വെള്ളിയാഴ്‌ച, ഓഗസ്റ്റ് 27, 2010

ഫെസ്ബുക്കിലെ- ഇസ്ലാമും, മാക്സിസവും!

Prasanthkumar Nadakkavil മക്സിസത്തിനു പകരം മുന്നോട്ട് വെക്കാനുള്ള വിമോചന പ്രത്യാശാസ്ത്രം.......സ്വപ്നമല്ല, വസ്തുനിഷ്ഠമായി കര്യകാരണസഹിതം......?

Kamal Vengara marxism epozhum undo?  

Prasanthkumar Nadakkavil ചോദ്യത്തിനു ചോദ്യമല്ല ഉത്തരം.........
മനസ്സിലായില്ലെങ്കില്‍ ആവര്‍ത്തില്‍ക്കുന്നു: മക്സിസത്തിനു പകരം മുന്നോട്ട് വെക്കാനുള്ള വിമോചന പ്രത്യാശാസ്ത്രം.......സ്വപ്നമല്ല, വസ്തുനിഷ്ഠമായി കര്യകാരണസഹിതം......?

Kamal Vengara ath thanneya ente doubt :" മക്സിസത്തിനു പകരം ".
..ath entha saadanam? sathyam enik areela sir..epol evideyaanu ullath?
Prasanthkumar Nadakkavil ഉണ്ടോ എന്നു ചോദ്യമെങ്കില്‍ നിങ്ങള്‍ അറിഞ്ഞ മാക്സിസമെന്തെന്നു അറിയില്ല. നിലവിലുള്ള ലോകത്തില്‍ ഇന്നേവരെയുള്ള ദര്‍ശനങ്ങളില്‍ മുന്നോട്ട് ചലിപ്പിക്കുന്ന ഏക ചലനാത്മകയ ആശയം. വ്യാഖ്യാനങ്ങളിലല്ല, നിലവിലുള്ളതിനെ തച്ചുതകര്‍ക്കുന്നതിലാണ്!
Kamal Vengara ‎"മുന്നോട്ട് ചലിപ്പിക്കുന്ന ഏക ചലനാത്മകയ ആശയം"...onnoode vykthamakkamo?
Prasanthkumar Nadakkavil മതത്തിന്റെ നിശ്ചയിക്കപെട്ട ചുറ്റളവില്‍നിന്നു പുറത്തേക്കുവന്നു ലോകത്തിലേക്ക് നോക്കു....കാണാം. അപ്പോള്‍ മനസിലാവുകയും ചെയും...!
Kamal Vengara മതത്തിന്റെ നിശ്ചയിക്കപെട്ട ചുറ്റളവി".....manassilayil
la sir,,,: @
Prasanthkumar Nadakkavil ആദ്യം ഇപ്പോള്‍ കൈലുള്ള ഖുറാന്‍ വലിച്ചെറിയുക....എന്നിട്ട് പുതിയതൊന്നു വാങ്ങി വായിക്കുക. ആ ചുറ്റളവു ബോധ്യമാവും!
Kamal Vengara quran-ano prashnam?
Prasanthkumar Nadakkavil ആദ്യം ഇപ്പോള്‍ കൈലുള്ള ഖുറാന്‍ വലിച്ചെറിയുക....
Prasanthkumar Nadakkavil എന്നിട്ട് പുതിയതൊന്നു വാങ്ങി വായിക്കുക. ആ ചുറ്റളവു ബോധ്യമാവും!
Kamal Vengara ath manassilayilla...qura'n vipaniyil kittunnathellam onnu thanneya...
Kamal Vengara ningal quran vayichitundo?
Prasanthkumar Nadakkavil ഒരു മാക്സിസ്റ്റ് അവിടേക്ക് എത്തുന്നതു അന്നേവരെ ഉള്ള ആശയങ്ങളിലൂടെ വന്നിട്ടുതന്നെയാണ്. അതില്‍ നിങ്ങളുടെ ഖുറാനും പെടും!
Kamal Vengara k.....quranil enthokkeyaa kuzhappanagl...?
Kamal Vengara ningal quran vayichitundo? ithinu yes or no answer mathi
Prasanthkumar Nadakkavil നിങ്ങളാരാ എന്റെ വാദ്യാരാണോ?
Kamal Vengara athentha sir..angane chodichath?
Prasanthkumar Nadakkavil മക്സിസത്തിനു പകരം മുന്നോട്ട് വെക്കാനുള്ള വിമോചന പ്രത്യാശാസ്ത്രം.......സ്വപ്നമല്ല, വസ്തുനിഷ്ഠമായി കര്യകാരണസഹിതം......?
Kamal Vengara jnan chodichathinu utharam parayoo ...ellam nanummuk parayaam...itz not a debate but dialougue! namuk sneha poorvam samvadikaam...eni epozha evide kanuka? : )
Kamal Vengara ningal quran vayichitilla ennu jnan karuthunnu...!
Kamal Vengara poyo? : )
Rejesh Paul ഇവിടെ സുഹൃത്ത്‌ പലകുറി ആവര്‍ത്തിച്ച ചോദ്യത്തിനു പ്രശാന്തിന് പകരം ഞാന്‍ ഉത്തരം നല്‍കുന്നു ഞാന്‍ വായിച്ചിട്ടുണ്ട്. ഖുറാന്‍ മാത്രമല്ല ബൈബിളും, മഹാഭാരതവും. ഒക്കെ വായിച്ചിട്ടുണ്ട് എന്താണ് താങ്കള്‍ക്ക് പറയാന്‍ ഉള്ളത്.
Kamal Vengara welcome paul// quranil enthokeyanu kuzhappam ullath?: )
Kamal Vengara nalla vayanakaranallo ..ellam vayichitund..good...: )...quran malayalam aayirikkum vayichathalle? no prob...
Rejesh Paul parayu enthanu chodhiathu?
Kamal Vengara quranil enthokeyanu kuzhappam ullath?: )
Kamal Vengara ഒരു മാക്സിസ്റ്റ് അവിടേക്ക് എത്തുന്നതു അന്നേവരെ ഉള്ള ആശയങ്ങളിലൂടെ വന്നിട്ടുതന്നെയാണ്. അതില്‍ നിങ്ങളുടെ ഖുറാനും പെടും!
/Prasanthkumar Nadakkavil parajnathunganeyanu.....
Rejesh Paul കുഴപ്പമേ ഉള്ളു, പതിനാലാം നൂറ്റാണ്ടിലെ അപരിഷ്കൃതമായ കാഴ്ചപാടുകള്‍,
Kamal Vengara eathokeyana kazhchapaadukal..sir..
Kamal Vengara qur'an സമര്‍പ്പിക്കുന്ന സമഗ്ര ജീവിതവ്യവസ്ഥയില്‍ ഒരംശം പോലും ആധുനിക ലോകത്തിന് അപ്രായോഗികമോ അനുചിതമോ ആയി ഇല്ല. എന്നല്ല; അതിന്റെ പ്രയോഗവല്‍ക്കരണത്തിലൂടെ മാത്രമേ മാനവരാശി ഇന്നനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും പൂര്‍ണമായും പരിഹരിക്കപ്പെടുകയുള്ളൂ. കുഴപ്പമേ ഉള്ളു....enkil...eathokeya
na kazhchapaadukal..sir..
Rejesh Paul “അല്ലയോ നബിയേ താങ്കള്‍ക്കു ഞാന്‍ ഹലാലാക്കിയിരിക്കുന്നു; താങ്കള്‍ പ്രതിഫലംകൊടുത്ത ഭാര്യമാരെയും, താങ്കളുടെ സ്വന്തം ഉടമസ്ഥതയിലുള്ള അടിമവെപ്പാട്ടികളെയും, ഹിജ്രയില്‍ താങ്കളോടൊപ്പം പോന്ന പിതൃസഹോദര, സഹോദരീ പുത്രിമാരെയും, മാതൃ സഹോദര സഹോദ്രീ പുതിമാര...െയും, അതു കൂടാതെ താങ്കള്‍ക്കു സ്വയം സമര്‍പ്പിക്കാന്‍ തയ്യാറായി വരുന്ന സ്ത്രീകളെയും , പിന്നീടവളെ വിവാഹം ചെയ്യാമെന്ന നിലക്ക്, . ഈ അനുവാദം താങ്കള്‍ക്കു മാത്രമുള്ളതാണ്. മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ല.
സധാരണ വിശ്വാസികളുടെ മേല്‍ അവരുടെ ഭാര്യമാരുടെയും ദാസിമാരുടെയും കാര്യത്തില്‍ ഞാന്‍ നിശ്ചയിച്ചിട്ടുള്ള നിയമങ്ങള്‍ എന്താണെന്നു എനിക്കറിയാം. താങ്കള്‍ക്ക് ഈ പ്രത്യേക ആനുകൂല്യം നല്‍കുന്നത് താങ്കള്‍ക്ക് യാതൊരു ബുദ്ദിമുട്ടും ഈ കാര്യത്തില്‍ ഉണ്ടാകരുത് എന്നതിനാലാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമത്രെ!” (33:50) 
Rejesh Paul marakkathe uthram nalkane
Rejesh Paul ithunithankal uthram nalkiyal namukku chrchathudaram
Kamal Vengara ithilenthanu thankal kanunna prashnam?
Anoob Kc ഞാന്‍ ഖുറാന്‍ വായിച്ചിട്ടില്ല... ഭാഗവതവും ബൈബിളും വായിച്ചിട്ടില്ല... ഇവ മൂന്നും മൌലിക വാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നും കരുതുന്നില്ല.... ഈ മത ഗ്രന്ഥങ്ങളെ അനുസരിച്ച് ജീവിക്കുന്ന ആളുകള്‍ക്ക് പ്രത്യേകമായ എന്തെങ്കിലും ലഭിക്കുന്നു എന്നും കരുതുന്നില്ല... ...
Rejesh Paul കുട്ടുകാരാ പുരുഷന് കാമാതോന്നുമ്പോള്‍ ശുക്ലം കളയാന്‍ ഉള്ള സ്ഥലമാണോ സ്ത്രി.
Arifa Ridwan ‎@Rajesh paul,1.Islam reallu eliminated the system of slavery which was very common in that period.But it was gradual steps taken.
2.propht married only one virgin,all other marriages were to give prtection to the slave women,widows after wa...rs,or middleaged women.I hope it doesn't matter if the answer is from a woman, as the issue us regarding women
Kamal Vengara ആ വചനത്തിന്റെ 'അവതരണ സമയം' കൂടി പറയൂ.....: )
**ഖുറാന്‍ മാത്രമല്ല ബൈബിളും, മഹാഭാരതവും. ഒക്കെ വായിച്ചിട്ടുണ്ട് (rajesh paul parajnatha)
Arifa Ridwan Quran,Bible, whatever it is read without any prejudice.Always you are welcome,for dialogues not arguments, ok?
Rejesh Paul അത് തന്നെയാണ് ഞാന്‍ ആദ്യം പറഞ്ഞത് പതിനാലാം നൂറ്റാണ്ടിലെ അപരിഷ്കൃതമായ ചിന്ത
Arifa Ridwan ‎@prasanth,marxism thinu pakaram,
if marxism is stepping forward,the condition of russia would have been another turn,the condition in kerala, west bengal,still you are behind baaaaaaaaaaacks, not Islam,iit's basic teaching will not changebut intrepretations according to the new place and situations
Rejesh Paul HA HA HA
Kamal Vengara ‎@ rajesh p/ആ വചനത്തിന്റെ 'അവതരണ സമയം' കൂടി പറയൂ.....: )
@arifa / u r r8 sis...dialogue,not debate!
Rejesh Paul THANKAL THANNE PARAYU
Arifa Ridwan That's what i told it is for every time, every place,we can apply it without the basic teachings being changed
Arifa Ridwan Athu kaalaharanappettathalla.Mr
xism is not born in kerala, or not made by pinarayi vijayan last week, brother.Think.use your brain, without any prejudice.
Prasanthkumar Nadakkavil Arifa Ridwan
''marxism thinu pakaram,
if marxism is stepping forward,the condition of russia would have been another turn,the condition in kerala, west bengal,still you are behind baaaaaaaaaaacks, not Islam,iit's basic teaching will not chan...ge ...but intrepretations according to the new place and situations''
നിങ്ങള്‍ക്കു മലയാളം അറിയാമെന്നു മനസിലായി.........
അതുകൊണ്ട് ദയവായി പറയോ, മലയാളത്തില്‍?
Kamal Vengara ‎@ rejesh p/ thankalk "avatharana paschathalam' ariyillennu parayooo.....
Kamal Vengara ariyillenkil kuzhappomonnumilla....ariy
atha kaaryanagl ariyillennu parayunnathanu bangi: )
Kamal Vengara ‎@prasanth kn/thankal rejesh parajnathine kurich enthu parayunnu?: )
Prasanthkumar Nadakkavil രാജേഷിനു പറയാനുള്ളത് പറയാന്‍ പ്രാപ്തനാണു!
ഞാന്‍ ഇവിടേ വന്നതു ഗോ ഗോ വിളിക്കാനും ഖുറാന്റെ ഗുണദോഷങ്ങളും പറയാനല്ല. മാക്സിസത്തിനു പകരവെക്കാവുന്ന ദര്‍ശനം എന്താണു ഉള്ളതു എന്നു ചോദിച്ചാണ്. കാര്യകാരണങ്ങള്‍ സഹിതം പറയാനറിയാതെ വാദ്യരേപോലേ ചോദ്യങ്ങള്‍ ചോദിക്കുകയും ഞാന്‍ വായിച്ചതിന്റെയും കണക്കാണ് നിങ്ങള്‍ ആവശ്യപെടുന്നതു!
Kamal Vengara ‎"അല്ലയോ പ്രവാചകാ, നീ വിവാഹമൂല്യം നല്‍കിയിട്ടുള്ള ഭാര്യമാരെ നാം നിനക്ക് അനുവദിച്ചുതന്നിട്ടുള്ളതാകു
ന്നു. യുദ്ധാര്‍ജിതമായി അല്ലാഹു സമ്മാനിച്ച സ്ത്രീകളില്‍ നിന്റെ അധീനത്തിലുള്ളവരെയും, നിന്നോടൊപ്പം പലായനം ചെയ്തവരായ, നിന്റെ പിതൃസഹോദര-സഹോദരികളുടെ... പെണ്‍മക്കളെയും മാതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും നിനക്കനുവദിച്ചുതന്നിരിക്കുന്നു; പ്രവാചകനുവേണ്ടി സ്വയം സമര്‍പ്പിക്കുന്ന വിശ്വാസിനിയെയും- പ്രവാചകന്‍ അവളെ വേള്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍.ഈ അനുവാദം നിനക്ക് മാത്രമാകുന്നു. മറ്റു വിശ്വാസികള്‍ക്കില്ല. സാധാരണവിശ്വാസികളുടെമേല്‍, അവരുടെ ഭാര്യമാരുടെയും ദാസികളുടെയും കാര്യത്തില്‍ നാം നിശ്ചയിച്ചിട്ടുള്ള നിയമങ്ങളെന്തെന്നു നമുക്കറിയാം. (നിന്നെ ഈ പരിധികളില്‍ നിന്നൊഴിവാക്കിയത്) നിനക്ക് ക്ളേശമുണ്ടാവാതിരിക്കാനത്രെ. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമല്ലോ."(quran :33/50)
*****
ഒരേസമയം നാലില്‍ കൂടുതല്‍ ഭാര്യമാരെ സ്വീകരിക്കുന്നത് വിലക്കുന്ന മുഹമ്മദ് നബി, സ്വയം ഈ അഞ്ചാം ഭാര്യയെ സ്വീകരിച്ചതെങ്ങനെ എന്ന് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണ് യഥാര്‍ഥത്തിലിത്. സൈനബിനെ വിവാഹം ചെയ്യുമ്പോള്‍ തിരുമേനിക്ക് വേറെ നാലു ഭാര്യമാരുണ്ടായിരുന്നു എന്നതാണിതിനടിസ്ഥാനം. അദ്ദേഹം ഹിജ്റക്ക് മൂന്നുവര്‍ഷം മുമ്പ് വിവാഹം ചെയ്തിരുന്ന സൌദ ഹിജ്റക്ക് മൂന്നുവര്‍ഷം മുമ്പ് വിവാഹം ചെയ്യുകയും ഹിജ്റ 1-ം വര്‍ഷം ശവ്വാലില്‍ ദാമ്പത്യജീവിതം തുടങ്ങുകയും ചെയ്ത ആഇശ ഹിജ്റ മൂന്നാംവര്‍ഷം ശഅബാനില്‍ വിവാഹം ചെയ്ത ഹഫ്സ ഹിജ്റ നാലാം വര്‍ഷം ശവ്വാലില്‍ തിരുമേനിയുടെ പത്നീപദംകൊണ്ടനുഗൃഹീതയായ ഉമ്മുസലമ . ഈയടിസ്ഥാനത്തില്‍ ഹ. സൈനബ് തിരുമേനിയുടെ അഞ്ചാമത്തെ പത്നിയായിരുന്നു. ഇതേക്കുറിച്ച് സത്യനിഷേധികളും കപടവിശ്വാസികളും ഉന്നയിച്ച വിമര്‍ശനത്തിന് അല്ലാഹു മറുപടി നല്‍കുന്നതിങ്ങനെയാണ്: താങ്കള്‍ വിവാഹമൂല്യം നല്‍കി വേട്ട ഈ അഞ്ചു ഭാര്യമാരെയും നാം താങ്കള്‍ക്ക് അനുവദിച്ചുതന്നിരിക്കുന്നു.` മറ്റു വാക്കുകളില്‍, മറുപടിയുടെ താല്‍പര്യമിതാണ്: സാധാരണ മുസ്ലിംകള്‍ക്ക് നാല് എന്ന പരിധി നിശ്ചയിച്ചത് നാമാണ്. താങ്കളെ ആ പരിധിയില്‍നിന്ന് ഒഴിവാക്കിയതും നാം തന്നെ. നമുക്ക് ആ പരിധി നിശ്ചയിക്കാന്‍ അധികാരമുണ്ടെങ്കില്‍ ഈ ഒഴിവാക്കലിന് എന്തുകൊണ്ടധികാരമില്ല? ഈ മറുപടിയെ സംബന്ധിച്ചിടത്തോളം ഒരുകാര്യം സവിശേഷം ഓര്‍ക്കേണ്ടതുണ്ട്. കാഫിറുകളെയും കപടന്മാരെയും തൃപ്തിപ്പെടുത്താനുള്ളതല്ല ഈ മറുപടി. പ്രത്യുത ഇസ്ലാമിന്റെ ശത്രുക്കള്‍ ആശയക്കുഴപ്പത്തിലകപ്പെടുത്താന്‍ ശ്രമിച്ചിരുന്ന മുസ്ലിംകളെ തൃപ്തിപ്പെടുത്താനുള്ളതാണ്. ഖുര്‍ആന്‍ ദൈവികവചനമാണെന്നും അല്ലാഹുവിന്റെ വാക്കുകളില്‍തന്നെ ഇറക്കപ്പെടുന്നതാണെന്നും ഏതായാലും അവര്‍ക്ക് ദൃഢബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് ഖുര്‍ആനിലെ സുവ്യക്തമായ ഒരു സൂക്തത്തിലൂടെ അല്ലാഹു വിളംബരംചെയ്തു: ഭാര്യമാരുടെ എണ്ണം സംബന്ധിച്ച പരിധിയില്‍നിന്ന് നബി തന്നിഷ്ടപ്രകാരം ഒഴിഞ്ഞുമാറിയതല്ല. അദ്ദേഹത്തെ അതില്‍നിന്നൊഴിവാക്കാനുള്ള തീരുമാനം നാം കൈക്കൊണ്ടതാകുന്നു.
‎**തിരുമേനിക്ക് അഞ്ചു പത്നിമാരെ അനുവദിച്ചുകൊടുത്തതിനുപുറമെ
ഈ സൂക്തം ഏതാനും ചിലയിനം സ്ത്രീകളെക്കൂടി ഇനിയും വിവാഹം ചെയ്യാന്‍ അനുവാദം നല്‍കുന്നു: ശ) തിരുമേനിയുടെ അധീനത്തില്‍ വരുന്ന അടിമസ്ത്രീകള്‍. ഈ അനുവാദമനുസരിച്ച് നബി(സ) ബനൂഖുറൈള യുദ്ധത്തില്...‍ പിടിക്കപ്പെട്ട സ്ത്രീകളില്‍നിന്ന് ഹ. റൈഹാനയെയും ബനുല്‍മുസ്തലിഖ് യുദ്ധത്തില്‍ പിടിക്കപ്പെട്ടവരില്‍നിന്ന് ഹ. ജുവൈരിയ്യയെയും ഖൈബര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ടവരില്‍നിന്ന് ഹ. സ്വഫിയ്യയെയും ഈജിപ്തില്‍നിന്ന് മുഖൌഖിസ് തിരുമേനിക്കയച്ചുകൊടുത്ത മാരിയ എന്ന കോപ്റ്റിക് വംശജയെയും തന്റെ സ്ത്രീകളാക്കിയിരുന്നു. ഇവരില്‍ ആദ്യത്തെ മൂന്നുപേരെ അദ്ദേഹം സ്വതന്ത്രകളാക്കി വിവാഹം ചെയ്തു. എന്നാല്‍, ഹ. മാരിയ തിരുമേനിയുമായി ദാമ്പത്യം പങ്കിട്ട ദാസിയായിരുന്നു. അവരെ സ്വതന്ത്രയാക്കി വിവാഹം ചെയ്തതായി സ്ഥിരപ്പെട്ടിട്ടില്ല. ശശ) അദ്ദേഹത്തോടൊപ്പം ഹിജ്റ ചെയ്ത അദ്ദേഹത്തിന്റെ പിതൃസഹോദര പുത്രിമാരും പിതൃസഹോദരീ പുത്രിമാരും മാതൃസഹോദര പുത്രിമാരും മാതൃസഹോദരീ പുത്രിമാരും സൂക്തത്തില്‍ `അദ്ദേഹത്തോടൊപ്പം` എന്ന് പറഞ്ഞവരും. അവര്‍ ഹിജ്റ ചെയ്തത് അദ്ദേഹത്തിന്റെ കൂടെയായിരുന്നു എന്ന അര്‍ഥത്തിലല്ല. ദീനുല്‍ ഇസ്ലാമിനുവേണ്ടി ദൈവിക സരണിയില്‍ പലായനം ചെയ്തവരായിരിക്കണം എന്ന അര്‍ഥത്തിലാണ്. ഇത്തരം ബന്ധുക്കളില്‍നിന്ന് തനിക്കിഷ്ടമുള്ളവരെ വിവാഹം ചെയ്യാന്‍ അദ്ദേഹത്തിന് അനുവാദം നല്‍കപ്പെട്ടു. അങ്ങനെ ഈ അനുവാദമനുസരിച്ചാണ് ഹിജ്റ 7-ാം ആണ്ടില്‍ ഹ. ഉമ്മുഹബീബയെ തിരുമേനി വിവാഹം ചെയ്തത്. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം തന്റെ പിതൃസഹോദരീ സഹോദരന്മാരുടെയും മാതൃസഹോദരീ സഹോദരന്മാരുടെയും പെണ്‍മക്കള്‍ വിവാഹം ചെയ്യാന്‍ അനുവദിക്കപ്പെട്ടവരാണെന്നുകൂടി ഈ സൂക്തം സ്പഷ്ടമാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇസ്ലാമിക ശരീഅത്ത് ജൂത-ക്രൈസ്തവ നിയമങ്ങളില്‍നിന്ന് ഭിന്നമാകുന്നു. ക്രൈസ്തവ നിയമപ്രകാരം പുരുഷന്റെ ഏഴ് തലമുറവരെ വംശബന്ധമുള്ള സ്ത്രീയെ വിവാഹം ചെയ്യാന്‍ പാടില്ല. ജൂത നിയമപ്രകാരമാകട്ടെ സ്വന്തം സഹോദരിയുടെ പെണ്‍മക്കളെയും വിവാഹം ചെയ്യാവുന്നതാണ്. ശശശ) തിരുമേനിക്ക് സ്വയം സമര്‍പ്പിക്കുന്ന സ്ത്രീകള്‍. അതായത്, വിവാഹമൂല്യമില്ലാതെ, തിരുമേനിയുടെ ഭാര്യയാകാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന സ്ത്രീകളില്‍ തിരുമേനി സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. ഈ അനുവാദപ്രകാരമാണ് ഹിജ്റ 7-ം വര്‍ഷം ശവ്വാലില്‍ അദ്ദേഹം മൈമൂനയെ ഭാര്യയായി സ്വീകരിച്ചത്. എന്നാല്‍ വിവാഹമൂല്യം നല്‍കാതെ അവരെ അനുഭവിക്കാന്‍ തിരുമേനി ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് ആരും ആശിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യാതെതന്നെ അവിടുന്ന് അവര്‍ക്ക് വിവാഹമൂല്യം നല്‍കുകയുണ്ടായി. തിരുമേനിയുടെ ഭാര്യമാരില്‍ സ്വയം സമര്‍പ്പിക്കപ്പെട്ട ആരുമുണ്ടായിരുന്നില്ലെന്ന് ചില വ്യാഖ്യാതാക്കള്‍ പറയുന്നുണ്ട്. പക്ഷേ, അതിന്നര്‍ഥം തനിക്ക് സ്വയം സമര്‍പ്പിക്കപ്പെട്ട സ്ത്രീകളെ, വിവാഹമൂല്യം നല്‍കാതെ അവിടുന്ന് സ്വീകരിച്ചിട്ടില്ലെന്നാണ്
Kamal Vengara ‎@ pn/ islamanu vimochana darshanam ennu jnan viswasikkunnu....islaminu entha kuzhappam?
Prasanthkumar Nadakkavil മക്സിസത്തിനു ബദലാണോ ഇസ്ലാം?
Kamal Vengara badal alla;islam is 'the way','solution'...pakarama
lla..
Prasanthkumar Nadakkavil സുഹൃത്തെ ആ വഴി പിഴ്ചതാണ് മാക്സിസത്തിലെത്തിച്ചത്. നരകതുല്ല്യമായ അടിച്ചമര്‍ത്തലില്‍ നിന്നു കുതര്‍ച്ചയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. ബൈബിളും ഖുറാനും മുന്നോട്ട് വെച്ചതു സാങ്കല്‍പ്പികമാത്രമാണെന്നും മരണാന്തര സ്വര്‍ഗം
വേദനിക്കുന്നവര്‍ക്കുള്ളതാണന്നും..... ഇസ്ലാം ഒരു പടികൂടി കടന്നു ജയിച്ചാല്‍ രാജ്യവും കൊടുക്കാമെന്നേറ്റു. നൂറ്റാണ്ടുകള്‍ പലതും കഴിഞ്ഞു. രക്തചൊരിച്ചുലുകളും! ഇപ്പോഴും തെങ്ങിമേല്‍ തന്നെയാണു ചങ്കരന്‍!
Prasanthkumar Nadakkavil അതിനുശേഷമാണു മാക്സിസം!
Prasanthkumar Nadakkavil നാളേ കാണാം സുഹൃത്തെ നിങ്ങളുടെ ഇസ്ലാമിക പാതയിലേക്കു! ഞങ്ങള്‍ക്കു യാതൊരു നിര്‍ബന്ധവുമില്ല ഇതില്‍ തന്നെ തുടരണമെന്നു. ഇതിനേക്കാള്‍ സത്യം ഉണ്ടെങ്കില്‍ അംഗികരിക്കാന്‍ തയാറാണു. കാരണം ഭയമില്ല, മരണാന്തരം മറചെയാന്‍ സ്ഥലം കിട്ടാതെയാവോയെന്നും, നരകതീയില...്‍ ചുട്ടെടുക്കോയെന്നും!
ഞങ്ങള്‍ക്കു നിലവിലുള്ളതിനേ മാറ്റണം. മേക്കപ്പു ചെയ്താല്‍ പോരാ. അതിനു പ്രാപ്തമായ ഏതൊന്നിനെയും ഞങ്ങള്‍ക്ക് സ്വീകാര്യമാണു! കാരണം ഈ തലചോര്‍ സ്വതന്ത്രമാണ്. അതു പഠിപ്പിച്ചതു മാക്സിസമാണു. അതിര്‍ത്തികളില്‍ തളക്കപെടുന്നതല്ല മാക്സിസം. ഞങ്ങളുടെ മുന്നിലുള്ള ചോദ്യം സൌരയൂഥത്തിന്‍ അപ്പുറത്തേക്കാണ്, ദൈവത്തില്‍ നില്‍ക്കാനല്ല, അതിനുമപ്പുറത്തേക്കു എന്തുകൊണ്ടെന്ന ചോദ്യവുമായി.......മുഷ്ടി ചുരുട്ടി മുന്നോട്ട്.....!!!
Kamal Vengara നരകതുല്ല്യമായ അടിച്ചമര്‍ത്തലില്‍ (evideyanu?)/ഖുറാനും മുന്നോട്ട് വെച്ചതു സാങ്കല്‍പ്പികമാത്രമാണെന്നു
(why?)/മരണാന്തര സ്വര്‍ഗം
വേദനിക്കുന്നവര്‍ക്കുള്ളതാണന്നും (vedanikkunnavar?)/രക്തചൊരച്ചുലുകളും! (evideyanu blood shed?)/അതിര്‍ത്തികളില്‍ തളക...്കപെടുന്നതല്ല മാക്സിസം(islamo?).....ethrayum manassilayilla...ellam xplain cheyyanam!!
Arifa Ridwan ‎@Prasanth, malayalam ariyathe malayaalathilulla chodyathinu marupadi parayilla suhrthe.
Ini karyam, enikku malayaalam englishinekkaal samsaarikkanum ezhuthaanum ariyaam.pkshee, facebookil ee manglish upayogikkane ariyullooo,type cheyyaan ar...iyilla, padikkanam ,(ariyaathathu ariyillennu parayaan madiyilla).
Arifa Ridwan ‎@Prasaanth. thankal choodavunnathenthinaa,thaa
nkal nanmayaanuddeshikkunnathenkil, samvaadamanu cheyyendathu,vaadaprathivadamalla.athinu kshama venam.yathartha muslimkalkku.(islaam poornamakkiyavarkku)Islam athinulla parisheelanam nalkunnu,...athupole mattu pala gunangalum aarjichedukkan islam padippikkunnu.nhanavarthikkunnu,yathartha muslimkal.nhano kamalo,yathartha muslim aanu ennum alla ennum ithinarthamilla,pakshe nhaan aavan shramikkunnu,nhaan pratheekshikkunnu,kamaalum.
pakshe marxism enthu maanushikamoolyamaanu padippikkunnathu,aru vargabodhamallathe?
thozhilaali vargathinu vendi vaadikkunna pinarayi vijayan eethu thozhilaanedukkunnath?
kodiyeri balakrishnan mannu chumakkarundoo?

