ചൊവ്വാഴ്ച, മാർച്ച് 27, 2012

വില്പനക്ക് വെച്ച കുതന്ത്രങ്ങള്‍ക്കിതിരെയാവട്ടേ ഈ സമരം!


 ശീലങ്ങള്‍ക്ക് അനുസരിച്ച ജീവിക്കുക എന്നതു എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമാണ്. ആ രുചിക്കനുസരിച്ചു വില്‍ക്കപെടുന്നതെന്തും നല്ല നിലയില്‍ വില്‍ക്കപെടുമെന്നതു സ്വാഭാവികവും. അധീശ താല്പര്യങ്ങളാല്‍ സരക്ഷിക്കുന്നതാണ് ജന്മം തൊട്ടു ശവ ദാഹവരെ തുടര്‍ന്നു പോരുന്ന ശീലങ്ങള്‍. അതിനെ ഇക്കിളി പെടുത്തുകയും, ചേര്‍ന്നു നില്‍ക്കുകയും, ചേര്‍ത്തു നിര്‍ത്തുകയും ചെയുന്നു എന്നതാണ് ‘മ’ -കളുടെ വിജയരഹസ്യം.


അവരുടെ ഏറ്റവും വിലകുറഞ്ഞ പേജിലെ പരസ്യങ്ങളുടെ വരുമാനം പോലും വരില്ല പത്ര ഏജന്റുമര്‍ ആവശ്യപെട്ട വര്‍ദ്ധനവു. ഏജ്ന്‍സി സമരം 4-രൂപയില്‍ നിന്നും ഒരുവിഹിതം കൂട്ടമെന്നതാണ്. 10 ലക്ഷം കോപ്പി വില്‍ക്കുന്നവര്‍ക്ക് 4-രൂപ കണക്കുപ്രകാരം 10-കോടിയാവുമ്പോള്‍, കിട്ടുന്നത് 65-കോടിയിലധികമാണ്. ഇവിടെയാണ് എന്റുമാരുടെ സമരം പരിശോധിക്കണ്ടത്. മാത്രമല്ല, 4-രൂപ മുടക്കി വാങ്ങുന്ന വായനക്കാരനു, അവര്‍ തരുന്ന കള്ള വാര്‍ത്തകള്‍ മാത്രമല്ല, കൂടെ പരസ്യവുമുണ്ട്. പരസ്യം വായിക്കണമെന്നത് എന്ത് ബാധ്യതയുടെ പേരിലാണ് വായനക്കാരന്‍ സഹിക്കണ്ടത്?

അതിനോട് അന്നാന്നത്തെ ചെലവ് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ വരുമാനത്താല്‍ നടത്തിപോരുന്ന പത്രത്തെ കൂട്ടികെട്ടുന്ന കുരുട്ടുബുദ്ധി, ബുദ്ധിയില്ലായ്മയല്ല വര്‍ഗ താല്പര്യ ബുദ്ധികൂടിയാണു. എന്നും ഇറക്കുന്ന അഡീഷ്ണല്‍ പതിപ്പുകള്‍ ഒന്നിച്ചു തരും അത്രയധികം ശാങ്കേതികവിദ്യയൊന്നും ഇല്ലാത്ത ദേശാഭിമാനി. “മ”കള്‍ രണ്ടായിട്ടും. അത് പുലര്‍ച്ച മൂന്നുമണിക്ക് കുത്തിയിരുന്നു ഒന്നാക്കിയിട്ടു വേണം വിതരണം ചെയ്യാന്‍. ഇതു വര്‍ഗപരമായ സമീപനത്തിന്റെ പ്രശ്നമാണ്. എന്നും ഈ വര്‍ഗം പണിയെടുക്കുന്നവരുടെ ന്യായമായ ആവശ്യങ്ങള്‍ക്കെതിരെ മാത്രം നിലപാടുത്തിട്ടുള്ളതിനാല്‍ സ്വന്തം കാര്യത്തില്‍ മറിച്ചു പ്രചരിപ്പിക്കുമെന്നു കരുതാന്നവര്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനെതിരെയാണ് ഏജന്റുമാരുടെ സമരമെന്നു വാദിക്കുന്നതു ബുദ്ധിക്ക് തളര്‍ വാതം പിടിച്ചതുകൊണ്ടാണ്.

യാഥാര്‍ത്ഥ്യത്തിനെതിരെയും, സത്യത്തിനെതിരെയും, മുഖം തിരിച്ചു, ശരിക്കുമുള്ള വാര്‍ത്തകള്‍ തമസ്കരിച്ചും, വളച്ചൊടിച്ചും, സൃഷ്ടിച്ചും സ്വന്തം പക്ക രാഷ്ട്രിയ നിലപാടുകള്‍ക്ക് വേണ്ടി നിഷ്പക്ഷം എന്ന പ്രൊഫഷണല്‍ വ്യഭിചാര തന്ത്രത്താല്‍ ജനങ്ങളുടെ അറിയാനുനുള്ള അവകാശത്തിനെതിരെ കൂരമായ ഏകാധിപത്യമാണ് പ്രചരണത്തില്‍ മുന്‍പന്തിയിലെന്നു ഹുങ്കില്‍ “മ”-കള്‍ ഇവിടെ നടത്തിപോരുന്നതു.

ഇതിനു എതിരെയെന്നോണം പാര്‍ട്ടി പത്രങ്ങള്‍ക്കെതിരെ താരതമ്യവുമായി വരുമ്പോള്‍ നാലുകിലോമിറ്റര്‍ നടന്നാല്‍ നാലുകോപ്പി കാണ്ണാവുന്ന വലിയ ദേശിയപാര്‍ട്ടികളും, ജാതിമതങ്ങളും നടത്തിപോരുന്ന പത്രങ്ങളെയല്ല, മറിച്ചു ആക്രമണം മുന്നോട്ട് വെക്കുന്നതു ദേശാഭിമാനിക്കെതിരെയാണെന്നതു ''വ്യക്തമായ രാഷ്ട്രീയനിലപാടുകളുള്ള ഞാന്‍ ആദ്യമായി വായിക്കാന്‍ എടുക്കുന്നത് എന്‍റെ പാര്‍ട്ടിയുടെ മുഖപത്രമല്ല, അതില്‍ നിന്നുതന്നെ മനസ്സിലാക്കാം പൊതുപത്രങ്ങളുടെ പ്രാധാന്യം"- ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ ഉളിപ്പില്ലായ്മ മാതൃഭൂമിയില്‍ എഴുന്നളിക്കുന്നിതിലൂടെ ചെയ്യുന്നതു എന്നു വെക്തമാണ്. “ജന്മഭൂമി” ചെയ്യുന്നതിനേക്കാള്‍ ആ പാര്‍ട്ടിക്ക് വേണ്ടി ഉത്തരവാദിത്വത്തോടെ മാതൃഭൂമിയാണ് ചെയ്യുന്നതെന്നു കാണ്ണാന്‍ നമുക്ക് ഏറ്റവും ലളിതമായ ഉദാഹരണത്തിനു ശ്രീകൃഷ്ണ ജയന്തി അന്നു ആ രണ്ട് പത്രങ്ങളും എടുത്തുനോക്കിയാല്‍ മതി. അപ്പോള്‍ വരുന്ന മറുപടിപോലും  “ജന്മഭൂമിക്കു” നിര്‍മിക്കാന്‍ സാധ്യമല്ല.
ഏജന്റുമാരുടെ സമരത്തിലൂടെ ‘മ’ കളുടെ തലച്ചോറുകള്‍ക്ക് ഏറേ പേടി കേരളത്തില്‍ ഏറ്റവും വലിയ ജനസ്വാധീനമുള്ള സി പി ഐ (എം)-ന്റെ മുഖ പത്രം ദേശഭിമാനി സമരത്താല്‍ ഒഴുവു വരുന്നിടത്തേക്ക് ചേരുമോ എന്നാണ്. അതുകൊണ്ടാണിവര്‍ യുത്ത് കോണ്‍ഗ്രസ്  മണ്ഡലം പ്രസിഡന്റുമാരെത്തന്നെ പത്രവിതരണത്തിന്റെ പണി ഏല്പിക്കുന്നത്.


ഈ നാട്ടിലെ സാമൂഹിക, സാംസ്കാരിക രാഷ്ട്രിയ പൊതുബോധങ്ങളില്‍ വല്ലാതേ സ്വാധിനം ചെലുത്തിയിട്ടുള്ള ‘മ’ മലീനികരണത്താലാണ് ഇന്നു; ഭയപെടുത്തക്ക രീതിയില്‍ കേരളീയ സാമൂഹിക മൂല്യ ചോഷ്ണത്തിനു മുഖ്യ കാരണ്ണം. അതിനെതിരെയുള്ള പ്രതിരോധവും, ആക്രണവും ഒരുപോലെ സാധ്യമാകുക ദേശാഭിമാനി പത്രം ശക്തിപെടലാവുന്നത് കാലത്തിന്റെ അനിവാര്യതയാണ്. അത് ‘മ’-കളുടെ പോഷക സംഘങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ സാധ്യമാവുന്നതല്ല. ദേശാഭിമാനി പ്രചരണം ഈ പുതുകാലത്തു സി പി ഐ എം-ന്റെയും, അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തിന്റെയും മാത്രമാവശ്യമല്ല, മാനുഷിക മൂല്യങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന ഏതൊരു പോരാളികളുടെയും ഉത്തരവാദിത്വവും കടമയുമാണ്. ‘മ’-കളുടെ ശൂന്യതയിലല്ല “ദെശാഭിമാനി”യുടെ സാധ്യത. മറിച്ചു  കേരളമന്ന നാടിന്റെ തനതായ നമയുടെ അധിജീവനത്തിലൂടെയാണ്.

അതുകൊണ്ട് മനോരമ, മാതൃഭൂമി കുത്തക പത്രങ്ങള്‍ വിതരണത്തിനു ഇറങ്ങുന്ന ഏജന്റുമാരുടെ കഷ്ടതക്കെതിരെയും, ആവശ്യങ്ങള്‍ക്കെതിരെയും അതു വായിക്കുന്ന സുഭിക്ഷ(മനസ്തിഥി) വായനക്കാര്‍ മുഖം തിരിക്കാതിരിക്കണം. നിങ്ങള്‍ സുഖമായി ഉറങ്ങി എഴുനേറ്റ് ചുട് കോഫിയോ ചായോ ആയി ഉമ്മര്‍ത്തെത്തുമ്പോഴേക്കും നിങ്ങള്‍ക്ക് അന്നേക്കാവശ്യമായ വാര്‍ത്തകള്‍ അത് ഏറ്റവും രുചികരമായി തന്നെ ഇക്കിളിയാലും, കുശുമ്പാലും, കുന്നായ്മയാലും പൊതിഞ്ഞുകെട്ടി ഏറ്റവും ക്രൂരമായ വാര്‍ത്തയേ പോലും നിങ്ങളില്‍ ഉറങ്ങികിടക്കുന്ന ഭോഗതൃഷ്ണയാല്‍ വായിപ്പിക്കുന്ന ‘മ’ മാലിന്യങ്ങള്‍; പെരും മഴയത്തും, മഞ്ഞത്തും ആദ്യമുണര്‍ന്നു ഉത്തരവാദിത്വത്തോടെ ഏജന്റുമാര്‍ എത്തിക്കുന്നത് ജീവിക്കാനുള്ള ജീവനോപാധി ആയതുകൊണ്ടാണെന്നും അതിനു ആവശ്യമായ അവകാശങ്ങള്‍ അനുവദിച്ചുനല്‍കണ്ടതാണെന്നും മാന്യതയുടെ അവശേഷിപ്പ് ആ വായനക്കാരില്‍ ഉണ്ടെങ്കില്‍ അവര്‍ ദയവായി തിരിച്ചറിയുക.









