വെള്ളിയാഴ്‌ച, ഫെബ്രുവരി 05, 2010

കലികാല കാഴ്ചകള്‍....


വിഡ്ഢി പെട്ടിയില്‍ കാണും സ്ഥിരം കാഴ്ചകള്‍ കണ്ട്
ലോത്തിനെപോല്‍ കാമവെറിക്ക് ശമനം വരത്തുവാന്‍
സ്വന്തം മക്കളില്‍ സന്നിവേഷിക്കുന്നവര്‍ ....

പകല്‍ വെളിച്ചത്തില്‍ മാന്യന്മാരായി നടക്കുന്നവര്‍
രാത്രിയില്‍ സ്ട്രീറ്റ് ലൈറ്റിന്‍റെ അരണ്ട വെളിച്ചത്തില്‍
സ്ത്രീകളെ കാമ കണ്ണുകളോടെ നോക്കുന്നു

അക്ഷര ജ്ഞാനം പകര്‍ന്നു നല്‍കുന്ന ഗുരു നാദയുടെ
ശരിര വടിവ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന
ശിഷ്യ ഗണങ്ങള്‍ ക്യംപസിലെ സ്ഥിരം കാഴ്ച

കൂട്ടകൊലകളും മാനഭംഗങ്ങളും ശിശുരോദനങ്ങളും
അഭയാര്‍ഥികളുടെ മഹാപ്രവാഹവും
നേര് നഷ്ടപെട്ടവരുടെ സുവിശേഷ മഴകളും....

കോടികള്‍ മുടിപ്പിച്ചുകൊണ്ട് പുത്തന്‍ തലമുറയിലെ
രാഷ്ട്രിയ കോമാളികളുടെ പരിയടന പ്രഹസനം കണ്ട്
മലയാളക്കര കോരി തരിക്കുന്നു

ആദര്‍ശങ്ങള്‍ വാ തോരാതെ പ്രസങ്ങിക്കുന്ന
രാഷ്ട്രീയ നേതൃത്വം അനാശാസ്യ പുരകളില്‍
അന്തിയുറങ്ങുന്ന കാഴ്ചകള്‍ കാണാം

വിശുദ വര്‍ത്തമാനങ്ങള്‍ മാത്രം പറഞ്ഞു ജനങ്ങള്‍ക്ക്‌
സ്ഥായിയായ നിരാശ മാത്രം നല്കിയ കദര്‍ ദാരികളുടെ
കപട നാടകങ്ങള്‍ നഗ്ന്ന നേത്രങ്ങള്‍ക്ക് മുന്നില്‍ പെയ്തുതിമിര്‍ക്കുന്നു.

ASHISH

അഭിപ്രായങ്ങളൊന്നുമില്ല: