വെള്ളിയാഴ്‌ച, ഏപ്രിൽ 01, 2011

ചൊവ്വാഴ്ച, മാർച്ച് 29, 2011

മാര്‍ച്ച് 29 സിന്ദാബാദ്

സാമ്രാജ്യത്വം തുലയട്ടെ..
സാമ്രാജ്യത്വത്തിന്റെ  കാലു നക്കുന്ന ഇന്ത്യന്‍ ഭരണകൂടം തുലയട്ടെ.
അപ്പു , ചിരുകണ്ടന്‍, അബുബക്കര്‍ , കുഞ്ഞമ്പു നായര്‍ സിന്ദാബാദ്  .
മാര്‍ച്ച് 29 സിന്ദാബാദ്  .
ഇടതുപക്ഷത്തിന്റെ പടച്ചട്ട അണിഞ്ഞ്, നമുക്ക് വീണ്ടും സാമ്രാജ്യത്വത്തിനെതിരെ അങ്കം കുറിക്കാം.
അമേരിക്കയുടെ തുരുമ്പിച്ച ആണവയന്ത്രങ്ങള്‍ കൊണ്ടുവന്ന് ഭാരതാംബയുടെ മാറില്‍ ആകാമാനം കുഴിച്ചിടുന്നവര്‍ ഇന്ത്യയുടെ ശത്രുക്കള്‍ .
സാമ്രാജ്യത്വം തുലയട്ടെ..
സാമ്രാജ്യത്വത്തിന്റെ  കാലു നക്കുന്ന ഇന്ത്യന്‍ ഭരണകൂടം തുലയട്ടെ.
അപ്പു , ചിരുകണ്ടന്‍, അബുബക്കര്‍ , കുഞ്ഞമ്പു നായര്‍ സിന്ദാബാദ്  .
മാര്‍ച്ച് 29 സിന്ദാബാദ്  .
Please Find the attached PDF

ചൊവ്വാഴ്ച, മാർച്ച് 22, 2011

ഓര്‍മ്മയും ആവേശവും

ഈ മാര്‍ച്ച് മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ സഖാക്കള്‍:
ഈ എം എസ്
ഏ കെ ജി
ഫാദര്‍ പൌലോസ് മാര്‍ പൌലോസ്
നമുക്കിന്ന്, മനുഷ്യകുലത്തെ ആകെ സ്നേഹിച്ച ഈ മഹാന്മാരുടെ ഓര്‍മ്മ പുതുക്കാം.
 
സ: എ.കെ. ഗോപാലന്‍ 1977 മാര്‍ച്ച്‌ 22-ാം തീയതിയാണ്‌ നമ്മെ വിട്ടുപിരിഞ്ഞത്‌. ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി പാര്‍ലമെന്റിനകത്തും പുറത്തും ഉജ്വലമായ നിരവധി പോരാട്ടങ്ങള്‍ നയിച്ച സഖാവാണ്‌ എ.കെ.ജി. പാവങ്ങളുടെ പടത്തലവന്‍ എന്ന പേര്‌ തന്നെ ലഭിച്ചത്‌ ഇതുകൊണ്ടാണ്‌.

1904 ഒക്‌ടോബര്‍ ഒന്നാംതീയതിയാണ്‌ കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരിയില്‍ എ.കെ.ജി ജനിച്ചത്‌. 1927 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി. ഖാദി പ്രചരണത്തിലും ഹരിജനോദ്ധാരണ പ്രവര്‍ത്തനത്തിലും സജീവ പങ്കാളിയായി. 1930 ല്‍ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തതിനാല്‍ അറസ്റ്റിലായി. പിന്നീട്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടിയിലും കമ്യൂണിസ്റ്റ്‌ പാര്‍ടിയിലും അംഗമായി. 1937 ല്‍ അദ്ദേഹം നയിച്ച പട്ടിണിജാഥ പ്രസിദ്ധമാണ്‌. 1939 ല്‍ ജയിലിലായെങ്കിലും 1942 ല്‍ അദ്ദേഹം ജയില്‍ ചാടി. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ എ.കെ.ജി ജയിലിലായിരുന്നു. അഞ്ചുതവണ ലോകസഭാംഗമായിട്ടുണ്ട്‌. ലോകസഭയിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായിരുന്നു. 1964 ല്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്ന്‌ ഇറങ്ങിപ്പോന്ന 32 പേരില്‍ ഒരാളായിരുന്നു എ.കെ.ജി. പാര്‍ടി പോളിറ്റ്‌ ബ്യൂറോ അംഗമായിരുന്നു.
 

