ഞായറാഴ്‌ച, ജൂലൈ 18, 2010

മൗനത്തിന്റെ ബോംബുകള്‍ പൊട്ടുമ്പോള്‍ ഹിന്ദുത്വ മറനീക്കുന്നു

              
മറ­വി­ക്കെ­തി­രെ ഓര്‍­മ­യു­ടെ കലാ­പം അധി­കാ­ര­ത്തി­നെ­തി­രെ­യു­ള്ള കലാ­പ­മാ­ണെ­ന്ന്‌ എഴു­തി­യ­ത്‌ ചെ­ക്ക്‌ എഴു­ത്തു­കാ­രന്‍ മി­ലന്‍ കു­ന്ദേ­ര­യാ­ണ്‌. ഇന്ത്യ­യില്‍ അതി­ന്‌ അല്‌­പം മാ­റ്റം കൂ­ടി­യാ­വ­ണം. ഇവി­ടെ, മൗ­ന­ത്തി­നെ­തി­രെ­യു­ള്ള ശബ്‌­ദ­ത്തി­ന്റെ കലാ­പം കൂ­ടി­യാ­ണ്‌ അധി­കാ­ര­ത്തി­നെ­തി­രെ­യു­ള്ള കലാ­പം. അത്‌ അനീ­തി­ക്കെ­തി­രെ­യു­ള്ള കലാ­പ­മാ­ണ്‌. അധി­കാ­രി­കള്‍ മൗ­നം കൊ­ണ്ട്‌ ഗൂ­ഢാ­ലോ­ചന നട­ത്തു­ന്ന­വേ­ള­യില്‍ നീ­തി­ക്കു­മേല്‍ അനീ­തി­യു­ടെ ഇരുള്‍ പര­ക്കു­ന്നു. ആ മൗ­ന­ത്തെ ശബ്‌­ദം­കൊ­ണ്ടു­മാ­ത്ര­മേ തു­ട­ച്ചു­നീ­ക്കാ­നാ­കൂ. തൊ­ണ്ട­ക്കു­ഴി­യില്‍ നി­ന്നു­യ­രു­ന്ന­തു മാ­ത്ര­മ­ല്ല ശബ്‌­ദം. വാ­ക്കു­കള്‍, എഴു­ത­പ്പെ­ട്ട വാ­ക്കു­കള്‍­ത­ന്നെ­... അതൊ­രേ­സ­മ­യം മറ­വി­ക്കെ­തി­രെ ഓര്‍­മ­യേ­യും നി­ശ്ശ­ബ്‌­ദ­ത­യ്‌­ക്കെ­തി­രെ ശബ്‌­ദ­ത്തേ­യും സൃ­ഷ്‌­ടി­ക്കു­ന്നു.
ഇന്ന്‌ ഇന്ത്യ­യി­ലാ­കെ ഇസ്‌­ലാ­മിക തീ­വ്ര­വാ­ദി­ക­ളും അവ­രു­യര്‍­ത്തു­ന്ന ഭീ­ഷ­ണി­ക­ളും പ്ര­ധാന ചര്‍­ച്ചാ­വി­ഷ­യ­മാ­ണ്‌. എന്നാല്‍, അതോ­ടൊ­പ്പം­ത­ന്നെ, അതി­ന്റെ മറ­വില്‍ ഹി­ന്ദു­ത്വ ഭീ­ക­ര­ത­യും വളര്‍­ന്നു­പ­ന്ത­ലി­ച്ച­തി­ന്റെ തെ­ളി­വു­കള്‍ പല അന്വേ­ഷ­ണ­ങ്ങ­ളി­ലും ഗതി­മാ­റ്റ­മു­ണ്ടാ­ക്കി­യി­ട്ടും അത്ത­രം അന്വേ­ഷ­ണ­ങ്ങ­ളെ ഏകോ­പി­പ്പി­ച്ചു­കൊ­ണ്ടൊ­രു സമ­ഗ്രഅ­ന്വേ­ഷ­ണം ഉണ്ടാ­ക്കാന്‍ മെ­ന­ക്കെ­ടാ­തെ, നേര്‍­വ­ഴി­ക്കു നീ­ങ്ങു­ന്ന അന്വേ­ഷ­ണ­ങ്ങള്‍ എപ്പോ­ഴെ­ങ്കി­ലും ഇസ്ലാ­മിക തീ­വ്ര­വാ­ദി­ക­ളില്‍­നി­ന്ന്‌ ഹി­ന്ദു­ത്വ തീ­വ്ര­വാ­ദി­ക­ളി­ലേ­ക്ക്‌ നീ­ങ്ങി­യാല്‍, അന്വേ­ഷ­ണം തന്നെ മര­വി­പ്പി­ക്കു­ന്ന വി­ധ­ത്തി­ലാ­ണി­വി­ടെ കാ­ര്യ­ങ്ങ­ളെ­ന്നു വരു­ന്നു. അത്ത­രം കേ­സു­ക­ളെ പഠി­ച്ച്‌ ചെ­യ്ത കവര്‍‌­സ്റ്റേ­ാ­റി­ക­ളു­മാ­യാ­ണ് ഇത്ത­വ­ണ­ത്തെ ഔട്ട്‌­ലു­ക്‌ മാ­സിക പു­റ­ത്തു­വ­ന്നി­രി­ക്കു­ന്ന­ത്‌.
കഴി­ഞ്ഞ­യി­ടെ, പാ­ക്കി­സ്ഥാന്‍ സഹാ­യ­ത്തോ­ടെ ഇസ്‌­ലാ­മി­ക്‌ സം­ഘ­ട­ന­കള്‍ നട­ത്തി­യ­തെ­ന്ന്‌ ഇന്ത്യ ആരോ­പി­ച്ച നി­ര­വ­ധി ബോം­ബു­സ്‌­ഫോ­ട­ന­ങ്ങള്‍ യഥാര്‍­ത്ഥ­ത്തില്‍ നട­ത്തി­യ­ത്‌ ഹി­ന്ദു­ത്വ­വാ­ദി­ക­ളാ­ണെ­ന്ന്‌ പ്ര­ത്യേക അന്വേ­ഷണ സം­ഘ­ങ്ങ­ളോ സി­ബി­ഐ­യോ കണ്ടെ­ത്തി­യി­രു­ന്ന­താ­യി ചന്ദര്‍ സുത ദോ­ഗ്ര എഴു­തിയ ഡെ­ഡ്‌ ഇന്‍ ഇറ്റ്‌­സ്‌ ട്രാ­ക്ക്‌­സ്‌ എന്ന ലേ­ഖ­ന­ത്തില്‍ പറ­യു­ന്നു. എന്നാല്‍, ആ കേ­സു­ക­ളു­ടെ അന്വേ­ഷ­ണ­ങ്ങ­ളെ ഏകോ­പി­പ്പി­ക്കാ­തെ വി­കേ­ന്ദ്രീ­ക­രി­ക്കു­ക­യും പല­തി­നെ­യും മര­വി­പ്പി­ക്കു­ക­യും ചെ­യ്‌­തു­വെ­ന്നും അത്ത­ര­മൊ­രു മര­വി­പ്പി­ക്ക­ലി­ന്‌ ചു­ക്കാന്‍ പി­ടി­ച്ച­ത്‌ അനൗ­ദ്യേ­ാ­ഗി­ക­മായ നിര്‍­ദേ­ശ­ങ്ങ­ളി­ലൂ­ടെ മുന്‍ ദേ­ശീയ സു­ര­ക്ഷാ ഉപ­ദേ­ഷ്‌­ടാ­വ്‌ എം കെ നാ­രാ­യ­ണ­ന്റെ ഓഫീ­സാ­ണെ­ന്നും ദോ­ഗ്ര­യു­ടെ ലേ­ഖ­നം വാ­ദ­മു­ന്ന­യി­ക്കു­ന്നു.
