ചൊവ്വാഴ്ച, ജനുവരി 05, 2010

ചെയ്തു തീര്‍ന്നു


വരണ്ടുണങ്ങിയ സ്വപ്നങ്ങളില്‍ കുളിര് നിറക്കാന്‍
മഴയാകാന്‍ കൊതിച്ചു
സമാധാനത്തിന്റെ കഴുത്തറുത്തു ചോരച്ചാലുകള്‍ തീര്‍ക്കുമ്പോള്‍
വേദനിക്കുന്ന മനസ്സുകള്‍ക്ക് സാന്ത്വനമേകാന്‍
മാലാഖയാകാന്‍ കൊതിച്ചു..
ലോകത്തിന്റെ കാപട്യങ്ങള്‍ അറിയാത്ത
ബുദ്ധി വികാസമില്ലാത്ത കുരുന്നുകള്‍ക്ക്
മദര്‍ തെരേസ ആകാന്‍ കൊതിച്ചു..
എന്നിട്ടും...
പ്രതീക്ഷകള്‍ എപ്പോഴാണ് വഴി മാറിയത്..?
ബന്ധങ്ങളുടെ കെട്ടുപാടുകള്‍ വരിഞ്ഞു മുറുക്കിയപ്പോഴോ... ?
ഇന്ന് ഞാന്‍ ആരാണ്...?
പാതിയടഞ്ഞ മിഴികളില്‍ നിന്നും
കിനിഞ്ഞിറങ്ങുന്ന ഉപ്പോ..?
വരണ്ട നെഞ്ചിലെ ഉള്പോരുകളില്‍ നിന്ന്
മഷി പുരണ്ടു പുറത്തു ചാടിയ മുറി കവിതയോ...?
എന്റേതെന്നു പറയാന്‍ ഇത്തിരി
വാക്കുകള്‍ മാത്രം.
-------------------------- ഫൌസിയ വല്ലപ്പുഴ



ഓര്‍മ്മകളിലെവിടെയോ
ഒരു തീവണ്ടിയുടെ ചൂളംവിളി,
മരണത്തിന്റെ തീക്കാറ്റു വീശിയടിക്കുന്നു.
നിശബ്ദതയെ ഭേദിക്കുന്ന അട്ടഹാസമായി
നെഞ്ചിടിപ്പുകള്‍ എങ്ങോ മറയുന്നു.
ഓര്‍മ്മകളില്‍ ഇരുട്ട് നിറയുന്നു.
തലച്ചോറിനെ തകര്‍ക്കുന്ന
ഇരുമ്പിന്‍റെ സ്പര്‍ശം,
നിന്നെ കുറിച്ചോര്‍ത്തു;
സ്വപ്‌നങ്ങള്‍ നെയ്ത തലച്ചോറ്,
നിനക്കു വേണ്ടി കവിത പിറന്ന തലച്ചോറ്
ചതഞ്ഞരഞ്ഞു ഇല്ലാതാകുന്നു.
ഞാനെന്ന സ്വപ്നങ്ങള്‍ക്കന്ത്യം;
എന്‍റെ പ്രതീക്ഷകള്‍ക്കും.
എന്‍റെ ചേതനയറ്റ പ്രണയത്തെ
ബലികാക്കകള്‍ കൊത്തിപ്പറിക്കും.
ആത്മാവ് എരിയുന്ന
ചിതയാകുന്നു.
ജനിമൃതികള്‍ക്കിടയിലെ കാത്തിരിപ്പില്‍
പ്രണയവും മൃതിയും
കൈ കൊടുത്തു പിരിയുന്നു.


--------------------------------

"പു
തു നാമ്പുകള്‍ തിളിര്‍ക്കുന്നു -
മരുഭൂമികളില്‍
പകലോന്‍ കനിവിന്‍റെ കുട ചൂടുമ്പോള്‍

പുലരിയൊരു പുതു മഴയായ്‌പെഴ്ത് നിറയുന്നു
മനസ്സൊരു മയിലായ്‌ പീലിവിടര്‍ത്തുന്നു"
അറിവിന്‍റെ അഴിമുഖങ്ങള്‍ തേടി അലയുന്ന
പാഴ് വഞ്ചികള്‍ക്കിതൊരാലയംഇവിടെ
സ്വപ്‌നങ്ങള്‍ മഴവില്ലുകള്‍ തീര്‍ക്കട്ടെ,..
ഇവിടെ മോഹങ്ങള്‍ മലരുകളായി വിടരട്ടെ,...
സ്വാതന്ത്ര്യത്തിന്‍റെ നറു നിലാവേറ്റ്...
സ്നേഹത്തിന്‍റെ,..സഹനത്തിന്‍റെ

പൂകള്‍ വിതറി നമുക്കിവിടെ
ഇളവെല്‍ക്കാംവരൂ ,...
മാനവ സ്നേഹത്തിന്‍റെ മധുവൂറും ഗീതികള്‍ പാടി
നമുക്കിവിടെ ചെക്കേറാം
അറിവിന്‍റെ അമൃതം നുണയാം...പകരാം, .....

അഭിപ്രായങ്ങളൊന്നുമില്ല: