ബുധനാഴ്‌ച, ജൂലൈ 28, 2010

മതവും മാക്സിസവും

Saleel@china:
ഇന്ത്യയുടെ മത നിരപേക്ഷതതെയോ മത സവ്ാര്‍തറതതെയോ എതിര്‍ക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല എന്നല്ല ഈ സവ്ൃദത്തിന്റെയും സംവാദത്തിന്റെയും മൂല്യങ്ങളെ ഇസ്ലാം അതിലേറെ മൂര്‍ത്തമായി പ്രതിനിധീകരിക്കുന്നു എന്നു ജമാഅത്ത്‌ മനസിലാക്കുന്നു.മതം മനുഷ്യന്റെ സാമൂഹികവും സാമ്പത്ികവും രാഷ്ട്രീയവുമായ സകല പ്രശനകള്‍ക്കും പരിഹാരം നിര്‍ദേശിയ്ക്കാന്‍ കഴിവുള്ള ഒന്നാണെന്നാണ് നാം പറയുന്നത്‌.കാമ്മൂണിസ്റ്റൂകള്‍ക്ക്  മാത്രമേ സാമൂഹിക ഇടപെടലുകള്‍ ആകാന്‍ പാടുള്ളൂ എന്നത്‌ എവിടുത്തെ നീതിയാണ്. കേവലം അനൂഷ്ടാനങ്ങളിലും പ്രാര്‍ഥതനകളീമായി ഉള്ള ഒരു ജീര്‍ണിച്ച സംവിധാനമായി ഒരു മതവും ആവാണ്‌ പാടില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്‌. പ്രാര്‍ഥനയിലേയും അനൂഷ്ടാനകളിലേയും ചൈതന്യം ജീവിതത്തിന്റെ സാര്‍വ മേഖലകളിലും മനുഷ്യന് ഊര്‍ജം നല്‍കുന്നില്ലെങ്കില്‍ പിന്നെ അവയൊക്കെ എന്തിനാണ്‌?
അത്തരം കപട കാട്ടിക്കൂറ്ടലുകളായി മതം ആയിതതീരെന്ടത്‌ ഈ രാജ്യതത്‌ പൌരോഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരു പറഞ്ഞു ജനങ്ങളെ വഞ്ചിക്കുന്നവരുടേതാണു.  ഇസ്ലാം മതമാവട്ടെ ഹിന്ദു മതമാവട്ടെ മറ്റേത് മതമാവട്ടെ ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കേണ്ട മൂല്യവതായ ആദര്‍ശങ്ങളെ പ്രതിനിധീകരിക്കുന്നില്ലെങ്കില്‍ ആ മതതിനു പിന്നെ ജീവനുണ്ടെന്നു പറയുന്നതിനു വല്ല അര്‍ഥാവുമുണ്ടോ? സകല അനീതികള്‍ക്കുമെതിരെ ശബ്ദിക്കാന്‍ ഈശ്വരന്‍ ആവശ്യപ്പെടുന്നുണ്ട്‌. അതു ഇവരുടെ എന്നല്ല സകല മനുഷ്യാരുടെയും പ്രശ്നങ്ങളേ അഭിസമ്ബോദങ ചെയ്യുന്നുണ്ട്‌ സുഹൃത്തെ...
                   കാട്ടുകടന്നല്‍:

                                                   
                                                     ഇതും അവകാശങ്ങള്‍ ഉള്ളവര്‍ തന്നെ ...                                                    
എങ്കില്‍ ഇവരുടെ പ്രശ്നങ്ങള്‍ ആദ്യം ഈശ്വരനോട് പറയു ഇതു പലസ്തീനിലെ മുസ്ലിം സഹോദരങ്ങള്‍ ആണ്.
ഈശ്വരന്‍ ആവശ്യ പ്പെടുക മാത്രമേ ചെയ്യുന്നുള്ളൂ...അയാള്‍ സര്‍വശക്തന്‍ അല്ലെ!              
Saleel@china:
     മതവൈവിധ്യത ദൈവനിശ്ചിതമായ പ്രകൃതിനിയമത്തിന്റെ ഭാഗമാണ്. അതിനാല്‍ മതസ്വാതന്ത്യ്രവും മതപ്രബോധന പ്രചാരണ അവകാശവും മതാനുഷ്ഠാനങ്ങളുടെയും നിയ ക്രമങ്ങളുടെ അനുധാവനവും ഏതൊരാളുടെയും മൌലികാവകാശമാണ്.
സാമൂഹ്യ നീതിയെ മനുഷ്യന്റെ മൌലികാവകാശമായാണ് കാണുന്നത്. അതിനാല്‍, ഭക്ഷണം വസ്ത്രം,പാര്‍പ്പിടം, വിദ്യാഭ്യാസം,ചികില്‍സ,വെള്ളം,വെളിച്ചം തുടങ്ങിയ മൌലികാവകാശങ്ങളുടെ പൂര്‍ത്തീകരണം മുഴുവന്‍ മനുഷ്യരുടേയും മൌലികാവകാശമാണ്. ജാതി,മത,വര്‍ഗ,വര്‍ണ,ദേശ,ഭാഷ,കാല,കുല ഭേദങ്ങള്‍ക്കതീതമായി എല്ലാ മനുഷ്യരും നിയമത്തിന്റെ മുന്നില്‍ തുല്യരായിരിക്കണമെന്നതും തതടിസ്ഥാനത്തിലുള്ള നീതി എല്ലാവര്‍ക്കും ലഭ്യമായിരിക്കണമെന്നതും മതം മുന്നോട്ട് വക്കുന്ന മൌലിക മനുഷ്യാവകാശങ്ങളില്‍ പെടുന്നു. മനുഷ്യജീവിതം മരണത്തോടെ അവസാനിക്കുമെങ്കില്‍ നീതിയെ സംബന്ധിച്ച ഈ ചോദ്യങ്ങളെല്ലാം തീര്‍ത്തും പ്രസക്തങ്ങളാണ്. എങ്കില്‍ ജനനം മുതല്‍ മരണം വരെയുള്ള ജീവിതം എല്ലാവര്‍ക്കും ഒരേപോലെ തുല്യമായി അനുഭവിക്കാനും ആസ്വദിക്കാനും അവസരം ലഭിക്കുകതന്നെ വേണം. എന്നാല്‍ നീതിമാനായ ദൈവം മരണത്തോടെ മനുഷ്യജീവിതം അവസാനിപ്പിക്കുന്നില്ല. ഐഹിക ജീവിതം കര്‍മകാലമാണ്. വിചാരണയും വിധിയും കര്‍മഫലവും മരണശേഷം മറുലോകത്താണ്. ഓരോരുത്തര്‍ക്കും ഭൂമിയില്‍ നിര്‍വഹിക്കാനുള്ള ബാധ്യത അവരവര്‍ക്ക് നല്‍കപ്പെട്ട കഴിവുകള്‍ക്കനുസരിച്ചാണ്. പണക്കാരന്റെയത്ര ബാധ്യത പാവപ്പെട്ടവന്നില്ല. പണ്ഡിതന്റെ ചുമതല പാമരന്നില്ല. പ്രതിഭാശാലികളുടെ ഉത്തരവാദിത്വം സാമാന്യബുദ്ധിക്കില്ല. മന്ദബുദ്ധിക്ക് അത്രയുമില്ല. വികലാംഗന് പൂര്‍ണ ആരോഗ്യവാനെ അപേക്ഷിച്ച് കുറഞ്ഞ ഉത്തരവാദിത്വമേയുള്ളൂ. ഈ ബാധ്യതകളുടെ നിര്‍വഹണമാണ് ജീവിതത്തിന്റെ ജയാപജയങ്ങളുടെ നിദാനം. ഓരോരുത്തര്‍ക്കും ലഭ്യമായ കഴിവുകള്‍ ഏതുവിധം വിനിയോഗിച്ചുവെന്നതാണ് വിലയിരുത്തപ്പെടുക.

