ഞായറാഴ്‌ച, ജൂൺ 27, 2010

സായ്‌നാഥ് സംസാരിക്കുന്നു...

ഇതു മാധ്യമസ്വാതന്ത്ര്യമല്ല; പണത്തിന്റെ കളി മാത്രം

പി സായ്‌നാഥുമായി വി ശിവദാസന്‍ നടത്തിയ അഭിമുഖ സംഭാഷണം.

ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താങ്കളുടെ ഇടപെടല്‍ ഇന്ത്യയിലെ വികസന ചര്‍ച്ചകളെ വലിയ അളവില്‍ സ്വാധീനിച്ചിട്ടുണ്ട്. രാഷ്‌ട്ര വികസനത്തില്‍ മാധ്യമങ്ങളുടെ പങ്ക് എന്തെന്ന് വിശദീകരിക്കാമോ?

മാധ്യമങ്ങള്‍ വികസന സ്രഷ്‌ടാക്കളല്ല. അവര്‍ സ്വീകരിച്ചിരിക്കുന്ന സാമൂഹ്യ ഉത്തരവാദിത്വം സംബന്ധിച്ച കാഴ്‌ചപ്പാടിനെ ആശ്രയിച്ചിരിക്കുമിത്. കോര്‍പറേറ്റ് ലോകത്തെയാണ് ഇന്ന് മാധ്യമങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. അവ കോര്‍പറേറ്റ് പ്രത്യയശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ പത്രപ്രവര്‍ത്തനം സ്വാതന്ത്ര്യസമരത്തിന്റെ സന്തതിയാണ്, സാധാരണക്കാരന്റെ ഉന്നമനവും വികസനവും പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു. ഈ രണ്ടുതരം മാധ്യമപ്രവര്‍ത്തനങ്ങളെയും തിരിച്ചറിയേണ്ടതുണ്ട്, ജനക്ഷേമത്തെ മുന്‍നിര്‍ത്തിയുള്ള മാധ്യമപ്രവര്‍ത്തനമാണോ അതോ കോര്‍പറേറ്റ് ഭീമന്മാരുടേയും ഭരണവര്‍ഗത്തിന്റേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണോ. വിവിധ വികസന പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെട്ടിരുന്ന മാധ്യമപ്രവര്‍ത്തനം ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇടപെടലുകള്‍ ഇന്നും വളരെ തീവ്രമായി നടക്കുന്നു, പക്ഷേ അതെല്ലാം വന്‍ വ്യവസായ ഗ്രൂപ്പുകളുടെ മുഖപത്രങ്ങള്‍ എന്ന നിലയില്‍ മാത്രം. പോസ്‌ക്കോയുമായി ബന്ധപ്പെട്ട പ്രശ്‌നമായാലും വ്യവസായത്തിനും മറ്റുമായി മനുഷ്യ ആവാസ മേഖലകള്‍ ഒഴിപ്പിക്കുന്നതായാലും മാധ്യമങ്ങള്‍ സംസാരിക്കുന്നത് വരേണ്യവര്‍ഗത്തിനുവേണ്ടി മാത്രമാണ്. അവരുടെ സ്റ്റെനോഗ്രാഫര്‍മാരായി മാധ്യമപ്രവര്‍ത്തകര്‍ അതിവേഗം മാറുകയാണ്. ബഹുജനങ്ങളുടെ ദൃഷ്‌ടിയില്‍ വികസനത്തെ നോക്കിക്കാണാന്‍ കഴിഞ്ഞാല്‍ മാത്രമെ അവര്‍ക്ക് സാമൂഹ്യമാറ്റ പ്രക്രിയയില്‍ പങ്കാളിയാവാന്‍ കഴിയുകയുള്ളൂ.

എന്റെ അറിവില്‍ ഇങ്ങനെ താല്‍പര്യമുള്ള അനേകം പത്രപ്രവര്‍ത്തകരുണ്ട്. അവര്‍ വികസന പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനും ആഗ്രഹിക്കുന്നു. എന്നാല്‍ ഇവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. കഴിവുള്ള ദൃഢനിശ്ചയമുള്ള പത്രപ്രവര്‍ത്തകര്‍ നമുക്കുണ്ട്. മാധ്യമങ്ങളെ നയിക്കുന്ന കോര്‍പറേറ്റ് കുത്തക മുതലാളിമാര്‍ക്ക് ഇവരെയൊന്നും ആവശ്യമില്ല. അവര്‍ക്ക് സംസാരിക്കാനാവുന്ന വികസനമാകട്ടെ കോര്‍പറേറ്റുകളുടെ ഭീമന്‍ പദ്ധതികളും ഇന്ത്യയിലെ ഗ്രാമങ്ങളില്‍ വിറ്റഴിയുന്ന കാറുകളുടെ വര്‍ധനവുമായിരിക്കും.

നമ്മുടെ മുമ്പാകെ രണ്ട് വികസന കാഴ്‌ചപ്പാടുകളാണുള്ളത്. എഴുപതുകളിലും എണ്‍പതുകളിലും മാധ്യമങ്ങളുടെയും സര്‍ക്കാരിന്റെയും വികസന കാഴ്‌ചപ്പാടില്‍ പൊരുത്തമുണ്ടായിരുന്നു. അക്കാര്യത്തില്‍ അവര്‍ നൈരന്തര്യം പുലര്‍ത്തി. അന്ന് ഭരണവര്‍ഗം സോഷ്യലിസ്റ്റ് ആശയങ്ങള്‍ പറഞ്ഞപ്പോള്‍ മാധ്യമങ്ങളും അതുതന്നെ പിന്തുടര്‍ന്നു. സര്‍ക്കാര്‍ വലതുപക്ഷ നയത്തെയും സ്വകാര്യവല്‍ക്കരണത്തെയും പറ്റി സംസാരിച്ചപ്പോള്‍ മാധ്യമങ്ങള്‍ ഒരുപടികൂടി കടന്ന് പ്രചാരണം ഏറ്റെടുക്കുന്നു. ചില സമയങ്ങളില്‍ സര്‍ക്കാരിന് പ്രകടിപ്പിക്കാന്‍ കഴിയാത്ത തീവ്ര വലതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. വികസനത്തെക്കുറിച്ച് ഭരണവര്‍ഗത്തിന്റേയും വരേണ്യവിഭാഗത്തിന്റേയും കാഴ്‌ചപ്പാട് തന്നെയാണ് ഭൂരിഭാഗം വരുന്ന മാധ്യമ മുതലാളിമാര്‍ക്കും, എഡിറ്റര്‍മാര്‍ക്കും, പരസ്യദായകര്‍ക്കുമുള്ളത്. അവര്‍ അതുതന്നെയാണ് പിന്തുടരുന്നത്. അതുകൊണ്ട് മാധ്യമങ്ങളിലും മാധ്യമപ്രവര്‍ത്തനങ്ങളിലും ജനകീയ കാഴ്‌ചപ്പാടുകളും കോര്‍പറേറ്റ് കാഴ്‌ചപ്പാടുകളും തമ്മില്‍ ശക്തമായ സംഘര്‍ഷവും പോരാട്ടവും നിലനില്‍ക്കുന്നുണ്ട്.

ഈയിടെയായി മാധ്യമങ്ങള്‍ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുന്നു. സ്വതന്ത്ര മാധ്യമങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവ ഭരണവര്‍ഗ ആശയത്തില്‍നിന്ന് മോചിതരല്ല. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വര്‍ധിച്ചുവരുന്ന സ്ഥാപിത താല്‍പര്യത്തെ എങ്ങനെ വീക്ഷിക്കുന്നു?

നോക്കൂ, ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്വതന്ത്രമാണ്. അവര്‍ രാഷ്‌ട്രീയമായി സ്വതന്ത്രമാണ്. പക്ഷേ അവര്‍ വാണിജ്യത്തിന്റേയും ലാഭേച്‌ഛയുടേയും തടങ്കിലിലാണ്. മാധ്യമപ്രവര്‍ത്തനത്തിലൂടെ നീങ്ങള്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ ആരും നിങ്ങളെ കൊല്ലുകയില്ല. പക്ഷേ നിങ്ങള്‍ ലാഭത്തിന്റെ തടങ്കലിലാണ്. രാഷ്‌ട്രീയമായി സ്വതന്ത്രരാണെങ്കിലും മാധ്യമങ്ങള്‍ അവരുടെ രാഷ്‌ട്രീയ സ്വാതന്ത്ര്യം ലാഭത്തിനുവേണ്ടി അടിയറവ് പറയുന്നു. മാധ്യമങ്ങള്‍ 'പെയ്‌ഡ് ന്യൂസ്' പോലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു. ഇതിനെതിരെ വിമര്‍ശനമുണ്ടായാല്‍ അവര്‍ വിളിച്ചുപറയും 'നിങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ ആക്രമിക്കുകയാണ്.' മാധ്യമങ്ങള്‍ക്ക് കളവ് പറയാനും കവര്‍ച്ച നടത്താനും സ്വാതന്ത്ര്യമില്ല. ഇത് മാധ്യമ സ്വാതന്ത്ര്യമല്ല,
This is freedom of purse. എപ്പോഴെല്ലാം അവര്‍ പണമുണ്ടാക്കാന്‍ നോക്കുന്നുവോ അപ്പോള്‍ പറയും ഇതൊരു ബിസിനസ്സാണ്. എന്നാല്‍ അവരെ വിമര്‍ശിച്ചാലോ അവര്‍ മാധ്യമങ്ങളുടെ പ്രത്യേക അവകാശത്തെക്കുറിച്ച് പറയും, മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നിലവിളിക്കും. വാണിജ്യതാല്‍പര്യം സംരക്ഷിക്കാന്‍ നിങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകനോട് സംസാരിക്കുന്നതോ, "പുറത്തുപോയി ഞാന്‍ പറയുന്നത് ചെയ്യുക, ഇത് ബിസിനസ്സാണ്'' എന്നായിരിക്കും. ഈ മാധ്യമ സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകന്റെ അടുത്തുപോലും എത്തുന്നില്ല, ഇതൊരു ഹിപ്പോക്രസിയാണ്. ഇതുകൊണ്ടാണ് എ ജെ ലിബ്ളിങ് മാധ്യമ സ്വാതന്ത്ര്യം മാധ്യമ മുതലാളിക്ക് മാത്രമുള്ളതാണെന്ന് എഴുപത് വര്‍ഷംമുമ്പ് പറഞ്ഞത്. ആരാണോ ഉടമസ്ഥന്‍ അയാള്‍ക്ക് മാത്രമേ സ്വാതന്ത്ര്യമുള്ളൂ. ഇവിടെ സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകര്‍ക്കല്ല, സമൂഹത്തിനുമല്ല, വായനക്കാര്‍ക്കോ കാഴ്‌ചക്കാര്‍ക്കോ അല്ല. മറിച്ച് മാധ്യമങ്ങളെ നിയന്ത്രിക്കുന്ന കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ ധാര്‍മികതയുടെ പേരില്‍ ഇക്കൂട്ടര്‍ സ്വയം സംരക്ഷണ കവചം തീര്‍ക്കുന്നത് രസകരമായ കാഴ്‌ചയാണ്. ഇവര്‍ മറ്റ് സമയങ്ങളില്‍ പിടിച്ചുപറിക്കാരും കൊള്ളലാഭം കൊയ്യുന്നവരുമാണ്. ഇതൊരിക്കല്‍ ബൂമറാങ് പോലെ തിരിച്ചടിക്കും. നമുക്കുള്ള സ്വാതന്ത്ര്യം വളരെ പരിമിതമാണ്. ഉടമസ്ഥരുടെ സ്വാതന്ത്ര്യം പത്രപ്രവര്‍ത്തകനോ വായനക്കാരനോ ഇല്ല. ഈ പരിമിതമായ സ്വാതന്ത്ര്യം നിങ്ങളുടെ വാങ്ങല്‍ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു, എത്രത്തോളം പണം കയ്യിലുണ്ടെന്നതും അധികാര സ്ഥാനത്തോടുള്ള അടുപ്പവും.

ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് വിയോജിക്കാനുള്ള ഇടം ഇപ്പോഴും നിലനില്‍ക്കുന്നത്. എനിക്ക് മാധ്യമത്തില്‍ ജോലി ചെയ്യാന്‍ കഴിയും. എന്നെ പോലുള്ള നൂറുകണക്കിനാളുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. അപ്പോള്‍ നമുക്കും ഒരിടമുണ്ട്. പത്രപ്രവര്‍ത്തകര്‍ക്ക് പ്രത്യേക തരത്തിലുള്ള സ്വാതന്ത്ര്യം ഇപ്പോഴും നിലവിലുണ്ട്. പക്ഷേ അത് കുറഞ്ഞുവരികയാണ്. എനിക്ക് സ്വാതന്ത്യമില്ല എന്ന് ഞാന്‍ പറയില്ല. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളില്‍ വലിയ നിലയില്‍ സ്വാതന്ത്ര്യം അനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഞാന്‍ പറയുന്നത് ഇരുപത് വര്‍ഷം മുമ്പത്തേയും ഇപ്പോഴത്തേയും സ്ഥിതിയാണ്. എല്ലാ നിലയിലും സ്വാതന്ത്ര്യത്തിന്റെ ഇടം ചുരുങ്ങുകയാണ്. വരേണ്യവല്‍ക്കരണത്തിനും കോര്‍പറേറ്റ് വല്‍ക്കരണത്തിനും കൂടുതലായി വിധേയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനെതിരായ കാഴ്‌ചപ്പാടുള്ളവര്‍ക്ക് മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്നുവരിക പ്രയാസകരമാണ്.

താങ്കള്‍ മഹാരാഷ്‌ട്രയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത 'പെയ്‌ഡ് ന്യൂസ്' പ്രതിഭാസം വിവിധ കോണുകളില്‍നിന്നും വ്യത്യസ്‌തമായ പ്രതികരണങ്ങളുണ്ടാക്കി. ഇത്തരം ചെയ്‌തികള്‍ നിയന്ത്രിക്കണമെന്ന ആവശ്യവും നിലനില്‍ക്കുന്നു. ഇങ്ങനെയുള്ള നിയന്ത്രണവും പത്രപ്രവര്‍ത്തകന്റെ അഭിപ്രായ സ്വാതന്ത്ര്യവും തമ്മിലുള്ള ശരിയായ സമതുലിതാവസ്ഥ എന്താണ്?

എന്താണ് പെയ്‌ഡ് ന്യൂസ് ? ഒരു പ്രത്യേക രാഷ്‌ട്രീയ പ്രചാരണത്തിന്റേയോ വാണിജ്യ പരസ്യത്തിന്റേയോ ഭാഗമായി പണം വാങ്ങി പ്രസിദ്ധീകരിക്കുന്ന വാര്‍ത്തയെന്ന് തോന്നിപ്പിക്കുന്ന പരസ്യമാണത്. പക്ഷേ പണം വാങ്ങി തയ്യാറാക്കിയതാണെന്ന് വായനക്കാരനോട് വെളിപ്പെടുത്തുകയുമില്ല.

നിങ്ങള്‍ ഒരു വ്യാജ ഡോൿടറാണെന്ന് കരുതുക. ആസ്‌ത്‌മയോ ക്ഷയമോ മാറ്റാനുള്ള മരുന്ന് നിങ്ങള്‍ പുറത്തിറക്കുന്നു. ഒരുപക്ഷേ അത് വ്യാജമാകാം. ഞാനൊരു സ്‌റ്റോറി തയ്യാറാക്കുന്നു. ഇതാ ഈ മനുഷ്യന്‍ ആസ്‌ത്‌മക്ക് മരുന്ന് കണ്ടെത്തിയിരിക്കുന്നു. ഇയാള്‍ ജീനിയസ്സാണ്. നിങ്ങളും വാങ്ങുക, രോഗം സുഖപ്പെടുത്തുക... ഇങ്ങനെ. പക്ഷേ ഇത് പ്രസിദ്ധീകരിക്കാന്‍ നിങ്ങളില്‍നിന്നും മൂന്നുലക്ഷം രൂപ ഞാന്‍ വാങ്ങിയത് മറച്ചുവെക്കുന്നു. ഇത് പെയ്‌ഡ് ന്യൂസാണ്.

തെരഞ്ഞെടുപ്പുവേളയില്‍ ഇത്തരം വാര്‍ത്തകള്‍ രണ്ടിരട്ടി അപകടകാരിയാണ്. അത് വായനക്കാരന്റെ അറിവിനെ മാത്രമല്ല, തെരഞ്ഞെടുപ്പിലെ ജനാധിപത്യ അവകാശത്തെയും അപകടപ്പെടുത്തുന്നു. നിങ്ങള്‍ ഒരു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയാണെങ്കില്‍ നിങ്ങള്‍ തരുന്ന പണത്തെ മുന്‍നിര്‍ത്തി നിങ്ങളെക്കുറിച്ച് നല്ല വാര്‍ത്തകള്‍ മാത്രം ഞാന്‍ നല്‍കുന്നു. നിങ്ങള്‍ എത്രമാത്രം പണം നല്‍കുന്നോ അതിനനുസരിച്ച് നിങ്ങളെ പുകഴ്ത്തി വാര്‍ത്ത നല്‍കും. എതിര്‍സ്ഥാനാര്‍ഥിയുടെ പേരുപോലും വായനക്കാരന്‍ അറിയുക മാധ്യമം വഴി ആക്രമിക്കുമ്പോള്‍ മാത്രമായിരിക്കും. ഇതിനെയാണ് ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി ഇരുതല മൂര്‍ച്ചയുള്ള ആയുധം എന്ന് വിളിച്ചത്. സ്വതന്ത്രവും നീതിയുക്തവും മുന്‍വിധിയില്ലാത്തതുമായ മാധ്യമപ്രവര്‍ത്തനത്തെ പെയ്‌ഡ് ന്യൂസ് നശിപ്പിക്കുന്നു. ജനാധിപത്യ പ്രക്രിയയില്‍ ഇടപെട്ട് ശരിയായതും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിന് തുരങ്കം വെയ്‌ക്കുന്നു. ഇത് യാതൊരു ഉത്തരവാദിത്വവുമില്ലാതെ വലിയ തോതില്‍ പണം കൈകാര്യം ചെയ്യുന്നതിനെ അനുവദിക്കുന്നു. നമ്മുടെ പത്രങ്ങളിലും ടി വി ചാനലുകളിലും എല്ലാ ദിവസവും പെയ്‌ഡ് ന്യൂസുകള്‍ കാണാന്‍ കഴിയും. ഒന്നോര്‍ക്കുക, If journalism does not wipe out paid news; paid news will wipe out journalism.

അമര്‍ത്യാസെന്‍ ബംഗാള്‍ ക്ഷാമത്തെക്കുറിച്ച് നടത്തിയ ഗവേഷണത്തില്‍ സ്വതന്ത്ര പത്രങ്ങളും മാധ്യമങ്ങളും ഉണ്ടായിരുന്നുവെങ്കില്‍ ക്ഷാമം തടയാമായിരുന്നുവെന്ന് അഭിപ്രായപ്പെടുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തനത്തെ മുമ്പ് സൂചിപ്പിച്ച പ്രസ്‌താവനയുമായി ബന്ധപ്പെടുത്തി താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? എവിടെയാണ് പിശക് പറ്റിയത് ?

അദ്ദേഹം പറഞ്ഞതില്‍ ചില സത്യങ്ങളുണ്ട്. അതൊരു ചരിത്രകാലത്തെ ശരിയാണ്, ഇന്നത്തേക്കാളെന്നതിലുപരി. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നിലവിലുള്ള രാജ്യങ്ങളില്‍ അവര്‍ ക്ഷാമം ഉണ്ടാകാതെ നോക്കുന്നു.എന്നാല്‍ ചിലയിടങ്ങളില്‍ നിങ്ങള്‍ക്കറിയാത്ത നിലയിലുള്ള ക്ഷാമമുണ്ട്. മറ്റൊന്ന് ഇന്ത്യയില്‍ വലിയൊരു ക്ഷാമമുണ്ടായാല്‍ മാധ്യമങ്ങള്‍ അതിനെ അവഗണിക്കില്ല. ഏകാധിപത്യ രാജ്യത്ത് സര്‍ക്കാര്‍ പറയുന്നതിനനുസരിച്ച് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടിവരും. അപ്പോള്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ ധൈര്യപ്പെട്ടില്ലെന്നും വരും. എന്തായാലും ഇത് വളരെ ലളിതവും ആകര്‍ഷകവുമായ വിശകലനമാണ്. ഒരു പരിധിക്കപ്പുറത്തേക്ക് ഈ വിശകലനത്തെ ഉപയോഗപ്പെടുത്തിക്കൂടാ. ഇത് മാധ്യമങ്ങള്‍ രക്ഷാകര്‍ത്താക്കളാണെന്ന ധാരണയുണ്ടാക്കും. യഥാര്‍ഥത്തില്‍ അവര്‍ അങ്ങനെയല്ല. രണ്ടാമതായി, സ്വതന്ത്ര ഇന്ത്യയില്‍ 1967 ല്‍ ബിഹാറില്‍ ഭീകരമായ ക്ഷാമമുണ്ടായ അനുഭവം നമുക്കുണ്ട്. പക്ഷേ ഭരണാധികാരികള്‍ അതിനെ ക്ഷാമമെന്ന് വിളിച്ചില്ല. അമര്‍ത്യാസെന്‍ പറഞ്ഞത് ശരിയാണ്. നമുക്ക് മുപ്പത് ലക്ഷത്തോളം ജീവനുകള്‍ നഷ്‌ടപ്പെട്ട ബംഗാള്‍ ക്ഷാമത്തെപോലെ മറ്റൊന്നില്ല. അദ്ദേഹമതിനെ ജനാധിപത്യ വ്യവസ്ഥയില്‍ ക്ഷാമമുണ്ടാവില്ലെന്ന തന്റെ സിദ്ധാന്തവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.

