ശനിയാഴ്‌ച, ഡിസംബർ 29, 2012

ഇന്ത്യയുടെ മകള്‍ കണ്ണടച്ചു.

ഓര്‍മയുണ്ടോ എന്നു അറിയില്ല, സംഭവ ബഹുലമായ നിങ്ങളുടെ അലസദിനങ്ങളില്‍ കുത്തിനിര്‍ക്കാന്‍ ദിനം പ്രതി വാര്‍ത്തകള്‍ സൃഷ്ടിക്കുമ്പോള്‍, അതില്‍ അഭിരമിച്ചു സ്വന്തം ബുദ്ധിയും അതിന്റെ ഓര്‍മശേഷിയും നശിച്ചു സസുഖം വാഴുന്ന നിങ്ങള്‍ക്ക്, അന്നാന്നത്തെ അധികാരതാല്പര്യങ്ങള്‍ക്കായി സംഭവങ്ങളേക്കാള്‍ ചുട്ടുട്ടെടുക്കുന്ന വാര്‍ത്തളാണല്ലോ പ്രിയം. പ്രിയപെട്ടതില്‍ ഒന്നാവാന്‍ ഇപ്പോള്‍ ആര്‍ക്കും ഒരാവശ്യമല്ലാത്തതുകൊണ്ട് കിളിരൂര്‍ ശാരിയെയും, അവളുടെ മരണവും തീര്‍ച്ചയായിട്ടും നിങ്ങള്‍ മറന്നിരിക്കണം.

വിദഗ്ദ്ധചികിത്സകൊണ്ടും മരണപെടുത്താമെന്നു അന്നെത്തെയും, ഇന്നത്തെ, മുഖ്യമന്ത്രിയായിരുന്ന കിങ്ങ് മേക്കറായ ശ്രീ ഉമ്മന്‍ ചാണ്ടിയാണ് ആദ്യമായി കേരളിയരേയും ഇന്ത്യക്കാരെയും ലോകത്തെ തന്നെയും പഠിപ്പിച്ചതു.

'2003-ല്‍ കിളിരൂര്‍ ശാരിയേ “ആഗസ്ത് 13നാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15ന് പെണ്‍കുഞ്ഞിനെ പ്രസവിച്ചു. അമ്മയുടെ ആരോഗ്യനില വഷളായി. ഗുരുതരാവസ്ഥയില്‍ ആഗസ്ത് 28ന് മെഡിക്കല്‍ കോളേജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. 29ന് കോട്ടയത്തെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30ന് തെള്ളകം മാതാ ആശുപത്രിയിലേക്കു മാറ്റി. രണ്ടുമാസം അവിടെ ചികിത്സ. ഒക്ടോബര്‍ 31ന് വീണ്ടും മെഡിക്കല്‍ കോളേജിലേക്ക്. നവംബര്‍ 13നു മരണം.

ഇന്നു മറ്റൊരു മരണവും ശാരിയോട് ചേര്‍ത്ത് വായിക്കത്തക്ക രീതിയില്‍ ഇന്ത്യന്‍ ഭരകൂടം കാര്യക്ഷമതയില്‍ നടത്തിയിരിക്കുന്നു.  ഈ കൂട്ടിവായന ചിലര്‍ക്ക് ഇഷ്ടപെടില്ല.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും കുഞ്ഞാലികുട്ടി വ്യവസായമന്ത്രിയുമായും മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയും, സോണിയാഗാന്ധിയുടെ ബന്ധുക്കള്‍ ഏതാനും ഇന്ത്യന്‍ പട്ടികളെ വെടിവെച്ചുകൊന്നിട്ട് കൃസ്തുമസ് ആഘോഷിക്കാന്‍ പോയ ഈ കാലത്താണ് ഒരു പെണ്‍പിറപ്പിനെ ഇരുപത്തിമൂന്നുകാരി ജോതിയേ കൂട്ടബലാത്സംഗം ചെയ്തു  സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആസ്പത്രിയിക്ക് അധിവേഗ ഭരണാധികാരികള്‍ കയറ്റി അയച്ചത്.