  കാട്ടുകടന്നല്‍:
ഇത്രയ്ക്കും കഷ്ട്ടപ്പെട്ടു പാവങ്ങളെ ദ്രോഹിക്കുന്ന ഈശ്വരന്‍ നീതിയുക്തന്‍ തന്നെ,. താങ്കള്‍ക്ക് നന്നായി ജീവിക്കാന്‍ ഈശ്വരന്‍ അനുവാദം തന്നു..പാവപ്പെട്ടവന്‍ മരണത്തിനു ശേഷം സുഖിക്കട്ടെ ...നല്ല നീതി .... 
മരിച്ചിട്ട് നന്നായി ജീവിക്കാം എന്ന് പറയുന്നത് നല്ല യുക്തി തന്നെ .....  നിങ്ങളുടെ ഈ കാഴ്ചപ്പാട് കൊള്ളാം. വെടിയേറ്റ്‌ മരിക്കുന്ന കുട്ടികള്‍ മരിക്കട്ടെ, അവര്‍ അതിനു വിധിക്കപ്പെട്ടവര്‍ ആണ്. അവര്‍ക്ക് മരണശേഷം നല്ല ജീവിതം കിട്ടും. അതുകൊണ്ട് പാവങ്ങളെ നിങ്ങള്‍ മറിക്കാന്‍ ഒരുങ്ങി ഇരിക്ക്. ഇവിടെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല.അതിനാല്‍ ,മരിച്ചോള് ഞങ്ങള്‍ക്ക് മാത്രമേ ഇവിടെ കര്‍മ്മം ചെയ്യാനുള്ളൂ ...."അവന്‍ വളരെ വലിയവന്‍ ആണ്. പ്രിയനേ ...അയാളോട് നല്ല ആളുകളെ ഉണ്ടാക്കിയാല്‍ മതി എന്ന് പറയു ....അതോ അയാള്‍ പണി അറിയാത്ത പണിക്കാരന്‍ ആണോ...?..അയാളെക്കാളും നല്ലത് ബുഷ്‌ തന്നെ .! മരണ ശേഷം ഉള്ള ജീവിതം ആര്‍ക്കും അറിയാത്തത് കൊണ്ട് പാവങ്ങളെ പറ്റിക്കാന്‍ എളുപ്പം ആണ് അല്ലെ....? 
           Saleel@china:
ഉള്ളവന്റെ ധനത്തില്‍ ഇല്ലാത്തവാന് അവകാശമുണ്ടെന്നു, കഷ്ടപ്പെടുന്നവനെ സഹായിക്കാണമെന്ന്
അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവന് വേണ്ടി സമരം ചെയ്യല്‍ എല്ലാവരുടെയും ബാധ്യത്യാണെന്ന്,
അധര്‍മങ്ങള്‍ക്കെതിരെ ധര്‍മത്തിന്റെ പക്ഷം ചേരണമെന്നു, നന്മയില് സഹകരിക്കാനും തീന്മയെ ചെറുക്കാനും പറയുന്ന മതം.... അത്‌ പോരാട്ട ഭൂമിയില്‍ കഷ്ടപ്പെടുന്നവര്‍ക്ക്, മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ജീവിതത്തില്‍ പലതും ബലി കഴിച്ചവര്‍ക്ക്, നന്മയില്‍ ഉറച്ചുനിന്നതിന്റെ പേരില്‍ പ്രയാസങ്ങള്‍ അനുഭവിച്ചവര്‍ക്ക്, നീതി ലഭിക്കുന്ന ഒരു നാള്‍ വരും എന്ന് വാഗ്ദാനം ചെയ്യുന്നു. പിന്നെ, ഭൂമിയില്‍ ആര്‍ എത്ര ശ്രമിച്ചാലും നിഷ്കൃഷ്ടമായ നീതി നടപ്പിലാക്കുക സാധ്യമല്ലാത്തതിനാലാണ് അത് സാധ്യമാവുന്ന പരലോകം അനിവാര്യമാകുന്നത്. ഒരാളെ വധിച്ചാല്‍ നീതി നടത്തുമ്പോള്‍ പരമാവധി സാധ്യമാവുക കൊലയാളിയെ വധിക്കലാണല്ലോ. അങ്ങനെ ഘാതകന്റെ കഥ കഴിച്ചതുകൊണ്ട് കൊല്ലപ്പെട്ടവന്റെ വിധവയ്ക്ക് ഭര്‍ത്താവിനെയും അനാഥരാവുന്ന മക്കള്‍ക്ക് പിതാവിനെയും തിരിച്ചുകിട്ടുകയില്ലല്ലോ. വധിക്കപ്പെട്ടവന്‍ ഇരുപതുകാരിയുടെ ഭര്‍ത്താവും നാലു മക്കളുടെ പിതാവും കൊലയാളി മുപ്പത്തഞ്ചുകാരിയുടെ ഭര്‍ത്താവും രണ്ടു മക്കളുള്ളവനുമാണെങ്കില്‍ ഇരുപതുകാരി, വിധവയും നാലു മക്കള്‍ അനാഥരുമാകുന്നതിനുപകരം മുപ്പത്തഞ്ചുകാരി വിധവയും രണ്ടു മക്കള്‍ അനാഥരുമാകുന്നത് ഒരിക്കലും നീതിയാവുകയില്ല. അതിനാല്‍ ഭൂമിയിലെ ശിക്ഷാ നിയമങ്ങള്‍ ഇവിടെ സമാധാനം സ്ഥാപിക്കാനുള്ള ഉപാധി മാത്രമാണ്. നിഷ്കൃഷ്ടവും കണിശവുമായ നീതി ഇവിടെ സാധ്യമല്ല. അത് മരണശേഷം മറുലോകത്താണ്. അല്ല വെടിയേറ്റു കിടക്കുന്ന കുട്ടികളെപ്പറ്റി ഇസ്ലാം പറയാത്തഥായി നീകള്‍ക്ക് എന്താനാവോ പറയാനുള്ളത്. നന്ന് ചുരുങ്ങിയത് അവര്‍ക്ക് നീതി ലഭിക്കുന്ന ലോകം ഉണ്ടെന്നു ഇസ്ലാം വാഗ്ദാനം ചെയ്യുന്നു. ഈ ഭൂമിയില്‍ അവര്‍ക്ക് വേണ്ടി പോരാടാന്‍ നമ്മോട് ആവശ്യപ്പെടുന്നു. ഇതിലുപരി താങ്കള്‍ക്കെന്താണവോ പറയാനുള്ളത്? 
        കാട്ടുകടന്നല്‍:
പ്രിയപ്പെട്ടവനെ ....ഞാന്‍ ചോദിച്ച ചോദ്യം ഏന്തേ മറക്കുന്നു ...?..ആദ്യം അതിനു ഉത്തരം പറയു കമ്മ്യൂണിസം നമുക്ക് ചര്‍ച്ച ചെയ്യാം..അതിനു എനിക്ക് വ്യക്തമായ ഉത്തരങ്ങളും ഉണ്ട് . ഞങ്ങള്‍ അതിലും വലിയ നിലയില്‍ പ്രവര്‍ത്തിക്കുന്നു. ഞങ്ങളില്‍ ഒരാളായി നിന്ന് പൊരുതാന്‍ ഒരു മതത്തിന്റെയും ടികെറ്റ് വേണ്ട എന്നത് തന്നെ ഒരു വലിയ വ്യത്യാസം ആണ് . വെടിയേറ്റ കുട്ടികളോട് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കാത്തത്..ഞങ്ങളുടെ രേച്ചാല്‍ കോരി പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ജൂലയാസ് ഫുചിക് പറഞ്ഞിട്ടുണ്ട് .ഞങ്ങളുടെ ചെ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ മിലന്ലായി ജോയ പറയുന്നുണ്ട് ... സര്‍വ ശക്തന്‍ ആയ ഒരുവന്‍ കൂട്ടുണ്ടായിട്ടു ഏന്തേ ഇതുവരെ നീതി വന്നില്ല...?...ഉണ്ടാക്കിയപ്പോള്‍ ഇതു നന്നായി സൃഷ്ട്ടിക്കാത്തത് എന്താണ് ...? പ്രിയ സുഹൃത്തേ എനിക്ക് ഉള്ള സംശയം ചോദിച്ചത് നിങ്ങളെ ജയിക്കാന്‍ ആല്ല. നീതി ആരും തരില്ല കാരണം ഇവിടെ ഞങ്ങളെ വിശ്വസിച്ചു കൂടെ ഉള്ളവര്‍ പാവങ്ങള്‍ ആണ്. അവര്‍ക്ക് നീതി ആരും നല്‍കുന്നില്ല..ഞങ്ങള്‍ അധികാരത്തില്‍ കൂടി ഇവിടെ നീതി നടപ്പാക്കും. ഞങ്ങള്‍ ഭൂരിപക്ഷതിനെ അഭിസംബോധന ചെയുന്നവര്‍ ആണ് എന്നതുകൊണ്ട്‌ ഞങ്ങള്‍ക്ക് ലോകത്തില്‍ ശക്തികൂടി വരുകയെ ഉള്ളു.....!
           Saleel@china:
മനുഷ്യസമൂഹത്തിന്റെ വിമോചനത്തിനായി രക്ത സാക്ഷ്യം വഹിച്ച വ്യത്യസ്ത തലങ്ങളിലുള്ള ആളുകളൊക്കെ നഷ്ടകാരികളായിരുന്നെന്നാണോ? അവര്‍ക്കൊന്നും നീതി ലഭിക്കേണ്ടതില്ലെ? ഗാന്ധിജിയും ചെകുവേരയുംമറ്റും മറ്റുമൊക്കെ വിഡ്ഡികളായിരുന്നോ? അവരുടെ ജീവിതന്‍ അവര്‍ക്ക് തീര്‍ത്തും നഷ്ടപ്പെട്ടു എന്നാണെങ്കില്‍ ഈതു നീതിയാണ് അതു പ്രതിനിധീകരിക്കുന്നത്? ഇസ്ലാമിന്റെ ഭൂമികയില്‍ നിന്ന് പോരാടാന്‍ നീതതിബോധമുള്ള ആര്‍ക്കും അവകാശമുണ്ട്‌. അതു ഒരു മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ലേബല് ആവശ്യമില്ല തന്നെ... ലാബനാനിലെ ഹിസ്ബുള്ളയില്‍ ഒട്ടനവധി ക്രിസ്ത്യന്‍ വിശ്വാസികളുണ്ട്‌. ഇവിടെ ചോദ്യം ഞാന്‍ നേരത്തെ പറഞ്ഞിരുന്നു, മതം മനുഷ്യന്റെ സാമൂഹികവും സാമ്പത്ികവും രാഷ്ട്രീയവുമായ സകല പ്രശനകള്‍ക്കും പരിഹാരം നിര്‍ദേശിയ്ക്കാന്‍ കഴിവുള്ള ഒന്നാണെന്നാണ് നാം പറയുന്നത്‌. കാമ്മൂണിസ്റ്റൂകള്‍ക്ക് മാത്രമേ സാമൂഹിക ഇടപെടലുകള്‍ ആകാന്‍ പാടുള്ളൂ എന്നത്‌ എവിടുത്തെ നീതിയാണ്.?
           കാട്ടുകടന്നല്‍:
ഞങ്ങള്‍ മരണത്തിനു ശേഷം ഉള്ള സുഖത്തെ അല്ല വാഗ്ദാനം ചെയുന്നത്. ഞങ്ങള്‍ പറയുന്നത് ഇവിടെ എല്ലാരും സമന്മാര്‍ ആണ് , ഇതിന്റെ എല്ലാം അവകാശം എല്ലാര്‍ക്കും ആണ് അല്ലാതെ ഒരു അമ്ബാനിക്കോ റ്റാറ്റക്കോ അല്ല എന്നാണ്.ഞങ്ങള്‍ മരിച്ചവര്‍ക്ക് വേണ്ടി അല്ല പ്രവര്‍ത്തിക്കുന്നത് ജീവിച്ചിരിക്കുന്നവര്‍ക്കും ഇനി ജനിക്കാന്‍ പോകുന്നവര്‍ക്കും വേണ്ടി ആണ്. അതിനു വേണ്ടി ജീവന്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് മടി ഇല്ല എന്ന് ഞങള്‍ തെളിയിചിടുണ്ട്.. ഞങ്ങള്‍ അതിനു ശ്രമിക്കുകയാണ്. നിങ്ങളുടെ കൂടെ ഏതെല്ലാം ഉണ്ടാക്കിയവന്‍ കൂടെ ഉണ്ടായിട്ടു ഏന്തേ സന്തുലിതമായ ഒന്ന് ഇതുവരെ ഉണ്ടായില്ല..അപ്പോള്‍ അവന്‍ സര്‍വ ശക്തന്‍ അല്ലെ....?
          Saleel@china:
മാര്‍ക്സിസം അതിന്റെ എല്ലാ വിമോഛനാത്മക സ്വഭാവവും ഉണ്ടായിട്ടും, ഒരു സന്തുലിതത ലോകക്രമം കെട്ടിപ്പടുക്കാതെ പോയത്‌, അതിനെ പ്രചൊദിപ്പിക്കാന്‍ ഒരു മൂല്യ വ്യവസ്ഥയില്ലാതെ പോയതിനാലാണ്. ഇന്നും നമ്മുടെ നാട്ടിലെ പാര്‍ട്ടിയില്‍ പോലും ജീര്‍ണത ബാധിച്ചിരിക്കുന്നത്‌, ഓരോരുത്തരും സ്വാര്ഥരായ് മാറുന്നതു, മറ്റൊരു ലോകത്തെകുറിച്ച ഒരു നീതി പുലരുന്ന ലോകത്തെ കുറിച്ച പ്രതീക്ഷ ഇല്ലാത്തതിനാലാണ്. മാര്‍ക്സിസത്തിന്റെ ഒരുപാട് വിമോഛനാത്മക വശങ്ങളെ, തീര്‍ത്തും ബഹുമാനിക്കുന്ന, എന്നാല്‍ അതിനോട് ചില മേഖലകളില്‍ വിയോജിക്കുന്ന ഒരാളാണ് ഞാന്‍. ഉള്ളവന്‍ ഇല്ലാത്തവന്‍ എന്നതിലപ്പുറവും മനുഷ്യന് പല കാഴ്ച്ചകളും ഉണ്ടെന്നും, അങ്ങിനെയുള്ള വശങ്ങളില്‍ അതിന്റെ നിലപാടുകള്‍ ശരിയല്ല എന്നും ഞാന്‍ വിശ്വസിക്കുന്നു, മാത്രമല്ല, വിമോചന മൂല്യങ്ങളെ അതിലേറെ മൂര്‍ത്തമായി മതം പ്രതിനിധീകരിക്കുന്നു എന്നും ഞാന്‍ മനസിലാക്കുന്നു. അതോടൊപ്പം നാം മനസിലാക്കേണ്ടത്‌, മാര്‍ക്സിസം പലപ്പോഴും ജനാധിപത്യവിരുധതമാണ്‌ എന്നതാണു. ഇന്ത്യന്‍ പാര്‍ട്ടി കുറേയൊക്കെ ജനാധിപത്യത്തെ അംഗീകരിക്കുന്നു എങ്കിലും, താത്വികമായി തൊഴിലാളി വര്‍ഗ സാര്‍വാധിപത്യത്തെയാണ് മാര്‍ക്സിസം അവതരിപ്പിക്കുന്നത്.
    Rejeshpaul:
        ജമാഅത്തെഇസ്ലാമിയും സോളിഡാരിട്ടിയും.
    സോളിഡാരിറ്റി (വര്‍ഗ്ഗസഹകരണം) ഈ പദം എങ്ങനെ സ്വത്വവാദം മുന്നോട്ടു വെക്കുന്ന ഒരു സങ്കടനക്ക് അവരുടെ യുവജന സങ്കടനക്ക് ഇടാന്‍ കഴിഞ്ഞു?
ഇത് ഒരു ഹിഡന്‍അജണ്ടയുടെ ഭാഗമാണ്. ജമാഅത്തെഇസ്ലാമി അവര്‍ പ്രവര്‍ത്തിക്കുന്ന മേഘലയില്‍ നിനനില്‍ക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളെ എതിര്‍ക്കുകയും അതെസമയം മറ്റു രാജ്യങ്ങളിലെ ഇടതു പ്രസ്ഥാനങ്ങളെ വാഴ്ടിപാടുകയും ചെയ്യുന്നു. നിങ്ങള്‍ കട്രോയെയെ കേള്‍ക്കു ഷാവേസിനെ കേള്‍ക്കു നിങ്ങള്‍ ലുലു ദിസില്‍വയെ കാണു എന്ന് പറയുന്ന ജമാതുകാര്‍ ലാറ്റിന്‍ അമേരിക്കയിലെ ഇടതു പക്ഷകാരും അവിടെ നിലനില്കുന്ന സാഹചര്യങ്ങളും, ഇവിടെ നാം അഭിമുഖികരിക്കുന്ന പ്രശനങ്ങളും ഒന്നാണെന്ന് ജനങ്ങളെ തെറ്റി ധരിപ്പിക്കുന്നു.ഒരു രാജ്യം ഭരിക്കുന്ന ഭരണതികാരിയും ഇന്ത്യഎന്ന മഹാരാജ്യത്തിലെ കേവലം മൂന്ന് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയും ഒരു പോലെയാകില്ല പ്രവര്‍ത്തിക്കുന്നത്.വലതു പക്ഷം നേതൃതംകൊടുക്കുന്ന ഒരു ഭരണ സവിധനതിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് പരിമിതികളാണ് കൂടുതല്‍.
കമ്മ്യൂണിസം തള്ളിപറയുന്ന ജമാത്തുകാര്‍ അര നൂറ്റാണ്ടിലേറെ കാലം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിട്ടു എന്ത് സംഭാവനആണ് നല്‍കിയത്.
       ജമാഅത്തെ ഇസ്ലാമിയുടെ കളരിയില്‍ പഠിച്ചിറങ്ങിയ സിമിയുടെ പ്രവര്‍ത്തകരാണ് വിവിധ സങ്കടനകളിലൂടെ രാജ്യത്ത് വിധ്വംസക പ്രവര്‍തനങ്ങള്‍ക്ക് നേതൃത്തം കൊടുക്കുന്നത്. അവര്‍ക്ക് അതില്‍ അഭിമാനിക്കാം. ജനാധിപത്യത്തെ തള്ളിപറഞ്ഞ മൌദുദിയുടെ മക്കള്‍ ഇന്ന് മൌദുദിയെ തള്ളിപറഞ്ഞ് അധികാരതിന്‍റെ അപ്പകഷ്ണങ്ങക്കായി അലമുറയിടുന്നു. മുസ്ലിംരാജ്യം സ്ഥാപിക്കാന്‍വന്നവര്‍ക്ക് എങ്ങനെ ഇന്ത്യയില്‍ സമാധാനം നിലനിര്‍ത്താന്‍ കഴിയും. കൊടുംചൂടിലും കറുത്ത പരദ അണിഞ്ഞു സ്ത്രികള്‍ നടക്കണം എന്ന്ശഠിക്കുന്നവര്‍ സോമാല്യയില്‍ നഗ്നതമറക്കാന്‍ ഒരു തുണ്ട് തുണിപോലുമില്ലാത്ത സഹോദരിമാരെ പറ്റിചിന്തികുനില്ല? കമ്മ്യൂണിസത്തിന്‍റെ തകര്‍ച്ചക്ക് ശേഷം വിശപ്പ്‌മാറ്റാന്‍ ശരീരംവില്‍കെണ്ടിവന്ന റഷ്യയിലെപെണ്‍കുട്ടികളെ ഉപയോഗിച്ച് പണകൊഴുപ്പില്‍ വ്യഭിചാരശാലകള്‍ സൃഷ്ടിച്ചു സമാന്തര സ്വര്‍ഗ്ഗം പണിയുന്ന മധ്യകിഴക്കന്‍ മുസ്ലിം രാജ്യങ്ങളെപറ്റി ഇവര്‍ എന്തുകൊണ്ട് സംസരിക്കുനില്ല.
  prasanthkumar:
       പ്രാകൃതാവസ്ഥയില്‍ നിന്നുള്ള ആദ്യത്തേ ചുവടുവെപ്പില്‍ തന്നെ മുഖാമുഖം നിന്നവയാണ് ആത്മിയതയും ഭൗതികതയും! എന്തുകൊണ്ട് ഈശ്വരന്‍ എന്നചോദ്യത്തിന്റെ മുന്നില്‍ ആത്മിയതയും, പകരം എന്തു എന്ന ചോദ്യത്തിനു മുന്നില്‍ പകച്ചുനിന്ന ഭൗതികതയും! ഈ പ്രതിസന്ധിയില്‍ നിന്നാണ് ചരിത്രപരമായ കുതിച്ചു ചാട്ടമായ വൈരുദ്യാത്മകഭൗതിക വാദത്തിന്റെ ഇന്നേവരെയുള്ള ദര്‍ശനങ്ങളുടെ സ്വാംശീകരണവും അതിന്റെ തന്നെ നിഷേധവുമായി ഏറ്റവും ശാസ്ത്രിയവുമായ ദര്‍ശനമായി മാക്സിസം ഉയര്‍ന്നുവത്!
        നിലവിലേ സാമൂഹ്യ വ്യവസ്ഥയുടെ നിഴല്‍ മാത്രമാണ് മതം. അതുകൊണ്ടാണ് നിഴലിനോട് യുദ്ധം ചെയുന്ന ഭൗതികവാദം പരജയപെടുന്നതു! സ്വാര്‍ഥതയുടെ കഴുകികളയലാണ് മതത്തിന്റെ കര്‍മമെന്നു വിടുവായത്തം പറയുന്നത് സ്വര്‍ഥതയുടെ ചരിത്രപരമായ ഉല്‍ഭവത്തിന്റെ കര്യകാരണങ്ങള്‍ അറിയാത്തതുകൊണ്ടാണ്! സ്വര്‍ഥത അത് ആകാശത്ത് നിന്നു പൊട്ടിവീണതല്ല, മറിച്ചു മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിനു അനിവാര്യമയിരുന്നു! ഇത് രണ്ടോ, തൊണ്ണൂറോ വരഷം കൊണ്ട് സൃഷ്ടിക്കപെട്ടതല്ല അതിജീവനത്തിന്റെ അനിവാര്യതയില്‍ അടിഞ്ഞുകൂടിയതാണ് അത്!
        ഇവിടെയാണ് വര്‍ത്തമാന മതത്തിന്റെ തീവ്രതയും പിടച്ചിലും കാണണ്ടത്. ഏറ്റവും വളര്‍ച്ചപ്രാഭിച്ച ഈ ഘട്ടത്തില്‍ തന്നെയാണ് മതം അതിന്റെ അസൂരതയും കാണിക്കുന്നത്! വളര്‍ച്ച ചൂഷണത്തിന്റെ ഉന്നതഘട്ടമായ സമ്രാജ്യത്വത്തിന്റെ ഭാഗമാണെങ്കില്‍, അസുരത,  വിമോചനത്തിന്റെ കുതിപ്പിനെ വഴിതിരിച്ചുവിടാനുള്ള വ്യാമോഹിത സ്വര്‍ഗമാണ് മുന്നോട്ട് വെക്കുന്നത്!
    മതം അതിനു ഇടവേളകളില്‍ വിമോചനത്തിന്റെ മുഖമുണ്ടായിരുന്നെങ്കിലും ഇന്നു തീര്‍ത്തും പ്രതിലോമകരമാണ് ചെയുന്നത്. ഇസ്ലാമിന്റെ സാമ്രജ്യത്വ വിരുദ്ധ മുഖം പൊയ് മുഖം മത്രമാണ് എന്നത് മനസിലാവാന്‍ അടുത്തകാലത്ത വര്‍ത്തമാന പേജുകള്‍ മറിച്ചുനോക്കിയാല്‍ മാത്രം മതി!
       ഇതിലൂടെയാണ് സൊഷ്യലിസതിന്റെ തകര്‍ച്ചയും വര്‍ത്തമാന കുതിപ്പും പരിശോദിക്കണ്ടത്. സോഷ്യലിസം അതിന്റെ പുത്തന്‍ അനുഭവ പാതയിലൂടെ പോയതു പിന്തുടര്‍ച്ചയായല്ല, സൃഷ്ടിയോന്മുഖമായ ചങ്കൊറപ്പോടെയാണ്! വിപ്ലവവും പ്രതിവിപ്ലവവും ന്യൂട്ടനിസത്തിലൂടെ നിസാരവല്‍ക്കരിക്കാമെങ്കിലും, വരച്ചുവെച്ചതില്‍നിന്നും എഴുതിവെച്ചതില്‍ നിന്നും മുന്നോട്ട് പോവണ്ടത് മാക്സിസത്തിന്റെ ജീവാവശ്യമാണെങ്കില്‍ കുതിച്ചു ചാട്ടവും നിന്നനില്‍പില്‍ നില്‍ക്കുന്നതും പ്രതിവിപ്ലവമാണ്! ഇത് ഇടത് തീവ്രവാദത്തിനും വലതു അവസര വാദത്തിനും ഏകോപനസമതി നപുസകങ്ങള്‍ക്കും തിരിച്ചറിയില്ല. ജനകിയ ജനാധിപത്യ വിപ്ലവം മുന്നോട്ട് വെക്കുന്നത് ബുര്‍ഷജനത്തിപത്യത്തിന്റെ സാധുകരണമാണ്. അതുപോലും ഇന്ത്യന്‍ ജനതക്ക് പൂര്‍ത്തികരിക്കണമെങ്കില്‍ ഇനിയും ഒരുപാട് പരുവപെടേണ്ടതുണ്ട് എന്നിടത്താണ്, വലതുപക്ഷവും അതിന്റെതന്നെ സഖ്യകക്ഷിയായ ഇടതുപ്രതിവിപ്ലവകാരികളും cpi(m)-നെ മാക്സിസം പഠിപ്പിക്കുന്നത്! ഇന്ത്യന്‍ വിപ്ലവപ്രവര്‍ത്തനം അതിന്റെ ശൈശവദശയിലാണ്. ഇവിടെയാണ് ബൂര്‍ഷാഭൂപ്രഭു ഫാസിസ്റ്റ് തീവ്രവാദ സാമ്രാജ്യത്വ അജണ്ട സിങ്കൂറിലും കിനലൂരിലും നടപ്പാക്കന്‍ നോക്കുന്നത്. കേരളത്തിലേ ജമാത്തി ഈ പൊറാട്ടു നാടകം അരങ്ങേറ്റിയത് ചാണകം കലക്കിയതും കുറ്റിചൂലുമായാണ്!
        മാക്സിസം ശാസ്ത്രീയമായ പ്രായോഗികതയാണ് മുന്നോട്ട് വെക്കുന്നത്. തളം കെട്ടിയ തടാകമല്ല, മുന്നോട്ട് പോവുന്ന ധാരയാണ്. കരക്കിരിക്കുന്നവരുടെ പുലമ്പലുകള്‍ക്ക് പുന്നരം പറയലല്ല രാഷ്ട്രിയം,  സ്വാര്‍ഥതയുടെ അഴുക്ക് ഉള്‍ഭവിക്കുന്നിടം തച്ചുതകര്‍ക്കുന്ന ചരിത്രഗതിയാണ് മാക്സിസം! അതു തീര്‍ത്തും വ്യക്തി, സ്ഥല, കാല കേന്ദ്രികരണമല്ല ഒരിക്കലും. പോരാട്ടങ്ങള്‍ ഇന്നിന്റെ ആവശ്യമാണ്. നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള ബോധ അവസ്തക്കോ മരനാന്തരമുള്ള സ്വര്‍ഗപ്രാപ്തിക്കോ വേണ്ടിയല്ല!

