വെള്ളിയാഴ്‌ച, ഡിസംബർ 31, 2010

കഷ്ടം !!!

Mary lilly
അഞ്ചു വയസ്സുകാരിക്കെതിരെ മാനഭംഗ ശ്രമം: സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ കേസ്-കഷ്ടം !!!
 **************************************************

നല്ല ചിന്തയും നല്ല പ്രവര്‍ത്തിയും മനുഷ്യന്റെ മാത്രം ഗുണമാണ്. അത് മറിഞ്ഞു പോവുന്നത് സാമൂഹ്യപരമായ പോരായ്മ മാത്രല്ല അത് ചിലപോഴേല്ലാം മാനസിക വൈകൃതമൂലവുമാവാം. ആ വൈകൃതം സൃഷ്ടിക്കപെടുന്ന സാമൂഹിക ക്രമം നില നിലക്കുന്നത് റൊക്കം പൈസടെ ചിലവിലാണ്. ആ ചീഞ്ഞ സമൂഹം നിലനിര്‍ത്താന്‍ വേണ്ടി എന്തും ചെയ്യാം. എന്തും പറയാം.... അമ്മയെ ചൂണ്ടി വിലപേസിയാല്‍ ഏറ്റവും പ്രൊഫഷ്ണലായി ആ കച്ചോടം  ഉറപ്പിക്കും. അതുകൊണ്ടാണ് ഒരു കുഞ്ഞിന്റെ അണാക്കു കുത്തിപൊളിച്ചവനെ യാതൊരു ഉളുപ്പിമില്ലാതേ വോട്ട് ചെയ്ത് എം പി ആക്കിയത്. അവര്‍ പ്രായ പൂര്‍ത്തിയാവാത്ത കുട്ടിയുടെ പ്രായം തിരുത്തിയ ഒരു ഉമ്മന്‍ മുഖ്യ മന്ത്രിയുടെ അണികള്‍ സ: ശ്രീമതി ടീച്ചര്‍ക്ക് ലൈസ്ബിയനിസ്റ്റ് വി ഐ പി -യാക്കാന്‍ കഥകള്‍ മെനഞ്ഞത്.

അവരാണ് 40, 36 പ്രതികളുള്ള കൂര്യന്‍ കേസും കെ.പി മോഹനന്‍(ഇപ്പോള്‍ ഇയാള്‍ ജയ്  ഹിന്ദ് ടി വി-യിലാണ്) കേസും സുപ്രിം കോടതിയും, മുഖ്യ മന്ത്രിയും കൂടി ഐസ് ക്രീം കഴിക്കുന്ന ലാകവത്തോടെ ഉഴുവാക്കികൊടുത്തത്. ആ കാലത്തു വെവസായ മന്ത്രി തന്നെ ഉണ്ടായിരുന്നു പെണ്‍ വാണിഭത്തിനു. ഇവന്മാര്‍ ഒക്കെ അന്നു കേരളമൊത്തം ഒരുപാട് അച്ഛന്മാരുടെ അമ്മമാരുടെ പെണ്‍ മക്കളുടെ സ്വാദിഷ്ടമായ ഇളം ഇറച്ചി നൊട്ടി നുണഞ്ഞു നടന്നിരുന്നു. ഓരോ അച്ഛനും അമ്മയും പേടി കാലമായിരുന്നു ഉമ്മന്‍ ചാണ്ടി ആഭ്യന്ത്രവും കുഞ്ഞാലികുട്ടി വെവസായവും കൈകാര്യം ചെയ്ത് കാലം. അന്നു പേപ്പര്‍ കുടുംബത്തില്‍ വരുത്താന്‍ പേടിയായിരുന്നു. ആ കേരളം ഏറെ മാറി. ആ പെയ് കാലം പോയമറഞ്ഞു.

അതു തിരിച്ചുകൊടുവരാന്‍ മിനകെടുന്നവരാണ് ഇന്നു ഏതോ ഒറ്റപെട്ട ഒന്നുമായി, അതിന്റെ അടിവസ്ത്രം മണപ്പിച്ചു C.P.I.(M)- ആയി ബന്ധം അറിഞ്ഞു വിളിച്ചുകൂവുന്നത്. ആ ക്രൂരമായ ചെയ്തിയേക്കാള്‍ ഇവര്‍ക്കു വിഷയവും പറയാനുള്ളതും അതില്‍ C.P.I.(M)-നു എന്തേങ്കിലും ബന്ധം ഉണ്ടോ എന്നു അറിയാനാണ്.

പെണ് സുന്ദരിയാണ്....പ്രകൃതിയിലേ ഏറ്റവും സുന്ദരവുമാണ്. അലംഗാരത്തിനും താലം പിടിക്കാനും കച്ചവടത്തിനും അവള്‍ വേണം...
സെക്സ് ഏറ്റവും ഉന്നതമായ വികാരമാണ്. റൊക്കം പൈസക്കുവേണ്ടി അതു വിലപ്പനക്കു വെച്ചപ്പോള്‍ ഏറ്റവും സ്വാദിഷ്ടവും, ലാഭകരവുമായി....ആഘോഷമ്മാക്കി... പെയ് കാലമാക്കി...

ആ കാലത്തു തുള്ളിയവരെ മിനുക്കുപണിയാന്‍ ചായവുമായി വരുന്നതു ഏന്തിന്റെ പേരിലാണങ്കിലും ഓര്‍ക്കുക, പെണെന്നത് നിങ്ങളില്‍ പല രൂപത്തില്‍, ഭാവത്തില്‍, ചിറിയിലും കണീരിലും അമ്മയായും, മകളായും കൂടെ ഉണ്ടായിരുന്നു!

ആ അഞ്ചുവയസുകാരി നിങ്ങളുടെ മകളായിരുന്നെങ്കില്‍...................?

വെള്ളിയാഴ്‌ച, ഡിസംബർ 17, 2010

കുമ്മാട്ടികളി

ഇന്ത്യന്‍ ജനത കഴുതകളാണ് എന്നു ഉറക്കെ പ്രഖ്യാപിക്കുകകയണ് കോണ്‍ഗ്രസ്. 176465 കോടി അമുക്കിയതില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ രാഹുല്‍ അമ്മയെ രക്ഷിക്കാന്‍ ഒരു  ഇന്ദ്രജാലം...

"ഹൈന്ദവ തീവ്രവാദം പാക്കിസ്ഥാന്‍ തീവ്രാവാദസംഘടനയായ ലഷ്കറെ തയിബയെക്കാള്‍ ഭീഷണിയാണെന്ന് യുഎസ് അംബാസഡര്‍ തിമോത്തി റോമറോടു എഐസിസി ജനറല്‍ സെക്രട്ടറി രാഹൂല്‍ ഗാന്ധി പറഞ്ഞതായി വിക്കിലീക്സ് രേഖ. ഹൈന്ദവ തീവ്രവാദ സംഘടനകളുടെ വളര്‍ച്ച രാജ്യത്തു മതപരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇവ ലഷ്റകിനെക്കാള്‍ അപകടമാണ്.- രാഹുല്‍ പറഞ്ഞു. രാഷ്ട്രീയപരവും സാമൂഹികവുമായ വിഷയങ്ങളിലെ കാഴ്ചപ്പാട് തിമോത്തി റോമറുമായി പങ്കു വയ്ക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.2009 ജൂലൈയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന വിരുന്നിനിടെയാണു രാഹുല്‍ ഗാന്ധി റോമറോട് ഹൈന്ദവ തീവ്രവാദത്തിലുളള ആശങ്ക പങ്കുവച്ചതെന്നാണു വിക്കിലീക്സ് വെളിപ്പെടുത്തല്‍. രാജ്യത്തെ ചില ഹിന്ദു സംഘടനകള്‍ മുസ്ലിം തീവ്രവാദികളെക്കാള്‍ അപകടമാണ്. -രാഹുല്‍ പറഞ്ഞു. ലഷ്കറെ തയിബയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ചുളള തിമോത്തി റിമോറുടെ ചില ചോദ്യങ്ങള്‍ക്കു മറുപടി പറയുമ്പോഴാണ് രാഹുല്‍ ഗാന്ധി ഇത്തരത്തില്‍ പ്രതികരിച്ചതെന്നു വിക്കിലീക്സ് രേഖ പറയുന്നു."

തിരിച്ചറിവുള്ളവനു അറിവുള്ള കാര്യമാണ് പറഞ്ഞത്. സ്പെക്ട്രം മറന്നു ഇതു ചര്‍ച്ചചെയ്യാം എന്നു വച്ചല്ല. കോണ്‍ഗ്രസിന്റെ ഒരു പിറപ്പിനു അതിനുള്ള  ധൈര്യം കാണിച്ചപ്പോള്‍ ഒരന്താളിപ്പ്. താമസിയാതെ സക്യ കക്ഷി NDA-സ്പെക്ട്രം മാറ്റി അവരുടെ സ്ഥിരം കലാപരിപാടിലേക്ക് ഇറങ്ങിതിരിച്ചു... അപ്പോള്‍ സത്യത്തില്‍ ആ കുട്ടി മുള്ളിപോയ്.... തിരുത്തുമായ് ഇങ്ങനെ:
"ലക്ഷകര്‍ തയ്ബയെക്കാള്‍ ഇന്ത്യക്ക് ഭീഷണിയാവുന്നത് ഹൈന്ദവ തീവ്രവാദമാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വിക്കിലീക്ക്സ് പുറത്തു വിട്ട സാഹചര്യത്തില്‍ വിശദീകരണവുമായി രാഹുല്‍ രംഗത്ത്. എല്ലാ തരത്തിലുമുള്ള തീവ്രവാദവും രാജ്യത്തിന് ഭീഷണിയാണെന്ന് രാഹുല്‍. രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായികൊണ്ടിരിക്കെയാണ് വിവാദം ലഘുകരിക്കുന്ന പുതിയ പ്രസ്താവന രാഹുല്‍ പുറത്തിറക്കിയത്. രാഹുലിന് വേണ്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദനന്‍ ദ്വിവേദിയാണ് പ്രസ്താവന പുറത്തിറക്കിയത്. തീവ്രവാദത്തിനെതിരെ ജനങ്ങള്‍ ജാഗരൂകരായി ഇരിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു."

ഇന്ത്യയെ കൊള്ളയടിക്കാന്‍ അര്‍ എസ് എസ് സഹയമുണ്ടെന്നു കുട്ടിക്കറിയില്ലേങ്കിലും അമ്മക്കറിയാം. പണ്ട് അച്ഛന്‍ വി പി സിങ് ഗവണ്‍മെന്റിനെ ഇറക്കിയത് ഇതുപോലുള്ള കുമ്മാട്ടികളിയോടേയാണ്. എന്തേ ഇപ്പോള്‍ 

ഇന്നു മനോരമയില്‍ ഇതു വരാന്‍ കാരണം...?

2009- നടന്നത് ഇപ്പൊള്‍ വരാന്‍ കാരണം....?
 

അതിന്റെ തിരുത്ത് ഇപ്പോളാണ് വന്നത്...!

ഇത് സോണിയ nda- യെ കുപ്പിലാക്കാനല്ലാതേ എന്തിനാണ്.....?

176465 -കോടിയുടെ കാര്യമായതുകൊണ്ട് വിക്കിലീക്സ് -നെയും ശംശയിക്കേണ്ടി ഇരിക്കുന്നു......!

ഇപ്പോള്‍ NDA- എന്തിനെകുറിച്ചാണ് പറയുന്നത്......?
 

ശവപെട്ടി അമുക്കിയപ്പോള്‍ പാര്‍ലിമെന്റ് ആക്രമണം......

ഓര്‍ക്കുക ഇന്ത്യയില്‍ മൊത്തം കഴുതകളല്ല.....!!!



ബുധനാഴ്‌ച, ഡിസംബർ 08, 2010

ഞങ്ങള്‍ ക്രിക്കറ്റ് ടീമല്ല...!!!

പാര്‍ട്ടിയില്‍

ഭിന്നത   ഉണ്ടോ

എന്ന   ചോദ്യത്തിന് 

നിങ്ങള്‍  

ഉണ്ടാക്കിയതല്ലേ

എന്നായിരുന്നു  വി.

എസി ന്റെ  പ്രതികരണം.


ഞാന്‍    എന്തെങ്കിലും 

പ്രസ്താവന

ഇറക്കിയാല്‍  അത് 

വിജയനെതിരെയാണെന്ന്   

പറയും.

വിജയന്‍   എന്തെങ്കിലും 

പറഞ്ഞാല്‍ 

എനിക്കെതിരെയെന്ന്

പറയും.


നിങ്ങളുടെ

ഈ  വേല 

കൈയിലിരിക്കട്ടെയെന്നും 

മുഖ്യമന്ത്രി പറഞ്ഞു. 

മാറുന്ന മാധ്യമദൌത്യം

പി രാജീവ്
കുറെനാളുകള്‍ക്കുമുമ്പ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാധ്യമസിന്‍ഡിക്കറ്റ് എന്ന പ്രയോഗം നടത്തിയത് വലിയ വിവാദമാക്കാന്‍ പലരും ശ്രമിച്ചിരുന്നു. ഒരു കേന്ദ്രത്തില്‍നിന്നു തയ്യാറാക്കുന്ന കഥകള്‍ ഒരു സംഘം പത്രപ്രവര്‍ത്തകരുടെ ബൈലൈനില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി പ്രസിദ്ധീകരിക്കുന്ന പ്രവണതയുമായി ബന്ധപ്പെട്ടാണ് ആ പ്രയോഗം വരുന്നത്. ഒരേ അടുക്...കളയില്‍നിന്ന് ചുട്ടെടുക്കുന്ന വിഭവങ്ങള്‍ ഉപ്പുകൂട്ടാതെ വിഴുങ്ങി തങ്ങളുടെ മാധ്യമങ്ങളില്‍ വിളമ്പുകയാണ് ഇവര്‍ ചെയ്തിരുന്നത്. യാഥാര്‍ഥ്യവുമായി പുലബന്ധംപോലുമില്ലാത്ത കാര്യങ്ങള്‍ നിര്‍മിത വാര്‍ത്തകളായി കുറെക്കാലം നിറഞ്ഞുനിന്നു.

സിപിഐ എം വിരുദ്ധപ്രചാരവേലയുടെ ഭാഗമായി നടന്ന ഈ പ്രവര്‍ത്തനം തുറന്നുകാണിച്ചതിനോട് പലരും യോജിച്ചിരുന്നില്ല. തനിക്കും തന്റെ പാര്‍ടിക്കും നേരെ വരുന്ന വിമര്‍ശങ്ങളെയും ആക്ഷേപങ്ങളെയും നേരിടുന്നതിനാണ് ഇങ്ങനെ വിമര്‍ശം ഉന്നയിക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമായി ഇതിനെ വ്യാഖ്യാനിച്ചവരുമുണ്ട്. എന്നാല്‍, കഴിഞ്ഞ കുറെ മാസമായി പുറത്തുവരുന്ന വ്യത്യസ്ത സ്വഭാവത്തിലുള്ള വാര്‍ത്തകള്‍, പിടിച്ചതിനേക്കാളും എത്രയോ വലിയതാണ് അളയിലിരിക്കുന്നതെന്ന ചൊല്ലിനെ ഓര്‍മിപ്പിക്കുന്നതാണ്.

'പാര്‍ലമെന്റും മാധ്യമങ്ങളും' എന്ന വിഷയത്തില്‍ പാര്‍ലമെന്റ്ഹൌസില്‍ സംസാരിക്കുമ്പോള്‍ മാധ്യമദൌത്യത്തില്‍ വന്ന മാറ്റത്തെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഉല്‍ക്കണ്ഠയോടെ വിമര്‍ശിക്കുകയുണ്ടായി. ഉദാരവല്‍ക്കരണനയം മാധ്യമങ്ങളുടെ ഡിഎന്‍എയെത്തന്നെ മാറ്റിമറിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങളുടെ അപചയം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്ന വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

ജനാധിപത്യത്തിന്റെ നാലുതൂണുകളില്‍ വാണിജ്യസ്വഭാവത്തിലുള്ളതും ലാഭത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതും മാധ്യമം മാത്രമാണ്. അതുകൊണ്ടുതന്നെ ഈ അപചയം ഗൌരവമായി കാണേണ്ട ഒന്നാണ്. രണ്ടാംതലമുറ സ്പെക്ട്രം വിതരണംചെയ്യുന്നതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ടെലിഫോ രേഖകളാണ് മാധ്യമങ്ങളുടെ അധഃപതനത്തിന്റെ ഞെട്ടിക്കുന്ന ആഴം പുറത്തുകൊണ്ടുവന്നത്. അച്ചടിമഷി പുരണ്ടതും ടെലിവിഷന്‍ സ്ക്രീനില്‍ കാണുന്നതും സത്യമാണെന്ന് അന്ധമായി വിശ്വസിക്കുന്ന ചെറുതല്ലാത്ത വിഭാഗമുള്ള സമൂഹമാണ് നമ്മുടേത്.

ഇവിടെ എങ്ങനെ വാര്‍ത്ത എഴുതണമെന്നും എന്താണ് ക്യാമറ കാണേണ്ടതെന്നും നിശ്ചയിക്കുന്നത് വന്‍കിട കോര്‍പറേറ്റുകളാണ്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റോറിയല്‍ ഡയറക്ടറും പ്രസിദ്ധ കോളമിസ്റുമായ വീര്‍ സാങ്വി എന്ത് എഴുതണമെന്ന് നിര്‍ദേശിക്കുന്നത് വിവാദനായികയായ നീരാ റാഡിയയാണെന്ന് ടെലിഫോ സംഭാഷണം വെളിപ്പെടുത്തുന്നു. ഇത് ഒരു വ്യക്തിയുമായുള്ള അടുപ്പത്തില്‍നിന്ന് കേവലമായി രൂപംകൊള്ളുന്ന സംഭവമല്ല. റാഡിയയുടെ പബ്ളിക് റിലേഷന്‍സ് സ്ഥാപനമായ വൈഷ്ണവി കോര്‍പറേറ്റ് കസള്‍ട്ടന്‍സിയുടെ വെബ്സൈറ്റില്‍ത്തന്നെ അവരുടെ ദൌത്യം വെളിപ്പെടുത്തുന്നുണ്ട്. വാര്‍ത്തകളുടെ ഘടനയിലേക്കും പത്രാധിപനയത്തിലേക്കും നയിക്കുന്ന ചിന്താശക്തിയെ മനസ്സിലാക്കുകയാണ് ആദ്യത്തേത്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായ ബന്ധപ്പെടലിലൂടെ തങ്ങളുടെ കക്ഷികളുടെ നയം മാധ്യമങ്ങളില്‍ ശരിയായി അവതരിപ്പിക്കുക. അതുവഴി മാധ്യമനിലപാടുകളെ സ്വാധീനിക്കുക. ഇത്രയും പ്രകടമായി നയം പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു സ്ഥാപനത്തിന്റെ മേധാവിയോട് സംസാരിക്കുന്നത് തങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നാണ് പ്രശസ്തരായ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്!

രണ്ടാം യുപിഎ സര്‍ക്കാരില്‍ ടെലികോംവകുപ്പ് രാജയ്ക്ക്
കിട്ടുന്നതിനായി നടത്തിയ ഇടപെടലാണ് ടെലിഫോ സംഭാഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. വന്‍കിട കോര്‍പറേറ്റുകളുടെ ഇടനിലക്കാരായി ചില പത്രപ്രവര്‍ത്തകര്‍ തരംതാണിരിക്കുന്നു. അതിനായി അവര്‍ മാധ്യമത്തെ ദുരുപയോഗപ്പെടുത്തുന്നു. മാധ്യമങ്ങളുടെ നിഷ്പക്ഷതയെക്കുറിച്ചും നാലാംതൂണിന്റെ ദൌത്യത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന പലരും ഇത്രയും ഗൌരവമായ വിഷയത്തിന് തങ്ങളുടെ മാധ്യമങ്ങളില്‍ ഇടം നല്‍കാന്‍പോലും തയ്യാറായില്ല. യഥാര്‍ഥത്തില്‍ ഹമീദ് അന്‍സാരി ചൂണ്ടിക്കാട്ടിയതുപോലെ 1991നുശേഷം നടപ്പാക്കിയ ഉദാരവല്‍ക്കരണനയത്തിന്റെ ഗൌരവമായ പ്രത്യാഘാതമാണ് ഇതില്‍ പ്രതിഫലിക്കുന്നത്.
പുതിയ കാലത്തിനു പറ്റുന്ന മാധ്യമനയം ആദ്യം നടപ്പാക്കിയത് ടൈംസ് ഓഫ് ഇന്ത്യയാണ്. വാര്‍ത്തയും പരസ്യവും തമ്മിലുള്ള അതിര്‍വരമ്പ് അവര്‍ എടുത്തുകളഞ്ഞു. പത്രാധിപര്‍ക്ക് പകരം പരസ്യമാനേജര്‍മാര്‍ പത്രത്തിന്റെ നയം നിശ്ചയിക്കാന്‍ തുടങ്ങി. ഇവരുടെ പത്രങ്ങളില്‍ ആരംഭിച്ച മീഡിയാനെറ്റ് പുതിയ പ്രവണതയുടെ രൂപമായിരുന്നു. വിവിധ പേരുകളില്‍ പുറത്തിറക്കുന്ന സപ്ളിമെന്റുകളും പത്രത്തിന്റെ മൂന്നാംപേജുമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. കച്ചവടകാര്യങ്ങള്‍ വാര്‍ത്ത എന്ന രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. അതിനായി പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഇതിന്റെ അടുത്തഘട്ടമായാണ് സ്വകാര്യ ഉടമ്പടികള്‍ ആരംഭിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥരായ ബിസിസിഎല്‍ ഗ്രൂപ്പ് സ്വകാര്യകമ്പനികളുമായാണ് ഉടമ്പടിയില്‍ ഏര്‍പ്പെട്ടത്. ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ക്ക് പണത്തിനു പകരം ഈ സ്ഥാപനങ്ങളുടെ ഓഹരിയാണ് നല്‍കുന്നത്. ഇങ്ങനെ കരാറുള്ള സ്ഥാപനങ്ങള്‍ക്ക് എതിരായ വാര്‍ത്തകള്‍ക്ക് പത്രത്തില്‍ ഇടം ലഭിക്കില്ലെന്ന ഉറപ്പും ഈ ഉടമ്പടിയിലുണ്ട്.