രക്ഷിക്കാനായിരുന്നു എന്നാണ് സാമാന്യ ചിന്തകരുടെ നേതാക്കാന്മാര്‍ പറഞ്ഞിരുന്നത് (രണ്ടുമണിക്കൂറിനകം പാസ്പോര്‍ട്ട് ശരിയാക്കി എന്നു അഭിമാനത്തോടെ അവര്‍ പറയുന്നു.). കൊത്തികൊറിക്കാന്‍ ജോതിയുടെ പിച്ചിചീന്തിയ ഇറച്ചിയല്ലേതേ, ചര്‍ച്ചെക്കെടുത്താല്‍ നവലിബറല്‍ വ്യവസ്തിതിക്ക് പരുക്കേല്‍ക്കുമെന്നതുകൊണ്ടും, പൊലിപ്പിച്ചു കണഞ്ചിപ്പിക്കാന്‍ കോപ്രേറ്റ് മാധ്യമങ്ങളുടെ ഫ്ലാഷ് ലൈറ്റുകളും, അറ്റന്റു ചെയ്താല്‍ ഏത് ചെളുക്കയേയും കൊണ്ടാടാന്‍ കൂലിവേലക്കാര്‍ ആരും വരില്ലെന്നും അറിഞ്ഞുതുകൊണ്ടും 51-ന്റെ ഗുണണപട്ടികയേപോലേ ആ പച്ച ഇറച്ചിയിലെ ദന്തക്ഷതത്തിന്റെ എണവും ആഴവും, അവരുടെ കുടുംബവും അമ്മയുടെ കണ്ണീരുമൊന്നു പേര്‍ത്തു പേര്‍ത്തു പറഞ്ഞു കണ്ണീര്‍ ഒലിപ്പിച്ചു മൂക്ക് പിഴിയാനും വൈകുനേര വാര്‍ത്താവായനയിലേ കോപ്രായങ്ങളായി ആരും തന്നെ ആര്‍മ്മാതിക്കാന്‍ വന്നില്ല. ഇവിടെ വന്നു ചിലച്ചാല്‍ ആരും കൂലികൊടുക്കാന്‍ ഇല്ല എന്നു തന്നെയാവും കാരണം.

ആഴ്ചകളുടെ എണത്തിനപ്പുറം ജോതിയുടെ ഓര്‍മ നില്‍ക്കുമോ എന്നും അറിയില്ല. പ്രതികള്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തെന്നു വരും. ചിലപ്പോള്‍ തൂക്കി കൊന്നേക്കാം. കസബിനെ തൂക്കിയപ്പോള്‍ ചില മന്ത ബുദ്ധികള്‍ കൈയടിച്ചു സ്വന്തം അശ്ലീലത കാണിച്ചതുപോലേ, ഇതിലും ധാര്‍മിക രോക്ഷത്തിന്റെ ചപ്പടച്ചിതരം കാണിക്കാന്‍ വരും. അപ്പോഴും ജനനേന്ദ്രിയത്തിലൂടെ കമ്പികയറ്റുന്ന ഉപഭോഗ ആര്‍ത്തികള്‍ സൃഷ്ടിക്കുന്ന വ്യവസ്ഥിതി സുഖകരമായി ഇവിടെ തുടരും. അതിനെ സംരക്ഷിക്കാന്‍ നുണകളുടെ വാര്‍ത്തകള്‍ ചമക്കും.

അസഹ്യതകള്‍ തെരുവില്‍ ഇറങ്ങി ഭരണകൂട കോട്ടതളങ്ങളിലേക്ക് കൈയില്‍ കിട്ടിയ കല്‍ ചീളുകള്‍ ആഞ്ഞെറിയുമ്പോള്‍ കൂട്ടികൊടുപ്പിന്റെ കോപ്രേറ്റ് മാതൃകകള്‍ ചെറുതുകളുടെ ദൈവമെന്നു സ്വയം വിശേഷിപ്പിച്ചുകൊണ്ട് നിങ്ങളുടെ ജാതി സര്‍ട്ടിഫിക്കേറ്റും, വരുമാന സര്‍ട്ടിഫിക്കേറ്റും ചോദിച്ചു നിങ്ങളുടെ ആത്മവീര്യത്തേ പരിഹസിക്കാന്‍ വരും.

അരനൂറ്റാണ്ടിന് മുമ്പ് ഞാന്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ ഡല്‍ഹി സ്വന്തം വീടുപോലെ സുരക്ഷിതമായിരുന്നു. സ്ത്രീകളും കുട്ടികളും അര്‍ധരാത്രി പോലും പുറത്തിറങ്ങി നടക്കുമായിരുന്നു.