ശനിയാഴ്‌ച, മാർച്ച് 19, 2011

വി എസ് ഇല്ലെന്നു

വി എസ് ഇല്ലെന്നു കഥയുണ്ടാക്കി, നാറിയവനെ പേറുന്നവന്റെ നാണം കെട്ട  ആഹ്ലാദ പ്രകടനം 

നാണവും മാനവും ഇല്ലാതെ മനോരമ വീണ്ടും വീണ്ടു സി.പി.ഐ.എമ്മിനും
ഇടതുമുന്നണിക്കും എതിരായി  യു.ഡി.എഫിനെ അധികാരത്തിലേറ്റാനായുള്ള
ശ്രമത്തിന്റെ ഭാഗമായ് കൂട്ടുകക്ഷികളുമായി ചേര്‍ന്നൊരുക്കുന്ന വിഭവ
സമ്പുഷ്ടമായതെന്നു സ്വയം വിശേഷിപ്പിക്കുന്ന "മനപ്പായസം" ഉണ്ടാക്കല്‍.



വ്യാഴാഴ്‌ച, മാർച്ച് 17, 2011

അതെ ...


യഥാര്‍ത്ഥത്തില്‍ ഇക്കുറി നമ്മള്‍ ഒന്നല്ല രണ്ട് വീതം വോട്ടു ചെയ്യാന്‍ അര്‍ഹരാണ് . 
ഇടതുമുന്നണിക്ക് ഈരണ്ട് (രണ്ട് വീതം ) വോട്ട് കൊടുക്കാന്‍ 
ആ മുന്നണി അര്‍ഹാരാനെന്നു കാണാന്‍ കഴിയും. 

ഒരു വോട്ട് ഇടതിന്റെ നന്മയ്ക്ക് - 

അതെന്തായാലും  ഇടതുമുന്നണിക്ക് .

മറ്റൊന്ന് വലതരുടെ കൊള്ളരുതായ്മക്കെതിരെ - 

അതും  ഇടതുമുന്നണിക്ക് തന്നെ.
എനിക്കും നിനക്കും ഒരു രീതിയാവുമ്പോഴാണ് നാം ആവുന്നതും, 

ഞാന്‍ മാഞ്ഞുപോവുന്നതും. ഞാന്‍ ഉണ്ടെങ്കില്‍ നീയും ഉണ്ട്...

അതിനര്‍ത്ഥം നിന്നെക്കാള്‍ മെച്ചം ഞാന്‍ ആണ് എന്നും, 

ഞാനും നിയുമുണ്ടെങ്കില്‍ പിന്നെ നാം ഉണ്ടാവില്ലെന്നും, 

നമ്മെ ഭയപെടുന്നവര്‍ക്കു വൃത്തിയായി അറിയാം എന്നുകൂടിയാണ്.......!!!

അതെ ...

യഥാര്‍ത്ഥത്തില്‍ ഇക്കുറി നമ്മള്‍ ഒന്നല്ല രണ്ട് വീതം വോട്ടു ചെയ്യാന്‍ അര്‍ഹരാണ് . 
ഇടതുമുന്നണിക്ക് ഈരണ്ട് (രണ്ട് വീതം ) വോട്ട് കൊടുക്കാന്‍ ആ മുന്നണി അര്‍ഹാരാനെന്നു കാണാന്‍ കഴിയും. 
ഒരു വോട്ട് ഇടതിന്റെ നന്മയ്ക്ക് - 
അതെന്തായാലും  ഇടതുമുന്നണിക്ക് .
മറ്റൊന്ന് വലതരുടെ കൊള്ളരുതായ്മക്കെതിരെ - 
അതും  ഇടതുമുന്നണിക്ക് തന്നെ. 
MediaRules.JPG

ചൊവ്വാഴ്ച, മാർച്ച് 15, 2011

പരിക്കില്ലാത്തത് പടച്ചോന് മാത്രം ....