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വ്യവസായ സ്ഥാപനങ്ങളില്‍ ഓഹരിയുള്ള സ്ഥാപനം ടൈംസ് ഓഫ് ഇന്ത്യയായിരിക്കും. 2008ലെ കണക്കുപ്രകാരം 200 സ്ഥാപനത്തില്‍ ഇവര്‍ക്ക് ഓഹരിയുണ്ട്. വായനക്കാരന്റെ അറിയാനുള്ള അവകാശത്തെ തകര്‍ക്കുകയാണ് ഇതുവഴി അവര്‍ ചെയ്യുന്നത്. ഇക്കാര്യങ്ങളിലെല്ലാം ടൈംസ് സൃഷ്ടിച്ച വഴി പിന്തുടരുകയാണ് മിക്ക മാധ്യമങ്ങളും ചെയ്തത്. ഇതേത്തുടര്‍ന്ന് സ്റോക് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് മാധ്യമങ്ങള്‍ തങ്ങള്‍ക്ക് ഓഹരിയുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. 2009ലാണ് പണം കൊടുത്ത് വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന പ്രവണതയായ പെയ്ഡ് ന്യൂസ് ശക്തിപ്പെട്ടത്.
പ്രധാനമായും ഹിന്ദു പത്രത്തിലെ സായ്നാഥാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ അധികവും പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലുമാണ് ഈ പ്രവണത ശക്തിപ്പെട്ടത്. മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ സമീപിച്ച് മാധ്യമപ്രതിനിധികള്‍ റേറ്റ് കാര്‍ഡ് നല്‍കും. അച്ചടി മാധ്യമങ്ങളുടെ റേറ്റ് കാര്‍ഡിനു പകരം ദൃശ്യമാധ്യമങ്ങളില്‍ പാക്കേജുകളാണ് അധികവും. പണം നല്‍കാത്ത സ്ഥാനാര്‍ഥി മത്സരിക്കുന്നുണ്ടെന്ന വിവരംപോലും വായനക്കാര്‍/കാഴ്ചക്കാര്‍ അറിയില്ല. പണം നല്‍കുന്നതിന് അനുസരിച്ച് പേജുകളും സ്ഥാനവും വലുപ്പവും സ്വഭാവവും മാറും. എതിരാളികളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന വാര്‍ത്തകള്‍ക്ക് പ്രത്യേക റേറ്റാണ്. പണം നല്‍കുന്ന രാഷ്ട്രീയ പാര്‍ടികള്‍ക്കുവേണ്ടി തരംഗ വാര്‍ത്തകളും അഭിപ്രായവോട്ടെടുപ്പു ഫലവും നിഷ്പക്ഷമെന്ന മട്ടില്‍ നല്‍കാനും റെഡി. ഈ പ്രവണത ജനാധിപത്യപ്രക്രിയയെ അങ്ങേയറ്റം ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.
മഹാരാഷ്ട്രയില്‍ കോടിപതികളായ എംഎല്‍എമാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായെന്നാണ് നാഷണല്‍ ഇലക്ഷന്‍ വാച്ച് വിലയിരുത്തുന്നത്. 2004ല്‍ ഇവരുടെ എണ്ണം 108 ആയിരുന്നെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് 184 ആയി വര്‍ധിച്ചു. മഹാരാഷ്ട്രയില്‍ മൂന്നില്‍ രണ്ടും ഹരിയാനയില്‍ നാലില്‍ മൂന്നും എംഎല്‍എമാര്‍ കോടിപതികളാണെന്നും കണക്ക് വ്യക്തമാക്കുന്നു. രാജ്യസഭയില്‍ നൂറു കോടിശ്വരന്മാരുണ്ട്. 200ല്‍ അധികം കോടി ആസ്തിയുള്ളവരാണ് ഇവരില്‍ വലിയൊരു വിഭാഗം. ലോക്സഭയില്‍ 2004ല്‍ 156 കോടിശ്വരന്മാരാണുണ്ടായിരുന്നതെങ്കില്‍ അവരുടെ എണ്ണം 315 ആയി ഉയര്‍ന്നു. 102 ശതമാനം വര്‍ധന. 2004ല്‍ ഒരു എംപിയുടെ ശരാശരി ആസ്തി 86 ലക്ഷം രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് 5.33 കോടി രൂപയാണ്.

കുത്തകകള്‍ക്കുമാത്രം വിജയിച്ചുവരാന്‍ കഴിയുന്ന ഒന്നായി തെരഞ്ഞെടുപ്പുകളെ കുറെയെങ്കിലും മാറ്റിത്തീര്‍ക്കുന്നതായിരിക്കുന്നു മാധ്യമപ്രചാരണത്തിന്റെ പുതിയ രീതി. ഇവിടെയാണ് പുതിയ വെളിപ്പെടുത്തലുകളുടെ പ്രസക്തി. മന്ത്രിസഭാരൂപീകരണത്തിലും വകുപ്പു വിഭജനത്തിലും നിര്‍ണായകസ്വാധീനം ചെലുത്തിയെന്നു വെളിപ്പെടുത്തിയ ഫോണ്‍ ടേപ്പുകള്‍ക്കു മുകളില്‍ ഒരു വര്‍ഷത്തിലധികം അടയിരിക്കുകയാണ് സിബിഐ ചെയ്തതെങ്കില്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെ ഇത് ചോര്‍ന്നു കിട്ടിയെന്ന അന്വേഷണം പ്രഖ്യാപിക്കാന്‍ അസാധാരണ തിടുക്കമാണ് കേന്ദ്രസര്‍ക്കാര്‍ കാട്ടിയത്. മാധ്യമങ്ങളുടെ അപചയം ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതും പ്രധാനമായും മാധ്യമങ്ങള്‍തന്നെയാണെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി.

നവമാധ്യമങ്ങള്‍ കുറെയൊക്കെ ഈ ചുമതല നിര്‍വഹിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ചെയ്യാവുന്നതിന് ഇന്ത്യയില്‍ നിരവധി പരിമിതിയുണ്ട്. പെയ്ഡ് ന്യൂസ് സംബന്ധിച്ച് രാജ്യസഭയില്‍ ഞാന്‍ ഒരു ശ്രദ്ധക്ഷണിക്കല്‍ പ്രമേയം കൊണ്ടുവന്നിരുന്നു. ആദ്യമായാണ് പാര്‍ലമെന്റ് ഈ പ്രവണതയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പ്രസ്കൌസിലിന്റെ അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരട്ടെയെന്നാണ് വാര്‍ത്താവിതരണമന്ത്രി അംബികാസോണി പറഞ്ഞത്. പ്രസ് കൌസിലിന്റെ അന്വേഷണ കമീഷന്‍ സമര്‍പ്പിച്ചത് 36,000 വാക്കുള്ള റിപ്പോര്‍ട്ടായിരുന്നു. എന്നാല്‍, അതിലെ പ്രധാനഭാഗങ്ങളെല്ലാം എടുത്തുകളഞ്ഞ് കേവലം 3600 വാക്കായി കൌസില്‍ അത് ചുരുക്കി. ഇതു കാണിക്കുന്നത് ഇപ്പോഴത്തെ മാധ്യമഇടപെടലുകള്‍ തുറന്നുകാണിക്കുന്നതിന് ഇത്തരം സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നുകൂടിയാണ്. ഒപ്പം ഉദാരവല്‍ക്കരണം ജനാധിപത്യത്തിന്റെ വിവിധ രൂപങ്ങളെ എങ്ങനെയാണ് മൂലധനത്തിന്റെ കളിയുപകരണങ്ങളാക്കി മാറ്റുന്നതെന്നുകൂടി ഈ അനുഭവങ്ങള്‍ പഠിപ്പിക്കുന്നു.

ചൊവ്വാഴ്ച, ഡിസംബർ 07, 2010

വീഴ്ചകള്‍ തിരുത്തി എല്‍ഡിഎഫ് ശക്തിപ്പെടുത്തും പിണറായി

Poly Varghese ഇതില്‍ കൂടുതക്ല്‍ വീഴ്ച ഇനി വരാനില്ല ഇത് എന്നെ ചീഞ്ഞി പോയി സഖാകളെ രാഷ്ട്രീയം കോര്പരെടുകള്‍ക്ക് തീര്‍ എഴുതിയ പിണറായി തന്നെ ആണ് ഇന്നി ഒന്ന്നും ചെയ്യാനില്ല മൊത്തത്തില്‍ കുഴിച്ചു മോള്ടുക അല്ലെങ്കില്‍ ഇത് ക്രിമിനല്‍ സഖമായി മാറും അല്ലെങ്കില്‍ മാറികൊണ്ടിരിക്കുന്നു
_______________________________________________________________

        നിലവിലുള്ള ശീലങ്ങനുശൃതമായി കാര്യങ്ങളേ പ്രചരിപ്പിക്കുക എന്നതില്‍ വലതുപക്ഷം വിജയം കണുന്നു എന്നതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നാം കണ്ടത്. തൊറ്റത് തെറ്റുകള്‍കൊണ്ടാണ് എന്നുപറുയുന്നതിന്റെ മുറുവായന, ജയിച്ചത് ശരിയായ നിലപാടിന്റെതാണ് എന്നു വരുന്നു. ...

        അത് സമ്മതിക്കാന്‍ സാമാന്യ ബോധംപോലും തീര്‍ച്ചയായിട്ടും നാണിക്കുമെങ്കിലും. ഉയര്‍ന്നു ചിന്തിക്കുന്നവരെപോലും " എന്നെ ചീഞ്ഞി പോയി സഖാകളെ രാഷ്ട്രീയം കോര്പരെടുകള്‍ക്ക് തീര്‍ എഴുതിയ പിണറായി തന്നെ ആണ്" എന്നു തോല്‍വിയുടെ ലളിത ഫോര്‍മൂല നമ്മെകൊണ്ട് തന്നെ പറയിപ്പിക്കാന്‍ കഴിയുന്നു എന്നത് വലതു പക്ഷതിനുള്ള ചാര പണിയുടെ ഭാഗമാണെന്നു എന്നു പറയുന്നത് പുത്തന്‍ അധിനിവേശ ആക്രമണങ്ങളെ ചുരുക്കികാണുന്നതാവും.

       സച്ചിന്റെ ഫോമിനനുസരിച്ചു ടീമിന്റെ ജയപരാജയങ്ങളെപോലേ, പിണറായി എന്ന കൂനികൂടിയ ധാര്‍ഷ്ട്യയത്തില്‍ "ഇന്നി ഒന്ന്നും ചെയ്യാനില്ല മൊത്തത്തില്‍ കുഴിച്ചു മൂടുക അല്ലെങ്കില്‍ ഇത് ക്രിമിനല്‍ സഘമായി മാറും അല്ലെങ്കില്‍ മാറികൊണ്ടിരിക്കുന്നു" എന്നു ലോകത്തിലെ രണ്ടാമത്തെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ കുറിച്ചു പറയുന്നത്, തൊഴിലാളിവര്‍ഗ ബോധത്തിലേക്ക് നവലിബറല്‍ കടന്നുകയറ്റം സാധ്യമാക്കിയതിന്റെ ഫലമാണ്....

      അതെ, വര്‍ഗ ശത്രുവിന്റെ ആശയ പ്രചാരകര്‍ നമ്മളില്‍ ചിലര്‍ത്തന്നെ നാം തന്നെയാവുകയും ചെയ്യുന്നു എന്ന തിരിച്ചറിവിലെ പോരായ്മയെ ആണ് "ഉണ്ടായ വീഴ്ചകള്‍ പരിഹരിച്ച് എല്‍ഡിഎഫ് ശക്തമായി മുന്നോട്ട് പോവുമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍" പറഞ്ഞതിനെ വായിക്കണ്ടത്......!!!

വെള്ളിയാഴ്‌ച, ഡിസംബർ 03, 2010

ഷാഹിനയെ വായിക്കണ്ടത്.

        വലതു പക്ഷം അതിന്റെ ചൂഷ്ണമുഖം കൂടുതല്‍ വെക്തമാക്കപെടുമ്പോഴാണ്, അത് അതിന്റെ ഫാസിസ്റ്റ് ലളിതവല്‍ക്കരണം സ്വീകരിക്കുന്നത്. ആ സൈലി നമുക്ക് വളറേ അനാവൃതമായത് കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പിലാണ്. ഒപ്പം നടന്നു തീവ്രവാദ വിടുവായത്തം പറഞ്ഞു നടന്നപ്പോള്‍, ആ മണ്ണോരുക്കലില്‍ അവരുടെ ഗുടാലോചനയില്‍ തന്നെ തീവ്രവാദിയായി വിചാരണ പേരില്‍ കുറേ തിരെരഞ്ഞെടുപ്പുകള്‍ ജനത്തെ കഴുതകളാക്കിയത്.
       ആ അജണ്ട തള്ളിയത്,   മതേതരവാദിയും, ആദര്‍ശ മിശിഹായുമായ അന്തോണിച്ചായന്റെ കാര്‍മികത്തിലാണ്. മഅദനി വന്നാല്‍ ക്രമസമാധാ തകരുമെന്നു, അതുവരെ ഓരോ തിരഞ്ഞെടുപ്പുവരുമ്പോഴും പൊതിചോറുമായി ചെന്നവര്‍ തന്നെയാണ് രേഖാമൂലം അറിയിച്ചതു.

      വലതുപക്ഷം ഇടത് പക്ഷത്തേക്കാള്‍ മിടുക്കരാണ് എന്നു തെളിയിച്ചത് കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിലാണ്. അതുവരെ ചുമന്നു നടന്നവര്‍ ഈരയില്‍ ഇരയാക്കി cpi(m)-നെതിരെ ഉപയോഗിച്ചത്. ഒസാമായേക്കാള്‍ വലിയ തീവ്രവാദിയായി ചിത്രികരിച്ചുത്  ആക്രമിക്കാനുള്ള കവണയായിരുന്നു മഅദനി. അതില്‍ പിണറായിയോടുള്ള വെക്തി വിരോധകൂടി ചേര്‍ന്നപ്പോള്‍ രംഗ കൊഴുത്തു.

      ഇവിടെയാണ് "ഷാഹിനയെന്ന മുസ്ലിം പേര് തന്നെ വല്ലാതെ വേട്ടയാടുന്നുണ്ടെന്ന് ഒരിക്കല്‍ ഷാഹിന" പറഞ്ഞത് നോക്കികാണണ്ടത്! "ജന്മം കൊണ്ട് ഹിന്ദുവായ രാജീവിനെ ജീവിത പങ്കാളിയാക്കിയതും കുഞ്ഞ് ജനിച്ചപ്പോള്‍ അവനു 'അന്‍പ്' എന്ന് പേരിട്ടതും ജനന റെജിസ്റ്ററില്‍ മതം എന്ന കോളം പൂരിപ്പിക്കാതെ വിട്ടതുമെല്ലാം ഒരു നല്ല 'ഐഡന്റിറ്റി' കിട്ടുമെന്ന പ്രതീക്ഷയോടെയായിരിക്കണം. പക്ഷെ അതൊന്നും ഷാഹിനയെ സഹായിച്ചില്ല എന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്." മാത്രമല്ല, "ഷാഹിന എഴുതിയ ഒരു ലേഖനത്തിന്റെ വരികള്‍ ഡല്‍ഹി സ്ഫോടനം നടത്തിയ ചില ഭീകരവാദികളുടെ ഇമെയില്‍ സന്ദേശത്തില്‍ ഉദ്ധരി"ച്ചുകോണ്ട് വലതുപക്ഷം അതിന്റെ കുതന്ത്രം മുന്നേകൂട്ടിതന്നെ നീക്കിയിരുന്നു. ഇവിടെ അതിന്റെ നേതൃത്വ തലച്ചോറ് ഹിന്ദു മതേതര 'മാതൃഭൂമി' നാവുകളുടെതാണ്.

     ബിംബവലക്കരണത്തിന്റെ സാമാന്യബോധം ശ്രഷ്ടിക്കപെടുന്നത് വലതുപക്ഷത്തിന്റെ ആവശ്യമാണ്. കമ്യൂണിസ്റ്റ് ബിംബവല്‍ക്കരണം സൃഷ്ടിച്ചു മുന്നില്‍ കൊണ്ടാടി വെക്കുന്നത് ഒരു സൊഷ്യലിസ്റ്റ് സമുഹത്തിനുവേണ്ടിയല്ല, വെക്തികത വാദഗഥി അതവ മോഡല്‍ രീതി മുന്നോട്ട് വെക്കുന്നത് സംഘടന ബോധത്തില്‍ തുരപ്പന്‍ പണിക്കുവേണ്ടിയാണ്. ഇത് തിരിച്ചറിയാത്തവരാണ് ഇവരുടെ പരിളാണ് ബിംബവല്‍ക്കരണത്തില്‍ സ്വയം അവരോ​‍ധിച്ചു അതിവിപ്ലവത്തിലൂടെ ഒറ്റുകാരന്റെ തൗത്യം നിര്‍വഹിച്ചത്. പ്രതിരോധം വര്‍ഗബോധത്തില്‍ രാകിമൂര്‍ച്ചവരുത്തിയതാവണം!
 മുസ്ലീമായതുകൊണ്ടല്ല, മഅദനിയും ഷാഹിനയും കല്ലെറിയപെടുന്നത്. സ്വത്വ ബോധം, വര്‍ഗ ബോധവുമായി സഖ്യം ചേരുന്നതിന്റെ അപകടം തിരുച്ചറിയുന്ന, സ്വത്വരാഷ്ട്രിയത്തില്‍ അന്തിയുറങ്ങുന്നവരാണ് മഅദനിയെയും, ഷാഹിനെയെയും കല്ലെറിയുന്നത്. അതില്‍ ബി ടീം മാത്രമാണ് അര്‍ എസ് എസ്. ഇവിടുത്തെ മാ​‍ധ്യമവലതുപക്ഷ തലച്ചോറുകളുടെ തിരിച്ചറിവ്, ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക. ഈ ന്യായം പുത്തന്‍ അധിനിവേശ നേതൃത്വത്തിന്റെ വേദ വാക്യമാണ്.തിരിച്ചറിയുന്നവര്‍ സിണ്ടിക്കേറ്റിനെതിരെ വിരല്‍ ചൂണ്ടും, അല്ലാത്തവര്‍ അവരുടെ മുന്നിലിരുന്നു വംമ്പത്തരം പറയും....!

    

വ്യാഴാഴ്‌ച, നവംബർ 25, 2010

അഴിമതിയുടെ പര്യായമായ രണ്ടാം യുപിഎ

കോടികളുടെ അഴിമതിയുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ ലക്ഷം കോടികളുടെ കാലമാണ്. ആഗോളവല്‍ക്കരണകാലം അഴിമതിയുടെ നിര്‍വചനങ്ങളെയും സങ്കല്‍പ്പങ്ങളെയും പുതുക്കിയെഴുതിയിരിക്കുന്നു. കൈക്കൂലി ഇന്ന് കാലഹരണപ്പെട്ട ഒരു പദമായി മാറിയിരിക്കുന്നു. ആ വാക്കിന്റെ അര്‍ഥതലങ്ങളില്‍ ഒതുങ്ങുന്ന വലിപ്പമല്ല ഇന്ന് ഈ വിഭാഗത്തില്‍പ്പെടുന്ന പണത്തിനുള്ളത്. രണ്ടാം തലമുറ സ്പെക്ട്രം അഴിമതി 1.76 ലക്ഷം കോടി രൂപയുടെതാണ്. രാജ്യത്തെ മൊത്തം വിദ്യാഭ്യാസബജറ്റിന്റെ മൂന്നിലൊന്നു വരുന്ന തുകയാണത്. ഖജനാവിന് നഷ്ടപ്പെട്ട ആ പണമുണ്ടായിരുന്നെങ്കില്‍ രാജ്യത്ത് എത്ര സ്കൂളുകള്‍ പുതുതായി ആരംഭിക്കാമായിരുന്നു? എത്ര പുതിയ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാന്‍ കഴിയുമായിരുന്നു? അല്ലെങ്കില്‍ എത്ര ആയിരം അധ്യാപകരെ സൃഷ്ടിക്കാമായിരുന്നു? എത്ര ആശുപത്രികള്‍ സ്ഥാപിക്കാന്‍ കഴിയുമായിരുന്നു? ഇനിയുമേറെ നീട്ടാന്‍ കഴിയുന്ന താരതമ്യമാണിത്.
അടുത്തിടെ പ്രസിദ്ധീകരിച്ച യുഎന്‍ഡിപി റിപ്പോര്‍ട് പ്രകാരം ദയനീയാവസ്ഥയിലുള്ള രാജ്യത്തിന്റെ സ്ഥിതി ഓര്‍ക്കുമ്പോള്‍ വരുന്ന ചിന്തകളാണിതെല്ലാം. അഴിമതിയുടെ പര്യായമായി പരിഗണിക്കപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളേക്കാളും ദയനീയമാണ് ദാരിദ്യ്രത്തിന്റെ കാര്യത്തില്‍ രാജ്യത്തിന്റെ അവസ്ഥ. പോഷകാഹാര കുറവ്മൂലം ഏറ്റവുമധികം കുട്ടികള്‍ മരണപ്പെടുന്ന രാജ്യമാണ് നമ്മുടേത.് ഏറ്റവും അധികം ദരിദ്രര്‍ ജീവിക്കുന്ന രാജ്യത്ത് പണമില്ലായ്മയാണ് പ്രധാന തടസമായി പറയുന്നത്. അപ്പോഴാണ് രാജ്യത്തിന്റെ ഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടപ്പെടുത്തിയ വാര്‍ത്ത വരുന്നത്. അതിനു അരങ്ങൊരുക്കിയവര്‍ക്ക് എത്ര കോടികള്‍ ലഭിച്ചിട്ടുണ്ടാകുമെന്നും അവര്‍ ആരൊക്കെയാണെന്നുമാണ് ഇനി അറിയാനുള്ളത്.
എല്ലാം പ്രധാനമന്ത്രി അറിഞ്ഞിട്ടാണെന്ന് സാധ്യമായ എല്ലായിടങ്ങളിലും രാജ ആവര്‍ത്തിച്ചിരിക്കുന്നു. പ്രധാനമന്ത്രിയും ധനമന്ത്രിയുമായി നേരിട്ട് നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നും രാജ പറയുന്നു. പ്രധാനമന്ത്രിക്ക് നേരിട്ട് എഴുതിയ കത്തിലും രാജ അത് ഓര്‍മിപ്പിക്കുന്നുണ്ട്്. സ്പെക്ട്രം അനുവദിക്കുന്ന രീതി സുതാര്യമായിരിക്കണമെന്ന് പറഞ്ഞ് ശക്തമായി കത്തെഴുതിയ പ്രധാനമന്ത്രിക്കുള്ള മറുപടിയിലാണ് രാജ ഇത് സൂചിപ്പിക്കുന്നത്. ഈ കത്ത് കൈപ്പറ്റിയെന്നു മാത്രം എഴുതി അറിയിച്ച പ്രധാനമന്ത്രി പിന്നീട് എന്തേ നിശബ്ദനായി. മന്ത്രിമാരുടെ സംഘത്തിന്റെ തീരുമാനത്തിനും അറ്റോര്‍ണി ജനറലിന്റെ അഭിപ്രായത്തിനും വിധേയമായി മാത്രമേ ഈ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന് കത്തെഴുതിയ നിയമമന്ത്രിയുടെ അഭിപ്രായത്തെയും ധനമന്ത്രാലയത്തിന്റെ പുതിയ മാര്‍ഗം അവലംബിക്കണമെന്ന നിര്‍ദേശത്തെയും പുച്ഛിച്ച് തള്ളുമ്പോഴും മന്ത്രിസഭയുടെ തലവന്‍ എങ്ങനെ നിശബ്ദനായി എന്ന ചോദ്യം പ്രസക്തം. രാജയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതിക്കായുള്ള അപേക്ഷയില്‍ അടയിരുന്ന പ്രധാനമന്ത്രിയുടെ നടപടിയില്‍ സുപ്രീംകോടതി ഞടുക്കം രേഖപ്പെടുത്തിയത് സമീപകാല ചരിത്രത്തിലെ അപൂര്‍വ നടപടിയാണ്.
അഴിമതി ആരോപണത്തിനു വിധേയമായി രണ്ടാം യുപിഎ സര്‍ക്കാരില്‍നിന്നും രാജിവെക്കേണ്ടി വന്ന രണ്ടാമത്തെ മന്ത്രിയാണ് രാജ. ആദ്യത്തെയാള്‍ നമ്മുടെ നാട്ടില്‍നിന്നും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശശി തരൂരാണ്. ക്രിക്കറ്റായിരുന്നു അദ്ദേഹത്തിന്റെ മേഖല. ഉദാരവല്‍ക്കരണകാലം എല്ലാമേഖലകളെയും അഴിമതിയുടെ കേളീരംഗമാക്കി മാറ്റി. അടിമുടി കച്ചവടവല്‍ക്കരിക്കപ്പെട്ട ക്രിക്കറ്റിന്റെ പുതിയ രൂപമായ ഐപിഎല്‍ ആയിരുന്നു തരൂരിന് കളിക്ക് വേദിയായത്. വിയര്‍പ്പിന്റെ ഓഹരിയെന്ന പദം ചര്‍ച്ചകളില്‍ നിറഞ്ഞു. വിയര്‍പ്പൊഴുക്കിയതിനു പകരം ഓഹരി വാങ്ങിയ സുനന്ദ ഇപ്പോള്‍ ശശിയുടെ മൂന്നാം ഭാര്യയാണ്.

