സ്വത്വരാഷ്ട്രീയം ലോകമാകെ വ്യാപിച്ചിരിക്കുന്നു. ഗോത്രം, ലിംഗം, ജാതി, മതം, വംശം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രത്യേക സ്വത്വത്തില്‍പ്പെടുന്ന ജനങ്ങള്‍ രാഷ്ട്രീയമായി അണിചേരുകയും പ്രവര്‍ത്തിക്കുകയും വേണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ളതാണ് സ്വത്വരാഷ്ട്രീയം. ഒരു പ്രത്യേക സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളും അടിച്ചമര്‍ത്തലുകളുമാണ് അവരുടെ കൂട്ടായ സ്വത്വബോധത്തിന് അടിസ്ഥാനമാവുന്നത്. ഈ കൂട്ടായ സ്വത്വബോധമാണ് സ്വത്വരാഷ്ട്രീയത്തെ പ്രവര്‍ത്തനക്ഷമമാക്കുന്നത്.
എവിടെയൊക്കെ സ്വത്വരാഷ്ട്രീയം കടന്നുവരുന്നുവോ അവിടെയൊക്കെ അത് വര്‍ഗാടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിനെതിരായി നില്‍ക്കുന്നു. സ്വത്വരാഷ്ട്രീയത്തിന്റെ താത്വികന്മാര്‍ അവകാശപ്പെടുന്നത് ഒരു സ്വത്വവിഭാഗം അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകള്‍ മനസ്സിലാക്കുവാന്‍ ആ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കു മാത്രമേ കഴിയൂ എന്നാണ്. ഈ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടത്തില്‍ മറ്റുള്ളവരെ ഭാഗഭാക്കാക്കുവാന്‍ കഴിയില്ല, കാരണം അവര്‍ക്ക് ആ അനുഭവമില്ല. അതിനാല്‍ ഈ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടത്തില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെടുന്നു. ഇത് അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരായ എല്ലാ പോരാട്ടങ്ങളെയും ഭിന്നിപ്പിക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്നു. ഒരു ഐക്യപ്പെട്ട പൊതുപ്രസ്ഥാനം രൂപപ്പെടുത്തിയെടുക്കാനുള്ള സാധ്യതയെ അത് ഒഴിവാക്കുന്നു. ഉദാഹരണത്തിന്, വര്‍ണ്ണവിവേചനം അനുഭവിക്കുന്നവര്‍ക്കു മാത്രമേ അതിനെതിരായി പോരാടാനാവൂ. 1960-കളില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ നടന്നതുപോലെ കറുത്തവര്‍ഗക്കാരും വെള്ളക്കാരായ പുരോഗമനേച്ഛുക്കളും യോജിച്ച് ഒരു പൊതു പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള സാധ്യതയെ അതൊഴിവാക്കുന്നു.
മുതലാളിത്തവും ഭരണവര്‍ഗങ്ങളും നടത്തുന്ന വര്‍ഗപരമായ ചൂഷണം എന്ന സങ്കല്‍പ്പനത്തെ സ്വത്വരാഷ്ട്രീയം തള്ളിക്കളയുന്നു. അവരെ സംബന്ധിച്ചിടത്തോളം വര്‍ഗമെന്നത് മറ്റു നിരവധി സ്വത്വങ്ങളില്‍ ഒന്നുമാത്രമാണ്.
ചൂഷണത്തെ ഒരു വസ്തുനിഷ്ഠ പ്രതിഭാസമായും ചൂഷണം ചെയ്യപ്പെടുന്നു എന്ന ബോധത്തെ അതനുഭവിക്കുന്ന വ്യക്തിയുടെ ആത്മനിഷ്ഠതയെ ആസ്പദമാക്കിയ ഒന്നായും കാണുന്ന മാര്‍ക്സിസത്തില്‍നിന്ന് വിഭിന്നമായി സ്വത്വരാഷ്ട്രീയം അടിച്ചമര്‍ത്തലിനെ അതനുഭവിക്കുന്ന വ്യക്തിയുടെ ആത്മനിഷ്ഠതയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒന്നായാണ് കാണുന്നത്.
സ്വത്വരാഷ്ട്രീയത്തിന്റെ മാനദണ്ഡമനുസരിച്ച് തൊഴിലാളിവര്‍ഗത്തിനെത്തന്നെ സ്ത്രീ-പുരുഷന്‍, ദളിത് അല്ലെങ്കില്‍ ജാതിസ്വത്വങ്ങള്‍, ഭാഷാ ദേശീയ ജനവിഭാഗങ്ങള്‍, നരവംശ വിഭാഗങ്ങള്‍ എന്നിങ്ങനെ അവ നിര്‍മ്മിക്കാനാവും. തൊഴിലാളിവര്‍ഗം, മറ്റു വര്‍ഗങ്ങളായ കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ മുതലായ വര്‍ഗ വിഭാഗങ്ങള്‍ എന്നതിന്റെ നിഷേധമാണ് ഇത് അര്‍ത്ഥമാക്കുന്നത്.
സ്വത്വരാഷ്ട്രീയം വളര്‍ന്നുവരുന്നതിന്റെ പശ്ചാത്തലം
സ്വത്വരാഷ്ട്രീയമെന്നത് ആപേക്ഷികമായി പറഞ്ഞാല്‍ ഈയടുത്തകാലത്ത് ഉയര്‍ന്നുവന്ന ഒരു പ്രതിഭാസമാണ്. 1970-കളുടെ ആദ്യംവരെ സ്വത്വരാഷ്ട്രീയമെന്ന സങ്കല്‍പ്പനം ഉണ്ടായിരുന്നില്ല. എണ്‍പതുകള്‍ മുതലാണ് സ്വത്വരാഷ്ട്രീയത്തിന് പ്രാമാണ്യത കൈവന്നത്. ധനമുതലാളിത്തം കത്തിച്ചുവിട്ട സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന് 1980-കളിലുണ്ടായ മുന്നേറ്റവും സോഷ്യലിസത്തിനുണ്ടായ തിരിച്ചടിയുമാണ് സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ചയ്ക്ക് പശ്ചാത്തലമായി പ്രവര്‍ത്തിച്ചത്. ആഗോളവല്‍ക്കരിക്കപ്പെട്ട ധനമൂലധനത്താല്‍ നിയന്ത്രിക്കപ്പെടുന്ന മുതലാളിത്തവും വിവര വിനിമയ സാങ്കേതികവിദ്യയില്‍ സാങ്കേതികവിദ്യ വരുത്തിയ മാറ്റങ്ങളും അതിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുമുണ്ടാക്കി. ആഗോളധനമൂലധനത്തിന്റെ ഈ ഘട്ടത്തോടൊപ്പം തന്നെയാണ് സോഷ്യലിസത്തിന് തിരിച്ചടിയേല്‍ക്കുകയും സോവിയറ്റ് യൂണിയന്‍ ശിഥിലീകരിക്കപ്പെടുകയും ചെയ്തത്. ചൂഷണത്തില്‍ നിന്നുള്ള മാനവരാശിയുടെ വിമോചനം എന്ന സാര്‍വ്വദേശീയ ലക്ഷ്യവും ചൂഷണത്തിനടിസ്ഥാനമായി വര്‍ത്തിക്കുന്ന മുതലാളിത്ത വ്യവസ്ഥക്കെതിരായി എല്ലാ വിഭാഗത്തിലുംപെട്ട അധ്വാനിക്കുന്ന ജനങ്ങളുടെ ഐക്യത്തിന് വേണ്ടി വാദിക്കുന്ന സിദ്ധാന്തവും ദുര്‍ബലപ്പെടുന്നതിലേക്ക് ഇത് നയിച്ചു.
സോഷ്യലിസത്തിനും സാര്‍വ്വത്രിക ലക്ഷ്യമായ സ്വാതന്ത്ര്യത്തിനും ഏറ്റ തിരിച്ചടി സങ്കുചിതവും വിഭാഗീയവുമായ സ്വത്വബോധത്തിന്റെയും പിന്തിരിപ്പന്‍ സങ്കുചിത ദേശീയവാദ ചിന്താഗതിയുടേയും വളര്‍ച്ചക്കിടയാക്കി. യൂഗോസ്ളാവിയയുടെ നാടകീയമായ തകര്‍ച്ചയില്‍ വംശീയ സ്വത്വരാഷ്ട്രീയത്തിന്റെയും ഭ്രാതൃഹത്യ പരമായ ഭിന്നിപ്പുകളുടെയും വളര്‍ച്ച കാണാവുന്നതാണ്. മുന്‍ സോവിയറ്റ് യൂണിയനില്‍ വിവിധ ദേശീയ ജനവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങളുണ്ടായി. ലോകമാകെ തന്നെ മൌലികവാദപരവും വിഭാഗീയവുമായ ചിന്താഗതികള്‍ വളര്‍ന്നുവരുന്നതിന് അത് ഇടയാക്കി. വിവിധങ്ങളായ സ്വത്വബോധങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ഭിന്നിക്കുന്നതിനെ ആഗോളധനമൂലധനം പ്രോത്സാഹിപ്പിച്ചു. ബഹുദേശീയസ്വഭാവമുള്ള രാഷ്ട്രങ്ങളുടെ ഭിന്നിപ്പും ചെറുരാജ്യങ്ങളുടെ ഉദയവും നടക്കുന്നതോടൊപ്പം തന്നെ ധനമൂലധനം അവരുടെ വിപണികളില്‍ നുഴഞ്ഞു കയറുകയും അതിന്റെ നിയന്ത്രണം കൈക്കലാക്കുകയും ചെയ്തു.
സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന് കീഴില്‍ മുതലാളിത്ത രാഷ്ട്രങ്ങള്‍ മിച്ചത്തിലും സാമ്പത്തിക വിഭവങ്ങളിലും പ്രാപ്യത നേടിയെടുക്കുന്നതിന് വേണ്ടി അവകാശവാദമുന്നയിച്ച് മത്സരിക്കുന്ന വിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഉല്പാദിപ്പിക്കപ്പെടുന്ന മിച്ചവും സാമ്പത്തിക വിഭവങ്ങളും പുരോഗമനപരമായി പുനര്‍ വിതരണം നടത്തണമെന്നാവശ്യപ്പെടുന്ന, സമുദായങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും അതീതമായ, സാര്‍വത്രികമായ ഐക്യദാര്‍ഢ്യത്തെ തടയുന്നതിന് ബഹുവിധവും വ്യത്യസ്തവുമായി മത്സരിക്കുന്ന വിഭാഗങ്ങള്‍ നിലനില്‍ക്കുന്നത് ഏതുവിധത്തില്‍ നോക്കിയാലും ഭരണവര്‍ഗങ്ങള്‍ക്ക് സൌകര്യപ്രദമാണ്. സ്വത്വരാഷ്ട്രീയം എങ്ങനെയാണ് ജനങ്ങളെ ഭിന്നിപ്പിക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്നതെന്ന് മനസ്സിലാക്കേണ്ടതാണ്. അത് വര്‍ഗപരമായ ഐക്യത്തിനെതിരായ നിഷേധാത്മകമായ ഇടപെടലായും ജനങ്ങളുടെ ഐക്യപ്രസ്ഥാനം രൂപപ്പെടുത്തുന്നതിനെതിരായ ഒരു കടമ്പയായും പ്രവര്‍ത്തിക്കുന്നു. അത് വര്‍ഗാടിസ്ഥാനത്തിലുള്ള പ്രസ്ഥാനത്തിനും രാഷ്ട്രീയത്തിനും എതിരായി ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ കൈകളിലെ ഒരു ഉപകരണമായി മാറുന്നു.
നേരത്തെ വിശദീകരിച്ചതുപോലെ സ്വത്വരാഷ്ട്രീയം സ്വാഭാവികമായിതന്നെ ഒരു സ്വത്വത്തെ 'മറ്റൊന്നില്‍' നിന്ന് വേര്‍തിരിക്കുകയും ഒഴിവാക്കി നിര്‍ത്തുകയും ചെയ്യുന്നു. 'മറ്റൊന്നില്‍' നിന്ന് വേറിട്ട് നില്‍ക്കുന്നതില്‍ നിന്നാണ് സ്വത്വം യഥാര്‍ത്ഥത്തില്‍ സ്ഥാപിക്കപ്പെടുന്നത്. വംശം, മതം, ജാതി അല്ലെങ്കില്‍ ലിംഗം എന്നിവയില്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതിനാല്‍ 'മറ്റൊന്നി'നെ ഒഴിവാക്കുകയും എപ്പോഴും എതിര്‍ക്കുകയും വേണം.
20-ാം നൂറ്റാണ്ടിന്റെ അവസാനത്തെ രണ്ടു ദശകങ്ങളിലാണ് പുതിയ ബൂര്‍ഷ്വാ തത്വശാസ്ത്ര പ്രവണതയായ 'ഉത്തരാധുനികത'യുടെ ഉയര്‍ച്ച ദൃശ്യമായത്. ഈ ഉത്തരാധുനിക കാഴ്ചപ്പാടാണ് സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ചയിലേക്ക് നയിച്ചത്. 18-ാം നൂറ്റാണ്ടില്‍ വളര്‍ന്നുവന്ന എല്ലാ പ്രബോധോദയമൂല്യങ്ങളെയും 'ഉത്തരാധുനികത' ചോദ്യം ചെയ്യുന്നു. വ്യക്തിസ്വാതന്ത്ര്യം, പുരോഗമനം, യുക്തിചിന്ത തുടങ്ങി എല്ലാ സാര്‍വ്വജനീന മൂല്യങ്ങളെയും വളര്‍ത്തിക്കൊണ്ടുവന്നത് പ്രബോധോദയഘട്ടമാണ്. 'സാര്‍വ്വജനീനമായ' എല്ലാ രാഷ്ട്രീയ സിദ്ധാന്തങ്ങളെയും ഉത്തരാധുനികത തള്ളിക്കളയുന്നു. സോഷ്യലിസം പോലുള്ള എല്ലാ സാര്‍വ്വജനീന സിദ്ധാന്തങ്ങളെയും അത് തള്ളിക്കളയുന്നു. ഒരു വ്യവസ്ഥയുടെ ഘടനയായി മുതലാളിത്തത്തെയോ സോഷ്യലിസത്തെയോ അംഗീകരിക്കുവാന്‍ ഉത്തരാധുനികത തയ്യാറാവുന്നില്ല. ചരിത്രപരമായ പുരോഗതി എന്ന സങ്കല്പനം തന്നെ നിലനില്‍ക്കുന്നില്ല എന്നും ചരിത്രത്തെ തന്നെ ആപേക്ഷികമായോ സാന്ദര്‍ഭികമായോ മാത്രമേ കാണാനാവൂ എന്നുമാണവരുടെ കാഴ്ചപ്പാട്.
ഉത്തരാധുനികത ആകെ അംഗീകരിക്കുന്നത് വ്യത്യസ്ത സ്വത്വങ്ങള്‍, വിഭിന്നതകള്‍, സംഘര്‍ഷങ്ങള്‍ എന്നിവയുടെ നിലനില്‍പ്പിനെ മാത്രമാണ്. അതിനാല്‍ ആകെ സാധ്യമായത്, ഒരു പ്രത്യേക സ്വത്വത്തിന്റെ ഭിന്നാംശങ്ങളെ അംഗീകരിക്കലും 'വ്യത്യസ്തതകള്‍' 'സ്വത്വങ്ങള്‍' എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രത്യേക സമരങ്ങളും സ്വയം ഭരണാവകാശമുള്ള സാമൂഹ്യപ്രസ്ഥാനങ്ങളും മാത്രമാണ്. ഈ മാര്‍ക്സിസ്റ് വിരുദ്ധ ബൂര്‍ഷ്വാതത്വശാസ്ത്ര കാഴ്ചപ്പാടാണ് സ്വത്വരാഷ്ട്രീയത്തിനെ പ്രോത്സാഹിപ്പിക്കുന്നത്.
വംശീയതയെയോ ലിംഗപരതയെയോ അടിസ്ഥാനമാക്കിയ ചിലതരം അടിച്ചമര്‍ത്തലുകള്‍ പരിഹരിക്കപ്പെടുകയോ പരിഷ്കാരങ്ങള്‍ വരുത്തുകയോ ചെയ്താല്‍ പോലും മുതലാളിത്ത വ്യവസ്ഥ കോട്ടം കൂടാതെ നിലനില്‍ക്കപ്പെടുന്നിടത്തോളം കാലം ചൂഷണം അവസാനിപ്പിക്കാനാവില്ല എന്ന വസ്തുത മറച്ചു വെക്കുകയാണ് സ്വത്വരാഷ്ട്രീയം വാസ്തവത്തില്‍ ചെയ്യുന്നത്. ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവം അംഗീകരിക്കാന്‍ സ്വത്വരാഷ്ട്രീയം തയ്യാറാകുന്നില്ല. ഭരണകൂടത്തെ നിഷ്പക്ഷവും സ്വയം ഭരണക്ഷമവുമായ ഒന്നായാണത് കാണുന്നത്.
സ്വത്വരാഷ്ട്രീയം പ്രവര്‍ത്തനരംഗത്ത് വരുന്നത് സര്‍ക്കാരിതര സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ഇപ്പോള്‍ പരിഷ്കാരപേരിട്ട് വിളിക്കുന്ന സിവില്‍ സമൂഹം എന്നിവയിലൂടെയാണ്. ഇതിനുംപുറമെ സ്വയംഭരണക്ഷമമെന്ന് വിളിക്കപ്പെടുന്ന സാമൂഹ്യപ്രസ്ഥാനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഇവയില്‍ തന്നെ പല സംഘടനകളേയും ഭരണകൂടവും പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് ഫണ്ട് ലഭിക്കുന്ന സംഘടനകളും പിന്തുണയ്ക്കുന്നു. വ്യത്യസ്തവും ഭിന്നാടിസ്ഥാനത്തിലുമുള്ള ഘടകങ്ങളായി പ്രവര്‍ത്തിക്കുന്ന അത്തരം എന്‍.ജി.ഒകളും സ്വയം സന്നദ്ധ സംഘടനകളും വ്യത്യസ്ത സ്വത്വങ്ങള്‍ എന്ന ബൂര്‍ഷ്വാ ആശയം പ്രചരിപ്പിക്കുന്നതിനുള്ള ഫലപ്രദമായ ഉപകരണങ്ങളായി പ്രവര്‍ത്തിക്കുന്നു.
സ്വത്വരാഷ്ട്രീയം ഇന്ത്യയില്‍
ജാതി, മതം, ഭാഷ, വംശം, സമുദായം എന്നിവ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള നിരവധി വ്യത്യസ്തതകള്‍ നിലനില്‍ക്കുന്ന ഒരു സമൂഹമാണ് ഇന്ത്യ. നമ്മുടെ സമൂഹത്തില്‍ നിരവധി തരത്തിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലുകളുണ്ട്. അതുകൊണ്ടുതന്നെ സ്വത്വരാഷ്ട്രീയത്തിന് വളരാന്‍ അനുകൂലമായ വളക്കൂറുള്ള മണ്ണാണ് ഇന്ത്യയിലുള്ളത്.
ജാതിയാണ് സ്വത്വരാഷ്ട്രീയം വളരുന്നതിന് അടിസ്ഥാനമായിട്ടുള്ള ഒരു സ്വത്വം. സമൂഹത്തില്‍ ജാതിപരമായ അടിച്ചമര്‍ത്തലും വിവേചനവും ഉള്ളതിനാല്‍ ഈ അടിച്ചമര്‍ത്തലിന് വിധേയരാകുന്ന ജാതികളിലും സമുദായങ്ങളിലുമുള്ളവരെ അവരുടെ സ്വത്വത്തിന്റേയും അവര്‍ അനുഭവിക്കേണ്ടി വരുന്ന അടിച്ചമര്‍ത്തലിന്റെയും അടിസ്ഥാനത്തില്‍ അണിനിരത്താന്‍ ശ്രമിക്കുന്നു. ഇത്തരത്തിലുള്ള ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സ്വത്വരാഷ്ട്രീയത്തിന്റെ ഒരു പൊതുവായ സ്വഭാവം വിവിധതരത്തിലുള്ള മറ്റു അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കേണ്ടി വരുന്ന ജാതികളെയോ സമുദായങ്ങളെയോ ഒഴിവാക്കി സംഘടനകളും പ്രസ്ഥാനങ്ങളും സംഘടിപ്പിക്കുവാനാണ് അവര്‍ ശ്രമിക്കുക എന്നതാണ്.
മറ്റു പിന്നോക്ക ജാതിക്കാര്‍ക്കിടയിലും പട്ടികജാതിക്കാര്‍ക്കിടയിലും തുടര്‍ന്നും ഭിന്നരൂപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഉപജാതികള്‍, വിഭാഗങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള സ്വത്വങ്ങള്‍ രൂപപ്പെടുത്തുകയും രാഷ്ട്രീയമായ അണിചേരലിന് കരുത്തു പകരുകയും ചെയ്യുന്നു. ബി.ജെ.പി, കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ടി, ബി.എസ്.പി എന്നിവ പോലുള്ള എല്ലാ ബൂര്‍ഷ്വാ-പെറ്റിബൂര്‍ഷ്വാ പാര്‍ടികളും ജാതി-ഉപജാതി സമ്മേളനങ്ങള്‍ നടത്തിക്കൊണ്ട് പിന്തുണയാര്‍ജ്ജിക്കുവാനുള്ള ശ്രമം നടത്തുന്നു.
മതപരമായ സ്വത്വമാണ് സ്വത്വരാഷ്ട്രീയത്തിന്റെ മറ്റൊരടിസ്ഥാനം. ന്യൂനപക്ഷ വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിനായി സ്വത്വരാഷ്ട്രീയം ഉപയോഗപ്പെടുത്തുന്നു. ഭൂരിപക്ഷ മതവിഭാഗത്തെ സംബന്ധിച്ചിടത്തോളം അവരുടെ രാഷ്ട്രീയ അണിചേരല്‍ നടത്തപ്പെടുന്നത് ദേശീയതയുടെ മറവിലാണ.് എന്നാല്‍ അതും ഒരു സ്വത്വരാഷ്ട്രീയം തന്നെയാണ്. ബി.ജെ.പി - ആര്‍.എസ്.എസ് ഇരട്ടകള്‍ അവരുടെ ഹിന്ദുത്വ വേദി നിലനിര്‍ത്തുന്നതിനായി ദളിതരും മറ്റുവിഭാഗങ്ങളില്‍പെടുന്നവരുമായ സ്വത്വബോധങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിനായി ശ്രമിക്കുന്നു.
മറ്റൊരു തരത്തിലുള്ള സ്വത്വരാഷ്ട്രീയം വ്യാപകമായിട്ടുള്ളത് തെക്കു കിഴക്കന്‍ മേഖലകളിലാണ്. അത് വംശീയമായ സ്വത്വരാഷ്ട്രീയത്തിന്റെ രൂപത്തിലാണ്. പുതിയ തരം വംശീയസ്വത്വങ്ങള്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ്. വിശാലമായ ഒരു കാഴ്ചപ്പാടില്ലാത്തതുമൂലം അത്തരത്തിലുള്ള സങ്കുചിത വംശീയ സ്വത്വങ്ങള്‍ മറ്റു വിഭാഗങ്ങളുമായി സംഘര്‍ഷത്തിലേക്കെത്തുന്നു. അവര്‍ ദിമാസകളോ നാഗന്മാരോ ബോഡോകളോ കര്‍ബികളോ ആവട്ടെ അന്യോന്യം എതിര്‍ക്കുകയും ഭ്രാതൃഹത്യാപരമായ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു.
വിഘടനവാദത്തിന്റെ അടിസ്ഥാനവും സ്വത്വരാഷ്ട്രീയമാണ്. ഈ പ്രക്രിയയുടെ ഭാഗമായാണ് വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ പ്രത്യേക സംസ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള അവകാശവാദങ്ങളും വേറിട്ടുപോകല്‍ വാദവുമൊക്കെ ഉയര്‍ന്നു വന്നത്. പശ്ചിമബംഗാളിലെ ഗൂര്‍ഖലാന്റ് പ്രക്ഷോഭം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് നേപ്പാളി സ്വത്വബോധത്തെയാണ്. ഈ സമുദായങ്ങളിലെ വിദ്യാസമ്പന്നരായ പെറ്റിബൂര്‍ഷ്വാ വിഭാഗമാണ് സ്വത്വരാഷ്ട്രീയത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. കൂടുതല്‍ ഉയര്‍ന്ന അന്തസ്സ് ആഗ്രഹിക്കുന്ന പെറ്റി ബൂര്‍ഷ്വാ വിഭാഗത്തിനെയാണ് അത്തരത്തിലുള്ള രാഷ്ട്രീയ അണിചേരലുകള്‍ സഹായിക്കുന്നത്. പലപ്പോഴും അവര്‍ വ്യവസ്ഥയിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെടുകയും അതിന്റെ ഭാഗമായി നേട്ടങ്ങള്‍ ഉണ്ടാക്കാനാവുകയും ചെയ്യുന്നു.
വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ അനുഭവങ്ങള്‍ കാണിക്കുന്നത് വംശീയമായ സ്വത്വരാഷ്ട്രീയത്തിന് വേരുകള്‍ ആഴ്ത്താനായാല്‍ ജനങ്ങളെ ഒരു പൊതുപ്രസ്ഥാനത്തില്‍ കൊണ്ടുവന്ന് ചൂഷണത്തിനും സാമൂഹ്യ അടിച്ചമര്‍ത്തലിനുമെതിരായ പോരാട്ടത്തില്‍ അണിനിരത്തുക എന്നത് ദുഷ്കരമായി മാറുമെന്നാണ്.
പാര്‍ടി നിലപാടും ഇടപെടലുകളും
സമൂഹത്തില്‍ വര്‍ഗപരമായ ചൂഷണവും സാമൂഹ്യമായ അടിച്ചമര്‍ത്തലും നിലനില്‍ക്കുന്നുണ്ടെന്ന തിരിച്ചറിവിനെ അടിസ്ഥാനപ്പെടുത്തിയുള്ള നിലപാടാണ് സി.പി.ഐ (എം) എടുത്തിരിക്കുന്നത്. നമ്മുടെ രാജ്യത്ത് നിലവിലുള്ള സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മുതലാളിത്തപരവും അര്‍ദ്ധഫ്യൂഡലുമായ വര്‍ഗചൂഷണം നിലനില്‍ക്കുന്നതോടൊപ്പം തന്നെ ജാതി, വംശം, ലിംഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെ വിവിധ രൂപങ്ങളും നിലനില്‍ക്കുന്നുണ്ട്. വര്‍ഗപരമായ ചൂഷണത്തിലൂടെ ഭരണവര്‍ഗങ്ങള്‍ മിച്ചം പിഴിഞ്ഞെടുക്കുന്നതോടൊപ്പം തന്നെ അവരുടെ മേധാവിത്വം നിലനിര്‍ത്തുന്നതിനായി വിവിധ രൂപത്തിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലുകളെയും ഉപയോഗിക്കുന്നു. അതിനാല്‍ ചൂഷണത്തിനും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായി ഉള്ള രണ്ടു തരത്തിലുള്ള പോരാട്ടങ്ങളും ഒരേ സമയം തന്നെ നടത്തേണ്ടതുണ്ട്.
അതുകൊണ്ടാണ് വര്‍ഗസമരം നടത്തുന്നതിന്റെ പ്രാധാന്യത്തിന് ഊന്നല്‍ കൊടുത്തതോടൊപ്പം തന്നെ ജാതി അടിസ്ഥാനത്തിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലിനും മറ്റ് അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായി ഉള്ള സമരം നടത്തേണ്ടതുണ്ടെന്നതിന് ഊന്നല്‍ നല്‍കിയത്.
ആഗോളധനമൂലധനത്തിന് മേല്‍ക്കൈ ലഭിക്കുകയും സാമ്രാജ്യത്വ ആഗോളവല്‍ക്കരണം രൂപപ്പെടുകയും ചെയ്തതോടെ ഭരണവര്‍ഗങ്ങള്‍തന്നെ സ്വത്വരാഷ്ട്രീയത്തെയും അവരുടെ പ്രസ്ഥാനങ്ങളെയും വന്‍തോതില്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്. അത്തരം പ്രസ്ഥാനങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളിലെ ഒരു വിഭാഗം പെറ്റി ബൂര്‍ഷ്വാസിയെ അധികാരഘടനയുടെ ഗോവണിപ്പടികളില്‍ കയറിപ്പറ്റുന്നതിന് സഹായിക്കുന്നു.
സ്വത്വരാഷ്ട്രയീത്തിന്റെയും അവ പെറ്റു വളര്‍ത്തുന്ന സങ്കുചിത പ്രസ്ഥാനങ്ങളുടെയും വൈവിധ്യത ഇന്ത്യയിലെ ഭരണവര്‍ഗത്തെ തെല്ലുപോലും അലോസരപ്പെടുത്തുന്നില്ല. സ്വത്വരാഷ്ട്രീയവുമായി ബന്ധം പുലര്‍ത്താനും അവര്‍ക്ക് സഹായങ്ങള്‍ നല്‍കാനുമാണ് അവര്‍ താല്‍പര്യം കാണിക്കുന്നത്. ഇതിന്റെ മറുവശമെന്നോണം സ്വത്വരാഷ്ട്രീയം തൊഴിലാളി വര്‍ഗത്തിന്റെ ഐക്യം തകര്‍ക്കുകയും വ്യവസ്ഥക്കെതിരായി വളര്‍ന്നു വരേണ്ട വിപുലമായ ജനകീയ ഐക്യത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. നവലിബറല്‍ ഭരണവ്യവസ്ഥയ്ക്കു കീഴില്‍ നടമാടുന്ന ഭീകരമായ അസമത്വത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിട്ടുകൊണ്ടാണ് അവര്‍ ഇത് നിര്‍വഹിക്കുന്നത്. അതോടൊപ്പം തന്നെ ആഗോളധനമൂലധനവും, വന്‍കിട കോര്‍പ്പറേറ്റ് മൂലധനവും അതിന്റെ ഉപകരണങ്ങളായ ലോകബാങ്ക് ഐ.എം.എഫ്, ഡബ്ളിയു.ടി.ഒ എന്നിവയും വന്‍കിട മുതലാളിത്തവും മൂലധനവാഴ്ചയ്ക്ക് അനുയോജ്യമായ വിധം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ കാണുന്നതിന് അവര്‍ തയ്യാറാവുന്നില്ല.
ജാതി സ്വത്വവാദരാഷ്ട്രീയത്തെക്കുറിച്ച് 19-ാം പാര്‍ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം താഴെ പറയും പ്രകാരം പറഞ്ഞിരുന്നു.
"ജാതി സ്വത്വത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ ധ്രുവീകരണം വളര്‍ന്നു വരുന്നതുമൂലം ഗുരുതരമായ ഒരു വെല്ലുവിളി ഇന്ന് ഉയര്‍ന്നുവരുന്നുണ്ട്. കൂടുതല്‍ കൂടുതല്‍ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികള്‍ ജാതി സ്വത്വത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനും ജാതികൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കാനും ശ്രമം നടത്തുകയാണ്. എല്ലാ സമുദായങ്ങളിലുംപെട്ട മര്‍ദ്ദിത വിഭാഗങ്ങളുടെ അതിവിശാലമായ വേദിയും ഇടതുപക്ഷജനാധിപത്യവേദിയും കെട്ടിപ്പടുക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന പാര്‍ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും ജാതി അടിസ്ഥാനത്തിലുള്ള ഈ അണിനിരത്തലുകള്‍ ഗൌരവമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ദളിതരുടെയും വിവിധ പിന്നോക്ക വിഭാഗങ്ങളുടെയും നിത്യജീവിതത്തിന്റെയും സാമൂഹിക അടിച്ചമര്‍ത്തലിന്റെയും പ്രശ്നങ്ങള്‍ പാര്‍ടി സമൂര്‍ത്തമായി ഏറ്റെടുക്കണം. വര്‍ഗപരമായ പ്രശ്നങ്ങളും സാമൂഹികമായ പ്രശ്നങ്ങളും ഒന്നിച്ച് ഏറ്റെടക്കുന്നതുമൂലം ജാതിപരമായ ശിഥിലീകരണത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെ നമുക്ക് നേരിടാനാകും.''
ജാതിയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സാമൂഹ്യ അടിച്ചമര്‍ത്തല്‍ എന്ന വിഷയത്തെ വര്‍ഗപ്രശ്നങ്ങളുമായി സംയോജിപ്പിക്കുന്നതില്‍ പാര്‍ടി എടുക്കേണ്ട നിലപാട് ഇതായിരിക്കണം.
പാര്‍ടി സാമൂഹ്യ പ്രശ്നങ്ങള്‍ നേരിട്ടുതന്നെ ഏറ്റെടുക്കണം. സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളുടെ മനോഗതികളുമായി താദാത്മ്യം പ്രാപിക്കുന്നതിനെകുറിച്ച് 18-ാം പാര്‍ടി കോണ്‍ഗ്രസ് പാര്‍ടിയോട് ആഹ്വാനം ചെയ്തിരുന്നു. ഇതില്‍ ഒരു ജനാധിപത്യപരമായ ഉള്ളടക്കമുണ്ട്. സ്ത്രീകള്‍ അനുഭവിച്ചു വരുന്ന ലിംഗപരമായ വിവേചനവും അടിച്ചമര്‍ത്തലും, ദളിതുകളും പിന്നോക്ക ജാതിക്കാരും അനുഭവിക്കുന്ന ജാതീയ വിവേചനം, ഗോത്രവര്‍ഗജനത അനുഭവിക്കുന്ന അടിച്ചമര്‍ത്തല്‍, ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന വിവേചനം ഇതൊക്കെ പാര്‍ടി തന്നെ നേരിട്ടേറ്റെടുക്കുകയും പോരാട്ടങ്ങള്‍ നടത്തുകയും വേണം.
സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും സാമൂഹ്യമായി അടിച്ചമര്‍ത്തലിന് വിധേയമാക്കപ്പെടുകയും ചെയ്യുന്ന സമുദായങ്ങളില്‍ നിന്നും ജനവിഭാഗങ്ങളില്‍ നിന്നുമാണ് സ്വത്വരാഷ്ട്രീയത്തിന് അനുകൂലമായ പ്രതികരണം ലഭ്യമാവുന്നത് എന്ന കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്. സ്വന്തം വാസസ്ഥലവും സംസ്കാരവും ജീവിതരീതികളും നാശവിധേയമായിക്കൊണ്ടിരിക്കുന്ന ഗോത്രസമുദായങ്ങളുടെ സ്വത്വബോധത്തിന്റെ പ്രശ്നം പ്രാധാന്യമര്‍ഹിക്കുന്നു. അതുകൊണ്ടാണ് പതിനെട്ടാം പാര്‍ടി കോണ്‍ഗ്രസ് ഇത്തരം സാമൂഹ്യപ്രശ്നങ്ങള്‍ പാര്‍ടി ഏറ്റെടുക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞത്.
അവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സമരങ്ങള്‍ എന്നിവയൊക്കെ വര്‍ഗസമരവുമായി കണ്ണി ചേര്‍ക്കുക വഴി ജനാധിപത്യപ്രസ്ഥാനത്തിന്റെ വിശാല വേദി രൂപപ്പെടുത്താനും അതുവഴി സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനും നമുക്ക് കഴിയും.
സര്‍ക്കാരിതര സംഘടനകള്‍ സ്വത്വരാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനുള്ള ഒരു മുഖ്യോപാധിയായി മാറിയിരിക്കുന്നു. പൊതുവായി ഉയര്‍ന്നു വരേണ്ട പൊതുപ്രസ്ഥാനങ്ങളെ സ്വയം ഭരണ സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് തകര്‍ത്തും ഇടതുപാര്‍ടികളടക്കമുള്ള രാഷ്ട്രീയ പാര്‍ടികളോട് എതിര്‍പ്പ് വളര്‍ത്തിക്കൊണ്ടുവന്ന് ബഹുജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിച്ചുമാണ് അവര്‍ ഈ ജോലി നിര്‍വഹിക്കുന്നത്.
അടിച്ചമര്‍ത്തപ്പെടുന്നവരും ന്യൂനപക്ഷക്കാരുമായ ജനവിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങളുടെ മുന്‍നിരയില്‍ വരുന്ന എന്‍.ജി.ഒകള്‍ വാസ്തവത്തില്‍ ചെയ്യുന്നത് സ്വത്വരാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയും പൊതുപ്രസ്ഥാനത്തില്‍ അണിനിരക്കുന്നതില്‍ നിന്ന് വിവിധ വിഭാഗം ജനങ്ങളെ അകറ്റി നിര്‍ത്തുകയുമാണ്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശധന സഹായം ലഭിക്കുന്ന നിരവധി എന്‍ജിഒകള്‍ സ്വത്വരാഷ്ട്രീയത്തിന്റെ പ്രചാരകരാണ്; എന്തുകൊണ്ടെന്നാല്‍ പാശ്ചാത്യ ഫണ്ടിങ്ങ് ഏജന്‍സികളും അന്തര്‍ദേശീയ സംഘടനകളും സ്വത്വരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുവാനാണ് ആഗ്രഹിക്കുന്നത്. ആര്‍.എസ്.എസും മറ്റ് അനവധി മൌലികവാദ സംഘടനകളും നടത്തി വരുന്ന എന്‍.ജി.ഒകള്‍ വിഭാഗീയമായ മതസ്വത്വരാഷ്ട്രീയത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. മാവോയിസ്റുകള്‍ അടക്കമുള്ള ചില തീവ്ര ഇടതുപക്ഷ സംഘടനകളും ഗോത്രവര്‍ഗക്കാരെയും ദളിതുകളെയും സ്ത്രീകളെയും മറ്റു വിഭാഗങ്ങളെയും അണിനിരത്തുന്നതിന്റെ പേരില്‍ സ്വത്വരാഷ്ട്രീയത്തിന്റെ വശീകരണത്തിന് വശംവദരായിത്തീരുന്നു. പൊതുപ്രസ്ഥാനത്തില്‍ നിന്ന് അവര്‍ സംഘടിപ്പിച്ചിട്ടുള്ള ആളുകളെ മാറ്റി നിര്‍ത്താനും മറ്റിതര വിഭാഗങ്ങളെ എതിര്‍ക്കാനും സ്വത്വരാഷ്ട്രീയം ഉപയോഗപ്പെടുത്തുന്ന എന്‍.ജി.ഒകളുടെ ശ്രമത്തെ നാം പ്രതിരോധിക്കേണ്ടതുണ്ട്.
സി.പി.ഐ (എം) നെ സംബന്ധിച്ചിടത്തോളം ചൂഷിതരോ അടിച്ചമര്‍ത്തപ്പെട്ടവരോ ആയ ഒരു ജനവിഭാഗത്തെ അവരുടെ പ്രത്യേകാവശ്യങ്ങളും പ്രത്യേക വേദിയും ഉപയോഗപ്പെടുത്തി നാം സംഘടിപ്പിക്കുന്നത് അത്തരം വിഭാഗങ്ങളെ പൊതുവായ പോരാട്ടത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനായിട്ടല്ല. വാസ്തവത്തില്‍ അടിച്ചമര്‍ത്തലിന്റേതായ പ്രത്യേക വിഷയങ്ങളില്‍ അവരുടെ ബോധനിലവാരത്തെ കണക്കിലെടുത്ത് അവരെ സംഘടിപ്പിക്കുന്നതിനും അവരെ വിപുലമായ ജനാധിപത്യപ്രസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റി തീര്‍ക്കുന്നതിനും ആയിട്ടാണ്. അവരുടെ പോരാട്ടങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന പ്രക്രിയക്കിടയില്‍ തന്നെ, ചൂഷിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ മുഴുവന്‍ വിഭാഗങ്ങളുടേയും യോജിച്ച പോരാട്ടത്തിലൂടെ നിലനില്‍ക്കുന്ന ചൂഷണാധിഷ്ഠിത സാമൂഹ്യ-സാമ്പത്തിക സംവിധാനവും രാഷ്ട്രീയവ്യവസ്ഥയും തകര്‍ത്തെറിഞ്ഞല്ലാതെ കൂടുതല്‍ ജനാധിപത്യപരവും നീതിപൂര്‍വകവുമായ ഒരു സമൂഹം നിര്‍മ്മിക്കാനാവില്ലെന്ന ബോധത്തിലേക്ക് അവരുടെ ബോധനിലവാരത്തെ ഉയര്‍ത്തുകയും ചെയ്യും.
എല്ലാ തരത്തിലുള്ള വിഭാഗീയവും സങ്കുചിതവുമായ സ്വത്വരാഷ്ട്രീയത്തിനെ എതിര്‍ക്കുന്നതിന് പാര്‍ടി, നേതൃത്വപരമായ പങ്ക് വഹിക്കുകയും സോഷ്യലിസ്റ് ലക്ഷ്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള ഒരു പൊതുജനാധിപത്യപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യും.
*
പ്രകാശ് കാരാട്ട്
തിങ്കളാഴ്‌ച, ജൂൺ 07, 2010
ബുധനാഴ്‌ച, ജൂൺ 02, 2010
സവര്‍ണസ്വത്വതിന്റെ ഉന്മാദം
നെഹറു ഇന്ത്യയെ കണ്ടത്തിയതു നാനത്വതിലേകത്വമെന്നാണ്! ഈ നനത്വവും ഏകത്വവും ഇന്ത്യക്കുമാത്രം സ്വന്തമാണ്! അത് കണ്ടില്ലെന്നു നടിക്കുന്നതു എന്തിന്റെ പേരിലായാലും, താല്‍പര്യം ഒളിച്ചുവെക്കപ്പെട്ടതുതന്നെയാണ്.ദളിതനായതു കൊണ്ട്, ആദിവാസിയാതുകൊണ്ട്, മുശ്ലീമായതുകൊണ്ട് അനുഭവിക്കുന്നത്; അതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഷകണ്ടെത്തണ്ടതു അവരുടെ ഭാഷ സ്വയത്തമാക്കിയാണു! അല്ലെങ്കില്‍ വയര്‍ കുത്തികീറി ഭ്രൂണം പെട്ട്രോളി മുക്കി കത്തിച്ചതു ആതിന്റെ അച്ഛനും അമ്മയും കൂലികൂട്ടിചോദിച്ചതുകൊണ്ടല്ല; മറിച്ചു സവര്‍ണസ്വത്വതിന്റെ ഉന്മാദം തെരുവിലിറക്കിയാണ്!
നമൂക്കറിയാം, മുശ്ലിമിനെ ചുട്ട് നീക്കുന്നതു ആപ്രദ്ദേശം മുഴുവന്‍ ആഗോളവല്‍ക്കരണത്തിന്റെ വികശനത്തിനുവേണ്ടിയാണു! അതുകൊണ്ടാണല്ലോ റ്റാറ്റയുടെ നാനോ ഒരു തട്ടുംതടയുമില്ലതേ ഗുജറത്തില്‍ സുഖമായി ഒടുന്നതു! ഇതറിയുന്ന നമുക്കു വര്‍ഗബോധത്തില്‍ അടിയുറച്ച തെളിച്ചമുണ്ടാവണം! എങ്കിലേ സ്വത്വരാഷ്ട്രിയത്തിലേക്കുന് കുതറിപോവുന്ന സ്വത്വബോധത്തെ വര്‍ബോധത്തിലേക്ക് ഉയര്‍ത്താന്‍ കഴിയു! ഇന്ത്യയുടെ സ്വത്വമറിയാതേ, കമ്യൂണിസ്റ്റ് മാനിഫേസ്റ്റോ പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍ മാവോ ലേബലില്‍ ഇറങ്ങിയ തീവ്രവാദികളുടെ കുഴിപണിക്ക് പോവുന്നതാണു നല്ലത്!
നാലാം ലോകവദമെന്ന വലതു കൂട്ടികൊടുപ്പു ആശയവുമായി താരതമ്യപെടുത്തുന്നവര്‍ കമ്യുണിസത്തിന്റെ സ്വത്വം കണ്ടില്ലെന്നു നടിച്ചു, സ്വത്തു താല്‍പര്യത്തിലേക്ക് പാര്‍ട്ടിയെ ഉപയോഗിക്കുന്നവരാണ്! എന്നോപണ്ട് ചക്കവീണു മുയല്‍ ചത്തെന്നുകരുതി ഇപ്പോഴും അതില്‍തന്നെ മനസ്സര്‍പ്പിച്ചു വെള്ളമൂറിയിരിക്കുന്നവര്‍ ഒര്‍ക്കുക, ഇന്ത്യന്‍ വിപ്ലവം ഇന്ത്യന്‍ സാഹചര്യമനുസരിച്ചാണ് ഉയര്‍ന്നുവരേണ്ടതു! ചിലര്‍ക്ക് ഇന്ത്യന്‍ ബൂര്‍ഷജനാധിപത്യത്തില്‍ പങ്കാളിയാവുന്നതും, അധികാരത്തില്‍ വരുന്നതുമൊക്കെ വെക്തിപ്രഭാവം കാണിക്കനും, സുഖിക്കനും, ആജീവനാന്ത പെന്‍ഷനുമായിരിക്കം!
CPI(M)- അതിനെ സമീപിക്കുന്നതു ജനങ്ങളെ സംഘടിപ്പിക്കാനാണ്! ആ അര്‍ത്ഥത്തിലാണ് സ്വത്വവാദതെ അറിയാന്‍ നോക്കണ്ടത്! അല്ലെങ്കില്‍ ഇന്ത്യന്‍ പ്രത്യേക സഹചര്യത്താല്‍ അടിച്ചമര്‍ത്തപെട്ടവരുടെ സ്വത്വവുമായി താളവെക്കുന്നത് വര്‍ഗശത്രുക്കളാവും! ഒര്‍ക്കുക കേരളത്തില്‍ ജനുവും അന്റണിയും കളിച്ച കോല്‍ കളി! കിനാലൂര്‍ നിങ്ങളെല്ലാം ആഘോഷിച്ചപ്പോള്‍; വയനാട് ഭൂസമരം അറിഞ്ഞതായിപോലും നടിച്ചില്ല. അതൊരു വര്‍ഗരാഷ്ട്രിയണ്, വര്‍ഗബോധമാണ്, വലതുപക്ഷ വര്‍ഗബോധം! ഈ വര്‍ഗബോധമാണ് തൊഴിലാളിവര്‍ഗബോധത്തിലുനിയ സ്വത്വബോധത്തെ ഭയപെടുന്നത്!

തിങ്കളാഴ്‌ച, മേയ് 31, 2010
പു ,ക, സ , സി ,പി, എം ന്‍റെ പോകെറ്റ് സംഘടന അല്ല!
Big Brother:
പു ,ക, സ , സി ,പി, എം ന്‍റെ പോകെറ്റ് സംഘടന അല്ല എന്ന് പറയാന്‍ കെ, ഇ, എന്‍ ആരാണ് ? സംഘടനയെ വിമര്‍ശിക്കണമെങ്കില്‍ കെ, ഇ,എന്‍ രാജി വച്ചിട്ട് മതി! ഒടുവില്‍ പാര്‍ട്ടി തിരിച്ചറിഞ്ചു തുടങ്ങിയിരിക്കുന്നു സ്വത്വ വാദം കമ്മുണിസ്റ്റു വിരുദ്ധമാണെന്ന് കെ.ഇ .എന്നും , പോക്കരും നടത്തുന്ന
ധൈഷനീക ഫിലോസഫികള്‍ ന്യൂന പക്ഷ വര്‍ഗീയതയെ വളര്ത്തുകയെ ഉള്ളൂ എന്ന് ഇപ്പോള്‍! ബാക്കിയാവുന്നത് ഒന്ന് മാത്രം ആണ് ഇത് നേരത്തെ തിരിച്ചറിഞ്ഞു പ്രതികരിച്ച വിജയന്‍ മാഷോട് കാണിച്ച നെറികേട് .....സഖാവെ കെ,ഇ ,എന്‍ ഏതാണെന്നും വിജയം മാസ്റ്റര്‍ എന്താണെന്നും അറിയാത്തത്
പച്ച മലയാളത്തില്‍ പറഞ്ചാല്‍ വിവരക്കേട് മാത്രമാണ്! താങ്കള്‍ കൂപ മണ്ടൂകം ആകരുത്. സ്വത്വ വാദത്തെ
കമ്മുണിസ്റ്റു ആശയം ആക്കി പൊതുജന സമക്ഷം അവതരിപ്പിച്ചു പാര്‍ട്ടി പ്രവര്‍ത്തകരില്‍
ആശയ കുഴപ്പം സൃഷ്ട്ടിച്ചതാണ് കെ,ഇ,എന്‍ ചെയ്ത കുഴപ്പം, നാലാം ലോക വാദം പോലെ തന്നെ തികച്ചും
ആശയ തലത്തിലുള്ള വൈരുധ്യം ആണ്! സ്വത്വ വാദം അതിനെ ഇനിയും താങ്കള്‍ പിന്തുണക്കുക ആണെങ്കില്‍ നാളെ ഖേദിക്കേണ്ടി വരും!

prasanth:
cpi(m)-നു പോക്കറ്റ് സംഘടന ഇല്ല. അതിനു വിവിധ ബഹുജന സംഘടനകളേ ഉള്ളു! അവയല്ലാം സ്വതന്ത്രമായാണ് നില്‍ക്കുന്നത്! അവരുടെ പ്രവര്‍ത്തനവും മറ്റും നിര്‍ണയിക്കുന്നത് അവര്‍ തന്നെയാണ്. കെ.ഇ.എന്‍ പാര്‍ട്ടിയേ തള്ളിപരഞ്ഞിട്ടില്ല, പോക്കര്‍ പറഞ്ഞതു പാര്‍ട്ടി തള്ളികളയുകയും ചെയ്തു! കാര്യങ്ങള്‍ എല്ലാര്‍ക്കും അറിയാം. എന്നിട്ടും വലതുമാധ്യമങ്ങള്‍ ഏത് ലക്ഷ്യപൂര്‍ത്തികരണമാണ് ഉദ്യേശിക്കുന്നത്? 92-ല്‍ ഹിന്ദുഫാസിസത്തിന്റെ പ്രതിരോധമുന്നണിയിലൂടെ കടന്നുവന്ന സാറാജോസഫ്, എം എന്‍ വിജയന്‍.....അതു പോലുള്ള മറ്റു നായകന്മാര്‍ പലരും പഴയ പൊട്ടകുളത്തിലേക്കു പോയത് പാര്‍ട്ടി തെറ്റായതുകൊണ്ടാണ് എന്നാണെങ്കില്‍ ആ തെറ്റാണ് പാര്‍ട്ടിയുടെ വലിയശരി! കെ.ഇ.എന്‍ എന്തായാലും വിജയന്മാഷിന്റെ നിലവാരത്തിലേക്കു താഴന്നിട്ടില്ല! കെ.ഇ.എന്‍ പാര്‍ട്ടി അംഗമാണ്, എം.എന്‍.വിജയന്‍ പാര്‍ട്ടി അനുഭാവിയായിരുന്നു പിന്നിട് വിരുദ്ധനായി, അല്ലെങ്കില്‍ ആക്കി. ഒരു പക്ഷെ വിവരം മൂത്തത് കൊണ്ടാവം!ഇന്ത്യന്‍ സാഹചര്യത്തില്‍ സ്വത്തവാദത്തെ നിക്കിവെക്കാന്‍ കഴിയില്ല. പാര്‍ട്ടിക്ക് അതില്‍ തന്നെ തടഞ്ഞുനില്‍ക്കാനും! കെ.ഇ.എന്‍ പറഞ്ഞത് എന്തെന്നറിയില്ലെങ്കില്‍, പാര്‍ട്ടി പറഞ്ഞതു എന്തെന്ന്‍ കൃത്യമായി മനസിലാക്കുക! എന്തായലും സ്വത്വവാദത്തെ മാക്സിസമാക്കിയിട്ടൊന്നുമില്ല കെ.ഇ.എന്‍!
Sanoop Rajvarma:
പാര്‍ട്ടി അതിന്‍റെ നിലപാട് വ്യക്തം ആയി പറഞ്ഞു കഴിഞ്ഞിരിക്കുന്നു . വര്‍ഗ്ഗ രാഷ്ട്രീയം ആണ് പാര്‍ടിയുടെ നിലപാട്. സ്വതവ രാഷ്ട്രീയം വിശാലം ആയ വര്‍ഗ്ഗ രാഷ്ട്രീയത്തില്‍ അടിയുറച്ചു നിന്നെ ചര്‍ച്ച ചെയ്യാന്‍ സാധിക്കു. മറുപുറം പറയാന്‍ ഇനി ഒരു സാധ്യതയും തുറന്നു കിടപ്പില്ല.
വെള്ളിയാഴ്‌ച, മേയ് 28, 2010
സ്വയം പര്യാത്മകമായ സമൂഹം
Big Brother: സാംസ്കാരീക ശബ്ദങ്ങള്‍ അത് വിമത പക്ഷത്തുള്ള താനെങ്കില്‍പോലും ബഹുമാനിക്കുന്നതായിരുന്നു കമ്മുണിസ്റ്റുരീതി!
Prsanthkumar:വര്‍ത്തമാനം മുന്നിലുണ്ട്! പഴയ ഉദാഹരണം പറയുമോ?
Big Brother: മാര്‍ക്സിയന്‍ സൌന്ദര്യ ശാസ്ത്രം മനസ്സിലായിട്ടും അറിയില്ലെന്ന് നടിക്കരുത്! ബാല്‍സാക്കിന്റെ വീക്ഷണങ്ങള്‍ പലപ്പോഴും പിന്തിരിപ്പന്‍ ആയിരുന്നു എന്നിട്ടും അത് സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ engals ബഹുമാനിച്ചിരുന്നു കാരണം എഴുത്തുകാരന് കാലത്തിന്റെ മാറ്റത്തിന് നിരക്കാത്ത പിന്തിരിപ്പന്‍ വിശ്വാസങ്ങള്‍ ഉണ്ടായിരിക്കാം പക്ഷെ തന്റെ കൃതികളില്‍ ചിലപ്പോള്‍ അയാള്‍ ചരിത്രപരമായ സാമൂഹ്യ മാറ്റത്തിന്റെ സാധ്യത കണ്ടെത്തിയിരിക്കും , എന്നാണു അദ്ദേഹം വിലയിരുത്തുന്നത്! ബോധമല്ല അസ്തിത്വത്തെ നിര്‍ണയിക്കുന്നത് , ബോധത്തെ നിര്‍ണയിക്കുന്നത് സാമൂഹ്യമായ അസ്ഥിത്വമാണ് ..ഇത് ഞാന്‍ പറഞ്ചുതരെണ്ടാതില്ലല്ലോ? അസഹിഷ്ണുതകൊണ്ട് കംമുനിസ്ടുകാരന്‍ ചരിത്രത്തെ മാറ്റി തീര്‍ക്കുകയില്ല! ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉയരുന്നു എന്ന് ചരിത്രത്തോട് പാടിയത് നമ്മള്‍ ആണ്
ഒരിക്കലും പരാചയം സംഭവിക്കാത്ത ആശയം ഉള്ള നമുക്ക് ആയുധത്തെ പുനരേണ്ടി വരുന്നത് പുത്തന്‍ സഖാക്കളിലെ ആശയ ദാരിദ്ര്യം കൊണ്ടാണ്....!
Prsanthkumar:എഴുത്തുകാരന് കാലത്തിന്റെ മാറ്റത്തിന്നിരക്കാത്ത പിന്തിരിപ്പന്‍ വിശ്വാസങ്ങള്‍ഉണ്ടായിരിക്കാം പക്ഷെ തന്റെ കൃതികളില്‍ ചിലപ്പോള്‍ അയാള്‍ചരിത്രപരമായ സാമൂഹ്യ മാറ്റത്തിന്റെ സാധ്യത കണ്ടെത്തിയിരിക്കും
<<>>ഇതിനു ഉദാഹരണമാണോ സക്കറിയ പറഞ്ഞത്?ആ നിലവാരത്തിലേക്ക് എനിക്ക് തോനുന്നതു തകഴിയേയും, ഒവി വിജയനും, എം ടിയും, മുന്നോട്ട് വേക്കാം എന്നു തോനുന്നു! ഇവര്‍ മനപൂര്‍വം ഇടത് ആശയം കൊണ്ടാടിയവരല്ല, എങ്കിലും സാമൂഹത്തിന്റെ കണാടിയാവന്‍ അവരുടെ പല എഴുത്തിനും കഴിഞ്ഞിട്ടുണ്ട്! ബോധമല്ല അസ്തിത്വത്തെ നിര്‍ണയിക്കുന്നത് , ബോധത്തെ നിര്‍ണയിക്കുന്നത്
സാമൂഹ്യമായ അസ്ഥിത്വമാണ് .. ഇതു തന്നെയാണ് സംഭവിചത്! അവര്‍ സമൂഹത്തില്‍ ചെലുത്തിയ പ്രതികരണമാണ് സധാ അനുഭാവികള്‍ പ്രകടിപ്പിച്ചതു!
Big Brother: അനുഭാവികളെ കയറൂരി വിടുന്നതിലെക്കാണോ ഒടുവില്‍എത്തിചേര്‍ന്നത്? സ്ഥായിയായ മാനുഷീക മൂല്യങ്ങള്‍ മൂര്‍ത്തവും പ്രകാശിതവുമാകുന്നതു
ചരിത്രത്തിലൂടെയും സങ്കലിത സാമൂഹ്യ ബന്ധങ്ങള്‍ ഉടലാര്‍ന്ന മനുഷ്യരിലൂടെയും ആയിരിക്കും ആ മനുഷ്യന്‍ ആണ് കംമുനിസ്ടുകാരന്‍ ...... സക്കറിയയില്‍ തട്ടി നില്‍ക്കേണ്ട ചര്‍ച്ചയായി താങ്കള്‍ ഇതിനെ കാണുന്നു കഷ്ട്ടം, ഇതാണ് ഞാന്‍ പറയുന്നത് നമ്മള്‍ ഒരു പാട് ചുരുങ്ങി പോയി എത്രയോ കാലത്തിനു ശേഷം ആണ്
മാര്‍ക്സിയന്‍ സൌന്ദര്യ ശാസ്ത്രം എന്നാ പദം ഉച്ചരിക്കേണ്ടി വന്നത്! കാരണം
അങ്ങിനെ ഒരു ശാസ്ത്രം ഉണ്ടെന്നു പു ക സ പോലും മറന്നു പോയിരിക്കുന്നു
Prsanthkumar: സക്കറിയയും, നിലക: ആണ് ഈ വരത്തമാനതിന്റെ നിങ്ങളുടെ ഊര്‍ജമെന്നു കരുതിയാണ് ആ പറഞ്ഞതു! ജനങ്ങളുടെ അടിയും കൂവലും വാങ്ങിയ ഒരു വലതു സംസ്ക്കാര നായകനെ പറയാമോ...?
മാക്സിയന്‍ സ്വന്ദര്യ ശാത്രം എന്ന വാക്കിലേക്ക് ഉയത്തക്ക് വാദങ്ങളോന്നും ഇവിടെ ഈ വലതു പക്ഷ സമൂഹത്തില്‍ നടക്കുന്നില്ല! ഇവിടെ അരങ്ങേറുന്നത് ഇപ്പോള്‍ ഒരു കൊട്ടേഷന്‍ ക്രിയകളാണ്! അതിനെ ആ അര്‍ത്ഥത്തില്‍ തന്നെ കാണനം! സഹിത്യ ഭഷയും ഭാഷയുമുണ്ട്! അതിലേ ഉദഹരണ മാണ് ധര്‍മ പുരാണവും ബഷിരിന്റെ എഴുത്തുകളും.... ഇതു സാധാരണ ജനവും പ്രയോഗിച്ചു എന്നെയുള്ളു! പറയണ്ടോടത്തു പറയാനും, അടിക്കോണ്ടോടത്തു അടിക്കാനും, കുഴിച്ചിടണ്ടതു കുഴിച്ചിടാനും കഴിയുന്ന സ്വയം പര്യാത്മകമായ സമൂഹം വളര്‍ന്നു വരുന്നത് തീര്‍ച്ചയായും ഗുണം തന്നെയാണ് കാണിക്കുന്നത്! അടികൊടുത്തു ശീലിച്ച തമ്പ്രാക്കന്മാര്‍ക്കു ദഹനക്കേടായി തോനുമേങ്കിലും, പരിവര്‍ത്തനം വന്ന സമൂഹത്തോട് എങ്ങനെ സമീപിക്കണമെന്നത് സാംസ്കാരിക വലതു പക്ഷം പഠിക്കേണ്ടിയിരിക്കുന്നു! അതു പക്ഷെ ക്രൈമില്‍ നിന്നും, മനോരമമാതൃഭൂമിയില്‍ നിന്നും പഠിച്ചതുകൊണ്ടായില്ല! സമൂഹത്തില്‍ നിന്നാണ് പഠിക്കണ്ടത്! അത് സമൂഹം പഠിപ്പിക്കും അവരെ.... അതിന്റെ ഈറ്റു നോവാണ് വലതുപക്ഷ നിഷ്കളങ്കര്‍ക്ക്!
