alapuzha
അരാഷ്ട്രീയ വാദികളായ യുവത്വം (തലമുറ)ആ സമുഹത്തിന്റെ അന്തകന്‍മാരായിരിക്കും.നമ്മുടെ അന്യസംസ്ഥനങ്ങളില്‍(തമിഴ്നാട്ടില്‍)നിലനില

എന്‍റെ കൂടി നാടായ മലപ്പുറത്തെ(ഉദാഹരിക്കാന്‍ പറയുമ്പോള്‍ സ്വന്തം നാടാണ് നല്ലെത് എന്നു തോന്നി)ഒന്ന് വിശകലം ചെയ്യുമ്പോള്‍ പറയാന്‍ കഴിയും തീവ്രമായ സങ്കുചിത മത ചിന്തകള്‍ ആ നാടിനെ പണ്ടില്ലാത്തവിധം വലിഞ്ഞു മുറുക്കിയിരിക്കുന്നു.പണ്ട് കാലത്ത് വ്യാപകമായി കാണാതിരുന്ന പര്‍ദ്ദ സമ്പ്രദായം ഇന്ന് സര്‍വ്വസാധാരണമായിരിക്കുന്നു.കേരളത്തിന്റെ സാമുഹ്യ പുരോഗതിക്കു മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള കൃസ്ത്യന്‍ മിഷനറിമാരുടെ പുതുതലമുറക്കാര്‍ വിശ്വാസത്തിന്റെ മുഖംമൂടി ഇട്ടുകൊണ്ട് ഈ നാടിന്‍റെ ഉന്നമനത്തിനു
തുരങ്കം വയ്ക്കുന്ന നടപടികളുമായി മുന്നോട്ട് വരുന്നു.ഹിന്ദു മതം ഇന്ന് തട്ടുകളായി തിരിഞ്ഞു പരസ്പരം യുദ്ധം ചെയുന്നു.പഴയ ചാതുര്‍വര്‍ണ്ണ്യം നടപ്പില്‍ വരുത്താന്‍ തിടുക്കം കൂട്ടുന്നു.എല്ലാ ജാതികളും പ്രത്യേകം സംഘടനകള്‍ ഉണ്ടാക്കി ഹൃദയങ്ങളെ വേര്‍പെടുത്തുന്നു.ഈ സംഘടനകള്‍ക്ക് അമ്പലങ്ങള്‍ വീതംവക്കുന്നതിലും, ജാതി അടിസ്ഥാനത്തില്‍ വിദ്യാലയങ്ങള്‍ പണിയുന്നതിലും ആണ് കണ്ണ് . (ഒരു മത വിശ്വാസിയുടെ അവകാശത്തില്‍ ഞാന്‍ കൈകടത്താന്‍ ആഗ്രഹിക്കുന്നില്ല,പക്ഷെ ഒരു ജനതക്കുമേല്‍ മത പ്രചാരകര്‍ നടത്തുന്ന കടന്നുകയറ്റത്തോടുള്ള എന്‍റെ പ്രതിഷേധം ആണ് ഞാന്‍ പ്രകടിപ്പിക്കുന്നത്)
ഞാന്‍ ആദ്യം പറഞ്ഞതുപോലെ ഇവിടെ വളര്‍ന്നു വരുന്ന തലമുറയുടെ ബോധതലത്തില്‍ രാഷ്ട്രീയം ആവശ്യമില്ലാത്ത ഒന്നാണ് എന്നു വളര്‍ത്തിയെടുക്കാന്‍ കൂട്ടായ ശ്രമം നടക്കുന്നു.ഓര്‍കുട്ട് എന്ന ഈ മദ്യമത്തില്‍ ഞാന്‍ നടത്തിയ വളരെ ചെറിയ പരിശോധനയില്‍ എനിക്ക് കാണാന്‍ കഴിഞ്ഞത് ഭുരിപക്ഷം സുഹൃത്തുകളും തങ്ങളുടെ രാഷ്ട്രീയ കാഴ്ചപാട് വിശദമാക്കുന്ന പ്രൊഫൈലില്‍ ഒന്നുകില്‍ not political എന്നോ depends എന്നോ കാണിച്ചിരിക്കുന്നു.അവരോടു ഒന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയം ഇല്ലാത്തവന്‍ എന്നാല്‍ നാടിനും വീടിനും കൊള്ളാത്തവന്‍ എന്നു സ്വയം അംഗീകരിക്കല്‍ ആണ്.
ഇന്ന് കേരളക്കരയില്‍ നടക്കുന്ന വളരെ സംഘടിതമായ ഈ കളി തീക്കളിയാണ്.നാം നേടിയെടുത്ത മുഴുവന്‍ നേട്ടങ്ങളെയും കരിച്ചു ഇല്ലാതാക്കുന്ന കളി.സഖാക്കളേ നമുക്ക് ഉറങ്ങാന്‍ സമയം ഇല്ല.ആയുധങ്ങളുടെ എല്ലാം മുര്‍ച്ച കൂട്ടുക.നാം നേരിടേണ്ടത് കള്ളന്‍ മാരായ കുറുക്കന്‍ മാരെയാണ്.അന്തിമ വിജയം നമുക്കാണ് നമ്മള്‍ കമ്മ്യൂണിസ്റ്റ്‌കള്‍ക്ക്.