ഇത് പരീക്ഷണം ആണെങ്കില്‍, എന്തിനാണീ  പരീക്ഷണം?
ആദ്യം ഭൂകമ്പം, പിന്നാലെ സുനാമി, അതടങ്ങും മുന്‍പ് ആണവ പൊട്ടിത്തെറിയും.. 

മനുഷ്യര്‍ പാടുപെട്ടുണ്ടാക്കിയ വീടുകള്‍ , വാഹനങ്ങള്‍, ആശുപത്രികള്‍, കൃഷിയിടങ്ങള്‍, ആരാധനാലയങ്ങള്‍.... 
എല്ലാം നശിച്ചു പോയി...
അവരുടെ ഉറ്റവരും ഉടയവരും കന്നുകാലികളും എല്ലാം ഒലിച്ചുപോയി...

മനുഷ്യന് തൊട്ടറിയാന്‍ പറ്റുന്ന , ഭൌതികമായി അവന്റെ കൂടെ നിന്ന സകലതും നശിച്ചു...
പരിക്കില്ലാത്തത്  പടച്ചോന് മാത്രം ....

മനുഷ്യന്റെ കണ്ണീര്‍ ഒപ്പാന്‍ മനുഷ്യന് മാത്രമേ സാധിക്കൂ...
ലോകം ഒറ്റക്കെട്ടായി നിന്ന് ജപ്പാനെ കൈ പിടിച്ചുയര്‍ത്താന്‍ മുന്നോട്ടു വരേണ്ട സമയമാണിത്..

 
--

ശനിയാഴ്‌ച, മാർച്ച് 12, 2011

സ്ത്രി സ്വത്വം

സ്ത്രി സ്വത്വം പുരുഷ കാഴ്ചയിലുടെയല്ല തിരിച്ചറിയണ്ടത്, മറിച്ച് ഉപഭോഗവസ്തുവായും, അല്ലെങ്കില്‍ സദാചാര വേലിക്കുള്ളില്‍ കാത്തുശൂക്ഷിക്കണ്ട വലിയൊരു ചരക്കായിതിരുന്നതും പുരുഷന്റെ കാഴ്ച സുഖത്തിനുവേണ്ടിയല്ല, ഈ സമൂഹത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണ്! ഈ തിരിച്ചറിവിലാണ് സ്ത്രി സ്വത്വന്യേഷ്ണം അതിന്റെ പരിമിതിക്കകത്തുതന്നെ എരിഞ്ഞടങ്ങുന്നതു!

അന്വഷ്ണങ്ങള്‍ എളുപ്പം എത്തിചേരുന്ന ദൂരങ്ങളില്‍ തടഞ്ഞുനിര്‍ത്തണ്ടത് സമൂഹത്തില്‍ ആധിപത്യം വഹിക്കുന്ന വര്‍ഗത്തിന്റെ ആവശ്യമാണ്. അതുകൊണ്ടാണ് ഫെമിനിസ്റ്റെന്നും അഴിഞ്ഞാട്ടകാരിയെന്നും കാര്‍ട്ടൂണ്‍ കഥാപാത്രമായി 'വേലിക്കോളം ചെന്നു തുള്ളല്‍ അവസാനിച്ചു' കണീര്‍ വാര്‍ക്കണ്ടി വരുന്നത്...!

അമ്മയെന്നു പുകഴ്തുകയും, ഭാര്യയായി ഭരിക്കപെടുകയും, വെശിയായി പ്രദര്‍ശിപ്പിക്കുകയും ഈ സമുഹത്തിന്റെ നിലനില്‍പ്പിനുവേണ്ടിയാണ്! അതിനു നമുക്കാവശ്യം ഈ സമൂഹത്തേ തച്ചുതകര്‍ക്കണ്ട് തിരിച്ചറിവിലേക്കാണ് എത്തിചേരണ്ടത്! ആ തിരിച്ചറിവിനു, നിശ്ചിത ദൂരമാത്രം പോവുന്ന ലൈന്‍ ബസില്‍ നിന്നും ഇറങ്ങി- കടന്നുപോവണ്ട് ദൂരം സഘബോധത്തിന്റെ തെളിച്ചമാര്‍ന്ന ദര്‍ശനത്തിലൂടെ എത്തിചേരുമെന്ന ചങ്കൊറപ്പാണ് വേണ്ടത്...അതിന്റെ ഇല്ലായ്മയാണ് പലചിന്തകളും ഫെമെനിസ്റ്റ് കുശുമ്പായി ചുരുങ്ങി പോവുന്നത്. എങ്കിലും ഫെമിനിസം തിരിച്ചറിവിന്റെ ആദ്യചുവടാണ്...33% സംവരണം മുന്നോട്ട് വെക്കുന്ന സ്ത്രി ഫെമിസത്തില്‍നിന്നും, സതിസത്തില്‍നിന്നും ഉയരണ്ട സമയം ആയിരിക്കുന്നു!

