ബുധനാഴ്‌ച, ഫെബ്രുവരി 08, 2012

“ചോദ്യമിതാണ് “ഇടതുപക്ഷം ക്ഷയിക്കുന്നു...?”

http://workersforum.blogspot.com/2012/01/blog-post_6949.html#uds-search-results

http://dl.dropbox.com/u/50920799/MPP.pdf

http://www.doolnews.com/prabhat-patnaiks-malayalam-article-india-left-in-decline-malayalam-news264.html





സി പി ഐ (എം)- ന്‍റെ 20-ം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച്  ചര്‍ച്ച ചെയ്യപെടാവുന്ന പ്രത്യയശാസ്ത്ര  പ്രമേയം   മുന്‍ നിര്‍ത്തി  പലയിടങ്ങളിലായി ചര്‍ച്ച നടക്കുന്നു. അതില്‍ ഏറേ ശ്രദ്ധേയമായത്  Prabhat Patnaic- നടത്തിയ “The Left in Decline” ഇംഗ്ലീഷ് പ്രബന്ധത്തിന്റെ മലയാള രൂപാന്തരം “ഇടതുപക്ഷം ക്ഷയിക്കുന്നു...?” ആണ്‌.. അതിന്റെ തന്നെ ദുര്‍ വ്യാഖ്യാനം ആയ  'സി.പി.ഐ.എം മറ്റൊരു  കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വഴിമാറേണ്ടിവരും’ എന്നതിനേയും , പിന്നെ എം പി പരമേശ്വരന്റെ “ഇടതുപക്ഷത്തിന്റെ പുതിയ ദിശകള്‍” എന്നതിനെയും മുന്‍ നിര്‍ത്തി നടത്തുന്ന വായന!

ചോദ്യമിതാണ് “ഇടതുപക്ഷം ക്ഷയിക്കുന്നു...?” ക്ഷയിക്കുന്നു എന്നു വരുമ്പോള്‍ മുമ്പു അങ്ങനെയല്ലായിരുന്നു എന്നു വരുന്നു. ഉദാഹരണമായിട്ട് നമുക്ക് മുന്നോട്ട് വെക്കാനുള്ളതു, കേരളത്തെയും, പിന്നെ 34-വര്‍ഷത്തോളം തുടര്‍ന്നു വന്ന ബംഗാളിലെ ഇടതു ഭരണങ്ങളെയും  ആണ്‌ . അതു നഷ്ടപെടുമ്പോള്‍ വിലയിരുത്തലും എളുപ്പമാണ്. സി പി ഐ (എം)-ന്റെ ശക്തിക്ഷയിക്കുന്നു എന്നു. ഇതു വളരേ എളുപ്പത്തില്‍ നടത്താവുന്ന വിശകലന രീതിയിലാണ്. എന്തുകൊണ്ട് എന്ന ചോദ്യവും അതിനോടു അനുബന്ധിച്ചു വരുമ്പോള്‍ കൂടുതല്‍ ലളിതമായതിലേക്ക്  കൂപ്പുകുത്തുന്നത് അത്രക്ക് വലിയ ചരിത്ര പഠനമായി തോനുന്നില്ല. “പ്രായോഗികതാവാദം അഥവാ അനുഭവാധിഷ്ടിത രാഷ്ട്രീയപ്രവര്‍ത്തനം. അത്യന്തികമായി, പശ്ചിമബംഗാളിലെ പരാജയത്തിന് കാരണമായത് ഈ  പ്രായാഗികതാവാദമാണ്. തിരഞ്ഞെടുപ്പ് പരാജയത്തേക്കാള്‍ ഇടതുപക്ഷ അനുഭാവികള്‍ക്ക് ആശങ്കയുണ്ടാക്കുന്നത് ഈ പ്രവണതയാണ്. കാരണം തിരഞ്ഞെടുപ്പ് പരാജയം അടുത്തതവണ മാറിമറിയാം. പക്ഷെ പ്രായോഗികതാവല്‍ക്കരണം അങ്ങനെ മാറുക ബുദ്ധിമുട്ടുള്ള കാര്യമാണ് (പ്രഭാത് പട്നായിക്ക്) .” അതിനെ തന്നെ വേറെയൊരിടത്ത് തര്‍ജമചെയ്തും നോക്കിയാല്‍ ഇതു എത്തിചേരുന്ന  ഉപയോഗം എങ്ങിനെയാണെന്നു മനസ്സിലാവും...


“പ്രായോഗികതാവല്‍ക്കരണത്തിന്റെ മറവില്‍ മുതലാളിത്ത വ്യാപനത്തിന്റെ പരോക്ഷമായ രാഷ്ട്രീയ പ്രയോഗമാണ് പശ്ചിമബംഗാളിലെ സി.പി.ഐ.എമ്മിന്റെ പരാജയത്തിന്റെ അന്തിമമായ കാരണം. തെരഞ്ഞെടുപ്പുപരാജയത്തേക്കാള്‍ ഉല്‍ക്കണ്ഠ ജനിപ്പിക്കുന്നത് ഈ പ്രായോഗികതാവല്‍ക്കരണമാണ്.(ഡ്യൂള്‍ ന്യൂസ്) ” ഇത്രയും തന്നെയാണ് വിഷയം. പറയുന്നതു ആര് എന്നതിനേക്കാള്‍ ചിലപ്പോഴൊക്കെ പറയുന്നത് എന്തെന്നും, എന്തിനെന്നും, എങ്ങനെയൊക്കെ അത് ഉപയോഗപ്പെടും എന്നു കൂടിയുണ്ട് വായനയില്‍.


“സാമ്രാജ്യത്വമെന്ന ആശയം തന്നെ പലരും ഉപേക്ഷിച്ച കാലത്താണ് സി.പി.ഐ.എം സാമ്രാജ്യത്വ വിരുദ്ധതയില്‍ ഉറച്ചു നില്‍ക്കുന്നത്. ഈ ആശയവുമായി നിലനില്‍ക്കുന്നിടത്തോളം കാലം പാര്‍ട്ടിയുടെ ചരിത്രപരമായ പ്രാധാന്യവും നിലനില്‍ക്കും (പ്രഭാത് പട്നായിക്ക്) .” ഈ തിരിച്ചറിവും, അതിന്റെ അജണ്ടയും തിരുമാനിക്കപെടുകയും സാമ്രാജ്യത്വമാവുമെന്നു മാത്രമല്ല, അത് നടപ്പാക്കാന്‍ പലപ്പോഴും പരിചിത മുഖങ്ങള്‍ മാത്രമാവില്ല, നമ്മുടെ തലച്ചോറിന്റെ  ആശങ്കകളിലൂടെ അവരുടെ അജണ്ട നുഴഞ്ഞുകയറ്റുകയും ചെയ്യും.
അങ്ങനെയാണ്  “പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന പ്രായോഗികവാദികളുടെ മേധാവിത്വസ്ഥാപനപ്രക്രിയയെ തടഞ്ഞുനിര്‍ത്തുന്നില്ലെങ്കില്‍ അന്തിമമായി അതിന് ഈ മുതലാളിത്തസിദ്ധാന്തത്തിന്റെ മേല്‍ക്കോയ്മയെ സ്വീകരിക്കേണ്ടിവരും.” എന്നു പറയിപ്പിക്കുന്നത് . മാത്രമല്ല  “അങ്ങിനെ സംഭവിച്ചാല്‍ ഇന്നത്തെ സി.പി.ഐ.എമ്മിനോട് സാമ്യമുള്ള സൈദ്ധാന്തിക രൂപീകരണമുള്ള മറ്റേതെങ്കിലും കമ്യൂണിസ്റ്റ് സംഘടനക്ക് വഴിമാറികൊടുക്കാന്‍ ആ പാര്‍ട്ടി നിര്‍ബ്ബന്ധിതമാവും (ഡ്യൂള്‍ ന്യൂസ്, പ്രഭാത് പട്നായിക്ക്).” എന്നു പറയപെടുന്നതിലൂടെ നിങ്ങള്‍ ഇന്നലെ വരെ എന്തു പറഞ്ഞു എന്നതിനേക്കാള്‍ പ്രാധാന്യം, ഇപ്പോള്‍ ഇതിനെ എതിരാളികള്‍ എങ്ങനെ ദുര്‍വ്യാഖ്യാനിക്കന്നു എന്നതിനാണ് എന്നു കാണാം. പിന്നെ പറയുന്നത്, പാര്‍ട്ടി മേധാവിത്വസ്ഥാപനപ്രക്രിയയെ തടഞ്ഞുനിര്‍ത്താന്‍ നിങ്ങള്‍ അത് അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നുകൂടിയാണ്.

                                           

അങ്ങനെ വരുമ്പോള്‍ “പ്രായോഗികവാദികളുടെ” പാര്‍ട്ടിയെന്നതിനേക്കാള്‍ അത് ഒരു പ്രദര്‍ശനോന്മുഖ “സൈദ്ധാന്തിക രൂപീകരണമുള്ള”  (വായാടിത്ത ) പാര്‍ട്ടിയാക്കുകയെന്നുമാണ്. ഇതിലൂടെ സാധ്യമാവുന്നതു “പ്രായോഗികവാദികളുടെ” എന്നു പറയന്നതിലൂടെ പരിചിതമായ പറഞ്ഞു പരത്തിയ പിണറായിസവും “പശ്ചിമബംഗാളിലെ സി.പി.ഐ.എമ്മിന്റെ തെരഞ്ഞെടുപ്പുപരാജയത്തിനിടയാക്കി ”യ കെട്ടുകഥയുമാണ്. അതിലൂടെ മാറ്റിവെക്കാന്‍ കഴിയുക “രണ്ടാം യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ രാജ്യത്തെ തൊഴിലാളികളുടെ ഉജ്വല മുന്നേറ്റം നടത്തിയതും, അഴിമതിയും വിലക്കയറ്റവും തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, തൊഴില്‍ സുരക്ഷയുള്‍പ്പെടെയുള്ള അവകാശങ്ങള്‍ അംഗീകരിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് 11 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ രാജ്യമെമ്പാടും തൊഴിലാളികള്‍ അറസ്റ്റുവരിച്ച് ജയിലില്‍ പോയതും. 20 ലക്ഷത്തിലധികം തൊഴിലാളികള്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തതും. ദേശീയ പൊതുപണിമുടക്കുള്‍പ്പെടെ ശക്തമായ പ്രക്ഷോഭം വരുംമാസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന് ട്രേഡു യുണിയന്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയതൊക്കെയാണ്.”

                                         

“പാര്‍ട്ടിയുടെ എതിരാളികള്‍ ആരോപിക്കുന്നപ്രവണതകള്‍, പാര്‍ട്ടിതന്നെ കണ്ടെത്തിയിട്ടുള്ള, സ്വയംവിമര്‍ശന രേഖയില്‍ പറയുന്നതുമായ വിവിധ തലങ്ങളിലെ കരിയറിസം, 'സേച്ഛാധിപത്യം', ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, യജമാനത്തം  തുടങ്ങിയവ (പ്രഭാത് പട്നായിക്ക്).” ഈ സംഘടനാ പ്രശ്നങ്ങളെ പാര്‍ട്ടി അറിഞ്ഞു എന്നുമാത്രമല്ല, സ്വയം വിമര്‍ശനാ പരമായിതന്നെ പരിശോധിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. ഇതില്‍ പാര്‍ട്ടിയുടെ തെളിമയും, ശക്തിയുമാണ് കാണുന്നത്. അതിന്റെ പ്രാധാന്യം മാറ്റിവെച്ചുകൊണ്ട്,

                                            

“സി.പി.ഐ. എമ്മിന്റെ അണികളില്‍ ഇത്തരം പ്രായോഗികതാവാദം ഉയരുന്നതെന്തുകൊണ്ടാണ്? ഒരുവാദം, അത് പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ അനിവാര്യമായ ഫലമാണെന്നാണ്. പക്ഷെ അത് തികച്ചും യുക്തിരഹിതമാണ്. ലെനിന്‍ എല്ലായ്പ്പോഴും ഉറപ്പിച്ചുപറഞ്ഞിരുന്നപോലെ, വിപ്ല വരാഷ്ട്രീയം തഴച്ചുവളരുന്നത്, വിപ്ല വശക്തികള്‍ക്ക് പരിപൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ളപ്പോഴാണ്. 'അടിസ്ഥാനവര്‍ഗ്ഗങ്ങള്‍'ക്കു വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പാര്‍ലമെന്ററി ജനാധിപത്യത്തിലുള്ള സ്വാതന്ത്ര്യം , (എല്ലായ്പ്പോഴും) നിയന്ത്രിക്കാന്‍ ബൂര്‍ഷ്വാസി ശ്രമിക്കുന്നത് അതുകൊണ്ടാണ്. അതുകൊണ്ട്, ഇടതുപക്ഷത്തിന്റെ ധര്‍മ്മം, പാര്‍ലമെന്ററി ജനാധിപത്യത്തെ തിരസ്ക്കരിക്കുകയല്ല, മറിച്ച്, അതില്‍പങ്കുചേരുകയും അതോടൊപ്പം അതിന്റെ ജനാധിപത്യ ഉള്ളടക്കത്തെ കൂടുതല്‍ ആഴത്തിലുള്ളതാക്കുന്നതിനുള്ള പോരാട്ടങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക എന്നതാണ് (പ്രഭാത് പട്നായിക്ക്).” ലെനിന്‍ ഉറപ്പിച്ചു പറയുന്നതിനെ പിന്‍പറ്റുമ്പോള്‍ തന്നെ, മുതലാളിത്വത്തിന്റെ അവസാന ഘട്ടമായ സാമ്രാജ്യത്വ കാലഘട്ടത്തിലെ ചന്താധിപത്യവും, അതിന്റെ ഘോഷത്തിന്റെ അതിപ്രസരണവും,  ഭേദപ്പെട്ട ഒരു സാമുഹ്യ ചുറ്റുപാടില്‍ ഹിസ്റ്റീരിയയെപോലെ സകലതിനെയും, സമ്മത, ആശങ്ക നിര്‍മിതിയിലൂടെ അത് പുതു ആധിപത്യമുറപ്പിക്കുന്നു. മാര്‍ക്സ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവില്‍ പറഞ്ഞിരുന്നു,

“മനുഷ്യനും മനുഷ്യനും തമ്മില്‍, നഗ്നമായ സ്വാര്‍ത്ഥമൊഴികെ, ഹൃദയശൂന്യമായ "രൊക്കം പൈസ" ഒഴികെ, മറ്റൊരു ബന്ധവും അത് ബാക്കിവെച്ചില്ല. മതത്തിന്റെ പേരിലുള്ള ആവേശത്തിന്റെയും നിസ്വാര്‍ത്ഥമായ വീരശൂരപരാക്രമങ്ങളുടെയും, ഫിലിസ്റ്റൈനുകളുടെ വികാരപരതയുടെയും ഏറ്റവും ദിവ്യമായ ആനന്ദനിന്‍ വൃതികളെ അത് സ്വാര്‍ത്ഥപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി. വ്യക്തിയോഗ്യതയെ അത് വിനിമയ മൂല്യമാക്കി മാറ്റി. അനുവദിച്ചുകിട്ടിയതും നേടിയെടുത്തതുമായ അസംഖ്യം സ്വാതന്ത്ര്യങ്ങളുടെ സ്ഥാനത്ത് അത്, മനസ്സാക്ഷിക്കുനിരക്കാത്ത ഒരൊറ്റ സ്വാതന്ത്ര്യത്തെ - സ്വതന്ത്ര വ്യാപാരത്തെ - പ്രതിഷ്ഠിച്ചു. ഒറ്റവാക്കില്‍ പറഞ്ഞാല്‍, മതപരവും രാഷ്ട്രീയവുമായ വ്യാമോഹങ്ങളുടെ മൂടുപടമിട്ട ചൂഷണത്തിന് പകരം നഗ്നവും നിര്‍ലജ്ജവും പ്രത്യക്ഷവും മൃഗീയവുമായ ചൂഷണം അത് നടപ്പാക്കി(കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.)” എന്ന ഒരു സാമൂഹ്യ ആധിപത്യ കാലത്ത്- 21-ാംനൂറ്റാണ്ടിന് യോജിച്ച നവീകരിച്ച സോഷ്യലിസ്റ്റ് ബദല്‍ കണ്ടെത്തുന്നതിനു പകരം, നാം പിന്നെയും മാറ്റെമെന്ന പ്രക്രിയയെ മറന്നു പഴയ കുറിപ്പടികള്‍ ഉരുവിട്ടു, അതിലൂടെ വളര്‍ന്നു എന്നും, തളര്‍ന്നു എന്നും കണ്ടെത്തുന്ന രീതി, എന്തായാലും മുന്നോട്ടുള്ള പ്രയാണത്തിനു സഹായകമാവുമെന്നു കരുതുന്നില്ല. ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്,

                                               

“സിദ്ധാന്തവും പ്രയോഗവും എന്ന നിലയില്‍ മാര്‍ക്‌സിസം നിരന്തരം പരിണാമത്തിന് വിധേയമാക്കേണ്ടതുണ്ട്. വികസിച്ചുകൊണ്ടേയിരിക്കുന്ന ഒരു സിദ്ധാന്തം എന്ന നിലയിലാണ് മാര്‍ക്‌സിസത്തെ വീക്ഷിക്കേണ്ടത്. ഇരുപതാം നൂറ്റാണ്ടിലെ സോവിയറ്റ്‌ശൈലിയിലുള്ള മാര്‍ക്‌സിസത്തിന്റെ പൈതൃകം പരിഗണിക്കുമ്പോള്‍, ഇക്കാര്യം ഊന്നിപ്പറയേണ്ടതുണ്ട്. മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍ തുടങ്ങിയവരുടെ  ക്ളാസിക്കല്‍ ഗ്രന്ഥങ്ങളുടെ സംഹിതയായിട്ടാണ് മാര്‍ക്‌സിസം വീക്ഷിക്കപ്പെട്ടത്. ഈ  ക്ളാസിക്കുകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട്, വിവിധ വിജ്ഞാനശാഖകളിലെ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യപ്പെട്ടു; ആ കാരണത്താല്‍ നിശ്ചിതമായ ഒരു ചട്ടക്കൂട്ടില്‍ അവയെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമം നടന്നു. ഇത് സിദ്ധാന്തത്തെ കല്ലുപോലെയാക്കിത്തീര്‍ത്തു; വരട്ടുതത്ത്വവാദങ്ങളില്‍ അഥവാ നിശ്ചേഷ്ടാവസ്ഥയില്‍ ആണ് അത് കൊണ്ടുചെന്നെത്തിച്ചത്.