ഞായറാഴ്‌ച, മാർച്ച് 18, 2012

ഇ എം എസ്

ആദ്യം കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നത് ഒറ്റക്കായിരുന്നു. അതീലുടെയാണ് ഇന്ത്യന്‍ സാമാന്യ ബോധത്തിനു തീര്‍ത്തും അന്യമായ, കേരളം പോരാടിയിരുന്ന ഒരു വിപ്ലവ മാറ്റം സാക്ഷാല്‍ കരിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. കമ്യൂണിസ്റ്റ് ഭൂതത്തെകുറിച്ചു ഇവിടുത്തെ ആഡ്യത്വത്തിനു അപകടകരമായ അനുഭവ പൊള്ളിച്ചയിലൂടെയാണ് ബോധ്യമായത്.

അങ്ങനെയാണ് അമേരിക്കന്‍ കോണോത്തില്‍ എല്ലാ ജാതി മത ഞണ്ട് ഞൌഞ്ഞി തേരട്ട തേളുകളെയും കൂട്ടികെട്ടി കൂട്ടുമുന്നണിയുണ്ടാക്കി അതിനെ അട്ടിമറിച്ചത്. ലോകത്തിലാദ്യമായി ബൂര്‍ഷ ജനാധ...ിപത്യ അവകാശത്തിലൂടെ അധികാരത്തില്‍ വന്നതിനെ, ബൂര്‍ഷ്വാ നാടുവാഴിത്വ ഭരണ്ണകൂടത്തിനു അപകടമായ അതിന്റെ ഊര്‍ജ പ്രസരണം ലോകമാകേയും, ഇന്ത്യ ഒട്ടാകയും അശരണരുടെ ആവശമായപ്പോള്‍, അന്നത്തെ അതിന്റെ ഏവും വലിയ വിരുദ്ധ ശക്തികളെ ആകമാനം കൂട്ടിയോജിപിച്ച വിമോജന സമരമെന്ന വജ്രായുധം ഉരുതിരിഞ്ഞത് ഇന്ത്യന്‍ ഫ്യൂഡല്‍ മാഡമ്പികളുടെ മന്തബുദ്ധിയില്‍ നിന്നു ഉണ്ടായതല്ല. അതു തീര്‍ത്തും അമേരിക്കന്‍ സാമ്രാജ്യത്വം, അന്നു പീക്കിരിയായിരുന്ന അന്തോണി പിള്ളാരെ കൂലികൊടുത്തു ചെയ്യിച്ചുതു തന്നെയാണ്.

പക്ഷെ അന്നു തുടക്കം കുറിച്ച വിപ്ലവകരമായ സാമുഹ്യ പരിഷ്കാരങ്ങളില്‍ നിന്നു കേരളത്തെ പിന്നീട് ഒരിക്കലും പിന്നോട്ടടിക്കാന്‍, കേരളത്തിനു പുറത്തും, അകത്തും ഇന്നും ശക്തമായ മുതലാളിത്വ നാടുവാത്വ മൂരാച്ചി ആഡ്യത്വത്തിനു കഴിഞ്ഞിട്ടില്ല. എല്ലാ രൂപത്തിലുമുള്ള പിന്തിരിപ്പിന്‍ സ്വാധിനവും പെരുവെള്ളം പോലെ കുത്തിയൊഴിക്കിയിട്ടും, ഈ മണ്ണില്‍ ആഴ്ന്നിറങ്ങിയ നവോത്ഥാന മൂല്യങ്ങളെ ഇന്നും ഒരു പരിതിക്കപ്പുറം പിഴുതുകളയാന്‍ കഴിയാത്തതു, അത് കേരളത്തെ തൊട്ടറിഞ്ഞു അതിന്റെ സമര ദാര്‍ശനിക മണ്ഡലങ്ങളില്‍ ഏറ്റവും ലളിതമായിത്തന്നെ വിമോചന പ്രത്യാശാത്രത്തെ അത് അതിന്റെ പൂര്‍ണരൂപത്തില്‍ തന്നെ പഠിച്ചു, ഏതോരു കൂലിപണിക്കാരനും അവന്‍ ആര്‍ജിച്ച പരിതസ്ഥിയില്‍ന്നിന്നുള്ള അറിവില്‍ മനസ്സിലാവുന്ന രിതിയില്‍ അവതരിപ്പിക്കാന്‍ ഏലകുളം ശങ്കരന്‍ നമ്പൂതിരിപാടെന്ന തൊഴിലാളിവര്‍ഗ തത്തുപുത്രന്‍ ധീര്‍കകാലം കേരള രാഷ്ട്രിയ, കലാ, സാംസ്കാരിക, ദാര്‍ശനിക രംഘങ്ങളില്‍ വിദ്യാര്‍ദ്ധിയും അധ്യാപകനുമായി ഒരേസമയം ജനമനസ്സുകളില്‍ നിറഞ്ഞു നിന്നു പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത വൈരുദ്യാത്മക ഭൌതിക വാദ ഗുണകൊണ്ടു പരുവപെട്ടു നേതൃത്വം നല്‍കാന്‍ കഴിഞ്ഞതുകൊണ്ടുതന്നെയാണ്.

