ചൊവ്വാഴ്ച, മേയ് 08, 2012

നിങ്ങള്‍ ടി.പി.യെ വെട്ടിയരിഞ്ഞു


അവര്‍ ആദ്യം വിളിച്ചു പറഞ്ഞത് കീചക പുരാണമായിരുന്നു.
പിന്നെ ഉറപ്പിച്ചു പറഞ്ഞത് സി പി ഐ (എം)-കാരാണെന്നാണ്.

ഈ പറയുന്നതിനു കാരണം, താങ്കളെ പിന്‍പറ്റുന്നവര്‍
മുഴുവന്‍ മന്ദ ബുദ്ധികളാണെന്നു വിശ്വാസമാണ്. ആ ഹുങ്കിലാണ് ഇത്രയും നാള്‍ പറഞ്ഞു പറഞ്ഞ്
അവര്‍ സി പി ഐ (എം)-ല്‍ വിപ്ലവം പോരായെന്നു പരത്തി ഉറപ്പിച്ചത്.

അന്യന്റെ ശബ്ദം സംഗീതമായി കേള്‍ക്കുന്ന ദര്‍ശനം മഹത്തരമാണെന്നും ,
അതിന്റെ പട കൂട്ടും  കമ്യൂണിസ്റ്റുകാര്‍ ഉശിരന്മാരണെന്നും, പോരാട്ടത്തില്‍ വീണുപോവുന്ന
രക്തസാക്ഷികള്‍ അനശ്വരരരാണെന്നും ഉള്ളതിനെ, പുതുകൂറ്റന്മാര്‍ വിലക്കെടുക്കുന്നത്
പൈതൃകത്തില്‍ പിഴച്ചു മുളച്ച വിത്തുകളുടെ സഹായത്തോടെതന്നെയാണ്.

ചെഗുവേരയുടെ സ്റ്റിക്കറുകള്‍ ടീ ഷര്‍ട്ടിലും, ജെട്ടിയിലും മുദ്രയാക്കുന്നവര്‍,
അരിവാള്‍ ചുറ്റിക ചന്തിക്കുമേല്‍ പച്ചകുത്തുന്നവര്‍, ഇവരുടെ അശ്ലീലതയാണ്
വ്യക്തി മഹത്വത്തില്‍ മഹത്തായതിനെയൊക്കെ ചുക്കിചുളിച്ചൊതുന്നതിനെ കൊണ്ടാടി
പാടുന്നതിലൂടെ സാധ്യമാക്കുന്നത് .  അങ്ങനെയാണവര്‍ രക്തസാക്ഷിത്വത്തിന്റെ രക്തത്തേ യു ഡി എഫ് കാളകൂട ശക്തികളുടെ കാലിനടിയില്‍ റീത്ത് വെക്കാന്‍ ഒരുക്കികൊടുത്തത്.   കേരളം ഇന്നേവരെ അറിയാത്ത ഉളുപ്പില്ലായ്മയുടെ ആഘോഷത്തില്‍ ആര്‍ത്തിപിടിച്ച അധികാര വിശപ്പ് മാറ്റാന്‍, അവര്‍, ഭാര്യയുടെ കണ്ണീരില്‍ , ഏകമകന്റെ ദയനീയതയും കൂട്ടി കുഴച്ചു വെട്ടിനുറുക്കിയ മൃതദേഹ സഹിതം  “കൂ”കാര്‍ക്ക് വിളിമ്പികൊടുത്തു.                         
അപ്പോഴും ഒഞ്ചിയത്തിന്റെ ചുവന്ന മണ്ണില്‍ മായാതെ നിന്ന കഴിഞ്ഞ കാല രാഷ്ട്രീയ പേയ് കൂത്തുകളുടെ അനുഭവങ്ങള്‍ പറ്റിപിടിച്ചു നിന്നിരുന്നു. കുടിലതകള്‍ക്ക് വിളനിലയമായ മനസ്സുകളുടെ കപട കമ്യൂണിസ്റ്റ് വായത്താരികള്‍ക്ക് മാറ്റിവെക്കാന്‍ കഴിയുന്നതല്ലായിരുന്നു അവയൊന്നും.

