ചൊവ്വാഴ്ച, ഏപ്രിൽ 26, 2011

ആശ്രയാത്മക ബിംബം

വെക്തിപരമായ വിജയം വിപ്ലവത്തിന്റെ ശക്തിയാണ് എന്നതു പ്രതിവിപ്ലവകാരികളുടെ ഒരു വായ് താരിയാണ്. അതിലൂടെയാണ് ബിംബവല്‍ക്കരണം സാധ്യമാക്കുന്നത്. അവര്‍ പിന്‍പറ്റുന്നതു ജനം കഴുതകളാണെന്നും, ഞാന്‍ വലിയവനാണെന്നും ഉള്ള വലതുപക്ഷ ആധിപത്യ അജണ്ടയാണ്.

അതില്‍ നാം പ്രതീക്ഷ അര്‍പ്പിക്കേണ്ടി വന്നത് നമ്മെക്കാള്‍ മിടുക്കരാണ് എതിര്‍ പക്ഷം എന്നു അറിയാതേ കുഴഞ്ഞുപോയതുകൊണ്ടാണ്!

"ഇന്നെ വരെയുള്ള തത്വ ചിന്തകര്‍ ലോകത്തെ വ്യാഖ്യാനിക്ക മാത്രെ ചെയ്തിട്ടുള്ളു, നമുക്കാവശ്യം അതിനെ മാറ്റുകയാണ്"

ആ ചിന്തയുടെ പ്രായോഗികത വെക്തികേന്ദ്രികൃത സംശുദ്ധിയിലും, 'അഞ്ചാളുകളെ' മാറ്റിയെടുക്കുന്ന ബിബംവല്‍ക്കരണത്തിലുമല്ല സാധ്യമാവുന്നത്. മറിച്ചു ആവശ്യം ആവശ്യമായ പോരാട്ടങ്ങളില്‍ പരുവപെടുന്നതിലൂടെയാണ്. 


ജനത്തോടൊപ്പം നില്‍ക്കുക എന്നത് ആധിപത്യം ചെലുത്തുന്ന ചിന്തയോടൊപ്പം നില്‍ക്കുകയാണ് എന്നു തന്നെയാണ്. പാര്‍ട്ടി ജനത്തോടൊപ്പമല്ല, ജനം പാര്‍ട്ടിയോടോപ്പമാണ് നില്‍ക്കണ്ടത് നിര്‍ത്തണ്ടത് എന്നണ് മറ്റു പാര്‍ട്ടികളില്‍ നിന്നെല്ലാം വിത്യസ്തമായ ഒരു വിപ്ലവ പാര്‍ട്ടിയുടെ കടമ. 

പണ്ട് ജനത്തെ വിപ്ലവത്തിന്റെ വഴിയിലേക്ക് നയിച്ച, ഇന്നു പാവങ്ങളുടെ നേതാവു അല്ലെങ്കില്‍ പടതലവന്‍ എന്നു അറിയപെടുന്ന ഒരു നേതാവു ഉണ്ടായിരുന്നു. അന്നു ഈ വലതു ജിഹ്വകള്‍ അദ്ദേഹം രോഗശയയില്‍ കിടക്കുമ്പോള്‍ പോലും പറഞ്ഞിരുന്നതു "കാലന്‍ വന്നു വിളിച്ചിട്ടും പോവാത്തെന്തു കോവാലാ" എന്നായിരുന്നു. അത് ഒരു അംഗികാരമായാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ സ്വീഹരിച്ചത്. അതിനെ പിന്‍പറ്റിയാണ് ഇ എം എസ് പറഞ്ഞ "മനോരമ ഞാന്‍ ശരിയെന്നു പറഞ്ഞാല്‍ എനിക്ക് തെറ്റുപറ്റി എന്നു അറിയുന്നു" എന്ന പ്രശസ്ത് ആ വാക്യം നാം നെഞ്ചേറ്റിയത്...