മേല്‍ പറഞ്ഞ കൂട്ടുമുന്നണികള്‍ പിന്നെയും പഴയതിലും കൂടുതല്‍ കുരുട്ടുബുദ്ധിയോടെ ശക്തമായി ആക്രമിച്ചെങ്കിലും, ആക്രമണത്തിന്റെ തീവ്രത കൂടുന്നതിനനുസരിച്ചു ഇ എം എസിന്റെയും, പിന്നീട് വന്ന നായനാര്‍, വി എസ് ഇടതുപക്ഷ ഗവര്‍മെന്റുകളുടെ പ്രവര്‍ത്തനങ്ങളാല്‍ കേരളത്തില്‍ ജനകിയ പിന്തുണ കൂടുക തന്നെയാണ് ചെയ്തിരിക്കുന്നതു. അത് രൂപപെടുത്തുന്നത് ബൂര്‍ഷ ഭൂപ്രഭു ഭരണ്ണകൂടം ഒഴിച്ചുട്ടു തരുന്ന ഇടങ്ങളില്‍ കൃത്യമായി ഇടപെട്ടും, ജനകിയ പ്രശ്നങ്ങളില്‍ സമര പ്രക്ഷോപങ്ങളില്‍ നേതൃത്വം നല്‍കിയുമാണ്. അതിനൊക്കെ ഇന്നും കരുത്തു നല്‍കുന്നതു,

                                              


സാമ്രാജ്യത്വത്തിന്റെ പുതു ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നതും ഇ എം എസ് പകര്‍ന്ന നല്‍കിയ അറിവിന്റെ ഊര്‍ജത്തില്‍ നിന്നാണ്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പുകളില്‍ കേവല ജയപരാജയ വിലയിരുത്തല്‍ മാത്രമുള്ളതല്ല, അത് തീക്ഷണമായ രാഷ്ട്രിയ സംവാദങ്ങളാല്‍ ബോധമണ്ഡലങ്ങളില്‍ അഗ്നിപടര്‍ത്താന്‍ കൂടിയുള്ളതാണെന്നത് ഇന്നും പാര്‍ട്ടി പിന്തുടരുന്നതു. അതിനെ കെടുത്താന്‍ സംവാദത്തെ ഭയപെടുന്ന അധിനിവേശ നാവുകളാണ്, കാലാകലങ്ങളില്‍ നടക്കുന്ന തിരെഞ്ഞെടുപ്പുവേളകളില്‍ വെക്തിവാദ വായത്തരികളും, ഇക്കിളി പെടുത്തുന്ന അരാഷ്ട്രിയ നുണ പേമാരിയാലും ശ്രമിക്കുന്നതു.

ഇ എം എസിന്റെ സ്മരണ പുതുക്കുന്ന ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും മുഖ്യ കടമയെന്നോണം ഏറ്റെടുക്കണ്ട ദൌത്യം അവന്റെ സ്വന്തം നാവായ ദേശാഭിമാനിയുടെ പ്രചരണം പരമാവതി വര്‍ദ്ധിപ്പിക്കുക എന്നാണ്. എല്ലാ അര്‍ഥത്തിലും മലീമസമാക്കാന്‍ ശ്രമിക്കുന്ന പൊതു ബോധത്തെ അതിന്റെ ശരിയായ ദിശയിലേക്ക്, കടും ചൂഷ്ണത്തിന്റെ പുതുപുത്തന്‍ സാമ്രാജ്യത്വ അധിനിവേശത്തിനെതിരെയുള്ള പ്രതിരോധത്തിനു, എല്ലാത്തതിനും ഉപരി ഇന്നേവരെ ആര്‍ജിച്ച മുന്നോട്ട് കുതിപ്പിനുള്ള ശേഷിയേ തളര്‍ത്തി പിന്നോട്ടു വലിക്കുന്ന ‘മ’ കുതന്ത്രത്തിനെതിരെ ഉള്ള അധിജീവനം കൂടിയാണത്.

കേരളത്തില്‍ ഏറ്റവും വലിയ ജനസ്വാധീനമുള്ള സി പി ഐ (എം)-ന്റെ മുഖ പത്രം അതിനനുസരണമായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍, ഇന്നു കേരത്തില്‍ ഉള്ള എല്ലാതുറയിലുമുള്ള മലിനീകരണ പ്രശ്നം പരിഹരിക്കാന്‍ കഴിയും. സാമൂഹിക, സാംസ്കാരിക രാഷ്ട്രിയ പൊതുബോധങ്ങളില്‍ അത്രക്കും സ്വാധിനം ചെലുത്തിയിട്ടുള്ള ‘മ’ മലീനികരണം തന്നെയാണ് ഇന്നു ഭയപെടുത്തക്ക രീതിയില്‍ കേരളീയ സാമൂഹിക മൂല്യ ചോഷ്ണത്തിനു മുഖ്യ കാരണ്ണം. അതിനെതിരെയുള്ള പ്രതിരോധവും, ആക്രണവും ഒരുപോലെ സാധ്യമാകുക ദേശാഭിമാനി പത്രം ശക്തിപെടുത്താന്‍ “വായിക്കുക, വരിക്കാരാവുക, പ്രചരിപ്പിക്കുക” എന്ന സമര മുദ്രാവാക്യം സാക്ഷാല്‍ കരിക്കുക എന്നതാണു. അതിനുള്ള പ്രചോദനമാണ് ഇ എം എസ് സ്മരണ!!!

