തിങ്കളാഴ്‌ച, ജനുവരി 11, 2010
ദന്തക്ഷതങ്ങള്‍
നിന്‍റെ വാക്കുകളില്‍ നിന്നും
പ്രണയം
പടിയിറങ്ങി പോയിരിക്കുന്നു
നിലാവിനെ സ്നേഹിച്ച നീ
നക്ഷത്രങ്ങളെ
കണ്ടില്ലെന്നു നടിച്ചു
നിന്‍റെ വികലമായ
ചിന്തകളുടെ മച്ചകത്ത്
എട്ടു കാലികള്‍ക്കൊപ്പം
വല വിരിച്ചു കാത്തിരുന്നത്
ആരെയാണ് നീ
നിന്‍റെ ദന്ത ക്ഷതങ്ങലെറ്റ്
പിളര്‍ന്നു കരിവാളിച്ച അധരങ്ങള്‍
നിനക്കായി ചൊരിഞ്ഞത്
ശാപ വചനങ്ങളല്ല
ആ മാറില്‍ തല ചയ്ച്ചുറങ്ങാനും
ആ കൈ വിരലുകളുടെ
തലോടലില്‍ അലിഞ്ഞു
ഉണരാനും കൊതിച്ചവള്‍ ഞാന്‍
ഇനിയൊരു തിരിച്ചു വരവുണ്ടാകില്ല
എന്നറിയാമെങ്കിലും
നിനക്കായി കാത്തിരിക്കുന്നു
കാത്തിരിപ്പിന്റെ
നിര്‍വൃതി
അത് നിനക്കറിയില്ലല്ലോ
അടി വയറ്റില്‍
ഇളക്കം വച്ച് തുടങ്ങിയ
നീ വിതച്ച വിഷ വിത്ത്
ഉറക്കം കെടുത്തുവോളം
എനിക്ക് നിന്നെ
കാത്തിരിക്കാതെ വയ്യ
==================
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