പാര്‍ട്ടി ജനറല്‍ സെക്കട്ട്രി പ്രകാശ് കാരട്ട് പറയുന്നതിനേക്കാള്‍ വിശ്വാസ്യത പ്രശാന്ത് രഗുവംശം പറയുന്നതാണെന്നു ജനത്തെകൊണ്ട് പറയിപ്പിക്കുന്നത്, പറയിപ്പിക്കുന്നവരുടെ  അജണ്ടയാണ്. നടപ്പാക്കാന്‍ വിളിച്ചുപറയുന്നത് ചെകുവരയുടെ സ്റ്റിക്കറൊട്ടിച്ച വിപ്ലവ മാരിജ വേഷക്കാരാണ്...
ബിംബാരാധന അത് വി എസിനെയാണെന്നും, വി എസ് ഒരു പാര്‍ട്ടികാരനല്ലെന്നും ജനത്തിന്റെ ആശ്രയാത്മക ബിംബമാണെന്നും എന്നു ഉറപ്പിക്കുന്നതില്‍ രണ്ടു ലക്ഷ്യമാണ് വലതു പക്ഷം മുന്നോട്ടു വെക്കുന്നത്. വി എസിനെയും പാര്‍ട്ടിയെയും ഒരു പോലെ തകര്‍ക്കുക എന്നാണ്. വി എസിന്റെ ഓപ്പോസിറ്റ് പിണറായിയാണെന്നും, പിണറായി പാര്‍ട്ടിയാണെന്നും, പാര്‍ട്ടിയില്‍ നിന്നും വേറിട്ടതാണ് വിഎസ് എന്നും വിഎസിന്റെതാണ് ഗവര്‍മെന്റെന്നും, പാര്‍ട്ടിയും ഗവര്‍മെന്റും രണ്ടു ധ്രുവത്തിലാണെന്നും വരുത്താന്‍ കഴിയുമെന്നത് വലതുപക്ഷത്തിന്റെ ഒരു ചപ്പടാച്ചി തന്ത്രമാത്രമാണ്.


അദ്ദേഹത്തെ നക്കി കൊല്ലാന്‍ ശ്രമിക്കുന്ന ഒറ്റുകാര്‍ പലരും പാര്‍ട്ടിയില്‍ വന്നു പാര്‍ട്ടിക്കു പുറത്തുപോയെങ്കില്‍, വിഎസും ഇപ്പോഴും പാര്‍ട്ടിയിലാണ്. ഇതുവരെ സി പി ഐ എമിന്റെ നേതൃത്വങ്ങള്‍ ഒന്നും നേരിടാത്ത വേഗതയാര്‍ണ് കൂട്ട ആക്രമണമാണത്തിന്റെ രൂക്ഷതയാണ് വി എസും പിണറായും നേരിടുന്നത്. എന്നിട്ടും അവര്‍ പാര്‍ട്ടിയില്‍ നേതൃത്വം വഹിക്കുന്നുണ്ടെങ്കില്‍ അത് പോരാട്ടങ്ങളാല്‍ പരുവപെട്ട വെക്തിത്വ ഗുണം തന്നെയാണ്...!

ആശ്രിത ബോധത്തിന്റെ എളുപ്പവഴികളിലാണ് ബിബംങ്ങളുടെ ആവശ്യം വരുന്നത്! തീര്‍ച്ചയായിട്ടും അഹം നഷ്ടപെടാത്ത ബിംബങ്ങള്‍ ഒറ്റുകാരുടെ ദൌത്യമാണ് നിര്‍വഹിക്കുക. അതുകൊണ്ടാണ് ദുരിതം അനുഭവിക്കുന്നവര്‍ക്കു സ്വര്‍ഗരാജ്യം വാക്താനം ചെയ്യപെട്ടത്.
അതുകൊണ്ടുതന്നെയാണ് ഒരു കമ്യൂണിസ്റ്റ് ഒരിക്കലും ബിംബമാവന്‍ നിന്നു കൊടുക്കാത്തത്.

