ശനിയാഴ്‌ച, ഡിസംബർ 29, 2012

ഇന്ത്യയുടെ മകള്‍ കണ്ണടച്ചു.

ഓര്‍മയുണ്ടോ എന്നു അറിയില്ല, സംഭവ ബഹുലമായ നിങ്ങളുടെ അലസദിനങ്ങളില്‍ കുത്തിനിര്‍ക്കാന്‍ ദിനം പ്രതി വാര്‍ത്തകള്‍ സൃഷ്ടിക്കുമ്പോള്‍, അതില്‍ അഭിരമിച്ചു സ്വന്തം ബുദ്ധിയും അതിന്റെ ഓര്‍മശേഷിയും നശിച്ചു സസുഖം വാഴുന്ന നിങ്ങള്‍ക്ക്, അന്നാന്നത്തെ അധികാരതാല്പര്യങ്ങള്‍ക്കായി സംഭവങ്ങളേക്കാള്‍ ചുട്ടുട്ടെടുക്കുന്ന വാര്‍ത്തളാണല്ലോ പ്രിയം. പ്രിയപെട്ടതില്‍ ഒന്നാവാന്‍ ഇപ്പോള്‍ ആര്‍ക്കും ഒരാവശ്യമല്ലാത്തതുകൊണ്ട് കിളിരൂര്‍ ശാരിയെയും, അവളുടെ മരണവും തീര്‍ച്ചയായിട്ടും നിങ്ങള്‍ മറന്നിരിക്കണം.

വിദഗ്ദ്ധചികിത്സകൊണ്ടും മരണപെടുത്താമെന്നു അന്നെത്തെയും, ഇന്നത്തെ, മുഖ്യമന്ത്രിയായിരുന്ന കിങ്ങ് മേക്കറായ ശ്രീ ഉമ്മന്‍ ചാണ്ടിയാണ് ആദ്യമായി കേരളിയരേയും ഇന്ത്യക്കാരെയും ലോകത്തെ തന്നെയും പഠിപ്പിച്ചതു.

'2003-ല്‍ കിളിരൂര്‍ ശാരിയേ “ആഗസ്ത് 13നാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15ന് പെണ്‍കുഞ്ഞിനെ പ്രസവിച്ചു. അമ്മയുടെ ആരോഗ്യനില വഷളായി. ഗുരുതരാവസ്ഥയില്‍ ആഗസ്ത് 28ന് മെഡിക്കല്‍ കോളേജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. 29ന് കോട്ടയത്തെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30ന് തെള്ളകം മാതാ ആശുപത്രിയിലേക്കു മാറ്റി. രണ്ടുമാസം അവിടെ ചികിത്സ. ഒക്ടോബര്‍ 31ന് വീണ്ടും മെഡിക്കല്‍ കോളേജിലേക്ക്. നവംബര്‍ 13നു മരണം.

ഇന്നു മറ്റൊരു മരണവും ശാരിയോട് ചേര്‍ത്ത് വായിക്കത്തക്ക രീതിയില്‍ ഇന്ത്യന്‍ ഭരകൂടം കാര്യക്ഷമതയില്‍ നടത്തിയിരിക്കുന്നു.  ഈ കൂട്ടിവായന ചിലര്‍ക്ക് ഇഷ്ടപെടില്ല.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും കുഞ്ഞാലികുട്ടി വ്യവസായമന്ത്രിയുമായും മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയും, സോണിയാഗാന്ധിയുടെ ബന്ധുക്കള്‍ ഏതാനും ഇന്ത്യന്‍ പട്ടികളെ വെടിവെച്ചുകൊന്നിട്ട് കൃസ്തുമസ് ആഘോഷിക്കാന്‍ പോയ ഈ കാലത്താണ് ഒരു പെണ്‍പിറപ്പിനെ ഇരുപത്തിമൂന്നുകാരി ജോതിയേ കൂട്ടബലാത്സംഗം ചെയ്തു  സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആസ്പത്രിയിക്ക് അധിവേഗ ഭരണാധികാരികള്‍ കയറ്റി അയച്ചത്.

