വ്യാഴാഴ്‌ച, ഒക്‌ടോബർ 22, 2009

അവസാനത്തെ സത്യം.....


നമ്മള്‍ അധ്വാനിക്കുന്നവര്‍, നമ്മുടെ
വിഹിതമാണ് ലോകത്തോട് ചോദിക്കുന്നത്..
നമ്മുടെ പോരാട്ടങ്ങള്‍ ഒരു പറ നിലത്തിനോ,
ഒരു രാജ്യത്തിനോ മേല്‍ അവകാശം സ്ഥാപിക്കാനല്ല..
നമുക്ക് വേണ്ടത് ഈ ഭൂമിയുടെ മുഴുവന്‍ അവകാശമാണ്.
ഈ മലനിരകള്‍ രത്നകുംഭങ്ങളാണ്..
സാഗരങ്ങള്‍ മുത്തുകളുടെ ഉറവകളും... അപഹരിക്കപ്പെട്ട,
ആ സ്വത്തുക്കളാണ് നാം ചോദിക്കുന്നത്..

പ്രഭുക്കളും വ്യാപാരികളും ഒരു ദശലക്ഷമെങ്കില്‍
നമ്മള്‍ ഒരു നൂറുകോടിയാണ്..
അമേരിക്കന്‍ വാതിലുകളില്‍ മുട്ടി,
അവര്‍ക്ക് എത്രകാലം ജീവിക്കാനാകും...?
വാര്‍ന്നു ചിതറിയ രക്തത്തുള്ളികള്‍,
കൊള്ളയടിക്കപ്പെട്ട പൂന്തോട്ടങ്ങള്‍..
ഹൃദയത്തില്‍വച്ച് തന്നെ മരവിച്ചപാട്ടുകള്‍..
ആ രക്തത്തുള്ളികള്‍ക്കായി....
ആ പൂങ്കുലകള്‍ക്കായി,
ആ കൊല്ലപ്പെട്ടപാട്ടുകള്‍ക്കായി..
നമുക്ക് പ്രതികാരം ചെയ്യാം..
എല്ലാം കഴിയുമ്പോള്‍, എല്ലാ യുദ്ധങ്ങളും അവസാനിക്കുമ്പോള്‍
നമ്മുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുകള്‍ വരും...
അന്ന് വയറുനിറയ്ക്കാന്‍ മാത്രം നമ്മള്‍ ഭക്ഷിക്കും..

അഭിപ്രായങ്ങളൊന്നുമില്ല: