ബുധനാഴ്‌ച, മേയ് 25, 2016

മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍

നവ ലിബറല്‍ സാമ്രാജ്യത്വടത്തിന്റെ എല്ലാവിധ ദാലാളുകളും അവരുടെ ഭരണകൂട ഉപകരണങ്ങളും വളറേ കാര്യക്ഷമമായി എണയിട്ട യന്ത്രം കണക്കേ ഏകമനസോടെ ഒത്തൊരുമിച്ചു ഒരേമനസോടെ വളഞ്ഞിട്ട് ആക്രമിച്ചതു ചരിത്രത്തിന്റെ സൃഷ്ടിയോന്മുഖതയിലേക്ക് ഒരു മനുഷ്യന്‍ ഉയര്‍ന്നു വരുന്നത് തടയിടുകയെന്ന ഏക ഭാവാത്മകം മാത്രമായിരുന്നില്ല, മറിച്ചോ അധ്വാനിക്കുന്ന വര്‍ഗത്തിന്റെ സമരായുധമായ ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയേ നാമാവശേഷമാക്കുക എന്ന ലോക സാമ്രാജ്യത്വ ഭീകരതയുടെ രാഷ്ട്രിയ ഉദ്ധേശ ലക്ഷ്യത്തിന്റെ പൂര്‍ത്തികരണത്തിനു സ്വീകരിച്ച കുതന്ത്രത്തിന്റെ ഭാഗമായിരുന്നു.. 

വര്‍ത്തമാന വര്‍ഗസമരത്തിന്റെ തീഷ്ണത അത് ഒരു വ്യക്തിയില്‍ കേന്ദ്രീകരികച്ചത് ജന പക്ഷത്തിന്റെ മര്‍മ്മ  പ്രധാനമായ പ്രശ്നങ്ങളില്‍ നിന്നെല്ലാം ശ്രദ്ധയും ചര്‍ച്ചയും മാറ്റി നിര്‍ത്തുക എന്ന വലതു രാഷ്ട്രിയ അജണ്ടയാണ്. പൊതുബോധ നിര്‍മിതിയിലെ ലളിത മാര്‍ഗമാണ്.

അതിന്റെ പ്രതിരോധമെന്നോണം ഈ പാര്‍ട്ടിയും അതിന്റെ സര്‍വ ഊര്‍ജ ശ്രോതസുകളും മറു ആക്രമമായി കൂടെ നിന്നപ്പോള്‍ എതിരാളികളുടെ നിലവിളി എന്നോണമുള്ള വായ താരിയായിരുന്നു പിണറായി ഗ്രൂപ്പ് എന്ന ചളിപ്പ് യുക്തിയുടെ പ്രചരണം പൊതു ജന സാമാന്യ യുക്തിയെ കഴിഞ്ഞ 10, 15-കൊല്ലങ്ങളായി നിരന്തരമായി ഇടപെട്ട് നിര്‍മിച്ചതു ..

ആ അധിനിവേശ ധാര്‍ഷ്ട്യങ്ങളെയെല്ലാം തൃണവല്‍ക്കരികച്ചു ഇന്നു ഈ പാര്‍ട്ടിയും, ആ മനുഷ്യനും ചരിത്രപരമായ ഔനിത്യത്തിലേക്ക് ഉത്തരവാദിത്തലേക്ക് രജതരേഖയായി അടയാളപെടുത്താന്‍ പോവുകയാന്നു...

സഖാവ് പിണറായി വിജയന്‍ വീജയിച്ചു എന്നതിനു മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഒരു മനുഷ്യന്റെ  സര്‍വ കോശനങ്ങളിലും ഊര്‍ജമായി  നിറഞ്ഞു  ഇടപെടുന്നത് എങ്ങിനെ എന്നതിന്റെ ജീവാത്മകതയാണ്, ചൈതന്യവത്തായ അടയാളപെടുത്തലാണ് കാണിച്ചത്.

ഈ പാര്‍ട്ടിയുടെ ചങ്കൊറപ്പുള്ള നിര്‍വചനത്തില്‍ കേരളം അതിന്റെ കടുത്ത അപമാന ഭാരത്തിന്റെ താഴ്ചയില്‍ നിന്നും, സൂര്യകാന്തി പൂപോലെ തല ഉയര്‍ത്താന്‍ പോവുകയാണ്..

അതേ #ജനകീയ_ജനാധിപത്യ_മതേര ഗവണ്മെന്റിന്റെ സമര നായകനായി സഖാവ് പിണറായി വിജയന്‍ കേരള മുഖ്യമന്ത്രി ആയിരിക്കുന്നു...!!!