ശനിയാഴ്‌ച, മേയ് 26, 2012

സി പി ഐ എം-ന്റെ സഘടന ശക്തിജനാധിപത്യത്തിന്റെ അപോസ്തലന്മാരായി ചമഞ്ഞു നില്‍ക്കുന്നവര്‍ റൂറല്‍ എസ.പി. ഓഫീസിലേക്ക് കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നടത്തിയ ബഹുജന മാര്‍ച്ചിനെ ജനകിയ പക്ഷമെന്നു കരുതാന്‍ ഒരിക്കലും സമ്മതിക്കില്ല. ജങ്ങള്‍ ജങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തന്നെ ചിലസമയങ്ങളില്‍ ഉയര്‍ന്നെഴുനേല്‍ക്കാറുണ്ട്.

അത് കാണാന്‍ കൂട്ടാക്കാതേ, താല്പര്യമുള്ളതിലേക്ക് ചുരുക്കാന്‍ അവര്‍ കണ്ടെത്തുന്നത്, വെക്തി മഹത്വം മാത്രമല്ല, വെക്തി ചാപല്യങ്ങളും, അതിനോടോപ്പം ചേര്‍ക്കാവുന്ന അവരുടെ കുതിക്കാല്‍ വെട്ടും കൂടിയാണ്. അതിനുമുമ്പേ അവര്‍ ചിലരുടെ മഹത്വത്താലും, ചിലരുടെ മറ്റു ഇമേജുകളാലും സാമൂഹിക ബോധത്തെ വലിച്ചടുക്കി ചുക്കിചുളിക്കി വല്ലാതേ ചെറുതാക്കിയിരിക്കും. വികസനം മുരടിച്ചു, ചോദ്യങ്ങള്‍ ചോദിക്കാന്‍ അറിയാതേ സൃഷ്ടിക്കപെട്ട ഉത്തരങ്ങള്‍ മാത്രം വിഴുങ്ങി അജീര്‍ണം പിടിച്ചു മപ്പടിച്ച സമൂഹത്തിനുമുമ്പിലാണ് അവര്‍ “അതേ” എന്നു പറഞ്ഞപ്പോള്‍ ആര്‍ത്തലച്ചു അട്ടഹാസിക്കുന്നവര്‍ ‘ഇല്ല’ എന്നു പറഞ്ഞു ചങ്കെടുത്തു പറഞ്ഞപ്പോള്‍ ‘പൂ’ വര്‍ത്താനം പറയുന്നതിന്റെ യുക്തിയെന്തെന്നു ചോദിക്കാന്‍ കഴിയാത്തത്, മുങ്കൂട്ടി നിഴ്ചയിക്കപ്പെട്ട അജണ്ടക്ക് പുറത്തേക്ക് കടക്കാലാവം എന്ന അറിവിലേക്ക് മാത്രം വികസിക്കാനുള്ള ശേഷി ഈ സമൂഹത്തിനില്ലെന്നു ഹുങ്കു തന്നെയാണ് ഭരണഗൂട ഉപകരണങ്ങള്‍ക്ക് ഉള്ളതു.
                     

അപ്പോളാണ് അവര്‍ സി പി ഐ (എം)-ന്റെ ജനകിയ ശക്തിയെ ഭയപെടുന്നതിന്റെ ഭാഗമായി ഏറ്റവും പരിഹാസ്യമായതലത്തിലേക്ക് ചുരുകി ഒരുത്തരം കോമാളി വര്‍ത്താനംപോലേ പറഞ്ഞു വശത്തിലേക്ക് മാറ്റിവെക്കന്നതു. ഇത് സി പി ഐ എം-ന്റെ സഘടന ശക്തികൊണ്ടാണിത് സാധ്യമാക്കിയതെന്നു പറയുമ്പോള്‍ തന്നെ. കോമാളിവല്‍ക്കരിച്ചതിന്റെ ബലത്തില്‍ ആ സഘടനാ ശക്തിയിലും വിശ്വസ്തയിലുമപ്പുറമാണ് മാര്‍ഡോക്കും വീരന്ദ്രനുമെന്നു കരുതുന്നവരെകൊണ്ട് “പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോവണമെന്നു പറയിപ്പിക്കുന്നതു”. അങ്ങനെ ജനകിയ ശക്തിയെ തംസ്കരിക്കുകയും, വെക്തി മഹത്വത്തെ പര്‍വതീകരിക്കുകയും ചെയ്തതിലൂടെ ബൂര്‍ഷാ ഭരണകൂട ഉപകരണങ്ങളെ വാഴ്ത്തപെടുത്തുകയാണ് ചെയ്യിക്കുന്നതു.