pakshe, mannum kallum ariyum chumannu, paavangalkku ethikkunna solidarity pravarthakare thankalkku kaanaam, nethaakkaleyum kaanam.

ee parisheelanamonnum kittathe paavangalkku vendi prasangichal maathram athu ashayasamsthaapanamavilla
Kamal Vengara സര്‍വശക്തനായ ദൈവത്തിന്റെ പരമാധികാരത്തിനു കീഴില്‍ മാനവിക പ്രാതിനിധ്യവും സാമൂഹികനീതിയും ഉറപ്പാക്കുന്ന, വ്യക്തിസംസ്കരണത്തില്‍ ഊന്നുന്ന ഇസ്ലാമിന് മാത്രമേ യഥാര്‍ഥ പരിഹാരമാകാന്‍ കഴിയൂ ...ഇത് എന്റെതല്ല ,ഞങ്ങളുടെതല്ല .....നമ്മുടേതാണൂ...
Kamal Vengara ‎"നിങ്ങളുടെ ഈ സമുദായം യഥാര്‍ഥത്തില്‍ ഒരൊറ്റ സമുദായമാകുന്നു; ഞാന്‍ നിങ്ങളുടെ റബ്ബും(naathan). അതിനാല്‍, എനിക്ക് ഇബാദത്തു ചെയ്യുവിന് (anusarikkuvin)‍. പക്ഷേ, ദീനിനെ തങ്ങള്‍ക്കിടയില്‍ ഖണ്ഡംഖണ്ഡമാക്കിക്കളഞ്ഞു .എല്ലാവരും നമ്മിലേക്കു മടങ്ങേണ്ടവരാ...കുന്നു. ആര്‍ വിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മമനുഷ്ഠിക്കുന്നുവോ, അവന്റെ പരിശ്രമം വിലകെട്ടതാവുകയില്ല...(holy quran:21/92)

**`നിങ്ങള്‍` എന്ന സംബോധന അഖില മനുഷ്യരെയും അഭിമുഖീകരിച്ചുകൊണ്ടുള്ളതാണ്. ഉദ്ദേശ്യമിതാണ്: ഓ മനുഷ്യരേ, നിങ്ങളെല്ലാവരും യഥാര്‍ത്ഥത്തില്‍ ഒരേ സമുദായവും ഒരേ ജാതിയുമായിരുന്നു. ലോകത്താഗതരായ പ്രവാചകന്മാരഖിലം ഒരേയൊരു മതവും കൊണ്ടാണാഗതരായിട്ടുള്ളത്. ആ അടിസ്ഥാന മതം ഇതായിരുന്നു: ഏകനായ അല്ലാഹുവാണ് മനുഷ്യന്റെ നാഥന്‍, ആ ഏകദൈവത്തിനാണ് മനുഷ്യന്‍ അടിമപ്പെടുകയും ആരാധനയര്‍പ്പിക്കുകയും ചെയ്യേണ്ടത്. ശേഷമുണ്ടായ എല്ലാ മതങ്ങളും ഈ യഥാര്‍ഥ മതത്തെ വികൃതമാക്കി പടച്ചുണ്ടാക്കിയതാണ്. ചിലര്‍ അതിന്റെ ഒരു ഭാഗം സ്വീകരിച്ചു; ചിലര്‍ മറ്റൊരു ഭാഗവും. പിന്നെ ഓരോരുത്തരും യഥാര്‍ഥ മതത്തില്‍നിന്ന് താന്താങ്ങള്‍ സ്വീകരിച്ച അംശങ്ങളോടൊപ്പം സ്വന്തം വകയായി കുറേ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അങ്ങനെ കണക്കറ്റ മതങ്ങളുണ്ടായി. ഇന്ന പ്രവാചകന്‍ ഇന്ന മതത്തിന്റെ സ്ഥാപകനാണെന്നും ഇന്ന മതത്തിനടിസ്ഥാനമിട്ടത് ഇന്ന പ്രവാചകനാണെന്നും, മാനവരാശിയെ വിവിധ ജാതികളും മതങ്ങളുമായി ഭിന്നിപ്പിച്ചത് പ്രവാചകന്മാരാണെന്നും കരുതുന്നത് കേവലം അബദ്ധമാണ്. വ്യത്യസ്ത മതങ്ങള്‍ അവയുല്‍ഭവിച്ച നാടുകളില്‍ അക്കാലങ്ങളില്‍ ഉണ്ടായിരുന്ന പ്രവാചകന്മാരിലേക്ക് ചേര്‍ക്കപ്പെട്ടുകൊണ്ട് അറിയപ്പെട്ടുവെന്നത് ശരിയാണ്. ഇത് മതങ്ങളുടെയും സമുദായങ്ങളുടെയും വൈവിധ്യങ്ങളും വൈരുധ്യങ്ങളും പ്രവാചകന്മാര്‍ ഉണ്ടാക്കിയതാണെന്നതിനുള്ള തെളിവാകുന്നില്ല. ദൈവനിയോഗിതരായ പ്രവാചകപുംഗവന്മാര്‍ക്ക് വ്യത്യസ്ത മതങ്ങള്‍ ആവിഷ്കരിക്കുക സാധ്യമല്ലതന്നെ. അവര്‍ അല്ലാഹുവിനെക്കൂടാതെ മറ്റാരെയെങ്കിലും ആരാധിക്കുവാന്‍ ജനങ്ങളെ പഠിപ്പിക്കുകയെന്നതും അസംഭവ്യമാണ്.
@r paul/നിങ്ങളുടെ doubt ബഹുഭാര്യത്വകുരിച്ചാണെങ്കില
്‍ : ഭൂമിയില്‍ മനുഷ്യവാസമാരംഭിച്ച മുതല്‍ നിലവിലിരുന്ന സമ്പ്രദായമാണ് ബഹുഭാര്യത്വം. റോമക്കാര്‍ക്കിടയില്‍ അപൂര്‍വം ചില കാലഘട്ടങ്ങളിലല്ലാതെ, മറ്റെല്ലാ ജനതകളുടെയും ചരിത്രത്തില്‍ ഈ സമ്പ്രദായം നി...ലനിന്നിരുന്നു. ആധുനിക യുഗത്തിലും പുരുഷന്‍ ഒരേയവസരത്തില്‍ ഒന്നിലധികം സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്നുവെന്നത് അപൂര്‍വ സംഭവമോ ഒറ്റപ്പെട്ട ഉദാഹരണമോ അല്ല. ചിലര്‍, താന്‍ നിയമാനുസൃതമായി വിവാഹം ചെയ്ത ഭാര്യമാരോടാണ് ബന്ധം പുലര്‍ത്തുന്നതെങ്കില്‍ മറ്റു ചിലര്‍ ഒരാളെ മാത്രം നിയമാനുസൃത ഭാര്യയായി അംഗീകരിച്ച്, മറ്റുള്ളവരെ താല്‍ക്കാലിക വികാരശമനത്തിന് ഉപയോഗിക്കുന്നുവെന്ന അന്തരമുണ്ട്. ഇസ്രയേല്യരുടെ ഗോത്ര പിതാമഹനായിരുന്ന യാക്കോബിന് നാലു ഭാര്യമാരും, ദാവീദിന് പതിനെട്ടു ഭാര്യമാരും അദ്ദേഹത്തിന്റെ പുത്രന്‍ ശലമോന് എഴുപത് ഭാര്യമാരും ഉണ്ടായിരുന്നതായി ബൈബിളില്‍ കാണാം. ശ്രീകൃഷ്ണന് അനേകശ്ശതം ഭാര്യമാരുണ്ടായിരുന്നതായി ഹൈന്ദവ പുരാണങ്ങള്‍ രേഖപ്പെടുത്തുന്നു. പ്രാവാചകന്‍ നിയുക്തനായപ്പോള്‍ അറേബ്യയിലും ബഹുഭാര്യത്വം സാര്‍വത്രികമായിരുന്നു. ചില പുരുഷന്മാര്‍ ഒരു നിയന്ത്രണവുമില്ലാതെ, അനേകം ഭാര്യമാരെ സ്വീകരിച്ചിരുന്നതായി പ്രാമാണികമായ ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടിട്ടുണ്ട്. ആ നിലക്ക്, ഇസ്ലാം പുതുതായി ഏര്‍പ്പെടുത്തുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്ത ഒരാചാരമല്ല ബഹുഭാര്യത്വം.
***പ്രത്യുത, ബഹുഭാര്യത്വത്തെ നിയന്ത്രിക്കുകയും അതിന് ഉപാധികളേര്‍പ്പെടുത്തുകയും ചെയ്യുകവഴി സ്ത്രീകള്‍ക്ക് നീതി ഉറപ്പുവരുത്തുകയാണ് ഇസ്ലാം ചെയ്തത്.
Kamal Vengara @pual,prasanth / know holy qur'an: http://www.thafheem.net/...
ഒന്നാമതായി, ഖുര്‍ആന് ‍(4/3) ഭാര്യമാരുടെ എണ്ണം നാലില്‍ പരിമിതപ്പെടുത്തി. ഉഹുദു യുദ്ധത്തില്‍ എഴുപതോളം മുസ്ലിംകള്‍ വധിക്കപ്പെടുകയും അവരുടെ കുടുംബങ്ങള്‍ അനാഥരാവുകയും ചെയ്ത പ്രത്യേക പശ്ചാത്തലത്തില്‍ അവതരിച്ചതാണ് പ്രസ്തുത സൂക്തം. അതില്‍, അനാഥകളോട...് നീതിപാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നതോടൊപ്പം യാതൊരു നീതിബോധവുമില്ലാതെ യഥേഷ്ടം വിവാഹം കഴിക്കുന്നതിനെ തടയുക കൂടി ചെയ്യുന്നു. ഈ സൂക്തം അവതരിച്ചതിനെ തുടര്‍ന്ന് പത്തു ഭാര്യമാരുണ്ടായിരുന്ന ഗൈലാനുസ്സഖഫിയോട് ആറു പേരെയും, എട്ടു പത്നിമാരുണ്ടായിരുന്ന ഉമൈറതുല്‍ അസദിയോട് നാലു പോരെയും അഞ്ചു ഭാര്യമാരുണ്ടായിരുന്ന നൌഫലുബ്നു മുആവിയയോട് ഒരാളെയും ഉപേക്ഷിക്കാന്‍ പ്രവാചകന്‍ കല്പിക്കുകയുണ്ടായി. (ബുഖാരി, അബൂദാവൂദ്, മുസ്നദുശ്ശാഫിഈ)
*രണ്ടാമതായി, ഇതേ സൂക്തത്തില്‍തന്നെ, ഒന്നിലധികം ഭാര്യമാരെ സംരക്ഷിക്കാനോ അവരോട് നീതിപൂര്‍വ്വം പെരുമാറാനോ കഴിയുന്നവര്‍ക്ക് മാത്രമേ ബഹുഭാര്യത്വം പാടുള്ളൂവെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. "നീതി ചെയ്യാന്‍ സാധ്യമാവില്ലെന്നു നിങ്ങള്‍ ഭയപ്പെട്ടാല്‍ ഒരുവളെ മാത്രം'' എന്നാണ് ഖുര്‍ആന്റെ നിര്‍ദ്ദേശം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ തുടങ്ങിയ ജീവിതസൌകര്യങ്ങളും ലൈംഗികബന്ധം ഉള്‍പ്പെടെയുള്ള ബാധ്യതകളില്‍ സന്തുലനവുമാണ് "നീതി'' കൊണ്ട് വിവക്ഷിക്കുന്നതെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഇസ്ലാമിക നിയമപണ്ഡിതന്മാരും ചൂണ്ടിക്കാണിച്ചിരിക്കുന്നു. അഥവാ, ഭാര്യമാരില്‍ ആര്‍ക്കെങ്കിലും നീതി ലഭിക്കാതെവന്നാല്‍, ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടിയോ വിവാഹമോചനത്തിനു വേണ്ടിയോ അവള്‍ക്ക് കോടതികളെ സമീപിക്കാവുന്നതാണ്. 
Abid Aboobaker ‎@prashanth
Never consider Islam is a imaginary one: because the Marxism emerged by a imaginary concept 'Udopya'. Also the heaven and hell are need to warn the subjects. Also now the crime Increase due to the presence of Man made Ideologies.... We are also call for a chance to prove Islam's power in the new age. 
Kamal Vengara ‎: ) prashanth ji 1um parajnilla...
Prasanthkumar Nadakkavil തീര്‍ച്ചയായും പറയാം. മാസവസാനമാവുന്നു, ജോലിയുടെ തിരക്കുണ്ട്. ചിലപ്പോള്‍ രാത്രി കാണാം!
Kamal Vengara k,sir...no prob ; )
‎@ rajesh paul/കാലം മാറിയിട്ടുണ്ട്, ശരിയാണ്. ലോകത്തിന്റെ കോലവും മാറിയിരിക്കുന്നു. മനുഷ്യനിന്ന് വളരെയേറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. ശാസ്ത്രം വിവരണാതീതമാം വിധം വളര്‍ന്നു. സാങ്കേതികവിദ്യ സമൃദ്ധമായി. വിജ്ഞാനം വമ്പിച്ച വികാസം നേടി. ജീവിതസൌകര്യങ...്ങള്‍ സീമാതീതമായി വര്‍ധിച്ചു. നാഗരികത നിര്‍ണായക നേട്ടങ്ങള്‍ കൈവരിച്ചു. ജീവിതനിലവാരം വളരെയേറെ മെച്ചപ്പെട്ടു. എന്നാല്‍ മനുഷ്യനില്‍ ഇവയെല്ലാം എന്തെങ്കിലും മൌലികമായ മാറ്റം വരുത്തിയിട്ടുണ്ടോ? വിചാരവികാരങ്ങളെയും ആചാരക്രമങ്ങളെയും ആരാധനാരീതികളെയും പെരുമാറ്റ സമ്പ്രദായങ്ങളെയും സ്വഭാവ സമീപനങ്ങളെയും അല്‍പമെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ? ഇല്ലെന്നതല്ലേ സത്യം? സഹസ്രാബ്ദങ്ങള്‍ക്കപ്പുറം അന്ധവിശ്വാസങ്ങള്‍ സമൂഹത്തെ അടക്കിഭരിച്ചിരുന്നു. സമകാലീന സമൂഹത്തിലെ സ്ഥിതിയും അതുതന്നെ. അന്നത്തെപ്പോലെ ഇന്നും മനുഷ്യന്‍ അചേതന വസ്തുക്കളെ ആരാധിക്കുന്നു. ചതിയും വഞ്ചനയും കളവും കൊള്ളയും പഴയതുപോലെ തുടരുന്നു. മദ്യം മോന്തിക്കുടിക്കുന്നതില്‍ പോലും മാറ്റമില്ല. ലൈംഗിക അരാജകത്വത്തിന്റെ അവസ്ഥയും അതുതന്നെ. എന്തിനേറെ, ആറാം നൂറ്റാണ്ടിലെ ചില അറേബ്യന്‍ ഗോത്രങ്ങള്‍ ചെയ്തിരുന്നതുപോലെ പെണ്‍കുഞ്ഞുങ്ങളെ ആധുനിക മനുഷ്യനും ക്രൂരമായി കൊലപ്പെടുത്തുന്നു. അന്ന് ഒന്നും രണ്ടുമൊക്കെയായിരുന്നുവെങ്കില്‍ ഇന്ന് ലക്ഷങ്ങളും കോടികളുമാണെന്നു മാത്രം. വൈദ്യവിദ്യയിലെ വൈദഗ്ധ്യം അത് അനായാസകരമാക്കുകയും ചെയ്തിരിക്കുന്നു. നാം കിരാതമെന്ന് കുറ്റപ്പെടുത്തുന്ന കാലത്ത് സംഭവിച്ചിരുന്നപോലെ തന്നെ ഇന്നും മനുഷ്യന്‍ തന്റെ സഹജീവിയെ ക്രൂരമായി കൊലപ്പെടുത്തുന്നു. അന്ന് കൂര്‍ത്തുമൂര്‍ത്ത കല്ലായിരുന്നു കൊലയ്ക്ക് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് വന്‍ വിസ്ഫോടന ശേഷിയുള്ള ബോംബാണെന്നു മാത്രം. അതിനാല്‍ കൊല ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. ചുരുക്കത്തില്‍, ലോകത്തുണ്ടായ മാറ്റമൊക്കെയും തീര്‍ത്തും ബാഹ്യമത്രെ. അകം അന്നും ഇന്നും ഒന്നുതന്നെ. മനുഷ്യന്റെ മനമൊട്ടും മാറിയിട്ടില്ല. അതിനാല്‍ മൌലികമായൊരു മാറ്റവും സംഭവിച്ചിട്ടില്ല. പിന്നിട്ട നൂറ്റാണ്ടുകളിലെ പുരുഷാന്തരങ്ങളില്‍ മനംമാറ്റവും അതുവഴി ജീവിത പരിവര്‍ത്തനവും സൃഷ്ടിച്ച ആദര്‍ശവിശ്വാസങ്ങള്‍ക്കും മൂല്യബോധത്തിനും മാത്രമേ ഇന്നും അതുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. ആറാം നൂറ്റാണ്ടിലെ മാനവമനസ്സിന് സമാധാനവും ജീവിതത്തിന് വിശുദ്ധിയും കുടുംബത്തിന് സ്വൈരവും സമൂഹത്തിന് സുരക്ഷയും രാഷ്ട്രത്തിന് ഭദ്രതയും നല്‍കിയ ദൈവികജീവിതവ്യവസ്ഥക്ക് ഇന്നും അതിനൊക്കെയുള്ള കരുത്തും പ്രാപ്തിയുമുണ്ട്. പ്രയോഗവല്‍ക്കരണത്തിനനുസൃതമായി അതിന്റെ സമകാലിക പ്രസക്തിയും പ്രാധാന്യവും സദ്ഫലങ്ങളും പ്രകടമാകും; പ്രകടമായിട്ടുണ്ട്; പ്രകടമാകുന്നുമുണ്ട്. വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും സമര്‍പ്പിക്കുന്ന സമഗ്ര ജീവിതവ്യവസ്ഥയില്‍ ഒരംശം പോലും ആധുനിക ലോകത്തിന് അപ്രായോഗികമോ അനുചിതമോ ആയി ഇല്ലെന്നതാണ് വസ്തുത. എന്നല്ല; അതിന്റെ പ്രയോഗവല്‍ക്കരണത്തിലൂടെ മാത്രമേ മാനവരാശി ഇന്നനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും പൂര്‍ണമായും പരിഹരിക്കപ്പെടുകയുള്ളൂ.കൂടുതല്‍ കാണുക.
Prasanthkumar Nadakkavil ദേഷ്യം, നിസഹായതയില്‍ നിന്നാണ് ഉണ്ടാവുക. പരിഹാസം അപകര്‍ഷ ബോധത്തില്‍ നിന്നും. എനിക്കു ഇംഗ്ലീഷ് അറിയില്ല എന്നു പറഞ്ഞതു ദേഷ്യംകൊണ്ടാണ് എന്ന വായന എന്തിന്റെ ബലംകൊണ്ടാണ്? Arifa Ridwan- നിങ്ങള്‍ക്ക് അങ്ങനെ തോനിയങ്കില്‍ എന്റെ കുഴപ്പമാവാം. ഉദേശത്തിനു വിപരിതാമാണ് വായിക്കപെടുന്നതെങ്കില്‍ എഴുത്തിന്റെ കുഴപ്പമാണ്! മാറ്റാം ശ്രമിക്കാം....
Prasanthkumar Nadakkavil വെക്തികത ഗുണം സമൂഹത്തെ മാറ്റിമറിക്കുമെന്നതു ഉട്ടോപ്യനാണ്! അത് അടിവരയിടുന്നതാണ് ഖുറാന്റെയും ബൈബ്ലിന്റെയും കാലയളവുകള്‍! തന്റെ വരവില്‍ നിന്നും നിര്‍ബന്ധമായും ഒരു വിഹിതം(എത്ര എന്നതു നിങ്ങള്‍ക്ക് അറിയാമല്ലോ?) മറ്റുള്ളവര്‍ക്ക് കൊടുക്കണമെ...ന്നു പറയുന്നതു ഖുറാനാണ്. തീര്‍ച്ചയായും വിപ്ലവകരമായ ചിന്ത തന്നെയാണ്. പടച്ചവന്‍ വെക്തിയോടാണ് കല്‍പ്പിച്ചതു, ഉള്ളവനോട്. ഉള്ളവന്മാര്‍ ഇതു അനുശരിച്ചുവെങ്കില്‍ ഈ ലോകത്തു ഞങ്ങള്‍ മുളപൊട്ടുമായിരുന്നില്ല! ബൈബ്ലും പറഞ്ഞതു തന്നെപോലേ തന്റെ അയല്‍ക്കരനെയും സ്നേഹിക്കാനാണ് പറഞ്ഞതു, ഉള്ളവനോട്! ഗീതയും പറഞ്ഞതു ലോകോ സമസ്തോ സുഖിനോ.....!




