ഞായറാഴ്‌ച, ഒക്‌ടോബർ 05, 2014

ഭയപെടണം.

സ്വന്തം അജണ്ടക്ക് കുറുക്കുവഴി ഒരുക്കുന്ന ആര്‍ എസ് എസ് ഭീകരവാദ ഭരണകൂട കുതന്ത്രത്താലുണ്ടാവുന്ന ദുരന്തം അനുഭവിക്കേണ്ടിവരാവുന്ന ബഹുഭൂരിപക്ഷം സാധാരണ ഇന്ത്യകാരില്‍ ഒരാളാണ് ഞാന്‍.

ഞാന്‍ ഭയപെടുന്നു....

ഭയപെടണം.

“പാക്കിസ്ഥാന്‍ സേനയുടെ ക്ഷമ ഇന്ത്യ പരീക്ഷിക്കരുതെന്നും, ഇന്ത്യാ_പാക് അതിര്‍ത്തിയില്‍ ഇന്ത്യ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നു” എന്നാരോപിച്ചു മുന്‍ പാക്ക് പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് ഉയര്‍ത്തിയ ആരോപണത്തേ


അധികാരത്തിന്റെ കാഴ്ചവട്ടത്ത് പുഴുക്കളെപോലെ നുരഞ്ഞു ജീവിക്കുന്ന ഓരോ ഇന്ത്യകാരനും. അവരുടെ ജീവിതത്തിലേക്കും, നെറും തലയിലേക്കും മോഡി-അമേരിക്ക-സയനിസ്റ്റ് കൂട്ടു ചേരലില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധമടക്കം രൂപം കൊടുത്തിരിക്കുന്നു എന്ന സംശയം നമ്മുടെ അലസതയിലേ ചിന്തകളിലേക്ക് തീ പടര്‍ത്തണം.

ആയുധ കച്ചവടത്തിന്റെ തീ ചീളുകള്‍ ഇന്ത്യന്‍ മണ്ണിലും മനസ്സിലും പതിക്കുമ്പോള്‍ ഉയരുന്ന നിലവിളിക്കുമുകളിലേക്കാണ് പാക്കിസ്ഥാന്‍ മൂര്‍ദാബാദും, ഇന്ത്യന്‍ മുസ്ലീം മത വിരോധാഭാസവും ഉയര്‍ത്തുക.

എന്നത്തെയുമ്പോലേ, സാമ്രാജ്യത്വ കോപ്രേറ്റു കൊള്ളകള്‍ക്ക് ഭരണത്തിന്റെ ഒത്തശയോടെ ഹിന്ദു ഭീകരവാദികള്‍ ചൂട്ടു പിടിച്ചുകൊടുക്കും.

നമ്മുടെ പ്രതിരോ‍ാധ തിരിച്ചറിവിന്റെ പ്രക്ഷോപ ബോധ ഉണര്‍വിനെ കൃത്രിമമായി ഉര്‍ത്തി എടുക്കുന്ന ദേശിയതയുടെ ചതുപ്പിലേക്ക് ചവിട്ടി താഴ്തി ആര്‍ത്തു വിളിക്കും ആര്‍ എസ് എസ്-സംഘപരിവാര്‍ കൂട്ടം.

ഓര്‍ക്കുക നവലിബറല്‍ ഫാസിസ്റ്റ് മോഡി കുബുദ്ധി ഇന്ത്യന്‍ പട്ടിണിയുടെ മുകളിലാണ് യുദ്ധവും വര്‍ഗിയ കലാപവും മെനഞ്ഞുണ്ടാക്കുക.

ചൊവ്വാഴ്ച, സെപ്റ്റംബർ 23, 2014

നല്ലൊരു അഭിനേതാവാണ്

മോഹന്‍ ലാല്‍ നല്ലൊരു അഭിനേതാവാണ്. സ്വന്തം പ്രതിഭ വില്പനക്കു ഉപയോഗിക്കാന്‍ കഴിവുള്ള നല്ലൊരു പ്രൊഫഷണലിസ്റ്റും. അതു സാധ്യമാക്കുന്ന രീതിയിലെല്ലാം കേവല പരസ്യം തൊട്ട് സുധാമണിയൊടപ്പമുള്ള കെട്ടിപിടത്തവും, വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന്‌ എന്ന്‌ പാടിക്കൊണ്ട്‌ ബ്ലൈഡ് കടക്കുവേണ്ടിതന്നെയും ഇറങ്ങിതിരിക്കാന്‍ ചളിപ്പില്ലാത്ത ഒരാള്‍ കാറ്റിനനുസരിച്ചു മോഡി സ്തുതി പാറ്റിയതിലും അല്‍ഭുതമില്ല. അത് പക്ഷേ അഭിമാനത്തോടെ ഏറ്റിനടക്കുന്ന സഘി തലകളില്‍ നെല്ലിക്ക തളം വെക്കണം...

ഇയാള്‍ കൊട്ടിഘോഷിക്കുന്ന കാര്യം നോക്കൂ......... “ആരെങ്കിലും ആകുവാനല്ല സ്വപ്നം കാണേണ്ടത് എന്തെങ്കിലും ആത്മാര്‍ത്ഥമായി ചെയ്യാനാണ് നിങ്ങള്‍ സ്വപ്നം കാണേണ്ടത്. എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക. അപ്പോള്‍ നിങ്ങള്‍ ആരെങ്കിലും ആകും. അങ്ങനെ ചെയ്യുന്ന കാര്യങ്ങളില്‍ ആനന്ദം കണ്ടെത്തും.” 




മോഡി ആത്മാര്‍ത്ഥമായി സ്വപ്നം കണ്ടു ചെയ്തതു ഓടുന്ന ലോറിക്കടിയില്‍ പട്ടി കുഞ്ഞുങ്ങള്‍ അരഞ്ഞു തീരുന്നതുപോലെ വംശിയാഗ്നിയില്‍ മനുഷ്യകുഞ്ഞുങ്ങളെ ചുട്ടെടുപ്പിച്ചതാണെന്നു, അതിലൂടെ ആയീതീര്‍ന്നതാണ് ഇന്ത്യരാജ്യത്തെ മോത്തം ഗുജറാത്തുപോലെയാക്കാന്‍ കെല്പുള്ളവനായി സ്ഥാനാരോഹിതനായതു എന്നത് ഒരു പക്ഷേ തിരക്കുകള്‍ക്കിടയില്‍ ശ്രീ മോഹന്‍ ലാല്‍ അറിഞ്ഞുകാണില്ല. അറിഞ്ഞകാര്യം ഫോട്ടോഷോപ്പില്‍ പൊലിപ്പിച്ചെടുത്ത ഫെയ്ക്ക് വികസന മാസ്മരികതയുമാവും.

മോഹന്‍ ലാല്‍ ഇന്നേവരേ പറഞ്ഞിരുന്നതു ഒരു രാഷ്ട്രിയത്തിനോടും അനുഭവമില്ലെന്നാണ്. പച്ചക്ക് അരാഷ്ട്രിയതയുടെ സ്റ്റാന്റില്‍ വിലാസ രഹിതനായി നിന്നു തങ്കാര്യത്തില്‍ മുമ്പനായി, കാല്‍ പൈസക്കും ഒരു പ്രൊഫഷണലിസ്റ്റ് മെയ് വഴക്കത്തോടെ നില നില്‍ക്കുന്ന ഒരു അഭിനയ കച്ചവടക്കാരാന്‍.. ഏതൊരു അരാഷ്ട്രിയതയുടെ കുരുട്ടു ബുദ്ധിയിലും കാല്‍ പണവും നക്കിയെടുക്കാന്‍ ആവശ്യമായ കൌശലമേ ഉള്ളൂ.

ഊരും പേരുമില്ലാത്ത എഫ് ബി ഐഡികള്‍ക്ക് പൈസകൊടുപ്പിച്ചു സ്തുതി പറയിപ്പിക്കുന്നവര്‍ക്ക് മോഹന്‍ലാല്‍ എന്ന ഒരു അഭിനയ പ്രതിഭയെ വിലക്ക് ദാസ്യപണിചെയ്യിക്കാന്‍ പ്രയാസമൊന്നുമില്ല. അതു വയറ്റു പിഴപ്പിന്റെ ഭാഗമാണ് എന്നു തിരിച്ചറിയാന്‍ ജനത്തിനും. മൂള ഇല്ലാത്ത സംഘി തലകള്‍ ഒഴികേ.............

ഞായറാഴ്‌ച, സെപ്റ്റംബർ 14, 2014

ഒരു പക്ഷേ നിങ്ങളുടെ കുഞ്ഞിനാവും സാധ്യത..

ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തിയില്‍ പിഞ്ചു കുഞ്ഞുങ്ങളെ ബോംബിട്ടു പൊട്ടിച്ചു ചിന്നി ചിതറിച്ച മാംസ കളത്തില്‍ ചവുട്ടി കേരളത്തേ കലാപഭൂമിയാക്കാം എന്നും അതിലൂടെ ബി ജെ പിക്കു സാധ്യത കണ്ടെത്താമെന്നും കണക്കു കൂട്ടി ചട്ടം കെട്ടിച്ച അമീദ് ഷാന്റെ കുരുട്ട് ബുദ്ധിയാണ് കൂടേരി സ്വദേശി വിജിലിന്റെ കൈയില്‍ പൊട്ടി തീര്‍ന്നതു.

ആശ്വാസിക്കാം. ലോകം കണ്ട ഇസ്രയേല്‍ എന്ന ചോരകൊതിയനിലും വലുതാണ് ആര്‍ എസ് എസിന്റെ ചോരയോടുള്ള ആര്‍ത്തി എന്നത് തിരിച്ചറിയാന്‍ സഹായകമായി ഒരു ഭീകരന്റെ കൈ പത്തി സ്വകൃതത്താല്‍ ചിന്നി ചിതറിയതിനാല്‍.

അമീദ് ഷാന്റെ ലക്ഷ്യം സാധ്യമായാല്‍ ഏത്ര കുഞ്ഞുങ്ങള്‍ ചിന്നി ചിതറി തെറിച്ചേനേ...

അത് വര്‍ണ ഫോട്ടോകളുടെ സഹായത്താല്‍ സി പി ഐ (എം) വിരുദ്ധയുടെ വേട്ടക്കു മാതൃഭൂമി എന്ന സംഘി കൂട്ടികൊടുപ്പ് പത്രം തന്നെ ഏറ്റവും മുന്നില്‍ നിന്നുകൊണ്ട് നേതൃത്വം കൊടുത്തേനെ.

ഈ പിതൃ സൂന്യ പത്രം നിര്‍മിച്ച വാജ്യ വാര്‍ത്തയുടെ തലക്കെട്ട് നോക്കൂ.....  “ശ്രീകൃഷ്ണജയന്തി ആഘോഷിക്കാന്‍ അണികള്‍ക്ക് സി.പി.എം. നിര്‍ദേശം”    
ഇത് കണ്ടാല്‍ സാധാരണ ജനങ്ങളും, ആര്‍ എസ് എസിനെ ചുമന്നു നടക്കുന്ന വിഡ്ഡികളും കരുതുക സി പി ഐ (എം)- ഔദ്യോഗികമായി സര്‍ക്കുലര്‍ ഇറക്കി നിര്‍ദ്ദേശം വെച്ചതുപോലെയാണ് തോന്നുക.

അല്ലേ?

ഞാന്‍ ഈ പാര്‍ട്ടികാരനാണ്. എന്റെ അറിവില്‍ ഇങ്ങനെയൊരു നിര്‍ദ്ധേശം എന്റഘടകത്തിനു കിട്ടിയിട്ടില്ല. അതുകൊണ്ട് ഈ ടോയലറ്റില്‍ വിളമ്പുന്ന സംസ്കാരം ഏറ്റുപിടിക്കുന്നതല്ല ഈ പാര്‍ട്ടിയുടെ പ്രവര്‍ത്തകരുടെയും ചുമതല.

ഞാന്‍ ഈ പാര്‍ട്ടി അംഗമെന്ന നിലയില്‍ ആധികാരികമായി തന്നെ പറയുന്നു മതത്തിനോ, അതിന്റെ വിശ്വാസത്തിനോ, ആചാരങ്ങള്‍ക്കോ ഞങ്ങള്‍ എതിരല്ല. വിശ്വാസിയുടെ വിശ്വാസത്തില്‍ രാഷ്ട്രിയം പറയലല്ല, മറിച്ചു മതത്തെ രാഷ്ട്രിയ ആവശ്യത്തിനു, അധികാര നേട്ടത്തിനു ദുരൂപയോഗിക്കുന്നതിനെയാണ് ഈ പാര്‍ട്ടി എതിര്‍ക്കുന്നതു.

ശ്രീ കൃഷ്ണ ജയന്തി ആര്‍ എസ് എസിന്റെ ബാല ഗോകുലം നടത്തുന്ന പരിപാടിയാണ്. അതു മുന്നോട്ട് വെക്കുന്നതു സവര്‍ണതയുടെ ആശയമാണ്. അതിലേക്ക് പുരാണ കഥകളുടെ കെട്ടുകാഴ്ചയൊരുക്കി നിഷ് കളങ്കതയുടെ നേര്‍ പകര്‍പ്പുകളായ കുഞ്ഞുങ്ങളെ തങ്കളുടെ പക്ഷത്തെക്കു കൊണ്ടുപോവുന്ന ലക്ഷ്യത്തെയാണ് ഈ പാര്‍ട്ടിയും അതിന്റെ പ്രവര്‍ത്തകര്‍ക്കും എതിര്‍ക്കുക എന്നതിനപ്പുറം മറ്റൊന്നും തീരുമാനമെടുക്കാന്‍ കഴിയില്ല.

അതിനു വിരുദ്ധമായതൊന്നു,  കലങ്ങളോളമായി സംഘ പരിവാറിനു ഒളി സേവ ചെയ്യുന്ന ടോയ്ലറ്റ് പത്രത്തിന്റെ ആവണക്കെണയില്‍ കടവിറങ്ങുന്നതുപോലുള്ള വാര്‍ത്ത വിശകലണകൊണ്ട് ഉണ്ടാക്കാന്‍ കഴിയില്ല.

ഇതുപോലെ ഒന്നു ചമക്കാന്‍ ജന്മഭൂമിപോലും മടിക്കും. അതിനു സംഘ പരിവാര്‍ വിലാസമുണ്ട്, അതുകൊണ്ട്. സ്വന്തം രാഷ്ട്രിയ അജണ്ടയുടെ കൃത്യതക്കപ്പുറം ഒരു ലക്ഷ്യവുമില്ലാത്തതുകൊണ്ടാണ് ബി ജെ പി യുടെ മുഖ പത്രകൂടിയായ ജന്മ ഭൂമി ഇത്രക്കും വിലാസരഹിതമായൊരു വാര്‍ത്ത ചമക്കാന്‍ മുതിരാത്തതു.

അപ്പാപ്പോള്‍ കാണുന്നവനെ സ്വന്തം പൈതൃകം ചൂണ്ടികാണിച്ചു അച്ഛന്‍ എന്നു വിളിക്കാന്‍ യാതൊരു ഉളുപ്പില്ലാത്ത ഈ സംഘി പിന്നാപുറത്തു കൂട്ടികൊടുപ്പു സേവ ചെയ്തുകൊടുക്കുന്ന മാതൃഭൂമി എന്ന വാറോലക്ക് ഇതുപോലൊരു വര്‍ത്ത കൊടുക്കേണ്ടി വന്നതിനു വ്യക്തമായ കാരണമുണ്ട്.

കണ്ണൂര്‍ മട്ടന്നൂര്‍ മരുതായില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് സ്ഫോടനത്തെ കുറിച്ചു മതൃഭൂമിയില്‍ റിപ്പോര്‍ട്ട് ചെയ്തതു നോക്കിയാല്‍ മനസ്സിലാവും ഈ കൊനുഷ്ടു പിടിച്ച സംഘി മുത്തശി തള്ളയുടെ ഉള്ളിലെ ഭയം....

ആര്‍ എസ് എസ് കുടുംബത്തിലെ സ്ത്രീകള്‍പോലും അവര്‍ പെറ്റ സ്വന്തം കുഞ്ഞുങ്ങളെ ഇപ്രാവശ്യത്തെ ശോഭയാത്രക്ക് പറഞ്ഞു വിടണോ എന്നു ആശങ്കയിലാണ്. അമീദ് ഷായുടെ കുരുട്ടു ബുദ്ധിയില്‍ കുരുത്ത കലാപ ഗൂഡാലോചനയുടെ ബോംബ ഏത് കുഞ്ഞിന്റെ ചങ്കിലാവും പൊട്ടുക എന്നതുകൊണ്ട്. ചുരുങ്ങിയ പക്ഷം കണ്ണൂരിലേങ്കിലും..

അതിനെ പ്രതിരോധിക്കാനാണ് മാതൃഭൂമിയുടെ അറക്കുന്ന നുണ വാര്‍ത്തയുടെ ഉല്‍ഭവ ലക്ഷ്യം.........

