ഞായറാഴ്‌ച, മാർച്ച് 02, 2014

ദേശാഭിമാനിയേ കുറിച്ചു വ്യാകുലത പെടുന്നവരോട്,

എതിര്‍ക്കുക എന്നതിനു മൂക്കു മുറിച്ച് ശകുനമുടക്കക എന്നല്ല, അതിനു പ്രാപ്തനാവുക എന്നുമുണ്ട് അര്‍ത്ഥം. 

പറഞ്ഞുവരുന്നതു പാലോറ മാത പശുകിടാവിനെ കൊടുത്തതു, ചരിത്രപരമായ ആ ഇടപെടലിന്റെ കാല്പനികത താലോലിച്ചു വലതുപക്ഷത്തിന്റെ കുരുട്ടു ബുദ്ധിയില്‍ ചുരുണ്ട് തീരാനല്ല. അന്നേവരെ തങ്ങളെകുറിച്ചു പറയാത്ത തമ്പ്രാന്‍ പടിക്കല്‍ അശുദ്ധമാക്കരുതാത്ത താമ്ര പത്രങ്ങളെ വെല്ലുവിളിക്കാനല്ലായിരുന്നു, മറിച്ചു പകരം വെക്കാനും തങ്ങളുടെ തന്നെ മൂര്‍ച്ചയുള്ള നാവാവാനും, പിന്നെയതു, ഏലം കുളം മനക്കിലെ ശങ്കരന്‍ നമ്പൂതിരിപാട് അദ്ദേഹത്തിന്റെ സ്വത്ത്  50,000 പറ നെല്ലു പാട്ടമായി അളന്നു കിട്ടിയിരുന്ന ഭൂമി ദാനമായി കൊടുത്തു അതിനെ പടവാളായി ജനപക്ഷത്തിന്റെ ശക്തമായ ആയുധമാക്കി..

മാറ്റിവെക്കപെട്ട വാര്‍ത്തകള്‍ ജന ജീവ പ്രശ്നങ്ങള്‍ വിപുലമായി പ്രചരിപ്പിക്കാനും, ജങ്ങളെ സംഘടിപ്പിക്കാനും, ഒരു സംഘാടകനായി വളര്‍ന്നതു, ജന്മതൊട്ട് അതിനെ കഴുത്തു ഞെരിച്ചു ഇല്ലാതാക്കാന്‍ ശ്രമിച്ച സത്രുവിന്റെ ഇന്നേവരേ ഉള്ള എല്ല ആക്രമണങ്ങളെയും നേരിട്ടും പരാജയപെടുത്തിയും തന്നെയായിരുന്നു...

ദേശാഭിമാനിക്ക് ഇന്നുകാണുന്ന വളര്‍ച്ചക്കെത്തിയതു ഓരോ എഡിഷനും, യന്ത്രങ്ങളും  എന്നേപോലുള്ള പാര്‍ട്ടിയുടെ അംഗങ്ങളില്‍ നിന്നും അനുഭാവികളില്‍ നിന്നും പിരിച്ചെടുത്ത ചില്ലി പൈസയാല്‍ തന്നെയാണ്. അങ്ങനെയാണ് അതൊരു പാര്‍ട്ടി പത്രം എന്നതലത്തില്‍ നിന്നുകൊണ്ട് തന്നെ ഇന്നുകാണുന്ന ബഹുജന പത്രമായി വളര്‍ന്നതു. 

കൈയില്‍ പിടിച്ചാല്‍ കരിപുരളും എന്നു ആഡ്യത്വ പരിഹാസങ്ങള്‍ക്ക്, അതവ ലക്ഷകണക്കിനു പരാചാരമുള്ള മാതൃഭൂമി മലയാളമനോരമാതികള്‍ക്ക് പകരം ജനത്തിന്റെ എല്ല ആവശ്യങ്ങള്‍ക്കും, ശാസ്ത്രീയവും, വിജ്ഞാനപ്രദവും, സര്‍വോപരി ജനകിയ പ്രശ്നങ്ങളുടെ സമരപോരാട്ടത്തിനു മുന്നണി പടയാളിയായി ഏതൊരു കുടുംബത്തിലും തീര്‍ച്ചയായിട്ടും അന്തസോടെ കയറ്റാനും, കയറാനും പ്രാപ്തമാക്കിയതു ദേശാഭിമാനിക്ക് ആരും സൌജന്യമായ ഇടം നല്‍കിയതുകൊണ്ടല്ല, മറിച്ചു അതു തൊഴിലാളി വര്‍ഗത്തിന്റെ നാവായി, സംഘാടകനായി മാക്സിയന്‍ ദര്‍ശനത്തില്‍ ഊന്നി നിന്നുകൊണ്ടു നേടിയെടുത്ത  അധിജീവിനം കൊണ്ട് ഉണ്ടായതാണ്....

ദേശാഭിമാനി അത് അതിന്റെ വര്‍ഗസരവുമായി ശക്തമായി ജങ്ങളില്‍ ഉണ്ട് എന്നതുകൊണ്ട് തന്നെയാണ് ടണ്‍ കണക്കിനു കടലാസില്‍ ലിറ്റര്‍കണക്കിനു മഷി ചിലവഴിച്ചു ഏറ്റവും ഉളുപ്പില്ലാത്ത നുണ ഏറ്റവും ആകര്‍ഷകമായി നിത്യവും വിളമ്പിയിട്ടും അതിന്റെ പാര്‍ട്ടി പ്രഭുദ്ധ രാഷ്ട്രിയ കേരളത്തില്‍ വലിയ ജനകിയ പാര്‍ട്ടിയായി ഇന്നും നിലകൊള്ളുന്നതു.


പരസ്യം ആവശ്യപെടുന്നതു ഉല്പന്നമാണ്. ഏതൊരു ഉല്പന്നവും അതിന്റെ സാനിദ്ധ്യം അറിയിക്കുന്നതു പരസ്യത്തിന്റെ സഹായത്തോടുകൂടിയുമാണ്. ഒരു ഉല്പന്നം അതിന്റെ ഗുണങ്ങള്‍ അവകാശപെട്ടുകൊണ്ട് ജനങ്ങളെ അതിന്റെ ഉപഭോക്താവാക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ അതപ്പടി വിശ്വസ്നിയമാണെന്നു ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എന്നു ഒരു ഉല്പന്നതിന്റെയും മുതലാളി ഇന്നേവരെ കരുതിയിട്ടില്ല.

പരസ്യം നുണയാണെന്നും, അതിന്റെ ആകര്‍ഷണിയമായ അവധരണം കൊണ്ടാണ് ജനത്തെ തങ്ങളുടെ ഉല്പന്നത്തിന്റെ ഉപഭോക്താവാക്കുന്നതെന്നും ബോധ്യമുള്ള മുതലാളി സ്വന്തം നുണക്ക് ഇടമാണ് ഇന്ത്യന്‍ റുപ്പി നല്‍കി വിലക്കു വാങ്ങുന്നതു. 

ഏതൊരു പരസ്യവും നുണയാണെന്നു, കൊടുക്കുന്നവനും, അത് പ്രചരിപ്പിക്കുന്നവനും, അതിനേ സമീപിക്കുന്നവനും ഉത്തമ ബോധ്യത്തോടെ തന്നെയാണ്. അതുകൊണ്ടാണ് വാര്‍ത്ത വാര്‍ത്തയായിട്ടും പരസ്യം പരസ്യമായിട്ടും, അവയോടുള്ള സമീപനം അതുപോലെ വേര്‍ത്തിരിക്കണ്ടതാണെന്നും മുതലാളിത്വസമൂഹത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും തിരിച്ചറിവുള്ളതു.. ആ തിരിച്ചറിവിന്റെ ഭാഗമാണ് വ്യവസ്ഥാപിതമായി ഉള്ള ഏതൊരു പരസ്യത്തിനും അതിന്റെ പ്രചരണത്തിനു പണം വാങ്ങുന്നതും.

വാര്‍ത്തക്കും പരസ്യത്തിനും ഒരേപോലെ പണം പിടുങ്ങന്ന വര്‍ത്തമാനകാല അഭിനവ ജീവികള്‍ ദേശാഭിമാനിയില്‍ വരുന്ന പരസ്യങ്ങളുടെ ജാതകം പരിശോധിച്ചു ആശങ്ക നിര്‍മിക്കന്ന വിചാരങ്ങള്‍ പിന്‍പറ്റുന്നവരേ ചെറുതായികാണുന്നില്ല. അതിന്റെ സത്യസന്ധത ആവശ്യമാവുന്ന പരിഗണന തന്നെ നല്‍കുന്നു. കാരണം മറ്റൊന്നുമല്ല, നിങ്ങള്‍ ഞങ്ങളുടെ പത്രം ശ്രദ്ധിക്കുന്നു എന്നത് തീര്‍ച്ചയായിട്ടും അഹ്ലാദകരമാണ്.

"പരസ്യം സ്വീകരിച്ചാൽ തന്നെ പത്രത്തിന്റെ നിലപാടുകളിൽ വ്യതിയാനം വരുന്നുണ്ടോ, നിലപാടുകൾ വില്പ്പന ചരക്കാകുന്നുണ്ടോ എന്ന് നോക്കുകയാണ് വായനക്കാർക്ക്/മാധ്യമ നിരൂപകര്ക്ക് ചെയ്യാവുന്നത്. ഉദാഹരണത്തിന് സംഘ പരിവാരിനെതിരെ നിലപാടെടുക്കുന്ന പത്രങ്ങൾ/മാസികകൾ ഒന്നും തന്നെ ബി ജെ പി സര്ക്കാരുകളുടെ പരസ്യം  നിരസിക്കുന്നില്ല. 

ഹിന്ദുത്വ വാദത്തിനെതിരെ ദേശാഭിമാനി കേരളത്തിലെ മറ്റൊരു പത്രവും എടുക്കാത്ത നിലപാടുകൾ എടുത്തിട്ടുണ്ട്. 

യാഗ യജ്ഞ സംസ്കാരതിനെതിരെ, ആൾ ദൈവങ്ങല്ക്കെതിരെ,  സമുദായ സന്ഖടനകുളുടെ ഹിന്ദുത്വവാദത്തിനെതിരെ, വര്ഗീയ ചട്ടുകങ്ങളെ മഠങ്ങളിൽ എഴുന്നള്ളിക്കുന്നതിനെതിരെ ഒക്കെ ദേശാഭിമാനിയിൽ ലേഖനങ്ങൾ വന്നിട്ടുണ്ട്. 

കേരളത്തിലെ "നിഷ്പക്ഷ" മാധ്യമങ്ങളിൽ എത്ര ലേഖനങ്ങൾ വന്നിട്ടുണ്ട് എന്ന് വായനക്കാർ/മാധ്യമ നിരൂപകർ പരിശോധിക്കേണ്ടതാണ്. ഹിന്ദുത്വ വാദത്തിനെതിരെ രാഷ്ട്രീയ സാംസ്കാരിക ഇടപെടലുകൾ നടത്തുന്ന ഒരു പത്രത്തിൽ വരുന്ന പരസ്യത്തിൽ വീണു പോകാതിരിക്കാനുള്ള രാഷ്ട്രീയ പ്രഭുദ്ധത ദേശാഭിമാനി വായനക്കാര്ക്കുണ്ട്" എന്ന സാമാന്യ തിരിച്ചറിവേങ്കിലും ഈ പത്രം നടത്തിപ്പുകാര്‍ക്ക് ഉണ്ടാവില്ല എന്നു കരുതന്നവരേയും ഞങ്ങള്‍ അവഗണിക്കുന്നില്ല. ലക്ഷ്യത്തെകുറിച്ചു വ്യക്തതയും ഉത്തമ ബോധ്യതയും, അതിനോട് അചഞ്ചലമായ കൂറുമുണ്ടെങ്കില്‍ നെഞ്ചൂക്കൂടേ പറയാം മാര്‍ഗം ഒരു പ്രശ്നമല്ലെന്നു.

ഇന്നലകളില്‍ സര്‍ക്കാരുകള്‍ ദേശാഭിമാനിയേ ഒരുപാട് തവണേ കള്ള കേസുകള്‍ ഉണ്ടാക്കി പൂട്ടിക്കാന്‍ ശ്രമിച്ചിരുന്നു. അപ്പോളൊന്നും അതില്‍ തെല്ലും വെള്ളം ചേര്‍ക്കാതേ ബഹുജന പിന്തുണയോടെ ജനപക്ഷത്തു നിന്നുകൊണ്ട് തന്നെ അധിജീവിച്ച ഈ പാര്‍ട്ടി പത്രത്തില്‍ ഇന്നു അതേ വലതു പക്ഷ ഗവണ്‍ മെന്റുകള്‍ കാശുതന്നു ഇടം സ്വന്തം പരസ്യത്തിനു അന്യേഷിക്കുമ്പോള്‍ അത്  ദേശാഭിമാനിയുടെ ഉള്‍കരുത്തില്‍ ചോര്‍ച്ചവരുമോ എന്നു സംശയിക്കുന്നവരേ ഞങ്ങള്‍ പുച്ഛിക്കുന്നുമില്ല. ഇന്നേവരേ പരിഹസത്തോടെ ഈ പാര്‍ട്ടി പത്രമെന്നു വിശേഷിപ്പിച്ച തള്ളിയവരുടെ ഇത്തിരി പോന്ന ബുദ്ധിയുടെ ആശങ്കകളാണെങ്കിലും ഞങ്ങള്‍ ബഹുമാനിക്കുന്നു.

ദേശാഭിമാനിയേ കുറിച്ചു വ്യാകുലത പെടുന്നവരോട്, നമ്മുടെ പത്രത്തില്‍ ആരു പരസ്യം നല്‍കുന്നുവെങ്കിലും അത് ഈ പത്രത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി ഉണ്ടാവുന്നതാണ്. 

നമ്മള്‍ നിശ്ചയിക്കുന്ന നിരക്കില്‍ ഒരു പരസ്യം നല്‍കുന്നതിലൂടെ അത് പത്രത്തിന്റെ കൂടുതല്‍ മികവുറ്റരീതിയിലേക്ക് മാറുന്നതിനു പകരം അതിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായി മാറ്റം വരുന്നുണ്ടോ എന്നു തുടര്‍ന്നും സശ്രദ്ധം, ഓരോ വാര്‍ത്തയിലും, ലേഖനങ്ങളിലും, എന്തിനു പരസ്യങ്ങളില്‍ തന്നെയും പരിശോധിച്ചുകൊണ്ട് തുടര്‍ന്നും നമ്മുടെ ദേശാഭിമാനിയുടെ കാവലാളാവന്‍, ഓരോ മലയാളികളോടും അഭ്യര്‍ത്തിക്കുന്നു..

ദേശാഭിമാനി വായിക്കുക.

വരിക്കാരാവുക

പ്രചരിപ്പിക്കുക!!!

ചൊവ്വാഴ്ച, ജനുവരി 28, 2014

ആരുടെ രാഷ്ട്രിയം?


ആരുടെ രാഷ്ട്രിയമെന്നു പറഞ്ഞില്ല. അത് കീചകപുരാണ നിര്‍മാതാക്കള്‍ക്കുള്ള രാഷ്ട്രിയ ഇടപെടലിന്റെ ആവശ്യത്തിനു മാറ്റിവെച്ചിരിക്കുകയാണ്. പറഞ്ഞു പഠിപ്പിച്ചതു, പതിപ്പിച്ചതു, സിപിഐ(എം)-ആണെന്നത് തിരുത്തണ്ടത് കോടതിയുടെ പണിയല്ലതാനും.

ഞാന്‍ പറയുന്നതും ടി പി-യെ കൊല്ലിച്ചത് രാഷ്ടിയകാരണം തന്നെയാണ് എന്നാണ്. വ്യക്തി വൈരാഗ്യം അതില്‍ ഇടപെട്ടില്ല എന്നും
കെ.സി.രാമചന്ദ്രന്‍ വെട്ടിയ മുറിവില്‍ തന്നെ വീണ്ടും വീണ്ടും വെട്ടിയതും വൈരാഗ്യത്താലല്ല എന്നും പറഞ്ഞു വരുന്നവര്‍,  ചന്ദ്രശേകരന്‍ അത്രമാത്രം സ്വന്തം പരിസരത്തു വിശുദ്ധനാണ് എന്ന സ്ഥാപിക്കല്‍ കൂടിയാണ്. ആ പറയുന്നതിന്റെ കുതന്ത്രവും കാരണവും മാറ്റിവെക്കാതെ തന്നെ ആ വധം രാഷ്ട്രിയ കാരണത്താല്‍ തന്നെയാണ് സൃഷ്ടിക്കപെട്ടതു എന്നു പറയാവുന്നതാണ്. അത് അല്ലെന്നത്, ടി പി യുടെ വലിപ്പവും മഹത്വരവും, പുറത്താക്കപെട്ട് സി പി ഐ (എം)നെ വെല്ലുവിളിയായി ഉയര്‍ന്നതുകൊണ്ടാണ് സി പി ഐ (എം)- നേതൃത്വം ഇതില്‍ നേരിട്ട് ഇടപെട്ടതു എന്നു പറയുന്നവര്‍, 200-ലധികം വരുന്ന സി പി ഐ (എം)-എരിയാകമ്മറ്റികളുടെ അംഗങ്ങളെടെ ഇന്നേവരെ പുറത്താക്കിയവരുടെയും പേരും വിവരങ്ങളും  വിപ്ലവ ഊര്‍ജപ്രവര്‍ത്തനങ്ങളും സവിസ്താരം മനപാഠമാക്കിയിരിക്കുന്നു എന്ന ഊളതരത്തിന്റെ വിളമ്പരം കൂടിയാണ്.

നെയാറ്റിന്‍കര മുന്‍നിര്‍ത്തി ടി പി-യെ സി പി എം കൊല്ലുമോ എന്നല്ല ചോദ്യം, അങ്ങനെയൊന്നു മുന്നിര്‍ത്തുന്നവര്‍
“തിരഞ്ഞെടുപ്പ് ജയിക്കുന്നതു വരെ, അധികാരം കൈയില്‍ കിട്ടുന്നതു വരെ വെട്ടാന്‍ മെനക്കെടില്ല, അത് കഴിഞ്ഞാല്‍ വെട്ടിയേനെ” എന്ന കണ്ടത്തിലൂടെ ഒരു വലിപ്പം ടി പിയില്‍ ചാര്‍ത്തുന്നവര്‍ പൊതുബോധത്തില്‍ തന്‍ കാര്യം കാണുന്നവരാണ്.

അവര്‍ മറക്കാന്‍ ശ്രമിക്കുന്നത് ക്രൂരമായ ഈ വധത്തിലൂടെ അതിന്റെ തുടര്‍ വിപണനം കൊണ്ട് സി പി എം-നെ തോല്‍പ്പിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തെയാണ്. സിപിഐ(എം)- നെ എന്ത് വിലകൊടുത്തും തോല്‍പ്പിക്കണ്ടത് മറ്റെന്ത് ധാര്‍മികതയിലും പ്രധാനമാണ് അന്നത്തെ യുഡീഫ് സാഹചര്യം എന്നത് വലത് ചെരിയില്‍ ചേക്കേറിയ മന്ത ബുദ്ധികളില്‍ നിന്നും മറക്കന്‍ വേണ്ടിയാണ്.  പ്രാപ്തരാക്കിയത് കോപ്രേറ്റ് മുലധനാധിപത്യം വാഴുന്ന മാധ്യമ പ്രചരണ തന്ത്രത്തിന്റെ ബഹളത്തില്‍ സ്വയം മറന്നതിന്റെ ഹുങ്കാണ്.

അതുകൊണ്ട് സിപിഐഎം വിരുദ്ധതയുടെ പരിസരത്ത് ഒരുപാട് പൊട്ടന്‍മാര്‍ ഉണ്ട് എന്നല്ല, അമ്മയെ ചൂണ്ടികാണിച്ചും വിലപേശന്‍ കഴിവുള്ള രാഷ്ട്രിയ ഫെയ്ക്കുകളും പിംബുകളും ഉത്തമ കുപ്പായവും അണിഞ്ഞു സമൂഹ്യ പ്രബുദ്ധതയെ തട്ടിപ്പറിക്കാന്‍ വിരുതുള്ളവര്‍, അവര്‍ക്ക് രാഷ്ട്രിയം സ്വന്തം ജീവനോപിതിക്കു വേണ്ടിയുള്ളതും അവര്‍ക്ക് വിലെക്കെടുക്കാനും തെറ്റിധരിപ്പിക്കാനും അതുവരെ ഉണ്ടായിരുന്ന പരിസരത്തെ അമ്മയും, ഭാര്യയും മകനും വഴങ്ങുമെന്നതും,  ഏറ്റം ബീഭല്‍സമായ രാഷ്ട്രിയ വധത്തിനു സധിര്യം മുന്നിട്ടിറങ്ങാന്‍ സഹായകരമായത്.
കൊല്ലിച്ചതിന്റെ വ്യക്തിത്വ കാരനങ്ങള്‍ എന്തു തന്നെയാങ്കിലും, കൊന്നതു അന്നു നിലവിലുണ്ടായിരുന്ന യു ഡി എഫ് സാഹചര്യം തന്നെയാണ്.

അതെ ടി പി-വധം രാഷ്ട്രിയ കൊലപാതകം തന്നെയാണ്!!!