ചൊവ്വാഴ്ച, മാർച്ച് 01, 2011

Reserve bank of India

New Unit Conversion Scale developed by Reserve bank of India :-)

100 Crore
 = 1 Yeddi

100 Yeddi
 = 1 Reddy  



100 Reddy
 = 1 Radia


100 Radia
 =  1 Kalmadi


100 Kalmadi
= 1 Pawar(All Agri prices rigging)
100 Pawar
= 1 Raja
100 Raja
 = 1 Sonia

ഇത് ഹസ്സന്‍ പ്രതിഭാസം

നരിക്കാട്ടെരിയില്‍ കൊല്ലപ്പെട്ടത് അഞ്ചു യു ഡി എഫുകാര്‍;
എന്നിട്ടും ഹര്‍ത്താലില്ല ; ഇത് ഹസ്സന്‍ പ്രതിഭാസം.
5UDFActivistsKilled.JPG

തിങ്കളാഴ്‌ച, ഫെബ്രുവരി 28, 2011

ഞായറാഴ്‌ച, ഫെബ്രുവരി 27, 2011


മന്‍മോഹന്റെ ഭരണത്തില്‍ സാധാരണക്കാരന്‍ ജീവിക്കാന്‍ ആകാതെ കഷ്ടപ്പെടുന്നുവെന്ന് 
INTUC അഖിലേന്ത്യാ പ്രസിഡന്റ്റ്  ഡോക്ടര്‍ സഞ്ജീവറെഡ്ഢിയും  
DelhiMarch.JPG
--

ബുധനാഴ്‌ച, ഫെബ്രുവരി 23, 2011

പാര്‍ട്ടിയും, വിഎസും വിരുദ്ധ ചെരിയും....


 Mary Lilly
വി എസ് അച്യുതാനന്ദന്റെ മകന്‍ ചന്ദന മാഫിയയില്‍ നിന്നും പണം വാങ്ങിയെന്ന് ചാനല്‍ വാര്‍ത്ത - തലയ്ക്കു മുകളില്‍ വെള്ളം വന്നാല്‍ അതിനു മീതേ തോണി
*************************************************************************

ആദ്യം പൊട്ടന്മാരാക്കുകയും, പൊട്ടന്മാരെ കഴുതകളാക്കുകയും, ആ കഴുതകളെകൊണ്ട് സ്വന്തും ചെയ്ത്തുകളുടെ വിഴുപ്പു ഏറ്റിക്കുകയും എന്നത് വലതു പക്ഷത്തിന്റെ കാലാ കാലങ്ങളായി തുടര്‍ന്നു തിരെഞ്ഞെടുപ്പുകാലത്തെ പൊറാട്ട് നടകമാണ്. പക്ഷെ ഇപ്രാവശ്യം ഒരു കെട്ടു വള്ളവും യു ഡി എഫിനെ രക്ഷിക്കാന്‍ കഴിയില്ല എന്നത്  സത്യം തന്നെയാണ്....!

ഭരണ വിരുദ്ധ വികരാത്തിന്റെ സ്വാഭാവിക എളുപ്പത്തില്‍ വീണ്ടും തിരിച്ചുവരാമെന്ന ആശ്വാസത്തിലായിരുന്നു യു ഡി എഫ്.... അവര്‍ വെറുതേ ഇരുന്നു കൊടുത്താല്‍ മതി എന്നു കരുതി കഴിഞ്ഞകാലത്ത് യുഡിഎഫ് വി എസിനെ നക്കി കൊല്ലുകയായിരുന്നു.... പാര്‍ട്ടിയും, വിഎസും വിരുദ്ധ ചെരിയാണെന്നും, അതിലൂടേ തങ്ങളുടെ താല്‍പര്യത്തിന്റെ ആളായിതിരുമെന്നും കരുതിയാണ് മനോരമയും, കവര്‍ സ്റ്റോറികാരിയും, പെജുകളും, മനികൂറുകലും  നിക്കിവെച്ചത്!