വളറേ നിബന്ധിത അച്ചടക്കം ആവശ്യപെടുന്ന ഇസ്ലാം വെക്തികളെ നേരാക്കാന്‍ മിനക്കെട്ടത് വിജയിച്ചിരുന്നുവെങ്കില്‍ എന്റെ വികലമായ ഈ വിരലുകളാല്‍ എനിക്കിത് ടൈപ്പ് ചെയെണ്ടിവരുമായിരുന്നില്ല. മറിച്ചു അല്ലാനെ സ്തുതിച്ചിരിക്കാമായിരുന്നു........!



ഒന്നേ എന്നെണുകയും, പ്രതീക്ഷയോടെ നിസഹായര്‍ നോക്കുമ്പോള്‍ പിന്നെയും ആവര്‍ത്തിക്കുന്നു ഒന്നേ.......ന്ന്‍!



ആറാം നൂറ്റാണ്ടില്‍ വളറേ താഴ്ന്ന അവസ്തയില്‍ ഉള്ള സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചതാണ് വിപ്ലവകാരിയായ നെബിതിരുമേനി........15- നൂറ്റാണ്ട് കഴിഞ്ഞു, ഈ 21-ാം നൂറ്റാണ്ടില്‍ വീണ്ടും ആവര്‍ത്തിക്കുന്നു ''ആറാം നൂറ്റാണ്ടിലെ ചില അറേബ്യന്‍ ഗോത്രങ്ങള്‍ ചെയ്തിരുന്നതുപോലെ പെണ്‍കുഞ്ഞുങ്ങളെ ആധുനിക മനുഷ്യനും ക്രൂരമായി കൊലപ്പെടുത്തുന്നു. അന്ന് ഒന്നും രണ്ടുമൊക്കെയായിരുന്നുവെങ്കില്‍ ഇന്ന് ലക്ഷങ്ങളും കോടികളുമാണെന്നു മാത്രം. വൈദ്യവിദ്യയിലെ വൈദഗ്ധ്യം അത് അനായാസകരമാക്കുകയും ചെയ്തിരിക്കുന്നു. നാം കിരാതമെന്ന് കുറ്റപ്പെടുത്തുന്ന കാലത്ത് സംഭവിച്ചിരുന്നപോലെ തന്നെ ഇന്നും മനുഷ്യന്‍ തന്റെ സഹജീവിയെ ക്രൂരമായി കൊലപ്പെടുത്തുന്നു. അന്ന് കൂര്‍ത്തുമൂര്‍ത്ത കല്ലായിരുന്നു കൊലയ്ക്ക് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് വന്‍ വിസ്ഫോടന ശേഷിയുള്ള ബോംബാണെന്നു മാത്രം. അതിനാല്‍ കൊല ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. ചുരുക്കത്തില്‍, ലോകത്തുണ്ടായ മാറ്റമൊക്കെയും തീര്‍ത്തും ബാഹ്യമത്രെ. അകം അന്നും ഇന്നും ഒന്നുതന്നെ. മനുഷ്യന്റെ മനമൊട്ടും മാറിയിട്ടില്ല. അതിനാല്‍ മൌലികമായൊരു മാറ്റവും സംഭവിച്ചിട്ടില്ല.'' ഇത്രയും കലമായി ഒരു മാറ്റവും വരുത്താന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ കുഴപ്പം മുന്നോട്ട് വെച്ച മാര്‍ഗത്തിന്റെതാണ് എന്ന സാമാന്യ തിരിച്ചറിവു കിട്ടണമെങ്കില്‍ മാക്സ് പറഞ്ഞ കറുപ്പില്‍നിന്നും മുക്തനാവണം!
ഇതിനു ആവശ്യം സാമൂഹ്യമയ മാറ്റമാണ്. അതിനു വേണ്ടത് ഉല്‍പതന ഉപകരണങ്ങളില്‍ വരുത്തുന്ന പിടിച്ചെടുക്കള്‍ പിടിച്ചെടുക്കലാണ്! സ്വയം നേരാവും എന്നിടത്തല്ല, നേരാവത്തതു തച്ചുതകര്‍ക്കലിലാണ് വിപ്ലവം.ഉള്ളവന്റെ സൗമനസ്യത്തിലല്ല, ഇല്ലാത്തവന്റെ ഉയര്‍ത്തെഴുനേല്‍പ്പിലാണ്! മാര്‍ഗം മാക്സിസമാണ് എന്നു ഞങ്ങള്‍ക്ക് നിര്‍ബന്ധമില്ല, ഉണ്ടോ പുതിയവഴി? 

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 20, 2010

വരയും വരേണ്യതയും

മനുഷ്യസത്തയെ ആത്മാവ്, ശരീരം എന്നിങ്ങനെ വിവേചിച്ച്, ആത്മാവിനെ മഹത്വത്തിന്റെ പീഠങ്ങളില്‍ പ്രതിഷ്‌ഠിക്കാനും ശരീരത്തെ രണ്ടാംകിട സ്ഥാനത്തേക്ക് മാറ്റി നിര്‍ത്താനുമുള്ള പ്രവണത ഭാരതീയ തത്വചിന്തയില്‍ വളരെ ശക്തമാണ്. ശരീരനിഷ്‌ഠമായ ഏതനുഭൂതിയെയും കേവലതയുടെ സാമാന്യപരിധികളിലേക്ക് വെട്ടിച്ചുരുക്കിക്കൊണ്ട് ആത്മാവിന്റെ ഉത്കര്‍ഷത്തെ ഉദാത്തമായ ഒരനുഭൂതിമണ്ഡലത്തിലേക്ക് ഉയര്‍ത്തിനിര്‍ത്തുന്ന കാഴ്‌ച ഭാരതീയ കലാചിന്തകളിലും സുലഭമാണ്. രസാനുഭൂതിയടക്കമുള്ളവയെ ബ്രഹ്മാനന്ദവുമായി തുലനം ചെയ്യുന്നത് മേല്‍പ്പറഞ്ഞ കാരണത്താലാണ്. ആത്മീയതയെ ഭൌതികതക്ക് വിരുദ്ധമായി വിവേചിക്കുന്ന മനോഭാവം ശരീരത്തെയും രതിയെയും നിഷേധിക്കുന്ന അവസ്ഥയില്‍ എത്തിച്ചേരുന്നു.

"നാരീ സ്‌തനഭര നാഭീദേശം
ദൃഷ്‌ട്വാ മാഗാ മോഹാവേശം
ഏതന്മാംസവസാദി വികാരം
മനസി വിചിന്തയ വാരംവാരം''

എന്ന അനുശാസനത്തിലൂടെ സ്‌ത്രീശരീരത്തെ നിഷേധിക്കുക എന്നതിന്റെ അനിവാര്യതയെ ശങ്കരാചാര്യര്‍ അതിശക്തമായി പ്രഖ്യാപിച്ചത് ഓര്‍ക്കുക. അദ്വൈതദര്‍ശനത്തിന്റെ ആവിഷ്‌ക്കര്‍ത്താവിലെന്നതുപോലെ ബുദ്ധമത/സന്ന്യാസ ദര്‍ശനത്തിലും സ്‌ത്രീശരീരത്തോടുള്ള നിഷിദ്ധമനോഭാവം വ്യക്തമാണ്.

പുരുഷാര്‍ഥങ്ങളിലൊന്നായി ഭാരതീയചിന്ത അവരോധിച്ചിട്ടുള്ള കാമത്തെ മറന്നോ, മറികടന്നോ മോക്ഷം എന്ന പരമപദം പ്രാപിക്കുക എന്നതാണ് വൈരാഗികളുടെ മതം. ഇതിന് കടകവിരുദ്ധമായി വിഷയാസക്തിയില്‍ അടിമുടി മുഴുകുകയും ശരീരനിഷ്‌ഠമായ ആനന്ദാനുഭൂതിക്ക് - രതിക്ക് -പരമമായ പ്രാധാന്യം കല്‍പ്പിക്കുന്ന ചിന്താരീതിയെ കലാത്മകമായി പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ആവിഷ്‌ക്കാരങ്ങളും നമ്മുടെ നാട്ടില്‍ രൂപംകൊണ്ടിട്ടുണ്ട്. മണിപ്രവാളസാഹിത്യം സ്‌ത്രീവര്‍ണനാപരം മാത്രമല്ല, ഇന്ദ്രിയനിഷ്‌ഠമായ ഭോഗപരതക്ക് പരമമായ പ്രാധാന്യം കല്‍പ്പിക്കുന്നതുമാണ്. ദേവദാസികളുടെ കേശാദിപാദ വര്‍ണനകളോടൊപ്പം അവരുടെ കാമകേളീ വര്‍ണനകളും പച്ചയായി നിര്‍വഹിച്ച ഈ പ്രസ്ഥാനം ശരീരത്തെ അഥവാ ലൈംഗികതയെ കൈയും മെയ്യും മറന്ന് പരിലാളിച്ചു. ഫലമോ? കാവ്യനിഷ്‌ഠമായ ആനന്ദം അപ്രാപ്യമാവുകയും പാരായണാനുഭവം മിക്കവാറും ബീഭല്‍സമായി പരിണമിക്കുകയും ചെയ്‌തു. അടച്ചാക്ഷേപിച്ചുള്ള പറച്ചിലല്ല ഇത്.മണിപ്രവാള കാവ്യങ്ങളിലെ ചില കല്‍പ്പനകള്‍ ലാവണ്യപരതയില്‍ ഊന്നുന്നവയാണെന്ന് സമ്മതിക്കാതെയുമല്ല. പക്ഷേ, സ്‌ത്രീശരീരത്തെയും ലൈംഗികതയെയും ആ കാലഘട്ടം നോക്കിക്കണ്ടത് ഭോഗപരതയെ മുന്‍നിര്‍ത്തി മാത്രമായിരുന്നു എന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്. അതുകൊണ്ടുതന്നെ ഹൃദയാഹ്ളാദകത്വത്തിന് പകരം ജുഗുപ്‌സാദി ഭാവങ്ങളുയര്‍ത്തുന്ന അറപ്പും വെറുപ്പുമാണ് ഇത്തരം ആവിഷ്‌ക്കാരങ്ങള്‍ അവശേഷിപ്പിക്കുന്നത്.

സ്‌ത്രീശരീരത്തെ ഭയന്ന് അതില്‍നിന്ന് ഒളിച്ചോടുകയോ സ്‌ത്രീശരീരത്തെ ആസ്വദിച്ച് അതിനെ പരമാവധി ചൂഷണ വിധേയമാക്കുകയോ ചെയ്യുക എന്ന മട്ടില്‍ അത്യന്തം വിരുദ്ധധ്രുവങ്ങളിലാണ് നമ്മുടെ തത്വ-കലാചിന്തകളില്‍ സ്‌ത്രീശരീരവും ലൈംഗികതയും സ്ഥാനപ്പെട്ടിരിക്കുന്നത്. സവിശേഷമായ ഈ വൈരുധ്യം പശ്ചാത്തലമാക്കിക്കൊണ്ട് രാജാരവിവര്‍മയുടെ ചിത്രങ്ങളില്‍ സ്‌ത്രീശരീരത്തിന്റെ പ്രതിനിധാനം നിര്‍വഹിക്കുന്ന കലാത്മകമായ നിലപാടുകളും മൂല്യങ്ങളും എന്തെല്ലാമാണെന്ന് അന്വേഷിച്ചുനോക്കാം.

