വെള്ളിയാഴ്‌ച, ഫെബ്രുവരി 26, 2010

നബിദിനാശംശകള്‍

prasanthkumar:


രജീഷ്..പോള്‍:

നിങ്ങള്‍ കമ്മുനിസ്ടല്ല മറ്റൊരു അബ്ദുള്ള കുട്ടി മാത്രം. വര്‍ഗ്ഗ വഞ്ചകന്‍ അതായിരിക്കും നിങ്ങള്ക്ക് കാലം ചാര്‍ത്തി തരാന്‍ പോകുന്ന പേര്.(ദയവുചെയ്ത് എനിക്ക് ഇത്തരം സ്ക്രാപുകള്‍ അയക്കാതിരിക്കുക. നിങ്ങള്‍ മഹത്വവല്‍ക്കരിക്കുന്ന ഈ വെക്തിമൂലം ഇന്നും ഒരു സമൂഹതിലെ പിഞ്ചു പെണ്‍ കുഞ്ഞുങ്ങള്‍ ലൈംഗിക പീടനങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുന്നു)

prasanthkumar:


prasanthkumar:
നന്ദീ ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ.............
നിങ്ങളുടെ അറിവിനുമുമ്പില്‍ നമശ്കരിക്കുന്നു...........
നിങ്ങള്‍ മനുഷ്യവംശത്തിന്റെ അഭിമാനമാണ്....
എന്നെ തിരുത്താന്‍ നിങ്ങള്‍ക്ക് കഴിയിയില്ല ! അതിനു എന്റെ പാര്‍ട്ടിയുണ്ട്......
നിങ്ങള്‍ക്കു വേണമെങ്കില്‍ എന്ന്‍ ഒഴുവാക്കാം... നിങ്ങളെപോലുള്ളവര്‍ ശരിയാണെന്നു പറഞ്ഞാല്‍ തെറ്റു പറ്റിയിട്ടുണ്ടാവാം എന്നു കുഞ്ഞായിരിക്കുമ്പോള്‍ തന്നെ എന്റെ ഗുരുക്കന്മാര്‍ പറഞ്ഞുതന്നിട്ടുണ്ട്........

രജീഷ്..പോള്‍:
നിങ്ങളുടെ പാര്‍ട്ടിയെന്നു നിങ്ങള്‍ ഊറ്റം കൊള്ളുന്ന പാര്‍ട്ടി നിങ്ങളുടെ മാത്രമല്ല എന്നെപോലുള്ളവരുടെ ചോരയും നീരും സ്വപ്നവുമാണ്. അവിടെ മതത്തിനോ ദൈവത്തിനോ സ്ഥാനമില്ല. അവിടെ മനുഷ്യനാണ് വലുത്. മനുഷ്യന്‍ മാത്രം. ഏരിയ കമ്മറ്റി മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മതങ്ങളുടെ ഭാഗമാകരുതെന്നു പറഞ്ഞ പാര്‍ട്ടി അത് ബ്രാഞ്ച് തലത്തിലേക്ക് കൂടി നീട്ടുന്ന കാലം വിധുരമല്ല. അന്ന് കടലെടുക്കും ഈ സ്വാര്‍ത്ഥ സിംഹാസനങ്ങളെ.

രജീഷ്..പോള്‍:

നിങ്ങളെകാല്‍ വിവരം കെട്ടവാന്‍മാരെ ഞാന്‍ സഹിക്കുന്നുണ്ട് നിങ്ങള്‍ എനിക്കൊരു പ്രശ്നമേ അല്ല? നന്ദി......

prasanthkumar:

ഞാന്‍ പൂര്‍ണ്ണമല്ല...........! പൂര്‍ണ്ണമാവാന്‍ എനിക്കു ഒരിക്കലും കഴിയില്ല......ആവന്‍ ശ്രമിക്കുന്നു........അത് നിങ്ങള്‍ പറഞ്ഞ ഊറ്റം കൊണ്ട് തന്നെ......പഠിക്കുകയും , പഠിപ്പിക്കുകയും , പിന്നയും അതില്‍ നിന്നു പഠിക്കുകയും ചെയുന്നത് എന്റെ സിഹാസനത്തിന്റെ പവര്‍ തന്നെയാണ്.....! എന്റെ പവറല്ല ! (എന്റെ സ്ക്ക്രാപ്പുകള്‍ കളയുന്ന ഷണ്ഡം ഒഴുവാക്കാനുള്ള ആര്‍ജവമേങ്കിലും നിങ്ങള്‍ക്ക് ഉണ്ടാവട്ടേ എന്നു ഞാന്‍ ആശംശിക്കുന്നു.)
*************************************