21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസത്തിന്, സൈദ്ധാന്തികമായ ഈ ഇടുങ്ങിയ ചട്ടക്കൂട്ടില്‍ നിന്ന് പുറത്തുകടക്കേണ്ടതുണ്ട്. കാരണം മാര്‍ക്‌സിസത്തെ ജീവത്തായ ഒരു സിദ്ധാന്തവും പ്രയോഗത്തിനുള്ള കൃത്യമായ വഴികാട്ടിയും ആക്കിത്തീര്‍ക്കുന്നതിന്, അത് അവശ്യം ആവശ്യമാണ്. (21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസം സാമ്രാജ്യത്വത്തിനുള്ള ബദല്‍ Posted on: 07 Feb 2012, മാതൃഭൂമി,പ്രകാശ് കാരാട്ട്‌ )”

                                       

അണികളില്‍ എത്തിചേര്‍ക്കുന്ന ദോഷങ്ങള്‍ വളര്‍ത്തിയെടുക്കുന്നത്, പുതുകാലത്തിന്റെ കോര്‍പറെററ് ഭരണകൂട ഉപകരണങ്ങള്‍ വളറേ സുശക്തമായി പ്രവര്‍ത്തിക്കുന്നതിന്റെ പ്രതികരണം കൂടിയാണ്. അവര്‍ ഉറക്കെ പറഞ്ഞത് പോരാട്ടങ്ങളുടെ അഗ്നിയില്‍ ഉരുകിതെളിഞ്ഞ നിങ്ങളുടെ നേതൃത്വം സുഖലോലുപതയില്‍ തെന്നിവീണെന്നും, നിങ്ങളുടെ പാര്‍ട്ടി ഓഫീസുകള്‍ നിങ്ങളില്‍ നിന്നും അന്യമായി പുതുമോടിയിലെ പളപളപ്പില്‍ തണുത്തുറഞ്ഞുപോയി എന്നുമാണ്. അങ്ങനെ വരുമ്പോള്‍ അണികളുടെ സ്വാഭാവിക പ്രതികരണം സാധ്യമാവുന്ന രീതിയില്‍ അറിഞ്ഞതിനെ പിന്‍പറ്റുക എന്നു തന്നെയാവും. പറഞ്ഞു പ്രചരിപ്പിച്ച മേല്‍തട്ടു ദുഷിപ്പും, അതിലൂടെ സാധ്യമാക്കിയ അടിതട്ട് ദുഷിപ്പും കൂടി സൃഷ്ടിച്ചെടുത്ത ലോകത്ത് രോഗകാരണമറിഞ്ഞു സമീപിക്കുന്നതിനു പകരം. ഭൂതകാല ശേഷിപ്പുകളില്‍ പകര്‍പ്പുകള്‍ തിരയുകയാണ് നമ്മുടെ സ്വയ വിമര്‍ശനങ്ങള്‍ ചെന്നു ചേരുന്നിടം.

“അതിന്റെ ശേഷി, രാജ്യത്തിന്റെ ചുരുക്കം ചിലഭാഗങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ഈ പ്രദേശങ്ങളില്‍ തന്നെയും അതിന്റെ അടിത്തറ സൃഷ്ടിക്കപ്പെട്ടത് 1930കളിലെയും 40 കളിലെയും പോരാട്ടങ്ങളിലൂടെയാണ്. ആ അടിത്തറയില്‍, പിന്നീട് വികാസമുണ്ടായെങ്കിലും (അതുണ്ടായിരുന്നില്ല എങ്കില്‍, അവര്‍ ഭരിച്ച മൂന്നു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകളില്‍ വമ്പിച്ച ജനപിന്തുണ അവര്‍ക്ക് ലഭിക്കുമായിരുന്നില്ല) ആ വികാസംപോലും ഒരു സമസ്ഥിതിയിലെത്തിയിരിക്കുന്നു. ഈ മുരടിപ്പിനോടുള്ള അതിന്റെ പ്രാഥമിക പ്രതികരണം, അത് കൂടുതല്‍ ഉറപ്പിക്കുക എന്നതായിരുന്നു. ഈ യാഥാര്‍ത്ഥ്യം തന്നെ, അതിന്റെ മുരടിപ്പിന് വഴിവച്ച ഒന്നായിരുന്നു. ഉദാഹരണത്തിന്, പാര്‍ട്ടിയില്‍ നിന്നുള്ള മദ്ധ്യവര്‍ഗ്ഗത്തിന്റെ അകല്‍ച്ച തടയുന്നതിനായി പശ്ചിമബംഗാളില്‍ നടത്തിയ 'വ്യവസായവല്‍ക്കരണശ്രമം' യഥാര്‍ത്ഥത്തില്‍, മറ്റിടങ്ങളിലും പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തടസ്സമായി മാറി.”
ഇതിനോടൊപ്പം കൂട്ടിവായിക്കണ്ടതാണിതും, “ ഓ! അയാള്‍ അത് ചെയ്യില്ല, അയാളൊരു കമ്യൂണിസ്റ്റാണ്- എന്നു ജനങ്ങള്‍ പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലം വീണ്ടെടുക്കണം. ഇതിന്റെ പ്രാധാന്യം എത്ര ഊന്നി പറഞ്ഞാലും അധികമാകില്ല (എം. പി. പരമേശ്വരന്‍).” ഗൃഹാതുരതയില്‍ നിന്നു  ഇന്നിനെ കാണാതെ  നാളെയിലേക്ക് നോക്കുന്ന ഈ നിഗമനങ്ങള്‍ കടന്നുവന്നതു പുറത്തുനിന്നാണ്.

“മുതലാളിത്തത്തിന്റെ പരമോന്നതഘട്ടമാണ് സാമ്രാജ്യത്വം എന്ന് ഒരു നൂറ്റാണ്ടുമുമ്പേ ലെനിന്‍ എഴുതി. എന്നാല്‍, എത്രകാലം ആ ഘട്ടം നീണ്ടു നില്‍ക്കും/ അതില്‍ വരുന്ന പരിവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരിക്കും? അതൊന്നും അന്ന് മുന്‍ കൂട്ടികാണാന്‍ കഴിയുമായിരുന്നില്ല. ലെനിന്‍ പ്രബന്ധമെഴുതിയതിനുശേഷമുള്ള രണ്ട് പതിറ്റാണ്ടു കാലം“ കഴിഞ്ഞിട്ടും ഇന്നും സാമ്രജ്യത്വത്തിന്റെ സ്വഭാവവും, പ്രവര്‍ത്തനരീതിയും വേണ്ടത്ര കാണാതെ , വര്‍ഗ ശത്രു മുതലാളിത്തകാല ഘട്ടത്തിലെ സ്വഭാവ വിശേഷണത്തിലൂടെ കാണുക എന്നു വരുന്നതു, ഒരു പോരായ്മ മാത്രമല്ല, സാമ്രാജ്യത്വത്തിന്റെ വിജയം കൂടിയാണ്.

അതുകൊണ്ടാണ് “കേരളത്തിലും, പശ്ചിമ ബംഗാലിലും, ത്രിപുരയിലും, കിട്ടിയ പരിമിതമായ അധികാരങ്ങള്‍ വര്‍ധിച്ചതോതില്‍ സോഷ്യലിസ്റ്റ് സ്വഭാവത്തോടുകൂടിയ തദ്ദേശീയ സമൂഹങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഉപയോഗിക്കേണ്ടിരുന്നു. സഹകരണം സാഹോദര്യം, സഹിഷ്ണുത, സമത്വം, സുസ്ഥിരത, സാമുഹികസുരക്ഷ മുതലായവ വളര്‍ത്തിയേടുക്കാന്‍ ഉപയോഗിക്കേണ്ടതായിരുന്നു; പുതിയ ഒരു തരം മനുഷ്യരെ, സോഷ്യലീസ്റ്റ് മനുഷ്യരെ വളര്‍ത്തിയെടുക്കാന്‍ ഉപയോഗിക്കേണ്ടതായിരുന്നു; കേരളത്തിലെ ജനകീയാസൂത്രണപ്രസ്ഥാനത്തെ ഇതിനായി ഉപയോഗിക്കേണ്ടതായിരുന്നു (എം. പി. പരമേശ്വരന്‍)” കേന്ദ്രികൃത വിഭവം ഏറ്റവും താഴേത്തട്ടില്‍ എത്തിക്കുക എന്നതിന്റെ ലക്ഷ്യം, നിഷ് ക്രിയമല്ലാത്ത വ്യവസ്ഥാപിത ചുറ്റുപാട് അതിന്റെ ദുഷ്യ ഭാവങ്ങള്‍ അതിനോട് കൂട്ടി ചേര്‍ക്കാന്‍ ശ്രമിക്കും. ഒരു പരിധി വരെ അവര്‍ അതില്‍ ലക്ഷ്യം കാണുകയും ചെയ്തു. പിന്നെ അതൊരിക്കലും  മലര്‍പൊടികാരന്റെ സ്വപ്നത്തിന്റെ പാതയുമല്ല. അത്രമാത്രമല്ല, ഈ പറഞ്ഞലിലൂടെ ഉള്ളതു, അത് വലത്  വ്യതിയാനത്തിന്റെ വഴിതെറ്റലും കൂടിയാണ്. വര്‍ഗശത്രുവിന്റെ ശേഷിയെ ലളിതമായി കാണുക വലത് ഇടത്  വ്യതിയാനങ്ങളുടെ എളുപ്പവഴിയാണ്.

“സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, സോഷ്യലിസ്റ് പദ്ധതിക്ക് കനത്ത ആഘാതമാണേല്പിച്ചത്. അച്ചടക്കമുള്ള ഒരു പാര്‍ട്ടി എന്ന നിലയ്ക്ക് സി.പി.ഐ എമ്മിന് അതിന്റെ അണികള്‍ക്കിടയില്‍ വലിയ കോട്ടം സംഭവിച്ചില്ല എങ്കിലും, അതിന്റെ ആന്തരിക വിശ്വാസപ്രമാണങ്ങള്‍ക്കേറ്റ കേടുപാടുകള്‍ നിഷേധിക്കാനാവാത്തതാണ്. സ്വാഭാവികമായുണ്ടായ പ്രവണത, ചൈനയില്‍ വിശ്വാസമര്‍പ്പിക്കുക എന്നതായിരുന്നു, അവര്‍ പിന്തുടരുന്ന വഴികളില്‍ തികഞ്ഞ ആശങ്കയുണ്ടായിരുന്നു എങ്കില്‍ തന്നെയും. ചൈനയുടെ ഉജ്ജ്വലമായ സാമ്പത്തിക വിജയമാവട്ടെ, ആ വിശ്വാസം ഉറപ്പിക്കുകയും ചെയ്തു. ഒരു കാലത്ത്, ചൈനയേയും സോവിയറ്റ് യൂണിയനെയും, അവരുടെ ഇടത്-വലത് വ്യതിയാനങ്ങള്‍ക്ക്, പ്രത്യയശാസ്ത്രപരമായി വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയിരുന്ന പാര്‍ട്ടി, ഇന്ന്, ചൈനയുടെ വികസനത്തെ സംബന്ധിച്ച്, സോഷ്യലിസ്റ് കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് പരസ്യമായി ആശങ്കകളുന്നയിക്കാതെ, ശ്രദ്ധേയമായ മൌനം പുലര്‍ത്തുകയാണ് (പ്രഭാത് പട്നായിക്ക്).”
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ചൈനയില്‍ എറ്റവും കൂടുതല്‍ ജനങ്ങള്‍ ക്ഷേമത്തോടെ കഴിയുന്നെങ്കില്‍ അതിനു ദിശാബോധനല്‍കിയതു അവിടുത്തെ സാഹചര്യത്തിനനുസരിച്ചു മാര്‍ക്സിസത്തെ സ്വീകരിച്ചു എന്നതുകൊണ്ടുതന്നെയാണ്. സ്ഥല കാല നിര്‍വചനമില്ലാതേ ടെസ്റ്റ് ബുക്ക് പകര്‍ത്തെഴുത്തല്ല വിപ്ലവമെന്നതു വര്‍ത്തമാന ചൈനയുടെ മുഖത്തുനോക്കി സോഷ്യലീസ്റ്റ് പാതയിലാണോ എന്ന വിശകലനം. ഒരുഘട്ടം കഴിഞ്ഞ ചൈനയുടെ പ്രയാണത്തില്‍ നാം തെറ്റു പറ്റിയെന്നു പറയണമെങ്കില്‍ മുമ്പേ പോയ വഴി ചൂണ്ടികാണിക്കാന്‍ ഉണ്ടാവണം. ഇല്ലാത്ത വാദങ്ങള്‍ ചിലപ്പോള്‍ വെറും ചിനുങ്ങലാവും. ഇത്രയും, ചൈന ശരിയാണ്. ഇനി ചൈന ശരിയാവോ എന്നത് ചോദ്യം വരണ്ടത്ത് അവിടുത്തെ ജനപക്ഷം ചേര്‍ന്നാണ്. അതിലൂടെ അവിടുത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തീരുമാനിക്കും, തീരുമാനിക്കാം. അത് തെറ്റാവും എന്നു നാം ഭയക്കുന്നത്, തെറ്റ് അറിഞ്ഞു ശരിയിലേക്ക് എത്തിയ മാതൃക കാണിച്ചല്ല, മറിച്ചു പഴയ സൂക്തങ്ങള്‍ ഉരുവിട്ടാണ്. അത് എന്തായാലും വൈരുദ്ധ്യാത്മക ഭൌതിക വാദമല്ല തന്നെ. ചൈന എന്താവണമെന്നു ചൈന തീരുമാനിക്കട്ടേ. നമുക്ക് നാം എന്താവണെമെന്നു തീരുമാനിക്കാം.

“പശ്ചിമബംഗാളില്‍ നടത്തിയ 'വ്യവസായവല്‍ക്കരണശ്രമം' യഥാര്‍ത്ഥത്തില്‍, മറ്റിടങ്ങളിലും പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തടസ്സമായി മാറി. രാജ്യമാകെ വളരെ പ്രധാനപ്പെട്ട വിഷയമായി മാറിയിട്ടുള്ള ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള കര്‍ഷകരുടെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍, സിംഗൂര്‍ പോലെയുള്ള സംഭവങ്ങള്‍ വഴിയുണ്ടായ വിശ്വാസത്തകര്‍ച്ച മൂലം, പാര്‍ട്ടിക്ക് കഴിയാതായിട്ടുണ്ട് (പ്രഭാത് പട്നായിക്ക്).” ശത്രു പ്രചരണത്തില്‍ വീണുപോവുന്നു എന്നാണ് അര്‍ത്ഥമാക്കേണ്ടെതെന്നു പറഞ്ഞാല്‍, നാം ഒന്നുകൂടി ചിന്തിക്കുക പറയുന്നതു ആരാണെന്നുകൂടി ഓര്‍ക്കണം എന്നാവും.

വിഷയം, ഭൂപര്‍ഷ്കാരണമാണോ, വെവസായവല്‍ക്കരണമാണോ വേണ്ടത് എന്ന ചോദ്യത്തില്‍ തന്നെയുണ്ട് ഒരു കുരുക്ക്. ഇടതു ഭരണ ഇടങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രശ്നമല്ല, മറ്റ് ഇന്ത്യന്‍ പ്രദേശങ്ങളില്‍. കാര്‍ഷിക പരിഷ്കാരങ്ങള്‍ എകദേശം പൂര്‍ത്തികരിച്ച സംസ്ഥാനങ്ങള്‍ അതിന്റെ വികസിത മാറ്റത്തിനപ്പുറം, ഒരു ഘട്ടം കഴിഞ്ഞാല്‍ അടുത്ത പുതുതലങ്ങളിലേക്ക് അതാതിടങ്ങളിലെ സമുഹത്തിനു അന്യേഷിക്കാതെ നിശ്ചലമായിരിക്കാന്‍ കഴിയില്ല. ഇതു തീര്‍ത്തും അന്യമായ(ഭൂപരിഷരം, അങ്ങാടി മരുന്നാണോ പച്ച മരുന്നാണോ എന്നറിയാത്ത) ഇടങ്ങളിലെ ഇടപെടലിനു തടസാമാവും എന്നു പറഞ്ഞ്, ഫെഡറല്‍ ഭരണം കൈയാളുന്ന ഇടങ്ങളില്‍ ഉയര്‍ന്നു വരുന്ന ചോദ്യത്തെ അഭിമുഖികരിക്കാതേ പോരട്ടങ്ങളെകുറിച്ചു സമസാരിക്കുന്നതെങ്കില്‍, ഈ കാലത്തിന്റെ പോരാട്ടനിര്‍വചങ്ങള്‍ക്ക് പോലും ശേഷിയില്ലാതേ, നാം ഇന്ത്യ എന്ന ഏക ശിലാരൂപത്തിന്റെ വിപ്ലവത്തെകുറിച്ചാനു പറയുന്നതെങ്കില്‍, അതിനെയാവും ചിലപ്പോള്‍ പായാരം പറച്ചിലെന്നു പറയേണ്ടിവരിക!
സിംഗൂറിനെ മുന്നിറുത്തി പാര്‍ട്ടി പ്രായോഗികതയിലേക്ക് പോയെന്നും, മധ്യവര്‍ഗത്തെ പ്രീണിപ്പിക്കാന്‍ വേണ്ടി വ്യവസായവല്‍ക്കരിക്കാന്‍ പോയപ്പോഴാണ് പാര്‍ട്ടി തകര്‍ന്നതെന്നും പറയുമ്പോള്‍ 34- വര്‍ഷത്തെ ഇടതുഭരണം കൊണ്ട് അവിടുത്തെ ജനം എങ്ങനെ കഴിഞ്ഞുപോരുന്നു എന്നു (മറ്റെവിടെനിന്നും ഉയരാത്ത ഒരു ചോദ്യം പശ്ചിമ ബംഗാളിനെ സംബന്ധിച്ചു വേണം, അവിടുത്തെ ജനം എങ്ങനെ ഉണ്ടാവുന്നു എന്നു? ). ചോദ്യത്തിലൂടെയാണ് സി പി ഐ (എം)-നെതിരെ ഉള്ള ആയുധത്തിന്റെ മൂര്‍ച്ചകൂട്ടുന്നതു. ബഗ്ലാദേശ് കുടിയേറ്റക്കാരാല്‍ മറ്റൊരു സംസ്ഥാനത്തും നേരിടാത്ത പ്രശ്നം ഇടതു ഭരണത്തില്‍ സ്വാഭാവികതക്കപ്പുറം ആയതിനെയൊക്കെ ഇടതുഭരണത്തിന്റെ കണക്കില്‍ ചേര്‍ക്കാനുള്ള വ്യഗ്രതകളിലെ രാഷ്ട്രിയ തിരിച്ചറിവുപോലുമില്ലാതെ, കൊട്ടിഘോഷിച്ചതിന്റെയൊക്കെ ഒരു പങ്കു നാം തന്നെ പറയാന്‍ തുടങ്ങിയത് എതിര്‍ രാഷ്ട്രിയത്തിന്റെ വിജയമാണ്.