1848 മുതല്‍ 1906 വരെയാണ് രവിവര്‍മയുടെ ജീവിതകാലം. ചിത്രകാരന്മാരിലെ രാജാവ്, രാജാക്കന്മാരിലെ ചിത്രകാരന്‍ എന്നൊക്കെയുള്ള ക്ളീഷേകളിലൂടെ എത്രയെങ്കിലും വിവരിക്കപ്പെട്ടിട്ടുള്ള ഈ ചിത്രകാരന്‍ നമ്മുടെ സൌന്ദര്യബോധത്തെ എത്രത്തോളം നവീകരിക്കുകയും സംസ്‌ക്കരിക്കുകയുംചെയ്‌തു എന്നത് സവിശേഷപഠനം അര്‍ഹിക്കുന്നുണ്ട്. 1906 ആകുമ്പോഴേക്കും രവിവര്‍മയുടെ മരണം സംഭവിക്കുന്നത് സൂക്ഷ്‌മതയോടെ അടയാളപ്പെടുത്തേണ്ട വസ്‌തുതയാണ്. കാരണം വിശദീകരിക്കാം. അന്നേക്ക് കേരളീയ സമൂഹത്തില്‍ ആധുനികീകരണത്തിന്റെ മുന്നോടിയായ പല ചുവട് വെയ്പ്പുകളും നടന്നുകഴിഞ്ഞിരുന്നു. പുരോഗതിയിലൂന്നുന്ന ചിന്താപദ്ധതികളും പ്രവര്‍ത്തനവിധങ്ങളും (സംഘടനകള്‍, പ്രസ്ഥാനങ്ങള്‍, സമരങ്ങള്‍) ജാതിവിരുദ്ധസമരങ്ങളും കീഴാളരുടെ മുന്നേറ്റശ്രമങ്ങളും സമത്വത്തിലൂന്നുന്ന സാമൂഹികവ്യവസ്ഥിതിക്ക് വേണ്ടിയുള്ള സംഘടിത സംരംഭങ്ങളും ഇവിടെ എടുത്തുപറയാം. ഇവയെല്ലാം പുരോഗതിയിലേക്കുള്ള കുതിപ്പിലെ നാഴികക്കല്ലുകളായി ചരിത്രം രേഖയാക്കിയിട്ടുമുണ്ട്. പക്ഷേ, ഈ കാലയളവില്‍ സ്‌ത്രീമുന്നേറ്റത്തെക്കുറിച്ച് എടുത്തുപറയത്തക്ക രേഖകള്‍ ഇല്ലാതെപോയി എന്നത് ശ്രദ്ധിക്കേണ്ട വസ്‌തുതയാണ്.

തിരുവിതാംകൂറില്‍ ക്രിസ്‌തുമതം സ്വീകരിച്ച ചാന്നാര്‍സ്‌ത്രീകള്‍ മാറുമറയ്‌ക്കാനുള്ള അവകാശത്തിനും ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ മാറത്തുനിന്ന് വസ്‌ത്രം നീക്കണമെന്ന ദുരാചാരം നിര്‍ത്തലാക്കുന്നതിനും നടത്തിയ സമരം എന്ന നിലയില്‍ ചരിത്രപരവും സാംസ്‌ക്കാരികവുമായ പ്രാധാന്യം ഉള്‍ച്ചേരുന്ന 'ചാന്നാര്‍ ലഹള' (1823) മാത്രമായിരിക്കും മേല്‍പ്പറഞ്ഞതിന് ഒരപവാദം. സമരം നടന്ന് അനേകവര്‍ഷം പിന്നിട്ടിട്ടാണ് തിരുവിതാംകൂറിലെ അന്നത്തെ മഹാരാജാവായിരുന്ന ഉത്രം തിരുനാള്‍, നാടാര്‍/ചാന്നാര്‍ സ്‌ത്രീകള്‍ക്ക് മാറ് മറയ്‌ക്കാനുള്ള അവകാശം ഔദ്യോഗികമായി പ്രഖ്യാപിച്ചത് (1859 ജൂലൈ 6) എന്നത് ചരിത്രവസ്‌തുതയാണ്. പ്രസ്‌തുത സമരത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ക്കല്ല ഇവിടെ ഊന്നല്‍. സ്വന്തം ശരീരം എപ്രകാരം ആവിഷ്‌ക്കരിക്കണം എന്നതിനുമേല്‍ യാതൊരു സ്വാതന്ത്ര്യവും അവകാശവും ഇല്ലാത്ത ഒരു വിഭാഗമായി കേരള സ്‌ത്രീ തരംതാഴ്ത്തപ്പെട്ടിരുന്ന ഒരു നീണ്ടകാലത്തെ ചരിത്രം നമുക്കുണ്ടായിരുന്നു എന്ന് സൂചിപ്പിക്കാനാണ് മേല്‍പ്പറഞ്ഞ സമരസന്ദര്‍ഭം ഉദാഹരിച്ചത്. ഈ അവസ്ഥക്ക് പിന്നില്‍ പുരുഷാധികാരത്തിന്റെ അലിഖിതങ്ങളായ അനുശാസനങ്ങളായിരുന്നു എന്ന് തിരിച്ചറിയാന്‍ അധികം ക്ളേശമൊന്നും ആവശ്യമില്ല.

അരയ്‌ക്ക് മുകളില്‍ അനാവൃതങ്ങളായ സ്‌ത്രീശരീരങ്ങള്‍ ഗൃഹാന്തരങ്ങളിലും പൊതു ഇടങ്ങളിലും വ്യാപരിക്കുന്നതിലെ ആഭാസതയും നികൃഷ്‌ടതയും ഇന്ന് നമുക്ക് സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറമാണ്. കാഴ്‌ചയെ ഉത്സവമാക്കി മാറ്റുന്ന ആണ്‍നോട്ടങ്ങളെക്കുറിച്ച് പില്‍ക്കാലത്ത് (1913) വള്ളത്തോളിനെപ്പോലുള്ളവര്‍ വാചാലരായിട്ടുണ്ടെങ്കിലും രവിവര്‍മയുടെ ദൃഷ്‌ടി ഇത്തരം ഉത്സവങ്ങളെ പിന്‍പറ്റിക്കൊണ്ടുള്ളതായിരുന്നില്ല. പിന്നോക്കാവസ്ഥകളില്‍ വലഞ്ഞിരുന്ന കേരളീയ സ്‌ത്രീ സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ പ്രേരിപ്പിക്കുന്ന, പ്രതീക്ഷ നല്‍കുന്ന, ഈ പ്രതീക്ഷ തകരാതെ നിലനിര്‍ത്തുന്ന ഒരു ആശയമണ്ഡലത്തില്‍ നിന്നുകൊണ്ടാണ് രവിവര്‍മ സ്‌ത്രീയെ നോക്കിക്കണ്ടത്. അദ്ദേഹം ചിത്രീകരിച്ച സ്‌ത്രീകളില്‍ പുരാണനായികമാരും പ്രഭുവര്‍ഗജാതകളും ഏറെയുണ്ടായിരുന്നു എന്ന് വാദിച്ച് സാധാരണക്കാരെയും അധഃസ്ഥിതരെയും ഈ ചിത്രങ്ങള്‍ സ്വാധീനിച്ചിരിക്കാന്‍ ഇടയില്ല എന്ന് ചിന്തിക്കുന്നത് അത്യന്തം അടിസ്ഥാനരഹിതമാണ്. എന്തെന്നാല്‍, ഒന്നാമതായി, രവിവര്‍മ പൌരാണിക, പ്രഭുവര്‍ഗ പശ്ചാത്തലമുള്ള സ്‌ത്രീകളെ മാത്രമല്ല വരച്ചത്. ജിപ്‌സികള്‍', 'നാട്ടുചാരായക്കട', 'പച്ചക്കറി വില്‍പ്പനക്കാരി' എന്നീ ചിത്രങ്ങള്‍ നാമമാത്രമായി ഇവിടെ ഉദാഹരിക്കട്ടെ.

രണ്ടാമത്, പൌരാണിക കഥാപാത്രങ്ങളെയും മറ്റും മൂര്‍ത്തരൂപത്തില്‍ സങ്കല്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്ന അവസരങ്ങള്‍ സാധാരണക്കാര്‍ക്ക്, വിശേഷിച്ചും അധഃസ്ഥിതര്‍ക്ക്, അന്ന് ലഭ്യമായിരുന്നില്ല. അതായത് അക്കാലത്ത് പുരാണകഥകളും മറ്റും ചുരുങ്ങിയ രീതിയിലെങ്കിലും ആലേഖനം ചെയ്യപ്പെട്ടിരുന്നത് ക്ഷേത്രച്ചുവരുകളിലായിരുന്നു. ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അവര്‍ണര്‍ക്ക് അനുവാദമില്ലാതിരുന്ന ആ കാലഘട്ടത്തില്‍ ഇത്തരം പുരാണാസ്‌പദങ്ങളായ ചിത്രങ്ങള്‍ സമൂഹത്തില്‍ വളരെ ചെറിയൊരു വിഭാഗത്തിന് മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഈ ചെറിയ വിഭാഗത്തെയും അതുപോലെ ക്ഷേത്രമതില്‍ക്കെട്ടുകള്‍ക്ക് പുറത്തുനിര്‍ത്തപ്പെട്ടിരുന്ന വലിയ വിഭാഗങ്ങളെയും ഒരുപോലെ സ്വാധീനിക്കാന്‍ ശക്തിയുള്ള ഒരു ദൃശ്യഭാഷ രൂപപ്പെടുത്തിയെടുക്കുകയായിരുന്നു രവിവര്‍മ ചെയ്‌തത്.

സാഹിത്യഭാഷ പോലെയല്ല ദൃശ്യഭാഷ. അതിന് ആധാരമായി വ്യാകരണ നിയമങ്ങളോ നിഘണ്ടുവോ ഇല്ല. കണ്ണ് എന്ന ഇന്ദ്രിയവുമായുള്ള സംവേദനം മാത്രമാണ് ഇവിടെ നിര്‍ണായകം. രവിവര്‍മയിലെ ക്ളാസിക് പാരമ്പര്യം എന്നത് മറ്റൊരു പ്രബന്ധത്തിനുള്ള വിഷയമാണെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒരു വസ്‌തുത ഇവിടെ സാന്ദര്‍ഭികമായി സൂചിപ്പിക്കാനുണ്ട്. ക്ളാസിക് പാരമ്പര്യത്തെ ഒരിക്കലും അതേപടി പിന്‍തുടരാന്‍ രവിവര്‍മ സന്നദ്ധനായില്ല എന്ന വസ്‌തുതയാണത്. ഭാവനയുടെ വ്യത്യസ്‌തവും സവിശേഷവുമായ ആവിഷ്‌ക്കാരങ്ങള്‍ക്ക് ഒരുമ്പെടാതെ ടൈപ്പുകളില്‍ അഭിരമിക്കുന്ന രീതി ക്ളാസിക് പാരമ്പര്യത്തിലുണ്ട്. പ്രതിഭാസമ്പന്നനായ ഒരു കലാകാരനെ സംബന്ധിച്ച് ആത്മഹത്യാപരമാണ് ഈ രീതി. ഇത്തരം യാഥാസ്ഥിതിക രീതികളെ അവഗണിച്ചും പുരോഗതിയോടും പരിഷ്‌ക്കൃതിയോടും ചേര്‍ന്നുനിന്നുമാണ് രവിവര്‍മ തന്റെ ദൃശ്യഭാഷക്ക് രൂപം നല്‍കിയത്. ഈ പുതിയ ദൃശ്യഭാഷയിലൂടെ അദ്ദേഹം ഭാരതീയ/കേരളീയ സ്‌ത്രീത്വത്തിന് അഭൂതപൂര്‍വമായ മാന്യതയും അന്തസ്സും പകര്‍ന്നുനല്‍കി. ആത്മീയോത്കര്‍ഷത്തിന് തടസ്സമാകുമെന്ന ഭയത്താല്‍ സ്‌ത്രീശരീരത്തെ ഒന്നാകെ നിഷേധിക്കുന്ന വൈരാഗിയുടെ വീക്ഷണത്തില്‍നിന്നും സ്‌ത്രീശരീരത്തെ ആനന്ദാനുഭൂതിക്കുള്ള ഉപകരണം മാത്രമായി സ്വീകരിക്കുന്ന വിഷയാസക്തന്റെ വീക്ഷണത്തില്‍നിന്നും സമദൂരം പാലിച്ചുകൊണ്ടാണ് രവിവര്‍മ സ്‌ത്രീയെ ചിത്രീകരിച്ചത്. അദ്ദേഹത്തിന്റെ സമ്പന്നമായ രചനാലോകത്ത് തൊഴില്‍ ചെയ്യുന്ന സ്‌ത്രീകളുണ്ട്. 'പച്ചക്കറി വില്‍പ്പനക്കാരി' എന്ന ചിത്രവും ശീര്‍ഷകം നല്‍കിയിട്ടില്ലാത്ത ഒരു ചിത്രവും (കൊയ്‌ത്തുകാരിയായ ഉത്തരേന്ത്യന്‍ സ്‌ത്രീയാണ് ചിത്രത്തില്‍) ഉദാഹരണങ്ങള്‍ നിശ്ചയദാര്‍ഢ്യം സ്‌ഫുരിക്കുന്ന മുഖഭാവമാണ് ഈ ചിത്രങ്ങളിലെ സ്‌ത്രീകള്‍ക്ക് നല്‍കിയിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കാം. സ്വന്തം പണിയില്‍ സ്വയം സംതൃപ്‌തി കണ്ടെത്തുന്ന സ്ഥിതി മാത്രമല്ല, അതിരറ്റ ആത്മവിശ്വാസവും സൂക്ഷിച്ചുനോക്കിയാല്‍ ഈ മുഖങ്ങള്‍ നമുക്ക് പറഞ്ഞുതരും.

കലാസപര്യയില്‍ മുഴുകുകയും അതുവഴി ആത്മനിര്‍വൃതി അനുഭവിക്കുകയും ചെയ്‌തിരുന്ന സ്‌ത്രീകള്‍ അന്നത്തെ സമൂഹത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നിരിക്കണം? കലയില്‍, കലാമേഖലകളില്‍ മതിമറന്നു മുഴുകാന്‍ പുരുഷന് കഴിഞ്ഞേക്കാവുന്നതുപോലെ സ്‌ത്രീക്ക് ഇന്നത്തെ കാലത്തുപോലും കഴിയുകയില്ല എന്നതാണ് വാസ്‌തവം എന്നിരിക്കെ, നൂറ്റിഇരുപതോളം വര്‍ഷങ്ങള്‍ക്ക്മുമ്പ് കലാപ്രവര്‍ത്തനങ്ങളില്‍ സ്വയം മറന്ന് മുഴുകുന്ന സ്‌ത്രീകളെ രവിവര്‍മ ചിത്രീകരിച്ചു. 'സിത്താര്‍ വായിക്കുന്ന സ്‌ത്രീ', 'വീണവായിക്കുന്ന സ്‌ത്രീ', 'സരോദ് വായിക്കുന്ന സ്‌ത്രീ', എന്നീ മൂന്ന് വ്യത്യസ്‌ത ചിത്രങ്ങളും ഇവിടെ ഉദാഹരിക്കാവുന്നതാണ് . ഈ മൂന്ന് സ്‌ത്രീകളില്‍ 'വീണ വായിക്കുന്ന സ്‌ത്രീ'യെ വേഷംകൊണ്ടും ചിത്രത്തിലെ പശ്ചാത്തലംകൊണ്ടും കേരളീയസ്‌ത്രീ എന്ന് തിരിച്ചറിയാനാകും. മൂന്നുപേരുടെയും മുഖങ്ങളില്‍ പ്രകടമാകുന്നത് ആഹ്ളാദവും ആത്മവിശ്വാസവുമാണ്. പരിസരം മറന്ന് തങ്ങള്‍ ചെയ്യുന്നതില്‍ മുഴുകിയിരിക്കുകയാണിവര്‍. ഉദാഹരണത്തിന് 'സിത്താര്‍ വായിക്കുന്ന സ്‌ത്രീ'യുടെ ഒരു കാലില്‍നിന്ന് ഷൂസ് ഊര്‍ന്നുപോയിരിക്കുന്നു (ഷൂസ് അണിഞ്ഞ സ്‌ത്രീ എന്നത് സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്നു. സദാ വിടുപണികള്‍ ചെയ്‌ത്, അടിമജീവിതം നയിച്ച് അധമബോധത്തില്‍ അടിഞ്ഞുകിടക്കാന്‍ സ്‌ത്രീയെ നിര്‍ബന്ധിതയാക്കുന്ന പുരുഷനീതിയോട് രവിവര്‍മക്ക് യോജിപ്പുണ്ടായിരുന്നില്ല എന്നതിന് തെളിവ് കൂടിയാണ് ഈ ചിത്രങ്ങള്‍).

രവിവര്‍മച്ചിത്രങ്ങളിലെ സ്‌ത്രീകളുടെ വസ്‌ത്രധാരണരീതികളെക്കുറിച്ചുകൂടി ചിലത് പറയാനുണ്ട്. നമ്മുടെ സ്‌ത്രീകളില്‍ ഒരു വിഭാഗം പോരാട്ടത്തിലൂടെ നേടിയെടുത്ത മാറ് മറയ്‌ക്കല്‍ അവകാശം സാര്‍വത്രികമായി സഫലമാകുന്നത് പിന്നെയും അനേകം വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ശരീരം അന്തസ്സോടെ മറച്ചുപിടിക്കാന്‍ കേരളീയ സ്‌ത്രീക്ക് പര്യാപ്‌തത നല്‍കുന്ന വസ്‌ത്രവിധങ്ങളൊന്നും തൃപ്‌തികരമായ വിധത്തില്‍ രൂപംകൊണ്ടിട്ടില്ലാത്ത കാലത്താണ് രവിവര്‍മയുടെ സ്‌ത്രീകള്‍ ചേല അഥവാ ഇന്നത്തെ സാരി എന്ന ഞൊറിഞ്ഞുടുക്കാവുന്ന നീളന്‍ വസ്‌ത്രവും ബ്ളൌസും അണിഞ്ഞ് പ്രത്യക്ഷപ്പെടുന്നത്. ചേല എന്ന പദമാകണം ഈ വസ്‌ത്രത്തെ കുറിക്കുന്നതിന് അന്നുപയോഗിച്ചിരുന്നത്. സാരിയുടെ ഉദ്ഭവവും ചരിത്രവും ചര്‍ച്ചചെയ്യുന്നവര്‍ അനേകായിരം വര്‍ഷത്തെ പഴക്കം ഈ വസ്‌ത്രത്തിനുണ്ടെന്ന് അവകാശപ്പെടാറുണ്ടെങ്കിലും കേരളത്തില്‍ ഒരു വസ്‌ത്രമെന്ന നിലക്ക് സാരി വിപുലമായി അംഗീകരിക്കപ്പെട്ടിട്ട് നൂറോളം വര്‍ഷങ്ങളേ ആയിട്ടുള്ളൂ (കൃത്യമായ കണക്കല്ല). 'ഹംസദൂതി'ല്‍ ദമയന്തി അണിഞ്ഞിരിക്കുന്ന വസ്‌ത്രവും (മറാഠി ശൈലിയിലാണ് വസ്‌ത്രധാരണം) 'ദ്രൌപദിയും സിംഹികയും' എന്ന ചിത്രത്തില്‍ ഇരുവരുടെയും വസ്‌ത്രങ്ങളും 'കീചകനും സൈരന്ധ്രിയും' എന്ന ചിത്രത്തിലെ സൈരന്ധ്രിയുടെ വസ്‌ത്രവും 'അര്‍ജുനനും സുഭദ്രയും' എന്ന ചിത്രത്തിലെ സുഭദ്രയുടെ വസ്‌ത്രവും 'സൈരന്ധ്രി'യിലെ സൈരന്ധ്രിയുടെ വസ്‌ത്രവും ചേലയാണ്; അതായത് ഇന്നത്തെ സാരി. ചേലയും ചേലക്കിണങ്ങുന്ന ബ്ളൌസും ചേര്‍ന്ന് സമകാലികതയോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നാകുന്നു ഈ ചിത്രങ്ങളിലെല്ലാം വസ്‌ത്രങ്ങളുടെ പ്രതിനിധാനം. പുരാണ കഥാപാത്രങ്ങള്‍ക്കും മറ്റും മേല്‍ക്കുപ്പായം തുന്നിക്കൊടുക്കാന്‍ പാകത്തിലുള്ള തുന്നല്‍ വിദഗ്ധര്‍ ഉണ്ടായിരുന്നോ എന്ന് ചിലര്‍ സംശയിച്ചേക്കാം. അത്തരം സന്ദേഹങ്ങള്‍, സ്‌ത്രീശരീരത്തെ അഭിജാതമായും പ്രൌഢമായും ആവരണം ചെയ്‌തുകൊണ്ട് സ്‌ത്രീയുടെ അന്തസ്സിനെയും അഭിമാനത്തെയും കലാത്മകമായി സമര്‍ഥിക്കുകയായിരുന്നു രവിവര്‍മ എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ സ്വയം അസാധുവായിത്തീരും.

വരേണ്യം എന്ന വാക്കിന് ശ്രേഷ്‌ഠം എന്നാണ് ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള തന്റെ ശബ്‌ദതാരാവലിയില്‍ അര്‍ഥം നല്‍കിക്കാണുന്നത്. മേലാളവര്‍ഗമെന്ന് ചിലരെങ്കിലും ഇന്നും മുന്‍വിധിയോടെ മനസ്സില്‍ രേഖപ്പെടുത്തുന്ന വിഭാഗക്കാരെ ഒന്നാകെ ആക്രമിക്കാന്‍ പൊതുവില്‍ തയാറാക്കിവച്ചിട്ടുള്ള സംജ്ഞയാണ് ഇന്ന് വരേണ്യവര്‍ഗം എന്നത്. പഴയ ജാതിവ്യവസ്ഥയുടെ പരിധികള്‍ക്കുള്ളില്‍ നിന്നുമാത്രം ചിന്തിച്ചവര്‍ക്കും ഇപ്പോഴും ആ വ്യവസ്ഥയുടെ അരികുകളില്‍ മേഞ്ഞുനടക്കാന്‍ ഗൂഢമായി അഭിലഷിക്കുന്നവര്‍ക്കും രവിവര്‍മ വരേണ്യവര്‍ഗപ്രതിനിധിയാണ്. പക്ഷേ, വരയിലൂടെ രവിവര്‍മ വരേണ്യമാക്കിത്തീര്‍ത്ത മൂല്യങ്ങള്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന മാനവികതാബോധത്തെ എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി നിരന്തരം ഉദാഹരിച്ചുകൊണ്ടിരിക്കും.