വെള്ളിയാഴ്‌ച, ഏപ്രിൽ 08, 2011

നിങ്ങള്‍ ആരുടെ കൂടേ...?






പൊതുമുതല്‍ കൊള്ളയടിക്കുക എന്നതിനര്‍ഥം സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടാനുള്ള സാധ്യതകള്‍ തട്ടിപ്പറിക്കുകയോ തകര്‍ക്കുകയോ ചെയ്യുക എന്നാണ്. 

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 42.75 കോടി രൂപ പണമായും സ്വര്‍ണമായും പിടിച്ചെടുത്തിട്ടുണ്ട് എന്ന് തെരഞ്ഞെടുപ്പു കമീഷന്‍ പറയുന്നു.

യുഡിഎഫിനുവേണ്ടി തെരഞ്ഞെടുപ്പു രംഗത്തേക്ക് പണത്തിന്റെ ഒഴുക്ക് തുടങ്ങി എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. 

ഹെലികോപ്റ്ററില്‍ പറന്ന് കെപിസിസി നേതാക്കള്‍ വോട്ടുപിടിക്കുന്നതും വോട്ട് കൂട്ടത്തോടെ

വിലയ്ക്കുവാങ്ങാനുള്ള ശ്രമങ്ങള്‍ നടത്തുന്നതും വന്‍ ആയുധശേഖരങ്ങളുണ്ടാക്കുന്നതും ഇങ്ങനെ വരുന്ന പണംകൊണ്ടാണ്. കേന്ദ്രത്തില്‍ അഴിമതി നടത്തിയ പണത്തിന്റെ ഒരംശം ജനവിധി വിലയ്ക്കുവാങ്ങാനാണ് ഉപയോഗിക്കുന്നത്. ജനാധിപത്യത്തെത്തന്നെ അട്ടിമറിക്കുന്ന നീക്കമാണത്. അഴിമതി തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമാകുന്നത് അത് ജനാധിപത്യത്തെ തകര്‍ക്കുന്നു എന്നതുകൊണ്ടുകൂടിയാണ്. വോട്ട് വിലയ്ക്കെടുക്കപ്പെടുമ്പോള്‍ അഴിമതിക്കാരാണ് ജയിക്കുന്നത്- യഥാര്‍ഥ ജനഹിതമാണ് പണംകൊണ്ട് തകര്‍ക്കപ്പെടുന്നത്. 

പാക്കേജുകളുണ്ടാക്കി മാധ്യമങ്ങള്‍ വാര്‍ത്താസ്ഥലം വില്‍പ്പന നടത്തുന്ന രീതിയും ശക്തമായി നിലവിലുണ്ട് എന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് തെളിഞ്ഞതാണ്.

കേരളത്തില്‍ യുഡിഎഫിനുവേണ്ടി സൃഷ്ടിക്കപ്പെടുന്ന മാധ്യമ കോലാഹലം ആ വഴിയിലുള്ള സംശയം ജനിപ്പിക്കുന്നു. പ്രചാരണത്തിലെ പണക്കൊഴുപ്പ്, വോട്ടര്‍മാരെ പണംകൊടുത്ത് സ്വാധീനിക്കല്‍ എന്നിവ കേരളത്തിലും യുഡിഎഫിന്റെ തെരഞ്ഞെടുപ്പായുധങ്ങളാണ്. അങ്ങനെ ചെയ്യാന്‍ അവര്‍ക്ക് ശേഷി നല്‍കുന്നതാകട്ടെ, യുപിഎ സര്‍ക്കാര്‍ നേതൃത്വം നല്‍കി നടത്തിയ പടുകൂറ്റന്‍ അഴിമതികളാണ്. അഴിമതിയിലൂടെ പണമുണ്ടാക്കുകയും അത് മുടക്കി ജനഹിതം അനുകൂലമാക്കി വീണ്ടും കൊള്ളയടിക്കാനായി അധികാരം കരസ്ഥമാക്കുകയുമെന്ന രീതി ചെറുത്തുതോല്‍പ്പിക്കപ്പെട്ടേ തീരൂ. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ സൃഷ്ടിക്കാനും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും കരുത്തുള്ള ഭരണമാണ് കേരളത്തിനുണ്ടാകേണ്ടത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ ഏറ്റവും വലിയ ദുരിതമായി വിലക്കയറ്റം ഉയര്‍ന്നുനില്‍ക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വലിയൊരളവ് ആശ്വാസം പകരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊതുവിപണനരംഗത്തെ ഇടപെടലാണ്. എന്നാല്‍, പൊതുവായ വിലക്കയറ്റത്തിന്റെ കെടുതികള്‍ കേരളീയര്‍ക്കുമേലും വന്‍തോതില്‍ പതിക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായി യുഡിഎഫിനെതിരെ അലയടിക്കുന്ന ജനവികാരത്തെ അഴിമതിപ്പണംകൊണ്ടും അനാവശ്യ വിവാദങ്ങള്‍ തൊടുത്തുവിട്ടും അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ജാഗ്രതയോടെ ചെറുക്കേണ്ടതുണ്ട്.    




തിങ്കളാഴ്‌ച, ഏപ്രിൽ 04, 2011

എന്തുകൊണ്ട് ഇടതുപക്ഷം?

നാട് അറിയുന്നവര്‍ ആ നാടിന്റെ ഭാഷയിലാവണം സംസാരിക്കണ്ടത്. നാട്ടുകാര്‍ക്ക് മനസ്സിലാവുന്നരീതിയില്‍ വി എസ് ഒരുത്തിയെ കുറിച്ചു ഒരുത്തി എന്നു തന്നെയാണ് പറഞ്ഞത്. അങ്ങനെ പറഞ്ഞതിലൂടെ പര്‍വതീകരിച്ചു കൊണ്ടുവരാന്‍ വലതുപക്ഷം നിനച്ചിരുന്നതിനു ഒരു ഫുള്‍ സ്റ്റോപ്പ് നല്‍കുകയാണ് ചെയ്തത്...!


പ്രശ്നം ജനമാണെന്നും, ജനത്തിനു ആവശ്യം, വെയിലേറ്റു തളരുമ്പോള്‍ തണലത്തിരിക്കാനും, മഞ്ഞും മഴയ്ത്തും ചുരുണ്ടുകൂടി കിടക്കാനും, വിശക്കുമ്പോള്‍ ഇറ്റു കഞ്ഞിയുടെ വെള്ളം ചൂടോടെ മോന്താനും, ഭാരം ഏന്തി ജീവിത അവസാനം മൂലക്കാവുമ്പോള്‍ സ്വന്തം പ്രാഥമികാവശ്യത്തിനു കോന്തലയില്‍ ചുരുട്ടി വെക്കാന്‍ ഇച്ചിരി പുത്തനും, കൊക്കികുരച്ചു തളര്‍ന്നു കിടപ്പിലായാല്‍ സുരക്ഷിതമായി കിടക്കാന്‍ ധര്‍മാസ്പത്രിയും മരുന്നും, മനുഷ്യത്വം ഇല്ലാത്ത ചില വൈദ്യന്മാരെ പാട്ടിലാക്കാന്‍ ചില്ലാനവും, കൊമ്പത്തെ രോഗത്തിനു ഒരു താങ്ങും, വിട്ടിലുള്ള മക്കള്‍ക്ക് സുരക്ഷിതമായ ചുറ്റുപാടും,  രാഷ്ട്രിയ പണകൊഴുപ്പില്‍ ഇറച്ചിനൊട്ടിനുണയാന്‍ വരുന്ന തലയില്‍ കറുപ്പു പുരട്ടിയ ചെകുത്താന്‍ സുന്ദര കിഴവന്മാരുടെ കൈയെത്താത്ത ജീവിത സുരക്ഷയും, അതിനു ആവശ്യമായ വിദ്യാഭ്യാസവും, പിന്നെ മാന്യത ഉറപ്പുള്ള തൊഴിലും ഓരോ കേരളിയന്റെയും നീക്കിവെക്കാന്‍ കഴിയാത്ത ആവശ്യമാണ്.....!