ചൊവ്വാഴ്ച, മാർച്ച് 13, 2012

ഇടതുപക്ഷം ജയിക്കും!

ബൂര്‍ഷ ജനാധിപത്യം സമ്പൂര്‍ണ്ണ ജനാധിപത്യത്തിന്റെ വിപരീതം  മാത്രമല്ല, അതിന്റെ പരിഹാസ്യത കൂടിയാണ്. അതിലൂടെ തന്നെയാണ് അരാഷ്ട്രിയത വളര്‍ത്തിയെടുക്കുന്നതും. തിരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കാളിയാവുക എന്നതിനര്‍ത്ഥം വിജയിക്കുക എന്ന ഏകലക്ഷ്യം മുന്നോട്ട് വെക്കുമ്പോള്‍ ജയിക്കാനായി എന്തും ചെയ്യാം എന്ന രീതി ശാസ്ത്രം രൂപപെടുന്നു. അങ്ങനെയാണ് തിരഞ്ഞെടുപ്പുകള്‍ ജനങ്ങളുടെ ഉത്സവം എന്നതിനപ്പുറം, അതിനെ വാണിജവല്‍ക്കരിക്കപെട്ടത്. അങ്ങനെ വരുമ്പോള്‍ അത് ഏറ്റവും വലിയ ബന്ധങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നതിനെപോലും നാലു വോട്ടിനുവേണ്ടി തെരുവില്‍ പ്രദര്‍ശിപ്പിക്കപെടും. 1991-ല്‍ കേരളത്തില്‍ അടക്കം തോല്‍ക്കും എന്നു ഉറപ്പിനെ കോണ്‍ഗ്രസ് അധിജീവിച്ചത് മേയ് 21-നു ശേഷമുള്ള തിരഞ്ഞെടുപ്പ് നടന്ന ഇടങ്ങളിലാണ്. രാജീവ് ഗാന്ധിയുടെ ചിതാഭസ്മതൂളി എന്നു അവകാശപെടുന്നത് ജനങ്ങളുടെ കണില്‍ വിതറിയാണ്, കേരളത്തിന്റെ  ചരിത്രപരമായ ഇടതു ഭരണതുടര്‍ച്ച എന്നതിനെപോലും അട്ടിമറിച്ചതു.

വാണിജവല്‍ക്കരിച്ച അരാഷ്ട്രിയ വിളനിലങ്ങളില്‍ തിരെഞ്ഞെടുപ്പ്, എല്ലാവിത മൂല്യങ്ങളെയും ചൂഷ്ണം ചെയ്യപെടും, തീര്‍ത്തും അശ്ലീലമായ ബ്രാന്റ് ചിരിയും ചിരിച്ചു വോട്ടര്‍ന്മാരേ സമീപിക്കുന്നവരെ ഏറേ പരിഹാസത്തോടെ വിശേഷിപ്പിക്കുന്ന അരാഷ്ട്രിയ കോമരങ്ങള്‍ തന്നെ, യാതൊരു ഉളുപ്പില്ലാതേ അതിന്റെ യതാര്‍ത്ഥ രൂപങ്ങള്‍ക്കുതന്നെ വോട്ട് ചെയ്യുന്നത് ഇന്ത്യന്‍ ജാനാധിപത്യത്തിന്റെ പതിവ് കാഴ്ചയാണ്.

അതിനു ന്യായമെന്നോണം അവര്‍ മുന്നോട്ട് വെക്കുന്നതു “മുഖ്യ ധാരാ ഇടതു പക്ഷത്തിന്റെ വഴുവഴുപ്പി”നെകുറിച്ചുള്ള ആശങ്കകള്‍ മുന്നിര്‍ത്തിയാവും. അവര്‍ ഫാഷന്‍ റാമ്പിലെ ചടുലമായ ക്യാറ്റ് വാക്ക് പോലേ ഇടതോരാതെ  മനോഹരമായി വിപ്ലവം പറയും, ചെയ്ത്തിന്റെ വെയില്‍ കൊള്ളണ്ട ഇടത്ത്, അവര്‍ ഇന്നലകളിലെ രോമാഞ്ച കഞ്ചുക കഥകള്‍ പാടും. ഇരിപ്പിടത്തിന്റെ സുരക്ഷിതത്തില്‍ എല്ലാം കണെക്കെന്നു അവര്‍ പറഞ്ഞുകൊണ്ടേ ഇരിക്കും.

എല്ലാം കണക്കെല്ലെന്നും, തിരെഞ്ഞെടുപ്പു വേളകളിലാണ് ചില കണുക്കകള്‍ തെറ്റാണെന്നു ബോധിപ്പിക്കേണ്ട ശരിയായ സമയെന്നും, അതിനും കൂടിയാണ് ബൂര്‍ഷാ ജനാധിപത്യ പാര്‍ലിമെന്ററി തിരെഞ്ഞെടുപ്പു വേളകളെ ഉപയോഗിക്കേണ്ടതെന്നും, അതിലൂടെ മുന്നോട്ട് സാധ്യമാവുന്നത് സാര്‍ത്ഥകമായ സവാദത്തിന്റെ ധീരോത്തമായ പുതു വഴികളാണെന്നും ഉള്ള വിളമ്പരമായിരുന്നു സി പി ഐ (എം) സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ നബിയുടെ (സ) തിരു ശേഷിപ്പ് എന്നു പറപെടുന്നതിനെ മുന്നിര്‍ത്തി പറഞ്ഞത്.