ഞായറാഴ്‌ച, ജനുവരി 05, 2014

തിരിച്ചറിയണ്ടത്






ജോസ് തോമസിന്റെ സഹായത്തോട് തയാരാക്കിയതു

---------------------------

ശത്രുവിനെ ആക്രമിക്കുക എന്നത് ഒഴുവു വേളയിലെ വിനോധമല്ല. തിരിച്ചറിവിന്റെ അനിവാര്യതയാണ്. തിരിച്ചറിയുക എന്നു തന്നെയാണ് അതിന്റെ പ്രാധാന്യവും. ഇന്നു ചെയ്യാനുള്ളത് മാറ്റിവെച്ച്, നാളെത്തെ ഭയത്തിനു ആയുധം ചമക്കുന്നവര്‍ ഫാസിസ്റ്റ് കുരുട്ടു ബുദ്ധിയില്‍ കുരുങ്ങിയവരാണ്. തിരിച്ചറിയണ്ടത് അതും കൂടിയാണ്.

ആപ്പ് കമ്യൂണിസ്റ്റു് പാര്‍ടികളുടെ ബദലുകളല്ലത്തതിനെ, അതു് കൊണ്ടു് തന്നെ കമ്യൂണിസ്റ്റു് പാര്‍ടികള്‍ അവയുമായി മത്സരത്തിലാകേണ്ട കാര്യമില്ല. മറിച്ചു് വര്‍ത്തമാന സാഹചര്യത്തില്‍ അവര്‍ നമ്മുടെ മുന്നേറ്റത്തെ സഹായിക്കുക മാത്രമാണു്. നാം പണ്ടു് പറഞ്ഞതെല്ലാം അവര്‍ ഇപ്പോള്‍ ശരി വെയ്ക്കുകയാണു്. അവരതു് സമ്മതിക്കുന്നുണ്ടാവില്ല. കാരണം അവര്‍ ചരിത്രം പഠിച്ചിട്ടില്ല. ഇതുകൊണ്ട് അവര്‍ ശത്രുവാവാനുള്ള യോഗ്യതയല്ല.
മാധ്യമങ്ങളുടെ ബോധപൂര്‍വ്വമായ സൃഷ്ടിയില്‍ രാഷ്ട്രിയം ചര്‍ച്ചെടുക്കുന്നത് കൃത്യമായ അജണ്ടയുടെ ഭാഗമാണ്. നാമതിനു് വഴിപ്പെടരുതു്. മാധ്യമങ്ങളോടുള്ള നമ്മുടെ അനാവശ്യമായ ആഭിമുഖ്യമാണിതിനു് കാരണം.
ആപ്പിനു് കൃത്യവും വ്യക്തവുമായ ആശയപരമായ നിലപാടുകള്‍ നാളിതു് വരെ രൂപപ്പെട്ടിട്ടില്ല. ശരിയാണു്, കാരണം, അവ പെട്ടെന്നു് മുളച്ചു് പൊന്തിയതാണു്.
പക്ഷെ, അതു് പ്രായോഗികമായ ചില ജന പക്ഷ നിലപാടുകളെടുക്കുന്നുണ്ടു്. വെള്ളം, വെളിച്ചം, ഭക്ഷണം, തൊഴില്‍ സ്ഥിരത. അതിനര്‍ത്ഥം അന്വേഷിച്ചു് വിഷമിക്കേണ്ടതില്ല. ആപ്പുണ്ടായതു് ചില താല്കാലികാവശ്യങ്ങള്‍ക്കു് മേലാണു്. അഴിമതിയ്ക്കെതിരെ. അഴിമതിയെ എതിര്‍ക്കാന്‍ കാരണം നിവില്‍ അവര്‍ എന്തോ പ്രശ്നം നേരിടുന്നു എന്നതാണു്. എന്താണാ പ്രശ്നം ? ജീവിത പ്രശ്നങ്ങള്‍ തന്നെ. ആരാണവര്‍ ? കഴിഞ്ഞ കാലത്തു് ഭരണ വര്‍ഗ്ഗത്തോടു് ആഭിമുഖ്യം പുലര്‍ത്തിയിരുന്നവര്‍.


അവര്‍ അവരുടെ വിശ്വാസം ലംഘിക്കപ്പെട്ടു് അതിനെതിരെ കലാപത്തിനിറങ്ങുമ്പോള്‍, സ്വാഭാവികമായുണ്ടാകുന്ന വൈകല്യങ്ങള്‍ മാത്രമേ അവര്‍ക്കുള്ളു. അവര്‍ക്കു് വ്യക്തമായ ആശയ പിന്‍ബലമില്ല. പക്ഷെ, അവര്‍ക്കൊരു കാര്യമറിയാം. തങ്ങള്‍ നാളിതു് വരെ കബളിപ്പിക്കപ്പെടുകയായിരുന്നു. അതിനെതിരായ രോഷം അവര്‍ പ്രകടിപ്പിക്കുന്നു. അവര്‍ ചേക്കേരിയതാണ് ആം അദ്മി പാര്‍ട്ടി.അവരുടെ രോഷം ഭരണക്കാര്‍ക്കെതിരാണു്. ഭരണ വര്‍ഗ്ഗത്തിനെതിരായിട്ടില്ല. ഭരണ നയങ്ങള്‍ക്കു് പോലും എതിരായിട്ടില്ല. അവരിപ്പോഴും ഭരണ നയ ചട്ടക്കൂടിനുള്ളില്‍ പരപാടികളില്‍ മാറ്റം വരുത്തി പ്രശ്നം പരിഹരിക്കാമെന്നു് കാണുന്നുണ്ടു്.
ഒരു വിമര്‍ശനം ശരിയാണു്. ആപ്പില്‍ അണിനിരന്നിരിക്കുന്ന ആളുകള്‍ സിപിഐ(എം) നേയും ഇടതു് പക്ഷത്തേയും കണ്ടിട്ടില്ല, അവരുടെ നയങ്ങളും പരിപാടികളും പഠിച്ചിട്ടില്ല. ശരിയാണു്. അഥവാ അവയേക്കുറിച്ചു് അവര്‍ കേട്ടിട്ടുണ്ടെങ്കില്‍ തന്നെ തെറ്റായ വിവരങ്ങളാണു്. ഭരണ വര്‍ഗ്ഗപ്രചരണത്തില്‍ നിന്നാണു് അവരുടെ ധാരണകള്‍ രൂപപ്പെട്ടിട്ടുള്ളതു്. അതുകൊണ്ടുതന്നെ അവര്‍ സി പി ഐ (എം)-നോട് ഒരിക്കലും ആഭിമുഖ്യം കാണിക്കില്ല. കോണ്‍ഗസിന്റെ ജനവിരുദ്ധതയോടുള്ള വെറുപ്പ് തീര്‍ചായിട്ടും ബി ജെ പി-ക്ക് സഹായകരമാവുന്നതിനെ തടയിടാന്‍ കഴിഞ്ഞതാണ് ആപ്പ് മുന്നോട്ട് വെക്കുന്ന ശുഭകരമായ വര്‍ത്തമാന ഉത്തരം.

അവര്‍ കഴിഞ്ഞകാലത്തു് ഭരണവര്‍ഗ്ഗത്തോടൊട്ടി നിന്നവരാണെന്നോ അവര്‍ ഇടതു് പക്ഷത്തെ നിന്ദിച്ചവരാണെന്നോ ഇന്നും നിന്ദിക്കുന്നവരാണെന്നോ ഉള്ള കാര്യം മാത്രം പരിഗണിച്ചു് രാഷ്ട്രിയ സമീപനം ഒരു വിപ്ലവ പാര്‍ട്ടിയുടെ അടവുനയത്തില്‍ സ്വീകാര്യമാവില്ല. നമുക്കു് ഹ്രസ്വകാലവും ദീര്‍ഘകാലവും പ്രസക്തമായ നയ പരിപാടികളുണ്ടു്. അവ രണ്ടും പരസ്പര പൂരകവുമാണു്.


ആപ്പിനു് ഹ്രസ്വകാല പരിപാടികളേ രൂപപ്പെട്ടിട്ടുള്ളു. പ്രയോഗത്തിലൂടെ അവര്‍ നയം രൂപപ്പെടുത്തട്ടെ. ചുറ്റുപാടുകളില്‍ നിന്നാണ് ദര്‍ശനം രൂപം കൊള്ളുന്നതു് ?
അവ നമുക്കെതിരല്ല. അവ ഭരണ വര്‍ഗ്ഗത്തില്‍ അസംതൃപ്തരായി ഇടഞ്ഞു് പുറത്തു് ചാടുന്നവരാണു്. നമ്മോടൊപ്പം വരാന്‍ അവരെ പ്രേരിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെണ്ട രാഷ്ട്രിയ സമീപനമാണ് നാം രൂപപെടുത്തണ്ടത്. 126 -കൊല്ലം മൂപ്പുള്ള ഇന്ത്യന്‍ നേഷ്ണല്‍ കോണ്‍ഗ്രസിനെയാണ് ഒരു വര്‍ഷം മാത്രം മൂപ്പുള്ള ആപ്പ് നിലം പരിസാക്കിയതു. അല്ലാതേ സി പി ഐ (എം)-ന്റെ അവകാശവാദങ്ങളെയല്ല എന്നുമാത്രമല്ല അത് ഇതുവരെ ഒരു ബദലായി ഉയര്‍ന്നു വന്നിട്ടുമില്ല.

അവരെ മധ്യവര്‍ഗ്ഗമെന്നും സാമ്രാജ്യത്വ ദല്ലാളെന്നും മറ്റും ആവാവാം. അവര്‍ നാളിതു് വരെ അവയോടെല്ലാം മമത പുലര്‍ത്തിയിരുന്നവരാണെന്നതു് ശരിയാണു്. അവര്‍ പൊതു മേഖലയെ അവജ്ഞയോടെ കാണുന്നു. കാരണം ഇപ്പറയുന്ന മധ്യവര്‍ഗ്ഗത്തിന് പൊതു മേഖല അന്യമായിരുന്നു. പൊതു മേഖലയില്‍ ഗണ്യമായ തോതില്‍ തൊഴില്‍ കൊടുക്കാതായിട്ടു് മൂന്നര പതിറ്റാണ്ടായി. അങ്ങിനെയാണു് അവര്‍ പുതു തലമുറ സ്ഥാപനങ്ങളില്‍ തൊഴിലാളികളായതു്. സ്വയം സംരംഭകരായതു്. പൊതു മേഖലയാകട്ടെ നിലവില്‍ അവര്‍ക്കു് ആവശ്യമായ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിലും പരാജയപ്പെടുന്നു. പിന്നെ അവരെന്തിനു് പൊതു മേഖലയോടു് ആഭിമുഖ്യം കാണിക്കണമെന്നതാണു് അവരുടെ ചിന്തര.

