ഞായറാഴ്‌ച, ഏപ്രിൽ 18, 2010

പാതിവെന്ത് ചോറ്!


prasanthkumar

ഗീബല്ഷ്യന്‍ സിദ്ധാന്തം


മാധ്യമങ്ങളുടെ സംഘടിതാക്രമണം, ജാതിമത സാമുദായികശക്തികളുടെ കടന്നാക്രമണം, പാര്‍ടിയെ തകര്‍ക്കാന്‍ നേതാവിനെ തളര്‍ത്തുന്നതാണ് എളുപ്പമെന്നു കണ്ട് അത്യന്തം ഹീനമായ വ്യക്തിഹത്യ. പാര്‍ടി രണ്ടാകുന്നെന്നു ശത്രുക്കള്‍ ദിവാസ്വപ്നം കണ്ട മലപ്പുറംസമ്മേളനം പാര്‍ടിയെ നയിക്കാന്‍ മൂന്നാമതും ചുമതലപ്പെടുത്തിയ പിണറായി വിജയനുനേരെ മാധ്യമങ്ങളും മറ്റു പിന്തിരിപ്പന്‍ശക്തികളും കഴിഞ്ഞ മൂന്നുവര്‍ഷവും നടത്തിയത് മര്യാദയുടെ എല്ലാ സീമയും ലംഘിച്ച കടന്നാക്രമണങ്ങളുടെ ശരവര്‍ഷമാണ്.
ഒരു നുണ നൂറാവര്‍ത്തി ആവര്‍ത്തിച്ചാല്‍ അതിനെ സത്യം ആക്കാം എന്ന ഗീബല്ഷ്യന്‍ സിദ്ധാന്തം പയറ്റിയ ബൂര്‍ഷ്വാ മാധ്യമ പടയ്ക്കും അവര്‍ ചൂട്ടു പിടിക്കുന്ന കോണ്‍ഗ്രസിനും ലാവ്‌ലിന്‍ കേസില്‍ അടിപറ്റി ലാവ്‌ലിന്‍ ഒരു അഴിമതി ആണ് എന്ന അവരുടെ വാദം ഇപ്പൊള്‍ സി ബി ഐ ക്ക് വിഴുങ്ങാന്‍ പറ്റാത്ത ഒരു മുള്ളായി തൊണ്ടയില്‍ കെട്ടി ശ്വാസം മുട്ടുന്നു.... പിണറായി വിജയന്‍ ലാവ്‌ലിന്‍ ഇടപാടില്‍ പണം കയ്പറ്റി എന്ന വാദം തെറ്റാണു എന്ന് ...അഭിനവ ഗീബല്സന്‍ മാര്‍ക്ക് സമ്മതിക്കേണ്ടി വന്നിരിക്കുന്നു.....! തിരഞ്ഞെടുപ്പിന്റെ സമയം ആയപ്പോള്‍


prasanthkumar:

സദാചാര ജീവികളേ, ബുദ്ധിജീവികളെ മാപ്പ്! ആഗോളവല്‍ക്കരണം കൊണ്ട് കുടുംബം മുടിയുമ്പോള്‍ ഞങ്ങള്‍ സാധാജീവികളേ തന്തയില്ലാത്ത വിഷയങ്ങള്‍ തന്നു മയക്കി നിങ്ങള്‍ ആഘോഷിച്ചപ്പോള്‍; ഞങ്ങള്‍ 374-കോടിയുടെ വിഹിതപറ്റിയവരയിരുന്നു!സക്കറിയമാരും, സാറാമാരും,അജിതമാരും, മാഷമാരും, അപ്പുകുട്ടന്മാരും തിന്നുതീര്‍ത്ത കടലാസുകള്‍ ടണ്‍കണക്കിനുവരും. കുടിച്ചുതീര്‍ത്ത മഷിയും, കളഞ്ഞുകുളിച്ച സമയവും ഒര്‍ത്താല്‍..... അതിനെ വിശേഷിപ്പിക്കാന്‍ മാന്യമായ ഭാഷയില്ല്‍! സദാചാരജീവികളുടെ ഊഹത്തിനു വിടുന്നു! സാമൂഹ്യജീവിയായ മനുഷ്യനു രാഷ്ട്രിയം സദസിനെ വഷളാക്കും എന്നു പറയുന്നത് ഉണ്ടിരിക്കുന്നവരുടെ വിളികളാണ്! അതിലെ രാഷ്ട്രിയം അറിയാന്‍ പാഴുര്‍ പടിവരെയൊന്നുംപോണ്ട.
ഒര്‍ക്കുക, ഇന്നലെ നിങ്ങള്‍ പറഞ്ഞിരുന്നതോന്നും ഞങ്ങള്‍ മറക്കാറായിട്ടില്ലെന്നു............!