പിറവത്തു നടക്കുന്ന ഇടക്കാല തിരെഞ്ഞെടുപ്പിനു ആവാശ്യമായ ഗിമിക്കുകളൊന്നുമില്ലാതേ, പുരോഹിത വര്‍ഗത്തിന്റെ അന്തവിശ്വാസ കച്ചവടത്തിനെതിരെ സഖാവ് പിണറായി വിജയന്‍ വിപ്ലവകരമായി തന്നെ പറഞ്ഞപ്പോള്‍, അതില്‍ വര്‍ഗശത്രു സഖ്യം സത്യത്തില്‍ അഹ്ലാദിക്കുകതന്നെയാണ് ചെയ്തത്. നിലവിലുള്ള പൊതു സമൂഹത്തിന്റെ ശീലങ്ങളില്‍ ആ പ്രസ്ഥാവനയിലൂടെ സാധ്യമാക്കാവുന്ന ദുരുപയോഗങ്ങളെകുറിച്ചോര്‍ത്ത്.


അദ്ദേഹം പറഞ്ഞു “ചരിത്രത്തെ നിഷേധിക്കുക, സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കുക, മധ്യവര്‍ഗ സംസ്കാരം തിരിച്ചുകൊണ്ടുവരിക-ഇതാണ് കേരളത്തില്‍ വലതുപക്ഷത്തിന്റെ രാഷ്ട്രീയ അജന്‍ഡ. അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചുകൊണ്ടുവരാനുള്ള ശക്തമായ ശ്രമങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് പിണറായി പറഞ്ഞു. ഹിന്ദുക്കള്‍ക്ക് ഒരുപാട് ദേവന്മാരുണ്ട് എന്നാല്‍ , ഇപ്പോള്‍ ദേവന്മാരേക്കാള്‍ കൂടുതല്‍ ആള്‍ദൈവങ്ങളാണ്. പ്രഭാഷണവേദികളിലല്ല നമ്മുടെ കാതുകള്‍ . സ്വകാര്യ സ്വീകരണ മുറിയിലെ ഇക്കിളികള്‍ക്കും നിലവാരമില്ലാത്ത അഭിപ്രായരൂപീകരണ ചര്‍ച്ചകളിലുമാണ് കണ്ണും കാതും. മതങ്ങളും മതമേധാവികളും നഗ്നമായി രാഷ്ട്രീയത്തില്‍ ഇടപെടുന്നു. പൊതുമണ്ഡലങ്ങള്‍ ബോധപൂര്‍വം ഇല്ലാതാക്കുന്നു. ഇടത്തരക്കാരിലും തൊഴിലാളികളിലും കര്‍ഷകരിലും മധ്യവര്‍ഗ സാംസ്കാരിക പ്രവണതകള്‍ പ്രത്യക്ഷപ്പെടുന്നു. രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കേരളത്തിലാണ് സാമൂഹിക-സാംസ്കാരിക നേട്ടങ്ങള്‍ ഉണ്ടായതെന്ന് മറന്നുകൂട.  വീട് നിര്‍മിക്കുമ്പോള്‍ പൂജാമുറി ഇപ്പോള്‍ നിര്‍ബന്ധമായിട്ടുണ്ട്. പൂജാമുറിയില്‍ ദൈവങ്ങളേക്കാളധികം ആള്‍ദൈവങ്ങള്‍ . വിഗ്രഹം തന്നെ വേണ്ടെന്നു പറഞ്ഞ ഗുരുവിന്റെ നാട്ടില്‍ പുതിയ പുതിയ പൂജാവിഗ്രഹങ്ങള്‍ ഉണ്ടായിവരുന്നു. മുടി ആരുടെതായാലും കത്തിച്ചാല്‍ കത്തുമെന്ന് നമുക്കറിയാം. എന്നാല്‍ , മുടി കത്തില്ലെന്നാണ് ഇപ്പോള്‍ ഒരു കൂട്ടരുടെ അവകാശവാദം. കത്തുമെന്ന് മറ്റൊരു കൂട്ടര്‍ . തര്‍ക്കങ്ങളും വിവാദങ്ങളും ഇത്തരത്തിലാണ് പോകുന്നത്.” അങ്ങനെയാണ് കേരള സാമാന്യ സംവാദം അശ്ലീലമായി രൂപപെടുന്നതെന്നാണ്, സഖാവു പിണറായി ധീരോത്തമായി പറഞ്ഞത്.

