ശനിയാഴ്‌ച, മേയ് 19, 2012

മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഒരു മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകന്‍, ടി.പി.യുടെ ജീവിത സഖാവിനോട് ചോദിക്കുന്നതു…

നിങ്ങള്‍ പറയാന്‍ തുടങ്ങിയതു മരണത്തെകുറിച്ചായിരുന്നു. മരണപെട്ടതു നിങ്ങളുടെ ഭര്‍ത്താവും, അതു കൊലപാതകവും, അതുതന്നെ അധി ഭീഭത്സവുമായപ്പോള്‍ മനുഷ്യത്വത്തിന്റെ തുടിപ്പായിരുന്നു ആശ്രയമറ്റ നിങ്ങള്‍ ഞങ്ങളില്‍നിന്നു ആവശ്യപെടുന്നത് എന്നതുകൊണ്ട് ചേര്‍ന്നു ഇരുന്നു ഞങ്ങള്‍ കേല്‍വികാരായി .

വെട്ടി നുറക്കപെട്ടതില്‍ നിന്നും ചിറ്റിതെറിച്ച ചോരയുടെ ചൂടിനൊപ്പം നിങ്ങളുടെ കണ്ണുനീരും കൂടി ചേരുമല്ലോ എന്ന പൊള്ളിക്കുന്ന ചിതയിലിരുന്നാണ് ഞങ്ങള്‍ നിങ്ങളെ ശ്രവിച്ചത്.....

കേട്ടതിന്റെ തുടക്കമിങ്ങനെയായിരുന്നു........”ഇക്കഴിഞ്ഞ മെയ് നാലാം തീയതിക്ക് ശേഷമെങ്കിലും നിങ്ങള്‍ക്കെല്ലാം എന്റെ പേര് പരിചിതമായിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. അന്ന് രാത്രിയാണ് എന്റെ ഭര്‍ത്താവ് സഖാവ് ടി പി ചന്ദ്രശേഖരന്‍ ശിരസ്സും ശരീരവും വെട്ടിനുറുക്കി കൊലചെയ്യപ്പെട്ടത്. അന്നാണ് 45 വയസ്സില്‍ ഞാന്‍ വിധവ ആക്കപ്പെട്ടത്. എന്റെ പതിനേഴു വയസ്സ് മാത്രമുള്ള ഏക മകന് അച്ഛനെ നഷ്ടപ്പെട്ടത്. അന്നാണ് ടി പി യുടെ 83 വയസ്സുള്ള വൃദ്ധ മാതാവിന് മകനെ നഷ്ടപ്പെട്ടത്.“ ഏറ്റവും ഉറ്റവന്റെ മരണത്തെ ഏറ്റുവാങ്ങിയ ഒരു സ്ത്രീയുടെ ഗല്‍ഗദമായി സഖാവിന്റെ വാക്കുകള്‍ ഞങ്ങള്‍ കേട്ടു.....

സഖാവേ വാക്കുകള്‍ക്കപ്പുറം കര്‍മപദത്തിലൂടെയാണ് സ്വന്തം കൂറേന്തെന്നു പ്രസരിപ്പിക്കേണ്ടതാണ്. അതിന്റെ തീചൂളയില്‍ ഉരുകി തെളിയണ്ടതാണ് സഖാവിന്റെ ജീവിതം.വിവാഹശേഷം മുഴുവന്‍ സമയ കുടുംബിനി എന്ന ഉത്തരവാദിത്വത്തില്‍ സഖാവിനു അതിനു കഴിഞ്ഞില്ലെന്നതു ഒരിക്കലും ഒരു പോരായ്മയായി കാണുന്നില്ല. പക്ഷെ സഖാവേ സഖാവ് ആരെന്നു പറഞ്ഞു മനസ്സിലാക്കിതരാന്‍, സഖാവ് തുടര്‍ന്നുപോരുന്ന ഉത്തരവാദിത്വത്തിന്റെ മഹത്തത്തെപോലും മറന്നു, ഒരു വഴിവാണിഭ മരുന്നു കച്ചവടക്കാരേ പോലേ ഇങ്ങനെ വാചാലമാവരുതായിരുന്നു “ഞാന്‍ ഒരു കമ്മ്യുണിസ്റ്റ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവള്‍. എന്റെ അച്ഛന്‍ ഇപ്പോഴും സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം. എന്റെ രണ്ടു സഹോദരിമാരും സഹോദരനും കമ്മ്യുണിസ്റ്റ്കാര്‍ തന്നെ. ഞാന്‍ വിദ്യാര്‍ഥി ജീവിത കാലത്ത് എസ്.എഫ്.ഐ-യില്‍ സജീവമായിരുന്നു. വിവാഹശേഷം മുഴുവന്‍ സമയ പ്രവര്‍ത്തകയായി രാഷ്ട്രീയത്തില്‍ മുഴുകാന്‍ കഴിയാതെ വന്നെന്നുമാത്രം. എന്റെ കമ്മ്യുണിസ്റ്റ് വിശ്വാസത്തിനും കൂറിനും ഇപ്പോഴും കുറവൊന്നും വന്നിട്ടില്ല.” . അതേ സഖാവേ, സഖാവ് എന്തിനു വേണ്ടിയാണ് സ്വയം ഇങ്ങനെ വിളിച്ചുപറയാന്‍ വെക്രതകാണിച്ചത്, എന്ത് ആത്മ വിശ്വാസകുറവുമൂലമായിരുന്നു ഇതിനു നിര്‍ബന്ധിതമായത്?