ഞാന്‍ നിങ്ങളുടെ ഹൃദയത്തില്‍ കൊള്ളുന്ന ചില കാര്യങ്ങള്‍ പറയാം. ഇന്ത്യയില്‍ ക്ഷാമവും ക്ഷാമംപോലുള്ള അവസ്ഥയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനെ ക്ഷാമമെന്ന് പ്രഖ്യാപിച്ചില്ല. ക്ഷാമം കാരണം കൂട്ടമരണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ജില്ലാ കലൿടര്‍മാര്‍ 'ഫാമിന്‍ കോഡ് ' നടപ്പിലാക്കിയ ജില്ലകളെയും പ്രദേശങ്ങളെയും പല സംസ്ഥാനങ്ങളിലും ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം. ക്ഷാമം ഉണ്ടാവുകയാണെങ്കില്‍ അതിനനുസരിച്ചുള്ള കാര്‍ഡുകള്‍ വിതരണം ചെയ്യും. അവര്‍ ജനങ്ങളെ രക്ഷിക്കാന്‍ 'ഫാമിന്‍ കോഡ് ' ഇറക്കുന്നു. എന്നാല്‍ ക്ഷാമം പ്രഖ്യാപിക്കാന്‍ അവര്‍ക്കാവില്ല. അവരതിനെ ക്ഷാമാവസ്ഥ എന്ന നിലയില്‍ കൈകാര്യം ചെയ്യുന്നു. അങ്ങനെ പറയുന്നില്ലെന്നുമാത്രം. ഇതൊക്കെ കാണാന്‍ കഴിയുന്ന അസ്വഭാവികതകളാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് വിശാല അര്‍ഥത്തില്‍ ഈ നിലപാട് ശരിയാണെങ്കിലും തത്വത്തില്‍നിന്നുള്ള നിരവധി വ്യതിചലനങ്ങള്‍ കാണാതിരുന്നുകൂടാ. 1993 ല്‍ ഞാന്‍ പലാമു (ബിഹാർ‍)വില്‍ പോയി. അന്നത്തെ കലൿടര്‍ അവിടെ 'ഫാമിന്‍കോഡ് ' പ്രാബല്യത്തിലാക്കിയിരുന്നു. ഞാന്‍ അവിടെ ചെന്നപ്പോള്‍ സ്ഥിതി വളരെ ദയനീയമായിരുന്നു. എന്തിനായിരുന്നു അദ്ദേഹം അങ്ങനെ ചെയ്‌തത് ? ജീവന്‍ രക്ഷിക്കാന്‍ അതാവശ്യമെന്നതിനാലായിരുന്നു. പക്ഷേ അദ്ദേഹം ക്ഷാമമെന്ന് പ്രഖ്യാപിച്ചില്ല. അങ്ങനെ പ്രഖ്യാപിച്ചാല്‍ അടുത്ത ദിവസം തന്നെ സ്ഥലംമാറ്റ ഉത്തരവ് അദ്ദേഹത്തിന്റെ കയ്യിലെത്തും. അപ്പോള്‍ ക്ഷാമം പ്രഖ്യാപിക്കാത്തതില്‍ രാഷ്‌ട്രീയ കാരണങ്ങളുണ്ട്.

ഇപ്പോള്‍ ചില എംഎല്‍എമാര്‍ അവരുടെ മണ്ഡലത്തെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുന്നു, അവിടെ അങ്ങനെയൊന്നില്ലെങ്കിലും. അവര്‍ക്കറിയാം വളരെയേറെ പദ്ധതികളും പണവും ഇതിലൂടെ അവിടെയെത്തും. ചില ജില്ലാ കലക്ടര്‍മാര്‍ അവരുടെ ജില്ലയെ നൿസല്‍ ബാധിത മേഖലയായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുന്നു. അതുവഴി സാധാരണ നിലയിലുള്ള അക്കൌണ്ടിങ്ങിന് വിധേയമാക്കാത്ത കോടിക്കണക്കിന് രൂപ പൊലീസ് സേനയെ നവീകരിക്കാന്‍ എന്ന പേരില്‍ അവര്‍ക്ക് കിട്ടും.

അമര്‍ത്യാബാബുവിന്റെ വാക്കുകള്‍ ചരിത്രപരമായി നിലനില്‍ക്കും. എന്നാല്‍ അതിനെ അക്ഷരാര്‍ഥത്തില്‍ എടുക്കരുത്. രണ്ടാമതായി, മാധ്യമങ്ങളെക്കുറിച്ച് അദ്ദേഹംതന്നെ എഴുതിയതുപോലെ നിത്യപട്ടിണി മാധ്യമങ്ങള്‍ക്ക് വിഷയമല്ലാതാകുന്നു. വിചിത്രവും അഭൂതപൂര്‍വവുമായതുമാണ് അവര്‍ക്ക് വേണ്ടത്. ക്ഷാമത്തിന് ശ്രദ്ധയാകര്‍ഷിക്കാനാവും. എന്നാല്‍ ഇന്ത്യയുടെ പ്രശ്‌നം ക്ഷാമമല്ല, വലിയ തോതിലുള്ള പട്ടിണിയാണ്. നമ്മുടെ മാധ്യമങ്ങള്‍ ക്ഷാമം അനുവദിക്കില്ല എന്നതില്‍ നമുക്ക് സന്തോഷിക്കാം. എന്നാല്‍ അറുന്നൂറോ എഴുന്നോറോ ലക്ഷം ജനങ്ങളെ നിത്യപട്ടിണിക്കിടാന്‍ അവ അനുവദിക്കും.

ഇന്ത്യന്‍ ജനതയുടെ ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതേസമയം, കാര്‍ഷിക പ്രതിസന്ധി അതിന്റെ പാരമ്യത്തിലാണ്. ഈ വേദനിക്കുന്ന സത്യം പൊതുമണ്ഡലത്തില്‍ എത്തിക്കുന്നതില്‍ വളരെ പ്രധാന പങ്കാണ് മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താങ്കള്‍ വഹിച്ചത്. ഇതിനോടുള്ള ഭരണകൂടത്തിന്റേയും രാഷ്‌ട്രീയനേതൃത്വത്തിന്റേയും പ്രതികരണത്തെക്കുറിച്ച് എങ്ങനെ വിലയിരുത്തുന്നു?

ഭരണകൂടം ഒരു വിചിത്ര ജീവിയാണ്. അതെപ്പോഴും പാവങ്ങള്‍ക്ക് ആശ്വാസമേകുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും. വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യയെക്കുറിച്ചുള്ള 'ഹിന്ദു'വിന്റെ റിപ്പോര്‍ട്ടിനുശേഷം പ്രധാനമന്ത്രി അവിടം സന്ദര്‍ശിച്ചു. ഇപ്പോള്‍ അവിടുത്തെ സാഹചര്യം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പുള്ളതിനേക്കാള്‍ ഏറെ മെച്ചപ്പെട്ടു. കാരണം ഒന്നോ രണ്ടോ നടപടികളിലൂടെ ചില അടിയന്തര സഹായം എത്തിച്ചു. എന്നാല്‍ ഈ ദുരിതം വിതക്കുന്ന നയം തിരുത്താന്‍ തയ്യാറായില്ല. ദുരിതാശ്വാസ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നു. അതിന് കാരണമായ കര്‍ഷകവിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ പിന്തുടരുകയും ചെയ്യുന്നു. ഇത് വെള്ളം തുറന്നുവിട്ട് ധാന്യമാവ് ഉണക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്. അത് പരാജയപ്പെടും. താല്‍ക്കാലിക സഹായം ഇതുകൊണ്ട് ഉണ്ടാകുമെങ്കിലും പിന്നീട് നയങ്ങള്‍ തന്നെ നാശം വിതയ്‌ക്കും. വരള്‍ച്ചയും വെള്ളപ്പൊക്കവും മൂലമുണ്ടാകുന്ന നാശങ്ങള്‍ നിങ്ങള്‍ക്ക് പരിഹരിക്കാനാവും. എന്നാല്‍ ദീര്‍ഘകാല നയത്തിന്റെ ഭാഗമായുള്ള നാശങ്ങള്‍ പരിഹരിക്കുക പ്രയാസമായിരിക്കും.

നിങ്ങള്‍ എന്ത് പരിഹാരം കണ്ടാലും അതിന്റെ ഫലം താല്‍ക്കാലികവും ക്ഷണികവുമാണ്. പിന്നീട് അത് പഴയ അവസ്ഥയിലാകും. പട്ടിണി പടരുകയും ജനങ്ങള്‍ ക്ഷുഭിതരാവുകയും ചെയ്‌ത 2004 ല്‍ എന്തായിരുന്നു സംഭവിച്ചത്. ഡോ. എം എസ് സ്വാമിനാഥന്റെ കീഴില്‍ ഒരു ദേശീയ കമീഷന്‍ രൂപീകരിച്ചു. അവര്‍ നിരവധി ശുപാര്‍ശകള്‍ സമര്‍പ്പിച്ചു. എന്നാല്‍ അതില്‍ ഒന്നുപോലും സര്‍ക്കാര്‍ നടപ്പാക്കിയില്ല. അവര്‍ കമീഷനുകളുണ്ടാക്കുന്നു. അതില്‍ പ്രഗല്‍ഭമതികളെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ നിര്‍ദേശങ്ങളെ തീര്‍ത്തും അവഗണിക്കുന്നു. ദേശീയ കര്‍ഷക കമീഷന്റെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രീമാന്‍ ശരത് പവാര്‍ ഇതുവരെ ഒരു നീക്കവും നടത്തിയിട്ടില്ല. കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌ത ഒരാളുടെ വീടുപോലും ശരത്പവാര്‍ സന്ദര്‍ശിച്ചില്ല. അദ്ദേഹമാണ് രാജ്യത്തിന്റെ കാര്‍ഷിക വകുപ്പുമന്ത്രി. ഇദ്ദേഹം ഐപിഎല്‍ ഫൈനൽ‍, ഐപിഎല്‍ സെമിഫൈനൽ‍, ഐപിഎല്‍ വൺ‍, ഐപിഎല്‍ ടു ഇതെല്ലാം കാണാന്‍ ദര്‍ബണില്‍ (ദക്ഷിണാഫ്രിക്ക) വരെ പോകുന്നു. പക്ഷേ അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമായ മഹാരാഷ്‌ട്രയില്‍ ആത്മഹത്യ ചെയ്‌ത ഒരു കര്‍ഷകന്റെ വീട്ടില്‍പോലും അദ്ദേഹം പോയില്ല. ഇത്തരക്കാരാണ് നമ്മുടെ രാജ്യത്തെ നയിക്കുന്നത്.

വര്‍ധിച്ചുവരുന്ന വാണിജ്യവല്‍ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു മാധ്യമ മേഖലയിലാണ് താങ്കള്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തം ആദര്‍ശങ്ങള്‍ മുറുകെപ്പിടിക്കുന്ന ഒരു പത്രപ്രവര്‍ത്തകന്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ച് വിശദീകരിക്കാമോ?

ഞാന്‍ കരുതുന്നു ഞാന്‍ ഭാഗ്യവാനാണെന്ന്. പത്തുപതിനാല് വര്‍ഷത്തെ സ്വതന്ത്ര പത്രപ്രവര്‍ത്തനം. 'ഹിന്ദു'വിലാകട്ടെ എനിക്ക് വളരെയേറെ സ്വാതന്ത്ര്യമാണ് തരുന്നത്. ഇന്ന് ഞാന്‍ എവിടെയാണെന്നതുപോലും അവര്‍ക്കറിയില്ല. പത്തര വര്‍ഷക്കാലം ആര്‍ കെ കരണ്‍ജിയയോടൊപ്പം 'ബ്ളിറ്റ്സി'ല്‍ പ്രവര്‍ത്തിച്ചു. അവിടെയും എനിക്ക് അവിശ്വസനീയമായ സ്വാതന്ത്ര്യം തന്നിരുന്നു. എന്റേത് ഒരു ഉദാഹരണമോ നിയമമോ ആയി കാണരുത്, അതൊരു അപവാദമാണ്. മാധ്യമങ്ങളുടെ വാണിജ്യനീതിയുടെ ആക്രമണത്തെ അതിജീവിക്കുക എന്നത് ഇന്ന് പത്രപ്രവര്‍ത്തകന് ഏറെ പ്രയാസകരമാണ്.

കാന്‍ ചലച്ചിത്രോല്‍സവം റിപ്പോര്‍ട്ട് ചെയ്യാന്‍ ടി വി ചാനലുകള്‍ അവരുടെ റിപ്പോര്‍ട്ടര്‍മാരുടെയും ക്യാമറക്കാരുടെയും വലിയ പടയെതന്നെ അയക്കുന്നു. പക്ഷേ അവര്‍ അവിടെ അവലോകനം ചെയ്യുന്നത് ചലച്ചിത്രോല്‍സവത്തെയല്ല, അവിടെയെത്തിയ ഐശ്വര്യ റോയിയെയാണ്. ഇതാണ് വാണിജ്യനീതി. ഈ യാത്രക്കുവേണ്ടി കോടികളാണ് അവര്‍ ചെലവഴിക്കുന്നത്. എന്നാല്‍ അവരുടെ കേന്ദ്ര ഓഫീസ് സ്ഥിതിചെയ്യുന്ന മുംബൈയില്‍നിന്ന് ഏറെയൊന്നും കിലോമീറ്ററുകള്‍പോലും അകലെയല്ലാത്ത മറാത്ത്‌വാഡയിലെ കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരാളെപോലും അയക്കുന്നില്ല. ഇതിനാവശ്യമാകുന്ന തുകയാകട്ടെ ആയിരമോ രണ്ടായിരമോ രൂപ മാത്രം.ഇതാണ് പത്രപ്രവര്‍ത്തനത്തിലെ വാണിജ്യനീതി. ഇതുപോലുള്ള നൂറുകണക്കിന് ഉദാഹരണങ്ങള്‍ എനിക്ക് നല്‍കാന്‍ കഴിയും. ഇങ്ങനെയൊരു സാഹചരത്തില്‍ എന്താണൊരു മാധ്യമപ്രവര്‍ത്തകന്‍ ചെയ്യുക?

ദന്തേവാഡ കൂട്ടക്കൊല നടന്ന് നാലഞ്ചുദിവസത്തെ പല പത്രങ്ങളും ഞാന്‍ കാണുകയുണ്ടായി. ഞാന്‍ അന്ന് മറാത്ത്‌വാഡയിലായിരുന്നു. അവിടെ നിന്ന് ബസില്‍ മുംബൈയിൽ‍. പിന്നീട് വിമാനത്തില്‍ കൊല്‍ക്കത്തയിൽ‍. വീണ്ടും അവിടെ നിന്ന് വിമാനത്തില്‍ ഡല്‍ഹിക്ക്. എന്തായിരുന്നു എല്ലാ പത്രങ്ങളുടെയും മുന്‍പേജിൽ‍. സാനിയ മിര്‍സയും ഷൊഹ്യ്ബും. അതിന് മറാത്തി, ബംഗാളി. ഹിന്ദി, ഇംഗ്ളീഷ് എന്ന വ്യത്യാസമുണ്ടായിരുന്നില്ല. ദന്തേവാഡക്കുമാത്രം സാനിയയെയും ഷൊഹ്യ്ബിനെയും മുന്‍പേജില്‍നിന്ന് മാറ്റാന്‍ സാധിച്ചു. ദന്തേവാഡ സംഭവത്തിനുശേഷം അവരിരുവരും മുന്‍പേജിലേക്ക് വന്നു. അതാണ് വാണിജ്യപരമായ സദാചാരം.

ഒരു പത്രപ്രവര്‍ത്തകന്‍ എങ്ങനെ ഇതിനോട് പൊരുതും? ഒരു പത്രപ്രവര്‍ത്തകന്റെ മുന്നിലെ വെല്ലുവിളി സ്വകാര്യകോളത്തില്‍ എങ്ങനെ പൊതു ഇടം വര്‍ധിപ്പിക്കാമെന്നതാണ്. നിങ്ങള്‍ ഉയര്‍ത്തുന്ന വിഷയത്തിന് ഇടം കിട്ടുന്നവിധം എങ്ങനെ നിങ്ങള്‍ക്ക് വാദിക്കാന്‍ കഴിയും. നിങ്ങള്‍ സ്വയം എങ്ങനെ ആ മാധ്യമത്തിന്റെ അനിവാര്യഘടകമായി മാറും. ഇതൊക്കെയാണ് ഒരു നല്ല മാധ്യമപ്രവര്‍ത്തകന്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ‍. ഇതൊരു ദൈനംദിന പോരാട്ടമാണ്. പല യുദ്ധങ്ങളിലും നിങ്ങള്‍ തോറ്റുപോയേക്കാം. എന്നാല്‍ വിജയവും വരും. പക്ഷേ പരാജയസാധ്യത കാണാതിരിക്കാനും പാടില്ല. വിജയത്തിലേക്ക് കുറുക്കുവഴികളില്ല. അങ്ങനെയൊന്നുണ്ടെങ്കില്‍ പോരാട്ടത്തിന്റെ ആവശ്യമില്ല. നമ്മള്‍ തമ്മില്‍ ഇങ്ങനെയൊരു ചര്‍ച്ചയും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് വളരെയേറെ പ്രയാസകരമെങ്കിലും ഇത് സാധ്യമാണ്.

വിദ്യാര്‍ഥികളും യുവാക്കളുമാണ് മാധ്യമ സ്വാധീനത്തിന് ഏറ്റവും അധികം വിധേയരാവുന്നത്. അവരുടെ ജീവിത ശൈലിയിലും തീരുമാനത്തിലും അത് പ്രതിഫലിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയെ എങ്ങനെ നോക്കിക്കാണുന്നു?

ഇത് പല തലങ്ങളിലായി നടക്കുന്നു. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി ഞാന്‍ ജേര്‍ണലിസം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്നും എന്നെ അതിശയിപ്പിക്കുന്ന വസ്‌തുത മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നവര്‍ പലരും ആദര്‍ശവാദികളാകുന്നു എന്നതാണ്. നിങ്ങള്‍ക്ക് പണമാണ് ആവശ്യമെങ്കില്‍ പരസ്യത്തിലേക്ക് തിരിയാം. എന്തുകൊണ്ടാണ് മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത് ? അവര്‍ക്ക് അവരുടേതായ ആദര്‍ശങ്ങളുണ്ട്. അവര്‍ തനതായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. യുവജനങ്ങള്‍ ലോകത്തെ മാറ്റിത്തീര്‍ക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ സാമൂഹ്യ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ആഗ്രഹിക്കുന്നു. സാധാരണക്കാരുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടവര്‍ ജേര്‍ണലിസത്തിലേക്ക് വരുന്നു. പിന്നീട് അവര്‍ പത്രങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ ക്രൂരമായ പരിഹാസത്തെ നേരിടേണ്ടിയും വരുന്നു.