മോഡി എന്ന ഉദാരവല്‍ക്കരണ അപ്പോസ്തലനായ ഫാസിസ്റ്റിനെയും അതിന്റെ അളിയന്‍ അമിദ്ഷായായെയും കൂട്ടുപിടിച്ചു സ്വന്തം ബിസ്നസ് താല്പര്യത്തിനപ്പുറം ഏതു കുഞ്ഞു പൊട്ടി ചിതറിയാലും മാതൃഭൂമിയുടെ മാനേജമെന്റിനു വിഷയമല്ല. അവര്‍ക്ക് എങ്ങനെയും കുമിഞ്ഞു കൂട്ടുന്ന പണമാത്രമാണ് ലക്ഷ്യം. ആ ലക്ഷ്യത്തിനു മുമ്പില്‍ ആരെ ബലി കൊടുത്താലും പ്രശ്നമില്ല.

ആര്‍ എസ് എസ് കൊണ്ടാടുന്ന ശ്രീകൃഷ്ണ ജന്തിക്കു നടത്തുന്ന ശോഭയാത്രയില്‍ സ്വന്തം കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കാന്‍ സമ്മതിക്കരുതു.

ഓര്‍ക്കുക,

കേരളത്തില്‍ മോഡി- അമീദ് ഷ കൂട്ടു കെട്ടിനു അകൌണ്ട് തുറക്കാനുള്ള സധ്യതക്കുള്ള ബലിക്ക് ഒരു പക്ഷേ നിങ്ങളുടെ കുഞ്ഞിനാവും സാധ്യത...

സൂക്ഷിക്കുക........

ഇപ്രാവശ്യത്തേ ആര്‍ എസ് എസുകാര്‍ മുന്നിട്ടു നടത്തുന്ന ബാലഗോകുലം ശോഭയാത്ര.!!!

ഞായറാഴ്‌ച, ഓഗസ്റ്റ് 03, 2014

പേടിക്കണം

ജയിച്ചാല്‍ രാജ്യവും, മരിച്ചാല്‍ സ്വര്‍ഗ്ഗവുമെന്നു പുളു പറഞ്ഞു വിശ്വാസിപ്പിച്ചു പാര്‍ഥനില്‍ ഉറങ്ങി കിടന്ന സ്വാര്‍ത്ഥതയുടെ മൃഗീയത ഉണര്‍ത്താന്‍ സൌഹൃദത്തിന്റെ എല്ല അര്‍ത്ഥങ്ങളെയും ഉപയോഗിച്ചു ഏഷണികൂട്ടി.....
സ്വജനങ്ങളെ,

സ്നേഹിതരേ,

ഗുരു സ്ഥാനിയരേ,

ബന്ധുക്കളെയൊന്നാകേയും,

സഹോദരങ്ങളെ പോലുള്ളവരെയും,

എന്തിനു സ്വന്തം സഹോദരനെ തന്നെ ചതിയിലൂടെയും,
ഉറങ്ങികിടക്കുന്ന കുഞ്ഞുങ്ങളെയും, സ്ത്രീകളെയും പുറത്തു കടക്കാന്‍ ഒരു പഴുതുപോലുമില്ലാതേ തീകൊളുത്തിപോലും......

അറപ്പും, ശങ്കയേതുമില്ലാതേ കൊല്ലാനും കൊല്ലിക്കാനും ആഹ്വാനം ചെയ്ത പ്രാപ്തയുള്ളവനാക്കിയ ഗീത എന്ന ആദ്യത്തെ കുടുംബം കലക്കി ന്യായികരണ സവര്‍ണ ദാര്‍ശനിക പടു വിഡ്ഡിത്വം,

കുഞ്ഞുമനസ്സുകളുലില്‍ ആദ്യം തന്നെ കുത്തികയറ്റണം എന്നു പറഞ്ഞ കോലോത്തെ മജിസ്ട്രേറ്റിനെ നാം പേടിക്കണം!!!


വ്യാഴാഴ്‌ച, ജൂലൈ 31, 2014

വേട്ടപട്ടി മൊസ്സാദിന്റെ ചിറി നക്കി പട്ടികള്‍

ലോക ചെകുത്താന്‍ അമേരിക്കന്‍ സി ഐ എ-യുടെ വേട്ടപട്ടി മൊസ്സാദിന്റെ ചിറി നക്കി പട്ടികള്‍ ഹമാസിനെ ചൂണ്ടിയാണ് കൊടും ക്രൂരതയെ താരതമ്യ നിഷ് പക്ഷ രാഷ്ട്രിയം അവതരിപ്പിക്കുന്നത്. അവര്‍ ഇസ്രയലിനു വേണ്ടി ഓരിയിടുന്നതിന്റെ നീതി ആട്ടിന്‍ കുട്ടിയോട് ആ പഴേ ചെന്നായ പറഞ്ഞ യുക്തിയാണ്.

ഹമാസിന്റെ റോക്കറ്റാക്രമണത്തിനുള്ള തിരിച്ചടിയാണത്രെ ഇസ്രയേല്‍ പ്രതിരോധസേന ഗാസയെ കടന്നാക്രമിക്കുന്നത്. 

 എന്നാല്‍ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഒരു ഇസ്രയേല്‍കാരനും കൊല്ലപ്പെട്ടിട്ടില്ല. 

മാത്രമല്ല, ഹമാസ് റോക്കറ്റാക്രമണം നടത്തിയതാകട്ടെ, ഇസ്രായേല്‍ സൈന്യവും പൊലീസും, കാണാതായ മൂന്നു ഇസ്രയേലി യുവാക്കളെ കണ്ടെത്താനെന്ന പേരില്‍ പലസ്തീന്‍കാരെ-ഹമാസ് പോരാളികളെയും പലസ്തീന്‍ രാഷ്ട്രീയപ്രവര്‍ത്തകരെയും ഉള്‍പ്പെടെ - വേട്ടയാടുകയും അഞ്ഞൂറിലേറെ പേരെ അറസ്റ്റുചെയ്യുകയും ആറുപേരെ കൊലപ്പെടുത്തുകയും നിരവധി പേരുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്തതിലുള്ള പ്രതിഷേധം സൂചിപ്പിക്കാനാണ് എന്ന വസ്തുത തിരസ്കരിച്ചുകൊണ്ടാണ് സയണിസ്റ്റ് ന്യായത്തിന്റെ പ്രചാരകരാവുന്നതു. 
 

ഇവര്‍ കാലക്രമേണേ സ്വന്തം കുഞ്ഞിന്റെ തലയും ഞെരട്ടിയെടുത്തു വില്പനക്കു വെക്കാന്‍ മടിയേതുമില്ലാത്തവരാക്കും എന്നതിന്റെ ആരംഭ ലക്ഷണമാണ് എന്നു പറയാവുന്നതാണ്. കാരണം നൈസര്‍ഗികമായ മാനുഷിക ഗുണങ്ങളെല്ലാം ചോര്‍ന്നവര്‍ക്കല്ലാതേ സയണിസ്റ്റ് അധിനിവേശത്തെ ന്യായികരിക്കാനാവുന്നതല്ല.

സാമ്രാജ്യത്വം മുതലാളിത്വത്തിന്റെ ഉയര്‍ന്ന ഘട്ടവും മനുഷ്യത്വത്തിന്റെ എല്ലാ ഭാവങ്ങളുടെയും അവസാന കണികയും ഊറ്റിയെടുക്കുന്ന കമ്പോള നീതിയുമാണ്. അതിന്റെ തീട്ടുരം നടാപ്പാക്കുന്ന ആഗോള വല്‍ക്കരണത്തിന്റെ സുഖമമായ നടത്തിപ്പിനെ ചോദ്യം ചെയ്യാവുന്നതിനെയൊക്കെ ഭയപെടുത്തി രക്തം മരവിപ്പിക്കുന്ന പരീക്ഷണ ശാലയാണ് ഇന്നു പലസ്തീന്‍. 

സോഷ്യലിസ്റ്റ്‌ സോവിയറ്റ് ചേരിയുടെ തകര്‍ച്ചക്കു ശേഷം സി ഐ എ കണ്ടീഷന്‍ ചെയ്തെടുത്തതാണ് മുസ്ലീം വിരോധവും വെറുപ്പും. മൂലധന ശക്തികളുടെ ആധിപത്യത്തിനു തടസമേതുമില്ലാതേ നിലനില്‍ക്കാന്‍ ആയുധ വ്യാഭാരം നിര്‍ബന്ധമാണ്. അതിനു  വേണ്ടി ചെല്ലും ചിലവും കൊടുത്തു കൊഴുപ്പിച്ചു നിര്‍ത്തിയ വേട്ട പട്ടിയാണ് ഇസ്രയലിന്റെ മൊസ്സാദ്. ആ വേട്ടപട്ടിക്കുള്ള ആഹാരം  വേവിച്ചെടുക്കുന്ന സാമ്രാജ്യത്വ സയണിസ്റ്റുകളുടെ അടുപ്പാണ് സത്യത്തില്‍ പലസ്തീന്‍.

