന്മാരുടെ പറുദീസയായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം. എം പീമാരുടെ (ലോക്‌സഭ) ആകെ ആസ്തി 19,654 കോടി രൂപയാണത്രെ. ശരാശരി 3.6 കോടി രൂപയും. ഇത് പതിനാലാം ലോക്‌സഭയില്‍ വെറും 1.2 കോടി രൂപയായിരുന്നു എന്നുകൂടി ഓര്‍ക്കുക. അഞ്ചുവര്‍ഷത്തിലെ വര്‍ധനവ് 186 ശതമാനം! ആകെ അംഗങ്ങളുടെ 57 ശതമാനവും കോടീശ്വരന്മാരാണ്. ഇതില്‍ 187 പേര്‍ (ആകെ പാര്‍ട്ടി എം പിമാരുടെ 67 ശതമാനം) കോണ്‍ഗ്രസ് അംഗങ്ങളും, 58 പേര്‍ ബി ജെ പിക്കാരും. ശിവസേന അംഗങ്ങളുടെ 82 ശതമാനവും, ബി എസ് പിയുടെ 62 ശതമാനവും ദ്രാവിഡ കഴകത്തിന്റെ 67 ശതമാനവും സമാജ്‌വാദി പാര്‍ട്ടിയുടെ 61 ശതമാനവും ഈ ഗണത്തില്‍പ്പെടുന്നു.
ബിസിനസ്/വ്യവസായ പ്രമുഖരുടെ എണ്ണത്തിലെ വര്‍ധനവു ശ്രദ്ധേയമാണ്. ഇത് പത്താം ലോക്‌സഭയില്‍ 15 ശതമാനമായിരുന്നത് പതിനാലാം ലോക്‌സഭയില്‍ എത്തിയപ്പോള്‍ 20 ശതമാനമായി വളര്‍ന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ പതിനേഴ് ശതമാനം വളര്‍ച്ച. ഏതാണ്ട് നമ്മുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സമാനം. രാജ്യസഭയുടെ കാര്യത്തില്‍ ഇത് പതിനാറ് ശതമാനമാണ്.
നമ്മുടെ പൊതുരംഗം എത്രത്തോളം സ്വകാര്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു (വരേണ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന അര്‍ഥവും ഇതിനുണ്ട്) എന്നതിന്റെ തെളിവാണിത്. ഇത് ഏറ്റവുമധികം പ്രകടമായിരിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തനശൈലിയിലാണ്. ജനങ്ങളും പാര്‍ട്ടികളുമായുള്ള ബന്ധം നേര്‍ത്ത് വരുകയും അത് വെറും കൃതൃമമായിത്തീരുകയും ചെയ്തിരിക്കുന്നു. ജലവും മത്സ്യവും പോലെയാണ് ജനങ്ങളും പൊതുപ്രവര്‍ത്തകരും എന്നു പറഞ്ഞ മാവോ എത്രപെട്ടന്നാണ് നമ്മുടെ ജനാധിപത്യത്തില്‍ അപ്രസക്തമായത്!
രാഷ്ട്രീയത്തിന് ഏതാണ്ടൊരു കോര്‍പ്പറേറ്റ് സ്വഭാവം കൈവന്നിരിക്കുന്നു. തെലുങ്കുദേശം പാര്‍ട്ടിയിലെ ഒരിടത്തരം നേതാവ് ഒരിക്കല്‍ സൂചിപ്പിച്ചത് എത്രയോ അന്വര്‍ഥമാണ്: ''ടി ഡി പി അതിന്റെ അണികള്‍ക്ക് നല്‍കുന്ന പരിശീലനം മാനേജീരിയല്‍ സ്വഭാവത്തോടൂകൂടിയതാണ്. പ്രവര്‍ത്തകര്‍ക്ക് ജനങ്ങളുമായി സ്ഥായിയായ ബന്ധം വളര്‍ത്തുവാന്‍ ഉതകുന്നതല്ല ഇത്. അധികാരത്തിലിരിക്കുമ്പോള്‍ ലഭിക്കുന്ന അപ്പകഷണങ്ങള്‍ക്കുവേണ്ടി ശണ്ഠകൂടുന്ന വെറും കൂലിപട്ടാളക്കാരാണ് ഇവര്‍. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിരിക്കുമ്പോള്‍ ജനകീയപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാന്‍ ഇവര്‍ക്കാവില്ല.'' ഇവിടം കൊണ്ട് കാര്യങ്ങള്‍ അവസാനിക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിനിര്‍ണയം നടത്തുന്നതും പത്രറിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ്. ഓരോ അപേക്ഷാര്‍ഥിയും തങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ തെളിവായി പത്രങ്ങളില്‍ വാര്‍ത്തകളുടെ അസല്‍ പതിപ്പ് ഹാജരാക്കണം എന്നര്‍ഥം. ഇവിടെ പ്രവര്‍ത്തകരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം മീഡിയേറ്റ് ചെയ്യുന്നത് പത്രത്താളുകളായി മാറുന്നു. എന്തൊരു വിരോധാഭാസം? ആന്ധ്രായില്‍ പെയ്ഡ് ന്യൂസിന്റെ (paid news)െ ഏറ്റവും വലിയ ഉറവിടം ഇതാണെന്ന വസ്തുതയും അവശേഷിക്കുന്നു.