എന്നു അഭിമാനത്തോടെ പറയാന്‍ കഴിഴിഞ്ഞിരുന്നതില്‍ നിന്നും വിത്യസ്തമായി ഉപഭോഗ തീക്ഷ്ണതയുടെ അധിനിവേശത്തിനു കുരുട്ടു ബുദ്ധിചമച്ചു ഇന്ത്യയുടെ മാനാഭിമാനം വിറ്റു തുലക്കുന്നതുമാത്രമാണ്  ഭരണമെന്നും കരുതുന്നവര്‍ക്ക് ഇടവും ഇരിപ്പിടവും ഒരുക്കപെടുന്ന രാജ്യമായി മാറി. അതിനു വേണ്ടി അവിരാമം മിനക്കെടുന്ന മൂലധന ശക്തിയുടെ നോട്ടുകെട്ടുകള്‍ക്ക് വിക്കെടുക്കാന്‍ കഴിയുന്ന ജനാധിപത്യത്തില്‍ ഷണ്ഡീകരിക്കപെട്ട ഒരു പൊതുസമുഹത്തിനു പേക്കൂത്തുകളായ ഫാസിസവും, വര്‍ഗിയതയും, വെറുപ്പും അസൂയയും അധികാരത്തിന്റെ എളുപ്പവഴികള്‍ തിരയുന്ന അരാഷ്ട്രിയ ചുറ്റുപാടുകളാല്‍ മനുഷ്യനേ ഏറ്റവും ഹീനനാക്കി.

മുതലാളിത്തം മൂത്ത് സാമ്രാജ്യത്ത്വം ഇന്ത്യന്‍ സാംസ്കാരികമൂല്യത്തെ എല്ലാം ചവച്ചുതുപ്പി. ആ താംബൂല ചൂര്‍ണ ഉച്ഛിഷ്ടം തൊണ്ടതൊടാതേ വിഴുങ്ങിപ്പിച്ചു മന്ത ബുദ്ധികളാക്കി പ്രതികരണ ശേഷികളെയെല്ലാം ഭിന്നിപ്പിച്ചുകൊണ്ട്, മദ്യവും മയക്കമരുന്നും ഭക്തിയുമായി സ്വന്തം കാര്യം സിന്ദാബാദ് എന്നതിലേക്ക് വെട്ടിചുരുക്കി, ജീവിതത്തിന്റെ നിലനില്പിന്റെ സ്വാര്‍ത്ഥതയില്‍ ഞെരിച്ചു മനുഷ്യനെ ഏറ്റവും ഹീനനായൊരു ജീവിയാക്കിതീര്‍ക്കുമ്പോള്‍, അതിലൂടെ ഏറ്റവും നാണം കെട്ട രാജ്യമായി ഇന്ത്യയേ മാറ്റുമ്പോള്‍, ഭയപ്പാടോടെ മാത്രം പറയണ്ട ദല്‍ഹി എന്ന പേരിനെയും, അവിടെ ജീവിക്കുന്നവരെയും ഓര്‍ക്കുമ്പോള്‍ മനുഷ്യത്വം മരവിച്ചിട്ടില്ലത്ത ആര്‍ക്കും, തിരിച്ചറിവുള്ളവര്‍ക്കെല്ലാം സ്വന്തം കുഞ്ഞുങ്ങളുമായി ജീവിക്കുക എന്നത് അധിസാഹസം തന്നെയാണ് ഇവിടം. ഈ രാജ്യം.

ഈ രാജ്യം ഇങ്ങനെയൊന്നുമല്ലായിരുന്നു.....

കഴിഞ്ഞ 20-കൊല്ലം കൊണ്ട് ഇതിനേ ഇങ്ങനേ ആക്കിതീര്‍ത്തതാണ്. 

നുണകളാല്‍ വീര്‍പ്പിച്ചുനിര്‍ത്തിയ കപടത്വത്തിന്റെ ബലൂണാണ് ജോതിയുടെ രക്തസാക്ഷിത്വത്താല്‍ കുത്തിപൊട്ടിച്ചത്......