ഗോപിവെട്ടിക്കാട്:

സഖാവേ...
താങ്കളോട് നന്ദി പറയുന്നു...എന്നെ ചേര്‍ത്തതിന്..
ഞാന്‍ ഒരു അരാഷ്ട്രീയ വാദിയല്ല..വ്യക്തമായ രാഷ്ട്രീയം എനിക്കുണ്ട്....
അത് എവിടെ എങ്ങനെ പറയണം എന്നും എനിക്കറിയാം..
ഈ പ്രായത്തിനിടയില്‍ ഒരു പാട് കമ്മ്യൂണിസ്റ്റ്‌ നേതാക്കളെയും ഞാന്‍ കണ്ടിട്ടുണ്ട്...
പ്രവര്‍ത്തിചിട്ടുമുണ്ട് ...ഒരു രാഷ്ട്രീയ ബോധം ഉള്ള കുടുംപത്തിലാണ് പിറന്നതും ..

prasanthkumar:

സദസറിഞ്ഞു വിളമ്പാന്‍, വിവരകേടിന്റെ ഭാഗമാവാം അറിയാതെ പോയത്. ക്ഷമിക്കണം! എങ്കിലും, നിങ്ങളുടെ വെടിപ്പുള്ള ഇരിപ്പിടത്തില്‍ ഇരിക്കാന്‍ സമ്മതിച്ചതിനു നന്ദി!

ഗോപിവെട്ടിക്കാട്:

സാമൂഹ്യജീവിയായ മനുഷ്യനു രാഷ്ട്രിയം സദസിനെ വഷളാക്കും എന്നു പറയുന്നത് ഉണ്ടിരിക്കുന്നവരുടെ വിളികളാണ്!
അതിലെ രാഷ്ട്രിയം അറിയാന്‍ പാഴുര്‍ പടിവരെയൊന്നുംപോണ്ട.
ഈ വരികള്‍ ഞങ്ങള്‍ ശ്രുതിലയം പ്രവര്‍ത്തകരെയാണ് ഉദ്ദേശിച്ചത് എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി...
സാമൂഹ്യജീവിയായ മനുഷ്യനു രാഷ്ട്രിയം സദസിനെ വഷളാക്കും എന്നു പറയുന്നത് ഉണ്ടിരിക്കുന്നവരുടെ വിളികളാണ്!
അതിലെ രാഷ്ട്രിയം അറിയാന്‍ പാഴുര്‍ പടിവരെയൊന്നുംപോണ്ട.
ഈ വരികള്‍ ഞങ്ങള്‍ ശ്രുതിലയം പ്രവര്‍ത്തകരെയാണ് ഉദ്ദേശിച്ചത് എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി...
ഞങ്ങള്‍ ഓരോ രുത്തരും വ്യക്തമായ രാഷ്ട്രീയം ഉള്ളവരാണ് ..എന്ന്‌ കരുതി അത് ശ്രുതി ലയത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ല
ശ്രുതി ലയം ഒരു സാഹിത്യ വേദിയാണ് ..അവിടെ എല്ലാ രാഷ്ട്രീയക്കാരും ഉണ്ട് ..സാഹിത്യ പരമായ ചര്‍ച്ചകള്‍ മാത്രമേ അവിടെ ഞങ്ങള്‍
ഉദ്ദേശിക്കുന്നുള്ളൂ.. രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് രാഷ്ട്രീയ വേദികള്‍.. അത്തരം കംമുനിട്ടികള്‍ ഉപയോഗിക്കുന്നതല്ലേ ഉചിതം...
അവിടെ താങ്കളോടൊപ്പം ഞാനും ഉണ്ടാകും...
സൃതിലയത്തില്‍ ഏതായാലും അത് വേണ്ടാ. അതുകൊണ്ട് ഞാന്‍ പിന്തിരിപ്പന്‍ ആകുന്നെങ്കില്‍ സന്തോഷമേയുള്ളൂ...