ബുധനാഴ്‌ച, മേയ് 26, 2010
മാരിജ വേഷങ്ങളെയും തിരിച്ചറിയണം...!
വിജയകൃഷ്ണന്‍.G
sakhavu paranjethellam sariayyirikkam
pakshe nammude sakhakkal ella kaaryangalum kayyookkinte balathil pariharikkunathinoodu njan orikkalum yojikkiilla
athu DYFI yodulla virodham kondalla communism ennathinoodulla sneham kondu maathram oru vyakhi sangadanayil pravarthikkumbol ayal ayalude swabhavamalla kaanikkanullathu ...
eppozhum sangadanaykku athinteethaya oru swabhavam undu. sakhavu thanne onnu chindichu nokku
ee pathra vaartha kaanunna oru sadarana vaayanakkaran DYFI ye engane nookkikkanum?

Nammal cheyunnathellam sheri enna manobhavam ennano nammal maatunnathu anne nammal nannavuuuuu
ennu C.R.Neelakandane mardhichathu UDFor Youth congress aayirunnengil sakhavu engane thanne yakumo prathikarikkunathu? M.F.Hussain enna mahakalaakaran enthu kondaanu Hindhu daivangele maathram kamakkanodukoodi nookunathu enna chodichappol adheham pranja marupadi avar angane yayathu kondanu ennanu......
ethu kelkkunna eethoru HINDU vum avarude matha vikarathe vrinappeduthunna onnayi maathrame karithaanavuuu! Veendum aavarthikkunnu..............
Nammalil thettundengil athu choondi kaattanam thiruthanam!

പ്രശാന്ത്കുമാര്‍.എന്‍
sakhavu thanne onnu chindichu nokkuee pathra vaartha kaanunna oru sadarana vaayanakkaran DYFI ye engane nookkikkanum
******
ആ പത്രം വായിച്ചു dyfi- വിലയിരുത്താന്‍ പോയാല്‍ അതിന്റെ പൊടിപോലും കാണാന്‍ കഴിയില്ല..... മനൊരമവായിച്ചു നെരാവാന്‍ എന്തായാലും ഞാനൊ, എന്റെ പാര്‍റ്റിയൊ തയാറല്ല!
പിന്നെ mf ഹുസൈന്‍ അങ്ങനെ പറഞ്ഞത് അറിഞ്ഞിട്ടില്ല! ഗജരാഹോ നാം കുടുംബസമേതം തൊഴുകുന്ന ക്ഷേത്രമാണല്ലോ.....?
കാനായ് കുഞ്ഞിരാമന്റെ എക്ഷി....ഉദ: അങ്ങനെ പലതും!
സഫ്ദര്‍ ഹാസ്മി ഈ കോണ്‍ യുത്ത് ചെയ്തതാണ്! അന്നും മനോരമയുണ്ടായിരുന്നു...!
നിലകണ്ഠനെ കോണ്‍ യുത്ത് എന്തായാലും തല്ലില്ല...ഏറ്റിനടക്കുകയെയുള്ളു!
വീണ്ടും പറയട്ടെ, എന്റെ പാര്‍ട്ടി ശരിയാണ്! എനിയതു തുടച്ചു വിര്‍ത്തിയാക്കാന്‍ മാതൃ:മനോ: ടോയലറ്റ് പേപ്പര്‍ വേണ്ട!
വിജയകൃഷ്ണന്‍.G
nammal enthu cheythalum sheri alle?
പ്രശാന്ത്കുമാര്‍.എന്‍
പ്രശാന്ത്കുമാര്‍.എന്‍
അതേ...!!!
വിജയകൃഷ്ണന്‍.G
thangalude viswasam thangale rakshikkateee! oru chodyam koodi....
sakhavinte abhiprayathil ennu vare DYFI yo CPIM o ethuvare cheythittulathellaaam sheriyano?
athil oru thettum elle? njan KOLLAM SREE NARAYANA COLLEGE ile general secretary aanu
SFI area joint secretary aanu.
DYFI area secretariat ,member aanu...
njangalude colllegil C.R.Neelakndan vishayam yuvmaayi bandapettu nadathiya abhipraya surveyil pangedutha 1875 vidhyardikalil 1800 perum DYFI kku ethiraanu.......
baakki yullavar no answer paranju
oral polum athil sakhavinte abhiprayakkar ellaa

.ശരിയാണോ എന്നു ചോദിച്ചാല്‍, ശരിയാക്കാനാണ് ഞങ്ങള്‍ അതിനുള്ളില്‍ ഇരിക്കുന്നത്! നിങ്ങളുടെ മുന്നില്‍ വെച്ചതു ശരിയെന്ന്‍ വിശ്വാസത്തിലാണ്! കാലാകലങ്ങളില്‍ പുതിയ പരിപാടികള്‍; സാമുഹ്യമാറ്റത്തിനനുസരിച്ചു, അതിനെ തന്നെ മാറ്റന്‍ വേണ്ടി മാറ്റപെട്ട പരിപാടികള്‍ മുന്നോട്ട് വെക്കുന്നു. ഉദ: ജനസകവുമായും, ലീഗുമായുമായുള്ള സഖ്യം! കാലാനുസരണമായ മാറ്റങ്ങളും, കൂട്ടിച്ചേര്‍ക്കലുകളും ചലനാത്മകയ വിപ്ലവപാര്‍ട്ടികളുടേ ആവശ്യം ആവശ്യമാണ്!ഞാന്‍ പറഞ്ഞതു വിജയകൃഷ്ണന്‍ എന്ന എന്റെ അനിയനെ മുനിര്‍ത്തിയല്ല...മനോരമയാല്‍ അണുപാതിച്ച വലതുപക്ഷ തലചൊറുകളെയാണ്. അവര്‍ വളറേ നുനപക്ഷവുമാണ്! അല്ലെങ്കില്‍ കേരളത്തിന്റെ അവസ്ത ഇതാവില്ലായിരുന്നു! മനോരമ തെറ്റെന്നു പറയുന്നത്, ഞാന്‍ ഉറപ്പിച്ചു പറയുന്നു അതു വളറേ ശരിയണ്
വിജയകൃഷ്ണന്‍.G
enikku rashtreeyathil thangalude athrayum grahyam ella
oru pakshe athu kondayirikkum,,...........
njangalkku(vidyardhikal) ennu party yude pala pravarthanengaleyum njayeekarikkan kazhiyunnilla! njan KOLLAM SREE NARAYANA COLLEGE ile general secretary aanu
SFI area joint secretary aanu.
DYFI area secretariat ,member aanu...
njangalude colllegil C.R.Neelakndan vishayam yuvmaayi bandapettu nadathiya abhipraya surveyil pangedutha 1875 vidhyardikalil 1800 perum DYFI kku ethiraanu.......
baakki yullavar no answer paranju
oral polum athil sakhavinte abhiprayakkar ellaa.

അതേ, നാം ഒരുപാട് മാരിജ വേഷങ്ങളെയും തിരിച്ചറിയണം...! അത്രക്ക് ശക്തരാണ് വലതുപക്ഷം!
വിജയകൃഷ്ണന്‍.G
ശെരിയയിരിക്കാം. paksheee?
പ്രശാന്ത്കുമാര്‍.എന്‍
:ആ പക്ഷെ ഉണ്ട്! അതിനെ പഠനം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും പിന്നെയും പഠനം പ്രവര്‍ത്തനം.....അതു അനുസ്രൂതം തുടരനം! തുടരണമെങ്കില്‍ വെക്താമായലക്ഷ്യം വേണം.....അതിനു തെളിച്ചമുള്ള മനസ്സും! വിപ്ലവ പ്രവര്‍ത്തനത്തിനു കുറുക്ക് വഴികളില്ല! സ്വപ്നജീവികള്‍ക്ക് വായ് താരി പലതു പറയാം! പൊരിവെയിലത്തു 2-കിലോമിറ്റര്‍ മുദ്രാവാഖ്യം വിളിച്ചു നടന്നാല്‍ ഉരുകിതിരുന്ന മാരിജ വേഷങ്ങളേ ഉള്ളു നമുക്കു ചുറ്റും!

തിങ്കളാഴ്‌ച, മേയ് 24, 2010
കാലവും, പ്രായോഗവും, ദര്‍ശനവും; സ്വത്വവാദം!
ഇപ്പള്‍ വൈകി എങ്കിലും പോക്കരിന്റെ ചിന്തകള്‍ ശെരി അല്ലെന്നു തോന്നി തുടങ്ങിയിരിക്കുന്നു എങ്കില്‍
ആദ്യം ചെയ്യേണ്ടത് ഇരകളുടെ മാനിഫെസ്റോ എഴുതി ന്യുനപക്ഷ വര്‍ഗീയതയുടെ ഓമനയായ കെ .ഇ.എന്‍ എന്ന മനുഷ്യനെ വിലങ്ങനിയിക്കുകയാണ് വേണ്ടത്. സ്വത്വ രാഷ്ട്രീയം കമ്മ്യൂണിസ്റ്റു വിരുദ്ധ മാണെന്ന്
മുന്‍പ് പറഞച്ചവര്‍ വിരുദ്ധരുടെ പട്ടികയില്‍ ആയിരുന്നു കമ്മ്യൂണിസ്റ്റു സംഹിതയുടെ kadakkal കത്തി വയ്ക്കുന്ന അത്തരം ചിന്തകള്‍ വല്ലാതെ ചിന്ത ബുക്സ് വഴി വിറ്റയച്ചു. ചിലര്‍ ഇതൊക്കെ നേരത്തെ തിരിച്ചറിയുന്നു. മറ്റുള്ളവര്‍ അറിഞ്ചിട്ടും അറിയാതെ ഇരിക്കുന്നു. അവിടെ ഇരകളും ,അവരുടെ പ്രത്യയശാസ്ട്രങ്ങളും വിട്ടഴിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്നു , കമ്മ്യൂണിസ്റ്റു മാനിഫെസ്റോ ഉള്ളപ്പോള്‍ എന്തിനു മറ്റൊരു മാനിഫെസ്റോ എന്ന് സ്വത്വ രാഷ്ട്രീയക്കരനോട് ചോദിക്കാന്‍ ആരും മിനക്കെട്ടതുമില്ല ,
PRASANTH
സുഹൃത്തേ നിങ്ങളില്‍ RSSS-പ്രേതം കൂടിയന്നോ..........?
Big Broother
എന്തിന്റെ അടിസ്ഥാനത്തില്‍
ആണ്
മിത്രമേ താങ്കള്‍
ഇങ്ങിനെ ചോദിച്ചത് ?
ആണ്
മിത്രമേ താങ്കള്‍
ഇങ്ങിനെ ചോദിച്ചത് ?
സോളിടാരിടിയുടെ പ്രസംഗ പീടങ്ങളില്‍
എന്നും ഇരിപ്പിടം ഉള്ള
ആളായിരുന്നു
കെ ഇ എന്‍
അന്നൊക്കെ എതിര്‍ത്തവരെ
ഹൈന്ദവ വര്‍ഗീയത എന്ന
ഉമ്മാക്കി കാട്ടി ഭീഷണി പെടുത്തി
കിനാലൂരിലെ സംബവങ്ങല്‍ക്കെതിരെ
എന്തിനും ഏതിനും പ്രതികരിക്കുന്ന
കെ ഇ എന്‍ നിഷ്ബ്ധതയുടെ
മുഖാവരണം എടുതനിഞ്ചു
കൊണ്ടാണ് പ്രതികരിക്കുന്നത് !
എന്നും ഇരിപ്പിടം ഉള്ള
ആളായിരുന്നു
കെ ഇ എന്‍
അന്നൊക്കെ എതിര്‍ത്തവരെ
ഹൈന്ദവ വര്‍ഗീയത എന്ന
ഉമ്മാക്കി കാട്ടി ഭീഷണി പെടുത്തി
കിനാലൂരിലെ സംബവങ്ങല്‍ക്കെതിരെ
എന്തിനും ഏതിനും പ്രതികരിക്കുന്ന
കെ ഇ എന്‍ നിഷ്ബ്ധതയുടെ
മുഖാവരണം എടുതനിഞ്ചു
കൊണ്ടാണ് പ്രതികരിക്കുന്നത് !
ഇപ്പോള്‍ എളുപ്പത്തില്‍
ആരെയും എന്തിന്റെയും വക്താവാക്കാം
താങ്കള്‍ക്കു എന്ന
ഹൈന്ദവ വര്‍ഗീയ വാദി ആക്കി ചിത്രീകരിക്കാം
വിരുദ്ധനായി ചിത്രീകരിക്കാം
പക്ഷെ ഞാന്‍ പഠിച്ച കമ്മ്യൂണിസ്റ്റു പാടങ്ങളില്‍
അസഹിഷ്ണുതയുടെ പാഠങ്ങള്‍ ഇല്ല
കാരണം
ഈ ദര്‍ശനം മനുഷ്യന് വേണ്ടിയ്ടുല്ലതായത് കൊണ്ട്

സന്ദര്‍ഭത്തില്‍നിന്നും അടര്‍ത്തി വാക്കുകളെടുത്താല്‍, നമുക്കാവശ്യമായ അര്‍ഥത്തിലേക്കു വളച്ചൊടിക്കാം! അതു ഒരു മാക്സിയന്‍ രീതിയാണെന്നു തോനുന്നില്ല. കാലവും, പ്രായോഗവും, ദര്‍ശനവും...! സ്വത്വരാഷ്ട്രിയത്തിന്റെ ദാര്‍ശനിക തലത്തെ നാം ശക്തിയുക്തം എതിര്‍ക്കുമ്പോള്‍ തന്നെ, ഇരകളുടെ മാനിഫെസ്റ്റോയെ കലത്തിന്റെ തലത്തില്‍ നമുക്ക് കണ്ടെ പറ്റു.... ഒരു വംശിയ ഉന്മൂലനം നടത്തുമ്പോള്‍, അത് ഏതന്നതിനു ചൂണ്ടികാണിച്ചാല്‍, അതിനു സ്വത്വവാദത്തിന്റെ ദാര്‍ശനിക മാനം നല്‍കുന്നതു മാക്സിയന്‍ പ്രായോഗികതയാണോ? മായാവതിയേ എതിര്‍ക്കുക എന്നതിനു അര്‍ത്ഥം മോഡിയേ ന്യായികരിക്കുക എന്നാവരുതു!
പിന്നെ, കെ ഇ ന്‍, വി എസ്, പിണറായി എന്നിവര്‍ വ്യെക്തികളാണ്....അവരുടെ പോരായ്മക്ക് അനുസരിച്ചു ഇറങ്ങിവരാന്‍ പാര്‍ട്ടിക്ക് എന്തായാലും കഴിയില്ല! കിനാലൂരിനെ കുറിച്ചു കെഇന്‍ പറയാത്തതുകൊണ്ട് പാര്‍ട്ടിക്ക് അതിനെകുറിച്ചു ഒരു നയമില്ല എന്ന്‍ പറയാമോ? (ഒരു പക്ഷെ അതിനെകുറിച്ചു അയാള്‍ മിണ്ടാത്തത് തൊണ്ടവേദനകൊണ്ടാവാം!)

ഇത്തരം തൊണ്ട വേദനകള്‍ കമ്മുണിസ്റ്റു കാരന്
ഉചിതം അല്ല!
ഉചിതം അല്ല!
PRASANTH
മം!
കമ്യൂണിസത്തിന്റെ മഹത്തായ കാര്യപരിപാടിളേ വ്യെക്തികളുടെ പോരായ്മകളില്‍ കുരുക്കി തളര്‍ത്തരുത്. നമുക്ക് വലുത് പാര്‍ട്ടിയാണ്!
...
തീര്‍ച്ചയായും സ്വത്വ രാഷ്ട്രീയം മാര്‍ക്സിസത്തിന് എതിരാണ്.. കെ.യി.എന്‍ പറയുന്നു എന്നത് കൊണ്ടോ പോക്കരുടെ ധൈഷണിക ഫിലോസഫി കൊണ്ടോ സ്വത്വ രാഷ്ട്രീയം മാര്‍ക്സിസത്തിന്റെ ഭാഗമാകുന്നില്ല... ഇരകലാക്കപ്പെടുന്നവരോടുള്ള ഐക്യം സ്വത്വ രാഷ്ട്രീയത്തിന്റെ കോടി പിടിച്ചു വേണമെന്ന് വാശി പിടിക്കുന്നത് മാര്‍ക്സിസ്റ്റ് വിരുദ്ധവുമാണ്..
കമ്യൂണിസത്തിന്റെ മഹത്തായ കാര്യപരിപാടിളേ വ്യെക്തികളുടെ പോരായ്മകളില്‍ കുരുക്കി തളര്‍ത്തരുത്. നമുക്ക് വലുത് പാര്‍ട്ടിയാണ്!
...
Big Broother
തീര്‍ച്ചയായും സ്വത്വ രാഷ്ട്രീയം മാര്‍ക്സിസത്തിന് എതിരാണ്.. കെ.യി.എന്‍ പറയുന്നു എന്നത് കൊണ്ടോ പോക്കരുടെ ധൈഷണിക ഫിലോസഫി കൊണ്ടോ സ്വത്വ രാഷ്ട്രീയം മാര്‍ക്സിസത്തിന്റെ ഭാഗമാകുന്നില്ല... ഇരകലാക്കപ്പെടുന്നവരോടുള്ള ഐക്യം സ്വത്വ രാഷ്ട്രീയത്തിന്റെ കോടി പിടിച്ചു വേണമെന്ന് വാശി പിടിക്കുന്നത് മാര്‍ക്സിസ്റ്റ് വിരുദ്ധവുമാണ്.. ശനിയാഴ്‌ച, മേയ് 22, 2010
കീടങ്ങളെ അവഗണിച്ചു മുന്നോട്ട്
"അമേരിക്കയിലെ ബഹുജനങ്ങളെ ചലനാവസ്ഥയില്‍ ആക്കുന്നതിനുള്ള ഒരു ഉത്തോലകമാക്കി തങ്ങളുടെ സിദ്ധാന്തത്തെ ഉപയോഗിക്കേണ്ടത് എങ്ങിനെയെന്ന് മനുസ്സിലാക്കാന്‍ ജര്‍മ്മന്‍കാര്‍ക്ക് കഴിഞ്ഞിട്ടില്ല.അവരില്‍ ഭൂരിഭാഗവും മാര്‍ക്സിസത്തെ മനസ്സിലാക്കാത്തവര്‍ ആണ്.
മനപാഠം അക്കേണ്ടതും അപ്പോള്‍ പിന്നെ സകല ആവശ്യങ്ങള്‍ക്കും
_______________________________________________________
ഉതകുന്നതുമായ എന്തോ ഒന്നാണ് അതെന്ന പ്രമാണാന്ധവും
__________________________________________________
ശുഷ്കസിദ്ധാന്തവാദപരവുമായ രീതിയില്‍ അവര്‍
____________________________________________
കരുതുന്നു.അവരെ സംബന്ധിച്ച് അതൊരു
___________________________________
വിശ്വാസപ്രമാണമാണ്.പ്രവര്‍ത്തനത്തിനുള്ള വഴികട്ടിയല്ല.
________________________________________________
-------------എംഗല്‍സ്-----------------------------
ഇവിടെ ഓര്‍ക്കുട്ടില്‍ ചില കേന്ദ്രങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ വിലയിരുത്തുമ്പോള്‍ എംഗല്‍സ്നെ ഓര്‍ക്കുന്നത് നല്ലതാണു.വലിയ മൈദാനങ്ങളില്‍ പന്തലിട്ടു നടത്തുന്ന മത പ്രഭാഷണങ്ങളുടെ നിലവാരത്തിലേക്ക് തരം താഴുന്നത് കാണുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല.
ഒരു കമ്മ്യൂണിസ്റ്റ് ചെയ്യേണ്ട പ്രാഥമിക കടമ താന്‍ പ്രതിനിധീകരിക്കുന്ന സമുഹത്തെ പഠിക്കുകയും നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ സിദ്ധാന്തത്തെ പ്രയോഗിക്കുകയും ചെയ്യുക എന്നതാണ്.എന്നാല്‍ ഇക്കൂട്ടര്‍ സാഹചര്യങ്ങളെ മുഴുവന്‍ കണ്ടില്ലെന്നു നടിച്ചു 'കമ്മ്യൂണിസ്റ്റ്' അവസ്ഥയില്‍ എന്തായിരിക്കണം എന്ന ചര്‍ച്ചയില്‍ മുഴുകുകയാണ്.ഇവരെ (ദിവ )സ്വപ്ന ജീവികള്‍ എന്നെ വിളിക്കാന്‍ കഴിയു.ഇവര്‍ പ്രവര്‍ത്തിക്കേണ്ട സമയത്തും ദിവാസ്വപ്നത്തില്‍ മുഴുകികഴിയും.പക്ഷെ ജീവിതത്തിലെ മുഴുവന്‍ സുഖങ്ങളും അനുഭവിക്കുന്നതും ഇവരായിരിക്കും.ഒന്നും ത്യജിക്കാന്‍ തയ്യാറാകാതെ വാചകത്തില്‍ ഭാഷയില്‍ മാത്രം കമ്മ്യൂണിസം ഉള്ള കൂട്ടര്‍.കമ്മ്യൂണിസത്തെ സ്നേഹശാസ്ത്രം എന്നു വിശേഷിപ്പിച്ചു സ്നേഹത്തിന്റെ വിവിധ വശങ്ങളെകുറിച്ചു പറഞ്ഞ് പരസ്പരം പുളകിതരാകുന്നു.കേരളത്തില്‍ ആത്മാര്‍ത്ഥത ഉള്ള 'സഖാവെ'എന്ന വിളി കേള്‍ക്കുന്നില്ല എന്ന രോദനം കേള്‍ക്കുമ്പോള്‍ പറയാനുള്ളത് ഇത്തരത്തില്‍ കരയുന്നവര്‍ ആരും ഇതുവരെ ആരെയും ആത്മാര്‍ത്ഥമായി സഖാവെ എന്നു വിളിച്ചിട്ടില്ല.അല്ലെങ്ങില്‍ ഇവിടുത്തെ പണിയെടുക്കുന്ന പൊരുതുന്ന തൊഴിലാളിവര്‍ഗ്ഗം നിങ്ങളെ സഖാവായി കണക്കാക്കിയിട്ടില്ല എന്നാണ്.
രണ്ടായാലും അത് ഈ സമുഹത്തിന്റെ പ്രശ്നമല്ല മറിച്ച് നിങ്ങളുടെ പ്രശ്നം തന്നെയാണ്.ഓര്‍ക്കുട്ട് എന്നത് വിഷയങ്ങളെ വളരെ ആഴത്തില്‍ സമീപിക്കുന്ന ഒന്നല്ല എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടുതന്നെയാണ് ഞാന്‍ എഴുതുന്നത്.കമ്മ്യൂണിസ്റ്റ് എന്ന് നാഴികക്ക് നാല്‍പ്പതുവട്ടം വിളിച്ചുപറയുന്ന ചില മനുഷ്യര്‍ ഇതില്‍കൂടി മാര്‍ക്സിസത്തെ തരംതാണ രീതിയില്‍ അവരുടെ വികല ചിന്തകളെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നോക്കിനില്‍ക്കാന്‍ കഴിയില്ല.ഇവര്‍ പൊതുരംഗത്ത് വരില്ല കാരണം അവിടെ വെറും പ്രഭാഷണത്തിന് സ്ഥാനം ഇല്ല വേണ്ടത് പ്രവര്‍ത്തനം ആണ്.അവിടെ ഇവരുടെ കള്ളം പെട്ടെന്ന് പിടിക്കപെടും.മാര്‍ക്സും എംഗല്‍സും ലെനിനും സിദ്ധാന്തം ഉണ്ടാക്കിയത് വീട്ടില്‍ വെറുതെ ഇരുന്നല്ല.അവര്‍ പങ്കെടുത്ത സയുധവും അല്ലാത്തതും ആയ സമരങ്ങളെ പഠിക്കാന്‍ ശ്രമിക്കണം.തങ്ങള്‍ക്കു ആരെയും കുറ്റം പറയാം അതെല്ലാം അംഗീകരിച്ചു കീഴടങ്ങണം ,കുറ്റപെടുതല്‍ വേണ്ടെങ്കില്‍ അവരുടെ പ്രഭാഷണങ്ങളെ തലകുലുക്കി സമ്മതിക്കണം.അത്തരക്കാരെ മുഴുവന്‍ പുണ്യവാളന്‍മാരായി അവര്‍ പ്രഖ്യാപിക്കും.ഇത്തരക്കാരുടെ കപട മുഖം പൊളിയുന്നു എന്ന് കണ്ടാല്‍ ഒന്നുകില്‍ വിഷയം മാറ്റി രഹസ്യമായി കീഴടങ്ങും.
അതില്‍ നമ്മള്‍ വീണില്ല എങ്കില്‍ അവര്‍ ചീത്ത വിളിക്കും(നടന്‍ പ്രയോഗം)തിരിച്ചു രൂക്ഷമായി വിമര്‍ശിച്ചാല്‍'കമ്മ്യൂണിസ്റ്റ് മാനവികത','കമ്മ്യൂണിസ്റ്റ് ഭാഷ'എന്നെല്ലാം പറഞ്ഞ് കുരിശില്‍ കയറ്റും.എന്തായാലും നമുക്ക് പ്രവര്‍ത്തനം നിര്‍ത്താന്‍ കഴിയില്ല അതുകൊണ്ട് ഇത്തരത്തിലുള്ള കീടങ്ങളെ അവഗണിച്ചു മുന്നോട്ട് പോവുക.ഇവരെ പ്രോത്സാഹിപ്പിച്ചു കൂടെ നടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ.പോകുന്ന വഴി യാതൊരു പ്രയോജനവും ഇല്ലാത്തത് ആണെന്ന് മനുസ്സിലകുംബോഴേക്കും തിരുത്താനുള്ള സമയം ജീവിതത്തില്‍ അവശേഷിക്കില്ല.അന്ന് സ്വയം സഖാവ് എന്നു വിളിക്കാന്‍ പോലും കഴിയില്ല.
R. Anoopraj
മനപാഠം അക്കേണ്ടതും അപ്പോള്‍ പിന്നെ സകല ആവശ്യങ്ങള്‍ക്കും
________________________________________
ഉതകുന്നതുമായ എന്തോ ഒന്നാണ് അതെന്ന പ്രമാണാന്ധവും
________________________________________
ശുഷ്കസിദ്ധാന്തവാദപരവുമായ രീതിയില്‍ അവര്‍
________________________________________
കരുതുന്നു.അവരെ സംബന്ധിച്ച് അതൊരു
___________________________________
വിശ്വാസപ്രമാണമാണ്.പ്രവര്‍ത്തനത്തിനുള്ള വഴികട്ടിയല്ല.
________________________________________
-------------എംഗല്‍സ്-------------------
ഇവിടെ ഓര്‍ക്കുട്ടില്‍ ചില കേന്ദ്രങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ വിലയിരുത്തുമ്പോള്‍ എംഗല്‍സ്നെ ഓര്‍ക്കുന്നത് നല്ലതാണു.വലിയ മൈദാനങ്ങളില്‍ പന്തലിട്ടു നടത്തുന്ന മത പ്രഭാഷണങ്ങളുടെ നിലവാരത്തിലേക്ക് തരം താഴുന്നത് കാണുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല.
ഒരു കമ്മ്യൂണിസ്റ്റ് ചെയ്യേണ്ട പ്രാഥമിക കടമ താന്‍ പ്രതിനിധീകരിക്കുന്ന സമുഹത്തെ പഠിക്കുകയും നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ സിദ്ധാന്തത്തെ പ്രയോഗിക്കുകയും ചെയ്യുക എന്നതാണ്.എന്നാല്‍ ഇക്കൂട്ടര്‍ സാഹചര്യങ്ങളെ മുഴുവന്‍ കണ്ടില്ലെന്നു നടിച്ചു 'കമ്മ്യൂണിസ്റ്റ്' അവസ്ഥയില്‍ എന്തായിരിക്കണം എന്ന ചര്‍ച്ചയില്‍ മുഴുകുകയാണ്.ഇവരെ (ദിവ )സ്വപ്ന ജീവികള്‍ എന്നെ വിളിക്കാന്‍ കഴിയു.ഇവര്‍ പ്രവര്‍ത്തിക്കേണ്ട സമയത്തും ദിവാസ്വപ്നത്തില്‍ മുഴുകികഴിയും.പക്ഷെ ജീവിതത്തിലെ മുഴുവന്‍ സുഖങ്ങളും അനുഭവിക്കുന്നതും ഇവരായിരിക്കും.ഒന്നും ത്യജിക്കാന്‍ തയ്യാറാകാതെ വാചകത്തില്‍ ഭാഷയില്‍ മാത്രം കമ്മ്യൂണിസം ഉള്ള കൂട്ടര്‍.കമ്മ്യൂണിസത്തെ സ്നേഹശാസ്ത്രം എന്നു വിശേഷിപ്പിച്ചു സ്നേഹത്തിന്റെ വിവിധ വശങ്ങളെകുറിച്ചു പറഞ്ഞ് പരസ്പരം പുളകിതരാകുന്നു.കേരളത്തില്‍ ആത്മാര്‍ത്ഥത ഉള്ള 'സഖാവെ'എന്ന വിളി കേള്‍ക്കുന്നില്ല എന്ന രോദനം കേള്‍ക്കുമ്പോള്‍ പറയാനുള്ളത് ഇത്തരത്തില്‍ കരയുന്നവര്‍ ആരും ഇതുവരെ ആരെയും ആത്മാര്‍ത്ഥമായി സഖാവെ എന്നു വിളിച്ചിട്ടില്ല.അല്ലെങ്ങില്‍ ഇവിടുത്തെ പണിയെടുക്കുന്ന പൊരുതുന്ന തൊഴിലാളിവര്‍ഗ്ഗം നിങ്ങളെ സഖാവായി കണക്കാക്കിയിട്ടില്ല എന്നാണ്.