അങ്ങനെയാണ് നൂറാവ്രത്തി അവര്‍ ഇടതുപക്ഷത്തേ വലതുപക്ഷമായെന്നു ഘോഷിക്കുന്നതിനോടൊപ്പം, ആ സൂന്യതയിലേക്ക് സ്തുതിപാടലാല്‍ വില്‍ക്കെടുത്ത അല്പ ജീവികളെ പ്രതിഷ്ഠിക്കുകയും, അവരാല്‍ സ്വന്തം വര്‍ഗതാല്പര്യത്തിലേക്ക് ചാലുകീറി കൂട്ടിചേര്‍ക്കുകയും ചെയ്യുന്നത്. ഇതിനെ ഭാഷാ പണ്ഡിതര്‍ ഏത് വാക്ക് നല്‍കും എന്നതിലപ്പുറം ഒരു തോഴിലാളിയുടെ സാധാ അറിവില്‍ അവരെ പറയുക വര്‍ഗ വഞ്ചകര്‍ എന്നാണ്. അവര്‍ അതാത് സമയങ്ങളില്‍ ഉയര്‍ന്നുവരുന്നത് സംഘടനാശക്തിയുടെ പോരായ്മകൊണ്ട് മാത്രമല്ല, ശത്രുവിന്റെ പ്രാപ്തികൊണ്ടും കൂടിയാണ്.

ഇത് വര്‍ഗസമരത്തിന്റെ ഭാഗമാണ്. ആ സമരത്തില്‍ ആത്യന്തികമായി വിജയം ഭൂരിപക്ഷത്തിനു തന്നെയാണ്. കാരണം ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ നടത്തപെടുന്ന സമരം വിജയിക്കുന്നത്, അത് ബഹുഭൂരിപക്ഷത്തിന്റെ ജീവിതത്തിന്റെ നിലനില്‍പ്പിനോട് ബന്ധപെട്ടുവരുമ്പോഴാണ്. സംഘ ശക്തിയോട് ചേര്‍ന്നു ചോദ്യം ചോദിക്കാന്‍ കഴിയുക അപ്പോഴാണ്. വെക്തിമര്‍മ്മരങ്ങള്‍ മറ്റിവെക്കുക, ജീവിക്കണോ മരിക്കോനോ എന്ന അവസാനത്തെ ചോദ്യത്തിലാണ്. അതുവരെ, അതുവരെ മാത്രം നിങ്ങള്‍ക്ക് ഞങ്ങളെടെ ഈ സംഘ ശക്തിയെ പഴിക്കാം!!!

ശനിയാഴ്‌ച, മേയ് 19, 2012

മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഒരു മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകന്‍, ടി.പി.യുടെ ജീവിത സഖാവിനോട് ചോദിക്കുന്നതു…

നിങ്ങള്‍ പറയാന്‍ തുടങ്ങിയതു മരണത്തെകുറിച്ചായിരുന്നു. മരണപെട്ടതു നിങ്ങളുടെ ഭര്‍ത്താവും, അതു കൊലപാതകവും, അതുതന്നെ അധി ഭീഭത്സവുമായപ്പോള്‍ മനുഷ്യത്വത്തിന്റെ തുടിപ്പായിരുന്നു ആശ്രയമറ്റ നിങ്ങള്‍ ഞങ്ങളില്‍നിന്നു ആവശ്യപെടുന്നത് എന്നതുകൊണ്ട് ചേര്‍ന്നു ഇരുന്നു ഞങ്ങള്‍ കേല്‍വികാരായി .

വെട്ടി നുറക്കപെട്ടതില്‍ നിന്നും ചിറ്റിതെറിച്ച ചോരയുടെ ചൂടിനൊപ്പം നിങ്ങളുടെ കണ്ണുനീരും കൂടി ചേരുമല്ലോ എന്ന പൊള്ളിക്കുന്ന ചിതയിലിരുന്നാണ് ഞങ്ങള്‍ നിങ്ങളെ ശ്രവിച്ചത്.....

