ഞായറാഴ്‌ച, നവംബർ 27, 2011

രാക്ഷസിയത തുറന്നു കാണിക്കുക

പ്രകൃതി ക്ഷോഭങ്ങളാല്‍ ജനലക്ഷങ്ങള്‍ ചത്തു തീരുന്നതില്‍ മനുഷ്യാര്‍ത്തിയുടെ അമിത ചൂഷ്ണം ഒരളവോളം കാരണമാവുറെണ്ട്. പ്രത്യക്ഷത്തില്‍, മുല്ലപെരിയാറില്‍ ഇപ്പോള്‍ നടമാടുന്ന വലതുപക്ഷ രാഷ്ട്രിയത്തിന്റെയും അതിന്റെ വൃത്തിക്കെട്ട ലാഭകൊതിയില്‍ കുതിര്‍ന്ന താല്പര്യത്തിന്റെയും പേരില്‍ നഞ്ഞിട്ട് കുളത്തില്‍ ചത്തു മലക്കുന്ന പരല്‍ മിനുകലെപോലേ; ഇത്തിരിപോന്ന ഒരു ഭൂപ്രദേശവും അതിലെ മുപ്പതുലക്ഷം നിസഹായരായ മനുഷ്യരും മറ്റു ജിവജാലങ്ങളും, ലക്ഷോപ ലക്ഷം പേരുടെ അധ്വാനവും, അവരുടെയൊക്കെ സ്വപ്നങ്ങളും; ഒരു നിശ്വാസത്തിന്റെ നേരിയ നേരത്തിന്റെ അറിവുപോലുമില്ലാതേ തീര്‍ന്നു പോവുമെന്ന മുന്‍ അറിവില്‍ രാവും പകലും മരവിച്ചു ജീവിക്കുന്നത് ഈ ദൈവത്തിന്റെ നാട്ടിലാണ്!

അരാഷ്ട്രിയ പേയ് കൂത്തുകള്‍ അവരുടെ അവസരവാദത്തിനു ന്യാമെന്നോണം ഇതില്‍ രാഷ്ട്രിയം നോക്കാതേ പ്രതിക്ഷേധിക്കണമെന്നാണ് ആവശ്യപെടുന്നതു. അതിലൂടെ രണ്ട് ലക്ഷ്യങ്ങളാണ് അവര്‍ സാധുകരിക്കുന്നതു. ഒന്നു ഈ പ്രശ്നത്തില്‍ ഇടതും, വലതും ഒരുപോലെയാണെന്നും, രണ്ട് തമിഴ് നാട് രാഷ്ട്രിയത്തിന്റെ ചിലവില്‍ യു പി എ തുടര്‍ന്നുവരുന്ന അഴിമതി ഭരണത്തിന്റെ സുരക്ഷിതത്തിനു വേണ്ടി അവര്‍ നടപ്പാക്കുന്ന നഗ്നമായ നിരുത്തരവാദിത്വത്തെ ന്യായികരിക്കാനും കൂടിയാണ്.ഇതിന്റെ തിരിച്ചറിവില്‍ നിന്നുള്ള ഉയര്‍ത്തെഴുനേല്‍പ്പ് മാത്രമാണ് വരാന്‍ പോവുന്ന ദുരന്തത്തിനു തടയിടാന്‍ കഴിയൂ. അല്ലാതേ തമിഴനോട് വംശിയമായ പോര്‍ വിളികളില്‍ പരിഹാരമാവുന്നതല്ല, ഈ ദുരന്തം അവരുടെ കുടിവെള്ളം മുട്ടിക്കുന്നതുകൂടിയാണ്. തമിഴനോട് മുല്ല പെരിയാര്‍ എന്ന ബ്ലാക്ക് മേയില്‍ രാഷ്ടിയമാണ് ആദര്‍ശ കോപ്പന്‍ എ കെ ആന്റണിയടക്കം കേരളത്തിലെ യു ഡി എഫ്-ലെ 16 മൊണ്ണകളും, ആറു കേന്ദ്ര മന്ത്രിമാരും അടങ്ങുന്ന യു പി എ എന്ന കോപ്രേറ്റ് സ്പോണ്‍സേര്‍ഡ് ഭരണം നടത്തുന്നത്. ഈ രാക്ഷസിയത തുറന്നു കാണിക്കുകതന്നെയാണ് യു പി എ ഭരണ ദുരന്തത്തിന്റെ പെരും വെള്ള പാച്ചിലില്‍ മുങ്ങിതാഴാന്‍ പോവുന്ന കേരളത്തിനു ചെയ്യാനുള്ളതു!!!