രണ്ടായാലും അത് ഈ സമുഹത്തിന്റെ പ്രശ്നമല്ല മറിച്ച് നിങ്ങളുടെ പ്രശ്നം തന്നെയാണ്.ഓര്‍ക്കുട്ട് എന്നത് വിഷയങ്ങളെ വളരെ ആഴത്തില്‍ സമീപിക്കുന്ന ഒന്നല്ല എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടുതന്നെയാണ് ഞാന്‍ എഴുതുന്നത്.കമ്മ്യൂണിസ്റ്റ് എന്ന് നാഴികക്ക് നാല്‍പ്പതുവട്ടം വിളിച്ചുപറയുന്ന ചില മനുഷ്യര്‍ ഇതില്‍കൂടി മാര്‍ക്സിസത്തെ തരംതാണ രീതിയില്‍ അവരുടെ വികല ചിന്തകളെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നോക്കിനില്‍ക്കാന്‍ കഴിയില്ല.ഇവര്‍ പൊതുരംഗത്ത് വരില്ല കാരണം അവിടെ വെറും പ്രഭാഷണത്തിന് സ്ഥാനം ഇല്ല വേണ്ടത് പ്രവര്‍ത്തനം ആണ്.അവിടെ ഇവരുടെ കള്ളം പെട്ടെന്ന് പിടിക്കപെടും.മാര്‍ക്സും എംഗല്‍സും ലെനിനും സിദ്ധാന്തം ഉണ്ടാക്കിയത് വീട്ടില്‍ വെറുതെ ഇരുന്നല്ല.അവര്‍ പങ്കെടുത്ത സയുധവും അല്ലാത്തതും ആയ സമരങ്ങളെ പഠിക്കാന്‍ ശ്രമിക്കണം.തങ്ങള്‍ക്കു ആരെയും കുറ്റം പറയാം അതെല്ലാം അംഗീകരിച്ചു കീഴടങ്ങണം ,കുറ്റപെടുതല്‍ വേണ്ടെങ്കില്‍ അവരുടെ പ്രഭാഷണങ്ങളെ തലകുലുക്കി സമ്മതിക്കണം.അത്തരക്കാരെ മുഴുവന്‍ പുണ്യവാളന്‍മാരായി അവര്‍ പ്രഖ്യാപിക്കും.ഇത്തരക്കാരുടെ കപട മുഖം പൊളിയുന്നു എന്ന് കണ്ടാല്‍ ഒന്നുകില്‍ വിഷയം മാറ്റി രഹസ്യമായി കീഴടങ്ങും.
അതില്‍ നമ്മള്‍ വീണില്ല എങ്കില്‍ അവര്‍ ചീത്ത വിളിക്കും(നടന്‍ പ്രയോഗം)തിരിച്ചു രൂക്ഷമായി വിമര്‍ശിച്ചാല്‍'കമ്മ്യൂണിസ്റ്റ് മാനവികത','കമ്മ്യൂണിസ്റ്റ് ഭാഷ'എന്നെല്ലാം പറഞ്ഞ് കുരിശില്‍ കയറ്റും.എന്തായാലും നമുക്ക് പ്രവര്‍ത്തനം നിര്‍ത്താന്‍ കഴിയില്ല അതുകൊണ്ട് ഇത്തരത്തിലുള്ള കീടങ്ങളെ അവഗണിച്ചു മുന്നോട്ട് പോവുക.ഇവരെ പ്രോത്സാഹിപ്പിച്ചു കൂടെ നടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ.പോകുന്ന വഴി യാതൊരു പ്രയോജനവും ഇല്ലാത്തത് ആണെന്ന് മനുസ്സിലകുംബോഴേക്കും തിരുത്താനുള്ള സമയം ജീവിതത്തില്‍ അവശേഷിക്കില്ല.അന്ന് സ്വയം സഖാവ് എന്നു വിളിക്കാന്‍ പോലും കഴിയില്ല.
R. Anoopraj
വ്യാഴാഴ്‌ച, മേയ് 20, 2010
കമ്യൂണിസ്റ്റ് വിരോധവും വ്യാജ ഇടതുപക്ഷവും
ആധുനിക കേരളീയ സമൂഹത്തിലെ പൊതുബോധത്തിന്റെ സങ്കീര്‍ണതകള്‍ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രതിസന്ധികളെക്കുറിച്ചും പുത്തന്‍ സാധ്യകളെക്കുറിച്ചുമുള്ള ചര്‍ച്ചകളില്‍ മര്‍മപ്രധാനമാണ്. പരമ്പരാഗത അധികാരബന്ധങ്ങള്‍ വ്യവസ്ഥിതിയുടെ പരിവര്‍ത്തനഘട്ടത്തില്‍ സങ്കീര്‍ണസ്വഭാവമുള്ള ആശയ ഘടനകള്‍ക്കു രൂപം നല്‍കുന്നതിന്റെ വിചിത്രങ്ങളായ ദൃഷ്ടാന്തങ്ങള്‍കൊണ്ട് ഇന്നത്തെ കേരളീയജീവിതം സവിശേഷമാണ്.
ബ്രാഹ്മണാധിപത്യം നിലവില്‍വന്നതിനുശേഷമുള്ള ഒന്നര സഹസ്രാബ്ദക്കാലം കേരളത്തിലെ കീഴാളസമൂഹങ്ങള്‍ നേരിട്ട അതിനീചമായ പ്രത്യയശാസ്ത്രമര്‍ദനത്തിന്റെ ചരിത്രം അവഗണിച്ചുകൊണ്ട് കേരളത്തിന്റെ മുതലാളിത്തപരിവര്‍ത്തനം വിശകലനം ചെയ്താല്‍ കേരളീയ പൊതുബോധത്തിന്റെ സങ്കീര്‍ണതകള്‍ മനസ്സിലാക്കാനാവില്ല. ഫ്യൂഡല്‍ സാമ്പത്തികഘടനയുടെ തകര്‍ച്ചയോടെ, ആചാരവിചാരങ്ങളിലും സാംസ്കാരികവും വിശ്വാസപരവുമായ വിധിനിഷേധങ്ങളിലും വേഷഭൂഷാസങ്കല്‍പങ്ങളിലും തൊഴില്‍പരമായ ഉച്ചനീചത്വങ്ങളിലും അടിയുറച്ച ഒരു സാംസ്കാരികഘടനയാണ് വെല്ലുവിളിക്കപ്പെട്ടത്. വികസ്വരമായ സാമൂഹികജീവിതം രൂപംനല്‍കിയ പൊതു ഇടങ്ങള്‍ മുതലാളിത്ത നാഗരികതയുടെ മഹത്തായ സാധ്യതകള്‍ മര്‍ദിതരും പീഡിതരുമായ ജനവിഭാഗങ്ങള്‍ക്കു മുന്നില്‍ തുറന്നുവച്ചു. അതേസമയം, സവര്‍ണാധിപത്യപരമായ ബ്രാഹ്മണാനുകൂല അവബോധം മുതലാളിത്തവല്‍ക്കരണത്തെ സാമ്പത്തിക പരിവര്‍ത്തനത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് വളരാനനുവദിക്കാതെ, നവോത്ഥാനത്തിന്റെയും മുതലാളിത്തജനാധിപത്യത്തിന്റെയും സാംസ്കാരികമായ വിപ്ളവാത്മകത ഒട്ടൊക്കെ ചോര്‍ത്തിക്കളഞ്ഞു.
സാംസ്കാരികമായ ആവിഷ്കാരസാധ്യതകള്‍ ഇടിഞ്ഞതോടെ രാഷ്ട്രീയത്തിന്റെ പരിപ്രേക്ഷ്യത്തിലേക്ക് ചുവടുമാറിയ ജാതിപരമായ ഔദ്ധത്യവും അസഹിഷ്ണുതയും ബൂര്‍ഷ്വാപുരോഗമനവാദത്തിന്റെ വിപ്ളവാത്മകസ്വഭാവം നഷ്ടപ്പെടുത്തുകയും സാമൂഹികമായ ഉച്ചനീചത്വങ്ങളുടെ നിലനില്‍പ്പ് ഭദ്രമാക്കുകയും ചെയ്തു. ഫ്യൂഡല്‍ കേരളത്തിലെ സാമ്പത്തിക-രാഷ്ട്രീയ ജീവിതത്തിന്റെ നിയന്ത്രണം കൈയാളിയിരുന്ന സവര്‍ണ ന്യൂനപക്ഷം മുതലാളിത്തപരിവര്‍ത്തനത്തിന്റെ വക്താക്കളും നേതാക്കളുമായി രാഷ്ട്രീയസാമൂഹികരംഗങ്ങളില്‍ നിറഞ്ഞുനിന്നു. അവര്‍ മുതലാളിത്തനാഗരികതയുടെ അനന്തസാധ്യതകളില്‍നിന്ന് കീഴാളസമൂഹങ്ങളെ അകറ്റിനിര്‍ത്തുന്നതിനുള്ള ഉപായമായി സവര്‍ണഹൈന്ദവാധീശ്വത്വത്തിന്റെ പ്രത്യയശാസ്ത്രം ഉപയോഗപ്പെടുത്തി. ഇതിനെതിരായ സംഘടിത പ്രതിഷേധങ്ങളായിരുന്നു നവോത്ഥാനത്തിന്റെ കീഴാളധാരയുടെ ഉള്ളടക്കം. നാരായണഗുരു, അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പന്‍ തുടങ്ങിയ മഹാരഥന്‍മാരുടെ ഒരു വലിയ നിര നേതൃത്വം നല്‍കിയ കീഴാള നവോത്ഥാനസംരംഭങ്ങള്‍ കേരളീയരുടെ ചിന്തയില്‍ സൃഷ്ടിച്ച ക്ഷോഭതരംഗങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിലൂടെ ബൂര്‍ഷ്വാസവര്‍ണാധിപത്യത്തിന്റെ രാഷ്ട്രീയപദ്ധതി അട്ടിമറിച്ചത് ഇടതുപക്ഷരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ കടന്നുവരവാണ്.
കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടനകളിലേക്ക് കീഴാള സമൂഹങ്ങളില്‍നിന്നുണ്ടായ ഒഴുക്ക് അന്നോളം അസംഘടിതരായിരുന്ന മര്‍ദിതജനവിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസവും രാഷ്ട്രീയമായ ദിശാബോധവും പകര്‍ന്നുനല്‍കി. ജന്മിത്വത്തിന് എതിരായ കര്‍ഷകരുടെ പോരാട്ടങ്ങളായിരുന്നു ഈ രാഷ്ട്രീയപ്രക്രിയയുടെ അച്ചുതണ്ട്. സാമ്രാജ്യത്വവിരുദ്ധ ദേശീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയപശ്ചാത്തലത്തില്‍, കര്‍ഷകസമരങ്ങള്‍ക്ക് ജന്മിത്വത്തിന്റെയും മുതലാളിത്തത്തിന്റെയും പരിമിതികള്‍ ഉല്ലംഘിക്കുന്ന പ്രതീക്ഷകള്‍ കൈമുതലായി. രാഷ്ട്രീയ വിപ്ളവം ആസന്നമാണെന്ന പ്രതീക്ഷ സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്കരുനില്‍ക്കുന്ന ഭരണവര്‍ഗപ്രത്യയശാസ്ത്രത്തിനെതിരായ ആശയരൂപങ്ങള്‍ക്ക് ജന്മം നല്‍കി. സ്ഫോടനാത്മകമായ ഒരു ജീവിതദര്‍ശനവും സൂക്ഷ്മതലസ്പര്‍ശിയായ ഒരു സൌന്ദര്യശാസ്ത്രവും അധ്വാനവര്‍ഗജീവിതത്തിന്റെ തുടിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സംവേദനശൈലിയും ഉരുത്തിരിഞ്ഞു. ഈ വെല്ലുവിളിയുടെ ആഴവും പരപ്പും ശരിയാംവിധം തിരിച്ചറിയപ്പെട്ടത് 1957-ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേടിയ വിജയത്തോടെയാണ്. ഭരണവര്‍ഗ പ്രത്യയശാസ്ത്രത്തിന്റെ മേല്‍ക്കോയ്മാഭാവം അന്ന് ആദ്യമായി ചോദ്യം ചെയ്യപ്പെട്ടു. പ്രതിവിപ്ളവനീക്കങ്ങള്‍ കമ്യൂണിസ്റ്റുവിരോധമെന്ന മിനിമംപരിപാടിയുടെ അടിസ്ഥാനത്തില്‍ ഏകോപിപ്പിക്കപ്പെട്ടു. കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍പോലും ആശയക്കുഴപ്പമുണ്ടാക്കാന്‍ കഴിയുംവിധത്തില്‍ സൂക്ഷ്മവും സമഗ്രവും, ഒരളവുവരെ പ്രച്ഛന്നവുമായ പ്രത്യയശാസ്ത്രലോകം നിര്‍മിച്ചെടുക്കുന്ന ഭരണകൂടപ്രക്രിയയുടെ നിര്‍ണായകമായ ഉപാഖ്യാനമായിരുന്നു കമ്യൂണിസ്റ്റുസര്‍ക്കാരിന്റെ കാലയളവില്‍ രൂപപ്പെട്ട പുരോഗമനവിരുദ്ധശക്തികളുടെ പ്ളാറ്റ്ഫോം. മുതലാളിത്ത പ്രക്രിയ പുരോഗമിക്കുന്ന മുറയ്ക്ക് കമ്യൂണിസ്റ്റ് വിരുദ്ധമായ ഭരണവര്‍ഗപ്രത്യയശാസ്ത്രം വേരുപിടിക്കുന്ന സാഹചര്യം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുപക്ഷ രാഷ്ട്രീയത്തിനു പൊതുവിലും പുതിയ വെല്ലുവിളികള്‍ സമ്മാനിച്ചു. അടിയന്തരാവസ്ഥയിലൂടെ പതംവന്ന ഭരണവര്‍ഗപ്രത്യയശാസ്ത്രം ആഗോളവല്‍ക്കരണത്തിന്റെ പുതിയ യുഗത്തില്‍ ദൃശ്യ-ശ്രാവ്യ-മാധ്യമവ്യവഹാരങ്ങളുടെയും വിവരവിനിമയത്തിന്റെയും മേച്ചില്‍പ്പുറങ്ങളില്‍ സംവേദനപരമായ ചതിക്കുഴികള്‍ കരുതിവച്ചു. ഭരണകൂടാനുസാരിയായ 'സാമാന്യബോധം' (common sense) തൊഴിലാളിവര്‍ഗത്തിന്റെയും കീഴാളസമൂഹങ്ങളുടെയും ലക്ഷ്യബോധം ശിഥിലീകരിക്കാന്‍ കെല്‍പ്പുള്ള പ്രത്യയശാസ്ത്രസാന്നിധ്യങ്ങളായി വാക്കുകളിലും ചിന്തകളിലും വിചിന്തനശൈലി(Paradigm)യിലും ഇടമുറപ്പിച്ചു.
ജന്മിത്വത്തിനെതിരെ കര്‍ഷകരെ സംഘടിപ്പിക്കുകയെന്ന മുദ്രാവാക്യത്തിന് കേരളത്തിലിന്ന് പ്രസക്തിയില്ലെന്ന കാര്യം എടുത്തുപറയേണ്ടതില്ല. കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനുണ്ടായിരുന്ന ഏറ്റവും ശക്തമായ മുദ്രാവാക്യം (ജന്മിത്വവിരുദ്ധ മുദ്രാവാക്യം) ജന്മിത്വത്തിന്റെ തകര്‍ച്ചയോടെ ദേശീയ പരിപ്രേക്ഷ്യത്തിലേക്ക് ഒതുങ്ങി. എഴുപതുകളോടെ, ആ പ്രക്രിയ വലിയൊരളവുവരെ പൂര്‍ത്തിയായി. ആര്‍ക്കെതിരെയാണ് സംഘടിക്കേണ്ടതെന്നും ശബ്ദമുയര്‍ത്തേണ്ടതെന്നും തിട്ടമില്ലാത്ത കര്‍ഷകസമൂഹത്തെയാണ് ജന്മിത്വാനന്തര കേരളത്തിലെ പുരോഗമന-വിപ്ളവപ്രസ്ഥാനത്തിന് അഭിമുഖീകരിക്കേണ്ടിവരുന്നത്. കൃഷിയുടെ തകര്‍ച്ചയ്ക്കുത്തരവാദികള്‍ കര്‍ഷകത്തൊഴിലാളികളാണെന്ന തലതിരിഞ്ഞ വിലയിരുത്തല്‍ ചെറുകിട-വന്‍കിട ഭേദമന്യേ, കേരളത്തിലെ കര്‍ഷകര്‍ക്കിടയില്‍ വ്യാപകമാണ്. അഞ്ഞൂറേക്കര്‍ ഭൂമിയുള്ളവര്‍തൊട്ട് അരയേക്കര്‍ മാത്രം സ്വന്തമായുള്ളവര്‍വരെ ഇക്കാര്യത്തില്‍ യോജിക്കുന്നു. ചെറുകിടക്കാരെന്നോ ഇടത്തരക്കാരെന്നോ (വന്‍കിടക്കാരെന്നോ)ഭേദമില്ലാതെ മുഴുവന്‍ കര്‍ഷകരെയും സംഘടിപ്പിക്കാനാണ് രാജ്യത്തെ ഇടതുപക്ഷ കര്‍ഷകസംഘടനകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഇന്നും കേരളത്തിലെ ശരാശരി കര്‍ഷകന്റെ രാഷ്ട്രീയബോധം "കര്‍ഷകത്തൊഴിലാളികളുടെ ധാര്‍ഷ്ട്യത്തിനും കൂലിക്കൂടുതലി''നുമെതിരായ 'ധാര്‍മികരോഷ'ത്തില്‍ അവസാനിക്കുന്നതായാണ് അനുഭവം.
ചെറിയൊരു തുണ്ടു ഭൂമിമാത്രം സ്വന്തമായുള്ള ചെറുകിട കര്‍ഷകന്‍ തന്റെ ഭൂമിയില്‍ സ്വയം വേലചെയ്യാന്‍ നിര്‍ബന്ധിതനാണ്. കൂലിവേലക്കാരായ ജനവിഭാഗങ്ങളുമായി ഐക്യവും സാഹോദര്യവും സ്ഥാപിക്കുന്നതില്‍നിന്ന് ചെറുകിട കര്‍ഷകരെ തടഞ്ഞുനിര്‍ത്തുന്ന അനാരോഗ്യകരമായ പ്രത്യയശാസ്ത്രനിര്‍മിതി സൂക്ഷ്മമായ പരിശോധനയ്ക്കു വിഷയമാകേണ്ട ഒരു സാമൂഹ്യപ്രതിഭാസമാണ്. സാമ്പത്തികമായ പ്രമാണിത്തത്തിന് ഇടിവ് സംഭവിച്ച സവര്‍ണ(ഹൈന്ദവ)രില്‍ ഒരു വിഭാഗം പാപ്പരീകരിക്കപ്പെട്ട് ചെറുകിട കര്‍ഷകരായി ചുരുങ്ങിയതും അവര്‍ പിന്‍പറ്റുന്ന ജാതിസങ്കല്‍പ്പങ്ങള്‍ അവരുടെ രാഷ്ട്രീയ-സാമൂഹികവ്യക്തിത്വം മലിനപ്പെടുത്തുന്നതും കേരളത്തിലെ പണിയാളവിരുദ്ധ സാമാന്യബോധം നിര്‍മിച്ചെടുക്കുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. അധ്വാനിക്കാതെ ജീവിക്കാനുള്ള അവകാശം വിധികല്‍പ്പിതമായി കൈവന്നവരെന്ന വിശ്വാസം ഉള്ളിന്റെയുള്ളില്‍ കൊണ്ടുനടക്കുന്ന സവര്‍ണ (ഹൈന്ദവ)പശ്ചാത്തലമുള്ള ഒരു വലിയ വിഭാഗം, എത്രമേല്‍ ദരിദ്രരായിത്തീര്‍ന്നാലും, അധ്വാനവര്‍ഗങ്ങളോട് താദാത്മ്യപ്പെടുകയില്ല എന്നതാണ് ജന്മിത്വാനന്തരകേരളത്തിന്റെ അനുഭവം. തങ്ങള്‍ക്ക് 'ദൈവം' അനുവദിച്ചുനല്‍കിയ സൌകര്യങ്ങള്‍ കവര്‍ന്നെടുത്തവരായാണ് സംഘടിത രാഷ്ട്രീയപ്രസ്ഥാനങ്ങളെയും അവയുടെ ഏറ്റവും പ്രധാന ഗുണഭോക്താക്കളായ കീഴാളസമൂഹങ്ങളെയും അവര്‍ കാണുന്നത്. ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികളുമായല്ല, ലാഭമടിക്കുന്ന 'വന്‍കിട'കര്‍ഷകരുമായാണ് അരയേക്കറോ ഒരേക്കറോ മാത്രം ഭൂമി സ്വന്തമായുള്ള ഈ ചെറുകിടകര്‍ഷകര്‍ രാഷ്ട്രീമായും പ്രത്യയശാസ്ത്രപരമായും താദാത്മ്യപ്പെടുന്നത്. കഴിഞ്ഞ ദശകത്തിനൊടുവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കര്‍ഷകത്തൊഴിലാളി സംഘടന നേതൃത്വം നല്‍കിയ നെല്‍വയല്‍ സംരക്ഷണ സമരത്തിനെതിരെ ചെറുകിട കര്‍ഷകര്‍ക്കിടയില്‍ തലപൊക്കിയ ആത്മഹത്യാപരമായ എതിര്‍പ്പുകള്‍ ഇതിന്റെ ലക്ഷണമൊത്ത ഉദാഹരണമാണ്. സംഘടിത ഇടതുപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍, കുറച്ചുകാലമെങ്കിലും ഇതിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങള്‍ക്കു കഴിഞ്ഞു. ജനകീയമായ നീക്കങ്ങള്‍ ജനങ്ങള്‍ക്കിടയില്‍നിന്ന് എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ സമീപകാല കേരളചരിത്രത്തില്‍ നിരവധിയാണ്. കേരളീയ മധ്യവര്‍ഗത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന തലകീഴായ വര്‍ഗബോധം, (Subversive Antonio Gramsci) വലിയൊരളവില്‍, ഇനിയും ദുര്‍ബലമായിട്ടില്ലാത്ത ജാതിചിന്തയോട് കടപ്പെട്ടിരിക്കുന്നു. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ആദിവാസികള്‍ക്കുമിടയിലെ നല്ലൊരു വിഭാഗം കര്‍ഷകത്തൊഴിലാളികളാണെന്ന കാര്യം ഈ സന്ദര്‍ഭത്തില്‍ ഓര്‍മിക്കേണ്ടതാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം, സാമ്പ്രദായികമായ അര്‍ഥത്തില്‍ വ്യവസായത്തൊഴിലാളികള്‍ എന്നു വിളിക്കാവുന്നവര്‍ ഒട്ടൊക്കെ സംഘടിതരാണെന്നു പറയാം. എന്നാല്‍, മുതലാളിത്തവിരുദ്ധ മുദ്രാവാക്യങ്ങള്‍ ശക്തമായി ഉയര്‍ത്താനും രാഷ്ട്രീയവിപ്ളവത്തിന് നെടുനായകത്വം വഹിക്കാനും കഴിയാത്ത വിധത്തില്‍ എണ്ണംകൊണ്ടും, ഒരു പരിധിവരെ, പ്രത്യയശാസ്ത്രാവബോധംകൊണ്ടും ഇക്കൂട്ടര്‍ ദുര്‍ബലരാണെന്നു പറയാതെ വയ്യ. ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കുമിടയിലെ അന്തരം കര്‍ഷകത്തൊഴിലാളികളെയും വ്യവസായത്തൊഴിലാളികളെയും തമ്മില്‍ ഭിന്നിപ്പിക്കുന്ന പല ഘടകങ്ങളില്‍ ഒന്നാണ്. പരമ്പരാഗത വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കിടയില്‍ കൂലിക്കൂടുതലിനും തൊഴില്‍ സുരക്ഷിതത്വത്തിനുംവേണ്ടിയുള്ള സമരങ്ങള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. മുതലാളിയുടെ നഷ്ടത്തില്‍ (അഥവാ ലാഭക്കുറവില്‍) കൂലിക്കുറവിന്റെ രൂപത്തില്‍ തങ്ങളും പങ്കുപറ്റേണ്ടതാണെന്ന തോന്നല്‍ അവര്‍ക്കിടയില്‍ വ്യാപകമാണ്.
ബഹുരാഷ്ട്ര കുത്തക കമ്പനികളില്‍ പണിയെടുക്കുന്ന കേരളീയരുടെ എണ്ണം ആഗോളവല്‍ക്കരണഘട്ടത്തില്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. അവരില്‍ നല്ലൊരു വിഭാഗം താരതമ്യേന ഭേദപ്പെട്ട ശമ്പളം പറ്റുന്നവരും തൊഴിലാളികളായി സ്വയം കണക്കാക്കാന്‍ തയ്യാറില്ലാത്ത അരാഷ്ട്രീയവാദികളുമാണ്. രാഷ്ട്രീയപാര്‍ട്ടികളെയും തൊഴിലാളിസംഘടനകളെയും നാടിന്റെ പുരോഗതിക്കുമുന്നിലെ പ്രതിബന്ധങ്ങളായാണ് അത്തരക്കാര്‍ കാണുന്നത്. അവരെ സംബന്ധിച്ചിടത്തോളം, തൊഴിലാളിവര്‍ഗരാഷ്ട്രീയം 'ചെറ്റകളു'ടെയും 'കൂലികളു'ടെയും കാര്യമാണ്. കേരളത്തിന്റെ പൊതുബോധം രൂപപ്പെടുത്തുന്നതില്‍ ഈ വിഭാഗത്തിന് എണ്ണത്തില്‍ക്കവിഞ്ഞ സ്വാധീനശേഷിയുണ്ട്. അവരില്‍ ഒരു വിഭാഗം വിദേശത്തു ജോലി ചെയ്യുന്നവരാണെങ്കില്‍ ശേഷിക്കുന്ന ഭൂരിപക്ഷം വിദേശജോലി സ്വപ്നം കാണുന്നവരാണ്. അവരിലൂടെ വടക്കേ അമേരിക്കയില്‍നിന്നും പടിഞ്ഞാറന്‍ യൂറോപ്പില്‍നിന്നും ഗള്‍ഫ് നാടുകളില്‍നിന്നും ഇന്ത്യയിലേക്കൊഴുകുന്ന പണം സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഏറ്റവും സ്വാധീനവത്തായ ഏജന്റാണ്. "പണമുണ്ടാക്കി അന്തസ്സായി ജീവിക്കാന്‍'' (എ പി അബ്ദുള്ളക്കുട്ടിയോട് കടപ്പാട്) അനുവദിക്കാത്ത കേരളത്തിന്റെ 'ഇടതുപക്ഷ അവബോധം' അവരെ അസ്വസ്ഥരാക്കുന്നുണ്ട്. സമീപകാലത്തു കേരളത്തില്‍ നടന്ന ക്ഷേത്രപുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ വടക്കേ അമേരിക്കയില്‍നിന്നും പടിഞ്ഞാറന്‍ യൂറോപ്പില്‍നിന്നും ഗള്‍ഫ് നാടുകളില്‍നിന്നും ഒഴുകിയെത്തിയ പണത്തിന്റെ സ്വാധീനം വേണ്ടവിധത്തില്‍ മനസ്സിലാക്കപ്പെട്ടിട്ടില്ല. 'വിദേശപ്പണം മുഴുവന്‍ മുസ്ളിങ്ങള്‍ക്കാ'ണെന്നും അതിന്റെ കൊഴുപ്പിലാണ് "മുട്ടിനുമുട്ടിന് പള്ളികള്‍ ഉയരുന്ന'തെന്നുമുള്ള സംഘപരിവാറിന്റെ പ്രചാരവേലയില്‍ വീണ് അതിന്റെ മറുവശം കാണാതെ പോകുന്നവര്‍ ഏറെയാണ്. ക്ഷേത്രങ്ങളുടെ നടത്തിപ്പില്‍ കൂടുതലായി ഇടപെടാന്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത് 'ദൈവകാര്യത്തിനുവേണ്ടി'ഏതു നിമിഷവും സ്വരൂപിക്കാവുന്ന കണക്കില്ലാത്ത പണത്തിന്റെ പിന്‍ബലമാണ്. ആഗോളീകരണയുഗത്തില്‍ മറ്റെവിടെയുമെന്നപോലെ കേരളത്തിലും സംസ്കൃതവല്‍ക്കരണവും ബ്രാഹ്മണവല്‍ക്കരണവും ശക്തിപ്പെടുന്നത് ആഗോളീകരണത്തിന്റെ തന്നെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടാണ്.