ഏറ്റവും മൃഗീയമായൊരു കൊലപാതകത്തെ സഖാവില്‍ ഏല്പിച്ച ആഘാതം എത്രതോളമെന്നു അറിയിക്കാന്‍ ഞങ്ങള്‍ക്ക് മാത്തുകുട്ടിച്ഛായന്റെ മെഴുക്കുമണമുള്ള “ഞാന്‍ വീണുപോയാല്‍ നിങ്ങള്‍ തളരരുത്. എനിക്കറിയാം മരണം എന്റെ പിന്നാലെയുണ്ടെന്ന്. അവരെന്തെങ്കിലും ചെയ്യും”. ചന്ദ്രശേഖരന്റെ ഭാര്യ എന്ന നിലയില്‍ എനിക്കൊരിക്കലും അധീരയാകാന്‍ കഴിയില്ലല്ലോ. അതിനാല്‍ ഞാനെന്റെ പൊന്നുമോനെ രാത്രിയില്‍ നെഞ്ചോട് ചേര്‍ത്ത്പിടിച്ച് കിടന്നു. ഒടുവില്‍ ഒരിക്കലും കേള്‍ക്കരുതേ എന്ന് വിചാരിച്ച ആ വാര്‍ത്ത എന്റെയും മോന്റെയും ചെവിയിലെത്തി.” മെലോട്രാമ വാക്കുകളാല്‍ പൊതുബോധത്തെ ഇത്രത്തോളം തരം താഴ്ത്തരുതായിരുന്നു.

ഒരു കമ്യൂണിസ്റ്റിന്റെ സഹയാത്രിക എന്നര്‍ഥത്തില്‍, മുറിവില്‍ കിനിയുന്ന ചോരയുടെ ചുവപ്പില്‍ മനുഷ്യ നിസാഹതയില്‍ തുളുമ്പി കുതിക്കുന്ന കണ്ണിരിന്റെ ചവര്‍പ്പിനെ അവഗണിച്ചു, സഖാവിന്റെ വാക്കുകളുടെ ഊര്‍ജ പ്രസരണത്തില്‍ ആവേശം ഏറ്റുവാങ്ങാന്‍ തയാറായ ഞങ്ങള്‍ക്ക് “ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് നാം പൊരുതുന്നത്, മനുഷ്യനന്മയ്ക്കുവേണ്ടി. അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവരെ കൊന്നുതള്ളുന്നവരായിരുന്നില്ല മുമ്പ് സി.പി.ഐ.എം. പക്ഷേ ഇപ്പോള്‍ സംഭവിക്കുന്നത് മറിച്ചാണ്. പി കൃഷ്ണപിള്ളയും എ കെ ജി യും ഇ എം എസ്സും നായനാരും അടക്കമുള്ള മനുഷ്യസ്‌നേഹികളായ നേതാക്കന്മാര്‍ വളര്‍ത്തുകയും നയിക്കുകയും ചെയ്ത പ്രസ്ഥാനം ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട ഒരു പറ്റം നേതാക്കന്മാരുടെ പിടിയില്‍ അമരാനിടയായി. അതിനുശേഷമാണ് കൊല്ലുവാനും കൊല്ലപ്പെടുവാനും മാത്രമുള്ള ഒരു പാര്‍ട്ടിയായി ഇത് മാറിയത്”