അവിടെ നിന്നും എന്നും ഇങ്ങനെ പുക ഉയരണം. 
കണ്ണിനുമുന്നില്‍ കുഞ്ഞു തലചോറുകള്‍ പൊട്ടിചിതറി ചോരയൊഴുക്കണം.
വെന്ത ഇളം മനുഷ്യ മാസത്തിന്റെ ഗന്ധം ലോകത്തിങ്ങനെ പടരണം. 

അതിനെ ന്യായികരിക്കുന്ന, സഹായിക്കുന്ന ഏതൊരു ചെറു നീക്കവും മനുഷ്യരാശിയോടു ചെയ്യുന്ന കൊടും പാതകമാണ്. 

അതാണ് ഇസ്രയലില്‍ നിന്നും എന്‍ ഡി എ- തുടക്കം കുറിച്ച ആയുധ കച്ചവടം ശ്രീ എ കെ ആന്റണിയിലൂടെ തുടര്‍ന്നതു, വി ടി ബലറാം പ്രവാസികളുടെ മേക്കിട്ടു കയറിയും പരിഹസിച്ചുമൊക്കെ ചെയ്തതും. നിഷ് പക്ഷമതികളുടെ ആദര്‍ശ കച്ചി തുരുമ്പാണ് ആന്റണിയെങ്കില്‍, അവരുടെ ഗ്ലാമര്‍ താരമാണ് വി ടി ബലറാം.

ഞായറാഴ്‌ച, മാർച്ച് 02, 2014

ദേശാഭിമാനിയേ കുറിച്ചു വ്യാകുലത പെടുന്നവരോട്,

എതിര്‍ക്കുക എന്നതിനു മൂക്കു മുറിച്ച് ശകുനമുടക്കക എന്നല്ല, അതിനു പ്രാപ്തനാവുക എന്നുമുണ്ട് അര്‍ത്ഥം. 

പറഞ്ഞുവരുന്നതു പാലോറ മാത പശുകിടാവിനെ കൊടുത്തതു, ചരിത്രപരമായ ആ ഇടപെടലിന്റെ കാല്പനികത താലോലിച്ചു വലതുപക്ഷത്തിന്റെ കുരുട്ടു ബുദ്ധിയില്‍ ചുരുണ്ട് തീരാനല്ല. അന്നേവരെ തങ്ങളെകുറിച്ചു പറയാത്ത തമ്പ്രാന്‍ പടിക്കല്‍ അശുദ്ധമാക്കരുതാത്ത താമ്ര പത്രങ്ങളെ വെല്ലുവിളിക്കാനല്ലായിരുന്നു, മറിച്ചു പകരം വെക്കാനും തങ്ങളുടെ തന്നെ മൂര്‍ച്ചയുള്ള നാവാവാനും, പിന്നെയതു, ഏലം കുളം മനക്കിലെ ശങ്കരന്‍ നമ്പൂതിരിപാട് അദ്ദേഹത്തിന്റെ സ്വത്ത്  50,000 പറ നെല്ലു പാട്ടമായി അളന്നു കിട്ടിയിരുന്ന ഭൂമി ദാനമായി കൊടുത്തു അതിനെ പടവാളായി ജനപക്ഷത്തിന്റെ ശക്തമായ ആയുധമാക്കി..

മാറ്റിവെക്കപെട്ട വാര്‍ത്തകള്‍ ജന ജീവ പ്രശ്നങ്ങള്‍ വിപുലമായി പ്രചരിപ്പിക്കാനും, ജങ്ങളെ സംഘടിപ്പിക്കാനും, ഒരു സംഘാടകനായി വളര്‍ന്നതു, ജന്മതൊട്ട് അതിനെ കഴുത്തു ഞെരിച്ചു ഇല്ലാതാക്കാന്‍ ശ്രമിച്ച സത്രുവിന്റെ ഇന്നേവരേ ഉള്ള എല്ല ആക്രമണങ്ങളെയും നേരിട്ടും പരാജയപെടുത്തിയും തന്നെയായിരുന്നു...

ദേശാഭിമാനിക്ക് ഇന്നുകാണുന്ന വളര്‍ച്ചക്കെത്തിയതു ഓരോ എഡിഷനും, യന്ത്രങ്ങളും  എന്നേപോലുള്ള പാര്‍ട്ടിയുടെ അംഗങ്ങളില്‍ നിന്നും അനുഭാവികളില്‍ നിന്നും പിരിച്ചെടുത്ത ചില്ലി പൈസയാല്‍ തന്നെയാണ്. അങ്ങനെയാണ് അതൊരു പാര്‍ട്ടി പത്രം എന്നതലത്തില്‍ നിന്നുകൊണ്ട് തന്നെ ഇന്നുകാണുന്ന ബഹുജന പത്രമായി വളര്‍ന്നതു. 

കൈയില്‍ പിടിച്ചാല്‍ കരിപുരളും എന്നു ആഡ്യത്വ പരിഹാസങ്ങള്‍ക്ക്, അതവ ലക്ഷകണക്കിനു പരാചാരമുള്ള മാതൃഭൂമി മലയാളമനോരമാതികള്‍ക്ക് പകരം ജനത്തിന്റെ എല്ല ആവശ്യങ്ങള്‍ക്കും, ശാസ്ത്രീയവും, വിജ്ഞാനപ്രദവും, സര്‍വോപരി ജനകിയ പ്രശ്നങ്ങളുടെ സമരപോരാട്ടത്തിനു മുന്നണി പടയാളിയായി ഏതൊരു കുടുംബത്തിലും തീര്‍ച്ചയായിട്ടും അന്തസോടെ കയറ്റാനും, കയറാനും പ്രാപ്തമാക്കിയതു ദേശാഭിമാനിക്ക് ആരും സൌജന്യമായ ഇടം നല്‍കിയതുകൊണ്ടല്ല, മറിച്ചു അതു തൊഴിലാളി വര്‍ഗത്തിന്റെ നാവായി, സംഘാടകനായി മാക്സിയന്‍ ദര്‍ശനത്തില്‍ ഊന്നി നിന്നുകൊണ്ടു നേടിയെടുത്ത  അധിജീവിനം കൊണ്ട് ഉണ്ടായതാണ്....

ദേശാഭിമാനി അത് അതിന്റെ വര്‍ഗസരവുമായി ശക്തമായി ജങ്ങളില്‍ ഉണ്ട് എന്നതുകൊണ്ട് തന്നെയാണ് ടണ്‍ കണക്കിനു കടലാസില്‍ ലിറ്റര്‍കണക്കിനു മഷി ചിലവഴിച്ചു ഏറ്റവും ഉളുപ്പില്ലാത്ത നുണ ഏറ്റവും ആകര്‍ഷകമായി നിത്യവും വിളമ്പിയിട്ടും അതിന്റെ പാര്‍ട്ടി പ്രഭുദ്ധ രാഷ്ട്രിയ കേരളത്തില്‍ വലിയ ജനകിയ പാര്‍ട്ടിയായി ഇന്നും നിലകൊള്ളുന്നതു.


പരസ്യം ആവശ്യപെടുന്നതു ഉല്പന്നമാണ്. ഏതൊരു ഉല്പന്നവും അതിന്റെ സാനിദ്ധ്യം അറിയിക്കുന്നതു പരസ്യത്തിന്റെ സഹായത്തോടുകൂടിയുമാണ്. ഒരു ഉല്പന്നം അതിന്റെ ഗുണങ്ങള്‍ അവകാശപെട്ടുകൊണ്ട് ജനങ്ങളെ അതിന്റെ ഉപഭോക്താവാക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ അതപ്പടി വിശ്വസ്നിയമാണെന്നു ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എന്നു ഒരു ഉല്പന്നതിന്റെയും മുതലാളി ഇന്നേവരെ കരുതിയിട്ടില്ല.

പരസ്യം നുണയാണെന്നും, അതിന്റെ ആകര്‍ഷണിയമായ അവധരണം കൊണ്ടാണ് ജനത്തെ തങ്ങളുടെ ഉല്പന്നത്തിന്റെ ഉപഭോക്താവാക്കുന്നതെന്നും ബോധ്യമുള്ള മുതലാളി സ്വന്തം നുണക്ക് ഇടമാണ് ഇന്ത്യന്‍ റുപ്പി നല്‍കി വിലക്കു വാങ്ങുന്നതു. 