ചൊവ്വാഴ്ച, ജൂലൈ 27, 2010

സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭീകരാക്രമണം നടത്തുന്ന ഹിന്ദുത്വ ബ്രിഗേഡ് ചില മുഖംമൂടി സംഘടനകളിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന ധാരണയാണ് ഇത്രനാളും നിലനിന്നിരുന്നതെങ്കില്‍, ആര്‍ എസ് എസിന്റെ ഉന്നത നേതൃത്വം തന്നെയാണ് ഇതിനു പുറകിലുള്ളതെന്ന് വ്യക്തമാകുന്ന തെളിവുകള്‍ പുറത്തു വന്നിരിക്കുന്നു. ഇന്ത്യയിലെ ഹിന്ദുത്വഭീകരര്‍ക്ക് അന്തര്‍ദേശീയ സഹായങ്ങള്‍ ധാരാളമായി ലഭിക്കുന്നുണ്ടെന്ന് സി ബി ഐ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇസ്രായേലില്‍ നിന്നും നേപ്പാളില്‍ നിന്നും ചില അന്തര്‍ദേശീയ ഇസ്ളാം വിരുദ്ധ തീവ്രവാദഗ്രൂപ്പുകളില്‍ നിന്നുമാണ് ഈ സഹായങ്ങള്‍ ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഭിനവ് ഭാരതിന്റെ പേരിലാണ് ഹിന്ദുത്വ ഭീകരവാദികള്‍ ഇസ്രായേലിലെയും നേപ്പാളിലെയും ചില ഗ്രൂപ്പുകളുമായും നേതാക്കളുമായും ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനത്തിന് സഹായം തേടി ചര്‍ച്ച നടത്തിയത് എന്നാണ് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. മാലേഗാവ് സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന ദയാനന്ദ് പാണ്ഡേയുടെ ലാപ് ടോപ്പില്‍ നിന്നാണത്രെ ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. ഹിന്ദുത്വ ഭീകരതയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ ആശങ്കാജനകമാണെന്ന് ആഭ്യന്തരസെക്രട്ടറി ജി കെ പിള്ള തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.

വൈസ് പ്രസിഡണ്ട് ഹമീദ് അന്‍സാരിയെ അപായപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍; അജ്മീര്‍ ഷെറീഫിലും ഹൈദരാബാദിലെ മെക്കാ മസ്ജിദിലും നടത്തിയ ബോംബു സ്ഫോടനങ്ങള്‍ക്കുത്തരവാദികളായവര്‍ക്ക് ഒരു ഉയര്‍ന്ന ആര്‍എസ്എസ് മേധാവി നിര്‍ദേശങ്ങള്‍ കൊടുത്തതിന്റെ തെളിവുകള്‍; മുസ്ളിങ്ങളെ കൊന്നുതള്ളുന്നതിനു വേണ്ടി ഒരു ബി ജെ പി നേതാവ് ഒരു അധോലോക സംഘടന ഉണ്ടാക്കാന്‍ ശ്രമിച്ചതായുള്ള വിവരങ്ങള്‍; ഇതൊക്കെയാണ് ഈയടുത്ത് പുറത്തു വന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഇന്ത്യാ ടുഡേ മാസികയുടെ വാര്‍ത്താ ചാനലായ ഹെഡ് ലൈന്‍സ് ടുഡേ നടത്തിയ ചില അന്വേഷണങ്ങളിലൂടെയാണ് സംഘ് പരിവാറിന്റെ തനിനിറം വെളിച്ചത്തു കൊണ്ടുവരുന്ന വിവരങ്ങള്‍ തെളിഞ്ഞിരിക്കുന്നത്. ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍, ബി ജെ പി നേതാവ് ബി എല്‍ ശര്‍മ, ദില്ലിയിലുള്ള എന്റോക്രിനോളജിസ്റ്റ് (അലോപ്പതി ചികിത്സയിലെ ഒരു വിദഗ്ദ്ധ ശാഖ/വി എച്ച് പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഭായ് തൊഗാഡിയ ക്യാന്‍സര്‍ സര്‍ജനാണല്ലോ!) ഡോ. ആര്‍ പി സിംഗ്, പുനെ വാഡിയ കോളേജ് രസതന്ത്ര വിഭാഗം മേധാവി ഡോ. ശരദ് കുന്തെ എന്നിവരെയാണ് നേരിട്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരായി ഹെഡ് ലൈന്‍സ് ടുഡേ കണ്ടെത്തിയിരിക്കുന്നത്.

രാജസ്ഥാന്‍ ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെയും സി ബി ഐയുടെയും പക്കലുള്ളതും എഴുതി രേഖപ്പെടുത്തിയിട്ടുള്ളതുമായ സാക്ഷി മൊഴി പ്രകാരം, അജ്മീര്‍ ഷെറീഫിലും മെക്ക മസ്ജിദിലും ബോംബ് സ്ഫോടനങ്ങള്‍ നടത്തിയ സുനില്‍ ജോഷിയുമായി ഇന്ദ്രേഷ് കുമാറിന് അടുത്ത ബന്ധമാണുള്ളത്. ഈ ആക്രമണങ്ങള്‍ കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്നും അദ്ദേഹത്തിന്റെ അനുമതിയോടെയാണെന്നും സാക്ഷിമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍ എസ് എസിന്റെ നയരൂപീകരണ സമിതിയായ അഖില്‍ ഭാരതീയ കാര്യകാരി മണ്ഡലിന്റെ അംഗമാണ് ഇന്ദ്രേഷ് കുമാര്‍. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ അടുത്ത സഹായിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. മെക്ക മസ്ജിദിലെ സ്ഫോടനത്തെ തുടര്‍ന്ന് പതിനേഴാളുകളാണ് മരണപ്പെട്ടത്. അജ്മീര്‍ ഷെറീഫിലാകട്ടെ രണ്ടു പേരും. ഹിന്ദു ഭീകരത എന്ന ഒരു പ്രതിഭാസം നിലനില്‍ക്കുന്നില്ല എന്നാണ് ആര്‍ എസ് എസ് വക്താവ് രാം മാധവ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയത്. അന്വേഷണ ഏജന്‍സികള്‍ക്ക് ചില വിവരങ്ങള്‍ ആവശ്യമുണ്ട്. ഞങ്ങള്‍ പരിപൂര്‍ണമായി സഹകരിക്കുന്നുമുണ്ട്. ഇന്ദ്രേഷ് കുമാര്‍ ആര്‍ എസ് എസിന്റെ നിരവധി പോഷക സംഘടനകളുടെ ചുമതലക്കാരന്‍ കൂടിയാണ്. ഏറ്റവും കൌതുകകരമായ കാര്യം, മുസ്ളിം രാഷ്ട്രീയ മഞ്ച് എന്ന ആര്‍ എസ് എസ് മുസ്ളിം സെല്ലിന്റെ തലവനാണദ്ദേഹമെന്നതാണ്.

ബി ജെ പി നേതാവായ ബി എല്‍ ശര്‍മക്ക് മലെഗാവ് സ്ഫോടനക്കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ദയാനന്ദ് പാണ്ഡേയും ലെഫ്റ്റണന്റ് കേണല്‍ പുരോഹിതുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ തെളിവുകള്‍ ഹെഡ്ലൈന്‍സ് ടുഡേ ശേഖരിച്ചിട്ടുണ്ട്. ഈ വീഡിയോയില്‍, മുസ്ളിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു അണ്ടര്‍ഗ്രൌണ്ട് സംഘടന തുടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശര്‍മ സംസാരിക്കുന്നതായി കാണാം. 2007ല്‍ നാസിക്കിലാണ് ഈ യോഗം നടന്നിരിക്കുന്നത്. അന്ന് കേണല്‍ പുരോഹിത് അവിടെയാണ് സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. അതിനെ തുടര്‍ന്നാണ് അദ്ദേഹം അഭിനവ് ഭാരത് എന്ന സംഘടന രൂപീകരിക്കുന്നത്. ലക്ഷക്കണക്കിന്, കോടിക്കണക്കിന് മുസ്ളിങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങണമെന്നും അതിനെ തുടര്‍ന്ന് അവര്‍ ഹിന്ദുമതത്തിലേക്ക് കൂട്ടത്തോടെ മതപരിവര്‍ത്തനം ചെയ്ത് തിരിച്ചുവന്നുകൊള്ളുമെന്നും ഈ യോഗത്തില്‍ പങ്കെടുത്ത ഭീകരര്‍ പറയുന്നതു കേള്‍ക്കാം. കിഴക്കന്‍ ദില്ലി ലോകസഭാ മണ്ഡലത്തില്‍ നിന്ന് 1991ലും 1996ലും ബി ജെ പി ടിക്കറ്റില്‍ ജയിച്ചുവന്ന ആളാണ് ശര്‍മ്മ. 2009ലും മത്സരിച്ചിരുന്നുവെങ്കിലും തോറ്റു പോയി. ഈ വാര്‍ത്തകള്‍ പുറത്തു വിട്ടതിനെ തുടര്‍ന്ന് ദില്ലിയിലുള്ള ഹെഡ്ലൈന്‍സ് ടുഡേ ആപ്പീസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയുമുണ്ടായി. അവരുടെ അങ്കലാപ്പാണ് ഈ മാധ്യമവിരുദ്ധ നടപടിയിലൂടെ പുറത്തു വന്നിരിക്കുന്നത്.

രണ്ടു പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് ഇതിനെ തുടര്‍ന്ന് സമാധാനവാദികള്‍ക്കും ജനാധിപത്യവാദികള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ഉന്നയിക്കാനുള്ളത്. ഒന്ന് ഭീകരപ്രവര്‍ത്തനം എന്നത് മുസ്ളിങ്ങള്‍ മാത്രം നടത്തുന്ന ഒരു കാര്യമാണെന്ന സാമാന്യബോധം ഈ വാര്‍ത്തകള്‍ വന്നിട്ടും എന്തുകൊണ്ട് മാറുന്നില്ല എന്നതു തന്നെയാണ്. അത് തെളിയിക്കുന്നത്, ഭീകരത സമം മുസ്ളിം എന്ന സമവാക്യം ഉന്നയിച്ചത് സംഘപരിവാറാണെങ്കിലും അത് നിശ്ശബ്ദമായി പടര്‍ത്തി വിട്ടത് ഔദ്യോഗിക/അനൌദ്യോഗിക തലങ്ങളില്‍ വ്യാപകമായി നിലനില്‍ക്കുന്ന മൃദുഹിന്ദുത്വ പൊതുബോധമാണെന്ന കാര്യമാണ്. മൃദുഹിന്ദുത്വം എത്രമേല്‍ മാരകമായ ഒരു വാസ്തവമാണെന്ന് നാം ഇനിയെന്നാണ് തിരിച്ചറിയുക?

ആര്‍ എസ് എസ് ഒരു സാംസ്ക്കാരിക സംഘടനയാണെന്നും അവര്‍ക്കെതിരെ അന്വേഷണങ്ങളൊന്നും പാടില്ലെന്നും പരസ്യമായി പ്രഖ്യാപിച്ച കേരളത്തിലെ കവികളും സാഹിത്യകാരന്മാരും സാംസ്ക്കാരിക പ്രവര്‍ത്തകരും ഇപ്പോള്‍ എന്തു പറയുന്നു എന്നറിയാനും നമുക്ക് അവകാശമുണ്ട്. അക്കിത്തം, മാടമ്പ് കുഞ്ഞുകുട്ടന്‍, സുരേഷ് ഗോപി, സുഗതകുമാരി, ഇ വാസു, ഭരത് ഗോപി(മരിച്ചു പോയി), ശ്രീകുമാരന്‍ തമ്പി എന്നിവരൊക്കെ അതീവഗുരുതരമായ വിധത്തില്‍ മനുഷ്യവിരുദ്ധവും രാജ്യ വിരുദ്ധവുമായ ആ പ്രസ്താവനയില്‍ ഒപ്പു വെച്ചിരുന്നുവെന്നാണ് ഓര്‍മ്മ. മുസ്ളിം ഭീകരതക്കെതിരെ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന മലയാള മുഖ്യധാരാ പത്രങ്ങളും ചാനലുകളും ഹിന്ദുത്വ ഭീകരതയെ സംബന്ധിച്ച പുതിയ വാര്‍ത്തകളും തെളിവുകളും കഴിയാവുന്നത്ര തമസ്കരിക്കുകയോ മൂലകളിലേക്ക് തള്ളി മാറ്റുകയോ ചെയ്തതും യാദൃശ്ചികമല്ലെന്ന് നാം മനസ്സിലാക്കണം.