അവരെ ധന മൂലധന പ്രോത്സാഹിപ്പിച്ചുവെന്നതു് നേരാണു്. അവരെ സംഘടിത തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിനെതിരെ മൂലധന ശക്തികള്‍ ഉപയോഗിച്ചു എന്നതു് ശരിയാണു്. പക്ഷെ, അവരല്ല കുറ്റക്കാര്‍. മൂലധനം തന്നെയാണു്. അതു് കാണാന്‍ നമുക്കു് കഴിയണം. എറിയുന്നവനേയാണു് നേരിടേണ്ടതു്. കല്ലിനെയല്ല. ആ കല്ലുകള് കൂടി എറിയുന്നവര്‍ക്കെതിരെ പ്രയോഗിക്കാന്‍ നമുക്കു്  കഴിയണം.

ചുരുക്കത്തില്‍, നിലവില്‍, അഴിമതി വിരുദ്ധത്തിനിറങ്ങിയിരിക്കുന്ന മധ്യവര്‍ഗ്ഗമെന്നു് വിലയരുത്തപ്പെടുന്ന (അങ്ങിനെയൊരു വര്‍ഗ്ഗമില്ല) അവരെ ശരിയായി വിലയിരുത്തണം. അവരും അദ്ധ്വാനം വിറ്റു് ജീവിക്കുന്നവരാണു്. പുതു തലമുറ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ സംഘടിതരേക്കാളുപരി ചൂഷിതരാണു്. അവരെ സംഘടിപ്പിക്കുകയാണു് വേണ്ടതു്. അവര്‍ക്കു് രാഷ്ട്രീയ ബോധം ഉണ്ടാക്കുകയാണു് വേണ്ടതു്. സ്വയം തൊഴില്‍ സംരംഭകരാകട്ടെ, സംഘടിത തൊഴിലാളി പ്രസ്ഥാനത്തെ തളര്‍ത്താന്‍ മൂലധന ശക്തികളുപയോഗപ്പെടുത്തുകയാണു്. അവര്‍ ഏതെങ്കിലും പ്രത്യേക മുതലാളിയുടെ തൊഴിലാളികളല്ല. പക്ഷെ, അവര്‍ മൊത്തം മൂലധനത്തിന്റെ തൊഴിലാളികളാണു്. അവര്‍ കൂടുതല്‍ പഠനം അര്‍ഹിക്കുന്നു. അവരേയും സംഘടിപ്പിച്ചു് ധന മൂലധനത്തിന്റെ ചൂഷണത്തില്‍ നിന്നു് മോചിപ്പിക്കേണ്ടതുണ്ടു്.
നമ്മള്‍ വൈരുദ്ധ്യാത്മക ഭൌതിക വാദികളാകണം. കേവലമായ ഭൌതികവാദവും കേവനമായ ആശയവാദവും വൈരുദ്ധ്യാത്മകമായ ആശയവാദവും ഫലത്തില്‍ നമ്മെ വഴിതെറ്റിക്കും. അതൊഴിവാക്കാണം. ഇത്തരം താല്കാലിക വികാര വിക്ഷോഭങ്ങളും തെറ്റായ നിലപാടുകളുമാണു് തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തെ തടയുന്ന ഒരു ഘടകം.

വ്യവസ്ഥയ്ക്കെതിരെ അണിനിരത്തുക എന്ന കടമയാണു് നമുക്കുള്ളതെന്നാണു് എന്റെ പക്ഷം. അതല്ലാതെ അവരെ പഴിച്ചു് നമുക്കെതിരെ തിരിക്കുകയല്ല, എന്നതാണു് ചുരുക്കം. നാമതില്‍ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം. അവര്‍ വിപ്ലവപ്രസ്ഥാനത്തോടു് അടുക്കുകയോ മൂലധന ശക്തികളുടെ ഉപകരണമായി മാറുകയോ ചെയ്യാം. പക്ഷെ, അവരോടൊപ്പം നില്‍ക്കുന്ന ബഹു ഭൂരിപക്ഷം ജനങ്ങളും നമുക്കു് നമ്മോടൊപ്പം കൊണ്ടു് വരേണ്ടവരാണു്. കോണ്‍ഗ്രസിനോടും ബിജെപിയോടും എടുക്കുന്ന അതേ എതിര്‍പ്പിന്റെ നിലപാടു്  ആപ്പിനോടു് വേണ്ട എന്നതു് മാത്രമാണു് ഞാന്‍ ഉദ്ദേശിച്ചതു്.

അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരം കോണ്‍ഗ്രസിനെ രക്ഷിക്കാനുള്ള അടവാണെന്ന വിലയിരുത്തല്‍ മുമ്പുണ്ടായതു് ഓര്‍മ്മിക്കുമല്ലോ ? ബിജിപിയാണു് സമരത്തിന്റെ പിന്നിലെന്ന ആരോപണവും അന്നുണ്ടായി. ഇപ്പോഴിതാ, ആപ്പു് കോണ്‍ഗ്രസിന്റെ ബി ടീമാണെന്ന വാദം ബിജെപി ഉന്നയിച്ചു് കഴിഞ്ഞു.

അതങ്ങിനെയൊക്കെയാണോ അല്ലയോ എന്നു് ആര്‍ക്കും തറപ്പിച്ചു് പറയാനാവില്ല. പക്ഷെ, അങ്ങിനെയാണെന്നു് തറപ്പിച്ചു് പറഞ്ഞു് സമരത്തിനു് രംഗത്തെത്തുന്നവരെ അടിച്ചു് കോണ്‍ഗ്രസ് കൂടാരത്തിലോ ബിജെപി കൂടാരത്തിലോ കയറ്റി നമ്മുടെ തനിമയും ശുദ്ധതയും നിലനിര്‍ത്തുക എന്നതാണോ വേണ്ടെതെന്നതാണു് ചിന്തിക്കേണ്ട വിഷയം.
നമുക്കു് ചുറ്റും നടക്കുന്ന സംഭവങ്ങളേയും ചലനങ്ങളേയും വിലയിരുത്തുകയും അവയെ നമുക്കനുകൂലമാക്കി മാറ്റാനുള്ള നിലപാടുകളെടുക്കുകയുമാണു് നാം ചെയ്യേണ്ടതു്. വ്യക്തത വേണ്ട സമയത്തു് അതിനായി മറ്റു് സംഘടനകളോടോ ആളുകളോടോ സംവാദം വേണ്ടിവരാം. അതിനു് പകരം ഇവിടെ ഈ വേദിയിലടക്കം പത്രമാസികകളിലെല്ലാം അഴിമതി വിരുദ്ധ സമരത്തേയും ആപ്പിനേയും തള്ളിപ്പറയുകയോ അവയേക്കുറിച്ചു് സംശയിക്കുകയോ ചെയ്തു് അവയെ അകറ്റി നിര്‍ത്തുകയല്ല വേണ്ടതു്. അവരില്‍ നമുക്കു് കാണാവുന്നതും പരിഗണിക്കാവുന്നതും സ്വാഗതം ചെയ്യാവുന്നതുമായിട്ടുള്ള ഗുണങ്ങള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും തിരുത്തേണ്ടവ തിരുത്താന്‍ അവരെ സഹായിക്കുകയുമാണു് വേണ്ടതു്. നിലവിളുള്ള ചില ചോദ്യങ്ങള്‍ക്ക് താല്‍കാലിക ഉത്തരത്തിന്റെ തുരുത്താണ് ആപ്പെന്നു വര്‍ത്തമാന രഷ്ട്രിയത്തില്‍ കാണാന്‍ കഴിയും. കാട്ട് കൊള്ളക്കാര്‍ കോണ്‍ഗ്രസിനു ബദല്‍ മോഡിയെന്നു പറഞ്ഞവരെ ഭയപെടുത്തുന്നതാണ് ആം അദ്മിപാര്‍ട്ടി. അതൊരിക്കലും സി പി ഐ (എം)- എതിരെന്നത് നാലു അയലത്തുപോലും എത്താന്‍ ശേഷിയില്ലെ എന്ന സത്യമാണ് യാഥാര്‍ത്ഥ്യം. സി പി ഐ (എം)-ശക്തികേന്ദ്രങ്ങളില്‍ എത്രതന്നെ മുക്രയിട്ടാലും അത് നമുക്ക് ബദലാവില്ല. എതിരാളിക്ക് ഉപദ്രവുമാണ്.

അപ്പിനെതിരായ വാദഗതികള്‍ തിരുത്തുക എന്ന ലക്ഷ്യത്തോടെ എഴുതിയ മേല്‍ കൊടുത്ത കാര്യങ്ങള്‍ സ്വാഭാവികമായും ഏകപക്ഷീയമായി എന്നതു് സമ്മതിക്കുന്നു.
ചുരുക്കത്തില്‍ ആപ്പിനോടു് എതിര്‍പ്പു് അല്ലെങ്കില്‍ അതില്‍ ചേരുക എന്ന രണ്ടു് നിലപാടു് മാത്രമായി കാണരുതെന്നതാണു് പ്രധാനം. പകരം അതു് ഉണ്ടായി വളരുന്ന സാഹചര്യം ഉപയോഗപ്പെടുത്തുക എന്നതാണു്!!!

ശനിയാഴ്‌ച, ഡിസംബർ 28, 2013

ആം അദ്മി പാര്‍ട്ടി

നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാവാന്‍ ആദ്യം, കേല്‍ക്കുന്ന ജനത്തെ മനസ്സിലാക്കുക എന്നതാണ്. അപ്പോഴാണ് അവരുടെ ഭാഷയില്‍ സംസാരിക്കാന്‍ കഴിയുക.. അതിനുള്ള വഴി അവരുടെ ഒപ്പം കഴിയുക എന്നും കൂടിയാണ്. 