ഈ ആവശ്യം തന്റെതാണെന്നും, തനിക്കു വേണ്ടതാണെന്നും,  തന്റെ കര്‍മത്തിലൂടെ തെളിഞ്ഞു കാത്തുരക്ഷിച്ചു നിലര്‍ത്തി വെക്കണ്ട് ബോധമാണ് എന്ന തിരിച്ചറിവാണ്. ഈ രാഷ്ട്രിയത്തെ അട്ടിമറിക്കാന്‍ ഭരണകൂട കുതന്ത്രം ആഗോള വല്‍ക്കരണ നനുനനുപ്പില്‍ ഇക്കിളികൂട്ടിയിരുന്ന നാവുകളാല്‍ തുപ്പുന്ന നുണ കുമിളകളുടെ വര്‍ണരാഞ്ചിയില്‍ കണ്ണ്‍ മഞ്ഞലിപ്പിക്കുന്നത്, വലതുരാഷ്ട്രിയ പ്രവര്‍ത്തനമാണ്.

നിഷ്പക്ഷമെന്നു ചെല്ലപെരില്‍ അറിയാപെടുന്ന ഈ രാഷ്ട്രിയ പ്രവര്‍ത്തനത്തെ അവരുടെതന്നെ ഭാഷ കടമെടുത്തു അവര്‍ക്കു നേരെപറയുകയാണെങ്കില്‍ അതിനെ നാട്ടു ഭാഷയില്‍ മാമാ പണി എന്നു പറയും. മാമാ പണിയും രാഷ്ട്രിയ പ്രവര്‍ത്തനമാണ് എന്നു കാണിച്ചതു, തിന്നുമ്പോള്‍ തൂറുന്ന ഒരുവന്‍ നമ്മുടെ ഒരു മാധ്യമം വങ്ങിയതിലൂടെയാണ്. നമ്മുടെതാവുമ്പോള്‍ അതിന്റെ പേരല്ല അതിനു ഇപ്പോള്‍ ചെരുക, മറിച്ചു പ്ലേബോയുടെ നടത്തിപ്പുകാരനിലൂടെ അതിന്റെ പേര്‍ വെശ്യാനെറ്റ് എന്നു തിരുത്തപെട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ഉളുപ്പില്ലായ്മക്ക് നാട്ടുകാരില്‍ നിന്നു കിട്ടി എന്നു പറയപെടുന്നതിനെതിരെ ആദ്യം വക്കാലത്തു വന്ന ജീവികളെ ശ്രദ്ധിച്ചാല്‍ മതി, അത് ആരെ സംരക്ഷിക്കാനാണ് എന്നു. 

2000, 2006-ഉദാരണം ചുവടുറപ്പിച്ച കാലമായിരുന്നു. വികശനത്തിന്റെ കുത്തൊഴുക്ക് അവകാശപെട്ടവര്‍ പറഞ്ഞത് മല്‍സരത്തില്‍ ശേഷിയുള്ളവര്‍ അധിജീവിക്കുമെന്നാണ്. മല്‍സരത്തിനും ഒരു ശേഷിവേണമെന്നത് ഉദാരവല്‍ക്കരണ വായത്താരികളില്‍ സ്വയം നഷ്ടപെട്ട നിസഹായ ജന്മങ്ങള്‍ ഓര്‍ക്കാറില്ല. ഇവിടം എന്തും, ഏതും വില്‍ക്കപെടുമെന്ന അനുഗൂല്യത്തില്‍ കൈകാലിട്ട അടിക്കുന്നവര്‍ കൈലുള്ളതു മുഴുവന്‍ നഷ്ടപെട്ട് അവസാനം എത്തിചേരുന്നതു വെഭിചാര ശാലകളിലാണ്.