അടിച്ചമര്‍ത്തലുകളെ, കുടിയിറക്കലുകളെ, പോഷകാഹാരക്കുറവിനെപ്പറ്റി എഴുതാന്‍ ആഗ്രഹിച്ചുവരുന്ന പത്രപ്രവര്‍ത്തകന്‍ 'ആക്റ്റിവിസ്റ്റ് ' എന്ന് മുദ്രകുത്തപ്പെടും. അവര്‍ പറയും അയാളൊരു ജേര്‍ണലിസ്റ്റ് അല്ലെന്ന്. അയാള്‍ മധ്യപ്രദേശില്‍ പോയി പട്ടിണിയെക്കുറിച്ച്, വിദര്‍ഭയില്‍പോയി കര്‍ഷക ആത്മഹത്യയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്‌തുവെന്നിരിക്കട്ടെ അപ്പോഴും അയാളെ വിളിക്കുക 'ആക്റ്റിവിസ്റ്റ് ' എന്നുതന്നെയായിരിക്കും. എന്നാല്‍ ഇതേ മുറിയില്‍ ഇരുപത് വര്‍ഷമായി ഓഫീസ് സമയത്തിനിടെ ഒരിക്കല്‍പോലും പുറത്തിറങ്ങാതെ മറ്റൊരാളിരിക്കുന്നു. എല്ലാ ദിവസവും കോര്‍പറേറ്റുകളുടെ, വ്യവസായികളുടെ പത്രക്കുറിപ്പിനെ അയാള്‍ വാര്‍ത്തയാക്കി മാറ്റുന്നു. അയാളാകട്ടെ 'പ്രൊഫഷണൽ ‍' എന്ന് വിളിക്കപ്പെടും. കാരണം, കോര്‍പറേറ്റ് മാധ്യമലോകം ആഗ്രഹിക്കുന്നതെന്തോ അതാണ് അയാള്‍ പറയുന്നത്. സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ച് എഴുതുന്നയാള്‍ നിര്‍വഹിക്കുന്നത് കോര്‍പറേറ്റുകളുടെ താല്‍പര്യമല്ല. അതുകൊണ്ടാണയാളെ 'ആക്റ്റിവിസ്റ്റ് ' എന്ന് വിളിക്കുന്നത്. കോര്‍പറേറ്റ് മീഡിയക്കായി വാര്‍ത്തകള്‍ ചമക്കുന്നവരെ നമ്മള്‍ 'കോര്‍പറേറ്റ് ആക്റ്റിവിസ്റ്റ് ' എന്ന് വിളിക്കണം. ഇരുപത് വര്‍ഷമായി അങ്ങനെ പ്രവര്‍ത്തിക്കുന്നയാളെ എന്തുകൊണ്ട് നമ്മള്‍ അങ്ങനെ വിളിക്കുന്നില്ല? നമ്മള്‍ നേരിന്റെ അര്‍ഥം തലകീഴാക്കിയിരിക്കുന്നു. പകര്‍ത്തിയെഴുത്തിനെ മാധ്യമപ്രവര്‍ത്തനമായും അത്തരക്കാരെ 'പ്രൊഫഷണൽ ‍' എന്നും വിളിക്കുന്നു. ജനജീവിത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നവവര്‍ സ്ഥിരബുദ്ധിയില്ലാത്തവര്‍ എന്ന് മുദ്രകുത്തപ്പെടാം. കോര്‍പറേറ്റ് ലോകത്തിന്റെ പ്രത്യയശാസ്‌ത്രത്തിന് മാധ്യമമേഖലയിലുള്ള സ്വാധീനമാണത്. ഇവിടെ വെളുപ്പ് കറുപ്പാകുന്നു, കറുപ്പ് വെളുപ്പാകുന്നു.

മാധ്യമങ്ങളുടെ യഥാര്‍ഥ ജനാധിപത്യവല്‍ക്കരണത്തിനും ജനതയുടെ യഥാര്‍ഥ താല്‍പര്യം പ്രകടിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കും വേണ്ടി സമൂഹത്തിലെ പുരോഗമന ചേരിക്ക് എന്ത് ചെയ്യാനാവും?

ആദ്യം തന്നെ പറയട്ടെ. ഉത്തരം നിങ്ങളുടെ ചോദ്യത്തില്‍ തന്നെയുണ്ട്. മാധ്യമങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിനുള്ള ശ്രമമുണ്ടാകണം. ജനാധിപത്യത്തിന്റേയോ സുതാര്യതയുടേയോ നിയമങ്ങളില്‍നിന്നും മാധ്യമങ്ങളെ ഒരിക്കലും ഒഴിച്ചുനിര്‍ത്താനാവില്ല. ഇന്ന് മാധ്യമങ്ങള്‍ എല്ലായിടത്തും രാഷ്‌ട്രീയപ്രവര്‍ത്തകരുടെമേല്‍ വിവരാവകാശനിയമം പ്രയോഗിക്കുകയാണ്. അതില്‍ തെറ്റില്ലതാനും. അശോക് ചവാന്റെ തെരഞ്ഞെടുപ്പ് കണക്കുകള്‍ വിവരാവകാശ നിയമം ഉപയോഗിച്ചാണ് ഞാന്‍ എടുത്തത്. അതിനെക്കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ട്. മാധ്യമങ്ങള്‍ ഇത് ഉപയോഗിച്ച് രാഷ്‌ട്രീയ പ്രവര്‍ത്തകരെ സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങള്‍ എടുക്കുന്നു. അപ്പോള്‍ മാധ്യമങ്ങള്‍ക്കും സുതാര്യത വേണം. അവര്‍ എന്തുചെയ്യുന്നു? എങ്ങനെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു? എത്രത്തോളം പണം വരുന്നു, അതാരില്‍നിന്ന് ? എവിടെ നിന്ന് ? ഇതെല്ലാം അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മാധ്യമങ്ങളെ എന്തുകൊണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു? തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു രാഷ്‌ട്രീയപാര്‍ടി നിങ്ങള്‍ക്ക് പണം നല്‍കിയെന്നിരിക്കട്ടെ, അത് അറിയാനുള്ള സ്വാതന്ത്ര്യം വായനക്കാര്‍ക്കുണ്ട്. അത് വിവരാവകാശനിയമത്തിന്‍ കീഴില്‍ വരണം.

ജനങ്ങള്‍ കുത്തകാധിപത്യത്തിനെതിരെ പൊരുതണം. എല്ലാവരുടെ ശബ്‌ദത്തിനും മാധ്യമങ്ങളില്‍ ഇടം കിട്ടണം. നമ്മള്‍ മാധ്യമമേഖലയിലെ പൊതുസംരംഭത്തെ പിന്താങ്ങുകയും ശക്തിപ്പെടുത്തുകയും വേണം. പല നല്ല രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കും ലോൿസഭ ടി വി വേദിയാകുന്നുണ്ട്. മറ്റ് പല ചാനലുകളിലെയും വിഡ്‌ഢികളില്‍നിന്നും വ്യത്യസ്‌തമായി ലോൿസഭ ടി വിയില്‍ ചോദ്യകര്‍ത്താക്കള്‍ക്ക് സാമാന്യ രാഷ്‌ട്രീയ ധാരണയുണ്ടാകും.

പ്രമുഖ ചാനലുകള്‍ക്ക് മിക്കപ്പോഴും കിട്ടുന്നത് നേരിയ ധാരണപോലും ഇല്ലാത്തവരെയാണ്. ദന്തേവാഡ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ മാപ്പ് നിങ്ങള്‍ കാണിക്കുകയാണെങ്കില്‍ അതില്‍ ദന്തേവാഡയെ കണ്ടെത്താന്‍ അവര്‍ക്കാവില്ല. ചരിത്ര പശ്ചാത്തലമോ രാഷ്‌ട്രീയധാരണയോ ഇല്ലാതെയാണ് അവര്‍ ചോദ്യം ചോദിക്കുക. മികച്ച രാഷ്‌ട്രീയ ചര്‍ച്ചകള്‍ ലോൿസഭ ടി വിയില്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. സോമനാഥ് ചാറ്റര്‍ജിയുടെ സ്വാധീനം അതിനൊരു കാരണമായിട്ടുണ്ട്. അദ്ദേഹം കാരണമെന്തുതന്നെയായാലും അങ്ങനെയൊരു ഇടം ഒരുക്കി. അതൊരു നല്ല കാര്യമായിരുന്നു. പണം ഉണ്ടാക്കാനായിരുന്നില്ല ആ ചാനല്‍ ആരംഭിച്ചത്. വാണിജ്യപരമായ താല്‍പര്യങ്ങള്‍ അതിനില്ല. ചില സമയങ്ങളില്‍ ചില രാഷ്‌ട്രീയ കാരണങ്ങളാല്‍ അസംബന്ധം നിറയാറുണ്ടെങ്കിലും മറ്റ് സമയങ്ങളില്‍ ഗൌരവപ്പെട്ട ചര്‍ച്ചകള്‍ തന്നെയാണ് നടക്കാറുള്ളത്.

മാധ്യമ ജനാധിപത്യവല്‍ക്കരണത്തിന് മാധ്യമമേഖലയില്‍ ശക്തമായ പൊതുസംരംഭങ്ങളുണ്ടാവണം. കേന്ദ്രത്തിന്റെ കയ്യില്‍ വലിയ ചാനല്‍ ഉണ്ടായിക്കോട്ടെ. ഒപ്പം സംസ്ഥാനങ്ങള്‍ക്കും അവരുടേതായ ചാനലുകള്‍ ഉണ്ടാവണം. ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്വതന്ത്രമായതും പൊതുഉടമയിലുള്ളതുമായ മാധ്യമങ്ങള്‍ വേണം.

നിങ്ങള്‍ നിങ്ങളുടെ ജനാധിപത്യ അവകാശത്തെ സംരക്ഷിക്കുന്നില്ലെങ്കില്‍ അവ നഷ്‌ടമാകും. നിങ്ങള്‍ക്കായി അത് കാത്തിരിക്കില്ല. ജനാധിപത്യപ്രക്രിയ ഉള്ളതുകൊണ്ട് മാത്രമായില്ല. നിങ്ങള്‍ അതിനെ ദൈനംദിനം വിലയിരുത്തണം. അവകാശത്തിനായുള്ള പോരാട്ടം തുടരുകയും വേണം. സമൂഹത്തിലെ ജനാധിപത്യവല്‍ക്കരണത്തിനെന്നപോലെ മാധ്യമങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിനും പൊരുതണം. മറ്റൊന്ന്, തീവ്രമായ കുത്തകാധിപത്യ പ്രവണതകള്‍ക്കെതിരെ നിയമനിര്‍മാണത്തിന് ആവശ്യപ്പെടുകയും വേണം.

അമേരിക്ക ഒഴികെ എല്ലാ പ്രധാന പാശ്ചാത്യരാജ്യങ്ങള്‍ക്കും പൊതുഉടമയിലുള്ള മികച്ച മാധ്യമങ്ങള്‍ ഉണ്ട്. ആസ്‌ത്രേലിയയിലെ എ ബി സി, കാനഡയിലെ സി ബി സി, ബ്രിട്ടനിലെ ബിബിസി ഇവ ഈ ഗണത്തില്‍പെടും. അമേരിക്കയിലുണ്ടായിരുന്ന മികച്ച മാധ്യമങ്ങളായ നാഷണല്‍ പബ്ളിക് റേഡിയോയും മറ്റും യാഥാസ്ഥിതിക സമ്മര്‍ദം തകര്‍ത്തുകളഞ്ഞു. മാധ്യമത്തിന്റെ ഉള്ളടക്കത്തില്‍ പ്രതിഷേധിക്കാനും ഉള്ളടക്കമെന്താകണമെന്ന് ആവശ്യപ്പെടാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. കാരണം മാധ്യമങ്ങള്‍ ഉണ്ടാക്കിയത് ജനങ്ങളാണ്, ഓഹരി ഉടമകളല്ല. അത് സ്വാതന്ത്ര്യസമരത്തിന്റെ സൃഷ്ടിയാണ്. നിങ്ങളും ആ മഹത്തായ പാരമ്പര്യത്തിന്റെ അവകാശിയാണ്. Journalism is for the people, not for the share holders. അതുകൊണ്ട് ഇവിടെ എല്ലാവര്‍ക്കും അവരുടെ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാനും മാധ്യമപ്രവര്‍ത്തനത്തിൽ പങ്കാളിയാവാനും അവകാശമുണ്ട്. സ്വകാര്യതാല്‍പര്യത്തിന്റെ സങ്കുചിത മേഖലകള്‍ക്കായി അതിനെ തീറെഴുതാനാവില്ല.

മുഖ്യധാരാ മാധ്യമങ്ങള്‍ നവഉദാരീകരണ ശക്തികളുടെ കൈപ്പിടിയില്‍ ഒതുങ്ങുന്ന ഈ കാലഘട്ടത്തില്‍ ബദല്‍ മാധ്യമ സാധ്യതയെ എങ്ങനെ നോക്കിക്കാണുന്നു?

ഇന്ത്യക്ക് ബദല്‍ മാധ്യമങ്ങളുടെ നീണ്ട പാരമ്പര്യമാണുള്ളത്. ഇന്നതെ മുഖ്യധാരാ മാധ്യമങ്ങള്‍ 1947 വരെ ബദല്‍ മാധ്യമങ്ങളായിരുന്നു. കാരണം, അത് ബ്രിട്ടീഷ് സാമ്രാജ്യത്വമാധ്യമത്തിന് ബദലായിരുന്നു. എന്നാല്‍ കഴിഞ്ഞ മുപ്പത്-നാല്‍പത് വര്‍ഷത്തിനിടെ മാധ്യമങ്ങള്‍ ഒരു ചെറിയ വരേണ്യവിഭാഗത്തിന്റെ കൈകളിലായി. ഇതുകാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബദല്‍മാധ്യമങ്ങള്‍ മുളപൊട്ടി. ഒരുമേഖലയില്‍ മാത്രം ഒതുങ്ങി പ്രവര്‍ത്തിക്കുന്ന ആഡംബരം നമുക്ക് ആവശ്യമില്ലെന്ന് എനിക്ക് തോന്നി. എല്ലാ മേഖലയിലും നമുക്ക് പൊരുതേണ്ടതുണ്ട്. ഞാന്‍ ബദല്‍മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഒരുപോലെ ഇടപെടും. ഞാന്‍ മുഖ്യധാരാ മാധ്യമപ്രവര്‍ത്തനത്തെ പൂര്‍ണമായും ഉപേക്ഷിച്ച് അതിനെ അതിന്റെ മുതലാളിമാര്‍ക്ക് മൊത്തമായും വിട്ടുകൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാനെന്തിന് അവരുടെ ജീവിതം സന്തോഷകരമാക്കണം. മുഖ്യധാരാ മാധ്യമങ്ങളില്‍ നിങ്ങളുടെ അവകാശത്തിന് പൊരുതുക. ബദല്‍ മാധ്യമങ്ങള്‍ക്കുള്ള നിങ്ങളുടെ പിന്തുണ തുടരുകയും ചെയ്യുക.

ഞാന്‍ രാവിലെ പറഞ്ഞപോലെ മാധ്യമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ ചുരുങ്ങിയത് മൂന്ന് ബദല്‍ പ്രസിദ്ധീകണങ്ങളുടെയെകിലും വരിക്കാരനാകണം. ഇത്തരം ആനുകാലികങ്ങള്‍ നടത്തുന്നത് വളരെ ചെറിയ മുതല്‍മുടക്കുമായാണ്. എന്നാല്‍ അവരതില്‍ പ്രസക്തമായ അറിവുകള്‍ നല്‍കുന്നു. മാധ്യമങ്ങളെക്കുറിച്ച് വിമര്‍ശനമുള്ളവരോട് എന്റെ ചോദ്യം നിങ്ങള്‍ ഇ പി ഡബ്ള്യൂ വരിക്കാരനാണോ? നിങ്ങള്‍ ഫ്രണ്ട്ലൈന്‍ വരിക്കാരനാണോ? ഇതുപോലെ നിരവധി ആനുകാലികങ്ങളുണ്ട്. അവയില്‍ ഏതിന്റേയെങ്കിലും വരിക്കാരനാണോ എന്നതാണ്. സാമ്പത്തിക നഷ്‌ടം സഹിച്ചും അവ വിലപ്പെട്ട അറിവ് പ്രദാനം ചെയ്യുന്നു. നമ്മള്‍ അവയെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യണം.

*
pragoti യില്‍ പ്രസിദ്ധീകരിച്ച പി.സായ്നാഥുമായുള്ള അഭിമുഖത്തിന്റെ മലയാള ഭാഷാന്തരം

കടപ്പാട്: ചിന്ത വാരിക ചിത്രങ്ങള്‍ക്ക് കടപ്പാട് : ദി ഹിന്ദു, pragoti

ശനിയാഴ്‌ച, ജൂൺ 26, 2010

ഇരയാക്കപെട്ടവരും, ഇരയുടെവേഷം കെട്ടിയവരും

സമ്രാജ്യത്വ അധിനിവേശത്തിനു അഫഗാനില്‍ ഇസ്ലാമിനെ അമേരിക്കവൃത്തിയായി ഉപയോഗിച്ചത് USSR-ലേ വലതുപക്ഷ കമ്യൂണിസ്റ്റ് ഒറ്റുകാരേ നോക്കുകുത്തിയാക്കിയാണ്. USSR- തകര്‍ത്തതിനുശേഷം, അമേരിക്കന്‍ ലാബട്ട്രിയില്‍ സൃഷ്ടിക്കപ്പെട്ട് താലിബാനും-ഇസ്ലാം ഭീകരവാദവും ഒരിക്കലും സാമ്രാജ്യത്വ അധിനിവേശത്തിനു എതിരല്ല! നവലിബറന്‍ നയങ്ങള്‍ നടപ്പാക്കാന്‍ ഏറേ സഹകരവുമാണ്. ഇവിടെ ശവപ്പെട്ടി അഴിമതി ഉയര്‍ന്നു വന്നപ്പോള്‍ പാര്‍മെന്റ് ആക്ക്രമിച്ച് ശ്രദ്ധതിരിച്ചത് ആരെ സഹായിക്കാനാണ്?
RSS-ഭൂരിപക്ഷ വെക്താക്കളുടെ ഫാസിസ്റ്റ് നയവുമായി വരുമ്പോള്‍; ഇവിടുത്തെ ഏറ്റവും വലിയ ഭീകരവാദികള്‍ അവരാണെന്നുള്ളതിനു തിരിച്ചറിയാന്‍ സോളിഡരിറ്റിയുടെയോ, പോപ്പുലറിന്റെയോ(NDF)- മെഴുകു തിരിവെട്ടം വേണ്ട ഞങ്ങള്‍ക്ക്! RSSS-നേക്കാള്‍ അപകടകാരിയായ ജമാത്തിയേ-RSSS നെ നേരിടുന്നതുപോലേ ഫോക്കസ് ചെയാത്തത്  അതേ, എണംകൊണ്ടും വണംകൊണ്ടും ഇന്ത്യാരാജത്തു ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലാ എന്നു ഉത്തമ ബോധ്യമുള്ളതുകൊണ്ടു തന്നെയാണ്!സിഗൂരിലും, കിനാലൂരിലും അരങ്ങേറ്റുന്ന പൊറാട്ട് വേഷം മോഡിയേയും അമേരിക്കയേയും തകര്‍ക്കാനല്ല, മറിച്ചു ഇന്ത്യന്‍ ഭരണകൂടത്തെ തകര്‍ക്കാന്‍ സേഷികൈവരുന്ന ഇടതുപക്ഷത്തെയാണ് അല്ലെങ്കില്‍ അതിനു നേതൃത്വം കൊടുക്കുന്ന CPI(M)-നെയാണ് എന്നത് ഇവിടുത്തെ ഇരയാക്കപെട്ടവരും, ഇരയുടെവേഷം കെട്ടിയവരും തിരിച്ചറിയേണ്ടിവരുമെന്നത് വിദൂരമല്ല! അതൊരു മുന്‍സിപാലിറ്റി തോല്‍വിയിലോ, നിയമസഭാതിരഞ്ഞെടുപ്പിലോ ചൂണ്ടികാണിക്കാന്‍ കഴിയുന്നതല്ല.....!

പോരാട്ടങ്ങളില്‍ തനിച്ചല്ല...!!!

ചൊവ്വാഴ്ച, ജൂൺ 22, 2010

ജീവിതം

ജീവിതം കണീരിനും, ചിറിക്കും ഇടയിലുള്ളതു മാത്രമല്ല; അതു തുടക്കാനും, സൃഷ്ടിക്കാനുംകൂടിയുള്ളതാണ്......!
പോരാട്ടം വിശ്രമ വേളകളിലെ പായാരം പറച്ചിലുമല്ല!
മനസ്സില്‍ കൊണ്ട് ചോദ്യങ്ങള്‍ക്ക് ഭാഷയും, ഉത്തരവും ഉണ്ടാവും! നിസഹായമായ വിലാപങ്ങള്‍ക്ക് ഭാഷ കണ്ടെത്തിയെ പറ്റു! അല്ലെങ്കില്‍ ഒറ്റുകാരന്റെ തൗത്യമാവും ചെയുക!
നിസഹാത, നിസംഗതയില്‍ നിന്നാണു സൃഷ്ടിക്കപെടുന്നതു.........!
അത്മഹത്യ ദര്‍ശനത്തിന്റെ പരാജയമല്ല, മറിച്ചു വെക്തിയുടെ വിജയമാണ്! അവനില്‍മാത്രം കേന്ദ്രികരിച്ചലോകത്തിനു തിരിച്ചറിവിലേക്ക് എത്തിക്കാനുള്ള അവസാന വാക്ക്!