മഹത്വത്തിന്റെ ഒന്നാം പാഠം, സ്വന്തം തട്ടകത്തില്‍ ശത്രുക്കളെ നിറവിത്യാസമില്ലാതേ
തോല്പിച്ചു നിലപരിശാക്കിയെന്നാണ്.

64-വര്‍ഷമുമ്പ് കെ സി കുഞ്ഞാപ്പുമാസ്റ്റര്‍, കുന്നുമ്മല്‍ കുഞ്ഞിരാമന്‍, പനയന്തട്ട കണ്ണന്‍, മോടത്തറ ഗോവിന്ദന്‍ നമ്പ്യാര്‍, പാപ്പിനിശേരി കേളുനായര്‍ എന്നു ആറ് രക്തസാക്ഷികളുടെ ചോരയാല്‍ കുതിര്‍ന്ന ഒഞ്ചിയം മണ്ണിനെ വര്‍ഗ ശത്രുക്കള്‍ക്ക് അതി വിദഗ്ദമായി തന്നെ പിന്‍വാതിലിലൂടെ ഒറ്റുകൊടുത്തത് ചുവന്ന മനസ്സിനു അന്യമായ ചാണക്യ തന്ത്രം കൊണ്ടാണ്. അതാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെയും, ലോകസഭ തിരഞ്ഞെടുപ്പിലൂടെയും റവല്യൂഷനറി നേതൃത്വം കാണിച്ചത്.

ഷിബു ബേബി, സഖാവ് വി എസിനെതിരെ പറഞ്ഞത് ശരിക്കും ചേരുക ഈ കൂട്ടികൊടുപ്പു റവലൂഷ്യനറിക്കാര്‍ക്കാണ്. എം ആര്‍ മുരളിയെ പുറത്താക്കുകയും, കോണ്‍ഗ്രസിന്റെ രഹസ്യ സഹായത്തില്‍ പഞ്ചായത്തില്‍ വമ്പത്തരം കാണിക്കുകയും, പട്ടി പുല്ലുട്ടിയില്‍ കിടന്നതുപോലെ ഇടതു ബോധത്തെ ഭിന്നിപ്പിച്ചു ലോക സഭ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളിയ്ക്ക് സഹായകമായ രീതിയില്‍ നിലപാട് സ്വീകരിക്കുകയും ചെയ്ത പാര്‍ട്ടിയാണ് റവുല്യൂഷനറിക്കാര്‍. ഒറ്റയാള്‍ പട്ടാളത്തിന്റെ മഹത്വമെന്നു ഘോഷിക്കുന്ന നിഷ്കളങ്കര്‍ കാണാതേ പോവുന്നത് വര്‍ഗവഞ്ചനയുടെ പുത്തന്‍ രാഷ്ട്രിയ അജണ്ടയാണ്. അതിന്റെ സാക്ഷാല്‍ കരത്തിലാണ് മുല്ല പള്ളി കേന്ദ്ര ആഭ്യന്തര സഹയായത്. ആ ഊഷ്മള ബന്ധത്തില്‍ വിടുവായത്വം പറഞ്ഞതാണ്  “സി പി ഐ (എം)-കാരില്‍ നിന്നും ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നിരുന്നു” എന്നു പറഞ്ഞുപോയതു. അതിലെ അപകടകരമായ മറു ചോദ്യം ഉയര്‍ന്നുവന്നപ്പോഴാണ് പറഞ്ഞു പോയതിനെ നക്കിയെടുത്തു അങ്ങനെ പറഞ്ഞിട്ടില്ലെന്നു മാറ്റി പുതു തൊങ്ങലുകള്‍ ചാര്‍ത്തി ബ ബ -യെകൊണ്ട് മാറ്റി പറയിപ്പിച്ചതു.

