ബുധനാഴ്‌ച, നവംബർ 28, 2012

ഗാസയിലെ ചോരക്ക് നിങ്ങളുടെ പങ്ക്?

തീര്‍ച്ചയായും സ്വസ്ഥമായൊരന്തരിക്ഷത്തില്‍, ചാരു കശേരയിലിരുന്നു ചോദ്യങ്ങള്‍ ചോദിക്കാം.

കരണം ഇന്നും നമ്മുടെ മുറ്റത്ത് സയണിസ്റ്റുകള്‍ വന്നിട്ടില്ലല്ലോ,

യു എസ്- അതിന്റെ ആവശ്യത്തിനു അതാത് പ്രദേശത്ത് വേട്ടയാടാന്‍ ഉപയോഗിക്കുന്നത്, പണ്ട് നെജിബുള്ളയേ വിളക്ക് കാലില്‍ തൂക്കാന്‍ താലിബാനെ വളര്‍ത്തിയതുപോലെ, കുറച്ചുകാലം മുമ്പ് വരേ ഇന്ത്യയെ വിരട്ടാനും, ചൈനെകെതിരെ കാവലായും സംരക്ഷിക്കുന്ന ഐ എസ് ഐ-യെയും, അറബ് ലോകത്തിനെതിരെ മൊസാദിനെയും തീറ്റി പോറ്റിയ അമേരിക്കന്‍ സാമ്രാജ്യത്വം അതിന്റെ നിലനില്പിന്നു പുത്തന്‍ സാമ്പത്തിക ആകോളവല്‍ക്കരണകാത്തും അത് അതിന്റെ സമ്പത്ത് ഘടന നിലനിര്‍ത്തുന്നത്, ആശ്രയിക്കുന്നത് യുദ്ധകൊണ്ടുത്തന്നെയാണ്. കൊപ്രേറ്റ് മൂലധനം അതിന്റെ ആര്‍ത്തിപിടിച്ച പരക്കം പാച്ചിലില്‍ സ്വാഭാവികമായി കുഴഞ്ഞു തളരുമ്പോള്‍ കരുത്തുറ്റ പിടിവള്ളിയാണ് യുദ്ധവും, ആയുധ വില്പനയും. ശവം തിന്നും, ചോരകുടിച്ചു മൂലധന ഭീകരത പിന്നെ കൊഴുത്തുകൊണ്ടിരിക്കുന്നു. സാമ്രാജ്യത്വം, അതിന്റെ നിലനില്പിനു യുദ്ധം അനിവാര്യമാണ്. അവര്‍ നിര്‍മിക്കുന്ന വീഡിയോ ഗെയ്മിനു അനുസരിച്ച് നമ്മുടെ സാമാന്യ ബോധം പരുവപെടുത്തുന്നു.


മൂലധന ഭീകരത ലോകത്ത് ഉണ്ടാക്കിയത്  നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്ററിന്റെ (എന്‍സിടിസി) കണക്കനുസരിച്ച് 2000നും 2006നും ഇടയില്‍ ഭീകരാക്രമണങ്ങളുടെ എണ്ണം 1151ല്‍നിന്ന് 6660.” ആണ്. ചിന്നിചിതറിയ ജീവനും ചോരയുംകൊണ്ട് അവര്‍ കുഴച്ചുരുട്ടി തേച്ചു ബലം വരുത്തിയത് അവരുടെ സമ്പത്ത് ഘടനക്ക് ശക്തികൂട്ടി. ഉണ്ടായതും, ഉണ്ടാക്കിയതുമായ യുദ്ധങ്ങളെല്ലാം സോഷ്യലീസ്റ്റ് ചേരിയുടെ തകര്‍ച്ചക്ക് ശേഷം വംശിയ വിദ്വേഷത്താല്‍ മെനഞ്ഞുണ്ടാക്കിയതായിരുന്നു. ശക്തമായ എതിരാളി എന്നരീതിയില്‍ അവര്‍ ജനിപ്പിച്ച് വളര്‍ത്തി വലുതാക്കി പ്രചരിപ്പിച്ചെടുത്ത ‘ഭികര’ വാദ വേഷ പടപ്പുകളായിരുന്നു. ലോകം മുഴുവന്‍ പ്രചരിപ്പിക്കാനും എറ്റുപാടാനും കലാപങ്ങളിലും, യുദ്ധങ്ങളിലും ചത്തുവീണതിലധികവും മുസ്ലീം വംശമായിരുന്നു. കൂടെ നിന്നും ചാവേറായും കൂട്ടത്തെ കൊലക്ക് കൊടുക്കുക എന്നത് സി ഐ എ-യുടെ മസ്തിഷ്ക പ്രസരണത്തിലെ ചെറിയൊരു ചലനമാത്രം. അവരുടെ ലാബില്‍ നിന്നും ലോകത്തിലേക്ക് പുറത്തുവിട്ട താലിബാന്‍ എന്ന പേപ്പട്ടികൂട്ടം ലോകം മുഴുകേ വ്യാപിച്ച് സാമ്രാജ്യത്വത്തിന്റെ ഗമനത്തിനു ആക്കം കൂട്ടി.