രക്ഷിക്കാനായിരുന്നു എന്നാണ് സാമാന്യ ചിന്തകരുടെ നേതാക്കാന്മാര്‍ പറഞ്ഞിരുന്നത് (രണ്ടുമണിക്കൂറിനകം പാസ്പോര്‍ട്ട് ശരിയാക്കി എന്നു അഭിമാനത്തോടെ അവര്‍ പറയുന്നു.). കൊത്തികൊറിക്കാന്‍ ജോതിയുടെ പിച്ചിചീന്തിയ ഇറച്ചിയല്ലേതേ, ചര്‍ച്ചെക്കെടുത്താല്‍ നവലിബറല്‍ വ്യവസ്തിതിക്ക് പരുക്കേല്‍ക്കുമെന്നതുകൊണ്ടും, പൊലിപ്പിച്ചു കണഞ്ചിപ്പിക്കാന്‍ കോപ്രേറ്റ് മാധ്യമങ്ങളുടെ ഫ്ലാഷ് ലൈറ്റുകളും, അറ്റന്റു ചെയ്താല്‍ ഏത് ചെളുക്കയേയും കൊണ്ടാടാന്‍ കൂലിവേലക്കാര്‍ ആരും വരില്ലെന്നും അറിഞ്ഞുതുകൊണ്ടും 51-ന്റെ ഗുണണപട്ടികയേപോലേ ആ പച്ച ഇറച്ചിയിലെ ദന്തക്ഷതത്തിന്റെ എണവും ആഴവും, അവരുടെ കുടുംബവും അമ്മയുടെ കണ്ണീരുമൊന്നു പേര്‍ത്തു പേര്‍ത്തു പറഞ്ഞു കണ്ണീര്‍ ഒലിപ്പിച്ചു മൂക്ക് പിഴിയാനും വൈകുനേര വാര്‍ത്താവായനയിലേ കോപ്രായങ്ങളായി ആരും തന്നെ ആര്‍മ്മാതിക്കാന്‍ വന്നില്ല. ഇവിടെ വന്നു ചിലച്ചാല്‍ ആരും കൂലികൊടുക്കാന്‍ ഇല്ല എന്നു തന്നെയാവും കാരണം.

ആഴ്ചകളുടെ എണത്തിനപ്പുറം ജോതിയുടെ ഓര്‍മ നില്‍ക്കുമോ എന്നും അറിയില്ല. പ്രതികള്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തെന്നു വരും. ചിലപ്പോള്‍ തൂക്കി കൊന്നേക്കാം. കസബിനെ തൂക്കിയപ്പോള്‍ ചില മന്ത ബുദ്ധികള്‍ കൈയടിച്ചു സ്വന്തം അശ്ലീലത കാണിച്ചതുപോലേ, ഇതിലും ധാര്‍മിക രോക്ഷത്തിന്റെ ചപ്പടച്ചിതരം കാണിക്കാന്‍ വരും. അപ്പോഴും ജനനേന്ദ്രിയത്തിലൂടെ കമ്പികയറ്റുന്ന ഉപഭോഗ ആര്‍ത്തികള്‍ സൃഷ്ടിക്കുന്ന വ്യവസ്ഥിതി സുഖകരമായി ഇവിടെ തുടരും. അതിനെ സംരക്ഷിക്കാന്‍ നുണകളുടെ വാര്‍ത്തകള്‍ ചമക്കും.

അസഹ്യതകള്‍ തെരുവില്‍ ഇറങ്ങി ഭരണകൂട കോട്ടതളങ്ങളിലേക്ക് കൈയില്‍ കിട്ടിയ കല്‍ ചീളുകള്‍ ആഞ്ഞെറിയുമ്പോള്‍ കൂട്ടികൊടുപ്പിന്റെ കോപ്രേറ്റ് മാതൃകകള്‍ ചെറുതുകളുടെ ദൈവമെന്നു സ്വയം വിശേഷിപ്പിച്ചുകൊണ്ട് നിങ്ങളുടെ ജാതി സര്‍ട്ടിഫിക്കേറ്റും, വരുമാന സര്‍ട്ടിഫിക്കേറ്റും ചോദിച്ചു നിങ്ങളുടെ ആത്മവീര്യത്തേ പരിഹസിക്കാന്‍ വരും.

അരനൂറ്റാണ്ടിന് മുമ്പ് ഞാന്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ ഡല്‍ഹി സ്വന്തം വീടുപോലെ സുരക്ഷിതമായിരുന്നു. സ്ത്രീകളും കുട്ടികളും അര്‍ധരാത്രി പോലും പുറത്തിറങ്ങി നടക്കുമായിരുന്നു.

എന്നു അഭിമാനത്തോടെ പറയാന്‍ കഴിഴിഞ്ഞിരുന്നതില്‍ നിന്നും വിത്യസ്തമായി ഉപഭോഗ തീക്ഷ്ണതയുടെ അധിനിവേശത്തിനു കുരുട്ടു ബുദ്ധിചമച്ചു ഇന്ത്യയുടെ മാനാഭിമാനം വിറ്റു തുലക്കുന്നതുമാത്രമാണ്  ഭരണമെന്നും കരുതുന്നവര്‍ക്ക് ഇടവും ഇരിപ്പിടവും ഒരുക്കപെടുന്ന രാജ്യമായി മാറി. അതിനു വേണ്ടി അവിരാമം മിനക്കെടുന്ന മൂലധന ശക്തിയുടെ നോട്ടുകെട്ടുകള്‍ക്ക് വിക്കെടുക്കാന്‍ കഴിയുന്ന ജനാധിപത്യത്തില്‍ ഷണ്ഡീകരിക്കപെട്ട ഒരു പൊതുസമുഹത്തിനു പേക്കൂത്തുകളായ ഫാസിസവും, വര്‍ഗിയതയും, വെറുപ്പും അസൂയയും അധികാരത്തിന്റെ എളുപ്പവഴികള്‍ തിരയുന്ന അരാഷ്ട്രിയ ചുറ്റുപാടുകളാല്‍ മനുഷ്യനേ ഏറ്റവും ഹീനനാക്കി.