ഈയൊ­രു വാ­ദ­ത്തി­ന്റെ പശ്ചാ­ത്ത­ല­ത്തില്‍ ഇന്ത്യ­യി­ലെ പല നഗ­ര­ങ്ങ­ളി­ലും കഴി­ഞ്ഞ നാ­ല­ഞ്ചു കൊ­ല്ല­ത്തി­നി­ടെ നട­ന്ന സ്‌­ഫോ­ട­ന­ങ്ങ­ളു­ടെ­യും അവ­യു­ടെ അന്വേ­ഷ­ണ­ങ്ങ­ളു­ടെ­യും ചരി­ത്രം പരി­ശോ­ധി­ക്കു­ക­യാ­ണ്‌ ഔട്ട്‌­ലു­ക്‌ മാ­സി­ക­യി­ലെ മറ്റൊ­രു ലേ­ഖ­നം. ആ ലേ­ഖ­ന­ത്തില്‍­നി­ന്നു­ള്ള വി­വ­ര­ങ്ങ­ളു­ടെ സം­ക്ഷി­പ്‌­ത­വി­വ­ര­ണം­കൂ­ടി­യാ­ണ്‌ ഈ കു­റി­പ്പ്‌.
അജ്‌­മീര്‍ ദര്‍­ഗ­യി­ലു­ണ്ടായ സ്‌­ഫോ­ട­നം ഇസ്ലാ­മി­ക്‌ തീ­വ്ര­വാ­ദി­ക­ളു­ടെ നട­പ­ടി­യാ­ണെ­ന്നു പര­ക്കെ വി­ശ്വ­സി­പ്പി­ക്ക­പ്പെ­ട്ടി­രു­ന്ന ഇട­ത്താ­ണ്‌ രാ­ജ­സ്ഥാന്‍ പോ­ലീ­സ്‌ ദേ­വേ­ന്ദ്ര­ഗു­പ്ത, വി­ഷ്‌­ണു­പ്ര­സാ­ദ്‌, ചന്ദ്ര­ശേ­ഖര പത്തീ­ദാര്‍ എന്നീ ആളു­ക­ളെ സം­ഭ­വു­മാ­യി ബന്ധ­പ്പെ­ട്ട്‌ കസ്റ്റ­ഡി­യി­ലെ­ടു­ക്കു­ന്ന­ത്‌. ആര്‍ എസ്‌ എസ്‌ പ്ര­വര്‍­ത്ത­ക­നായ ഗു­പ്‌ത എന്ന­യാ­ളാ­ണ്‌ സ്‌­ഫോ­ട­നാ­സൂ­ത്ര­ണ­ത്തി­ലെ കണ്ണി­യായ സിം­കാര്‍­ഡ്‌ എത്തി­ച്ച­ത്‌ എന്നും പോ­ലീ­സ്‌ സം­ശ­യി­ച്ചു. ഈ വര്‍­ഷം ഏപ്രില്‍ 30­ന്‌ ഇവ­രു­ടെ അറ­സ്റ്റു­ക­ളു­ണ്ടാ­യ­തോ­ടെ, അജ്‌­മീര്‍ സ്‌­ഫോ­ട­ന­ത്തി­നു പി­ന്നില്‍ ഇസ്ലാ­മി­ക്‌ സം­ഘ­ട­ന­ക­ളാ­ണെ­ന്ന, ഇന്ത്യന്‍ മാ­ദ്ധ്യ­മ­ങ്ങ­ളു­ടെ­യും ഭര­ണ­ത്തി­ലി­രി­ക്കു­ന്ന­വ­രു­ടെ­യും അന്വേ­ഷണ ഏജന്‍­സി­ക­ളു­ടെ­യും എല്ലാം അല­മു­റ­കള്‍ കേള്‍­ക്കാ­താ­യി. പക­ര­വും ഒന്നും കേള്‍­ക്കാ­നി­ല്ലാ­തെ­യാ­യി.
അതാ­യ­ത്‌, സ്‌­ഫോ­ട­ന­ത്തി­നു പി­ന്നില്‍ മു­സ്ലിം ബോം­ബ­ല്ല, ഹി­ന്ദു ബോം­ബാ­ണു­ണ്ടാ­യി­രു­ന്ന­തെ­ന്നു വന്ന­തോ­ടെ, നി­ഗൂ­ഢ­മായ മൗ­നം­കൊ­ണ്ട്‌ എല്ലാം മൂ­ടി­ക്ക­ള­യാ­നു­ള്ള പതി­വു ഗൂ­ഢാ­ലോ­ച­ന­ത­ന്നെ നട­മാ­ടി. അജ്‌­മീര്‍ സ്‌­ഫോ­ട­ന­ത്തി­നും മെ­ക്കാ മസ്‌­ജി­ദ്‌ സ്‌­ഫോ­ട­ന­ത്തി­നും ഉപ­യോ­ഗി­ച്ച സിം­കാര്‍­ഡ്‌ രീ­തി ഒരു­പോ­ലെ­യാ­യി­രു­ന്നു എന്ന­തും ആര്‍ ഡി എക്‌­സ്‌ - റ്റി എന്‍ റ്റി മി­ശ്ര­ണം ഇന്ത്യന്‍ സേന ഉപ­യോ­ഗി­ക്കു­ന്ന അനു­പാ­ത­ത്തി­ലാ­യി­രു­ന്നു എന്ന­തും കൂ­ടു­തല്‍ ഗൗ­ര­വ­ത­ര­മായ ചോ­ദ്യ­ങ്ങ­ളു­യര്‍­ത്തു­ന്നു­ണ്ടെ­ങ്കി­ലും മൗ­നം എല്ലാ­ത്തി­നെ­ക്കാ­ളും ഉയ­ര­ത്തില്‍ വളര്‍­ന്നു­നില്‍­ക്കു­ക­യാ­ണ്‌.
എല്ലാ മൗ­ന­ങ്ങള്‍­ക്കു­മ­പ്പു­റം ചില സത്യ­സ­ന്ധ­രായ ഓഫീ­സര്‍­മാ­രു­ടെ ശബ്‌­ദം മു­ഴ­ങ്ങു­ന്ന­താ­ണ്‌ ശരി­യായ വഴി­യില്‍ അല്‌­പം വെ­ളി­ച്ചം വീ­ശു­ന്ന­ത്‌. മേല്‍­ച്ചൊ­ന്ന­വ­രു­ടെ അറ­സ്റ്റി­നു­ശേ­ഷം രാ­ജ­സ്ഥാന്‍ ആന്റി ടെ­റ­റി­സ്റ്റ്‌ സ്‌­ക്വാ­ഡ്‌ തല­വന്‍ കപില്‍ ഗാര്‍­ഗ്‌ പറ­ഞ്ഞു - "ഞ­ങ്ങള്‍ ആ സമു­ദാ­യ­ത്തില്‍ (ഹി­ന്ദു) പെ­ട്ട ചി­ല­രെ പി­ടി­ച്ചി­ട്ടു­ണ്ട്‌. എന്റെ വി­ശ്വാ­സം ഞങ്ങ­ളു­ടെ അന്വേ­ഷ­ണം കൃ­ത്യ­മായ പാ­ത­യി­ലാ­ണെ­ന്നാ­ണ്‌."