ഇങ്ങനെയാണ് ഒരച്ഛന്റെ പോരായ്മയാല്‍ അയാളുടെ മകള്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ - സത്യന്‍, സത്യനേശന്‍, സതീശന്‍, ശ്രീകുമാര്‍, ജോസ്, തോമസ് ചാണ്ടി എംഎല്‍എ, ഏഷ്യാനെറ്റിലായിരുന്ന മോഹനന്‍ (ഇപ്പോള്‍ ജയ് ഹിന്ദിലാണ്. സണികുട്ടിയെ മാറ്റി പ്രദിഷ്ഠിച്ചത് ചെന്നിതലയാണ്. ഭയക്കണം, ഈ തിരെഞ്ഞെടുപ്പില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനം വഴിക്കിട്ടാണ് ഇദ്ദേഹം മല്‍സരിക്കുന്നത്) എന്നീ വി ഐ പികളുടെ പല്ലിനിടയില്‍ കുരുങ്ങി തീര്‍ന്നത്. കൊഴുത്തു പന്തലിച്ച സെക്സ് ബിസ്നസിനു അന്നു വെവസായ വകുപ്പു കൈകാര്യം ചെയ്തവന്‍ തന്നെയായിരുന്നു നെതൃത്വം കൊടുത്തിരുന്നത്. രണ്ടാസ്ഥാനക്കാരന്‍. കുട്ടാളിയായി ശകല സഹായ സഹകരണം ചെയ്തതു മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയും

"2004 സെപ്തംബര്‍ 29ന് തിരുവല്ലയില്‍ മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം വിളിച്ചുചേര്‍ത്തതിനു ശേഷം, സിഐ റാങ്കിലുള്ള ഒരുദ്യോഗസ്ഥനുമായി മുഖ്യമന്ത്രി അടച്ചിട്ട മുറിയില്‍ ദീര്‍ഘനേരം രഹസ്യചര്‍ച നടത്തി. ഒക്ടോബര്‍ ഒന്നിന് തിരുവല്ല ടിബിയില്‍ ഡിജിപി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വീണ്ടും വിളിച്ചുപേര്‍ത്തു. ഈ യോഗങ്ങള്‍ക്കുശേഷമാണ് കേസ് ഡയറി പൊലീസ് തിരുത്തിയത്. വിഐപികളുടെ പേരുള്‍പ്പെട്ട ഭാഗം കീറിക്കളയുകയായിരുന്നു.

ഇത് കണ്ടുപിടിച്ച കേരളാ ഹൈക്കോടതി സംസ്ഥാന ആഭ്യന്തര വകുപ്പിനെ അതിരൂക്ഷമായി വിമര്‍ശിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിക്കൂട്ടിലായി. പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണി ലതാനായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ 2004 ഒക്ടോബര്‍ 6,9 തിയതികളില്‍ ജസ്റ്റിസ് ബസന്ത് പൊലീസിനുനേരെ പൊട്ടിത്തെറിച്ചു. "നഗ്നനേത്രങ്ങള്‍കൊണ്ട് പരിശോധിച്ചാല്‍ പരാതിയുടെ ഒന്നാംപേജ് രണ്ട്, മൂന്ന് പേജുകളില്‍നിന്ന് വ്യത്യസ്തമാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാം''

ശാരിക്ക് പ്രായപൂര്‍ത്തിയായെന്ന് സ്ഥാപിക്കാനുള്ള പൊലീസിന്റെ ശ്രമവും കോടതിയുടെ ഇടപെട്ടതിനാലാണ് പൊളിഞ്ഞത്. കേസ് ഡയറിയില്‍ പ്രായം 19 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതിനാസ്പദമായ തെളിവ് കോടതിയില്‍ ഹാജരാക്കിയില്ല. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് പ്രോസിക്യൂട്ടര്‍ ആവര്‍ത്തിച്ച് വാദിച്ചപ്പോള്‍ ഏതു രേഖയുടെ അടിസ്ഥാനത്തിലാണിതെന്ന് കോടതി ചോദിച്ചു." (http://sputnicnetwork.blogspot.com/2011/01/blog-post.html)

ഫെയ്സ് ബുക്കിലെ ഒരു സുഹൃത്ത് നിരിക്ഷിച്ചതുകൂടി ഇവിടെ ഞാന്‍ കടമെടുക്കുന്നു...