ഇന്ത്യ സടകുടഞ്ഞെഴുറ്റുകൊണ്ടാണ് യുവത്വം രാജവീധികള്‍ പിടിച്ചടക്കിയത്. അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന ഇടപെടല്‍ മന്‍ മോഹന്‍ സോണിയാ നേതൃത്വ പ്രതിക്ഷേതകാര്‍ക്ക് നേരേ പ്രയോഗിക്കുമ്പോളും ജന്ദര്‍മന്ദറില്‍ ചേര്‍ന്ന ജനക്കൂട്ടം ഞങ്ങള്‍ക്കു നീതി വേണം എന്നാവശ്യപ്പെട്ടു. നിശബ്ദമായ പ്രതികരണങ്ങള്‍ രാജ്യമൊട്ടാകെ അലയടിച്ചുയരുകയാണ്. വായമൂടിക്കെട്ടിയുള്ള പ്രകടനങ്ങളും കൂട്ടായ്മകളും നടന്നു. സോഷ്യല്‍നെറ്റ്വര്‍ക്ക് കൂട്ടായ്മകളിലൂടെ ദുഖ:വും അനുശോചനവും പതിനായിരങ്ങള്‍ പങ്കുവെക്കുന്നു.   അപമാനഭാരത്താല്‍ താഴ്ന്നുപോയ ശിരസ് അറിയാതേ പ്രതീക്ഷാനിര്‍ഭരമായി അപ്പോള്‍ ഉയര്‍ന്നു പോവുന്നു...

ചിലപ്പോള്‍ നമുക്ക് ഇതിലൂടെ ഇന്ത്യയേ വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കാം!!!

ചൊവ്വാഴ്ച, ഡിസംബർ 25, 2012

മഅദനി

1. ലീഗിന്റെ ഇടപെടലാണ് തന്നെ അറസ്റ്റു ചെയ്യാന്‍ കാരണമെന്ന് മഅ്ദനി വെളിപ്പെടുത്തിയതായി പിടിഎ റഹീം എംഎല്‍എ. ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം തന്നോട് പറഞ്ഞതായി റഹീം ഒരു ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ലീഗ് നേതാക്കള്‍ക്കെതിരേ ലഭിച്ച സുപ്രധാന തെളിവുകള്‍ പുറത്തുവിടുമെന്ന ഭഭയത്താലാണ് ലീഗ് തനിക്കെതിരേ തിരിഞ്ഞതെന്നും മഅ്ദനി പറഞ്ഞു.

2. “മദനി :അങ്ങനെ ഒടുവില്‍ എല്‍ ഡി എഫ് ,യു ഡി എഫ് ...മാധ്യമങ്ങള്‍...-മദനി കുടകില്‍ പോയി ഗൂഢാലോചന നടത്തി എന്നും ഞാന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി എന്നും തറപ്പിച്ചു പറഞ്ഞ അതേ മാധ്യമങ്ങള്‍ - എല്ലാവരും സംസാരിച്ചു തുടങ്ങി ..”



ഇങ്ങനെയാണ് സമവാക്യങ്ങളുടെ രാഷ്ട്രിയം രൂപപെടുന്നതു. മുമ്പ് കൊയമ്പൂത്തൂരില്‍ വിചാരണ തടവുകാരനായി തുടര്‍ന്നിരുന്നപ്പോള്‍ സ്വന്തം ഉമ്മൂമയുടെ അന്ത്യ കര്‍മത്തില്‍ പങ്കെടുത്താല്‍ കേരളം പൊട്ടിതകര്‍ന്നുപോവുമെന്നു പറഞ്ഞ ഒരു മുഖ്യമന്ത്രി ഇന്നു രാജ്യ സുരക്ഷ വകുപ്പ് കൈകര്യം ചെയ്യുന്നതിനു മുമ്പുള്ള ഇലക്ഷനിലാണ്, തന്റെ കഴിഞ്ഞ കാലത്തേ ചെയ്തുക്കളുടെ ദോഷങ്ങളെല്ലാം കുടഞ്ഞുകളഞ്ഞു മതനിരപേക്ഷമായ ചേരിയോട് തോളോട് തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്നത്.
 

ആ രാഷ്ട്രിയത്തെ ഭയന്നാണ് പൊതു സമ്മതിക്കനുസരിച്ച് കട്ടിലന്റെ വലുപ്പതിനു പാകമായി ഇമേജ് സൃഷ്ടാക്കളും, കള്ളന്മാരും, കൊള്ളക്കരും, രാജ്യദ്രോഹികളും സ്ഥിരം വായപ്പാട്ടുമായി സ്വന്തം സ്ഥാനങ്ങള്‍ സുരക്ഷിതമാക്കുന്നതിനു വേണ്ടി അദ്ദേഹത്തേ വീണ്ടും ഹിന്ദു ഭീകരവാദികളുടെ താളത്തിനു ശ്രുതിമീട്ടി ഷാഹിന മേല്‍ പറഞ്ഞ വലതു ചേരികള്‍ മൊത്തം, അവരുടെ സകല ശേഷിയും എല്ലാത്തരത്തിലും ഉപയോഗിച്ചാണ് അദ്ദേഹത്തെ വീണ്ടും കാരഗ്രഹത്തിലാക്കിയതു.