34- വര്‍ഷത്തെ ഇടതു ഭരണത്തില്‍ അടിസ്ഥാന ജനവിഭാഗംക്ഷേമം പ്രദാനം ചെയ്തതത് ഭൂപരിഷ്ക്കരണത്തിലൂടെ തന്നെയായിരുന്നു. കൃഷി ആത്മാവില്‍ ഇഴുകിചേര്‍ന്ന ഒരു ജനതക്ക് ഭൂപരിഷ്ക്കരണത്തിലപ്പുറമൊരു വിപ്ലവം ഒരു പരിധി വരെ ഇല്ലായിരുന്നു. അങ്ങനെയാണ് ചോദ്യംചെയ്യപെടാത്ത ശക്തിയായി നില്‍ക്കുന്നത്. അതിലൂടെയുള്ള ഊര്‍ജം ഉള്‍കൊണ്ടാണ്, ഇന്ത്യന്‍ സമരപോരാട്ടത്തിനനു തേരാളിയായി മാറിയതു. അതുകൊണ്ടുതന്നെയാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നേരിട്ട് താല്‍പ്പര്യമുള്ള സംസ്ഥാനമായത്. “കാരണം എല്ലാ പരിമിതികള്‍ക്കും ഞെരുക്കങ്ങള്‍ക്കുമിടയില്‍ ഈ പ്രാകൃത മൂലധന സഞ്ചിത ശക്തിക്കെതിരെ സാമൂഹ്യ സുരക്ഷയിലും സമത്വാധിഷ്ഠിതമായ മാനവിക വികസനത്തിലുമൂന്നിയ ഏക ബദല്‍ശക്തിയാണ് ഇന്ത്യയിലെ ഇടതുപക്ഷം. ഇടതുപക്ഷത്തിന്റെ ചെറിയ തുരുത്തുകള്‍പോലും സാമ്രാജ്യത്വത്തിന് വെല്ലുവിളിയാണ്. മാത്രമല്ല, ഇത്തരം ബദല്‍ശക്തികള്‍ അധികാരത്തില്‍ എത്തുന്നത് സ്വതന്ത്രമായ രഹസ്യവോട്ടെടുപ്പിലൂടെയാണെന്നുള്ളത് ജനാധിപത്യത്തിന്റെ അപ്പോസ്തലന്‍മാര്‍ ചമയുന്ന സാമ്രാജ്യത്വ ശക്തികളെ കൂടുതല്‍ പരിഭ്രാന്തരാക്കുന്നു. ബംഗാളിലെ ജനങ്ങള്‍ സ്വമനസ്സാലെ സിപിഐ എമ്മിനെ വീണ്ടും വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നത് ആഗോള മുതലാളിത്തത്തിന് താങ്ങാവുന്നതിലേറെയാണ്. സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ചയ്ക്കു ശേഷവും ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരം കൈയാളുന്ന സിപിഐ എമ്മിനെപ്പോലൊരു ബഹുജന വിപ്ളവ പാര്‍ടി അവര്‍ക്ക് ചതുര്‍ഥിയായില്ലെങ്കിലേ അത്ഭുതമുള്ളൂ.”

തീര്‍ത്തും നമ്മള്‍ തന്നെ വിസ്മരിക്കുകയും, വലത് പക്ഷം കുഴിച്ചുമൂടുകയും ചെയ്ത പശ്ചിമബംഗാളിലെ പുരൂളിയയില്‍ 17 കൊല്ലംമുമ്പ് വിദേശവിമാനത്തില്‍നിന്ന് വന്‍ ആയുധശേഖരം വര്‍ഷിച്ച സംഭവം കേവലം ക്രമസമാധാന വീഴ്ചയല്ല എന്നത് ഒരു സാമാന്യ ബുദ്ധിയുടെ അറിവാണ്. അത് ദീര്‍ഘകാല ഗൂഡാലോചനയുടെ എണ്ണയിട്ട പ്രവര്‍ത്തനത്തോട് കണ്ണിചേര്‍ക്കാതിരിക്കുന്നതു വീഴ്ചയല്ല, അവരോട് ചേര്‍ന്നുന്നില്‍ക്കന്ന ശബ്ദമായിതീരുന്നതു “മുതലാളിത്തം പടുത്തുയര്‍ത്തുന്നതിന് മേല്‍നോട്ടം വഹിക്കുന്ന പാര്‍ട്ടി, സാധാരണ ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമല്ലാത്ത ഒന്നായിത്തീരും. അതുകൊണ്ട് മറ്റേതൊരു ബൂര്‍ഷ്വാ പാര്‍ട്ടിയും ചെയ്യുന്നപോലെ, വിപ്ളവത്തിനുവേണ്ടിയുള്ള അതിന്റെ അധരവ്യായാമം നിലനില്‍ക്കെതന്നെ, മുതലാളിത്തം വളര്‍ത്തുന്നതിന്റെ ഭാഗമായ പ്രായോഗികതാവല്‍ക്കരണത്തില്‍ ചെന്നുവീഴുന്നു (പ്രഭാത് പട്നായിക്ക്).” അങ്ങനെ വീണു എന്നു പറഞ്ഞു പോവന്‍ യാഥാര്‍ത്ഥ്യം  നമ്മളെ സമ്മതിപ്പിക്കാത്തതുകൊണ്ടാവാം ഒരേ സമയം ഇങ്ങനെ ആശ്വാസം കൊള്ളുകയും, വിലപിക്കുകയും ചെയ്യുന്നതു. “അതിന്റെ ശേഷി, രാജ്യത്തിന്റെ ചുരുക്കം ചിലഭാഗങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ഈ പ്രദേശങ്ങളില്‍ തന്നെയും അതിന്റെ അടിത്തറ സൃഷ്ടിക്കപ്പെട്ടത് 1930കളിലെയും 40 കളിലെയും പോരാട്ടങ്ങളിലൂടെയാണ്. ആ അടിത്തറയില്‍, പിന്നീട് വികാസമുണ്ടായെങ്കിലും (അതുണ്ടായിരുന്നില്ല എങ്കില്‍, അവര്‍ ഭരിച്ച മൂന്നു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകളില്‍ വമ്പിച്ച ജനപിന്തുണ അവര്‍ക്ക് ലഭിക്കുമായിരുന്നില്ല) ആ വികാസംപോലും ഒരു സമസ്ഥിതിയിലെത്തിയിരിക്കുന്നു(പ്രഭാത് പട്നായിക്ക്).”

ഈ ചന്താധിപത്യ സാമൂഹ്യ വ്യവസ്ഥയില്‍, കാഴ്ചകാരും, ആലസ്യ ബോധക്കാരുടെയും  ഇടയില്‍, കേരളെത്തെ സബന്ധിച്ചുമാത്രം പറയുകയാണെങ്കില്‍ ദിവസം ഒരു സാദാ കൂലിവേലകുടുംബത്തിലെ വരുമാനം 1000/രൂപക്കു മേലേയാണെന്നും, ചുരുങ്ങിയത് 4- മൊബൈലും , ഒരു ബൈക്കും ആ കുടുംബത്തിന്റെ അത്യാവശ്യങ്ങളില്‍ ഒന്നാണെന്നുമുള്ളിടത്താണ്  ഇപ്പോളും സി പി ഐ (എം)-നിലനിക്കുന്നത് എന്നു കാണാതേ, അതിന്റെ ശക്തികേന്ദ്രങ്ങളില്‍, അതിന്റെ ചിന്നിചിതറിയ ശത്രു സംഘങ്ങള്‍ക്ക് ഏകരൂപം നല്‍കി, “ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെയും ബ്രിട്ടനിലെ സുരക്ഷാ ഏജന്‍സിയുടെയും അറിവോടെയും” പി വി നരസിംഹറാവുവിന്റെ കോണ്‍ ഭരണ കാലത്തു തന്നെ ചീട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലം ബംഗാളിലും, പിന്നെ ഈ കേരളത്തിലും കണ്ടത്.

“പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിന്റെ സംവിധാനങ്ങളെയും സൈന്യത്തെപ്പോലും ഇതിന് ഉപയോഗിച്ചു. പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങിലും കൂച്ച്ബിഹാറിലും പ്രത്യേക സംസ്ഥാന വാദക്കാരെ പ്രോത്സാഹിപ്പിച്ചു. മാവോയിസ്റ് കൂട്ടക്കൊലയ്ക്ക് സഹായം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം മാര്‍ക്സിസ്റ്റു വിരുദ്ധ മഹാസഖ്യത്തില്‍ പങ്കാളിയാകാന്‍ കോണ്‍ഗ്രസ് അറച്ചുനില്‍ക്കുന്നില്ല അവിടെ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച വിഘടനവാദ പാര്‍ടിയായ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സഖ്യത്തിലാണ്.”

“2006 അവസാനത്തോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ മാവോയിസ്റ്റുകള്‍ പശ്ചിമബംഗാളിന്റെ പടിഞ്ഞാറന്‍ ജില്ലകളില്‍ ചുവടുറപ്പിച്ചുതുടങ്ങിയത്. നന്ദിഗ്രാമില്‍ ജനങ്ങള്‍ക്കിടയില്‍ നുഴഞ്ഞുകയറി അക്രമം നടത്തുകയും അക്രമം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്ത മാവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും പിന്നീട് ജംഗല്‍മഹല്‍ പ്രദേശമാകെ തങ്ങളുടെ അക്രമരാഷ്ട്രീയത്തിനുള്ള വേദിയാക്കി. സിപിഐ എമ്മിന് അതിശക്തമായ ജനപിന്തുണയുള്ള പശ്ചിമ മേദിനിപുര്‍ , ബാങ്കുറ, പുരൂളിയ ജില്ലകളില്‍ മാവോയിസ്റ്റുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പശ്ചാത്തല സൗകര്യമൊരുക്കിയത് തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ അക്രമം നടത്തി. തുടര്‍ന്ന് ലാല്‍ഗഢ് കേന്ദ്രമാക്കി മാവോയിസ്റ്റുകള്‍ തങ്ങളുടെ കൊലപാതകപരമ്പര തുടര്‍ന്നു. മാവോയിസ്റ്റുകള്‍ക്ക് ആളും അര്‍ഥവും നല്‍കിയതിനൊപ്പം മാവോയിസ്റ്റുകളുടെ മുന്നണിസംഘടനയായ പിസിപിഎയുടെ പ്രധാന പ്രവര്‍ത്തകരായി തൃണമൂല്‍ നേതാക്കള്‍ പ്രവര്‍ത്തിച്ചു. മമതയുടെ അടുത്ത അനുയായിയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശികനേതാവുമായിരുന്ന ഛത്രധര്‍ മഹതോ എങ്ങനെയാണ് മാവോയിസ്റ്റുകളുടെ പ്രധാന നേതാവായി മാറിയത്? ജംഗല്‍മഹലില്‍ പകല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായി പ്രത്യക്ഷപ്പെടുന്നവര്‍ രാത്രി തോക്കുമെടുത്ത് മാവോയിസ്റ്റായി മാറുന്നത്  അടുത്ത കാലം വരെയുള്ള ചിത്രമായിരുന്നു. പൂര്‍വ മേദിനിപുര്‍ ജില്ലയിലെ ഒരു തൃണമൂല്‍ എംപി മാസത്തിലൊരിക്കല്‍ ജംഗല്‍മഹലിലെത്തി മാവോയിസ്റ്റുകളുടെ രഹസ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വന്‍തോതില്‍ ഫണ്ടും കൊല്ലേണ്ട സിപിഐ എം പ്രവര്‍ത്തകരുടെ ലിസ്റ്റും നല്‍കിയിരുന്നു. ഈ എംപി ജംഗല്‍മഹലിലെത്തുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ നിരവധി സിപിഐ എം പ്രവര്‍ത്തകര്‍ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. തൃണമൂലിനെയും മാവോയിസ്റ്റുകളെയും വേര്‍തിരിക്കാന്‍ പറ്റാത്ത ആ കാലം അത്ര പിന്നിലല്ല. ഇടതുമുന്നണിയെയും സിപിഐ എമ്മിനെയും രാഷ്ട്രീയമായി പരാജയപ്പെടുത്തുകയെന്നത് ഒരു പ്രധാന പ്രതിപക്ഷപാര്‍ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്വാഭാവികമായ ലക്ഷ്യമായിരിക്കാം. അതില്‍ അസ്വാഭാവികതയൊന്നുമില്ല.”

“2009 മെയ് മുതല്‍ 2011 മാര്‍ച്ചുവരെ ജംഗല്‍മഹലില്‍ സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെടാത്ത ദിവസങ്ങള്‍ വിരളമായിരുന്നു.”

                                         

“ബംഗാളിന്റെ പടിഞ്ഞാറന്‍ ഭാഗമായ പശ്ചിമ മിഡ്നാപുര്‍, ബാങ്കുറ, പുരൂളിയ എന്നീ മൂന്നു ജില്ലകളുടെ ചില ഭാഗങ്ങള്‍ ചേരുന്ന ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ അതിര്‍ത്തിപ്രദേശത്താണ് മാവോയിസ്റ് ഗ്രൂപ്പുകളുടെ കേന്ദ്രീകരണം. അവിടെ മാവോയിസ്റുകളെ പരസ്യമായി സഹായിക്കുകയാണ് കോണ്‍ഗ്രസ്. മാത്രമല്ല, മാവോയിസ്റ്റുകള്‍ക്കെതിരായ നടപടികളില്‍ വെള്ളംചേര്‍ക്കുന്നു. മാവോയിസ്റ്റുകളുടെ സഹായത്തോടെയാണ് നന്ദിഗ്രാം- സിംഗൂര്‍ കലാപങ്ങള്‍ സൃഷ്ടിച്ചത്. ഇന്ന് മാവോയിസ്റ്റുകളെങ്കില്‍ അന്ന് ആനന്ദമാര്‍ഗികളായിരുന്നു. സിപിഐ എമ്മിന്റെ നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് മാവോയിസ്റ്റ്- തൃണമൂല്‍ സഖ്യം കൊല്ലുന്നതും ആക്രമിക്കുന്നതും. അതിന് ചൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസ്. ഇന്നും അന്നും ഒരുപോലെ, രാജ്യത്തിന് പുറത്തെ ശക്തികളെയും ഉപയോഗപ്പെടുത്തി അട്ടിമറിശ്രമം നടന്നു എന്നാണ് പുരൂളിയ സംഭവത്തിലെ പുതിയ വിവരങ്ങളിലൂടെ തെളിഞ്ഞത്. ഇതിനുപിന്നില്‍ ആരൊക്കെയെന്ന്” ഇന്നു അതിന്റെ ഗുണപോക്താക്കള്‍ ആരൊക്കെ എന്നു നോക്കിയാല്‍ മതി.

“വിക്കിലീക്സ് അടുത്തിടെ പുറത്തുകൊണ്ടുവന്നത് സാമ്രാജ്യത്വ ഗൂഢാലോചനയല്ല. പരസ്യമായ അട്ടിമറി പദ്ധതിയാണ്. അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡിന് മമതയോട് തോന്നിയ അടുപ്പത്തിന്റെ പ്രത്യക്ഷ സാക്ഷ്യങ്ങളാണ് തൃണമൂലിന്റെ ഇത്തവണത്തെ സ്ഥാനാര്‍ഥിപ്പട്ടികയും ആ പാര്‍ടി നയിക്കുന്ന മാരിവില്‍ മഹാസഖ്യത്തിന്റെ വിജയത്തിനായി ബംഗാളിലേക്ക് ഒഴുകിയെത്തുന്ന കള്ളപ്പണവും. ഇന്ത്യയിലെ കുത്തകമുതലാളിമാരുടെ കേന്ദ്രസംഘടനയായ ഫിക്കിയുടെ മുന്‍ ജനറല്‍ സെക്രട്ടറി അമിത് മിത്ര മുതല്‍ മുന്‍ ചീഫ് സെക്രട്ടറി മനീഷ് ഗുപ്ത വരെയുള്ള അമേരിക്കന്‍ ലോബീയിസ്റ്റുകളുടെ ഒരു നീണ്ട നിരയാണ് മമതയുടെ ഇത്തവണത്തെ സ്ഥാനാര്‍ഥിപ്പട്ടിക. ഇടതുപക്ഷം ബംഗാളില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയെ കാത്തിരിക്കുന്ന വന്‍ അപകടത്തിലേക്കാണ് ഈ നിര വിരല്‍ ചൂണ്ടുന്നത്.”
ഇടതു വിരുദ്ധ മഹാസഖ്യത്തിന്റെ സാമ്രാജ്യത്വ ഗൂഡ തന്ത്രത്തിന്റെ എണ്ണയിട്ട പ്രവര്‍ത്തനത്തിന്റെ ബാലന്‍സ് ഷീറ്റാണ് പശ്ചിമ ബംഗാളിലേ പാര്‍ട്ടി പരാജയമെന്ന  യാഥാര്‍ത്ഥ്യം . വ്യവസായ പിന്നോക്കമായ ബംഗാളില്‍ അതിനനുസരണമായ നയപരിപാടികള്‍ക്ക് തുടക്കം കുറിച്ചുതിന്റെ പോരയ്മയുടെ പര്‍വതവല്‍ക്കരണത്തിലൂടെ സാധൂകരിക്കപെടുന്നതു. 35-വര്‍ഷ ഭരണത്തില്‍ സ്വാഭാവികമായും ഊണ്ടാവുന്ന “കരിയറിസം, സത്രപിസം, ബ്യൂറോക്രാറ്റിസം, ബോസ്സിസം തുടങ്ങി”യ വലതു പ്രസരണങ്ങളെ അധിജീവിക്കാന്‍ കഴിയാതേ പോയതു അതൊരിക്കലും, “അടിസ്ഥാന വിഭാഗങ്ങളുടെ – തൊഴിലാളികള്‍, കര്‍ഷകര്‍, കാര്‍ഷികതൊഴിലാളികള്‍, ഗ്രാമീണ ദരിദ്രര്‍ തുടങ്ങിയവരില്‍ നിന്ന് ഒറ്റപ്പെട്ട(പ്രഭാത് പട്നായിക്ക്)” തുകൊണ്ടല്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പുത്തന്‍ സാഹചര്യത്തിന്റെ വെല്ലുവിളിയാണ്. അതിനെ കുറച്ചു കാണുന്ന പരമേശ്വരാധികളുടെ വലതു ചേരുംപടികളുടെ അപകടത്തോളം തുല്ല്യത “1930കളിലെയും 40 കളിലെയും പോരാട്ട(പ്രഭാത് പട്നായിക്ക്)”ങ്ങളില്‍ തടഞ്ഞുനിന്നുകൊണ്ടുള്ള നെടുവീര്‍പ്പുകള്‍ക്കുമുണ്ട്. ഇന്നലകളുടെ ഏടുകളില്‍നിന്നും വായിക്കുന്നതൊക്കെ ഇന്നത്തെ ചോദ്യത്തിനുള്ള ഉത്തരമാണെന്നു കരുതുന്നതു എന്തായാലും നാളേക്കുള്ള മാക്സിയന്‍ പിന്തുടര്‍ച്ചയാവില്ല. കാരണം,

                             

മാക്സിസം, അത് ലക്ഷ്യപൂര്‍ത്തികരണത്തിലൂടെ അതിന്റെ തത്വസംഹിതയുടെ അസ്തിത്വം തന്നെ ഉപേക്ഷിച്ചു മാറ്റത്തിനു വിദേയമാവുന്ന അത്ത്യുന്നത ദര്‍ശനത്തെ, സാമ്രാജ്യത്വ കോപ്രേറ്റ് ചൂഷ്ണത്തിന്റെ പുതു സാഹചര്യങ്ങളെ, അതിനനുസര്‍ണമാര്‍ന്ന ആക്രമ രീതിക്ക് സ്വയം വികസിത രൂപം നല്‍കുന്നതില്‍ നിന്നു മാറി നിന്നുകൊണ്ടുള്ള ഏതൊരു അന്യേഷ്ണവും വ്യര്‍ത്ഥമാണ്,