“നിങ്ങള്‍ ടി.പി.യെ വെട്ടിയരിഞ്ഞു. ഞങ്ങളെയും നിങ്ങല്‍ അതു ചെയ്യുമെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാ.” ദുര്‍നടപ്പുകാരിയായ വീട്ടമ്മ പിടിക്കപെടുമ്പോള്‍ കാണിക്കുന്ന വികാരപ്രകടനമാണീ സി പി ഐ (എം)-കാരോടെന്നപ്പോലെ ഇവന്മാര്‍ ഇപ്പോള്‍, “കൊല്ല് കൊല്ല് ” എന്നു പറഞ്ഞു നെഞ്ചത്തടിച്ചു നിലവിളിക്കുന്നതിലൂടെ വ്യക്തമാക്കുന്നത്. ടി പി വെട്ടേറ്റു അരമണിക്കൂര്‍ വൈകിയാണ് ആസ്പത്രിയില്‍ എത്തിച്ചതു. അത് വരെ ചോരവാര്‍ന്നുകിടന്നു. പിന്നെയും ഒരു മുപ്പത് മിനിറ്റ് കഴിഞ്ഞു ഏഷ്യാനെറ്റ് പ്രചരിപിച്ചു, ഏറ്റുപിടിച്ചു എം ആര്‍ മുരളിയും, ഉമ്മനും, ചെന്നിയും, മുല്ലപള്ളിയും, പിന്നെ സകലമാന വിപ്ലവ മാരീച വേഷക്കാരും ആര്‍ത്തലച്ചു സി പി ഐ (എം)-കാരാണിത് ചെയ്തെതെന്നു.

തസ്കര തന്ത്രം, കൂട്ടത്തില്‍ ചേര്‍ന്നു കള്ളന്‍ കള്ളന്‍ എന്നു വിളിച്ചുപറയുന്നതാണ് ഇതു. ഒറ്റസ്വരത്തിലായിരുന്നു വലതും ഇടത് പൂങ്കോഴി കുഞ്ഞുങ്ങളൊക്കെ  പറഞ്ഞത്. ഒരു പെരും കള്ളന്‍ മാത്രം അപ്പോഴും മിണ്ടിയിരുന്നില്ല. ഒരു തിരുവോണ നാളില്‍ ആര്‍ എസ് എസ് കാരാല്‍ കൊത്തിയരിഞ്ഞ സഖാവ് പി ജയരാജന്‍ കുത്തി പുകച്ചപ്പോഴാണ് ആ ചീഫ് പിമ്പ്  ഒന്നു തൊള്ളതുറന്നതു.

പണ്ട് രാജീവ് ഗാന്ധിയുടെ ചിന്നിചിതറിയ മാംസതുണ്ടുകള്‍ പെറുക്കികൂട്ടി കത്തിച്ച ഭസ്മവുമെടുത്ത് ലോകസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഉപയോഗിച്ചതുപോലേ, ബഹുമാനപ്പെട്ട ശ്രീമതി സോണിയാഗാന്ധിയുടെ കണ്ണീര്‍ത്തുള്ളികളെ വോട്ടാക്കിമാറ്റിയതിനുപോലുമുണ്ടായിരുന്നു ഒരു നേരും, നെറിയും. കാരണം കോണ്‍ഗ്രസ് ഐ അത് അറിഞ്ഞിരുന്നില്ല എന്നതു തന്നെ.

ഇവിടെ സംഭവിച്ചത് ടി പി ചന്ദ്രശേഖരനെ സ്വന്തം വിശ്വസ്തന്‍ വിളിച്ചു വരുത്തിയ ഇടത്തിട്ട് പൈശാചികമായി വെട്ടിനുറുക്കിയതിനെ, മനുഷ്യ ചേതന മരവിക്കുന്നതിനേ, കരള്‍ പിളരും കാഴ്ചയേ സി പി ഐ എം-നെതിരെ ഉപയോഗിക്കാന്‍ വേണ്ടി അതി ബീഭത്സമായി അവതരിപ്പിക്കുമ്പോള്‍നഷ്ടപെടുന്നത് കമ്യൂണിസ്റ്റ് മൂല്യം മാത്രമല്ല, ഏതൊരു ശരാശരി മനുഷ്യന്റെയും അവശ്യം വേണ്ട നൈസര്‍ഗികമായ മാനുഷിക ഗുണമാണ്.