മഅദനി അറിയപെടാന്‍ തുടങ്ങിയതും, അറിയിച്ചതും, അറിഞ്ഞു മാറാന്‍ തുടങ്ങിയതിലുമൊക്കെ രാഷ്ട്രിയമുണ്ട്. അതിനെ ഭപെട്ടത്തും കക്ഷിരാഷ്ട്രിയ രൂപത്തില്‍ തന്നെയാണ്. ഇര വല്‍ക്കരണത്തിലൂടെ മനുഷ്യവകാശമെന്ന മുദ്രാവാക്യത്തിലൂടെ മാരിജ വഷത്തില്‍ അവധരിച്ച എന്‍ ഡി എഫ്- അതിന്റെ രാഷ്ട്രിയം പിന്നീടെ എങ്ങനെയൊക്കെ പ്രകടിച്ചെതെന്നു കണ്ടതാണ്. അതിന്റെ കോപ്പി പൂകണ്ണീരൊലിപ്പിച്ചു ഇപ്പോള്‍ വരുന്നവരൊക്കെ പിണറായി സഖാവിനൊപ്പം പ്രചരണത്തിനിറങ്ങിയപ്പോള്‍ പറഞ്ഞതെന്തൊക്കെയെന്നും കൂടി ഓര്‍ക്കണം.

ഓര്‍മയുണ്ടാവണമെന്നു പറയുന്നത് എഴുതപെട്ട ചരിത്രത്തിലുള്ളതൊക്കെ ഓര്‍ക്കണമെന്നു തന്നെയാണ്. അധീശത്വ പ്രത്യാശാസ്ത്രത്തിന്റെ പ്രാചാരകരാവുക അതിനോട് വിധേത്വം പ്രകടിപ്പിച്ചുകൊണ്ടുമാത്രമല്ല, മറിച്ച് ഇരയോടൊപ്പെമെന്ന ഭാവേനെ വേട്ടകാരനു ടോര്‍ച്ചടിച്ചുകൊടുക്കുന്ന പ്രൊഫഷ്ണല്‍ ഒറ്റിന്റെ പുതു ഭാവങ്ങള്‍ കൊണ്ടു കൂടിയാണ്. അവിടെ ആരൊക്കെ എവിടെയൊക്കെ എന്നു അരാഷ്ട്രിയ വായനയിലൂടെ കണ്ടെത്താന്‍ കഴിയില്ല തന്നെ. ഭരണകൂടത്തിന്റെ സര്‍ക്കിളില്‍ കരങ്ങിതിരിയുമ്പോള്‍ തന്നെ ജീവനോടെ പുറത്തു വിടില്ലെന്നു ഉറപ്പിന്മേലിരുന്നാണ് അദ്ദേഹത്തിന്റെ നാമത്തിന്റെ മാര്‍ക്കേറ്റ് വാല്യുവില്‍  തന്റെതും ചേര്‍ക്കുന്നത്. കൂട്ടകരച്ചിലിന്റെ സംഘ ഗാനാലപനത്തിലൂട് ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത് പലതിലേക്കുമുള്ള എളുപ്പവഴികളാണ്. ഒരുതരം ശവം തീനി മനോഭാവം!


മഅദനിയെപോലെ അദ്ദേഹമാത്രമേ ഉള്ളൂ. ജീവിതത്തില്‍ തെറ്റുപറ്റാമെന്നും, തെറ്റു തിരുത്തി പോരാട്ടത്തിന്റെ പുതു ശൃംഗത്തിലേക്ക് കുതിച്ചുയരാന്‍ കഴിയുമെന്നു, അത് കൂടതല്‍ ശരിയായതിലേക്ക് പരിവര്‍ത്തനപെടുമെന്നുമുള്ള മാഫിയാവല്‍ക്കരണ രാഷ്ട്രിയത്തിന്റെ കേരളീയ പ്രതീകമായി മാറിയ കുഞ്ഞാലികുട്ടി നേതൃത്വത്തിന്റെ രാഷ്ട്രിയ കാഴ്ചപാടും, ഭയപാടുമാണ് ഹിന്ദു ഫാസിസത്തിന്റെ വായത്തരി കോറസിലൂടെ ഭരണകൂട കോപ്രേറ്റ് ഭീകരത മഅദനിക്കെതിരേ നടപ്പാക്കിയത്. ഈ യാഥാര്‍ഥ്യത്തിനു എതിരേ ഏതൊക്കെ എത്രതന്നെ സമവാക്യങ്ങള്‍ ചമച്ചാലും, വലതു രാഷ്ട്രിയ കാപട്യം മൂടിവെക്കാന്‍ കഴിയുന്നതല്ല!!!