വാച്യാര്‍ത്ഥത്തില്‍ ഇടതുപക്ഷം തോറ്റു എന്നു പറയുമ്പോഴും യാതാര്‍ത്യം മറിച്ചാണെന്ന ഭയം ഒന്നുമാത്രമാണ്, സാമ്രാജ്യത്വ ഉപദേശ ഭയപെടുത്തലുകള്‍ വീണ്ടും വീണ്ടും നാം നമ്മേ പിന്തുടര്‍ത്തുന്നതു. അതുകൊണ്ടാണ് ഈ രീതിയില്‍ ആശങ്കപെടുന്നതു “എന്നാല്‍, ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രായോഗികതാവല്‍ക്കരണം തടഞ്ഞു നിര്‍ത്താന്‍, ഒരു പക്ഷേ, പാര്‍ട്ടി പരാജയപ്പെടുകയും ഒടുവില്‍ ബൂര്‍ഷ്വാ സിദ്ധാന്തത്തിന്റെ അധീശത്വം സ്വീകരിക്കുന്ന സ്ഥിതിയിലെത്തിച്ചേരുകയും ചെയ്താല്‍, അതിന്റെ ഇന്നത്തെ സൈദ്ധാന്തിക നിലപാടിനു സമാനമായ നിലപാടുള്ള മറ്റേതെങ്കിലും കമ്മ്യൂണിസ്റ് പ്രസ്ഥനത്താല്‍ അത് പകരം വയ്ക്കപ്പെടും.(പ്രഭാത് പട്നായിക്ക്)”
“പകരം വെക്കപെടും“ എന്നു സ്വന്തം മനസില്‍ ചേക്കേറിയെങ്കില്‍, പുറത്തു ‘കാണിക്കുന്ന’ സഘ രൂപങ്ങളൊക്കെ അതാണോ എന്ന അന്വേഷണം വരും. കാരണം, അവര്‍ വിജയിച്ചു എന്നു ഉറക്കേ വിളിച്ചു കൂവപെടുന്ന നിരാശയില്‍ പുറത്തേക്കാണ് എളുപ്പത്തില്‍ നമ്മുടെ പ്രതീക്ഷ നീളുന്നത്. സി പി ഐ (എം)-നു പുറത്തെക്കെന്തായാലും പോവാന്‍ കഴിയില്ലേ, അകത്തേക്ക് ചുരുങ്ങാനും. അത് കാലാനുസൃതമായ വികാസത്തിനു വിധേയമാണ്. വൈരുദ്ധ്യാത്മക ഭൌതിവാദമാണതിന്റെ ശാസ്ത്രീയ ദര്‍ശനം. അത് ഇന്നലെകളുടേതെന്നോ, ഇന്നിന്റെതെന്നോ, നാളെടേതെന്നോ ചിട്ടപെടുത്താവുന്നതല്ല. പ്രപഞ്ചത്തോടൊത്തു വികസിക്കുന്നതാണത്. അതുകൊണ്ടാണ് സി. പി. ഐ. (എം) സോവിയറ്റ്, ചൈനീസ് മാത്രകകളൊന്നും ഇന്ത്യന്‍ വിപ്ലവത്തിനു മാതൃയായി സ്വീകരിക്കാന്‍ കഴിയില്ലെന്നു തുടക്കം മുതലെ പറഞ്ഞുവരുന്നത്.


"പ്രതിസന്ധികള്‍ക്കുള്ള യഥാര്‍ഥ ബദലാണ് ഇടതുപക്ഷ നേതൃത്വത്തിലുള്ള ലാറ്റിന്‍ അമേരിക്കന്‍രാജ്യങ്ങളിലെ ഭരണമാതൃക. ജനക്ഷേമ നടപടികളിലൂടെ എങ്ങനെ മുതലാളിത്ത ഭരണത്തിന് ബദല്‍ ആകാം എന്നതിന് വെനസ്വേലയും ഇക്വഡോറും ബ്രസീലും ബൊളീവിയയുമെല്ലാം ഉദാഹരണങ്ങളാണ്. അമേരിക്കയിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലും സാമ്പത്തികപ്രതിസന്ധി നാള്‍ക്കുനാള്‍ രൂക്ഷമാകുമ്പോള്‍ ചൈനയിലെ സ്ഥിതി നേര്‍വിപരീതമാണ്. സ്ഥിരമായ ബദല്‍പാതയിലൂടെ ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായി മാറിയ ചൈന അടുത്ത ദശകത്തില്‍ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്താന്‍ കുതിക്കുന്നു.(പ്രാകശ് കാരട്ട്)” ഇതിനെ മര്‍ഡോക്കിന്റെ കവര്‍സ്റ്റോറിക്കാരി അവരുടെ ബുദ്ധിക്കനുസരിച്ചു സി പി ഐ (എം)-നെ ഏന്തേങ്കിലും ഒന്നിന്റെ ചെരിയില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ വെക്രതയുടെ രാഷ്ട്രിയം നാം ഏറ്റെടുക്കണ്ട് ആശങ്കയല്ല തന്നെ.

ലാറ്റിന്‍ അമേരിക്കയുടെ പ്രതിരോധ സോഷ്യലിസവും, ചൈനയുടെ മുന്നേറ്റ സോഷ്യലീസവും സസൂക്ഷ്മം നിരിക്ഷിക്കുമ്പോള്‍ തന്നെ, മൂന്നാലോകത്തെ ഏറ്റവും വലിയ അമേരിക്കന്‍ വിരുദ്ധ മുന്നണി പോരാളിയായ സി. പി. ഐ. (എം)- അതിന്റെ മാര്‍ഗം സ്വന്തം സാഹചര്യത്തിനനുസരണമായ പോരാട്ടത്തിന്റെ പുതു പാതയുടെ രൂപപെടുത്തും.

സഖാവ് പ്രകാശ് കാരട്ട് പറയുന്നുതിങ്ങനെയാണ്. “20-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ അനുഭവങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്നതിലൂടെ, 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ പുതിയതും കൂടുതല്‍ അര്‍ഥവത്തുമായ സങ്കല്പനത്തില്‍ നമുക്ക് എത്തിച്ചേരാന്‍ കഴിയും. ഒക്ടോബര്‍ വിപ്ലവത്തിന്റെ ചില മൗലിക പ്രചോദനങ്ങളെയും അതിന്റെ ചില വിലപ്പെട്ട നേട്ടങ്ങളെയും ഉയര്‍ത്തിപ്പിടിക്കേണ്ടത് ഇതിന്നാവശ്യമാണ്. അതേ അവസരത്തില്‍ത്തന്നെ 20-ാം നൂറ്റാണ്ടില്‍ നിലനിന്ന സോഷ്യലിസത്തില്‍ പ്രകടമായിക്കണ്ടിരുന്ന ചില നിഷേധാത്മക വശങ്ങളെയും വക്രീകരണങ്ങളെയും തള്ളിക്കളയുകയും വേണം. (21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസം: നവീകരിക്കപ്പെട്ട സോഷ്യലിസം Posted on: 07 Feb 2012പ്രകാശ് കാരാട്ട്‌)”

"ഇന്ത്യയില്‍ സോഷ്യലിസത്തിലേക്കുള്ള അന്തരാളഘട്ടത്തിന്റെ പരിപാടിക്കുവേണ്ടി സി.പി.എം. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജനകീയ ജനാധിപത്യത്തിന്റെ ഈ ഘട്ടം കൈവരിക്കുന്നതിനുവേണ്ടി തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ വര്‍ഗശക്തികളുടെ സഖ്യം കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇതിന് ശക്തമായ തൊഴിലാളി -കര്‍ഷക ഐക്യം കെട്ടിപ്പടുക്കുകയും വര്‍ഗചൂഷണത്തിന്റെയും സാമൂഹികമായ അടിച്ചമര്‍ത്തലിന്റെയും ദുരിതങ്ങള്‍ സഹിക്കുന്ന എല്ലാ ശക്തികളെയും അണിനിരത്തുകയും ചെയ്യേണ്ടതുണ്ട്. ഈ ലക്ഷ്യം നേടിയെടുക്കാന്‍ കഴിയുന്നതുവരെ, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഇന്നത്തെ ബൂര്‍ഷ്വാ - ഭൂപ്രഭുനയങ്ങള്‍ക്കുള്ള ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഊട്ടിയുണ്ടാക്കുന്നതിനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്!!! (21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസം: നവീകരിക്കപ്പെട്ട സോഷ്യലിസം Posted on: 07 Feb 2012പ്രകാശ് കാരാട്ട്‌)."

ശനിയാഴ്‌ച, ഡിസംബർ 24, 2011

നിങ്ങള്‍ പൊട്ടനാവുകയും, മനോരമ മിടുക്കനാവുകയുമാണ്.

വിഭാഗിയത, അത് വെക്തിയെ വലുതാക്കാനല്ല, പാര്‍ട്ടിയെയും, സമുഹത്തെയും മാത്രമല്ല, രക്തസാക്ഷിത്വതിന്റെ മഹത്വത്തെയും, ചരിത്ര താളുകളില്‍ അന്നേവരെ താന്‍ തന്നെ നടത്തിപോന്ന ത്യാഗപൂര്‍ണ്ണമായ ജീവിതത്തില്‍ ശത്രുവാല്‍ ഇറ്റുവീണ ചോരതുള്ളികളെ അവഹേളിക്കുക മാത്രമല്ല, പിന്തുടച്ചകളെയും, ചുറ്റുപാടുകളെയും, ഇല്ലാതാക്കല്‍ കൂടിയാണ്.

വിഭാഗിയത കേന്‍സറാണ്. ആരമ്പത്തില്‍ ചികിത്സിച്ചാല്‍ മാറ്റിയെടുക്കാം. സംഘടനാപരമായ പോരായ്മയാല്‍ അതു വളര്‍ന്നാല്‍, പിന്നെ രക്ഷ ആ ഭാഗം ചെത്തികളയുക എന്നു മാത്രമാണ്. ശകലവിത പോരായ്മകളും അധിജീവിക്കാന്‍ ഈ സമ്മേളന അവസരത്തില്‍ കഴിയും എന്നു തന്നെ പ്രതീക്ഷിക്കാം.

കാരണം ഈ പാര്‍ട്ടിയേ ആര്‍ക്കും എഴുതികൊടുക്കുകയോ, തറവാട്ട് വകയാക്കുകയോ ചെയ്തിട്ടില്ല. സംഘടനാപരമായി തന്നെ നമുക്ക് മുന്നോട്ട് പോവാന്‍ കഴിയും. പകരം എളുപ്പവഴികളുടെ അന്യേഷ്ണം വലതു പക്ഷ കുതന്ത്രങ്ങള്‍ക്ക് കീഴ് വങ്ങിയെന്നതാണ്. അപ്പോഴാണ്, അല്ലെങ്കില്‍ വെക്തികേന്ദ്രികരണമായ വിമര്‍ശനങ്ങളും, പക്ഷം ചേരലും ഉണ്ടാവുന്നത്. അത് ശത്രുവിന്റെ ലക്ഷ്യ പൂര്‍ത്തികരണത്തിനു വളറേ സഹായകമാവുന്നത്.

മനോരമ ഇച്ഛിക്കുന്ന രീതിയില്‍ വായിക്കുമ്പോഴും, ഉത്തരം പറയുമ്പോഴും നശിപ്പിക്കുന്നതു, നിങ്ങളും, നിങ്ങളുടെ ശത്രുമുഖം മാത്രമല്ല, നിങ്ങളെ പിന്തുടരുന്ന നിഷ്കളങ്ക പോരാട്ട മനുസ്സുകളെ കൂടിയാണ്. ആ ലക്ഷ്യ പൂര്‍ത്തികരണത്തിലൂടെ നിങ്ങള്‍ പൊട്ടനാവുകയും, മനോരമ മിടുക്കനാവുകയുമാണ് സാധ്യമാവുന്നത്.

അവിടെയാണ് സംഘാടകന്റെ പോരായ്മ തെളിഞ്ഞുവരുന്നതു. അത് ജന്മനായുള്ള പോരായ്മ മാത്രമല്ല, സംഘടന കൂട്ടയ്മ തുടര്‍ന്നു പോന്ന ദൌര്‍ബല്യങ്ങള്‍കൊണ്ടുകൂടിയാണ്. അതെല്ലാം മുറിച്ചുകീറി, ഓരോ കോശവും വിശദമായി പരിശോധിച്ചു പരിഹരിക്കപെടാനാണ് മൂന്നു കൊല്ലം കൂടുമ്പോള്‍ ചേരുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍.

27,000 ബ്രാഞ്ചിലും 1700 ലോക്കലിലും 200 ഏരിയയിലും കഴിഞ്ഞ കാലങ്ങളെപോലേ ‘മ’ കാര്‍ക്ക് നൊട്ടി നുണയാന്‍ ഇപ്രാവശ്യം വലിയതായിട്ടൊന്നും കിട്ടിയിട്ടില്ല. അതുകൊണ്ടുകൂടിയാണ് ജില്ലാ സമേളങ്ങളിള്‍ തടങ്ങിയപ്പോള്‍ തന്നെ അവര്‍ കൈമെയ് മറന്നു ഇറങ്ങിയിരിക്കുന്നത്. അവരുടെ മിടുക്കില്‍ ചില ദുര്‍ബല പോരാളികള്‍ വഴുതിവീണിട്ടും ഉണ്ട്. അവര്‍ക്ക് പിന്നാലെ പോവാതേ, ആരുടെയും കാര്‍ബണ്‍ കോപ്പിയാവതേ, മാക്സിസ്റ്റ് ലെനിനിസ്റ്റ് പോരാട്ട സൂക്ഷ്മതയോടെ, ഭാവി ലക്ഷ്യത്തിനു തടസമാവുന്നതിനിയൊക്കെ വെട്ടിമാറ്റാന്‍ കഴിയുന്ന മൂര്‍ച്ചയുള്ള ആയുധമാവാലാണ് ഓരോ സമ്മേളന പ്രതിനിധികളുടെയും കടമ.

ആയുധം മുതലാളിത്വത്തില്‍ ഇറച്ചിവെട്ടുകാരന്റെതായെ അറിയാന്‍ കഴിയു എങ്കില്‍, നമുക്ക് മാക്സിസ്റ്റുകള്‍ക്ക് അത് മനോഹരമായ ഒരു സമൂഹ നിര്‍മിതിക്കാവശ്യമായ ശില്പിയുടെ ആയുധമാണ്. അത് തിരിച്ചറിയുന്നത് കൂട്ടായ്മയിലൂടെയാണ്. ‘ഞാന്‍’ എന്നതിലൂടെയല്ല പുതു സമൂഹത്തിന്റെ നിര്‍മിതി, പാര്‍ട്ടിയിലൂടെയാണ്.  എന്റെയും, നിന്റെയും പാര്‍ട്ടിക്കല്ല, നമ്മുടെ പാര്‍ട്ടിക്കാണ് അത് കഴിയുക!!!

ഞായറാഴ്‌ച, നവംബർ 27, 2011

രാക്ഷസിയത തുറന്നു കാണിക്കുക

പ്രകൃതി ക്ഷോഭങ്ങളാല്‍ ജനലക്ഷങ്ങള്‍ ചത്തു തീരുന്നതില്‍ മനുഷ്യാര്‍ത്തിയുടെ അമിത ചൂഷ്ണം ഒരളവോളം കാരണമാവുറെണ്ട്. പ്രത്യക്ഷത്തില്‍, മുല്ലപെരിയാറില്‍ ഇപ്പോള്‍ നടമാടുന്ന വലതുപക്ഷ രാഷ്ട്രിയത്തിന്റെയും അതിന്റെ വൃത്തിക്കെട്ട ലാഭകൊതിയില്‍ കുതിര്‍ന്ന താല്പര്യത്തിന്റെയും പേരില്‍ നഞ്ഞിട്ട് കുളത്തില്‍ ചത്തു മലക്കുന്ന പരല്‍ മിനുകലെപോലേ; ഇത്തിരിപോന്ന ഒരു ഭൂപ്രദേശവും അതിലെ മുപ്പതുലക്ഷം നിസഹായരായ മനുഷ്യരും മറ്റു ജിവജാലങ്ങളും, ലക്ഷോപ ലക്ഷം പേരുടെ അധ്വാനവും, അവരുടെയൊക്കെ സ്വപ്നങ്ങളും; ഒരു നിശ്വാസത്തിന്റെ നേരിയ നേരത്തിന്റെ അറിവുപോലുമില്ലാതേ തീര്‍ന്നു പോവുമെന്ന മുന്‍ അറിവില്‍ രാവും പകലും മരവിച്ചു ജീവിക്കുന്നത് ഈ ദൈവത്തിന്റെ നാട്ടിലാണ്!

അരാഷ്ട്രിയ പേയ് കൂത്തുകള്‍ അവരുടെ അവസരവാദത്തിനു ന്യാമെന്നോണം ഇതില്‍ രാഷ്ട്രിയം നോക്കാതേ പ്രതിക്ഷേധിക്കണമെന്നാണ് ആവശ്യപെടുന്നതു. അതിലൂടെ രണ്ട് ലക്ഷ്യങ്ങളാണ് അവര്‍ സാധുകരിക്കുന്നതു. ഒന്നു ഈ പ്രശ്നത്തില്‍ ഇടതും, വലതും ഒരുപോലെയാണെന്നും, രണ്ട് തമിഴ് നാട് രാഷ്ട്രിയത്തിന്റെ ചിലവില്‍ യു പി എ തുടര്‍ന്നുവരുന്ന അഴിമതി ഭരണത്തിന്റെ സുരക്ഷിതത്തിനു വേണ്ടി അവര്‍ നടപ്പാക്കുന്ന നഗ്നമായ നിരുത്തരവാദിത്വത്തെ ന്യായികരിക്കാനും കൂടിയാണ്.



ഇതിന്റെ തിരിച്ചറിവില്‍ നിന്നുള്ള ഉയര്‍ത്തെഴുനേല്‍പ്പ് മാത്രമാണ് വരാന്‍ പോവുന്ന ദുരന്തത്തിനു തടയിടാന്‍ കഴിയൂ. അല്ലാതേ തമിഴനോട് വംശിയമായ പോര്‍ വിളികളില്‍ പരിഹാരമാവുന്നതല്ല, ഈ ദുരന്തം അവരുടെ കുടിവെള്ളം മുട്ടിക്കുന്നതുകൂടിയാണ്. തമിഴനോട് മുല്ല പെരിയാര്‍ എന്ന ബ്ലാക്ക് മേയില്‍ രാഷ്ടിയമാണ് ആദര്‍ശ കോപ്പന്‍ എ കെ ആന്റണിയടക്കം കേരളത്തിലെ യു ഡി എഫ്-ലെ 16 മൊണ്ണകളും, ആറു കേന്ദ്ര മന്ത്രിമാരും അടങ്ങുന്ന യു പി എ എന്ന കോപ്രേറ്റ് സ്പോണ്‍സേര്‍ഡ് ഭരണം നടത്തുന്നത്. ഈ രാക്ഷസിയത തുറന്നു കാണിക്കുകതന്നെയാണ് യു പി എ ഭരണ ദുരന്തത്തിന്റെ പെരും വെള്ള പാച്ചിലില്‍ മുങ്ങിതാഴാന്‍ പോവുന്ന കേരളത്തിനു ചെയ്യാനുള്ളതു!!!