ഒരു രാജ്യത്തെയും ജനതെയേയും ചതിച്ച, സാമ്രാജ്യത്വ കുടിലതയെ, വംശിയ വിദ്വേഷം ചാര്‍ത്തി ചിന്നിചിതറിപ്പിക്കുന്നത് അറബികുഞ്ഞുങ്ങളുടെതാണെന്നും, ആക്രമിക്കുന്നത് ജൂതരാണെന്നും ചേരിതിരിച്ചു പ്രചരിക്കുന്നതിലൂടെ അമേരിക്കന്‍ മാധ്യമ ഭീകരരും, താലിബാന്‍ നാവുകളുമാണ്. സഖ്യമാവുന്ന താലിബാന്‍ സയണിസ്റ്റ് ചേരിയിലൂടെ സാധ്യമാക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വ താല്പര്യമാണ്, മുലധന ഭീകരതയുടെ കടന്നു കയറ്റമാണ്. 

അങ്ങനെയാണ് "മധ്യ പൌരസ്‌ത്യ മേഖലയില്‍ സോവിയറ്റ് യൂണിയന്റെ സ്വാധീനം ഇല്ലാതാക്കാനും സോഷ്യലിസ്‌റ്റ് ആഭിമുഖ്യം പുലര്‍ത്തുന്ന ഭരണകൂടങ്ങളെയും പ്രസ്ഥാനങ്ങളെയും തകര്‍ക്കാനുമുള്ള 'കോടാലിക്കൈ' ആയി രാഷ്‌ട്രീയ ഇസ്ളാമിനെ സാമ്രാജ്യത്വം ഉപയോഗിച്ചു. അറബ് ദേശീയത, മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ രാഷ്‌ട്രീയമൂല്യങ്ങളെ 'യൂറോപ്യന്‍-ക്രിസ്‌ത്യന്‍' ആശയങ്ങളായി ചുരുക്കി വ്യാഖ്യാനിക്കുകയും അവയുടെ സ്ഥാനത്ത് 'ഇസ്ളാമിക വ്യവസ്ഥ' സ്ഥാപിക്കണമെന്ന് ശഠിക്കുകയും ചെയ്‌തു രാഷ്‌ട്രീയ ഇസ്ളാമിസ്‌റ്റുകള്‍."

“പലസ്‌തീനില്‍ ഒരു സ്വതന്ത്ര മതനിരപേക്ഷ ദേശരാഷ്‌ട്രം സ്ഥാപിക്കുക” എന്ന പിഎല്‍ഒയുടെ മുദ്രാവാക്യം തകര്‍ക്കാന്‍ സയണിസ്റ്റും, സാമ്രാജ്യത്വവും ചേര്‍ന്നു പി എല്‍ ഓ-യെ പിളര്‍ത്തി “പലസ്‌തീന്‍ പ്രശ്‌നത്തെ പലസ്‌തീന്‍ ഒരു മതപ്രശ്‌നമായി ന്യൂനീകരിക്കുകയും ആ ദിശയില്‍ വ്യാപകമായ പ്രചാരണം നടത്തുകയുംചെയ്‌തു. സംഘടിതമായ ഇത്തരം പ്രചാരണങ്ങള്‍ 'ദേശീയ പാലസ്‌തീന്‍ സ്വത്വ'ത്തെ 'ഇസ്ളാമിക സ്വത്വ'മായി തിരിച്ചറിയപ്പെടുന്ന സാഹചര്യം സൃഷ്‌ടിച്ചു.”