സ്വന്തം ശവസംസ്‌കാരം എങ്ങനെ നടത്തണമെന്നു ശിഷ്യര്‍ ചോദിച്ചപ്പോള്‍ ചക്കില്‍ ഇട്ട് ആട്ടിയെടുത്തു തെങ്ങിന്‍ ചുവട്ടില്‍ ഇടാന്‍ പറഞ്ഞ ശ്രീനാരായണ ഗുരു തീചൂട് പകര്‍ന്ന ചിന്താ കേരളത്തിലാണ്, പുല്ലിംഗമോ സ്ത്രീലിംഗമോ ദ്വിവചനമോ ബഹുവചനമോ രൂപമോ ഇല്ലാത്ത ഏകദൈവമായ പടച്ചനെയല്ലാതേ, ഒന്നിനെയും വണങ്ങരുതെന്നു, അല്ലാഹു(ഈശ്വരന്‍/കര്‍ത്താവ്) മനുഷ്യരിലേക്ക് നിയോഗിച്ച അനേകം പ്രവാചകന്മാരി അവസാനം നിയോഗിക്കപ്പെട്ട ഒരു പ്രവാചകനായ മുഹമ്മദ്‌ നബിയുടെ (സ) തന്നെ പേരില്‍ കോടികളുടെ കൊടും കൊള്ള നടത്തുന്നതു.  കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി അതിനെ കണ്ടില്ലെന്നു നടിച്ചു നാലോട്ടിനുവേണ്ടി മാറ്റിവെക്കാന്‍ കൂട്ടാക്കിയില്ലെന്നതു കേരളത്തിന്റെ ഏത് ഇതിരെഞ്ഞെടുപ്പിടവും നെഞ്ചേറ്റുമെന്നതു തര്‍ക്കമറ്റതാണ്.
തുടര്‍ന്നു അദ്ദേഹം പറയുന്നു.......മുഹമ്മദ്‌ നബിയുടെ (സ) വാക്കുകളാണ് പ്രധാനം. മുടിയും നഖവുമെല്ലാം ബോഡി വെസ്റ്റാണെന്നും കൂടി കൂട്ടിചേര്‍ത്തപ്പോള്‍, സാമാന്യ രാഷ്ട്രിയ ഇക്കിളിബോധങ്ങളില്‍ ശരിക്കും പൊട്ടിതറിതന്നെയാണ് സംഭവിച്ചത്. അതിനെ കൂട്ടികൊടുക്കാന്‍ “മ”-ക്കാരും, അതിനെ വിദഗ്ദ്ധമായി തന്നെ വര്‍ഗിയ വല്‍ക്കരിച്ചു സ്വന്തം പാട്ടിലാക്കി പിറവത്ത് വോട്ടാക്കനും മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ശ്രമിച്ചപ്പോള്‍, പിണറായി വിജയന്റെ വീട്ട് പരിസരത്തുകൂടെ വിപ്ലവദുഷിപ്പ് മണത്തുനടക്കുന്ന ഒരു അധിവിപ്ലവകാരിയെയും കണ്ടില്ല.


ദൈവ നാമത്തില്‍ സത്യ പ്രതിജ്ഞ ചെയ്ത മന്ത്രിമാരെല്ലാം അതാത് ദൈവ വിശ്വാസികളുടെ മാത്രം മന്ത്രിമാരെന്നുള്ള ഹുങ്കിലെന്നോണം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കത്തോലിക്കാ മന്ത്രിമാരോട് സ്വന്തം താല്പര്യം നടപ്പാക്കണമെന്നു പരസ്യമായി ആജ്ഞാപിച്ചത് ഒരു ജനാധിപത്യ സമൂഹത്തെ സാക്ഷി നിര്‍ത്തി തന്നെയാണ്.

മനോരൊമ  അത് തിരസ്കരണവിദ്യ പ്രൊഫഷ്ണലിസത്തിലൂടെ തന്നെ, പൊതു ബോധം അത് ചര്‍ച്ചക്കെടുക്കരുതെന്നത് നടപ്പിലാക്കി. മുഹമ്മദ്‌ നബിയുടെ (സ) തിരുകേശത്തെ കുറിച്ചു പിണറായി പറഞ്ഞതിനേകുറിച്ചു അഭിപ്രായം പറയാന്‍ വിവരമില്ലെന്നു തുറന്നു പറഞ്ഞ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി കര്‍ദിനാള്‍ പറഞ്ഞതിനോട് ഒന്നും പറയാതേ സ്വന്തം കൂറും മമതയും കാട്ടി ഇക്കിളിപെടുത്തിയത് നാലു വോട്ടിനുവേണ്ടിയുള്ള ജനാധിപത്യ വ്യഭിചാര സാമര്‍ത്ഥ്യത്തെ കുറിച്ചും “മാ” കൂട്ടര്‍ക്ക് ഒന്നും നിരീക്ഷിക്കാന്‍ കഴിഞ്ഞില്ല.

അവസാനത്തെ അത്താഴത്തോട് ചേര്‍ത്തുവെച്ചു ഒരു പ്രദേശത്തെ പ്രവര്‍ത്തകര്‍ അവരുടെ മൂര്‍ച്ചയുള്ള ആശയ ശംവേദനം സാമ്രാജ്യത്വ കോപ്രൈറ്റ് കൂട്ടുകെട്ടിനെതിരെ പ്രകടിച്ചപ്പോള്‍ ലോകത്ത് ആദ്യമായാണ് അവസാന അത്താഴത്തെ അങ്ങനെ ഉപയോഗിക്കുന്നതെന്നും സ്വന്തം അരണ ബുദ്ധികളുടെ മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെ വിശകലനം നടത്താനും, എതിര്‍ക്കാനുമൊന്നും മനോരമയുടെ രാഷ്ട്രിയ ദൌത്യത്തിനോട് ചേര്‍ന്നു സി പി ഐ (എം)-ന്റെ ചരിത്ര ഗവേഷണത്തിനു ഇറങ്ങിതിരിച്ച വായാടി വിപ്ലവ ഫേക്ക് ചുവപ്പന്മാര്‍ ആരേയും കണ്ടില്ല.