വെള്ളിയാഴ്‌ച, നവംബർ 11, 2011

ഗോവിന്ദച്ചാമിയുടെ സാമ്പത്തികസ്രോതസ്സ്

ദുര്‍ബലതെയെ ആക്രമിക്കുക എന്നു വച്ചാല്‍ ജയിക്കുക എന്നു മാത്രമല്ല, എതിരാളിയേ പേടിപ്പിക്കുക എന്നും അര്‍ത്ഥമുണ്ട്!

നിലനില്‍പ്പിന്റെ അവസ്ഥക്കനുസരിച്ചാണ് ബോധത്തിന്റെ നിലവാരം.

ആക്രമിക്കാന്‍ എളുപ്പം സ്ത്രികളെയും കുഞ്ഞുങ്ങളെയും മാത്രമല്ല, സമുഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗത്തെകൂടിയാണ്.

സൗമ്യയെ ആക്രമിക്കപെട്ടതില്‍ വ്യാകുലപെട്ട് വാചാലമാവുന്ന ഹൃദായാലുകള്‍ എന്തെ തൊട്ടടുത്ത ദിവസം അതുപോലെ മരണപെട്ട ഇന്ദുവിന്റെ കാര്യം കണ്ടില്ലെന്നു നടിക്കുന്നതു?

തൃശ്ശൂര്‍ അതിവേഗ കോടതി പറഞ്ഞതു “പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന് ” കോടതി അതിലൂടെ ചൂണ്ടികാണിക്കുന്നതു സൗമ്യ കൊലക്കേസില്‍ തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമിയെന്നവനെ തൂക്കിയാല്‍ സമൂഹം ശുദ്ധീകരിക്കപെടുമെന്നും പാഠമാവുമെന്നും ആണ്. അങ്ങനെയൊരു പാഠം സമുഹത്തിലേക്ക്, വൈകാരികതലത്തിലേക്ക് അടിച്ചേല്‍പ്പിച്ചു ഘോഷിക്കുന്നതില്‍ ഭരണകൂട ഉപകര്‍ണങ്ങള്‍ക്ക് വെക്തമായ ലക്ഷ്യമുണ്ട്.

ആ ലക്ഷ്യമെന്തെന്നു നമ്മുടെതന്നെ കോടതികളുടെ മുങ്കാല പീഡന വിധികള്‍ നോക്കിയാല്‍ മതി. സൂര്യനെല്ലി കേസില സുപ്രീം കോടതി ചോദിച്ചതു ഇരക്കു ഒന്നു നിലവിളിക്കാമായിരുന്നില്ലേ എന്നാണ്? അന്നു കോടതിയെ വിലക്കുവാങ്ങിയ എം പി അണ്ണാക്ക് കുത്തിപൊളിച്ചിരുന്നു എന്നത് അറിഞ്ഞതായി നടിച്ചില്ല. പിന്നെയൊരുവള്‍ ഒക്കൊത്തൊരു കുട്ടിയുമായി തെരുവില്‍ ഉറക്കേ വിളിച്ചു പറഞ്ഞപ്പോള്‍ ആദ്യം അവളെ ഭ്രാന്തത്തിയാക്കുകയും, പിന്നെ ഇരയാക്കപ്പെട്ടവന്റെ ചിലവില്‍ വട്ടി പലിശക്കാരിയുമാക്കി.

കോടതി ഇവിടെ പൊട്ടന്‍ കളിച്ച കാര്യങ്ങള്‍:

1.ഗോവിന്ദച്ചാമിക്കായി മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ അഭിഭാഷകന്‍ രംഗത്തിറങ്ങിയതു എങ്ങനെ എന്നതു?

2.സംഭവം നടന്നയുടന്‍ കേസില്‍നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദവുമായി സൗമ്യയുടെ വീട്ടിലെത്തിയ ക്രൈസ്തവ പ്രാര്‍ഥനാസംഘത്തിന്റെ പെട്ടെന്നുള്ള പിന്മാറ്റം?

3.പ്രതിക്കനുകൂലമായി മൊഴി നല്‍കിയ ഡെപ്യൂട്ടി പൊലീസ് സര്‍ജനെതിരെ കേസെടുക്കാന്‍ കോടതി പറഞ്ഞിട്ടും ഡോ. ഉന്മേഷിനെതിരെ വകുപ്പുതലത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും ആരോഗ്യവകുപ്പ് പൂഴ്ത്തിയതിനെകുരിച്ച പീഡകവീരനെ സ്ത്രി ക്ഷേമ മന്ത്രിയാക്കിയ മുഖ്യമന്ത്രിയോട് അന്യേഷിച്ചില്ല എന്നത്?

4.ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ അഡ്വക്കേറ്റിന് 10 ലക്ഷം രൂപ ഫീസായി നല്‍കിയെന്നത് എങ്ങനെ എന്നതു?

എനിയും ഒരുപാട് അവസരങ്ങള്‍ ആ ഗോവിന്ദചമിക്കു ഉള്ളള്ളപൊഴാണ് “പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന്” എന്ന മെലോട്രാമ ഡയലോഗ് വിധിച്ചതു!

നിലവില സമൂഹത്തിലെ അഴുകിയ പുണ്ണില്‍ തൃശ്ശൂര്‍ അതിവേഗ കോടതി തൊലി പുറമെയുള്ള ലേബനമാണ് പുരട്ടിയതു.

എങ്കിലും തല്‍ക്കാലം നമുക്ക് ആശ്വാസിക്കാം ജഡ്ജി രവീന്ദ്രബാബു ഗോവിന്ദചാമിമാരെ പടച്ച സ്വാമിമാരില്‍നിന്നും സ്വന്തം വിഹിതം ചോദിച്ചു വാങ്ങി, ആവമാര്‍ക്ക് കൂട്ടി കൊടുത്തില്ലല്ലോ എന്നു!!!

ഞായറാഴ്‌ച, ഒക്‌ടോബർ 16, 2011

കരയുക , ചിരിക്കുക



"കരയുക , ചിരിക്കുക, പരിഭവിക്കുക എന്നതെല്ലാം മനുഷ്യന്റെ മാത്രം സഹജ സ്വഭാവമാണ്.

ഇവിടെ, ടി വി രാജേഷ്‌ എന്ന ചെറുപ്പക്കാരന്‍ കരഞ്ഞത് എന്നെ വേദനിപ്പിച്ചു ... അദ്ദേഹത്തിന്റെ മനം നോന്തത് കൊണ്ടാണ് കരഞ്ഞത്. ഒരു സ്ത്രീയെ തല്ലി എന്നതില്‍ സഹിക്കാനാകാത്ത മാനക്കേട് തോന്നുക എന്നത് ഇന്ന് കേരളത്തിലെ ചെറുപ്പക്കാരുടെ ശരാശരി മൂല്യനിലവാരം വച്ചു നോക്കിയാല്‍ അവിശ്വസനീയമാം വണ്ണം ഉയര്‍ന്നതാണ്. രാജേഷ്‌ ഒരു ഭംഗിയും ഇല്ലാതെ , കൈലേസ് കൊണ്ട് കണ്ണ് ഒപ്പാതെ ആണ് കരഞ്ഞത്. ശരിക്കും അയാള്‍ക്ക്‌ കടുത്ത ദു ഖം വന്നത് കൊണ്ട് തന്നെയാണ് കരഞ്ഞത്.

പണ്ട് സഖാവ് ഇ കെ നായനാര്‍ മൈക്കിനു മുന്നില്‍ നിന്ന് പൊട്ടികരഞ്ഞത് ഓര്‍ക്കുന്നു. അത് ഇതിഹാസ തുല്യനായ സഖാവ് കെ പി ആര്‍ ഗോപാലന്‍ (ഇ കെ യുടെ അമ്മാവനും കൂടിയായിരുന്ന, തൂക്കുമാരത്തിന്റെ നിഴലില്‍ നിന്ന് മരണത്തെ തോല്‍പ്പിച്ചു തിരിച്ചു വന്ന മലയാളക്കരയുടെ , ഇന്ത്യയുടെ ബോള്‍ഷെവിക് ധീരന്‍ കെ പി ആര്‍ ) മരിച്ച്ചപ്പോഴായിരുന്നു .. അന്ന് 'ഒരു കമ്യൂണിസ്റ്റു കാരനായ താന്കള്‍ ഇങ്ങനെ കരയാമോ' എന്ന് ആരോ ചോദിച്ചപ്പോള്‍ ക്ഷുഭിതനായ ഇ കെ നായനാര്‍ 'എന്താ കമ്യൂണിസ്റ്റുകാരന്‍ മനുഷ്യനല്ലേ?' എന്ന് ചോദിച്ചു ..

കമ്യൂണിസ്റ്റ് കാരന് സൈനീകന്റെ പരിവേഷം ഉണ്ട് . അതുകൊണ്ടാണ് കമ്യൂണിസ്റ്റ് കാരന്‍ കരയരുത് എന്ന് നാം കരുതുന്നത് ... അതെ സമയം , ഏറ്റവും തരളമായ , ഏറ്റവും ആത്മാഭിമാന ബോധമുള്ള , സ്വന്തം ആത്മ മൂല്യത്തിന് ഉയര്‍ന്ന സ്ഥാനം നല്‍കുന്ന , ഉയര്‍ന്നു ചിന്തിക്കുന്ന , എല്ലാ ആയുധങ്ങളെയും യുദ്ധങ്ങളെയും വെറുക്കുന്ന ആധുനിക മനുഷ്യനാണ് കമ്യൂണിസ്റ്റുകാരന്‍"(Fredy K Thazhath)

സത്യന്ധനാവുക എന്നത് തന്നെയാണ് ചോദ്യം ചെയ്യണ്ടതെന്നും, ഇതിനെ സ്വന്തം വര്‍ഗതാല്പര്യത്തിനു വേണ്ടി വായിച്ച രാജേശ്വരി എന്ന തൂലികാ നാമത്തില്‍ ആണ്ണും പെണ്ണും കെട്ട ജയസങ്കറാണ്, രാജേഷ് അഭിനയത്തില്‍ പരാജയമാണെന്നു ആദ്യം പറഞ്ഞത്. അയാള്‍ നല്ലൊരു വക്കിലാണെന്നു പലവട്ടം പലരീതില്‍ തെളിയിച്ചതാണ്.

അതിനു പിന്നാലെ ഇറങ്ങിയ കോമഡി ക്ലിപ്പിങ്ങില്‍ ഇടറി വീണത് വീഴുത്തിയത് നമുടെതന്നെ അറിവിനേയും, തിരിച്ചറിവിനെയുമാണ്. അബ്ദുള്ളകുട്ടിയുടെയും, സിന്ധുവിന്റെയും കൂടേ കൂട്ടിചേര്‍ക്കുന്ന ഭയം, മറക്കപെടുന്നതു രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ മൂത്രമൊഴിക്കാന്‍ പോലും ഭയപെടുന്ന യു ഡി എഫുകാരുടെ ഭയത്തെയാണു.

കണ്ണൂര്‍ ചെറുതാഴം കുളപ്പുറം സ്വദേശിയായ രാജേഷ്‌ കല്‍പണിക്കാരനായ ചന്തുക്കുട്ടിയുടേയും കര്‍ഷക തൊഴിലാളിയായ ടി മാധവിയുടേയും നാലുമക്കളില്‍ ഇളയവണാണ്‌ രാജേഷിന്റെ “എന്റെ കുടുംബം, എന്റെ അച്ഛന്‍” എന്നൊക്കെയുള്ള വിലാപത്തിന്റെ കമ്യൂണിസ്റ്റ് പാഠം എങ്ങനെയന്ന അന്യേഷ്ണംകൊണ്ട് ഇവര്‍ ഘോഷിക്കാന്‍ ഉദ്ദേശിക്കുന്നതു കമ്യൂണിസ്റ്റ് ലോക വീഷ്ണമല്ല, മറിച്ചു പീഡകവീരന്മാരായ മന്ത്രി പുങ്കുവന്മാരെ സംരക്ഷിക്കാനുള്ള ഉമ്മന്റെ അധിബുദ്ധിയുടെ പ്രചാരകരവുക കൂടിയാണ.


സഖാവ് രാജേഷിന്റെ നൈസര്‍ഗികമായ കണ്ണീരിനെ വലതു പക്ഷം പേടിച്ചതു ഇന്നു തീര്‍ത്തും അന്യമായ സ്ത്രീപക്ഷ ബോധത്തെയാണ്. ഏന്റെവും ഉന്നതമായ മാതൃ സ്നേഹത്തെപോലും അന്തോണിച്ചായന്‍ വോട്ടാക്കാനുള്ള കണ്ണിര്‍ നാടത്തിനോടൊപ്പെമേങ്കിലും ചേര്‍ക്കുന്നതു എല്ലാം കണക്കാണെന്ന സമവക്യം സൃഷ്ടിക്കാനാണ്. ഹരിപാട്ടെ ജനത്തിനുമുന്‍മ്പില്‍ ചെന്നിതല മൂക്കിള ഉലിപ്പിച്ചപോളൊന്നും തോനാത്ത നാണെകേട് രാജേഷിനോട് തോന്നി കൊണ്ടാടിയെങ്കില്‍, അതിലെ രാഷ്ട്രിയം തിരിച്ചറീയാന്‍ ഇവിടെ ചിലര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍, അത് അവരുടെ ഒളിച്ചുവെക്കപെട്ട രാഷ്ട്രിയത്തിന്റെ വിളമ്പരം കൂടിയാണ്!


നമ്മുടെ ജനപ്രതിനിധികളുള്ള നിയമസഭയില്‍ എന്തിനു വാച്ച് ആന്‍ഡ് വാര്‍ഡ് എന്ന ചോദ്യം മാറ്റിവെച്ചാലും. വനിത വാച്ച് ആന്‍ഡ് വാര്‍ഡ് എന്തിനു എന്ന വളറേ സാമാന്യ ചോദ്യം പോലും ഷണ്ഡികരിക്കപെടുന്നതു വലതു പക്ഷ പ്രചരണത്തിന്റെ വിജയം തന്നെയാണ്!!!

ശനിയാഴ്‌ച, സെപ്റ്റംബർ 24, 2011

ഒരു കുളി













ഇറങ്ങുമ്പോല്‍ മഴയുണ്ടായിരുന്നില്ല

ഇറങ്ങിനടന്നപ്പോള്‍ ചാറാന്‍ തുടങ്ങി.

കൈപത്തി മറയാകന്‍ വെറുതേങ്കിലും 
ഒരു പാഴ് ശ്രമം നടത്തി.

തുളികള്‍ കനത്തു.
കൈപത്തികൊണ്ട് മുഖതുടച്ചു

തുള്ളികള്‍
കൂട്ടം കൂടി പെരു മഴയയി.

അവിടെയെത്തിയപ്പോഴേക്കും
കുളിര്‍ വിട്ടിരുന്നു.

കാരണം ഒരു കുളി എപ്പൊഴും
ഉന്മേഷകരമാണ്.

തുവര്‍ത്തുമ്പോള്‍ ഒന്നു മൂളിപാടാം!!!

ഞായറാഴ്‌ച, ജൂലൈ 31, 2011

ഒരു ഉരുള ചോറ്

"ബൂർഷ്വാസി അതിന് പ്രാബല്യം ലഭിച്ച പ്രദേശങ്ങളിലെല്ലാം തന്നെ, മനുഷ്യനും മനുഷ്യനും തമ്മിൽ, നഗ്നമായ സ്വർത്ഥമൊഴികെ, ഹൃദയശൂന്യമായ "രൊക്കം പൈസ" ഒഴികെ, മറ്റൊരു ബന്ധവും അത് ബാക്കിവെച്ചില്ല.

ഏറ്റവും ദിവ്യമായ ആനന്ദനിർവൃതികളെ അത് സ്വാർത്ഥപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി.

വ്യക്തിയോഗ്യതയെ അത് വിനിമയ മൂല്യമാക്കി മാറ്റി.” -കമ്മ്യൂണിസ്റ്റ...് മാനിഫെസ്റ്റോ-
ഞാൻ ഒരു യഥാർത്ഥ കമ്യൂണിസ്റ്റാണെന്നു ഞാൻ തന്നെ പറയുക എന്നതിലൂടെ വെട്ടിനിരത്തപെടുന്നത് നിങ്ങളുടെ അന്വേഷ്ണത്വരയെയാണ്. നിങ്ങൾ എങ്ങനെ ചിന്തിക്കണമെന്നത് എന്റെ വാക്കുകളിലൂടെയല്ല എന്നും, എന്നേകൊണ്ട് പറയിപ്പിക്കലിലൂടെയാണ് എന്നും നിങ്ങൾ തിരിച്ചറിയാതിരിക്കണമെങ്കിൽ ഞാൻ നിരന്തരം ഞാൻ ആരെന്നു പറഞ്ഞുകൊണ്ടിരിക്കണം.

ഇതിലൂടെ സാധ്യമാവുന്നത് ഏറ്റവും പ്രധാനം നിങ്ങളുടെ ശ്രദ്ധ എന്നിൽ മാത്രം കേന്ദ്രികരിക്കുമെന്നും, അത് നിങ്ങൾക്ക് ചുറ്റുമുള്ളതിനെ മാത്രമല്ല എനിക്ക് ചുറ്റുമുള്ളതിനെയും അപ്രധാനമാക്കുമെന്നാണ്. അങ്ങനെവന്നാൽ ഒളിച്ചുവെക്കപെട്ട അജണ്ടകൾ എന്റെതിലും വലിയ താല്പര്യങ്ങൾക്ക് വേണ്ടിയണെന്നുപോലും തിരിച്ചാറിയാതെ നിങ്ങൾ എന്നിൽ വിമോചനം പൂർത്തികരിക്കപെടുമെന്നു പ്രതീക്ഷിക്കപെടും. വായാടികളാൽ എന്നിലേക്ക് നിങ്ങൾ ആനയിക്കപെടും. അതുകൊണ്ടാണ് യജമാനന്മാർ ജനം കഴുതകളാണ് എന്നു പണ്ടുമുതലേ പറയുന്നതു. ഈ കഴുതകളുടെ ചിലവലാണ് ആൾ ദൈവങ്ങളും ഉടമകളും ഭക്ഷിച്ചുപോരുന്നത്.