തിങ്കളാഴ്‌ച, ജൂൺ 21, 2010

ബംഗാളിലെ 33 വര്‍ഷത്തെ ഇടതുമുന്നണി ഭരണം

പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാര്‍ ജൂണ്‍ 21ന് 33 വര്‍ഷം പൂര്‍ത്തീകരിക്കുന്നത് ചരിത്രപ്രാധാന്യമുള്ള സംഭവമാണ്. മറ്റേതെങ്കിലും രാഷ്‌ട്രീയ പാര്‍ടി നയിച്ച ഒരു സംസ്ഥാന സര്‍ക്കാരും ഇത്രയും ദീര്‍ഘകാലം അധികാരത്തില്‍ ഇരിക്കുകയോ ജനക്ഷേമ നയങ്ങള്‍ നടപ്പാക്കുകയോ ചെയ്‌തിട്ടില്ല. എന്നാല്‍, സിപിഐ എമ്മിനും ഇടതുമുന്നണിക്കും കഴിഞ്ഞ ഒരു വര്‍ഷം നേരിട്ട തെരഞ്ഞെടുപ്പ് തിരിച്ചടികള്‍-ലോൿസഭ തെരഞ്ഞെടുപ്പിലും 81 നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും-ഉയര്‍ത്തിക്കാട്ടി അതുല്യമായ ഈ റെക്കോഡിനുമേല്‍ കരിനിഴല്‍ പടര്‍ത്താന്‍ ശ്രമം നടക്കുന്നു.

കഴിഞ്ഞ മൂന്ന് ദശകത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളും നടത്തിയ പ്രവര്‍ത്തനങ്ങളും മറച്ചുപിടിക്കാന്‍ ഈ സാഹചര്യം ഉപയോഗപ്പെടുത്തുകയാണ്. 'ചുവപ്പ് ഭരണത്തില്‍ ശ്വാസംമുട്ടി കഴിയുന്ന' സംസ്ഥാനമായി പശ്ചിമ ബംഗാളിനെ ചിത്രീകരിച്ച് കടുത്ത പ്രചാരണം നടക്കുന്നു. വികസനമൊന്നുമില്ലാതെ മരുഭൂമിയായി ബംഗാള്‍ മാറിയെന്നാണ് പ്രചാരണം. ഭരണവര്‍ഗവും കോര്‍പറേറ്റ് മാധ്യമങ്ങളും നടത്തുന്ന ഈ പ്രചാരണത്തില്‍ അത്ഭുതമില്ല, കാരണം ഇത്രയും കാലം ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയത് ബൂര്‍ഷ്വ-ഭൂവുടമ വര്‍ഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാനുള്ള നയങ്ങളല്ല.

പശ്ചിമ ബംഗാളില്‍ നടപ്പാക്കിയപോലെ വിപുലമായ ഭൂപരിഷ്‌ക്കരണം മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ല. രാജ്യത്ത് മിച്ചഭൂമിയായി വിതരണംചെയ്‌ത മൊത്തം സ്ഥലത്തിന്റെ അഞ്ചിലൊന്നും പശ്ചിമ ബംഗാളിലാണ്. കാര്‍ഷികവികസനത്തിന്റെ നേട്ടം ചെറിയ വിഭാഗം ഭൂവുടമകള്‍ക്കും ധനികകര്‍ഷകര്‍ക്കും മാത്രമായി ഒതുങ്ങാതെ മുഴുവന്‍ കര്‍ഷകര്‍ക്കും ലഭിക്കുന്നുവെന്ന് മറ്റൊരു സംസ്ഥാനത്തും ഉറപ്പാക്കിയിട്ടില്ല. പഞ്ചായത്ത് സംവിധാനം വ്യവസ്ഥാപിതമാക്കിയത് ഗ്രാമീണജനങ്ങള്‍ക്ക് പ്രാദേശികകാര്യങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം നല്‍കി. ഇടതുമുന്നണിയുടെ ദീര്‍ഘകാല ഭരണം സുസ്ഥിരമായ മതനിരപേക്ഷ അന്തരീക്ഷം വളര്‍ത്തി. അധ്വാനിക്കുന്ന ജനതയിലെ വിവിധ വിഭാഗങ്ങള്‍ജനാധിപത്യ അവകാശങ്ങള്‍ നിര്‍വഹിക്കുന്നത് രാഷ്‌ട്രീയസംവിധാനത്തിന്റെ സവിശേഷ ഘടകമായി.

ഇടതുമുന്നണി സര്‍ക്കാരിന്റെ മൂന്ന് പതിറ്റാണ്ടിലേറെയായി നടക്കുന്ന ഭരണം ബംഗാളിനെ പുരോഗതിയിലേക്ക് പരിവര്‍ത്തനം ചെയ്‌തുവെന്നതില്‍ തര്‍ക്കമില്ല. ഇതിന്റെ അര്‍ഥം മുന്നേറ്റത്തിന് സുഗമപാതയാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ മുന്നില്‍ ഉണ്ടായിരുന്നതെന്നല്ല. പ്രത്യേകിച്ച്, 1990കളില്‍ നവഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയതോടെ രാജ്യത്തെ മുതലാളിത്ത വികസനപാതയില്‍ ഉണ്ടായ മാറ്റത്തിനുശേഷം ജനക്ഷേമനയങ്ങള്‍ പിന്തുടരുന്നത് പ്രയാസകരമായി. അധികാരത്തിലും വിഭവങ്ങളിലും സംസ്ഥാനസര്‍ക്കാരുകള്‍ക്കുള്ള പരിമിതികള്‍ ബദല്‍നയങ്ങള്‍ പിന്തുടരുന്നതിന് പ്രതിബന്ധമായി. നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കും സാമ്രാജ്യത്വവുമായി വളര്‍ന്നുവരുന്ന സഹകരണത്തിനും എതിരായി നിരന്തരപോരാട്ടം നടത്തുന്ന സിപിഐ എമ്മും ഇടതുമുന്നണിയും ശക്തമായ ആക്രമണത്തിന് ഇരകളായി. ഭരണവര്‍ഗത്തിനും സാമ്രാജ്യത്വത്തിനും ഇടതുമുന്നണി സര്‍ക്കാര്‍ തുടര്‍ച്ചയായി നിലനില്‍ക്കുന്നതിനോട് തീരെ യോജിക്കാന്‍ കഴിയില്ല. 2004ലെ ലോൿസഭാ തെരഞ്ഞെടുപ്പിനുശേഷം ദേശീയരാഷ്‌ട്രീയത്തില്‍ സിപിഐ എമ്മും ഇടതുപക്ഷവും വഹിച്ച പങ്ക് ഇതിന് അടിവരയിടുന്നു. സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ദുര്‍ബലമാക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിനെ ഒറ്റപ്പെടുത്തണം.

പശ്ചിമബംഗാളില്‍ ഇടതുമുന്നണിയുടെ ദീര്‍ഘമായ ഭരണകാലത്ത് വര്‍ഗസമരത്തിന് ശക്തി കുറഞ്ഞില്ല. മുതലാളിത്ത വികസനത്തിന്റെ പുതിയ ദിശയുടെ പ്രത്യാഘാതത്തില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും വര്‍ഗബന്ധങ്ങളില്‍ മാറ്റങ്ങളുണ്ടായി. ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങളുടെ ഫലപ്രാപ്‌തിയുടെ മണ്ഡലത്തില്‍ പുതിയ പ്രശ്‌നങ്ങളും വൈരുധ്യങ്ങളും ഉടലെടുത്തു. സംസ്ഥാനത്തെ രാഷ്‌ട്രീയപരിതസ്ഥിതിയില്‍ സ്വാധീനം ചെലുത്തുന്ന ശക്തികളെക്കുറിച്ച് മനസ്സിലാക്കാന്‍ കൂടുതല്‍ ആഴത്തിലുള്ള വിലയിരുത്തലും ധാരണയും ആവശ്യമാണ്.

സിപിഐ എമ്മിനും ഇടതുപക്ഷത്തിനും എതിരായ ആക്രമണത്തിന്റെ സ്വഭാവം ചില രാഷ്‌ട്രീയസത്യങ്ങള്‍ വെളിപ്പെടുത്തുന്നു. വലതുപക്ഷ പ്രതിപക്ഷം പലപ്പോഴും ഇടതുപക്ഷ മുഖംമൂടി ധരിച്ചാണ് ശക്തമായ കമ്യൂണിസ്‌റ്റ് വിരുദ്ധ പ്രചാരണം നടത്തുന്നത്. വലതുപക്ഷ-പിന്തിരിപ്പന്‍ വേദികളില്‍ അണിനിരക്കാന്‍ ഇടയില്ലാത്തവരില്‍നിന്നാണ് ഈ പ്രചാരണം ഉയരുക. ദശകങ്ങള്‍ക്ക്മുമ്പ് കേരളത്തിലും ഈ പ്രതിഭാസം പ്രകടമായി, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കമ്യൂണിസ്‌റ്റ് വിരുദ്ധ മുന്നണി പുരോഗമന മുദ്രാവാക്യങ്ങളും വാചകക്കസര്‍ത്തുമായി രംഗത്തുവന്നു. സിപിഐ എമ്മിന്റെ ജനകീയ അടിത്തറയില്‍ ഉണ്ടായ ചില വിള്ളലുകള്‍ ഉപയോഗിച്ച്, എല്ലാ കമ്യൂണിസ്‌റ്റ് വിരുദ്ധ ശക്തികളെയും സംഘടിപ്പിച്ച് വലതുപക്ഷ പ്രതിപക്ഷം തീവ്രമായ ആക്രമണം നടത്തി. ലോൿസഭാ തെരഞ്ഞെടുപ്പിനുശേഷം ബംഗാളില്‍ സിപിഐ എം പ്രവര്‍ത്തര്‍ക്കുനേരെ വ്യാപകമായ ആക്രമണം നടക്കുന്നു, ഒരു വര്‍ഷത്തിനുള്ളില്‍ 245 കേഡര്‍മാരാണ് കൊല്ലപ്പെട്ടത്. ആയിരങ്ങള്‍ ഭവനരഹിതരായി. കര്‍ഷകരെ ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നു. പാര്‍ടിയുടെയും വര്‍ഗബഹുജനസംഘടനകളുടെയും ഓഫീസുകള്‍ കൈയേറുകയും വീടുകള്‍ കൊള്ളയടിക്കുകയുംചെയ്യുന്നു. ഇടതുമുന്നണിക്ക് എതിരായി അണിനിരന്നിട്ടുള്ള രാഷ്‌ട്രീയശക്തികളുടെ തനിനിറം ഇത്തരം ആക്രമണങ്ങള്‍ വെളിപ്പെടുത്തുന്നു.

ഇത് സിപിഐ എമ്മിനും ഇടതുമുന്നണിക്കും എതിരായി നടക്കുന്ന വര്‍ഗപരമായ ആക്രമണം മാത്രമല്ല, ബംഗാളിലെ സാധാരണ ജനങ്ങള്‍ക്കും അവര്‍ കൈവരിച്ച നേട്ടങ്ങള്‍ക്കും എതിരായ ആക്രമണം കൂടിയാണ്. ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിക്കുന്നതിലൂടെ തൃണമൂല്‍-കോണ്‍ഗ്രസ് സഖ്യം യഥാര്‍ഥത്തില്‍ ലക്ഷ്യമിടുന്നത് പ്രതിവിപ്ളവം നടത്തുകയാണ്. ഇവര്‍ 'പരിവര്‍ത്തനം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഗ്രാമീണമേഖലയില്‍ ആധിപത്യവര്‍ഗങ്ങളുടെയും നിക്ഷിപ്‌ത താല്‍പ്പര്യക്കാരുടെയും ഭരണം സ്ഥാപിക്കുകയാണ്, പെറ്റി ബൂര്‍ഷ്വ പുരോഗമന നാട്യങ്ങളുടെ മറവില്‍ നവഉദാരവല്‍ക്കരണ നയങ്ങള്‍ സ്വതന്ത്രമായി നടപ്പാക്കാനുള്ള അവസരം സൃഷ്‌ടിക്കുകയാണ്.

ഇവിടെ നിര്‍ണായക ചോദ്യങ്ങള്‍ ഉയരുന്നു: ദരിദ്രകര്‍ഷകര്‍ക്കും ദരിദ്രഗ്രാമീണര്‍ക്കും അനുകൂലമായി ഭൂബന്ധങ്ങളിലുണ്ടായ മാറ്റം അട്ടിമറിക്കാന്‍ ഈ ശക്തികളെ അനുവദിക്കാന്‍ കഴിയുമോ? ഭൂപരിഷ്‌ക്കരണത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത സൌധം തകര്‍ക്കാന്‍ അനുവദിക്കാമോ? വര്‍ഗീയ വിഘടനവാദത്തിനും രാഷ്‌ട്രീയ കുതന്ത്രങ്ങള്‍ക്കും തിരികൊളുത്തുന്ന ബൂര്‍ഷ്വാ അവസരവാദ രാഷ്‌ട്രീയത്തിന്റെ തിരിച്ചുവരവ് ബംഗാളില്‍ അനുവദിക്കാമോ? നഗരസഭ തെരഞ്ഞെടുപ്പിനുശേഷം വര്‍ഗീയ അസ്വാസ്ഥ്യത്തിന് തിരികൊളുത്തി ഭയംവിതച്ച് മുതലെടുപ്പ് നടത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചത് നാം കണ്ടുകഴിഞ്ഞു.

ബംഗാളില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന മതസൌഹാര്‍ദം കമ്യൂണിസ്‌റ്റ് വിരുദ്ധ സങ്കുചിതത്വത്തിന്റെ പേരില്‍ ബലികൊടുക്കുന്നത് അനുവദിക്കാന്‍ കഴിയില്ല. വംശ, മത, ജാതി സ്വത്വങ്ങളെ ആകര്‍ഷിക്കാന്‍ കമ്യൂണിസ്‌റ്റ് വിരുദ്ധര്‍ സ്വത്വരാഷ്‌ട്രീയത്തിന്റെ സങ്കുചിത രൂപങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇത്തരം രാഷ്‌ട്രീയം അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യം തകര്‍ക്കുകയും സമൂഹത്തില്‍ പ്രതിലോമപരമായ ഫലങ്ങള്‍ സൃഷ്‌ടിക്കുകയുംചെയ്യും.

ഇടതുമുന്നണിയുടെ ദീര്‍ഘകാലത്തെ തുടര്‍ച്ചയായ ഭരണം വിപുലമായ നേട്ടങ്ങള്‍ക്കൊപ്പം ആശാസ്യമല്ലാത്ത പ്രവണതകളും സൃഷ്‌ടിച്ചിട്ടുണ്ടെന്ന് സിപിഐ എമ്മിന് ബോധ്യമുണ്ട്. സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുകയെന്നത് ഭരണകൂട അധികാര വിനിയോഗമല്ലെന്ന പാര്‍ടിയുടെ അടിസ്ഥാനധാരണയുടെ ഭാഗമാണിത്. ഉദ്യോഗസ്ഥസംവിധാനവും പൊലീസും മറ്റ് സ്ഥാപനങ്ങളും അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടില്ല. ഇത്തരമൊരു സംവിധാനത്തില്‍, സര്‍ക്കാരില്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ടിയിലും സംഘടനയിലും പ്രത്യാഘാതം സൃഷ്‌ടിക്കും. ഈ ബന്ധത്തിന്റെ ദുഷ്‌ഫലങ്ങള്‍ പരിമിതമാക്കാന്‍ തുടര്‍ച്ചയായ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും. ജനങ്ങളില്‍ ചില വിഭാഗങ്ങള്‍ അകന്നുപോയതായി അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലം വ്യക്തമാക്കുന്നു. ഇത് ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെമാത്രം ഫലമായല്ല. രാഷ്‌ട്രീയമേഖലയിലും പാര്‍ടിയുടെ സംഘടനാപരമായ കുറവുകളിലും ദൌര്‍ബല്യങ്ങളിലും ഈ അകല്‍ച്ചയുടെ കാരണം വേരൂന്നിയിട്ടുണ്ട്.

കുറവുകള്‍ പരിഹരിക്കാനും അകന്നുപോയ ജനവിഭാഗങ്ങളുമായി ബന്ധം പുനഃസ്ഥാപിക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്, അതുകൊണ്ട് മൂന്ന് മേഖലയിലാണ് നടപടി എടുക്കേണ്ടത്-സര്‍ക്കാര്‍, രാഷ്‌ട്രീയ, സംഘടനാ തലങ്ങളില്‍-ഇവ പരസ്‌പരം ബന്ധപ്പെട്ടതാണ്. ബജറ്റില്‍ ആവിഷ്‌ക്കരിച്ച ജനക്ഷേമ നടപടികള്‍ നടപ്പാക്കാനും വിലക്കയറ്റം, കാര്‍ഷികപ്രതിസന്ധി, കേന്ദ്രസര്‍ക്കാര്‍ വിവിധ മേഖലകളില്‍ നടപ്പാക്കുന്ന നയങ്ങള്‍ എന്നിവമൂലം കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കാനും ഈ സര്‍ക്കാരിന്റെ അവസാനവര്‍ഷം സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. പ്രചാരണങ്ങളില്‍നിന്ന് വ്യത്യസ്‌തമായി, സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും ജനകീയ അടിത്തറ മതിയായ തോതിലുള്ളതും വിപുലവുമാണ്. ഇടതുമുന്നണിക്കെതിരെ ഇപ്പോള്‍ സംഘടിച്ചിരിക്കുന്ന ശക്തികള്‍ എന്നും ഒന്നിച്ചുനില്‍ക്കില്ല. ശരിയായ തന്ത്രങ്ങള്‍ നടപ്പാക്കിയും ജനങ്ങളിലേക്ക് ഏകമനസ്സോടെ ഇറങ്ങിച്ചെന്നും സ്ഥിതിഗതി വിപരീതദിശയിലാക്കി മാറ്റാന്‍ കഴിയും. പിന്തിരിപ്പന്‍ ശക്തികളുടെ ആക്രമണം നേരിടാനും ജനങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും പശ്ചിമബംഗാളിലെ സിപിഐ എമ്മും ഇടതുമുന്നണിയും നടത്തുന്ന പ്രയാസകരമെങ്കിലും അനിവാര്യമായ പോരാട്ടത്തിന് പിന്തുണയുമായി പാര്‍ടി ഒന്നാകെയും രാജ്യത്തെ ഇടതുപക്ഷ-ജനാധിപത്യ ശക്തികളും ഒപ്പമുണ്ട്. ഇടതുമുന്നണി സര്‍ക്കാരിനെ സംരക്ഷിക്കുകയെന്നതിന്റെ അര്‍ഥം അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങളും നേട്ടങ്ങളും സംരക്ഷിക്കുകയെന്നതാണ്. പശ്ചിമബംഗാളിലെ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ സുദീര്‍ഘമായ പോരാട്ടങ്ങളുടെ സൃഷ്‌ടിയാണ് ഇടതുമുന്നണി സര്‍ക്കാരെന്നത് നമുക്ക് ഒരിക്കലും വിസ്‌മരിക്കാന്‍ കഴിയില്ല.