ഹി­ന്ദു­ക്ഷേ­ത്ര­ങ്ങ­ളി­ലോ പൊ­തു­സ്ഥ­ല­ങ്ങ­ളി­ലോ സ്‌­ഫോ­ട­ന­മോ ആക്ര­മ­ണ­മോ ഉണ്ടാ­യാല്‍ അതു വ്യ­ക്ത­മാ­യും ഇസ്ലാ­മി­ക്‌ സം­ഘ­ട­ന­ക­ളു­ടെ മേ­ലേ­ക്ക്‌ സ്വാ­ഭാ­വി­ക­മാ­യി വന്നു­ചേ­രു­ന്നു. എന്നാല്‍ ഇസ്ലാ­മി­ക്‌ ആരാ­ധ­നാ­ല­യ­ങ്ങ­ളു­ടെ നേ­രേ ആക്ര­മ­ണ­മു­ണ്ടാ­യാല്‍, അവി­ടെ ബോം­ബു പൊ­ട്ടി­യാല്‍, അത്‌ ഇസ്ലാ­മി­ക്‌ സം­ഘ­ട­ന­കള്‍ ചെ­യ്യു­മോ എന്ന സം­ശ­യം പോ­ലും ആരും ഉയര്‍­ത്തു­ന്നി­ല്ല. മറി­ച്ച്‌, ഹി­ന്ദു­സം­ഘ­ട­ന­കള്‍­ക്കു നേ­രേ തെ­റ്റി­ദ്ധാ­ര­ണ­യു­യര്‍­ത്താന്‍ അവര്‍ അങ്ങ­നെ ചെ­യ്യു­ന്ന­താ­ണ്‌ എന്ന കു­യു­ക്തി­യാ­ണു­യര്‍­ത്തു­ക. അങ്ങ­നെ­യെ­ങ്കില്‍ മറ്റ്‌ ആക്ര­മ­ണ­ങ്ങള്‍­ക്കും ആ യു­ക്തി ബാ­ധ­ക­മ­ല്ലേ? അതാ­യ­ത്‌ ഇസ്ലാ­മി­ക്‌ സം­ഘ­ട­ന­കള്‍­ക്കു നേ­രേ തെ­റ്റി­ദ്ധാ­ര­ണ­യു­യര്‍­ത്താന്‍ ഹി­ന്ദു സം­ഘ­ട­ന­കള്‍­ക്ക് ഇങ്ങ­നെ ചെ­യ്തു­കൂ­ടേ? ഇപ്പോള്‍ പല സം­ഭ­വ­ങ്ങ­ളും അതാ­ണു ശരി­യെ­ന്നു തെ­ളി­യി­ക്കു­ക­യും ചെ­യ്യു­ന്നു.
അജ്‌­മീര്‍ സ്‌­ഫോ­ട­ന­ത്തില്‍­നി­ന്നു വി­ഭി­ന്ന­മാ­യി­രു­ന്നി­ല്ല ഹൈ­ദ­ര­ബാ­ദി­ലെ മെ­ക്കാ മസ്‌­ജി­ദ്‌ സ്‌­ഫോ­ട­ന­വും. റാ­ഡി­ക്കല്‍ ഹി­ന്ദു സം­ഘ­ട­ന­ക­ളില്‍­പ്പെ­ട്ട നാ­ലു യു­വാ­ക്ക­ളെ സ്‌­ഫോ­ട­ന­വു­മാ­യി ബന്ധ­പ്പെ­ട്ട്‌ ഈ വര്‍­ഷം മെ­യ്‌ മാ­സ­ത്തില്‍ അറ­സ്റ്റു­ചെ­യ്യു­ന്ന­തു­വ­രെ, അതാ­യ­ത്‌ സം­ഭ­വം നട­ന്ന 2007 മെ­യ്‌ 18 മു­തല്‍ ഇതു­വ­രെ­യു­ള്ള മൂ­ന്നു­വര്‍­ഷ­ക്കാ­ല­വും ഇസ്ലാ­മി­ക­സം­ഘ­ട­ന­കള്‍ സം­ശ­യ­ത്തി­ന്റെ നി­ഴ­ലി­ലാ­യി­രു­ന്നു. മസ്‌­ജി­ദി­ലേ­ക്ക്‌ ഈ യു­വാ­ക്ക­ളാ­ണു ബോ­ബു തൊ­ടു­ത്ത­തെ­ന്നു ഇപ്പോള്‍ അന്വേ­ഷ­കര്‍ കരു­തു­ന്നു. 14 ജീ­വ­നു­കള്‍ അന്നു പൊ­ലി­ഞ്ഞു. സം­ഭ­വം നട­ന്ന­തി­ന്റെ പി­ന്നാ­ലെ ഹൈ­ദ­ര­ബാ­ദ്‌ പോ­ലീ­സ്‌ പറ­ഞ്ഞ­ത്‌ ഹര്‍­ക­ത്തുല്‍ ജി­ഹാ­ദ്‌ ഇസ്‌­ലാ­മി അഥ­വാ ഹു­ജി­യു­ടെ പണി­യാ­ണ്‌ അതെ­ന്നാ­ണ്‌. സം­ഭ­വം നട­ത്തു­ന്ന­തില്‍ ഹു­ജി­യെ സഹാ­യി­ച്ച­ത്‌ പ്രാ­ദേ­ശി­ക­പ്ര­വര്‍­ത്ത­ക­രാ­ണെ­ന്ന നി­ഗ­മ­ന­ത്തില്‍ 26 മു­സ്‌­ലിം യു­വാ­ക്ക­ളെ­യും അന്വേ­ഷ­ണ­വി­ധേ­യ­മാ­യി പൊ­ക്കി.
2008ല്‍ മഹാ­രാ­ഷ്‌­ട്ര­യി­ലെ മാ­ലേ­ഗാ­വി­ലു­ണ്ടായ സ്‌­ഫോ­ട­ന­ത്തെ കു­റി­ച്ച് മഹാ­ഹാ­ഷ്ട്ര ആന്റി ടെ­റ­റി­സ്റ്റ് സ്ക്വാ­ഡ് (എ­.­ടി­.എ­സ്‌) നട­ത്തിയ അന്വേ­ഷ­ണ­മാ­ണ്‌ ഇന്ത്യ­യി­ലെ സമീ­പ­കാല സ്‌­ഫോ­ട­നാ­ന്വേ­ഷ­ണ­ങ്ങ­ളു­ടെ വഴി­തി­രി­ച്ചു­വി­ട്ട­ത്‌. അവ­രു­ടെ അന്വേ­ഷ­ണ­ത്തി­ലാ­ണ്‌ അഭി­ന­വ്‌ ഭാ­ര­ത്‌ എന്ന സം­ഘ­ട­ന­യ്‌­ക്ക്‌ സ്‌­ഫോ­ട­ന­ത്തി­ലു­ള്ള പങ്ക്‌ സൂ­ചി­ത­മാ­യ­ത്‌.