*
ജി. പി. രാമചന്ദ്രന്‍

ഞായറാഴ്‌ച, ജൂലൈ 18, 2010

മൗനത്തിന്റെ ബോംബുകള്‍ പൊട്ടുമ്പോള്‍ ഹിന്ദുത്വ മറനീക്കുന്നു

              
മറ­വി­ക്കെ­തി­രെ ഓര്‍­മ­യു­ടെ കലാ­പം അധി­കാ­ര­ത്തി­നെ­തി­രെ­യു­ള്ള കലാ­പ­മാ­ണെ­ന്ന്‌ എഴു­തി­യ­ത്‌ ചെ­ക്ക്‌ എഴു­ത്തു­കാ­രന്‍ മി­ലന്‍ കു­ന്ദേ­ര­യാ­ണ്‌. ഇന്ത്യ­യില്‍ അതി­ന്‌ അല്‌­പം മാ­റ്റം കൂ­ടി­യാ­വ­ണം. ഇവി­ടെ, മൗ­ന­ത്തി­നെ­തി­രെ­യു­ള്ള ശബ്‌­ദ­ത്തി­ന്റെ കലാ­പം കൂ­ടി­യാ­ണ്‌ അധി­കാ­ര­ത്തി­നെ­തി­രെ­യു­ള്ള കലാ­പം. അത്‌ അനീ­തി­ക്കെ­തി­രെ­യു­ള്ള കലാ­പ­മാ­ണ്‌. അധി­കാ­രി­കള്‍ മൗ­നം കൊ­ണ്ട്‌ ഗൂ­ഢാ­ലോ­ചന നട­ത്തു­ന്ന­വേ­ള­യില്‍ നീ­തി­ക്കു­മേല്‍ അനീ­തി­യു­ടെ ഇരുള്‍ പര­ക്കു­ന്നു. ആ മൗ­ന­ത്തെ ശബ്‌­ദം­കൊ­ണ്ടു­മാ­ത്ര­മേ തു­ട­ച്ചു­നീ­ക്കാ­നാ­കൂ. തൊ­ണ്ട­ക്കു­ഴി­യില്‍ നി­ന്നു­യ­രു­ന്ന­തു മാ­ത്ര­മ­ല്ല ശബ്‌­ദം. വാ­ക്കു­കള്‍, എഴു­ത­പ്പെ­ട്ട വാ­ക്കു­കള്‍­ത­ന്നെ­... അതൊ­രേ­സ­മ­യം മറ­വി­ക്കെ­തി­രെ ഓര്‍­മ­യേ­യും നി­ശ്ശ­ബ്‌­ദ­ത­യ്‌­ക്കെ­തി­രെ ശബ്‌­ദ­ത്തേ­യും സൃ­ഷ്‌­ടി­ക്കു­ന്നു.
ഇന്ന്‌ ഇന്ത്യ­യി­ലാ­കെ ഇസ്‌­ലാ­മിക തീ­വ്ര­വാ­ദി­ക­ളും അവ­രു­യര്‍­ത്തു­ന്ന ഭീ­ഷ­ണി­ക­ളും പ്ര­ധാന ചര്‍­ച്ചാ­വി­ഷ­യ­മാ­ണ്‌. എന്നാല്‍, അതോ­ടൊ­പ്പം­ത­ന്നെ, അതി­ന്റെ മറ­വില്‍ ഹി­ന്ദു­ത്വ ഭീ­ക­ര­ത­യും വളര്‍­ന്നു­പ­ന്ത­ലി­ച്ച­തി­ന്റെ തെ­ളി­വു­കള്‍ പല അന്വേ­ഷ­ണ­ങ്ങ­ളി­ലും ഗതി­മാ­റ്റ­മു­ണ്ടാ­ക്കി­യി­ട്ടും അത്ത­രം അന്വേ­ഷ­ണ­ങ്ങ­ളെ ഏകോ­പി­പ്പി­ച്ചു­കൊ­ണ്ടൊ­രു സമ­ഗ്രഅ­ന്വേ­ഷ­ണം ഉണ്ടാ­ക്കാന്‍ മെ­ന­ക്കെ­ടാ­തെ, നേര്‍­വ­ഴി­ക്കു നീ­ങ്ങു­ന്ന അന്വേ­ഷ­ണ­ങ്ങള്‍ എപ്പോ­ഴെ­ങ്കി­ലും ഇസ്ലാ­മിക തീ­വ്ര­വാ­ദി­ക­ളില്‍­നി­ന്ന്‌ ഹി­ന്ദു­ത്വ തീ­വ്ര­വാ­ദി­ക­ളി­ലേ­ക്ക്‌ നീ­ങ്ങി­യാല്‍, അന്വേ­ഷ­ണം തന്നെ മര­വി­പ്പി­ക്കു­ന്ന വി­ധ­ത്തി­ലാ­ണി­വി­ടെ കാ­ര്യ­ങ്ങ­ളെ­ന്നു വരു­ന്നു. അത്ത­രം കേ­സു­ക­ളെ പഠി­ച്ച്‌ ചെ­യ്ത കവര്‍‌­സ്റ്റേ­ാ­റി­ക­ളു­മാ­യാ­ണ് ഇത്ത­വ­ണ­ത്തെ ഔട്ട്‌­ലു­ക്‌ മാ­സിക പു­റ­ത്തു­വ­ന്നി­രി­ക്കു­ന്ന­ത്‌.
കഴി­ഞ്ഞ­യി­ടെ, പാ­ക്കി­സ്ഥാന്‍ സഹാ­യ­ത്തോ­ടെ ഇസ്‌­ലാ­മി­ക്‌ സം­ഘ­ട­ന­കള്‍ നട­ത്തി­യ­തെ­ന്ന്‌ ഇന്ത്യ ആരോ­പി­ച്ച നി­ര­വ­ധി ബോം­ബു­സ്‌­ഫോ­ട­ന­ങ്ങള്‍ യഥാര്‍­ത്ഥ­ത്തില്‍ നട­ത്തി­യ­ത്‌ ഹി­ന്ദു­ത്വ­വാ­ദി­ക­ളാ­ണെ­ന്ന്‌ പ്ര­ത്യേക അന്വേ­ഷണ സം­ഘ­ങ്ങ­ളോ സി­ബി­ഐ­യോ കണ്ടെ­ത്തി­യി­രു­ന്ന­താ­യി ചന്ദര്‍ സുത ദോ­ഗ്ര എഴു­തിയ ഡെ­ഡ്‌ ഇന്‍ ഇറ്റ്‌­സ്‌ ട്രാ­ക്ക്‌­സ്‌ എന്ന ലേ­ഖ­ന­ത്തില്‍ പറ­യു­ന്നു. എന്നാല്‍, ആ കേ­സു­ക­ളു­ടെ അന്വേ­ഷ­ണ­ങ്ങ­ളെ ഏകോ­പി­പ്പി­ക്കാ­തെ വി­കേ­ന്ദ്രീ­ക­രി­ക്കു­ക­യും പല­തി­നെ­യും മര­വി­പ്പി­ക്കു­ക­യും ചെ­യ്‌­തു­വെ­ന്നും അത്ത­ര­മൊ­രു മര­വി­പ്പി­ക്ക­ലി­ന്‌ ചു­ക്കാന്‍ പി­ടി­ച്ച­ത്‌ അനൗ­ദ്യേ­ാ­ഗി­ക­മായ നിര്‍­ദേ­ശ­ങ്ങ­ളി­ലൂ­ടെ മുന്‍ ദേ­ശീയ സു­ര­ക്ഷാ ഉപ­ദേ­ഷ്‌­ടാ­വ്‌ എം കെ നാ­രാ­യ­ണ­ന്റെ ഓഫീ­സാ­ണെ­ന്നും ദോ­ഗ്ര­യു­ടെ ലേ­ഖ­നം വാ­ദ­മു­ന്ന­യി­ക്കു­ന്നു.
ഈയൊ­രു വാ­ദ­ത്തി­ന്റെ പശ്ചാ­ത്ത­ല­ത്തില്‍ ഇന്ത്യ­യി­ലെ പല നഗ­ര­ങ്ങ­ളി­ലും കഴി­ഞ്ഞ നാ­ല­ഞ്ചു കൊ­ല്ല­ത്തി­നി­ടെ നട­ന്ന സ്‌­ഫോ­ട­ന­ങ്ങ­ളു­ടെ­യും അവ­യു­ടെ അന്വേ­ഷ­ണ­ങ്ങ­ളു­ടെ­യും ചരി­ത്രം പരി­ശോ­ധി­ക്കു­ക­യാ­ണ്‌ ഔട്ട്‌­ലു­ക്‌ മാ­സി­ക­യി­ലെ മറ്റൊ­രു ലേ­ഖ­നം. ആ ലേ­ഖ­ന­ത്തില്‍­നി­ന്നു­ള്ള വി­വ­ര­ങ്ങ­ളു­ടെ സം­ക്ഷി­പ്‌­ത­വി­വ­ര­ണം­കൂ­ടി­യാ­ണ്‌ ഈ കു­റി­പ്പ്‌.
അജ്‌­മീര്‍ ദര്‍­ഗ­യി­ലു­ണ്ടായ സ്‌­ഫോ­ട­നം ഇസ്ലാ­മി­ക്‌ തീ­വ്ര­വാ­ദി­ക­ളു­ടെ നട­പ­ടി­യാ­ണെ­ന്നു പര­ക്കെ വി­ശ്വ­സി­പ്പി­ക്ക­പ്പെ­ട്ടി­രു­ന്ന ഇട­ത്താ­ണ്‌ രാ­ജ­സ്ഥാന്‍ പോ­ലീ­സ്‌ ദേ­വേ­ന്ദ്ര­ഗു­പ്ത, വി­ഷ്‌­ണു­പ്ര­സാ­ദ്‌, ചന്ദ്ര­ശേ­ഖര പത്തീ­ദാര്‍ എന്നീ ആളു­ക­ളെ സം­ഭ­വു­മാ­യി ബന്ധ­പ്പെ­ട്ട്‌ കസ്റ്റ­ഡി­യി­ലെ­ടു­ക്കു­ന്ന­ത്‌. ആര്‍ എസ്‌ എസ്‌ പ്ര­വര്‍­ത്ത­ക­നായ ഗു­പ്‌ത എന്ന­യാ­ളാ­ണ്‌ സ്‌­ഫോ­ട­നാ­സൂ­ത്ര­ണ­ത്തി­ലെ കണ്ണി­യായ സിം­കാര്‍­ഡ്‌ എത്തി­ച്ച­ത്‌ എന്നും പോ­ലീ­സ്‌ സം­ശ­യി­ച്ചു. ഈ വര്‍­ഷം ഏപ്രില്‍ 30­ന്‌ ഇവ­രു­ടെ അറ­സ്റ്റു­ക­ളു­ണ്ടാ­യ­തോ­ടെ, അജ്‌­മീര്‍ സ്‌­ഫോ­ട­ന­ത്തി­നു പി­ന്നില്‍ ഇസ്ലാ­മി­ക്‌ സം­ഘ­ട­ന­ക­ളാ­ണെ­ന്ന, ഇന്ത്യന്‍ മാ­ദ്ധ്യ­മ­ങ്ങ­ളു­ടെ­യും ഭര­ണ­ത്തി­ലി­രി­ക്കു­ന്ന­വ­രു­ടെ­യും അന്വേ­ഷണ ഏജന്‍­സി­ക­ളു­ടെ­യും എല്ലാം അല­മു­റ­കള്‍ കേള്‍­ക്കാ­താ­യി. പക­ര­വും ഒന്നും കേള്‍­ക്കാ­നി­ല്ലാ­തെ­യാ­യി.
അതാ­യ­ത്‌, സ്‌­ഫോ­ട­ന­ത്തി­നു പി­ന്നില്‍ മു­സ്ലിം ബോം­ബ­ല്ല, ഹി­ന്ദു ബോം­ബാ­ണു­ണ്ടാ­യി­രു­ന്ന­തെ­ന്നു വന്ന­തോ­ടെ, നി­ഗൂ­ഢ­മായ മൗ­നം­കൊ­ണ്ട്‌ എല്ലാം മൂ­ടി­ക്ക­ള­യാ­നു­ള്ള പതി­വു ഗൂ­ഢാ­ലോ­ച­ന­ത­ന്നെ നട­മാ­ടി. അജ്‌­മീര്‍ സ്‌­ഫോ­ട­ന­ത്തി­നും മെ­ക്കാ മസ്‌­ജി­ദ്‌ സ്‌­ഫോ­ട­ന­ത്തി­നും ഉപ­യോ­ഗി­ച്ച സിം­കാര്‍­ഡ്‌ രീ­തി ഒരു­പോ­ലെ­യാ­യി­രു­ന്നു എന്ന­തും ആര്‍ ഡി എക്‌­സ്‌ - റ്റി എന്‍ റ്റി മി­ശ്ര­ണം ഇന്ത്യന്‍ സേന ഉപ­യോ­ഗി­ക്കു­ന്ന അനു­പാ­ത­ത്തി­ലാ­യി­രു­ന്നു എന്ന­തും കൂ­ടു­തല്‍ ഗൗ­ര­വ­ത­ര­മായ ചോ­ദ്യ­ങ്ങ­ളു­യര്‍­ത്തു­ന്നു­ണ്ടെ­ങ്കി­ലും മൗ­നം എല്ലാ­ത്തി­നെ­ക്കാ­ളും ഉയ­ര­ത്തില്‍ വളര്‍­ന്നു­നില്‍­ക്കു­ക­യാ­ണ്‌.
എല്ലാ മൗ­ന­ങ്ങള്‍­ക്കു­മ­പ്പു­റം ചില സത്യ­സ­ന്ധ­രായ ഓഫീ­സര്‍­മാ­രു­ടെ ശബ്‌­ദം മു­ഴ­ങ്ങു­ന്ന­താ­ണ്‌ ശരി­യായ വഴി­യില്‍ അല്‌­പം വെ­ളി­ച്ചം വീ­ശു­ന്ന­ത്‌. മേല്‍­ച്ചൊ­ന്ന­വ­രു­ടെ അറ­സ്റ്റി­നു­ശേ­ഷം രാ­ജ­സ്ഥാന്‍ ആന്റി ടെ­റ­റി­സ്റ്റ്‌ സ്‌­ക്വാ­ഡ്‌ തല­വന്‍ കപില്‍ ഗാര്‍­ഗ്‌ പറ­ഞ്ഞു - "ഞ­ങ്ങള്‍ ആ സമു­ദാ­യ­ത്തില്‍ (ഹി­ന്ദു) പെ­ട്ട ചി­ല­രെ പി­ടി­ച്ചി­ട്ടു­ണ്ട്‌. എന്റെ വി­ശ്വാ­സം ഞങ്ങ­ളു­ടെ അന്വേ­ഷ­ണം കൃ­ത്യ­മായ പാ­ത­യി­ലാ­ണെ­ന്നാ­ണ്‌."
ഹി­ന്ദു­ക്ഷേ­ത്ര­ങ്ങ­ളി­ലോ പൊ­തു­സ്ഥ­ല­ങ്ങ­ളി­ലോ സ്‌­ഫോ­ട­ന­മോ ആക്ര­മ­ണ­മോ ഉണ്ടാ­യാല്‍ അതു വ്യ­ക്ത­മാ­യും ഇസ്ലാ­മി­ക്‌ സം­ഘ­ട­ന­ക­ളു­ടെ മേ­ലേ­ക്ക്‌ സ്വാ­ഭാ­വി­ക­മാ­യി വന്നു­ചേ­രു­ന്നു. എന്നാല്‍ ഇസ്ലാ­മി­ക്‌ ആരാ­ധ­നാ­ല­യ­ങ്ങ­ളു­ടെ നേ­രേ ആക്ര­മ­ണ­മു­ണ്ടാ­യാല്‍, അവി­ടെ ബോം­ബു പൊ­ട്ടി­യാല്‍, അത്‌ ഇസ്ലാ­മി­ക്‌ സം­ഘ­ട­ന­കള്‍ ചെ­യ്യു­മോ എന്ന സം­ശ­യം പോ­ലും ആരും ഉയര്‍­ത്തു­ന്നി­ല്ല. മറി­ച്ച്‌, ഹി­ന്ദു­സം­ഘ­ട­ന­കള്‍­ക്കു നേ­രേ തെ­റ്റി­ദ്ധാ­ര­ണ­യു­യര്‍­ത്താന്‍ അവര്‍ അങ്ങ­നെ ചെ­യ്യു­ന്ന­താ­ണ്‌ എന്ന കു­യു­ക്തി­യാ­ണു­യര്‍­ത്തു­ക. അങ്ങ­നെ­യെ­ങ്കില്‍ മറ്റ്‌ ആക്ര­മ­ണ­ങ്ങള്‍­ക്കും ആ യു­ക്തി ബാ­ധ­ക­മ­ല്ലേ? അതാ­യ­ത്‌ ഇസ്ലാ­മി­ക്‌ സം­ഘ­ട­ന­കള്‍­ക്കു നേ­രേ തെ­റ്റി­ദ്ധാ­ര­ണ­യു­യര്‍­ത്താന്‍ ഹി­ന്ദു സം­ഘ­ട­ന­കള്‍­ക്ക് ഇങ്ങ­നെ ചെ­യ്തു­കൂ­ടേ? ഇപ്പോള്‍ പല സം­ഭ­വ­ങ്ങ­ളും അതാ­ണു ശരി­യെ­ന്നു തെ­ളി­യി­ക്കു­ക­യും ചെ­യ്യു­ന്നു.
അജ്‌­മീര്‍ സ്‌­ഫോ­ട­ന­ത്തില്‍­നി­ന്നു വി­ഭി­ന്ന­മാ­യി­രു­ന്നി­ല്ല ഹൈ­ദ­ര­ബാ­ദി­ലെ മെ­ക്കാ മസ്‌­ജി­ദ്‌ സ്‌­ഫോ­ട­ന­വും. റാ­ഡി­ക്കല്‍ ഹി­ന്ദു സം­ഘ­ട­ന­ക­ളില്‍­പ്പെ­ട്ട നാ­ലു യു­വാ­ക്ക­ളെ സ്‌­ഫോ­ട­ന­വു­മാ­യി ബന്ധ­പ്പെ­ട്ട്‌ ഈ വര്‍­ഷം മെ­യ്‌ മാ­സ­ത്തില്‍ അറ­സ്റ്റു­ചെ­യ്യു­ന്ന­തു­വ­രെ, അതാ­യ­ത്‌ സം­ഭ­വം നട­ന്ന 2007 മെ­യ്‌ 18 മു­തല്‍ ഇതു­വ­രെ­യു­ള്ള മൂ­ന്നു­വര്‍­ഷ­ക്കാ­ല­വും ഇസ്ലാ­മി­ക­സം­ഘ­ട­ന­കള്‍ സം­ശ­യ­ത്തി­ന്റെ നി­ഴ­ലി­ലാ­യി­രു­ന്നു. മസ്‌­ജി­ദി­ലേ­ക്ക്‌ ഈ യു­വാ­ക്ക­ളാ­ണു ബോ­ബു തൊ­ടു­ത്ത­തെ­ന്നു ഇപ്പോള്‍ അന്വേ­ഷ­കര്‍ കരു­തു­ന്നു. 14 ജീ­വ­നു­കള്‍ അന്നു പൊ­ലി­ഞ്ഞു. സം­ഭ­വം നട­ന്ന­തി­ന്റെ പി­ന്നാ­ലെ ഹൈ­ദ­ര­ബാ­ദ്‌ പോ­ലീ­സ്‌ പറ­ഞ്ഞ­ത്‌ ഹര്‍­ക­ത്തുല്‍ ജി­ഹാ­ദ്‌ ഇസ്‌­ലാ­മി അഥ­വാ ഹു­ജി­യു­ടെ പണി­യാ­ണ്‌ അതെ­ന്നാ­ണ്‌. സം­ഭ­വം നട­ത്തു­ന്ന­തില്‍ ഹു­ജി­യെ സഹാ­യി­ച്ച­ത്‌ പ്രാ­ദേ­ശി­ക­പ്ര­വര്‍­ത്ത­ക­രാ­ണെ­ന്ന നി­ഗ­മ­ന­ത്തില്‍ 26 മു­സ്‌­ലിം യു­വാ­ക്ക­ളെ­യും അന്വേ­ഷ­ണ­വി­ധേ­യ­മാ­യി പൊ­ക്കി.