സാധാരണ ജനത്തിന്റെ പ്രശ്നം നിങ്ങള്‍ക്ക് പരിഹരിക്കാന്‍ പറ്റിയില്ല എന്നാണെങ്കിലും അതിനുവേണ്ടി അവിരാമം നിങ്ങള്‍ കൂടേ ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ചു എന്നു ബോധ്യപെടുത്താന്‍ കഴിഞ്ഞു എന്നു വരുന്നതു മാറ്റത്തിന്റെ ഊര്‍‍ജത്തിനു തീര്‍ച്ചയായും സഹയാകരമാണ്. കേജരിവാള്‍ തുറന്നു വിട്ടതൊരു ഭൂതത്തെയാണ്. രാഷ്ട്രിയ സാമൂഹികതയില്‍ നിശബ്ദം പുതഞ്ഞിരുന്ന മധ്യവര്‍ഗത്തിന്റെ സംഘടിത രൂപത്തെ. അതിനെ ഇന്ത്യന്‍ ബൂര്‍ഷാ ഭൂപ്രഭു ഭരണച്ചക്രത്തിനു ജനാധിപത്യ സംവിധാനത്തില്‍ അത്ര പെട്ടന്നു, ദരിദ്ര്യ ജനകോടികളെ വിലക്കെടുത്ത് ഭയപെടുത്തി അകറ്റി നിര്‍ത്തി ബാലറ്റ് പേപ്പര്‍ പെട്ടിയിലാക്കുന്നതുപോലെ എനിയുള്ള കാലങ്ങളില്‍ ഇവരുടെ ചിലവില്‍ കഴിയില്ല. അതേ ആം അദ്മി പാര്‍ട്ടി സൃഷ്ടിച്ചവന്റെ കോപ്രേറ്റ് ശക്തികളുടെതന്നെ ഉതയക്രിയ ചെയ്യും തുടര്‍ കാലയളവില്‍. അതുകൊണ്ടാണ് അത് പ്രശക്തമാവുന്നതു. 
അതുകൊണ്ട് എനി ആം അദ്മി പാര്‍ട്ടിയാണ് അത് എല്ല മേഖലയിലും സ്വാധീനം ചെലുത്താന്‍ കഴിയും എന്നത് മന്ത ബുദ്ധികളുടെ വിളമ്പരമാണ്. ഇതുവരെ വലത് രാഷ്ട്രിയ ഇട്ടാവട്ടത്തില്‍ സുരക്ഷിതമായി തുടാരുന്ന അരാഷ്ട്രിയതയില്‍ പുതിഞ്ഞിരുന്നവരുടെ വിടുവായത്തം.  

വ്യക്തിക്ക് സമൂഹത്തിന്റെ ഭാഗഭാക്കാണെന്നും. അതിന്റെ തുടര്‍ച്ചയാവുമ്പോള്‍ തന്നെ സമൂഹത്തില്‍ നിന്നും തീര്‍ത്തും ദുര്‍ലബനാണെന്നും, അതിന്റെ ദൌര്‍ബല്യങ്ങളില്‍ ഇടറി വീഴാവുന്നതാണെന്നും പല അനുഭവ ബോധ്യപെടലുകളും മുന്‍ കാലങ്ങളില്‍ ഉണ്ടായതിന്റെ ചുടുപിടിച്ചാണ് ആനകാര്യങ്ങളില്‍ ഗവേഷണം നടത്തുന്ന സ്വയം പ്രക്യാപിത ഇടത് ബുദ്ധി ജീവികള്‍ കേജരിവാള്‍ ചപ്പടച്ചിതരങ്ങളില്‍ കിമിക്ക് വിളമ്പുന്നു എന്നു ആരമ്പത്തിനുമുമ്പെ പരിഹാസം നിരിക്ഷണം മുന്നോട്ട് വെച്ചു സ്വതം ചുറ്റുപാട് സൂന്യമാക്കുന്നതു.                    

                             
തങ്കാരി നോക്കികളെ കേജരിവാള്‍ രാഷ്ടിയവല്‍ക്കരിച്ചു എന്നതാണ് ഇവര്‍ കനിഞ്ഞരുള്ളുന്ന ഒരുകാര്യം. നവ ലിബറല്‍ സാമൂഹ്യവ്യവസ്ഥയില്‍ ആരെയും അതിന്റെ ആക്രമണത്തിനിന്നു, പിടിച്ചു പറിയില്‍ നിന്നു, കൊള്ളയില്‍ നിന്നു അന്യമാക്കുന്നില്ല എന്ന അനിവാര്യ സാഹചര്യ സമ്മര്‍ദ്ധത്തിന്റെ ഫമാണ് മധ്യവര്‍ഗം തെരുവില്‍ ഇറങ്ങാന്‍ നിര്‍ബന്ധിതമായതു. “വൃത്തികെട്ട രാഷ്ട്രീയമാണ് രാജ്യത്ത് ഇന്നു കാണുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങളുടെയും മൂലകാരണമെന്ന് ” ഇട്ടാവട്ട വിവരകേട് വിളുമ്പുന്ന വിദ്യാസമ്പന്ന കേജരിവാള്‍ തന്നെ രാഷ്ട്രിയതിന്റെ മാര്‍ഗത്തിലേക്ക് ഇറങ്ങേണ്ടി വന്നതു വ്യക്തി സമൂഹത്തിനു വിധേയമാവുന്നു എന്ന യാഥാര്‍ഥ്യംകുണ്ടു കൂടിയാണ് . 

ഈ രാഷ്ട്രിയത്തിന്റെ പുത്തന്‍ മുഖങ്ങളാണ്  ജാള്യത മറക്കാന്‍ വേണ്ടി ഒരുവര്‍ഷം കൊണ്ട് ആം അദ്മി പാര്‍ട്ടി കൈവരിച്ച വിജയം ഇടതുപക്ഷത്തിനു നേടാന്‍ കഴിയാത്തത് എന്തുകൊണ്ടെന്ന വലിയ അറിവുകേട് മുന്നോട്ട് വെക്കുന്നതു. 

തീഷണമായ മുദ്രാവാക്യങ്ങളുടെ അതിന്റെ സമരാഗ്നിയിലൊന്നും ഇന്നേവരേ ഇറങ്ങാതെ അതില്‍ നിന്നും അറപ്പോടെ മാറുകയും മാറ്റിനിര്‍ത്തകയും മുറുമുറുക്കുകയും ചെയ്തിരുന്നവര്‍ വോട്ട് കണക്കില്‍ എന്തെ സി പി ഐ (എം)- ഹിന്ദി ബെല്‍റ്റില്‍ ഇല്ലാത്തെന്നു കുണ്ടന്‍ കിനറ്റിലെ തവള ബുദ്ധിയുമായി വരുമ്പോള്‍ അവര്‍ അറിഞ്ഞില്ല. ഇന്ത്യന്‍ തൊഴിലാളിവര്‍ഗമുന്നേറ്റം ഏതോരു വലതു രാഷ്ട്രിയ രൂപങ്ങളില്‍ നിന്നൊക്കെ വളറേ അധികം സംഘടിത രൂപം പ്രാഭിച്ചന്നു എന്നത്. 
അതൊന്നു അവര്‍ അറിയാഞ്ഞത് സ്വന്തം മൂക്കിനപ്പുറം കാഴ്ചയും ചിന്തയും എത്താത്തതുകൊണ്ടാണ് എന്നതുപോലും തിരിച്ചറിയാത്ത് അവര്‍ ഇന്നേവരെ തെരുവിലേക്ക് ഇറങ്ങിയിരുന്നില്ല എന്നതുകൊണ്ടുകൂടിയാണ്. ഇന്നേവരെ വോട്ട് ചെയ്യാന്‍ ഇറങ്ങാത്തവര്‍ ഹിന്ദി ബെല്‍റ്റില്‍ സി പി ഐ (എം)-പടവലങ്ങപോലെ വളരുന്നതെന്ന പരിഹാസ്യതയുമായി സ്വന്ത പൊട്ടതരം അടായളപെടുത്തുമ്പോള്‍ സഖാക്കളെ അവര്‍ അറിഞ്ഞില്ല, അറിച്ചിരുന്നവര്‍ അറിയിച്ചില്ല ഇന്ത്യന്‍ തൊഴിലാളിവര്‍ഗം കഴിഞ്ഞ “ഫെബ്രുവരി 20, 21 തീയതികളില്‍ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക്. സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ പണിമുടക്ക് സമര” ത്തെകുറിച്ചു. 
അവര്‍ വോട്ട് ലീസ്റ്റ് കൊണ്ട് എണ്ണിതിട്ടപെടുത്താന്‍ നിങ്ങളെവിടെ എന്നു അന്യേഷി വരുമ്പോള്‍ പിന്നെയും സ്വന്തം അറിവിന്റെ, അല്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാര്യക്ഷമതയെകുറിച്ച് ഒരു ചുക്കും അറിയില്ലെന്നുള്ള വിളമ്പരമാണ് പറഞ്ഞു തുള്ളുന്നതു.
ഇന്നലകളില്‍ പരിഹാസ്യതയോടെയും ഇന്നു ആവശേത്തോടെയും ആം അദ്മി പാര്‍ട്ടികാര്‍ പറയുന്ന ജനാധിപത്യത്തില്‍ സംഘടിത തൊഴിലാളി വര്‍ഗം ബലറ്റ് പേപ്പര്‍ സ്വന്തം ഇച്ഛ ശക്തിക്കനുസരിച്ചു ഉപയോഗിക്കാന്‍ തുടങ്ങുന്ന അന്നുതീരും ജനങ്ങളുടെ ആ അവകാശം. അത് അന്നു ഇന്നത്തെ പരിമിതമായ രൂപത്തില്‍ പോലും ഉണ്ടാവില്ലെന്നത്. അതേ ഇടതുപക്ഷം, അതിന്റെ മുന്നണി പോരാളി സി പി ഐ (എം) ജനാധിപത്യ സംവിധാനത്തില്‍ ശക്തി തെളിയിക്കാന്‍ ഒരു കാലത്തും കഴിയില്ല. കാരണം സംഘടിത തൊഴിലാളിവര്‍ ഊര്‍ജം താങ്ങാനുള്ള കെല്പൊന്നും നിലവിലുള്ള ജനാധിപത്യ ബൂര്‍ഷ ഭൂപ്രഭു ജനാധിപത്യ സംവിധാനത്തിനില്ല തന്നെ!!!