ഭക്ഷണം ജീവിക്കാൻ പ്രധമസ്ഥാനം മാത്രമല്ല, മുതലാളിത്വം അത് ഏറ്റവും വിഭണണ മൂല്യവുമുള്ളതാണെന്നും, അതു തന്നെ പരസ്യ പ്രചരണത്തിന്റെ ഉപാതിയുമാണെന്നു മനസ്സിലാക്കിയതു- പണ്ട് ഇ എം എസ് “കഞ്ഞികലത്തിലേക്ക് നോക്കി പോളിങ്ങ് പൂത്തിലേക്ക് പോയാൽ മതി”യെന്ന അർത്ഥത്തിലല്ല. മറിച്ചു Wall Mart-ന്റെ മാളുകളിലേക്ക് എത്തിച്ചേർക്കുന്ന ന്യായങ്ങളിലൂടെയാണ്. എങ്കിലും അമേരിക്കയും ഇന്ത്യയിലെ അവരുടെ പണിക്കാരും പറഞ്ഞതു സാധാരണ ജനം വല്ലാതേ തിന്നുന്നതുകൊണ്ടാണ് ഭക്ഷ്യ ക്ഷാമം ഉന്റായത് എന്നാണ്. അങ്ങനെ ഭക്ഷണത്തിലൂടേ ഫ്യൂഡൽ പരിഹാസ്യതയും, സാമ്രാജ്യത്വത്തിന്റെ വിഭനണവും ഒരെസമയം വിതക്തമായി കൈകാര്യം ചെയ്യുന്നു.

ബഹു രാഷ്ട്ര പലചരക്ക കാടയിൽ നിന്നു ആദായ വിലക്ക് സാധനങ്ങൾ കിട്ടും എന്നു പറയുന്ന നിഷ് കളങ്ക രാഷ്ട്രിയ ബോധമാണ് “ഒരു ഉരുള ചോറില്‍ ഒലിച്ചു പോകുന്ന ആദര്‍ശമാണോ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുള്ളത് ?” എന്ന ചോദ്യം!!!

വ്യാഴാഴ്‌ച, ജൂലൈ 28, 2011

മദ്യം

“മദ്യം കണ്ണിരു കുടിപ്പിക്കുന്നത് കേരളത്തിലെ ലക്ഷോപലക്ഷം സ്ത്രീകളെ ആണ്....”

കണ്ണീർകുടിക്കണ്ട പെണ്ണ് മദ്യവും കുടിക്കാൻ കഴിയുമെന്നു പറയുന്നത് ദഹിക്കാത്ത സാമാന്യബോധം “വേദനിക്കുന്നു”എന്നത് ഒരു പൈകിളി വേദനയാണ്!

ഇതിലൂടെ പെൺ കണ്ണീറിനു ഒരു ലളിതവൽക്കരണം കൂടിയാണ് കൊടുക്കുന്നത്. അങ്ങനെയാണെങ്കിൽ ആ കാരണവും ഒന്നു പരിക്ഷിച്ചാൽ അവളെ സമീപിക്കണ്ട, കാണണ്ടത് ബിവെറേജിലെ “കുളിരാണ്” എന്ന രീതി ആഡ്യത്വ മനഭാവം
കൂടിയാണ്. അത് നിങ്ങൾ എന്ന വെക്തിയുടെ മാത്രം നീധിയല്ല, മറിച്ചു ആധിപത്യം ചെലുത്തുന്ന ചട്ടകൂട്ടിലേക്ക് വലിച്ചിടുക എന്നും കൂടിയാണ്. അതിനു ഏറേ എളുപ്പം പറയുന്ന ആളുടെ ശരിരത്തേകുറിച്ചും, നിറത്തേകുറിച്ചും, കുലത്തേകുറിച്ചും ഓർമിപ്പിക്കലാണ്.

പെണെങ്കിൽ അവൾ രുചികരമയ ഇറച്ചിയാണ്, പുരുഷൻ ചേർന്നാൽ കാമമാണ്. ഇത് മുൻവിധിയല്ലെന്നും, അതിനൊരു വെക്തമായ ഭരണകൂട കുതന്ത്രമാണെന്നുമുള്ളത് നിശ്വമായി ചിന്താ ശേഷിയുള്ളവരുടെ വാക്കുകളിലൂടെയാണ് നടപ്പാക്കപെടുന്നത്. ഭിന്നിച്ചു ലക്ഷ്യം നേടുക എന്നത് പഴയതാണെങ്കിലും, ഇപ്പോഴും പുതുമോയോടേയും എളുപ്പത്തിലും നടപ്പാക്കപെടുന്നതാണ്.

വീട് എന്നത് ഒരു ചിട്ടായാണെന്നും, ഉമ്മറ പടിക്ക് പുറത്ത് എന്തുമാവാമെന്നതും പകൽ മാന്യതയുടെ കൊഞ്ചലാണ്. എന്തായാലും നിങ്ങളുടെ ഉമ്മറപടിയിൽ ഞങ്ങളില്ലെന്നും, ഞങ്ങളുടെ ഉമ്മരപാടിയിൽ ഞങ്ങൾക്ക് എന്തുമാവാം എന്നുമാണ് തുലാവർഷ പെരുമഴയിൽ വള്ളമടിച്ചുകൊണ്ട് വളുടെ ഉമ്മറപടിയിരുന്നുകൊണ്ട് പാറഞ്ഞ ലളിതമായ മാറുപടി!!!

ഞായറാഴ്‌ച, ജൂലൈ 24, 2011

നമുക്ക് നമ്മെകുറിച്ചു

നമുക്ക് നമ്മെകുറിച്ചു വെക്തയുണ്ടെങ്കിൽ, പ്രവർത്തനം എന്തിനാ എന്നു ഉറപ്പുണ്ടെങ്കിൽ എവിടെക്കും കയറിചെല്ലാം. ചെന്നു, അവിടുത്തെ സാഹചര്യത്തിനനുസരിച്ചു നമുടെ പ്രവർത്തനം മുന്നോട്ട് വെക്കാം. അതിനു ഒരു പ്രായോഗിക നയവും വേണം.



അതിലെ പോരായ്മകൊണ്ട് ചിലപ്പോൾ കാട്ടില്ലേക്ക് പറഞ്ഞയച്ച നാട്ട് കുരങ്ങൻ കാട്ടുകുരങ്ങനാവാം. അങ്ങനെ ചില കുരങ്ങന്മാർ ഇപ്പോൾ പാർട്ടിയിൽ കൂടികൊണ്ടിരിക്കുന്നു. ഇതു വിശ്വാസത്തിന്റെ കാര്യം മാത്രമല്ല, നിലവിലെ സാമൂഹ്യ ചുറ്റുപാടിൽ കുഴഞ്ഞുപോവുന്ന പ്രവർത്തകരുടെയും കാര്യമാണ്. ആ വാർത്തകളാണ് നിദ്യം നമ്മേ അലോസരപെടുത്തികൊണ്ടിരിക്കുന്നതു.


അതിനെ ശരിയാക്കാൻ സംഘടപരമായ പ്രസ്പര തിരുത്തലുകൾ വെണം. അവിടെയും, എന്തും ഏതും തിരുത്തപെടുക ചെയ്യുമ്പോൾ, ഒരു പോരാളിയുടെ ജാഗ്രത വെണം.... അങ്ങനെവരുമ്പോൾ ആ സഖാവിനു നിരാശപെടാൻ സമയമുണ്ടാവില്ല. കാരണം അവൻ എപ്പോഴും പ്രവ്രത്തന ക്ഷമമായിരിക്കും!!!

വ്യാഴാഴ്‌ച, ജൂൺ 23, 2011

വീണ്ടും തസ്നിബാനു

സമൂഹം കല്പിച്ചരുളിയ പര്‍ദ്ദ പിച്ചി ചീന്തിയവള്‍, ശീലക്കേടിന്റെ ആശാത്തി, പണ്ടേ കൊമ്പത്തെ മത തീവ്രവാദ കോപ്പകളുടെ ചീറിക്കു തോണ്ടിയവള്‍.

അന്നേ ഓങ്ങിവെച്ചതായിരുന്നു തസ്നിക്കു ഒന്നു...

ചക്കക്കു മംഗളത്തിനു അത് ഒത്തത്തു...



കൂരാ‍കൂരിരുട്ട്, എങ്ങും നിശബ്ദത....
“അപരിചിതരായ സ്‌ത്രീയും പുരുഷനും ദുരൂഹസാഹചര്യത്തില്‍ വിജനമായ സ്‌ഥലത്തു 'സഭ്യമല്ലാത്ത' പെരുമാറ്റത്തില്‍ ഏര്‍പ്പെടെന്നു....’’

ഈ സാഹിത്യം ഉണ്ടാക്കാന്‍ പാഴൂര്‍ പടിവരെയൊന്നും പോവണ്ട....ഉമ്മന്റെ “പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും’’ സഹായമൊന്നുമില്ലാതേ തന്നെ  ഇവരാലൊക്കെ ഊട്ടി വളര്‍ത്തിയെടുത്ത ജാതി മത ആഡ്വിത്വ ബോധം വാഴുന്ന കേരളത്തിന്റെ പ്രബുദ്ധതയില്‍ ഏത് വായനോക്കിക്കും ഉണ്ടാക്കാവുന്നതെയുള്ളു.  അഞ്ചുകൊല്ലമുമ്പു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കു പ്രായമുണ്ടാക്കികൊടുത്ത മുഖ്യമന്ത്രിയും പോലീസുമാണ് ഇപ്പോഴും വാഴുന്നത്...




അവള്‍ക്ക് ഒന്നു നിലവിളിക്കമായിരുന്നില്ലേ എന്നാണ് കോടതി പോലും സൂര്യനെല്ലി കേസില്‍ ചോദിച്ചത്...

ഈ ചോദ്യവും ചോദിച്ചാണ് അണ്ണാക്ക് കുത്തിപൊളിച്ചവനെ നമ്മുടെ കോടതി വെറുതേ വിട്ടതു. അതു കേട്ട പാതി, കേരളത്തിലെ പ്രബുദ്ധ വോട്ടര്‍മാര്‍ ആ കോണ്‍ഗ്രസുകാരനെ എം പിയാക്കി കേന്ദ്രത്തിലേക്ക് പൊക്കി വിട്ടു.... ഇവിടെ സദാചാരം, പണവും മതരാഷ്ട്രിയ പന്നന്മാരും നിശ്ചയിക്കും. സ്ത്രി ശിശുക്ഷേമ വകുപ്പു കൈയാളുന്നത് മതത്തിന്റെ സദാചാര നേര്‍ പതിപ്പു യാതൊരു ഉളുപ്പുമില്ലാത്ത ഈ അപോസ്തലന്മാരുടെ ചിലവിലാണല്ലോ. ഇവര്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രവരെ മണത്തു ചെല്ലും, കാരണം ഇവര്‍ക്കു കൊന്ന പാപം തിന്നു തീര്‍ക്കണമല്ലോ.....?

കൊള്ളക്കാരെയും, തോണ്ടല്‍ വിതക്തന്മാരെയും, ബലാസംഘ പുലിയേയുമൊക്കെ അധികാരത്തില്‍ ഏറ്റിയ പാപം ഇങ്ങനെയൊക്കെ തല്ല്ലിയും, പറഞ്ഞും, ഗണിച്ചും തീര്‍ക്കും!!!

ബുധനാഴ്‌ച, ജൂൺ 22, 2011

തസ്നിബാനു

ബ ബ ബ പറയുന്ന ഒരു സമൂഹത്തില്‍ ആധിപത്യം ചെലുത്തുന്നവര്‍ ഏറേ ഭയപെടുന്നതാണ് ‘നീ ആര് ' എന്ന ചോദ്യം. തസ്നി തന്നെ ചോദ്യം ചെയ്ത ഫേക്കിനോട് ചോദിച്ചതാണ്. പകല്‍ മാന്യതയുടെ മൂടുപടം അഴിച്ചെടുക്കുന്ന ചോദ്യമാണിതു.  പ്രതേകിച്ചു അത് പെണ്ണിന്റെ ഭാഗത്തു നിന്നാവുമ്പോള്‍; ശീലപെട്ട സമുഹത്തില്‍ പരിതികടക്കുന്ന ആ ചോദ്യത്തെയും അവളെയും വിളിക്കാനുള്ള പേരാണ് പൊലാടി മോളേ എന്നത് ; മറകുടയില്‍ നിന്നു പുറത്തിറങ്ങിയ ധീര വനിതകളെല്ലാം ഈ വിളികേട്ടവരാണ്!


സദാചാരവാദികള്‍ തസ്നിയോട് പറഞ്ഞത്  “ഇത് ബാഗ്ലൂ‍രല്ല കേരളമാണ്’’ എന്നാണ്. അതെ, ഈ കേരളത്തിലാണ് 40-ലധികം ആളുകളില്‍ ഏറ്റവും മിടുക്കനായ പൂശല്‍ വിതക്തനെ തെരെഞ്ഞെടുത്തു എം പിയായി അഭിമാനപുരസ്കരം കേന്ദ്രത്തിലേക്ക് പറഞ്ഞയച്ചത്, ഒരു ബലാസംഘ വീരനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചു മന്ത്രി പുങ്കുവനാക്കി അധികാരത്തില്‍ ഏറ്റിയതു. മുന്‍ മന്ത്രിയെ വീണ്ടും ഭൂരിപക്ഷതോട് മന്ത്രിയാക്കിയ യോഗ്യതയും ഏറോപ്ലൈനില്‍ അടുത്തിരുന്നുവള്‍ക്ക് എര്‍ത്തുകൊടുത്തു എന്നതുകൊണ്ടാണ്!

തട്ടുകടക്കാരുടെ അടുത്തു അടിഞ്ഞുകൂടുന്നവരും ഓട്ടോ ഡ്രൈവര്‍മാരും നിയന്ത്രിക്കുന്നവര്‍ ഇവിടുത്തെ വലതു രാഷ്ട്രിയ, മാധ്യമ, ജുഡിഷറിയും കൂടിയാണ്. അവരാണ് കേരളത്തിലെ അടിസ്ഥാനവര്‍ഗത്തെ പഠിപ്പിക്കുന്നത് ; ലക്ഷൊറി കാറില്‍ പണമുള്ളവന്‍ വ്യഭിചരിച്ചാല്‍ അത് മാന്യതയാണ് എന്നും, ഇല്ലാത്തവര്‍ മാന്യമായി തല ഉയര്‍ത്തിപിടിച്ചു ബൈക്കില്‍ പോയാല്‍ അതു പൂശാന്‍ പോവുകയാണ് എന്നും.

ഇതു കെരളത്തിന്റെ പ്രബുദ്ധതയാണ്. കാരണം ഇവിടം ഭരിക്കുന്നത് ഉമ്മനും കുഞ്ഞാപ്പയുമൊക്കെയാണ്. ഈ പ്രബുദ്ധത ചീഞ്ഞളിഞ്ഞു പൊട്ടിയൊലിച്ചു തെരുവിലേക്ക് ഇറക്കപെടും.അന്നു ഒരു പോലീസിന്റെയും കോടതിയുടെയും സെക്കൂറിറ്റി വേണ്ട് നമ്മുടെ സ്ത്രി ജനത്തിനു ഈ തട്ടുകടക്കാരും ഓട്ടോക്കാരും തന്നെ കാവല്‍ക്കരാവും. കാരണം ജീവിക്കണോ അഴുകണോ എന്ന ചോദ്യം മുന്നില്‍ എത്തിപെടാന്‍ നമുക്കിനി അധിക ദൂരമില്ല. അനിവാര്യമായ തിരിച്ചറിവുകള്‍ പോരാട്ടമാവുന്നതു ജീവിതം തെരുവിലേക്ക് ഇറക്കപെടുമ്പോഴാണ്.

തിങ്കളാഴ്‌ച, ജൂൺ 20, 2011

‘‘ഞാന്‍’’

ഞാനൊരു ഒന്നൊന്നര ഞാനാണ്.
ഞാന്‍ ഞാനായാല്‍, പിന്നെ നീയും
ഉണ്ടെന്നാനര്‍ത്ഥം!



ഞാന്‍ ഒറ്റക്ക് പറയുന്നു എന്നതുകൊണ്ട്
നീയും പറയുന്നതും അങ്ങനെയാവും
എന്നു വരും!

ഞാന്‍ ഒറ്റക്ക് നേരിടും,

എന്നു വന്നാല്‍ നീയും ഒറ്റക്ക് നേരിടണം
എന്നാണ്!

അങ്ങനെ നാം മുഖാമുഖം നിന്നാല്‍

നമുക്ക് ചുറ്റുമുള്ളതൊക്കെ താനെ
ഇല്ലാതായികോളുമെന്നും,
കൂട്ടു ഉത്തരവാദിത്വമെന്ന
ചളുക്ക് ജനാധിപത്യം മാറ്റി
“ഞാന്‍’’ എന്ന ഫാസിസത്തിന്റെ
കൊടിയുറപ്പിക്കാമെന്നുമാണ്!

ഇതു വര്‍ത്തമാന കണ്ടെത്തലാണ്.




പുത്തന്‍ കൂറ്റങ്ങളിലോടേ
കൂട്ടത്തെ പൊളിപ്പിക്കാമെന്ന
മന്മോഹനനു അമേരിക്ക
ഓതി കൊടുത്തതാവാം!

കള്ള നാണയങ്ങളുടെ

ഊറ്റം പറച്ചിലില്‍
ഇല്ലാതായത്, തല ചായിക്കാന്‍
കിട്ടുമെന്നു കരുതിയ
കൂരയായിരുന്നു!

തൂവിപോയത് ഞങ്ങളുടെ

കഞ്ഞികലമായിരുന്നു,
മാനം പോവുന്നത്
ഞങ്ങളുടെ പെണ്‍പിറപ്പുകളുടെതാവുന്നു
!!!

ബുധനാഴ്‌ച, ജൂൺ 01, 2011

പിമ്പുകളേ ഇഷ്ടമാണ്.

എനിക്ക് പിമ്പുകളേ ഇഷ്ടമാണ്.
കാരണം അവര്‍ നന്നായി പറയും.

ഉഷ്ണപുണിനെ പൂവും ചൂടിച്ചു
പൊട്ടും ചാര്‍ത്തി കുല സ്ത്രിയാക്കും!

അവര്‍ അവരുടെ തൊഴിലില്‍ വിദഗ്ദരാണ്.
അതുകൊണ്ടാണ് അവര്‍
പലപ്പോഴും മാക്സിന്റെ അച്ഛനാണെന്ന ഭാവത്തില്‍
വിപ്ലവം ചിലക്കുന്നത്!

അതിലുടെ ചിലപ്പോള്‍ അമ്മയെ സ്റ്റാന്റില്‍ ഇറക്കും.
കാരണം സഖാവെന്ന വിളിയുടെ ഔന്നത്യത്തെപൊലും
സ്വന്തം പിതൃശൂന്യതക്ക് ന്യായമാക്കുന്നവരാണ്.

ചെഗുവേരയെ സ്വയം ചാര്‍ത്തി നടക്കുന്ന
ഇവര്‍ അവരുടെ അടിവസ്ത്രപോലും കമ്മ്യൂണിസം
മണക്കുമെന്നു ഹുങ്ക് പറയും!

ഇവരേ വെറുതേ വിടാം,
ലെനിന്‍ “എക്സ് കമ്യൂണിസ്റ്റ് ദ വേസ്റ്റ് കമ്യൂണിസ്റ്റ്“
എന്നു പറഞ്ഞതു ഇവരെ കുറിച്ചാണ്!

