ഞായറാഴ്‌ച, ജൂലൈ 11, 2010

കുരുട്ടു ബുദ്ധി

          ഗീതയും, ബൈബിളും, ഖുറാനും സ്വപ്നം കാണുന്നതം കമ്യൂണിസമാണ്.......നമ്മള്‍ കാണുന്നതും! അവരില്‍ പലരും എല്ലുറപ്പോടേ സ്വയം പറയും കമ്യൂണിസ്റ്റെന്ന്‍! ആ എല്ലുറപ്പിന്റെ സത്യസന്ധതയെ നമിക്കാം. പക്ഷേ കമ്യൂണിസം മാത്രം അറ്റത്തേക്ക് അറ്റത്തേക്ക് നിങ്ങി പോവുന്നു! മാക്സ് മുന്നോട്ട് വെച്ചത് വിമോചനത്തിന്റെ തത്വമാണ്! കമ്യൂണിസം ചരിത്രത്തിന്റെ ഉന്നതമായ ഘട്ടം....അതൊരു സ്വപ്നമായിതന്നെ ഒരു പക്ഷേ അവശേഷിക്കും...USSR-ചെയ്ത് ആദ്യത്തെ തെറ്റ് കമ്യുണിസത്തിലേക്കുള്ള എടുത്തു ചാട്ടമായിരുന്നു! നാം അറ്റത്തുകിടക്കുന്ന കമ്യുണിസത്തിന്റെ കാര്യം പറഞ്ഞു സമയം കളഞ്ഞുകൊണ്ടിരിക്കുന്നു.
         സാമ്രാജ്യത്വം അതിന്റെ ശകല ദുഷ്ടതയുമായി വരുമ്പോഴും അതിന്റെ വര്‍ണപകിട്ടില്‍ തിരിച്ചറിയാതെ ഇയ്യാം പാറ്റകളെപോലേ നാം അണഞ്ഞുകൊണ്ടിരിക്കുന്നു! വിമോജനത്തിന്റെ പൊയ് മുഖം അണിഞ്ഞു ഞാനാണ് കമ്യൂണിസ്റ്റെന്നു നമ്മേ വ്യാമൊഹിതരാക്കുന്നു! അവരുടെ കൈയില്‍ കാലത്തിനു ചേരാത്ത കട്ടന്‍ ചായയും പരിപ്പുവടയുമുണ്ടാവും! അവരുട നാവില്‍ കമ്യൂണിസ്റ്റ് വിടുവായത്തത്തിന്റെ ധാരാളിത്വമുണ്ടാവും! പോരാട്ടത്തിന്റെ പുത്തന്‍ വഴികളില്‍ നിന്ന്‍  മടക്കിവരുത്തുക.അല്ലെങ്കില്‍, വിമോജന ശേഷിയെ വിദൂര സ്വപ്നത്തിന്റെ അതിരും വരമ്പും പറഞ്ഞു പറഞ്ഞു നമ്മെ നാമല്ലാതാക്കുക. ചൂഷകവര്‍ഗം പുത്തന്‍ കറുപ്പായി കമ്യൂണിസത്തെയും ഉപയോഗിക്കാം എന്ന കണ്ടത്തിയിരിക്കുന്നു!