അങ്ങനെ ഹമാസിന്റെ പ്രതിരോധം എന്നനിലയില്‍ വരുന്ന പ്രതിരോധാക്രമണങ്ങള്‍ ഏറ്റവും പ്രാകൃതമായി തൊടുത്തുവിടുന്നത് സാമ്രാജ്യത്വ പരീക്ഷണ സാലകളിനിന്നും വരുന്ന ഏറ്റവും മാരകവും പഹരശേഷിയുള്ള ആയുധങ്ങളുടെ മറുപടി എന്ന രീതിയിലാണ്. സാമ്രാജ്യത്വ ഗൂഡതന്ത്രത്തിനു ഹമാസ് പങ്കാളിയാവുന്നത് പാലസ്തീനിയന്‍ ജനങ്ങളെ കൂട്ടകുരുതിക്ക് പാകമാക്കികൊടുക്കന്നതിലൂടെ അവരുടെ ആയുധ വിഭണിലേക്കുള്ള എക്സിബിഷനാക്കി കൊടുക്കുകയാണ് യതാര്‍ത്ഥത്തില്‍ ചെയ്യുന്നത്.
വംശിയ വിദ്വേഷം കുത്തിനിറച്ച് പുറത്ത് വിടുന്ന ആക്രമണവാര്‍ത്തകളില്‍, ചാവുന്നത് അറബികുഞ്ഞുങ്ങളും, കൊല്ലിക്കുന്നത് ജൂതരും. അങ്ങനെയായല്‍ മനസ്സിലാക്കാനും, മനസ്സിലാക്കികൊടുക്കാനു എളുപ്പമാണ്. വെട്ടക്കൊപ്പവും വേട്ടയാടപെടുന്നവരുടെ ഒപ്പവും നിന്നു സാമ്രാജ്യത്വ കുതന്ത്രം ലോക സാമാന്യ ബോധത്തെ സത്യത്തില്‍ കളിയാക്കുകയാണ് ചെയ്യുന്നതു. ഹമാസും, സയണിസ്റ്റും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തലച്ചോറാവുന്നത് അങ്ങനെയാണ്.
എളുപ്പമാണ് സാമ്രാജ്യത്വ ഗൂഡതന്ത്രത്തിന്റെ ലക്ഷ്യ പൂര്‍ത്തികരണമാവന്‍ ഇതിലൂടെ.

അറബി, ജൂത പ്രശ്നമെന്ന നിലയില്‍ വക്രീകരിക്കുമ്പോളാണ് ചിലര്‍ക്ക്, മലാല യൂസഫ്സായുടെ തല തുളുഞ്ഞു കയറിയ വെടിയുണ്ടകളെ ന്യായിക്കരിച്ചതുപോലെ,  വംശിയ പക്ഷാപാതിത്വത്തോടെ, ഇന്നലകളിലേ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമാണ് ഇന്നു അറബികുഞ്ഞുങ്ങളുടെ ചോരയാല്‍ എഴുതപെടുന്നതെന്നു പരിതാപ ഭാവത്തോടെയാണെങ്കിലും യു എസ് വേട്ട പട്ടി ഇസ്രെയലിനെ ന്യായികരിക്കാന്‍ കഴിയുന്നത്.