മുമ്പ് സൂചിപ്പിച്ചതുപോലെ ഇടതുപക്ഷ പാര്‍ട്ടികളെ മാറ്റിനിര്‍ത്തിയാല്‍ മറ്റ് കക്ഷികളില്‍ ജൈവബന്ധമുള്ള നേതൃത്വം വളരാത്തതിന്റെ കാരണം ഇതാണ്. ജനങ്ങളെയും നേതൃത്വത്തെയും കൂട്ടി ഇണക്കുന്ന കണ്ണികള്‍ ഇല്ലാതായിരിക്കുന്നു. ഇവരുടെ സ്ഥാനമാണ് വ്യവസായ പ്രമുഖരും കുബേരന്മാരും ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ പ്രതിപുരുഷന്മാരും ചേര്‍ന്ന് കൈയടക്കിയിരിക്കുന്നത്. പണവും വരേണ്യവിദ്യാഭ്യാസവുമാണ് ഈ ഭരണവര്‍ഗ ക്ലബിലെ അംഗത്വത്തിന്റെ മാനദണ്ഡം. ഇവരാണ് ഭാരതസര്‍ക്കാരിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത്.
സാമ്പത്തിക ആഗോളവത്ക്കരണത്തില്‍ തുടങ്ങി അമേരിക്കന്‍ കേന്ദ്രീകൃത വിദേശനയത്തില്‍വരെ ഈ സ്വാധീനം പ്രകടമാണ്. അതുകൊണ്ടാണ് റേഷനരിക്ക് സബ്‌സിഡി നല്‍കുന്നത്. ഉത്പാദനക്ഷമമല്ലെന്ന് നമ്മുടെ ഭരണകൂടം നാഴികയ്ക്ക് നാല്‍പത് വട്ടം പറയുന്നതും എന്നാല്‍ അതേസമയം വന്‍കിടക്കാരുടെ കോടിക്കണക്കിനുവരുന്ന കര കുടിശ്ശിക എഴുതിത്തള്ളുന്നതും. 2007 മുതല്‍ 2009 വരെയുള്ള രണ്ടു വര്‍ഷംകൊണ്ട് ഈ ഇനത്തില്‍ എഴുതി തള്ളിയ കിട്ടാക്കടം 6,03,260 കോടി രൂപയാണത്രെ! കടക്കെണിയില്‍ പെട്ടിരിക്കുന്ന മുഴുവന്‍ കര്‍ഷകരുടെയും ബാധ്യത എഴുതിത്തള്ളാന്‍ നമുക്ക് ആകെ വേണ്ടുന്നത് വെറും 70,000 കോടി രൂപയാണെന്ന കാര്യംകൂടി ഓര്‍ക്കുക. വിദ്യാഭ്യാസത്തിന് നീക്കിവെയ്ക്കാന്‍ ജി ഡി പിയുടെ 6 ശതമാനം കണ്ടെത്താന്‍ കഴിയാത്ത സര്‍ക്കാര്‍ ജി ഡി പിയുടെ 17 ശതമാനം പലവിധ സബ്‌സിഡികളായി ഉപരി-മധ്യവര്‍ഗങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാകുന്നതും ഇതേ യുക്തിയുടെ അടിസ്ഥാനത്തിലാണ്.
മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍, സര്‍ക്കാര്‍ കണക്കനുസരിച്ചുതന്നെ, വിവാഹം കഴിക്കാന്‍ നിവര്‍ത്തി ഇല്ലാത്ത രണ്ട് ലക്ഷം പെണ്‍കുട്ടികളാണ് ഉള്ളത്. മുഖ്യധാരാ രാഷ്ട്രീയ സമൂഹം, പക്ഷേ, ഇവരെ തൊട്ട് ഒഴിഞ്ഞുകൊണ്ട് നടന്നുപോകുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന ജനാധിപത്യം ജനങ്ങളുടേതാണെങ്കിലും ഭരണഘടനയ്ക്ക് പുറത്തുള്ള ജനാധിപത്യം (രാഷ്ട്രീയവും) സമ്പന്നരുടേതായി മാറിക്കൊണ്ടിരിക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കാലിക പ്രസക്തിയിലേയ്ക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.
*
ഡോ. ജെ പ്രഭാഷ് ജനയുഗം 15092010

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)