****


ഡോ. ആര്‍ ശ്രീലതാവര്‍മ, കടപ്പാട് : ദേശാഭിമാനി വാരിക

തിങ്കളാഴ്‌ച, ഓഗസ്റ്റ് 16, 2010

ഇവനെ കൊല്ലുക

          ഒരു വംശത്തെ മുഴുവന്‍ തുടച്ചുനീക്കി. കുറ്റമല്ലായിരുന്നു. കാരണം, അവിടം മുഴുവന്‍ വന്‍കിട കുത്തകകള്‍ക്ക് നല്‍കി വികശനത്തിന്റെ പൂങ്കാവാ‍നം തീര്‍ത്തു. ഗാന്ധിയെ കൊന്നവര്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ കയറികൂടി ജവന്മാര്‍ക്കുള്ള ശപ്പെട്ടിക്കു കമ്മിഷന്‍ വാങ്ങി. തെറ്റല്ല. കാരണം, അവര്‍ രാജ്യത്തിന്റെ നേരവകാശികളാണ്...! മഅ്ദനി അതുപോലെയാണോ? അന്യരാജ്യത്തിലേക്ക് പോവണ്ടവന്‍, അന്യദൈവത്തെ വണങ്ങുന്നവന്‍. വായാടി. 10-വര്‍ഷം, ചോദ്യങ്ങളില്ലാത്ത കോടതിയില്‍ കഴിച്ചുകൂട്ടി. കുറ്റവാളിയാണെന്നതിന്റെ ഒരൊ തരി തെളിവുപോലും കിട്ടിയില്ല. ഇന്ത്യന്‍ നീതിന്യായവെവസ്ഥ സൈക്കിളിനിന്നു വീണ ചിറി ചിറിച്ചുകൊണ്ട് ആ തീവ്ര വാദിയായ RDX-നെ പുറത്തേക്ക് വിട്ടു.
         പുറത്തുവന്ന അയാള്‍ വീണ്ടും തുടങ്ങി വായാടിതം. അതില്‍നിന്നു ലോകമറിഞ്ഞതു അന്നേവരെ സമുദായത്തിന്റെ അട്ടിപേറായിനടന്നവര്‍ പിച്ച എടുപ്പിക്കുന്ന മാഫിയകളെപോലേ ഇത്രയും കാലം തിരഞ്ഞെടുപ്പായ തിരെഞ്ഞെടുപ്പിലെല്ലം CPI(M)-ന്റെ ന്യൂനപക്ഷ ആക്രമണം പറഞ്ഞു ഓട്ട് തെണ്ടലായിരുന്നു. അവര്‍ക്ക് പള്ളിപൊളിച്ചാലും 8- വയസുകാരി ബാലികയുടെ മാനം തൂക്കിവിറ്റാലും അധികാരത്തില്‍ ഇരുന്നു ഐസ്ക്രീം കഴിക്കണം. ഐസ്ക്രീം കഴിച്ചു ഉണ്ടാക്കിയ സന്തതി തെരുവിലേക്ക് ഇറക്കിവിട്ട് സമുദായത്തിന്റെ മുന്തിയ പടപ്പാക്കി.
         അവര്‍ ഈ കേരളത്തെ തീവര്‍വാദി റിക്കൂര്‍ട്ട് താവളമ്മാക്കിയപോഴും, താലിബാന്‍ നിയമം വരച്ചുകളിച്ചപ്പോഴും, കൈ കൊത്തി തപ്പൊട്ടിയപ്പോഴും കാണാന്‍ നെഹറുവിന്റെ പിന്മുറക്കാര്‍ക്കു കഴിഞ്ഞില്ല. ഒരുതരം കോന്തനായ ഭര്‍ത്താവിന്റെ ഭാവമായിരുന്നു പ്രതിപക്ഷനേതാവിനു ബ ബ ബ.
          എത്രവട്ടം പൊതിചോറുമായി കൊയമ്പത്തൂര്‍ക്ക് പോയി... നന്ദി എന്നൊരു വാക്ക്, അല്ലെങ്കില്‍ തങ്ക്സ് എന്നൊന്നുണ്ടല്ലൊ അതില്ലാതെ ആ ഗുണ്ടാ നേതാവിന്റെയൊപ്പം പൊന്നാനിയില്‍ വേദി പങ്കിട്ടത് ഒരിക്കലും പൊറുക്കാന്‍ പാടില്ലാത്ത തീവര്‍ വാദം തന്നെയാണ്.
         ഇവനെ കൊല്ലുക, കാരണം 10-കൊല്ലമുമ്പ് പാപം ചെയ്തവന്‍. ഇവന്‍ മുസ്ലീമായതു പൊറൂക്കാമെങ്കിലും ഇന്നു ഇവന്‍ കമ്യൂണിസ്റ്റുകളുടെ ഒപ്പം കൂടി....കഴിയുമെങ്കില്‍ ഗുജാറാത്തിലേക്ക് കൊണ്ടുപോവണം. അവിടെ കൊണ്ടുപോയി കൊല്ലണം......!!!

തിങ്കളാഴ്‌ച, ഓഗസ്റ്റ് 09, 2010

കട്ടന്‍ ചായയും പരിപ്പു വടയും

വയന രണ്ടുതരമുണ്ട്, അധ്യാപകന്റെയും വിദ്യാര്‍ഥിയുടെയും. അധ്യാപകന്റെത് അടഞ്ഞവായനയും, വിദ്യാര്‍ഥിയുടെത് തുറന്നവായനയുമാവുന്നു! വ്യവസ്ഥാപിതമായ വയനയാണ് ആദ്യത്തതെങ്കില്‍ അതിനിന്നു പുറത്തേക്കു കുതറുന്നതാണ് രണ്ടാമത്തത്! അതുകൊണ്ടാണ് കമ്യൂണിസ്റ്റകാര്‍ ...എന്നെന്നും വിദ്യാര്‍ഥിയായിരിക്കുന്നത്! ഇ എം എസ് അദ്ദേഹത്തിന്റെ അവസാന നാളുകളിലും പറഞ്ഞതു ഞാനൊരു വിദ്യാര്‍ഥിയാണ് എന്നാണ്. അധ്യാപകന്‍ നല്ലവനും വിദ്യാര്‍ഥി അനുശരനയില്ലാത്തവനുമാവുന്നത് അങ്ങനെയാണ്. അതുകൊണ്ടാണ് ഏറേ പഴിക്കേട്ട് ഒരു വിദ്യാര്‍ഥി സ്വന്തം മാഷേകുറിച്ചു 'നല്ലൊരു അധ്യാപകനായിരുന്നു' എന്നു പറഞ്ഞത്! അധ്യാപകന്‍ പറഞ്ഞുതരുന്നതുമാത്രം അറിയുന്നവന്‍ ഗുഡാവുകയും, ശിലബസില്‍നിന്നും പുറത്തുകടക്കുമ്പോള്‍ അവന്‍ തല്ലിപൊളിയാവുന്നതും! കുണ്ടന്‍ കിനറ്റിലെ തവള തന്റെ ഠ വട്ടത്തിനിന്നു മേപ്പോട്ട് നോക്കുമ്പോള്‍ കാണുന്ന ആകാശം അതിരായയി കാണുന്നതുകൊണ്ടാണ് ധര്മാടം ഇന്ത്യാരാജ്യമായിതീരുന്നത്!അവരുടെ പരിമിതി നമുക്ക് അസഹ്യമാവുന്നത് കുറ്റമായി കാണുന്നതുകൊണ്ടാണ്. സത്യത്തില്‍ അതു സഹതപാര്‍ഹമാണ്. തിരിച്ചറിവില്ലത്തവരുടെ സാമ്യന്യവല്‍ക്കരണത്തിനു കൊടുക്കാവുന്ന സഹാതാപം!

ഇന്ന്‍ അറിയപെടുന്ന സാംസ്കാരിക പ്രവര്‍ത്തകരില്‍ പ്രധാനിയാണ് സുകുമാര്‍ അഴികോട്. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും പാര്‍ട്ടിപക്ഷവുമാണ്! പക്ഷെ അദ്ദേഹം പാര്‍ട്ടികാരനല്ല. അതുപോലെയാണ് മാഷും!നിത്യസഞ്ചാരിയും ഒന്നിലും അധികം നിലനിക്കതെയിരിക്കുകയും ചെയുന്ന ആള്‍. തുടങ്ങിയത് കോടമ്പക്കത്തേക്കാണ് അവസാനം വലതുപക്ഷ കൂട്ടികൊടുപ്പുകാരനായ പി സുരേന്ദ്രന്റെ മടിയിലേക്കായിരുന്നു. ഈ തെറ്റ്, പാഠമെന്ന പാഠമില്ലാത്ത് ഒരു നുണവാറോലയുടെ brand ambassador-ആവുന്നതിലുടെ തുടര്‍ച്ചയായി കാണിച്ചുതന്നിരുന്നു! മാഷ് എന്തെന്നറിയാന്‍ സ.പ്രദീപന്‍ മോകെരിയോട് ചോദിക്കണമെനിങ്കില്‍, പാര്‍ട്ടി എന്തെന്നറിയാന്‍ ഇവിടുത്തെ ഒരോ മണ്‍തരികളോടും ചോദിച്ചാമതി എന്നു പറയുന്നത് മനസ്സിലാവണമെങ്കില്‍ മണ്ണായായിട്ട് ബന്ധം സ്ഥാപിക്കണം!
എക്സ് കമ്യൂണിസ്റ്റ് ദ വേസ്റ്റ് കമ്യൂണിസ്റ്റ് എന്നു പറഞ്ഞതു ആരെപോലെയുള്ളവരെ ഉദ്യേശിച്ചാണ് എന്നോര്‍ക്കണം! ഇന്നവരേ തത്വചിന്തകര്‍ ലോകത്തെ വ്യാഖ്യാനിക്കുയാണ് ചെയതതു നമുക്ക് ആവശ്യം അതിനെ മാറ്റിമറിക്കുകയാണ് വേണ്ടത്! മാക്സിന്റെതാണ് ഈ വാക്കുകള്‍ എന്നു ഓര്‍മപെടുത്തേണ്ടിവന്നത് വ്യക്തി കേന്ത്രികൃതവും വ്യക്തി വിരോധവുമായി മാക്സിസ്റ്റുകള്‍ എന്നു സ്വയം പറയുന്ന ഏകോപനസമതിക്കര്‍ക്കു വേണ്ടിയാണ്.ഭീഷ്മരെ തോല്‍പിക്കാന്‍ ശിഘണ്ടിയേമുന്നിര്‍ത്തി യുദ്ധം ചെയ്തതുപോലേയാണ് ഇവിടുത്തെ വലതുപക്ഷം ഏകോപനസമതിയെന്ന നപൂസകങ്ങളെ മുന്നിറുത്തി നടത്തിയത്. അതിലേ ദ്രോണാച്യരുടെ സ്ഥാനമായിരുന്നു മാഷിനു! ഏകലവ്യന്റെ കൈവിരാലായിരുന്നു ദ്രോണാച്യ ഗുരു ദക്ഷിണയായി ചോദിച്ചതെങ്കില്‍ cpi(m)- സാംസ്കാരിക വാരികയായ ദേശാഭിമാനിയില്‍ നിന്നും അതിനുമ്പേ പുറത്തേക്കുള്ളവഴി കാണിച്ചത് നേതൃത്വ ഗുണംകൊണ്ടുതന്നെയാണ്. അത് തിരിച്ചറിയാനുള്ള ശേഷികുറവുള്ളവരാണ് രവിശങ്കറിന്റെ കോപ്പി വാക്കുകളേപോലെ 'അതൊരു പ്രത്യയശാസ്ത്രവും ജീവിത ശൈലിയും അങ്ങനെ പലതും ആണ്..' എന്നു വിടുവായത്തംകൊണ്ട് മാക്സിസത്തില്‍ തൊങ്ങലുകള്‍ തൂക്കുന്നത്! മാക്സിയന്‍ പ്രത്യാശാസ്ത്രം ഒരു ഗാന്ധിയന്‍ ഉടോപ്യയെപോലേ ജീവിതശൈലിയല്ല! അതുകൊണ്ടുതന്നെ ബിംബാത്മകമായ മോഡലും ഞങ്ങള്‍ക്കില്ല. മാക്സിസം നിലവിലുള്ളതിനെ തച്ചുതകര്‍ക്കാനുള്ളതാണ്, അല്ലാതെ ഭംഗിവരുത്താനുള്ളതല്ല! അതുകൊണ്ടാണ് മക്സ് പറഞ്ഞത് വ്യാഖ്യാനിക്കുകയല്ല മാറ്റിമറിക്കുകയാണ് വേണ്ടത് എന്നു!
ജനമെന്നാല്‍ തിരുത്തല്‍ ശക്തിയല്ല, തിരുത്തപെടേണ്ട ശക്തിയാണ് എന്നാണ് മാക്സിസ്റ്റുകള്‍ കാണുന്നത്! ജനത്തെ തിരുത്തുക എന്നതിനര്‍ത്ഥം ജനത്തോടോപ്പം പ്രവര്‍ത്തിക്കുകയെന്നാണ്. അതുകൊണ്ടാത്രേ ജലത്തിലെ മല്‍ത്സ്യത്തെപോലെയാവണം മക്സിസ്റ്റുകള്‍ എന്നു പറയുന്നതു! അങ്ങനെ ആഴ്ന്നിറങ്ങി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് പണ്ട് കംമ്പ്യൂട്ടറിനെയും ട്രാക്ടറിനെയും എതിര്‍ക്കുകയും, ഇന്നു facebook-ലും ആശയപ്രചരണം നടത്തുകയും, നടിലെന്ത്രവും കൊയ്ത്തെന്ത്രവും സര്‍ക്കാര്‍ ചിലവില്‍ തന്നെ നടത്തുന്നതും! ഈ നിഷേധത്തിന്റെ നിഷേധമാണ് മാക്സിസത്തിന്റെ ജീവന്‍. ഇത് തിരിച്ചറിയാന്‍ കഴിയാത്തത് ജനവുമായി ബന്ധമില്ലാത്തതുകൊണ്ടുകൂടിയാണ്! ജനത്തെ തിരുത്തുക എന്നതിനര്‍ത്ഥം ജനത്തോടോപ്പം പ്രവര്‍ത്തിക്കുകയെന്നാണ്. അതുകൊണ്ടാത്രേ ജലത്തിലെ മല്‍ത്സ്യത്തെപോലെയാവണം മക്സിസ്റ്റുകള്‍ എന്നു പറയുന്നതു!

ഷാജികൈലാസിന്റെ പടം പോലെ ചില ബിംബങ്ങള്‍ കമ്യ്യുണിസ്റ്റുകള്‍ക്ക് ചാര്‍ത്തികൊടുക്കുന്നതിന്റെ ലക്ഷ്യം, അത് അതിന്റെ ചലനാത്മകത നഷ്ടപെടുത്തുക എന്നുതന്നെയാണ്! തളം കെട്ടിയതിനെ അഴുക്കാവുകയുള്ളുവെന്നും അഴുക്കായതിനെ കുഴിച്ചുമൂടാന്‍ എളുപ്പമാണെന്നുമുള്ളത് ലളിതമായ അറിവാണ്! സന്ദര്‍ഭത്തില്‍ നിന്നു അടര്‍ത്തിയെടുത്തു കട്ടം ചായയുടെയും പരിപ്പുവടയുടെയും കാര്യം പറയുന്നത് പണ്ട് മാത്യൂച്ചായന്‍ CITU-കാര്‍ക്ക് ബോഅബനും മോളിയിലും തലെക്കെട്ടും കൊമ്പം മീശയും നല്‍കി റൗഡിയാക്കിയതുപോലെയാണ്! 57-ല്‍ കഞ്ഞികലത്തിലേക്കു നോക്കി പോളിങ് ബൂത്തിലേക്കു ചെല്ലു എന്നു പറഞ്ഞാണ് ഇ എം എസ് നമ്പൂതിരി പാട് ആദ്യമായി അധികാരത്തില്‍ വന്നത്. അന്നു അധികാരത്തില്‍ വരുത്തിയ കഞ്ഞി കലം ഇന്നും നിലനിര്‍ത്തിയാലേ ഗുണമുള്ളു എന്നു പറയുന്നവരാണ് ജനകിയാസുത്രണം CIA- യുടെ കണ്ടുപിടത്തമാണെന്നും തോമസ് ഐസക് ചാരനാണെന്നും പറഞ്ഞത്! കേറികിടക്കാന്‍ ഒരു വീടും, കഴിക്കാന്‍ 2-രൂപയുടെ അരിയും, രോഗം വന്നാല്‍ ചികില്‍സിക്കാന്‍ 30000-രൂപയും (അത് 50000-ആക്കാന്‍ പോവുന്നു), ക്ഷേമ പെന്‍ഷന്‍ മാസംതോറും 300-രൂപയും, ചുരുങ്ങിയത് 100-തിവസത്തിന്റെ തൊഴിലൊറപ്പും കൊടുക്കുന്നത് കട്ടം ചായയും പരിപ്പു വടയും കഴിച്ചിരിക്കാനല്ല!

ചൊവ്വാഴ്ച, ഓഗസ്റ്റ് 03, 2010

ലെനിനും മാക്സിസ്റ്റ് സാമ്പത്തികശാസ്‌ത്രവും

സാമ്പത്തിക ശാസ്‌ത്രത്തിനുള്ള ലെനിന്റെ സൈദ്ധാന്തിക സംഭാവനകളെല്ലാം ശരിയായ വിപ്ളവ പ്രയോഗത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളായിരുന്നു; അവയൊന്നും തന്നെ മാർൿസിസ്‌റ്റ് സാമ്പത്തിക ശാസ്‌ത്രത്തെ വികസ്വരമാക്കുന്നതിനുവേണ്ടി മാത്രം എഴുതിയ പ്രബന്ധങ്ങളായിരുന്നില്ല. അദ്ദേഹത്തിന്റെ സംഭാവനകള്‍ ദൂരവ്യാപകമായവയുമാണ്; പക്ഷേ ഒരു പൊതുകാഴ്‌ചപ്പാടിനുള്ളിലാണ് അവയുടെ ഇടം കണ്ടെത്തേണ്ടത്. അതാണ് ലെനിന്റെ സവിശേഷത- അതായത്, ഒരു സമൂര്‍ത്ത പദ്ധതിയെന്ന നിലയിലാണ് വിപ്ളവത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ വീക്ഷണം. "ഇവിടെയും ഇപ്പോഴും'' വിപ്ളവവും തമ്മില്‍ ഒരു വേര്‍തിരിക്കല്‍ രൂപരേഖ തയ്യാറാക്കേണ്ടത് ഇത് അനിവാര്യമാക്കി; തൊഴിലാളിവര്‍ഗവും സമൂഹത്തിലെ മറ്റു വര്‍ഗങ്ങളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ഒരു പരിശോധനയും നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു പ്രക്രിയ എന്ന നിലയില്‍ വിപ്ളവത്തെ സംബന്ധിച്ച ഒരു സങ്കല്‍പനവുമാണ് അത്. ഒരു സമൂര്‍ത്ത പരിപാടിയെന്ന നിലയിലുള്ള വിപ്ളവത്തെ സംബന്ധിച്ച ഈ കാഴ്‌ചപ്പാടാണ് റഷ്യയെപ്പോലെയുള്ള "പിന്നണിയില്‍ നില്‍ക്കുന്ന'' ഒരു സമൂഹത്തിലെ വിപ്ളവത്തെക്കുറിച്ചുള്ള ലെനിന്റെ സിദ്ധാന്തവല്‍ക്കരണത്തിന് ആധാരമായത്. പിന്നീട് ഒരു ഘട്ടത്തില്‍, സാമ്രാജ്യത്വത്തെ സംബന്ധിച്ച തന്റെ ധാരണയുടെ അടിസ്ഥാനത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ രണ്ട് മുഖ്യ വിപ്ളവധാരകളെ യോജിപ്പിച്ചുകൊണ്ട് ലോക വിപ്ളവ പ്രക്രിയയെ സിദ്ധാന്തവല്‍ക്കരിക്കാന്‍ (ഒന്നാം ലോകയുദ്ധക്കാലത്ത് അദ്ദേഹം വാദിച്ചത് ചരിത്രത്തിന്റെ അജണ്ടയില്‍ വന്നുകഴിഞ്ഞതാണ് ) അത് അദ്ദേഹത്തെ പ്രാപ്‌തനാക്കുകയും ചെയ്‌തു: "വികസിതരാജ്യങ്ങളിലെ തൊഴിലാളിവര്‍ഗ്ഗ വിപ്ളവധാരയും മര്‍ദ്ദിത 'പിന്നോക്ക' രാജ്യങ്ങളിലെ ദേശീയ വിമോചനധാരയും'' (അഥവാ ജനാധിപത്യവിപ്ളവം).