സാംസ്കാരിക സ്വത്വരൂപങ്ങളെ നിര്‍മൂലനം ചെയ്യുക പുരോഗമന രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ലക്ഷ്യങ്ങളിലൊന്നായി ധരിച്ചുവശായ വലിയൊരു വിഭാഗം കേരളത്തിലുണ്ട്. ഈ 'തലകീഴായ ഇടതുപക്ഷാവബോധം' കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയവല്‍ക്കരണത്തെ വലിയ തോതില്‍ പിറകോട്ടടിക്കുകയുണ്ടായി. ഇവരുടെ പുരോഗമനവാദം പൊതുബോധത്തിന്റെ ഭാഗമായി മാറിയപ്പോള്‍ അത് ഒരളവുവരെ മുസ്ളിംവിരുദ്ധമായും ദളിത്വിരുദ്ധമായും മാനകീകരിക്കപ്പെട്ടു. 'മദ്യപിച്ച് വഴക്കുണ്ടാക്കു'ന്നവരെയും 'പുറമ്പോക്ക് കൈയേറി കുടില്‍ കെട്ടു'ന്നവരെയും പുറത്തു നിര്‍ത്തിക്കൊണ്ടുള്ള ഒരു 'മധ്യവര്‍ഗ പുരോഗമനവാദം' കേരളീയ സമൂഹത്തില്‍ വമ്പിച്ച പൊതുസ്വീകാര്യത നേടിയെടുത്തു. എണ്‍പതുകള്‍ക്കുശേഷം സംസ്ഥാനത്തെ കമ്യൂണിസ്റുകാര്‍ പ്രവര്‍ത്തിച്ചത് ഈ വെല്ലുവിളിയെ പ്രത്യയശാസ്ത്രപരമായും പ്രായോഗികമായും നേരിട്ടുകൊണ്ടാണ്. പൊതുസമൂഹത്തിന്റെ പരിച്ഛേദമായി കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ മാറണമെന്ന വികാരം ഈ മധ്യവര്‍ഗസംവേദനക്ഷമതയുടെ കൂടി ഉല്‍പ്പന്നമാണ്.
'കപട ഇടതുപക്ഷബോധം' ബുദ്ധിപരമായ ഇരട്ടത്താപ്പ് മുഖമുദ്രയാക്കിയ പുരോഗമനനാട്യക്കാരുടെ ഒരു തലമുറയ്ക്ക് ജന്മം നല്‍കി. ജാതി, മതം, ലിംഗഭേദം, പ്രാദേശികത തുടങ്ങിയവയ്ക്കെതിരെ വേദികളില്‍ ഘോരഘോരം പ്രസംഗിക്കുന്നവര്‍ പുരുഷാധിപത്യവാദികളായ ഭര്‍ത്താക്കന്മാരും യാഥാസ്ഥിതികരായ നാട്ടുപ്രമാണിമാരുമായി തുടര്‍ന്നു. ജാതിമതാദികളെ ചരിത്രപരമായി മനസ്സിലാക്കുന്നതിലും സംസ്കാരത്തിന്റെ വ്യാപ്തി ഉള്‍ക്കൊള്ളുന്നതിലും പരാജയപ്പെട്ട ഇക്കൂട്ടരില്‍ ചിലര്‍ കമ്യൂണിസ്റ്റുകാരെന്നും, മറ്റു ചിലര്‍ യുക്തിവാദികളെന്നും, സ്ത്രീവിമോചനവാദികളെന്നും ഇനിയുമൊരു കൂട്ടര്‍ വിശാല ഇടതുപക്ഷവാദികളെന്നും സ്വയം വിളിച്ചു. സംഘടിത കമ്യൂണിസ്റ്റുപ്രസ്ഥാനങ്ങളില്‍നിന്ന് അകലം പാലിച്ച ഈ 'ഇടതുപക്ഷം' പ്രസ്ഥാനത്തിലുള്ള മോഹഭംഗം ചെലവേറിയ വില്‍പ്പനച്ചരക്കും ഒട്ടേറെ ആരാധകരും ആവശ്യക്കാരുമുള്ള 'ഫാഷനും' ആക്കിമാറ്റി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയില്‍നിന്ന് തള്ളിമാറ്റുന്നതിനുള്ള ഉപാധികളായി ഇത്തരം ധൈഷണിക-പ്രത്യയശാസ്ത്ര വ്യവഹാരങ്ങള്‍ മാറി. 'ഹാമലീനിലെ കുഴലൂത്തുകാര'നെപ്പോലെ കമ്യൂണിസ്റ്റുകാരെയൊന്നടങ്കം രക്തസാക്ഷികളാവാന്‍ ക്ഷണിച്ച എം എന്‍ വിജയനും ('വരൂ നമുക്ക് രക്തസാക്ഷികളാകാം' എന്ന മാതൃഭൂമി വാരികയില്‍ വന്ന ലേഖനം ഓര്‍മിക്കുക) ആസാദ് മുതല്‍ സി ആര്‍ നീലകണ്ഠന്‍വരെയുള്ളവര്‍ ആളെക്കിട്ടാതെ സ്വയം ഒടുങ്ങി. എന്നാല്‍ 'ഇടതുപക്ഷത്തെക്കാള്‍ കൂടുതല്‍ ഇടതുപക്ഷത്താണെ'ന്ന് അവകാശപ്പെടുന്ന മുഖ്യധാരാമാധ്യമങ്ങള്‍ ഇവരെ കമ്യൂണിസ്റ്റു പാര്‍ടിക്കെതിരായ 'ജനകീയ കലാപ'ത്തിന്റെ പ്രതീകങ്ങളാക്കി.
കമ്യൂണിസ്റ്റ് വിരോധത്തിന്റെ മറവില്‍ ഇവിടുത്തെ മുഖ്യധാരാമാധ്യമങ്ങള്‍ നവോത്ഥാനമൂല്യങ്ങളെ ചിത്രവധം ചെയ്യാന്‍ പരസ്പരം മത്സരിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന കൂറ്റന്‍ റാലികളും പ്രകടനങ്ങളും സാംസ്കാരികസദസ്സുകളും ഒറ്റക്കോളം വാര്‍ത്തയിലൊതുക്കിയവര്‍ തന്നെ, പത്തുപേര്‍ തികയാത്ത നാലോ അഞ്ചോ കൌമാരസംഘങ്ങള്‍ നടത്തിയ പ്രകടനപ്രഹസനങ്ങള്‍ ലോകമഹായുദ്ധത്തേക്കാള്‍ വലിയ വാര്‍ത്തയാക്കി. മാധ്യമലോകത്തെ പെരുന്തച്ചന്‍മാര്‍ ഉണ്ടാക്കിവച്ച ആള്‍ദൈവപരിവേഷങ്ങള്‍ ജനങ്ങളുടെ മുഖത്തുതുപ്പുന്ന മരപ്പാവകളായി ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു. മാധ്യമവിലാസത്തിന്റെ പേടമാന്‍ കണ്ണേറില്‍ വാചാവിപ്ളവബോധത്തിന്റെ പുരുഷവീര്യം ഉണര്‍ന്ന ഒരു പറ്റം വിശകലനവിദഗ്ധന്മാര്‍ ചാനലുകളായ ചാനലുകളും പത്രങ്ങളായ പത്രങ്ങളും നിറയെ ചാപിള്ള പിറന്ന കമ്യൂണിസ്റ്റുവിരോധത്തിന്റെ മറുപിള്ളകള്‍ പെറ്റു. കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന ഈ നവകൊളോണിയല്‍-നവഫാസിസ്റ്റ് മാധ്യമശൈലി അതിനകം രൂപപ്പെട്ടുകഴിഞ്ഞിരുന്ന വ്യാജ ഇടതുപക്ഷബോധത്തിന്റെ സുരക്ഷിതമായ വിഹാരരംഗമായി. 'യഥാര്‍ഥ ഇടതുപക്ഷം' പാര്‍ടിക്കു പുറത്താണെന്ന ഒരു മിത്തു തന്നെ സൃഷ്ടിക്കപ്പെട്ടു. പാര്‍ട്ടിയുടെ 'അപചയം' വര്‍ണിച്ച് 'കണ്ണീര്‍പൊഴിക്കുന്ന' ഇത്തരം 'മുതലകള്‍' 'നന്ദിഗ്രാമി'നെക്കുറിച്ചും 'ചെങ്ങറ'യെക്കുറിച്ചുമെല്ലാം തൊണ്ടകീറുമ്പോഴും മൂലധശക്തികളുടെ സ്ഥിരംകൂലികള്‍ മാത്രമായി നിലകൊണ്ടു.
നാലുവരിയുള്ള പാതയുണ്ടായാല്‍ നാട്ടില്‍ പ്രളയം വരുമെന്നു ഭയക്കുന്ന ഒരോണംകേറാമൂലയാക്കി കിനാലൂരെന്ന കോഴിക്കോടന്‍ ഗ്രാമത്തെ വിളമ്പാന്‍ മലയാളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ക്ക് ധൈര്യം പകരുന്നത് ഉണ്ണാന്‍ ഇലയുമിട്ടിരിക്കുന്ന വ്യാജഇടതുപക്ഷബോധമാണ്. കമ്യൂണിസ്റുകാരെ വികസനവിരോധികളെന്നു വിളിക്കുന്ന അതേ നാവുകൊണ്ടുതന്നെ, എല്‍ഡിഎഫ് സര്‍ക്കാര്‍ വികസനത്തിന്റെ പേരില്‍ പാവങ്ങളെ കുടിയൊഴിപ്പിക്കുകയാണെന്നു പുലമ്പാനും ഇവിടെ ആളുണ്ട്. വിഷയം വികസനമായാലും വിദ്യാഭ്യാസമായാലും, ആസിയാന്‍ കരാറായാലും ചെങ്ങറ സമരമായാലും സംഘടിത ഇടതുപക്ഷത്തെ ടോര്‍പിഡോ ചെയ്യുകയാണ് ഈ 'വ്യാജ ഇടതുപക്ഷ'ത്തിന്റെ അജന്‍ഡ. നാട്ടുകാരുടെ പിന്തുണയില്ലാതെ അന്‍പതുപേര്‍ സംഘം ചേര്‍ന്നപ്പോള്‍ മാധ്യമങ്ങള്‍ക്കത് ജനകീയ സമരമായെങ്കില്‍, ചാനലുകളില്‍ ഇടതുപക്ഷവായാടികള്‍ തൊണ്ടകീറിയെങ്കില്‍, ഒന്നോര്‍മിക്കുക- അഞ്ഞൂറ്പേരെ അണിനിരത്തി ഡി വൈ എഫ് ഐയുടെ നേതൃത്വത്തിലായിരുന്നു സമരമെങ്കില്‍, മാധ്യമങ്ങളും 'ചാനല്‍ ഇടതുപക്ഷ'വും അതിനെ 'നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന സമരാഭാസമാ'ക്കി ചിത്രീകരിക്കുമായിരുന്നു. 'വിമോചന സമര'ത്തിന്റെ ലക്ഷണമൊത്ത നവകൊളോണിയല്‍ മാതൃകയായിരുന്നു നന്ദിഗ്രാമെങ്കില്‍, അതിന്റെ ഒരു മിനിയേച്ചര്‍ പതിപ്പ് കേരളത്തില്‍ സൃഷ്ടിക്കാന്‍ 50 സോളിഡാരിറ്റിക്കാര്‍ മുന്നിട്ടിറങ്ങിയാല്‍ മതിയെന്ന് കിനാലൂര്‍ സംഭവം തെളിയിക്കുന്നു. കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങളുടെ ഇസ്ളാമികവിരോധം സമാനതകളില്ലാത്തതാണ്. എന്നാല്‍ കമ്യൂണിസ്റ്റ് വിരോധവുമായി മത്സരിച്ചാല്‍ ഇസ്ളാമികവിരോധത്തിന് പോലും രണ്ടാമത്തെ പന്തിയിലേ സ്ഥാനമുള്ളൂ എന്ന് വ്യക്തമാക്കുന്ന കിനാലൂര്‍ ഒരു പാഠമാണ്.
ചെങ്ങറ സമരത്തിനില്ലാത്ത ജനപിന്തുണ വയനാട്ടിലെ ആദിവാസി ഭൂസമരത്തിനുണ്ടായിരുന്നു. എന്നാല്‍ ചെങ്ങറ സമരക്കാര്‍ക്ക് കിട്ടിയതിന്റെ ആയിരത്തിലൊന്ന് മാധ്യമപിന്തുണ വയനാട്ടിലെ ആദിവാസികള്‍ക്ക് കിട്ടിയില്ല. മലയാള മാധ്യമരംഗത്തെ ഏറ്റവും ചെലവേറിയ വില്‍പ്പനച്ചരക്കാണ് ഇടതുപക്ഷ അവസരവാദം. ശരാശരി മലയാളിയുടെ രാഷ്ട്രീയബോധത്തെ കീഴ്മേല്‍ നിര്‍ത്തുന്ന വ്യാജ ഇടതുപക്ഷമാണ് ഇവര്‍ക്ക് ഊര്‍ജമെത്തിക്കുന്നത്. സവര്‍ണ-സമ്പന്നവര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രരൂപങ്ങള്‍ കേരളത്തിലെ സംഘടിത ഇടതുപക്ഷത്തിന്റെ നിലനില്‍പുപോലും ചോദ്യം ചെയ്യാന്‍ കഴിയുമാറ് ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്.
അപ്രാപ്യവും അപ്രായോഗികവും അനാവശ്യവുമായ മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിച്ച് വര്‍ഗബോധത്തെ കീഴ്മേല്‍ മറിക്കുന്നതില്‍ സവര്‍ണ-സമ്പന്നശക്തികള്‍ നേടിയ വിജയം കേരളീയസമൂഹത്തിന്റെ അരാഷ്ട്രീയവല്‍ക്കരണത്തിനു സമാന്തരമാണ്. ദളിതരും ആദിവാസികളും, ഒരു പരിധിവരെ മുസ്ളിങ്ങളും, അടങ്ങുന്ന വലിയൊരു ജനവിഭാഗത്തെ സാംസ്കാരികമായി വന്ധ്യംകരിക്കാനുള്ള ഹൈന്ദവദേശീയതയുടെ രാഷ്ട്രീയപദ്ധതി വേണ്ടവിധം തിരിച്ചറിയപ്പെട്ടില്ല. സംഘപരിവാര്‍ ഫാസിസത്തിനെതിരെ രാഷ്ട്രീയമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോഴും സവര്‍ണഹൈന്ദവദേശീയതയുടെ സംസ്കാരിക പരിസരം തുറന്നെതിര്‍ക്കാന്‍ മുഖ്യധാരാ സമൂഹം ഒരിക്കലും തയാറായിരുന്നില്ല. മാത്രവുമല്ല, 'ഇടതുപക്ഷബോധ'ത്തിന്റെയും 'പുരോഗമനവാദ'ത്തിന്റെയും മേലങ്കി അതിനു നന്നായി പാകമാവുകയും ചെയ്തു. തൊഴിലാളിവര്‍ഗരാഷ്ട്രീയത്തിന്റെ വക്താക്കളും ഗുണഭോക്താക്കളും രണ്ടാണെന്ന വ്യാജബോധം മേല്‍പ്പറഞ്ഞ 'വ്യാജ ഇടതുപക്ഷബോധ'ത്തിന്റെ അടിമുടി സവര്‍ണവല്‍ക്കരിക്കപ്പെട്ട വ്യവഹാരമാതൃകയാണ്. "ഞങ്ങള്‍, ഞങ്ങള്‍ക്ക് ആവശ്യമില്ലാതിരുന്നിട്ടും പാവപ്പെട്ടവരും നിരാലംബരുമായ നിങ്ങള്‍ക്കു വേണ്ടി സ്വന്തം സുഖവും സ്ഥാനമാനങ്ങളും പദവിയും ത്യജിച്ചു. നിങ്ങളുടെ നേട്ടങ്ങളായി നിങ്ങള്‍ കാണുന്നതെല്ലാം ഞങ്ങള്‍ നേടിത്തന്നതാണ്. ഇതെല്ലാം ഞങ്ങളുടെ ഔദാര്യമാണ്'' എന്ന ചിന്താഗതി പുരോഗമനവാദികളായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന മധ്യവര്‍ഗങ്ങള്‍ക്കിടയില്‍ പ്രബലമാണ്. സ്ത്രീയെന്ന നിലയ്ക്കുള്ള സ്വന്തം വ്യക്തിത്വം നിരാകരിക്കാതെ സ്ത്രീക്കോ, കീഴാളസാംസ്കാരിക പരിസരത്തില്‍നിന്ന് സ്വയം വിച്ഛേദിച്ചു മാറാതെ ദളിതനോ, ഭരണവര്‍ഗത്തിന്റെ സാംസ്കാരിക പരിപ്രേക്ഷ്യം ഉള്‍ക്കൊള്ളാതെ ന്യൂനപക്ഷ മതവിശ്വാസിക്കോ പുരോഗമനവാദിയാകാന്‍ കഴിയില്ലെന്ന മരമണ്ടന്‍ ധാരണ ഈ 'വ്യാജപുരോഗമനബോധ'ത്തിന്റെ ഉല്‍പ്പന്നമാണ്. വര്‍ഗബോധം വ്യക്തിപരമായ തെരഞ്ഞെടുപ്പിന്റെ പ്രശ്നം മാത്രമായി ഇവര്‍ ചുരുക്കിക്കാണുന്നു. 'ജാതിയും മതവും നോക്കാതെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ അവസരങ്ങള്‍ വീതിക്കണ'മെന്ന നായര്‍ സംഘടനയുടെ ആവശ്യം പുരോഗമനപരമാണെന്ന് തെറ്റിദ്ധരിക്കുന്ന അവസ്ഥയിലേക്ക് അത് കേരളീയ പൊതുബോധം കൊണ്ടു ചെന്നെത്തിച്ചു. മുതലാളിത്ത വിപ്ളവത്തിന്റെ തിണര്‍പ്പില്‍ വെല്ലുവിളിക്കപ്പെടുന്ന ജാതിമേല്‍ക്കോയ്മയാണ് പുരോഗമനവാദത്തെപ്പോലും ഇവ്വിധം സവര്‍ണവല്‍ക്കരിക്കുന്നത്. ബ്രാഹ്മണവല്‍ക്കരണത്തിന്റെ ഉള്ളടക്കം, കേരളത്തെ സംബന്ധിച്ചിടത്തോളം സൂക്ഷ്മവും സങ്കീര്‍ണവുമായ അധിനിവേശമാതൃകകളെ ആസ്പദമാക്കിയാണ് നിലനില്‍ക്കുന്നത്.
ഏതൊരു ജനാധിപത്യസമൂഹത്തിലും പ്രത്യേക പരിഗണനയര്‍ഹിക്കുന്ന പീഡിത സാമൂഹികവിഭാഗങ്ങള്‍ക്കും അധഃകൃതജാതികള്‍ക്കും പാര്‍ശ്വവല്‍കൃതരായ സാമൂഹിക വിഭാഗങ്ങള്‍ക്കുമെതിരായ രാഷ്ട്രീയ അജന്‍ഡ പുരോഗമനവാദത്തിന്റെ മുഖംമൂടിയന്വേഷിക്കുന്ന ഇന്നത്തെ കേരളീയപരിസരം ഫാസിസ്റ്റ് സമൂഹങ്ങളെ ഓര്‍മിപ്പിക്കുന്നതാണ്. പൊതുതെരഞ്ഞെടുപ്പുകളിലെ മുസ്ളിങ്ങളുടെയും ലത്തീന്‍ കത്തോലിക്കരുടെയും ദളിതരുടെയും സ്ഥാനാര്‍ത്ഥിത്വം രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നടത്തുന്ന ജാതിമതപ്രീണനമായാണ് ഏറിയകൂറും അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍, കഷ്ടിച്ച് പത്തു ശതമാനം മാത്രം വരുന്ന ഒരു ജാതിവിഭാഗത്തിന്റെ തെരഞ്ഞെടുപ്പ് വേദിയിലെ പ്രാതിനിധ്യം ശതമാനക്കണക്കില്‍ അതിന്റെ മൂന്നിരട്ടിയോ അതില്‍കൂടുതലോ ആയാലും അതില്‍ അസ്വാഭാവികത കാണാത്ത പൊതുബോധം മതേതരമല്ലെന്നും സവര്‍ണാധിപത്യപരമാണെന്നും പ്രത്യേകം പറയേണ്ടതില്ല. നമ്പൂതിരി യോഗക്ഷേമസഭയും നായര്‍ സര്‍വീസ് സൊസൈറ്റിയും സാമുദായിക സംവരണത്തെക്കുറിച്ചു സംസാരിക്കുന്നത് പുരോഗമനപരമെന്ന് ആരും തെറ്റിദ്ധരിച്ചുപോകുന്ന ഭാഷയിലാണ്. കേരളത്തിന്റെ രാഷ്ട്രീയ അബോധത്തില്‍ ഇന്നും ശക്തമായി തുടരുന്ന പ്രച്ഛന്നമായ ജാതിബോധം രാഷ്ട്രീയത്തിന്റെ ഭാഷ ഭംഗിയായി സംസാരിച്ചു തുടങ്ങിയിരിക്കുന്നു. അഥവാ, സവര്‍ണാധീശത്വത്തിന്റെ പടുഭാഷ രാഷ്ട്രീയഭാഷയായി തെറ്റിദ്ധരിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു.
പ്രാന്തവല്‍ക്കരിക്കപ്പെട്ട സാമൂഹികവിഭാഗങ്ങള്‍ക്കിടയില്‍നിന്ന് കൂടുതല്‍ പേര്‍ സര്‍ക്കാര്‍ സര്‍വീസിലെത്തുന്നത് കാലങ്ങളായി ബ്യൂറോക്രസിയുടെ നിയന്ത്രണം കൈയാളിയിരുന്നവര്‍ക്കിടയില്‍ സൃഷ്ടിക്കുന്ന അങ്കലാപ്പാണ് ജാതിസംവരണത്തിനെതിരായ പ്രതിഷേധങ്ങളായി മാറുന്നത്. സര്‍വീസില്‍ ഉയര്‍ന്ന പദവികളിലെത്തുന്ന അപൂര്‍വം ദളിതരെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കും കീഴുദ്യോഗസ്ഥര്‍ക്കുമിടയില്‍ വംശീയച്ചുവയുള്ള മിത്തുകള്‍ പ്രചരിക്കുന്നു. സാമൂഹികമായ ബാലന്‍സ് നിലവില്‍ വരാത്ത കാലത്തോളം സിവില്‍ ഉദ്യോഗസ്ഥര്‍ക്കിടയിലെ രാഷ്ട്രീയബോധം അപക്വമായിരിക്കും. ദളിത്വിരുദ്ധവും മുസ്ളിം വിരുദ്ധവും കമ്യൂണിസ്റ്റ് വിരുദ്ധവുമായ 'പൊതുബോധ'ത്തിന്റെ തടവില്‍ സര്‍വീസ് സംഘടനകളുടെ സംഘടനാശക്തി വലിയൊരളവുവരെ വെറുതെയായിത്തീരുന്നു.
ഒരു വ്യവസ്ഥിതിയെന്ന നിലയില്‍ തകര്‍ന്നുകഴിഞ്ഞ ജാതിജന്മി നാടുവാഴിത്തം പ്രത്യയശാസ്ത്രതലത്തില്‍ നിലനിര്‍ത്തുന്ന സ്വാധീനമാണ് മേല്‍പ്പറഞ്ഞ ജനവിരുദ്ധമായ സാമാന്യബോധത്തിന്റെ പ്രധാന ഊര്‍ജസ്രോതസ്സ്. ചരിത്രം നോക്കിയാല്‍, അതേ ജാതിജന്മി മേധാവിത്വശക്തികളുടെ ചൊല്‍പ്പടിയിലാണ് കേരളത്തിന്റെ ആധുനികീകരണം ഒരു ഘട്ടംവരെ മുന്‍പോട്ടുപോയത്. ഈ സവര്‍ണാധിപത്യ പ്രത്യയലോകത്തിന് വെല്ലുവിളിയുയര്‍ത്തിയ നവോത്ഥാനത്തിന്റെ കീഴാളധാര കേരളത്തില്‍ കമ്യൂണിസ്റുപ്രസ്ഥാനങ്ങള്‍ക്ക് വേരുപിടിച്ചു വളരാന്‍ മണ്ണൊരുക്കി. 1957-ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി നേടിയ ചരിത്രപ്രധാനമായ വിജയം ജാതിജന്മിനാടുവാഴിത്തത്തിന്റെയും ദേശീയമുതലാളിത്തത്തിന്റെയും 'ഹെജിമനി'ക്ക് മാരകമായ പ്രഹരമേറ്റതിന്റെ രാഷ്ട്രീയസൂചനയായിരുന്നു. അതോടെ, അധ്വാനവര്‍ഗവിരുദ്ധമായ പരമ്പരാഗത ആശയലോകം മുതലാളിത്ത ആധുനികീകരണത്തിന്റെയും സവര്‍ണസദാചാരബോധത്തിന്റെയും ബൂര്‍ഷ്വാ വ്യക്തിസ്വാതന്ത്ര്യസങ്കല്‍പ്പങ്ങളുടെയും ഇഴകള്‍ കീഴാളവിരുദ്ധമായ ഒരു വികസനപരിപ്രേക്ഷ്യത്തില്‍ കോര്‍ത്തെടുക്കാനുള്ള മാര്‍ഗങ്ങളന്വേഷിച്ചു. ഭൂപരിഷ്കരണത്തിന്റെ പിതൃത്വം അവകാശപ്പെടാന്‍ പോലും ബൂര്‍ഷ്വാപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരാന്‍ തുടങ്ങി. കീഴാളസൌന്ദര്യശാസ്ത്രവും അധ്വാനപക്ഷ സംവേദനക്ഷമതയും സംഘടിത ഇടതുപക്ഷരാഷ്ട്രീയവും ഒരുപോലെ ആക്രമിക്കപ്പെട്ട ഒരു ഇടവേളയുടെ പ്രതീകമായിരുന്നു ജാതിമതശക്തികളുടെയും എല്ലാതരം പുരോഗമനവിരുദ്ധ സംഘടനകളുടെയും കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട്. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പുരോഗതി ദുര്‍ബലമാക്കാന്‍ ഒരു പരിധിവരെയെങ്കിലും അതിനു കഴിഞ്ഞു. നിരവധി സമരമുഖങ്ങളില്‍ നേരിട്ട പരാജയം, അതിനു സമാന്തരമായി മറ്റു മേഖലകളില്‍ നേടുന്ന വിജയത്തിലൂടെ മറികടന്നാണ് കേരളത്തിലെ ഇടതുപക്ഷം പിന്നെയും കുറെക്കാലം സംസ്ഥാനത്തിന്റെ രാഷ്ട്രീയബലാബലം നിലനിര്‍ത്തിയത്. സാംസ്കാരിക-രാഷ്ട്രീയ പ്രതിവിപ്ളവത്തിന്റെ ചരിത്രത്തിലെ ശ്മശാനഭീകരമായ ഉപാഖ്യാനമായിരുന്നു അടിയന്തരാവസ്ഥയ്ക്കു ലഭിച്ച പൊതുസമ്മതി. നവോത്ഥാനത്തിന്റെ കീഴാളപരിപ്രേക്ഷ്യം ദുര്‍ബലമായതോടെ സവര്‍ണ സാംസ്കാരിക മാതൃകകള്‍ക്ക്, പുരോഗമനവാദത്തിന്റെ മേമ്പൊടി പുരട്ടിയ ആശയക്കൂട്ടുകളുടെ അകമ്പടിയോടെ, കേരളത്തിന്റെ ഇടതുപക്ഷാവബോധത്തെ പ്രതിസന്ധിയിലാഴ്ത്താന്‍ കഴിഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍നിന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളിലേക്കുള്ള ഒഴുക്കിന്റെ ഒരുഘട്ടത്തില്‍ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും തട വീണു.
കേരളീയസമൂഹത്തില്‍ അലയടിച്ചാര്‍ക്കുന്ന അരാഷ്ട്രീയവാദത്തിന്റെയും പ്രതിലോമസാംസ്കാരിക മുദ്രാവാക്യങ്ങളുടെയും സ്രോതസ്സ് സാമ്രാജ്യത്വ താല്‍പ്പര്യങ്ങളും കുത്തകമുതലാളിത്തത്തിന്റെ കമ്പോളദാഹവും ജന്മിത്ത-നാടുവാഴിത്ത പ്രവണതകളും കൈകോര്‍ക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്ര പരിസരമാണ്. എന്നാലതിന്റെ ഇരകളും ചാവേറുകളുമായി മധ്യവര്‍ഗസമൂഹം മാറിക്കഴിഞ്ഞിരിക്കുന്നു. പ്രത്യയശാസ്ത്രത്തിന്റെ വര്‍ണക്കണ്ണാടി സമകാലികകേരളത്തിന്റെ രാഷ്ട്രീയയാഥാര്‍ഥ്യം ശരാശരി മലയാളിയില്‍നിന്നു മറയ്ക്കുന്നു.
ആഗോളമൂലധനത്തിന്റെയും ഇന്ത്യന്‍ ഭരണകൂടത്തിന്റെയും ഒരു ഉപഗ്രഹം മാത്രമായി കേരളത്തെ കാണാതിരിക്കുകയും, എന്നാല്‍, സര്‍വതന്ത്രസ്വതന്ത്രമായ ഒരു പരമാധികാരസമൂഹമായി അതിനെ കണക്കാക്കുകയെന്ന അബദ്ധം കൈയൊഴിയുകയും ചെയ്തെങ്കിലല്ലാതെ, ഇന്ത്യന്‍ ഭരണകൂടത്തെയും കേരളീയ പൊതുബോധത്തെയും കൂട്ടിയിണക്കുന്ന കണ്ണികള്‍ ഇഴതിരിക്കാനാവില്ല. കേരളത്തിലെ ദളിതന്റെയും മുസ്ളിമിന്റെയും ജീവിതനിലവാരം ദേശീയ മാനദണ്ഡങ്ങളുമായി തട്ടിച്ചു പറഞ്ഞുകൊണ്ടുള്ള ഗിമ്മിക്കുകള്‍ ഇന്ത്യന്‍ ഭരണകൂടത്തെക്കുറിച്ചും, വിശേഷിച്ച്, ഫാസിസത്തെക്കുറിച്ചുമുള്ള ചര്‍ച്ചകളെ വഴിതെറ്റിക്കുന്നത് മലയാളി നിത്യവും കണ്ടുകൊണ്ടിരിക്കുകയാണ്.ഷിജു ഏലിയാസ് കടപ്പാട്: ദേശാഭിമാനി വാരിക

ചൊവ്വാഴ്ച, മേയ് 18, 2010
ഇടതുസര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ?

കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരി വാങ്ങുന്ന 35 ലക്ഷം കുടുംബങ്ങളുടെ പുഞ്ചിരിക്കുന്ന മുഖം കണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്. കാര്‍ഷികമേഖലയില്‍ അഭൂതപൂര്‍വ വളര്‍ച്ച, പൊതുമേഖലാ വ്യവസായങ്ങളുടെ ഊര്‍ജസ്വല മുന്നേറ്റം തുടങ്ങി എല്ലാ മേഖലയിലും വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും വിജയഗാഥ രചിച്ച് കേരളം രാജ്യത്തിനാകെ മാതൃകയാകുന്നു. കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച എപിഎല്‍-ബിപിഎല്‍ വേര്‍തിരിവ് നിരാകരിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ പകുതി കുടുംബങ്ങള്‍ക്ക് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കിയത്. കേരളം വളരുന്നില്ലെന്ന് വിലപിക്കുന്ന ഛിദ്രശക്തികള്‍ക്കും മറച്ചുപിടിക്കാനാവാത്തതാണ് കാര്‍ഷികമേഖലയിലെ വളര്‍ച്ച.
നെല്ലുല്‍പ്പാദനത്തില്‍ റെക്കോഡ് നേട്ടമാണ് കൈവരിച്ചത്. വികസനം മുരടിച്ചെന്ന് ഒച്ചവയ്ക്കുന്നവര്‍ക്ക് പ്രഹരമാണ് പൊതുമേഖലാവ്യവസായങ്ങളുടെ മുന്നേറ്റം. പരമ്പരാഗത മേഖലയിലും പുത്തനുണര്‍വ് പ്രകടം. അഞ്ചാം വര്‍ഷത്തില്‍ തുടക്കം കുറിക്കുന്ന എട്ട് പൊതുമേഖലാവ്യവസായങ്ങള്‍ വിമര്‍ശകര്‍ക്കുള്ള മറുപടിയാണ്. തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്നത്. മുണ്ടു മുറുക്കി ഉടുക്കാന്‍ ജനങ്ങളെ ഉപദേശിച്ച ഭരണാധികാരികളെയാണ് കേരളം മുന്‍യുഡിഎഫ് മന്ത്രിസഭയില്‍ കണ്ടത്. എന്നാല്‍, വിശന്നു കഴിയുന്ന ഒരു കുടുംബം പോലും ഉണ്ടാകരുതെന്ന് ദൃഢനിശ്ചയം ചെയ്ത സര്‍ക്കാരിന്റെ തണലിലാണ് ഇന്ന് കേരളജനത. എല്ലാവര്‍ക്കും വീടും ഭൂമിയും ആഹാരവും വെളിച്ചവും വെള്ളവും ഉറപ്പുവരുത്തുന്നു. ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താതെ വികസനം സാധ്യമല്ലെന്ന കാഴ്ചപ്പാട് സര്‍ക്കാരിന്റെ ഓരോ ചുവടുവപ്പിലുമുണ്ട്.
ഇങ്ങനെ അഭിമാനകരമായ നിരവധി ക്ഷേമ-വികസന പ്രവര്‍ത്തനങ്ങളുമായാണ് എല്‍ഡിഎഫ് മെയ് 18ന് നാലാം വാര്‍ഷികം ആഘോഷിക്കുന്നത്. സര്‍ക്കാരിന്റെ ഈ ജനക്ഷേമനടപടികള്‍ യുഡിഎഫിനെ വല്ലാതെ അസ്വസ്ഥരാക്കുന്നു. വികസനപ്രവര്‍ത്തനങ്ങളുടെ വഴിമുടക്കുന്ന സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് പിന്തുണയുമായി ഓടുന്നതില്‍ ഒതുങ്ങുകയാണിന്ന് പ്രതിപക്ഷം.
വരുന്ന സാമ്പത്തികവര്‍ഷത്തിനുള്ളില്‍ 100 പുതിയ കുടിവെള്ള പദ്ധതികൂടി കമീഷന്‍ ചെയ്യുമെന്ന് ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ അറിയിച്ചു. നാലുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി. 300 പഞ്ചായത്തിനെക്കൂടി ജലനിധിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ 1200 കോടി ചെലവില്‍ രണ്ടാംഘട്ട തുടര്‍പദ്ധതി നടപ്പാക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കും. വരള്‍ച്ചയ്ക്കെതിരെ ജനകീയപ്രതിരോധം സംഘടിപ്പിക്കാന്‍ 2000 കോടിയിലേറെ ചെലവാക്കി ജലസുരക്ഷാപദ്ധതി നടപ്പാക്കും. കാലഹരണപ്പെടുന്ന സ്രോതസ്സുകള്‍ സംരക്ഷിക്കാനും ജലവിഭവവിനിയോഗം കൂടുതല്‍ ശാസ്ത്രീയമാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ചെറുകിട കാര്‍ഷിക ജലസേചനരംഗത്ത് വലിയ മാറ്റവുമായാണ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ പുനരുദ്ധാരണം ചെയ്യുന്നത്. അരനൂറ്റാണ്ടിനിടെ ആദ്യമായാണ് നൂറുകോടിയിലേറെ ചെലവഴിച്ച് നാനൂറിലേറെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പുനരുദ്ധരിക്കുന്നത്. ശുദ്ധജലവിതരണത്തില്‍ നാലുവര്‍ഷംകൊണ്ട് ചരിത്രനേട്ടമാണ് സര്‍ക്കാര്‍ കൈവരിച്ചത്. 2006 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 47 വന്‍കിട പദ്ധതിയും 190 ചെറുകിട ശുദ്ധജലവിതരണ പദ്ധതിയും പൂര്‍ത്തിയാക്കിയതോടെ 10 ലക്ഷത്തോളം പേര്‍ക്ക് പുതുതായി കുടിവെള്ളം ലഭിച്ചു. ജില്ലതോറും റവന്യൂ അദാലത്തുകള്‍ സംഘടിപ്പിച്ച് നിരവധി പരാതികള്‍ പരിഹരിച്ചു. 115 സുനാമി പുനരധിവാസ പദ്ധതിക്കായി 70.88 കോടിരൂപയുടെ കേന്ദ്രസഹായം ലഭിച്ചു. ഇതില്‍ 57 പദ്ധതി പണി പൂര്‍ത്തിയായി. 95,000 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. 57 പദ്ധതിയുടെ പണി പുരോഗമിക്കുന്നു. 52.09 കോടി രൂപ മുതല്‍മുടക്കിയ സുനാമി അടിയന്തര സഹായപദ്ധതിയിലൂടെ മൂന്നുലക്ഷം ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു. ലോകബാങ്കിന്റെ സഹായത്തോടെ ഒരുലക്ഷം പേര്‍ക്ക് കുടിവെള്ളമെത്തിക്കുന്ന സമഗ്ര പദ്ധതിയാണ് ചവറ-പമ്പ പദ്ധതി. തിരുവനന്തപുരം, മീനാട്, ചേര്‍ത്തല, കോഴിക്കോട്, പട്ടുവം എന്നീ അഞ്ച് പദ്ധതിയുടെ നിര്‍മാണം ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബ്ളൂ ബ്രിഗേഡ് എന്ന കര്‍മസേനയുടെ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തികനില ഭദ്രം നവീകരണം ഫലിച്ചു; നികുതി വര്‍ധിച്ചു
വാണിജ്യനികുതി വകുപ്പിലെ നവീകരണം ഫലം കണ്ടു. സംസ്ഥാനത്തിന്റെ സാമ്പത്തികനില ഭദ്രമാക്കും വിധം നികുതിവരുമാനത്തില്‍ വര്‍ധനയുണ്ടായി. ഇതുമൂലം മാന്ദ്യത്തെ അതിജീവിക്കാനും ട്രഷറി നിയന്ത്രണങ്ങളൊഴിവാക്കാനും ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കാനുമായി. അതേസമയം, നികുതി വര്‍ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചുമില്ല. സംസ്ഥാനത്തിന്റെ തനതുവരുമാനം 2005-06ല്‍ 10,715 കോടിയായിരുന്നത് കഴിഞ്ഞ സാമ്പത്തികവര്‍ഷം 19,184 കോടിയിലെത്തി. നടപ്പു സാമ്പത്തികവര്‍ഷം അത് 23,198 കോടിയിലെത്തും. കഴിഞ്ഞ നാലുകൊല്ലത്തെ ശരാശരി നികുതി വളര്‍ച്ച 20 ശതമാനമാണ്.
വാറ്റ് നികുതി 2005-06 സാമ്പത്തികവര്‍ഷം 3321.98 കോടിയായിരുന്നത് കഴിഞ്ഞ സാമ്പത്തികവര്‍ഷം 6945.41 കോടിയിലെത്തി. വാറ്റിതര വില്‍പ്പന നികുതി 2005-06ലെ 3661.27 കോടിയില്‍നിന്ന് 6248.58 കോടിയായി കുതിച്ചു. സ്വര്‍ണനികുതി 21.21 കോടിയില്‍നിന്ന് ഇക്കാലയളവില്‍ 161.10 കോടിയായി. ആഡംബരനികുതി 40.50 കോടിയില്‍നിന്ന് 102.43 കോടിയിലെത്തി. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യങ്ങളുടെ നികുതി 1427.59 കോടിയില്‍നിന്ന് 3164.23 കോടിയിലേക്ക് കുത്തനെ ഉയര്‍ന്നു. ചെക്പോസ്റുകളുടെ ആധുനികവല്‍ക്കരണം, ഇ-പേമെന്റ്, ഇ-റിട്ടേ തുടങ്ങിയ നടപടികളാണ് വാണിജ്യനികുതിവകുപ്പില്‍ ഏറെ പ്രയോജനം ചെയ്തത്. റവന്യൂകമ്മി 2004-05ല്‍ 3.33 ശതമാനമായിരുന്നത് കഴിഞ്ഞ സാമ്പത്തികവര്‍ഷം 1.90 ശതമാനമായി കുറഞ്ഞു.
2010-11 സാമ്പത്തികവര്‍ഷം റവന്യൂ കമ്മി ഇല്ലാതാക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍, 13-ാം ധനകമീഷന്‍ ശുപാര്‍ശകള്‍ സംസ്ഥാനത്തിന് ദോഷമായി. ഈ സാഹചര്യത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം റവന്യൂകമ്മി 1.4 ശതമാനമുണ്ടാകും. ധനകമ്മി 4.4 ശതമാനമായിരുന്നത് കഴിഞ്ഞ സാമ്പത്തികവര്‍ഷം 3.12 ശതമാനമായി. നടപ്പു സാമ്പത്തികവര്‍ഷം 3.49 ശതമാനമാണ് ധനകമ്മി പ്രതീക്ഷിക്കുന്നത്. ധനകമ്മിക്ക് യാന്ത്രികപരിധിസംസ്ഥാന സര്‍ക്കാര്‍ വയ്ക്കാത്തതാണ് ധനകമ്മി ഇത്രയും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം. കടംവാങ്ങുന്ന പണം മൂലധനച്ചെലവുകള്‍ക്ക് മുടക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുകയായിരുന്നു. 2004-05ല്‍ 682 കോടിയായിരുന്ന മൂലധനച്ചെലവ് 2010-11ല്‍ 4145 കോടി രൂപയായി ഉയരും. ഇത് സര്‍വകാല റെക്കോഡാകും.
കടത്തിന്റെ പലിശയിനത്തിലുള്ള ചെലവും കുത്തനെ കുറഞ്ഞു. 2004-05ല്‍ സംസ്ഥാനത്തിന്റെ ആഭ്യന്തരവരുമാനത്തിന്റെ 3.28 ശതമാനമായിരുന്നു പലിശച്ചെലവ്. 2005-06ല്‍ ഇത് 3.13 ശതമാനവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 2.89 ശതമാനവും 2.61 ശതമാനവും ആയി കുറഞ്ഞ് കഴിഞ്ഞ സാമ്പത്തികവര്‍ഷം 2.42 ശതമാനത്തിലെത്തി. നടപ്പു സാമ്പത്തികവര്‍ഷം ഇത് 2.36 ശതമാനമായി താഴും. ആകെ കടബാധ്യതയിലും ഗണ്യമായ കുറവുണ്ടായി. 2004-05ല്‍ ആഭ്യന്തരവരുമാനത്തിന്റെ 39.12 ശതമാനമായിരുന്നു കടബാധ്യത. നടപ്പു സാമ്പത്തികവര്‍ഷം ഇത് 32.02 ശതമാനമായി കുറയും. കടവും പലിശയും കുറയുമ്പോള്‍ത്തന്നെ മൂലധനച്ചെലവ് ഗണ്യമായി ഉയരുന്നത് ധനസ്ഥിതിയുടെ ആരോഗ്യകരമായ അവസ്ഥയാണ് സൂചിപ്പിക്കുന്നതെന്ന് സാമ്പത്തികവിദഗ്ധര്‍ വിലയിരുത്തുന്നു.
(ആര്‍ സാംബന്‍)
ദേശാഭിമാനി
ഞായറാഴ്‌ച, മേയ് 16, 2010
ചെകുവേരയെ ഉപയോഗിക്കുന്ന അസാന്മാര്‍ഗികള്‍
ഒറ്റുകാരും, പ്രതിവിപ്ല്വകാരികളും, വലതുപക്ഷ കൂട്ടികൊടുപ്പുകാരും മുമ്പെന്നത്തേക്കാള്‍ ശക്തരാണ്. കാരണം മുതലാളിത്വത്തിന്റെ വളര്‍ച്ചയുടെ അവസാന ഘഡ്ഡത്തിലായ സാമ്രാജ്യത്വ അവസ്ഥയിക്കപ്പുറം വളരച്ചയില്ല... നീട്ടികിട്ടുന്ന സമയമാണ് അവര്‍ക്ക ആവശ്യം....പലരൂപത്തില്‍ പലഭാവത്തില്‍ നമ്മളില്‍ തന്നെ അവര്‍ കയറിയിരിക്കും! ഏറ്റവും എളുപ്പമാണ് വിപ്ലവം പോരെന്നു പറഞ്ഞു വിപ്ലവത്തിന്റെ കാര്യപരിപാടികളില്‍ നിന്നു വഴിതിരിച്ചുവിടല്‍! മാക്സിസ്റ്റ ഉപകരണമായ പാര്‍ട്ടിക്കു പരിക്കേല്‍പ്പിക്കാന്‍ കഴിഞ്ഞത് ഈ അധിവിപ്ലവകാരികളേ കൊണ്ടാണ്....
ഇപ്പോഴും കേരളത്തിലും, ബംഗാളിലും പാര്‍ട്ടിയേ നേരിടാന്‍ എളുപത്തില്‍ ഉപയോഗിക്കുന്നത് അധിവിപ്ലവം തന്നെയാണ്,,,,!!!!

വ്യാഴാഴ്‌ച, മേയ് 13, 2010
സ്വയം മേനി പറയുന്നവര്‍!
വിശ്വാസതിന്റെ ചെല്ലവില്‍, പഴിപറഞ്ഞവര്‍...
അവര്‍ പണ്ടും സ്വന്തം കാലടികള്‍ കനല്‍ കട്ടകളാണേന്ന്‍
സ്വയം മേനി പറഞ്ഞിരുന്നു.....
നെടുവീര്‍പ്പിട്ടിരിക്കുന്നവര്‍ വിപ്ലവത്തെകുറിച്ചു വായിട്ടടിക്കും!
എഴുതിവരും, എഴുത്തറിയുന്നവര്‍ എഴുതിയ മാറ്റിയവരികളും
ഒറ്റിന്റെ അര്‍ഥം മാറ്റുന്നില്ല!
കാഴ്ചക്കാര്‍ക്ക് എന്തും പറയാം...
കാരണം അവര്‍,
കാഴ്ചക്കാര്‍ സ്വയം മേനിനടിക്കുന്നു
നല്ല കാഴ്ചക്കാരെന്ന്‍!
ഉറപ്പില്ലവര്‍ക്ക് വിപ്ലവം വരുമോന്ന്‍
പൊതികെട്ടി തരും വിപ്ലവം, ഒരുന്നാള്‍
അവരുടെ സന്മാര്‍ഗികള്‍..........അവര്‍ക്ക്!

തിങ്കളാഴ്‌ച, മേയ് 10, 2010
മാര്‍ക്സിസവും ബൂര്‍ഷ്വാ റാഡിക്കലിസവും തമ്മിലുള്ള ദൂരം
ഭീകര പ്രവര്‍ത്തനങ്ങളുടെയും അതിസാഹസികതയുടെയും സ്വത്വരാഷ്ട്രീയത്തിന്റെയും വളര്‍ച്ചയ്ക്ക് ഇടതുപക്ഷത്തെ, പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് ഇടതുപക്ഷത്തെ പഴിചാരുക മദ്ധ്യവര്‍ഗ്ഗ ബുദ്ധിജീവികളുടെ ഒരു സ്ഥിരം വിമര്‍ശനരീതിയാണ്. 'ഇടതുപക്ഷത്തിന്റെ അപചയം' എന്നും മുഖ്യധാരാ-അല്ലെങ്കില്‍ വ്യവസ്ഥാപിത-ഇടതുപക്ഷത്തിന്റെ ജീര്‍ണത എന്നും മറ്റുമുള്ള വാങ്മയങ്ങള്‍ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും സ്ഥിരമായി കണ്ടുവരുന്നുണ്ട്. ഇടതുപക്ഷത്തിനെതിരായ വിമര്‍ശനം മുറുകുന്തോറും വിദ്യാഭ്യാസം നേടുന്ന ചെറുപ്പക്കാരുടെ ഇടയില്‍ അരാഷ്ട്രീയ പ്രവണതകളും സ്വത്വരാഷ്ട്രീയവും വര്‍ദ്ധിച്ചുവരുന്നു എന്നത് വസ്തുതയാണ്. ഇടതുപക്ഷത്തിന്റെ ജീര്‍ണതയെക്കുറിച്ച് വിലപിക്കുന്നവര്‍ക്കുപോലും ഈ ജീര്‍ണതയെ ഇല്ലാതാക്കാനും ശക്തമായ അടിത്തറയില്‍ വിപ്ളവസമരങ്ങളുടെ സിദ്ധാന്തവും പ്രയോഗവും ആവിഷ്കരിക്കുന്നതിനും ഒരു താല്‍പര്യവുമില്ല. മാര്‍ക്സിസം കാലഹരണപ്പെട്ടിരിക്കുന്നു എന്ന് വാദിക്കുന്നവരും അതിന്റെ താത്വികാടിത്തറയെ നിഷേധിക്കുന്നവരും ഇടതുപക്ഷക്കാരില്‍പോലും ഏറെയാണ്. വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍പോലും സ്വന്തം റാഡിക്കല്‍ വ്യക്തിത്വം നിലനിര്‍ത്തുന്നതിനായി ബൂര്‍ഷ്വാറാഡിക്കല്‍ പദാവലികളും ആശയസംഹിതകളും ഉപയോഗിക്കുകയും പ്രയോഗരീതികള്‍ നടപ്പിലാക്കുകയും ചെയ്യുന്ന അവസ്ഥയാണിന്നുള്ളത്.
ബൂര്‍ഷ്വാ റാഡിക്കലിസം എന്ന പ്രയോഗം സാധാരണയായി അധികം ഉപയോഗിക്കപ്പെടാത്തതുകൊണ്ട് അല്‍പം വിശദീകരണം വേണ്ടിവരും. മാര്‍ക്സിസ്റ്റ് വിശകലന പദ്ധതിയോടും സോവിയറ്റ് യൂണിയനില്‍ സൃഷ്ടിക്കപ്പെട്ട സോഷ്യലിസത്തോടും പാശ്ചാത്യ രാഷ്ട്രങ്ങളിലെ ഇടതുപക്ഷത്തിനുണ്ടായ അഭിപ്രായ ഭിന്നതകളില്‍നിന്നാണ് പുതിയ റാഡിക്കല്‍ രൂപങ്ങളുടെ തുടക്കം. പരിസ്ഥിതി പ്രസ്ഥാനം, സ്ത്രീ പ്രസ്ഥാനം, നവസാമൂഹ്യ പ്രസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്ന നിരവധി പ്രക്ഷോഭങ്ങള്‍ തുടങ്ങിയവയിലൂടെയാണ് ഇവര്‍ ഒരു പ്രധാന ശബ്ദമായി മാറുന്നത്. മുതലാളിത്തത്തിന്റെ അന്ത്യമല്ല ഇവരുടെ ലക്ഷ്യം, ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പ്രദായിക മുതലാളിത്തം സോഷ്യലിസത്തിനോടൊപ്പം ഇല്ലാതായിക്കഴിഞ്ഞു എന്നു വാദിക്കുന്നവര്‍വരെ ഇവരിലുണ്ട്. അതിനുപകരം ശാസ്ത്രസാങ്കേതികവിദ്യകള്‍, പുരുഷന്മാര്‍, വെള്ളക്കാര്‍, ക്രിസ്ത്യാനികള്‍, ബ്രാഹ്മണര്‍ തുടങ്ങി മറ്റു പലരെയും അതിനുപകരം പ്രതിഷ്ഠിക്കുന്നു. ഇവരില്‍ പലര്‍ക്കും അമേരിക്ക മുഖ്യ ശത്രുവാണെങ്കിലും മുതലാളിത്തത്തിന്റെ തകര്‍ച്ച അവര്‍ ലക്ഷ്യമാക്കുന്നില്ല. സോഷ്യലിസത്തെ ഗൌരവമുള്ള ബദലായി കാണാത്ത ഇവരില്‍ പലരും പലവിധത്തിലുള്ള ഉട്ടോപ്യന്‍ സമൂഹമാതൃകകളും ബദലായി മുന്നോട്ടുവെയ്ക്കുന്നവരാണ്. ഗാന്ധിയന്‍ മാതൃകയിലുള്ള പാരിസ്ഥിതിക സമൂഹങ്ങള്‍, വംശീയ കൂട്ടായ്മകള്‍, സ്നേഹസൌഹൃദങ്ങള്‍, ഗേ-ലെസ്ബിയന്‍ കമ്യൂണുകള്‍, മത സമുദായരാഷ്ട്രങ്ങള്‍, ഇസ്രേലി മാതൃകയിലുള്ള കിബുട്സുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍പെടും. പലരും സോഷ്യലിസവും മുതലാളിത്തവുമല്ലാത്ത മൂന്നാമത്തെ പാതയുടെ സൈദ്ധാന്തികരുമാണ്. മുതലാളിത്ത വ്യവസ്ഥയുടെ ഘടനയെക്കുറിച്ച് ശക്തമായ വിശകലനങ്ങളും വിമര്‍ശനങ്ങളും വന്നുകഴിഞ്ഞുവെങ്കിലും അവയൊന്നും കണക്കിലെടുക്കാതെ, സ്വന്തം ബദലുകളുമായി മുന്നോട്ടുനീങ്ങുന്ന ഇവര്‍ ആത്യന്തികമായി മുതലാളിത്തത്തെ ഇല്ലാതാക്കണമെന്ന താല്‍പര്യമില്ലാത്തവരാണ്. അത്തരത്തിലുള്ള താല്‍പര്യങ്ങളുള്ളവര്‍ക്ക് ബദലുകളെക്കുറിച്ച് ധാരണകളുമില്ല. 19-ാം നൂറ്റാണ്ടിലെ ഉട്ടോപ്യന്‍ പ്രസ്ഥാനങ്ങളുമായി സാമ്യമുള്ള ഇവരെയാണ് നാം ഇവിടെ ബൂര്‍ഷ്വാ റാഡിക്കലുകള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
ബൂര്‍ഷ്വാറാഡിക്കലുകള്‍ വളരെ ശ്രദ്ധേയമായ നിരവധി വാദഗതികളും സമീപനങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. സമൂഹത്തിലെ അധികാരഘടന. ജ്ഞാനരൂപങ്ങളും അധികാരവും തമ്മിലുള്ള ബന്ധം, ലിംഗം, വംശം, ജാതി, സമുദായം തുടങ്ങിയ നിരവധി മേഖലകളിലെ സാമൂഹ്യഭിന്നതകള്‍, സംസ്കാരത്തിന്റെയും ആശയസംഹിതകളുടെയും സാമൂഹ്യ ഉള്ളടക്കം, ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രപരത മുതലായ നിരവധി വിഷയങ്ങളില്‍ അവരുടെ സംഭാവനകള്‍ ഗൌരവമുള്ളതാണ്. സമൂഹത്തിലെ ചിന്തിക്കുന്ന, പ്രതികരണശേഷിയും സന്നദ്ധതയുമുള്ള വിഭാഗങ്ങള്‍ക്കിടയില്‍ അവര്‍ക്ക് സ്വാധീനം ലഭിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇടതുപക്ഷപാര്‍ടികള്‍ നാമമാത്രമായ സ്വാധീനമുള്ള പാശ്ചാത്യരാജ്യങ്ങളില്‍ വ്യവസ്ഥയോടുള്ള ചെറുത്തുനില്‍പ് ഇവരാണ് പ്രധാനമായി നടത്തുന്നത്. അടുത്തകാലത്തായി, ഇന്ത്യയെപ്പോലെയുള്ള രാഷ്ട്രങ്ങളിലും ഇവരുടെ സ്വാധീനം വര്‍ദ്ധിച്ചുവരുകയാണ്. ഇന്ന് പൊതുചര്‍ച്ചകളില്‍ ഇടതുപക്ഷപാര്‍ടികള്‍ക്കു തുല്യമോ അതിലേറെയോ സ്ഥാനം ബൂര്‍ഷ്വാ റാഡിക്കലുകള്‍ക്ക് ലഭിക്കുന്നുണ്ട്.
ഇന്ത്യയിലെ ബൂര്‍ഷ്വാ റാഡിക്കലിസത്തിന്റെ വളര്‍ച്ചയ്ക്ക് പല വിധത്തിലുള്ള വേരുകളുമുള്ളതായി കാണാം.
1975ലെ അടിയന്തിരാവസ്ഥക്കെതിരായ പോരാട്ടത്തിലൂടെ വീണ്ടും ശക്തിപ്പെട്ടുവന്ന ഗാന്ധിയന്മാര്‍ പരിസ്ഥിതിയും ഗ്രാമവികസനവുമടക്കമുള്ള സാമൂഹ്യപ്രശ്നങ്ങളില്‍ സജീവമായി ഇടപെടാന്‍ തുടങ്ങി. എണ്‍പതുകളില്‍ ശരീഅത്ത് വിവാദം, ഷാബാനോകേസ്, വിശാഖാകേസ്, മഥുരാ കേസ്, മേരിറോയി കേസ് തുടങ്ങിയ നിരവധി സ്ത്രീ കേന്ദ്രീകൃതമായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടത് ഫെമിനിസ്റ്റ് ഗ്രൂപ്പുകളുടെ വളര്‍ച്ചയിലേക്ക് നയിച്ചു. മാര്‍ക്സിസത്തിന്റെ സ്വാധീനത്തിലുള്ളവരായിരുന്നു ആദ്യകാല ഫെമിനിസ്റ്റുകളെങ്കിലും ക്രമേണ ഗാന്ധിസം, സ്വത്വരാഷ്ട്രീയം, പോസ്റ്റ് മോഡേണിസം, ലെസ്ബിയന്‍ മുതലായ ജീവിതശൈലി രാഷ്ട്രീയം തുടങ്ങിയവയെല്ലാം ഫെമിനിസത്തെ സ്വാധീനിച്ചു. എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി ഭൂരിപക്ഷ ഹിന്ദുത്വവാദികള്‍ രാഷ്ട്രീയത്തിലും ആശയമണ്ഡലത്തിലും ശക്തമായ സ്വാധീനംചെലുത്തി. അതേസമയം, എഴുപതുകളില്‍ ജെ പി പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച പിന്നോക്ക വിഭാഗങ്ങളുടെ സംവരണാവശ്യം പരിശോധിക്കുന്നതിനായി ജനതാപാര്‍ടി സര്‍ക്കാര്‍ ബി പി മണ്ഡല്‍ കമ്മീഷനെ നിയോഗിക്കുകയും മണ്ഡല്‍കമ്മീഷന്‍ പിന്നോക്കവിഭാഗങ്ങള്‍ക്കുള്ള സംവരണതത്വത്തെ പിന്തുണച്ചുകൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഗാന്ധിയന്മാരും മുന്‍ ലോഹിയാവാദി സോഷ്യലിസ്റ്റുകളും ചേര്‍ന്നു വളര്‍ത്തിക്കൊണ്ടുവന്ന പിന്നോക്ക വിഭാഗങ്ങളുടെ പ്രസ്ഥാനം ജാതി വൈരുദ്ധ്യങ്ങളെ ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്തേക്കു കൊണ്ടുവന്നു. പിന്നോക്ക വിഭാഗങ്ങള്‍ക്കൊപ്പം വിവിധ ദളിത് സംഘടനകളും കൂടാതെ വര്‍ഗ സമരത്തിനുപകരം 'ജാതി-വര്‍ഗസമരം' ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സിപിഐ (എംഎല്‍)ന്റെ ഒരു വിഭാഗവും ഇതില്‍ ചേര്‍ന്നു. പിന്നോക്ക വിഭാഗങ്ങളുടെയും ദളിതരുടെയും മുന്നേറ്റങ്ങള്‍ തെക്കേ ഇന്ത്യയിലേക്കും വ്യാപിച്ചു. എണ്‍പതുകളില്‍ത്തന്നെ ആഷീഷ് നന്ദിയെപ്പോലുള്ള ബുദ്ധിജീവികള്‍ ബൂര്‍ഷ്വാ റാഡിക്കലിസത്തിന് സൈദ്ധാന്തിക പരിവേഷം നല്‍കി.