അടുത്ത വിവാദത്തിന്റെ വിഷയം കോമണ്‍വെല്‍ത്ത് ഗെയിംസായിരുന്നു. ഒളിംമ്പിക്സ് സംഘടിപ്പിച്ചതിലെ മികവിലൂടെ ലോകത്തെ അമ്പരപ്പിച്ച ചൈനയുടെ വഴിയിലൂടെ ഇന്ത്യയും നീങ്ങുന്നെന്നായിരുന്നു ആദ്യ പ്രചാരവേല. എന്നാല്‍, രാജ്യത്തിനു അവമതിപ്പ് മാത്രമായി മിച്ചം. ഒരിക്കലും കേട്ടുകേള്‍വി പോലുമില്ലാത്ത വിധം എല്ലാ തരത്തിലും അഴിമതി കോമണ്‍വെല്‍ത്തില്‍ കൊടികുത്തി വാണു. വിദ്യാഭ്യാസവ്യാപനത്തിനായുള്ള സര്‍വശിക്ഷ അഭിയാനിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ വിഹിതത്തേക്കാളും അധികമാണ് കോമണ്‍വെല്‍ത്തിനായി ചെലവഴിച്ചത്. കല്‍മാഡിയെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി സ്ഥാനത്തുനിന്നും രാജിവെപ്പിച്ചതാണ് വലിയ കാര്യമായി കൊട്ടിഘോഷിക്കുന്നത്്. എന്നാല്‍, കല്‍മാഡിയില്‍ ഒതുങ്ങുന്നതല്ല കോമണ്‍വെല്‍ത്തിന്റെ അഴിമതി. ഇതിനായി ചെലവഴിച്ച തുകയുടെ നല്ലൊരു പങ്കും ചെലവഴിച്ചത് ഡല്‍ഹി സര്‍ക്കാരാണ്. മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് നഗര വികസനമന്ത്രാലയമാണ്. സാധാരണഗതിയില്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കേണ്ടത് കായികമന്ത്രാലയമാണ്. ഇവരെല്ലാം അധികാരസ്ഥാനങ്ങളില്‍ തുടരുകയാണ്. പാര്‍ടി സ്ഥാനം രാജിവെച്ച കല്‍മാഡിയോട് താന്‍ വഹിക്കുന്ന കായിക ചുമതലകള്‍ ഒഴിയണമെന്ന് എന്തേ കോണ്‍ഗ്രസ് ആവശ്യപ്പെട്ടില്ല?
രാജ്യത്തിനുവേണ്ടി പൊരുതി മരിച്ചവരെപോലും അഴിമതിക്കായി കരുവാക്കുന്നതില്‍ ഒരു മടിയും കാണിച്ചില്ല കോണ്‍ഗ്രസ് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. മഹാരാഷ്ട്രയിലെ ആദര്‍ശ് ഫ്ളാറ്റ് വിവാദത്തില്‍ അതാണ് കണ്ടത്. കാര്‍ഗിലില്‍ ഉള്‍പ്പെടെ രാജ്യത്തിനുവേണ്ടി പൊരുതി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഫ്ളാറ്റ് നല്‍കുന്നതിന് രൂപികരിച്ച സൊസൈറ്റിയുടെ മറവില്‍ വന്‍ കച്ചവടമാണ് നടത്തിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മാറ്റിയതിലൂടെ ധാര്‍മികമായി വലിയ എന്തോ കാര്യംചെയ്ത മട്ടിലാണ് കോണ്‍ഗ്രസ്. എന്നാല്‍, ഇതുമായി നേരിട്ട് ബന്ധപ്പെട്ട രണ്ടു മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ യുപിഎ സര്‍ക്കാരില്‍ മന്ത്രിമാരായിട്ടുണ്ട്. അവരെ തൊടാന്‍ എന്തേ കോണ്‍ഗ്രസ് മടികാണിക്കുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥലത്താണ് ഫ്ളാറ്റ് നിര്‍മിച്ചിരിക്കുന്നത്. തീരദേശ നിയമപ്രകാരം അനുവദനീയമായതിനേക്കാളും ഏറെ അധികം നിലകളുള്ള കെട്ടിടത്തിന് എങ്ങനെ കേന്ദ്ര അനുമതി ലഭിച്ചു? ഇനി അനുമതി വാങ്ങാതെയാണ് നിര്‍മിച്ചതെങ്കില്‍ എല്ലായിടത്തും വാളുമായി ഇറങ്ങുന്ന ജയറാം രമേശ് എന്തേ കണ്ണടച്ചു? ഇപ്പോള്‍ ക്ളീന്‍ ഇമേജുമായി മുഖ്യമന്ത്രിയായ പൃഥിരാജ് ചൌഹാന്‍, ബിപിഎല്‍ കുടുംബങ്ങള്‍ക്കായി നിര്‍മിച്ച ഫ്ളാറ്റ് സ്വന്തമാക്കിയതിനെ സംബന്ധിച്ച് പുതിയ വിവാദവും തുടങ്ങിയിട്ടുണ്ട്.
പ്രകൃതിവിഭവങ്ങളെയും രാജ്യത്തിന്റെ പൊതുസമ്പത്തിനെയും വിറ്റുതുലച്ച് ലക്ഷം കോടികള്‍ കൊള്ളയടിക്കുന്ന സംഘമായി രണ്ടാം യുപിഎ സര്‍ക്കാര്‍ അധഃപതിച്ചിരിക്കുന്നു. ഇപ്പോള്‍ സംഭവിച്ചതെല്ലാം ജനങ്ങളോട് വിശദീകരിക്കാന്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നതിനായി സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് മുഖംതിരിഞ്ഞുനില്‍ക്കുന്നതിലൂടെ തനിക്കും എന്തോ മറയ്ക്കാനുണ്ടെന്നു തന്നെയാണ് അദ്ദേഹം സ്വയം പ്രഖ്യാപിക്കുന്നത്. സുപ്രീംകോടതിയുടെ പരാമര്‍ശത്തിനുശേഷം എന്തെങ്കിലും മാറ്റമുണ്ടോയെന്നു മാത്രമാണ് ഇനി അറിയാനുള്ളത്.
 പി രാജീവ്

വെള്ളിയാഴ്‌ച, നവംബർ 19, 2010

ചൈന

ചൈനയെ നിങ്ങള്‍ എന്തിനു ഭയക്കണം?
ജനസഖ്യയാല്‍ വീര്‍പ്പുമുട്ടുന്ന ഒരു രാജ്യം, നിങ്ങള്‍ കണ്ടത്തിയതുപോലേ ജനം തിന്നു തീര്‍ത്താല്‍ തകര്‍ന്നുകൊള്ളും......
കമ്യൂണിസമെന്ന കാലഹരണപെട്ട ദര്‍ശനത്തിന്‍ കീഴിലാണ് ചൈന. ഒരു നഖ പൊട്ടിന്റെ അത്രമാത്രമുള്ള ക്യൂബ അമേരിക്ക എന്ന കോംമ്പത്തെ ചെകുത്താന്റെ മൂക്കിന്‍ കീഴിലാണ്. അതും ആ കാലഹരണപെട്ട ദര്‍ശനത്തിന്‍ കീഴില്‍..... മാക്സിസത്തിന്‍ കീഴില്‍....!!!

ബുധനാഴ്‌ച, നവംബർ 17, 2010

ഇല്ല ! സുനിത സമ്മതിക്കില്ല..

സുനിതയെ ഇന്ത്യയിലെ സെക്‌സ് മാഫിയ എന്തിന് ഭയക്കുന്നു?.

ഭയം സുനിതയുടെ നിഘണ്ടുവില്‍ ഇല്ല എന്നതു തന്നെ കാരണം. വ്യഭിചാരത്തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന പാവം പെണ്‍കുട്ടികളുടെ രക്ഷകയാണ് ഈ നാലടി ആറിഞ്ചുള്ള കൃശഗാത്രി.

ഇന്ത്യയിലും സമീപരാജ്യങ്ങളില്‍നിന്നുമായി പ്രതിവര്‍ഷം രണ്ടുലക്ഷം പേരെ തട്ടിക്കൊണ്ടുവന്ന് വന്‍ നഗരങ്ങളിലും ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലും വ്യഭിചാരവൃത്തിക്ക് വിനിയോഗിക്കുന്നു. ഇതിന് മധ്യേയാണ് ഡോ. സുനിത കൃഷ്‌ണന്‍ പ്രതിരോധ കവചമണിഞ്ഞ് നില്‍ക്കുന്നത്. വാണിജ്യ ലൈംഗിക ചൂഷണത്തിനായി തട്ടിക്കൊണ്ടുപോകുന്ന കുട്ടികളെ സാഹസികമായി രക്ഷിക്കാന്‍ ശ്രമിക്കുന്ന സുനിത ലൈംഗിക പീഡനത്തിന് ഇരയാകുന്ന സ്‌ത്രീകളുടെയും കുട്ടികളുടെയും മോചനത്തിനായി ഒന്നരപതിറ്റാണ്ടായി പോരാട്ടത്തിലാണ്.

വധശ്രമവും ഭീഷണിയും തുടര്‍ച്ചയായി ഈ നാല്‍പ്പത്തൊന്നുകാരി നേരിടുന്നു. പതിനാല് തവണ സെക്‌സ് മാഫിയ സംഘങ്ങള്‍ ആക്രമിച്ചു. ഒരു ചെവി അവര്‍ അടിച്ചുപൊട്ടിച്ചു. തട്ടിക്കളയും എന്ന ഫോണ്‍ ഭീഷണി തുടര്‍ച്ചയായി വന്നപ്പോള്‍ പൊലീസ് രംഗത്തുവന്നു. ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രതി വീടും പൂട്ടി മുങ്ങി. ഗുണ്ടൂര്‍കാരനായ അയാള്‍ ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് മറ്റൊരു സ്‌ത്രീയോടൊപ്പമാണ്.

മാംസക്കച്ചവടത്തിന്റെ ഇരയാക്കി മാറ്റിയ അയാളുടെ കാമുകിയെ ഏഴുവര്‍ഷംമുമ്പ് സുനിത രക്ഷപ്പെടുത്തിയിരുന്നു. കീശനിറയ്‌ക്കാനുള്ള ഒരു 'കച്ചവടസാമഗ്രിയെ' രക്ഷപ്പെടുത്തിയതിലുള്ള രോഷമായിരുന്നു ആ വധഭീഷണി. പക്ഷേ അതിനുമുമ്പേ അവളെ എയ്‌ഡ്‌സ് കാര്‍ന്നുതുടങ്ങിയിരുന്നു. ഇന്ന് അവള്‍ ജീവിതത്തിന്റെ അന്ത്യഘട്ടത്തിലാണ്. തന്റെ പഴയ കാമുകനാണ് വധഭീഷണി മുഴക്കിയതെന്നറിഞ്ഞപ്പോള്‍ അവള്‍ കരഞ്ഞുപറഞ്ഞു: "വല്യേട്ടത്തീ... അയാള്‍ ക്രൂരനാണ്. എങ്കിലും വെറുതെ വിട്ടേക്കൂ...'' സുനിത അത് കേട്ടു. അന്തേവാസികള്‍ക്ക് അമ്മയും വല്യേട്ടത്തിയും അധ്യാപികയും എല്ലാമാണ് സുനിത.

സുനിതയുടെ പോരാട്ടത്തിന്റെ ഫലമായി ജീവിതം തിരിച്ചുകിട്ടിയത് ആയിരങ്ങള്‍ക്കാണ്. സെക്‌സ് മാഫിയയുടെ ഇരകളായ സ്‌ത്രീകളേയും പെണ്‍കുഞ്ഞുങ്ങളേയും ഹൈദരാബാദിലെ 'പ്രജ്വല' എന്ന സംഘടനയിലൂടെ സംരക്ഷിക്കുന്നു. എച്ച്ഐവി ബാധിതരായവരെ സംരക്ഷിക്കാന്‍ പ്രത്യേക കേന്ദ്രം.

പാലക്കാടന്‍ മണ്ണിന്റെ പൈതൃകമാണ് സുനിതയ്‌ക്ക്. അച്‌ഛന്‍ രാജു കൃഷ്‌ണന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, അമ്മ നളിനി. ജനനം ബംഗളൂരുവില്‍. അച്‌ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് മാറി മാറി താമസം. ബംഗളൂരുവില്‍ താമസിക്കുമ്പോഴായിരുന്നു ഓര്‍മയെ നടുക്കുന്ന ആ സംഭവം. 16 വയസ്സുള്ളപ്പോള്‍ എട്ടുപേര്‍ ചേര്‍ന്ന് സുനിതയെ പിച്ചിച്ചീന്തി. ആ അനുഭവം സുനിതയെ വേറിട്ടൊരു വഴിയിലേക്ക് നയിച്ചു. കൂട്ടമാനഭംഗത്തിനിരയായി എന്നൊരു ചിന്തയേ ആ കൌമാരമനസ്സിനെ ബാധിച്ചില്ല. തന്നെപ്പോലെ ആയിരക്കണക്കായ കുട്ടികള്‍, യുവതികള്‍ ലൈംഗിക ആക്രമണത്തിനും ചൂഷണത്തിനും വിധേയമാകുന്നുവെന്ന യാഥാര്‍ഥ്യം അവളുടെ മനസ്സിനെ തട്ടിയുണര്‍ത്തി. തളര്‍ച്ചയ്‌ക്കുപകരം ആത്മവീര്യത്തിന്റെ നാമ്പുകളാണ് ആ മനസ്സില്‍ മുളച്ചത്. തന്റെ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത്. ലൈംഗിക ചൂഷണത്തിന് ഇരയായവര്‍ക്കും മാന്യമായ ഒരു ജീവിതം വേണം. അതിനുള്ള സാഹചര്യവും സംവിധാനവും ഉണ്ടാകണം. സുനിതയുടെ തീരുമാനത്തെ വീട്ടുകാര്‍ വിലക്കിയെങ്കിലും നിശ്ചയിച്ച വഴിയിലൂടെ സഞ്ചരിച്ച് ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്തു. മനഃശാസ്‌ത്ര-സാമൂഹ്യസേവനത്തില്‍ ഡോക് ‌ടറേറ്റും കരസ്ഥമാക്കി.

ലൈംഗിക ചൂഷണത്തിന് ഇരയായവര്‍ക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചെങ്കിലും അത്ര എളുപ്പമായിരുന്നില്ല. ആദ്യമൊക്കെ സുനിതയെ സംശയദൃഷ്‌ടിയോടെയാണ് അവര്‍ വീക്ഷിച്ചത്. എന്നാല്‍, കുറേക്കഴിഞ്ഞപ്പോള്‍ വേദനകള്‍ ഇറക്കിവയ്‌ക്കാനുള്ള അത്താണിയായി അവര്‍ സുനിതയെ കാണാന്‍ തുടങ്ങി. മനോവൈകല്യമുള്ള പന്ത്രണ്ടുകാരിയെ പട്ടാപ്പകല്‍ ഒരാള്‍ മാനഭംഗപ്പെടുത്തി. ആ കുട്ടിയെ രക്ഷപ്പെടുത്തിയതോടെ സുനിത ശ്രദ്ധാകേന്ദ്രമായി.

ബംഗളൂരുവില്‍ 1996ല്‍ നടന്ന ലോകസുന്ദരി മത്സരത്തിനെതിരെ സ്‌ത്രീകളെ തെരുവില്‍ ഇറക്കിയതിന് സുനിതയ്‌ക്ക് രണ്ടുമാസം ജയിലില്‍ കിടക്കേണ്ടിവന്നു. ജീവകാരുണ്യപ്രവര്‍ത്തകനായ ബ്രദര്‍ വര്‍ഗീസ് തെക്കനത്തുമായി പരിചയപ്പെട്ടതോടെ സുനിത ഹൈദരാബാദിലെത്തി. അവിടെ ബ്രദര്‍ ജോസ് വെട്ടിച്ചെട്ടിലുമായി പരിചയപ്പെട്ടു. ജീവകാരുണ്യ പ്രവര്‍ത്തകനാണ് ബ്രദര്‍ ജോസ്. ഭൂകമ്പാനന്തരം ലാത്തൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ബ്രദര്‍ ജോസ് അശരണരായ കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനായി 'ബോയ്‌സ് ടൌണ്‍' എന്ന സാങ്കേതിക പരിശീലനകേന്ദ്രം ഹൈദരാബാദില്‍ നടത്തിയിരുന്നു. സുനിതയുടെ ജീവിതവീക്ഷണവും അര്‍പ്പണവും ബ്രദര്‍ ജോസിന് ഇഷ്‌ടമായി. അങ്ങനെയാണ് 2005 സെപ്തംബര്‍ 18ന് 'പ്രജ്വല' സ്ഥാപിതമാകുന്നത്. നിര്‍ബന്ധിത വ്യഭിചാരത്തിന് വിധേയമാകുന്നവരെ ബോധവല്‍ക്കരണത്തിലൂടെ തിരികെ കൊണ്ടുവരിക. അത്തരം സ്‌ത്രീകള്‍ക്ക് മാന്യമായ തൊഴിലില്‍ പരിശീലനം നല്‍കുക, അമ്മമാരുടെ പാത മക്കള്‍ പിന്തുടരാതെ നോക്കുക എന്നിവയാണ് പ്രജ്വലയുടെ പ്രധാന ലക്ഷ്യം. ബ്രദര്‍ ജോസ് വൈകാതെ മരിച്ചു.

പ്രജ്വലയ്‌ക്ക് 'ഒറ്റുകാരുടെ' ഒരു ശൃംഖലയുണ്ടെന്ന് സുനിത പറഞ്ഞു. എവിടെയൊക്കെ വേശ്യാലയങ്ങള്‍ നടക്കുന്നുവെന്ന് വിവരം ഇവരിലൂടെ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സഹായത്തോടെ റെയ്‌ഡ് ചെയ്യും. മോചിപ്പിക്കപ്പെടുന്നവരെ പ്രജ്വല ഏറ്റെടുക്കും. മാസങ്ങള്‍ നീണ്ട ബോധവല്‍ക്കരണത്തിനുശേഷമാണ് ഇവരെ പുതിയ ജീവിതത്തിലേക്ക് കൊണ്ടുവരിക. പെണ്‍കുട്ടികളുടെ ജീവിതസാഹചര്യം, വസ്‌ത്രധാരണരീതി, നടത്തം, പെരുമാറ്റം തുടങ്ങി എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കും.

1996ല്‍ ഹൈദരാബാദിലെ ചുവന്ന തെരുവായ മെഹബൂബ് കീ മെഹന്‍ഡിയില്‍ സുനിത ഒരു സ്‌കൂള്‍ സ്ഥാപിച്ചു. അവിടെനിന്ന് സ്‌ത്രീകളെ കോടതി ഉത്തരവ് അനുസരിച്ച് പൊലീസ് ഒഴിപ്പിച്ചപ്പോള്‍ അമ്മമാര്‍ പലവഴിക്ക് രക്ഷപ്പെട്ടു. നിരാലംബരായ കുട്ടികള്‍ക്കുവേണ്ടിയായിരുന്നു ആ സ്‌കൂള്‍. അഞ്ച് കുട്ടികളുമായാണ് തുടങ്ങിയത്. പിന്നീട് അമ്മമാര്‍തന്നെ മുന്‍കൈയെടുത്ത് കുട്ടികളെ ചേര്‍ക്കാന്‍ തുടങ്ങി. ഇന്ന് ഹൈദരാബാദ് നഗരത്തില്‍ 17 സ്‌കൂളുകള്‍ നടത്തുന്ന പ്രജ്വലയിലെ കുട്ടികളുടെ എണ്ണം അയ്യായിരത്തിലേറെയാണ്.

പുനരധിവസിക്കപ്പെട്ട കുട്ടികളില്‍ മിക്കവരും എച്ച്ഐവി പോസിറ്റീവ്. പീഡനത്തിന്റെ നടുക്കുന്ന കഥകളാണ് കുട്ടികള്‍ക്കൊക്കെ പറയാനുള്ളത്. ആറോ ഏഴോ വയസ്സുള്ള ആണ്‍മക്കള്‍ അമ്മമാരുടെ കൂട്ടിക്കൊടുപ്പുകാരായി വളര്‍ന്നു. എട്ടും പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെ അമ്മമാര്‍തന്നെ മാംസക്കച്ചവടത്തിന് വിറ്റു. ഇതിന് ഒരളവോളം മാറ്റം വരുത്താന്‍ പ്രജ്വലയിലൂടെയും അതിലെ സ്‌കൂളുകളിലൂടെയും കഴിഞ്ഞുവെന്ന് സുനിത പറഞ്ഞു. സ്‌കൂളുകള്‍ക്കുപുറമെ മൂന്ന് പുനരധിവാസകേന്ദ്രങ്ങള്‍ നടത്തുന്നു. രണ്ടെണ്ണം കുട്ടികള്‍ക്കും ഒരെണ്ണം സ്‌ത്രീകള്‍ക്കും. ആസ്‌താ നിവാസ്, ആശാനികേതന്‍ എന്നാണ് യഥാക്രമം അവ അറിയപ്പെടുന്നത്.

ഏഴാം ക്ളാസുവരെ ആസ്‌താ നിവാസില്‍ കുട്ടികളെ പഠിപ്പിക്കും. പിന്നീട് മറ്റ് സ്‌കൂളുകളിലേക്ക് മാറ്റും. അതും ശ്രമകരമായ ജോലിയാണ്. 'കുട്ടികളെ പൊതുജീവിത ധാരയിലേക്ക് കൊണ്ടുവരികയാണ് ഉദ്ദേശ്യം. എന്നാല്‍, ദൌര്‍ഭാഗ്യമെന്നുപറയട്ടെ പ്രജ്വലയ്‌ക്ക് കിട്ടിയ അംഗീകാരം കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് തടസ്സമാകുന്നു. മനുഷ്യക്കടത്തില്‍നിന്ന് രക്ഷപ്പെട്ടവരാണ് കുട്ടികളെന്നും അവരില്‍ ചിലര്‍ എച്ച്ഐവി പോസിറ്റീവാണെന്നും സ്‌കൂള്‍ അധികൃതര്‍ക്ക് അറിയാം. അതിനാല്‍ ചില സ്‌കൂള്‍ അധികൃതര്‍ വൈദ്യപരിശോധനയ്‌ക്ക് നിര്‍ബന്ധിക്കും. എന്തെങ്കിലും കാരണം പറഞ്ഞ് കുട്ടികളെ അകറ്റിനിര്‍ത്താനാണ് ഇത്'- സുനിത പറയുന്നു.

സ്‌ത്രീകള്‍ക്കായി പരിശീലനകേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. പ്രിന്റിങ്, ബുക്ക് ബയന്റിങ്, സ്‌ക്രീന്‍ പ്രിന്റിങ്, മരപ്പണി, വെല്‍ഡിങ്, ഡ്രൈവിങ് തുടങ്ങിയ ജോലികളാണ് പരിശീലിപ്പിക്കുന്നത്. ഇവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് വേതനം നല്‍കുന്നു. യൂണിസെഫ്, കാത്തലിക് റിലീഫ് സര്‍വീസ് തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള ധനസഹായവും ഇതിന് ഉപയോഗിക്കുന്നു. ടാക്‌സി, ഓട്ടോഡ്രൈവര്‍മാരായി ജോലിനോക്കുന്ന പലരുമുണ്ട്. ഹോട്ടലുകള്‍, ഹോസ്‌റ്റലുകള്‍ എന്നിവിടങ്ങളില്‍ ഹൌസ്‌കീപ്പറായി ജോലിചെയ്യുന്നവരും നിരവധി. സുനിതയുടെ പുനരധിവാസ പദ്ധതിക്ക് അമൂല്‍ ഇന്ത്യ, താജ് ഗ്രൂപ്പ് ഹോട്ടലുകള്‍, ഹെറിറ്റേജ് ആശുപത്രികള്‍ എന്നിവ സഹകരിക്കുന്നു. മുന്നൂറോളംപേര്‍ ഇങ്ങനെ ജോലിചെയ്യുന്നു. 650 പേര്‍ക്ക് ഇതിനകം വിവാഹജീവിതം നല്‍കി.