ആയിഷ മറിയ:

മതത്തിലൂടെയുള്ള മുതലാളിത ലക്ഷ്യങ്ങള്‍ ഇലായ്മ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ്‌ പ്രത്യയ ശാസ്ത്രത്തിനെ കഴിയു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ അധികാരത്തിന്റെ പാദയില്‍നിന്നും പിന്മാറി ഈ ചൂഷ്ണതിനെതിരെ പോരടിയെങ്കില്‍ മാത്രമേ മത രഹിതമായ ചൂഷണ രഹിതമായ സമൂഹം രൂപപെടുകയുല്ലു. ആ കാലം വിധുരമല്ല.

prasanthkumar:

മതം........ അതില്‍ വിശ്വാസിക്കുന്നവരില്‍കൂടിയും നമുക്കു ഒപ്പം കൂടനം! നമ്മെ അവര്‍ അറിയണമെങ്കില്‍ അവരെ നാം അറിയിണം.......അവരുടെ കഞ്ഞിം മുള്ളമീന്‍ ചുട്ടതും നമുക്കു ഇഷ്ടപെടുന്നില്ല എന്നതിനര്‍ഥം അവരേക്കാള്‍ ഉയര്‍ന്നവരയി എന്നതോണ്ടാണു!

കാട്ടുകടന്നല്‍:

മുന്നോട്ട് ....ഇനിയും മുന്നോട്ട് ...തച്ചുതകര്‍ക്കാന്‍ പ്രതിബന്ധങ്ങള്‍ ഒരുപാടുണ്ട്. നമ്മളുടെ കയ്യുകള്‍ക്ക് അതിനുള്ള ശക്തിയും ഉണ്ട് .പാര്‍ട്ടി തത്വങ്ങള്‍ നമുക്ക് വെളിച്ചമായി മുന്നില്‍ ഉണ്ട്...ഇനിയും മുന്നോട്ട് .

ആയിഷ മറിയ:

കണ്ണൂരില്‍ നിന്നും കുരെആളുകള്‍ ശബരിമലയിപോയി, അവിടെ കണ്ട വലിയ ബോര്‍ഡ്അവരെ നിരാശരാക്കി 'തത്ത്വമസി' (അത് നിതന്നെയാണ്) തന്നെ തന്നെ തൊഴാന്‍ശബരിമല വരെപോകെണ്ടതില്ലല്ലോ? അവര്‍ തിരികെ വരുമ്പോള്‍ അയ്യപ്പന്‍ കൊടുക്കാത്തഅനുഗ്രഹം വാങ്ങാന്‍ ഗുരുവായൂര്‍ പോയി, തൊട്ടതിനും പിടിച്ചതിനുമെല്ലാം പണം വാങ്ങുന്നരീതി അവരെ വിഷമിപ്പിച്ചു. തിരികെ പോരുമ്പോള്‍ അവര്‍ തങ്ങള്‍ക്കാവുന്ന ശബ്ധത്തില്‍മുദ്രവാക്യം വിളിച്ചു........ഗുരുവായൂര്‍ അപ്പാ......മൂരാച്ചി, പര്ശിനി കണ്ടു പഠിച്ചോളൂ..... ചോറിനു ചോറ്, ചായക്ക് ചായ .മുത്തപ്പന്‍ സിന്ദബാ.....

prasanthkumar:

അതെ പര്‍ശിനിയും ഒരു പുണ്യസ്ഥലമാണ്....അതു പിടിചടക്കി-------''ഗുരുവായൂര്‍ അപ്പാ......മൂരാച്ചി, പര്ശിനി കണ്ടു പഠിച്ചോളൂ..... ചോറിനു ചോറ്, ചായക്ക് ചായ സ.മുത്തപ്പന്‍ സിന്ദബാ..... ''--------- എന്നു കണ്ടെടുക്കുന്നെടത്താണ് നമ്മുടെ സാര്‍ത്തകമായ ഇടപെടല്‍.......