വ്യാഴാഴ്‌ച, സെപ്റ്റംബർ 12, 2013

അധികാരഗര്‍വ്വിനെ മുട്ടുകുത്തിച്ച സമര കാഹളം




































പോരാട്ട സമര ഭൂമികയില്‍ എത്തി ചേര്‍ന്ന പതിനായിരങ്ങളുടെ മുദ്രാവാക്യം നെഞ്ചേറ്റിയ ലക്ഷോപ ലക്ഷം ജനങ്ങള്‍ ഒന്നടക്കം പറഞ്ഞത്, വിശ്വാസിച്ചത് അവരുടെ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി പെരും കള്ളനും. കേരളത്തിന്റെ മാനാഭിമാനം കൊള്ള ചെയ്തു വിറ്റവനുമെന്നാണ്. സമൂഹത്തിന്റെ നെഞ്ചിലത് നെരിപോടായി നീറിയപ്പോഴാണ്, അതില്‍ നിന്നും സമര വീര്യത്തിന്റെ പന്തം കൊളുത്തി

പതിനായിരങ്ങള്‍ സമരമുഖത്തേക്കിറങ്ങിയത്. തിരുവന്തപൂരത്തിലേക്ക് ഇഴഞ്ഞു വരുമെന്നു വമ്പന്‍ മര്‍ദ്ദകോപകരണങ്ങള്‍ ചുറ്റിനും നിര്‍ത്തിയ അധികാര ഹുങ്കില്‍ ഫാസിസ്റ്റ് ജല്പനം നടത്തിയതിനെ തൃണവല്‍ക്കരിച്ചു ആയിരങ്ങള്‍ സമരഭടന്മാരായി എത്തിയത്. സെക്രട്ടേറിയറ്റ് വളഞ്ഞത്.ആ സമരാവേശം ഭരണകൂട ചപ്പടാച്ചിത്തരങ്ങളെ മാത്രമല്ല തകര്‍ത്ത് എറിഞ്ഞത്. അന്നേവരെ ഉണ്ടായിരുന്ന വലതുപക്ഷ മുന്‍ ധാരണകള്‍ അപ്പാടെ, നവ ലിബറല്‍ സാമ്പത്തിക ക്രമത്തില്‍ പരുവപെടുത്തിയെടുത്ത എല്ലാ ശീലങ്ങളെയും അതിന്റെ അരാഷ്ട്രിയ പരിസരത്തില്‍ നിന്നും ബഹുഭൂരിപക്ഷം വരുന്ന യുവത്വത്തെ തന്നെ രാഷ്ട്രിയ ദിശാബോധം നല്‍കിയാണ് അതിലെ മുന്നണി പോരാളികളാക്കിയത്. അതുകൊണ്ടാണ് ഞങ്ങള്‍ നെഞ്ചൂക്കോടെ പറയുന്നത്, സമരം തുടങ്ങിയ കേവലം എട്ടുമണിക്കൂറിനുള്ളില്‍ സെക്രട്ടറിയേറ്റ് പൂട്ടി അവധിനല്‍കി ഓടിയത് നിങ്ങള്‍ പേടിച്ചു തന്നെയാണെന്നു. നിങ്ങളുടെ എല്ലാവിധ ഹുങ്കും ഞങ്ങള്‍ ഇടതുമുന്നണി നേതൃനിരയില്‍ നിന്നുകൊണ്ട് കേവലം 6 മണിക്കൂര്‍കൊണ്ട് നിഷ് പ്രഭമാക്കിയത്.
സമരം തീര്‍ത്തും പരാജയപെട്ടു എന്നു ഏഭ്യതരം യാതൊരു ഉളുപ്പിമില്ലാതേ മനോരമ ടോയ്ലറ്റ് പെപ്പര്‍ കൊണ്ട് മുഖം മിനുക്കി പൊതു സമക്ഷം നിങ്ങള്‍ പറയുമ്പോള്‍, ഓര്‍ത്തില്ല അതിനു മുമ്പ് നടന്ന രാപ്പകൽ സമരത്തെകുറിച്ചും നിങ്ങള്‍ ഈ വായതാരി തന്നെയാണ് വിളിച്ചുപറഞ്ഞിരുന്നത് എന്നുമാത്രമല്ല, നിങ്ങളുടെ അധികാരത്തിന്റെ ജില്ലാകേന്ദ്രങ്ങളില്‍ സമ്പൂര്‍ണ്ണമായും നിശ്ചലമാക്കിയ ജനസഹസ്രങ്ങള്‍ പങ്കെടുത്ത ആ സമരത്തെ, തീര്‍ത്തും നിങ്ങളുടെ മൂലധനാധിപത്യകൊണ്ട് ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗത്തില്‍ നിന്നും ചര്‍ച്ചക്കെടുപ്പിക്കാതേ മാറ്റിവെപ്പിക്കാന്‍ കഴിഞ്ഞു എന്നത്.ദേശാഭിമാനി പത്രമൊഴിച്ചു നിങ്ങളുടെ കൊണ്ടാടപെടുന്ന ഒറ്റ നിഷ്പക്ഷ താമ്രപത്രത്തിലും അതിനെ ഒരിക്കല്‍ പോലും ലീഡാക്കിയില്ല. രണ്ട് സ്ത്രീ ശരീരങ്ങള്‍ പല ആങ്കിളിലും കൊത്തിപറിച്ചു രാഷ്ട്രിയ ചര്‍ച്ചക്കെന്നോണം എടുത്ത് പ്രഹസനം  കാണിച്ചു രസിച്ചതല്ലാതേ, അവരെ മുന്നിര്‍ത്തി കൊള്ളതലവന്മാര്‍ നടത്തിയ അധികാര ദുര്‍ വിനിയോഗത്തിനെതിരെയും, അതിനെതിരെ ഉയര്‍ന്നു വന്ന ജനരോക്ഷത്തെയും അതില്‍ ഉയിര്‍ കൊണ്ട രാപ്പകൽ സമരത്തെയും ഒരു ദൃശ്യമാധ്യമ സിംഹങ്ങളും ചര്‍ച്ചക്കെടുത്തില്ല. നിങ്ങളുടെ താല്പര്യ സംരക്ഷകർ എടുപ്പിച്ചില്ല.
ഏറ്റവും വിപുലമായ മാധ്യമ സംവിധാനങ്ങള്‍ വികസിച്ച, അതിന്റെ പ്രചരണം ഏറ്റവും ചലനാത്മകായൊരു സമൂഹത്തില്‍ രാപ്പകൽ സമരത്തിന്റെ വാര്‍ത്തകള്‍ പൊതു ജനത്തില്‍ നിന്നും മറ്റിവെച്ചു അറിയാനുള്ള ജനത്തിന്റെ പ്രാധമിക അവകാ‍ശത്തിന്മേല്‍ മൂലധന ഫാസിസ്റ്റ് നയം എത്ര സ്വാഭാവികമായാണ് നടപ്പാക്കിയതു. സമൂഹത്തിലെ സാമന്യബോധങ്ങള്‍ ചുറ്റും നടക്കുന്നതെല്ലാം അറിയുന്നു, അറിയിക്കുന്നു എന്ന നിരന്തര വ്യാജ പ്രചരണ ഊക്കില്‍ പുതുഞ്ഞിരിക്കുന്നവരെ മൂലധന താല്പര്യ പ്രകാരം പാകപെടുത്താം എന്ന കേന്ദ്രീകൃത നിര്‍മാതാക്കളാണ് നിലവിലുള്ള ഭരണ ക്രമത്തിന്റെയും ചിന്തകളുടെയും സരംക്ഷകര്‍ എന്നു വ്യക്തമാക്കപെടുകയായിരുന്നു. നിഷ്പക്ഷ മാധ്യമ ചപ്പാടിച്ചിതരം പറഞ്ഞു സമൂഹത്തിന്റെ രാഷ്ട്രിയ ബോധത്തിന്റെ പ്രയോക്താക്കളെന്നു വമ്പ് പറയുന്ന നിങ്ങള്‍, അതിന്റെ പ്രവര്‍ത്തനം ഇരുപത്തി നാലുമണിക്കൂറും നിര്‍ബാധം നടത്തി സമൂഹ മനസ്സില്‍ നിന്നും ഇടതു അനുകൂലം മായിച്ചുകളഞ്ഞെന്ന മലര്‍ പൊടിക്കാരന്റെ സ്വപ്നം പോലേയുള്ള പ്രൊഫഷ്ണലിസംകൊണ്ട് രാപകള്‍ സമരത്തിനെതിരെ മൂലധന താല്പര്യത്തിന്റെ തിരഷ്കരണ രാഷ്ട്രിയം നടപ്പാക്കിയത്
അതെ മൂലധനം മൂലധനത്തിനു വേണ്ടി മൂലധനത്താല്‍ ഭരിക്കപെടുന്നു എന്ന ജനാധിപത്യത്തിന്റെ പുത്തന്‍ പാഠബേധത്തെ വെല്ലുവിളിച്ചാണ് ജില്ലാകേന്ദ്രങ്ങള്‍ നിശ്ചലമാക്കിയത്. ജന ഭാഷ തിരിച്ചറിയാത്ത അധികാര ഹുങ്കിന്റെ ബധിര കര്‍ണങ്ങളിലേക്ക് ഒരു ഇടിനാദമായി ആ സമര പ്രക്രിയയുടെ തുടര്‍ രൂപം നിങ്ങളുടെ കോട്ടതളത്തിലേക്ക് തന്നെ, അധികാരത്തിന്റെ സിരാകേന്ദ്രം തന്നെ അനിശ്ചിതകാലത്തേക്ക് വളഞ്ഞു നിശ്ചലമാക്കുക എന്ന പോര്‍ ലക്ഷ്യത്തിലേക്ക് വളര്‍ന്നത്.ഇഴഞ്ഞല്ല ജങ്ങള്‍ കൊടും കാറ്റിന്റെ രൂപത്തില്‍ തന്നെ പുറപ്പെട്ടു. അവരെ നോക്കി ലോകത്തിലാദ്യമായി ഒരു ഭരണക്രമം ഏറ്റവും മ്ലേച്ചമായി, ഉണ്ണാനും ഉറങ്ങാനും, പോട്ടേ തൂറാന്‍ പോലും സമ്മതിക്കില്ലെന്നു അധികാരത്തിന്റെ കഴപ്പില്‍ അടിച്ചമര്‍ത്തല്‍ ഉമ്മാക്കികളോടൊപ്പം മുണ്ടഴിച്ചു തലയില്‍ കെട്ടി ചെറ്റത്തരം വീമ്പിളക്കിയത്.
വലത് അന്ധ നിരൂപണത്തിലല്ല ഇടത് സമരത്തിന്റെ ജയപരാജയം തീരുമാനിക്കപെടുന്നത്. സമരവും മുദ്രാവാഖ്യങ്ങളും അതിന്റെ ലക്ഷ്യങ്ങളും നിങ്ങളുടെ ഇട്ടാവട്ടത്തില്‍ നിര്‍വചിക്കാവുന്നതല്ല. ഏതൊരു സമരത്തിന്റെയും ഊര്‍ജ പ്രസരണം കാലാന്തര ചരിത്ര നിര്‍മിതിയില്‍ ഇടം നേടിയെടുക്കുന്നതാണ്.അങ്ങനെ കഴിഞ്ഞ ഒരുപാട് സമരങ്ങളുടെ ലക്ഷ്യപൂര്‍ത്തികരണവസ്ഥകള്‍ തന്നെയാണ് വര്‍ത്തമാനം അനുഭവിക്കുന്നത്. തുടര്‍ സംസ്കരണത്തില്‍ അതിന്റെ പൊരാട്ടങ്ങളിലും കഴിഞ്ഞുപോയ ഏതൊരു സമരവും കണിച്ചേര്‍ക്കപെട്ടിട്ടുള്ളതാകുന്നു.ഇന്നേവരെ ചരിത്രത്തിന്റെ ഒരേടിലും അറിയിക്കാത്ത സമരവീര്യമായിരുന്നു സെക്രട്ട്രിയേറ്റിനു ചുറ്റും അണിനിരന്ന ലക്ഷത്തിലേറേ ജനങ്ങളില്‍ നിന്നും അറിഞ്ഞത്. അവരുടെ നിശ്വാസ കാറ്റിന്റെ ചൂടേറ്റ് ശീതികരിച്ച ഭരണക്കാരുടെ ഇരിപിടങ്ങള്‍ക്ക് തീ പിടിച്ചു. അതിന്റെ പ്രതിഫലനമാണ് അവധിയെടുത്ത് ഓടിയത്.സമാനമായ സമര ഭാവം നിങ്ങളറിഞ്ഞത് ഈ സമരപോരാളികളുടെ തന്നെ പിന്മുറക്കാരായിരുന്ന പുന്നപ്ര വയലാര്‍ സമര ഭടന്മാരുടെ ധീരതയിലായിരുന്നു. അവരുടെ പക്കല്‍ മുന കൂര്‍പ്പിച്ച വാരികുന്തമേങ്കിലും ഉണ്ടായിരുന്നുങ്കില്‍. ഇതില്‍ പക്ഷെ നിങ്ങള്‍ ഒരുകൂട്ടി വെച്ച അധികാരധാര്‍ഷ്ഠ്യത്തിനുമുന്നില്‍‍‍ നിന്നത് ഇന്നേവരേ നടന്ന സമര ചൂളയില്‍ വെന്ത് പാകമായ പോരാട്ടവീര്യവും സി പി ഐ (എം) സംഘടിത ശേഷിയും മാത്രമായിരുന്നു.