മാ­ലേ­ഗാ­വില്‍ ഹി­ന്ദു­സം­ഘ­ട­ന­യായ അഭി­ന­വ്‌ ഭാ­ര­ത്‌ ആണു സ്‌­ഫോ­ട­ന­ത്തി­നു പി­ന്നി­ലെ­ങ്കില്‍ അജ്‌­മീ­റി­ലും മക്കാ മസ്‌­ജി­ദി­ലും നട­ന്ന­തും സമാ­ന­മായ സ്‌­ഫോ­ട­ന­ങ്ങ­ളാ­ണെ­ന്നു കണ്ടെ­ത്തി­യ­ത്‌ സി ബി ഐ ആണ്‌. അജ്‌­മീ­റി­ലെ സ്‌­ഫോ­ട­ന­ത്തി­നു പി­ന്നി­ലെ നിര്‍­ണാ­യ­ക­സൂ­ത്ര­ധാ­രന്‍ സു­നില്‍ ജോ­ഷി­യെ­ന്നൊ­രാ­ളാ­ണെ­ന്നും മെ­ക്കാ മസ്‌­ജി­ദില്‍ ഉപ­യോ­ഗി­ച്ച സിം­കാര്‍­ഡു­കള്‍­ത­ന്നെ അജ്‌­മീ­രി­ലും ഉപ­യോ­ഗി­ച്ച­താ­യി കണ്ടെ­ത്തി­യി­ട്ടു­ണ്ടെ­ന്നും സി­ബിഐ ഡയ­റ­ക്‌­ടര്‍ അശ്വ­നി­കു­മാര്‍ പറ­ഞ്ഞ­ത്‌ പത്ര­ക്കാ­രു­ടെ സാ­ന്നി­ദ്ധ്യ­ത്തി­ലാ­ണ്‌.
ഗോ­വ­യി­ലെ മഡ്‌­ഗാ­വില്‍ നട­ന്ന സ്‌­ഫോ­ട­ന­ത്തി­ന്റെ പി­ന്നില്‍ പ്ര­വര്‍­ത്തി­ച്ച­വ­രെ­ന്നു കണ്ടെ­ത്തിയ പതി­നൊ­ന്നു പേര്‍­ക്കെ­തി­രെ ദേ­ശീയ അന്വേ­ഷണ ഏജന്‍­സി പനാ­ജി കോ­ട­തി­യില്‍ കു­റ്റ­പ­ത്രം സമര്‍­പ്പി­ച്ച­തും ഏതാ­ണ്ട്‌ ഇതേ­കാ­ല­ത്താ­ണ്‌. കു­റ്റ­പ­ത്ര­ത്തില്‍ പറ­യ­പ്പെ­ട്ട പതി­നൊ­ന്നു പേ­രും­ത­ന്നെ ഹി­ന്ദു­ക്ക­ളാ­യി­രു­ന്നു. സനാ­തന്‍ സന്‍­സ്ഥാ എന്ന തീ­വ്ര­ഹി­ന്ദു­ത്വ­സം­ഘ­ട­ന­യു­ടെ പ്ര­വര്‍­ത്ത­ക­രാ­യി­രു­ന്നു അവ­രെ­ല്ലാം­ത­ന്നെ.
ഇതേ­സ­മ­യം പൂ­നെ ജര്‍­മന്‍ ബേ­ക്ക­റി സ്‌­ഫോ­ട­ന­ക്കേ­സില്‍ പോ­ലീ­സ്‌ എല്ലാ തെ­ളി­വു­ക­ളോ­ടെ­യും പി­ടി­ച്ചെ­ന്നു വീ­മ്പി­ള­ക്കിയ അബ്‌­ദുള്‍ സമ­ദി­നെ­തി­രെ ഒരു കു­റ്റ­വും തെ­ളി­യി­ക്കാ­നാ­കാ­തെ വി­ടേ­ണ്ടി­വ­രി­ക­യും ചെ­യ്‌­തി­ട്ടു­ണ്ട്‌. ഇസ്ലാ­മിക തീ­വ്ര­വാദ സം­ഘ­ട­ന­ക­ളു­മാ­യൊ­ന്നും സമ­ദി­ന്‌ ബന്ധം കല്‌­പി­ക്കാ­നി­ല്ലാ­തെ വന്ന­പ്പോള്‍ പോ­ലീ­സ്‌ ഉയര്‍­ത്തിയ അവ­കാ­ശ­വാ­ദം ഒളി­സം­ഘ­ട­ന­യായ ഇന്ത്യന്‍ മു­ജാ­ഹി­ദ്ദീ­ന്റെ പ്ര­വര്‍­ത്ത­ക­നാ­ണ് സമ­ദ് എന്ന­താ­യി­രു­ന്നു. എന്നാല്‍ ഇതും തെ­ളി­യി­ക്കാന്‍ കഴി­ഞ്ഞി­ല്ല.
കഴി­ഞ്ഞ കു­റേ­ക്കാ­ല­മാ­യി നട­ന്ന സ്‌­ഫോ­ട­ന­ങ്ങ­ളില്‍ പോ­ലീ­സി­ന്റെ ആദ്യാ­വേ­ശ­ത്തില്‍ എന്താ­ണു സം­ഭ­വി­ച്ച­തെ­ന്നും വി­ശ­ദ­മായ അന്വേ­ഷ­ണ­ത്തില്‍ എന്താ­ണു സം­ഭ­വ­വി­കാ­സ­മോ ഗതി­മാ­റ്റ­മോ സം­ഭ­വി­ച്ച­തെ­ന്നും പരി­ശോ­ധി­ച്ചാല്‍ കൂ­ടു­തല്‍ വ്യ­ക്ത­മായ ചി­ത്രം നമു­ക്കു ലഭി­ക്കും.
1) ഒന്നാം മാ­ലേ­ഗാ­വ്‌ സ്‌­ഫോ­ട­നം
സെ­പ്‌­തം­ബര്‍ 8, 2006. മു­പ്പ­ത്തേ­ഴു പേര്‍ മരി­ച്ചു.
ആദ്യ അറ­സ്റ്റു­കള്‍ - സല്‍­മാന്‍ ഫര്‍­സി, ഫറൂ­ഖ്‌ ഇക്‌­ബാല്‍ മക്‌­ദൂ­മി, റയീ­സ്‌ അഹ്‌­മ­ദ്‌, നൂ­റുല്‍ ഹു­ദാ സം­സു­ദോ­ഹ, ഷബ്ബീര്‍ ബാ­റ്റ­റീ­വാ­ല.
ഇന്ന്‌ ഗതി - മേല്‍­പ്പ­റ­ഞ്ഞ­വ­രു­ടെ കു­റ്റം തെ­ളി­യി­ക്കാ­നാ­യി­ല്ല. പക­രം ഇന്ന്‌ കേ­സ­ന്വേ­ഷ­കര്‍ സം­ഭ­വ­ത്തി­ന്റെ ഉത്ത­ര­വാ­ദി­കള്‍ ഹി­ന്ദു­ത്വ തീ­വ്ര­വാ­ദി­ക­ളാ­ണെ­ന്ന നി­ഗ­മ­ന­ത്തി­ലാ­ണ്‌.