കാട്ടുകടന്നല്‍:

മാര്‍ക്സിനും മാര്‍ക്സിസത്തിനും മാത്രമേ മതത്തിന്റെ ശാസ്ത്രീയ ആവിര്‍ഭാവവും തുടര്‍ച്ചയായ ആധിപത്യവും മനസിലാവുന്നുള്ളൂ.ഈയൊരു കാരണത്താല്‍ മാര്‍ക്സും മാര്‍ക്സിസവും ആധികാരികമായി പ്രസ്താവിക്കുന്നു : സാമൂഹ്യ ഘടനയുടെ അവസ്ഥകളാണ് മതത്തിന്റെ പങ്കിനെ നിര്‍ണയിക്കുന്നത് ,നിശ്ചയിക്കുന്നത് .ഇതേ കാരണം കൊണ്ട് മാര്‍ക്സിസം മതത്തെ ഒറ്റപെടുത്തി ആക്രമിക്കുന്നില്ല .മതത്തിന്റെ ആവിര്‍ഭാവത്തിനു ഉതകിയ സാഹചര്യങ്ങളെ ആണ് ,അതിനു തുടര്‍ന്നും ആധിപത്യം ചെലുത്താന്‍ സഹായിക്കുന്ന അവസ്ഥകളെ ആണ് മാര്‍ക്സിസം ആക്രമിക്കുന്നത് .മതം സ്വയംഭു ആയ ,സ്വയം നിലനില്‍ക്കുന്ന ഒന്നല്ലത്തത് കൊണ്ട് മാര്‍ക്സിസം മതവിരുധം ആല്ല ......

കാട്ടുകടന്നല്‍:

എന്തിനാണ് ഈശ്വരനെ കുറിച്ച് ഓര്‍ത്തു ഇത്രയ്ക്ക് സമൂഹം വ്യാകുലപ്പെടുന്നത്‌..ഒരാശ്വാസം കിട്ടും എങ്കില്‍, മനസിന്‌ അത്രയ്ക്ക് കട്ടിയില്ലത്തവര്‍ ,വിശ്വസിച്ചാല്‍ എങ്ങിനെ തെറ്റുപറയാന്‍ സാധിക്കും ....?

കാട്ടുകടന്നല്‍:

മറ്റുള്ളവര്‍ക്ക് വേണ്ടി നടത്തുന്ന കടിനാദ്വാനം മൂലം ,ദാരിദ്ര്യം മൂലം ,ഒറ്റപ്പെടല്‍ മൂലം ,തകര്‍ന്നു പോകുന്ന ബഹുജന സഹസ്രങ്ങള്‍ക്ക് മേലെ ആഞ്ഞു പതിക്കുന്ന ഒരുതരം ആത്മീയ മര്‍ദനം ആണ് മതം.ചൂഷകര്‍ക്ക് എതിരായ സമരത്തില്‍ ചൂഷിതരുടെ ശേഷിയില്ലായ്മ, ശ്മശാന ജീവിതത്തിനു അപ്പുറം നല്ലൊരു ജീവിതം ഉണ്ടെന്ന വിശ്വാസം സൃഷ്ട്ടിച്ചു .പ്രകൃതിയ്ക്ക് എതിരായ സമരത്തില്‍ പ്രാകൃത മനുഷ്യന്റെ ശേഷിയില്ലായ്മ ഈശ്വരന്റെയും പിശാചിന്റെയും അട്ഭുതങ്ങളുടെയും മറ്റും വിശ്വാസം സൃഷ്ട്ടിച്ചത് പോലെ ..അദ്വാനിക്കുകയും ഇപ്പോളും വറുതിയില്‍ ജീവിക്കുകയും ചെയുന്ന മനുഷ്യനെ ഇഹലോക ജീവിതത്തില്‍ വിനയവും ക്ഷമയും അനുഷ്ട്ടിക്കാന്‍ മതം പഠിപ്പിക്കുന്നു. പരലോക ജീവിതത്തില്‍ സ്വര്‍ഗം എന്ന ആശ്വാസം അവനു നല്‍കുന്നു .അന്യരുടെ അദ്വാനം കവര്‍ന്നു തിന്നു ജീവിക്കുന്നവര്‍ക്ക് മതം ഉറപ്പു നല്‍കുന്നത് ഭൂമിയില്‍ ഉദാര ജീവിതം ആണ് ,ചൂഷകര്‍ എന്ന അവരുടെ അസ്തിത്വത്തിനു വിലകുറഞ്ഞ ന്യായീകരണം ആണ്,സ്വര്‍ലോക അനുഗ്രഹത്തിന് ഉചിതമായ വിലയ്ക്കുള്ള ടിക്കെടുകള്‍ ആണ് .........(ലെനിന്‍)
സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതിയില്‍ മതത്തിന്റെ എല്ലാ അംശങ്ങളും തുടച്ചു നീക്കണം എന്ന് വാദിച്ച "ദുരിംഗ് " മായി "എഗല്സ് " നടത്തിയ സംവാദം സഖാക്കള്‍ എല്ലാരും വായിക്കുക ......:
തെറ്റ് പറ്റാത്തവര്‍ 2 കൂട്ടര്‍ മാത്രം ....
1 ഗര്‍ഭസ്ഥ ശിശു .
2 മൃത ശരീരം ...
എല്ലാവര്ക്കും തെറ്റുകള്‍ സംഭവിക്കും ...തെറ്റ് പറ്റാത്ത വിപ്ലവ പ്രസ്ഥാനങ്ങള്‍ ഇല്ല ..ഇനി ഉണ്ടാകുകയും ഇല്ല ....പക്ഷെ തെറ്റ് ഏറ്റു പറയാന്‍ കഴിയുന്നതു ആകണം എല്ലാ വിപ്ലവ പ്രസ്ഥാനങ്ങളും .....(ലെനിന്‍ ).....

കാട്ടുകടന്നല്‍:

മാര്‍ക്സിസ്റ്റുകള്‍ വൈരുധ്യാത്മക ഭൌതീക വാദികള്‍ ആണ് . വൈരുധ്യാത്മക ഭൌതീകവാദികള്‍ എന്ന നിലയില്‍ അവര്‍ വര്‍ഗ്ഗ വിഭജിതം ആയ ഒരു സമൂഹത്തില്‍ മതം വഹിക്കുന്ന സങ്കീര്‍ണ്ണമായ പങ്കിനെ മനസിലാക്കുകയും വിലയിരുത്തുകയും ചെയുന്നു .ഉപരിഖടനയുടെ രൂപം എന്ന നിലയില്‍ മതം; വര്‍ഗ്ഗ രഹിതം ആയ ഒരു വ്യവസ്ഥിതി സൃഷ്ട്ടിക്കപ്പെട്ടതിനു ശേഷവും ദീര്‍ഖകാലം നിലനില്‍ക്കുകയും തുടരുകയും ചെയ്യും എന്നും അവര്‍ മനസിലാക്കുന്നു . മതത്തെ അതേപടി അല്ല മറിച്ച് മതത്തിനു ജന്മമേകിയ സാമൂഹ്യ സാഹചര്യത്തെ ആണ് മാര്‍ക്സിസം ആക്രമിക്കുന്നത് .മാര്‍ക്സിസം പ്രയോഗിക്കുന്നതിന്റെ ദിശാനിര്‍ണ്ണയം ഈ അടിസ്ഥാനത്തില്‍ ആണ് .
മാനിക്കുന്നതും ഈ അടിസ്ഥാനത്തില്‍ ആണ് .മതത്തിന്റെ മനുഷ്യ സ്നേഹപരം ആയ ഉള്ളടക്കത്തെയും അതെ സമയം വര്ഗ്ഗപരം ആയ ആധിപത്യത്തിന്റെ ഉപകരണം എന്ന നിലയില്‍ അതിനെ ഉപയോഗപ്പെടുതുന്നതിനെയും അതിന്‍റെ സമഗ്രതയില്‍ മനസിലാക്കേണ്ടതുണ്ട് ......