കാരണം മൊസാദ് ആക്രമിക്കുന്നത് പാലസ്തീനിനെയാണല്ലോ, അറബികളെയാണല്ലോ, ആത്യാന്തികമായി മുസ്ലീങ്ങളെയാണല്ലോ, മുസ്ലീങ്ങളെന്നാല്‍ ഇവിടെ ഇരുട്ടിന്റെ മറവില്‍ തെരുവു പട്ടികളുടെ തലക്ക് വെട്ടി ഉശിരന്മാരണെന്നു സ്വയം ഭാവിച്ചു പകല്‍ മസിലും വീര്‍പ്പിച്ചു വട്ടതാടിയും, നെറ്റിയില്‍ മാന്തി നിസ്കാര തഴമ്പുമുണ്ടാക്കി ഹിന്ദു ഫാസിസ്റ്റ് സഖ്യ കൂട്ടു മുന്നണിയേ - പാണ്ടി ലോറിയുടെമുന്നില്‍ നാലുകാലില്‍ ഉയര്‍ന്നു വീര്‍പ്പിച്ചു നിന്നാല്‍ മറിചിടാമെന്നു കരുതുന്ന പോക്രാച്ചി തവളയുടെ ഭാവത്തോടെ തുറിച്ചു നോക്കുന്ന തീവ്രവാദികളെന്ന പേരു സ്വയം എടുത്തണിഞ്ഞ മന്ത ബുദ്ധികളാണല്ലോ. അവരെ ചൂണ്ടിയാണ് ഇസ്രയിലിനു ന്യായം പറയാന്‍ ചിലര്‍ ഉത്സാഹംകൊള്ളുന്നത്.

സിവിലിയന്‍ കേന്ദ്രങ്ങളിലേക്ക് മിസ്രൈല്‍ വര്‍ഷിച്ച് കുഞ്ഞുങ്ങളുടെയടക്കം ചിന്നി ചിതറിക്കുന്ന അധിഭീകരമായ ദൃശ്യങ്ങള്‍ കാണാന്‍ പോലും ത്രാണിയില്ലാതേ മുഖം തിരിച്ചുകൊണ്ട് പറയുന്നത്, “ഞാനല്ല കാരണം, എനിക്കു ഒന്നും കഴിയില്ലലോ” എന്നു പരിതാപത്തില്‍ മൂടുപടം ചാര്‍ത്തുന്നതിലുടെ അരാഷ്ട്രിയതയുടെ പ്രചാരകരാവുന്നു. ഇരമ്പുന്ന സാമ്രാജ്യത്വ വിരുദ്ധ ചേരിയിലെ ലോകത്തേ ഏറ്റവും വലിയ മുന്നണി പോരാളികളായ ഇടതുപക്ഷത്തിനെതിരെ വലതു ചേരി കുതന്ത്രങ്ങളാല്‍ തൊരപ്പന്‍ പണിയെടുക്കാന്‍ മഹാസഖ്യം രൂപികരിച്ച് ആക്രമിക്കുമ്പോള്‍ ഈ അരാഷ്ട്രിയതയാണ് പലപ്പോഴും സഹായകരമാവുന്നത്.

പാലസ്തീനില്‍ മഴപെയ്യുന്നതില്‍ ഇവിടെ കുടപിടിക്കുന്നവര്‍ എന്നു പരിഹാസിക്കുന്ന അല്പ ബുദ്ധിയെപോലെ തന്നെയാണ് പാലസ്തീന്‍ വിഷയത്തോടൊപ്പം, ബഗാളിലെയും, കേരളത്തിലെയും മുന്നണിരാഷ്ട്രിയം ചേര്‍ക്കുന്നതിനെ കളിയാക്കിക്കൊണ്ട് അറപ്പ് ഭാവിക്കുന്നതും.

സോഷ്യലീസ്റ്റ് ചേരിയുടെ പിന്‍ വാങ്ങലിനു ശേഷം, 90-കളില്‍ സാമ്രാജ്യത്വം അതിന്റെ അധിനിവേശത്തിനു ആവിഷ്കരിച്ച പുത്തന്‍ സാമ്പത്തിക നയം തടസങ്ങളേതുമില്ലാതേ നടപ്പാകിയതിന്റെ ഭാഗമായി ഉയര്‍ന്നു വന്ന അസംതൃപ്തിയെയെ, ബാബറി മസ്ജീദിതിന്റെ വിഷയത്തിലേക്ക് വഴിതിരിച്ചു ഉയര്‍ത്തികൊണ്ടുവന്ന ഫാസിസ്റ്റ് ചേരിയുടെ മുന്നേറ്റ സഹായത്താല്‍ നരസിംഹറാവുവിന്റെ ഗവണ്‍മെന്റിന്റെ പകരം വന്ന ബി ജേ പി നേതൃത്വമാണ് സയണിസ്റ്റ് സാമ്രാജ്യത്വ ബാന്ധവത്തിനു തുടക്കമിട്ടത്.