ഏതൊരു പരസ്യവും നുണയാണെന്നു, കൊടുക്കുന്നവനും, അത് പ്രചരിപ്പിക്കുന്നവനും, അതിനേ സമീപിക്കുന്നവനും ഉത്തമ ബോധ്യത്തോടെ തന്നെയാണ്. അതുകൊണ്ടാണ് വാര്‍ത്ത വാര്‍ത്തയായിട്ടും പരസ്യം പരസ്യമായിട്ടും, അവയോടുള്ള സമീപനം അതുപോലെ വേര്‍ത്തിരിക്കണ്ടതാണെന്നും മുതലാളിത്വസമൂഹത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും തിരിച്ചറിവുള്ളതു.. ആ തിരിച്ചറിവിന്റെ ഭാഗമാണ് വ്യവസ്ഥാപിതമായി ഉള്ള ഏതൊരു പരസ്യത്തിനും അതിന്റെ പ്രചരണത്തിനു പണം വാങ്ങുന്നതും.

വാര്‍ത്തക്കും പരസ്യത്തിനും ഒരേപോലെ പണം പിടുങ്ങന്ന വര്‍ത്തമാനകാല അഭിനവ ജീവികള്‍ ദേശാഭിമാനിയില്‍ വരുന്ന പരസ്യങ്ങളുടെ ജാതകം പരിശോധിച്ചു ആശങ്ക നിര്‍മിക്കന്ന വിചാരങ്ങള്‍ പിന്‍പറ്റുന്നവരേ ചെറുതായികാണുന്നില്ല. അതിന്റെ സത്യസന്ധത ആവശ്യമാവുന്ന പരിഗണന തന്നെ നല്‍കുന്നു. കാരണം മറ്റൊന്നുമല്ല, നിങ്ങള്‍ ഞങ്ങളുടെ പത്രം ശ്രദ്ധിക്കുന്നു എന്നത് തീര്‍ച്ചയായിട്ടും അഹ്ലാദകരമാണ്.

"പരസ്യം സ്വീകരിച്ചാൽ തന്നെ പത്രത്തിന്റെ നിലപാടുകളിൽ വ്യതിയാനം വരുന്നുണ്ടോ, നിലപാടുകൾ വില്പ്പന ചരക്കാകുന്നുണ്ടോ എന്ന് നോക്കുകയാണ് വായനക്കാർക്ക്/മാധ്യമ നിരൂപകര്ക്ക് ചെയ്യാവുന്നത്. ഉദാഹരണത്തിന് സംഘ പരിവാരിനെതിരെ നിലപാടെടുക്കുന്ന പത്രങ്ങൾ/മാസികകൾ ഒന്നും തന്നെ ബി ജെ പി സര്ക്കാരുകളുടെ പരസ്യം  നിരസിക്കുന്നില്ല. 

ഹിന്ദുത്വ വാദത്തിനെതിരെ ദേശാഭിമാനി കേരളത്തിലെ മറ്റൊരു പത്രവും എടുക്കാത്ത നിലപാടുകൾ എടുത്തിട്ടുണ്ട്. 

യാഗ യജ്ഞ സംസ്കാരതിനെതിരെ, ആൾ ദൈവങ്ങല്ക്കെതിരെ,  സമുദായ സന്ഖടനകുളുടെ ഹിന്ദുത്വവാദത്തിനെതിരെ, വര്ഗീയ ചട്ടുകങ്ങളെ മഠങ്ങളിൽ എഴുന്നള്ളിക്കുന്നതിനെതിരെ ഒക്കെ ദേശാഭിമാനിയിൽ ലേഖനങ്ങൾ വന്നിട്ടുണ്ട്. 

കേരളത്തിലെ "നിഷ്പക്ഷ" മാധ്യമങ്ങളിൽ എത്ര ലേഖനങ്ങൾ വന്നിട്ടുണ്ട് എന്ന് വായനക്കാർ/മാധ്യമ നിരൂപകർ പരിശോധിക്കേണ്ടതാണ്. ഹിന്ദുത്വ വാദത്തിനെതിരെ രാഷ്ട്രീയ സാംസ്കാരിക ഇടപെടലുകൾ നടത്തുന്ന ഒരു പത്രത്തിൽ വരുന്ന പരസ്യത്തിൽ വീണു പോകാതിരിക്കാനുള്ള രാഷ്ട്രീയ പ്രഭുദ്ധത ദേശാഭിമാനി വായനക്കാര്ക്കുണ്ട്" എന്ന സാമാന്യ തിരിച്ചറിവേങ്കിലും ഈ പത്രം നടത്തിപ്പുകാര്‍ക്ക് ഉണ്ടാവില്ല എന്നു കരുതന്നവരേയും ഞങ്ങള്‍ അവഗണിക്കുന്നില്ല. ലക്ഷ്യത്തെകുറിച്ചു വ്യക്തതയും ഉത്തമ ബോധ്യതയും, അതിനോട് അചഞ്ചലമായ കൂറുമുണ്ടെങ്കില്‍ നെഞ്ചൂക്കൂടേ പറയാം മാര്‍ഗം ഒരു പ്രശ്നമല്ലെന്നു.

ഇന്നലകളില്‍ സര്‍ക്കാരുകള്‍ ദേശാഭിമാനിയേ ഒരുപാട് തവണേ കള്ള കേസുകള്‍ ഉണ്ടാക്കി പൂട്ടിക്കാന്‍ ശ്രമിച്ചിരുന്നു. അപ്പോളൊന്നും അതില്‍ തെല്ലും വെള്ളം ചേര്‍ക്കാതേ ബഹുജന പിന്തുണയോടെ ജനപക്ഷത്തു നിന്നുകൊണ്ട് തന്നെ അധിജീവിച്ച ഈ പാര്‍ട്ടി പത്രത്തില്‍ ഇന്നു അതേ വലതു പക്ഷ ഗവണ്‍ മെന്റുകള്‍ കാശുതന്നു ഇടം സ്വന്തം പരസ്യത്തിനു അന്യേഷിക്കുമ്പോള്‍ അത്  ദേശാഭിമാനിയുടെ ഉള്‍കരുത്തില്‍ ചോര്‍ച്ചവരുമോ എന്നു സംശയിക്കുന്നവരേ ഞങ്ങള്‍ പുച്ഛിക്കുന്നുമില്ല. ഇന്നേവരേ പരിഹസത്തോടെ ഈ പാര്‍ട്ടി പത്രമെന്നു വിശേഷിപ്പിച്ച തള്ളിയവരുടെ ഇത്തിരി പോന്ന ബുദ്ധിയുടെ ആശങ്കകളാണെങ്കിലും ഞങ്ങള്‍ ബഹുമാനിക്കുന്നു.

ദേശാഭിമാനിയേ കുറിച്ചു വ്യാകുലത പെടുന്നവരോട്, നമ്മുടെ പത്രത്തില്‍ ആരു പരസ്യം നല്‍കുന്നുവെങ്കിലും അത് ഈ പത്രത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി ഉണ്ടാവുന്നതാണ്. 

നമ്മള്‍ നിശ്ചയിക്കുന്ന നിരക്കില്‍ ഒരു പരസ്യം നല്‍കുന്നതിലൂടെ അത് പത്രത്തിന്റെ കൂടുതല്‍ മികവുറ്റരീതിയിലേക്ക് മാറുന്നതിനു പകരം അതിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായി മാറ്റം വരുന്നുണ്ടോ എന്നു തുടര്‍ന്നും സശ്രദ്ധം, ഓരോ വാര്‍ത്തയിലും, ലേഖനങ്ങളിലും, എന്തിനു പരസ്യങ്ങളില്‍ തന്നെയും പരിശോധിച്ചുകൊണ്ട് തുടര്‍ന്നും നമ്മുടെ ദേശാഭിമാനിയുടെ കാവലാളാവന്‍, ഓരോ മലയാളികളോടും അഭ്യര്‍ത്തിക്കുന്നു..

ദേശാഭിമാനി വായിക്കുക.

വരിക്കാരാവുക

പ്രചരിപ്പിക്കുക!!!

ചൊവ്വാഴ്ച, ജനുവരി 28, 2014

ആരുടെ രാഷ്ട്രിയം?


ആരുടെ രാഷ്ട്രിയമെന്നു പറഞ്ഞില്ല. അത് കീചകപുരാണ നിര്‍മാതാക്കള്‍ക്കുള്ള രാഷ്ട്രിയ ഇടപെടലിന്റെ ആവശ്യത്തിനു മാറ്റിവെച്ചിരിക്കുകയാണ്. പറഞ്ഞു പഠിപ്പിച്ചതു, പതിപ്പിച്ചതു, സിപിഐ(എം)-ആണെന്നത് തിരുത്തണ്ടത് കോടതിയുടെ പണിയല്ലതാനും.