               അവര്‍ക്കാവശ്യം നിലനില്‍പ്പാണ് നമുക്കാവശ്യം മോചനമാണ്, മോചനത്തിനാവശ്യം പോരാട്ടമാണ്! പോരാട്ടം കാലവും സ്ഥലവും ആവശ്യപെടുന്നതിനനുശരിച്ചാണ്! അതിനു പ്രര്യാപ്തമാവണമെങ്കില്‍ നിരന്തരമായ പഠനം ആവശ്യം ആവശ്യമാണ്! അതുകൊണ്ടാണ് ഇ എം എസ് പോരാട്ടത്തിന്റെ നേതൃത്വവും പഠനവുമായി നമ്മേ പഠിപ്പിച്ചുകൊണ്ടിരുന്നത്! 1848-ല്‍ എഴുതിയത് മനപാഠമാക്കി വായന അവസാനിപ്പിക്കുകയും, വായന തുടര്‍ന്നാല്‍ പുത്തന്‍ നാമ്പുകളുണ്ടാവില്ലെന്നും പറഞ്ഞു പഴേ കുരുട്ടു ബുദ്ധിയുമായി പോരാളികളെ ഷണ്ഠന്മാരാക്കുകയും ചെയുന്നു! ആളിനും തരത്തിനു അനുശരിച്ചു; ആയുധവും മതവും കമ്യൂണിസവും നല്‍കി സാമ്രാജ്യത്വം പുഞ്ചിരി തൂകുന്നു! വര്‍ത്തമാന ഇന്ത്യയില്‍ ജനകിയ മുന്നേറ്റത്തെ തുരങ്കം വെക്കുന്നത് അങ്ങനെയും കൂടിയാണ്...!
        ********************************************************************
     Sanoop Laila  
      എനിക്ക് താങ്കള്‍ എഴുതിയതിനോട് യോജിപ്പ് ഇല്ല.മതത്തെയും മാര്‍ക്സിസത്തെയും ഒന്നിപ്പിക്കാന്‍ ശ്രമിക്കരുത്. അത് മോരും മുതിരയും പോലെ ആണ് എപ്പോളും മാറി കിടക്കുക തന്നെ ചെയും. കമ്മ്യൂണിസ്റ്റ്‌ മതത്തെ അന്ഗീകരിക്കുന്നില്ല...പക്ഷെ മതവിശ്വാസിയെ സംരക്ഷിക്കും. മതത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തില്ല..മതം രാഷ്ട്രീയത്തില്‍ ഇടപെടുമ്പോള്‍ ആണ് നമ്മള്‍ അവരെ എതിര്‍ക്കുന്നത്. പട്ടിണി കിടക്കുന്ന തൊഴിലാളിയെ വര്‍ഗ്ഗ സമരത്തില്‍ ഒന്നിപ്പിക്കുന്നതിനു മുന്‍പ് അവന്‍ ഈശ്വര വിശ്വാസം കളഞ്ഞിട്ടു വരണം എന്ന് ശഠിക്കുന്നത് ശരി അല്ല എന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്.കമ്മ്യൂണിസം ഒരു ശാസ്ത്രം ആണ് അതില്‍ മതത്തെ കണ്ടെത്താന്‍ നോക്കരുത്. അത് പ്രായോഗികം അല്ല. സാധ്യവും അല്ല. ഗീതയും ഘുര്‍ ആണും ബിബിലും വെറും സാഹിത്യം ആയി കാണാനാണ് എനിക്ക് ഇഷ്ട്ടം. അതില്‍ ഇതുവരെ കമ്മ്യൂണിസം ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല.ആത്യന്തികമായി അത് കള്ളം പറയുന്നു.കമ്മ്യൂണിസം സത്യത്തിനു ഒപ്പം ആണ്.
           ഇനി കമ്മ്യൂണിസം ഒരു സ്വപ്നം ആയി അവശേഷിക്കാം എന്ന വാദം എനിക്കില്ല. ഇവിടെ നമ്മള്‍ ആ യുറ്റൊപ്പ്യ ഉണ്ടാക്കുക തന്നെ ചെയ്യും. യുറ്റൊപ്പ്യക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുക എന്നത് യുറ്റൊപ്പ്യയെ ഉണ്ടാക്കല്‍ തന്നെ ആണ്.കമ്മ്യൂണിസ്റ്റ്‌ കാര്‍ ഒരിക്കലും പോരാട്ടം അവസാനിപ്പിക്കില്ല....അവസാന ശ്വാസം വരെ ചൂഷണത്തിന് എതിരായി, നമ്മള്‍ പോരാടുക തന്നെ ചെയ്യും.