2008ല്‍ മഹാ­രാ­ഷ്‌­ട്ര­യി­ലെ മാ­ലേ­ഗാ­വി­ലു­ണ്ടായ സ്‌­ഫോ­ട­ന­ത്തെ കു­റി­ച്ച് മഹാ­ഹാ­ഷ്ട്ര ആന്റി ടെ­റ­റി­സ്റ്റ് സ്ക്വാ­ഡ് (എ­.­ടി­.എ­സ്‌) നട­ത്തിയ അന്വേ­ഷ­ണ­മാ­ണ്‌ ഇന്ത്യ­യി­ലെ സമീ­പ­കാല സ്‌­ഫോ­ട­നാ­ന്വേ­ഷ­ണ­ങ്ങ­ളു­ടെ വഴി­തി­രി­ച്ചു­വി­ട്ട­ത്‌. അവ­രു­ടെ അന്വേ­ഷ­ണ­ത്തി­ലാ­ണ്‌ അഭി­ന­വ്‌ ഭാ­ര­ത്‌ എന്ന സം­ഘ­ട­ന­യ്‌­ക്ക്‌ സ്‌­ഫോ­ട­ന­ത്തി­ലു­ള്ള പങ്ക്‌ സൂ­ചി­ത­മാ­യ­ത്‌.
മാ­ലേ­ഗാ­വില്‍ ഹി­ന്ദു­സം­ഘ­ട­ന­യായ അഭി­ന­വ്‌ ഭാ­ര­ത്‌ ആണു സ്‌­ഫോ­ട­ന­ത്തി­നു പി­ന്നി­ലെ­ങ്കില്‍ അജ്‌­മീ­റി­ലും മക്കാ മസ്‌­ജി­ദി­ലും നട­ന്ന­തും സമാ­ന­മായ സ്‌­ഫോ­ട­ന­ങ്ങ­ളാ­ണെ­ന്നു കണ്ടെ­ത്തി­യ­ത്‌ സി ബി ഐ ആണ്‌. അജ്‌­മീ­റി­ലെ സ്‌­ഫോ­ട­ന­ത്തി­നു പി­ന്നി­ലെ നിര്‍­ണാ­യ­ക­സൂ­ത്ര­ധാ­രന്‍ സു­നില്‍ ജോ­ഷി­യെ­ന്നൊ­രാ­ളാ­ണെ­ന്നും മെ­ക്കാ മസ്‌­ജി­ദില്‍ ഉപ­യോ­ഗി­ച്ച സിം­കാര്‍­ഡു­കള്‍­ത­ന്നെ അജ്‌­മീ­രി­ലും ഉപ­യോ­ഗി­ച്ച­താ­യി കണ്ടെ­ത്തി­യി­ട്ടു­ണ്ടെ­ന്നും സി­ബിഐ ഡയ­റ­ക്‌­ടര്‍ അശ്വ­നി­കു­മാര്‍ പറ­ഞ്ഞ­ത്‌ പത്ര­ക്കാ­രു­ടെ സാ­ന്നി­ദ്ധ്യ­ത്തി­ലാ­ണ്‌.
ഗോ­വ­യി­ലെ മഡ്‌­ഗാ­വില്‍ നട­ന്ന സ്‌­ഫോ­ട­ന­ത്തി­ന്റെ പി­ന്നില്‍ പ്ര­വര്‍­ത്തി­ച്ച­വ­രെ­ന്നു കണ്ടെ­ത്തിയ പതി­നൊ­ന്നു പേര്‍­ക്കെ­തി­രെ ദേ­ശീയ അന്വേ­ഷണ ഏജന്‍­സി പനാ­ജി കോ­ട­തി­യില്‍ കു­റ്റ­പ­ത്രം സമര്‍­പ്പി­ച്ച­തും ഏതാ­ണ്ട്‌ ഇതേ­കാ­ല­ത്താ­ണ്‌. കു­റ്റ­പ­ത്ര­ത്തില്‍ പറ­യ­പ്പെ­ട്ട പതി­നൊ­ന്നു പേ­രും­ത­ന്നെ ഹി­ന്ദു­ക്ക­ളാ­യി­രു­ന്നു. സനാ­തന്‍ സന്‍­സ്ഥാ എന്ന തീ­വ്ര­ഹി­ന്ദു­ത്വ­സം­ഘ­ട­ന­യു­ടെ പ്ര­വര്‍­ത്ത­ക­രാ­യി­രു­ന്നു അവ­രെ­ല്ലാം­ത­ന്നെ.
ഇതേ­സ­മ­യം പൂ­നെ ജര്‍­മന്‍ ബേ­ക്ക­റി സ്‌­ഫോ­ട­ന­ക്കേ­സില്‍ പോ­ലീ­സ്‌ എല്ലാ തെ­ളി­വു­ക­ളോ­ടെ­യും പി­ടി­ച്ചെ­ന്നു വീ­മ്പി­ള­ക്കിയ അബ്‌­ദുള്‍ സമ­ദി­നെ­തി­രെ ഒരു കു­റ്റ­വും തെ­ളി­യി­ക്കാ­നാ­കാ­തെ വി­ടേ­ണ്ടി­വ­രി­ക­യും ചെ­യ്‌­തി­ട്ടു­ണ്ട്‌. ഇസ്ലാ­മിക തീ­വ്ര­വാദ സം­ഘ­ട­ന­ക­ളു­മാ­യൊ­ന്നും സമ­ദി­ന്‌ ബന്ധം കല്‌­പി­ക്കാ­നി­ല്ലാ­തെ വന്ന­പ്പോള്‍ പോ­ലീ­സ്‌ ഉയര്‍­ത്തിയ അവ­കാ­ശ­വാ­ദം ഒളി­സം­ഘ­ട­ന­യായ ഇന്ത്യന്‍ മു­ജാ­ഹി­ദ്ദീ­ന്റെ പ്ര­വര്‍­ത്ത­ക­നാ­ണ് സമ­ദ് എന്ന­താ­യി­രു­ന്നു. എന്നാല്‍ ഇതും തെ­ളി­യി­ക്കാന്‍ കഴി­ഞ്ഞി­ല്ല.
കഴി­ഞ്ഞ കു­റേ­ക്കാ­ല­മാ­യി നട­ന്ന സ്‌­ഫോ­ട­ന­ങ്ങ­ളില്‍ പോ­ലീ­സി­ന്റെ ആദ്യാ­വേ­ശ­ത്തില്‍ എന്താ­ണു സം­ഭ­വി­ച്ച­തെ­ന്നും വി­ശ­ദ­മായ അന്വേ­ഷ­ണ­ത്തില്‍ എന്താ­ണു സം­ഭ­വ­വി­കാ­സ­മോ ഗതി­മാ­റ്റ­മോ സം­ഭ­വി­ച്ച­തെ­ന്നും പരി­ശോ­ധി­ച്ചാല്‍ കൂ­ടു­തല്‍ വ്യ­ക്ത­മായ ചി­ത്രം നമു­ക്കു ലഭി­ക്കും.
1) ഒന്നാം മാ­ലേ­ഗാ­വ്‌ സ്‌­ഫോ­ട­നം
സെ­പ്‌­തം­ബര്‍ 8, 2006. മു­പ്പ­ത്തേ­ഴു പേര്‍ മരി­ച്ചു.
ആദ്യ അറ­സ്റ്റു­കള്‍ - സല്‍­മാന്‍ ഫര്‍­സി, ഫറൂ­ഖ്‌ ഇക്‌­ബാല്‍ മക്‌­ദൂ­മി, റയീ­സ്‌ അഹ്‌­മ­ദ്‌, നൂ­റുല്‍ ഹു­ദാ സം­സു­ദോ­ഹ, ഷബ്ബീര്‍ ബാ­റ്റ­റീ­വാ­ല.
ഇന്ന്‌ ഗതി - മേല്‍­പ്പ­റ­ഞ്ഞ­വ­രു­ടെ കു­റ്റം തെ­ളി­യി­ക്കാ­നാ­യി­ല്ല. പക­രം ഇന്ന്‌ കേ­സ­ന്വേ­ഷ­കര്‍ സം­ഭ­വ­ത്തി­ന്റെ ഉത്ത­ര­വാ­ദി­കള്‍ ഹി­ന്ദു­ത്വ തീ­വ്ര­വാ­ദി­ക­ളാ­ണെ­ന്ന നി­ഗ­മ­ന­ത്തി­ലാ­ണ്‌.
2)സം­ഝോ­ഥാ എക്‌­സ്‌­പ്ര­സ്‌ സ്‌­ഫോ­ട­നം
ഫെ­ബ്രു­വ­രി 18, 2007. 68 മര­ണം - കൂ­ടു­ത­ലും പാ­ക്കി­സ്ഥാ­നി­കള്‍.
ആദ്യ­ഘ­ട്ടം സം­ശ­യം - ലഷ്‌­കര്‍ ഇ തൊ­യി­ബ, ജം­ഷെ മു­ഹ­മ്മ­ദ്‌ തു­ട­ങ്ങിയ സം­ഘ­ട­ന­ക­ളെ.
ഇന്ന­ത്തെ അവ­സ്ഥ - അതി­തീ­വ്ര ഹി­ന്ദു­സം­ഘ­ട­ന­ക­ളാ­ണു സം­ഭ­വ­ത്തി­നു പി­ന്നി­ലെ­ന്ന്‌ പോ­ലീ­സ്‌ പി­ന്നീ­ട്‌ നി­രീ­ക്ഷി­ച്ചു. സം­ഝോ­ഥ­യി­ലെ­യും മെ­ക്കാ മസ്‌­ജി­ദി­ലെ­യും സ്‌­ഫോ­ട­നാ­സൂ­ത്ര­ണ­ങ്ങള്‍ സമാ­ന­മാ­ണെ­ന്നും കണ്ടെ­ത്തി. ആര്‍ എസ്‌ എസ്‌ പ്ര­ചാ­ര­ക­ന്മാ­രായ സന്ദീ­പ്‌ ദാം­ഗേ, രാം­ജി എന്നി­വ­രാ­ണ്‌ സം­ഭ­വ­ത്തി­ലെ വലിയ തല­ക­ളെ­ന്ന്‌ പോ­ലീ­സ്‌ വി­ശ്വ­സി­ക്കു­ന്നു.
3) മെ­ക്കാ മസ്‌­ജി­ദ്‌ സ്‌­ഫോ­ട­നം
മെ­യ്‌ 18, 2007. 14 മര­ണം.
ആദ്യ­ഘ­ട്ട അറ­സ്റ്റു­കള്‍ - എണ്‍­പ­തോ­ളം മു­സ്‌­ലിം­ക­ളെ ചോ­ദ്യം ചെ­യ്‌­തു. അതില്‍ 25 പേ­രു­ടെ അറ­സ്റ്റു രേ­ഖ­പ്പെ­ടു­ത്തി. ഇബ്രാ­ഹിം ജു­നൈ­ദ്‌, ഷോ­ഹൈ­ബ്‌ ജാ­ഗിര്‍­ദാര്‍, ഇമ്രാന്‍ ഖാന്‍, മു­ഹ­മ്മ­ദ്‌ അബ്‌­ദുള്‍ ഖലീം തു­ട­ങ്ങി­യ­വ­രാ­ണ് അറ­സ്റ്റി­ലാ­യ­ത്.
പില്‍­ക്കാ­ല­വി­കാ­സം - 2010 ജൂ­ണില്‍ ഇതേ കേ­സില്‍ കു­റ്റ­ക്കാ­രെ­ന്നു കരു­തു­ന്ന സന്ദീ­പ്‌ ദാം­ഗേ­യെ­ക്കു­റി­ച്ചോ രാ­മ­ച­ന്ദ്ര കല്‍­സം­ഗ്ര­യെ­ക്കു­റി­ച്ചോ എന്തെ­ങ്കി­ലും വി­വ­രം നല്‍­കു­ന്ന­വര്‍­ക്കു സി­ബിഐ 10 ലക്ഷം രൂപ റി­വാര്‍­ഡ്‌ പ്ര­ഖ്യാ­പി­ച്ചു. ലോ­കേ­ഷ്‌ ശര്‍മ എന്ന­യാള്‍ അറ­സ്റ്റി­ലാ­യി.
4) അജ്‌­മീര്‍ ഷെ­രീ­ഫ്‌ ദര്‍­ഗ­യി­ലെ സ്‌­ഫോ­ട­നം
ഒക്‌­ടോ­ബര്‍ 11, 2007, മൂ­ന്നു മര­ണം.
ആദ്യ­ഘ­ട്ട അറ­സ്റ്റു­കള്‍ - ഹു­ജി­യും ലഷ്‌­കര്‍ ഇ തൊ­യ്‌­ബ­യും ആണു സ്‌­ഫോ­ട­ന­ത്തി­നു പി­ന്നി­ലെ­ന്നു മുന്‍­ധാ­ര­ണ­യോ­ടെ­യു­ള്ള നി­ഗ­മ­നം. അബ്‌­ദുള്‍ ഹഫീ­സ്‌ ഷമീം, ഖൂ­ശീ­ബുര്‍ റഹ്മാന്‍, ഇമ്രാന്‍ അലി തു­ട­ങ്ങി­യ­വര്‍ അറ­സ്റ്റില്‍.
പില്‍­ക്കാ­ല­വി­കാ­സം - 2010ല്‍ രാ­ജ­സ്ഥാന്‍ ആന്റി ടെ­റ­റി­സ്റ്റ്‌ സ്‌­ക്വാ­ഡ്‌ ദേ­വേ­ന്ദ്ര ഗു­പ്‌­ത, വി­ഷ്‌­ണു­പ്ര­സാ­ദ്‌ പത്തീ­ദാര്‍, ചന്ദ്ര­ശേ­ഖര്‍ എന്നി­വ­രെ അറ­സ്റ്റു­ചെ­യ്‌­തു. സ്‌­ഫോ­ട­ന­ത്തി­നു മു­മ്പു­ത­ന്നെ കൊ­ല്ല­പ്പെ­ട്ട സു­നില്‍ ജോ­ഷി­യെ­ന്ന­യാ­ളാ­ണ്‌ സ്‌­ഫോ­ട­നം ആസൂ­ത്ര­ണം ചെ­യ്‌­ത­തെ­ന്നു തെ­ളി­ഞ്ഞു.
5) താ­നെ സി­നി­മാ­ത്തി­യ­റ്റ­റി­ലെ സ്‌­ഫോ­ട­നം
ജൂണ്‍ 4, 2008.
സം­ശ­യി­ക്ക­പ്പെ­ടു­ന്ന­വര്‍ - ഹി­ന്ദു ജന­ജാ­ഗൃ­തി സമി­തി, സനാ­തന്‍ സാന്‍­സ്ഥാ എന്നീ സം­ഘ­ട­ന­ക­ളെ­യാ­ണു പോ­ലീ­സ്‌ സം­ശ­യി­ക്കു­ന്ന­ത്‌. ഹനു­മ­ന്ത്‌ ഗഡ്‌­ക­രി, മന്‍­കേ­ഷ്‌ ദി­ന­കര്‍ നി­ഗം എന്നി­വര്‍ അറ­സ്റ്റി­ലാ­യി. ജോ­ധാ അക്‌­ബര്‍ എന്ന സി­നിമ പ്ര­ദര്‍­ശി­പ്പി­ക്കു­ന്ന­തു തട­യു­ക­യാ­ണ്‌ സ്‌­ഫോ­ട­ന­ത്തി­ന്റെ ഉദ്ദേ­ശ്യ­മെ­ന്നു തെ­ളി­ഞ്ഞു.
6) കാണ്‍­പൂ­രി­ലെ­യും നന്ദേ­ദി­ലെ­യും സ്‌­ഫോ­ട­ന­ശ്ര­മ­ങ്ങള്‍
ആഗ­സ്‌­ത്‌, 2008.
സം­ശ­യി­ക്ക­പ്പെ­ടു­ന്ന­ത്‌ - കാണ്‍­പൂ­രില്‍ ബോം­ബു­കള്‍ പാ­ക­പ്പെ­ടു­ത്തു­ന്ന­തി­നി­ടെ അപ­ക­ട­മു­ണ്ടാ­യി കൊ­ല്ല­പ്പെ­ട്ട രാ­ജീ­വ്‌ മി­ശ്ര­യും ഭൂ­പി­ന്ദര്‍ സിം­ഗും ബജ്രം­ഗ്‌­ദ­ളി­ന്റെ രണ്ടു പ്ര­വര്‍­ത്ത­ക­രാ­യി­രു­ന്നെ­ന്നു തെ­ളി­ഞ്ഞു. നന്ദേ­ദില്‍ 2006ല്‍ സമാ­ന­മായ വി­ധ­ത്തില്‍ എന്‍ രാ­ജ്‌­കോ­ന്ദ്വാര്‍ എന്ന പ്ര­വര്‍­ത്ത­ക­നും കൊ­ല്ല­പ്പെ­ട്ടി­ട്ടു­ണ്ടെ­ന്നു തെ­ളി­ഞ്ഞു.
7) രണ്ടാം മാ­ലേ­ഗാ­വ്‌ സ്‌­ഫോ­ട­നം
സെ­പ്‌­തം­ബര്‍ 29, 2008. ഏഴു­മ­ര­ണം
ആദ്യ­ഘ­ട്ട സം­ശ­യം - ഇന്ത്യന്‍ മു­ജാ­ഹി­ദീ­നെ.
പില്‍­ക്കാ­ല­വി­കാ­സം - അഭി­ന­വ്‌ ഭാ­ര­ത്‌, രാ­ഷ്‌­ട്രീയ ജാ­ഗ­രണ്‍ മഞ്ച്‌ എന്നീ ഹി­ന്ദു സം­ഘ­ട­ന­കള്‍­ക്ക്‌ സം­ഭ­വ­ത്തില്‍ മു­ഖ്യ­പ­ങ്കെ­ന്നു ആരോ­പി­ക്ക­പ്പെ­ട്ടു. പ്ര­ഗ്യാ സിം­ഗ്‌ ഥാ­ക്കൂര്‍, ലെ­ഫ്‌­റ്റ­ന­ന്റ്‌ കേ­ണല്‍ ശ്രീ­കാ­ന്ത്‌ പു­രോ­ഹി­ത്‌, ഡൈ­നാ­മി­ക്‌ പാ­ണ്‌­ഡേ എന്നും വി­ളി­പ്പേ­രു­ള്ള സ്വാ­മി അമൃ­താ­ന­ന്ദ്‌ ദേ­വ്‌ തീര്‍­ത്ഥ്‌ എന്നി­വ­രെ സം­ഭ­വ­വു­മാ­യി ബന്ധ­പ്പെ­ട്ട്‌ അറ­സ്റ്റു­ചെ­യ്‌­തു.