ഒറ്റുകാരുടെ വായതാരിയില്‍, തണുത്തുറഞ്ഞുപോവുന്നതും,
ബെന്‍സ് കാറില്‍ അരഞ്ഞുപോവുമെന്നൊക്കെ
കൊഞ്ഞനം കുത്തുന്നതു പാവം മീന്‍ വില്‍പ്പനക്കാരന്‍
തൊഴിലാളിയേ പേടിപ്പിക്കാമെന്ന മൂഡത്വത്തിലാണ്!

കമ്യൂണിസമെന്നത് ഒരു കോപ്പന്റെയും സൌജന്യമല്ലെന്നു
അറിയുന്നവരാണ് “സര്‍വ്വ രാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍"
എന്ന അനിവാര്യമായ മുദ്രാവാക്യം നെഞ്ചേറ്റിയത്!

അതുകൊണ്ടുതന്നെയാണ് രാജാക്കന്മാരുടെ കോട്ടതളങ്ങളും,
സാമ്രാജ്യത്വ ഇരിപ്പിടങ്ങളും.....
‘’നിങ്ങള്‍ക്ക് നഷ്ടപെടുവാന്‍ ഒന്നുമില്ല
കൈ വിലങ്ങുകളല്ലാതേ” എന്നതില്‍ വിറകൊള്ളുന്നത് ....!!!

ഞായറാഴ്‌ച, മേയ് 22, 2011

അണുനിലയം = അണുബോമ്പ്

അണുനിലയം = അണുബോമ്പ്
എന്നാല്‍ , ഈ വസ്തുത മറച്ചുവെച്ച് , ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ നുണ പറയുന്നു
MathrubhoomiIScLies.JPG
--

ഞായറാഴ്‌ച, മേയ് 15, 2011

രണ്ട് അടി പിന്നോട്ട്, ഒരടി മുന്നോട്ട്.

അതേ, കുറുക്കുവഴികളിലൂടെ എളുപ്പം എത്തിചേരാവുന്ന വഴികളില്‍ നാം പോയി. ഏറ്റവും വലിയ ഒറ്റക്ഷി എന്നതുപോലും ഒരു കുമിളയുടെ ബലം മാത്രമാണ്. ആ കുമിള ഇല്ലായിരുന്നെങ്കില്‍ ഇതിലും ദയനിയമാവുമായിരുന്നു നമ്മുടേ കാര്യം. നമുക്ക് പിഴച്ചത് അഞ്ചുകൊല്ലം മുമ്പായിരുന്നു. വലതു പക്ഷം മുന്നോട്ട് വെച്ച അജണ്ട നടപ്പിലാക്കി. പാര്‍ട്ടി നയം മാറ്റിവെച്ചുകൊണ്ട്. പിഴച്ചതു അവിടെതന്നെയാണ്. ആ പിഴവില്‍ ജനത്തിനുമുന്നില്‍ നിന്നു മാറ്റിവെക്കപെട്ടത് പാര്‍ട്ടിയെ ആയിരുന്നു.

സാമ്രാജ്യത്വം അതിന്റെ ചുവടുകള്‍ക്ക് കൃത്യതയുണ്ടായിരുന്നു. രാസായുധത്തേക്കാളും, അണുബോംബിനേക്കാളും ആശയചട്ടകൂടിനെ നശിപ്പിക്കാന്‍ വെക്തിയെകൊണ്ട് കഴിയുമെന്നു അമേരിക്ക കണ്ടത്തിയതു സോവിയറ്റ് യൂ​‍നിയനിലൂടെയായിരുന്നു. സംഘടനെയെ തോല്‍പ്പിക്കാന്‍ ഏറേ എളുപ്പം ഒറ്റുകാരെ കണ്ടെത്തുക എന്നായിരുന്നു. അങ്ങനെയായിരുന്നു നെടുക്കെ ഉയര്‍ന്നു നിന്നിരുന്ന സോവിയറ്റ് യൂനിയനെ നിലം പരിശാക്കിയത്. ഗോര്‍ബചേവ് എന്ന ഒരു ഗ്ലമാര്‍ താരത്തിലൂടേ പാര്‍ട്ടിയേ ഹൈജാക്ക് ചെയ്ത് “ആശ്രയാത്മക ബിംബ’’മായി വളര്‍ത്തിയത് സാമ്രാജ്യത്വത്തിന്റെ വിജയവും, സംഘടനാ ചട്ടകൂടിന്റെ പരാജയവുമായിരുന്നു.

പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ പുതിയൊരു പ്രശ്നം വളര്‍ന്നു വരുമെന്നു മുന്നെ ലെനിന്‍ പറഞ്ഞിരുന്നു. ബ്യൂറോക്രാറ്റുകള്‍ വളരുന്നത് ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ കോട്ടകളില്‍ വിള്ളലുകള്‍ വരുമ്പോഴാണ്. അകത്തെ പുഴുകുത്തുകളേ ഞെരട്ടികളയണ്ടത് കേന്ദ്രികൃത ജനാധിപത്യലൂടയാണ്. രണ്ടിന്റെയും ദുര്‍ബലതയിലാണ് സാമ്രാജ്യത്വ അജണ്ട കടന്നുവരുന്നതു. ആഗോള വല്‍ക്കരണ ഇന്ത്യയില്‍ കണ്ണിലേ മുഴുത്ത കരടു തന്നെയായിരുന്നു സി പി ഐ (എം) നേതൃത്വം നല്‍കുന്ന ഇടതു പക്ഷം. സാമ്രാജ്യത്വത്തിന്റെ കൈയാളുകളായ മത വര്‍ഗിയ, തീവ്രവാദ, ഇടതു തീവ്രവാദ കൂട്ടളികളിലൂടെ നടപ്പാക്കിയതിന്റെ വിജയമാണ്, ബംഗാളിലും കേരളത്തിലും നടന്നതു. വലതു സക്യത്തിന്റെ മുഖം തന്നെയാണ്. അതുകൊണ്ട് പരാജയപെട്ടു എന്നു പറയുന്നതു, അതിനെ വെവ്വെറേ വേര്‍തിരിച്ചു കാണുന്നത്  ഇപ്പോഴും ശത്രുവിന്റെ ശേഷിയേ ശരിയായി കാണാന്‍ കൂട്ടാക്കുന്നില്ല എന്നു തന്നെയാണ്. ജാതി മത ഇടതു തീവ്രവാദ കോണ്‍ഗ്രസ് മാധ്യമങ്ങളുടെ കൂട്ടായ ആക്ക്രമങ്ങളുടെ വിവിത തലങ്ങളേ തകര്‍ത്തെറിയാന്‍ ജനകിയ സമരപോരാട്ടങ്ങളിലൂടെ മാത്രമെ കഴിയു....

എങ്കിലും ഇവിടെ ഗോര്‍ബചേവിനേപോലേ ഒരു ഒറ്റുകാരനേ കണ്ടെത്താന്‍ ഇതുവരേ കഴിഞ്ഞിട്ടില്ലെന്നതാണ് ഈ പാര്‍ട്ടിയുടെ കരുത്തു. സുഖാലസ്യത്തില്‍ പറഞ്ഞു പഠിക്കണ്ട ആവശ്യകതയല്ല ഇടത് ബോധം. ജീവിതത്തിന്റെ എല്ലാ വഴികളും അടഞ്ഞു മുട്ടുമ്പോള്‍ ഇടിച്ചു മുന്നേറാന്‍ ഉള്ളതാണു.  ബഹുജന സംഘടകളുടെ ഊര്‍ജ്ജസൊലമായ എണയിട്ട പ്രവര്‍ത്തനം മുന്നോട്ട് വെക്കന്നതിലൂടെ അതിനുള്ള കരുത്തു കൂട്ടാം


ചൊവ്വാഴ്ച, ഏപ്രിൽ 26, 2011

ആശ്രയാത്മക ബിംബം

വെക്തിപരമായ വിജയം വിപ്ലവത്തിന്റെ ശക്തിയാണ് എന്നതു പ്രതിവിപ്ലവകാരികളുടെ ഒരു വായ് താരിയാണ്. അതിലൂടെയാണ് ബിംബവല്‍ക്കരണം സാധ്യമാക്കുന്നത്. അവര്‍ പിന്‍പറ്റുന്നതു ജനം കഴുതകളാണെന്നും, ഞാന്‍ വലിയവനാണെന്നും ഉള്ള വലതുപക്ഷ ആധിപത്യ അജണ്ടയാണ്.

അതില്‍ നാം പ്രതീക്ഷ അര്‍പ്പിക്കേണ്ടി വന്നത് നമ്മെക്കാള്‍ മിടുക്കരാണ് എതിര്‍ പക്ഷം എന്നു അറിയാതേ കുഴഞ്ഞുപോയതുകൊണ്ടാണ്!

"ഇന്നെ വരെയുള്ള തത്വ ചിന്തകര്‍ ലോകത്തെ വ്യാഖ്യാനിക്ക മാത്രെ ചെയ്തിട്ടുള്ളു, നമുക്കാവശ്യം അതിനെ മാറ്റുകയാണ്"

ആ ചിന്തയുടെ പ്രായോഗികത വെക്തികേന്ദ്രികൃത സംശുദ്ധിയിലും, 'അഞ്ചാളുകളെ' മാറ്റിയെടുക്കുന്ന ബിബംവല്‍ക്കരണത്തിലുമല്ല സാധ്യമാവുന്നത്. മറിച്ചു ആവശ്യം ആവശ്യമായ പോരാട്ടങ്ങളില്‍ പരുവപെടുന്നതിലൂടെയാണ്. 


ജനത്തോടൊപ്പം നില്‍ക്കുക എന്നത് ആധിപത്യം ചെലുത്തുന്ന ചിന്തയോടൊപ്പം നില്‍ക്കുകയാണ് എന്നു തന്നെയാണ്. പാര്‍ട്ടി ജനത്തോടൊപ്പമല്ല, ജനം പാര്‍ട്ടിയോടോപ്പമാണ് നില്‍ക്കണ്ടത് നിര്‍ത്തണ്ടത് എന്നണ് മറ്റു പാര്‍ട്ടികളില്‍ നിന്നെല്ലാം വിത്യസ്തമായ ഒരു വിപ്ലവ പാര്‍ട്ടിയുടെ കടമ. 

പണ്ട് ജനത്തെ വിപ്ലവത്തിന്റെ വഴിയിലേക്ക് നയിച്ച, ഇന്നു പാവങ്ങളുടെ നേതാവു അല്ലെങ്കില്‍ പടതലവന്‍ എന്നു അറിയപെടുന്ന ഒരു നേതാവു ഉണ്ടായിരുന്നു. അന്നു ഈ വലതു ജിഹ്വകള്‍ അദ്ദേഹം രോഗശയയില്‍ കിടക്കുമ്പോള്‍ പോലും പറഞ്ഞിരുന്നതു "കാലന്‍ വന്നു വിളിച്ചിട്ടും പോവാത്തെന്തു കോവാലാ" എന്നായിരുന്നു. അത് ഒരു അംഗികാരമായാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ സ്വീഹരിച്ചത്. അതിനെ പിന്‍പറ്റിയാണ് ഇ എം എസ് പറഞ്ഞ "മനോരമ ഞാന്‍ ശരിയെന്നു പറഞ്ഞാല്‍ എനിക്ക് തെറ്റുപറ്റി എന്നു അറിയുന്നു" എന്ന പ്രശസ്ത് ആ വാക്യം നാം നെഞ്ചേറ്റിയത്...

പാര്‍ട്ടി ജനറല്‍ സെക്കട്ട്രി പ്രകാശ് കാരട്ട് പറയുന്നതിനേക്കാള്‍ വിശ്വാസ്യത പ്രശാന്ത് രഗുവംശം പറയുന്നതാണെന്നു ജനത്തെകൊണ്ട് പറയിപ്പിക്കുന്നത്, പറയിപ്പിക്കുന്നവരുടെ  അജണ്ടയാണ്. നടപ്പാക്കാന്‍ വിളിച്ചുപറയുന്നത് ചെകുവരയുടെ സ്റ്റിക്കറൊട്ടിച്ച വിപ്ലവ മാരിജ വേഷക്കാരാണ്...
ബിംബാരാധന അത് വി എസിനെയാണെന്നും, വി എസ് ഒരു പാര്‍ട്ടികാരനല്ലെന്നും ജനത്തിന്റെ ആശ്രയാത്മക ബിംബമാണെന്നും എന്നു ഉറപ്പിക്കുന്നതില്‍ രണ്ടു ലക്ഷ്യമാണ് വലതു പക്ഷം മുന്നോട്ടു വെക്കുന്നത്. വി എസിനെയും പാര്‍ട്ടിയെയും ഒരു പോലെ തകര്‍ക്കുക എന്നാണ്. വി എസിന്റെ ഓപ്പോസിറ്റ് പിണറായിയാണെന്നും, പിണറായി പാര്‍ട്ടിയാണെന്നും, പാര്‍ട്ടിയില്‍ നിന്നും വേറിട്ടതാണ് വിഎസ് എന്നും വിഎസിന്റെതാണ് ഗവര്‍മെന്റെന്നും, പാര്‍ട്ടിയും ഗവര്‍മെന്റും രണ്ടു ധ്രുവത്തിലാണെന്നും വരുത്താന്‍ കഴിയുമെന്നത് വലതുപക്ഷത്തിന്റെ ഒരു ചപ്പടാച്ചി തന്ത്രമാത്രമാണ്.


അദ്ദേഹത്തെ നക്കി കൊല്ലാന്‍ ശ്രമിക്കുന്ന ഒറ്റുകാര്‍ പലരും പാര്‍ട്ടിയില്‍ വന്നു പാര്‍ട്ടിക്കു പുറത്തുപോയെങ്കില്‍, വിഎസും ഇപ്പോഴും പാര്‍ട്ടിയിലാണ്. ഇതുവരെ സി പി ഐ എമിന്റെ നേതൃത്വങ്ങള്‍ ഒന്നും നേരിടാത്ത വേഗതയാര്‍ണ് കൂട്ട ആക്രമണമാണത്തിന്റെ രൂക്ഷതയാണ് വി എസും പിണറായും നേരിടുന്നത്. എന്നിട്ടും അവര്‍ പാര്‍ട്ടിയില്‍ നേതൃത്വം വഹിക്കുന്നുണ്ടെങ്കില്‍ അത് പോരാട്ടങ്ങളാല്‍ പരുവപെട്ട വെക്തിത്വ ഗുണം തന്നെയാണ്...!

ആശ്രിത ബോധത്തിന്റെ എളുപ്പവഴികളിലാണ് ബിബംങ്ങളുടെ ആവശ്യം വരുന്നത്! തീര്‍ച്ചയായിട്ടും അഹം നഷ്ടപെടാത്ത ബിംബങ്ങള്‍ ഒറ്റുകാരുടെ ദൌത്യമാണ് നിര്‍വഹിക്കുക. അതുകൊണ്ടാണ് ദുരിതം അനുഭവിക്കുന്നവര്‍ക്കു സ്വര്‍ഗരാജ്യം വാക്താനം ചെയ്യപെട്ടത്.
അതുകൊണ്ടുതന്നെയാണ് ഒരു കമ്യൂണിസ്റ്റ് ഒരിക്കലും ബിംബമാവന്‍ നിന്നു കൊടുക്കാത്തത്.

വെള്ളിയാഴ്‌ച, ഏപ്രിൽ 08, 2011

നിങ്ങള്‍ ആരുടെ കൂടേ...?






പൊതുമുതല്‍ കൊള്ളയടിക്കുക എന്നതിനര്‍ഥം സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടാനുള്ള സാധ്യതകള്‍ തട്ടിപ്പറിക്കുകയോ തകര്‍ക്കുകയോ ചെയ്യുക എന്നാണ്. 

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 42.75 കോടി രൂപ പണമായും സ്വര്‍ണമായും പിടിച്ചെടുത്തിട്ടുണ്ട് എന്ന് തെരഞ്ഞെടുപ്പു കമീഷന്‍ പറയുന്നു.

യുഡിഎഫിനുവേണ്ടി തെരഞ്ഞെടുപ്പു രംഗത്തേക്ക് പണത്തിന്റെ ഒഴുക്ക് തുടങ്ങി എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. 

ഹെലികോപ്റ്ററില്‍ പറന്ന് കെപിസിസി നേതാക്കള്‍ വോട്ടുപിടിക്കുന്നതും വോട്ട് കൂട്ടത്തോടെ

വിലയ്ക്കുവാങ്ങാനുള്ള ശ്രമങ്ങള്‍ നടത്തുന്നതും വന്‍ ആയുധശേഖരങ്ങളുണ്ടാക്കുന്നതും ഇങ്ങനെ വരുന്ന പണംകൊണ്ടാണ്. കേന്ദ്രത്തില്‍ അഴിമതി നടത്തിയ പണത്തിന്റെ ഒരംശം ജനവിധി വിലയ്ക്കുവാങ്ങാനാണ് ഉപയോഗിക്കുന്നത്. ജനാധിപത്യത്തെത്തന്നെ അട്ടിമറിക്കുന്ന നീക്കമാണത്. അഴിമതി തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമാകുന്നത് അത് ജനാധിപത്യത്തെ തകര്‍ക്കുന്നു എന്നതുകൊണ്ടുകൂടിയാണ്. വോട്ട് വിലയ്ക്കെടുക്കപ്പെടുമ്പോള്‍ അഴിമതിക്കാരാണ് ജയിക്കുന്നത്- യഥാര്‍ഥ ജനഹിതമാണ് പണംകൊണ്ട് തകര്‍ക്കപ്പെടുന്നത്. 

പാക്കേജുകളുണ്ടാക്കി മാധ്യമങ്ങള്‍ വാര്‍ത്താസ്ഥലം വില്‍പ്പന നടത്തുന്ന രീതിയും ശക്തമായി നിലവിലുണ്ട് എന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് തെളിഞ്ഞതാണ്.

കേരളത്തില്‍ യുഡിഎഫിനുവേണ്ടി സൃഷ്ടിക്കപ്പെടുന്ന മാധ്യമ കോലാഹലം ആ വഴിയിലുള്ള സംശയം ജനിപ്പിക്കുന്നു. പ്രചാരണത്തിലെ പണക്കൊഴുപ്പ്, വോട്ടര്‍മാരെ പണംകൊടുത്ത് സ്വാധീനിക്കല്‍ എന്നിവ കേരളത്തിലും യുഡിഎഫിന്റെ തെരഞ്ഞെടുപ്പായുധങ്ങളാണ്. അങ്ങനെ ചെയ്യാന്‍ അവര്‍ക്ക് ശേഷി നല്‍കുന്നതാകട്ടെ, യുപിഎ സര്‍ക്കാര്‍ നേതൃത്വം നല്‍കി നടത്തിയ പടുകൂറ്റന്‍ അഴിമതികളാണ്. അഴിമതിയിലൂടെ പണമുണ്ടാക്കുകയും അത് മുടക്കി ജനഹിതം അനുകൂലമാക്കി വീണ്ടും കൊള്ളയടിക്കാനായി അധികാരം കരസ്ഥമാക്കുകയുമെന്ന രീതി ചെറുത്തുതോല്‍പ്പിക്കപ്പെട്ടേ തീരൂ. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ സൃഷ്ടിക്കാനും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും കരുത്തുള്ള ഭരണമാണ് കേരളത്തിനുണ്ടാകേണ്ടത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ ഏറ്റവും വലിയ ദുരിതമായി വിലക്കയറ്റം ഉയര്‍ന്നുനില്‍ക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വലിയൊരളവ് ആശ്വാസം പകരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊതുവിപണനരംഗത്തെ ഇടപെടലാണ്. എന്നാല്‍, പൊതുവായ വിലക്കയറ്റത്തിന്റെ കെടുതികള്‍ കേരളീയര്‍ക്കുമേലും വന്‍തോതില്‍ പതിക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായി യുഡിഎഫിനെതിരെ അലയടിക്കുന്ന ജനവികാരത്തെ അഴിമതിപ്പണംകൊണ്ടും അനാവശ്യ വിവാദങ്ങള്‍ തൊടുത്തുവിട്ടും അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ജാഗ്രതയോടെ ചെറുക്കേണ്ടതുണ്ട്.    