സാമ്പത്തികം, സ്ഥലം എന്നിവയൊക്കെ പ്രജ്വലയെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. ഒരു ഘട്ടത്തില്‍ ഓഫീസ് സാധനങ്ങള്‍ വിറ്റ് പ്രജ്വലയിലെ ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ടി വന്നു. എന്നാലും കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നു. തനിക്ക് ലഭിക്കുന്ന പല പുരസ്‌കാരങ്ങളും ഇതിന് സഹായകമാണ്. ഏറ്റവും മികച്ച ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന മലയാളിക്കുള്ള വി ഗംഗാധരന്‍ സ്‌മാരക ട്രസ്‌റ്റ് പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് സുനിത പറഞ്ഞു. സി അച്യുതമേനോന്‍, ഗൌരിയമ്മ, എം എസ് സ്വാമിനാഥന്‍, എം എസ് വല്യത്താന്‍, മൃണാളിനി സാരാഭായ് തുടങ്ങിയ മികച്ച കേരളീയര്‍ക്ക് നേരത്തേ ലഭിച്ച പുരസ്‌കാരത്തിന്റെ പിന്‍ഗാമിയാകാന്‍ തനിക്ക് കഴിഞ്ഞുവെന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇത് സ്വീകരിക്കാന്‍ ഡിസംബറില്‍ കൊല്ലത്തെത്തുമെന്നും അവര്‍ പറഞ്ഞു. ദൌത്യം ഫലപ്രാസ്‌തിയിലെത്തിക്കുന്നതിന് ഫണ്ടിന്റെ ദൌര്‍ലഭ്യം പ്രശ്‌നമാകുന്നുണ്ട്. മൂന്ന് സ്‌കൂളുകള്‍ നടത്തിവന്നിരുന്ന സ്ഥലം ഒഴിയണമെന്ന് ഈ വര്‍ഷം ആദ്യം നോട്ടീസ് ലഭിച്ചു. മറ്റൊരു സ്ഥലം കണ്ടെത്താനും അവിടെ സ്‌കൂള്‍ തുടങ്ങാനുമുള്ള ധനം കണ്ടെത്താന്‍ നെട്ടോട്ടമായി. അപ്പോഴാണ് വിമാനത്താവളത്തില്‍ കണ്ടുമുട്ടിയ ഒരു അപരിചിതന്‍ സുനിതയ്‌ക്ക് ഒരു ചെക്ക് നല്‍കുന്നത്. 35 ലക്ഷം രൂപ. ആളെ തിരിച്ചറിഞ്ഞപ്പോള്‍ സന്തോഷം. ഡാല്‍മിയ സിമന്റിന്റെ ഉടമ എം എച്ച് ഡാല്‍മിയ. പ്രജ്വല കുറെ സ്ഥലം വാങ്ങി. ഇനിയുള്ള ശ്രമം അവിടെ കെട്ടിടം നിര്‍മിക്കുകയാണ്.

ഇന്ത്യയില്‍ ദിവസംതോറും പെണ്‍കുട്ടികള്‍ തട്ടിയെടുക്കപ്പെടുന്നു എന്ന ചിന്ത സുനിതയെ വേദനിപ്പിക്കുന്നു. കുട്ടികളെ മോഹിച്ചെത്തുന്ന, ഏഷ്യയിലെ 25 ശതമാനം സെക്‌സ് ടൂറിസ്‌റ്റുകളും അമേരിക്കയില്‍നിന്നാണെന്ന് സുനിത പറയുന്നു. ചെറിയ കുട്ടികളുമായി ലൈംഗികബന്ധം പുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന അമേരിക്കക്കാര്‍ അവിടെ അതിന് അവസരം കിട്ടാതെ വരുമ്പോള്‍ ശ്രീലങ്ക, ഇന്ത്യ, ഫിലിപ്പൈന്‍‌സ് പോലുള്ള രാജ്യങ്ങളെ ആശ്രയിക്കുന്നു. ഇന്ത്യയില്‍ മൂന്നുവയസ്സുള്ള പെണ്‍കുട്ടികള്‍ക്കുപോലും രക്ഷയില്ല. തട്ടിക്കൊണ്ടുപോകലിനെപ്പറ്റിയുള്ള വിവരം ലഭിച്ച് പൊലീസുമായി അവിടെയെത്തുമ്പോള്‍ വൈകിപ്പോയിട്ടുണ്ടാവും. 'രക്ഷാശ്രമത്തിനിടയിലാണ് പലവട്ടം മര്‍ദനമേല്‍ക്കേണ്ടിവന്നത്. അടികൊണ്ട് വലത് ചെവിയുടെ കേള്‍വി ഭാഗികമായി നഷ്‌ടപ്പെട്ടു. ഇടത് കൈ ശരിയായി നിവര്‍ക്കാന്‍ പറ്റാതായി. ഇല്ല. ഞാന്‍ പിന്‍വാങ്ങില്ല. എന്റെ ദൌത്യവുമായി ഞാന്‍ മുന്നോട്ടുതന്നെ.'

സുനിതയുടെ ഭര്‍ത്താവ് സിനിമാ നിര്‍മാതാവ് രാജേഷ് ടച്ച് റിവറാണ്. പ്രജ്വലയ്‌ക്കുവേണ്ടിയും അദ്ദേഹം നിരവധി ചിത്രങ്ങള്‍ പിടിച്ചു. അത്തരത്തിലൊരു ചിത്രമായ 'അനാമിക'. ആന്ധ്രാപ്രദേശ് പൊലീസ് അക്കാദമി, നാഷണല്‍ പൊലീസ് അക്കാദമി എന്നിവിടങ്ങളില്‍ പാഠ്യവിഷയമാണ്.തന്റെ പ്രവര്‍ത്തനത്തിന് ഭര്‍ത്താവ് എല്ലാ പ്രോത്സാഹനവും നല്‍കുന്നു. ആദ്യം പീഡിതയായ, പിന്നീട് പീഡിതര്‍ക്ക് രക്ഷകയായ ഡോ. സുനിത കൃഷ്‌ണന്റെ സമര്‍പ്പിത ജീവിതകഥയാണ് ഇത്.

*****

ആര്‍ എസ് ബാബു

വെള്ളിയാഴ്‌ച, നവംബർ 12, 2010

അഹം!

         രൂപാന്ത്രം വരാതേ, തളംകെട്ടിനിക്കുന്നത് 
അഴുക്കാവനെ തരമുള്ളു....
അതുകൊണ്ടാണ് മാര്‍ക്സ് പറഞ്ഞത് മാറാന്‍. 
മാറ്റത്തെ ഭീരുക്കളാണ് 
ഭയപെടുക എന്നത് ലളിതവല്‍ക്കരണമാവും. 
അവര്‍ ഉള്ളതിനെ 
അതുപോലെ സരംരക്ഷിക്കാന്‍ 
അച്ചാരം വാങ്ങി അതിനുവേണ്ടി 
നിലകൊണ്ടവരുമാണ്......
മാറ്റത്തെ ഭയപെടുത്തുന്നത് ഫാസിസത്തിന്റെ 
മനസുകളാണ്. ഇവര്‍ പറയാതേ പറയുന്നത് 
തന്റെതാണ് ശരിയെന്നും, 
തനിക്കുശേഷം പ്രളയവുമാണെന്നാണ്. 
പാര്‍ട്ടിയുടെ മാറ്റം സംഘടനാ 
ചട്ടത്തിലൂടെയല്ലെന്നും, 
വെക്തിക്ക് പാര്‍ട്ടിയേക്കാള്‍ വലുതാവമെന്നും, 
ആ വലുതിനേക്കാള്‍ 
താനാണ് വലുതെന്നുംകൂടിയാണ്. 
അങ്ങനെ വലുതാവുന്നത് ദൈവമാണെന്നും, 
അങ്ങനെയെത്തിയാല്‍ 
സര്‍വലോകത്തെയും പാര്‍ട്ടിയെയും തന്നിലൂടെ 
സംരക്ഷിക്കപെട്ടോളും എന്നും വരുത്താം.......!!!

എന്താണാവോ അരാഷ്ട്രീയത?

          നിലവിലുള്ളതിനെ നിലനിര്‍ത്താന്‍ സഹായകരമാവുന്ന വാദഗതികാരുടെ അവസാന പിടിവള്ളിയാണ് അരാഷ്ട്രിയത. രാഷ്ട്രിയമില്ലെന്നു പറയുന്നതും ഒരു രാഷ്ട്രിയമാണ് എന്നതുകൊണ്ടാത്രെ "എന്താണാവോ അരാഷ്ട്രീയത?" എന്നചോദ്യത്തിനുമുമ്പില്‍ അരാഷ്ട്രിയവാദികള്‍ പതറുന്നത്! അരാഷ്ട്രിയ വേഷപകര്‍ച്ചയില്‍ അവതരിപ്പിക്കുന്ന സാംസ്കാരിക വേദികള്‍ മൂത്താണ് ഫാസിസം രൂപാന്ത്രപെടുന്നത് അതുകൊണ്ടാണ് r.s.s- സ്വയം ഒരു സാംസ്കാരി സംഘമെന്നു വിശേഷിപ്പിക്കുന്നത്. അതിനെ പിന്‍പറ്റിവന്ന ജമാത്തിയും n.d.f- ബി.ജെ.പിയുടെ കാര്‍ബന്‍ അവതാരങ്ങളായി ഈ തിരഞ്ഞെടുപ്പില്‍ നാം കണ്ടതാണ്. ഈ മാരിച വേഷ, മുന്‍ മാതൃകകളായ ഫാസിസത്തെയും നാസിസത്തെയും നേരിടാന്‍ വേണ്ടിയാണ് മാക്സിംകോര്‍ക്കി കലാകാരന്‍മാരോട് ചോദിച്ചത് നിങ്ങള്‍ ആരുടെ പക്ഷത്താ‍ണെന്നു......?

ഞായറാഴ്‌ച, ഒക്‌ടോബർ 31, 2010

തിരുത്തപെടാന്‍......?

           നമുക്കു ചുറ്റുമുള്ളതു എന്തുതന്നെയാണെങ്കിലും
അതില്‍ ഒരുപങ്ക് നമുക്കുമുണ്ട്. നാം ഒന്നിന്റെയും കാഴ്ചകാരല്ല.
നമ്മളില്‍നിന്നും അന്യമായി ഒന്നുമില്ല. നമുടെ പാര്‍ട്ടി
എങ്ങനെയാവണമെന്നത് നമ്മുടെ ആത്മാര്‍ത്ഥതയും
പ്രവര്‍ത്തനവുമാണ് നിശ്ചിയിക്കുന്നതു. നാം അതിനൊന്നും
പോരില്ല എന്നിടത്താണ് പോരായ്മകളുടെ ആരംഭം....!!!

          തീര്‍ച്ചയായിട്ടും ഈ പാര്‍ട്ടി ചില്ലലമാറയില്‍ സൂക്ഷിച്ചുവെക്കണ്ട ഒന്നല്ല.  അത്  പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. ദര്‍ശനം സാക്ഷാല്‍കരിക്കണ്ട് തൗദ്യമുള്ള പാര്‍ട്ടി. ഒരു മുന്‍ മാതൃകയും നമൂക്ക് നിലവിലുള്ളതിനെ അധിജീവിക്കാനില്ല. ഇന്നത്തെ സാഹചര്യത്തിനു ആവശ്യമായ ആയുധ നാം സ്വയം കണ്ടെത്തേണ്ടിയിരിക്കുന്നു. അതിലെ
പാകപിഴയും, തിരുത്തലുമാണ് നമ്മുടെ ഇന്ത്യന്‍ വിപ്ലവത്തിന്റെ
അന്വേഷ്ണം. വെയിലും, മഴയും, മഞ്ഞും കൊള്ളു. അപ്പോള്‍
തിരിച്ചറിയാവുന്നതേ ഉള്ളു പോരായ്മകള്‍ ഈ സമൂഹത്തിന്റെ
ഭാഗമാണെന്നും, സമുഹത്തിന്റെ തിരുത്തലിലൂടെ മാത്രമേ
സൗന്ദര്യങ്ങള്‍ സൃഷ്ടിക്കപെടുമെന്നതും. തിരുത്തപെടാന്‍ ഒരു
കൂട്ടരും, തിരുത്തിക്കാന്‍ മറ്റൊരുകൂട്ടരുമല്ല, നാം നമ്മെതന്നെയാണു തിരുത്തപെടണ്ടത്....!!!

വെള്ളിയാഴ്‌ച, ഒക്‌ടോബർ 29, 2010

എങ്ങനെ ഇത്രതോളം പിടിച്ചുനിന്നു

      ജന്മം തൊട്ട് ശവദാഹം വരേ അബോധമനസില്‍ ഉറഞ്ഞുകൂടിയ വലതു പ്രചരണം അത് സവിശ്രമമായി നാം തന്നെ നടത്തുന്നു. അതിനെ അതിജീവിപ്പിക്കുക എന്നതാണ് ജനത്തിനുമുന്‍മ്പില്‍ വെക്കാനുള്ളത്. എന്തുകൊണ്ട് ഇത്രക്കു ക്ഷീണിച്ചു എന്നതല്ല, എങ്ങനെ ഇത്രതോളം പിടിച്ചുനിന്നു എന്നതു തന്നെയാണ് കാണണ്ടത്.

       ആഗോളവല്‍ക്കരണത്തിന്റെ സവിശേഷത് അത് , ആശയശംവേദനം വളറേ വേഗതയാര്‍ന്നതാണ് എന്നാണ്. സങ്കീര്‍ന്ന പ്രശ്നങ്ങളില്‍ ചെന്നു ചേര്‍ക്കാതേ ചുരുക്കിതീര്‍ക്കുക എന്നത് കണുനിറച്ചു പളപളപ്പ് കാണിച്ചാണ് നടപ്പാക്കുന്നത്! അത് ഏറേ സാധ്യമാവുന്നത് ഇടത് പക്ഷ നേതൃത്വത്തിലുള്ള സ്ഥലങ്ങളിലാണ് എന്ന വൈരുദ്ധ്യം സാധ്യമാവുന്നത് സാമാന്യജനത്തിന്റെ ജീവിതനിലവാരം ഉയര്‍ന്നതുകൊണ്ടാണ്. ജീവിക്കുക, അല്ലെങ്കില്‍ മരിക്കുക എന്നല്ല, നിലനില്‍ക്കുക, കൂടുതല്‍ നേടുക എന്നതാണ് വലത് പക്ഷത്തിനു സഹായകരമാവുന്ന ഈ നിലവാരത്തിന്റെ പ്രതിക്രിയ.

        ഏറേ ഉപഭോഗ വസ്തുകള്‍ കുമിഞ്ഞു വാങ്ങുന്നത് കേരളത്തിലാണ് എന്നത് അതുകൊണ്ടാണ്. ഇവിടേയാണ് ജനം എങ്ങനെ ചിന്തിക്കുണം എന്നത് രാഷ്ട്രിയ ബോധമല്ല നിശ്ചയിക്കുന്നത്, മറിച്ചു റൂപര്ട്ട് മര്ഡോക്കാണ്
എന്നായിതിരുന്നതു. ചിന്തയേ ചുരുക്കുക എന്നതിന്റെ അടിത്തറ അണുകുടുംബത്തിലാണ് കെട്ടിപെടുത്തത്. തന്റേതാക്കുക എന്ന ആര്‍ത്തി കേരളത്തില്‍ ചലന ശേഷി നേടുന്നത് ഇവിടെനിന്നാണ്. നൈസര്‍ഗിക അടുപ്പം നഷ്ടപെടുന്ന പുത്തന്‍ തലമുറ എത്തിപെടുന്നത് ഇന്നു നാശീകരണ ചിന്തകളിലാണ്. 90-കളിലാണ് ആഗോളവല്‍ക്കരണം നടപ്പാക്കന്‍ തുടങ്ങിയതെങ്കിലും, അതിനുമുമ്പേ അതിനുള്ള മണ്ണ്‍ പരുവപെടാന്‍ തുടങ്ങിയിരുന്നു.

          വാങ്ങള്‍ ശേഷി കൂടിയ കേരളത്തില്‍ ഇടതുപക്ഷ ചിന്തയില്‍ കലര്‍പ്പു വന്നതു അത് അതിന്റെ ബഹുജന സംഘടനങ്ങളില്‍ വന്ന പ്രവര്‍ത്തന ചോഷണം കൊണ്ടാണ്. അതുകൊണ്ടാണ് ജോലിയും, വീടുമായി അവരുടെ ലോകം ചുരുങ്ങിത്. വീട്ടില്‍നിന്നു ഇറങ്ങുന്ന അതൃപ്ത തലചോറുകളേ പിന്നെ കീഴടക്കുന്നത് ഇവിടെ ഉറഞ്ഞുകൂടി ഫ്ര്യൂഡല്‍ ബോധമാണ്. ആ ബോധം ഒന്നുകൊണ്ടുതന്നെയാണ് ഫാസിസ്റ്റ് തീവറവാദ ചിന്തകള്‍ ആഘോഷമായി അതിന്റെ ലക്ഷ്യം ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്.

           സാമ്രാജ്യത്വം വിപ്ലവകാരികളിലേക്ക് നുഴഞ്ഞുകയറുന്നത് വെക്തികേന്ദ്രീകൃതമായാണ്. വെക്തിയേ മഹത്വവല്‍ക്കരിക്കു എന്നതോണ്ട്, മറ്റൊന്നിനു ഇകഴ്ത്തുക എന്നും സാധ്യമാവുന്നു. ഇതിലൂടേയാണ് അത് അതിന്റെ ലക്ഷ്യം കണ്ടെത്തുന്നതും. സാമാന്യ ബോധത്തിനു മുമ്പില്‍ അതിന്റെ പ്രത്യക്ഷ ബിംബവല്‍ക്കരണമാണ് പിണറയും വി.എസും.

           മാക്സിസം ശാസ്ത്രീയ ദര്‍ശനമാവുന്നത് അത് അതിന്റെ പ്രായോഗികതകൊണ്ടാണ്. വിപ്ലവം നടപ്പാക്കന്‍ പാര്‍ട്ടി എന്ന സംഘടനയുടെ കേന്ദ്രീകൃത ജനാധിപത്യത്തിന്റെ ശക്തിയിലൂടെയാണ്. ഉശിരന്മാരായാ വിപ്ലവകാരികള്‍ പരുവപെടണ്ടത് സമരമുഖങ്ങളിലാണ്. അതിനുപകരം ദര്‍ശന വായതാരികാളായി ചുരുങ്ങിതീരുന്നത് ബഹുജന സംഘടനയുടെ പ്രവര്‍ത്തന പോരായ്മകൊണ്ടുതന്നെയാണ്. അങ്ങനെയാവുമ്പോഴാണ് സാമ്രാജ്യത്വത്തിനു വിപ്ലവം പോരാ എന്ന നിരാശാവാദത്തിലൂടെ വിപ്ലവകാരികളിലേക്ക് നുഴഞ്ഞുകയാറാല്‍ നടപ്പാവുന്നത്. അങ്ങനെയാണ് കുളംകുത്തികളും, ഒറ്റുകാരും നിര്‍മിക്കപെടുന്നത്!

           സ്വയം വിപ്ലവകാരികളാവുകയും, ശരിയായ പാതായുടെയുടെ വെക്താക്കളായി അവരോധിക്കുകയും ചെയ്യുന്നതിലൂടെ വെക്തികേന്ദ്രികൃതമായി......വിപ്ലവം വെക്തിയുടെ ഗുണദോഷ ചിലവിലാവുകയും, വെവസ്താപിത സമൂഹമൂഹം അത്രമേല്‍ സുരക്ഷിതമാണെന്നും, അതിലൂടേ ബഹുജനത്തെ കഴുതകളെന്നു ഉറപ്പിക്കുകയും കൂടിചെയ്യുന്നു! അങ്ങനെയാണ് പാര്‍ട്ടിയെ നശിപ്പിക്കാന്‍ സെക്കട്ട്രിക്ക് കഴിയുമെന്നും, പാര്‍ട്ടിയുടെ നിലനില്‍പ്പിനു സെക്കട്ട്രിയെ മാറ്റിയാല്‍ മതിയെന്നുമുള്ള ലളിത യുക്തിയിലൂടെ നമ്മെ ഗുണദോഷിപ്പിക്കുമ്പോള്‍ നടപ്പാകുന്നത് സോണിയാജിയുടെ സാരി ഡിസൈന്‍പോലെയാണ് ചെങ്കൊടിയും എന്നു, പോരാട്ടങ്ങളിലൂട വളര്‍ന്നുവന്ന മലയാളിയുടെ മനസ്സില്‍ ഉറപ്പിക്കല്‍ ദൗത്യമാണ് ഇടത്താവളം അന്യേഷിച്ചുപോയവരിലൂടെ നടപ്പാവുന്നത്. ലക്ഷ്യത്തിനു സമവാഖ്യം രചിക്കുന്നവര്‍ പോരാട്ടങ്ങളുടെ കടക്കല്‍ കോടാലിവെക്കുന്ന കൈകളാണെന്നത് വര്‍ഗസമരത്തിന്റെ മിടിപ്പറിഞ്ഞവര്‍ക്ക് ബോധ്യപെടാവുന്നതേയുള്ളു.

            അതുകൊണ്ടാണ് ഇവരുടെ വിപ്ലവവായത്താരികളില്‍ വഴുതിമാറാവുന്നതല്ല നമ്മുടെ ജനകീയ ജനാധിപത്യത്തിന്റെ അജണ്ടകള്‍.  വരാന്‍ പോകുന്നത്, ഏത് പേയ് കാലമാണെങ്കിലും, നമ്മുടെ ബഹുജന സംഘടനകളുടെ ഇടപെടലിലൂടെ അതിനെ മറികടക്കാന്‍ കഴിയാവുന്നതേയുള്ളു.. ഡി.വൈ.എഫ.ഐ-യുടെ യൂണിറ്റ് സെക്കട്ട്രിക്കു ആയുണിറ്റ് അതിര്‍ത്തി ജനെങ്ങളെയും, ജനങ്ങള്‍ക്ക് ആ സെക്കട്ട്രിയെയും അറിയാന്‍ കഴിയാവുന്നിടത്ത് അണഞ്ഞു പോകാവുന്നതാണ് ഇവിടുത്തേ വലത് തീകൊള്ളികളുടെ പുകച്ചില്. അതാത് ബഹുജന സംഘടനകള്‍ അവരുടെ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലട്ടേ........‍!!!

ബുധനാഴ്‌ച, ഒക്‌ടോബർ 27, 2010

ഭീകരന്മാരെ ഉണ്ടാക്കുന്നതെങ്ങനെ? ഇല്ലാതാക്കുന്നതെങ്ങനെ?

മുസ്ളിമിങ്ങളെ അപരവത്ക്കരിക്കുന്ന മലയാള സിനിമയുടെ പതിവു രീതി പൂര്‍വ്വാധികം ശക്തിയായി തുടരുന്നു എന്നതിന്റെ തെളിവാണ് പുതിയ ഹിറ്റു സിനിമയായ അന്‍വര്‍. മഹാരാഷ്ട്രയിലെ നാന്ദെദിലും പര്‍ഭാനിയിലും മലെഗാവിലും, തമിഴ് നാടിലെ തെങ്കാശിയിലും, ഹൈദരാബാദിലെ മെക്കാ മസ്ജിദിലും, രാജസ്ഥാനിലെ അജ്മീരിലും, യു പിയിലെ കാണ്‍പൂരിലും, മധ്യപ്രദേശിലെ ഭോപാലിലും, സംഝോത എക്സ്പ്രസിലും നടത്തിയ ബോംബു സ്ഫോടനങ്ങള്‍, നടന്ന കാലത്ത് മുസ്ളിം ഭീകരരുടെ ചിലവിലാണ് എഴുതിവെച്ചതെങ്കിലും; പിന്നീട് സംഘ പരിവാര്‍ ഭീകരരാണ് ഇവ നടത്തിയത് എന്നു തെളിയുകയുണ്ടായി. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കേസായ മലെഗാവ് പുറത്തു കൊണ്ടു വന്ന ഹേമന്ത് കാര്‍ക്കറെ മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെടുകയും ചെയ്തു. അതിന്റെ ദുരൂഹത ഏ ആര്‍ ആന്തുലെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വരെ ചോദ്യം ചെയ്തിട്ടും ചര്‍ച്ചകള്‍ അടഞ്ഞു പോയി. മുസ്ളിം എന്ന മതവും, ഭീകരവാദം എന്ന രാഷ്ട്രീയ-ക്രമസമാധാന-സങ്കീര്‍ണ പ്രശ്നവും തമ്മില്‍ മുറിച്ചു മാറ്റാനാവാത്ത വിധത്തിലുള്ള ബന്ധമുണ്ടെന്നു സ്ഥാപിക്കുന്നതില്‍ മുഖ്യാധാരാ മാധ്യമങ്ങളും ഭരണകൂടവും മത്സരിക്കുകയാണ്. ആ മത്സരത്തിന്റെ കച്ചവട ലാഭം കൊയ്തെടുക്കാനാണ് അമല്‍ നീരദ് സംവിധാനം ചെയ്ത അന്‍വര്‍ എന്ന സിനിമയും ശ്രമിക്കുന്നത്. പുതിയ ബോട്ടിലില്‍ പഴകിയ പഴങ്കഞ്ഞി.

