ശനിയാഴ്‌ച, ഡിസംബർ 24, 2011

നിങ്ങള്‍ പൊട്ടനാവുകയും, മനോരമ മിടുക്കനാവുകയുമാണ്.

വിഭാഗിയത, അത് വെക്തിയെ വലുതാക്കാനല്ല, പാര്‍ട്ടിയെയും, സമുഹത്തെയും മാത്രമല്ല, രക്തസാക്ഷിത്വതിന്റെ മഹത്വത്തെയും, ചരിത്ര താളുകളില്‍ അന്നേവരെ താന്‍ തന്നെ നടത്തിപോന്ന ത്യാഗപൂര്‍ണ്ണമായ ജീവിതത്തില്‍ ശത്രുവാല്‍ ഇറ്റുവീണ ചോരതുള്ളികളെ അവഹേളിക്കുക മാത്രമല്ല, പിന്തുടച്ചകളെയും, ചുറ്റുപാടുകളെയും, ഇല്ലാതാക്കല്‍ കൂടിയാണ്.

വിഭാഗിയത കേന്‍സറാണ്. ആരമ്പത്തില്‍ ചികിത്സിച്ചാല്‍ മാറ്റിയെടുക്കാം. സംഘടനാപരമായ പോരായ്മയാല്‍ അതു വളര്‍ന്നാല്‍, പിന്നെ രക്ഷ ആ ഭാഗം ചെത്തികളയുക എന്നു മാത്രമാണ്. ശകലവിത പോരായ്മകളും അധിജീവിക്കാന്‍ ഈ സമ്മേളന അവസരത്തില്‍ കഴിയും എന്നു തന്നെ പ്രതീക്ഷിക്കാം.

കാരണം ഈ പാര്‍ട്ടിയേ ആര്‍ക്കും എഴുതികൊടുക്കുകയോ, തറവാട്ട് വകയാക്കുകയോ ചെയ്തിട്ടില്ല. സംഘടനാപരമായി തന്നെ നമുക്ക് മുന്നോട്ട് പോവാന്‍ കഴിയും. പകരം എളുപ്പവഴികളുടെ അന്യേഷ്ണം വലതു പക്ഷ കുതന്ത്രങ്ങള്‍ക്ക് കീഴ് വങ്ങിയെന്നതാണ്. അപ്പോഴാണ്, അല്ലെങ്കില്‍ വെക്തികേന്ദ്രികരണമായ വിമര്‍ശനങ്ങളും, പക്ഷം ചേരലും ഉണ്ടാവുന്നത്. അത് ശത്രുവിന്റെ ലക്ഷ്യ പൂര്‍ത്തികരണത്തിനു വളറേ സഹായകമാവുന്നത്.

മനോരമ ഇച്ഛിക്കുന്ന രീതിയില്‍ വായിക്കുമ്പോഴും, ഉത്തരം പറയുമ്പോഴും നശിപ്പിക്കുന്നതു, നിങ്ങളും, നിങ്ങളുടെ ശത്രുമുഖം മാത്രമല്ല, നിങ്ങളെ പിന്തുടരുന്ന നിഷ്കളങ്ക പോരാട്ട മനുസ്സുകളെ കൂടിയാണ്. ആ ലക്ഷ്യ പൂര്‍ത്തികരണത്തിലൂടെ നിങ്ങള്‍ പൊട്ടനാവുകയും, മനോരമ മിടുക്കനാവുകയുമാണ് സാധ്യമാവുന്നത്.

അവിടെയാണ് സംഘാടകന്റെ പോരായ്മ തെളിഞ്ഞുവരുന്നതു. അത് ജന്മനായുള്ള പോരായ്മ മാത്രമല്ല, സംഘടന കൂട്ടയ്മ തുടര്‍ന്നു പോന്ന ദൌര്‍ബല്യങ്ങള്‍കൊണ്ടുകൂടിയാണ്. അതെല്ലാം മുറിച്ചുകീറി, ഓരോ കോശവും വിശദമായി പരിശോധിച്ചു പരിഹരിക്കപെടാനാണ് മൂന്നു കൊല്ലം കൂടുമ്പോള്‍ ചേരുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍.

27,000 ബ്രാഞ്ചിലും 1700 ലോക്കലിലും 200 ഏരിയയിലും കഴിഞ്ഞ കാലങ്ങളെപോലേ ‘മ’ കാര്‍ക്ക് നൊട്ടി നുണയാന്‍ ഇപ്രാവശ്യം വലിയതായിട്ടൊന്നും കിട്ടിയിട്ടില്ല. അതുകൊണ്ടുകൂടിയാണ് ജില്ലാ സമേളങ്ങളിള്‍ തടങ്ങിയപ്പോള്‍ തന്നെ അവര്‍ കൈമെയ് മറന്നു ഇറങ്ങിയിരിക്കുന്നത്. അവരുടെ മിടുക്കില്‍ ചില ദുര്‍ബല പോരാളികള്‍ വഴുതിവീണിട്ടും ഉണ്ട്. അവര്‍ക്ക് പിന്നാലെ പോവാതേ, ആരുടെയും കാര്‍ബണ്‍ കോപ്പിയാവതേ, മാക്സിസ്റ്റ് ലെനിനിസ്റ്റ് പോരാട്ട സൂക്ഷ്മതയോടെ, ഭാവി ലക്ഷ്യത്തിനു തടസമാവുന്നതിനിയൊക്കെ വെട്ടിമാറ്റാന്‍ കഴിയുന്ന മൂര്‍ച്ചയുള്ള ആയുധമാവാലാണ് ഓരോ സമ്മേളന പ്രതിനിധികളുടെയും കടമ.

ആയുധം മുതലാളിത്വത്തില്‍ ഇറച്ചിവെട്ടുകാരന്റെതായെ അറിയാന്‍ കഴിയു എങ്കില്‍, നമുക്ക് മാക്സിസ്റ്റുകള്‍ക്ക് അത് മനോഹരമായ ഒരു സമൂഹ നിര്‍മിതിക്കാവശ്യമായ ശില്പിയുടെ ആയുധമാണ്. അത് തിരിച്ചറിയുന്നത് കൂട്ടായ്മയിലൂടെയാണ്. ‘ഞാന്‍’ എന്നതിലൂടെയല്ല പുതു സമൂഹത്തിന്റെ നിര്‍മിതി, പാര്‍ട്ടിയിലൂടെയാണ്.  എന്റെയും, നിന്റെയും പാര്‍ട്ടിക്കല്ല, നമ്മുടെ പാര്‍ട്ടിക്കാണ് അത് കഴിയുക!!!