മുതലാളിത്തം മൂത്ത് സാമ്രാജ്യത്ത്വം ഇന്ത്യന്‍ സാംസ്കാരികമൂല്യത്തെ എല്ലാം ചവച്ചുതുപ്പി. ആ താംബൂല ചൂര്‍ണ ഉച്ഛിഷ്ടം തൊണ്ടതൊടാതേ വിഴുങ്ങിപ്പിച്ചു മന്ത ബുദ്ധികളാക്കി പ്രതികരണ ശേഷികളെയെല്ലാം ഭിന്നിപ്പിച്ചുകൊണ്ട്, മദ്യവും മയക്കമരുന്നും ഭക്തിയുമായി സ്വന്തം കാര്യം സിന്ദാബാദ് എന്നതിലേക്ക് വെട്ടിചുരുക്കി, ജീവിതത്തിന്റെ നിലനില്പിന്റെ സ്വാര്‍ത്ഥതയില്‍ ഞെരിച്ചു മനുഷ്യനെ ഏറ്റവും ഹീനനായൊരു ജീവിയാക്കിതീര്‍ക്കുമ്പോള്‍, അതിലൂടെ ഏറ്റവും നാണം കെട്ട രാജ്യമായി ഇന്ത്യയേ മാറ്റുമ്പോള്‍, ഭയപ്പാടോടെ മാത്രം പറയണ്ട ദല്‍ഹി എന്ന പേരിനെയും, അവിടെ ജീവിക്കുന്നവരെയും ഓര്‍ക്കുമ്പോള്‍ മനുഷ്യത്വം മരവിച്ചിട്ടില്ലത്ത ആര്‍ക്കും, തിരിച്ചറിവുള്ളവര്‍ക്കെല്ലാം സ്വന്തം കുഞ്ഞുങ്ങളുമായി ജീവിക്കുക എന്നത് അധിസാഹസം തന്നെയാണ് ഇവിടം. ഈ രാജ്യം.

ഈ രാജ്യം ഇങ്ങനെയൊന്നുമല്ലായിരുന്നു.....

കഴിഞ്ഞ 20-കൊല്ലം കൊണ്ട് ഇതിനേ ഇങ്ങനേ ആക്കിതീര്‍ത്തതാണ്. 

നുണകളാല്‍ വീര്‍പ്പിച്ചുനിര്‍ത്തിയ കപടത്വത്തിന്റെ ബലൂണാണ് ജോതിയുടെ രക്തസാക്ഷിത്വത്താല്‍ കുത്തിപൊട്ടിച്ചത്......

ഇന്ത്യ സടകുടഞ്ഞെഴുറ്റുകൊണ്ടാണ് യുവത്വം രാജവീധികള്‍ പിടിച്ചടക്കിയത്. അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന ഇടപെടല്‍ മന്‍ മോഹന്‍ സോണിയാ നേതൃത്വ പ്രതിക്ഷേതകാര്‍ക്ക് നേരേ പ്രയോഗിക്കുമ്പോളും ജന്ദര്‍മന്ദറില്‍ ചേര്‍ന്ന ജനക്കൂട്ടം ഞങ്ങള്‍ക്കു നീതി വേണം എന്നാവശ്യപ്പെട്ടു. നിശബ്ദമായ പ്രതികരണങ്ങള്‍ രാജ്യമൊട്ടാകെ അലയടിച്ചുയരുകയാണ്. വായമൂടിക്കെട്ടിയുള്ള പ്രകടനങ്ങളും കൂട്ടായ്മകളും നടന്നു. സോഷ്യല്‍നെറ്റ്വര്‍ക്ക് കൂട്ടായ്മകളിലൂടെ ദുഖ:വും അനുശോചനവും പതിനായിരങ്ങള്‍ പങ്കുവെക്കുന്നു.   അപമാനഭാരത്താല്‍ താഴ്ന്നുപോയ ശിരസ് അറിയാതേ പ്രതീക്ഷാനിര്‍ഭരമായി അപ്പോള്‍ ഉയര്‍ന്നു പോവുന്നു...

ചിലപ്പോള്‍ നമുക്ക് ഇതിലൂടെ ഇന്ത്യയേ വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കാം!!!