*****

പ്രകാശ് കാരാട്ട്

ചൊവ്വാഴ്ച, ജൂൺ 15, 2010

സ്വത്വബോധത്തില്‍നിന്ന് വര്‍ഗ രാഷ്‌ട്രീയത്തിലേക്ക്: ഒരു ഗ്രാംഷിയന്‍ പരിപ്രേക്ഷ്യം

സ്വത്വരാഷ്‌ട്രീയത്തിന്റെ സ്വാധീനം ഇന്ന് പല ജനവിഭാഗങ്ങളിലും പ്രകടമാണ് - മധ്യവര്‍ഗവും തൊഴിലാളികളും കര്‍ഷകരും ബുദ്ധിജീവികളുമടക്കം. തല്‍ഫലമായി സ്വത്വരാഷ്‌ട്രീയമാണ് യഥാര്‍ഥമെന്ന് പ്രചരിപ്പിക്കപ്പെടുന്നു. കൊളോണിയല്‍വിരുദ്ധ സമരകാലത്ത് നാമ്പെടുത്ത ഈ പ്രവണത സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ശക്തിയാര്‍ജിക്കുകയും സമകാലീന രാഷ്‌ട്രീയത്തില്‍ അനിഷേധ്യമായ സാന്നിധ്യമായി മാറുകയും ചെയ്‌തിരിക്കുന്നു. ജനാധിപത്യപ്രക്രിയ സ്വത്വബോധത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുകയാണുണ്ടായത്. ജനങ്ങളുടെ രാഷ്‌ട്രീയ പിന്തുണ ലഭിക്കാന്‍ ജാതി, മതം, ഭാഷ തുടങ്ങിയ സ്വത്വബോധങ്ങളെ ഉപകരണമായി പലരും ഉപയോഗിച്ചു. ഈ സാധ്യത ഉരുത്തിരിഞ്ഞുവന്നത് സ്വത്വബോധം ഒരു സാമൂഹ്യ യാഥാര്‍ഥ്യമായി ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്നുപോന്നു എന്നതുകൊണ്ടാണ്. ജാതി മത പരിഷ്‌ക്കാരങ്ങളില്‍ ഊന്നിയ നവോത്ഥാനത്തിനോ, ലിബറല്‍ ആശയങ്ങളില്‍ വിശ്വസിച്ച ദേശീയസമരപ്രസ്ഥാനത്തിനോ പരമ്പരാഗത സ്വത്വബോധങ്ങളെ നിര്‍മാര്‍ജനംചെയ്യാന്‍ കഴിഞ്ഞില്ല. അവയില്‍ പലതും വര്‍ഗഘടനയെപ്പോലെയും വര്‍ഗാവബോധത്തെപ്പോലെയും സമൂഹത്തില്‍ നിലനിന്നുപോന്നു. സ്വാഭാവികമായും അവ സൃഷ്‌ടിച്ച സാമൂഹ്യാവബോധം സങ്കീര്‍ണവും വൈരുധ്യാത്മകവുമായിരുന്നു. ഈ സങ്കീര്‍ണതയും വൈരുധ്യങ്ങളും അവ സൃഷ്‌ടിച്ച ആശയബന്ധങ്ങളെ തിരിച്ചറിയാന്‍ വിഷമമുള്ളതാക്കിത്തീര്‍ക്കുന്നു.

സ്വത്വരൂപീകരണം ചരിത്രപരമായി ഉരുത്തിരിഞ്ഞ സാമൂഹ്യയാഥാര്‍ഥ്യമാണ്. അതിന്റെ വേരുകള്‍ ഉല്‍പാദനപ്രക്രിയയിലും തല്‍ഫലമായുണ്ടായ സാമൂഹ്യവ്യതിരിക്തതയിലും എത്തിനില്‍ക്കുന്നു. അതായത് മനുഷ്യചരിത്ര പ്രക്രിയയില്‍ അവബോധവൈവിധ്യങ്ങള്‍ വ്യത്യസ്‌ത ഘട്ടങ്ങളില്‍ പ്രത്യക്ഷപ്പെടുകയും സാമൂഹ്യബോധത്തിന്റെ ഭാഗമായോ ഒറ്റപ്പെട്ടോ നിലനില്‍ക്കുകയുംചെയ്യുന്നു. അവയുടെ അസ്ഥിത്വം അധികാരവും മേല്‍ക്കോയ്‌മയും പ്രതിരോധവുമൊക്കെയായി കെട്ടുപിണഞ്ഞുകിടക്കുന്നതാണ്. സ്വത്വരാഷ്‌ട്രീയത്തെ തിരിച്ചറിയണമെങ്കിലും ഈ സാമൂഹ്യയാഥാര്‍ഥ്യത്തെ വിശകലനവിധേയമാക്കേണ്ടിയിരിക്കുന്നു.

സ്വത്വരാഷ്‌ട്രീയത്തിന്റെ അടിത്തറ സമുദായം (Community) എന്ന സങ്കല്‍പനമാണ്. ഈ സങ്കല്‍പനത്തില്‍ സമുദായം വ്യതിരിക്തതകളില്ലാത്ത, ഏകതാനമായ, സര്‍വസമത്വമുള്ള സാമൂഹ്യഘടകമാണ്. വര്‍ഗം എന്നതിനു പകരമായി നവ കൊളോണിയല്‍ പഠനകേന്ദ്രങ്ങള്‍ മുന്നോട്ടുവെച്ച പരികല്‍പനയാണിത്. 1970കള്‍ക്കുശേഷം പടിഞ്ഞാറന്‍ സര്‍വകലാശാലകളില്‍ ഈ സങ്കല്‍പനത്തിന്റെ ചട്ടക്കൂട് ഉപയോഗിച്ചുകൊണ്ടുള്ള പഠനങ്ങള്‍ നടന്നു. ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചും അത്തരം ഉദ്യമങ്ങള്‍ പലതുമുണ്ടായിട്ടുണ്ട്. തല്‍ഫലമായി സമൂഹത്തിന്റെ ഘടനയില്‍ തൊഴിലാളി, കര്‍ഷകന്‍, മുതലാളി എന്നീ സംവര്‍ഗങ്ങള്‍ (Catogories) പുറംതള്ളപ്പെടുകയും തല്‍സ്ഥാനത്ത് ജാതി, മത, ലിംഗ പരികല്‍പനകള്‍ അവരോധിക്കപ്പെടുകയും ചെയ്തു. ചില പണ്ഡിതന്മാര്‍ സമുദായങ്ങള്‍ക്ക് അവരുടേതായ നിയമമുണ്ടാക്കാനുള്ള അധികാരം ലഭ്യമാക്കണമെന്നും വാദിച്ചു. ഉത്തരാധുനികതയുടെ സന്തതിയായ ഈ അഭിപ്രായത്തിന് ഒരു തീവ്രപുരോഗമനസ്വഭാവം (accute radicalism) സിദ്ധിക്കുകയുംചെയ്തു. മുസ്ളിങ്ങളെയും ഹിന്ദുക്കളെയും സ്‌ത്രീകളെയുമൊക്കെ ആന്തരികമായ വ്യതിരിക്തതയും വൈരുദ്ധ്യങ്ങളുമില്ലാതെ പരിഗണിക്കുന്നതിലെ അപാകത മറച്ചുവെക്കുകയോ ചര്‍ച്ചചെയ്യപ്പെടാതിരിക്കുകയോ ചെയ്‌തു.

അതേ സമയത്തുതന്നെ സാമൂഹ്യ അവബോധമണ്ഡലത്തെ കണക്കിലെടുക്കുമ്പോള്‍ അതിന്റെ ഭാഗമായി നിലനില്‍ക്കുന്ന സ്വത്വബോധങ്ങളെ കാണാതിരുന്നുകൂടാ. പ്രത്യേകിച്ച് അവയുടെ പ്രത്യയശാസ്‌ത്രപരമായ സ്വാധീനം. സമൂഹത്തെ വര്‍ഗങ്ങളുടെ ആകത്തുകയായി പരിഗണിക്കുമ്പോള്‍ അവയില്‍ അന്തര്‍ധാരയായി, പ്രത്യയശാസ്‌ത്രമായി നിലനില്‍ക്കുകയും സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ഘടകങ്ങളുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. അത്തരം സ്വത്വബോധങ്ങളെ മറികടക്കാന്‍ സഹായിക്കുന്നതാണ് വര്‍ഗബോധം. ഒന്നിന് പകരം മറ്റൊന്ന് എന്നത് തികച്ചും തെറ്റായ ധാരണയാണ്. വര്‍ഗബോധത്തിന് ബദലായി സ്വത്വബോധത്തെ പ്രതിഷ്ഠിക്കുമ്പോള്‍ വൈരുധ്യാത്മക സമീപനം നഷ്ടപ്പെട്ടുപോകുന്നു. വര്‍ഗസമീപനം സ്വത്വബോധത്തെ മറികടക്കാന്‍ വഴിതെളിയിക്കുന്ന സൈദ്ധാന്തിക പരിപ്രേക്ഷ്യമാണ്.

ഈ പരിതഃസ്ഥിതി സൃഷ്‌ടിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം എങ്ങനെയാണ് വിമര്‍ശനാത്മകമായി സ്വയം സ്വത്വത്തെ തിരിച്ചറിയുക എന്നതാണ്. അതിന്റെ പാതയെന്താണെന്ന് അന്റോണിയോ ഗ്രാംഷി ചൂണ്ടിക്കാണിക്കുകയുണ്ടായി- `Critical understanding of self taken place.... through a struggle of ``political hegemonies'' and of opposing direction, first in the ethical field and then in that of politics proper, inorder to arrive at the working out at a higher level of one`s own conception of reality'

ഗ്രാംഷിയുടെ നിരീക്ഷണത്തെ സൂക്ഷ്‌മവായനയ്ക്ക് വിധേയമാക്കുകയാണെങ്കില്‍ രാഷ്‌ട്രീയ മേല്‍ക്കോയ്‌മയ്‌ക്കുവേണ്ടിയുള്ള സംഘര്‍ഷങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നതായി കാണാം. കാരണം പ്രത്യേക രാഷ്‌ട്രീയ മേല്‍ക്കോയ്‌മയുടെ ഭാഗമാകുന്നത് പുരോഗമനാത്മകമായ അവബോധത്തിന്റെ ആദ്യപടിയാണ്. എങ്കില്‍ പുരോഗമന അവബോധത്തിന്റെ സ്വയമോ സമൂഹമോ ഭാഗമാകുന്നത് സ്വത്വബോധ രാഷ്‌ട്രീയത്തിലൂടെയല്ല. പക്ഷേ സ്വത്വബോധ രാഷ്‌ട്രീയത്തിന്റെ നിഷേധം സ്വത്വബോധത്തിന്റെ നിഷേധമല്ല. സ്വത്വബോധത്തെ കണക്കിലെടുത്തുകൊണ്ട്, വിമര്‍ശനാത്മകമായി സമീപിച്ചുകൊണ്ട്, ബദല്‍ സാംസ്‌ക്കാരികമേഖലകള്‍ തുറന്നിട്ടുകൊണ്ടുമാത്രമേ സ്വത്വബോധരാഷ്‌ട്രീയത്തെ മറികടക്കാന്‍ കഴിയൂ.

ജാതി മതസ്വത്വബോധങ്ങള്‍ ചരിത്രപരമായി രണ്ടുതരം ദൌത്യം നിറവേറ്റിയതായി കാണാം. ഒന്നാമതായി, നിലവിലുള്ള വ്യവസ്ഥയെ നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും. രണ്ടാമതായി, പുരോഗതിയുടെ വാതില്‍ തുറന്നുവയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും. പല പ്രസ്ഥാനങ്ങളിലും സമരങ്ങളിലും സ്വത്വബോധത്തിന്റെ ഈ രണ്ട് മുഖങ്ങളും കാണാം. മലബാര്‍ കലാപത്തില്‍ മതപുരോഹിതന്മാര്‍ കലാപത്തിനു നേതൃത്വം കൊടുത്തത് സുപ്രസിദ്ധമാണ്. അതേ സമയത്തുതന്നെ മതം ഒരു പ്രതിലോമശക്തിയായി പ്രവര്‍ത്തിക്കുകയുംചെയ്‌തു. പല ജാതിസംഘടനകള്‍ക്കും സംഭവിച്ചത് അതുതന്നെ.

പുരോഗമനശക്തികള്‍ നേരിടുന്ന അടിസ്ഥാനപരമായ പ്രശ്‌നം സ്വത്വബോധത്തെ സ്വീകരിക്കണമോ വേണ്ടയോ എന്നതല്ല. വ്യത്യസ്‌ത സ്വത്വബോധങ്ങളില്ലാത്ത ഒരു സമൂഹമില്ല. സ്വത്വബോധത്തെ കണ്ണടച്ച് നിഷേധിച്ചുകൊണ്ട് ആവിഷ്‌ക്കരിക്കേണ്ടവയല്ലതാനും. ഉദാഹരണമായി, ജാതി ഇന്ത്യന്‍ സമൂഹത്തില്‍ വളരെയേറെ സ്വാധീനം ചെലുത്തുന്ന ഒരു ഘടകമാണ്. അതിന്റെ പ്രവര്‍ത്തനവും സ്വാധീനവുമെല്ലാം വ്യത്യസ്‌ത പ്രദേശങ്ങളില്‍ വ്യത്യസ്‌തമാണ്. കേരളത്തില്‍ ജാതി ഒരു സാമൂഹ്യപ്രതിഭാസമെന്നതിനേക്കാള്‍ രാഷ്‌ട്രീയശക്തിയായി മാറിയിരിക്കുന്നു. ഉത്തരേന്ത്യയില്‍ 'ഉന്നത' ജാതികളുടെ മേല്‍ക്കോയ്‌മ നിലനില്‍ക്കുന്നു. അതുകൊണ്ട് ജാതിയും വര്‍ഗവും എങ്ങനെ കെട്ടുപിണഞ്ഞുകിടക്കുന്നു എന്നത് കണക്കിലെടുക്കുന്നത് അത്യന്താപേക്ഷിതമാണ്. അതിലൂടെ മാത്രമേ സ്വത്വബോധത്തില്‍നിന്ന് വിമുക്തിനേടാനും വര്‍ഗബോധം സൃഷ്‌ടിക്കാനും സാധ്യമാവുകയുള്ളൂ. ഉല്‍പാദനപ്രക്രിയയുടെ ഏതെങ്കിലുമൊരു ശ്രേണിയില്‍ സ്ഥാനവല്‍ക്കരിക്കുന്നതുകൊണ്ടുമാത്രം വര്‍ഗം രൂപംകൊള്ളുന്നില്ല; വര്‍ഗബോധമുണ്ടാക്കുക അനിവാര്യമാണ്. വര്‍ഗരൂപീകരണ പ്രക്രിയയ്‌ക്ക് വിഘാതമായി പലപ്പോഴും ഇടപെടുന്നത് സ്വത്വബോധങ്ങളാണ്. വിപുലമായ അര്‍ഥത്തില്‍ ഓരോ സമൂഹത്തിലും നടക്കുന്ന നിരന്തരമായ വര്‍ഗസമരങ്ങള്‍ ഈ പ്രക്രിയയുടെ ഭാഗമാണ്. പൂര്‍ണമായ വര്‍ഗബോധം ഒരുപക്ഷേ ഒരിക്കലുമുണ്ടായി എന്നുവരില്ല. സ്വത്വബോധത്തിന്റെ ജാതി, മത, ലിംഗ, ഭാഷാബോധങ്ങള്‍- അംശങ്ങള്‍ അവശേഷിക്കാത്ത മനുഷ്യമനസ്സുകളുണ്ടാവില്ല. പുരോഗമന സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകതയുടെ ഒരു വശത്താണത്. ജനങ്ങളെ ധൈഷണികമായി സമ്പന്നമാക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഗ്രാംഷി അടിവരയിടുന്നത് അതുകൊണ്ടാണ്.

മനുഷ്യന്റെ രണ്ടുവിധ "സൈദ്ധാന്തിക അവബോധ'' (Theorotical consciousness)ങ്ങളെ ഗ്രാംഷി വിശകലനംചെയ്യുന്നത് ഈ സന്ദര്‍ഭത്തില്‍ ഇങ്ങനെയാണ്: man-in-themass has two theorotical consciousness - one which is implicit in his activity and which in reality unite him with all his fellow workers in the practical transformation of the real world;and one superficially explicit or verbal which he has inherited from the past and uncritically absorbed. But this verbal conception is not without consequences. It holds together a specefic social group, it influences moral conduct and the direction of will, with varying efficacity,but often powerfully enough to produce a situation in which the contradictory state of consciousness does not permit of any action, any decision or any choice, and produces a condition of moral and political passivity. അത്തരമൊരു അരാഷ്‌ട്രീയവല്‍ക്കരണമാണ് സ്വത്വരാഷ്‌ട്രീയം നിര്‍വഹിക്കുന്നത്, സ്വത്വബോധപരമായ പ്രശ്നങ്ങളുമായി വര്‍ഗതാല്‍പര്യങ്ങളെ കൂട്ടിച്ചേര്‍ക്കാത്ത സന്ദര്‍ഭങ്ങളില്‍.

ഇന്ത്യയിലെ മുസ്ളിങ്ങളുടെ സ്ഥിതി ഇതിന് നല്ലൊരു ഉദാഹരണമാണ്. ഒരു ന്യൂനപക്ഷം എന്ന നിലയ്ക്ക് അവര്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ ആക്രമണത്തിന് ശരവ്യമാകാന്‍ സാധ്യതയുള്ളവരാണ്. വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും അടുത്തകാലത്ത് ഗുജറാത്തിലും സംഭവിച്ചപോലെ. പക്ഷേ, അവരുടെ ഇടയില്‍ ഒരു വലിയവിഭാഗം പരമദരിദ്രരാണ്. കേരളത്തിലെ മുസ്ളിങ്ങളെക്കുറിച്ച് നടത്തിയ ഒരു പഠനത്തില്‍ ഏകദേശം പത്ത് ശതമാനത്തിന്റെ മാസവരുമാനം മുന്നൂറുരൂപയില്‍ കുറവാണെന്ന് ചൂണ്ടിക്കാണിക്കുന്നു. സ്വാഭാവികമായും മുസ്ളിം എന്ന സ്വത്വബോധത്തെ അപ്രസക്തമാക്കുന്ന മറ്റുപല ജീവിത യാഥാര്‍ഥ്യങ്ങളുമുണ്ട്. ആ യാഥാര്‍ഥ്യങ്ങളെ കണക്കിലെടുക്കാത്തതാണ് സ്വത്വബോധ രാഷ്‌ട്രീയം. അത് ഇന്ന് പ്രചാരം സിദ്ധിച്ചുകൊണ്ടിരിക്കുന്ന മധ്യവര്‍ഗപ്രേരിതമായ ജാതിമതലിംഗഭാഷാ പ്രസ്ഥാനങ്ങള്‍ക്കൊക്കെ ബാധകമാണ്.

സ്വത്വരാഷ്‌ട്രീയത്തില്‍ അത്തരമൊരു താല്‍പര്യം പതിയിരിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നതുകൊണ്ട് സ്വത്വബോധത്തിന്റെ പ്രാധാന്യത്തെ ചുരുക്കിക്കാണുന്നുവെന്നോ നിഷേധിക്കുന്നുവെന്നോ അര്‍ഥമാകുന്നില്ല. മറിച്ച് സ്വത്വബോധപ്രശ്‌നങ്ങളെ അഭിസംബോധനചെയ്യാതെ ഇടതുപക്ഷരാഷ്‌ട്രീയത്തിന് മുന്നോട്ടുപോകാന്‍ സാധിക്കുകയില്ല എന്നാണ് വിവക്ഷ. ഒരുപക്ഷേ, ഇതുവരെ ദേശീയതലത്തില്‍ വളരെയേറെ മുന്നോട്ടുപോകാന്‍ സാധിക്കാതെപോയത് ആധുനികവല്‍ക്കരിക്കപ്പെടാത്ത, യാഥാസ്ഥിതികമായ ഇന്ത്യന്‍ സമൂഹത്തില്‍, നിലനില്‍ക്കുന്ന സ്വത്വബോധപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും അവരെ സമരോന്മുഖരാക്കാനും കഴിഞ്ഞില്ലെന്നതാണ്. വാസ്‌തവത്തില്‍ സ്‌ത്രീസ്വത്വത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ ഇടതുപക്ഷമാണല്ലോ. ന്യൂനപക്ഷ അവകാശങ്ങള്‍ പൂര്‍ണമായും സ്വീകരിക്കുന്നവരും അവര്‍തന്നെ. ദളിതര്‍ ഇടതുപക്ഷം പ്രതിനിധാനംചെയ്യുന്ന നിസ്വവര്‍ഗത്തിന്റെ ഭാഗവും. അതുകൊണ്ട് സ്വത്വബോധത്തെ വര്‍ഗരാഷ്‌ട്രീയത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയേണ്ടതാണ്. ഉള്‍ക്കൊള്ളല്‍ പക്ഷേ അവയെ ദൃഢീകരിക്കാനോ ന്യായീകരിക്കാനോ അല്ല, സാമൂഹ്യ അവബോധ പരിവര്‍ത്തനത്തിനുള്ള ശ്രമമെന്ന നിലയ്‌ക്കാണ്. സ്വത്വബോധത്തില്‍നിന്ന് വര്‍ഗരാഷ്‌ട്രീയത്തിലേക്കുള്ള പരിണാമത്തിന് സൈദ്ധാന്തികമായ ഇടപെടലുകളും പ്രത്യയശാസ്‌ത്രപ്രവര്‍ത്തനവും അനിവാര്യമാണ്. അവ ശക്തമല്ലെങ്കില്‍ മധ്യവര്‍ഗം സ്വത്വബോധ ആശയങ്ങളിലേക്കും രാഷ്‌ട്രീയത്തിലേക്കും വഴുതിവീണുകൊണ്ടിരിക്കും. ഇന്ത്യയിലെ പ്രാന്തവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ അത്തരമൊരു പ്രവണത വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ വര്‍ഗരാഷ്‌ട്രീയം കൈക്കൊള്ളേണ്ട നിരന്തരവും സങ്കീര്‍ണവുമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗൌരവപൂര്‍വമായ സൈദ്ധാന്തിക ചര്‍ച്ച ആവശ്യമാണ്.****കെ എന്‍ പണിക്കർ, കടപ്പാട് : ദേശാഭിമാനി വാരിക

ബുധനാഴ്‌ച, ജൂൺ 09, 2010

ഭോപ്പാല്‍ ഇന്നും മുറിവേറ്റു കേഴുന്നു..