ഞാന്‍ പറയുന്നതും ടി പി-യെ കൊല്ലിച്ചത് രാഷ്ടിയകാരണം തന്നെയാണ് എന്നാണ്. വ്യക്തി വൈരാഗ്യം അതില്‍ ഇടപെട്ടില്ല എന്നും
കെ.സി.രാമചന്ദ്രന്‍ വെട്ടിയ മുറിവില്‍ തന്നെ വീണ്ടും വീണ്ടും വെട്ടിയതും വൈരാഗ്യത്താലല്ല എന്നും പറഞ്ഞു വരുന്നവര്‍,  ചന്ദ്രശേകരന്‍ അത്രമാത്രം സ്വന്തം പരിസരത്തു വിശുദ്ധനാണ് എന്ന സ്ഥാപിക്കല്‍ കൂടിയാണ്. ആ പറയുന്നതിന്റെ കുതന്ത്രവും കാരണവും മാറ്റിവെക്കാതെ തന്നെ ആ വധം രാഷ്ട്രിയ കാരണത്താല്‍ തന്നെയാണ് സൃഷ്ടിക്കപെട്ടതു എന്നു പറയാവുന്നതാണ്. അത് അല്ലെന്നത്, ടി പി യുടെ വലിപ്പവും മഹത്വരവും, പുറത്താക്കപെട്ട് സി പി ഐ (എം)നെ വെല്ലുവിളിയായി ഉയര്‍ന്നതുകൊണ്ടാണ് സി പി ഐ (എം)- നേതൃത്വം ഇതില്‍ നേരിട്ട് ഇടപെട്ടതു എന്നു പറയുന്നവര്‍, 200-ലധികം വരുന്ന സി പി ഐ (എം)-എരിയാകമ്മറ്റികളുടെ അംഗങ്ങളെടെ ഇന്നേവരെ പുറത്താക്കിയവരുടെയും പേരും വിവരങ്ങളും  വിപ്ലവ ഊര്‍ജപ്രവര്‍ത്തനങ്ങളും സവിസ്താരം മനപാഠമാക്കിയിരിക്കുന്നു എന്ന ഊളതരത്തിന്റെ വിളമ്പരം കൂടിയാണ്.

നെയാറ്റിന്‍കര മുന്‍നിര്‍ത്തി ടി പി-യെ സി പി എം കൊല്ലുമോ എന്നല്ല ചോദ്യം, അങ്ങനെയൊന്നു മുന്നിര്‍ത്തുന്നവര്‍
തിരഞ്ഞെടുപ്പ് ജയിക്കുന്നതു വരെ, അധികാരം കൈയില്‍ കിട്ടുന്നതു വരെ വെട്ടാന്‍ മെനക്കെടില്ല, അത് കഴിഞ്ഞാല്‍ വെട്ടിയേനെ” എന്ന കണ്ടത്തിലൂടെ ഒരു വലിപ്പം ടി പിയില്‍ ചാര്‍ത്തുന്നവര്‍ പൊതുബോധത്തില്‍ തന്‍ കാര്യം കാണുന്നവരാണ്.

അവര്‍ മറക്കാന്‍ ശ്രമിക്കുന്നത് ക്രൂരമായ ഈ വധത്തിലൂടെ അതിന്റെ തുടര്‍ വിപണനം കൊണ്ട് സി പി എം-നെ തോല്‍പ്പിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തെയാണ്. സിപിഐ(എം)- നെ എന്ത് വിലകൊടുത്തും തോല്‍പ്പിക്കണ്ടത് മറ്റെന്ത് ധാര്‍മികതയിലും പ്രധാനമാണ് അന്നത്തെ യുഡീഫ് സാഹചര്യം എന്നത് വലത് ചെരിയില്‍ ചേക്കേറിയ മന്ത ബുദ്ധികളില്‍ നിന്നും മറക്കന്‍ വേണ്ടിയാണ്.  പ്രാപ്തരാക്കിയത് കോപ്രേറ്റ് മുലധനാധിപത്യം വാഴുന്ന മാധ്യമ പ്രചരണ തന്ത്രത്തിന്റെ ബഹളത്തില്‍ സ്വയം മറന്നതിന്റെ ഹുങ്കാണ്.

അതുകൊണ്ട് സിപിഐഎം വിരുദ്ധതയുടെ പരിസരത്ത് ഒരുപാട് പൊട്ടന്‍മാര്‍ ഉണ്ട് എന്നല്ല, അമ്മയെ ചൂണ്ടികാണിച്ചും വിലപേശന്‍ കഴിവുള്ള രാഷ്ട്രിയ ഫെയ്ക്കുകളും പിംബുകളും ഉത്തമ കുപ്പായവും അണിഞ്ഞു സമൂഹ്യ പ്രബുദ്ധതയെ തട്ടിപ്പറിക്കാന്‍ വിരുതുള്ളവര്‍, അവര്‍ക്ക് രാഷ്ട്രിയം സ്വന്തം ജീവനോപിതിക്കു വേണ്ടിയുള്ളതും അവര്‍ക്ക് വിലെക്കെടുക്കാനും തെറ്റിധരിപ്പിക്കാനും അതുവരെ ഉണ്ടായിരുന്ന പരിസരത്തെ അമ്മയും, ഭാര്യയും മകനും വഴങ്ങുമെന്നതും,  ഏറ്റം ബീഭല്‍സമായ രാഷ്ട്രിയ വധത്തിനു സധിര്യം മുന്നിട്ടിറങ്ങാന്‍ സഹായകരമായത്.
കൊല്ലിച്ചതിന്റെ വ്യക്തിത്വ കാരനങ്ങള്‍ എന്തു തന്നെയാങ്കിലും, കൊന്നതു അന്നു നിലവിലുണ്ടായിരുന്ന യു ഡി എഫ് സാഹചര്യം തന്നെയാണ്.

അതെ ടി പി-വധം രാഷ്ട്രിയ കൊലപാതകം തന്നെയാണ്!!!

ഞായറാഴ്‌ച, ജനുവരി 05, 2014

തിരിച്ചറിയണ്ടത്






ോസ് മസിന്െ സായത്തോട് ാരക്കിയ

---------------------------

ശത്രുവിനെ ആക്രമിക്കുക എന്നത് ഒഴുവു വേളയിലെ വിനോധമല്ല. തിരിച്ചറിവിന്റെ അനിവാര്യതയാണ്. തിരിച്ചറിയുക എന്നു തന്നെയാണ് അതിന്റെ പ്രാധാന്യവും. ഇന്നു ചെയ്യാനുള്ളത് മാറ്റിവെച്ച്, നാളെത്തെ ഭയത്തിനു ആയുധം ചമക്കുന്നവര്‍ ഫാസിസ്റ്റ് കുരുട്ടു ബുദ്ധിയില്‍ കുരുങ്ങിയവരാണ്. തിരിച്ചറിയണ്ടത് അതും കൂടിയാണ്.

ആപ്പ് കമ്യൂണിസ്റ്റു് പാര്‍ടികളുടെ ബദലുകളല്ലത്തതിനെ, അതു് കൊണ്ടു് തന്നെ കമ്യൂണിസ്റ്റു് പാര്‍ടികള്‍ അവയുമായി മത്സരത്തിലാകേണ്ട കാര്യമില്ല. മറിച്ചു് വര്‍ത്തമാന സാഹചര്യത്തില്‍ അവര്‍ നമ്മുടെ മുന്നേറ്റത്തെ സഹായിക്കുക മാത്രമാണു്. നാം പണ്ടു് പറഞ്ഞതെല്ലാം അവര്‍ ഇപ്പോള്‍ ശരി വെയ്ക്കുകയാണു്. അവരതു് സമ്മതിക്കുന്നുണ്ടാവില്ല. കാരണം അവര്‍ ചരിത്രം പഠിച്ചിട്ടില്ല. ഇതുകൊണ്ട് അവര്‍ ശത്രുവാവാനുള്ള യോഗ്യതയല്ല.
മാധ്യമങ്ങളുടെ ബോധപൂര്‍വ്വമായ സൃഷ്ടിയില്‍ രാഷ്ട്രിയം ചര്‍ച്ചെടുക്കുന്നത് കൃത്യമായ അജണ്ടയുടെ ഭാഗമാണ്. നാമതിനു് വഴിപ്പെടരുതു്. മാധ്യമങ്ങളോടുള്ള നമ്മുടെ അനാവശ്യമായ ആഭിമുഖ്യമാണിതിനു് കാരണം.
ആപ്പിനു് കൃത്യവും വ്യക്തവുമായ ആശയപരമായ നിലപാടുകള്‍ നാളിതു് വരെ രൂപപ്പെട്ടിട്ടില്ല. ശരിയാണു്, കാരണം, അവ പെട്ടെന്നു് മുളച്ചു് പൊന്തിയതാണു്.
പക്ഷെ, അതു് പ്രായോഗികമായ ചില ജന പക്ഷ നിലപാടുകളെടുക്കുന്നുണ്ടു്. വെള്ളം, വെളിച്ചം, ഭക്ഷണം, തൊഴില്‍ സ്ഥിരത. അതിനര്‍ത്ഥം അന്വേഷിച്ചു് വിഷമിക്കേണ്ടതില്ല. ആപ്പുണ്ടായതു് ചില താല്കാലികാവശ്യങ്ങള്‍ക്കു് മേലാണു്. അഴിമതിയ്ക്കെതിരെ. അഴിമതിയെ എതിര്‍ക്കാന്‍ കാരണം നിവില്‍ അവര്‍ എന്തോ പ്രശ്നം നേരിടുന്നു എന്നതാണു്. എന്താണാ പ്രശ്നം ? ജീവിത പ്രശ്നങ്ങള്‍ തന്നെ. ആരാണവര്‍ ? കഴിഞ്ഞ കാലത്തു് ഭരണ വര്‍ഗ്ഗത്തോടു് ആഭിമുഖ്യം പുലര്‍ത്തിയിരുന്നവര്‍.