ഞായറാഴ്‌ച, ഡിസംബർ 02, 2012

തീ

സമരങ്ങള്‍, പ്രതിഷേധങ്ങള്‍ എപ്പോഴും വിജയിക്കണമെന്നില്ല. എല്ലാതും വിപ്ലവത്തിനുമുമ്പുള്ള ചവിട്ടുപടിയുമല്ല. വിജമല്ല വിമോജനത്തിന്റെ ആദ്യചുവട്.

കരയുന്ന കുട്ടി പാല്‍ വേണമെന്നു മാത്രമല്ല അര്‍ത്ഥമാക്കുന്നതു. തനിക്ക് വിശക്കുന്നുണ്ട് എന്നു വിളിച്ചുപറയുക കൂടിയാണ് ചെയ്യുന്നതു.

പറഞ്ഞുവരുന്നതു നിങ്ങള്‍ ഇതുവരെ ഒരു സമരത്തിലും പങ്കെടുത്തിട്ടില്ല എന്നതുമാത്രമല്ല. ജ്വലനത്തിന്റെ ഒന്നിന്റെയും ഇന്ധനമാവാന്‍ കഴിഞ്ഞിട്ടില്ല എന്നുമാണ്.

ഇത്തികണികള്‍ക്ക് പിന്നെയും ഒരു ന്യായമുണ്ട്. കാരണം അവര്‍ എത്തിചേര്‍ന്നതാണ്.
ഉച്ചിഷ്ടം വിറ്റു ഉപജീവിക്കുന്ന പിമ്പുകള്‍ അങ്ങനെയല്ല. ചരിത്രത്തില്‍ ഇന്നേവരേ പിമ്പുകള്‍ കൂട്ടികൊടുത്തു മാത്രമാണ് ഉപജീവനം കഴിഞ്ഞുപോന്നതു. നുണപറച്ചില്‍ അവരുടെ സാഹിത്യവും, കാപട്യം അഴകുമാണ്. അതുകൊണ്ടാണ് മന്ത ബുദ്ധികള്‍ പിന്നാലെയും, ഉഷ്ണപുണ്ണുവാഹകര്‍ കൂട്ടും ചേരുന്നതും.

ഇവര്‍ക്ക് മറിച്ചിടാന്‍ കഴിയുന്നതല്ല ചിരിത്ര നിയോഗങ്ങളാല്‍ കുതിക്കുന്ന മുന്നേറ്റങ്ങളൊന്നും. ഓടകളില്‍ മദിച്ചു പുളയുന്ന പുഴുക്കള്‍ക്ക് അഴുക്കാണ് വിശിഷ്ട ഭോജ്യമെങ്കിലും.

പാറശാലമുതല്‍ കടമ്പാട്ടുകോണംവരെ 77 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ എരിഞ്ഞ തീയില്‍ കേരളത്തിന്റെ അഴുക്കാണ് ജനശക്തി എരിച്ചത്.

അതിന്റെ ചൂടില്‍ ഭരണകൂടം എരിപൊരി കൊണ്ടു.

അതിന്റെ കാവല്‍ പട്ടികള്‍ കപ്പ പുഴുക്കെന്നും, ചക്കവരട്ടിയെന്നും, ആര്‍ എസ് എസിന്റെ പിന്നാപുറത്ത് നിന്നും നക്കികൊഴുത്ത പട്ടികള്‍ യാഗാഗ്നിയെന്നും പൊങ്കാലയെന്നും പേരടി ചമച്ചപ്പോള്‍ തിരിച്ചറിയുന്ന, ജങ്ങള്‍, ജങ്ങള്‍ക്ക് വേണ്ടി, ജങ്ങളാല്‍ ഊതികത്തിച്ച തീയുടെ ചൂടും തെളിച്ചവും.

ഞങ്ങള്‍ക്ക് ഉറപ്പുണ്ട് സകല ദുര്‍ഭൂതങ്ങളുടെയും കോട്ടതളങ്ങള്‍ ഇതിന്റെ തുടര്‍ സമരത്തിന്റെ രോക്ഷാഗ്നിയില്‍ എരിഞ്ഞമരുമെന്നു.