സജി അത്താണി
തങ്ങളുടെ ജീവിതങ്ങള്‍ കാല്‍നൂറ്റാണ്ടായി കാര്‍ന്നു തിന്നുന്ന, ജീവിക്കാനും,ജീവിക്കപ്പെടാനുമുള്ള അവകാശം പകുത്തെറിഞ്ഞ കുറ്റവാളികള്‍ക്ക് ശക്തമായ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷകള്‍ തന്നെ നല്‍കണം എന്ന ന്യായമായ നീതിക്കു വേണ്ടി മാത്രം ഭോപ്പാല്‍ ദുരിതം പേറിയവര്‍ ഹൈക്കോടതിയെ സമീപിക്കുന്നു..അവരുടെ നീതിസ്വാതന്ത്രം ഇനിയും ചോദ്യ ചിഹ്നങ്ങമായി തന്നെ തുടരും..??
വെറിപ്പിടിച്ച അധികാര ലഹരിയും ,മനുഷ്യത്തമില്ലാത്ത ഭരണകൂടങ്ങളും,ഉള്ളിടത്തോളം കാലം ഭരണഘടന എത്ര തന്നെ പൊളിചെഴുതിയാലും ഇന്ത്യന്‍ ജനതയ്ക്ക് സ്വാതന്ത്രമോ,അവകാശങ്ങളോ,നീതിയോ ലഭിക്കുമോ എന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു...!
അക്രമണതിന്ടെ കൊടും ചെയ്തികളെ പറ്റി പരിഹാസപരമായി ആക്രോശിക്കുകയും,പ്രതികൂല വിധികളെയൊട്ടാകെ വെല്ലു വിളിക്കുകയും ചെയ്ത നരഭോജികള്‍ പലരും ഇന്ന് അധികാരത്തിന്ടെ കസേരകളില്‍ കൂട്ടികൊടുപ്പ് നടത്തുന്നു.അനുമതിതാക്കള്‍ അധികാരതിന്ടെ ഏറ്റവും ഉയര്‍ന്ന സിംഹാസനങ്ങള്‍ വീണ്ടും പിടിച്ചു വാങ്ങി കൊണ്ടു വീണ്ടും കലാപ ഭൂമികള്‍ക്കും,ദുരന്ത ഭൂമികള്‍ക്കും വേണ്ടി കരാര്‍ നല്‍കുന്നു..ഇവിടെ എന്താണ് നീതി..?എന്താണ് സ്വാതന്ത്രം..?
നീതി സ്വാതന്ത്രത്തെ അമൂല്യങ്ങളായി കൊണ്ടു നടക്കുന്ന ഇന്ത്യന്‍ ജനാതിപത്യത്തിനെതിരെ എറിഞ്ഞുടക്കേണ്ട വ്യവസ്ഥകളായിരുന്നു നാളിതു വരെ കഴിഞ്ഞു പോന്ന ഓരോ ദുരന്തങ്ങളും,കലാപങ്ങളും..ഗുജറാത്ത് മുഖ്യമന്ത്രി നരേന്ത്ര മോഡിയുടെയും,മുന്‍ അഭ്യന്തര മന്ത്രി എല്‍.കെ അധ്വാനിയുടെയും ഒത്താശയോടെ ആര്‍.എസ്.എസ് രക്തദാഹികള്‍ ഗര്‍ഭിണികളായ സ്ത്രീകളുടെ വയര്‍ പിളര്‍ന്നു ഗര്‍ഭാശയത്തില്‍ നിന്നും പ്രാണന്ടെ തുടിപ്പ് മാത്രമറിഞ്ഞ പിഞ്ചു ജീവനുകളെ വലിച്ചെടുത്തെറിഞ്ഞതും,സ്ത്രീകളെ മൃഗീയമായി ബാലാ സംഘത്തി നിരയാക്കി ചവച്ചു തുപ്പിയതും,പച്ച മനുഷ്യ ജീവിതങ്ങളെ കൂട്ടത്തോടെ വന്‍ കുഴികളില്‍ വലിച്ചിഴച്ചു ചുട്ടെരിച്ചു കൊന്നതുമായ നരനായാട്ടിന്ടെ ധീര കഥകളും അതിന്ടെ ആഞ്നാനുവര്‍ത്തികളുടെ പേരുകളും സര്‍വ്വതിനേയും പരസ്യമായി വെല്ലുവിളിച്ചു കൊണ്ടു ഉറക്കെ വിളിച്ചു പറഞ്ഞിട്ടും ചുരുക്കം ചില മാധ്യമങ്ങള്‍ താളുകള്‍ക്കിടയില്‍ കുതിയൊതുക്കുകയല്ലാതെ മനുഷ്യാവകാശങ്ങളും,സ്വാതന്ത്രവും,നീതി വ്യവസ്ഥിതിയും കാത്തു സൂക്ഷിക്കേണ്ട ഭരണകൂടവും,ജുഡീശ്യറിയും അതിനെതിരെ കണ്ണു കേട്ടുക മാത്രമാണ് ചെയ്തത്..
ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നരഹത്യ എന്ന് വിധി എഴുതിയ വിഷവാതക ദുരന്തം അതിന്ടെ എല്ലാ ഗൌരവത്തേയും വെടിഞ്ഞു മനപ്പൂര്‍വമല്ലാത്ത ഹത്യയായി ലഘൂകരിച്ചതും ദുരന്ത ഉത്തരവാദികളായ യൂണിയന്‍ കാര്‍ബൈഡ് എന്ന അമേരിക്കന്‍ കമ്പനിയുമായി 1989ല്‍ ഇന്ത്യ ഉണ്ടാക്കിയ നഷ്ട്ടപരിഹാര കരാര്‍ സ്വകാര്യ മൂല ധനത്തോടുള്ള ഭരണകൂട വിധേയത്വതിന്ടെ സമീപനം തന്നെയാണ് പ്രകടമാക്കുന്നത്.ജനത്തോടും,രാഷ്ട്ട്രതോടു
ം നേരിയ അനുഭാവം പോലും പുലര്‍ത്താതെ സാമ്രാജ്യത്വ അധികാര ശക്തികളില്‍ മാത്രം കൂറ് പുലര്‍ത്തുകയും ചെയ്യുന്ന ഇന്ത്യന്‍ ജനാതിപത്യത്തിന്ടെ പിച്ചി ചീന്തപ്പെടേണ്ട അസഭ്യമുഖമാണ് ഇന്നത്തെ ഭരണകൂടങ്ങളും അതിന് കീഴില്‍ കീ കൊടുത്തു കറങ്ങുന്ന നീതി പീഡങ്ങളും..
നീതി നിഷേദാര്‍ത്തതിന്ടെ ഒരിക്കലും ഉണങ്ങാത്ത മറ്റൊരു ദുരന്ത ഭൂമിയെ ഭരണകൂടവും നമ്മളും എന്നേ മറന്നു കഴിഞ്ഞു.. 
വിദേശ ധനനയതിന്ടെ വരവിനെ നിരുല്‍സാഹപ്പെടുത്തെരുതെന്ന ഭരണാധികാരികളുടെ താല്‍പര്യങ്ങളും കേസിലെ മുഖ്യ പ്രതികളായ വന്‍ സ്വകാര്യ വ്യക്തികളുടെ ഭരണ-നീതി വ്യവസ്ഥയിലുള്ള സ്വാധീനവും ചോള ശ്മശാനത്തിലെ സ്മൃതി ഉദ്യാനത്തില്‍ കാല്‍ നൂറ്റാണ്ടുകളായി തങ്ങളുടെ ജീവിത മൌലികാവകാശം തന്നെ മീഥെയിന്‍ ഐസോസൈനേറ്റിന്ഹോമിച്ചു നല്‍കിയ അമേരിക്കന്‍ കമ്പനിക്കെതിരെയുള്ള കടുത്ത പ്രതിഷേധവും,നീതിക്ക് വേണ്ടിയുള്ള ദീന വിലാപങ്ങളും ഇനിയും കെട്ടടങ്ങുന്നില്ല..ഒരു മഹാ ദുരന്തതിന്ടെ ബാക്കി പത്രമെന്നോണം ശാപം പോലെ ജീവച്ചവങ്ങളായ ഇത്തിരി ജീവനുകളും,വൈകല്യമുള്ള തലമുറകളും,നഷ്ട്ടങ്ങളുടെ വേദനയും,ഇനിയും ലഭിക്കാത്ത നീതിക്ക് വേണ്ടി കേണു കൊണ്ടും ഭോപ്പാല്‍ ഇന്നും മുറിവേറ്റു കേഴുന്നു..
ആണവബാധ്യതാ നിയമം ആര്‍ക്കു വേണ്ടി...?
ഇന്ത്യന്‍ പരമാധികാരത്തെ പോലും പണയം വച്ചു കൊണ്ടാണ് അമേരിക്കന്‍ യശസ്സുയര്‍ത്താന്‍ അമേരിക്കയുടെ വിനീത വിധേയരായി പ്രവര്‍ത്തിക്കുന്ന യു പി എ സര്‍ക്കാര്‍ ആണവ ബാധ്യതാ നിയമം അംഗീകരിക്കുന്നത്..ഇതിന്ടെ ഏത് വീക്ഷണ കോണില്‍ നിന്നും പരതിയാലും ഇന്ത്യന്‍ താല്‍പ്പര്യങ്ങളെ ഉന്മൂലനം ചെയ്തു കൊണ്ടുള്ളതാണ് ഈ നിയമം..ദുരന്തങ്ങളില്‍ നിന്നൊന്നും ഒരു പാഠവുമുള്‍ക്കൊള്ളാത്ത കേന്ദ്ര സര്‍ക്കാര്‍ നിയമപരമായും,സാമ്പത്തിക പരമായ നഷ്ട്ടപരിഹാര ഉത്തരവാദിത്തത്തില്‍ നിന്നും അമേരിക്കന്‍ കമ്പനികളെ ഒഴിവാക്കി കൊണ്ടുള്ള നിയമ നിര്‍മ്മാണാസൂത്രണ തന്ത്രമാണ് മെനയുന്നത്..നിയമാടിസ്ഥാനത്തില്‍ അമേരിക്ക മുന്നോട്ടു വച്ചിരുന്ന പുനസംസ്കരണം,സംമ്പുഷ്ട്ടീകരണം,ഘനജല നിര്‍മ്മാണം തുടങ്ങിയ സാങ്കേതിക വിദ്യകളും,സംവിധാനങ്ങളും ഇതുവരെയും
യാഥാര്ത്യമാക്കിയിട്ടില്ലാത്ത അമേരിക്കന്‍ വാഗ്ദാനങ്ങളാണ്..അപകടകരമായ ഏതൊരു വ്യവസായത്തിന്ടെയും പൂര്‍ണ്ണ ഉത്തരവാദിത്തം അതില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ നിശിപ്തമായിരിക്കുന്നു എന്ന ഇന്ത്യന്‍ പരമോന്നതിയുടെ തത്വോത്തെ മാറ്റിമറിച്ചു കൊണ്ടാണ് ആണവ ബാധ്യതാനിയമം മാറ്റിയെഴുത്തിയിട്ടുള്ളത്..
നിയമത്തിലെ ഏഴാം വകുപ്പനുസരിച്ച് നിയമപരമായ എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും റിയാക്ക്ട്ടര്‍(അമേരിക്കന്‍) കമ്പനികളെ ഒഴിവാക്കി കൊണ്ട് എല്ലാ ഉത്തരവാദിത്തങ്ങളും കേന്ദ്ര സര്‍ക്കാരിനാണ്..വരുംകാല ഭവിഷ്യത്തുകളെയെല്ലാം മുന്‍ക്കൂട്ടി കണ്ടുള്ള അമേരിക്കന്‍ തന്ത്രം മാത്രമാണിവിടെ വ്യക്തമാകുന്നത്..കമ്പനിയുടെ പാളിച്ചകള്‍ മൂലം അപകടങ്ങള്‍ ഉണ്ടായാല്‍ തന്നെയും തുച്ചമായ നഷ്ട്ടപ്പരിഹാര തുക മാത്രമാണ് കമ്പനിക് നല്‍കേണ്ടി വരുന്നത്.ബാക്കിയത്രയും സര്‍ക്കാരാണ് നല്‍കേണ്ടത്..
ദുരന്തബാധിതര്‍ നഷ്ട്ടപരിഹാരതിനായി പത്തു വര്‍ഷത്തിനകം ക്ലെയിംകമ്മീഷനെ(നഷ്ട്ടപരിഹാരം നിശ്ചയിക്കുന്നത്) സമീപ്പിക്കണമെന്നും അല്ലാത്ത പക്ഷം അതു ലഭിക്കുകയുമില്ലെന്ന പതിനെട്ടാം വകുപ്പ്, ദുരന്തങ്ങളുടെ റേഡിയോ ആക്ക്ട്ടീവതകളുടെ ഫലമായുള്ള ജനിതക വൈകല്യലക്ഷണങ്ങള്‍ പ്രകടമാകാനെടുക്കുന്ന പത്തു വര്‍ഷങ്ങളെ മുന്‍ക്കൂട്ടി കണ്ടു കൊണ്ട് കമ്പനിയുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള മറ്റൊരു കുതന്ത്രമാണ്..
വികസനപരമായ ഓരോ പദ്ധതികളും,ലകഷ്യങ്ങളും,കരാറുകളും,നയങ്ങളു
ം രാജ്യത്തിന്ടെ പ്രൌഡിയുടെയും സുരക്ഷിതത്തിന്ടെയും കൂറ്റന്‍ വേലിക്കെട്ടുകളായുയര്ത്തുമ്പോഴും മറ്റൊരു തരത്തില്‍ അവയൊക്കെയും ഇന്ത്യന്‍ ജനതയെ വീണ്ടുമൊരു സമരഭൂമിയിലേക്ക് തിരിച്ചു വിടുകയായിരിക്കും....!!

തിങ്കളാഴ്‌ച, ജൂൺ 07, 2010

സ്വത്വരാഷ്ട്രീയത്തിന്റെ വെല്ലുവിളി നേരിടുക

സ്വത്വരാഷ്ട്രീയം ലോകമാകെ വ്യാപിച്ചിരിക്കുന്നു. ഗോത്രം, ലിംഗം, ജാതി, മതം, വംശം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രത്യേക സ്വത്വത്തില്‍പ്പെടുന്ന ജനങ്ങള്‍ രാഷ്ട്രീയമായി അണിചേരുകയും പ്രവര്‍ത്തിക്കുകയും വേണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ളതാണ് സ്വത്വരാഷ്ട്രീയം. ഒരു പ്രത്യേക സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളും അടിച്ചമര്‍ത്തലുകളുമാണ് അവരുടെ കൂട്ടായ സ്വത്വബോധത്തിന് അടിസ്ഥാനമാവുന്നത്. ഈ കൂട്ടായ സ്വത്വബോധമാണ് സ്വത്വരാഷ്ട്രീയത്തെ പ്രവര്‍ത്തനക്ഷമമാക്കുന്നത്.


എവിടെയൊക്കെ സ്വത്വരാഷ്ട്രീയം കടന്നുവരുന്നുവോ അവിടെയൊക്കെ അത് വര്‍ഗാടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിനെതിരായി നില്‍ക്കുന്നു. സ്വത്വരാഷ്ട്രീയത്തിന്റെ താത്വികന്മാര്‍ അവകാശപ്പെടുന്നത് ഒരു സ്വത്വവിഭാഗം അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകള്‍ മനസ്സിലാക്കുവാന്‍ ആ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കു മാത്രമേ കഴിയൂ എന്നാണ്. ഈ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടത്തില്‍ മറ്റുള്ളവരെ ഭാഗഭാക്കാക്കുവാന്‍ കഴിയില്ല, കാരണം അവര്‍ക്ക് ആ അനുഭവമില്ല. അതിനാല്‍ ഈ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടത്തില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെടുന്നു. ഇത് അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരായ എല്ലാ പോരാട്ടങ്ങളെയും ഭിന്നിപ്പിക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്നു. ഒരു ഐക്യപ്പെട്ട പൊതുപ്രസ്ഥാനം രൂപപ്പെടുത്തിയെടുക്കാനുള്ള സാധ്യതയെ അത് ഒഴിവാക്കുന്നു. ഉദാഹരണത്തിന്, വര്‍ണ്ണവിവേചനം അനുഭവിക്കുന്നവര്‍ക്കു മാത്രമേ അതിനെതിരായി പോരാടാനാവൂ. 1960-കളില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ നടന്നതുപോലെ കറുത്തവര്‍ഗക്കാരും വെള്ളക്കാരായ പുരോഗമനേച്ഛുക്കളും യോജിച്ച് ഒരു പൊതു പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള സാധ്യതയെ അതൊഴിവാക്കുന്നു.


മുതലാളിത്തവും ഭരണവര്‍ഗങ്ങളും നടത്തുന്ന വര്‍ഗപരമായ ചൂഷണം എന്ന സങ്കല്‍പ്പനത്തെ സ്വത്വരാഷ്ട്രീയം തള്ളിക്കളയുന്നു. അവരെ സംബന്ധിച്ചിടത്തോളം വര്‍ഗമെന്നത് മറ്റു നിരവധി സ്വത്വങ്ങളില്‍ ഒന്നുമാത്രമാണ്.


ചൂഷണത്തെ ഒരു വസ്തുനിഷ്ഠ പ്രതിഭാസമായും ചൂഷണം ചെയ്യപ്പെടുന്നു എന്ന ബോധത്തെ അതനുഭവിക്കുന്ന വ്യക്തിയുടെ ആത്മനിഷ്ഠതയെ ആസ്പദമാക്കിയ ഒന്നായും കാണുന്ന മാര്‍ക്സിസത്തില്‍നിന്ന് വിഭിന്നമായി സ്വത്വരാഷ്ട്രീയം അടിച്ചമര്‍ത്തലിനെ അതനുഭവിക്കുന്ന വ്യക്തിയുടെ ആത്മനിഷ്ഠതയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒന്നായാണ് കാണുന്നത്.


സ്വത്വരാഷ്ട്രീയത്തിന്റെ മാനദണ്ഡമനുസരിച്ച് തൊഴിലാളിവര്‍ഗത്തിനെത്തന്നെ സ്ത്രീ-പുരുഷന്‍, ദളിത് അല്ലെങ്കില്‍ ജാതിസ്വത്വങ്ങള്‍, ഭാഷാ ദേശീയ ജനവിഭാഗങ്ങള്‍, നരവംശ വിഭാഗങ്ങള്‍ എന്നിങ്ങനെ അവ നിര്‍മ്മിക്കാനാവും. തൊഴിലാളിവര്‍ഗം, മറ്റു വര്‍ഗങ്ങളായ കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ മുതലായ വര്‍ഗ വിഭാഗങ്ങള്‍ എന്നതിന്റെ നിഷേധമാണ് ഇത് അര്‍ത്ഥമാക്കുന്നത്.