കേട്ടതിന്റെ തുടക്കമിങ്ങനെയായിരുന്നു........”ഇക്കഴിഞ്ഞ മെയ് നാലാം തീയതിക്ക് ശേഷമെങ്കിലും നിങ്ങള്‍ക്കെല്ലാം എന്റെ പേര് പരിചിതമായിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. അന്ന് രാത്രിയാണ് എന്റെ ഭര്‍ത്താവ് സഖാവ് ടി പി ചന്ദ്രശേഖരന്‍ ശിരസ്സും ശരീരവും വെട്ടിനുറുക്കി കൊലചെയ്യപ്പെട്ടത്. അന്നാണ് 45 വയസ്സില്‍ ഞാന്‍ വിധവ ആക്കപ്പെട്ടത്. എന്റെ പതിനേഴു വയസ്സ് മാത്രമുള്ള ഏക മകന് അച്ഛനെ നഷ്ടപ്പെട്ടത്. അന്നാണ് ടി പി യുടെ 83 വയസ്സുള്ള വൃദ്ധ മാതാവിന് മകനെ നഷ്ടപ്പെട്ടത്.“ ഏറ്റവും ഉറ്റവന്റെ മരണത്തെ ഏറ്റുവാങ്ങിയ ഒരു സ്ത്രീയുടെ ഗല്‍ഗദമായി സഖാവിന്റെ വാക്കുകള്‍ ഞങ്ങള്‍ കേട്ടു.....

സഖാവേ വാക്കുകള്‍ക്കപ്പുറം കര്‍മപദത്തിലൂടെയാണ് സ്വന്തം കൂറേന്തെന്നു പ്രസരിപ്പിക്കേണ്ടതാണ്. അതിന്റെ തീചൂളയില്‍ ഉരുകി തെളിയണ്ടതാണ് സഖാവിന്റെ ജീവിതം.വിവാഹശേഷം മുഴുവന്‍ സമയ കുടുംബിനി എന്ന ഉത്തരവാദിത്വത്തില്‍ സഖാവിനു അതിനു കഴിഞ്ഞില്ലെന്നതു ഒരിക്കലും ഒരു പോരായ്മയായി കാണുന്നില്ല. പക്ഷെ സഖാവേ സഖാവ് ആരെന്നു പറഞ്ഞു മനസ്സിലാക്കിതരാന്‍, സഖാവ് തുടര്‍ന്നുപോരുന്ന ഉത്തരവാദിത്വത്തിന്റെ മഹത്തത്തെപോലും മറന്നു, ഒരു വഴിവാണിഭ മരുന്നു കച്ചവടക്കാരേ പോലേ ഇങ്ങനെ വാചാലമാവരുതായിരുന്നു “ഞാന്‍ ഒരു കമ്മ്യുണിസ്റ്റ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവള്‍. എന്റെ അച്ഛന്‍ ഇപ്പോഴും സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം. എന്റെ രണ്ടു സഹോദരിമാരും സഹോദരനും കമ്മ്യുണിസ്റ്റ്കാര്‍ തന്നെ. ഞാന്‍ വിദ്യാര്‍ഥി ജീവിത കാലത്ത് എസ്.എഫ്.ഐ-യില്‍ സജീവമായിരുന്നു. വിവാഹശേഷം മുഴുവന്‍ സമയ പ്രവര്‍ത്തകയായി രാഷ്ട്രീയത്തില്‍ മുഴുകാന്‍ കഴിയാതെ വന്നെന്നുമാത്രം. എന്റെ കമ്മ്യുണിസ്റ്റ് വിശ്വാസത്തിനും കൂറിനും ഇപ്പോഴും കുറവൊന്നും വന്നിട്ടില്ല.” . അതേ സഖാവേ, സഖാവ് എന്തിനു വേണ്ടിയാണ് സ്വയം ഇങ്ങനെ വിളിച്ചുപറയാന്‍ വെക്രതകാണിച്ചത്, എന്ത് ആത്മ വിശ്വാസകുറവുമൂലമായിരുന്നു ഇതിനു നിര്‍ബന്ധിതമായത്?