തിങ്കളാഴ്‌ച, ഏപ്രിൽ 04, 2011

എന്തുകൊണ്ട് ഇടതുപക്ഷം?

നാട് അറിയുന്നവര്‍ ആ നാടിന്റെ ഭാഷയിലാവണം സംസാരിക്കണ്ടത്. നാട്ടുകാര്‍ക്ക് മനസ്സിലാവുന്നരീതിയില്‍ വി എസ് ഒരുത്തിയെ കുറിച്ചു ഒരുത്തി എന്നു തന്നെയാണ് പറഞ്ഞത്. അങ്ങനെ പറഞ്ഞതിലൂടെ പര്‍വതീകരിച്ചു കൊണ്ടുവരാന്‍ വലതുപക്ഷം നിനച്ചിരുന്നതിനു ഒരു ഫുള്‍ സ്റ്റോപ്പ് നല്‍കുകയാണ് ചെയ്തത്...!


പ്രശ്നം ജനമാണെന്നും, ജനത്തിനു ആവശ്യം, വെയിലേറ്റു തളരുമ്പോള്‍ തണലത്തിരിക്കാനും, മഞ്ഞും മഴയ്ത്തും ചുരുണ്ടുകൂടി കിടക്കാനും, വിശക്കുമ്പോള്‍ ഇറ്റു കഞ്ഞിയുടെ വെള്ളം ചൂടോടെ മോന്താനും, ഭാരം ഏന്തി ജീവിത അവസാനം മൂലക്കാവുമ്പോള്‍ സ്വന്തം പ്രാഥമികാവശ്യത്തിനു കോന്തലയില്‍ ചുരുട്ടി വെക്കാന്‍ ഇച്ചിരി പുത്തനും, കൊക്കികുരച്ചു തളര്‍ന്നു കിടപ്പിലായാല്‍ സുരക്ഷിതമായി കിടക്കാന്‍ ധര്‍മാസ്പത്രിയും മരുന്നും, മനുഷ്യത്വം ഇല്ലാത്ത ചില വൈദ്യന്മാരെ പാട്ടിലാക്കാന്‍ ചില്ലാനവും, കൊമ്പത്തെ രോഗത്തിനു ഒരു താങ്ങും, വിട്ടിലുള്ള മക്കള്‍ക്ക് സുരക്ഷിതമായ ചുറ്റുപാടും,  രാഷ്ട്രിയ പണകൊഴുപ്പില്‍ ഇറച്ചിനൊട്ടിനുണയാന്‍ വരുന്ന തലയില്‍ കറുപ്പു പുരട്ടിയ ചെകുത്താന്‍ സുന്ദര കിഴവന്മാരുടെ കൈയെത്താത്ത ജീവിത സുരക്ഷയും, അതിനു ആവശ്യമായ വിദ്യാഭ്യാസവും, പിന്നെ മാന്യത ഉറപ്പുള്ള തൊഴിലും ഓരോ കേരളിയന്റെയും നീക്കിവെക്കാന്‍ കഴിയാത്ത ആവശ്യമാണ്.....!

ഈ ആവശ്യം തന്റെതാണെന്നും, തനിക്കു വേണ്ടതാണെന്നും,  തന്റെ കര്‍മത്തിലൂടെ തെളിഞ്ഞു കാത്തുരക്ഷിച്ചു നിലര്‍ത്തി വെക്കണ്ട് ബോധമാണ് എന്ന തിരിച്ചറിവാണ്. ഈ രാഷ്ട്രിയത്തെ അട്ടിമറിക്കാന്‍ ഭരണകൂട കുതന്ത്രം ആഗോള വല്‍ക്കരണ നനുനനുപ്പില്‍ ഇക്കിളികൂട്ടിയിരുന്ന നാവുകളാല്‍ തുപ്പുന്ന നുണ കുമിളകളുടെ വര്‍ണരാഞ്ചിയില്‍ കണ്ണ്‍ മഞ്ഞലിപ്പിക്കുന്നത്, വലതുരാഷ്ട്രിയ പ്രവര്‍ത്തനമാണ്.

നിഷ്പക്ഷമെന്നു ചെല്ലപെരില്‍ അറിയാപെടുന്ന ഈ രാഷ്ട്രിയ പ്രവര്‍ത്തനത്തെ അവരുടെതന്നെ ഭാഷ കടമെടുത്തു അവര്‍ക്കു നേരെപറയുകയാണെങ്കില്‍ അതിനെ നാട്ടു ഭാഷയില്‍ മാമാ പണി എന്നു പറയും. മാമാ പണിയും രാഷ്ട്രിയ പ്രവര്‍ത്തനമാണ് എന്നു കാണിച്ചതു, തിന്നുമ്പോള്‍ തൂറുന്ന ഒരുവന്‍ നമ്മുടെ ഒരു മാധ്യമം വങ്ങിയതിലൂടെയാണ്. നമ്മുടെതാവുമ്പോള്‍ അതിന്റെ പേരല്ല അതിനു ഇപ്പോള്‍ ചെരുക, മറിച്ചു പ്ലേബോയുടെ നടത്തിപ്പുകാരനിലൂടെ അതിന്റെ പേര്‍ വെശ്യാനെറ്റ് എന്നു തിരുത്തപെട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ഉളുപ്പില്ലായ്മക്ക് നാട്ടുകാരില്‍ നിന്നു കിട്ടി എന്നു പറയപെടുന്നതിനെതിരെ ആദ്യം വക്കാലത്തു വന്ന ജീവികളെ ശ്രദ്ധിച്ചാല്‍ മതി, അത് ആരെ സംരക്ഷിക്കാനാണ് എന്നു. 

2000, 2006-ഉദാരണം ചുവടുറപ്പിച്ച കാലമായിരുന്നു. വികശനത്തിന്റെ കുത്തൊഴുക്ക് അവകാശപെട്ടവര്‍ പറഞ്ഞത് മല്‍സരത്തില്‍ ശേഷിയുള്ളവര്‍ അധിജീവിക്കുമെന്നാണ്. മല്‍സരത്തിനും ഒരു ശേഷിവേണമെന്നത് ഉദാരവല്‍ക്കരണ വായത്താരികളില്‍ സ്വയം നഷ്ടപെട്ട നിസഹായ ജന്മങ്ങള്‍ ഓര്‍ക്കാറില്ല. ഇവിടം എന്തും, ഏതും വില്‍ക്കപെടുമെന്ന അനുഗൂല്യത്തില്‍ കൈകാലിട്ട അടിക്കുന്നവര്‍ കൈലുള്ളതു മുഴുവന്‍ നഷ്ടപെട്ട് അവസാനം എത്തിചേരുന്നതു വെഭിചാര ശാലകളിലാണ്.

ഇങ്ങനെയാണ് ഒരച്ഛന്റെ പോരായ്മയാല്‍ അയാളുടെ മകള്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ - സത്യന്‍, സത്യനേശന്‍, സതീശന്‍, ശ്രീകുമാര്‍, ജോസ്, തോമസ് ചാണ്ടി എംഎല്‍എ, ഏഷ്യാനെറ്റിലായിരുന്ന മോഹനന്‍ (ഇപ്പോള്‍ ജയ് ഹിന്ദിലാണ്. സണികുട്ടിയെ മാറ്റി പ്രദിഷ്ഠിച്ചത് ചെന്നിതലയാണ്. ഭയക്കണം, ഈ തിരെഞ്ഞെടുപ്പില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനം വഴിക്കിട്ടാണ് ഇദ്ദേഹം മല്‍സരിക്കുന്നത്) എന്നീ വി ഐ പികളുടെ പല്ലിനിടയില്‍ കുരുങ്ങി തീര്‍ന്നത്. കൊഴുത്തു പന്തലിച്ച സെക്സ് ബിസ്നസിനു അന്നു വെവസായ വകുപ്പു കൈകാര്യം ചെയ്തവന്‍ തന്നെയായിരുന്നു നെതൃത്വം കൊടുത്തിരുന്നത്. രണ്ടാസ്ഥാനക്കാരന്‍. കുട്ടാളിയായി ശകല സഹായ സഹകരണം ചെയ്തതു മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയും

"2004 സെപ്തംബര്‍ 29ന് തിരുവല്ലയില്‍ മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം വിളിച്ചുചേര്‍ത്തതിനു ശേഷം, സിഐ റാങ്കിലുള്ള ഒരുദ്യോഗസ്ഥനുമായി മുഖ്യമന്ത്രി അടച്ചിട്ട മുറിയില്‍ ദീര്‍ഘനേരം രഹസ്യചര്‍ച നടത്തി. ഒക്ടോബര്‍ ഒന്നിന് തിരുവല്ല ടിബിയില്‍ ഡിജിപി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വീണ്ടും വിളിച്ചുപേര്‍ത്തു. ഈ യോഗങ്ങള്‍ക്കുശേഷമാണ് കേസ് ഡയറി പൊലീസ് തിരുത്തിയത്. വിഐപികളുടെ പേരുള്‍പ്പെട്ട ഭാഗം കീറിക്കളയുകയായിരുന്നു.

ഇത് കണ്ടുപിടിച്ച കേരളാ ഹൈക്കോടതി സംസ്ഥാന ആഭ്യന്തര വകുപ്പിനെ അതിരൂക്ഷമായി വിമര്‍ശിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിക്കൂട്ടിലായി. പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണി ലതാനായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ 2004 ഒക്ടോബര്‍ 6,9 തിയതികളില്‍ ജസ്റ്റിസ് ബസന്ത് പൊലീസിനുനേരെ പൊട്ടിത്തെറിച്ചു. "നഗ്നനേത്രങ്ങള്‍കൊണ്ട് പരിശോധിച്ചാല്‍ പരാതിയുടെ ഒന്നാംപേജ് രണ്ട്, മൂന്ന് പേജുകളില്‍നിന്ന് വ്യത്യസ്തമാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാം''

ശാരിക്ക് പ്രായപൂര്‍ത്തിയായെന്ന് സ്ഥാപിക്കാനുള്ള പൊലീസിന്റെ ശ്രമവും കോടതിയുടെ ഇടപെട്ടതിനാലാണ് പൊളിഞ്ഞത്. കേസ് ഡയറിയില്‍ പ്രായം 19 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതിനാസ്പദമായ തെളിവ് കോടതിയില്‍ ഹാജരാക്കിയില്ല. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് പ്രോസിക്യൂട്ടര്‍ ആവര്‍ത്തിച്ച് വാദിച്ചപ്പോള്‍ ഏതു രേഖയുടെ അടിസ്ഥാനത്തിലാണിതെന്ന് കോടതി ചോദിച്ചു." (http://sputnicnetwork.blogspot.com/2011/01/blog-post.html)

ഫെയ്സ് ബുക്കിലെ ഒരു സുഹൃത്ത് നിരിക്ഷിച്ചതുകൂടി ഇവിടെ ഞാന്‍ കടമെടുക്കുന്നു...

Karthyani Pisharati: "കിളിരൂര്‍ കേസിലെ ഇരയായ ശാരിയുടെ മകള്‍ സ്നേഹ ജനിച്ചതു തന്നെ ഒരു വലിയ ദുഃഖവും പേറികൊണ്ടാണു. ഇപ്പോള്‍ അവള്‍ക്ക് വയസ്സ് ആറ്. തൊടികളില്‍ വീണുകിടക്കുന്ന കണ്ണിമാങ്ങകളും ടെലിവിഷനില്‍ ടോം ആന്‍റ് ജെറിയും കാണേണ്ട ഈ വേനല്‍കാലത്ത് അവള്‍ക്ക് വായിക്കുവാന്‍ ചിത്രങ്ങളുള്ള ബാലസാഹിത്യകൃതികളല്ല കിട്ടുന്നതു. ബാലരമയ്ക്കും പൂമ്പാറ്റയ്ക്കും എല്ലാം പകരം എന്റെ കൊച്ചനിയത്തി സ്നേഹയ്ക്ക് കിട്ടുന്നതു 'ചുവന്ന അടയാളം' എന്ന രാഷ്ട്രീയ പുസ്തകം. കൊടുക്കുന്നതോ നെഞ്ചില്‍ അവളെ കിടത്തി കഥ പറഞ്ഞു കൊടുക്കേണ്ട വലിയ അപ്പൂപ്പന്‍റെ പ്രായമുള്ള ബി ആര്‍ പി ഭാസ്കര്‍. ഈ രാഷ്ട്രീയ മാമങ്കത്തിനു ആ പിഞ്ചുകുഞ്ഞിനെ കാഴ്ച വയ്ക്കുന്ന താടിക്കാരന്‍ അവളുടെ അച്ഛന്‍ സുരേന്ദ്രനാഥ് ആണു."

സുരേന്ദ്രന്‍ 'പ്രതി' പക്ഷ നേതാവിനു തിരെഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വേണ്ടിയുള്ള കെട്ടിവെക്കാനുള്ള പണം നല്‍കി സ്വന്തം മകളുടെ ആത്മാവിനെ പോലും വെഭിചാര ശാലയില്‍ എത്തികന്നു‍. ഈ അച്ഛന്‍ ഉണ്ടാക്കപെടുന്നത് അരാഷ്ട്രിയത പ്രസരിപ്പിക്കുന്ന വലതുപക്ഷ രാഷ്ട്രിയത്തിലൂടെയാണ്. ഭാരതമെന്നു കേട്ടാല്‍ അഭിമാന പൂരിതമാവണം, കേരളമെന്നു കേട്ടാല്‍ തിളക്കണം ചോര എന്നു ചൊല്ലിപടിച്ച നാം, ഈ അതപധനത്തിലേക്ക് കൂപ്പുകുത്തിയത് പോലും അല്‍ങ്കാരമാക്കുകയാണ്.

ഈ അരാഷ്ട്രിയത് കൊണ്ടാടുന്നവരാണ്, ഉഷ്ണപുണു ബാധിച്ചവനെ രക്ഷിക്കാന്‍, അവന്റെ അയല്‍ വീട്ടിലേ കശപിശ എത്തിനോക്കി ഊഹിച്ചു ഉപന്യാസം എഴുതുന്നതു. ഇവര്‍ പിണറായിയെ ഒക്കെതേക്ക് ഇറക്കി ശശിയെ തലയില്‍ ഏറ്റി നടക്കുകയാണ്. ഇവരെ വായിക്കുന്നവര്‍ മറന്നു പോവുന്ന ഒന്നുണ്ട് ഡബ്ല്യു അര്‍ വരദരാജന്‍ ശശിയേക്കാള്‍ വലിയ നേതാവാണ് എന്നതു.

1,76,465-കോടിയുടെ കോള്ള മാറ്റിവെച്ചു ഇക്കിളിപെടുത്തി ജനത്തെ പോളിങ്ങ് പൂത്തില്‍ എത്തിക്കാന്‍ നോക്കുന്നതു, എന്തിനു വേണ്ടിയാണെന്നു ഈ കണക്കൊന്നു നോക്കു..." എം പീമാരുടെ (ലോക്‌സഭ) ആകെ ആസ്തി 19,654 കോടി രൂപയാണത്രെ. ശരാശരി 3.6 കോടി രൂപയും. ഇത് പതിനാലാം ലോക്‌സഭയില്‍ വെറും 1.2 കോടി രൂപയായിരുന്നു എന്നുകൂടി ഓര്‍ക്കുക. അഞ്ചുവര്‍ഷത്തിലെ വര്‍ധനവ് 186 ശതമാനം! ആകെ അംഗങ്ങളുടെ 57 ശതമാനവും കോടീശ്വരന്മാരാണ്. ഇതില്‍ 187 പേര്‍ (ആകെ പാര്‍ട്ടി എം പിമാരുടെ 67 ശതമാനം) കോണ്‍ഗ്രസ് അംഗങ്ങളും, 58 പേര്‍ ബി ജെ പിക്കാരും. ശിവസേന അംഗങ്ങളുടെ 82 ശതമാനവും, ബി എസ് പിയുടെ 62 ശതമാനവും ദ്രാവിഡ കഴകത്തിന്റെ 67 ശതമാനവും സമാജ്‌വാദി പാര്‍ട്ടിയുടെ 61 ശതമാനവും ഈ ഗണത്തില്‍പ്പെടുന്നു."

"വന്‍കിടക്കാരുടെ കോടിക്കണക്കിനുവരുന്ന കര കുടിശ്ശിക എഴുതിത്തള്ളുന്നതും. 2007 മുതല്‍ 2009 വരെയുള്ള രണ്ടു വര്‍ഷംകൊണ്ട് ഈ ഇനത്തില്‍ എഴുതി തള്ളിയ കിട്ടാക്കടം 6,03,260 കോടി രൂപയാണത്രെ! കടക്കെണിയില്‍ പെട്ടിരിക്കുന്ന മുഴുവന്‍ കര്‍ഷകരുടെയും ബാധ്യത എഴുതിത്തള്ളാന്‍ നമുക്ക് ആകെ വേണ്ടുന്നത് വെറും 70,000 കോടി രൂപയാണെന്ന കാര്യംകൂടി ഓര്‍ക്കുക" http://sputnicnetwork.blogspot.com/2010/09/blog-post_15.html

ഇവിടെയാണ് കേരളത്തിലെ ഇടതുപക്ഷ ഗര്‍മെന്റ് എന്ന കൈതിരി കാത്തു സൂക്ഷിക്കണ്ട ബാധ്യത ഓരോ മലയാളിയുടെതുമാവുന്നതു. നമ്മുടെ കുഞ്ഞുങ്ങളെ നാളത്തെ പുലരിവരെ കാക്കാന്‍ ആ കൈതിരിയുടെ വെട്ടം നാം കാക്കണം. ഭൂലോക കൊള്ളക്കാര്‍ കേന്ദ്രം വാഴുമ്പോള്‍ (വീടു വിഴുങ്ങാന്‍ വരുന്ന ചെകുത്താനു വാതില്‍ പലക പപ്പടം) ഇത്തിരിപോന്ന നഖപൊട്ടോളം വരുന്ന ഈ കേരളത്തില്‍ യു ഡി എഫു-കാര്‍ കൂടി വന്നാല്‍..........?