1991ല്‍ സോവിയറ്റ് യൂണിയന്റെയും കിഴക്കേ യൂറോപ്പിലെ ജനകീയ റിപ്പബ്ളിക്കുകളുടെയും തകര്‍ച്ച ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടികളെ സാരമായി സ്വാധീനിച്ചില്ല എന്നത് വസ്തുതയാണ്. എന്നാല്‍ ബുദ്ധിജീവികളുടെയും പുതിയ തലമുറയില്‍പെട്ട ചെറുപ്പക്കാരുടെയും ഇടയില്‍ ഇതിന്റെ സ്വാധീനം എന്തായിരുന്നു എന്ന് പരിശോധിക്കേണ്ടതാണ്. ഇടതുപക്ഷ ബുദ്ധിജീവികളില്‍ പലരും അവരുടെ മാര്‍ക്സിസ്റ്റ് ലേബലുകളുപേക്ഷിച്ച് പുതിയ പ്രസ്ഥാനങ്ങളുടെ കൂടെ ചേരുകയോ അല്ലെങ്കില്‍ നിശ്ശബ്ദരാകുകയോ ചെയ്ത ഘട്ടമാണിത്. അതേസമയം സോഷ്യലിസത്തിനേറ്റ തിരിച്ചടിക്കു വിരുദ്ധമായി മുതലാളിത്തം കൂടുതല്‍ അക്രമാസക്തമാവുകയും ചെയ്തു. ഗാട്ട് റൌണ്ട് ചര്‍ച്ചകള്‍, ലോകവ്യാപാര സംഘടനയുടെ സ്ഥാപനം, ഇറാഖിന്റെ കുവൈത്ത് ആക്രമണവും തുടര്‍ന്നുണ്ടായ അമേരിക്കന്‍ അധിനിവേശവും, നെഹ്റുവിയന്‍ 'മിശ്രസമ്പദ്വ്യവസ്ഥ'യുടെ പാതയുപേക്ഷിച്ച് നവലിബറലിസത്തേക്ക് ഇന്ത്യ മാറിയത് തുടങ്ങിയവ ഇതിന്റെ സൂചനകളായിരുന്നു. 1991ന്റെ അവസാനം സംഘ്പരിവാര്‍ ബാബറിമസ്ജിദ് തകര്‍ത്തത് അതുവരെ വളര്‍ന്നുവന്നിരുന്ന മത-ജാതി സ്പര്‍ദ്ധയെ മൂര്‍ദ്ധന്യത്തിലെത്തിക്കുകയും ചെയ്തു. ഇടതുപക്ഷപാര്‍ട്ടികളും പുതിയ റാഡിക്കലുകളും തമ്മില്‍ യോജിച്ച അത്യപൂര്‍വ കാലഘട്ടങ്ങളില്‍ ഒന്നായിരുന്നു അത്. ബാബറിമസ്ജിദ് സംഭവത്തെ തള്ളിപ്പറയുന്നതില്‍ എല്ലാവരും ഒന്നിച്ചു. അതേ യോജിപ്പ് നവലിബറലിസത്തെ സംബന്ധിച്ചും ജാതി പ്രസ്ഥാനങ്ങളെ സംബന്ധിച്ചും ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.
നവലിബറലിസത്തെയും ഭൂരിപക്ഷവര്‍ഗീയതയെയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തുപോന്നത് ഇടതുപക്ഷമാണ്. പുതിയ റാഡിക്കലുകളുടെ എതിര്‍പ്പ് അതുപോലെയായിരുന്നില്ല. ചിലര്‍ നവലിബറല്‍ മുതലാളിത്ത വ്യവസ്ഥയെ വ്യക്തമായ വിമര്‍ശനപദ്ധതിയുടെ അടിസ്ഥാനത്തിലല്ല എതിര്‍ത്തത്. അവര്‍ തെറ്റെന്ന് ഉറച്ചു വിശ്വസിച്ച ചില സ്ഖലിതങ്ങള്‍ക്കെതിരായിരുന്നു സമരം. നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ ഇതിന്റെ നല്ല ഉദാഹരണമാണ്. വന്‍ഡാമുകള്‍ക്കെതിരായി വളര്‍ന്നുവന്ന സമരം രണ്ടു ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും മുതലാളിത്തത്തിന്റെ പരിസ്ഥിതിരംഗത്തെ കടന്നുകയറ്റങ്ങളെ സംബന്ധിച്ച് ഒരു പൊതുദിശാബോധംപോലും നല്‍കാന്‍ സഹായിച്ചിട്ടില്ല. കേരളത്തിലെ പ്ളാച്ചിമട സമരത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മറ്റുചില റാഡിക്കലുകള്‍ ജാതിമത രാഷ്ട്രീയത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന സ്വത്വരാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചു. എണ്‍പതുകള്‍ മുതല്‍ ശക്തിപ്പെടുകയും അമേരിക്കയുടെ ഇറാഖ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം 'ഇടം' ഉറപ്പിക്കുകയും ചെയ്ത ഇസ്ളാമിക സ്വത്വരാഷ്ട്രീയത്തിലേക്ക് നിരവധി ബുദ്ധിജീവികള്‍ മാറിയത് ഉദാഹരണമാണ്. സ്വത്വരാഷ്ട്രീയത്തെ പരസ്യമായി അംഗീകരിക്കാത്തവര്‍പോലും സ്വത്വരാഷ്ട്രീയം വ്യാപകമായുപയോഗിച്ച പോസ്റ്റ് മോഡേണിസ്റ്റ്-പോസ്റ്റ്-മാര്‍ക്സിസ്റ്റ് സങ്കേതങ്ങളെ സ്വന്തം വിശകലനപദ്ധതിയുടെ ഭാഗമായി ഉപയോഗിക്കുകയും അതുവഴി സ്വത്വരാഷ്ട്രീയവുമായി 'സന്ധി'ചെയ്യുകയും ചെയ്തു. ഇരുകൂട്ടരും എതിര്‍ക്കുന്നത് നവലിബറലിസത്തെയും ഭൂരിപക്ഷ ഹിന്ദുത്വത്തെയും ആണെന്ന വാദം ഇത്തരം ആശയപരമായ സന്ധികളെ ന്യായീകരിക്കുന്നതിന് ഉപയോഗിക്കപ്പെടുകയും ചെയ്തു.
റാഡിക്കലുകളില്‍ മറ്റുചിലര്‍ നവലിബറലിസത്തോടുള്ള എതിര്‍പ്പിനല്ല പ്രാധാന്യം നല്‍കിയത്. അവരുടെ എതിര്‍പ്പ് ഭൂരിപക്ഷ ഹിന്ദു വര്‍ഗീയതയോടായിരുന്നു, അവരുടെ ഇടയില്‍ത്തന്നെയുള്ള സവര്‍ണ മേധാവിത്വത്തോടായിരുന്നു. പശുക്കളുടെ ദേശീയതയ്ക്കുപകരം എരുമകളുടെ ദേശീയതയ്ക്കുവേണ്ടി വാദിച്ച ഇവര്‍ നവലിബറലിസം നല്‍കുന്ന ചില സൌകര്യങ്ങള്‍ ഇതിനുവേണ്ടി ഉപയോഗിക്കാമെന്നും വാദിച്ചവരാണ്. ദളിതരെയും ആദിവാസികളെയും പിന്നോക്കവിഭാഗങ്ങളെയും സംഘടിപ്പിക്കുന്നതിന് ഇവര്‍ ഉപയോഗിച്ച മുദ്രാവാക്യങ്ങള്‍ സ്വത്വരാഷ്ട്രീയപരമാണ്. ഇവരോടൊപ്പം സിപിഐ (എംഎല്‍) ഗ്രൂപ്പുകളടക്കമുള്ള ഇടതുപക്ഷക്കാരും മറ്റു റാഡിക്കല്‍ ബുദ്ധിജീവികളും ചേര്‍ന്നത് ഒരു ബദല്‍ സമരസങ്കേതംതന്നെ വളര്‍ത്തിക്കൊണ്ടുവരാന്‍ സഹായിച്ചു. വര്‍ഗരാഷ്ട്രീയത്തിനുപകരം സ്വത്വരാഷ്ട്രീയം ചൂഷിതരെയും അടിച്ചമര്‍ത്തപ്പെട്ടവരെയും സംഘടിപ്പിക്കാനുള്ള മാര്‍ഗമാക്കി. ഇസ്ളാമിക സ്വത്വരാഷ്ട്രീയം ഇടതുപക്ഷത്തോടു സ്വീകരിച്ച മൃദുസമീപനംപോലും ഇവര്‍ക്കില്ല. അവര്‍ക്ക് ഇടതുപക്ഷം സവര്‍ണ ബ്രാഹ്മണമേധാവിത്വത്തിന്റെ ഒരു മുഖം മാത്രമാണ്; നവലിബറലിസം ഇടതുപക്ഷവും വലതുപക്ഷവും ഒന്നിച്ചു നടപ്പിലാക്കുന്ന "ബഹുജന'' വിരുദ്ധ നയങ്ങളില്‍ ഒന്നും. സ്വത്വരാഷ്ട്രീയം വര്‍ഗരാഷ്ട്രീയത്തിന്റെ ബദലാകുമ്പോള്‍ മറ്റെല്ലാ റാഡിക്കലുകളും അവരോടൊപ്പം ചേരുകയാണ്. ഇടതുപക്ഷ പാര്‍ടികള്‍ക്കകത്തുപോലും ഇതിനനുകൂലമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നതു കാണാം.
ബൂര്‍ഷ്വാ റാഡിക്കലിസത്തിന് ഏതെങ്കിലും വിധത്തിലുള്ള പൊതുസ്വഭാവം കൈവരുന്നുവെന്ന് ഇതിനര്‍ത്ഥമില്ല. സൈദ്ധാന്തികമായി ബൂര്‍ഷ്വാ റാഡിക്കലുകള്‍ ബഹുത്വവാദികളാണ്. വര്‍ഗംപോലെ മൌലികസ്വഭാവമുള്ള സംവര്‍ഗത്തെ അധികരിച്ചുളള പ്രസ്ഥാനങ്ങള്‍ അവര്‍ അംഗീകരിക്കുകയില്ല. ജാതി, മതം, ലിംഗം, സമുദായം മുതലായവയെ സ്വത്വങ്ങളായി കണക്കാക്കുന്നതോടൊപ്പം കീഴാളത്തം, പാര്‍ശ്വവല്‍ക്കരണം, മര്‍ദ്ദിതാവസ്ഥ, പീഡനം മുതലായ അവസ്ഥകളെയും അവര്‍ സമരങ്ങളുടെ അടിത്തറകളായി സ്വീകരിക്കുന്നു. ആവശ്യമുള്ള ഇടങ്ങളില്‍ വര്‍ഗംപോലും ഇത്തരത്തിലുള്ള അവസ്ഥയാണ്. ഈ അവസ്ഥകളില്‍നിന്നും സ്വത്വങ്ങളില്‍നിന്നുമുള്ള മോചനം മുതലാളിത്തത്തിന്റെ യുക്തിയില്‍നിന്നുമുള്ള മോചനമല്ല. കാരണം മുതലാളിത്തത്തെയും അത്തരത്തിലുള്ള മൌലികാവസ്ഥയായി അവര്‍ അംഗീകരിക്കുന്നില്ല. അത് ആധുനികതയാണ്. സാങ്കേതിക കോയ്മയാണ്, ഭരണകൂടങ്ങളുടെ കണ്‍കാണിത്ത (Panopticon#) അവസ്ഥയാണ്, വിവിധ സ്ഥാപനങ്ങളിലൂടെയുള്ള അധികാര രൂപങ്ങളാണ്. ഇത്തരം അധികാരരൂപങ്ങള്‍ വീട്ടിലെ അടുക്കള മുതല്‍ പാര്‍ലമെന്ററി നിയമങ്ങള്‍വരെ എല്ലായിടത്തും വ്യാപിച്ചുകിടക്കുന്നു. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സമരം അധികാരമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംഘര്‍ഷമാണ്; അത് ബഹുമുഖമാണ്. ബഹുശ്രുതിയാണ്. ബഹു സാംസ്കാരികമാണ്. ജീവിതത്തില്‍ സ്വവും പരവും തമ്മിലുള്ള ബന്ധങ്ങളിലെ നൈതികത ഉറപ്പുവരുത്തുക മാത്രമാകും ബഹുമുഖ സമരങ്ങളുടെ ലക്ഷ്യവും. മുതലാളിത്തത്തെ ഇല്ലാതാക്കുകയല്ല, അതിനെ നീതിയുക്തമാക്കുക എന്നത് ബൂര്‍ഷ്വാറാഡിക്കലുകളുടെ മുഖ്യപ്രമാണമായിതീരുന്നു. (ഇത്തരത്തിലുള്ള ലക്ഷ്യംപോലുമുണ്ട് എന്നംഗീകരിക്കാന്‍ ബഹുത്വസിദ്ധാന്തം അവരെ അനുവദിക്കുകയില്ല.)
വ്യവസ്ഥാപിതമായ സംഘടനാരൂപങ്ങള്‍ ബൂര്‍ഷ്വാ റാഡിക്കലുകള്‍ അംഗീകരിക്കുകയില്ല. "മുഖ്യധാരാസംഘടനകള്‍'' നിലവിലുള്ള അധികാര രൂപങ്ങളുടെ ഭാഗമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ടികളും അവയില്‍പ്പെടും. ബഹുത്വസ്വഭാവമുള്ള പ്രശ്നങ്ങളില്‍ 'ഇടപെടുമ്പോള്‍' ഉണ്ടാകുന്ന ഐക്യപ്പെടലുകളാണ് അവരുടെ സംഘടനാരീതി. പ്ളാച്ചിമട സമരസമിതിയും നര്‍മ്മദാബച്ചാവോ ആന്ദോളനും മുതല്‍ ബംഗാളില്‍ ലാല്‍ഗഢിലെ പൊലീസ് മര്‍ദ്ദനവിരുദ്ധ സമരസമിതിവരെ ഈ രീതിയുടെ പല രൂപങ്ങളാണ്. സമരങ്ങളുണ്ടാകുമ്പോള്‍ രൂപപ്പെടുന്ന സമരസഹായസമിതികള്‍ യഥാര്‍ത്ഥ സമരസമിതികളായി മാറാറുണ്ട്. ചെറുതും വലതുമായ ഗ്രൂപ്പുകളിലും കൂട്ടായ്മകളിലുമാണ് അവര്‍ക്കു താല്‍പര്യം. നിരവധിപേര്‍ വിദേശഫണ്ടിംഗടക്കമുള്ള സ്പോണ്‍സേര്‍ഡ് സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. സ്വത്വാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനകള്‍ ഇവര്‍ക്ക് അസ്പര്‍ശ്യരല്ല. ബിഎസ്പി, ജമാഅത്തെ ഇസ്ളാമി, എസ്ഡിപിഐ തുടങ്ങിയ പാര്‍ടികള്‍ ഇതില്‍പെടും. ജാതിയും മതവും ലിംഗവും സൃഷ്ടിക്കുന്ന യാന്ത്രികമായ ഐകരൂപ്യങ്ങളെ അംഗീകരിക്കുന്നതിന് ബഹുത്വം ഒരു തടസ്സമല്ല.
വ്യവസ്ഥാപിതമായ സമരമാര്‍ഗങ്ങളും ബൂര്‍ഷ്വാ റാഡിക്കലുകള്‍ക്കില്ല. കൂട്ടായ്മകളിലധിഷ്ഠിതമായതുകൊണ്ട് സമരമാര്‍ഗങ്ങളുടെ കാര്യത്തിലും ആത്മനിഷ്ഠ താല്‍പര്യങ്ങള്‍ പ്രതിഫലിക്കും. ഗാന്ധിയന്‍ സമരമുറകള്‍ മുതല്‍ ഭീകരപ്രവര്‍ത്തനംവരെ എന്തുവേണമെങ്കിലുമാകാം. ഗാന്ധിയന്‍ സമരമുറകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നവര്‍പോലും "ഭരണകൂട ഭീകരത''യ്ക്കെതിരായി ഭീകരവാദത്തെ സ്വീകരിക്കും. വര്‍ഗരാഷ്ട്രീയത്തെ സൈദ്ധാന്തികമായി ഉള്‍ക്കൊള്ളുന്നവര്‍ കീഴാളരുടെ ഇടയിലുള്ള ഗോത്രസ്മൃതികളെയും സ്വത്വരാഷ്ട്രീയത്തെയും അംഗീകരിക്കും. പക്ഷേ, ഭീകരതയും അതിസാഹസികതയുംപോലും വ്യവസ്ഥയ്ക്ക് ഭീഷണിയുയര്‍ത്തുന്നുവെന്നുകണ്ടാല്‍ തള്ളിപ്പറയുകയും ചെയ്യും.
ഇതുകൊണ്ട് ബൂര്‍ഷ്വാ റാഡിക്കലിസത്തെ ഗൌരവത്തിലെടുക്കരുതെന്ന് അര്‍ത്ഥമില്ല. ബഹുത്വവാദവും സംഘടനയിലും സമരമുറകളിലുമുള്ള അയവാര്‍ന്ന രീതികളും അവരെ നിരവധി പ്രശ്നങ്ങളേറ്റെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. അവയില്‍ പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പലതും ശക്തമായ പ്രക്ഷോഭങ്ങളായി മാറിയിട്ടുമുണ്ട്. ഫെമിനിസ്റ്റുകളുടെ ഇടപെടലുകള്‍ പ്രക്ഷോഭങ്ങളെന്ന നിലയില്‍ മുന്നോട്ടുപോയിട്ടില്ലെങ്കിലും ജനങ്ങളുടെ ഇടയില്‍ അവബോധം വളര്‍ത്തിയെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ദളിതരുടെ പ്രസ്ഥാനങ്ങളുടെ അവസ്ഥയും സമാനമാണ്. ഭൂപ്രശ്നവും പാര്‍പ്പിടപ്രശ്നവും പോലുള്ള മേഖലകളില്‍ സുപ്രധാന പ്രക്ഷോഭങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ദളിതര്‍ക്കും ആദിവാസികള്‍ക്കും തുല്യനീതി ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ല. ബൂര്‍ഷ്വാ റാഡിക്കലുകളുടെ പല സമരങ്ങളും അവയുടെ അന്തിമഘട്ടത്തിലെത്തിക്കാന്‍പോലും കഴിഞ്ഞിട്ടില്ല. നന്ദിഗ്രാമും സിംഗൂരും പോലുള്ള ചില സമരങ്ങള്‍ വ്യവസ്ഥാപിത ബൂര്‍ഷ്വാപാര്‍ട്ടികള്‍തന്നെ അവരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയും ചെയ്തു. കേരളത്തിലും ബൂര്‍ഷ്വാറാഡിക്കലുകളുടെ പല നീക്കങ്ങളും അന്തിമമായി സഹായിക്കുന്നത് വലതുപക്ഷ രാഷ്ട്രീയപാര്‍ടികളെയും അവരോടൊപ്പം നില്‍ക്കുന്ന സ്വത്വരാഷ്ട്രീയക്കാരെയുമാണ്.
മദ്ധ്യവര്‍ഗ സ്വഭാവമുള്ള കേരളംപോലുള്ള സമൂഹങ്ങളില്‍ ബൂര്‍ഷ്വാ റാഡിക്കലിസത്തിന് ഏറെ സ്വാധീനമുണ്ടാകുമെന്നതും മറന്നുകൂട. മാര്‍ക്സിസ്റ്റ് തത്വസംഹിതയ്ക്ക് വേരോട്ടമുള്ള കേരളത്തില്‍ ബൂര്‍ഷ്വാ റാഡിക്കലിസത്തിന് രണ്ടുവിധത്തിലാണ് പ്രവര്‍ത്തിക്കാന്‍ സാധിക്കുക. ഒന്ന്, സ്വത്വരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള 'ഇടപെടലു'കളുടെ രൂപത്തിലാണ് മറ്റൊന്ന്, സാംസ്കാരിക പ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടെയും തലത്തിലും. സാധാരണ ബൂര്‍ഷ്വാരാഷ്ട്രീയത്തെയും ഭൂരിപക്ഷ വര്‍ഗീയവാദികളെയും നേരിടേണ്ടിവരുന്ന മറ്റു പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലും ബംഗാളിലും വ്യക്തമായ തത്വസംഹിതയും അനുഭവങ്ങളുമുള്ള പുരോഗമന ജനാധിപത്യപ്രസ്ഥാനത്തെയാണ് നേരിടേണ്ടിവരുന്നത്. ഒരു തത്വസംഹിതയെന്ന നിലയില്‍ മാര്‍ക്സിസത്തെ ഇകഴ്ത്തിക്കാട്ടുകയും ഇടതുപക്ഷത്തെ വ്യക്തിപരമായും സംഘടനാപരമായും ആക്രമിക്കുകയും ചെയ്യുകയും അതുവഴി വലതുപക്ഷവും ഇടതുപക്ഷ ബദല്‍ രൂപങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നു സ്ഥാപിക്കുകയും ബൂര്‍ഷ്വാറാഡിക്കലുകളുടെ സ്ഥിരം തന്ത്രമാണ്. കേരളത്തില്‍ ഈ ആക്രമണം ഒരു പരിധിവരെ വലതുപക്ഷത്തെയും അതിനെക്കാള്‍ പ്രധാനമായി അടിസ്ഥാനവര്‍ഗങ്ങള്‍വരെ വ്യാപിച്ചുകിടക്കുന്ന സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ചയെയും പ്രകടമായി സഹായിക്കുന്നുണ്ട്. സാംസ്കാരികോല്‍പാദനത്തിനും വിപണനത്തിനും പ്രാധാന്യമുള്ള കേരളത്തില്‍ ഈ ആക്രമണം മദ്ധ്യവര്‍ഗജീവിതശൈലി രാഷ്ട്രീയത്തെ സഹായിക്കുകയും ചെയ്യുന്നു.
വ്യത്യസ്ത ബൂര്‍ഷ്വാറാഡിക്കല്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അതിനുശേഷം ഒരു വിഷമവുമില്ലാതെ മദ്ധ്യവര്‍ഗ ജീവിതശൈലികളിലേക്ക് തിരിച്ചുപോകാന്‍ സാധിക്കുന്നു. പ്രക്ഷോഭവും ജീവിതവും തമ്മിലുണ്ടാകാവുന്ന വൈരുദ്ധ്യം അവരെ അലോസരപ്പെടുത്തുന്നില്ല.
സാംസ്കാരിക വിപണനതന്ത്രത്തിന്റെ ഭാഗമായി എഴുത്തിന്റെയും വായനയുടെയും രാഷ്ട്രീയചര്‍ച്ചകളുടെയും മാത്രമല്ല, ആസ്വാദനശേഷിയുടെയും അഭിരുചികളുടെയും ജീവിതരീതികളുടെയുമെല്ലാം വ്യാജനിര്‍മ്മിതികള്‍ നടത്തുന്നതിന് സാംസ്കാരിക പ്രവര്‍ത്തകര്‍തന്നെ മുന്‍പന്തിയില്‍വരുന്നു. സ്വത്വരാഷ്ട്രീയം കേരളത്തിലെ ജനാധിപത്യസമൂഹത്തെ ശിഥിലീകരിക്കുമ്പോള്‍ സാംസ്കാരിക നിര്‍മ്മിതികള്‍ മനുഷ്യരുടെ ജ്ഞാനത്തെയും അഭിരുചിയെയും ഭാവുകത്വത്തെയും സ്വത്വത്തിന്റെയും മറ്റു ബഹുത്വ രൂപങ്ങളുടെയും അടിസ്ഥാനത്തില്‍ ശിഥിലീകരിക്കുന്നു.
ഇത്തരം ആക്രമണങ്ങളും ചര്‍ച്ചകളും സംവാദങ്ങളും ഇടതുപക്ഷത്തില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും ഗൌരവപൂര്‍വം പരിഗണിക്കേണ്ടതാണ്. പശ്ചിമബംഗാളില്‍ പരിസ്ഥിതിവാദികളും സ്ത്രീവാദികളുമടങ്ങുന്ന നവസാമൂഹ്യപ്രസ്ഥാനങ്ങളെ നിരാകരിച്ചുകൊണ്ട് നിശ്ചിതപാതയിലൂടെ മുന്നോട്ടുപോവുകയാണ് ഇടതുപക്ഷം ചെയ്തതത്. കേരളത്തിലെ ഇടതുപക്ഷ പാര്‍ടികളും ഏതാണ്ടിതേ സമീപനംതന്നെ സ്വീകരിച്ചുവെങ്കിലും, സ്ഥിതിവിശേഷം അല്‍പം വ്യത്യസ്തമായിരുന്നു. പശ്ചിമബംഗാളില്‍ ഭൂപരിഷ്കാരത്തിനുപോലും ശക്തമായ ഇടപെടലുകളും പോരാട്ടവും വേണ്ടിവന്നെങ്കില്‍ കേരളത്തെ നേരിട്ടത് ഭൂപരിഷ്കാരത്തിനുശേഷമുള്ള വികസനപ്രശ്നങ്ങളായിരുന്നു. ഉയര്‍ന്ന ജീവിതഗുണതയുള്ള മനുഷ്യശേഷിയുടെ നിലനില്‍പിന്റെയും വിനിയോഗത്തിന്റെയും പ്രശ്നങ്ങളായിരുന്നു. ഈ സാഹചര്യങ്ങളില്‍ സ്ഥായിയും പരിസ്ഥിതി സന്തുലിതവുമായ വികസനവും വികേന്ദ്രീകൃത ആസൂത്രണവുംപോലുള്ള നീക്കങ്ങള്‍ ഒഴിവാക്കാന്‍ ഇടതുപക്ഷത്തിനും കഴിഞ്ഞില്ല. കേരളത്തിലെ ജനസംഖ്യയുടെ സവിശേഷതകളും ഗള്‍ഫ്രാജ്യങ്ങളിലേക്കും മറ്റു പ്രദേശങ്ങളിലേക്കും പ്രവഹിച്ച തൊഴില്‍ ശക്തിയുടെ സ്വഭാവവും സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ച സാധ്യമാക്കി. ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടു നിലപാടെടുത്തുകൊണ്ടു മാത്രമെ ഇടതുപക്ഷത്തിനും മുന്നോട്ടുപോകാന്‍ കഴിഞ്ഞിരുന്നുള്ളു. അതായത് ബൂര്‍ഷ്വാ റാഡിക്കലുകളുടെ പ്രവര്‍ത്തന മേഖലകളിലെല്ലാം നിലപാടെടുക്കാന്‍ ഇടതുപക്ഷവും ബാധ്യസ്ഥമായി.
പക്ഷേ, സാംസ്കാരിക മേഖലയില്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ സാധിക്കുന്നുണ്ടോ എന്നും ഒരു പ്രായോഗിക വിപ്ളവ സിദ്ധാന്തമെന്നനിലയില്‍ മാര്‍ക്സിസത്തിന്റെ സ്വാധീനം വര്‍ദ്ധിക്കുന്നുണ്ടോ എന്നും ഗൌരവമായി പരിശോധിക്കേണ്ടതാണ്. ഇവിടെയാണ് സാംസ്കാരിക പ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടെയും പങ്ക് പ്രധാനമാകുന്നത്. മാര്‍ക്സിസം പ്രായോഗികതലത്തിലുള്ള വിമര്‍ശനാത്മകമായ സാമൂഹ്യ വിശകലനപദ്ധതിയാണ്. സാമൂഹ്യമാറ്റങ്ങളെ വിശകലനംചെയ്യുന്നതിന് വ്യക്തമായ രീതിശാസ്ത്രം അതു വളര്‍ത്തിയെടുത്തിട്ടുണ്ട്. ഈ രീതിശാസ്ത്രത്തെ ശക്തിപ്പെടുത്തുന്നതിന് ബൂര്‍ഷ്വാ അക്കാദമിക് പണ്ഡിതന്മാരുടെ അടക്കം ആരുടെയും സംഭാവനകള്‍ സ്വീകരിക്കുന്നതിന് തടസ്സങ്ങളില്ല. 19-ാം നൂറ്റാണ്ടിലെ നരവംശ ശാസ്ത്രജ്ഞരുടെ സംഭാവനകള്‍ എംഗെല്‍സും സാമ്രാജ്യത്വത്തെ സംബന്ധിച്ച ഹോബ്സന്റെ നിരീക്ഷണങ്ങള്‍ ലെനിനും പ്രയോജനപ്പെടുത്തിയത് ഉദാഹരണമാണ്. അതിനുശേഷം മാര്‍ക്സിസത്തിന് താല്‍പര്യമുള്ള മേഖലകളില്‍ മാര്‍ക്സിസ്റ്റുകാരും അല്ലാത്തവരുമായ നിരവധി പണ്ഡിതന്മാരുടെയും വിപ്ളവകാരികളുടെയും സംഭാവനകളുണ്ടായിട്ടുണ്ട്. ഈയിടെയായി ഗ്രാംഷിയുടെയും ചെഗുവേരയുടെയും കാസ്ട്രോയുടെയും സംഭാവനകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സോഷ്യലിസത്തിന് കനത്ത തിരിച്ചടികള്‍ നേരിടുന്ന ഇക്കാലത്തുപോലും മാര്‍ക്സിസത്തെ ഗൌരവപൂര്‍വ്വം കാണുകയും അതിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒട്ടനവധി ബുദ്ധിജീവികളുണ്ട്. മാര്‍ക്സിസ്റ്റ് സാമ്പത്തികശാസ്ത്രം, ചരിത്രം, രാഷ്ട്രതന്ത്രം, സാംസ്കാരിക പഠനങ്ങള്‍, ഭൂമിശാസ്ത്രം, സയന്‍സ്, സാങ്കേതികവിദ്യകള്‍ തുടങ്ങിയ എല്ലാ മേഖലകളിലും കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി നടത്തിയ സംഭാവനകളെ വിവേചനബുദ്ധിയോടെ ഉപയോഗിക്കാന്‍ കഴിയുക ഒരു രീതിശാസ്ത്രത്തിന്റെയും വിപ്ളവസിദ്ധാന്തത്തിന്റെയും വളര്‍ച്ചയ്ക്ക് പ്രധാനമാണ്. വളര്‍ന്നുവരുന്ന സാമൂഹ്യവൈരുദ്ധ്യങ്ങളെ ഇവയുടെ അടിസ്ഥാനത്തില്‍ പഠിച്ച് നിലപാടെടുക്കാന്‍ കഴിയുക ഒരു വിപ്ളവ സിദ്ധാന്തത്തിന്റെ പ്രയോഗത്തിന് അനിവാര്യമാണ്. ഇന്നത്തെ സങ്കീര്‍ണ സാഹചര്യങ്ങളില്‍ മാര്‍ക്സിസ്റ്റ് വിമര്‍ശന പദ്ധതിയുടെ പ്രാധാന്യം ഏറെ വര്‍ദ്ധിക്കുന്നു.