മാർൿസിന്റെ സൈദ്ധാന്തികമായ മുഖ്യകൃതി വാദിക്കുന്നത്, മുതലാളിത്തത്തിന്റെ വികാസം സോഷ്യലിസത്തിലൂടെ അതിനെത്തന്നെ തിരസ്‌ക്കരിക്കുന്നതിനുള്ള സാഹചര്യം സംജാതമാക്കുന്നതായാണ്. ഈ വിപ്ളവം വികസിത മുതലാളിത്ത രാജ്യങ്ങളില്‍ സംഭവിക്കുമെന്നാണ് അദ്ദേഹം വ്യക്തമായും വിഭാവനം ചെയ്‌തത്. കൊളോണിയലിസത്തെ സംബന്ധിച്ച തങ്ങളുടെ കൃതികളില്‍, ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളില്‍ കോളനിവാഴ്‌ചയ്‌ക്കെതിരായ വിപ്ളവത്തിന്റെ സാധ്യത മാർൿസും എംഗല്‍സും മുന്‍കൂട്ടി കണ്ടു. പക്ഷേ, സോഷ്യലിസ്‌റ്റ് വിപ്ളവത്തിലേക്കുള്ള പരിസരവുമായി ഇത്തരം വിപ്ളവങ്ങളുടെ ബന്ധത്തെ അദ്ദേഹം പരിശോധനാവിധേയമാക്കിയില്ല. എന്നാല്‍ തന്റെ ജീവിതാന്ത്യത്തില്‍ മാർൿസ് റഷ്യയിലേക്ക് ശ്രദ്ധ തിരിച്ചു; റഷ്യന്‍ ഗ്രാമ കമ്യൂണ്‍ വ്യവസ്ഥിതിയില്‍ നിന്നും നേരിട്ട് സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനം സാധ്യമാണെന്ന വേര സാഡു ലിച്ചിന്റെ അഭിപ്രായത്തോട് അദ്ദേഹം യോജിക്കുകയും ചെയ്‌തിരുന്നു. പക്ഷേ, ഈ പ്രക്രിയയെ സഹായിക്കാന്‍ യൂറോപ്പില്‍ സോഷ്യലിസം വിജയം വരിച്ചിരിക്കണമെന്നു മാത്രം.

യൂറോപ്യന്‍ സോഷ്യലിസ്‌റ്റ് വിപ്ളവത്തിനുള്ള കേന്ദ്ര സ്ഥാനത്തിന് ഊന്നല്‍ നല്‍കുമ്പോള്‍ തന്നെ, പരസ്‌പര പൂരകമായ ഒരു ലോക വിപ്ളവ പ്രക്രിയ ലെനിന്‍ വിഭാവനംചെയ്‌തു. മുതലാളിത്ത വികസനത്തിന്റെ താഴ്ന്ന പടിയിലുള്ള രാജ്യങ്ങള്‍ക്ക് പോലും യൂറോപ്യന്‍ സോഷ്യലിസ്‌റ്റ് വിപ്ളവത്തിന്റെ സഹായത്തിലൂടെ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് സോഷ്യലിസത്തിലേക്ക് നീങ്ങാനാകും. വിപ്ളവം ആദ്യം, എവിടെ സംഭവിക്കുന്നു എന്നത് പ്രശ്‌നമേയല്ല. (മുതലാളിത്ത സാമ്രാജ്യത്വം ലോകത്തെ ബന്ധിച്ചിരിക്കുന്ന "ചങ്ങല''യിലെ 'ദുര്‍ബലമായ കണ്ണി'യായിരിക്കും ആദ്യം പൊട്ടുകയെന്ന് അദ്ദേഹം വാദിച്ചു). ഓരോ രാജ്യത്തിലെയും വിപ്ളവത്തിന്റെ കൃത്യമായ വര്‍ഗസ്വഭാവവും ഘട്ടവും കടമകളും അതിന്റെ മുന്നോട്ടുള്ള പ്രയാണവുമെല്ലാം വ്യക്തമായി വിശലകനം ചെയ്യേണ്ടതുണ്ട്. മുതലാളിത്ത വികസനം പൂര്‍ത്തിയായിട്ടില്ലാത്ത രാജ്യങ്ങളുടെ കാര്യത്തില്‍പോലും ഈ വിശകലനം നടത്തേണ്ടതാണ്.

റഷ്യയെ സംബന്ധിച്ചിടത്തോളം ഗ്രാമ സമൂഹങ്ങള്‍ ശിഥിലമാവുകയും മുതലാളിത്ത വികസനത്തിന് വഴിയൊരുങ്ങുകയും ചെയ്യുമെന്ന് ലെനിന്‍ വിശ്വസിച്ചു. അങ്ങനെയായാല്‍ ഗ്രാമസമൂഹങ്ങളില്‍നിന്ന് നേരിട്ട് സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനം എന്ന സാഡു ലിച്ചിന്റെ വീക്ഷണം അപ്രസക്തമാകും. റഷ്യയില്‍ മുതലാളിത്തത്തിന്റെ വളര്‍ച്ച അതിവേഗത്തില്‍ മുന്നേറുകയായിരുന്നു. അതുകാരണം തൊഴിലാളിവര്‍ഗം മുഖ്യവിപ്ളവ ശക്തിയായി ഉയര്‍ന്നുകഴിഞ്ഞിരുന്നു. രംഗത്ത് താമസിച്ച് എത്തുകയും തൊഴിലാളിവര്‍ഗത്തിന്റെ ഭീഷണി നേരിടുകയും ചെയ്‌ത റഷ്യന്‍ ബൂര്‍ഷ്വാസിക്ക് ജനാധിപത്യവിപ്ളവം മുന്നോട്ടു നയിക്കാന്‍ കെല്‍പില്ലായിരുന്നു; പ്രത്യേകിച്ചും, ഫ്രഞ്ച് വിപ്ളവകാലത്ത് ഫ്രാന്‍സിലെ ബൂര്‍ഷ്വാസി ചെയ്‌തതുപോലെ ഫ്യൂഡല്‍ എസ്റ്റേറ്റുകള്‍ പിടിച്ചെടുക്കാനും സാര്‍ ഭരണത്തെ അധികാര ഭ്രഷ്‌ടമാക്കാനും അവര്‍ക്ക് കഴിയുമായിരുന്നില്ല. ആയതിനാല്‍ ബൂര്‍ഷ്വാസി ചെയ്യേണ്ടതായ ജനാധിപത്യവിപ്ളവത്തെ നയിക്കുകയെന്ന ജോലി തൊഴിലാളിവര്‍ഗം ഏറ്റെടുക്കുകയും സോഷ്യലിസത്തിലേക്ക് നീങ്ങുകയും വേണം. ഓരോ ഘട്ടത്തിലും ഇതിനായി കര്‍ഷകജനതയുടെ ഗണ്യമായ ഒരു വിഭാഗത്തെ തൊഴിലാളിവര്‍ഗം തങ്ങളോടൊപ്പം അണിനിരത്തണം. (വിപ്ളവത്തിന്റെ ഓരോ ഘട്ടത്തിലെയും തൊഴിലാളി-കര്‍ഷക സഖ്യത്തിന്റെ ഘടന വ്യത്യസ്‌തമായിരിക്കും).

യുദ്ധപൂര്‍വ്വ രചനകള്‍

യുദ്ധത്തിന് മുമ്പുള്ള കാലഘട്ടത്തില്‍ ലെനിന്‍ എഴുതിയ സാമ്പത്തിക ശാസ്‌ത്ര കൃതികള്‍ ഏറെയും ഈ സങ്കല്‍പനം സ്ഥാപിച്ചെടുക്കുന്നതിന് ലക്ഷ്യമാക്കിയവയാണ്. റഷ്യയിലെ ആഭ്യന്തരവിപണി വളരെ ചെറുതായതുകാരണം (റഷ്യന്‍ ജനതയുടെ ദാരിദ്ര്യമാണ് വിപണി ചെറുതായതിനു കാരണം) ആ രാജ്യത്ത് മുതലാളിത്തത്തിന്റെ വളര്‍ച്ച അസാധ്യമാണെന്നാണ് നരോദ്നിക്ക് സാമ്പത്തിക ശാസ്‌ത്രജ്ഞര്‍ വാദിച്ചത്. അതേസമയം, ലെനിനാകട്ടെ, റഷ്യയില്‍ മുതലാളിത്തം വികസിച്ചുവരുന്നതായും റഷ്യന്‍ ഗ്രാമ സമൂഹം (മിര്‍) ഫലപ്രദമായി തകര്‍ക്കപ്പെട്ടു വരുന്നതായും വാദിച്ചു. അദ്ദേഹം നരോദ്നിക്കുകളുമായി സൈദ്ധാന്തിക സംവാദത്തില്‍ ഏര്‍പ്പെട്ടു; മാർൿസിന്റെ വിപുലീകൃത പുനരുല്‍പാദന പദ്ധതിയെയാണ് ലെനിന്‍ ഈ സംവാദത്തില്‍ വിനിയോഗിച്ചത്.

ലെനിന്‍ മൂന്ന് അടിസ്ഥാന വിഷയങ്ങളാണ് അവതരിപ്പിച്ചത്; ഒന്നാമത്തേത്, സമ്പദ്ഘടനയിലെ തൊഴില്‍ വിഭജനപ്രക്രിയയുടെ ഫലം മാത്രമാണ് വിപണി. കര്‍ഷക കുടുംബങ്ങള്‍ കൈത്തൊഴില്‍ ഉല്‍പാദനത്തില്‍ (craft production) കൂടി ഏര്‍പ്പെട്ടിരുന്ന സാഹചര്യത്തില്‍നിന്ന് കര്‍ഷകര്‍ കൃഷിയില്‍ മാത്രം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുകയും ഒരു പ്രത്യേക വിഭാഗം ഉല്‍പാദകര്‍ കൈത്തൊഴില്‍ ഉല്‍പാദനത്തില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് മാറുമ്പോള്‍, അതുകൊണ്ടുതന്നെ അവിടെ വിപണിയുടെ ആവിര്‍ഭാവം ഉണ്ടാകുന്നു. രണ്ടാമതായി, വിവിധ ശാഖകള്‍ ഏറ്റെടുക്കുന്ന ഉല്‍പാദനത്തില്‍ അസന്തുലിതാവസ്ഥകള്‍ ഉണ്ടായേക്കാം; ചിലര്‍ ചോദനത്തെക്കാള്‍ അധികമായി ഉല്‍പാദിപ്പിക്കുന്നു; മറ്റു ചിലരാകട്ടെ ചോദനത്തിന്റെ അത്രതന്നെ ഉല്‍പാദിപ്പിക്കുന്നില്ല. എന്നാല്‍ പ്രതിസന്ധികള്‍ക്കിട വരുത്തുന്ന ഇത്തരം അസന്തുലിതാവസ്ഥകള്‍ മുതലാളിത്തത്തിന്റെ സഹജമായ സവിശേഷതയാണ്. പ്രതിസന്ധി കാരണമുണ്ടാകുന്ന അസാധ്യത ഒഴിവാക്കുന്നതിനുപരി അത്തരം പ്രതിസന്ധികളിലൂടെയാണ് ഈ വ്യവസ്ഥിതി മുന്നോട്ടുനീങ്ങുന്നത്. മൂന്നാമതായി, ഉല്‍പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം മുതലാളിത്തത്തിന്റെ മുഖമുദ്രയാണ്. ഇത് തൊഴിലാളികളെ പരമദയനീയമായ ജീവിതനിലവാരത്തിലേക്ക് തള്ളിനീക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വ്യവസ്ഥിതിക്ക് വികസിക്കാന്‍ കഴിയില്ലെന്ന് വാദിക്കുന്നത് ശരിയല്ല; കാരണം, മുതലാളിത്ത ഉല്‍പാദനം ഉപഭോഗത്തെ അടിസ്ഥാനമാക്കിയല്ല നടക്കുന്നത്. വിവിധതരത്തിലുള്ള ഉല്‍പാദനോപാധികള്‍ ഉല്‍പാദിപ്പിക്കുന്ന ഒന്നാമത്തെ ഡിപ്പാര്‍ട്ടുമെന്റ്, ഉപഭോഗ ഉപാധികള്‍ ഉല്‍പാദിപ്പിക്കുന്ന രണ്ടാമത്തെ ഡിപ്പാര്‍ട്ടുമെന്റില്‍നിന്ന് തികച്ചും സ്വതന്ത്രമായാണ് വളരുന്നത്; അങ്ങനെ ചെയ്യാന്‍ കഴിയുകയും ചെയ്യും. മൂലധനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ജൈവഘടന കാരണം വികസിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയുടെതന്നെ സ്വന്തം ആന്തരിക ആവശ്യങ്ങളെ തീറ്റിപ്പോറ്റിയാണ് ഈ വളര്‍ച്ച സാധ്യമാകുന്നത്.

കമ്പോള പ്രശ്‌നത്തെ സംബന്ധിച്ച ലെനിന്റെ വാദഗതികളില്‍ തുഗാന്‍ ബാരനോവ്സ്‌ക്കിയുടെ സ്വാധീനമുണ്ടായിരുന്നുവെന്നത് നിസ്സംശയമാണ്. "ഉല്‍പാദനം ഉല്‍പാദനത്തിനുവേണ്ടി മാത്രം'' എന്നതാണ് മുതലാളിത്തത്തിന്റെ സവിശേഷത എന്നായിരുന്നു തുഗാന്‍ ബാരനോവ്സ്‌ക്കിയുടെ വാദം; സേയുടെ നിയമത്തിലും തുഗാന്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ലെനിന്‍ തുഗാന്റെ വാദമുഖങ്ങളുടെ തനിയാവര്‍ത്തനം നടത്തുകമാത്രമായിരുന്നു എന്ന് കണക്കാക്കുന്നതും അബദ്ധമാണ്. പുനരുല്‍പാദന പദ്ധതിക്ക് അളവ് നിശ്ചയിച്ചുകൊണ്ട് താന്‍ വിവരിച്ചിട്ടുള്ള മുതലാളിത്തത്തിന്റെ ചലനാത്മകത "യാഥാര്‍ത്ഥ്യ''ത്തെ സ്വാധീനിക്കുന്നതിനായി ലക്ഷ്യമാക്കിയിട്ടുള്ളതല്ലെന്ന് അദ്ദേഹംതന്നെ സൂചിപ്പിച്ചിട്ടുണ്ട്; നരോദ്നിക് സാമ്പത്തികശാസ്‌ത്രജ്ഞന്മാര്‍ "മുതലാളിത്തത്തിന്റെ അസംഭാവ്യത''യെ സംബന്ധിച്ച് വാദിച്ചിരുന്നപ്പോള്‍ അതിന്റെ "സംഭാവ്യത''യെ സംബന്ധിച്ച് വ്യക്തമാക്കാന്‍ അദ്ദേഹത്തിന് അത് ആവശ്യമായിരുന്നു. അതാണ് അദ്ദേഹം ചെയ്‌തത്. (മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, അദ്ദേഹം നരോദ്നിക്കുകള്‍ക്ക് ഒരു "പ്രതി ഉദാഹരണം'' (counter example) ഉല്‍പാദിപ്പിക്കുകയായിരുന്നു.) പുറമേയ്‌ക്ക് ശരിയെന്ന് തോന്നാവുന്ന വിധത്തിലുള്ള ഒരു നിക്ഷേപ സ്വഭാവം അംഗീകരിക്കാതെ പുനരുല്‍പാദന പദ്ധതിക്ക് അളവ് കണക്കാക്കുക മാത്രം ചെയ്‌തതിലൂടെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ കമ്പോള പ്രശ്‌നം സംബന്ധിച്ച മാർൿസിസ്‌റ്റ് സംവാദങ്ങളാകെ വികൃതമാക്കപ്പെടുകയായിരുന്നുവെന്ന് പില്‍ക്കാലത്ത് ഓസ്‌ക്കാര്‍ ലാങ്ങെ നടത്തിയ വിമര്‍ശനം, മുതലാളിത്തത്തിന്റെ അസംഭാവ്യതയെ സംബന്ധിച്ച നരോദ്നിക്ക് വാദഗതികളെ ഖണ്ഡിക്കുന്നതില്‍ മാത്രം തല്‍പരനായിരുന്ന ലെനിന് ബാധകമേയല്ല. ഇതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്‌തു. ഈ പ്രക്രിയയ്‌ക്കിടയില്‍ തുഗാന്‍ ബാരനോവ്സ്‌ക്കിയെപ്പോലെതന്നെ അദ്ദേഹവും കൂലിച്ചെലവായിപ്പോലും മൂലധനത്തിന്റെ ജൈവഘടനയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിലൂടെ സ്വയം വിപണി കണ്ടെത്തിക്കൊണ്ട് മുതലാളിത്തത്തിന് വളരാന്‍ കഴിയുമെന്ന വസ്‌തുതയിലേക്ക് ശ്രദ്ധയാകര്‍ഷിച്ചു.

റഷ്യയില്‍ മുതലാളിത്ത വളര്‍ച്ച അസംഭാവ്യമാണെന്ന് നരോദ്നിക്കുകള്‍ വാശിപിടിച്ചുനില്‍ക്കുമ്പോഴും അവിടെ മുതലാളിത്തം വികസിക്കുകയാണെന്ന വസ്‌തുത, റഷ്യയിലെ മുതലാളിത്തത്തിന്റെ വളര്‍ച്ച എന്ന തന്റെ ക്ളാസിക് പഠനത്തില്‍ ലെനിന്‍ സ്ഥാപിച്ചു. ആസന്നമായ റഷ്യന്‍ വിപ്ളവത്തിന് ഇതുമൂലമുണ്ടാകുന്ന ആന്തരാര്‍ത്ഥങ്ങള്‍ എന്തെന്ന് അദ്ദേഹം "ജനാധിപത്യവിപ്ളവത്തില്‍ സോഷ്യല്‍ ഡെമോക്രസിയുടെ രണ്ട് അടവുകള്‍'' എന്ന കൃതിയില്‍ വിവരിച്ചു. "ജനാധിപത്യവിപ്ളവത്തെ അതിന്റെ പൂര്‍ത്തീകരണംവരെ മുന്നോട്ടുകൊണ്ടുപോകാന്‍ ബൂര്‍ഷ്വാസിക്ക് കഴിയില്ല; എന്നാല്‍ കര്‍ഷകജനതയ്‌ക്ക് അതിനുള്ള കഴിവുണ്ട്.'' തൊഴിലാളിവര്‍ഗ നേതൃത്വത്തിലായിരിക്കും അത് എന്നാണ് ആ കൃതിയില്‍ ലെനിന്‍ വാദിച്ചത്. ആയതിനാല്‍, "തൊഴിലാളിവര്‍ഗം ജനാധിപത്യ വിപ്ളവത്തെ പരിപൂര്‍ണതയിലേക്ക് നയിക്കണം. ഏകാധിപത്യത്തിന്റെ ചെറുത്തുനില്‍പിനെ ബലപ്രയോഗത്തിലൂടെ തകര്‍ക്കാനും ബൂര്‍ഷ്വാസിയുടെ ചാഞ്ചാട്ടത്തെ ദുര്‍ബലമാക്കാനും തൊഴിലാളിവര്‍ഗം കര്‍ഷക ജനതയെ ഒപ്പം കൂട്ടണം. തൊഴിലാളിവര്‍ഗം സോഷ്യലിസ്‌‌റ്റ് വിപ്ളവവും പൂര്‍ത്തിയാക്കണം; അതിനെതിരായ ബൂര്‍ഷ്വാസിയുടെ ചെറുത്തുനില്‍പിനെ ബലംപ്രയോഗിച്ച് തകര്‍ക്കാനും കര്‍ഷകജനതയുടെയും പെറ്റി ബൂര്‍ഷ്വാസിയുടെയും ചാഞ്ചാട്ടത്തെ അതിജീവിക്കാനും തൊഴിലാളിവര്‍ഗം തങ്ങളോടൊപ്പം ബഹുജനങ്ങള്‍ക്കിടയിലെ അര്‍ദ്ധ തൊഴിലാളി വിഭാഗങ്ങളെക്കൂടി കൂട്ടുചേര്‍ക്കണം.''

ഈ സങ്കല്‍പനത്തിന്റെ കേന്ദ്രബിന്ദു വിവിധ കര്‍ഷകവര്‍ഗങ്ങള്‍ തമ്മിലുള്ള അന്തരവും കാര്‍ഷിക പരിവര്‍ത്തനത്തില്‍ അവ ഓരോന്നും വഹിക്കുന്ന പങ്കുമാണ്. മുതലാളിത്ത വികസനത്തിലേക്ക് താമസിച്ച് എത്തിയ സമൂഹങ്ങളിലെ ബൂര്‍ഷ്വാസി, ജനാധിപത്യ വിപ്ളവത്തിന്റെ പൂര്‍ത്തീകരണം ആവശ്യപ്പെടുന്നതുപോലെ ഫ്യൂഡല്‍ പ്രഭുത്വവുമായി വഴിപിരിഞ്ഞുമാറാന്‍ അശക്തമാണെങ്കിലും പഴയ ഫ്യൂഡല്‍ പ്രഭുക്കന്മാരുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നു. "അര്‍ദ്ധ ഫ്യൂഡല്‍ മുതലാളിത്തം'' എന്ന് ലെനിന്‍ വിശേഷിപ്പിച്ച സംവിധാനം വികസിപ്പിക്കുന്നതിനാണ് ഈ സഖ്യം. ജര്‍മ്മനിയിലെ "ജങ്കര്‍ മുതലാളിത്തം'' ഇതിന്റെ ഉദാഹരണമാണ്. ഇത് "കര്‍ഷക മുതലാളിത്ത''ത്തില്‍നിന്ന് വ്യത്യസ്‌തവുമാണ്; കൂടുതല്‍ വിശാലമായ അടിത്തറയുള്ളതും കൂടുതല്‍ ഊര്‍ജ്ജസ്വലവും താരതമ്യേന കുറഞ്ഞ മര്‍ദ്ദക സ്വഭാവമുള്ളതുമായ മുതലാളിത്ത വികസനത്തെയാണ് കര്‍ഷക മുതലാളിത്തം പ്രതിനിധാനം ചെയ്യുന്നത്. അത് ഫ്യൂഡല്‍പ്രഭുത്വവുമായി വഴിപിരിഞ്ഞാണ് നില്‍ക്കുന്നത്. "കര്‍ഷക മുതലാളിത്ത''പാത പിന്തുടരാനുള്ള ബൂര്‍ഷ്വാസിയുടെ കഴിവുകേട് അര്‍ത്ഥമാക്കുന്നത് തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ മാത്രമേ കര്‍ഷകജനതയുടെ ജനാധിപത്യ അഭിലാഷങ്ങള്‍ പൂര്‍ത്തിയാക്കാനാവൂ എന്നാണ്.