ഗോപി വെട്ടിക്കാട്ട്

prasanthkumar:

ഇതു പണ്ട് ഇ എം എസ് ചര്‍ച്ചചെയ്തതാണ്.
അത് ആവര്‍ത്തനവിരസമാക്കാന്‍ ആഗ്രഹിക്കുന്നില്ല!
ശ്രുതിലയ കമുനിറ്റിയിലെ പ്രവര്‍ത്തകര്‍ ബൂരിപക്ഷവും എന്റെ സുഹൃത്തുക്കള്‍ മാത്രമല്ല. അതിലും വലിയ ബന്ധമുള്ള വരാണ്. എന്നു പറഞ്ഞാല്‍ സഖാക്കള്‍.... അവര്‍ എന്റെ തെറ്റുകള്‍ പൊറുത്തോളും....! ചിലര്‍ എന്തു വിചാരിക്കും എന്നത്; രാഷ്ട്രിയമാണ്. അത് ഞങ്ങള്‍ക്ക് ബോധ്യവുമാണ്!
സാഹിത്യം മനുഷ്യനോട് ബന്ധപെട്ടതാണ്. എന്റെ സാഹിത്യം രാഷ്ട്രിയമാണ്. ഇങ്ങനെയും സാഹിത്യമാവാം എന്നത് ഒരു തിരിച്ചറിവാണ്! അതില്‍നിന്നും മുഖം തിരിക്കുന്ന രാഷ്ടിയം തിരിച്ചറിയാന്‍ കഴിവുള്ളവര്‍ തന്നെയാണ് ശ്രുതിലയ പ്രവര്‍ത്തകര്‍ ഭൂരിപക്ഷവും.........!

ഗോപിവെട്ടിക്കാട്:

സഖാവേ ഞാനും സഖാവും പറയുന്നത് ഒന്ന് തന്നെയാണ് ...
പിന്നെ എന്തിനാണ് നമ്മള്‍ തമ്മില്‍ തര്‍ക്കം ...

ലാവ്ലിന്‍ കേസ് ഇനി നിലനില്‍ക്കില്ല

ലാവ്ലിന്‍: സിപിഐ എം നിലപാട് ശരിയെന്ന് തെളിഞ്ഞു-യെച്ചൂരി

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലാവ്ലിന്‍ കേസില്‍ പ്രതിയാക്കിയത് രാഷ്ട്രീയപ്രേരിതമായാണെന്ന പാര്‍ടിയുടെ നിലപാട് ശരിവയ്ക്കുന്നതാണ് സിബിഐയുടെ പുതിയ വെളിപ്പെടുത്തലെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ എം തകര്‍ന്നുകാണാന്‍ ആഗ്രഹിച്ചവരെ സിബിഐ വെളിപ്പെടുത്തല്‍ നിരാശരാക്കും. രണ്ടു വര്‍ഷമായി ലാവ്ലിന്‍ പ്രശ്നത്തില്‍ പിണറായിയെയും സിപിഐ എമ്മിനെയും വേട്ടയാടുകയായിരുന്നു പാര്‍ടിവിരുദ്ധര്‍. പാര്‍ടിയുടെയും ഇടതുപക്ഷത്തിന്റെയും വിശ്വാസ്യത തകര്‍ക്കുകയായിരുന്നു ഇക്കൂട്ടരുടെ ലക്ഷ്യം. അതാണ് ഇപ്പോള്‍ തകര്‍ന്നത്-യെച്ചൂരി പറഞ്ഞു. ഇ എം എസിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സിപിഐ എം ആലപ്പുഴ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

കേരളത്തിലും പശ്ചിമബംഗാളിലും സിപിഐ എം തകരണമെന്നാണ് നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ആഗ്രഹം. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്തോ-അമേരിക്കന്‍ സിവില്‍ ആണവകരാറിനെ ശക്തമായി എതിര്‍ത്തതിന്റെ പേരിലാണ് കേരളത്തില്‍ ലാവ്ലിന്‍ പ്രശ്നം ഉയര്‍ത്തിയതും ബംഗാളില്‍ മവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും കൈകോര്‍ത്തതും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ബംഗാളില്‍ 175 സിപിഐ എം പ്രവര്‍ത്തകരെയാണ് ഇവര്‍ കൊന്നത്. മുസ്ളിം വിധ്വംസക ശക്തികളും ചില സന്നദ്ധ സംഘടനകളും നക്സലൈറ്റകളും ഈ ഗൂഢസംഘത്തിനു പിന്നിലുണ്ട്. ഇതുകൊണ്ടൊന്നും സിപിഐ എമ്മിനെ തകര്‍ക്കാനാകില്ല.