ജനദ്രോഹ മര്‍ക്കടമുഷ്ടിക്കെതിരെ, അതിന്റെ തീവട്ടി കൊള്ളക്കെതിരെ ഉടുതുണിപോലും ഇല്ലാതേ അഴിഞ്ഞാടിയ നാണവും മാനവും ഇല്ലാത്ത, എല്ലാവിത മൂല്യത്തെയും ചൂണ്ടി വിലപേശി വില്പനക്ക് വെക്കാന്‍ മടിയില്ലാത്ത ഭരണകൂത്താട്ടതിനെതിരെ കേരള സമൂഹത്തിന്റെ മനസ്സ് ഒന്നാകെ ആവശ്യപെട്ടത്, ഇതിനൊക്കെ നേതൃത്വം നല്‍കിയ ഭരണത്തലവന്‍ ശ്രീ ഉമ്മൻ ചാണ്ടി രാജിവെച്ച് ജുഡിഷ്യല്‍ അന്യേഷ്ണം നേരിടണം എന്നതായിരുന്നു. അതിനുവേണ്ടിയുള്ള സമര രൂപത്തിന്റെ ഇന്ദനശക്തി തകര്‍ന്നു തരിപ്പണമായി എന്നു പറഞ്ഞിരുന്ന സി പി ഐ (എം) നേതൃത്വമായിരുന്നു.എല്ലാ വലതുപക്ഷങ്ങളും, കൂട്ടത്തിലുള്ള കുലം കുത്തികളെയും കൂട്ടം തെറ്റിപോയവരെയും കൂട്ടിപിടിച്ചു നടത്തിയ ചരിത്ര സമാനതകളില്ലാത്ത മാര്‍ക്സിസ്റ്റ് വിരുദ്ധ കൊടും ഭീകര പ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ മുന്നണി പടയെ നാമാവശേഷമാക്കി എന്നു വിളിച്ചുകൂവി 8, 10 കൊല്ലം നടത്തിയ ചന്താധിപത്യ രാഷ്ട്രിയ രൂപങ്ങളൊക്കെയും അതിന്റെ കൂലിപടയും സി പി ഐ (എം)-ന്റെ ഉരുക്കുപോലെ ഉറച്ച സംഘടിത സംഘടനാ ചെങ്കടലിന്റെ ഇരമ്പലില്‍ ഞെട്ടി, പേടിച്ചു….അതേ കേരള ഇടതുമനസ്സിനെ തോല്പിച്ചു എന്നുകരുതിയവരെ, അതിന്റെ അധികാരഗര്‍വ്വിനെ പേടിപ്പിച്ചു എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ വിജയം!!!


