2)സം­ഝോ­ഥാ എക്‌­സ്‌­പ്ര­സ്‌ സ്‌­ഫോ­ട­നം
ഫെ­ബ്രു­വ­രി 18, 2007. 68 മര­ണം - കൂ­ടു­ത­ലും പാ­ക്കി­സ്ഥാ­നി­കള്‍.
ആദ്യ­ഘ­ട്ടം സം­ശ­യം - ലഷ്‌­കര്‍ ഇ തൊ­യി­ബ, ജം­ഷെ മു­ഹ­മ്മ­ദ്‌ തു­ട­ങ്ങിയ സം­ഘ­ട­ന­ക­ളെ.
ഇന്ന­ത്തെ അവ­സ്ഥ - അതി­തീ­വ്ര ഹി­ന്ദു­സം­ഘ­ട­ന­ക­ളാ­ണു സം­ഭ­വ­ത്തി­നു പി­ന്നി­ലെ­ന്ന്‌ പോ­ലീ­സ്‌ പി­ന്നീ­ട്‌ നി­രീ­ക്ഷി­ച്ചു. സം­ഝോ­ഥ­യി­ലെ­യും മെ­ക്കാ മസ്‌­ജി­ദി­ലെ­യും സ്‌­ഫോ­ട­നാ­സൂ­ത്ര­ണ­ങ്ങള്‍ സമാ­ന­മാ­ണെ­ന്നും കണ്ടെ­ത്തി. ആര്‍ എസ്‌ എസ്‌ പ്ര­ചാ­ര­ക­ന്മാ­രായ സന്ദീ­പ്‌ ദാം­ഗേ, രാം­ജി എന്നി­വ­രാ­ണ്‌ സം­ഭ­വ­ത്തി­ലെ വലിയ തല­ക­ളെ­ന്ന്‌ പോ­ലീ­സ്‌ വി­ശ്വ­സി­ക്കു­ന്നു.
3) മെ­ക്കാ മസ്‌­ജി­ദ്‌ സ്‌­ഫോ­ട­നം
മെ­യ്‌ 18, 2007. 14 മര­ണം.
ആദ്യ­ഘ­ട്ട അറ­സ്റ്റു­കള്‍ - എണ്‍­പ­തോ­ളം മു­സ്‌­ലിം­ക­ളെ ചോ­ദ്യം ചെ­യ്‌­തു. അതില്‍ 25 പേ­രു­ടെ അറ­സ്റ്റു രേ­ഖ­പ്പെ­ടു­ത്തി. ഇബ്രാ­ഹിം ജു­നൈ­ദ്‌, ഷോ­ഹൈ­ബ്‌ ജാ­ഗിര്‍­ദാര്‍, ഇമ്രാന്‍ ഖാന്‍, മു­ഹ­മ്മ­ദ്‌ അബ്‌­ദുള്‍ ഖലീം തു­ട­ങ്ങി­യ­വ­രാ­ണ് അറ­സ്റ്റി­ലാ­യ­ത്.
പില്‍­ക്കാ­ല­വി­കാ­സം - 2010 ജൂ­ണില്‍ ഇതേ കേ­സില്‍ കു­റ്റ­ക്കാ­രെ­ന്നു കരു­തു­ന്ന സന്ദീ­പ്‌ ദാം­ഗേ­യെ­ക്കു­റി­ച്ചോ രാ­മ­ച­ന്ദ്ര കല്‍­സം­ഗ്ര­യെ­ക്കു­റി­ച്ചോ എന്തെ­ങ്കി­ലും വി­വ­രം നല്‍­കു­ന്ന­വര്‍­ക്കു സി­ബിഐ 10 ലക്ഷം രൂപ റി­വാര്‍­ഡ്‌ പ്ര­ഖ്യാ­പി­ച്ചു. ലോ­കേ­ഷ്‌ ശര്‍മ എന്ന­യാള്‍ അറ­സ്റ്റി­ലാ­യി.
4) അജ്‌­മീര്‍ ഷെ­രീ­ഫ്‌ ദര്‍­ഗ­യി­ലെ സ്‌­ഫോ­ട­നം
ഒക്‌­ടോ­ബര്‍ 11, 2007, മൂ­ന്നു മര­ണം.
ആദ്യ­ഘ­ട്ട അറ­സ്റ്റു­കള്‍ - ഹു­ജി­യും ലഷ്‌­കര്‍ ഇ തൊ­യ്‌­ബ­യും ആണു സ്‌­ഫോ­ട­ന­ത്തി­നു പി­ന്നി­ലെ­ന്നു മുന്‍­ധാ­ര­ണ­യോ­ടെ­യു­ള്ള നി­ഗ­മ­നം. അബ്‌­ദുള്‍ ഹഫീ­സ്‌ ഷമീം, ഖൂ­ശീ­ബുര്‍ റഹ്മാന്‍, ഇമ്രാന്‍ അലി തു­ട­ങ്ങി­യ­വര്‍ അറ­സ്റ്റില്‍.
പില്‍­ക്കാ­ല­വി­കാ­സം - 2010ല്‍ രാ­ജ­സ്ഥാന്‍ ആന്റി ടെ­റ­റി­സ്റ്റ്‌ സ്‌­ക്വാ­ഡ്‌ ദേ­വേ­ന്ദ്ര ഗു­പ്‌­ത, വി­ഷ്‌­ണു­പ്ര­സാ­ദ്‌ പത്തീ­ദാര്‍, ചന്ദ്ര­ശേ­ഖര്‍ എന്നി­വ­രെ അറ­സ്റ്റു­ചെ­യ്‌­തു. സ്‌­ഫോ­ട­ന­ത്തി­നു മു­മ്പു­ത­ന്നെ കൊ­ല്ല­പ്പെ­ട്ട സു­നില്‍ ജോ­ഷി­യെ­ന്ന­യാ­ളാ­ണ്‌ സ്‌­ഫോ­ട­നം ആസൂ­ത്ര­ണം ചെ­യ്‌­ത­തെ­ന്നു തെ­ളി­ഞ്ഞു.
5) താ­നെ സി­നി­മാ­ത്തി­യ­റ്റ­റി­ലെ സ്‌­ഫോ­ട­നം
ജൂണ്‍ 4, 2008.
സം­ശ­യി­ക്ക­പ്പെ­ടു­ന്ന­വര്‍ - ഹി­ന്ദു ജന­ജാ­ഗൃ­തി സമി­തി, സനാ­തന്‍ സാന്‍­സ്ഥാ എന്നീ സം­ഘ­ട­ന­ക­ളെ­യാ­ണു പോ­ലീ­സ്‌ സം­ശ­യി­ക്കു­ന്ന­ത്‌. ഹനു­മ­ന്ത്‌ ഗഡ്‌­ക­രി, മന്‍­കേ­ഷ്‌ ദി­ന­കര്‍ നി­ഗം എന്നി­വര്‍ അറ­സ്റ്റി­ലാ­യി. ജോ­ധാ അക്‌­ബര്‍ എന്ന സി­നിമ പ്ര­ദര്‍­ശി­പ്പി­ക്കു­ന്ന­തു തട­യു­ക­യാ­ണ്‌ സ്‌­ഫോ­ട­ന­ത്തി­ന്റെ ഉദ്ദേ­ശ്യ­മെ­ന്നു തെ­ളി­ഞ്ഞു.