"നമുക്ക് വിഭിന്ന അഭിപ്രായങ്ങളുണ്ടാകാം. പക്ഷേ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ നമുക്ക് ഏകാഭിപ്രായമാണ്'' ബിജെപിയുടെ പ്രത്യയശാസ്ത്രമൂശയില്‍ വാര്‍ത്തെടുത്ത ഇന്ത്യ - ഇസ്രായേല്‍ ബന്ധത്തിലെ പ്രതിമാനങ്ങളെല്ലാം പുതിയ ഭരണാധികാരികള്‍ക്കു സ്വീകാര്യമായിരുന്നു.

വിസ്മരിക്കുന്നത്, രാജ്യം ഭരിക്കുന്ന ഏതു വലതുപക്ഷത്തിനും ചെല്ലും ചിലവും കൊടുത്തു സംരക്ഷിക്കുന്നത് സയണിസ്റ്റ് ഭീകരതക്കു സര്‍വ്വസഹായ ഒത്താശ ചെയ്തുകൊടുക്കുന്ന ഈ അമേരിക്ക തന്നെയാണെന്നു.

അര്‍ത്ഥനാരീശ്വരനേ പോലെ ചേര്‍ന്നുനില്‍ക്കുന്ന ലോക ഭീകരരായ അമേരിക്കയോടും ഇസ്രായലിനോടും ഒരേപോലെ, തുടര്‍ന്നുവന്ന യുപിയെ ഗവര്‍മെന്റും സഖ്യമായതു. അതിനു അവര്‍ ഒരു രാഷ്ട്രിയ പ്രവര്‍ത്തനം നടത്തിയെന്നും, ആ രാഷ്ട്രിത്തിന്റെ സഹായത്താലാണ്, വലതുമുന്നണിയുടെ മുന്നേറ്റം സാധ്യമാക്കിയതും, അതിന്റെ ചിലവിലാണ് ഇന്നു യു പി എ- ഇസ്രേയലുമായി ഏറ്റവും അധികം ആയുധ കച്ചവടം നടത്തുന്നതും, പാലസ്തീനിയന്‍ കുഞ്ഞുങ്ങളെ തിരഞ്ഞുപിടിച്ചു കൊല്ലാന്‍ സഹായിക്കുന്ന ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ സഹായിക്കുന്നതും. ഇതു ഇ അഹമദ് കേന്ദ്രമന്ത്രിയായി ഇരിക്കുമ്പോഴാണ്. മുസ്ലീങ്ങളുടെ പേരില്‍ വോട്ട് വാങ്ങിയാണ്, ലീഗിലൂടെ കൂടിയാണ് അന്തോണി അടക്കമുള്ള യു ഡി എഫ് എം പി-മാര്‍ പാര്‍ലിമെന്റില്‍ എത്തിയത് തട്ടികൂട്ടിയ മഹാ മുന്നണിയിലൂടെയാണ്. അപ്പോഴാണ് പട്ടാമ്പിയില്‍ നിന്നും ജയിച്ച സി പി മുഹമ്മദിനും പാലസ്തീനില്‍ ചിന്നിചിതറുന്ന കുഞ്ഞുങ്ങളുടെ ശവശരീരങ്ങള്‍ക്ക് അങ്ങനെയും ഒരു ഉത്തരവാദിത്വമുണ്ട് എന്നവരുന്നതു.