Karthyani Pisharati: "കിളിരൂര്‍ കേസിലെ ഇരയായ ശാരിയുടെ മകള്‍ സ്നേഹ ജനിച്ചതു തന്നെ ഒരു വലിയ ദുഃഖവും പേറികൊണ്ടാണു. ഇപ്പോള്‍ അവള്‍ക്ക് വയസ്സ് ആറ്. തൊടികളില്‍ വീണുകിടക്കുന്ന കണ്ണിമാങ്ങകളും ടെലിവിഷനില്‍ ടോം ആന്‍റ് ജെറിയും കാണേണ്ട ഈ വേനല്‍കാലത്ത് അവള്‍ക്ക് വായിക്കുവാന്‍ ചിത്രങ്ങളുള്ള ബാലസാഹിത്യകൃതികളല്ല കിട്ടുന്നതു. ബാലരമയ്ക്കും പൂമ്പാറ്റയ്ക്കും എല്ലാം പകരം എന്റെ കൊച്ചനിയത്തി സ്നേഹയ്ക്ക് കിട്ടുന്നതു 'ചുവന്ന അടയാളം' എന്ന രാഷ്ട്രീയ പുസ്തകം. കൊടുക്കുന്നതോ നെഞ്ചില്‍ അവളെ കിടത്തി കഥ പറഞ്ഞു കൊടുക്കേണ്ട വലിയ അപ്പൂപ്പന്‍റെ പ്രായമുള്ള ബി ആര്‍ പി ഭാസ്കര്‍. ഈ രാഷ്ട്രീയ മാമങ്കത്തിനു ആ പിഞ്ചുകുഞ്ഞിനെ കാഴ്ച വയ്ക്കുന്ന താടിക്കാരന്‍ അവളുടെ അച്ഛന്‍ സുരേന്ദ്രനാഥ് ആണു."

സുരേന്ദ്രന്‍ 'പ്രതി' പക്ഷ നേതാവിനു തിരെഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വേണ്ടിയുള്ള കെട്ടിവെക്കാനുള്ള പണം നല്‍കി സ്വന്തം മകളുടെ ആത്മാവിനെ പോലും വെഭിചാര ശാലയില്‍ എത്തികന്നു‍. ഈ അച്ഛന്‍ ഉണ്ടാക്കപെടുന്നത് അരാഷ്ട്രിയത പ്രസരിപ്പിക്കുന്ന വലതുപക്ഷ രാഷ്ട്രിയത്തിലൂടെയാണ്. ഭാരതമെന്നു കേട്ടാല്‍ അഭിമാന പൂരിതമാവണം, കേരളമെന്നു കേട്ടാല്‍ തിളക്കണം ചോര എന്നു ചൊല്ലിപടിച്ച നാം, ഈ അതപധനത്തിലേക്ക് കൂപ്പുകുത്തിയത് പോലും അല്‍ങ്കാരമാക്കുകയാണ്.

ഈ അരാഷ്ട്രിയത് കൊണ്ടാടുന്നവരാണ്, ഉഷ്ണപുണു ബാധിച്ചവനെ രക്ഷിക്കാന്‍, അവന്റെ അയല്‍ വീട്ടിലേ കശപിശ എത്തിനോക്കി ഊഹിച്ചു ഉപന്യാസം എഴുതുന്നതു. ഇവര്‍ പിണറായിയെ ഒക്കെതേക്ക് ഇറക്കി ശശിയെ തലയില്‍ ഏറ്റി നടക്കുകയാണ്. ഇവരെ വായിക്കുന്നവര്‍ മറന്നു പോവുന്ന ഒന്നുണ്ട് ഡബ്ല്യു അര്‍ വരദരാജന്‍ ശശിയേക്കാള്‍ വലിയ നേതാവാണ് എന്നതു.