ലാവ്ലിന്‍ കേസ് ഇനി നിലനില്‍ക്കില്ല: ജ. കൃഷ്ണയ്യര്‍

കൊച്ചി: സിബിഐയുടെ പുതിയ സത്യവാങ്മൂലത്തോടെ ലാവ്ലിന്‍ കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാണെന്നും ഇനിയും കേസ് തുടര്‍ന്നാല്‍ നീതിയുടെ പേരില്‍ അനീതി നടപ്പാക്കലാകുമെന്നും ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. കേസില്‍ ഒന്നുമില്ലെന്ന് സിബിഐ തന്നെ സമ്മതിച്ചു. ഇനി അത് അവസാനിപ്പിക്കാം. നിയമം മനുഷ്യരെ ഉപദ്രവിക്കാനല്ല, നീതി ലഭ്യമാക്കാനാണ്- കൃഷ്ണയ്യര്‍ പറഞ്ഞു. ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ടിനെക്കുറിച്ച് ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവഹേളിച്ചതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും: ജനാര്‍ദനക്കുറുപ്പ്


തെറ്റൊന്നും ചെയ്യാത്ത ഉന്നതനായ ഒരു ജനനേതാവിനെ ഇത്രയും കാലം അഴിമതിക്കാരനായി ചിത്രീകരിക്കുകയും അവഹേളിക്കുകയും ചെയ്തതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജി ജനാര്‍ദനക്കുറപ്പ് ചോദിച്ചു. ഏറെ കോലാഹലം സൃഷ്ടിച്ച ഒരു നുണപ്രചാരണത്തിന്റെ അവസാന അധ്യായമാണ് സിബിഐ സത്യവാങ്മൂലത്തില്‍ കാണുന്നത്. പിണറായി വിജയനെ പ്രതിയാക്കിയ ലാവ്ലിന്‍ കേസ് വന്നപ്പോള്‍തന്നെ, വേണമെങ്കില്‍ എല്ലാം അഞ്ചു മിനിറ്റ്കൊണ്ട് തീര്‍ത്തുതരാമെന്ന് താന്‍ പരസ്യമായി പ്രസംഗിച്ചതാണ്. കാരണം അതില്‍ ഒന്നുമില്ലെന്ന് അന്നേ വ്യക്തമായിരുന്നു. അല്ലാത്തപക്ഷം സിബിഐക്ക് പിണറായിയെ അറസ്റ്റ്ചെയ്യാമായിരുന്നു. അവര്‍ അതിനു മുതിര്‍ന്നില്ല. വൃത്തികെട്ട നിലപാടാണ് അവര്‍ കേസിലൂടെ കൈക്കൊണ്ടത്. ഒരാളെ ഇത്രയേറെ ആക്ഷേപിച്ചിട്ട് ഒടുവില്‍ ഒന്നുമില്ലെന്നു പറഞ്ഞ് പിന്മാറിയ സിബിഐക്കെതിരെ നടപടിയെടുക്കേണ്ടതാണ്. അത്രയേറെ ആക്ഷേപവും അവഹേളനവുമാണ് അവരുടെ നടപടിമൂലം സത്യസന്ധനായ രാഷ്ട്രീയനേതാവിന് നേരിടേണ്ടിവന്നത്. എല്ലാം കലങ്ങിത്തെളിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ജനാര്‍ദനക്കുറുപ്പ് പറഞ്ഞു.
സര്‍ക്കാര്‍ നിലപാട് ശരിയെന്ന് തെളിഞ്ഞു: സെബാസ്റ്റ്യന്‍ പോള്‍

ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന സംസ്ഥാനസര്‍ക്കാര്‍ നിലപാട് പൂര്‍ണമായും ശരിവയ്ക്കുന്നതാണ്സിബിഐയുടെ പുതിയ റിപ്പോര്‍ട്ടെന്ന് മുന്‍ എംപിയും പ്രമുഖ അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. കൊട്ടിഘോഷിക്കപ്പെട്ട ലാവ്ലിന്‍ കേസ് പ്രതീക്ഷ അന്ത്യത്തിലേക്ക് എത്തുകയാണ്. പ്രോസിക്യൂഷന് വിജയിക്കാന്‍ ആവശ്യമായ ഒന്നും സിബിഐ ഹാജരാക്കിയ കുറ്റപത്രത്തില്‍ ഇല്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതാണ്. അവിഹിതമായി പണം സ്വീകരിച്ചെന്നു കണ്ടെത്താന്‍ സിബിഐക്കു കഴിയാത്ത സാഹചര്യത്തില്‍, രാഷ്ട്രീയലക്ഷ്യത്തോടെ കെട്ടിപ്പൊക്കിയ കേസ് ചീട്ടുകൊട്ടാരംപേലെ തകര്‍ന്നുവീണു. ഇനി ശേഷിക്കുന്നത് ഭരണനിര്‍വഹണത്തില്‍ മന്ത്രിയുടെ വിവേചനാധികാരം സംബന്ധിച്ച പരിശോധനമാത്രമാണ്. ആ പരിശോധന നടത്തേണ്ടത് സിബിഐ കോടതിയല്ല എന്നതിനാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഈ ഘട്ടത്തില്‍തന്നെ സിബിഐ അവസാനിപ്പിക്കുന്നതായിരിക്കും ഉചിതം.