കമ്യൂണിസ്റ്റുകളെ തറപറ്റിക്കാന്‍ അപ്പാപ്പോഴത്തെ അപ്പത്തിനനുവേണ്ടി വലതു ചേരിയില്‍ ആര്‍ത്തലച്ചു വരുന്ന ഞെണ്ട്, ഞവൌഞ്ഞി, തേളു, തേരട്ട, മണ്ണട്ട, പാമ്പ്, ഞാഞ്ഞൂലു, കോട്ടുറുമ, കൂഴിയാന, കോണ്‍ഗ്രസ്, ബിജേപി, ആര്‍ എസ് എസ്, ലീഗ്, എന്‍ഡിയഫ്, ജമാത്തി, നായരു, ഈഴവരു, ക്രൈസ്തവര്‍, പോരാ ആര്‍ എം പി, (എം എല്‍)-കളായ പിന്നെയും പേരറിയാത്ത, ഞങ്ങളും വിപ്ലവമാണെന്നു പറയുന്ന ചുവപ്പ് പാര്യമ്പര്യം അവകാശപെടുന്നവരും കൂടി തട്ടികൂട്ടുന്ന മുന്നണി സി പി ഐ എം വിരുദ്ധ മാഹസഖ്യത്താല്‍ ആക്രമിക്കുമ്പോള്‍, അതിന്റെ ബഹളത്തിന്റെ ഉന്മാദ അവസ്ഥയില്‍ പാലസ്തീന്‍ കുഞ്ഞുഹൃദയങ്ങളുടെ അവസാന മിടിപ്പിനു സി പി ഐ (എം)-നു എതിരേ തപ്പു കൊട്ടിയവരൊക്കെ, ആ അഴുകിയ രാഷ്ട്രിയ ബോധത്തിലൂടെ, പ്രവര്‍ത്തനത്തിലൂടെ കാരണമാകുന്നുണ്ട്.

ഇന്നു നിങ്ങള്‍ മത്തടിച്ചു സുബോധം നഷ്ടപെട്ട് സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്ന ഭരണകൂടത്തിന്റെ സഹായത്താല്‍ നാളേ കടന്നുവരുന്ന അമേരിക്കന്‍ സാമ്രാജ്യത്ത്വത്തിന്റെ ആര്‍ത്തി പിടിച്ച കോമ്പല്ലുകള്‍ നിങ്ങളുടെ കുഞ്ഞുങ്ങളുടെയല്ല, അവരുടെ കുഞ്ഞുങ്ങളുടെ ഹൃദയങ്ങളിലായിരിക്കും അമര്‍ന്നിറങ്ങുക....

ചരിത്രത്തില്‍ നിങ്ങളെ വിശേഷിപ്പിക്കുക, സാമ്രാജ്യത്വത്തിനെതിരേ ഏറ്റവും വലിയ മുന്നണി പോരാളികളായ സി പി ഐ (എം)-നെ തോല്‍പ്പിക്കാന്‍ പങ്കുവെച്ചു എന്നതാവില്ല, മറിച്ചു  സാമ്രാജ്യത്ത്വത്തിന്റെ ബലികല്ലില്‍ പാലൂട്ടി വളര്‍ത്തിയ നമ്മുടെ കുഞ്ഞുങ്ങളുടെ തലത്തല്ലിപൊളിച്ചു തലച്ചോറ് കോപ്രേറ്റ് മൂലധന ശക്തികള്‍ക്ക് വിളമ്പികൊടുത്തവര്‍ എന്നായിരിക്കും രേഖപെടുത്തുക.

എനിക്ക് ഇതു നിങ്ങളെ ഇങ്ങനെ ഓര്‍മിപ്പിച്ചു അലോസരപെടുത്തേണ്ടി ഇരിക്കുന്നു.

ക്ഷമിക്കുക.

എനിക്ക് ഇതു കൂടിയേ കഴിയൂ.

കാരണം എനിക്ക് ഏറേ ജീവനായ ഒരു മോളുണ്ട്.

എന്റെ കരുതേലിനു വര്‍ഗിയ, വംശീയ ചെരിതിരിവ് ഇല്ലാതേ കൂട്ടയ്മ ശക്തിപെടണം.

സി ഐ എ, മോസാദ് കൂട്ടുകെട്ടിനെതിരേ, പ്രതിരോധത്തിനു കൈയില്‍ കിട്ടുന്ന ഓരോ ആയുധവും, കല്ലിന്റെ ചീളുകളാണെങ്കിലും പെറുക്കി എടുക്കണം!!!