6) കാണ്‍­പൂ­രി­ലെ­യും നന്ദേ­ദി­ലെ­യും സ്‌­ഫോ­ട­ന­ശ്ര­മ­ങ്ങള്‍
ആഗ­സ്‌­ത്‌, 2008.
സം­ശ­യി­ക്ക­പ്പെ­ടു­ന്ന­ത്‌ - കാണ്‍­പൂ­രില്‍ ബോം­ബു­കള്‍ പാ­ക­പ്പെ­ടു­ത്തു­ന്ന­തി­നി­ടെ അപ­ക­ട­മു­ണ്ടാ­യി കൊ­ല്ല­പ്പെ­ട്ട രാ­ജീ­വ്‌ മി­ശ്ര­യും ഭൂ­പി­ന്ദര്‍ സിം­ഗും ബജ്രം­ഗ്‌­ദ­ളി­ന്റെ രണ്ടു പ്ര­വര്‍­ത്ത­ക­രാ­യി­രു­ന്നെ­ന്നു തെ­ളി­ഞ്ഞു. നന്ദേ­ദില്‍ 2006ല്‍ സമാ­ന­മായ വി­ധ­ത്തില്‍ എന്‍ രാ­ജ്‌­കോ­ന്ദ്വാര്‍ എന്ന പ്ര­വര്‍­ത്ത­ക­നും കൊ­ല്ല­പ്പെ­ട്ടി­ട്ടു­ണ്ടെ­ന്നു തെ­ളി­ഞ്ഞു.
7) രണ്ടാം മാ­ലേ­ഗാ­വ്‌ സ്‌­ഫോ­ട­നം
സെ­പ്‌­തം­ബര്‍ 29, 2008. ഏഴു­മ­ര­ണം
ആദ്യ­ഘ­ട്ട സം­ശ­യം - ഇന്ത്യന്‍ മു­ജാ­ഹി­ദീ­നെ.
പില്‍­ക്കാ­ല­വി­കാ­സം - അഭി­ന­വ്‌ ഭാ­ര­ത്‌, രാ­ഷ്‌­ട്രീയ ജാ­ഗ­രണ്‍ മഞ്ച്‌ എന്നീ ഹി­ന്ദു സം­ഘ­ട­ന­കള്‍­ക്ക്‌ സം­ഭ­വ­ത്തില്‍ മു­ഖ്യ­പ­ങ്കെ­ന്നു ആരോ­പി­ക്ക­പ്പെ­ട്ടു. പ്ര­ഗ്യാ സിം­ഗ്‌ ഥാ­ക്കൂര്‍, ലെ­ഫ്‌­റ്റ­ന­ന്റ്‌ കേ­ണല്‍ ശ്രീ­കാ­ന്ത്‌ പു­രോ­ഹി­ത്‌, ഡൈ­നാ­മി­ക്‌ പാ­ണ്‌­ഡേ എന്നും വി­ളി­പ്പേ­രു­ള്ള സ്വാ­മി അമൃ­താ­ന­ന്ദ്‌ ദേ­വ്‌ തീര്‍­ത്ഥ്‌ എന്നി­വ­രെ സം­ഭ­വ­വു­മാ­യി ബന്ധ­പ്പെ­ട്ട്‌ അറ­സ്റ്റു­ചെ­യ്‌­തു.
8) ഗോവ സ്‌­ഫോ­ട­ന­ങ്ങള്‍
ഒക്‌­ടോ­ബര്‍ 16, 2009. രണ്ടു മര­ണം
കു­റ്റാ­രോ­പി­ത­രാ­യ­വര്‍ രണ്ടും സനാ­തന്‍ സന്‍­സ്ഥാ­യു­ടെ പ്ര­വര്‍­ത്ത­ക­രാ­യി­രു­ന്നെ­ന്നു തെ­ളി­ഞ്ഞു. മല്‍­ഗോ­ണ്ട പാ­ടീല്‍, യോ­ഗേ­ഷ്‌ നാ­യി­ക്‌ എന്നി­വ­രാ­യി­രു­ന്നു അവര്‍. സ്‌­ഫോ­ട­ക­വ­സ്തു­ക്ക­ളു­മാ­യി സ്‌­കൂ­ട്ട­റില്‍ വന്ന അവര്‍ അബ­ദ്ധ­ത്തില്‍ അപ­ക­ട­ത്തില്‍­പ്പെ­ടു­ക­യാ­യി­രു­ന്നു.
2008 സെ­പ്‌­തം­ബര്‍ ഒക്‌­ടോ­ബ­റില്‍ നട­ന്ന മാ­ലേ­ഗാ­വ്‌ കേ­സ­ന്വേ­ഷ­ണ­മാ­ണ്‌ ഇന്ത്യ­യി­ലെ സ്‌­ഫോ­ട­ന­ക്കേ­സു­ക­ളു­ടെ അന്വേ­ഷ­ണ­ങ്ങ­ളെ യഥാര്‍­ത്ഥ­ത്തില്‍ ഇസ്ലാ­മി­ക്‌ സം­ഘ­ട­ന­ക­ളില്‍­നി­ന്നു ഹി­ന്ദു­സം­ഘ­ട­ന­ക­ളി­ലേ­ക്കു തി­രി­ച്ചു­വി­ട്ട­ത്‌. അതി­നു കാ­ര­ണ­ക്കാ­ര­നാ­യ­ത്‌ അന്ന­ത്തെ മഹാ­രാ­ഷ്‌ട എടി­എ­സി­ന്റെ തല­വ­നാ­യി­രു­ന്ന ഹേ­മ­ന്ത്‌ കര്‍­ക്ക­രെ­യും. അദ്ദേ­ഹം 26/11­ന്റെ ആക്ര­മ­ണ­ത്തില്‍ കൊ­ല്ല­പ്പെ­ട്ടു. ഹി­ന്ദു­ത്വ­തീ­വ്ര­വാ­ദം മെ­ല്ലെ മറ­നീ­ക്കി­വ­ന്നു­കൊ­ണ്ടി­രു­ന്ന നിര്‍­ണാ­യ­ക­മായ അന്വേ­ഷ­ണ­മാ­യി­രു­ന്നു കര്‍­ക്ക­രെ­യു­ടെ സം­ഘം ചെ­യ്‌­തു­കൊ­ണ്ടി­രു­ന്ന­ത്‌. അദ്ദേ­ഹ­ത്തി­ന്റെ കൊ­ല­പാ­ത­കം സം­ശ­യ­ങ്ങ­ളാല്‍ കള­ങ്കി­ത­വും ദു­രൂ­ഹ­വു­മാ­ണെ­ന്ന്‌ ഇന്നും പല­രും കരു­തു­ന്നു.
കഴി­ഞ്ഞ കു­റേ­ക്കാ­ല­മാ­യി ഈ ഹി­ന്ദു­ത്വ തീ­വ്ര­വാ­ദ­പ്ര­വര്‍­ത്ത­ന­ങ്ങ­ളെ­പ്പ­റ്റി പല­ത­രം തെ­ളി­വു­ക­ളു­യര്‍­ന്നു­വ­ന്നി­ട്ടും ഒരു ഏകോ­പിത അന്വേ­ഷ­ണ­മാ­ക്കി ഇതി­നെ പരി­വര്‍­ത്തി­പ്പി­ക്കാന്‍ ബന്ധ­പ്പെ­ട്ട­വര്‍ ഒരു നട­പ­ടി­യും എടു­ത്തി­ട്ടി­ല്ല. കേ­സു­ക­ളു­ടെ അന്വേ­ഷ­ണ­മെ­ന്ന നി­ല­യില്‍ അവ വി­കേ­ന്ദ്രീ­കൃ­ത­മാ­യി നില്‍­ക്കാന്‍ ചി­ലര്‍ ഗൂ­ഢാ­ലോ­ചന നട­ത്തു­ന്ന­തു­പോ­ലെ­യാ­ണ്‌ തോ­ന്നി­ക്കു­ന്ന­ത്‌.