പുതിയ സൂപ്പര്‍ സ്റ്റാറായി വേഷമണിയാന്‍ പോകുന്ന പൃഥ്വിരാജിന് മലബാര്‍ കീഴടക്കാനാവുമോ എന്നു തെളിയുന്ന ചിത്രമായിരിക്കും അന്‍വര്‍ എന്നാണ് വ്യവസായം ഉറ്റുനോക്കുന്നതത്രെ. കേരളത്തിലെ സിനിമാ വാണിജ്യത്തില്‍ തിരുവിതാംകൂറിന് 30 ശതമാനവും കൊച്ചിക്ക് 25 ശതമാനവും ആണ് പങ്കെങ്കില്‍ മലബാറിന്റേത് 45 ശതമാനമാണ്. തലശ്ശേരിയിലും കോഴിക്കോട്ടും മഞ്ചേരിയിലും പടം കളക്റ്റ് ചെയ്തില്ലെങ്കില്‍ ആ പടം പൊട്ടുമെന്നാണ് കണക്കു കൂട്ടല്‍. കഴിഞ്ഞ രണ്ടു സീസണുകളിലും ഓണം എന്ന കൂറ്റന്‍ റിലീസ് കാലം റമദാന്‍ നോമ്പു കാലത്തായതിനാല്‍ സിനിമക്കാര്‍ക്ക് പഞ്ഞകാലമായി മാറിയത്; മലബാറിലെ ജനതക്ക് വിശിഷ്യാ മുസ്ളിമിങ്ങള്‍ക്ക് മലയാള സിനിമയുടെ ഉപഭോക്താക്കളില്‍ വലിയൊരു പ്രാതിനിധ്യമുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ്. മമ്മൂട്ടിയും മോഹന്‍ ലാലും തിരുക്കൊച്ചിയെന്നതു പോലെ ഈ മേഖലകളിലും സ്വാധീനം ഉറപ്പിച്ചെടുത്താണ് സൂപ്പര്‍ സ്റാര്‍ പട്ടം കയറിയിട്ടുള്ളത്. 'കറ കളഞ്ഞ' ഒരു മുസ്ളിം സബ്‌ജക്ടുമായി പൃഥ്വിരാജിനെ അന്‍വറാക്കി അവതരിപ്പിച്ചിരിക്കുന്നത് മലബാര്‍ വെട്ടിപ്പിടിക്കാന്‍ കൂടിയാണെന്നും വേണമെങ്കില്‍ കരുതാവുന്നതാണ്. അങ്ങിനെ നോക്കുമ്പോള്‍ മുസ്ളിങ്ങളെ തന്നെ കാണിയും ആസ്വാദകനും ആരാധകനും ആക്കി മാറ്റിക്കൊണ്ട് മുസ്ളിം വിരുദ്ധ ഇതിവൃത്തങ്ങള്‍ ആഖ്യാനം ചെയ്യുന്നതിലുള്ള മലയാള സിനിമയുടെ വിരുത് എന്ന പ്രക്രിയ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടി വരും.

കോയമ്പത്തൂര്‍ സ്ഫോടനം ഏര്‍പ്പാടു ചെയ്ത ബാബു സേട്ട് (ലാല്‍ അഭിനയിക്കുന്നു) എന്ന പണച്ചാക്കാണ് അന്‍വറിലെ പ്രധാന വില്ലന്‍. ഇയാള്‍ക്ക് മഅ്ദനിയുമായി ഒരു ബന്ധവുമില്ല എന്നു തോന്നിപ്പിക്കുന്നതിനു വേണ്ടി, ഇയാളെ പണക്കാരനാക്കിയിരിക്കുന്നു; ഇയാള്‍ക്ക് രണ്ടു കാലുകളുമുണ്ട്; ഇയാള്‍ കല്യാണം കഴിച്ചതായി കാണിക്കുന്നില്ല; ഇയാള്‍ ഫോര്‍ട്ട് കൊച്ചിക്കാരനാണ് എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍ എടുത്തു കാണിക്കുന്നുണ്ട്. മാത്രമല്ല, ബാബു സേട്ടിന് കേസില്‍ ജാമ്യം ലഭിക്കുന്നുമുണ്ട്. (അച്ഛന്‍ പത്തായത്തിലുമില്ല എന്ന് പറയുന്നതു പോലെ, ബാബു സേട്ട് എന്ന കഥാപാത്രം മഅ്ദനിയെ ഉദ്ദേശിച്ചുണ്ടാക്കിയ കഥാപാത്രമേ അല്ല എന്ന് തറപ്പിച്ചും ഉറപ്പിച്ചും സ്ഥാപിച്ചിരിക്കുന്നു!). ബംഗ്ളാദേശില്‍ നിന്നും നേപ്പാള്‍ വഴി ഇന്ത്യയിലെത്തിക്കുന്ന അന്താരാഷ്ട്ര ഭീകരരിലൂടെ രാജ്യം കുട്ടിച്ചോറാക്കുക എന്നതാണ് ഇയാളുടെയും കൂട്ടരുടെയും പദ്ധതി. കോയമ്പത്തൂര്‍ സ്ഫോടനം നടന്ന തുണിക്കടയില്‍ ഉമ്മയും ബാപ്പച്ചിയും പെങ്ങളും ദാരുണമായി മരണമടയുന്ന കാഴ്ച നേരില്‍ കാണുന്നതിലൂടെയാണ് അന്‍വര്‍ മറ്റേതൊരു സിനിമാക്കഥയിലുമെന്നതു പോലെ പ്രതികാര മൂര്‍ത്തിയായി പരിണമിക്കുന്നത്. ഈ പ്രതികാരം മനസ്സിലാക്കുന്ന സ്റ്റാലിന്‍ മണിമാരന്‍ (പ്രകാശ് രാജ്) എന്ന ആന്റി ടെററിസ്റ്റ് സ്ക്വാഡ് തലവന്‍ അന്‍വറിനെ ഏജന്റായി റിക്രൂട്ട് ചെയ്യുന്നു. കെട്ടിച്ചമച്ചുണ്ടാക്കിയ ഹവാലക്കേസില്‍ പിടിക്കപ്പെട്ട് ജയിലിലെത്തുന്ന അന്‍വര്‍ അവിടെ വെച്ച് ബാബു സേട്ടിന്റെ പ്രീതി പിടിച്ചു പറ്റുന്നു. പിന്നീട് പുറത്തെത്തുന്ന അവര്‍ രണ്ടു പേരും സഹായികളോടൊപ്പം ചേര്‍ന്ന് കളക്ടറേറ്റിലും ഫോര്‍ട്ട് കൊച്ചിയിലെ നഗരഹൃദയത്തിലും ബോംബു വെക്കുന്നു. അതിനെ തുടര്‍ന്ന് മുംബൈയെ ലക്ഷ്യം വെച്ച് അന്താരാഷ്ട്ര ഭീകരരെ ഇറക്കുമതി ചെയ്യുന്നു. അവരെ ഓരോരുത്തരെയായി നിഷ്പ്രയാസം വെടിവെച്ചു കൊന്നതിനു ശേഷം ബാബു സേട്ടിനെയും കൊന്ന് കാമുകിയോടൊത്ത് അന്ത്യ സീനില്‍ ആടിപ്പാടി ഉല്ലസിക്കുന്ന നായകന്റെ വിജയത്തോടെ സിനിമ സമാപിക്കുകയും ചെയ്യുന്നു.

മുസ്ളിമിങ്ങള്‍ രാജ്യ സ്നേഹം പ്രകടിപ്പിക്കുന്നതിനും അരക്കിട്ടുറപ്പിക്കുന്നതിനും വേണ്ടി ഭരണകൂടത്തിന്റെയും പോലീസിന്റെയും പട്ടാളത്തിന്റെയും മറ്റും ഏജന്റായി പ്രവര്‍ത്തിച്ച് നിലവിലുള്ള മുസ്ളിം ഭീകരത എന്ന പ്രതിഭാസത്തെ ഇല്ലാതാക്കണമെന്ന ഷോര്‍ട്ട് കട്ട് മാര്‍ഗമാണ് സിനിമ നിര്‍ദ്ദേശിക്കുന്നത്. ജെഫ്രി നാഷ്മനോഫ് സംവിധാനം ചെയ്ത ദി ട്രെയ്റ്റര്‍(2008/വഞ്ചകന്‍) എന്ന ഹോളിവുഡ് ചിത്രം കോപ്പിയടിച്ചതാണ് അന്‍വര്‍ എന്ന് വിക്കിപ്പീഡിയ സാക്ഷ്യപ്പെടുത്തുന്നു. അറബി സംസാരിക്കുന്ന സുഡാനിയായ സാമിര്‍ ഹോണ്‍ ആണ് ട്രെയിറ്ററിലെ മുഖ്യ കഥാപാത്രം. ഇയാളുടെ പിതാവ് ഒരു കാര്‍ ബോംബു സ്ഫോടനത്തിലാണ് കൊല്ലപ്പെടുന്നത്. ഉമര്‍ എന്ന ആയുധ വ്യാപാരിയുമായി ജയിലില്‍ വെച്ച് ലോഹ്യത്തിലാവുന്ന സാമിര്‍ പിന്നീട് അമേരിക്കന്‍ രഹസ്യ സേനക്കു വേണ്ടി ഏജന്റായി പണിയെടുത്ത് ഭീകരവാദത്തെ നിഷ്പ്രയാസം ഇല്ലായ്മ ചെയ്യുന്നതാണ് കഥയിലുള്ളത്. ഒരു നിരപരാധിയെ കൊല്ലുന്നത്, മാനവരാശിയെ ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണെന്നും; ഒരു നിരപരാധിയെ രക്ഷപ്പെടുത്തുന്നത് മാനവരാശിയെ മുഴുവനായി രക്ഷപ്പെടുത്തുന്നതിനു തുല്യമാണെന്നും വിശുദ്ധ ഖുര്‍ആനിനെ ഉദ്ധരിച്ചുകൊണ്ട് ട്രെയിറ്ററിന്റെ ശില്‍പികള്‍ തങ്ങളുടെ കഥയെയും ആഖ്യാനത്തെ പവിത്രവത്ക്കരിക്കുന്നുണ്ട്. ഈ വാചകങ്ങള്‍ തന്നെയാണ് അന്‍വറിന്റെ ആരംഭത്തില്‍ തിരശ്ശീലയില്‍ എഴുതിക്കാണിക്കുന്നതും.

ചുരുക്കത്തില്‍ എന്താണ്, അന്‍വര്‍ പുറപ്പെടുവിക്കുന്ന സന്ദേശം? എല്ലാ മുസ്ളിങ്ങളും ഭീകരരല്ലെങ്കിലും എല്ലാ ഭീകരരും മുസ്ളിങ്ങളാണ് എന്ന ഭരണകൂടങ്ങളുടെയും സാമ്രാജ്യത്വത്തിന്റെയും ഫാസിസ്റ്റുകളുടെയും ആശയത്തെ സിനിമ നഗ്നമായി പിന്തുണക്കുന്നു. ആ ആരോപണത്തിന്റെ പുകമറയില്‍ നിന്ന് മുസ്ളിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ഒരു എളുപ്പവഴിയും സിനിമ നിര്‍ദ്ദേശിക്കുന്നു. ഒറ്റുകാരനാവുക എന്നതാണ് ആ പോംവഴി. ഇന്റലിജന്‍സുകാര്‍ റിക്രൂട്ട് ചെയ്തെടുക്കുന്ന ഭീകരവേഷധാരികള്‍ യഥാര്‍ത്ഥ ഭീകരരുമായി ഇടകലരുന്നു എന്ന യാഥാര്‍ത്ഥ്യം മുഖ്യധാരക്കാരും അംഗീകരിക്കുന്നുവെന്നതാണ് ഇതു പോലൊരു സിനിമയും അറിയാതെ വെളിപ്പെടുത്തുന്ന കാര്യം. അപ്പോള്‍ നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന പല ഭീകരപ്രവൃത്തികളും ബോംബു സ്ഫോടനങ്ങളും ആരാണ് ആസൂത്രണം ചെയ്തത്?, ആരാണ് നടപ്പിലാക്കിയത്? ആര്‍ക്കാണതിന്റെ ഉത്തരവാദിത്തം? ഇത്തരക്കാരെ റിക്രൂട്ട് ചെയ്തവര്‍ മാറ്റിപ്പറയുകയോ മരിക്കുകയോ ചെയ്യുന്നതോടെ ഈ വേഷധാരികളെ ഭീകരരായി ചിത്രീകരിക്കാനും വ്യാജ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കാനും എളുപ്പവുമായി. അങ്ങിനെ നടക്കുന്ന പലതരം സങ്കീര്‍ണ സത്യങ്ങളെ ഭരണകൂട വ്യാഖ്യാനങ്ങളിലൂടെ മാത്രം സമീപിക്കേണ്ട ഗതികേടിലാണ് പൊതുജനം. അത്തരം മറു യാഥാര്‍ത്ഥ്യങ്ങളിലേക്കും ആലോചന കടന്നു ചെല്ലേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കാനെങ്കിലും അന്‍വറിന്റെ കാഴ്ച ഉപകാരപ്പെട്ടു എന്നത് രേഖപ്പെടുത്താതിരിക്കുന്നുമില്ല.

*
ജി. പി. രാമചന്ദ്രന്‍

വ്യാഴാഴ്‌ച, ഒക്‌ടോബർ 14, 2010

കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത് എന്‍ഡോസള്‍ഫാനുവേണ്ടി.

നൂറുകണക്കിനാളുകളുടെ മരണത്തിനും തലമുറകളെ വേട്ടയാടുന്ന നരകയാതനകള്‍ക്കും
ഇടയാക്കിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്നാണ് തിങ്കളാഴ്ച ജനീവയിലെ
സ്റ്റോക്ഹോമില്‍ തുടങ്ങിയ പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക്ക് പൊലൂഷ്യന്‍ റിവ്യൂ
കമ്മിറ്റിയുടെ (പിഒപിആര്‍സി) ആറാമത് കണ്‍വന്‍ഷനില്‍ ഇന്ത്യ വാദിച്ചത്.
വിവാദമായ ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് എന്താണെന്നറിയാന്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഇന്ത്യ ബഹുരാഷ്ട്ര കീടനാശിനി കമ്പനികള്‍ക്കുവേണ്ടി വാദിച്ചത്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം രാജ്യങ്ങളും എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി ...യോജിച്ച നിലപാടെടുക്കുമ്പോഴാണ് ഇന്ത്യ എതിര്‍ക്കുന്നത്.




എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കണമെന്നും ആഗോള കണ്‍വന്‍ഷനില്‍ നിരോധനത്തിന് അനുകൂല നിലപാടെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും വനംമന്ത്രി ബിനോയ് വിശ്വവും കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു.

എന്‍ഡോസള്‍ഫാന്‍ പ്രയോഗംമൂലം കേരളത്തിലും ദക്ഷിണ കര്‍ണാടകത്തിലും ആയിരങ്ങളാണ് മാരകമായ ആരോഗ്യപ്രശ്നങ്ങളുടെ പിടിയിലകപ്പെട്ടത്. കാസര്‍കോട് ജില്ലയില്‍ മാത്രം 175 പേര്‍ മരിച്ചു. ജില്ലയിലെ 11 പഞ്ചായത്തുകളിലായി രണ്ടായിരത്തിലധികംപേര്‍ രോഗികളാണെന്നും കണ്ടെത്തി. ഇവരുടെ ചികിത്സക്കും പുനരധിവാസത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വരഹിത നിലപാട്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ പ്രശ്നം സജീവമായി ഉയര്‍ന്നുവന്നത്. എന്നാല്‍ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരുകള്‍ ചെറുവിരലനക്കിയില്ലെന്നുമാത്രമല്ല, എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെതിരായ നിലപാട് സ്വീകരിക്കുകയും ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെയാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗം കര്‍ശനമായി തടഞ്ഞത്. രോഗബാധിതര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും സഹായമെത്തിക്കാനും സര്‍ക്കാര്‍ സന്നദ്ധമായി.

http://jagrathablog.blogspot.com/2010/10/blog-post_9966.html


Venu Gopal

ജനങ്ങളുടെ ഇത്തരത്തിലുള്ള എല്ലാ സമരങ്ങളും (പരിസ്ഥിതി, വിഷ, മദ്യ, കുടിയൊഴിപ്പിക്കല്‍, ആണവ) തകര്‍ത്തും സമരങ്ങളെ അടിച്ചര്‍മര്തിയും പോലീസെ മുറ ഉപയോഗിച്ചും ഗുണ്ട സന്ഖങ്ങളെ വിട്ടും സമരം ഹയ്ജാക്ക് ചെയ്യാനും മാത്രമേ ഓരോ രാഷ്ട്രീയ പാര്‍ടികളും ശ്രമി...ച്ചിട്ടുള്ളൂ.. കണ്ണൂരിലെ വിവാദപരമായ തെര്‍മല്‍ പവര്‍ സ്ഥലമെടുപ്പ് സമരം, കണ്ടാല്‍ കാടിന്റെ പിന്നിലെ വിഷയം, കോക കൊല സമരം, ആലപുഴയിലെ മണല്‍ ഖനന സമരം, ചെങ്ങറയിലെ ഭൂമി സമരം, നാഷണല്‍ ഹൈവേ സമരം.. അങ്ങിനെ ഒരു നീണ്ട നിര തന്നെയുണ്ട്‌ ഇന്ന് ജനങ്ങളുടെ സമര നിരകള്‍.. ഇതില്‍ ഇടതിന്റെയോ വലതിന്റെയോ സഹായം ഇല്ലാതെ സമരം സജീവം.. പക്ഷെ ഇത്തരത്തിലുള്ള ജനകീയ സമരങ്ങളെ അടിച്ചര്‍മര്‍ത്തുന്നത് കാണുമ്പോള്‍ വേദന തോന്നാറുണ്ട്.. ഇനി ജനകീയ സമരങ്ങളാണ് ഉയര്‍ന്നു വരേണ്ടത്.. ഇടതിലും വലതിലും ഉള്ള വിശ്വാസം ജനങ്ങള്‍ക് നഷ്ട്ടപെട്ടു..

Dinesh Che

രാഷ്ട്രീയ വിമര്‍ശനം എന്നത് പോരായ്മകള്‍ പര്‍വതീകരിച്ച് അതിനെ ഇല്ലാതാക്കുക എന്നതാണെന്ന് ഉത്തരാധുനിക ശബ്ദ താരാവലി നമ്മെ പഠിപ്പിക്കാന്‍ ഒരുംബെടുന്നുണ്ട് ....
രാഷ്ട്രീയം എന്നത് കേവലം കക്ഷിരാഷ്ട്രീയ ക്രയവിക്രയങ്ങള്‍ മാത്രമാണെന്ന് തെറ്റിദ്ധരിപ്പിച്... അരാഷ്ട്രീയതയുടെ അന്തകവിതിനു മണ്ണ് ഒരുക്കാന്‍ തിടൂരം വാങ്ങിയവര്‍ അറിഞ്ഞോ അറിയാതെയോ ജനങ്ങളുടെ പക്ഷം മറക്കുന്നു ...


കൈനഖങ്ങല്‍ക്കിടയില്‍ ഒരിക്കല്‍പോലും ചെളിയുടെ സു(ദുര്‍ഗന്ദം) ഏറ്റുവാങ്ങിയിട്ടില്ലത്തവര്‍ ""പ്രക്രിതിസ്നേഹത്തിന്റെ""" അപ്പോസ്തലനമാരായി വിലസുന്നത് കേവലം ഒരു കൌതുകതിനല്ല എന്ന് കൊപ്പെന്‍ ഹെഗന്‍ ഉച്ചകോടി പ്രഖ്യാപനം നമ്മെ ഓര്മപെടുത്തുന്നു ...
വികസനപ്രവര്‍ത്തനങ്ങള്‍ പ്രകൃതിയെ വേദനിപ്പിക്കാതെ വേണമെന്നത് തീര്‍ച്ചയായും അനിവാര്യമായതാണ്....അവിടെയും ഇടതു വലതു അപചയത്തില്‍ മനംമടുത് രാഷ്ട്രീയത്തെ പടിയടച്ചു പിണ്ഡം വയക്കണമെന്നു വാദിക്കുന്നവര്‍ക്കും കൃത്യമായ ബധലുകള്‍ മുന്നോട്ടുവേക്കാനില്ല....കുന്നുകള്‍ അപ്രത്യ്ക്ഷമാകുന്നതിനെതിരെ ക്ഷോഭം കൊള്ളുംബോള്‍ സ്വന്തം വീടിന്റെ തറ നിറക്കുന്നത് ഈ കുന്നിന്റെ "രക്തം" കൊണ്ടാണെന്ന സത്യം സൌകര്യപൂര്‍വം മറച്ചുവെക്കണം....പുഴകളെ മണല്‍ മാഫിയ കൊന്നൊടുക്കുന്നു എന്നുവിലപിക്കുബോള്‍ പുഴയുടെ ഈ ""മാംസം"" കുഴചു ചേര്‍ത്താണ് തന്റെ വീടിന്റെ ചുവരുകള്‍ ബാലപെടുതിയതെന്ന യാഥാര്‍ത്ഥ്യം ലോകം അറിയാതെ നോക്കാന്‍ "പ്രകൃതിസ്നേഹികള്‍ക്കറിയാം"" .....പൂര്‍ണമായും പ്രകൃതി സൌഹൃധമായ ഒരു നിര്‍മാണപ്രവര്‍ത്തിയും മനുഷ്യന്‍ ശീലിച്ചിട്ടില്ല എന്ന് നന്നായി അറിയാവുന്നവരാണ് ഇവരെല്ലാവരും ......പ്രകൃതി സംരക്ഷണം മനുഷ്യന്റെ നിലനില്‍പ്പിനു അനിവാര്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും സന്ദേഹം ഉണ്ടെന് തോന്നുന്നില്ല .....അതില്‍ നിരനായക സ്വാധീന ശക്തിയവേണ്ടാവര്‍ രാഷ്ട്രീയമുള്ളവര്‍ തന്നെയാണ്.....പ്രകൃതിസംരക്ഷണം പ്രധാന അജണ്ട യായി രാഷ്ട്രീയ പാര്‍ടികള്‍ ഏറ്റെടുക്കണം അതില്‍ തര്‍ക്കമില്ല .....എന്നാല്‍ അരാഷ്ട്രീയതയാണ് എല്ലാറ്റിനും പരിഹാരം എന്നത് അറിവില്ലായ്മയാണ് ....അല്ലെങ്ങില്‍ ഒറ്റുകൊടുക്കലാണ് .


ചെങ്ങറ ഭൂസമരത്തെ ഇടതുപക്ഷം സമീപിച്ച രീതി വലതില്‍ നിന്നും വ്യത്യസ്തമല്ല എന്ന വാദം നിരാശയില്‍നിന്നും ജന്മമെടുതതാണ് ....ആദിവാസികള്‍ക്ക് നേരെ ഇടതുപക്ഷം നിറയോഴിക്കതത്തിന്റെ നൈരാശ്യം ...അവര്‍ക്ക് ലഭ്യമയരീതിയില്‍ ഭൂമി കൊടുത്തു എങ്കിലും പരാതികള്‍ ഇനുയും ബാക്കിയാണ് എന്ന കാര്യം വിസ്മരിക്കുന്നീല്ല ....അതും രാഷ്ട്രീയമായി തന്നെ പരിഹരിക്കേണ്ടതാണ് ..അരാഷ്ട്രീയത (അല്ലെങ്ങില്‍ അതിന്റെ ഏജെന്റുകള്‍ ) അവിടെയും പടിക്കു പുറതിരിക്കും ളാഹ ഗോപാല്‍ജി യെ പ്പോലെ.