സിപിഐഎം മറ്റുപാര്‍ട്ടികളെ പോലെയാണെന്നും, അതിന്റെ നേതാക്കളും മറ്റു സ്ഥാനങ്ങള്‍ വഹിക്കുന്നവരും പാര്‍ട്ടിയേക്കാള്‍ വലിയവരാണ് (ആവും) എന്നുകരുതി സ്വന്തം തലചോറിന്റെ പരിമിതിയില്‍ ഇരുന്നു പാര്‍ട്ടിയുടെ ഒപ്പം നിന്നാല്‍ ജനമുണ്ടാവില്ലെന്ന താത്വിക ഭാവം ചമച്ചവരും ഇന്നു ഞെട്ടി തെറിച്ചിരിക്കുന്നു....!

പേടിച്ചാല്‍ കുട്ടികള്‍ക്ക് മാത്രമല്ല നേതാവിനും പനിക്കുമെന്നു ഉമ്മന്‍ ചാണ്ടി കാണിച്ചു.... മനോരമ അതിന്റെ സ്വന്തം നഗ്നതയുമായി മുഖപ്രസംഗത്തിന്റെ രൂപത്തിലും, ഇപ്പോള്‍ ഐക്യമുണി മാനസിക രോഗിണിയുടെ ഗര്‍ഭാവസ്ഥയിലാണ്. ആരെകുറിച്ചും പറയാവുന്ന അവസ്ഥയില്‍....!


പിതവിനെ തകര്‍ക്കാന്‍  മക്കളെ ഇല്ലാതാക്കുക എന്നത് വളറെ എളുപ്പമുള്ള ഒരു പഴയ ബുദ്ധിയാണ്. അതുകൊണ്ടാണ് അവര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ സെക്രട്ട്രിയെ ഇല്ലാതാക്കുക എന്നു അടവു സ്വീകരിക്കുന്നത്.  അമേരിക്ക, സഖാവ് പ്രകാശ് കാരട്ടിനെതിരെയും, കേരളത്തില്‍ ചില ചീളുകള്‍ പിണറായി വിജയനെയും ഫോക്കസ് ചെയ്യുന്നത് അതിനാലാണ്.

ഇന്നലെ വരെ ഷാജി കൈലാസിന്റെ സിനിമയിലെ സുരേഷ് ഗോപിയേപോലേ കൊണ്ടാടിയവര്‍ക്ക് വി എസ് പഠിപ്പിക്കുന്ന പാഠം താന്‍ സമര പടനായകനാവുകയും, വിപ്ലവ പോരാളിയായതും, പ്രതിപക്ഷ നേതാവായതും, മുഖ്യമന്ത്രിയാതും ഇവര്‍ പഠിച്ച സ്ക്കൂളില്‍നിന്നല്ല എന്ന പ്രക്യാപനമാണ്. വി എസ് എന്തെന്നും എങ്ങെയെന്നും അറിഞ്ഞത് സി പി ഐ എമിന്റെ കൊടി പിടിതുകൊണ്ടാണ് എന്നതുകൂടിയാണ്...!

കരുത്തരായ അച്ഛന്മാര്‍ക്കെതിരെ മക്കളെ കരുവാക്കുന്നത് പണ്ടത്തെ മലയാള സിനിമകളില്‍ കണ്ടിട്ടുണ്ട്. അതുപോലെയാണ് ഇപ്പൊള്‍ യു ഡി എഫി-ന്റെ തിര കഥകള്‍. സി പി ഐ (എം) നേതാക്കളുടെ മക്കളുടെ പിന്നാലെ കൂടി അവര്‍ മുള്ളുന്നതും മൂളുന്നതും ഇന്‍വെറ്റികേഷന്‍ നടത്തി പിച്ചും പിഴയും പറയുന്നത്!