സുബോധമുള്ളവര്‍ ആരും യു ഡി എഫിനു വോട്ട് ചെയ്യില്ലെന്നു ബോധ്യത്തില്‍ നിന്നാണ് എങ്ങനെയും വോട്ട് ചേര്‍ത്തു അത് പോള്‍ ചെയ്യിക്കണമെന്ന അജണ്ട അവര്‍ക്ക് വന്നതു. മാനസികരോഗികളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത് ഗോധയില്‍ ഇറങ്ങിയാണ് ജനകിയബോധത്തെ ജനാധിപത്യത്തിന്റെ പേരില്‍ തന്നെ അവര്‍ വെല്ലുവിളിക്കുന്നതു. ഇതു വെല്ലുവിളി എന്നര്‍ത്ഥത്തില്‍ കാണുന്നതിനേക്കാള്‍, തങ്ങളെ എന്തു തന്നെയാണേങ്കിലും എന്തേങ്കിലും അപ്പാപ്പൊ കൊടുക്കുന്ന നക്കാപ്പിച്ചക്കും, ഗിമിക്കു മായാജാലത്തിലും പരസ്യമായിതന്നെ യു ഡി എഫ്-കാര്‍ വിളിക്കാന്‍ മടിക്കാത്ത ജനമെന്ന കഴുതകള്‍ ജയിപ്പിക്കുമെന്ന ഹുങ്കിനെയാണ് പിറവം തിരെഞ്ഞെടുപ്പിലൂടെ ജന പക്ഷം തിരുത്തണ്ട മുഖ്യ ഉത്തരവാദിത്വം.



തടവറകളില്‍ പ്രതീഷ്ടിക്കണ്ടതിനെയൊക്കെ, കേരളത്തിന്റെ ഉന്നതമായ നിയമനിര്‍മാണ് സഭയിലേക്ക് കുറ്റിപ്പുറത്തു നിന്നു, അത് പുതുപള്ളിയിലൂടെ പൂഞ്ഞാറിലൂടെ എഴുന്നളിച്ചു പൂര്‍ത്തികരിച്ചപ്പോള്‍ തുടങ്ങിയ വലതുപക്ഷ ജനാധിപത്യ മൂല്യതകര്‍ച്ചയുടെ അവശേഷിക്കുന്ന മൂല്യത്തേപോലും പിച്ചി ചീന്തി പിറവം തോല്‍വിയെ മുങ്കൂട്ടി കണ്ട് നിലവിലെ യു ഡി എഫ് നേതൃത്വം.

ഇതിലൂടെ സാധ്യമായത് ശ്രീ കെ. കരുനാകരനുണ്ടായിരുന്ന ശാപമോജനവും പേരുദോഷവുമാണ്. അത് മറച്ചുവെക്കാനായി, ചില ഒറ്റപെട്ട കമ്യൂണിസ്റ്റുകാളായി അറിയപെട്ടവരുടെ തെന്നി വീഴ്ചയെ മുന്നിര്‍ത്തി കൈയടിച്ചു ആര്‍ത്തലക്കുന്നവര്‍ വിസ്മരിക്കുന്നത്, മറക്കാനും കണ്ടില്ലെന്നു നടിക്കാനും ‘മ’ പ്രൊഫഷ്ണലിസത്തത്തിലൂടെ ശ്രമിക്കുന്നത്, രക്തസാക്ഷികളുടെ ചോരയാല്‍ തുടുപ്പാര്‍ന്ന ചെങ്കൊടിയെ മൊത്തമായി അങ്ങ് ചുരുട്ടികൂട്ടി കക്ഷത്ത് വെക്കാമെന്നു കരുതിയ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി തന്നെയാണ്, കുരുട്ട് ബുദ്ധിയില്‍ മാത്രമല്ല  ഏറ്റവും വലിയ വിഡ്ഡിയും എന്ന തെളിഞ്ഞ സത്യത്തെയാണ് ‍.


രണ്ട് സീറ്റിന്റെ ബലത്തിനു പകരം ഒരു സീറ്റായാലും തങ്ങളടെ കൊള്ള ഭരണത്തിനു യാതൊരു പോറലും ഏല്‍ക്കില്ലെന്നു യു ഡി എഫ്- നേതൃത്വത്തിനു അറിയാം. കുഞ്ഞാലികുട്ടി മുതല്‍, ഗവര്‍മെന്റെ ചീഫ് പിമ്പിന്റെ വരെ ഇഷ്ടാനിഷ്ടത്തിനു ടോര്‍ച്ചും കുടയുമായി,  ഇരുപത് മണികൂറിലേറേ ഓടി പണിയെടുക്കണം.  കാരണം ചവിട്ടേല്‍ക്കാത്തവര്‍ ആരും ഗുരുക്കളില്ലെന്നു പറഞ്ഞതു പോലെയാണ്, 72-ആളുകളില്‍ ഒന്നില്ല കക്കാത്തവരായി. അവരെ സംരക്ഷിക്കുന്ന പണിയെടുക്കലിനെയാണ്  ശ്രീ എ കെ ആന്റണി പരിഹാസ ചുവയിലൂടെ ഇന്നലെ വാഴ്തി മൊഴിഞ്ഞത്. ആ ഉഷ്ണ പുണുകളെ സുഗന്ധം പൂശി കൂടേ നിര്‍ത്തി കേരളത്തിന്റെ എല്ലാവിത മൂല്യങ്ങളുടെയും പൊതു സദസിലും പ്രദര്‍ശിപ്പിക്കാനുള്ള ആത്മധ്യര്യമാണ് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിക്ക് പിറവം തിരെഞ്ഞെടുപ്പ് നേരിടാനുള്ളതു.