8) ഗോവ സ്‌­ഫോ­ട­ന­ങ്ങള്‍
ഒക്‌­ടോ­ബര്‍ 16, 2009. രണ്ടു മര­ണം
കു­റ്റാ­രോ­പി­ത­രാ­യ­വര്‍ രണ്ടും സനാ­തന്‍ സന്‍­സ്ഥാ­യു­ടെ പ്ര­വര്‍­ത്ത­ക­രാ­യി­രു­ന്നെ­ന്നു തെ­ളി­ഞ്ഞു. മല്‍­ഗോ­ണ്ട പാ­ടീല്‍, യോ­ഗേ­ഷ്‌ നാ­യി­ക്‌ എന്നി­വ­രാ­യി­രു­ന്നു അവര്‍. സ്‌­ഫോ­ട­ക­വ­സ്തു­ക്ക­ളു­മാ­യി സ്‌­കൂ­ട്ട­റില്‍ വന്ന അവര്‍ അബ­ദ്ധ­ത്തില്‍ അപ­ക­ട­ത്തില്‍­പ്പെ­ടു­ക­യാ­യി­രു­ന്നു.
2008 സെ­പ്‌­തം­ബര്‍ ഒക്‌­ടോ­ബ­റില്‍ നട­ന്ന മാ­ലേ­ഗാ­വ്‌ കേ­സ­ന്വേ­ഷ­ണ­മാ­ണ്‌ ഇന്ത്യ­യി­ലെ സ്‌­ഫോ­ട­ന­ക്കേ­സു­ക­ളു­ടെ അന്വേ­ഷ­ണ­ങ്ങ­ളെ യഥാര്‍­ത്ഥ­ത്തില്‍ ഇസ്ലാ­മി­ക്‌ സം­ഘ­ട­ന­ക­ളില്‍­നി­ന്നു ഹി­ന്ദു­സം­ഘ­ട­ന­ക­ളി­ലേ­ക്കു തി­രി­ച്ചു­വി­ട്ട­ത്‌. അതി­നു കാ­ര­ണ­ക്കാ­ര­നാ­യ­ത്‌ അന്ന­ത്തെ മഹാ­രാ­ഷ്‌ട എടി­എ­സി­ന്റെ തല­വ­നാ­യി­രു­ന്ന ഹേ­മ­ന്ത്‌ കര്‍­ക്ക­രെ­യും. അദ്ദേ­ഹം 26/11­ന്റെ ആക്ര­മ­ണ­ത്തില്‍ കൊ­ല്ല­പ്പെ­ട്ടു. ഹി­ന്ദു­ത്വ­തീ­വ്ര­വാ­ദം മെ­ല്ലെ മറ­നീ­ക്കി­വ­ന്നു­കൊ­ണ്ടി­രു­ന്ന നിര്‍­ണാ­യ­ക­മായ അന്വേ­ഷ­ണ­മാ­യി­രു­ന്നു കര്‍­ക്ക­രെ­യു­ടെ സം­ഘം ചെ­യ്‌­തു­കൊ­ണ്ടി­രു­ന്ന­ത്‌. അദ്ദേ­ഹ­ത്തി­ന്റെ കൊ­ല­പാ­ത­കം സം­ശ­യ­ങ്ങ­ളാല്‍ കള­ങ്കി­ത­വും ദു­രൂ­ഹ­വു­മാ­ണെ­ന്ന്‌ ഇന്നും പല­രും കരു­തു­ന്നു.
കഴി­ഞ്ഞ കു­റേ­ക്കാ­ല­മാ­യി ഈ ഹി­ന്ദു­ത്വ തീ­വ്ര­വാ­ദ­പ്ര­വര്‍­ത്ത­ന­ങ്ങ­ളെ­പ്പ­റ്റി പല­ത­രം തെ­ളി­വു­ക­ളു­യര്‍­ന്നു­വ­ന്നി­ട്ടും ഒരു ഏകോ­പിത അന്വേ­ഷ­ണ­മാ­ക്കി ഇതി­നെ പരി­വര്‍­ത്തി­പ്പി­ക്കാന്‍ ബന്ധ­പ്പെ­ട്ട­വര്‍ ഒരു നട­പ­ടി­യും എടു­ത്തി­ട്ടി­ല്ല. കേ­സു­ക­ളു­ടെ അന്വേ­ഷ­ണ­മെ­ന്ന നി­ല­യില്‍ അവ വി­കേ­ന്ദ്രീ­കൃ­ത­മാ­യി നില്‍­ക്കാന്‍ ചി­ലര്‍ ഗൂ­ഢാ­ലോ­ചന നട­ത്തു­ന്ന­തു­പോ­ലെ­യാ­ണ്‌ തോ­ന്നി­ക്കു­ന്ന­ത്‌.
2002-03 കാ­ല­ത്തു­ത­ന്നെ ഭോ­പ്പാല്‍ റെ­യില്‍­വേ­സ്റ്റേ­ഷ­നില്‍­വ­ച്ചു പി­ടി­കൂ­ടിയ ഒരു സം­ശ­യാ­സ്‌­പ­ദന്‍ അന്വേ­ഷ­ണ­ത്തി­ന്റെ കണ്ണി­ക­ളെ സു­നില്‍­ജോ­ഷി­യി­ലേ­ക്കും കല്‍­സം­ഗ്ര­യി­ലേ­ക്കും നീ­ട്ടി­ക്കൊ­ടു­ത്ത­താ­ണ്‌. എന്നാല്‍, അന്ന്‌ അന്വേ­ഷ­ണ­ത്തില്‍ ഒന്നും തെ­ളി­ഞ്ഞി­ല്ല. ബജ്രം­ഗ്‌­ദ­ളി­ന്റെ കര­ങ്ങള്‍ ശു­ദ്ധ­മ­ല്ലെ­ന്ന സൂ­ചന അന്ന­ത്തെ കോണ്‍­ഗ്ര­സ്‌ നേ­താ­വ്‌ ദി­ഗ്‌­വി­ജ­യ്‌ സിം­ഗ്‌ ഉയര്‍­ത്തു­ക­യും ചെ­യ്‌­തു.
2006­ലാ­ണ്‌ നന്ദേ­ദി­ലും കാണ്‍­പൂ­രി­ലും ഹി­ന്ദു­ത്വ­പ്ര­വര്‍­ത്ത­ക­രു­ടെ വീ­ടു­ക­ളില്‍ ബോം­ബു­കള്‍ ആക­സ്‌­മി­ക­മാ­യി പൊ­ട്ടി­ത്തെ­റി­ച്ച­ത്‌. ആ വര്‍­ഷം തന്നെ­യാ­ണ്‌ മഹാ­രാ­ഷ്‌­ട­യി­ലെ പല പട്ട­ണ­ങ്ങ­ളി­ലെ­യും മു­സ്ലിം പള്ളി­ക­ളില്‍ ശേ­ഷി കു­റ­ഞ്ഞ ബോം­ബു­കള്‍ പൊ­ട്ടി­ത്തെ­റി­ച്ച­ത്‌. നന്ദേ­ദി­ലെ ബോം­ബു ലക്ഷ്യ­മാ­ക്കാന്‍ ഉദ്ദേ­ശി­ച്ചി­രു­ന്ന­ത്‌ ഔറം­ഗ­ബാ­ദി­ലെ ഒരു പള്ളി­യെ­യാ­യി­രു­ന്നെ­ന്നു കരു­ത­പ്പെ­ടു­ന്നു. പൊ­ട്ടി­ത്തെ­റി­ക്കു­ശേ­ഷം കണ്ടെ­ത്തു­ന്ന സാ­ധ­ന­ങ്ങ­ളില്‍ ഈ പള്ളി­യു­ടെ രേ­ഖാ­ചി­ത്ര­ങ്ങ­ളും കള്ള­ത്താ­ടി­ക­ളും ഉണ്ടാ­യി­രു­ന്നു. ഇതില്‍­നി­ന്നാ­ണ്‌ ഹി­ന്ദു­ത്വ തീ­വ്ര­വാ­ദി­കള്‍ മു­സ്ലിം വേ­ഷം ധരി­ച്ചാ­ണു സ്‌­ഫോ­ട­ന­ങ്ങള്‍­ക്കു പോ­കു­ന്ന­തെ­ന്ന ഉറ­ച്ച സം­ശ­യം ഉണ്ടാ­കു­ന്ന­ത്‌.
ഈ വര്‍­ഷ­ത്തി­ന്റെ പാ­തി­യോ­ള­മാ­കും­വ­രെ ഈ താ­ക്കീ­തു­ക­ളൊ­ന്നും വേ­ണ്ട­വി­ധം നമ്മു­ടെ ഭര­ണാ­ധി­കാ­രി­കള്‍ എടു­ത്തി­രു­ന്നി­ല്ലെ­ന്നു­വേ­ണം കരു­താന്‍. കര്‍­ക്ക­രെ മാ­ലേ­ഗാ­വ്‌ കേ­സ്‌ അന്വേ­ഷി­ച്ച രണ്ടു­മാ­സ­ങ്ങ­ളൊ­ഴി­ച്ചാല്‍ ഈ വലിയ ഭീ­ഷ­ണി­യെ­പ്പ­റ്റി കാ­ര്യ­മായ അന്വേ­ഷ­ണ­ത്തു­ടര്‍­ച്ച­ക­ളു­ണ്ടാ­യി­ല്ല. അജ്‌­മീര്‍, മെ­ക്കാ, മാ­ലേ­ഗാ­വ്‌ അന്വേ­ഷ­ണ­ങ്ങള്‍ മാ­ത്ര­മാ­ണ്‌ സി­ബിഐ വ്യ­ത്യ­സ്‌­ത­മാ­യെ­ങ്കി­ലും ചെ­യ്യു­ന്ന­ത്‌. ഇവ­യെ­യും മറ്റു സ്‌­ഫോ­ട­ന­ങ്ങ­ളെ­യും ഏകോ­പി­പ്പി­ക്കു­ന്ന­വി­ധ­ത്തി­ലു­ള്ള സമ­ഗ്ര­മാ­യൊ­രു അന്വേ­ഷ­ണ­ത്തി­ന്‌ ആരു­ടെ­യും ബു­ദ്ധി­യു­ദി­ക്കു­ന്നി­ല്ല.
കേ­ണല്‍ പു­രോ­ഹി­തി­ന്‌ മാ­ലേ­ഗാ­വി­നെ­യും മെ­ക്ക മസ്ജി­ദി­നെ­യും ബന്ധി­പ്പി­ക്കു­ന്ന കൊ­ളു­ത്തു­ക­ളു­ണ്ടെ­ന്നു­ള്ള­തു വ്യ­ക്ത­മാ­യി­ട്ടും പോ­ലീ­സ്‌ ഇപ്പോ­ഴും ഹു­ജി­യെ പി­ന്തു­ട­രാ­നാ­ണു വ്യ­ഗ­ത­കാ­ട്ടു­ന്ന­തെ­ന്നാ­ണു വി­ചി­ത്രം. മി­ക്ക സ്‌­ഫോ­ട­ന­കേ­സു­ക­ളി­ലും അന്യേ­ാ­ന്യ­ബ­ന്ധി­ത­മായ അവ­സ്ഥ സൃ­ഷ്‌­ടി­ത­മാ­യി­രി­ക്കു­ന്ന­ത്‌ രാ­മ­നാ­രാ­യണ്‍ കാല്‍­സം­ഗ്ര എന്ന­യാ­ളു­മാ­യി ബന്ധ­പ്പെ­ട്ടാ­ണ്‌. എന്ന­ലോ, ഇയാള്‍ ഇന്നും പി­ടി­യി­ലാ­കാ­തെ തു­ട­രു­ന്നു.
മാ­ലേ­ഗാ­വ്‌ സ്‌­ഫോ­ട­ന­വു­മാ­യി ബന്ധ­പ്പെ­ട്ട്‌ സി­മി നേ­താ­ക്ക­ളെ അറ­സ്റ്റു­ചെ­യ്‌ത പോ­ലീ­സ്‌ അവ­രില്‍ പല­രെ­യും കള്ള­ത്തെ­ളി­വു­ക­ളോ­ടെ അക­ത്താ­ക്കാന്‍ ശ്ര­മി­ക്കു­ക­യും ചെ­യ്‌­തു. മൊ­ഹ­മ്മ­ദ്‌ ഷഹീ­ദ്‌ എന്ന­യാള്‍ അന്നു മാ­ലേ­ഗാ­വില്‍ നി­ന്നു 700 കി­ലോ­മീ­റ്റര്‍ അക­ലെ ഒരു ചട­ങ്ങില്‍ പങ്കെ­ടു­ക്കു­ക­യാ­യി­രു­ന്നെ­ന്നു പി­ന്നീ­ട് തെ­ളി­ഞ്ഞു. ഷബ്ബീര്‍ മസീ­യു­ള്ളാ എന്ന കു­റ്റാ­രോ­പി­തന്‍ സ്‌­ഫോ­ട­ന­ത്തി­നും ഒരു­മാ­സം മുന്‍­പേ പോ­ലീ­സ്‌ കസ്റ്റ­ഡി­യില്‍ കഴി­യു­ക­യാ­യി­രു­ന്നു. ഇങ്ങ­നെ ഉട­നീ­ളം വൈ­രു­ദ്ധ്യ­ങ്ങള്‍ നി­റ­ഞ്ഞ റി­പ്പോര്‍­ട്ടു­ക­ളാ­യി­രു­ന്നു, പോ­ലീ­സി­ന്റേ­ത്.
കു­റ്റാ­രോ­പി­ക്ക­പ്പെ­ട്ട­വ­രെ­ല്ലാം കാ­ല­ങ്ങ­ളാ­യി വളര്‍­ത്തു­ന്ന താ­ടി­മീ­ശ­ക­ളു­ള്ള­വ­രാ­യി­രു­ന്നു. നന്നാ­യി ക്ഷൗ­രം­ചെ­യ്‌­ത­വ­രാ­യി­രു­ന്നു സം­ഭ­വ­ത്തി­നു പി­ന്നി­ലെ­ന്ന്‌ സ്‌­ഫോ­ട­ന­ത്തി­ന്റെ ദൃ­ക്‌­സാ­ക്ഷി­ക­ളെ­ല്ലാം­ത­ന്നെ എടു­ത്തു­പ­റ­ഞ്ഞ­ത്‌ പോ­ലീ­സ്‌ കേ­ട്ടി­ല്ലെ­ന്നു­ന­ടി­ച്ചു.
പക്ഷേ ഇന്നി­പ്പോള്‍ എടി­എ­സ്‌ വി­ശ്വ­സി­ക്കു­ന്ന­ത്‌, അജ്‌­മീര്‍ സ്‌­ഫോ­ട­ന­വു­മാ­യി ബന്ധ­പ്പെ­ട്ട ദേ­വേ­ന്ദ്ര ഗു­പ്‌ത ആര്‍ എസ്‌ എസ്‌ പ്ര­ചാ­ര­ക­നാ­യി­രു­ന്ന സു­നില്‍ ജോ­ഷി വഴി­യാ­ണ്‌ അഭി­ന­വ്‌ ഭാ­ര­ത്‌ എന്ന സം­ഘ­ട­ന­യു­മാ­യി ബന്ധ­പ്പെ­ട്ട­തെ­ന്നാ­ണ്‌. 2007 സെ­പ്‌­തം­ബ­റില്‍ ജോ­ഷി സി­മി പ്ര­വര്‍­ത്ത­ക­രെ­ന്നു കരു­ത­പ്പെ­ടു­ന്ന­വ­രാല്‍ വധി­ക്ക­പ്പെ­ട്ട­പ്പോള്‍, പ്ര­കോ­പി­ത­യായ സാ­ധ്വി പ്ര­ഗ്യാ സി­ങ് ഥാ­ക്കൂര്‍ മാ­ലേ­ഗാ­വ് സ്‌­ഫോ­ട­ന­ത്തി­ന്‌ ഉത്ത­ര­വി­ടു­ക­യാ­യി­രു­ന്നു­വെ­ന്നും അവര്‍ കരു­തു­ന്നു. പു­രോ­ഹി­ത്‌ നട­ത്തിയ ഫോണ്‍­കോ­ളു­ക­ളില്‍­നി­ന്ന്‌, സം­ഝോ­ഥാ എക്‌­സ്‌­പ്ര­സ്‌ സ്‌­ഫോ­ട­ന­ത്തി­നു­പി­ന്നി­ലും ജോ­ഷി­യു­ടെ ബു­ദ്ധി­യു­ണ്ടെ­ന്ന സം­ശ­യം ബല­പ്പെ­ടു­ത്തു­ന്ന വി­വ­ര­ങ്ങള്‍ ലഭ്യ­മാ­യി­ട്ടു­ണ്ടെ­ന്നാ­ണ്‌ പോ­ലീ­സ്‌ ഭാ­ഷ്യം.
സത്യ­ത്തില്‍, നി­ര­വ­ധി സ്‌­ഫോ­ട­ന­ങ്ങ­ളു­മാ­യി ബന്ധ­പ്പെ­ട്ടു­നില്‍­ക്കു­ന്ന ഹി­ന്ദു­ത്വ തീ­വ്ര­വാ­ദ­ത്തി­ന്റെ പി­ന്നാ­മ്പു­റ­ക്ക­ഥ­കള്‍ വെ­ളി­വാ­ക­ണ­മെ­ങ്കില്‍, അറ­സ്റ്റി­ലായ എല്ലാ ഹി­ന്ദു കു­റ്റാ­രോ­പി­ത­രും അയാള്‍ എന്നു വി­ശേ­ഷി­പ്പി­ക്കു­ന്ന കല്‍­സം­ഗ്ര പി­ടി­യി­ലാ­യേ പറ്റൂ. എന്നാല്‍, അതി­നു­വേ­ണ്ടു­ന്ന അന്വേ­ഷ­ണ­സ­മ­ഗ്രത ഇനി­യും കൈ­വ­ന്നി­ട്ടി­ല്ലെ­ന്നു­മാ­ത്രം.
അവ­ലം­ബം - ഔട്ട്‌­ലു­ക്ക്‌ മാ­സി­ക­യില്‍ സ്‌­മൃ­തി കോ­പ്പി­ക­റും ദേ­ബര്‍­ഷി ദാ­സ്‌ ഗു­പ്‌­ത­യും സ്നി­ഗ്ദ്ധ ഹാ­സ­നും ചേര്‍­ന്നെ­ഴു­തിയ ലേ­ഖ­നം.
   കടപ്പാട് : http://malayal.am/