മകന്‍ അരുണ്‍ കുമാറിനെ മുനിര്‍ത്തി വി എസിനെ തകര്‍ക്കാമെന്നു കരുതിയവര്‍ ഇന്നലെവരെ സി പി ഐ എം നേതാക്കന്മാരോട്  "വീട് നന്നാക്കിയിട്ടല്ലേ സമൂഹത്തെ നന്നാക്കാന്‍ സാധിക്കൂ.? മക്കളെ നന്നായ് വളര്‍ത്താന്‍ സാധിക്കില്ലെന്ന് ഉറപ്പുള്ള സഖാക്കള്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയതിനു ശേഷം വിവാഹവും പാര്‍ട്ടി പ്രവര്‍ത്തനവും നടത്തുന്നതാവും നല്ലത്."(അതും സി പി ഐ (എം)- നേതാക്കള്‍ തന്നെയാണ് ചെയ്തതെന്നു ചരിത്രസത്യത്തിനു നേരെ കൊഞ്ഞനം കുത്തുലുകൂടിയാണ്) എന്നു പറയുന്നവരുടെ യജമാന്മാരുടെ കുതന്ത്രം തന്നെയാണ്, എന്നിടത്ത് തകരുന്ന, സാധാരണ വെക്തിയില്‍ നിന്നും ഉയരാന്‍ കഴിയുന്നത്, പാര്‍ട്ടിയുടെ സഹയാത്രികനായതു കൊണ്ടാണ് എന്നത് എന്നെപോലുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒന്നാംക്ലാസ് പാഠമാണ്!

ജനം ഇന്നു യു ഡി എഫിന്റെ മുഖത്തുനോക്കി പറയുന്നത് കുഞ്ഞാലികുട്ടിയുടെയും, ബാലകൃഷ്ണപിള്ളയുടെയും, ഉമ്മന്‍ ചാണ്ടിയുടെയും കാര്യമാണ്. അല്ലാതെ മക്കളേ കുറിച്ചല്ല. കാരണം മോന്തായം വളഞ്ഞാല്‍ കഴുക്കോലുകളെകുറിച്ചു ശംശയക്കേണ്ടതില്ലല്ലോ? അതുകൊണ്ടാണ് ഫേസ് ബുക്കിലെ മേരിലില്ലിയേപോലുള്ള ഒരു സാമാന്യ വലത് ബോധം യു ഡി എഫിനോട് പരിഹാസ്യത്തോടെ പറയുന്നത്  "തലയ്ക്കു മുകളില്‍ വെള്ളം വന്നാല്‍ അതിനു മീതേ തോണി" എന്നു!

5- വര്‍ഷത്തിലധികം വെള്ളത്തില്‍ മുങ്ങിനില്‍ന്നല്‍ യു ഡി എഫിനു പിന്നെ ഒരിക്കലും കരക്കണയാന്‍ ഒരു തോണിയും ഇറക്കേണ്ടിവരില്ല എന്നതിരിച്ചറിവില്‍ നിന്നു തന്നെയാണ് വി എസിനെ ആക്രമിക്കുന്നതിലുടെ പാര്‍ട്ടിയെ നേരിടാന്‍ മറ്റൊരു രൂപത്തില്‍ ഉമ്മനും കൂട്ടരും ഇറങ്ങിതിരിച്ചിരിക്കുന്നത്....!!!

ചൊവ്വാഴ്ച, ഫെബ്രുവരി 22, 2011

Info Park = 1 Smart City

ഇന്‍ഫോ പാര്‍ക്ക്‌ വിട്ടു കൊടുക്കാതെ സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ഒപ്പിട്ട എല്‍ ഡി എഫ് സര്‍കാരിന്റെ 
നേട്ടം ഇതാ: കൊച്ചിക്ക് സ്മാര്‍ട്ട്‌ 2 സിറ്റികള്‍  ..!!!!
ഭരിക്കുന്നവര്‍ സ്മാര്‍ട്ട് ആയാല്‍....
SmartestCity.JPG


വെള്ളിയാഴ്‌ച, ഫെബ്രുവരി 18, 2011

മനോരമക്കോഴി കൂവിയില്ലെങ്കില്‍ പിന്നെ നേരം വെളുക്കുമോ?