2002-03 കാ­ല­ത്തു­ത­ന്നെ ഭോ­പ്പാല്‍ റെ­യില്‍­വേ­സ്റ്റേ­ഷ­നില്‍­വ­ച്ചു പി­ടി­കൂ­ടിയ ഒരു സം­ശ­യാ­സ്‌­പ­ദന്‍ അന്വേ­ഷ­ണ­ത്തി­ന്റെ കണ്ണി­ക­ളെ സു­നില്‍­ജോ­ഷി­യി­ലേ­ക്കും കല്‍­സം­ഗ്ര­യി­ലേ­ക്കും നീ­ട്ടി­ക്കൊ­ടു­ത്ത­താ­ണ്‌. എന്നാല്‍, അന്ന്‌ അന്വേ­ഷ­ണ­ത്തില്‍ ഒന്നും തെ­ളി­ഞ്ഞി­ല്ല. ബജ്രം­ഗ്‌­ദ­ളി­ന്റെ കര­ങ്ങള്‍ ശു­ദ്ധ­മ­ല്ലെ­ന്ന സൂ­ചന അന്ന­ത്തെ കോണ്‍­ഗ്ര­സ്‌ നേ­താ­വ്‌ ദി­ഗ്‌­വി­ജ­യ്‌ സിം­ഗ്‌ ഉയര്‍­ത്തു­ക­യും ചെ­യ്‌­തു.
2006­ലാ­ണ്‌ നന്ദേ­ദി­ലും കാണ്‍­പൂ­രി­ലും ഹി­ന്ദു­ത്വ­പ്ര­വര്‍­ത്ത­ക­രു­ടെ വീ­ടു­ക­ളില്‍ ബോം­ബു­കള്‍ ആക­സ്‌­മി­ക­മാ­യി പൊ­ട്ടി­ത്തെ­റി­ച്ച­ത്‌. ആ വര്‍­ഷം തന്നെ­യാ­ണ്‌ മഹാ­രാ­ഷ്‌­ട­യി­ലെ പല പട്ട­ണ­ങ്ങ­ളി­ലെ­യും മു­സ്ലിം പള്ളി­ക­ളില്‍ ശേ­ഷി കു­റ­ഞ്ഞ ബോം­ബു­കള്‍ പൊ­ട്ടി­ത്തെ­റി­ച്ച­ത്‌. നന്ദേ­ദി­ലെ ബോം­ബു ലക്ഷ്യ­മാ­ക്കാന്‍ ഉദ്ദേ­ശി­ച്ചി­രു­ന്ന­ത്‌ ഔറം­ഗ­ബാ­ദി­ലെ ഒരു പള്ളി­യെ­യാ­യി­രു­ന്നെ­ന്നു കരു­ത­പ്പെ­ടു­ന്നു. പൊ­ട്ടി­ത്തെ­റി­ക്കു­ശേ­ഷം കണ്ടെ­ത്തു­ന്ന സാ­ധ­ന­ങ്ങ­ളില്‍ ഈ പള്ളി­യു­ടെ രേ­ഖാ­ചി­ത്ര­ങ്ങ­ളും കള്ള­ത്താ­ടി­ക­ളും ഉണ്ടാ­യി­രു­ന്നു. ഇതില്‍­നി­ന്നാ­ണ്‌ ഹി­ന്ദു­ത്വ തീ­വ്ര­വാ­ദി­കള്‍ മു­സ്ലിം വേ­ഷം ധരി­ച്ചാ­ണു സ്‌­ഫോ­ട­ന­ങ്ങള്‍­ക്കു പോ­കു­ന്ന­തെ­ന്ന ഉറ­ച്ച സം­ശ­യം ഉണ്ടാ­കു­ന്ന­ത്‌.
ഈ വര്‍­ഷ­ത്തി­ന്റെ പാ­തി­യോ­ള­മാ­കും­വ­രെ ഈ താ­ക്കീ­തു­ക­ളൊ­ന്നും വേ­ണ്ട­വി­ധം നമ്മു­ടെ ഭര­ണാ­ധി­കാ­രി­കള്‍ എടു­ത്തി­രു­ന്നി­ല്ലെ­ന്നു­വേ­ണം കരു­താന്‍. കര്‍­ക്ക­രെ മാ­ലേ­ഗാ­വ്‌ കേ­സ്‌ അന്വേ­ഷി­ച്ച രണ്ടു­മാ­സ­ങ്ങ­ളൊ­ഴി­ച്ചാല്‍ ഈ വലിയ ഭീ­ഷ­ണി­യെ­പ്പ­റ്റി കാ­ര്യ­മായ അന്വേ­ഷ­ണ­ത്തു­ടര്‍­ച്ച­ക­ളു­ണ്ടാ­യി­ല്ല. അജ്‌­മീര്‍, മെ­ക്കാ, മാ­ലേ­ഗാ­വ്‌ അന്വേ­ഷ­ണ­ങ്ങള്‍ മാ­ത്ര­മാ­ണ്‌ സി­ബിഐ വ്യ­ത്യ­സ്‌­ത­മാ­യെ­ങ്കി­ലും ചെ­യ്യു­ന്ന­ത്‌. ഇവ­യെ­യും മറ്റു സ്‌­ഫോ­ട­ന­ങ്ങ­ളെ­യും ഏകോ­പി­പ്പി­ക്കു­ന്ന­വി­ധ­ത്തി­ലു­ള്ള സമ­ഗ്ര­മാ­യൊ­രു അന്വേ­ഷ­ണ­ത്തി­ന്‌ ആരു­ടെ­യും ബു­ദ്ധി­യു­ദി­ക്കു­ന്നി­ല്ല.
കേ­ണല്‍ പു­രോ­ഹി­തി­ന്‌ മാ­ലേ­ഗാ­വി­നെ­യും മെ­ക്ക മസ്ജി­ദി­നെ­യും ബന്ധി­പ്പി­ക്കു­ന്ന കൊ­ളു­ത്തു­ക­ളു­ണ്ടെ­ന്നു­ള്ള­തു വ്യ­ക്ത­മാ­യി­ട്ടും പോ­ലീ­സ്‌ ഇപ്പോ­ഴും ഹു­ജി­യെ പി­ന്തു­ട­രാ­നാ­ണു വ്യ­ഗ­ത­കാ­ട്ടു­ന്ന­തെ­ന്നാ­ണു വി­ചി­ത്രം. മി­ക്ക സ്‌­ഫോ­ട­ന­കേ­സു­ക­ളി­ലും അന്യേ­ാ­ന്യ­ബ­ന്ധി­ത­മായ അവ­സ്ഥ സൃ­ഷ്‌­ടി­ത­മാ­യി­രി­ക്കു­ന്ന­ത്‌ രാ­മ­നാ­രാ­യണ്‍ കാല്‍­സം­ഗ്ര എന്ന­യാ­ളു­മാ­യി ബന്ധ­പ്പെ­ട്ടാ­ണ്‌. എന്ന­ലോ, ഇയാള്‍ ഇന്നും പി­ടി­യി­ലാ­കാ­തെ തു­ട­രു­ന്നു.
മാ­ലേ­ഗാ­വ്‌ സ്‌­ഫോ­ട­ന­വു­മാ­യി ബന്ധ­പ്പെ­ട്ട്‌ സി­മി നേ­താ­ക്ക­ളെ അറ­സ്റ്റു­ചെ­യ്‌ത പോ­ലീ­സ്‌ അവ­രില്‍ പല­രെ­യും കള്ള­ത്തെ­ളി­വു­ക­ളോ­ടെ അക­ത്താ­ക്കാന്‍ ശ്ര­മി­ക്കു­ക­യും ചെ­യ്‌­തു. മൊ­ഹ­മ്മ­ദ്‌ ഷഹീ­ദ്‌ എന്ന­യാള്‍ അന്നു മാ­ലേ­ഗാ­വില്‍ നി­ന്നു 700 കി­ലോ­മീ­റ്റര്‍ അക­ലെ ഒരു ചട­ങ്ങില്‍ പങ്കെ­ടു­ക്കു­ക­യാ­യി­രു­ന്നെ­ന്നു പി­ന്നീ­ട് തെ­ളി­ഞ്ഞു. ഷബ്ബീര്‍ മസീ­യു­ള്ളാ എന്ന കു­റ്റാ­രോ­പി­തന്‍ സ്‌­ഫോ­ട­ന­ത്തി­നും ഒരു­മാ­സം മുന്‍­പേ പോ­ലീ­സ്‌ കസ്റ്റ­ഡി­യില്‍ കഴി­യു­ക­യാ­യി­രു­ന്നു. ഇങ്ങ­നെ ഉട­നീ­ളം വൈ­രു­ദ്ധ്യ­ങ്ങള്‍ നി­റ­ഞ്ഞ റി­പ്പോര്‍­ട്ടു­ക­ളാ­യി­രു­ന്നു, പോ­ലീ­സി­ന്റേ­ത്.
കു­റ്റാ­രോ­പി­ക്ക­പ്പെ­ട്ട­വ­രെ­ല്ലാം കാ­ല­ങ്ങ­ളാ­യി വളര്‍­ത്തു­ന്ന താ­ടി­മീ­ശ­ക­ളു­ള്ള­വ­രാ­യി­രു­ന്നു. നന്നാ­യി ക്ഷൗ­രം­ചെ­യ്‌­ത­വ­രാ­യി­രു­ന്നു സം­ഭ­വ­ത്തി­നു പി­ന്നി­ലെ­ന്ന്‌ സ്‌­ഫോ­ട­ന­ത്തി­ന്റെ ദൃ­ക്‌­സാ­ക്ഷി­ക­ളെ­ല്ലാം­ത­ന്നെ എടു­ത്തു­പ­റ­ഞ്ഞ­ത്‌ പോ­ലീ­സ്‌ കേ­ട്ടി­ല്ലെ­ന്നു­ന­ടി­ച്ചു.
പക്ഷേ ഇന്നി­പ്പോള്‍ എടി­എ­സ്‌ വി­ശ്വ­സി­ക്കു­ന്ന­ത്‌, അജ്‌­മീര്‍ സ്‌­ഫോ­ട­ന­വു­മാ­യി ബന്ധ­പ്പെ­ട്ട ദേ­വേ­ന്ദ്ര ഗു­പ്‌ത ആര്‍ എസ്‌ എസ്‌ പ്ര­ചാ­ര­ക­നാ­യി­രു­ന്ന സു­നില്‍ ജോ­ഷി വഴി­യാ­ണ്‌ അഭി­ന­വ്‌ ഭാ­ര­ത്‌ എന്ന സം­ഘ­ട­ന­യു­മാ­യി ബന്ധ­പ്പെ­ട്ട­തെ­ന്നാ­ണ്‌. 2007 സെ­പ്‌­തം­ബ­റില്‍ ജോ­ഷി സി­മി പ്ര­വര്‍­ത്ത­ക­രെ­ന്നു കരു­ത­പ്പെ­ടു­ന്ന­വ­രാല്‍ വധി­ക്ക­പ്പെ­ട്ട­പ്പോള്‍, പ്ര­കോ­പി­ത­യായ സാ­ധ്വി പ്ര­ഗ്യാ സി­ങ് ഥാ­ക്കൂര്‍ മാ­ലേ­ഗാ­വ് സ്‌­ഫോ­ട­ന­ത്തി­ന്‌ ഉത്ത­ര­വി­ടു­ക­യാ­യി­രു­ന്നു­വെ­ന്നും അവര്‍ കരു­തു­ന്നു. പു­രോ­ഹി­ത്‌ നട­ത്തിയ ഫോണ്‍­കോ­ളു­ക­ളില്‍­നി­ന്ന്‌, സം­ഝോ­ഥാ എക്‌­സ്‌­പ്ര­സ്‌ സ്‌­ഫോ­ട­ന­ത്തി­നു­പി­ന്നി­ലും ജോ­ഷി­യു­ടെ ബു­ദ്ധി­യു­ണ്ടെ­ന്ന സം­ശ­യം ബല­പ്പെ­ടു­ത്തു­ന്ന വി­വ­ര­ങ്ങള്‍ ലഭ്യ­മാ­യി­ട്ടു­ണ്ടെ­ന്നാ­ണ്‌ പോ­ലീ­സ്‌ ഭാ­ഷ്യം.
സത്യ­ത്തില്‍, നി­ര­വ­ധി സ്‌­ഫോ­ട­ന­ങ്ങ­ളു­മാ­യി ബന്ധ­പ്പെ­ട്ടു­നില്‍­ക്കു­ന്ന ഹി­ന്ദു­ത്വ തീ­വ്ര­വാ­ദ­ത്തി­ന്റെ പി­ന്നാ­മ്പു­റ­ക്ക­ഥ­കള്‍ വെ­ളി­വാ­ക­ണ­മെ­ങ്കില്‍, അറ­സ്റ്റി­ലായ എല്ലാ ഹി­ന്ദു കു­റ്റാ­രോ­പി­ത­രും അയാള്‍ എന്നു വി­ശേ­ഷി­പ്പി­ക്കു­ന്ന കല്‍­സം­ഗ്ര പി­ടി­യി­ലാ­യേ പറ്റൂ. എന്നാല്‍, അതി­നു­വേ­ണ്ടു­ന്ന അന്വേ­ഷ­ണ­സ­മ­ഗ്രത ഇനി­യും കൈ­വ­ന്നി­ട്ടി­ല്ലെ­ന്നു­മാ­ത്രം.
അവ­ലം­ബം - ഔട്ട്‌­ലു­ക്ക്‌ മാ­സി­ക­യില്‍ സ്‌­മൃ­തി കോ­പ്പി­ക­റും ദേ­ബര്‍­ഷി ദാ­സ്‌ ഗു­പ്‌­ത­യും സ്നി­ഗ്ദ്ധ ഹാ­സ­നും ചേര്‍­ന്നെ­ഴു­തിയ ലേ­ഖ­നം.
   കടപ്പാട് : http://malayal.am/