കണ്ണൂരിലെ വിവാദ തെര്‍മല്‍ പവര്‍ പ്ലാന്റിന്റെ കാര്യത്തില്‍ ഉറഞ്ഞുതുള്ളിയ """പ്രകൃതിസ്നേഹികള്‍ """ എന്തെ എല്ലാ കോപ്രായങ്ങളും അവസാനിപ്പിച്ച്‌ മടങ്ങിയത് ....ഇടതുപക്ഷം ജനങ്ങളെ കാര്യം "രാഷ്ട്രീയമയി " ബോധ്യപ്പെടുതിയപ്പോള്‍ ഇറക്കുമതി നേതാക്കള്‍ മാത...്രമായി സമരത്തിന്‌ ...
അവിടെയും അരാഷ്ട്രീയത പടിക്കുപുരതാണ് .


കണ്ണൂരിലെ വിവാദ തെര്‍മല്‍ പവര്‍ പ്ലാന്റിന് തൊട്ടുകിടക്കുന്ന വാര്‍ഡില്‍ സി പി ഐ എം എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരില്ലാതെ ജയം ....അവിടെയും അരാഷ്ട്രീയത പടിക്കു പുറതിരിക്കും.
പാപ്പിനിശ്ശേരിയിലെ കണ്ടാല്‍ പര്‍ക്കിനെതിരെ ഉറഞ്ഞു തുള്ളുന്നവര്‍കു കൊച്ചിയിലെ സ്റ്റേഡിയം നിര്‍മാണത്തിനായി ഏക്കരുകനക്കിനു കണ്ടാല്‍ മുറിച്ചപ്പോള്‍ വലിയ താല്പര്യം ഇല്ലതെപോയത് എന്ത് കൊണ്ടാണ് ...അതും രാഷ്ട്രീയമാണ് .......വലതുപക്ഷത്തിന്റെ അടുക്കളയില്‍ അറിവെപ്പുനടതുന്ന രാഷ്ട്രീയം ..


എന്ടോസല്ഫന്‍ എന്ന കീടനാശിനി നിയന്ത്രണമില്ലാതെ ഉപയോഗിക്കാന്‍ അന്നും എന്നും അനുമതി കൊടുത്തത് ഒരു രാഷ്ട്രീയമാണ് ..ആ കീടനാശിനി കൊന്നോടിക്കികൊണ്ടിരിക്കുന്ന ജനങള്‍ക്ക് ആശ്വാസമേകുന്ന (എന്തൊക്കെയെന്നു അറിയതവരല്ല അരാഷ്ട്രീയതക്കുവെന്റി വാദിക്കു...ന്നത് ) നടപടികള്‍ സ്വീകരിക്കുന്നവരും തുല്യരാണ് എന്ന് ആര്‍ക്കുവേണ്ടിയാണ് വാദിക്കുന്നത് ....ജനങ്ങള്‍ക്കോ ? 


ജനസാന്ത്രതയും മധ്യവര്‍ഗത്തിന്റെ പൊങ്ങച്ചങ്ങള്‍ അപ്പാടെയും ജീവിതചര്യയക്കിയ നമ്മള്‍ വാങ്ങിക്കൂട്ടുന്ന വാഹനങ്ങളുടെയും മൊത്തത്തിലുള്ള പ്രതിബലനമാണ് നമ്മുടെ റോഡുകളുടെ അവസ്ഥ .....അരാഷ്ട്രീയ വാദിക്കു പരിഹരിക്കാവുന്നതല്ല ഈ പ്രശ്നം .
‎"ജനമനസ്സുകള്‍ " ഒരിക്കലും അരാഷ്ട്രീയവാദികളുടെ പത്തായപ്പുരയിലെതില്ല .....കുറച്ചു പേരെ കുറച്ചു കാലം തെറ്റിധരിപ്പിക്കം ....അത്ര മാത്രം ...!

തിങ്കളാഴ്‌ച, ഒക്‌ടോബർ 11, 2010

ആഗോള സാമ്രാജ്യത്വ വളര്‍ച്ചയും ദൃശ്യമാധ്യമങ്ങളും

മലയാളനിരൂപണത്തിലും മാർക്‌‌സിയന്‍ സൌന്ദര്യശാസ്‌ത്രമേഖലയിലും നവീനവും മൌലികവുമായ അന്വേഷണങ്ങള്‍ നടത്തിയ എഴുത്തുകാരനാണ് ബി. രാജീവന്‍. പ്രാചീനകലകളുടെ സൌന്ദര്യശാസ്‌ത്രം മുതല്‍ പോസ്‌റ്റ് കൊളോണിയല്‍ ജ്ഞാനമേഖല വരെ നീളുന്ന രാജീവന്റെ അന്വേഷണമേഖല മുഖ്യമായും സാഹിത്യം, ദര്‍ശനം എന്നിവയെ കേന്ദ്രീകരിച്ചുകൊണ്ടാണെങ്കിലും നമ്മുടെ രാഷ്‌ട്രീയവും സാംസ്‌കാരികവുമായ തലങ്ങളില്‍ ചിന്തയുടെയും സര്‍ഗാത്മകതയുടെയും പുതുതരംഗങ്ങള്‍ സൃഷ്‌ടിക്കാന്‍ അവ സഹായകമായി. തത്വചിന്തയെയും പ്രത്യയശാസ്‌ത്രത്തെയും ജഡമായ പ്രമാണമായി സ്വീകരിക്കുന്നതിനെതിരെ നിരന്തരം ജാഗ്രതപുലര്‍ത്തുന്ന മൌലികതയാണ് രാജീവന്റെ നിരീക്ഷണങ്ങളുടെ സവിശേഷത. ദൃശ്യമാധ്യമങ്ങളെ സംബന്ധിച്ച് വിശേഷിച്ചും സിനിമയെക്കുറിച്ച് രാജീവനുമായി നടത്തിയ ആശയവിനിമയത്തില്‍ സര്‍ഗാത്മകമായ ഒരു ദൃശ്യസംസ്‌കാരത്തെ സ്വപ്‌നം കാണുന്ന ഒരു സാംസ്‌കാരിക മനസിന്റെ സാന്നിധ്യമുണ്ട്.

ദൃശ്യമാധ്യമങ്ങളുടെ (സിനിമയടക്കം) വളര്‍ച്ച നമ്മുടെ സമൂഹത്തെയും സംസ്‌കാരത്തെയും ഏതു രീതിയിലാണ് സ്വാധീനിക്കുന്നത്.

ദൃശ്യമാധ്യമങ്ങളുടെ വളര്‍ച്ച നമ്മുടെ സമൂഹത്തെയും സംസ്‌കാരത്തെയും പുറത്തുനിന്നു സ്വാധീനിക്കുന്ന ഒരു പ്രതിഭാസമല്ല. നമ്മുടെ സമൂഹത്തിനും സംസ്‌കാരത്തിനും സംഭവിച്ച പരിവര്‍ത്തനത്തോടൊപ്പം അതിന്റെ ഭാഗമായിത്തന്നെ സംഭവിക്കുന്നതാണ് ദൃശ്യമാധ്യമങ്ങളുടെ വളര്‍ച്ചയും വികാസവും. അതുകൊണ്ട് നമ്മുടെ സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും വളര്‍ച്ചയുടെയും വികാസത്തിന്റെയും പ്രശ്‌നങ്ങളോട് ഗാഢമായി ബന്ധപ്പെട്ടതാണ് ദൃശ്യമാധ്യമങ്ങളുടെ പ്രവര്‍ത്തനവും. ആ നിലയ്‌ക്കാണ് അതിനെ സമീപിക്കേണ്ടത്.

ചരിത്രവികാസത്തിന്റെ അനിവാര്യമായ ഒരു പ്രതിഭാസമെന്ന നിലയില്‍, ദൃശ്യമാധ്യമങ്ങളുടെ പുരോഗമനപരമായ പങ്കെന്താണ് ?

ദൃശ്യമാധ്യമങ്ങളുടെ ആവിര്‍ഭാവം നിശ്ചയമായും മനുഷ്യ ചരിത്ര വികാസത്തിന്റെ പുരോഗതിയെത്തന്നെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍, ദൃശ്യമാധ്യമങ്ങളുടെ ആവിര്‍ഭാവത്തെ മനുഷ്യ ചരിത്ര പുരോഗതിയെ സൂചിപ്പിക്കുന്ന ഒരു ഘടകം മാത്രമായി കണ്ടാല്‍പോര. യഥാര്‍ഥത്തില്‍ മനുഷ്യ സംസ്‌കാര ചരിത്രത്തിലെ ഒരു വിഛേദം തന്നെയാണത്. ആ നിലയ്‌ക്കു വേണം ദൃശ്യമാധ്യമങ്ങളുടെ പുരോഗമനപരമായ പങ്കിനെ നാം വിലയിരുത്തേണ്ടത്.

ഒന്നാമതായി സംസ്‌കാരത്തെ സംബന്ധിച്ച് അന്നോളം പ്രബലമായി നിലനിന്ന വരേണ്യ / കീഴാള വിഭജനങ്ങളുടെ അടിസ്ഥാനത്തെ തന്നെ ദൃശ്യമാധ്യമങ്ങളുടെ ആവിര്‍ഭാവം തകര്‍ത്തുകളഞ്ഞു. ഭാവുകത്വത്തെക്കുറിച്ചുള്ള എല്ലാക്കാലത്തെയും വരേണ്യനിര്‍വചനങ്ങളെ അത് അര്‍ഥശൂന്യമാക്കി. ഭാവുകത്വത്തിന്റെ ഉയര്‍ച്ചതാഴ്‌ചകളെ സൂചിപ്പിക്കുന്ന എല്ലാ ഉച്ചനീച ശ്രേണീ സങ്കല്‍പ്പങ്ങളെയും അത് തകിടംമറിച്ചു. മനുഷ്യരെ പല തട്ടുകളായി പല വിഭാഗങ്ങളായി വേര്‍തിരിച്ചു നിര്‍ത്തിപ്പോന്ന പഴയ എല്ലാ വിഭജന തന്ത്രങ്ങളെയും മറികടന്ന് മനുഷ്യവംശത്തെ ഒന്നാകെ ഉള്‍ക്കൊള്ളുന്ന ഒരു നൂതന ഭാവുകത്വ മണ്ഡലത്തിലാണ് ദൃശ്യമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് മനുഷ്യസംസ്‌കാര ചരിത്രത്തിലെ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാണ്. അതുകൊണ്ടാണ് ദൃശ്യമാധ്യമങ്ങളുടെ ആവിര്‍ഭാവത്തെ സംസ്‌കാര ചരിത്രപരമായ ഒരു വിഛേദമായി കണക്കാക്കണം എന്നു പറഞ്ഞത്.

ഭാവുകത്വത്തെ സംബന്ധിക്കുന്ന പഴയ ഉചനീചത്വങ്ങളെയും ശ്രേണീബന്ധങ്ങളെയും വേര്‍തിരിവുകളെയും ദൃശ്യമാധ്യമങ്ങളുടെ വരവ് അട്ടിമറിച്ചു എന്നുപറയുമ്പോള്‍ യാദൃച്‌ഛികമോ ഉപരിപ്ളവമോ ആയ ഒരു സംഭവമായി അതിനെ കാണരുത്. ദൃശ്യമാധ്യമങ്ങള്‍ സൃഷ്‌ടിച്ച ഭാവുകത്വപരമായ വിഛേദം നിശ്ചയമായും ജനാധിപത്യവല്‍ക്കരണത്തിന്റെ ഒരു കുതിച്ചുചാട്ടമാണ്. എന്നാല്‍, ലിബറല്‍ ജനാധിപത്യ രാഷ്‌ട്രീയപ്രക്രിയയുടെ അനന്തരഫലമോ ഉപോല്‍പ്പന്നമോ ആയി ഈ വിഛേദത്തെ കാണുന്നത് ശരിയായിരിക്കില്ല. ലിബറല്‍ ജനാധിപത്യത്തിന്റെ സാമാന്യ ബുദ്ധിക്ക് ഉള്‍ക്കൊള്ളാനാവാത്ത അഗാധവും യഥാര്‍ഥവുമായ ചില പ്രക്രിയകളെകൂടി ഉള്‍ക്കൊള്ളുന്ന ഒന്നാണ് ഈ വിഛേദം.

സിനിമ എന്ന കലാരൂപത്തെക്കുറിച്ചു പറയുമ്പോള്‍ ഈ വിഛേദത്തെക്കുറിച്ച് മറ്റൊരു തരത്തില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്. 'ആയിരത്താണ്ടുകള്‍ക്കുശേഷം മനുഷ്യര്‍ ഒരേഒരു കലാരൂപം മാത്രമേ പുതുതായി സൃഷ്‌ടിച്ചിട്ടുള്ളു. അത് സിനിമയാണ് ' എന്ന്. ഇങ്ങനെ പറയുന്നത് മനുഷ്യസംസ്‌കാര ചരിത്രത്തില്‍ സിനിമ സൃഷ്‌ടിച്ച വിഛേദത്തിന്റെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.

മനുഷ്യര്‍ സൃഷ്‌ടിച്ചിട്ടുള്ള മറ്റേതൊരു കലാരൂപത്തിനും സ്ഥലത്തെയും കാലത്തെയും കുറിച്ചുള്ള പ്രത്യക്ഷാനുഭവബോധത്തെ അഥവാ സാമാന്യബുദ്ധിസങ്കല്‍പ്പത്തെ പാടെ തകിടം മറിക്കാതെ തന്നെ പ്രവര്‍ത്തിക്കാന്‍ കഴിയും. കാല/ചലന ഖണ്ഡ (block of movements / duration) ങ്ങളിലൂടെയാണ് സിനിമ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ സ്ഥലത്തിലൂടെയുള്ള ചലനത്തിന്റെ അളവിനെ കാലമായിക്കാണുന്ന പഴയ പ്രത്യക്ഷ സാമാന്യബുദ്ധിയുടെ സ്ഥല-കാല സങ്കല്‍പ്പം അട്ടിമറിക്കപ്പെടുന്ന ഒരു സന്ധിയില്‍ മാത്രമേ സിനിമ എന്ന കലാരൂപത്തിന് ആവിര്‍ഭവിക്കാന്‍ കഴിയൂ. അതിനാല്‍ സിനിമ അതിന്റെ പിറവിയില്‍ത്തന്നെ വിപ്ളവകരമായ ഒരു കലാരൂപമാണ്. ലിബറല്‍ ജനാധിപത്യത്തിന്റെ സ്ഥല-കാലസങ്കല്‍പ്പം പ്രത്യക്ഷ സാമാന്യ ബുദ്ധിയുടേതാണ്. ഒരിടത്തു നിന്നു മറ്റൊരിടത്തേക്കുള്ള സ്ഥലപരമായ ചലനത്തിന്റെ മാതൃകയില്‍ നിലനിര്‍ത്തപ്പെടുന്ന ഏകരൂപമായ ഒന്നാണ് മുതലാളിത്തത്തിന്റെ കാലസങ്കല്‍പ്പം. മുതലാളിത്തമൂലധനം ലോകത്തെ ഒന്നാകെ അതിന്റെ കമ്പോളമായി ഏകീകരിക്കുന്നത് ഏകരൂപമായ ഈ കാലസങ്കല്‍പ്പത്തിന്റെ വ്യാപനത്തിലൂടെയാണ്. അങ്ങനെ കാലം ലോകം മുഴുവന്‍ ഒരേ കലണ്ടറിനും ക്ളോക്കിനും കീഴ്പ്പെടുന്നു. ഭരണകൂടപരമായ(Statist) ഈ സ്ഥല-കാല ബോധത്തെയാണ് ഒരു കലാരൂപമെന്ന നിലയില്‍ സിനിമ നിഷേധിക്കുന്നത്. അതിനാല്‍ സിനിമ ആധുനിക ലിബറല്‍ ജനാധിപത്യത്തിന്റെ കലയല്ല. ഭാവിയുടെ കലയാണ്. വരാനിരിക്കുന്ന ഭാവി ജനാധിപത്യത്തിന്റെ, കമ്യൂണിസത്തിന്റെ കലയാണ്. സിനിമ ആധിപത്യം പുലര്‍ത്തുന്ന വ്യവസ്ഥയുടെ കലയല്ല. വ്യവസ്ഥയെ ചെറുത്തു നില്‍ക്കുന്ന മനുഷ്യശക്തിയുടെ വികാസത്തിന്റെ കലയാണ്. ദൃശ്യമാധ്യമങ്ങളുടെ ആവിര്‍ഭാവം മനുഷ്യസംസ്‌കാര ചരിത്രത്തില്‍െ ഒരു വിഛേദമാണെന്നു പറയുമ്പോള്‍ ഈ വസ്‌തുതകളൊക്കെ കണക്കിലെടുക്കേണ്ടതുണ്ട്.

ആഗോളവല്‍ക്കരണം സൃഷ്‌ടിച്ച അനിവാര്യമായ സാമൂഹികവല്‍ക്കരണത്തിന്റെ ഭാഗമായി ദൃശ്യമാധ്യമങ്ങളെ എങ്ങനെ കാണുന്നു?

മൂലധന കമ്പോളത്തിന്റെ ആഗോളവല്‍ക്കരണവും അധ്വാനത്തിന്റെ സാമൂഹികവല്‍ക്കരണവും മനുഷ്യജീവിതത്തിന്റെ സമസ്‌ത മേഖലകളെയും മുതലാളിത്തമൂലധനം ഗ്രസിക്കുന്നതിന്റെ ഫലമാണ്. മൂലധന നിക്ഷേപം വേഗത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് വിനോദവ്യവസായം. ദൃശ്യമാധ്യമങ്ങളുടെ രംഗത്തെ സാങ്കേതികക്കുതിപ്പും വ്യാപനങ്ങളുമാണ് ഇതിനു പശ്ചാത്തലമൊരുക്കുന്നത്.

ദൃശ്യമാധ്യമരംഗം ഇങ്ങനെ ആഗോളതലത്തില്‍ വമ്പന്‍ വ്യവസായമായി മുന്നേറുന്നതോടെ സംഭവിക്കുന്ന ഒരു സംഘര്‍ഷമുണ്ട്. പഴയ പ്രത്യക്ഷ വസ്‌തുവാദപരമായ (positivist) സ്ഥല-കാല-യാഥാര്‍ഥ്യ സങ്കല്‍പ്പത്തെ തകിടംമറിക്കുന്ന ദൃശ്യമാധ്യമ സങ്കേതത്തിന്റെ വിപ്ളവകരമായ സവിശേഷത ഒരുവശത്തും അതിനെ വ്യവസായവല്‍ക്കരിക്കുന്ന മൂലധനശക്തിയുടെ സാമാന്യവല്‍ക്കരണം മറുവശത്തും അണിനിരക്കുന്ന ഒരു സംഘര്‍ഷമാണിത്. മനുഷ്യശക്തിയുടെ വികാസത്തിന്റെ ശക്തികളും സങ്കോചത്തിന്റെ ശക്തികളും തമ്മിലുള്ള ഏറ്റുമുട്ടലാണിത്.

ദൃശ്യമാധ്യമങ്ങളുടെ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ വിരുദ്ധ ശക്തികള്‍ മനുഷ്യജീവിതത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. സിനിമയുടെ ആവിര്‍ഭാവം കാല-ചലനബന്ധത്തെക്കുറിച്ചുള്ള പഴയ ധാരണകളെ അട്ടിമറിച്ചതിനെക്കുറിച്ചു പറഞ്ഞല്ലോ. ഇത് ദൈവസൃഷ്‌ടമായ പഴയ ലോകത്തിന്റെ സ്ഥിരതയെ അലങ്കോലപ്പെടുത്തുന്ന ഒരു സംഭവമായിരുന്നു. ദൈവസൃഷ്‌ടമായ ജീവജാലങ്ങള്‍ക്കും പദാര്‍ഥങ്ങള്‍ക്കും നിലനില്‍ക്കാന്‍ പഴയ സ്ഥല-കാലഘടന കൂടിയേകഴിയൂ. മനുഷ്യജീവിതത്തിന്റെ ശക്തിക്കുതിപ്പുകളെ നിലനില്‍ക്കുന്ന വ്യവസ്ഥകളില്‍ തളച്ചുനിര്‍ത്താന്‍ ഈ സ്ഥല-കാല സങ്കല്‍പ്പം ആവശ്യമാണ്. ഭരണകൂട ശക്തിയുടെ ഒരു മികച്ച ആയുധമാണത്. ഇതിന്റെ തകര്‍ച്ചയിലൂടെ ആവിര്‍ഭവിച്ച സിനിമ ജീവിതത്തിന്റെ ശക്തികളെ കെട്ടഴിച്ചുവിടുന്ന ശക്തികളോടൊപ്പമാണ്. സിനിമ മനുഷ്യജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നത് ദൈവസൃഷ്‌ടമായ സ്ഥല-കാല-വസ്‌തു ബന്ധത്തെ ഇളക്കിമറിച്ചുകൊണ്ടാണ്. അതുകൊണ്ട് ആധിപത്യം പുലര്‍ത്തുന്ന അധീശവ്യവസ്ഥയുടെ ശ്രേണികളിലും ക്രമങ്ങളിലും കള്ളികളിലും വിന്യസിക്കപ്പെട്ട മനുഷ്യരുടെ നിലകളെയും അതിന് ഇളക്കിമറിക്കാതെ വയ്യ. സമൂഹത്തില്‍ ദൃഢമായി ഉറപ്പിക്കപ്പെട്ട ജീവിതമാതൃകകളെയും ജീവിത നിര്‍വചനങ്ങളെയുമാണ് അത്തരത്തില്‍ സിനിമ ഇളക്കിമറിക്കുന്നത്. ദൃഢമായ ചട്ടക്കൂടുകളില്‍ നിന്നുള്ള മനുഷ്യജീവിതത്തിന്റെ ഈ കുതറിമാറലിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. അധീശവ്യവസ്ഥകളും അവയുടെ സ്ഥാപനങ്ങളും വിവിധ തന്ത്രങ്ങളിലൂടെ അടക്കിനിര്‍ത്തിയ ജീവിതത്തിന്റെ വികാസതൃഷ്‌ണകള്‍ പുതിയ തലങ്ങളിലേക്ക് വികസിക്കുന്നു എന്നതാണ് ഈ കുതറിമാറലിന്റെ പ്രധാന ഫലം. അതിനാല്‍ ജീവിതത്തിന്റെ വികാസതൃഷ്‌ണകള്‍ (desires) ചങ്ങലകള്‍ പൊട്ടിച്ച് പുതിയ ശക്തിപ്രവാഹങ്ങള്‍ക്കു വഴിതുറക്കുന്നു എന്നതാണ് ദൃശ്യമാധ്യമസങ്കേതം മനുഷ്യജീവിതത്തില്‍ സൃഷ്‌ടിക്കുന്ന വിപ്ളവം. എന്നാല്‍, ഇതിനു നേര്‍വിപരീതമായ ദിശയിലാണ് മുതലാളിത്തമൂലധനത്തിന്റെ പ്രവര്‍ത്തനം. ദൃശ്യമാധ്യമരംഗത്തെ വ്യവസായവല്‍ക്കരിക്കുന്ന മുതലാളിത്തം കാലഹരണപ്പെട്ട ദൃഢതയുടെയും സ്ഥിരതയുടെയും മാതൃകകളെ പുനഃസ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.