സ്വത്വരാഷ്ട്രീയം വളര്‍ന്നുവരുന്നതിന്റെ പശ്ചാത്തലം


സ്വത്വരാഷ്ട്രീയമെന്നത് ആപേക്ഷികമായി പറഞ്ഞാല്‍ ഈയടുത്തകാലത്ത് ഉയര്‍ന്നുവന്ന ഒരു പ്രതിഭാസമാണ്. 1970-കളുടെ ആദ്യംവരെ സ്വത്വരാഷ്ട്രീയമെന്ന സങ്കല്‍പ്പനം ഉണ്ടായിരുന്നില്ല. എണ്‍പതുകള്‍ മുതലാണ് സ്വത്വരാഷ്ട്രീയത്തിന് പ്രാമാണ്യത കൈവന്നത്. ധനമുതലാളിത്തം കത്തിച്ചുവിട്ട സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന് 1980-കളിലുണ്ടായ മുന്നേറ്റവും സോഷ്യലിസത്തിനുണ്ടായ തിരിച്ചടിയുമാണ് സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ചയ്ക്ക് പശ്ചാത്തലമായി പ്രവര്‍ത്തിച്ചത്. ആഗോളവല്‍ക്കരിക്കപ്പെട്ട ധനമൂലധനത്താല്‍ നിയന്ത്രിക്കപ്പെടുന്ന മുതലാളിത്തവും വിവര വിനിമയ സാങ്കേതികവിദ്യയില്‍ സാങ്കേതികവിദ്യ വരുത്തിയ മാറ്റങ്ങളും അതിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുമുണ്ടാക്കി. ആഗോളധനമൂലധനത്തിന്റെ ഈ ഘട്ടത്തോടൊപ്പം തന്നെയാണ് സോഷ്യലിസത്തിന് തിരിച്ചടിയേല്‍ക്കുകയും സോവിയറ്റ് യൂണിയന്‍ ശിഥിലീകരിക്കപ്പെടുകയും ചെയ്തത്. ചൂഷണത്തില്‍ നിന്നുള്ള മാനവരാശിയുടെ വിമോചനം എന്ന സാര്‍വ്വദേശീയ ലക്ഷ്യവും ചൂഷണത്തിനടിസ്ഥാനമായി വര്‍ത്തിക്കുന്ന മുതലാളിത്ത വ്യവസ്ഥക്കെതിരായി എല്ലാ വിഭാഗത്തിലുംപെട്ട അധ്വാനിക്കുന്ന ജനങ്ങളുടെ ഐക്യത്തിന് വേണ്ടി വാദിക്കുന്ന സിദ്ധാന്തവും ദുര്‍ബലപ്പെടുന്നതിലേക്ക് ഇത് നയിച്ചു.


സോഷ്യലിസത്തിനും സാര്‍വ്വത്രിക ലക്ഷ്യമായ സ്വാതന്ത്ര്യത്തിനും ഏറ്റ തിരിച്ചടി സങ്കുചിതവും വിഭാഗീയവുമായ സ്വത്വബോധത്തിന്റെയും പിന്തിരിപ്പന്‍ സങ്കുചിത ദേശീയവാദ ചിന്താഗതിയുടേയും വളര്‍ച്ചക്കിടയാക്കി. യൂഗോസ്ളാവിയയുടെ നാടകീയമായ തകര്‍ച്ചയില്‍ വംശീയ സ്വത്വരാഷ്ട്രീയത്തിന്റെയും ഭ്രാതൃഹത്യ പരമായ ഭിന്നിപ്പുകളുടെയും വളര്‍ച്ച കാണാവുന്നതാണ്. മുന്‍ സോവിയറ്റ് യൂണിയനില്‍ വിവിധ ദേശീയ ജനവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങളുണ്ടായി. ലോകമാകെ തന്നെ മൌലികവാദപരവും വിഭാഗീയവുമായ ചിന്താഗതികള്‍ വളര്‍ന്നുവരുന്നതിന് അത് ഇടയാക്കി. വിവിധങ്ങളായ സ്വത്വബോധങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ഭിന്നിക്കുന്നതിനെ ആഗോളധനമൂലധനം പ്രോത്സാഹിപ്പിച്ചു. ബഹുദേശീയസ്വഭാവമുള്ള രാഷ്ട്രങ്ങളുടെ ഭിന്നിപ്പും ചെറുരാജ്യങ്ങളുടെ ഉദയവും നടക്കുന്നതോടൊപ്പം തന്നെ ധനമൂലധനം അവരുടെ വിപണികളില്‍ നുഴഞ്ഞു കയറുകയും അതിന്റെ നിയന്ത്രണം കൈക്കലാക്കുകയും ചെയ്തു.


സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന് കീഴില്‍ മുതലാളിത്ത രാഷ്ട്രങ്ങള്‍ മിച്ചത്തിലും സാമ്പത്തിക വിഭവങ്ങളിലും പ്രാപ്യത നേടിയെടുക്കുന്നതിന് വേണ്ടി അവകാശവാദമുന്നയിച്ച് മത്സരിക്കുന്ന വിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഉല്പാദിപ്പിക്കപ്പെടുന്ന മിച്ചവും സാമ്പത്തിക വിഭവങ്ങളും പുരോഗമനപരമായി പുനര്‍ വിതരണം നടത്തണമെന്നാവശ്യപ്പെടുന്ന, സമുദായങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും അതീതമായ, സാര്‍വത്രികമായ ഐക്യദാര്‍ഢ്യത്തെ തടയുന്നതിന് ബഹുവിധവും വ്യത്യസ്തവുമായി മത്സരിക്കുന്ന വിഭാഗങ്ങള്‍ നിലനില്‍ക്കുന്നത് ഏതുവിധത്തില്‍ നോക്കിയാലും ഭരണവര്‍ഗങ്ങള്‍ക്ക് സൌകര്യപ്രദമാണ്. സ്വത്വരാഷ്ട്രീയം എങ്ങനെയാണ് ജനങ്ങളെ ഭിന്നിപ്പിക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്നതെന്ന് മനസ്സിലാക്കേണ്ടതാണ്. അത് വര്‍ഗപരമായ ഐക്യത്തിനെതിരായ നിഷേധാത്മകമായ ഇടപെടലായും ജനങ്ങളുടെ ഐക്യപ്രസ്ഥാനം രൂപപ്പെടുത്തുന്നതിനെതിരായ ഒരു കടമ്പയായും പ്രവര്‍ത്തിക്കുന്നു. അത് വര്‍ഗാടിസ്ഥാനത്തിലുള്ള പ്രസ്ഥാനത്തിനും രാഷ്ട്രീയത്തിനും എതിരായി ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ കൈകളിലെ ഒരു ഉപകരണമായി മാറുന്നു.


നേരത്തെ വിശദീകരിച്ചതുപോലെ സ്വത്വരാഷ്ട്രീയം സ്വാഭാവികമായിതന്നെ ഒരു സ്വത്വത്തെ 'മറ്റൊന്നില്‍' നിന്ന് വേര്‍തിരിക്കുകയും ഒഴിവാക്കി നിര്‍ത്തുകയും ചെയ്യുന്നു. 'മറ്റൊന്നില്‍' നിന്ന് വേറിട്ട് നില്‍ക്കുന്നതില്‍ നിന്നാണ് സ്വത്വം യഥാര്‍ത്ഥത്തില്‍ സ്ഥാപിക്കപ്പെടുന്നത്. വംശം, മതം, ജാതി അല്ലെങ്കില്‍ ലിംഗം എന്നിവയില്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതിനാല്‍ 'മറ്റൊന്നി'നെ ഒഴിവാക്കുകയും എപ്പോഴും എതിര്‍ക്കുകയും വേണം.


20-ാം നൂറ്റാണ്ടിന്റെ അവസാനത്തെ രണ്ടു ദശകങ്ങളിലാണ് പുതിയ ബൂര്‍ഷ്വാ തത്വശാസ്ത്ര പ്രവണതയായ 'ഉത്തരാധുനികത'യുടെ ഉയര്‍ച്ച ദൃശ്യമായത്. ഈ ഉത്തരാധുനിക കാഴ്ചപ്പാടാണ് സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ചയിലേക്ക് നയിച്ചത്. 18-ാം നൂറ്റാണ്ടില്‍ വളര്‍ന്നുവന്ന എല്ലാ പ്രബോധോദയമൂല്യങ്ങളെയും 'ഉത്തരാധുനികത' ചോദ്യം ചെയ്യുന്നു. വ്യക്തിസ്വാതന്ത്ര്യം, പുരോഗമനം, യുക്തിചിന്ത തുടങ്ങി എല്ലാ സാര്‍വ്വജനീന മൂല്യങ്ങളെയും വളര്‍ത്തിക്കൊണ്ടുവന്നത് പ്രബോധോദയഘട്ടമാണ്. 'സാര്‍വ്വജനീനമായ' എല്ലാ രാഷ്ട്രീയ സിദ്ധാന്തങ്ങളെയും ഉത്തരാധുനികത തള്ളിക്കളയുന്നു. സോഷ്യലിസം പോലുള്ള എല്ലാ സാര്‍വ്വജനീന സിദ്ധാന്തങ്ങളെയും അത് തള്ളിക്കളയുന്നു. ഒരു വ്യവസ്ഥയുടെ ഘടനയായി മുതലാളിത്തത്തെയോ സോഷ്യലിസത്തെയോ അംഗീകരിക്കുവാന്‍ ഉത്തരാധുനികത തയ്യാറാവുന്നില്ല. ചരിത്രപരമായ പുരോഗതി എന്ന സങ്കല്പനം തന്നെ നിലനില്‍ക്കുന്നില്ല എന്നും ചരിത്രത്തെ തന്നെ ആപേക്ഷികമായോ സാന്ദര്‍ഭികമായോ മാത്രമേ കാണാനാവൂ എന്നുമാണവരുടെ കാഴ്ചപ്പാട്.


ഉത്തരാധുനികത ആകെ അംഗീകരിക്കുന്നത് വ്യത്യസ്ത സ്വത്വങ്ങള്‍, വിഭിന്നതകള്‍, സംഘര്‍ഷങ്ങള്‍ എന്നിവയുടെ നിലനില്‍പ്പിനെ മാത്രമാണ്. അതിനാല്‍ ആകെ സാധ്യമായത്, ഒരു പ്രത്യേക സ്വത്വത്തിന്റെ ഭിന്നാംശങ്ങളെ അംഗീകരിക്കലും 'വ്യത്യസ്തതകള്‍' 'സ്വത്വങ്ങള്‍' എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രത്യേക സമരങ്ങളും സ്വയം ഭരണാവകാശമുള്ള സാമൂഹ്യപ്രസ്ഥാനങ്ങളും മാത്രമാണ്. ഈ മാര്‍ക്സിസ്റ് വിരുദ്ധ ബൂര്‍ഷ്വാതത്വശാസ്ത്ര കാഴ്ചപ്പാടാണ് സ്വത്വരാഷ്ട്രീയത്തിനെ പ്രോത്സാഹിപ്പിക്കുന്നത്.


വംശീയതയെയോ ലിംഗപരതയെയോ അടിസ്ഥാനമാക്കിയ ചിലതരം അടിച്ചമര്‍ത്തലുകള്‍ പരിഹരിക്കപ്പെടുകയോ പരിഷ്കാരങ്ങള്‍ വരുത്തുകയോ ചെയ്താല്‍ പോലും മുതലാളിത്ത വ്യവസ്ഥ കോട്ടം കൂടാതെ നിലനില്‍ക്കപ്പെടുന്നിടത്തോളം കാലം ചൂഷണം അവസാനിപ്പിക്കാനാവില്ല എന്ന വസ്തുത മറച്ചു വെക്കുകയാണ് സ്വത്വരാഷ്ട്രീയം വാസ്തവത്തില്‍ ചെയ്യുന്നത്. ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവം അംഗീകരിക്കാന്‍ സ്വത്വരാഷ്ട്രീയം തയ്യാറാകുന്നില്ല. ഭരണകൂടത്തെ നിഷ്പക്ഷവും സ്വയം ഭരണക്ഷമവുമായ ഒന്നായാണത് കാണുന്നത്.


സ്വത്വരാഷ്ട്രീയം പ്രവര്‍ത്തനരംഗത്ത് വരുന്നത് സര്‍ക്കാരിതര സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ഇപ്പോള്‍ പരിഷ്കാരപേരിട്ട് വിളിക്കുന്ന സിവില്‍ സമൂഹം എന്നിവയിലൂടെയാണ്. ഇതിനുംപുറമെ സ്വയംഭരണക്ഷമമെന്ന് വിളിക്കപ്പെടുന്ന സാമൂഹ്യപ്രസ്ഥാനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഇവയില്‍ തന്നെ പല സംഘടനകളേയും ഭരണകൂടവും പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് ഫണ്ട് ലഭിക്കുന്ന സംഘടനകളും പിന്തുണയ്ക്കുന്നു. വ്യത്യസ്തവും ഭിന്നാടിസ്ഥാനത്തിലുമുള്ള ഘടകങ്ങളായി പ്രവര്‍ത്തിക്കുന്ന അത്തരം എന്‍.ജി.ഒകളും സ്വയം സന്നദ്ധ സംഘടനകളും വ്യത്യസ്ത സ്വത്വങ്ങള്‍ എന്ന ബൂര്‍ഷ്വാ ആശയം പ്രചരിപ്പിക്കുന്നതിനുള്ള ഫലപ്രദമായ ഉപകരണങ്ങളായി പ്രവര്‍ത്തിക്കുന്നു.


സ്വത്വരാഷ്ട്രീയം ഇന്ത്യയില്‍


ജാതി, മതം, ഭാഷ, വംശം, സമുദായം എന്നിവ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള നിരവധി വ്യത്യസ്തതകള്‍ നിലനില്‍ക്കുന്ന ഒരു സമൂഹമാണ് ഇന്ത്യ. നമ്മുടെ സമൂഹത്തില്‍ നിരവധി തരത്തിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലുകളുണ്ട്. അതുകൊണ്ടുതന്നെ സ്വത്വരാഷ്ട്രീയത്തിന് വളരാന്‍ അനുകൂലമായ വളക്കൂറുള്ള മണ്ണാണ് ഇന്ത്യയിലുള്ളത്.


ജാതിയാണ് സ്വത്വരാഷ്ട്രീയം വളരുന്നതിന് അടിസ്ഥാനമായിട്ടുള്ള ഒരു സ്വത്വം. സമൂഹത്തില്‍ ജാതിപരമായ അടിച്ചമര്‍ത്തലും വിവേചനവും ഉള്ളതിനാല്‍ ഈ അടിച്ചമര്‍ത്തലിന് വിധേയരാകുന്ന ജാതികളിലും സമുദായങ്ങളിലുമുള്ളവരെ അവരുടെ സ്വത്വത്തിന്റേയും അവര്‍ അനുഭവിക്കേണ്ടി വരുന്ന അടിച്ചമര്‍ത്തലിന്റെയും അടിസ്ഥാനത്തില്‍ അണിനിരത്താന്‍ ശ്രമിക്കുന്നു. ഇത്തരത്തിലുള്ള ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സ്വത്വരാഷ്ട്രീയത്തിന്റെ ഒരു പൊതുവായ സ്വഭാവം വിവിധതരത്തിലുള്ള മറ്റു അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കേണ്ടി വരുന്ന ജാതികളെയോ സമുദായങ്ങളെയോ ഒഴിവാക്കി സംഘടനകളും പ്രസ്ഥാനങ്ങളും സംഘടിപ്പിക്കുവാനാണ് അവര്‍ ശ്രമിക്കുക എന്നതാണ്.


മറ്റു പിന്നോക്ക ജാതിക്കാര്‍ക്കിടയിലും പട്ടികജാതിക്കാര്‍ക്കിടയിലും തുടര്‍ന്നും ഭിന്നരൂപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഉപജാതികള്‍, വിഭാഗങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള സ്വത്വങ്ങള്‍ രൂപപ്പെടുത്തുകയും രാഷ്ട്രീയമായ അണിചേരലിന് കരുത്തു പകരുകയും ചെയ്യുന്നു. ബി.ജെ.പി, കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ടി, ബി.എസ്.പി എന്നിവ പോലുള്ള എല്ലാ ബൂര്‍ഷ്വാ-പെറ്റിബൂര്‍ഷ്വാ പാര്‍ടികളും ജാതി-ഉപജാതി സമ്മേളനങ്ങള്‍ നടത്തിക്കൊണ്ട് പിന്തുണയാര്‍ജ്ജിക്കുവാനുള്ള ശ്രമം നടത്തുന്നു.


മതപരമായ സ്വത്വമാണ് സ്വത്വരാഷ്ട്രീയത്തിന്റെ മറ്റൊരടിസ്ഥാനം. ന്യൂനപക്ഷ വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിനായി സ്വത്വരാഷ്ട്രീയം ഉപയോഗപ്പെടുത്തുന്നു. ഭൂരിപക്ഷ മതവിഭാഗത്തെ സംബന്ധിച്ചിടത്തോളം അവരുടെ രാഷ്ട്രീയ അണിചേരല്‍ നടത്തപ്പെടുന്നത് ദേശീയതയുടെ മറവിലാണ.് എന്നാല്‍ അതും ഒരു സ്വത്വരാഷ്ട്രീയം തന്നെയാണ്. ബി.ജെ.പി - ആര്‍.എസ്.എസ് ഇരട്ടകള്‍ അവരുടെ ഹിന്ദുത്വ വേദി നിലനിര്‍ത്തുന്നതിനായി ദളിതരും മറ്റുവിഭാഗങ്ങളില്‍പെടുന്നവരുമായ സ്വത്വബോധങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിനായി ശ്രമിക്കുന്നു.


മറ്റൊരു തരത്തിലുള്ള സ്വത്വരാഷ്ട്രീയം വ്യാപകമായിട്ടുള്ളത് തെക്കു കിഴക്കന്‍ മേഖലകളിലാണ്. അത് വംശീയമായ സ്വത്വരാഷ്ട്രീയത്തിന്റെ രൂപത്തിലാണ്. പുതിയ തരം വംശീയസ്വത്വങ്ങള്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ്. വിശാലമായ ഒരു കാഴ്ചപ്പാടില്ലാത്തതുമൂലം അത്തരത്തിലുള്ള സങ്കുചിത വംശീയ സ്വത്വങ്ങള്‍ മറ്റു വിഭാഗങ്ങളുമായി സംഘര്‍ഷത്തിലേക്കെത്തുന്നു. അവര്‍ ദിമാസകളോ നാഗന്മാരോ ബോഡോകളോ കര്‍ബികളോ ആവട്ടെ അന്യോന്യം എതിര്‍ക്കുകയും ഭ്രാതൃഹത്യാപരമായ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു.


വിഘടനവാദത്തിന്റെ അടിസ്ഥാനവും സ്വത്വരാഷ്ട്രീയമാണ്. ഈ പ്രക്രിയയുടെ ഭാഗമായാണ് വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ പ്രത്യേക സംസ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള അവകാശവാദങ്ങളും വേറിട്ടുപോകല്‍ വാദവുമൊക്കെ ഉയര്‍ന്നു വന്നത്. പശ്ചിമബംഗാളിലെ ഗൂര്‍ഖലാന്റ് പ്രക്ഷോഭം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് നേപ്പാളി സ്വത്വബോധത്തെയാണ്. ഈ സമുദായങ്ങളിലെ വിദ്യാസമ്പന്നരായ പെറ്റിബൂര്‍ഷ്വാ വിഭാഗമാണ് സ്വത്വരാഷ്ട്രീയത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. കൂടുതല്‍ ഉയര്‍ന്ന അന്തസ്സ് ആഗ്രഹിക്കുന്ന പെറ്റി ബൂര്‍ഷ്വാ വിഭാഗത്തിനെയാണ് അത്തരത്തിലുള്ള രാഷ്ട്രീയ അണിചേരലുകള്‍ സഹായിക്കുന്നത്. പലപ്പോഴും അവര്‍ വ്യവസ്ഥയിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെടുകയും അതിന്റെ ഭാഗമായി നേട്ടങ്ങള്‍ ഉണ്ടാക്കാനാവുകയും ചെയ്യുന്നു.


വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ അനുഭവങ്ങള്‍ കാണിക്കുന്നത് വംശീയമായ സ്വത്വരാഷ്ട്രീയത്തിന് വേരുകള്‍ ആഴ്ത്താനായാല്‍ ജനങ്ങളെ ഒരു പൊതുപ്രസ്ഥാനത്തില്‍ കൊണ്ടുവന്ന് ചൂഷണത്തിനും സാമൂഹ്യ അടിച്ചമര്‍ത്തലിനുമെതിരായ പോരാട്ടത്തില്‍ അണിനിരത്തുക എന്നത് ദുഷ്കരമായി മാറുമെന്നാണ്.


