ഞായറാഴ്‌ച, ഒക്‌ടോബർ 03, 2010

സാന്റിയാഗോമാര്‍ട്ടിനും എം. എന്‍. വിജയനും!

           സാന്റിയാഗോമാര്‍ട്ടിന്റെ പിന്നാലേ മര്‍ഡോക്കിന്റെ കണുകള്‍....... സിങ്വിവിയുടെ ചെല്ലും ചെലവും കൊടുത്തത് എന്നാണ് കണ്ടത്തല്‍!
ഇവിടെ അഴിഞ്ഞുവീഴുന്നതു മാര്‍ട്ടിന്റെ ചിലവില്‍ കേരളത്തിലേ കൊഴുത്തുവീര്‍ത്ത നുണ ജീവികളുടെതാണ്!
          ഇവര്‍ പറഞ്ഞിരുന്നത് C.P.I.(M)- നെ നിലനിര്‍ത്തുന്നത് മാര്‍ട്ടിനാണ്. അതുകൊണ്ടാത്രെ ഇവിടുത്തെ വിപ്ലവകാരികള്‍ C.P.I.(M)-നെ ഇട്ടേച്ചു പോവുന്നത്. അതുകൊണ്ടു തന്നെയത്രെ പാര്‍ട്ടിയുണ്ടാവും ജനമുണ്ടാവില്ലെന്നു പറഞ്ഞു മാഷ് കുട്ടികളേ പേടിപ്പിച്ചതും.
കുട്ടികള്‍ക്ക് അറിയില്ലല്ലോ സംഘടന എന്നത് വ്യക്തിയുടെ കീഴിലല്ലെന്നും , മാഷ് പഠിപ്പിക്കുന്നതിനപ്പുറവും പാഠമുണ്ടെന്നും, ആ പാഠം ചരിത്രമാണെന്നും, ചരിത്രം സൃഷ്ടിക്കുന്നത് ജനമാണെന്നും, ജനത്തിനു നേതൃത്വം നല്‍കുന്നതു വിപ്ലവകാരികളും, വിപ്ലവത്തിനു മാര്‍ഗദിശ നല്‍കുന്നതു പാര്‍ട്ടിയാണെന്നും, പാര്‍ട്ടിയെന്നു പറഞ്ഞാല്‍ വ്യക്തിയല്ലെന്നുമുള്ള അറിവ്......!
ഇതിനോടൊപ്പം കൂട്ടിവെക്കണ്ടതാണ് തെറ്റു എന്നതു മാഷമാര്‍ക്ക് അസംഭവ്യമാണെന്ന മിത്യാധാരണ. തെറ്റു എന്നതു സംഭവിക്കണ്ടതാണെന്നും, തിരുത്തലിലൂടെയാണ് ജീവിതം തെളിയിക്കപെടുന്നതുമെന്നത് കാണാന്‍ കഴിയണമെങ്കില്‍ സിലബസില്‍നിന്നു പുറത്തുകടക്കേണ്ടിരിക്കുന്നു.
                അധികാരമെന്നത് പ്രയോഗിക്കാനും, അധികരത്തിന്റെ വാക്കുകളാണ് ശരിയുമെന്നത് അധികാരത്തോട് സമരസപെടുന്നവരുടെ വിശ്വാസമാണ്. ആ വിശ്വസം ആപേക്ഷികമായതോണ്ടാണ് അവര്‍ പലപ്പോഴും വ്യക്തികളില്‍ കുരുങ്ങി വ്യക്തി നന്നായാല്‍ സമൂഹം നന്നാവുമെന്നു പറയുന്നത്. അതാത്രെ c.p.i.(m)- നെ പോലുള്ള ഒരു പാര്‍ട്ടിയെ സെക്കട്ട്രിക്ക് നശിപ്പിക്കാന്‍ കഴിയുമെന്നും, പാര്‍ട്ടിയുടെ മുഖം സെക്രട്ട്രിയാണെന്നും, സെക്രട്ട്രി നന്നായാല്‍ പാര്‍ട്ടി നന്നാവുമെന്നും വിടുവായത്തം പറയാന്‍ പറ്റുന്നതു.
                ഇതിനര്‍ത്ഥം സാന്റിയാഗോനെപോലുള്ളവര്‍ക്ക് സെക്കട്ട്രിയുടെ ചിലവില്‍ പാര്‍ട്ടിയില്‍ കടന്നുകൂടാമെന്നുമാണ്. പാര്‍ട്ടികാരനാവുക എന്നത് എങ്ങനെ എന്നറിയാത്തവര്‍ പാര്‍ട്ടിക്ക് വെളിയിലെ ജീവികളായതോണ്ടാണ്! അവര്‍ അറിയുന്ന അറിവുകള്‍ മറ്റുള്ളവര്‍ പകര്‍ന്നു തരുന്ന അറിവു നുകര്‍ന്നാണ്. അവര്‍ക്ക് അറിയില്ല, അവര്‍ത്തന്നെ അറിവിന്റെ സൃഷ്ടാക്കളാവാന്‍ കഴിയുമെന്നതു.കാരണം നിഷ്ക്രിയരക്കപെട്ടവരാണ്. പ്രവര്‍ത്തിച്ചാല്‍ തെറ്റുപറ്റുമെന്നും, അതിലൂടെ അധികാരപെട്ടവരുടെ ഗുഡ് നഷ്ടപെടുമെന്ന പെടിയും അതിലൂടെ അടിമത്വ മനോഭവുമാണ് ഒരോ മാഷമാരും കുട്ടികളില്‍ ഉണ്ടാക്കുന്നത്! അതുകൊണ്ടാണ് മാതൃഭൂമി ഒരു വിജയനെ ഏറെ പഴിക്കുംമ്പോള്‍, മറ്റൊരു വിജയനെ "ഭാവിയുടെ വാക്കുകള്‍ ഉച്ചരിച്ച ആള്‍" എന്നും വാഴത്തുന്നത്! ഒന്നു നിലവിലുള്ളതിന്റെ ഉപത്രവവും, മറ്റേത് ഉപയോഗവുമാണെന്നതിന്റെ തെളിവുകൂടിയാണിത്!