ആര്‍ക്കോവേണ്ടി, ആരോ പഠിപ്പിച്ചതു താളം പിഴക്കാതേ പ്രാസൊപ്പിച്ചുതന്നെ സഖാവ് തുടരുന്നു “നേതൃത്വം ആവശ്യപ്പെട്ടാല്‍ അണിനിരക്കുന്നവരും നേതാക്കന്മാര്‍ പറയുന്നത് വിശ്വസിക്കുന്നവരുമാണ് എല്ലാകാലത്തും കമ്മ്യുണിസ്റ്റുകാര്‍. സത്യസന്ധതയുള്ളപാര്‍ട്ടിയും വിശ്വസിക്കാന്‍ കൊള്ളാവുന്ന നേതാക്കന്മാരുമുണ്ടായിരുന്ന കാലത്ത് അത് ശരിയായിരുന്നു. ഇപ്പോള്‍ അതാണോ സ്ഥിതി? ഈ മാഫിയ നേതാക്കന്മാരുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വേണ്ടി നിങ്ങളില്‍ എത്ര പേര്‍ക്കാണ് മകനും സഹോദരനും ഭര്‍ത്താവും നഷ്ടപ്പെട്ടിട്ടുള്ളതെന്ന് ഓര്‍ത്തുനോക്കു. എത്ര പേരാണ് കൊലപാതകികളായും  ബലിയാടുകളായും ജയിലുകളില്‍ നരകിക്കുന്നത്? ഈ കൊലപാതക രാഷ്ട്രീയം ഇനിയും തുടരണോ? ഈ കൊലയാളി നേതാക്കന്മാരുടെ പിന്നില്‍ ഇനിയും അണിനിരക്കണോ? അവര്‍ പറയുന്നത് വിശ്വസിക്കണോ? ” സഖാവേ ദുഃഖത്തോടെ തന്നെ പറയട്ടേ......കമ്യൂണിസ്റ്റെന്ന മഹത്വത്തിലേക്കൊന്നും ഉയര്‍ത്തപെടാവുന്ന ചിന്തോയോട് ചേര്‍ത്തല്ല, നിലവിലുള്ള പൊതുബോധ വെവസ്തിതിയില്‍, അതില്‍ നിന്നും ആര്‍ജിച്ച ബഹുമാനത്തിലും സമഭാവത്തിലും സഹോദരിയെന്നു വിളിച്ചുകൊണ്ട് ഈ വാക്കുകളെ പൂര്‍ണമായും തള്ളികളയുന്നു.

ഓരോ കൊലപാതകവും സ്വച്ഛന്ദമായ സമൂഹത്തില്‍ ഭീതിയാണ് അടിച്ചേല്പിക്കുന്നതു. അതില്‍നിന്നും അധികാര വര്‍ഗം സംസ്കരിച്ചെടുക്കുന്നതു അവരുടെ രാഷ്ട്രിയ താല്പര്യങ്ങളാവാം. അതുകൊണ്ടുതന്നെ, അതിനു ഒരു ന്യായപൂര്‍വമായ നീധിയുമുണ്ട്. യുദ്ധനീധി. അത് അവര്‍ നിര്‍ബാധം തുടരട്ടേ. പക്ഷേ സഹോദരി നിങ്ങള്‍ ഈ പറയുന്ന മരണപെട്ടവന്‍ ഇത്രയും കാലം നിങ്ങളുടെ മിടിക്കുന്ന ഹൃദയത്തില്‍ പറ്റിച്ചേര്‍ന്നവന്നല്ലായിരുന്നോ, അവന്റെ മരണത്തെ ഇങ്ങനെ തിരഞ്ഞെടുപ്പ് രാഷ്ട്രിയത്തിന്റെ നോട്ടീസിന്റെ ഭാഷയാല്‍ വില്‍ക്കപെടുന്നതിന്റെ നീധിശാത്രം സഹോദരി എത്രയാലോചിട്ടും ഉള്‍ക്കോള്ളാന്‍ പറ്റുന്നില്ല. അതൊരുപക്ഷെ ഒരു സി പി ഐ (എം) പ്രവര്‍ത്തകന്റെ പോരായ്മയാണെങ്കില്‍, സഹോദരി ഞാന്‍ തൊഴുകൈയോടെ പറയുന്നു പൊറുക്കുക....!!!