ഏറ്റവും മൃഗീയമായൊരു കൊലപാതകത്തെ സഖാവില്‍ ഏല്പിച്ച ആഘാതം എത്രതോളമെന്നു അറിയിക്കാന്‍ ഞങ്ങള്‍ക്ക് മാത്തുകുട്ടിച്ഛായന്റെ മെഴുക്കുമണമുള്ള “ഞാന്‍ വീണുപോയാല്‍ നിങ്ങള്‍ തളരരുത്. എനിക്കറിയാം മരണം എന്റെ പിന്നാലെയുണ്ടെന്ന്. അവരെന്തെങ്കിലും ചെയ്യും”. ചന്ദ്രശേഖരന്റെ ഭാര്യ എന്ന നിലയില്‍ എനിക്കൊരിക്കലും അധീരയാകാന്‍ കഴിയില്ലല്ലോ. അതിനാല്‍ ഞാനെന്റെ പൊന്നുമോനെ രാത്രിയില്‍ നെഞ്ചോട് ചേര്‍ത്ത്പിടിച്ച് കിടന്നു. ഒടുവില്‍ ഒരിക്കലും കേള്‍ക്കരുതേ എന്ന് വിചാരിച്ച ആ വാര്‍ത്ത എന്റെയും മോന്റെയും ചെവിയിലെത്തി.” മെലോട്രാമ വാക്കുകളാല്‍ പൊതുബോധത്തെ ഇത്രത്തോളം തരം താഴ്ത്തരുതായിരുന്നു.

ഒരു കമ്യൂണിസ്റ്റിന്റെ സഹയാത്രിക എന്നര്‍ഥത്തില്‍, മുറിവില്‍ കിനിയുന്ന ചോരയുടെ ചുവപ്പില്‍ മനുഷ്യ നിസാഹതയില്‍ തുളുമ്പി കുതിക്കുന്ന കണ്ണിരിന്റെ ചവര്‍പ്പിനെ അവഗണിച്ചു, സഖാവിന്റെ വാക്കുകളുടെ ഊര്‍ജ പ്രസരണത്തില്‍ ആവേശം ഏറ്റുവാങ്ങാന്‍ തയാറായ ഞങ്ങള്‍ക്ക് “ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് നാം പൊരുതുന്നത്, മനുഷ്യനന്മയ്ക്കുവേണ്ടി. അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവരെ കൊന്നുതള്ളുന്നവരായിരുന്നില്ല മുമ്പ് സി.പി.ഐ.എം. പക്ഷേ ഇപ്പോള്‍ സംഭവിക്കുന്നത് മറിച്ചാണ്. പി കൃഷ്ണപിള്ളയും എ കെ ജി യും ഇ എം എസ്സും നായനാരും അടക്കമുള്ള മനുഷ്യസ്‌നേഹികളായ നേതാക്കന്മാര്‍ വളര്‍ത്തുകയും നയിക്കുകയും ചെയ്ത പ്രസ്ഥാനം ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട ഒരു പറ്റം നേതാക്കന്മാരുടെ പിടിയില്‍ അമരാനിടയായി. അതിനുശേഷമാണ് കൊല്ലുവാനും കൊല്ലപ്പെടുവാനും മാത്രമുള്ള ഒരു പാര്‍ട്ടിയായി ഇത് മാറിയത്”

ആര്‍ക്കോവേണ്ടി, ആരോ പഠിപ്പിച്ചതു താളം പിഴക്കാതേ പ്രാസൊപ്പിച്ചുതന്നെ സഖാവ് തുടരുന്നു “നേതൃത്വം ആവശ്യപ്പെട്ടാല്‍ അണിനിരക്കുന്നവരും നേതാക്കന്മാര്‍ പറയുന്നത് വിശ്വസിക്കുന്നവരുമാണ് എല്ലാകാലത്തും കമ്മ്യുണിസ്റ്റുകാര്‍. സത്യസന്ധതയുള്ളപാര്‍ട്ടിയും വിശ്വസിക്കാന്‍ കൊള്ളാവുന്ന നേതാക്കന്മാരുമുണ്ടായിരുന്ന കാലത്ത് അത് ശരിയായിരുന്നു. ഇപ്പോള്‍ അതാണോ സ്ഥിതി? ഈ മാഫിയ നേതാക്കന്മാരുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വേണ്ടി നിങ്ങളില്‍ എത്ര പേര്‍ക്കാണ് മകനും സഹോദരനും ഭര്‍ത്താവും നഷ്ടപ്പെട്ടിട്ടുള്ളതെന്ന് ഓര്‍ത്തുനോക്കു. എത്ര പേരാണ് കൊലപാതകികളായും  ബലിയാടുകളായും ജയിലുകളില്‍ നരകിക്കുന്നത്? ഈ കൊലപാതക രാഷ്ട്രീയം ഇനിയും തുടരണോ? ഈ കൊലയാളി നേതാക്കന്മാരുടെ പിന്നില്‍ ഇനിയും അണിനിരക്കണോ? അവര്‍ പറയുന്നത് വിശ്വസിക്കണോ? ” സഖാവേ ദുഃഖത്തോടെ തന്നെ പറയട്ടേ......കമ്യൂണിസ്റ്റെന്ന മഹത്വത്തിലേക്കൊന്നും ഉയര്‍ത്തപെടാവുന്ന ചിന്തോയോട് ചേര്‍ത്തല്ല, നിലവിലുള്ള പൊതുബോധ വെവസ്തിതിയില്‍, അതില്‍ നിന്നും ആര്‍ജിച്ച ബഹുമാനത്തിലും സമഭാവത്തിലും സഹോദരിയെന്നു വിളിച്ചുകൊണ്ട് ഈ വാക്കുകളെ പൂര്‍ണമായും തള്ളികളയുന്നു.