പാര്‍ടി നിലപാടും ഇടപെടലുകളും


സമൂഹത്തില്‍ വര്‍ഗപരമായ ചൂഷണവും സാമൂഹ്യമായ അടിച്ചമര്‍ത്തലും നിലനില്‍ക്കുന്നുണ്ടെന്ന തിരിച്ചറിവിനെ അടിസ്ഥാനപ്പെടുത്തിയുള്ള നിലപാടാണ് സി.പി.ഐ (എം) എടുത്തിരിക്കുന്നത്. നമ്മുടെ രാജ്യത്ത് നിലവിലുള്ള സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മുതലാളിത്തപരവും അര്‍ദ്ധഫ്യൂഡലുമായ വര്‍ഗചൂഷണം നിലനില്‍ക്കുന്നതോടൊപ്പം തന്നെ ജാതി, വംശം, ലിംഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെ വിവിധ രൂപങ്ങളും നിലനില്‍ക്കുന്നുണ്ട്. വര്‍ഗപരമായ ചൂഷണത്തിലൂടെ ഭരണവര്‍ഗങ്ങള്‍ മിച്ചം പിഴിഞ്ഞെടുക്കുന്നതോടൊപ്പം തന്നെ അവരുടെ മേധാവിത്വം നിലനിര്‍ത്തുന്നതിനായി വിവിധ രൂപത്തിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലുകളെയും ഉപയോഗിക്കുന്നു. അതിനാല്‍ ചൂഷണത്തിനും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായി ഉള്ള രണ്ടു തരത്തിലുള്ള പോരാട്ടങ്ങളും ഒരേ സമയം തന്നെ നടത്തേണ്ടതുണ്ട്.


അതുകൊണ്ടാണ് വര്‍ഗസമരം നടത്തുന്നതിന്റെ പ്രാധാന്യത്തിന് ഊന്നല്‍ കൊടുത്തതോടൊപ്പം തന്നെ ജാതി അടിസ്ഥാനത്തിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലിനും മറ്റ് അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായി ഉള്ള സമരം നടത്തേണ്ടതുണ്ടെന്നതിന് ഊന്നല്‍ നല്‍കിയത്.


ആഗോളധനമൂലധനത്തിന് മേല്‍ക്കൈ ലഭിക്കുകയും സാമ്രാജ്യത്വ ആഗോളവല്‍ക്കരണം രൂപപ്പെടുകയും ചെയ്തതോടെ ഭരണവര്‍ഗങ്ങള്‍തന്നെ സ്വത്വരാഷ്ട്രീയത്തെയും അവരുടെ പ്രസ്ഥാനങ്ങളെയും വന്‍തോതില്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്. അത്തരം പ്രസ്ഥാനങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളിലെ ഒരു വിഭാഗം പെറ്റി ബൂര്‍ഷ്വാസിയെ അധികാരഘടനയുടെ ഗോവണിപ്പടികളില്‍ കയറിപ്പറ്റുന്നതിന് സഹായിക്കുന്നു.


സ്വത്വരാഷ്ട്രയീത്തിന്റെയും അവ പെറ്റു വളര്‍ത്തുന്ന സങ്കുചിത പ്രസ്ഥാനങ്ങളുടെയും വൈവിധ്യത ഇന്ത്യയിലെ ഭരണവര്‍ഗത്തെ തെല്ലുപോലും അലോസരപ്പെടുത്തുന്നില്ല. സ്വത്വരാഷ്ട്രീയവുമായി ബന്ധം പുലര്‍ത്താനും അവര്‍ക്ക് സഹായങ്ങള്‍ നല്‍കാനുമാണ് അവര്‍ താല്‍പര്യം കാണിക്കുന്നത്. ഇതിന്റെ മറുവശമെന്നോണം സ്വത്വരാഷ്ട്രീയം തൊഴിലാളി വര്‍ഗത്തിന്റെ ഐക്യം തകര്‍ക്കുകയും വ്യവസ്ഥക്കെതിരായി വളര്‍ന്നു വരേണ്ട വിപുലമായ ജനകീയ ഐക്യത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. നവലിബറല്‍ ഭരണവ്യവസ്ഥയ്ക്കു കീഴില്‍ നടമാടുന്ന ഭീകരമായ അസമത്വത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിട്ടുകൊണ്ടാണ് അവര്‍ ഇത് നിര്‍വഹിക്കുന്നത്. അതോടൊപ്പം തന്നെ ആഗോളധനമൂലധനവും, വന്‍കിട കോര്‍പ്പറേറ്റ് മൂലധനവും അതിന്റെ ഉപകരണങ്ങളായ ലോകബാങ്ക് ഐ.എം.എഫ്, ഡബ്ളിയു.ടി.ഒ എന്നിവയും വന്‍കിട മുതലാളിത്തവും മൂലധനവാഴ്ചയ്ക്ക് അനുയോജ്യമായ വിധം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ കാണുന്നതിന് അവര്‍ തയ്യാറാവുന്നില്ല.


ജാതി സ്വത്വവാദരാഷ്ട്രീയത്തെക്കുറിച്ച് 19-ാം പാര്‍ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം താഴെ പറയും പ്രകാരം പറഞ്ഞിരുന്നു.


"ജാതി സ്വത്വത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ ധ്രുവീകരണം വളര്‍ന്നു വരുന്നതുമൂലം ഗുരുതരമായ ഒരു വെല്ലുവിളി ഇന്ന് ഉയര്‍ന്നുവരുന്നുണ്ട്. കൂടുതല്‍ കൂടുതല്‍ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികള്‍ ജാതി സ്വത്വത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനും ജാതികൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കാനും ശ്രമം നടത്തുകയാണ്. എല്ലാ സമുദായങ്ങളിലുംപെട്ട മര്‍ദ്ദിത വിഭാഗങ്ങളുടെ അതിവിശാലമായ വേദിയും ഇടതുപക്ഷജനാധിപത്യവേദിയും കെട്ടിപ്പടുക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന പാര്‍ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും ജാതി അടിസ്ഥാനത്തിലുള്ള ഈ അണിനിരത്തലുകള്‍ ഗൌരവമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ദളിതരുടെയും വിവിധ പിന്നോക്ക വിഭാഗങ്ങളുടെയും നിത്യജീവിതത്തിന്റെയും സാമൂഹിക അടിച്ചമര്‍ത്തലിന്റെയും പ്രശ്നങ്ങള്‍ പാര്‍ടി സമൂര്‍ത്തമായി ഏറ്റെടുക്കണം. വര്‍ഗപരമായ പ്രശ്നങ്ങളും സാമൂഹികമായ പ്രശ്നങ്ങളും ഒന്നിച്ച് ഏറ്റെടക്കുന്നതുമൂലം ജാതിപരമായ ശിഥിലീകരണത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെ നമുക്ക് നേരിടാനാകും.''


ജാതിയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സാമൂഹ്യ അടിച്ചമര്‍ത്തല്‍ എന്ന വിഷയത്തെ വര്‍ഗപ്രശ്നങ്ങളുമായി സംയോജിപ്പിക്കുന്നതില്‍ പാര്‍ടി എടുക്കേണ്ട നിലപാട് ഇതായിരിക്കണം.


പാര്‍ടി സാമൂഹ്യ പ്രശ്നങ്ങള്‍ നേരിട്ടുതന്നെ ഏറ്റെടുക്കണം. സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളുടെ മനോഗതികളുമായി താദാത്മ്യം പ്രാപിക്കുന്നതിനെകുറിച്ച് 18-ാം പാര്‍ടി കോണ്‍ഗ്രസ് പാര്‍ടിയോട് ആഹ്വാനം ചെയ്തിരുന്നു. ഇതില്‍ ഒരു ജനാധിപത്യപരമായ ഉള്ളടക്കമുണ്ട്. സ്ത്രീകള്‍ അനുഭവിച്ചു വരുന്ന ലിംഗപരമായ വിവേചനവും അടിച്ചമര്‍ത്തലും, ദളിതുകളും പിന്നോക്ക ജാതിക്കാരും അനുഭവിക്കുന്ന ജാതീയ വിവേചനം, ഗോത്രവര്‍ഗജനത അനുഭവിക്കുന്ന അടിച്ചമര്‍ത്തല്‍, ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന വിവേചനം ഇതൊക്കെ പാര്‍ടി തന്നെ നേരിട്ടേറ്റെടുക്കുകയും പോരാട്ടങ്ങള്‍ നടത്തുകയും വേണം.


സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും സാമൂഹ്യമായി അടിച്ചമര്‍ത്തലിന് വിധേയമാക്കപ്പെടുകയും ചെയ്യുന്ന സമുദായങ്ങളില്‍ നിന്നും ജനവിഭാഗങ്ങളില്‍ നിന്നുമാണ് സ്വത്വരാഷ്ട്രീയത്തിന് അനുകൂലമായ പ്രതികരണം ലഭ്യമാവുന്നത് എന്ന കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്. സ്വന്തം വാസസ്ഥലവും സംസ്കാരവും ജീവിതരീതികളും നാശവിധേയമായിക്കൊണ്ടിരിക്കുന്ന ഗോത്രസമുദായങ്ങളുടെ സ്വത്വബോധത്തിന്റെ പ്രശ്നം പ്രാധാന്യമര്‍ഹിക്കുന്നു. അതുകൊണ്ടാണ് പതിനെട്ടാം പാര്‍ടി കോണ്‍ഗ്രസ് ഇത്തരം സാമൂഹ്യപ്രശ്നങ്ങള്‍ പാര്‍ടി ഏറ്റെടുക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞത്.


അവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സമരങ്ങള്‍ എന്നിവയൊക്കെ വര്‍ഗസമരവുമായി കണ്ണി ചേര്‍ക്കുക വഴി ജനാധിപത്യപ്രസ്ഥാനത്തിന്റെ വിശാല വേദി രൂപപ്പെടുത്താനും അതുവഴി സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനും നമുക്ക് കഴിയും.


സര്‍ക്കാരിതര സംഘടനകള്‍ സ്വത്വരാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനുള്ള ഒരു മുഖ്യോപാധിയായി മാറിയിരിക്കുന്നു. പൊതുവായി ഉയര്‍ന്നു വരേണ്ട പൊതുപ്രസ്ഥാനങ്ങളെ സ്വയം ഭരണ സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് തകര്‍ത്തും ഇടതുപാര്‍ടികളടക്കമുള്ള രാഷ്ട്രീയ പാര്‍ടികളോട് എതിര്‍പ്പ് വളര്‍ത്തിക്കൊണ്ടുവന്ന് ബഹുജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിച്ചുമാണ് അവര്‍ ഈ ജോലി നിര്‍വഹിക്കുന്നത്.


അടിച്ചമര്‍ത്തപ്പെടുന്നവരും ന്യൂനപക്ഷക്കാരുമായ ജനവിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങളുടെ മുന്‍നിരയില്‍ വരുന്ന എന്‍.ജി.ഒകള്‍ വാസ്തവത്തില്‍ ചെയ്യുന്നത് സ്വത്വരാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയും പൊതുപ്രസ്ഥാനത്തില്‍ അണിനിരക്കുന്നതില്‍ നിന്ന് വിവിധ വിഭാഗം ജനങ്ങളെ അകറ്റി നിര്‍ത്തുകയുമാണ്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശധന സഹായം ലഭിക്കുന്ന നിരവധി എന്‍ജിഒകള്‍ സ്വത്വരാഷ്ട്രീയത്തിന്റെ പ്രചാരകരാണ്; എന്തുകൊണ്ടെന്നാല്‍ പാശ്ചാത്യ ഫണ്ടിങ്ങ് ഏജന്‍സികളും അന്തര്‍ദേശീയ സംഘടനകളും സ്വത്വരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുവാനാണ് ആഗ്രഹിക്കുന്നത്. ആര്‍.എസ്.എസും മറ്റ് അനവധി മൌലികവാദ സംഘടനകളും നടത്തി വരുന്ന എന്‍.ജി.ഒകള്‍ വിഭാഗീയമായ മതസ്വത്വരാഷ്ട്രീയത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. മാവോയിസ്റുകള്‍ അടക്കമുള്ള ചില തീവ്ര ഇടതുപക്ഷ സംഘടനകളും ഗോത്രവര്‍ഗക്കാരെയും ദളിതുകളെയും സ്ത്രീകളെയും മറ്റു വിഭാഗങ്ങളെയും അണിനിരത്തുന്നതിന്റെ പേരില്‍ സ്വത്വരാഷ്ട്രീയത്തിന്റെ വശീകരണത്തിന് വശംവദരായിത്തീരുന്നു. പൊതുപ്രസ്ഥാനത്തില്‍ നിന്ന് അവര്‍ സംഘടിപ്പിച്ചിട്ടുള്ള ആളുകളെ മാറ്റി നിര്‍ത്താനും മറ്റിതര വിഭാഗങ്ങളെ എതിര്‍ക്കാനും സ്വത്വരാഷ്ട്രീയം ഉപയോഗപ്പെടുത്തുന്ന എന്‍.ജി.ഒകളുടെ ശ്രമത്തെ നാം പ്രതിരോധിക്കേണ്ടതുണ്ട്.


സി.പി.ഐ (എം) നെ സംബന്ധിച്ചിടത്തോളം ചൂഷിതരോ അടിച്ചമര്‍ത്തപ്പെട്ടവരോ ആയ ഒരു ജനവിഭാഗത്തെ അവരുടെ പ്രത്യേകാവശ്യങ്ങളും പ്രത്യേക വേദിയും ഉപയോഗപ്പെടുത്തി നാം സംഘടിപ്പിക്കുന്നത് അത്തരം വിഭാഗങ്ങളെ പൊതുവായ പോരാട്ടത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനായിട്ടല്ല. വാസ്തവത്തില്‍ അടിച്ചമര്‍ത്തലിന്റേതായ പ്രത്യേക വിഷയങ്ങളില്‍ അവരുടെ ബോധനിലവാരത്തെ കണക്കിലെടുത്ത് അവരെ സംഘടിപ്പിക്കുന്നതിനും അവരെ വിപുലമായ ജനാധിപത്യപ്രസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റി തീര്‍ക്കുന്നതിനും ആയിട്ടാണ്. അവരുടെ പോരാട്ടങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന പ്രക്രിയക്കിടയില്‍ തന്നെ, ചൂഷിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ മുഴുവന്‍ വിഭാഗങ്ങളുടേയും യോജിച്ച പോരാട്ടത്തിലൂടെ നിലനില്‍ക്കുന്ന ചൂഷണാധിഷ്ഠിത സാമൂഹ്യ-സാമ്പത്തിക സംവിധാനവും രാഷ്ട്രീയവ്യവസ്ഥയും തകര്‍ത്തെറിഞ്ഞല്ലാതെ കൂടുതല്‍ ജനാധിപത്യപരവും നീതിപൂര്‍വകവുമായ ഒരു സമൂഹം നിര്‍മ്മിക്കാനാവില്ലെന്ന ബോധത്തിലേക്ക് അവരുടെ ബോധനിലവാരത്തെ ഉയര്‍ത്തുകയും ചെയ്യും.


എല്ലാ തരത്തിലുള്ള വിഭാഗീയവും സങ്കുചിതവുമായ സ്വത്വരാഷ്ട്രീയത്തിനെ എതിര്‍ക്കുന്നതിന് പാര്‍ടി, നേതൃത്വപരമായ പങ്ക് വഹിക്കുകയും സോഷ്യലിസ്റ് ലക്ഷ്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള ഒരു പൊതുജനാധിപത്യപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യും.

*
പ്രകാശ് കാരാട്ട്

ബുധനാഴ്‌ച, ജൂൺ 02, 2010

സവര്‍ണസ്വത്വതിന്റെ ഉന്മാദം

നെഹറു ഇന്ത്യയെ കണ്ടത്തിയതു നാനത്വതിലേകത്വമെന്നാണ്! ഈ നനത്വവും ഏകത്വവും ഇന്ത്യക്കുമാത്രം സ്വന്തമാണ്! അത് കണ്ടില്ലെന്നു നടിക്കുന്നതു എന്തിന്റെ പേരിലായാലും, താല്‍പര്യം ഒളിച്ചുവെക്കപ്പെട്ടതുതന്നെയാണ്.ദളിതനായതുകൊണ്ട്, ആദിവാസിയാതുകൊണ്ട്, മുശ്ലീമായതുകൊണ്ട് അനുഭവിക്കുന്നത്; അതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഷകണ്ടെത്തണ്ടതു അവരുടെ ഭാഷ സ്വയത്തമാക്കിയാണു! അല്ലെങ്കില്‍ വയര്‍ കുത്തികീറി ഭ്രൂണം പെട്ട്രോളി മുക്കി കത്തിച്ചതു ആതിന്റെ അച്ഛനും അമ്മയും കൂലികൂട്ടിചോദിച്ചതുകൊണ്ടല്ല; മറിച്ചു സവര്‍ണസ്വത്വതിന്റെ ഉന്മാദം തെരുവിലിറക്കിയാണ്! 

നമൂക്കറിയാം, മുശ്ലിമിനെ ചുട്ട് നീക്കുന്നതു ആപ്രദ്ദേശം മുഴുവന്‍ ആഗോളവല്‍ക്കരണത്തിന്റെ വികശനത്തിനുവേണ്ടിയാണു! അതുകൊണ്ടാണല്ലോ റ്റാറ്റയുടെ നാനോ ഒരു തട്ടുംതടയുമില്ലതേ ഗുജറത്തില്‍ സുഖമായി ഒടുന്നതു! ഇതറിയുന്ന നമുക്കു വര്‍ഗബോധത്തില്‍ അടിയുറച്ച തെളിച്ചമുണ്ടാവണം! എങ്കിലേ സ്വത്വരാഷ്ട്രിയത്തിലേക്കുന് കുതറിപോവുന്ന സ്വത്വബോധത്തെ വര്‍ബോധത്തിലേക്ക് ഉയര്‍ത്താന്‍ കഴിയു! ഇന്ത്യയുടെ സ്വത്വമറിയാതേ, കമ്യൂണിസ്റ്റ് മാനിഫേസ്റ്റോ പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍ മാവോ ലേബലില്‍ ഇറങ്ങിയ തീവ്രവാദികളുടെ കുഴിപണിക്ക് പോവുന്നതാണു നല്ലത്!

നാലാം ലോകവദമെന്ന വലതു കൂട്ടികൊടുപ്പു ആശയവുമായി താരതമ്യപെടുത്തുന്നവര്‍ കമ്യുണിസത്തിന്റെ സ്വത്വം കണ്ടില്ലെന്നു നടിച്ചു, സ്വത്തു താല്‍പര്യത്തിലേക്ക് പാര്‍ട്ടിയെ ഉപയോഗിക്കുന്നവരാണ്! എന്നോപണ്ട് ചക്കവീണു മുയല്‍ ചത്തെന്നുകരുതി ഇപ്പോഴും അതില്‍തന്നെ മനസ്സര്‍പ്പിച്ചു വെള്ളമൂറിയിരിക്കുന്നവര്‍ ഒര്‍ക്കുക, ഇന്ത്യന്‍ വിപ്ലവം ഇന്ത്യന്‍ സാഹചര്യമനുസരിച്ചാണ് ഉയര്‍ന്നുവരേണ്ടതു! ചിലര്‍ക്ക് ഇന്ത്യന്‍ ബൂര്‍ഷജനാധിപത്യത്തില്‍ പങ്കാളിയാവുന്നതും, അധികാരത്തില്‍ വരുന്നതുമൊക്കെ വെക്തിപ്രഭാവം കാണിക്കനും, സുഖിക്കനും, ആജീവനാന്ത പെന്‍ഷനുമായിരിക്കം!

CPI(M)- അതിനെ സമീപിക്കുന്നതു ജനങ്ങളെ സംഘടിപ്പിക്കാനാണ്! ആ അര്‍ത്ഥത്തിലാണ് സ്വത്വവാദതെ അറിയാന്‍ നോക്കണ്ടത്! അല്ലെങ്കില്‍ ഇന്ത്യന്‍ പ്രത്യേക സഹചര്യത്താല്‍ അടിച്ചമര്‍ത്തപെട്ടവരുടെ സ്വത്വവുമായി താളവെക്കുന്നത് വര്‍ഗശത്രുക്കളാവും! ഒര്‍ക്കുക കേരളത്തില്‍ ജനുവും അന്റണിയും കളിച്ച കോല്‍ കളി! കിനാലൂര്‍ നിങ്ങളെല്ലാം ആഘോഷിച്ചപ്പോള്‍; വയനാട് ഭൂസമരം അറിഞ്ഞതായിപോലും നടിച്ചില്ല. അതൊരു വര്‍ഗരാഷ്ട്രിയണ്, വര്‍ഗബോധമാണ്, വലതുപക്ഷ വര്‍ഗബോധം! ഈ വര്‍ഗബോധമാണ് തൊഴിലാളിവര്‍ഗബോധത്തിലുനിയ സ്വത്വബോധത്തെ ഭയപെടുന്നത്!