ശനിയാഴ്‌ച, ജനുവരി 02, 2010

കാഴ്ച

ചത്തും കൊന്നുമുള്ള
പ്രയാണത്തിനിടയില്‍
മനുഷ്യര്‍
ജീവിക്കുന്ന വേള
എത്ര തുച്‌ഛം !
***

ഒഴുക്കുണ്ടെങ്കില്‍
അതിനൊത്തൊഴുകാം
അല്ലെങ്കില്‍
എതിരെയാകാം
ഒഴുക്കുമില്ലാതെ വന്നാല്‍
എന്തു ഗതി?
അഴുക്കാവുക തന്നെ.

***

ചില വേളകളില്‍
ആടിന്റേയും
പിന്നെ നായയുടേതും
മറ്റു ചിലപ്പോള്‍
ഓന്തിന്റേയും
ഇനിയും ചിലപ്പോള്‍
ആനയുടേയും
അങ്ങനെ
വിവിധ മൃഗജീവിതം
ജീവിക്കുന്നതിനിടയില്‍
വല്ലപ്പോഴുമാണ്
നാം
മനുഷ്യജീവിതം
നയിക്കുന്നത് !

***

കണ്ണടച്ചു
വിശ്വസിക്കുമ്പോള്‍
അന്ധവിശ്വാസമാവുക
സ്വാഭാവികം !

***

ഇരട്ടമുഖമുള്ളവന്
നാലു കൈയും
നാലു കാലും
ഉണ്ടാവണമെന്നില്ല.

***

ഭാഷ
ലളിതമാക്കുക
എന്നത്
വളരെ
പുരോഗമനപരമായ
രാഷ്‌ട്രീയ പ്രവര്‍ത്തനമാണ്.

***

ദന്തഗോപുരവാസിയാകാള്‍
ദന്തഗോപുരം വേണമെന്നില്ല
വാതിലും ജനലുമടച്ച
സ്വന്തം മുറി
ധാരാളമാണ്.

***

വൈരുദ്ധ്യവാദത്തിന്
ഏറ്റവും വിരുദ്ധമായത്
അത് പ്രയോഗിക്കാതിരിക്കലാണ്.

***

നഗരത്തെ
ഗര്‍ഭം ധരിച്ച
ഗ്രാമങ്ങളാണ്
കേരളത്തിലേറെയും.

***

മിന്നുന്ന പൊന്നിനോ
മിന്നാത്ത പൊന്നിനോ
മാറ്റു കൂടുതല്‍?

***

പരാജയത്തിനു മാത്രമല്ല
ജയത്തിനും അതീതമാവുകയാണ്
സ്‌പോന്‍ട്ട്‌സ്‌മാന്‍ ‌സ്‌പിരിറ്റ്.

***

അവസരത്തിനൊത്ത്
ഉയരുന്നതല്ല
താഴുന്നതാണ്
അവസരവാദം.