അവര്‍ അവരുടെ വിശ്വാസം ലംഘിക്കപ്പെട്ടു് അതിനെതിരെ കലാപത്തിനിറങ്ങുമ്പോള്‍, സ്വാഭാവികമായുണ്ടാകുന്ന വൈകല്യങ്ങള്‍ മാത്രമേ അവര്‍ക്കുള്ളു. അവര്‍ക്കു് വ്യക്തമായ ആശയ പിന്‍ബലമില്ല. പക്ഷെ, അവര്‍ക്കൊരു കാര്യമറിയാം. തങ്ങള്‍ നാളിതു് വരെ കബളിപ്പിക്കപ്പെടുകയായിരുന്നു. അതിനെതിരായ രോഷം അവര്‍ പ്രകടിപ്പിക്കുന്നു. അവര്‍ ചേക്കേരിയതാണ് ആം അദ്മി പാര്‍ട്ടി.അവരുടെ രോഷം ഭരണക്കാര്‍ക്കെതിരാണു്. ഭരണ വര്‍ഗ്ഗത്തിനെതിരായിട്ടില്ല. ഭരണ നയങ്ങള്‍ക്കു് പോലും എതിരായിട്ടില്ല. അവരിപ്പോഴും ഭരണ നയ ചട്ടക്കൂടിനുള്ളില്‍ പരപാടികളില്‍ മാറ്റം വരുത്തി പ്രശ്നം പരിഹരിക്കാമെന്നു് കാണുന്നുണ്ടു്.
ഒരു വിമര്‍ശനം ശരിയാണു്. ആപ്പില്‍ അണിനിരന്നിരിക്കുന്ന ആളുകള്‍ സിപിഐ(എം) നേയും ഇടതു് പക്ഷത്തേയും കണ്ടിട്ടില്ല, അവരുടെ നയങ്ങളും പരിപാടികളും പഠിച്ചിട്ടില്ല. ശരിയാണു്. അഥവാ അവയേക്കുറിച്ചു് അവര്‍ കേട്ടിട്ടുണ്ടെങ്കില്‍ തന്നെ തെറ്റായ വിവരങ്ങളാണു്. ഭരണ വര്‍ഗ്ഗപ്രചരണത്തില്‍ നിന്നാണു് അവരുടെ ധാരണകള്‍ രൂപപ്പെട്ടിട്ടുള്ളതു്. അതുകൊണ്ടുതന്നെ അവര്‍ സി പി ഐ (എം)-നോട് ഒരിക്കലും ആഭിമുഖ്യം കാണിക്കില്ല. കോണ്‍ഗസിന്റെ ജനവിരുദ്ധതയോടുള്ള വെറുപ്പ് തീര്‍ചായിട്ടും ബി ജെ പി-ക്ക് സഹായകരമാവുന്നതിനെ തടയിടാന്‍ കഴിഞ്ഞതാണ് ആപ്പ് മുന്നോട്ട് വെക്കുന്ന ശുഭകരമായ വര്‍ത്തമാന ഉത്തരം.

അവര്‍ കഴിഞ്ഞകാലത്തു് ഭരണവര്‍ഗ്ഗത്തോടൊട്ടി നിന്നവരാണെന്നോ അവര്‍ ഇടതു് പക്ഷത്തെ നിന്ദിച്ചവരാണെന്നോ ഇന്നും നിന്ദിക്കുന്നവരാണെന്നോ ഉള്ള കാര്യം മാത്രം പരിഗണിച്ചു് രാഷ്ട്രിയ സമീപനം ഒരു വിപ്ലവ പാര്‍ട്ടിയുടെ അടവുനയത്തില്‍ സ്വീകാര്യമാവില്ല. നമുക്കു് ഹ്രസ്വകാലവും ദീര്‍ഘകാലവും പ്രസക്തമായ നയ പരിപാടികളുണ്ടു്. അവ രണ്ടും പരസ്പര പൂരകവുമാണു്.


ആപ്പിനു് ഹ്രസ്വകാല പരിപാടികളേ രൂപപ്പെട്ടിട്ടുള്ളു. പ്രയോഗത്തിലൂടെ അവര്‍ നയം രൂപപ്പെടുത്തട്ടെ. ചുറ്റുപാടുകളില്‍ നിന്നാണ് ദര്‍ശനം രൂപം കൊള്ളുന്നതു് ?
അവ നമുക്കെതിരല്ല. അവ ഭരണ വര്‍ഗ്ഗത്തില്‍ അസംതൃപ്തരായി ഇടഞ്ഞു് പുറത്തു് ചാടുന്നവരാണു്. നമ്മോടൊപ്പം വരാന്‍ അവരെ പ്രേരിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെണ്ട രാഷ്ട്രിയ സമീപനമാണ് നാം രൂപപെടുത്തണ്ടത്. 126 -കൊല്ലം മൂപ്പുള്ള ഇന്ത്യന്‍ നേഷ്ണല്‍ കോണ്‍ഗ്രസിനെയാണ് ഒരു വര്‍ഷം മാത്രം മൂപ്പുള്ള ആപ്പ് നിലം പരിസാക്കിയതു. അല്ലാതേ സി പി ഐ (എം)-ന്റെ അവകാശവാദങ്ങളെയല്ല എന്നുമാത്രമല്ല അത് ഇതുവരെ ഒരു ബദലായി ഉയര്‍ന്നു വന്നിട്ടുമില്ല.

അവരെ മധ്യവര്‍ഗ്ഗമെന്നും സാമ്രാജ്യത്വ ദല്ലാളെന്നും മറ്റും ആവാവാം. അവര്‍ നാളിതു് വരെ അവയോടെല്ലാം മമത പുലര്‍ത്തിയിരുന്നവരാണെന്നതു് ശരിയാണു്. അവര്‍ പൊതു മേഖലയെ അവജ്ഞയോടെ കാണുന്നു. കാരണം ഇപ്പറയുന്ന മധ്യവര്‍ഗ്ഗത്തിന് പൊതു മേഖല അന്യമായിരുന്നു. പൊതു മേഖലയില്‍ ഗണ്യമായ തോതില്‍ തൊഴില്‍ കൊടുക്കാതായിട്ടു് മൂന്നര പതിറ്റാണ്ടായി. അങ്ങിനെയാണു് അവര്‍ പുതു തലമുറ സ്ഥാപനങ്ങളില്‍ തൊഴിലാളികളായതു്. സ്വയം സംരംഭകരായതു്. പൊതു മേഖലയാകട്ടെ നിലവില്‍ അവര്‍ക്കു് ആവശ്യമായ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിലും പരാജയപ്പെടുന്നു. പിന്നെ അവരെന്തിനു് പൊതു മേഖലയോടു് ആഭിമുഖ്യം കാണിക്കണമെന്നതാണു് അവരുടെ ചിന്തര.

അവരെ ധന മൂലധന പ്രോത്സാഹിപ്പിച്ചുവെന്നതു് നേരാണു്. അവരെ സംഘടിത തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിനെതിരെ മൂലധന ശക്തികള്‍ ഉപയോഗിച്ചു എന്നതു് ശരിയാണു്. പക്ഷെ, അവരല്ല കുറ്റക്കാര്‍. മൂലധനം തന്നെയാണു്. അതു് കാണാന്‍ നമുക്കു് കഴിയണം. എറിയുന്നവനേയാണു് നേരിടേണ്ടതു്. കല്ലിനെയല്ല. ആ കല്ലുകള് കൂടി എറിയുന്നവര്‍ക്കെതിരെ പ്രയോഗിക്കാന്‍ നമുക്കു്  കഴിയണം.