വിദ്യാഭ്യാസമേഖലയില്‍ ഈ ഇടതു ഭരണ കാലത്ത്...
Education.JPG 

തിങ്കളാഴ്‌ച, ഫെബ്രുവരി 14, 2011

ബാലകൃഷ്ണപ്പിള്ളയും മുഖപ്രസംഗങ്ങളും

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരു മുന്‍മന്ത്രി ജയിലില്‍ പോകാന്‍ തയ്യാറെടുക്കുകയാണ്‌.കേരളത്തിലെ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ്‌. മറ്റ് സംസ്ഥാനങ്ങളിലെ നേതക്കള്‍ അഴിമതിക്കേസില്‍പ്പെടുമ്പോള്‍ പോലും മുഖപ്രസംഗം എഴുതി അഴിമതിക്കെതിരെ കേരളീയരെ ഉല്‍ബുദ്ധരാക്കുന്നതില്‍ മനോരമയും മാതൃഭൂമിയും വഹിച്ച പങ്ക് ചില്ലറയല്ല.

എന്നാല്‍ പിള്ളയുടെ ജയില്‍ ശിക്ഷ ഉറപ്പാക്കിയിട്ട് 4 ദിവസം കഴിഞ്ഞെങ്കിലും മനോരമയോ മാതൃഭൂമിയോ അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് ഈ ശിക്ഷ മാതൃകയാകണമെന്ന് പറഞ്ഞെങ്കിലും ഒരു മുഖപ്രസംഗം എഴുതാന്‍ തോന്നിയില്ല എന്നതാണ്‌ സത്യം. 11 ആം തിയതി മുതല്‍ പിള്ളയുടെ വിഷയം കേരളത്തില്‍ കത്തി നില്‍ക്കാന്‍ തുടങ്ങിയിട്ട് പക്ഷെ മനോരമയും മാതൃഭൂമിയും അവരുടെ മുഖപ്രസംഗങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തു എന്ന് നോക്കാം


11/02/2011

പത്താം തിയതിയാണ്‌ പിള്ളയെ ജയിലില്‍ അടക്കാനുള്ള വിധി വരുന്നത്.ആ സമയത്ത് കേരളത്തിലെ ന്യൂസ് ചാനലുകള്‍ തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം ലൈവ് ചെയ്യുകയായിരുന്നു. പക്ഷെ പിള്ളയുടെ ശിക്ഷാവാര്‍ത്ത അറിഞ്ഞ ഉടന്‍ ബജറ്റ് ലൈവ് നിര്‍ത്തി വച്ച് അവര്‍ പിള്ള വിഷയം കവര്‍ ചെയ്തു. എന്ന് മാത്രമല്ല അന്നത്തെ ദിവസം ബജറ്റും പിള്ള വിഷയവും ഒരേ പ്രാധാന്യത്തോടെ കൊടുക്കാനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്നാല്‍ പിറ്റേന്ന് മുഖപ്രസംഗം എഴുതിയപ്പോള്‍ മനോരമയും മാതൃഭൂമിയും ബജറ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. സാധാരണ രണ്ട് പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉണ്ടെങ്കില്‍ രണ്ട് തല്ലക്കെട്ടില്‍ മുഖപ്രസംഗം എഴുതുന്ന പതിവ് പോലും ഇവര്‍ ഉപേക്ഷിച്ചു.
മാതൃഭൂമി

മനോരമ




12/02/2011
ബജറ്റിന്‌ അതിന്റേതായ പ്രാധാന്യമുണ്ട് എന്ന് കരുതി നമുക്ക് വേണമെങ്കില്‍ ഒരു ദിവസം കാത്തിരിക്കാം എന്ന് വയ്ക്കുക. സ്വാഭാവികമായും പിറ്റേ ദിവസത്തെ പത്രത്തിലെങ്കിലും അഴിമതി വിരുദ്ധ മുഖപ്രസംഗം പ്രതീക്ഷിക്കാം. എന്നാല്‍ മാതൃഭൂമി വല്ലാര്‍പാടം പദ്ധതി ഉല്‍ഘാടനവുമയൈ ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തേപ്പറ്റിയും മനോരമ കേരള കൌമുദിക്ക് 100 വയസ് ആയതിനെപ്പറ്റിയുമാണ്‌ മുഖപ്രസംഗം എഴുതിയത്
മാതൃഭൂമി