ഈ തീ ഏന്തിയ കൈയികള്‍ അത്രക്കും. കരുത്തുറ്റതാണ്.

കാരണം, ഇന്നു ഇവിടെ കേന്ദ്ര കേരള ഭരണത്താല്‍  ജീവിതം ജീവിക്കാന്‍ ജനം അത്രക്കും ബുദ്ധിമുട്ടുന്നു. അതിനാല്‍ ജനം തെരുവിലേക്ക് മുഷ്ടിചുരുട്ടി ഇങ്കിലാബ് വിളിച്ചു ഇറങ്ങും.

മാറിനില്‍ക്കുന്നവരില്‍, ഇപ്പോള്‍ നാളെ കൂടേ ചേരണ്ടവര്‍ മാത്രമല്ല. മുതലാളിത്വത്തിന്റെ സഹയാത്രികരും, അവര്‍ക്ക് കൂട്ടികൊടുക്കുന്ന ഇത്തിരി പിമ്പുകളും കൂടിയാണ്.

ഈ തീ ആദ്യത്തെ കൂട്ടര്‍ക്ക് തെളിച്ചവും, പിന്നത്തവര്‍ക്ക് എരിഞ്ഞമരാനുള്ള ചിതയുമാണ്!!!

 

























ശനിയാഴ്‌ച, ഡിസംബർ 01, 2012

കളിമണ്ണ്

ഒരു പെണ്ണ് എന്നത് വെറും ഇറച്ചിയായി നിങ്ങള്‍ക്ക് ഉപയോഗമുള്ളതായി തോന്നുന്നത് എപ്പോഴൊല്ലാമാണ്, ഏതല്ലാം ഭാവങ്ങളാണ്, നിങ്ങളുടെ മറ്റേ ഡംഭർ തെറ്റിപ്പിക്കാന്‍ കഴിയുന്നത്?

ആര്‍ഷ ഭാരതത്തിന്റെ മൊത്തം പേറ് എടുക്കുന്ന വയറ്റാടികളാണെന്നു സ്വയം പ്രഖ്യാപിത രൂപങ്ങളിലെ ചിലതിനു സാമാന്യമായൊരു വിമര്‍ശ്നം പോലും നല്ലരൊരു രീതിയില്‍ നടത്താനറിയാതേ, സ്ത്രിയായുള്ള രൂപകള്‍ക്കെല്ലാം അപമാനമാവുന്ന രീതിയില്‍ നാവിട്ട് അടിച്ചതിലൂടെ, ഇപ്പോള്‍ ഇരിക്കുന്ന സ്ഥാനത്ത് എത്തിയത് ഒരു പക്ഷെ താന്‍ ടോക്കന്‍ വെച്ചു ആര്‍ക്കൊക്കയോ ഊഴപ്രകാരം സല്‍ക്കരിച്ചതിന്റെ ഗുണം കൊണ്ടെന്നുള്ള രീതിയില്‍ അതിന്റെ മുന്‍ പരിചയ ശീലംകൊണ്ടെന്നോണം “അടുത്ത പ്രസവം പൂര പറമ്പില്‍ ടിക്കേറ്റ് വെച്ചു നടത്തുമെന്നു” പറയുന്നതിലൂടെ ആ മഹിളാരൂപം വെക്തമാക്കിയത്.

ഇങ്ങനെയൊന്നു സോണിയാഗാന്ധിയോ സുഷമ സ്വരാജോ, അഭിമാനത്തോടെവന്ന മറ്റ് പൊതു പ്രവര്‍ത്തകരായ സ്ത്രീകള്‍ക്കോ പറയാന്‍ കഴിയില്ല. മഹിളാമോർച്ച സംസ്‌ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രനു അത് കഴിഞ്ഞു. സ്വയം നാണംകെട്ടു വെട്ടിപിടിച്ചതിന്റെ മുന്‍ അനുഭങ്ങളുടെ പാഠം തന്നെയാവും, ഒരു സ്ത്രിയായ അവര്‍ക്ക് മറ്റൊരു സ്ത്രിയേ കുറിച്ചു അങ്ങനെ പറയാന്‍ കഴിഞ്ഞതു.

“എല്ലാത്തരം സിനിമകളും കാണുന്നയാളാണ് ഞാന്‍.” എന്നു പറയുന്ന, നിയമനിര്‍മാണ് സഭയിലെ അധ്യക്ഷ മഹാന്‍ ഇതിനുമുമ്പൊന്നും ഒന്നിനേകുറിച്ചും പറഞ്ഞത് കണ്ടില്ല.