എന്നാല്‍, ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള ബുദ്ധിജീവികളില്‍പോലും ഇത്തരത്തിലുള്ള വിമര്‍ശന പദ്ധതിക്കാണോ സ്വാധീനം എന്നു പരിശോധിക്കണം. ബൂര്‍ഷ്വാ വ്യവസ്ഥിതിയുടെ ഭാഗമായി ഉയര്‍ന്നുവരുകയും നിലനില്‍ക്കുകയും ചെയ്യുന്ന ന്യൂനപക്ഷങ്ങള്‍, സംവരണം, ജാതിമത സ്വത്വരൂപങ്ങള്‍ തുടങ്ങിയവയെ ആധാരമാക്കിയ രൂപപരമായ വൈരുദ്ധ്യങ്ങളിലാണ് ഇടതുപക്ഷ ബുദ്ധിജീവികള്‍പോലും ഇന്ന് ഊന്നുന്നത്. സവര്‍ണമേധാവിത്വം, പാര്‍ശ്വവല്‍ക്കരണം, ഉള്‍ക്കൊള്ളല്‍, പുറന്തള്ളല്‍ മുതലായ സംവര്‍ഗങ്ങളുടെ ഉപയോഗം ഇതിന് തെളിവാണ്. ഇവയെല്ലാം സമൂഹ സംഘര്‍ഷങ്ങളെ സൃഷ്ടിക്കുന്നുവെന്നത് വസ്തുതയാണ്. മാര്‍ക്സിസ്റ്റ് വിമര്‍ശന പദ്ധതി രൂപപ്പെടുമ്പോഴും ഇത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ നിലവിലുണ്ടായിരുന്നു. പക്ഷേ, ഈ സംഘര്‍ഷങ്ങളുടെ രൂപത്തിനപ്പുറം കടന്ന് അവയിലടങ്ങുന്ന വൈരുദ്ധ്യ(Contradiction)ത്തെ തിരിച്ചറിയാനുള്ള ശ്രമമാണ് മാര്‍ക്സിസ്റ്റ് വിമര്‍ശ പദ്ധതിയുടെ കാതല്‍. പക്ഷേ, ഇന്നത്തെ ബുദ്ധിജീവികള്‍ സവര്‍ണമേധാവിത്വം, ബ്രാഹ്മണാധിപത്യം, സാംസ്കാരിക മര്‍ദ്ദനം, ഭൂരിപക്ഷ വര്‍ഗീയതയുടെ ആഭ്യന്തര കൊളോണിയലിസം, നവകൊളോണിയല്‍ അധിനിവേശം മുതലായ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ സമൂഹത്തിലുള്ള രൂപപരമായ വൈജാത്യങ്ങളെയും വിപരീതങ്ങളെയും സൂചിപ്പിക്കുന്നുണ്ട്; പക്ഷേ, അവയില്‍നിന്ന് നിലവിലുള്ള സമൂഹത്തിന്റെ ചലനാത്മകതയെയും ചലനം ഉളവാക്കുന്ന വൈരുദ്ധ്യങ്ങളെയുംകുറിച്ചുള്ള ധാരണ സൃഷ്ടിക്കാന്‍ സഹായിക്കുന്നില്ല. ഉദാഹരണത്തിന്, സവര്‍ണമേധാവിത്വവും ബ്രാഹ്മണാധിപത്യവും നയിക്കുന്ന ദിശ ഏതാണ്? വളര്‍ന്നുവരുന്ന നവലിബറലിസവുമായി ഇവ എങ്ങനെയാണ് പൊരുത്തപ്പെടുക? വിവിധതരത്തിലുള്ള വൈപരീത്യങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹ്യ പ്രസ്ഥാനങ്ങളുടെ ബഹുത്വം സൂചിപ്പിക്കുന്ന സമൂഹക്രമം ഏതാണ്? അതും ജമാഅത്തേ ഇസ്ളാമിയുടെയും എസ്ഡിപിഐയുടെയും ഇസ്ളാമിക സ്വത്വ രാഷ്ട്രീയവുമായി പൊരുത്തപ്പെടുമോ? ബൂര്‍ഷ്വാ വ്യവസ്ഥയില്‍ ന്യൂനപക്ഷാവകാശവും സംവരണവും ദളിത് - ആദിവാസി 'ഇടങ്ങളും' ഉറപ്പുവരുത്താന്‍ കഴിയുമോ?
ഇവയൊന്നും ബൂര്‍ഷ്വാ റാഡിക്കലുകള്‍ക്ക് വിഷയമാകണമെന്നില്ല. ഭാവിയെക്കുറിച്ച് പ്രവചനം നടത്തുക സാമൂഹ്യ പ്രവര്‍ത്തകരുടെ ലക്ഷ്യമല്ല എന്നും അവര്‍ പറയുന്നു. പക്ഷേ, സാമൂഹ്യവിപ്ളവത്തിന്റെ പാതയില്‍ നില്‍ക്കുന്ന ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് ഇത്തരം ചോദ്യങ്ങള്‍ ഗൌരവമുള്ളതാണ്. അവയ്ക്ക് ഉത്തരം നല്‍കാന്‍ സഹായിക്കുന്ന വിമര്‍ശന പദ്ധതി ഉള്‍ക്കൊള്ളുന്നവര്‍ ഈ ചോദ്യങ്ങള്‍ ഏറ്റെടുക്കുക തന്നെ വേണം. അവ ഏറ്റെടുക്കാതെ കേവലമായി ഇത്തരം സംഘര്‍ഷങ്ങളെ കാണുന്ന രീതി ഇടതുപക്ഷ നിലപാടിനെ ബൂര്‍ഷ്വാ റാഡിക്കല്‍ നിലപാടിലേക്ക് അടുപ്പിക്കുകയാണ്.
ബൂര്‍ഷ്വാ റാഡിക്കലിസവും മാര്‍ക്സിസവും തമ്മിലുള്ള അന്തരം യഥാര്‍ത്ഥത്തില്‍ ഇവിടെയാണ്. നായന്മാര്‍ (അതായത് ആര്‍എസ്എസുകാര്‍) ബോംബെറിയുമ്പോള്‍ അതു ഗുണ്ടാണെന്നും മുസ്ളീങ്ങള്‍ പടക്കം പൊട്ടിക്കുമ്പോള്‍ അത് ബോംബാണെന്നും പ്രചരിപ്പിക്കുന്ന രീതിയെ ഒരു ജമാഅത്തെ ഇസ്ളാമി പ്രവര്‍ത്തകന്‍ വിമര്‍ശിക്കുമ്പോള്‍ അതില്‍ അടങ്ങിയിരിക്കുന്ന 'പ്രതികരണശേഷി'യെ തോളില്‍തട്ടി അഭിനന്ദിക്കാന്‍ ഒരു ബൂര്‍ഷ്വാ റാഡിക്കലിനു സാധിക്കും. 'ഗുണ്ടും പടക്കവും' പരസ്പരം എറിയുകയും അതുവഴി അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്ന സംഘര്‍ഷങ്ങളുടെ വേരുകള്‍ അന്വേഷിക്കുന്നതിനാകും മാര്‍ക്സിസ്റ്റ് വിമര്‍ശകന്‍ ശ്രമിക്കുക. ഗുണ്ടും പടക്കവും എറിഞ്ഞ സാഹചര്യങ്ങളെ കൂടി കണക്കിലെടുത്ത് ആ സംഭവത്തിന്റെ ചലനാത്മകത വിശകലനം ചെയ്തായിരിക്കും തോളില്‍ തട്ടുകയോ തള്ളിപ്പറയുകയോ ചെയ്യേണ്ടതെന്ന കാര്യം മാര്‍ക്സിസ്റ്റുകാര്‍ തീരുമാനിക്കുക. ദേശീയവാദികളും കമ്യൂണിസ്റ്റുകാരും സ്ത്രീ പ്രശ്നത്തിന്റെ കാര്യത്തില്‍ പുരുഷമേധാവിത്വപരമായ സമീപനം മാത്രമാണ് കൈക്കൊണ്ടതെന്നും എണ്‍പതുകളില്‍ പ്രവര്‍ത്തനമാരംഭിച്ച ചില ഗ്രൂപ്പുകള്‍ക്കാണ് കേരളത്തിലെ സ്ത്രീ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വമെന്നും ഫെമിനിസ്റ്റുകള്‍ അവകാശവാദമുന്നയിക്കുമ്പോള്‍ ബൂര്‍ഷ്വാ റാഡിക്കലുകള്‍ കൈയടിച്ചഭിനന്ദിക്കും. ഫെമിനിസ്റ്റുകള്‍ സൂചിപ്പിക്കുന്ന സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള ലിംഗപരമായ വൈപരിത്യം അവരുടെ നിലപാടുകളെ ഉറപ്പിക്കും. മാര്‍ക്സിസ്റ്റ് വിശകലന പദ്ധതി അതുകൊണ്ടവസാനിപ്പിക്കുകയില്ല. ഈ അവകാശവാദം ചരിത്രപരമായി ശരിയാണോ? എണ്‍പതുകള്‍ വരെയുള്ള സ്ത്രീ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ശക്തി ദൌര്‍ബല്യങ്ങളെന്തായിരുന്നു? കേരളത്തിലെ സ്ത്രീ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ പ്രശ്നങ്ങളും ഫെമിനിസ്റ്റുകള്‍ ഉയര്‍ത്തിയ പ്രശ്നങ്ങളും തമ്മിലുള്ള അന്തരമെന്താണ്? കേരളത്തിലെ മാറിവരുന്ന സാമൂഹ്യബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ആരുയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്കാണ് കൂടുതല്‍ സാംഗത്യം? ഇത്തരം ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുവാന്‍ മാര്‍ക്സിസ്റ്റ് വിശകലന രീതിക്ക് ബാധ്യതയുണ്ട്.
മാര്‍ക്സിസ്റ്റ് വിമര്‍ശന രീതി ചരിത്രപരമാണ്. വൈരുദ്ധ്യാത്മകമാണ്. സമൂഹത്തില്‍ വളര്‍ന്നുവരുന്ന പുതിയ പ്രവണതകള്‍ തെറ്റായാലും ശരിയായാലും കണ്ണടച്ചു നിരാകരിക്കുക വൈരുദ്ധ്യാത്മകരീതിയുടെ സ്വഭാവമല്ല. സാമൂഹ്യപ്രവണതകള്‍ക്ക് ഏതെങ്കിലും നാലുപേര്‍ ചേര്‍ന്നു നടത്തുന്ന ഗൂഢാലോചനയുടെ സ്വഭാവം നല്‍കലും വിമര്‍ശന രീതിയുടെ ഭാഗമല്ല. മുതലാളിത്തവും സാമ്രാജ്യത്വവും പ്രവര്‍ത്തിക്കുന്നത് പരസ്യമായാണ്. അതിന്റെ അധിനിവേശ രൂപങ്ങളും പരസ്യമാണ്. അത് നടത്തുന്ന നിഗൂഢ പ്രവര്‍ത്തനങ്ങള്‍ (ഉദാ: - എഫ്ബിഐ, സിഐഎ മുതലായവയുടെ പ്രവര്‍ത്തനങ്ങള്‍) ചില രാഷ്ട്രീയ അട്ടിമറികളിലേക്കും കൊലപാതകങ്ങളിലേക്കും പ്രോജക്റ്റുകളില്‍വരുന്ന മാറ്റങ്ങളിലേക്കും നയിച്ചേക്കാമെന്നല്ലാതെ ഒരു സാമൂഹ്യ പ്രവണതയിലേക്കു നയിക്കുകയില്ല. ഒരു സാമൂഹ്യ പ്രവണതയ്ക്ക് ഭൌതിക ലോകത്തില്‍ വേരുകളുണ്ടാകും. കേരളത്തിലെ പരിസ്ഥിതി വാദവും സ്ത്രീവാദവും സ്വത്വ രാഷ്ട്രീയവും ആദിവാസി ഭൂസമരം പോലുള്ള പ്രക്ഷോഭങ്ങളും അതുപോലെയാണ്. അവയെ കേവലമായി നിരാകരിക്കുകയല്ല വേണ്ടത്. അവ രൂപംകൊണ്ട സാഹചര്യങ്ങളെ വിശദമായും വൈരുദ്ധ്യാത്മകമായും പഠിക്കുകയും സാമൂഹ്യ പരിവര്‍ത്തന സാധ്യതകള്‍ അന്വേഷിക്കുകയുമാണ്. ഇത് കേവല പരിസ്ഥിതിവാദിയായ ബൂര്‍ഷ്വാ റാഡിക്കലിന്റെ പ്രശ്നമല്ല, മാര്‍ക്സിസ്റ്റ് വിമര്‍ശന പദ്ധതിയുടെ ബാധ്യതയാണ്. കേവലമായ നിരാകരണം മാര്‍ക്സിസ്റ്റ് വിമര്‍ശന പദ്ധതിയെ യാന്ത്രിക ഭൌതികവാദമായി അധഃപതിപ്പിക്കുകയാണ് ചെയ്യുക. സ്വയം വിമര്‍ശനം എന്ന അടിസ്ഥാനതത്വംപോലും യാന്ത്രിക ഭൌതികവാദം അനുവദിക്കുകയില്ല.
ബൂര്‍ഷ്വാ റാഡിക്കലിസത്തിന്റെ കേവലമായ അംഗീകാരവും നിരാസവും മാര്‍ക്സിസ്റ്റ് വിശകലന പദ്ധതിയുടെ രീതിയല്ല എന്ന് ഇതില്‍നിന്ന് വ്യക്തമാണ്. മുതലാളിത്ത വ്യവസ്ഥയെ മാര്‍ക്സിസ്റ്റുകള്‍ എതിര്‍ക്കുന്നു. പക്ഷേ അതിന്റെ അസ്തിത്വത്തെ അവര്‍ നിരാകരിക്കുന്നില്ല. മുതലാളിത്ത വ്യവസ്ഥയുടെ വിമര്‍ശനം അപ്പോഴാണ് വിപ്ളവ പ്രസ്ഥാനത്തിന്റെ സൈദ്ധാന്തിക ആയുധമായി മാറുന്നത്. ബൂര്‍ഷ്വാ റാഡിക്കലിസം ഇന്നൊരു വസ്തുതയാണ്. അതിന്റെ വിമര്‍ശനം അതു വളര്‍ന്നുവരുന്ന സാഹചര്യങ്ങളുടെ വിശകലനത്തിലൂടെ മൂര്‍ത്ത രൂപം കൈക്കൊള്ളുന്നു. ഈ വിമര്‍ശനം സൃഷ്ടിക്കുന്നത് മുതലാളിത്ത വ്യവസ്ഥ രൂപംകൊടുക്കുന്ന പുതിയ അവസ്ഥയ്ക്കെതിരെ പട പൊരുതാനുള്ള പുതിയ കരുക്കളാണ്. ഉദാഹരണത്തിന് പാരിസ്ഥിതിക സമരം സാമ്രാജ്യത്വത്തിനെതിരായ മുന്നേറ്റത്തിന്റെ പുതിയ ആയുധമാണെന്ന് ശക്തമായി വാദിക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യവും വിദ്യാഭ്യാസവും ഭൂവിനിയോഗവും സംസ്കാരവുമെല്ലാം ഇത്തരത്തിലുള്ള പുതിയ കരുക്കളെ സൃഷ്ടിക്കുന്നു. ഇത്തരത്തില്‍ ബൂര്‍ഷ്വാ റാഡിക്കലുകള്‍ ബഹുത്വം കണ്ടെത്തുന്ന നിരവധി പ്രക്ഷോഭങ്ങളെ വ്യവസ്ഥയെ മാറ്റി മറിക്കുന്ന ഒറ്റ വേദിയിലണിനിരത്താന്‍ മാര്‍ക്സിസ്റ്റ് വിമര്‍ശന പദ്ധതിക്ക് കഴിയും. ബൂര്‍ഷ്വാ വ്യവസ്ഥയുടെ അന്ത്യം ബൂര്‍ഷ്വാ റാഡിക്കലുകളുടെ ലക്ഷ്യമല്ലാത്തതുകൊണ്ട് ഇത് ഒരിക്കലും അംഗീകരിക്കാന്‍ അവരെ കൊണ്ടു സാധിക്കുകയില്ല. ബൂര്‍ഷ്വാ റാഡിക്കലിസം ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ പരിഛേദമായി മാറുന്നതിലേക്കാണ് ഇതു നയിക്കുക. പശ്ചിമ യൂറോപ്പിലെ ബൂര്‍ഷ്വാ റാഡിക്കലുകളാണ് ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി, ഫ്രാന്‍സിലെ സോഷ്യലിസ്റ്റ് പാര്‍ട്ടി, ജര്‍മ്മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തുടങ്ങിയവ സൃഷ്ടിച്ചതെന്നോര്‍ക്കുക.
ബൂര്‍ഷ്വാ റാഡിക്കലുകളുടെ ആശയങ്ങളും തത്വസംഹിതകളും അതേപടി ഉള്‍ക്കൊള്ളുന്ന ഇടതുപക്ഷത്തിന്റെയും സ്ഥിതി വ്യത്യസ്തമാകില്ല. സമൂഹ സംഘര്‍ഷങ്ങളുടെ രൂപാത്മകമായ വിശകലനം സമൂഹ യാഥാര്‍ത്ഥ്യങ്ങളുടെ വൈരുദ്ധ്യാത്മകമായ സമീപനത്തെ നശിപ്പിക്കും. ചൈനീസ് വിപ്ളവപാത പിന്തുടര്‍ന്ന സിപിഐ (എംഎല്‍) ഗ്രൂപ്പുകള്‍ കേവല സ്വത്വ സംഘര്‍ഷ രാഷ്ട്രീയത്തിന്റെ വക്താക്കളായി തീര്‍ന്നത് ഇതിനുദാഹരണമാണ്. മുസ്ളിം സ്വത്വരാഷ്ട്രീയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്ന് സ്വന്തം പ്രവര്‍ത്തനങ്ങളെ വേര്‍തിരിക്കാന്‍ അവര്‍ക്കാവുന്നില്ല. സായുധസമരത്തെ അടവുതന്ത്രമായി ഉപയോഗിച്ച നേപ്പാളിലെ പ്രചണ്ഡയുടെ ചലനാത്മകത കൈവരിക്കാന്‍പോലും അവര്‍ക്കു കഴിയുന്നില്ല. സ്വത്വ രാഷ്ട്രീയത്തിന്റെ സംസ്കൃതി ആധിപത്യം ചെലുത്തുന്ന കേരളത്തില്‍ കീഴാള സ്വത്വങ്ങളുടെ പക്ഷം പിടിക്കുന്നതിലപ്പുറം പുതിയ ഒരു സാംസ്കാരിക മുന്നേറ്റത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കു കഴിയുന്നില്ല. സെക്കുലര്‍ മുദ്രാവാക്യങ്ങളും വിവിധ സ്വത്വങ്ങളുടെ ഇടങ്ങള്‍ക്കുവേണ്ടിയുള്ള സംഘര്‍ഷവും തമ്മിലുള്ള ആശയക്കുഴപ്പം യഥാര്‍ത്ഥത്തില്‍ ബൂര്‍ഷ്വാ സംസ്കാരത്തിന്റെ രണ്ടു രൂപങ്ങള്‍ തമ്മിലുള്ള ആശയക്കുഴപ്പമാണ്. മാര്‍ക്സിസ്റ്റ് വിശകലന പദ്ധതിയെ അടിസ്ഥാനമാക്കി സെക്കുലര്‍ ജനാധിപത്യ സംസ്കാരത്തെ പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തന പദ്ധതിക്ക് രൂപംകൊടുക്കാന്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. അതിനുപകരം, സ്വത്വ സംസ്കാരങ്ങളെ 'ഉള്‍പ്പെടുത്തുക' എന്ന ബൂര്‍ഷ്വാ തന്ത്രം തന്നെ സാംസ്കാരിക പ്രവര്‍ത്തകര്‍ പിന്തുടരുന്നതു കാണാം. മതനിരപേക്ഷ സംസ്കാരത്തിന്റെ വളര്‍ച്ച 'മതസൌഹാര്‍ദ്ദ'ത്തിന്റെ പ്രകടനമായി മാറുന്ന രീതിയും ഇതുപോലെയാണ്.
ലോകത്തിലെ പ്രതിരോധ പ്രസ്ഥാനങ്ങളില്‍, ഭരണകൂടത്തിലിരുന്നും അല്ലാതെയും ഏറ്റവും വിപുലമായ അനുഭവസമ്പത്ത് ഇന്നും ഉള്ളത് മാര്‍ക്സിസ്റ്റ് നിലപാടുള്ളവര്‍ക്ക് തന്നെയാണ്. ഏറ്റവുമധികം സൈദ്ധാന്തികമായ സംഭാവനകളുണ്ടായിട്ടുള്ളതും അവരില്‍നിന്നാണ്. അതുകൊണ്ട് സിദ്ധാന്തവും പ്രയോഗവും ഉള്‍ച്ചേര്‍ന്നുള്ള ജ്ഞാനനിര്‍മ്മിതി ഇന്നും അവര്‍ക്കാണ് സാധിക്കുക. വളര്‍ന്നുവരുന്ന വൈരുദ്ധ്യങ്ങളെ വിശകലനം ചെയ്യാനും പ്രക്ഷോഭസമരങ്ങളുടെ ദിശ കൃത്യമായി തിരിച്ചറിഞ്ഞ് സാമൂഹ്യപരിവര്‍ത്തനത്തിന്റെ ഉള്‍ക്കാമ്പു നല്‍കുവാനും ഈ ജ്ഞാന നിര്‍മ്മിതി ആവശ്യമാണ്. ഇത്തരത്തിലുള്ള ജ്ഞാന നിര്‍മ്മിതിയാണ് യൂട്ടോപ്യന്‍ സോഷ്യലിസ്റ്റുകളുടെമേല്‍ മാര്‍ക്സിസ്റ്റുകാര്‍ക്ക് മേല്‍കോയ്മ നേടാന്‍ സഹായിച്ചത്. ഇതുതന്നെയാണ് എണ്ണത്തില്‍ ന്യൂനപക്ഷമായിരുന്ന ബോള്‍ഷെവിക്കുകളെ റഷ്യന്‍ വിപ്ളവത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ചത്. മൌസേ ദോങ്ങിന്റെ ഹുനാന്‍ റിപ്പോര്‍ട്ട് ചൈനീസ് വിപ്ളവത്തിന്റെ വഴി തിരിച്ചുവിട്ടതും മറ്റൊരുദാഹരണമാണ്. ചരിത്രപരമായ ഈ അനുഭവസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുപകരം ബൂര്‍ഷ്വാ റാഡിക്കല്‍ മുദ്രാവാക്യങ്ങള്‍ക്കും ജീവിതശൈലികള്‍ക്കും ഇടതുപക്ഷത്തിന്റെ പുതിയ തലമുറ കീഴടങ്ങുന്ന കാഴ്ചയാണ് നാം പൊതുവില്‍ കാണുന്നത്. അല്ലെങ്കില്‍ പുതിയ പ്രവണതകളെയെല്ലാം "മാര്‍ക്സിസ്റ്റ് വിരുദ്ധ''മായി ചിത്രീകരിച്ച് യാന്ത്രിക ജ്ഞാനരൂപങ്ങളുടെയും പ്രവര്‍ത്തന ശൈലികളുടെയും അടിമകളാകുകയും ബൂര്‍ഷ്വാ വികസനത്തിന്റെ മാതൃകകള്‍ തന്നെ പിന്തുടരുകയും ചെയ്യുന്നു.
ഇതില്‍നിന്ന് സര്‍ഗാത്മകമായ ചില വ്യതിയാനങ്ങള്‍ ഇപ്പോഴും കാണാമെന്നത് പ്രതീക്ഷയുണര്‍ത്തുന്നു. ഒരുപക്ഷേ, മേല്‍ സൂചിപ്പിച്ച കാരണങ്ങള്‍ കൊണ്ടുതന്നെ പിന്നീട് നിലനിര്‍ത്താന്‍ കഴിയാതെ പോയ ജനകീയാസൂത്രണ പ്രസ്ഥാനം നവരീതിയിലുള്ള പ്രതിരോധ പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു. വലതുപക്ഷവും ബൂര്‍ഷ്വാ റാഡിക്കലുകളും ഒന്നുചേര്‍ന്ന് തച്ചുടച്ച പ്രസ്ഥാനവുമായിരുന്നു അത്. അവരുടെ പ്രചരണം ഇടതുപക്ഷം എത്രമാത്രം സ്വാംശീകരിച്ചിരുന്നു എന്നു പുനരാലോചിക്കാവുന്നതാണ്. ആദ്യകാലത്ത് ഇടതുപക്ഷത്തിനു സ്വീകാര്യമായിരുന്നില്ലെങ്കിലും, പിന്നീട് അംഗീകരിച്ച ആദിവാസി ഭൂസമരവും വയനാട്ടില്‍ നടന്നുവരുന്ന പ്രക്ഷോഭവും പുതിയ സമര രൂപങ്ങള്‍ക്കുള്ള ദൃഷ്ടാന്തമാണ്. ബൂര്‍ഷ്വാ റാഡിക്കലുകള്‍ വഴിക്ക് ഇട്ടേച്ച് പിന്മാറിയ ഒരു സമരത്തെ പക്വതയുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന് എങ്ങനെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നതിന്റെ തെളിവുമാണത്. ശാസ്ത്രീയവും ജനപക്ഷത്തുനിന്നുള്ളതുമായ ഭൂവിനിയോഗനയം ആവിഷ്കരിച്ച് ഭക്ഷ്യസുരക്ഷ, തൊഴില്‍ സുരക്ഷ, ജനകീയ വിദ്യാഭ്യാസം, ജനകീയാരോഗ്യം, സ്ഥലീയ ആസൂത്രണം, വിഭവവിനിയോഗാസൂത്രണം, വ്യവസായവല്‍ക്കരണം മുതലായ ഒട്ടനവധി മേഖലകളില്‍ ഇതുപോലെ സര്‍ഗാത്മകമായ പ്രക്ഷോഭങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരിക സാധ്യവുമാണ്.
ഇവിടെയാണ് മാര്‍ക്സിസത്തിന്റെ പ്രവര്‍ത്തനരീതി ബൂര്‍ഷ്വാ റാഡിക്കലിസത്തില്‍നിന്ന് വേര്‍പെടേണ്ടത്. സര്‍ഗാത്മക പ്രക്ഷോഭങ്ങള്‍ പ്രക്ഷോഭത്തിന്റെ രീതിയുടെ പ്രശ്നമാണ്. അത് ബൂര്‍ഷ്വാ റാഡിക്കലുകള്‍ക്കും സാധിക്കും. ഇന്ന് അവരുടെ പിറകില്‍ നില്‍ക്കുന്ന വലതുപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ശക്തി ഉപയോഗിച്ച് അവയ്ക്ക് വമ്പിച്ച പ്രചരണം നല്‍കാനും അവര്‍ക്ക് കഴിയും. അവരുടെ ദൌര്‍ബല്യം പ്രക്ഷോഭങ്ങള്‍ സമഗ്രമായ സാമൂഹ്യ വിപ്ളവത്തിലേക്കു നയിക്കണമെന്ന് അവര്‍ ലക്ഷ്യമിടുന്നില്ല എന്നതാണ്. അവരുടെ ഉട്ടോപ്യന്‍ സമൂഹങ്ങള്‍ വ്യവസ്ഥിതിക്കുള്ളില്‍ തന്നെയാണ് സ്ഥിതി ചെയ്യുക. പക്ഷേ, മാര്‍ക്സിസം സാമൂഹ്യവിപ്ളവ സിദ്ധാന്തമാണ്. സാമൂഹ്യവിപ്ളവ പാതയില്‍ എല്ലാ പ്രക്ഷോഭങ്ങളും ഭാഗികസമരങ്ങളാണ്. സമരങ്ങളുടെ ജയപരാജയങ്ങളെക്കാള്‍ പ്രധാനം അവ വളര്‍ത്തിക്കൊണ്ടുവരുന്ന രാഷ്ട്രീയ ബോധമാണ്. കൂടുതല്‍ ശക്തിയുള്ളതും സര്‍ഗാത്മകവുമായ പ്രക്ഷോഭങ്ങളിലേക്ക് നയിക്കുന്നതും അതാണ്. ജയവും പരാജയവും വൈരുദ്ധ്യാത്മകമായി കാണാനും പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കാനുമുള്ള കഴിവാണ് മാര്‍ക്സിസത്തിന്റെ ശക്തി. ബഹുത്വത്തില്‍ അധിഷ്ഠിതമായ, ലക്ഷ്യത്തെയോ മാര്‍ഗത്തെയോ ശത്രുക്കളുടെ സ്വഭാവത്തെയോകുറിച്ച് വ്യക്തമായ ധാരണകളില്ലാത്ത ബൂര്‍ഷ്വാ റാഡിക്കല്‍ പ്രസ്ഥാനങ്ങളില്‍നിന്ന് മാര്‍ക്സിസം വേര്‍പെടേണ്ടതലവും അതാണ്.
മാര്‍ക്സിസം ഒരു തുറന്ന സിദ്ധാന്തമാണ്. സാമൂഹ്യജ്ഞാനവും അനുഭവങ്ങളും തുടര്‍ച്ചയായ വിശകലനങ്ങള്‍ക്കു വിധേയമാക്കി വിമര്‍ശനാത്മകമായി മുന്നേറുകയാണ് അതിന്റെ രീതി. സ്വന്തം യാന്ത്രിക ചട്ടക്കൂടുകളില്‍ ഒളിക്കുന്നവരെയും പുതിയ ബൌദ്ധിക ഫാഷനുകളെല്ലാം സ്വന്തമാക്കി അഭിമാനിക്കുന്നവരെയുമല്ല അതിനാവശ്യം. സിദ്ധാന്തത്തെയും പ്രയോഗത്തെയും വൈരുദ്ധ്യാത്മകമായി സംയോജിപ്പിച്ച് പുതിയ വിമര്‍ശപദ്ധതികളും പ്രവര്‍ത്തന രൂപങ്ങളും ആവിഷ്കരിക്കുന്നവരെയാണ്. ഇടതുപക്ഷത്തിന്റെ പുതിയ തലമുറയെ ഈ രീതിയില്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടത് ഇന്നത്തെ ആവശ്യവുമാണ്.
*
# Panopticon - 1.An area where everything is visible 2. A circular prison with cells distributed around a central surveillance station; proposed by Jeremy Bentham in 1791
ഡോ. കെ എന്‍ ഗണേശ് കടപ്പാട്: ചിന്ത വാരിക

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)