ഇതിനെയാണ് മുതലാളിത്തമൂലധനം അതിന്റെ നിഷേധാത്മകവശത്തെ നിലനിര്‍ത്തുന്നതിനുവേണ്ടി സമൂഹങ്ങളില്‍ നടത്തുന്ന പുനഃസ്ഥാപന പ്രക്രിയ എന്ന് പുതിയ ഭൌതികവാദ തത്വചിന്തകര്‍ പറയുന്നത്. മുതലാളിത്തമൂലധനം ഇങ്ങനെ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പഴയ സ്വത്വസത്താസങ്കല്പങ്ങളെയും അതിന്റെ വിഭജനതന്ത്രങ്ങളെയുമാണ്. നിരന്തര നവീകരണത്തിലൂടെ ചലനാത്മകമായിമാത്രം വികസിക്കാന്‍ കഴിയുന്ന മുതലാളിത്ത മൂലധനം ദൃഢമായതിനെയെല്ലാം ആവിയാക്കുന്ന ഒരു പ്രതിഭാസമാണ്. എന്നാല്‍, മുതലാളിത്ത മൂലധനത്തിനു സ്വകാര്യസ്വത്തായി നിലനില്‍ക്കണമെങ്കില്‍ അതിനു കാലഹരണപ്പെട്ട വ്യക്തിസത്താസങ്കല്പത്തെയും ലൈംഗിക സദാചാരസ്ഥാപനങ്ങളെയും അതിന്റെ വിഭജന തന്ത്രങ്ങളെയും ആശ്രയിക്കേണ്ടതായി വരുന്നു. സ്വകാര്യസ്വത്തുടമാ ബന്ധങ്ങളെ നിലനിര്‍ത്തുന്നതിനുവേണ്ടിയുള്ള സാമൂഹ്യസ്ഥാപനങ്ങളുടെയും സത്താസങ്കല്‍പ്പങ്ങളുടെയും ഈ പുനഃസ്ഥാപന പ്രക്രിയക്ക് വ്യവസായമായി വികസിച്ചു കഴിഞ്ഞ ദൃശ്യമാധ്യമരംഗത്തെ മൂലധനം ഉപയോഗപ്പെടുത്തുന്നു. സിനിമയും ടെലിവിഷനും അടക്കമുള്ള ദൃശ്യമാധ്യമങ്ങളെ ഇങ്ങനെ ആധിപത്യംപുലര്‍ത്തുന്ന വ്യവസ്ഥ അതിന്റെ പുനഃസ്ഥാപനത്തിനായി പ്രവര്‍ത്തിപ്പിക്കുന്നു. ഇത് ഉപരിഘടനാപരമായ ഒരു മാനിപ്പുലേഷന്‍ അല്ല. മുതലാളിത്ത മൂലധനം ജീവിതത്തിന്റെ വികാസതൃഷ്‌ണകളെ ആധാരമാക്കി നടത്തുന്ന യാഥാര്‍ഥ്യത്തിന്റെ പ്രവര്‍ത്തനംതന്നെയാണ്. വ്യവസായ സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും എല്ലാം ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നു.

ഇതാണ് ദൃശ്യമാധ്യമങ്ങള്‍ ഒരുവശത്ത് അവയുടെ വിപ്ളവകരമായ സവിശേഷതകളിലൂടെ കാലഹരണപ്പെട്ട ജീവിതഘടനകളെ നിരന്തരം അപസ്ഥാപനം ('De-terminalisation) ചെയ്യുമ്പോള്‍ മറുവശത്ത് സ്വകാര്യസ്വത്തുടമാ ബന്ധങ്ങളുടെ തൃഷ്‌ണാരൂപങ്ങളെ പുനഃസ്ഥാപിക്കുന്നതിനുള്ള ഉപാധികളായി പ്രവര്‍ത്തിക്കേണ്ടിവരുന്ന വൈപരീത്യത്തിന്റെ രഹസ്യം.

ചിന്തയുടെയും വായനയുടെയും ലോകത്തെ കാഴ്‌ചയുടെ ലോകമാക്കി മുതലാളിത്തം മാറ്റുന്നുവെന്നത് എത്രത്തോളം ശരിയാണ് ? മുതലാളിത്തത്തില്‍നിന്നു നമുക്ക് തിരിച്ചുപോകാന്‍ പറ്റില്ലല്ലോ? ആ നിലയ്‌ക്ക് മുതലാളിത്തത്തില്‍നിന്നുള്ള മുന്നോട്ടുപോക്കില്‍ ദൃശ്യമാധ്യമങ്ങളുടെ സ്വഭാവമെന്തായിരിക്കും...?

നാം ദൃശ്യമാധ്യമങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടത് ഞാന്‍ നേരത്തെ സൂചിപ്പിച്ച ഇന്നത്തെ അതിന്റെ അവസ്ഥക്കുള്ളില്‍ അതിനെ ഒതുക്കിനിര്‍ത്തിക്കൊണ്ടുമാത്രമല്ല. മനുഷ്യസമൂഹത്തെ സംബന്ധിച്ചിടത്തോളം സിനിമ എന്ന കലാരൂപത്തിന്റെ മഹാസാധ്യതകളെ മുന്നില്‍ കണ്ടുകൊണ്ടുവേണം അതിനെക്കുറിച്ചു ചിന്തിക്കാന്‍.

ഒരു ജീവിവര്‍ഗം എന്ന നിലയിലുള്ള മനുഷ്യന്റെ സ്ഥല-കാലബദ്ധമായ ശാരീരിക പരിമിതികളെ പല രീതികളില്‍ മറികടക്കാനും പ്രകൃതിയിലേക്ക് ആ നിലക്ക് ബഹുമുഖമായി കടന്നു പ്രവര്‍ത്തിക്കാനുമുള്ള കഴിവുകളുടെ വികാസത്തിന്റെ ചരിത്രമാണല്ലൊ മനുഷ്യന്റെ ചരിത്രം. ആ ചരിത്രത്തിന്റെ ഇങ്ങേ അറ്റത്തുള്ള ഒന്നാണ് സിനിമ. മനുഷ്യന്‍ ഇനിയും തരണം ചെയ്‌തിട്ടില്ലാത്ത ജൈവപരിമിതികളെ - ശാരീരികവും ചിന്താപരവുമായ പരിമിതികളെ മറികടക്കാന്‍പോന്ന പുതിയ സാധ്യതകളാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയില്‍ ക്യാമറ പ്രവര്‍ത്തിക്കുന്നത് നിലനില്‍ക്കുന്ന ലോകത്തെ പകര്‍ത്തുന്ന ഒരു യന്ത്രമായിട്ടല്ല. പ്രത്യക്ഷലോകത്ത് മനുഷ്യന്റെ കണ്ണുകള്‍ക്ക് അസാധ്യമായ കാഴ്‌ചകളിലേക്കു കടന്നു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു യന്ത്രമാണ് സിനിമയില്‍ ക്യാമറ. ഈ ക്യാമറയുടെ കണ്ണുകള്‍ അമാനുഷിക (non-human)മായ കണ്ണുകളാണ്. സിനിമ, മനുഷ്യന്റെ ജൈവാനുഭവങ്ങള്‍ക്കപ്പുറം നില്‍ക്കുന്ന കാലത്തിന്റെയും ചലനത്തിന്റെയും ബിംബങ്ങള്‍ സൃഷ്‌ടിക്കുന്ന-പകര്‍ത്തുകയല്ല- കലയിലാണ്. മനുഷ്യശരീരത്തിന്റെ കാഴ്‌ചപ്പാടുകളുടെ പരിമിതസാധ്യതകളില്‍ ഒതുങ്ങുന്നതല്ല സിനിമയുടെ ഷോട്ട് ആംഗിള്‍സ്. വസ്‌തുക്കളുടെ വലുപ്പ ചെറുപ്പങ്ങളെ സംബന്ധിച്ചുള്ള ലോകസാധ്യമായ പ്രൊപ്പോര്‍ഷനെയും മേല്‍- കീഴ്-മുന്‍-പിന്‍ക്രമങ്ങളെയും തകിടം മറിച്ചുകൊണ്ടാണ് സിനിമയില്‍ അപ്രതീക്ഷിതവും പൂര്‍വമാതൃകകളില്ലാത്തതുമായ ഫ്രെയിമിങ് സംഭവിക്കുന്നത്. സിനിമയുടെ കാഴ്‌ചകള്‍ മനുഷ്യന്റെ കണ്ണുകളില്‍ കേന്ദ്രീകരിക്കപ്പെട്ടവയല്ല എന്നര്‍ഥം. കേന്ദ്രരഹിതമായ കാഴ്‌ചകളുടെ ബഹുലത (Multiplicity) യിലൂടെ കാഴ്‌ചകളുടെ പുതിയ സാധ്യതകളിലേക്കാണ് സിനിമ സഞ്ചരിക്കുന്നത്.

എന്നാല്‍, ഈ സാധ്യതകള്‍ കാഴ്‌ചയുടെ തലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവയല്ല. സിനിമ സൃഷ്‌ടിക്കുന്ന കാലബിംബങ്ങ (Time image) ളിലൂടെയും ചലന ബിംബങ്ങളിലൂടെയും (Movement Image) സിനിമ അതിന്റെ സവിശേഷമായ ഭാവപ്രതിഭാസങ്ങളുടെ (affects) ഒരു ലോകത്തെ അവതരിപ്പിക്കുന്നുണ്ട് - Cinimatic affects, എല്ലാ കലകളും അവയുടേതായ affects സൃഷ്‌ടിക്കുന്നുണ്ട്. അവയെല്ലാം അവയുടെ സവിശേഷ രീതികളിലാണ് മനുഷ്യമനസ്സിനെയും ചിന്തയെയും സ്വാധീനിക്കുന്നത്. സിനിമയില്‍ മളളലര ആയി മാറുന്ന ബിംബങ്ങള്‍, ചലിക്കുന്ന ബിംബങ്ങള്‍, വസ്‌തുക്കളും ചിന്തയും തമ്മില്‍ നേരിട്ടുള്ള ബന്ധത്തിന്റെ മറ്റൊരു മാര്‍ഗം തുറക്കുന്നു. സിനിമയില്‍ സംഭവിക്കുന്ന പദാര്‍ഥവും ചിന്തയും തമ്മിലുള്ള ഈ നേര്‍ബന്ധത്തെക്കുറിച്ച് Elie Faurc, Eisenstein എന്നിവര്‍ തുടങ്ങി Giller Delenze വരെയുള്ളവര്‍ സൂക്ഷ്മമായി വിശകലനം ചെയ്‌തിട്ടുണ്ട്. അതിലേക്കു കടക്കുന്നില്ല. ചിന്തയുടെ ലോകവും സിനിമയുടെ മുതലാളിത്തപശ്ചാത്തലവുമായി ബന്ധപ്പെടുത്തി ചോദിച്ചതു കൊണ്ട് ഇങ്ങനെ ചുരുക്കി പറഞ്ഞു എന്നുമാത്രം.

അതിനാല്‍ മുതലാളിത്ത വ്യവസ്ഥയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു പ്രതിഭാസമെന്ന നിലയിലല്ല മുതലാളിത്തത്തിൽ നിന്ന് മുന്നോട്ടുപോകുന്ന ഒരു ശക്തി എന്ന നിലയിലാണ് സിനിമയെ കാണേണ്ടത്.

നമ്മുടെ സമൂഹത്തിന്റെ ചിന്താശേഷിയെയും വായനയെയും വികസിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നില്ലെ? നമ്മുടെ സിനിമയുടെ അവസ്ഥതന്നെയെടുത്താല്‍ നമ്മുടെ സാഹിത്യത്തെയും സാംസ്‌കാരികതയെയും കൂടുതല്‍ ജനകീയമാക്കുന്നതില്‍ 60കളിലും 70കളിലും മറ്റും സിനിമ വലിയ പങ്കുവഹിച്ചരുന്നു. എന്നാല്‍, നമ്മുടെ മലയാള സിനിമ, സാങ്കേതികമായും വാണിജ്യപരമായും വികസിച്ചിട്ടുണ്ടെങ്കിലും സാംസ്‌കാരികമായി ദുര്‍ബലമാവുകയല്ലെ ചെയ്യുന്നത്... ?

നിശ്ചയമായും ദൃശ്യമാധ്യമങ്ങള്‍ നമ്മുടെ ചിന്തയുടെയും വായനയുടെയും രീതികളെ വികസിപ്പിക്കുക മാത്രമല്ല പരിവര്‍ത്തിപ്പിക്കുകകൂടിചെയ്യുന്നു. എന്നാല്‍, നമ്മുടെ സിനിമയും നമ്മുടെ സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ച ദൃശ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിരുദ്ധശക്തികളുടെ സംഘര്‍ഷം കണക്കിലെടുക്കേണ്ടതുണ്ട്.

മാധ്യമവ്യവസായത്തിന്റെ ലക്ഷ്യം സാമ്പത്തികലാഭം മാത്രമാണ്. അതിനുവേണ്ടി, നിലനില്‍ക്കുന്ന വ്യവസ്ഥക്കു കീഴ്പ്പെട്ടുനില്‍ക്കുന്ന വികലമാക്കപ്പെട്ട തൃഷ്‌ണാരൂപങ്ങളെ പ്രീണിപ്പിക്കുന്ന ഫോര്‍മുലകള്‍ മാധ്യമവ്യവസായം കണ്ടെത്തുന്നു. കേരളത്തില്‍ വ്യക്തിപരമായ സ്വത്തില്‍ അധിഷ്‌ഠിതമായ മുതലാളിത്ത പൌരസമൂഹത്തിന്റെ വളര്‍ച്ച മാധ്യമവ്യവസായത്തിന് വികസിക്കാന്‍ പോന്ന പശ്ചാത്തലമായിത്തീര്‍ന്നു. ആദ്യകാലസിനിമകള്‍ തിരികെ, പൌരസമൂഹത്തിന്റെ വികാസത്തെ ത്വരിതപ്പെടുത്തുകയും ചെയ്‌തു. ആധുനിക അണുകുടുംബത്തിനനുസൃതമായി മുതലാളിത്ത ഈഡിപ്പല്‍ ലൈംഗികതയുടെ യന്ത്രപ്രവര്‍ത്തനത്തിനുവേണ്ട ലിംഗവിഭജനത്തെയും ലൈംഗികതയെയും ഉല്‍പാദിപ്പിക്കുന്നതില്‍ ആദ്യകാല മലയാള സിനിമകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. കോടമ്പാക്കം കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ആദ്യകാല മലയാള സിനിമാവ്യവസായം ആധുനിക മുതലാളിത്ത പൌരസമൂഹത്തിന്റെ മൂല്യങ്ങളെ സംബന്ധിച്ചിടത്തോളമാണ് പുരോഗമനപരമാകുന്നത്. അതായത് കൊളോണിയല്‍ - നാടുവാഴിത്ത സമൂഹത്തിന്റെ തകര്‍ച്ചയില്‍ നിന്നും ഉയര്‍ന്നുവന്ന സ്വത്തുടമകളായ സ്വതന്ത്ര അണുകുടുംബസ്ഥന്മാരുടെ മൂല്യങ്ങളെ സംബന്ധിച്ചിടത്തോളം.

ഇത്തരം സിനിമകള്‍ ഒരു കലാരൂപമെന്ന നിലയിലുള്ള സിനിമയുടെ സവിശേഷതയെ പരിഗണിക്കുന്നതേയില്ല. പുരാണകഥകളും നാടകങ്ങളും നോവലുകളും ആഖ്യാനം ചെയ്യാന്‍ പഴയ കമ്പനി നാടകങ്ങളേക്കാള്‍ ലാഭകരമായ ഒരു മാധ്യമമായാണ് സിനിമയെ ഈ രംഗത്തെ ആദ്യകാല വ്യവസായികള്‍ പരിഗണിച്ചത്. ഇതിനെത്തുടര്‍ന്നുള്ള മലയാള സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയെയും ആഗോളവല്‍ക്കരണത്തിന്റേതായ ഇക്കാലത്ത് അതു വന്നുപെട്ടിരിക്കുന്ന പ്രതിസന്ധിയെയുംകുറിച്ചുള്ള ചര്‍ച്ച മറ്റൊരു വിഷയമാണ്.

ഇതില്‍നിന്നും വ്യത്യസ്‌തമായി സിനിമ എന്ന കലാരൂപത്തിന്റെ സാധ്യതകളില്‍ ശ്രദ്ധിക്കുന്ന ഒരു നിര മലയാളത്തിലുണ്ടല്ലോ. നാടകവും നോവലും അടക്കമുള്ള മറ്റൊരു ആഖ്യാനരൂപത്തിനും കഴിയാത്ത, സിനിമക്കുമാത്രം സാധ്യമായ, ലിബറല്‍ വ്യക്തിബോധകേന്ദ്രതത്വത്തെ ശിഥിലമാക്കുന്ന ബഹുവീക്ഷണ കോണങ്ങളുടേതായ വിഛിന്നമായ ഒരാഖ്യാന തന്ത്രമാണ് സിനിമയുടേത്. അതുകൊണ്ട് സിനിമ അതിനു മുമ്പുള്ള ഒരുകലാരൂപത്തിന്റെയും മാതൃകയെ ആശ്രയിക്കുന്നില്ല. മുന്നോട്ടുമാത്രം തുറന്നു വച്ചിരിക്കുന്ന സാധ്യതകളാണ് സിനിമ എന്ന കലയുടേത്. ഒരു കലാരൂപമെന്ന നിലയില്‍ സിനിമയുടെ ഈ അനന്യസാധ്യതകളില്‍ സ്‌പര്‍ശിച്ചുകൊണ്ട് മലയാളത്തില്‍ നടന്ന പരീക്ഷണങ്ങളെക്കുറിച്ച് വിശദമായ പരിശോധനകളൊന്നും ഇതുവരെ നടന്നിട്ടില്ല. ജോണ്‍ എബ്രഹാം, അടൂര്‍ ഗോപാലകൃഷ്‌ണന്‍, കെ പി കുമാരന്‍, അരവിന്ദന്‍, കെ ആര്‍ മോഹനന്‍, പവിത്രന്‍, രവീന്ദ്രന്‍, ടി വി ചന്ദ്രന്‍ തുടങ്ങിയവരിലൂടെ തുടങ്ങുന്ന യഥാര്‍ഥ സിനിമയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. വ്യവസായ സിനിമയുടെ സാങ്കേതികവേലിയേറ്റത്തില്‍ കലാസൃഷ്‌ടികളായി പ്രവര്‍ത്തിക്കുന്ന ഇത്തരം സിനിമകള്‍ക്ക് ഇടമില്ലാതായിട്ടുണ്ട്. എന്നാല്‍ കലാസൃഷ്‌ടികള്‍ കാലത്തെ അതിവര്‍ത്തിക്കുന്നതായതുകൊണ്ട് അവ എന്നും പുതിയതായി തുടരും. കേരളത്തിലെ ഫിലിം സൊസൈറ്റികളും ഫെസ്‌റ്റിവലുകളും ചലച്ചിത്രാസ്വാദകരുടെ ഒരു വലിയ വിഭാഗത്തെ സൃഷ്‌ടിക്കാന്‍ സഹായിച്ചിട്ടുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

ദൃശ്യമാധ്യമങ്ങളുടെ വിനോദപരവും വിജ്ഞാനപരവും വ്യാവസായികവുമായ വിനിയോഗത്തില്‍ നിന്നു മാറ്റിനിര്‍ത്തിക്കൊണ്ട് ചലച്ചിത്രകലയെ ദൃശ്യമാധ്യമത്തിന്റെ ഉന്നത മാതൃകയായി ഇങ്ങനെ എടുത്തുപറയുമ്പോള്‍ പല ചോദ്യങ്ങളും ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. ഒന്നാമതായി, ബഹുഭൂരിപക്ഷം കണ്ടാസ്വദിക്കുന്ന ജനപ്രിയ സിനിമയെന്നും കലാസ്വാദകരായ ന്യൂനപക്ഷം ആസ്വദിക്കുന്ന ഉന്നത വരേണ്യസിനിമയെന്നും ഞാന്‍ സിനിമയെ രണ്ടായി വേര്‍തിരിക്കുന്നു എന്നും അത് തുടക്കത്തില്‍ ഞാന്‍ പറഞ്ഞ ഭാവുകത്വപരമായ വിഛേദത്തിന് വിരുദ്ധമല്ലേ എന്നും ചോദിക്കാം - അതായത് സിനിമ ഭാവുകത്വപരമായ പഴയ വരേണ്യ / കീഴാള വിഭജന ങ്ങളെ മറികടക്കുന്ന കലയാണെന്നു പറഞ്ഞത്.

സിനിമ ഭാവുകത്വപരമായ പഴയ വിഭജനങ്ങളെയും ശ്രേണികളെയും ഇല്ലാതാക്കുന്ന കലാചരിത്രപരമായ ഒരു വിഛേദമാണെന്നു പറഞ്ഞത് കച്ചവടസിനിമയും കലാസൃഷ്‌ടിയായ സിനിമയും തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതായി എന്ന അര്‍ഥത്തിലല്ല. ദൃശ്യമാധ്യമങ്ങളില്‍ മുതലാളിത്ത മൂലധനം സൃഷ്‌ടിക്കുന്ന ഇത്തരമൊരു വിരുദ്ധതയുടെ സംഘര്‍ഷത്തെക്കുറിച്ച് ഞാന്‍ വിശദമാക്കിക്കഴിഞ്ഞു.

സിനിമ ഭാവുകത്വപരമായ ജനാധിപത്യത്തിന്റെ കലയാകുന്നത് അത് ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്ന കച്ചവടസിനിമ ആയതുകൊണ്ടല്ല. മറിച്ച് സിനിമ അതിന്റെ കലാപരമായ സവിശേഷതകൊണ്ടുതന്നെ ജനസഞ്ചയത്തിന്റെ (Multitude)കലയായതുകൊണ്ടാണ്. എന്നാല്‍, വ്യവസായസിനിമയുടെ വക്താക്കള്‍ പഴയ കലാരൂപങ്ങളെ സംബന്ധിച്ചു നിലനിന്ന വരേണ്യ / കീഴാള ബഹുജന വിഭജനത്തെ കലാസിനിമ / കച്ചവടസിനിമ എന്ന വിഭജനത്തിനു സമാന്തരമായി പ്രതിഷ്‌ഠിക്കുകയാണ് ചെയ്‌തത്. അങ്ങനെ കലാസൃഷ്‌ടികളായ സിനിമയെ വരേണ്യസിനിമയായും വ്യവസായ സിനിമയെ ജനകീയ സിനിമയായും ചിത്രീകരിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഇങ്ങനെയാണ് ബഹുജനങ്ങളുടെ സിനിമ കച്ചവടസിനിമയും വരേണ്യരുടെ സിനിമ കലാസിനിമയും എന്ന ധാരണ പ്രചരിച്ചത്. കലാപരമായ മികവിനെ, സര്‍ഗാത്മകതയെ വരേണ്യതയായി പ്രതിഷ്‌ഠിക്കുന്നതിലൂടെ ഫോര്‍മുലകള്‍ക്കനുസരിച്ച് തട്ടിക്കൂട്ടുന്ന യാന്ത്രിക സിനിമയെ ബഹുജനങ്ങളുടെ സിനിമയാക്കി, യഥാര്‍ഥ ജനകീയ സിനിമയാക്കി മാറ്റിയെടുക്കാനാണ് വ്യവസായത്തെ പിന്തുണയ്‌ക്കുന്നവര്‍ ശ്രമിക്കുന്നത്. ഫിലിം ജേര്‍ണലിസമാണ് ആ ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത്. അതിനാല്‍ കലാസൃഷ്‌ടികളായ സിനിമ ജനങ്ങളില്‍നിന്നും മുഖംതിരിച്ചുനില്‍ക്കുന്ന വരേണ്യ സിനിമ അല്ലെന്നും മറിച്ച് വിനോദക്കമ്പോളത്തിന്റെ നിയമങ്ങള്‍ മാത്രം അനുസരിക്കുന്ന വ്യാവസായികോല്‍പന്നമായ സിനിമയാണ് പുത്തന്‍ മുതലാളിമാരും താരദൈവങ്ങളുമടങ്ങുന്ന വരേണ്യരുടെ സിനിമയെന്നും തിരിച്ചറിയണം. ജനങ്ങള്‍ അവയുടെ ഉപഭോക്താക്കള്‍ മാത്രമാണ്. നമ്മുടെ സിനിമയെ സാംസ്‌കാരികമായി ശക്തിപ്പെടുത്തുന്നതിന് ഈ തിരിച്ചറിവ് ആവശ്യമാണ്.

നമ്മുടെ സിനിമയെ ഒരു വ്യവസായം, കലാമാധ്യമം എന്ന നിലയില്‍ മാത്രം വിശകലനം ചെയ്യുന്നത് ഒരു പരിമിതിയാണെന്ന് തോന്നുന്നു. വ്യവസായം, കല എന്നതിനപ്പുറത്ത്, ഒരു സാംസ്‌കാരികാധിനിവേശത്തിന്റെ സ്ഥാപനമായി അതിനെ വിലയിരുത്തുന്നതിനെക്കുറിച്ച് എന്തു പറയുന്നു?