വെള്ളിയാഴ്‌ച, ജൂലൈ 16, 2010

കമ്യുണിസം സ്വപ്നമാണെന്നല്ല

     കമ്യുണിസം സ്വപ്നമാണെന്നല്ല, ചരിത്രത്തിന്റെ അവസാന ഘട്ടമാണെന്നാണ്. അതിനുമുമ്പുള്ള ചരിത്ര ദൗത്യം നിറവേറ്റാതേ എടുത്തുച്ചാട്ടം ശരിയല്ല, എന്നതോടോപ്പം തെറ്റുമാണ്! ചരിത്രം വയിക്കുന്നത് ഇങ്ങനെയാണ്: പ്രാകൃത കമ്യൂണിസം, അടിമത്വം, ഫ്ര്യുഡലിസം, മുതലാളിത്വം, മുതലാളിത്വത്തിന്റെ ഉന്നതഘട്ടമായ സാമ്രാജ്യത്വം, സോഷ്യലിസം, സോഷ്യലിസത്തിന്റെ ഉന്നതമായ കമ്യൂണിസം.....! പാഠം ഒന്ന്‍ എന്നതോടൊപ്പം ചരിത്രത്തിന്റെ സാമാന്യ പാഠവുമാണ്! ആശയവാദവും, ഭൗതികവാദവും, വൈരുദ്ധ്യാത്മക ഭൗതികവാദവും മൂന്നു ദര്‍ശനങ്ങള്‍.വിമോചനത്തിന്റെ അവസാനവാക്കാണ് വൈരുദ്ധ്യാത്മക ഭൗതികവാദം! അതിലേക്ക് എത്തിചേര്‍ന്നത്, അന്നെവരെയുള്ള രണ്ട് ആശയങ്ങളുടെയും നിഷേധതിനൊപ്പം- സാംസികരണവും തകര്‍ക്കലും....നടന്നു എന്നതോണ്ടാണ് ചോദ്യചെയപെടാത്ത ചരിത്ര അനിവാര്യതയായി വൈരുദ്ധ്യാത്മക ഭൗതികവാദം നിലനില്‍ക്കുന്നത്!         മാക്സ് പറഞ്ഞത് ആദ്യത്തെ കമ്യൂണിസ്റ്റാണ് യേശു എന്നാണ്. അത് ചുഷകരുടെ കൈയിലായത് എങ്ങനെ എന്നതിനുള്ള ഉത്തരംകൂടിയാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിലൂടെ കാറല്‍ മാക്സ് മുന്നോട്ട് വെച്ചത്! ഖുറാനെകുറിച്ചും ഗീതയെകുറിച്ചും മാക്സ് പറഞ്ഞിട്ടില്ല എന്നതോണ്ട്, ബൈബിള്‍ മാക്സ് വായിച്ചതുപോലെ, ഖുറാനും, ഗീതയും വായിക്കാന്‍ കഴിയാത്ത വാദഗതിക്കാര്‍ക്ക് മാക്സിസം നെരെചൊവെ ഉള്‍കോള്ളാന്‍ കഴിഞ്ഞിട്ടില്ലന്നതിന്റെ വിളമ്പരംകൂടിയാണ്!
         ശാസ്ത്രിയതയും, ചരിത്രഗതി മുന്നോട്ടുപോവുന്ന അനിവാര്യതയുമാണ് കമ്യൂണിസം! കമ്യൂണിസം സ്വപ്നമാവുമ്പോള്‍ തന്നെ ലക്ഷ്യബോധമുള്ള ഭാവികൂടിയാണ്! മതം ഭൂതമാവുമ്പോള്‍ തന്നെ പിന്തിരിപ്പനും വ്യാമോഹിതവുമാണ്! ബൂര്‍ഷാജനാധിപത്യം പോലേ ബഹുഭൂരിപക്ഷത്തെ വിഡിത്വമാക്കുന്നതും....!
         ആ വിഡിത്വത്തെ പൊളിച്ചടുക്കണ്ടത് അതില്‍ ഇടപെട്ടുകൊണ്ടാണ്.... പര്‍ലിമെന്റില്‍ കയറുന്നതു പോലേ, അമ്പല കമ്മറ്റികളിലും മഹല്ല കമ്മറ്റികളിലും ചര്‍ച്ചിലും മാനിഫ്യേസ്റ്റോ വായിക്കാനല്ല, മറിച്ചു നടപ്പാക്കാനാണ്! അത് കക്ഷത്തല്ല, തലക്കകത്താണ് വേണ്ടത്! അതുള്ളത് കൊണ്ടാണ് CPI(M)- ധൈര്യസമേതം കയറിചെല്ലുന്നത്!
         സോവിയറ്റ് മാര്‍ഗമോ ചൈനാ മാര്‍ഗമോ അല്ല, ഇന്ത്യന്‍ വിപ്ലവം ഇന്ത്യന്‍ മാര്‍ഗത്തിലാണ് വേണ്ടത് എന്ന്‍ സ്റ്റാലില്‍ പറഞ്ഞതാണ്! ആ മാര്‍ഗമാണ് CPI(M)- എന്നത് വര്‍ത്തമാന ഉറപ്പാണ്. ഈ ഉറപ്പിനെയാണ് ഇന്ത്യന്‍ ബൂര്‍ഷാ ഭൂപ്രഭു സാമ്രാജത്വ കൂട്ടുകെട്ട് ഏറേ ഭയക്കുന്നത്. അതുകൊണ്ട് തന്നെയാണ് വളറേ സങ്കീര്‍ണമായ പ്രതിരോധങ്ങള്‍ നമ്മേനേരിടുന്നത്. മാ ബേബിഫുഡ് കഴിച്ച മസ്തിഷ്കങ്ങള്‍ കമ്യൂണിസ്റ്റ് വായടിത്വവുമായിനടക്കുന്നവര്‍ ഓര്‍ക്കുക കമ്യൂണിസ്റ്റുകാരനായി ഉയര്‍ന്ന നിലവാരത്തിലേക്ക് വരണമെങ്കില്‍ ചുരുങ്ങിയപക്ഷം DYFI- കാരന്‍ കൊള്ളുന്ന പ്രവര്‍നത്തിന്റെ നട്ടുച്ച വെയില്‍ രണ്ടുമണികൂറേങ്കിലും കൊള്ളാനുള്ള നെഞ്ഞുക്കേങ്കിലും ഉണ്ടാവണം. അല്ലാതെ അപ്പുകുട്ടന്മാരുടെ തണലത്തിരുന്നു മടികുത്തിലേ മുറക്കാന്‍ അഴിച്ചുള്ള പായാരം പറച്ചിലല്ല ഇന്ത്യന്‍ വിപ്ലവ മാര്‍ഗം. അതെ നമുക്കാദ്യം CPI(M)- കാരനാവാം. അതിന്റെ നയങ്ങളുടെ രക്തവും ഊര്‍ജവുമായി കര്‍മപദത്തിലേ ആവേശമാവണം.അല്ലാതേ ഇന്ത്യന്‍ ബൂര്‍ഷാ ഭൂപ്രഭു സാമ്രാജത്വ കൂട്ടുകെട്ടിന്റെ ഒറ്റുകാരു അച്ചാരം പറ്റുന്നവരും ഞങ്ങളെ മാക്സിസം പഠിപ്പിക്കാന്‍ വരണ്ട്! അതെ ഇ എം എസ് പറഞ്ഞതുപോലേ മനോരമ എന്നില്‍ ശരി കണ്ടാല്‍ എന്തോ തെറ്റുപറ്റിയിട്ടുണ്ടവണം എന്നാണ് മനസ്സിലാക്കണ്ടത്! വര്‍ഗശത്രുക്കളാല്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന ഈ കലത്തു തന്നെയാണ് ശരിയുടെ കൃത്യതയും ഉള്ളതു!
           വ്യക്തി വിരോദത്തിന്റെ ഭാഗമായുള്ള ''പാര്‍ട്ടിയുണ്ടാവും ജനമുണ്ടാവില്ല''ന്ന പറഞ്ഞ, പൊയ് മുഖമണിഞ്ഞവരെ നെഞ്ചേറ്റി നടക്കുന്നവര്‍ക്ക് K E N- ന്റെ നേരും നെറിയും അറിയില്ല....! നേരും നെറിയും ഉണ്ട് എന്നു പറയുന്നത് അദ്ദേഹം പാര്‍ട്ടി അംഗമാണ് എന്നതോണ്ടാണ്! അല്ല എന്ന്‍ പറയുന്നവര്‍ പുറത്തുള്ളവരാണ്! അകവും പുറവും തിരിച്ചറിയാനുള്ള്‍ സാമാന്യ ബോധമുള്ളവരാണ് CPI(M)- പ്രവര്‍ത്തകര്‍!

ഞായറാഴ്‌ച, ജൂലൈ 11, 2010

കുരുട്ടു ബുദ്ധി

          ഗീതയും, ബൈബിളും, ഖുറാനും സ്വപ്നം കാണുന്നതം കമ്യൂണിസമാണ്.......നമ്മള്‍ കാണുന്നതും! അവരില്‍ പലരും എല്ലുറപ്പോടേ സ്വയം പറയും കമ്യൂണിസ്റ്റെന്ന്‍! ആ എല്ലുറപ്പിന്റെ സത്യസന്ധതയെ നമിക്കാം. പക്ഷേ കമ്യൂണിസം മാത്രം അറ്റത്തേക്ക് അറ്റത്തേക്ക് നിങ്ങി പോവുന്നു! മാക്സ് മുന്നോട്ട് വെച്ചത് വിമോചനത്തിന്റെ തത്വമാണ്! കമ്യൂണിസം ചരിത്രത്തിന്റെ ഉന്നതമായ ഘട്ടം....അതൊരു സ്വപ്നമായിതന്നെ ഒരു പക്ഷേ അവശേഷിക്കും...USSR-ചെയ്ത് ആദ്യത്തെ തെറ്റ് കമ്യുണിസത്തിലേക്കുള്ള എടുത്തു ചാട്ടമായിരുന്നു! നാം അറ്റത്തുകിടക്കുന്ന കമ്യുണിസത്തിന്റെ കാര്യം പറഞ്ഞു സമയം കളഞ്ഞുകൊണ്ടിരിക്കുന്നു.
         സാമ്രാജ്യത്വം അതിന്റെ ശകല ദുഷ്ടതയുമായി വരുമ്പോഴും അതിന്റെ വര്‍ണപകിട്ടില്‍ തിരിച്ചറിയാതെ ഇയ്യാം പാറ്റകളെപോലേ നാം അണഞ്ഞുകൊണ്ടിരിക്കുന്നു! വിമോജനത്തിന്റെ പൊയ് മുഖം അണിഞ്ഞു ഞാനാണ് കമ്യൂണിസ്റ്റെന്നു നമ്മേ വ്യാമൊഹിതരാക്കുന്നു! അവരുടെ കൈയില്‍ കാലത്തിനു ചേരാത്ത കട്ടന്‍ ചായയും പരിപ്പുവടയുമുണ്ടാവും! അവരുട നാവില്‍ കമ്യൂണിസ്റ്റ് വിടുവായത്തത്തിന്റെ ധാരാളിത്വമുണ്ടാവും! പോരാട്ടത്തിന്റെ പുത്തന്‍ വഴികളില്‍ നിന്ന്‍  മടക്കിവരുത്തുക.അല്ലെങ്കില്‍, വിമോജന ശേഷിയെ വിദൂര സ്വപ്നത്തിന്റെ അതിരും വരമ്പും പറഞ്ഞു പറഞ്ഞു നമ്മെ നാമല്ലാതാക്കുക. ചൂഷകവര്‍ഗം പുത്തന്‍ കറുപ്പായി കമ്യൂണിസത്തെയും ഉപയോഗിക്കാം എന്ന കണ്ടത്തിയിരിക്കുന്നു!
               അവര്‍ക്കാവശ്യം നിലനില്‍പ്പാണ് നമുക്കാവശ്യം മോചനമാണ്, മോചനത്തിനാവശ്യം പോരാട്ടമാണ്! പോരാട്ടം കാലവും സ്ഥലവും ആവശ്യപെടുന്നതിനനുശരിച്ചാണ്! അതിനു പ്രര്യാപ്തമാവണമെങ്കില്‍ നിരന്തരമായ പഠനം ആവശ്യം ആവശ്യമാണ്! അതുകൊണ്ടാണ് ഇ എം എസ് പോരാട്ടത്തിന്റെ നേതൃത്വവും പഠനവുമായി നമ്മേ പഠിപ്പിച്ചുകൊണ്ടിരുന്നത്! 1848-ല്‍ എഴുതിയത് മനപാഠമാക്കി വായന അവസാനിപ്പിക്കുകയും, വായന തുടര്‍ന്നാല്‍ പുത്തന്‍ നാമ്പുകളുണ്ടാവില്ലെന്നും പറഞ്ഞു പഴേ കുരുട്ടു ബുദ്ധിയുമായി പോരാളികളെ ഷണ്ഠന്മാരാക്കുകയും ചെയുന്നു! ആളിനും തരത്തിനു അനുശരിച്ചു; ആയുധവും മതവും കമ്യൂണിസവും നല്‍കി സാമ്രാജ്യത്വം പുഞ്ചിരി തൂകുന്നു! വര്‍ത്തമാന ഇന്ത്യയില്‍ ജനകിയ മുന്നേറ്റത്തെ തുരങ്കം വെക്കുന്നത് അങ്ങനെയും കൂടിയാണ്...!
        ********************************************************************
     Sanoop Laila  
      എനിക്ക് താങ്കള്‍ എഴുതിയതിനോട് യോജിപ്പ് ഇല്ല.മതത്തെയും മാര്‍ക്സിസത്തെയും ഒന്നിപ്പിക്കാന്‍ ശ്രമിക്കരുത്. അത് മോരും മുതിരയും പോലെ ആണ് എപ്പോളും മാറി കിടക്കുക തന്നെ ചെയും. കമ്മ്യൂണിസ്റ്റ്‌ മതത്തെ അന്ഗീകരിക്കുന്നില്ല...പക്ഷെ മതവിശ്വാസിയെ സംരക്ഷിക്കും. മതത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തില്ല..മതം രാഷ്ട്രീയത്തില്‍ ഇടപെടുമ്പോള്‍ ആണ് നമ്മള്‍ അവരെ എതിര്‍ക്കുന്നത്. പട്ടിണി കിടക്കുന്ന തൊഴിലാളിയെ വര്‍ഗ്ഗ സമരത്തില്‍ ഒന്നിപ്പിക്കുന്നതിനു മുന്‍പ് അവന്‍ ഈശ്വര വിശ്വാസം കളഞ്ഞിട്ടു വരണം എന്ന് ശഠിക്കുന്നത് ശരി അല്ല എന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്.കമ്മ്യൂണിസം ഒരു ശാസ്ത്രം ആണ് അതില്‍ മതത്തെ കണ്ടെത്താന്‍ നോക്കരുത്. അത് പ്രായോഗികം അല്ല. സാധ്യവും അല്ല. ഗീതയും ഘുര്‍ ആണും ബിബിലും വെറും സാഹിത്യം ആയി കാണാനാണ് എനിക്ക് ഇഷ്ട്ടം. അതില്‍ ഇതുവരെ കമ്മ്യൂണിസം ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല.ആത്യന്തികമായി അത് കള്ളം പറയുന്നു.കമ്മ്യൂണിസം സത്യത്തിനു ഒപ്പം ആണ്.
           ഇനി കമ്മ്യൂണിസം ഒരു സ്വപ്നം ആയി അവശേഷിക്കാം എന്ന വാദം എനിക്കില്ല. ഇവിടെ നമ്മള്‍ ആ യുറ്റൊപ്പ്യ ഉണ്ടാക്കുക തന്നെ ചെയ്യും. യുറ്റൊപ്പ്യക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുക എന്നത് യുറ്റൊപ്പ്യയെ ഉണ്ടാക്കല്‍ തന്നെ ആണ്.കമ്മ്യൂണിസ്റ്റ്‌ കാര്‍ ഒരിക്കലും പോരാട്ടം അവസാനിപ്പിക്കില്ല....അവസാന ശ്വാസം വരെ ചൂഷണത്തിന് എതിരായി, നമ്മള്‍ പോരാടുക തന്നെ ചെയ്യും.