സാമ്രാജ്യത്വം സംബന്ധിച്ച ലെനിന്റെ വിശകലനം

ഫ്യൂഡല്‍ സ്വത്തുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിന്റെ തുടര്‍ നടപടിയെന്ന നിലയില്‍ "ഭൂമിയുടെ ദേശസാല്‍ക്കരണത്തിനുവേണ്ടി'' അക്കാലത്ത് ലെനിന്‍ വാദിച്ചിരുന്നു; "കേവല തറ പാട്ട''ത്തിന്റെ ബാധ്യതയില്‍നിന്ന് ഉല്‍പാദകരെ ആ നടപടി വിമുക്തരാക്കുകയും അത് മൂലധന സഞ്ചയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വാദിച്ചു. ബോള്‍ഷെവിക് വിപ്ളവത്തിന്റെ ഘട്ടത്തില്‍ മാത്രമാണ് ഫ്യൂഡല്‍ പ്രഭുത്വവുമായുള്ള ബന്ധം വിച്ഛേദിക്കുമ്പോള്‍ കൃഷിക്കാര്‍ക്ക് ആ ഭൂമി വിതരണം ചെയ്യുന്നതിന് ഇടയാക്കണമെന്ന തരത്തിലേക്ക് അദ്ദേഹം തന്റെ നിലപാട് മാറ്റിയത്. നരോദ്നിക് പാരമ്പര്യത്തിന്റെ നേരവകാശികളായിരുന്ന ഇടതുപക്ഷ സോഷ്യല്‍ റവല്യൂഷണറികള്‍ ഏറെക്കുറെ ഇങ്ങനെയായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

കര്‍ഷക ജനതയ്‌ക്കിടയിലെ വര്‍ഗപരമായ വേര്‍തിരിക്കലിന്റെ പ്രശ്‌നവും രണ്ട് ഘട്ട വിപ്ളവം എന്ന സങ്കല്‍പനത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഈ വിഷയം അദ്ദേഹത്തിന്റെ ഏറെ സമയം അപഹരിച്ചിരുന്നു. കാരണം, ഈ സങ്കല്‍പനത്തിന്റെ പ്രസക്തി റഷ്യയുടെ അതിരുകള്‍ക്കും അപ്പുറം കടന്നിരുന്നു; "പിന്നണിയില്‍ നില്‍ക്കുന്ന'' സമൂഹങ്ങളെ സംബന്ധിച്ച കോമിന്റേണ്‍ വിശകലനത്തിന് ആധാരമായത് ഈ സങ്കല്‍പനമാണ്. കോമിന്റേണിന്റെ രണ്ടാം കോണ്‍ഗ്രസിനുള്ള തന്റെ പ്രാഥമിക കരട് തീസിസില്‍, വ്യത്യസ്‌ത കര്‍ഷകവര്‍ഗങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചറിയുന്നതിന് തൊഴിലാളികളെ കൂലിക്കുവെയ്‌ക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള ഒരു മാനദണ്ഡം ലെനിന്‍ അവതരിപ്പിച്ചിരുന്നു; മൌ സേദൂങ്ങിന്റേതുള്‍പ്പെടെയുള്ള, പില്‍ക്കാലത്ത് ഈ പ്രശ്‌നം സംബന്ധിച്ചുണ്ടായ ഏറെ പ്രസിദ്ധമായ എല്ലാ വിശകലനങ്ങളുടെയും അടിസ്ഥാനം ഇതായിരുന്നു.

സാമ്രാജ്യത്വവും യുദ്ധവും

ഒന്നാം ലോകയുദ്ധത്തെ മുതലാളിത്തത്തിന്റെ പരിവര്‍ത്തനഘട്ടം എന്ന നിലയിലാണ് ലെനിന്‍ കണ്ടത്. അത് ചരിത്രപരമായ അജണ്ടയില്‍ ലോക വിപ്ളവത്തിന്റെ ആഗമനം വിളംബരംചെയ്‌തു. ഒരു ഉല്‍പാദന സമ്പ്രദായത്തിന്റെ വികസനത്തിന്റെ നിശ്ചിതഘട്ടത്തില്‍, അതിന്റെ സവിശേഷതയായ സ്വത്തുബന്ധങ്ങള്‍, ഉല്‍പാദനശക്തികളുടെ തുടര്‍ന്നുള്ള വികസനത്തിന് "പ്രതിബന്ധ''മായി മാറുന്നുവെന്ന മാർൿസിന്റെ പരാമര്‍ശം സ്വാഭാവികമായും ഈ "പ്രതിബന്ധത്തി''ന്റെ ഘട്ടം എത്തിയെന്ന് നാം എങ്ങനെ അറിയും എന്ന ചോദ്യം ഉയര്‍ത്തിയിരുന്നു. അഥവാ പൊതുവെ പറഞ്ഞാല്‍, ഒരു ഉല്‍പാദന സമ്പ്രദായം ചരിത്രപരമായി കാലഹരണപ്പെട്ടുവെന്ന് പറയാന്‍ കഴിയുന്നത് എപ്പോഴാണ് ? വ്യവസ്ഥിതിയുടെ "തകര്‍ച്ച''യിലേക്കുള്ള പ്രവണതയില്‍ ഈ കാലഹരണപ്പെടല്‍ സ്വയം പ്രകടമാകും എന്നും അത്തരത്തില്‍ ഒരു "തകര്‍ച്ച''യുടെ സൂചനയൊന്നും ഉണ്ടായില്ലെങ്കില്‍ മുതലാളിത്തംതന്നെ തുടരുമെന്ന വസ്‌തുതയുമായി തൊഴിലാളിവര്‍ഗം പൊരുത്തപ്പെടണമെന്നും ആ വ്യവസ്ഥിതിക്കുള്ളില്‍നിന്ന് തങ്ങളുടെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിനുള്ള സമരങ്ങളില്‍ മാത്രം തൊഴിലാളിവര്‍ഗം ഏര്‍പ്പെട്ടാല്‍ മതിയെന്നും അതനുസരിച്ച് മാർൿസിസത്തെ "തിരുത്തിയെഴുതണ''മെന്നുമാണ് ജര്‍മ്മന്‍ സോഷ്യല്‍ ഡമോക്രസിയിലെ "തിരുത്തല്‍വാദ'' പാരമ്പര്യം വാദിച്ചത്. റോസാ ലൿസംബര്‍ഗ് പ്രതിനിധാനം ചെയ്‌തിരുന്ന ജര്‍മ്മനിയിലെ വിപ്ളവ പാരമ്പര്യത്തിന്റെ വക്താക്കള്‍ ഇതിനെതിരായി വാദിച്ചത് ആ വ്യവസ്ഥിതി അനിവാര്യമായും "തകര്‍ച്ച''യിലേക്ക് നീങ്ങുകയാണെന്നാണ്; പക്ഷേ, വ്യവസ്ഥിതിയുടെ കാലഹരണപ്പെടലിന്റെ തെളിവ് "തകര്‍ച്ച''യിലേക്കുള്ള അതിന്റെ പ്രവണതയിലാണ് സ്ഥിതിചെയ്യുന്നത് എന്ന തിരുതല്‍വാദികളുടെ ആശങ്ക ആ പ്രക്രിയക്കിടയില്‍ അവരും അംഗീകരിച്ചു.

ലെനിന്‍ ഈ ആശങ്കയില്‍നിന്ന് അകന്നു മാറുകയും യുദ്ധത്തെ മുതലാളിത്തത്തിന്റെ "ജീര്‍ണ്ണ'' സ്വഭാവത്തിന്റെ മാതൃകയായി കാണുകയും ചെയ്‌തു. തൊഴിലാളികള്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്തേ മതിയാകു എന്ന് ശക്തമായ ഒരു സാഹചര്യം ഇത് പ്രദാനംചെയ്‌തു. അവര്‍ ഒന്നുകില്‍ ട്രെഞ്ചുകളില്‍ തങ്ങളെപ്പോലുള്ള മറ്റു രാജ്യങ്ങളിലെ തൊഴിലാളികളെ കൊല്ലണം, അല്ലെങ്കില്‍ തങ്ങളുടെ രാജ്യത്തെ മുതലാളിത്ത ചൂഷകര്‍ക്കെതിരെ തോക്ക് തിരിച്ചുപിടിക്കണം (അങ്ങനെയാണ് ബോള്‍ഷെവിക് മുദ്രാവാക്യം "സാമ്രാജ്യത്വ യുദ്ധത്തെ ആഭ്യന്തര യുദ്ധമാക്കി മാറ്റുക'' എന്നായത്). യുദ്ധത്തെക്കുറിച്ച് വിശദീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും മുതലാളിത്തത്തിന്റെ ജീര്‍ണ്ണ സ്വഭാവത്തെ സംബന്ധിച്ച് (യുദ്ധം അതിന്റെ അസന്ദിഗ്ധമായ തെളിവായിരുന്നു) നിര്‍വചിക്കുന്നതിനും വേണ്ടിയായിരുന്നു അദ്ദേഹം തന്റെ സിദ്ധാന്തം വികസിപ്പിച്ചത്.

സാമ്രാജ്യത്വത്തെ സംബന്ധിച്ച ലെനിന്റെ സിദ്ധാന്തം ഏറെ തെറ്റിദ്ധരിക്കപ്പെട്ടതാണ്. ഒരു ഉപഭോഗ വിധേയ (under-consumptionist) നിലപാട് ലെനിനുമേല്‍ ആരോപിക്കുന്നതാണ് പൊതുവെ കണ്ടുവരുന്ന ഒരു തെറ്റിദ്ധാരണ. ഈ പ്രവണതയെ പ്രതിരോധിക്കുന്നതിനുള്ള ഒരു ഉപകരണ മാര്‍ഗ്ഗമാണ് സാമ്രാജ്യത്വം എന്ന വീക്ഷണം ഇതിന്റെ ഭാഗമാണ്. രണ്ടാം ലോക യുദ്ധാനന്തര കാലഘട്ടത്തിലെ കെയ്‌നീഷ്യന്‍ ചോദന നിര്‍വ്വഹണ (demand management) ത്തോടെ, സാമ്രാജ്യത്വത്തെ സംബന്ധിച്ച ലെനിന്റെ സിദ്ധാന്തം കാലഹരണപ്പെട്ടതായി പില്‍ക്കാലത്ത് പല എഴുത്തുകാരും വാദിക്കുന്നതിന് ഇടയാക്കിയത് ഈ വ്യാഖ്യാനമാണ്. എന്നാല്‍ ധൈഷണികമായി ഹോബ്‌സണോട് ലെനിന്‍ കടപ്പെട്ടിരുന്നുവെങ്കിലും, അദ്ദേഹം ഹോബ്‌സണെപ്പോലെ ഒരു ഉപഭോഗവിധേയ നിലപാടുകാരനായിരുന്നില്ല. സാമ്രാജ്യത്വത്തെ സംബന്ധിച്ച ഒരു "ഔദ്യോഗികമായ'' സിദ്ധാന്തമായിരുന്നില്ല ലെനിന്റേത് എന്നത് ശരിതന്നെയാണ്; അതായത്, മുതലാളിത്തത്തിന്റെ ഏതെങ്കിലും സവിശേഷ പ്രവണതയ്‌ക്കുള്ള പ്രതിവിധി പ്രദാനംചെയ്യുന്ന ഒന്നായി അദ്ദേഹം സാമ്രാജ്യത്വത്തെ കണക്കാക്കിയില്ല.

കുത്തക മുതലാളിത്തമാണ് സാമ്രാജ്യത്വം

ലെനിനെ സംബന്ധിച്ചിടത്തോളം സാമ്രാജ്യത്വം കുത്തക മുതലാളിത്തമാണ്. മൂലധനത്തിന്റെ കേന്ദ്രീകരണപ്രക്രിയ ഉല്‍പാദനത്തിന്റെയും ധനപരിപാലനത്തിന്റെയും മണ്ഡലങ്ങളില്‍ കുത്തകകള്‍ ഉദയംചെയ്യുന്നതിന് ഇടവരുത്തുന്നു. പിന്നീട് അവ പരസ്‌പരം സുദൃഢമാക്കപ്പെടുന്നു. ധനപരിപാലനത്തിന്റെയും വ്യവസായത്തിന്റെയും മണ്ഡലങ്ങളെ മറികടന്ന് ഒരു ചെറുകിട ധനാധിപതിക്ക് വമ്പിച്ച തോതിലുള്ള "ധനമൂലധന''ത്തിന്റെയാകെ നിര്‍വഹണത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ പറ്റുന്ന അവസ്ഥ സംജാതമാകുന്നു. ഈ ധനാധിപതികള്‍ (oligarchies) ദേശാടിസ്ഥാനത്തിലുള്ളവരും തങ്ങളുടെ ദേശരാഷ്‌ട്രങ്ങളുമായി സംയോജിപ്പിക്കപ്പെട്ടവരുമാണ്. ഓരോ വികസിത മുതലാളിത്ത രാജ്യത്തിലെയും ഭരണകൂടത്തിന്റെയും ധന മേഖലയുടെയും വ്യവസായത്തിന്റെയും ചുക്കാന്‍ പിടിക്കുന്നവര്‍ തങ്ങള്‍ക്കിടയില്‍ ഒരു "വ്യക്തിഗത യൂണിയന്‍'' സൃഷ്‌ടിക്കുന്നു. മൂലധനങ്ങള്‍ തമ്മില്‍ എപ്പോഴും നിലനില്‍ക്കുന്ന മത്സരം ഇപ്പോള്‍ ശക്തരായ ധനാധിപതികള്‍ അവരുടെ ദേശരാഷ്‌ട്രങ്ങളുടെ പിന്‍ബലത്തോടെ "സാമ്പത്തിക ഭൂപ്രദേശങ്ങള്‍'' പിടിച്ചെടുക്കുന്നതിന് നടത്തുന്ന പരസ്‌പരമുള്ള ചേരിപ്പോരിന്റെ രൂപം കൈവരിച്ചിരിക്കുന്നു. "സാമ്പത്തിക ഭൂപ്രദേശങ്ങള്‍'' കൈയടക്കുന്നത് കമ്പോളങ്ങള്‍ എന്ന നിലയിലോ അസംസ്‌ക്കൃത വസ്‌തുക്കളുടെ ഉറവിടങ്ങളായോ ധനനിക്ഷേപമേഖലകളായോ ഉള്ള അവയുടെ യഥാര്‍ത്ഥ ഉപയോഗക്ഷമത കണക്കിലെടുക്കുന്നതു കാരണമല്ല, മറിച്ച് എതിരാളികളെ ആ മേഖലയില്‍നിന്ന് അകറ്റിനിര്‍ത്തുന്നതില്‍നിന്നുള്ള പ്രയോജനക്ഷമതാ സാധ്യത കാരണമാണ്. "സാമ്പത്തിക ഭൂപ്രദേശങ്ങള്‍' വെട്ടിപ്പിടിക്കുന്നതിനുവേണ്ടിയുള്ള നെട്ടോട്ടം ലോകത്തെയാകെ അവര്‍ തമ്മില്‍ വിഭജിച്ചെടുക്കുന്നതിലാണ് വിജയകരമായി കലാശിച്ചത്. ഇനി പുനര്‍വിഭജനം മാത്രമേ സാധ്യമാകൂ എന്ന സ്ഥിതിയിലുമെത്തി; യുദ്ധങ്ങളിലൂടെയാണ് അത് നടപ്പിലാക്കാന്‍ കഴിയുന്നത്. സാമ്രാജ്യത്വയുഗത്തിന്റെ, അതായത് കുത്തക മുതലാളിത്ത യുഗത്തിന്റെ സവിശേഷതയാണ് യുദ്ധങ്ങള്‍.

ധനമൂലധനത്തെ സംബന്ധിച്ച ലെനിന്റെ സങ്കല്‍പനം പലവിധത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്: "സംഭരിച്ചുവയ്‌ക്കലും''(Stock) "പ്രവഹിപ്പിക്കലും'' (flow) തമ്മിലുള്ള ആശയക്കുഴപ്പത്തെ ആധാരമാക്കിയതാണ് അത്; "വന്‍ തുകകള്‍ ഉള്‍ക്കൊള്ളുന്ന സാമ്പത്തിക ഇടപാടുകള്‍'' (high finance) സംബന്ധിച്ച ഹോബ്‌സണിന്റെ സങ്കല്‍പനത്തിനും (ധനപരവും വ്യാവസായികവുമായ താല്‍പര്യങ്ങള്‍ ഏറെക്കുറെ വ്യത്യസ്‌തമായ ബ്രിട്ടന്റെ സവിശേഷത) "ധനമൂലധനം'' അഥവാ "ബാങ്കുകളുടെ നിയന്ത്രണത്തിലുള്ളതും വ്യവസായത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതുമായ മൂലധനം'' എന്ന ഹില്‍ ഫെര്‍ഡിങ്ങിന്റെ സങ്കല്‍പനത്തിനും (വ്യാവസായികവും ധനപരവുമായ താല്‍പര്യങ്ങള്‍ ഏകോപിച്ച് നീങ്ങുന്ന ജര്‍മ്മനിയുടെ സവിശേഷത) ഇടയ്‌ക്ക് അത് ആടിക്കളിക്കുന്നു എന്നിവയാണ് ആ വിമര്‍ശനങ്ങള്‍. എന്നാല്‍ ലെനിന്റെ സിദ്ധാന്തത്തിന്റെ അന്തഃസത്ത എന്താണെന്ന് അറിയാതെയുള്ള വിമര്‍ശനങ്ങളാണ് ഇവയെല്ലാം. "സംഭരിച്ചുവയ്‌ക്കലും'' "പ്രവഹിപ്പിക്കലും'' തമ്മിലുള്ള വേര്‍തിരിവ് ഉപഭോഗ വിധേയവാദ (under-consumptionist) കാഴ്‌ചപ്പാടിനുള്ളില്‍ മാത്രമാണ് പ്രസക്തി കൈവരിക്കുന്നത്; ആ സാഹചര്യത്തില്‍ വായ്‌പാവ്യാപനത്തിലൂടെ ധനസഹായം ചെയ്യുന്ന കയറ്റുമതിമിച്ചം എന്ന അര്‍ത്ഥത്തില്‍ മൂലധന കയറ്റുമതിക്ക് മൊത്തം ചോദന (aggregate demand) ത്തെ വര്‍ദ്ധിപ്പിക്കാനുള്ള സ്രോതസ്സായി മാറാന്‍ കഴിയും. ചുരുക്കത്തില്‍, "പ്രവഹിപ്പിക്കല്‍'' പ്രസക്തമാകുന്നത് മൊത്തം ചോദനത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോഴാണ്; കയറ്റുമതി മിച്ചം കൂടാതെയുള്ള, നിക്ഷേപം തെരഞ്ഞെടുക്കാനുള്ള അവകാശ (portfolio choice) ത്തിന്റെ പ്രതിഫലനം എന്ന നിലയിലുള്ള മൂലധന കയറ്റുമതി മൊത്തം ചോദനത്തെ ബാധിക്കില്ല. ലെനിനെ ഉപഭോഗ വിധേയവാദത്തില്‍നിന്നും വേര്‍പെടുത്തി പരിശോധിച്ചാല്‍, അദ്ദേഹം സംഭരിച്ചുവെയ്‌ക്കലും പ്രവഹിപ്പിക്കലും തമ്മില്‍ വേര്‍തിരിച്ചുകാണുന്നില്ല എന്ന വിമര്‍ശനത്തിന് പ്രസക്തിയുണ്ടാവില്ല. അതേപോലെതന്നെ, മുതലാളിത്തത്തിന്റെ ഒരു ഘട്ടത്തിന്റെ മൊത്തം സവിശേഷതകളാണ് ലെനിന്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്; നിരവധി രാജ്യങ്ങളുടെ പ്രത്യേകതകള്‍ അതില്‍ അദ്ദേഹം ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്; ആ സ്ഥിതിക്ക് അദ്ദേഹം ഉപയോഗിച്ച ഏറെക്കുറെ അയവേറിയതും (elastic) മേല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതുമായ സങ്കല്‍പനങ്ങളെക്കുറിച്ച് വലിയ വിമര്‍ശനം ഉന്നയിക്കേണ്ട ആവശ്യമില്ല.