ചുരുക്കത്തില്‍, നിലവില്‍, അഴിമതി വിരുദ്ധത്തിനിറങ്ങിയിരിക്കുന്ന മധ്യവര്‍ഗ്ഗമെന്നു് വിലയരുത്തപ്പെടുന്ന (അങ്ങിനെയൊരു വര്‍ഗ്ഗമില്ല) അവരെ ശരിയായി വിലയിരുത്തണം. അവരും അദ്ധ്വാനം വിറ്റു് ജീവിക്കുന്നവരാണു്. പുതു തലമുറ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ സംഘടിതരേക്കാളുപരി ചൂഷിതരാണു്. അവരെ സംഘടിപ്പിക്കുകയാണു് വേണ്ടതു്. അവര്‍ക്കു് രാഷ്ട്രീയ ബോധം ഉണ്ടാക്കുകയാണു് വേണ്ടതു്. സ്വയം തൊഴില്‍ സംരംഭകരാകട്ടെ, സംഘടിത തൊഴിലാളി പ്രസ്ഥാനത്തെ തളര്‍ത്താന്‍ മൂലധന ശക്തികളുപയോഗപ്പെടുത്തുകയാണു്. അവര്‍ ഏതെങ്കിലും പ്രത്യേക മുതലാളിയുടെ തൊഴിലാളികളല്ല. പക്ഷെ, അവര്‍ മൊത്തം മൂലധനത്തിന്റെ തൊഴിലാളികളാണു്. അവര്‍ കൂടുതല്‍ പഠനം അര്‍ഹിക്കുന്നു. അവരേയും സംഘടിപ്പിച്ചു് ധന മൂലധനത്തിന്റെ ചൂഷണത്തില്‍ നിന്നു് മോചിപ്പിക്കേണ്ടതുണ്ടു്.
നമ്മള്‍ വൈരുദ്ധ്യാത്മക ഭൌതിക വാദികളാകണം. കേവലമായ ഭൌതികവാദവും കേവനമായ ആശയവാദവും വൈരുദ്ധ്യാത്മകമായ ആശയവാദവും ഫലത്തില്‍ നമ്മെ വഴിതെറ്റിക്കും. അതൊഴിവാക്കാണം. ഇത്തരം താല്കാലിക വികാര വിക്ഷോഭങ്ങളും തെറ്റായ നിലപാടുകളുമാണു് തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തെ തടയുന്ന ഒരു ഘടകം.

വ്യവസ്ഥയ്ക്കെതിരെ അണിനിരത്തുക എന്ന കടമയാണു് നമുക്കുള്ളതെന്നാണു് എന്റെ പക്ഷം. അതല്ലാതെ അവരെ പഴിച്ചു് നമുക്കെതിരെ തിരിക്കുകയല്ല, എന്നതാണു് ചുരുക്കം. നാമതില്‍ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം. അവര്‍ വിപ്ലവപ്രസ്ഥാനത്തോടു് അടുക്കുകയോ മൂലധന ശക്തികളുടെ ഉപകരണമായി മാറുകയോ ചെയ്യാം. പക്ഷെ, അവരോടൊപ്പം നില്‍ക്കുന്ന ബഹു ഭൂരിപക്ഷം ജനങ്ങളും നമുക്കു് നമ്മോടൊപ്പം കൊണ്ടു് വരേണ്ടവരാണു്. കോണ്‍ഗ്രസിനോടും ബിജെപിയോടും എടുക്കുന്ന അതേ എതിര്‍പ്പിന്റെ നിലപാടു്  ആപ്പിനോടു് വേണ്ട എന്നതു് മാത്രമാണു് ഞാന്‍ ഉദ്ദേശിച്ചതു്.

അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരം കോണ്‍ഗ്രസിനെ രക്ഷിക്കാനുള്ള അടവാണെന്ന വിലയിരുത്തല്‍ മുമ്പുണ്ടായതു് ഓര്‍മ്മിക്കുമല്ലോ ? ബിജിപിയാണു് സമരത്തിന്റെ പിന്നിലെന്ന ആരോപണവും അന്നുണ്ടായി. ഇപ്പോഴിതാ, ആപ്പു് കോണ്‍ഗ്രസിന്റെ ബി ടീമാണെന്ന വാദം ബിജെപി ഉന്നയിച്ചു് കഴിഞ്ഞു.

അതങ്ങിനെയൊക്കെയാണോ അല്ലയോ എന്നു് ആര്‍ക്കും തറപ്പിച്ചു് പറയാനാവില്ല. പക്ഷെ, അങ്ങിനെയാണെന്നു് തറപ്പിച്ചു് പറഞ്ഞു് സമരത്തിനു് രംഗത്തെത്തുന്നവരെ അടിച്ചു് കോണ്‍ഗ്രസ് കൂടാരത്തിലോ ബിജെപി കൂടാരത്തിലോ കയറ്റി നമ്മുടെ തനിമയും ശുദ്ധതയും നിലനിര്‍ത്തുക എന്നതാണോ വേണ്ടെതെന്നതാണു് ചിന്തിക്കേണ്ട വിഷയം.
നമുക്കു് ചുറ്റും നടക്കുന്ന സംഭവങ്ങളേയും ചലനങ്ങളേയും വിലയിരുത്തുകയും അവയെ നമുക്കനുകൂലമാക്കി മാറ്റാനുള്ള നിലപാടുകളെടുക്കുകയുമാണു് നാം ചെയ്യേണ്ടതു്. വ്യക്തത വേണ്ട സമയത്തു് അതിനായി മറ്റു് സംഘടനകളോടോ ആളുകളോടോ സംവാദം വേണ്ടിവരാം. അതിനു് പകരം ഇവിടെ ഈ വേദിയിലടക്കം പത്രമാസികകളിലെല്ലാം അഴിമതി വിരുദ്ധ സമരത്തേയും ആപ്പിനേയും തള്ളിപ്പറയുകയോ അവയേക്കുറിച്ചു് സംശയിക്കുകയോ ചെയ്തു് അവയെ അകറ്റി നിര്‍ത്തുകയല്ല വേണ്ടതു്. അവരില്‍ നമുക്കു് കാണാവുന്നതും പരിഗണിക്കാവുന്നതും സ്വാഗതം ചെയ്യാവുന്നതുമായിട്ടുള്ള ഗുണങ്ങള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും തിരുത്തേണ്ടവ തിരുത്താന്‍ അവരെ സഹായിക്കുകയുമാണു് വേണ്ടതു്. നിലവിളുള്ള ചില ചോദ്യങ്ങള്‍ക്ക് താല്‍കാലിക ഉത്തരത്തിന്റെ തുരുത്താണ് ആപ്പെന്നു വര്‍ത്തമാന രഷ്ട്രിയത്തില്‍ കാണാന്‍ കഴിയും. കാട്ട് കൊള്ളക്കാര്‍ കോണ്‍ഗ്രസിനു ബദല്‍ മോഡിയെന്നു പറഞ്ഞവരെ ഭയപെടുത്തുന്നതാണ് ആം അദ്മിപാര്‍ട്ടി. അതൊരിക്കലും സി പി ഐ (എം)- എതിരെന്നത് നാലു അയലത്തുപോലും എത്താന്‍ ശേഷിയില്ലെ എന്ന സത്യമാണ് യാഥാര്‍ത്ഥ്യം. സി പി ഐ (എം)-ശക്തികേന്ദ്രങ്ങളില്‍ എത്രതന്നെ മുക്രയിട്ടാലും അത് നമുക്ക് ബദലാവില്ല. എതിരാളിക്ക് ഉപദ്രവുമാണ്.

അപ്പിനെതിരായ വാദഗതികള്‍ തിരുത്തുക എന്ന ലക്ഷ്യത്തോടെ എഴുതിയ മേല്‍ കൊടുത്ത കാര്യങ്ങള്‍ സ്വാഭാവികമായും ഏകപക്ഷീയമായി എന്നതു് സമ്മതിക്കുന്നു.
ചുരുക്കത്തില്‍ ആപ്പിനോടു് എതിര്‍പ്പു് അല്ലെങ്കില്‍ അതില്‍ ചേരുക എന്ന രണ്ടു് നിലപാടു് മാത്രമായി കാണരുതെന്നതാണു് പ്രധാനം. പകരം അതു് ഉണ്ടായി വളരുന്ന സാഹചര്യം ഉപയോഗപ്പെടുത്തുക എന്നതാണു്!!!