പോരാട്ട സമര ഭൂമികയില്‍ എത്തി ചേര്‍ന്ന പതിനായിരങ്ങളുടെ മുദ്രാവാക്യം നെഞ്ചേറ്റിയ ലക്ഷോപ ലക്ഷം ജനങ്ങള്‍ ഒന്നടക്കം പറഞ്ഞത്, വിശ്വാസിച്ചത് അവരുടെ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി പെരും കള്ളനും. കേരളത്തിന്റെ മാനാഭിമാനം കൊള്ള ചെയ്തു വിറ്റവനുമെന്നാണ്. സമൂഹത്തിന്റെ നെഞ്ചിലത് നെരിപോടായി നീറിയപ്പോഴാണ്, അതില്‍ നിന്നും സമര വീര്യത്തിന്റെ പന്തം കൊളുത്തി - See more at: http://www.nerrekha.com/%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D/prasant-kumar-nadakkaavil/%E0%B4%85%E0%B4%A7%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B0%E0%B4%97%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%86-%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81/#sthash.YsOZJwuL.dpuf
പോരാട്ട സമര ഭൂമികയില്‍ എത്തി ചേര്‍ന്ന പതിനായിരങ്ങളുടെ മുദ്രാവാക്യം നെഞ്ചേറ്റിയ ലക്ഷോപ ലക്ഷം ജനങ്ങള്‍ ഒന്നടക്കം പറഞ്ഞത്, വിശ്വാസിച്ചത് അവരുടെ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി പെരും കള്ളനും. കേരളത്തിന്റെ മാനാഭിമാനം കൊള്ള ചെയ്തു വിറ്റവനുമെന്നാണ്. സമൂഹത്തിന്റെ നെഞ്ചിലത് നെരിപോടായി നീറിയപ്പോഴാണ്, അതില്‍ നിന്നും സമര വീര്യത്തിന്റെ പന്തം കൊളുത്തിkerala-solar-pktg-2-people പതിനായിരങ്ങള്‍ സമരമുഖത്തേക്കിറങ്ങിയത്. തിരുവന്തപൂരത്തിലേക്ക് ഇഴഞ്ഞു വരുമെന്നു വമ്പന്‍ മര്‍ദ്ദകോപകരണങ്ങള്‍ ചുറ്റിനും നിര്‍ത്തിയ അധികാര ഹുങ്കില്‍ ഫാസിസ്റ്റ് ജല്പനം നടത്തിയതിനെ തൃണവല്‍ക്കരിച്ചു ആയിരങ്ങള്‍ സമരഭടന്മാരായി എത്തിയത്. സെക്രട്ടേറിയറ്റ് വളഞ്ഞത്.ആ സമരാവേശം ഭരണകൂട ചപ്പടാച്ചിത്തരങ്ങളെ മാത്രമല്ല തകര്‍ത്ത് എറിഞ്ഞത്. അന്നേവരെ ഉണ്ടായിരുന്ന വലതുപക്ഷ മുന്‍ ധാരണകള്‍ അപ്പാടെ, നവ ലിബറല്‍ സാമ്പത്തിക ക്രമത്തില്‍ പരുവപെടുത്തിയെടുത്ത എല്ലാ ശീലങ്ങളെയും അതിന്റെ അരാഷ്ട്രിയ പരിസരത്തില്‍ നിന്നും ബഹുഭൂരിപക്ഷം വരുന്ന യുവത്വത്തെ തന്നെ രാഷ്ട്രിയ ദിശാബോധം നല്‍കിയാണ് അതിലെ മുന്നണി പോരാളികളാക്കിയത്. അതുകൊണ്ടാണ് ഞങ്ങള്‍ നെഞ്ചൂക്കോടെ പറയുന്നത്, സമരം തുടങ്ങിയ കേവലം എട്ടുമണിക്കൂറിനുള്ളില്‍ സെക്രട്ടറിയേറ്റ് പൂട്ടി അവധിനല്‍കി ഓടിയത് നിങ്ങള്‍ പേടിച്ചു തന്നെയാണെന്നു. നിങ്ങളുടെ എല്ലാവിധ ഹുങ്കും ഞങ്ങള്‍ ഇടതുമുന്നണി നേതൃനിരയില്‍ നിന്നുകൊണ്ട് കേവലം 6 മണിക്കൂര്‍കൊണ്ട് നിഷ് പ്രഭമാക്കിയത്.
സമരം തീര്‍ത്തും പരാജയപെട്ടു എന്നു ഏഭ്യതരം യാതൊരു ഉളുപ്പിമില്ലാതേ മനോരമ ടോയ്ലറ്റ് പെപ്പര്‍ കൊണ്ട് മുഖം മിനുക്കി പൊതു സമക്ഷം നിങ്ങള്‍ പറയുമ്പോള്‍, ഓര്‍ത്തില്ല അതിനു മുമ്പ് നടന്ന രാപ്പകൽ സമരത്തെകുറിച്ചും നിങ്ങള്‍ ഈ വായതാരി തന്നെയാണ് വിളിച്ചുപറഞ്ഞിരുന്നത് എന്നുമാത്രമല്ല, നിങ്ങളുടെ അധികാരത്തിന്റെ ജില്ലാകേന്ദ്രങ്ങളില്‍ സമ്പൂര്‍ണ്ണമായും നിശ്ചലമാക്കിയ ജനസഹസ്രങ്ങള്‍ പങ്കെടുത്ത ആ സമരത്തെ, തീര്‍ത്തും നിങ്ങളുടെ മൂലധനാധിപത്യകൊണ്ട് ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗത്തില്‍ നിന്നും ചര്‍ച്ചക്കെടുപ്പിക്കാതേ മാറ്റിവെപ്പിക്കാന്‍ കഴിഞ്ഞു എന്നത്.ദേശാഭിമാനി പത്രമൊഴിച്ചു നിങ്ങളുടെ കൊണ്ടാടപെടുന്ന ഒറ്റ നിഷ്പക്ഷ താമ്രപത്രത്തിലും അതിനെ ഒരിക്കല്‍ പോലും ലീഡാക്കിയില്ല. രണ്ട് സ്ത്രീ ശരീരങ്ങള്‍ പല ആങ്കിളിലും കൊത്തിപറിച്ചു രാഷ്ട്രിയ ചര്‍ച്ചക്കെന്നോണം എടുത്ത് പ്രഹസനം  കാണിച്ചു രസിച്ചതല്ലാതേ, അവരെ മുന്നിര്‍ത്തി കൊള്ളതലവന്മാര്‍ നടത്തിയ അധികാര ദുര്‍ വിനിയോഗത്തിനെതിരെയും, അതിനെതിരെ ഉയര്‍ന്നു വന്ന ജനരോക്ഷത്തെയും അതില്‍ ഉയിര്‍ കൊണ്ട രാപ്പകൽ സമരത്തെയും ഒരു ദൃശ്യമാധ്യമ സിംഹങ്ങളും ചര്‍ച്ചക്കെടുത്തില്ല. നിങ്ങളുടെ താല്പര്യ സംരക്ഷകർ എടുപ്പിച്ചില്ല.
ഏറ്റവും വിപുലമായ മാധ്യമ സംവിധാനങ്ങള്‍ വികസിച്ച, അതിന്റെ പ്രചരണം ഏറ്റവും ചലനാത്മകായൊരു സമൂഹത്തില്‍ രാപ്പകൽ സമരത്തിന്റെ വാര്‍ത്തകള്‍ പൊതു ജനത്തില്‍ നിന്നും മറ്റിവെച്ചു അറിയാനുള്ള ജനത്തിന്റെ 1098393_10151741062433548_212689681_nപ്രാധമിക അവകാ‍ശത്തിന്മേല്‍ മൂലധന ഫാസിസ്റ്റ് നയം എത്ര സ്വാഭാവികമായാണ് നടപ്പാക്കിയതു. സമൂഹത്തിലെ സാമന്യബോധങ്ങള്‍ ചുറ്റും നടക്കുന്നതെല്ലാം അറിയുന്നു, അറിയിക്കുന്നു എന്ന നിരന്തര വ്യാജ പ്രചരണ ഊക്കില്‍ പുതുഞ്ഞിരിക്കുന്നവരെ മൂലധന താല്പര്യ പ്രകാരം പാകപെടുത്താം എന്ന കേന്ദ്രീകൃത നിര്‍മാതാക്കളാണ് നിലവിലുള്ള ഭരണ ക്രമത്തിന്റെയും ചിന്തകളുടെയും സരംക്ഷകര്‍ എന്നു വ്യക്തമാക്കപെടുകയായിരുന്നു. നിഷ്പക്ഷ മാധ്യമ ചപ്പാടിച്ചിതരം പറഞ്ഞു സമൂഹത്തിന്റെ രാഷ്ട്രിയ ബോധത്തിന്റെ പ്രയോക്താക്കളെന്നു വമ്പ് പറയുന്ന നിങ്ങള്‍, അതിന്റെ പ്രവര്‍ത്തനം ഇരുപത്തി നാലുമണിക്കൂറും നിര്‍ബാധം നടത്തി സമൂഹ മനസ്സില്‍ നിന്നും ഇടതു അനുകൂലം മായിച്ചുകളഞ്ഞെന്ന മലര്‍ പൊടിക്കാരന്റെ സ്വപ്നം പോലേയുള്ള പ്രൊഫഷ്ണലിസംകൊണ്ട് രാപകള്‍ സമരത്തിനെതിരെ മൂലധന താല്പര്യത്തിന്റെ തിരഷ്കരണ രാഷ്ട്രിയം നടപ്പാക്കിയത്
അതെ മൂലധനം മൂലധനത്തിനു വേണ്ടി മൂലധനത്താല്‍ ഭരിക്കപെടുന്നു എന്ന ജനാധിപത്യത്തിന്റെ പുത്തന്‍ പാഠബേധത്തെ വെല്ലുവിളിച്ചാണ് ജില്ലാകേന്ദ്രങ്ങള്‍ നിശ്ചലമാക്കിയത്. ജന ഭാഷ തിരിച്ചറിയാത്ത അധികാര ഹുങ്കിന്റെ ബധിര കര്‍ണങ്ങളിലേക്ക് ഒരു ഇടിനാദമായി ആ സമര പ്രക്രിയയുടെ തുടര്‍ രൂപം നിങ്ങളുടെ കോട്ടതളത്തിലേക്ക് തന്നെ, അധികാരത്തിന്റെ സിരാകേന്ദ്രം തന്നെ അനിശ്ചിതകാലത്തേക്ക് വളഞ്ഞു നിശ്ചലമാക്കുക എന്ന പോര്‍ ലക്ഷ്യത്തിലേക്ക് വളര്‍ന്നത്.ഇഴഞ്ഞല്ല ജങ്ങള്‍ കൊടും കാറ്റിന്റെ രൂപത്തില്‍ തന്നെ പുറപ്പെട്ടു. അവരെ നോക്കി ലോകത്തിലാദ്യമായി ഒരു ഭരണക്രമം ഏറ്റവും മ്ലേച്ചമായി, ഉണ്ണാനും ഉറങ്ങാനും, പോട്ടേ തൂറാന്‍ പോലും സമ്മതിക്കില്ലെന്നു അധികാരത്തിന്റെ കഴപ്പില്‍ അടിച്ചമര്‍ത്തല്‍ ഉമ്മാക്കികളോടൊപ്പം മുണ്ടഴിച്ചു തലയില്‍ കെട്ടി ചെറ്റത്തരം വീമ്പിളക്കിയത്.
 വലത് അന്ധ നിരൂപണത്തിലല്ല ഇടത് സമരത്തിന്റെ ജയപരാജയം തീരുമാനിക്കപെടുന്നത്. സമരവും മുദ്രാവാഖ്യങ്ങളും അതിന്റെ ലക്ഷ്യങ്ങളും നിങ്ങളുടെ ഇട്ടാവട്ടത്തില്‍ നിര്‍വചിക്കാവുന്നതല്ല. ഏതൊരു സമരത്തിന്റെയും ഊര്‍ജ പ്രസരണം കാലാന്തര ചരിത്ര നിര്‍മിതിയില്‍ ഇടം നേടിയെടുക്കുന്നതാണ്. അങ്ങനെ കഴിഞ്ഞ ഒരുപാട് സമരങ്ങളുടെ ലക്ഷ്യപൂര്‍ത്തികരണവസ്ഥകള്‍ തന്നെയാണ് വര്‍ത്തമാനം അനുഭവിക്കുന്നത്. തുടര്‍ സംസ്കരണത്തില്‍ അതിന്റെ പൊരാട്ടങ്ങളിലും കഴിഞ്ഞുപോയ ഏതൊരു സമരവും കണിച്ചേര്‍ക്കപെട്ടിട്ടുള്ളതാകുന്നു.ഇന്നേവരെ ചരിത്രത്തിന്റെ ഒരേടിലും അറിയിക്കാത്ത സമരവീര്യമായിരുന്നു സെക്രട്ട്രിയേറ്റിനു ചുറ്റും അണിനിരന്ന ലക്ഷത്തിലേറേ ജനങ്ങളില്‍ നിന്നും അറിഞ്ഞത്. അവരുടെ നിശ്വാസ കാറ്റിന്റെ ചൂടേറ്റ് ശീതികരിച്ച ഭരണക്കാരുടെ ഇരിപിടങ്ങള്‍ക്ക് തീ പിടിച്ചു. അതിന്റെ പ്രതിഫലനമാണ് അവധിയെടുത്ത് ഓടിയത്.സമാനമായ സമര ഭാവം നിങ്ങളറിഞ്ഞത് ഈ സമരപോരാളികളുടെ 1146570_10151741001723548_39939700_nതന്നെ പിന്മുറക്കാരായിരുന്ന പുന്നപ്ര വയലാര്‍ സമര ഭടന്മാരുടെ ധീരതയിലായിരുന്നു. അവരുടെ പക്കല്‍ മുന കൂര്‍പ്പിച്ച വാരികുന്തമേങ്കിലും ഉണ്ടായിരുന്നുങ്കില്‍. ഇതില്‍ പക്ഷെ നിങ്ങള്‍ ഒരുകൂട്ടി വെച്ച അധികാരധാര്‍ഷ്ഠ്യത്തിനുമുന്നില്‍‍‍ നിന്നത് ഇന്നേവരേ നടന്ന സമര ചൂളയില്‍ വെന്ത് പാകമായ പോരാട്ടവീര്യവും സി പി ഐ (എം) സംഘടിത ശേഷിയും മാത്രമായിരുന്നു.
ജനദ്രോഹ മര്‍ക്കടമുഷ്ടിക്കെതിരെ, അതിന്റെ തീവട്ടി കൊള്ളക്കെതിരെ ഉടുതുണിപോലും ഇല്ലാതേ അഴിഞ്ഞാടിയ നാണവും മാനവും ഇല്ലാത്ത, എല്ലാവിത മൂല്യത്തെയും ചൂണ്ടി വിലപേശി വില്പനക്ക് വെക്കാന്‍ മടിയില്ലാത്ത ഭരണകൂത്താട്ടതിനെതിരെ കേരള സമൂഹത്തിന്റെ മനസ്സ് ഒന്നാകെ ആവശ്യപെട്ടത്, ഇതിനൊക്കെ നേതൃത്വം നല്‍കിയ ഭരണത്തലവന്‍ ശ്രീ ഉമ്മൻ ചാണ്ടി രാജിവെച്ച് ജുഡിഷ്യല്‍ അന്യേഷ്ണം നേരിടണം എന്നതായിരുന്നു. അതിനുവേണ്ടിയുള്ള സമര രൂപത്തിന്റെ ഇന്ദനശക്തി തകര്‍ന്നു തരിപ്പണമായി എന്നു പറഞ്ഞിരുന്ന സി പി ഐ (എം) നേതൃത്വമായിരുന്നു.എല്ലാ വലതുപക്ഷങ്ങളും, കൂട്ടത്തിലുള്ള കുലം കുത്തികളെയും കൂട്ടം തെറ്റിപോയവരെയും കൂട്ടിപിടിച്ചു നടത്തിയ ചരിത്ര സമാനതകളില്ലാത്ത മാര്‍ക്സിസ്റ്റ് വിരുദ്ധ കൊടും ഭീകര പ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ മുന്നണി പടയെ നാമാവശേഷമാക്കി എന്നു വിളിച്ചുകൂവി 8, 10 കൊല്ലം നടത്തിയ ചന്താധിപത്യ രാഷ്ട്രിയ രൂപങ്ങളൊക്കെയും അതിന്റെ കൂലിപടയും സി പി ഐ (എം)-ന്റെ ഉരുക്കുപോലെ ഉറച്ച സംഘടിത സംഘടനാ ചെങ്കടലിന്റെ ഇരമ്പലില്‍ ഞെട്ടി, പേടിച്ചു….അതേ കേരള ഇടതുമനസ്സിനെ തോല്പിച്ചു എന്നുകരുതിയവരെ, അതിന്റെ അധികാരഗര്‍വ്വിനെ പേടിപ്പിച്ചു എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ വിജയം.
- See more at: http://www.nerrekha.com/%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D/prasant-kumar-nadakkaavil/%E0%B4%85%E0%B4%A7%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B0%E0%B4%97%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%86-%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81/#sthash.2QRxaSrc.dpuf