ശരിയാണ്. സിനിമാ വ്യവസായത്തെയും അതിന്റെ ഉല്‍പന്നമായ മുഖ്യധാരാ സിനിമയെയും ഒരേ മാനദണ്ഡങ്ങള്‍ കൊണ്ടല്ല വിലയിരുത്തേണ്ടത്. ഇത്തരം സിനിമകള്‍ മനുഷ്യരുടെ സാംസ്‌കാരിക ജീവിതത്തിലാണ്, ധാര്‍മികജീവിതതിലാണ് ഇടപെടുന്നത്. അതിനാല്‍ ആഴത്തിലുള്ള ഭൌതിക യാഥാര്‍ഥ്യപരമായ വിമര്‍ശനം അര്‍ഹിക്കുന്ന ഒരു മേഖലയാണത്.

സിനിമയില്‍ സൃഷ്‌ടിക്കപ്പെടുന്ന ഭാവബിംബങ്ങള്‍(Cinematic affects) ഭൌതിക യാഥാര്‍ഥ്യങ്ങളാണ്. വ്യക്തിബോധത്തിന്റെ ഇടനിലയെന്നവഗണിച്ച് മനസ്സിന്റെ നിര്‍വ്യക്തികമായ ഭൌതിക ഘടനയിലേക്ക് സിനിമയുടെ ബിംബങ്ങള്‍ നേരിട്ടാണ് കടന്നുചെല്ലുക. അതിനാല്‍ സിനിമയുടെ ഭാവ പദാര്‍ഥങ്ങള്‍ക്ക്, ബിംബങ്ങള്‍ക്ക് ബാഹ്യമായതിനെ നേരിട്ടു ആന്തരികമാക്കി ത്തീര്‍ക്കാന്‍ കഴിയും. ആ നിലയ്‌ക്ക്, ആധിപത്യം പുലര്‍ത്തുന്ന വ്യവസ്ഥ നിരോധനങ്ങളിലൂടെയും വിലക്കുകളിലൂടെയും വികൃതവും വികലവുമാക്കി പ്രവര്‍ത്തിപ്പിക്കുന്ന തൃഷ്‌ണാ ബിംബങ്ങളുടെ യാന്ത്രികമായ ആവര്‍ത്തനത്തിലൂടെ മുഖ്യധാരാ സിനിമക്ക് മനുഷ്യഭാവനയില്‍ നേരിട്ടു കടന്നു പ്രവര്‍ത്തിക്കാന്‍ കഴിയും. ചുരുക്കത്തില്‍ മുഖ്യധാരാ സിനിമ ആധിപത്യം പുലര്‍ത്തുന്ന പ്രതിലോമകരമായ പൊതുബോധത്തെ പ്രതിഫലിപ്പിക്കുകയോ ആശ്രയിക്കുകയോ അല്ല ചെയ്യുന്നത്. പൊതുബോധമായിത്തീരുന്ന സാമാന്യ പ്രത്യയശാസ്‌ത്രത്തെ നിരന്തരം ഭൌതികമായി ഉല്പാദിപ്പിക്കുകയും നവീകരിക്കുകയുമാണ് ചെയ്യുന്നത്. ഈ ഉല്പാദനപ്രവര്‍ത്തനത്തിന്റെ സൂക്ഷ്‌മ സങ്കേതങ്ങളെയും യന്ത്രങ്ങളെയുംആണ് നിര്‍വീര്യമാക്കേണ്ടത്. താങ്കള്‍ പറഞ്ഞ ശത്രുവര്‍ഗ സാംസ്‌കാരികാധിനിവേശത്തെ ചെറുക്കാനുള്ള ഒരു മാര്‍ഗം അതാണ്.

എന്നാല്‍ സാംസ്‌കാരിക ജീവിതത്തിലുള്ള മുഖ്യധാരാ സിനിമയുടെ ഈ പ്രവര്‍ത്തനം എല്ലാക്കാലത്തും ഒരേ രീതിയിലോ ഒരേ ലക്ഷ്യത്തോടെയോ അല്ല നടക്കുന്നത്.

ആദ്യകാല സിനിമകളുടെയും ഇന്നത്തെ ദൃശ്യ മാധ്യമങ്ങളുടെയും പ്രവര്‍ത്തനരീതിയിലും ലക്ഷ്യത്തിലും തികഞ്ഞ അന്തരമുണ്ട്. ആദ്യകാല സിനിമ ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ നമ്മുടെ സമൂഹത്തെ ഒരു ആധുനിക പൌരസമൂഹമാക്കി പരിവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ധാര്‍മിക കടമകളാണ് ഏറ്റെടുത്തത്. വ്യക്തിയുടെ സ്വതന്ത്രമായ നിലനില്പിലും വ്യക്തിപരമായ സ്വകാര്യ സ്വത്തിലും അധിഷ്‌ഠിതമായ സമൂഹമാണ് ആധുനിക പൌരസമൂഹം. അത് അച്ചടക്ക സമൂഹം (Disciplinary Society) എന്നു മീഷേല്‍ ഫൂക്കോ വിളിക്കുന്ന പ്രത്യക്ഷ നയന്ത്രണങ്ങളുടെയും അധികാര സ്ഥാപനങ്ങളുടെയും ഒരു സമൂഹമാണ്. കുടുംബം, സ്‌കൂള്‍, ജയില്‍, പട്ടാളം തുടങ്ങിയ ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കുന്ന മാനസിക ഘടനകള്‍ ഉല്പാദിപ്പിക്കുകയായിരുന്നു ആദ്യകാല മുഖ്യധാരാ സിനിമയുടെ ധര്‍മം. ആദ്യകാല നാടകക്കമ്പനികളില്‍നിന്നു സിനിമ അതേറ്റെടുക്കുകയായിരുന്നു. സിനിമ ആധിപത്യം പുലര്‍ത്തുന്ന അധികാരബന്ധങ്ങളുടെ സൂക്ഷ്‌മ രാഷ്‌ട്രീയതലത്തില്‍ നടത്തുന്ന ഭൌതിക പ്രവര്‍ത്തനത്തിന്റെ ഒരു രീതിയാണിത്.

എന്നാല്‍ ഇന്നു നാം ജീവിക്കുന്ന ആഗോള സാമ്രാജ്യത്വത്തിന്റേതായ ഇക്കാലത്ത് ആധിപത്യം പുലര്‍ത്തുന്ന ആഗോള മുതലാളിത്തത്തിന്റെ അധികാരബന്ധങ്ങള്‍ പാടേ മാറിയിരിക്കുന്നു. ലോകം മുഴുവന്‍ പല രൂപങ്ങളില്‍ നടന്നുകൊണ്ടിരുന്ന ചെറുത്തുനില്പുകളുടെയും വര്‍ഗസമരങ്ങളുടെയും ഫലമായി പല മുതലാളിത്ത പൌരസമൂഹങ്ങളുടെയും ഘടന തകരുകര്‍ന്നിരിക്കുന്നു. അധ്വാനത്തിന്റെ സാമൂഹ്യ വല്‍ക്കരണത്തിലൂടെ പഴയ ആജന്മ അടിമകളും കൂലിയില്ലാ വേലക്കാരും പ്രാന്തവല്‍കൃതരും എല്ലാം സാമൂഹ്യോല്‍പാദനത്തിന്റെ ഭാഗമായിത്തീര്‍ന്നതാണ് ഇതിനുകാരണം. പുതിയ മുതലാളിത്തത്തിന് ഇത്തരം ജനസഞ്ചയത്തെ അടക്കിനിര്‍ത്താന്‍ പഴയ അച്ചടക്കസ്ഥാപനങ്ങളോ യന്ത്രങ്ങളോ മതിയാവില്ല. അതുകൊണ്ടു നമ്മുടെ വര്‍ത്തമാന ലോകത്ത് പഴയ അച്ചടക്കസ്ഥാപനങ്ങള്‍ അപ്രസക്തമാവുകയും പുതിയ പൊതുനിയന്ത്രണങ്ങള്‍ രംഗത്തുവരികയും ചെയ്‌തിരിക്കുന്നു.

പഴയ അണുകുടുംബത്തിന്റെ സ്ഥാനത്തു പൊതുലൈംഗിക സേവന സ്ഥാപനങ്ങള്‍ വരുന്നു. പഴയ സ്‌കൂളുകളുടെ സ്ഥാനത്ത് വിദൂര വിദ്യാഭ്യാസവും തൊഴിലഭ്യാസങ്ങളും വരുന്നു. പഴയ ഫാക്‌ടറിയുടെ സ്ഥാനത്ത് വികേന്ദ്രീകൃത ഉല്പാദനം വരുന്നു, പഴയ പട്ടാളത്തിന്റെ സ്ഥാനത്ത് ആളില്ലാതെ യുദ്ധം ചെയ്യുന്ന വിദൂര നിയന്ത്രണ യന്ത്രങ്ങള്‍ വരുന്നു. പഴയ ജയിലിന്റെ സ്ഥാനത്ത് ഐ ഡി കാര്‍ഡുകളും പാസ്‌പോര്‍ട്ടുമടങ്ങുന്ന രേഖകള്‍ മരവിപ്പിക്കുന്നതിലൂടെ വ്യക്തിയെ നിശ്ചലമാക്കുന്ന അദൃശ്യവിലങ്ങുകള്‍ വരുന്നു, അങ്ങനെപുതിയ ജനസഞ്ചയത്തെ തളയ്‌ക്കുന്നതിനു പഴയ പൌരസമൂഹത്തിന്റെ അച്ചടക്കസ്ഥാപനങ്ങള്‍ക്കു പകരം പുതിയ പരോക്ഷ നിയന്ത്രണരീതികള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു.

നാം ജീവിക്കുന്ന ഈ പുതിയ സമൂഹത്തെ അതുകൊണ്ടാണ് നിയന്ത്രണസമൂഹം (Control Society) എന്നു ഴീല്‍ ദെമേസ് പേരിട്ടിരിക്കുന്നത്.ആഗോളവല്‍ക്കരണ കാലത്തെഅധികാര ബന്ധങ്ങളില്‍വന്ന ഈ പരിവര്‍ത്തനത്തെ കണക്കിലെടുത്തുകൊണ്ടു മാത്രമേ ദൃശ്യമാധ്യമങ്ങളുടെ സാമൂഹ്യ ഇടപെടലിനെക്കുറിച്ച് ഇന്നു നമുക്കു സംസാരിക്കാനാവൂ. ഡിജിറ്റല്‍ സാങ്കേതികവിദ്യയും വിദൂരസാമൂഹ്യ നിയന്ത്രണ തന്ത്രങ്ങളും തമ്മിലുള്ള ബന്ധം വളരെ ഗാഢമാണ്. അച്ചടക്കസ്ഥാപനങ്ങള്‍ക്കു പകരം ഉപഗ്രഹങ്ങളിലൂടെ ഓരോ വ്യക്തിയെയും നിയന്ത്രിക്കാവുന്ന നിലയിലേക്കുള്ള അധികാരപ്രയോഗത്തിന്റെ മാറ്റത്തിന്റെ പ്രധാന തന്ത്രം എല്ലാറ്റിന്റെയും വിവരവല്‍ക്കരണവും അതിവേഗ വിനിമയവുമാണ്. lnformation ന്റേയും Communication ഈ പ്രക്രിയ്‌ക്ക് കീഴ്പ്പെട്ടാണ് ഇന്നു ദൃശ്യമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ചുരുക്കത്തില്‍ ഇന്നു മുഖ്യധാരാ സിനിമയും ടെലിവിഷന്‍ ചാനലുകളും പുതിയ വിദൂര നിയന്ത്രണാധികാര തന്ത്രങ്ങളെ നിരന്തരം പ്രവര്‍ത്തിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ശക്തികളാണ്. മനുഷ്യ ചിന്തയുടെ തലത്തില്‍ വിവരവല്‍ക്കരണത്തിന്റെയും വിനിമയത്തിന്റെയും യുക്തികള്‍ ആധിപത്യം നേടുന്നതിലൂടെയാണ് മനുഷ്യജീവിതംതന്നെ വിനിമയം ചെയ്യാവുന്ന ഒരു വിവരസഞ്ചികയായി മാറുന്നത്.

ഈ വര്‍ത്തമാന സ്ഥിതിവിശേഷത്തിനെതിരായ ദൃശ്യ മാധ്യമ രംഗത്തെ വര്‍ഗസമരത്തില്‍ പുതിയ കച്ചവടസിനിമക്കും കണ്ണീര്‍ടെലിവിഷന്‍ പരമ്പരകള്‍ക്കും ഒരു പങ്കും വഹിക്കാനില്ല. കാരണം അവ മനുഷ്യജീവിതത്തെ വിദൂര നിയന്ത്രണത്തിന്റെ യുക്തികള്‍ക്ക് കീഴ്പ്പെടാന്‍ പാകപ്പെടുത്തിക്കൊടുക്കുകയാണു ചെയ്യുന്നത്. എന്നാല്‍ ദൃശ്യ മാധ്യമങ്ങള്‍ക്കു നിശ്ചയമായും ഈ അവസ്ഥയില്‍നിന്നു മനുഷ്യജീവിതങ്ങളെ വിമോചിപ്പിക്കുന്ന ഒരു ശക്തിയായി പ്രവര്‍ത്തിക്കാന്‍ കഴിയും. അതു കലാസൃഷ്‌ടി എന്ന നിലയിലുള്ള സിനിമയുടെ സര്‍ഗാത്മകത വീണ്ടെടുക്കുന്നതിലൂടെ മാത്രമാണ്. കാരണം, കലാരൂപമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സിനിമ വിവരവല്‍ക്കരണത്തിന്റെയും വിനിമയത്തിന്റെയും യുക്തികളെ ആഴത്തില്‍ നിര്‍വീര്യമാക്കിക്കളയുന്നു. സിനിമയുടെ കല സൃഷ്‌ടിക്കുന്ന ഭാവബിംബങ്ങള്‍ (cinimatic affects) വിവരമോ വിനിമയമോ അല്ല. മറിച്ച് വിവരവല്‍ക്കരണത്തെയും വിനിമയത്തേയും ചെറുക്കുന്ന മൂര്‍ത്ത ഭൌതിക യാഥാര്‍ഥ്യങ്ങളാണവ. ഇത്തരം ചലച്ചിത്ര കലാസൃഷ്‌ടികള്‍ മൂലധനത്തിന്റെ അമൂര്‍ത്തീകരണത്തിനെതിരായ യാഥാര്‍ഥ്യങ്ങളുടെ ചെറുത്തുനില്പിനെയാണ് ശക്തിപ്പെടുത്തുന്നത്.ഈവിധമുള്ള ബഹുജനതയുടെ ചെറുത്തുനില്പിന്റെ ഭാഗമായ സര്‍ഗാത്മക സിനിമ ഇന്നു ലോകത്തു ശക്തിപ്പെട്ടുവരികയാണ്. മധ്യപൌരസ്‌ത്യ- ആഫ്രിക്കന്‍-ലാറ്റിനമേരിക്ക സിനിമകള്‍ പലതും ഇന്ന് ഈ പുതിയ ചെറുത്തു നില്പിന്റെ ഭാവബിംബങ്ങളില്‍ പരീക്ഷണം നടത്തുന്ന സിനിമകളാണ്. എല്ലാക്കാലത്തും യഥാര്‍ഥ കല ആധിപത്യം പുലര്‍ത്തുന്ന വ്യവസ്ഥക്കെതിരായ ചെറുത്തുനില്പിനോടൊപ്പമാണ്. ചെറുത്തുനില്‍പ്പും സര്‍ഗാത്മകതയും തമ്മിലുള്ള ബന്ധം അത്ര ഗാഢമാണ്. ഒരര്‍ഥത്തില്‍ രണ്ടും ഒന്നാണ്.

മലയാളത്തില്‍ ഈ പുതിയ കാലത്തിന്റെ സര്‍ഗാത്മക സിനിമ ഇനിയും ഉണ്ടായിത്തുടങ്ങിയിട്ടില്ല. മലയാളത്തില്‍ ഇന്നു സിനിമയുടെ space മുഴുവന്‍ വിനോദ മാധ്യമ വ്യവസായം കൈയടക്കിയിരിക്കയാണ്. പുതിയ സര്‍ഗാത്മക സിനിമ ശക്തിപ്പെടേണ്ടത് മലയാളിയുടെ സാംസ്‌കാരികമായ ചെറുത്തുനില്പിന്റെ ആരോഗ്യത്തിന് അനിവാര്യമായിരിക്കുന്നു. ആ വഴിക്കുള്ള ചിന്തകളില്‍ മുഴുകുന്നതിനുപകരം ജീര്‍ണതയുടെ പുതിയ മുഖങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമാ വ്യവസായത്തെക്കുറിച്ചാണ് നാം നാനാമുഖമായി ചര്‍ച്ച ചെയ്യുന്നത്.

ജോണ്‍ എബ്രഹാം മുതല്‍ ടി വി ചന്ദ്രന്‍വരെയുള്ള ചലച്ചിത്ര കലാകാരന്മാര്‍ പ്രവര്‍ത്തിച്ചത് ഇന്ന് കൊഴിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്ന അച്ചടക്ക പൌരസമൂഹത്തിന്റെ അധികാരബന്ധങ്ങള്‍ക്കെതിരായ സര്‍ഗാത്മകമായ ചെറുത്തുനില്പിന്റെ ഭാഗമായാണ്. മാറിവന്ന ആഗോള സാമ്രാജ്യാധിപത്യത്തിന്റെ കാലത്തെ ചെറുത്തുനില്പിന്റെ സിനിമയാണ് ഇനി ഉണ്ടാകേണ്ടത്. പുതിയ നിയന്ത്രണ സമൂഹത്തിന്റെ തന്ത്രങ്ങളെ സര്‍ഗാത്മകമായി ചെറുക്കുന്ന സിനിമ. അതുണ്ടാകുന്നില്ല.

മാധ്യമരംഗത്തേക്ക് വരുന്ന അഭിനേതാക്കളും സംവിധായകരും തിരക്കഥാകൃത്തുക്കളുമടങ്ങുന്ന യുവപ്രതിഭകള്‍ വ്യവസായത്തിലെ ഭാഗ്യപരീക്ഷണത്തിലേക്കാണ് ഒന്നോടെ എടുത്തു ചാടുന്നത്. വിപിന്‍ വിജയ്‌നെപ്പോലെ അപൂര്‍വം ചിലര്‍ ഇതിനപവാദമായി ഉണ്ടായേക്കാം. എന്നാല്‍ നമുക്കുവേണ്ടത് പുതിയ കാലത്തെ ചെറുത്തു നില്പിന്റെ കലയാണ്. അതിനായി ചലച്ചിത്രകലയോടു പ്രതിബദ്ധതയുള്ള ഒരു പുതിയ തലമുറ വളരുമെന്നുതന്നെ ഞാന്‍ കരുതുന്നു. സര്‍ഗാത്മകത വരേണ്യതയല്ല. വിപ്ളവകരമാണ്.

മൂലധനം, കമ്പോളം, ഉപഭോക്താക്കളുടെ അഭിരുചി രൂപപ്പെടുത്തല്‍ എന്നിവയെല്ലാം ഒരു വ്യവസായമെന്നനിലയില്‍ സിനിമക്കും ആവശ്യമാണ്. എന്നാല്‍ "താരാധിപത്യം'' എന്ന ഒരു പുതിയ പ്രതിഭാസം സിനിമക്ക്മാത്രമുള്ളതാണ്. മറ്റു മേഖലകളിലും താരാധിപത്യമുണ്ടെങ്കിലും അത് പലപ്പോഴും ചോദ്യംചെയ്യപ്പെടാവുന്നതാണ് എന്ന് തോന്നുന്നുണ്ടോ? കഴിഞ്ഞ മുപ്പത് വര്‍ഷത്തെ മലയാള സിനിമയുടെ താരാധിപത്യം പരിശോധിക്കുക. നമ്മുടെ സംസ്‌കാരത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യ പ്രവണതയെ പ്രതിനിധീകരിക്കുകയും ഇതിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രതിലോമപരതയുടെ ഭാഗമായി താരാധിപത്യ പ്രവണതയെ വിശദീകരിക്കാമോ?

വ്യവസായമായി വളര്‍ന്ന സിനിമയുടെ ആകര്‍ഷണത്തിനു പിന്നില്‍ താരസങ്കല്പം പലതരത്തില്‍ നിലനിര്‍ത്തപ്പെട്ടുപോന്നിട്ടുണ്ട്. സിനിമയെ ഒരു മായിക ലോകമായി സാധാരണക്കാരായ കാഴ്‌ചക്കാരില്‍നിന്നു മാറ്റിനിര്‍ത്തുന്നതില്‍ വ്യവസായ സിനിമ എക്കാലവും ശ്രദ്ധിച്ചുപോന്നു. ഈ അകലം ജനങ്ങളുടെ സംഘഭാവനയെ ഉണര്‍ത്തുന്നു. അവരുടെ ജീവിതത്തിന്റെ ഇല്ലായ്‌മകളെ, നിരാലംബതകളെ, ബലരാഹിത്യത്തെ, ഇഛാശൂന്യതകളെ എല്ലാം സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന മായികലോകത്തെ മനുഷ്യരില്‍ പൂര്‍ത്തീകരിക്കുന്നതായി അവര്‍ ഭാവന ചെയ്യുന്നു. മനുഷ്യഭാവനാശക്തിയുടെ ഒരു നിഷേധാത്മക വിനിയോഗമാണിത്. ഇതില്‍നിന്നാണ് താരസങ്കല്പങ്ങള്‍ രൂപപ്പെടുന്നത്.

ഓരോ ജനസമൂഹത്തിലും അവരുടെ ജീവിതത്തിന്റെ സാമ്പത്തിക-അധികാരബന്ധങ്ങള്‍ക്കനുസരിച്ച് ഈ താരഭാവനയുടെ സ്വഭാവവും തോതും മാറിക്കൊണ്ടിരിക്കും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഈ നിഷേധാത്മക ഭാവനയുടെ ശക്തി വളരെ കുറവാണ്. ഇവിടെ സിനിമക്കാരുടെ താരപരിവേഷം രാഷ്‌ട്രീയരംഗത്ത് ഫലപ്രദമാകാത്തത് അതുകൊണ്ടാണ്.

താരങ്ങളും വ്യവസായ സിനിമയും തമ്മിലുള്ള ബന്ധം പരസ്‌പരപൂരകമാണ്. ഒരുവശത്ത് സിനിമാതാരങ്ങളെ സൃഷ്‌ടിക്കുകയും വളര്‍ത്തുകയും ചെയ്യുമ്പോള്‍ മറുവശത്ത് അതേ താരങ്ങള്‍തന്നെ ജനപ്രീതിയുടെ കേന്ദ്രമായി നിന്നുകൊണ്ട് സിനിമയുടെ കമ്പോളവിജയത്തെ ഉറപ്പാക്കുന്നു. ഒരര്‍ഥത്തില്‍ താരകേന്ദ്രിതമായ ഒരു വ്യവസായ തന്ത്രമാണിത്. താരകേന്ദ്രിതമല്ലാത്ത നല്ല സിനിമകള്‍ ഉണ്ടാകുന്നതിലൂടെ മാത്രമേ ഈ തന്ത്രത്തെ നേരിടാനാവൂ. അത് അസാധ്യമായ ഒരു സ്വപ്‌നമല്ല. തമിഴ്‌നാട്ടില്‍ താരരാജാവായ രജനീകാന്തിന്റെ 'കുസേലന്‍' എന്ന കോടികള്‍ മുടക്കി നിര്‍മിച്ച സിനിമ ജനങ്ങള്‍ തള്ളിക്കളഞ്ഞപ്പോള്‍ താരങ്ങളില്ലാത്ത "സുബ്രഹ്മണ്യപുരം'' എന്ന ചിലവുകുറഞ്ഞ സിനിമ തെന്നിന്ത്യയില്‍ മുഴുവന്‍ ആവേശപൂര്‍വം സ്വീകരിക്കപ്പെട്ടു എന്നോര്‍ക്കണം. അതുകൊണ്ട് സിനിമയിലെ താരവാഴ്‌ചയുടെ ഉത്തരവാദിത്തം ജനങ്ങള്‍ക്കല്ല. പുതിയതരം സിനിമ ഉണ്ടാവുക മാത്രമാണ് ഈ താര വ്യവസായ തന്ത്രത്തിനുള്ള പരിഹാരം. അതിനു സിനിമയെ സ്‌നേഹിക്കുന്നവര്‍ മുന്‍കൈയെടുക്കണം.

*****

കടപ്പാട് : ദേശാഭിമാനി ഓണം വിശേഷാൽ പതിപ്പ്