അദ്ദേഹത്തിന്റെ സിദ്ധാന്തം, അതിന്റെ സാമ്പത്തികമായ സങ്കല്‍പനത്തില്‍ തികച്ചും ലളിതമാണെങ്കിലും അതിന്റെ സന്ദര്‍ഭത്തിനുള്ളില്‍ ഏറെക്കുറെ അപ്രതീക്ഷിതമാണെങ്കിലും, സാമ്രാജ്യത്വം കൈയടക്കിവെച്ചിട്ടുള്ള അധീശാധികാരത്തിന്റെ ബന്ധങ്ങള്‍ ചിത്രീകരിക്കുന്നതില്‍ സമ്പന്നമാണ്. മുമ്പുതന്നെ വിഭജിക്കപ്പെട്ടുകഴിഞ്ഞ ഒരു ലോകത്തെ പുനര്‍ വിഭജിക്കാനുള്ള പരിശ്രമം സങ്കീര്‍ണമായ നിരവധി രൂപങ്ങള്‍ കൈക്കൊള്ളുന്നു (യുദ്ധത്തെ കണക്കിലെടുക്കാതെതന്നെ). കോളനികള്‍, അര്‍ദ്ധ കോളനികള്‍, സാധാരണ സ്വതന്ത്ര രാജ്യങ്ങളുടെ പരമാധികാരത്തെ തകര്‍ക്കല്‍, പോര്‍ച്ചുഗലിനെപ്പോലെയുള്ള കൊളോണിയല്‍ ശക്തികള്‍ക്കുമേല്‍പോലും പ്രത്യയശാസ്‌ത്രപരമായ അധീശാധികാരം സ്ഥാപിക്കാല്‍ ഇത്യാദി. അന്താരാഷ്‌ട്രബന്ധങ്ങളുടെ ലോകത്തെ ലെനിന്റെ സിദ്ധാന്തം മാർൿസിസ്‌റ്റ് വിശകലനത്തിനായി തുറന്നുകൊടുത്തു.

യൂറോപ്യന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിലെ തിരുത്തല്‍വാദ (റിവിഷനിസം)ത്തെ വിശദീകരിക്കാന്‍ 1908-ല്‍ ലെനിന്‍ പരിശ്രമിച്ചിരുന്നു. മുതലാളിത്ത മത്സരത്തില്‍ പുറന്തള്ളപ്പെടുന്ന ചെറുകിട ഉല്‍പാദകരുടെ തൊഴിലാളിവര്‍ഗത്തിന്റെ ചേരിയിലേക്കുള്ള തള്ളിക്കയറ്റം, അതിനോടൊപ്പം തിരുത്തല്‍വാദത്തിന് മണ്ണൊരുക്കുന്ന അന്യവര്‍ഗ പ്രത്യയശാസ്‌ത്രത്തെക്കൂടി തൊഴിലാളിവര്‍ഗ ചേരിയിലേക്ക് കൊണ്ടുവന്നു. കുത്തക മുതലാളിത്ത ശക്തികളുടെ "അമിത ലാഭ''ത്തില്‍നിന്നുള്ള കൈക്കൂലിക്ക് അടിപ്പെട്ട തൊഴിലാളിവര്‍ഗത്തില്‍ ഒരു വിഭാഗത്തെ, പ്രത്യേകിച്ച് ട്രേഡ്‌യൂണിയന്‍ നേതൃത്വത്തെയാണ്, എംഗല്‍സിന്റെ ചില പരാമര്‍ശങ്ങളില്‍നിന്നുള്ള സൂചന ഉള്‍ക്കൊണ്ടുകൊണ്ട് ലെനിന്‍ "സാമ്രാജ്യത്വം'' എന്ന കൃതിയില്‍ തിരുത്തല്‍വാദികള്‍ എന്ന് വിശദീകരിച്ചത്. "അസമമായ വിനിമയ''ത്തെ ആധാരമാക്കിയുള്ള പില്‍ക്കാല വാദഗതികളില്‍നിന്നും ലെനിന്റെ ഈ നിലപാടിനെ വേര്‍തിരിച്ചു കാണേണ്ടതുണ്ട്. വികസിത രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗവും ചൂഷകവിഭാഗത്തിന്റെ ഭാഗംതന്നെയാണെന്ന് അവകാശപ്പെടുന്നിടംവരെ അത് എത്തി. സാമ്രാജ്യത്വ ചൂഷണത്തിന്റെ പ്രത്യക്ഷത്തിലുള്ള ഗുണഭോക്താക്കളെ മാത്രം ഒരു ഇടുങ്ങിയ വരിയില്‍ ഒതുക്കുകയായിരുന്നില്ല അദ്ദേഹം. മറിച്ച്, ആ പ്രതിഭാസത്തെ കുത്തകയുമായി ബന്ധപ്പെടുത്തി. കുത്തകാധിപത്യം നടപ്പിലാക്കാത്ത അസമമായ വിനിമയം എന്ന സിദ്ധാന്തം ദുരുപദിഷ്‌ടിതമാണ്. സമ്പന്ന കേന്ദ്രങ്ങളും (metropolis) ചുറ്റുവട്ടത്തു (periphery) ള്ളവരും പ്രത്യേക പ്രവര്‍ത്തനങ്ങളില്‍ വൈദഗ്ധ്യം നേടുന്നില്ലെങ്കില്‍ അവരുടെ നിലനില്‍പുതന്നെ ഇല്ലാതാവും; എന്നാല്‍ കുത്തകയുടെ അഭാവത്തില്‍ ഇത്തരം വൈദഗ്ധ്യവല്‍ക്കരണത്തെ അവര്‍ക്ക് വിശദീകരിക്കാനാവില്ല. കുത്തകയെ സംബന്ധിച്ച ലെനിനിസ്‌റ്റ് ഊന്നല്‍ ആ വിഷയത്തെ സംബന്ധിച്ച കൂടുതല്‍ ഫലപ്രദമായ സമീപനമാണ് - ഒരു ഇടുങ്ങിയ മണ്ഡലത്തിനും അപ്പുറത്തേക്ക് ഗുണഭോക്താക്കളുടെ വൃത്തത്തെ വിപുലമാക്കുകയാണെങ്കില്‍പോലും ഇതാണ് സ്ഥിതി.

"സാമ്രാജ്യത്വം'' എന്ന തന്റെ കൃതിയില്‍ ലെനിന്‍, "തീവ്ര-സാമ്രാജ്യത്വം'' (Ultra-imperialism) എന്ന നിലയില്‍ സാര്‍വദേശീയമായി ഏകീകൃതമായ ധനമൂലധനം സമാധാനപരമായ കരാറിലൂടെ ലോകത്തെ കൂട്ടായി കൊള്ളയടിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള കാള്‍ കൌട്സ്‌ക്കിയുടെ മന്ത്രോച്ചാരണത്തെ ലെനിന്‍ വിമര്‍ശിച്ചിട്ടുണ്ട്. വിവിധ ധനമൂലധനശക്തികള്‍ക്കിടയില്‍ അവ തമ്മിലുള്ള പരസ്‌പര ധാരണയുടെ അടിസ്ഥാനത്തില്‍ ലോകത്തെ പങ്കിട്ടെടുക്കുമെന്ന് കരുതിയാല്‍തന്നെ, അത് യാഥാര്‍ത്ഥ്യമായാല്‍തന്നെ, ആ സമയത്തെ അവര്‍ ഓരോരുത്തരുടെയും ആപേക്ഷികമായ ശക്തിയെ മാത്രമെ അത് പ്രതിഫലിപ്പിക്കുന്നുള്ളൂ. എന്നാല്‍ മുതലാളിത്തത്തിന്റെ സഹജ സവിശേഷതയായ അസമമായ വികസനം ഈ ആപേക്ഷികമായ ശക്തിയെ അനിവാര്യമായും കീഴ്‌മേല്‍ മറിക്കും; ഇത് സംഘട്ടനങ്ങള്‍ക്ക് ഇടയാക്കുകയും തുടര്‍ന്ന് യുദ്ധത്തില്‍ കലാശിക്കുകയും ചെയ്യും. യുദ്ധങ്ങള്‍ക്കിടയിലുള്ള താല്‍ക്കാലിക യുദ്ധവിരാമത്തിന്റെ ഇടവേളയാകാന്‍ മാത്രമേ "തീവ്രസാമ്രാജ്യത്വ''ത്തിനു കഴിയൂ. യുദ്ധാനന്തരകാലത്തെ അനുഭവങ്ങളെ ആധാരമാക്കി പലരും വാദിക്കുന്നത് കൌട്സ്‌ക്കിയന്‍ സങ്കല്‍പനമാണ് ലെനിന്റേതിനെക്കാള്‍ ശരിയെന്നാണ്. സാമ്രാജ്യത്വത്തിനുള്ളിലെ കിടമത്സരങ്ങള്‍ക്ക് പാൿസ് അമേരിക്കാനയ്‌ക്കു കീഴില്‍ (അമേരിക്കന്‍ ആധിപത്യത്തിന്‍കീഴില്‍ സമാധാനം) തീവ്രത കുറഞ്ഞിരിക്കുന്നു.

എന്നാല്‍, ഇവിടെ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടതായുണ്ട്: ഒന്നാമത്, ദേശീയാടിസ്ഥാനത്തിലുള്ളതും ദേശീയ രാഷ്‌ട്രങ്ങളുടെ സഹായം ലഭിക്കുന്നവയുമായ വിവിധ ധനമൂലധനങ്ങള്‍ക്കിടയില്‍ കൌട്സ്‌ക്കി കണ്ടിരുന്നതുപോലെ ഈയിടെയായി യോജിപ്പുണ്ടാകുന്നില്ല. എന്നാല്‍, ഒരു പുതിയ അന്താരാഷ്‌ട്ര ധനമൂലധനവും അതുകൊണ്ടുതന്നെ ഒരു പുതിയ സാമ്രാജ്യത്വവും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. മൂലധനം കൂടുതല്‍ കേന്ദ്രീകരിക്കുന്നതിന്റെയും അതിര്‍ത്തി കടന്നുള്ള മൂലധന പ്രവാഹത്തിനുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്നതിന്റെയും, അതായത് പണത്തിന്റെ ആഗോളവല്‍ക്കരണ പ്രക്രിയ, ഉല്‍പ്പന്നമാണത്. ചുരുക്കത്തില്‍ ഇന്ന് നാം കാണുന്നത്, കൌട്സ്‌ക്കി - ലെനിന്‍ കൂട്ടായ്‌മയെ ഒന്നിച്ച് കടത്തി വെട്ടുന്ന ഒരു പുതിയ പ്രതിഭാസത്തെയാണ്. രണ്ടാമതായി, അന്താരാഷ്‌ട്ര ധനമൂലധനത്തിന്റെ ആവിര്‍ഭാവം, സാമ്രാജ്യത്വശക്തികള്‍ക്കിടയിലെ യുദ്ധങ്ങളെ നിയന്ത്രിച്ചപ്പോള്‍തന്നെ, യുദ്ധം ഇല്ലാതാക്കിയിട്ടില്ല. യുദ്ധമാതൃകകള്‍ മാറിയിട്ടുണ്ട്; പക്ഷേ യുദ്ധങ്ങള്‍ അതിന്റെ എല്ലാ ഭീകരതകളോടുംകൂടി നിലനില്‍ക്കുന്നു. ഇപ്പോഴത്തെ സ്ഥിതിവിശേഷം ലെനിന്‍ പറഞ്ഞതില്‍നിന്നും വ്യത്യസ്‌തമാണ്; പക്ഷേ, അദ്ദേഹത്തിന്റെ സിദ്ധാന്തസംഹിത ഇപ്പോഴും ഈ പുതിയ സ്ഥിതിവിശേഷത്തെയും വിശകലനം ചെയ്യാന്‍ പറ്റിയ മാനദണ്ഡമാണ്.

വിപ്ളവാനന്തര രചനകള്‍

ലെനിന്റെ അസംഖ്യം വിപ്ളവാനന്തര രചനകള്‍ ഇപ്പോഴും അത്യധികം പ്രാധാന്യം അര്‍ഹിക്കുന്നവയും പ്രത്യേകവും കൂടുതല്‍ സമഗ്രവുമായ പരിശോധന ആവശ്യമുള്ളവയുമാണ്. ആഭ്യന്തരയുദ്ധം അവസാനിച്ചതോടെ, "യുദ്ധകാല കമ്യൂണിസം'' "പുതിയ സാമ്പത്തികനയ''ത്തിന് വഴിമാറിക്കൊടുത്തു. അത് മുതലാളിത്ത പ്രവണതയുടെ സാധ്യത തുറന്നുകൊടുത്തു; എന്നാല്‍, സമ്പദ്ഘടനയുടെ ഉന്നതാധികാര കേന്ദ്രങ്ങളില്‍ തൊഴിലാളിവര്‍ഗ ഭരണകൂടത്തിന്റെ നിയന്ത്രണം നിലനിര്‍ത്തുന്നതിലൂടെ അതിനെ നിലയ്‌ക്കുനിര്‍ത്താവുന്ന തരത്തിലായിരുന്നു അത്. മുതലാളിത്ത പുന:സ്ഥാപനത്തിനെതിരായ നെടുങ്കോട്ടയെന്ന നിലയില്‍ കേന്ദ്രീകൃത ഭരണകൂടത്തിന് നല്‍കിയ ഈ പ്രാധാന്യം, ക്രമേണ ആ വ്യവസ്ഥിതി ജീര്‍ണിക്കുന്നതിനുള്ള വിത്തുപാകിയതായി പലരും കരുതുന്നുണ്ട്. അതുപ്രകാരം കേന്ദ്രീകൃത വ്യവസ്ഥയുടെ ബോധപൂര്‍വമുള്ള സംസ്ഥാപകനായിരുന്നു ലെനിനെന്നും സ്റ്റാലിന്‍ യുഗത്തില്‍ അത് പരിപൂര്‍ണതയില്‍ എത്തുകയാണുണ്ടായതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍, ഇത് ലെനിനെ തെറ്റായി വായിക്കലാണ്; സോഷ്യലിസത്തെ സംബന്ധിച്ചഅഭിപ്രായ സ്വാതന്ത്ര്യവാദാത്മകമായ അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ കാഴ്‌ചപ്പാട് അദ്ദേഹം ഒരിക്കലും കൈവെടിഞ്ഞിരുന്നില്ല. ജര്‍മ്മന്‍ വിപ്ളവത്തിന്റെ വിജയസാധ്യതകള്‍ മങ്ങിയതിനെ തുടര്‍ന്നും ലെനിന്‍ ചൈന, ഇന്ത്യ തുടങ്ങിയ പൌരസ്‌ത്യനാടുകളിലേക്ക് പ്രതീക്ഷയോടെ നോക്കാന്‍ ആരംഭിച്ചതിനുശേഷം ശത്രുക്കളാല്‍ വലയംചെയ്യപ്പെട്ട സോവിയറ്റ് യൂണിയനെ സംരക്ഷിക്കുന്നതിനുവേണ്ടി കെട്ടിപ്പടുത്തതായിരുന്നു കേന്ദ്രീകൃതമായ ഭരണകൂട സംവിധാനംപോലും.

ഭരണകൂടം കൊഴിഞ്ഞുപോകുന്നത് സംബന്ധിച്ച് 1917 ആഗസ്റ്റില്‍ എഴുതിയ "ഭരണകൂടവും വിപ്ളവവും'' എന്ന കൃതിയില്‍ ദീര്‍ഘദര്‍ശനം ചെയ്‌ത ലെനിന്‍, അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തില്‍ ഊന്നിയ വിമോചനപരമായ ഈ കാഴ്‌ചപ്പാട് തൊഴിലാളിവര്‍ഗ ഭരണകൂടം രൂപീകരിച്ച അതേ കാലത്തുതന്നെ, 1917 ഒൿടോബറില്‍തന്നെ, നടത്തിയ തന്റെ പരാമര്‍ശത്തില്‍ ഇങ്ങനെ ആവര്‍ത്തിച്ചുറപ്പിച്ചിരിക്കുന്നു -"നമുക്ക് ഇപ്പോള്‍തന്നെ, പത്തു ദശലക്ഷം ആളുകളെയെങ്കിലും ഉള്‍ക്കൊള്ളുന്ന-ഇരുപത് ദശലക്ഷംപേരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും-ഭരണകൂട ഉപകരണം പ്രവര്‍ത്തിപ്പിച്ചു തുടങ്ങാന്‍ കഴിയണം''. നിര്‍ണായകമായ നിമിഷങ്ങളില്‍പോലും, കേന്ദ്രീകൃതമായ ഭരണകൂട ഉപകരണം സൃഷ്‌ടിക്കാന്‍ സാഹചര്യങ്ങള്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയിട്ടും, ട്രേഡ്‌യൂണിയനുകളുടെ സൈനികവല്‍ക്കരണത്തിനെതിരെ എന്നതുപോലെയുള്ള കാര്യങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഈ വിമോചനപരമായ വീക്ഷണത്തില്‍നിന്നും ഉയര്‍ന്നുവന്നതാണ്. സോവിയറ്റ് ജനാധിപത്യം പ്രവര്‍ത്തനരഹിതമായതിനുശേഷംപോലും, ലെനിന്‍ ശ്രദ്ധചെലുത്തിയിരുന്നത് ചുരുങ്ങിയപക്ഷം പാര്‍ടിയെങ്കിലും കേന്ദ്രീകൃതമായ ബ്യൂറോക്രാറ്റിക് സംവിധാനമായി മാറാതിരിക്കാനാണ്. അങ്ങനെയാണ് അദ്ദേഹത്തിന്റെ "അവസാന സമരം'' പാര്‍ടിയുടെ ഉദ്യോഗസ്ഥ മേധാവിത്വവല്‍ക്കരണത്തെ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായത്. ഫ്യൂഡല്‍ ഏകാധിപത്യത്തില്‍നിന്നും ഉയര്‍ന്നുവന്ന ഒരു സമൂഹത്തില്‍ "ജനാധിപത്യ കേന്ദ്രീകരണം'' (ലെനിനിസ്‌റ്റ്പാര്‍ടിയുടെ സംഘടനാ തത്വം) നടപ്പാക്കുന്നത് ഉദ്യോഗസ്ഥ മേധാവിത്വപരമായ കേന്ദ്രീകരണമായി അതിവേഗം അധഃപതിക്കാന്‍ ഇടയുണ്ടെന്ന് അദ്ദേഹം തികഞ്ഞ വ്യക്തതയോടെയും ദീര്‍ഘവീക്ഷണത്തോടെയും കണ്ടു. സോഷ്യലിസത്തിന്റെ വിമോചനപരമായ ദൌത്യത്തിനെതിരെ കേന്ദ്രീകരണത്തെ പ്രതിഷ്ഠിച്ച ആള്‍ എന്ന് ലെനിനെ വിശേഷിപ്പിക്കുന്നത് ശരിയല്ല.

******

പ്രഭാത് പട്നായിക്

ഞായറാഴ്‌ച, ഓഗസ്റ്റ് 01, 2010

കെഎം മാത്യു



അതേ തീര്‍ത്തും അനുശോചിക്കണ്ടത് തന്നെയാണ് കെ എം മാത്യുവിന്റെ വിയോഗം!
ഇടതുപക്ഷം, വിശേഷ്യാ cpi(m)-നെ ശത്രുവായി കാണുകയും വളറെ കണിശമായി ആക്രമിക്കുക എന്ന കര്‍മം പ്രൊഫഷ്ണനലായി ജീവിതാവസനംവരെ ചെയ്തുപോനു എന്നുള്ളതുതന്നെയാണ് അദ്ദേഹത്തിനോട് നമുക്കുള്ള ബഹുമാനത്തിനു കാരണം! ഇത്രയും വിജയപൂര്‍വം cpi(m)-നെ ആക്രമിച്ചിട്ടും അതിനു ഒരുപോരലുപോലും ഏല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് മക്സിസം അനുദിനം വികസിക്കുകയും ചിരിത്രപരമായി സമൂഹത്തില്‍ ഇടപെടുകയും ചെയുന്ന ശാസ്ത്രിയമായ ഒരു ചിന്താ ധാരയാണ് എന്നു ചുരുങ്ങിയ പക്ഷം കേരളത്തെയേങ്കിലും ബോധ്യപെടുത്താന്‍ കഴിഞ്ഞു എന്നതാണ് മനോരമാ കുടമ്പത്തിന്റെയും കെ എം മാത്യുവിന്റെയും പ്രശക്തി! അതേ ഒരു പ്രവര്‍ത്തിയുടെ ഓപ്പോസിറ്റ് അല്ലെങ്കില്‍ മാക്സിസത്തിന്റെ സത്തായ നിഷേധത്തിന്റെ നിഷേധം എന്ന ശാസ്ത്രീയ കാഴച്ചപാട് സ്വന്തം പ്രൊഫഷ്ണലിസത്തിലൂടെ മനോരമ കാണിച്ചുതന്നത് അവരുടെ ആഗ്രഹപ്രകരമല്ലെങ്കിലും സമ്പവിച്ചത് അതാണ് അല്ലെങ്കില്‍ മാക്സിസമാണ് ശരി എന്നത് കേരളത്തെ ബോധ്യപെടുത്തി കൊടുത്തു എന്നതാണ് കെ എം മാത്യുവിന്റെ ജീവിതത്തില്‍ നിന്നും കിട്ടിയ ബാലപാഠം!