തിങ്കളാഴ്‌ച, ജനുവരി 11, 2010

''ബഗാളില്‍ 4 cpi(m)- പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു''

cpi(m)-ന്റെ ഓരോ ജീവനും വിലപ്പെട്ടതാണ്. കാരണം അന്യന്റെ ശബ്ദം സംഗീ​‍തമായി കേല്‍ക്കാന്‍ ശീലിക്കുന്ന ഒരു, വരും കാല്‍ത്തിന്റെ സൃഷടാക്കളാണ്! ശത്രുവിനു ഇതു കണ്ടില്ലന്നു നടിക്കാം. കാരണം അവര്‍ക്ക് ഇതൊരു വിനോദമാണ്. ഇരയെ ഓരോന്നായി ഇല്ലാതാക്കുന്ന്‍ വിനോദം!
ഈ വിനോദം കുറേ കഴിയുമ്പോള്‍ കണ്ടുമാടുക്കും. അവരുടെ ഭാവം ഏതു രൂപത്തിലുള്ളതായാലും ശരി, കൊന്നും വെട്ടിപിടിച്ചും, കൈയിട്ട് മന്തിയുമുള്ള‍ അവരുടെ പ്രയാണത്തില്‍ സ്വാഭാവിക ക്രിയകളാണ് ഇതൊക്കെ! തമസ്കരണം ഒരു രാഷ്ട്രിയ പ്രവര്‍ത്തനമാണ്, രാഷ്ട്രിയത്തെ പരിഹസിക്കുമ്പോള്‍ തന്നെ, ബോധത്തെ കഴുതയാക്കുന്ന്‍ രാഷ്ട്രിയം കൈയ്യടക്കത്തോടെ അവര്‍ചെയ്യും!
അതിനെ പ്രതിരോധിക്കാനുള്ള പങ്ക് ദേശാഭിമാനിക്കു മാത്രമുള്ളതാണ്. അതിന്റെ ഉദാഹരണമാണ് ഇന്നത്തെ ദേശാഭിമാനി(12.01.10).....!

നിന്നെയും കാത്ത്ഞാന്‍ സ്നേഹിച്ചിരുന്നു.. നിന്നെ അല്ല നിന്റെ കണ്ണുകളെ അല്ല നിന്റെ ഇമവെട്ടാത്ത കണ്‍പീലികളെ അല്ല നിന്റെ നോട്ടത്തെ അല്ല നിന്റെ സ്പര്‍ശനത്തെ അല്ല നിന്റെ ചുംബനത്തെ അല്ല നിന്റെ യൌവ്വനത്തെ അല്ല നിന്റെ ആത്മാവിനെ അതൊന്നുമല്ല എനിക്കുനിന്റെ ഹൃദയത്തെ മാറോടുചേര്‍ക്കണം.
നിന്റെ മനസ്സിന്റെ ഹരിത സാന്ദ്രതയില്‍ നിന്ന് എനിക്കൊരു പൂമരം തരിക എന്റെ കരിയുന്ന സ്വപ്നങ്ങള്‍ക്ക് പ്രത്യാശയുടെ ഹരിതം പകര്‍ന്ന് നിന്റെ ഒര്‍മ്മകള്‍ക്ക് ചാമരം വീശുവാന്‍...!
ജീവിതത്തിന്‍റെ അര്‍ഥം തേടിയുള്ള യാത്രയില്‍
എവിടെയോ വെച്ച് എപ്പോഴോ എന്‍റെ യാത്രക്ക് കൂട്ടായി നീയും എത്തി.
പുരാതന കാലത്തിലെ വഴിപടം നോക്കി നീ യാത്ര ചെയ്യുമ്പോള്‍
ഒരു നിലാവെളിച്ചം പോലെ കുളിരായി ഒരിളം പട്ടുപോലെ
പരിഭവങ്ങളോ ലാഭനഷ്ട കണക്കു പറച്ചിലോ ഇല്ലാതെ
കൈ എത്താ ദൂരത്തോ കണ്ണെത്താ ദൂരത്തോ ആയാല്‍ പോലും
ആ കൈ പിടിച്ചു കൂട്ടിനായി നിന്‍റെ ലക്ഷ്യത്തിലേക്ക് ഞാനുമുണ്ടാകും.

ചയ്യുസ്

ദന്തക്ഷതങ്ങള്‍നിന്‍റെ വാക്കുകളില്‍ നിന്നും
പ്രണയം
പടിയിറങ്ങി പോയിരിക്കുന്നു

നിലാവിനെ സ്നേഹിച്ച നീ
നക്ഷത്രങ്ങളെ
കണ്ടില്ലെന്നു നടിച്ചു

നിന്‍റെ വികലമായ
ചിന്തകളുടെ മച്ചകത്ത്‌
എട്ടു കാലികള്‍ക്കൊപ്പം
വല വിരിച്ചു കാത്തിരുന്നത്
ആരെയാണ് നീ

നിന്‍റെ ദന്ത ക്ഷതങ്ങലെറ്റ്
പിളര്‍ന്നു കരിവാളിച്ച അധരങ്ങള്‍
നിനക്കായി ചൊരിഞ്ഞത്
ശാപ വചനങ്ങളല്ല

ആ മാറില്‍ തല ചയ്ച്ചുറങ്ങാനും
ആ കൈ വിരലുകളുടെ
തലോടലില്‍ അലിഞ്ഞു
ഉണരാനും കൊതിച്ചവള്‍ ഞാന്‍

ഇനിയൊരു തിരിച്ചു വരവുണ്ടാകില്ല
എന്നറിയാമെങ്കിലും
നിനക്കായി കാത്തിരിക്കുന്നു

കാത്തിരിപ്പിന്റെ
നിര്‍വൃതി
അത് നിനക്കറിയില്ലല്ലോ

അടി വയറ്റില്‍
ഇളക്കം വച്ച് തുടങ്ങിയ
നീ വിതച്ച വിഷ വിത്ത്

ഉറക്കം കെടുത്തുവോളം
എനിക്ക് നിന്നെ
കാത്തിരിക്കാതെ വയ്യ
==================