അതുകൊണ്ടാണ് ഈ ഉളുപ്പില്ലായ്മ അവതരിക്കാന്‍ “ടി.പി. ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനു നേരിട്ടു പങ്കുണ്ടെന്ന് ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന സമിതി ആരോപിച്ചു. പിണറായിയെ തിരുവനന്തപുരത്തിരിക്കുന്ന ആളായി കാണേണ്ടതില്ല. ഒഞ്ചിയത്താണു പിണറായിയുടെ ഭാര്യ വീട്. ഒഞ്ചിയത്തു സിപിഎം നടത്തുന്ന ഓരോ നീക്കവും പിണറായിക്കു നേരിട്ട് അറിവുണ്ട്. പിണറായി ഒഞ്ചിയം സന്ദര്‍ശിച്ചപ്പോഴൊക്കെ റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായിട്ടുണ്ടെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.ഇന്ന് ഒഞ്ചിയത്ത് ചന്ദ്രശേഖരന്റെ വീടു സന്ദര്‍ശിക്കാനുള്ള സിപിഎം എംഎല്‍എമാരുടെ നീക്കം എന്തു വില കൊടുത്തും തടയുമെന്നു സമിതി പ്രസിഡന്റ് കെ.എസ്.ഹരിഹരന്‍, ആക്ടിങ് സെക്രട്ടറി എന്‍. വേണു, വൈസ് പ്രസിഡന്റ് പി. കുമാരന്‍കുട്ടി തുടങ്ങിയവര്‍ അറിയിച്ചു.”
തുടരുന്നു, മുന്‍ നിലപാടിനെ തിരുത്തുന്ന, കൂട്ടി കൊടുപ്പിന്റെ വഴുവഴുത്ത മഹത്വവും ഇവര്‍ വ്യക്തമാക്കുന്നു.ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും മുഖ്യമന്ത്രിയോടും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോടും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത ശരിയല്ല.”

പൊതു ഇടത്തു  എതിര്‍ക്കെണ്ടത്  സി പി ഐ (എം)-നെയാണെങ്കില്‍ സാമാന്യ യുക്തിക്ക് യാതൊരു പ്രസക്തിയുമില്ലെന്നാണ്, മനുഷ്യരാശിയുടെ ഏറ്റവും മൂല്യവത്തായ എല്ലാ വിചരങ്ങളെയും വ്യഭിചരിച്ചു “റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി” സമുഹത്തില്‍ ഉറഞ്ഞുതുള്ളി വ്യക്തമാക്കുന്നത്. നെയ്യാറ്റിങ്കരയ്കു  അപ്പുറവും ചരിത്രം മുന്നോട്ട് പോവുമെന്നറിയാത്ത നപുസക രാഷ്ട്രിയ പ്രചരണം ഏറ്റുപാടുന്ന ടോയലറ്റ് വാറോലകളും മാധ്യമ  പ്രവര്‍ത്തകരും, അതിലൂടെ പൊതുജനം കഴുതകളായി തീര്‍ന്നു എന്നു കരുതി വാഴവെട്ടുന്ന ഭരണകൂട കുടിലതയും സമൂഹത്തിന്റെ സാമാന്യ ബോധത്തെ അസ്സഹ്യമാവും തരത്തില്‍ മലീമസമാക്കിയിരിക്കുന്നു. ഇതില്‍നിന്നുള്ള വിമോചനം ഏതൊരു ജനാധിപത്യ വിശ്വാസിയുടെയും അനിവാര്യതയാണ്. അതിന്റെ പോരാട്ടത്തിന്റെ ഏടുകളാണ് ഇനി കേരള ചരിത്രത്തില്‍ എഴുതപെടാന്‍ പോവുന്നതു. അതിന്റെ മുന്നണി പോരാളികളായ ഇടത് പക്ഷത്തെ ഒതുക്കാന്‍ ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിലൂടെ കഴിയുമെന്നു വിചാരിക്കുന്ന രാഷ്ട്രീയ മൂഡതയ്ക്ക്‌ ,നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്ലുടെ സാധ്യമാവുമെന്നു കരുതുന്നവര്‍ കമ്യൂണിസ്റ്റ് പൊരാട്ടത്തിന്റെ ശരിക്കുമുള്ള വെയില്‍ കൊള്ളാത്ത രാഷ്ട്രിയ ബ്രോയിലര്‍ കോഴികളാണ്.