മനോരമ
13/02/2011
ഞായറാഴ്ച മനോരമക്ക് മുഖപ്രസംഗം ഇല്ല. എന്നാല്‍ മാതൃഭൂമിക്ക് ഉണ്ട്. രണ്ട് ദിവസം കൊണ്ട് പിള്ള വിവാദം കെട്ടടങ്ങിയിട്ടുമില്ല എന്ന് മാത്രമല്ല പിള്ളക്ക് യുഡിഫ് കൊട്ടാരക്കരയില്‍ വലിയ സ്വീകരണമൊരുക്കി. അവിടെ വച്ച് കെ.സുധാകരന്‍ എംപി കോടതിക്കെതിരെ ആഞടിച്ചു ജഡ്‌ജിമാരെ രാഷ്ട്രിയക്കാരുടെ തിണ്ണ നിരങ്ങികളായി ആക്ഷേപിച്ചു. ഗണേശ് കുമാര്‍ വി.എസിനെ നികൃഷ്ട ജീവി എന്ന് വരെ വിളിച്ചു. മാതൃഭൂമിയാണ്‌ വി.എസിനെ ബില്‍ഡപ്പ് ചെയ്യാന്‍ ഏറ്റവും അധികം ശ്രമിച്ച പത്രം. വി.എസിന്റെ ക്രഡിറ്റില്‍ നേടിയ പിള്ളക്കെതിരെ ഉള്ള വിധിയില്‍ സ്വാഭാവികമായും മാതൃഭൂമി പഴയ പിന്‍തുണ നല്‍കാന്‍ ബാധ്യസ്ഥരാണ്‌. വിധിക്കെതിരെ പ്രസംഗിച്ച പിള്ളയും മകനും എംപിയുമൊക്കെ വി.എസിനെ അധിക്ഷെപിക്കുമ്പോള്‍ അത്ലെങ്കില്‍ വി.എസ് വഴി കോടതിയെ അധിക്ഷേപിക്കുമ്പോള്‍ മാതൃഭൂമി ഒരു മുഖപ്രസംഗം കാച്ചുമെന്ന് സ്വാഭാവികായി പ്രതീക്ഷിക്കാം. പക്ഷെ അതുണ്ടായില്ല . ഈജിപ്തിലെ മാറ്റത്തിന്‌ മുന്നില്‍ വി.എസ് നിഷ്പ്രഭനാകാനായിരുന്നു വി.എസിന്റെ വിധി



14/02/2011
ഈജിപ്തിലെ വിഷയങ്ങളെ മാതൃഭൂമിക്ക് മാത്രമല്ല മനോരമക്കും പ്രധാനമാണ്‌ ഞായറാഴ്ച മുഖപ്രസംഗം ഇല്ലാത്തതിന്റെ കേട് തിങ്കളാഴ്ച മനോരമ തീര്‍ത്തു. അവര്‍ ഈജിപ്ത് വിഷയം മുഖപ്രസംഗം എഴുതി. എന്നാല്‍ മാതൃഭൂമിക്ക് പറയാനുള്ളത് വികസന രംഗത്ത് എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടതിനെപ്പറ്റി ആയിരുന്നു. കോടതിയെ അധിക്ഷേപിച്ച സുധാകരനെതിരെ കോടത് അലക്ഷ്യ നടപടികള്‍ വരുന്നതിനെപ്പറ്റിയോ ഏതാനും മാസം മുന്നെ കോടതിയെയും ജഡ്‌ജിമാരെയും പുകഴ്ത്തിപ്പറഞ്ഞ സുധാകാരന്‍ രാഷ്ട്രിയ ലാക്കോടെ ഇപ്പോള്‍ ജഡ്‌ജിമാരെപ്പറ്റി അധിക്ഷെപം ചൊരിയുന്നതിനെപ്പറ്റിയോ ഒന്നും മാതൃഭൂമിക്ക് മിണ്ടാട്ടമില്ല.


എന്തുകൊണ്ടായിരിക്കും അഴിമതി വിഷയവും കോടതി അലക്ഷ്യവും കേരളത്തിലെ 1.5 കോടിയോളം ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന മാതൃഭുമിക്കും മനോരമക്കും മുഖപ്രസംഗ വിഷയമാകാത്തത്? എല്ലാം വായനക്കാര്‍ക്ക് വിടുന്നു
 
 http://kiranthompil.blogspot.com/2011/02/blog-post_14.html