മാത്രമല്ല, ഈ രാജ്യത്ത് ഒരു പാഴ് തുണിയുടെപോലും മറയില്ലാതേ ലക്ഷകണക്കിനു സ്ത്രീകള്‍ പൊതുവിടങ്ങളായ റോഡിലും തുറസ്സായ പറമ്പിലും മറ്റും പെറ്റു പെരുക്കി, അവരേ ആ ഗതികെട്ട ജന്മങ്ങളാക്കിയ തന്റെ പാര്‍ട്ടിയുടെ തുടര്‍ഭരണത്തിന്റെ ഗുണ ഫലംകൊണ്ടാണെന്ന അറിവിന്മേല്‍ പടിഞ്ഞിരിന്നുകൊണ്ടാണ് ഈ അധ്യക്ഷ പുഗുവാന്‍ ഇപ്പോള്‍ ശ്ലീലാശ്ലീല വിചാരത്തോടെ  “ഇത് ആവിഷ്കാര സ്വാതന്ത്ര്യമല്ല. കാടത്തമാണെന്നു” പറയുന്നതു.

 ശ്വേതയും ബ്ലസിയും അവരുടെ തൊഴിലാണ് ചെയ്യുന്നത്. അത് ഏറ്റവും പ്രൊഫഷണലായും പുതുമയാര്‍ന്നരീതിയിലും ചെയ്യുന്നതില്‍, അതൊരു കലാപരമായ സര്‍ഗാത്മകവുമാവുന്നെങ്കില്‍ അങ്ങനെയും, തൊഴിലെടുത്ത് ജീവിക്കാന്‍ എന്ന രീതിയിലായാലും അവരുടെ അവകാശവും, സ്വാതന്ത്ര്യവുമാണ്. കല പൊതുമുതലായതുകൊണ്ട്, അവരുടെ മുന്നില്‍ എത്തുപോള്‍ സ്വന്തം വിവേചന ശേഷിക്കു അനുസരിച്ച് ആര്‍ക്കും അതിനെ വിലയിരുത്താം. അതിനുമുമ്പ് അതേത് രീതിയില്‍ വേണമെന്നു തിട്ടൂരമിറക്കാന്‍  കലയും സര്‍ഗാത്മകതയും എന്നത് അങ്ങാടി മരുന്നോ, പച്ച മരുന്നോ എന്നുപോലും അറിയാത്ത ഇവര്‍ക്ക് എന്ത് അവകാശം?

ഐസ് ക്രീം കച്ചവടം നടത്തി, പാവപെട്ട പെണ്‍ കുട്ടികളുടെ ജീവിതവും സ്വപ്നങ്ങളും തൊണ്ടകുഴിയടക്കം കുത്തിപൊളിച്ചു പണമുണ്ടാക്കി, ആ പണം കൊണ്ട് കുഞ്ഞാപ്പ മഹത്തായ ജനാധിപത്യത്തെ വിലക്കു വാങ്ങിയപ്പോള്‍, അതിലൂടെ നിയസഭാമന്ദിരത്തില്‍ കയറികൂടി അധ്യക്ഷനായി എന്നുള്ള യോഗ്യതകൊണ്ടു എന്തു വിടുവായത്തവും വിളിച്ചുപറയാമെന്നതിന്റെ യുക്തി, നാണം കെട്ടും പണമുണ്ടാക്കിയാല്‍, ആ പണംകൊണ്ട് നാണകേട് മാറ്റാം എന്ന ഹുങ്കാണ്.

അല്ലാതേ, ആ പടം കണ്ട്, അതിന്റെ കലാമേന്മെക്കെതിരെ ഉള്ള വിലയിരുത്തലായല്ല ഇവരൊക്കെ കയറും പാത്രവുമായി പാല്‍ കറക്കാന്‍ വന്നത്. പെറ്റൂ എന്നെ കേട്ടുള്ളു. കണ്ടിട്ടില്ല. അതിനുമുമ്പ് ഇങ്ങനേ ഗീര്‍വാണമടിക്കാന്‍ അല്പബുദ്ധികള്‍ക്കും, സ്വന്തം മനോവൈകല്യമുള്ളവര്‍ക്കുമേ ഇതുപോലെ ഊഹാപോങ്ങളില്‍ അഭിരമിക്കാന്‍ കഴിയൂ!!!