1,76,465-കോടിയുടെ കോള്ള മാറ്റിവെച്ചു ഇക്കിളിപെടുത്തി ജനത്തെ പോളിങ്ങ് പൂത്തില്‍ എത്തിക്കാന്‍ നോക്കുന്നതു, എന്തിനു വേണ്ടിയാണെന്നു ഈ കണക്കൊന്നു നോക്കു..." എം പീമാരുടെ (ലോക്‌സഭ) ആകെ ആസ്തി 19,654 കോടി രൂപയാണത്രെ. ശരാശരി 3.6 കോടി രൂപയും. ഇത് പതിനാലാം ലോക്‌സഭയില്‍ വെറും 1.2 കോടി രൂപയായിരുന്നു എന്നുകൂടി ഓര്‍ക്കുക. അഞ്ചുവര്‍ഷത്തിലെ വര്‍ധനവ് 186 ശതമാനം! ആകെ അംഗങ്ങളുടെ 57 ശതമാനവും കോടീശ്വരന്മാരാണ്. ഇതില്‍ 187 പേര്‍ (ആകെ പാര്‍ട്ടി എം പിമാരുടെ 67 ശതമാനം) കോണ്‍ഗ്രസ് അംഗങ്ങളും, 58 പേര്‍ ബി ജെ പിക്കാരും. ശിവസേന അംഗങ്ങളുടെ 82 ശതമാനവും, ബി എസ് പിയുടെ 62 ശതമാനവും ദ്രാവിഡ കഴകത്തിന്റെ 67 ശതമാനവും സമാജ്‌വാദി പാര്‍ട്ടിയുടെ 61 ശതമാനവും ഈ ഗണത്തില്‍പ്പെടുന്നു."

"വന്‍കിടക്കാരുടെ കോടിക്കണക്കിനുവരുന്ന കര കുടിശ്ശിക എഴുതിത്തള്ളുന്നതും. 2007 മുതല്‍ 2009 വരെയുള്ള രണ്ടു വര്‍ഷംകൊണ്ട് ഈ ഇനത്തില്‍ എഴുതി തള്ളിയ കിട്ടാക്കടം 6,03,260 കോടി രൂപയാണത്രെ! കടക്കെണിയില്‍ പെട്ടിരിക്കുന്ന മുഴുവന്‍ കര്‍ഷകരുടെയും ബാധ്യത എഴുതിത്തള്ളാന്‍ നമുക്ക് ആകെ വേണ്ടുന്നത് വെറും 70,000 കോടി രൂപയാണെന്ന കാര്യംകൂടി ഓര്‍ക്കുക" http://sputnicnetwork.blogspot.com/2010/09/blog-post_15.html

ഇവിടെയാണ് കേരളത്തിലെ ഇടതുപക്ഷ ഗര്‍മെന്റ് എന്ന കൈതിരി കാത്തു സൂക്ഷിക്കണ്ട ബാധ്യത ഓരോ മലയാളിയുടെതുമാവുന്നതു. നമ്മുടെ കുഞ്ഞുങ്ങളെ നാളത്തെ പുലരിവരെ കാക്കാന്‍ ആ കൈതിരിയുടെ വെട്ടം നാം കാക്കണം. ഭൂലോക കൊള്ളക്കാര്‍ കേന്ദ്രം വാഴുമ്പോള്‍ (വീടു വിഴുങ്ങാന്‍ വരുന്ന ചെകുത്താനു വാതില്‍ പലക പപ്പടം) ഇത്തിരിപോന്ന നഖപൊട്ടോളം വരുന്ന ഈ കേരളത്തില്‍ യു ഡി എഫു-കാര്‍ കൂടി വന്നാല്‍..........?

വെള്ളിയാഴ്‌ച, ഏപ്രിൽ 01, 2011