വ്യാഴാഴ്‌ച, ജൂലൈ 08, 2010

പാണ്ടന്‍ നായയുടെ പല്ലിന്റെ കാര്യം

         സോഷ്യലിസമെന്ന മാനവിക മൂല്യം മനുഷ്യരാശി ആദ്യമായി അറിയുന്നത് മതങ്ങളില്‍നിന്നാണ്. മതത്തിന്റെ പവിത്രവല്‍ക്കരണത്തിലൂടെയാണ് സമൂഹത്തില്‍ അത് അനിവാര്യഘടമായി തീരുന്നത്! അല്ലാഹുവിന്റെയും, കൃസ്തുവിന്റെയും, കൃഷ്ണന്റെയും ചിലവില്‍ മനുഷ്യര്‍ നൂറ്റാണ്ടുകളോളം കാത്തിരുന്നു......തലകീഴായിരുന്ന ആ സ്വപ്നം ശരിയാക്കി പ്രായോഗികമായി മുന്നോട്ട വെച്ചത് മാക്സിസമാണ്! മുന്‍ സ്വപ്നങ്ങള്‍ ഉട്ടോപ്യാ​നായി തന്നെ നിലലനിന്നു. അല്ലെങ്കില്‍, ലോകത്തിലേ ഏറ്റവും കൂടുതലുള്ള ഇസ്ലാം കൃസ്തിയ ഹിന്ദു വിശ്വാസികള്‍ പിന്നീട് അവനവന്റെ സ്വര്‍ഗലപ്തിക്കുവേണ്ടിയുള്ള കുറുക്കുവഴി അന്വഷകരായിതീരുകയാണ് ചെയ്തത്! വര്‍ത്തമാനം, അവര്‍ക്ക് അധികാരത്തിന്റെ സ്വര്‍ഗീയത വാക്താനവും ചെയ്തു! അതുകൊണ്ടാണ് നെബിയുടെയും, കൃസ്തുവിന്റെയും, രാമന്റെയും പേരില്‍ കഴുത്തും കൈപത്തികളും അറ്റുവീണുകൊണ്ടിരിക്കുന്നതു! സമത്വം മുന്നോട്ട് വെച്ച മതങ്ങള്‍ ഇന്നെവരെ ഒരു ചൂഷകന്റെയും അധികാരം നഷ്ടപെടുത്തിയിട്ടില്ല!
          ഇതിന്റെ ബോധ്യം വിശ്വാസിയേക്കാള്‍ വിശ്വാസത്തെ ഉപജീവിച്ചുകഴിയുന്ന മതത്തില്‍ പറ്റിപിടിച്ച ഇത്തികണികളായി കഴിയുന്ന പൗരോഹിത്യത്തിനാണ്! അതുകൊണ്ടാണ് സമത്വത്തിന്റെ പ്രായോഗികശാസ്ത്രം മുന്നോട്ട് വെച്ച മാക്സിസം മതത്തിനെതിരാണെന്ന പച്ചകള്ളം നിരന്ധരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്! വിശ്വസികളെയടക്കമുള്ള അധ്വാനിക്കുന്ന വര്‍ഗത്തെ വിമോചനത്തിന്റെ പടയണിയില്‍നിന്നും അടര്‍ത്താന്‍ വേണ്ടി വീണ്ടും വീണ്ടും ഇടയലേഖനങ്ങള്‍ അവധരിപ്പിക്കുന്നു! ലോകത്തു ചൂഷ്ണം കൂടുന്നു എന്നതോടൊപ്പം താല്‍ക്കാലിക അത്താണിയായ വിശ്വസത്തെ ആശ്രയിക്കലും കൂടുന്നുണ്ടെങ്കിലും അതിന്റെ രാഷ്ട്രിയ രൂപങ്ങളിലേക്ക് പണ്ടേപോലേ എത്തിചേരുന്നില്ലെന്ന യാഥാര്‍ത്യം ഞെട്ടലോടെയാണ് പൗരോഹിത്യം അറിയിന്നതു! അതുകൊണ്ടാണ് പശ്ചിമബംഗാളില്‍ പരീക്ഷിച്ചത് ഇവിടെ കിനാലുരിലും പയറ്റിയത്! പക്ഷേ പാണ്ടന്‍ നായയുടെ പല്ലിന്റെ കാര്യംപോലെയായി അത്!

ചൊവ്വാഴ്ച, ജൂലൈ 06, 2010

33% സംവരണം

സ്ത്രി സ്വത്വം പുരുഷ കാഴ്ചയിലുടെയല്ല തിരിച്ചറിയണ്ടത്, മറിച്ച് ഉപഭോഗവസ്തുവായും, അല്ലെങ്കില്‍ സദാചാര വേലിക്കുള്ളില്‍ കാത്തുശൂക്ഷിക്കണ്ട വലിയൊരു ചരക്കായിതിരുന്നതും പുരുഷന്റെ കാഴ്ച സുഖത്തിനുവേണ്ടിയല്ല, ഈ സമൂഹത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണ്! ഈ തിരിച്ചറിവിലാണ് സ്ത്രി സ്വത്വന്യേഷ്ണം അതിന്റെ പരിമിതിക്കകത്തുതന്നെ എരിഞ്ഞടങ്ങുന്നതു!
           അന്വഷ്ണങ്ങള്‍ എളുപ്പം എത്തിചേരുന്ന ദൂരങ്ങളില്‍ തടഞ്ഞുനിര്‍ത്തണ്ടത് സമൂഹത്തില്‍ ആധിപത്യം വഹിക്കുന്ന വര്‍ഗത്തിന്റെ ആവശ്യമാണ്. അതുകൊണ്ടാണ് ഫെമിനിസ്റ്റെന്നും അഴിഞ്ഞാട്ടകാരിയെന്നും കാര്‍ട്ടൂണ്‍ കഥാപാത്രമായി 'വേലിക്കോളം ചെന്നു തുള്ളല്‍ അവസാനിച്ചു' കണീര്‍ വാര്‍ക്കണ്ടി വരുന്നത്...!
           അമ്മയെന്നു പുകഴ്തുകയും, ഭാര്യയായി ഭരിക്കപെടുകയും, വെശിയായി പ്രദര്‍ശിപ്പിക്കുകയും ഈ സമുഹത്തിന്റെ നിലനില്‍പ്പിനുവേണ്ടിയാണ്! അതിനു നമുക്കാവശ്യം ഈ സമൂഹത്തേ തച്ചുതകര്‍ക്കണ്ട് തിരിച്ചറിവിലേക്കാണ് എത്തിചേരണ്ടത്! ആ തിരിച്ചറിവിനു, നിശ്ചിത ദൂരമാത്രം പോവുന്ന ലൈന്‍ ബസില്‍ നിന്നും ഇറങ്ങി- കടന്നുപോവണ്ട് ദൂരം സഘബോധത്തിന്റെ തെളിച്ചമാര്‍ന്ന ദര്‍ശനത്തിലൂടെ എത്തിചേരുമെന്ന ചങ്കൊറപ്പാണ് വേണ്ടത്...അതിന്റെ ഇല്ലായ്മയാണ് പലചിന്തകളും  ഫെമെനിസ്റ്റ് കുശുമ്പായി ചുരുങ്ങി പോവുന്നത്. എങ്കിലും ഫെമിനിസം തിരിച്ചറിവിന്റെ ആദ്യചുവടാണ്...33% സംവരണം മുന്നോട്ട് വെക്കുന്ന സ്ത്രി ഫെമിസത്തില്‍നിന്നും, സതിസത്തില്‍നിന്നും ഉയരണ്ട സമയം ആയിരിക്കുന്നു!

വെള്ളിയാഴ്‌ച, ജൂലൈ 02, 2010

എം.എന്‍.വിജയന്‍

               'സമൂഹമാണ് ബോധത്തെ സൃഷ്ടിക്കുന്നത്'. അന്നേവരെയുള്ള ചിന്തയെ അട്ടിമറിക്കുകയും ഈ ചിന്ത തന്നെ അനുദിനം വിഹസിപ്പിച്ചുകൊണ്ട് സമൂഹം മുന്നേറുകയും ചെയ്തു! ഇതിലേക്കാണ് വ്യക്തികത മനശാസ്ത്ര ഫ്രോയിഡിയന്‍ ചിന്തയെ സംയോജിപ്പിച്ചുകൊണ്ട് മാക്സിസത്തെ സമീപിച്ചത്  ഒരു പുത്തന്‍ അനുഭവം തന്നെയായിരുന്നു. അതു പക്ഷേ വ്യെക്തി കേന്ദ്രികൃതമായി പാളിതീരാന്‍ നിവൃത്തിയില്ലാത്ത കാര്യവുമാണ്! മനോവിശ്ലേഷണ സഞ്ചാരത്തിന്റെ കാഴ്ചപാടിനു ദൂരപരിതിയുണ്ട് എന്ന കാര്യം ഗൗരവപൂര്‍വം അടുക്കുമ്പോള്‍ ബോധ്യപെടുന്നതായിട്ടും ഉപയോഗപ്രതമാക്കിയത്; അതിന്റെ ജനകീയ ഭാവം തിരിച്ചറിഞ്ഞതുകൊണ്ടാണ് CPI(M)-ന്റെ സാംസ്ക്കാരിക വാരികയുടെ പത്രാധിപരായി നിശ്ചയിച്ചത്!
           ആശയപരമായി ഇടതാവളമാക്കണ്ടതിനേ സ്ഥിരതാവളമാക്കി; മുന്‍ പറഞ്ഞ ചിന്തയെ ഹൈജാക്കുചെയ്യാന്‍ അനുവാദിക്കപെടും എന്നു കരുതുന്നതു തെറ്റാണ് എന്നത് തിരിച്ചറിയണമെങ്കില്‍ ''ജനങ്ങളെ പഠിപ്പിച്ചാല്‍ മാത്രം പോരാ സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെ സ്വയം പഠിക്കുകയും'' വേണം. ഇതു മാവോ പറഞ്ഞതാണ്. ഇങ്ങനെ പറയാന്‍ കഴിഞ്ഞത് മാക്സിസ്റ്റ് ലീഡര്‍ ആയതുമൂലമാണ്. സാംസ്കാരിക നായകനായതുകൊണ്ടല്ല.
                    ദാരിദ്ര്യമാത്രം വിപ്ലവം കൊണ്ടുവരില്ല. മാത്രമല്ല, അതു നിലനിര്‍ത്തികൊണ്ട് അതിനെതിരേ വാദിച്ചു ജയിപ്പിക്കാന്‍ നാം വക്കീലുമല്ല മറിച്ചു പോരാളികളാണ്. പോരാട്ടം സ്വയം ഉരുതിരിയണ്ടതാണ്. അതിനു അവസാനത്തെ ചോദ്യവും ചോദിച്ചുതീരണം. അവസാനത്തെ ഉത്തരമാണ് വിപ്ലവം! ദാരിദ്ര്യത്തിന്റെ കുറുക്കു വഴികളിലൂടെയല്ല, മറിച്ചു തൊഴിലാളിവര്‍ഗത്തിന്റെ തിരിച്ചറിവിലൂടെയാണ്- അല്ലെങ്കില്‍ നേതൃത്വത്തിലേക്ക് സ്വയം ഉയര്‍ന്നു വരുമ്പോഴാണ് വിപ്ലവം!   അതുകൊണ്ടാണ് കൂടുതല്‍ ദാരിദ്ര്യം നിലനിന്നാല്‍ മാത്രമേ വിപ്ലവം വരൂ എന്നത് വിടുവായത്തമായത്. അങ്ങനെയാണ് ജനകിയാസൂത്രണം CIA- ചിന്തയാണെന്നും തോമസ് ഐസക് ചാരന്റെ കൈയാളാണെന്നും പറഞ്ഞതിലൂടേ അതുവരെ നിഷ് കളങ്കെമെന്നു കരുതിയ പുഞ്ചിരിയേ ഒറ്റുകാര്‍ കൈയേറുകയും അവരുടെ പ്രചരണ പലകയാക്കുകയും ചെയ്തത്! ഇത് സമ്പവിച്ചത് മാക്സിയന്‍ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ അനുഭവ ശൂന്യതകൊണ്ടാണ്
              മാറ്റിതിര്‍ക്കലുകള്‍ക്ക് പോരാട്ട പ്രവര്‍ത്തനപദത്തില്‍ രക്തസാക്ഷിത്വത്തിന്റെ മഹത്വവും, പ്രവര്‍ത്തനത്തില്‍ സമത്വസുന്ദര സ്വപ്നത്തിന്റെ സാക്ഷാല്‍കരവുമാണ്. വ്യാഖ്യാനങ്ങള്‍ക്ക് വെയില്‍ കൊള്ളേണ്ടെന്ന അറിവു എം എന്‍ വിജയനിലൂടെ അല്ല നാം തിരിച്ചറിയുന്നത്. ലോകത്തെ വ്യാഖ്യാനിക്കുന്ന എല്ലാ നിരാശാവാദികളും തത്വചിന്തകരാര്‍ന്നപ്പോള്‍ ബോധ്യപെടുത്തിയതാണ്.അവര്‍ വ്യഖ്യാനങ്ങളിലൂടെ സ്വയം തേച്ചുകളയുകയാണ് ചെയ്യാറ്! അവര്‍ പോരാളികള്‍ക്ക് ഓര്‍ക്കണ്ടവരല്ല, ഓഴിവു വേളകളില്‍ കൊറിക്കപെടണ്ടവരാണ്! ആ ഒഴിവുവേളകള്‍ കൈവന്നവരുടെ ഓര്‍മയില്‍ മാത്രണ് ഇപ്പോള്‍ എം.എന്‍.വിജയന്‍.

വ്യാഴാഴ്‌ച, ജൂലൈ 01, 2010

ഒ വി വിജയന്‍

സാഹിത്യമെന്ന സ്വശ്ചന്തമായ വികായസിലെ അപൂര്‍വ നക്ഷത്രമാണ് ഖസാക്കിന്റെ ഇതിഹാസം. വായനാക്രിയയേ സൃഷ്ടിയോന്മുഖമാക്കുക; അല്ലെങ്കില്‍ ഓരോ ആവര്‍ത്തി വായിക്കുമ്പോഴും വായനക്കാരനെതന്നെ പുത്തന്‍ രചിതാവാക്കുകയും കര്‍ത്താവില്‍ നിന്നും കുതറി സ്വതന്ത്രാമായ അസ്തിത്വമുള്ള ഒരു കൃതി ആദ്യവും ഇന്നുവരെയുള്ളതിന്റെ അവസാനവുമാണ്. പകരം വെക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല! ഈ ഒരറ്റ സൃഷ്ടിയുടെ ചിലവിലാണ് ഒ വി വിജയന്റെ മറ്റു സൃഷ്ടികളും മാര്‍ക്കെറ്റ് ചെയ്യപെട്ടത്! ആ നക്ഷത്രത്തെ വിജനും, വിജയനെ വലതുപക്ഷവും ഉപയോഗിക്കാന്‍ കഴിഞ്ഞു. കാരണം വലതുപക്ഷവും കൈകളില്‍ പതുങ്ങി കിടക്കാന്‍ കഴിഞ്ഞതു; ഖസാക്കിനു ഇടതുപക്ഷത്തില്‍ ഒന്നും ചെയ്യാനില്ലാത്തതുകോണ്ടാണ്. അതൊരു സാഹിത്യമാണ് സാഹിത്യത്തിലെ നക്ഷത്രമാണ്. അതുമാത്രമായിരുന്നു! അടിയന്തരാവസ്ഥയില്‍ ജന്മനാ എഴുത്തുകാരനായ വിജയനു ധര്‍മപുരാണം എഴുതാന്‍ കഴിഞ്ഞു......ഖസാക്കിന്റെ തുടിപ്പ് ആരും അതില്‍ ആഘോഷിചില്ല. മറ്റൊന്നുംകൊണ്ടല്ല, ഇടതുപക്ഷത്തിനു അത് വളറേ ഉപയോഗപെട്ടുത്താന്‍ കഴിഞ്ഞതുകൊണ്ടാണ്! ഖസാക്കെഴുതിയ എഴുത്തുകാരന്റെതാണ് എന്നരീതിയില്‍ ആ ഇതിഹാസം നമുക്കും ഉപയോഗപെട്ടു! പിന്നെ ഉയരന്ന മാര്‍ക്കറ്റില്‍ ഗുരുസാകരത്തിനായിരുന്നു പ്രശക്തി. അതിനര്‍ത്ഥം കൊണ്‍: ചിയാന്‍ തുടങ്ങിയടത്തുനിന്നു ജനസഘത്തിന്റെ ചിലവില്‍ RSS കൊണ്ടാടപെടുകയായിരുന്നു. സ്വതന്ത്രനായ ഏതൊരു എഴുത്തുകാരനും അന്നു നിലനില്‍ക്കുന്ന കൊണ്ടാടപെടുന്നവരുടെ ലാളന ആക്രഹിക്കുന്നവരാണു! ഇതിനര്‍ത്ഥം വിജയന്‍ ഗോപുരമല്ല എന്നു തന്നെയാണ് തോനുന്നതു. ഏതൊരു അനുഗ്രഹിക്കപ്പെട്ട എഴുത്തുകാര(രി)നും എത്താന്‍ കഴിയുന്നകാര്യം!