ഓരോ കൊലപാതകവും സ്വച്ഛന്ദമായ സമൂഹത്തില്‍ ഭീതിയാണ് അടിച്ചേല്പിക്കുന്നതു. അതില്‍നിന്നും അധികാര വര്‍ഗം സംസ്കരിച്ചെടുക്കുന്നതു അവരുടെ രാഷ്ട്രിയ താല്പര്യങ്ങളാവാം. അതുകൊണ്ടുതന്നെ, അതിനു ഒരു ന്യായപൂര്‍വമായ നീധിയുമുണ്ട്. യുദ്ധനീധി. അത് അവര്‍ നിര്‍ബാധം തുടരട്ടേ. പക്ഷേ സഹോദരി നിങ്ങള്‍ ഈ പറയുന്ന മരണപെട്ടവന്‍ ഇത്രയും കാലം നിങ്ങളുടെ മിടിക്കുന്ന ഹൃദയത്തില്‍ പറ്റിച്ചേര്‍ന്നവന്നല്ലായിരുന്നോ, അവന്റെ മരണത്തെ ഇങ്ങനെ തിരഞ്ഞെടുപ്പ് രാഷ്ട്രിയത്തിന്റെ നോട്ടീസിന്റെ ഭാഷയാല്‍ വില്‍ക്കപെടുന്നതിന്റെ നീധിശാത്രം സഹോദരി എത്രയാലോചിട്ടും ഉള്‍ക്കോള്ളാന്‍ പറ്റുന്നില്ല. അതൊരുപക്ഷെ ഒരു സി പി ഐ (എം) പ്രവര്‍ത്തകന്റെ പോരായ്മയാണെങ്കില്‍, സഹോദരി ഞാന്‍ തൊഴുകൈയോടെ പറയുന്നു പൊറുക്കുക....!!!

ശനിയാഴ്‌ച, മേയ് 12, 2012

ശത്രുവാല്‍ വിരല്‍ ചൂണ്ടി ആക്രമിക്കപെടുമ്പോള്‍...


താന്‍ ആരെന്നു ശരിക്കുമൊരു ബോധമുണ്ടാവണം. അതിനാദ്യം വേണ്ടത് ചിരിത്രബോധമാണ്.  അത് നഷ്ടപെടുന്നത് ചരിത്രത്തില്‍ തന്റെ പങ്കിനെ കുറിച്ച് അവനവനു തന്നെയുള്ള വ്യക്തത കൊണ്ടും ആവാം.

“ചത്തത് ചന്ദ്രശേഖരനാണെങ്കില്‍ കൊന്നത് പിണറായിവിജയന്‍ ആണ്” എന്നതാണ് പുതുമൊഴി.

ഇതിലേക്ക് എത്തിക്കുന്നത് “ഇപ്പോള്‍ ഇലക്ഷനെ നേരിടുന്ന സമയമായതുകൊണ്ട് സി.പി.ഐ.എം ഈ കൊലപാതകം നടത്തില്ല’ എന്ന് വാദിക്കുന്ന നിഷ്‌കളങ്കരേ, സി.പി.ഐ.എമ്മിന് നിങ്ങളെ നന്നായി പറ്റിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നു മാത്രമേ പറയാനാവൂ. കാരണം സി.പി.ഐ.എം എന്നാല്‍ മണ്ടന്‍മാരുടെ പ്രസ്ഥാനമെന്നല്ല അര്‍ത്ഥം, മറിച്ച് ആസൂത്രിത കൊലപാതകങ്ങളുടെ സര്‍വ്വകലാശാല എന്നാണ്” ഡൂള്‍ ന്യൂസ്.

ഇതൊരു യുക്തിയാണ്. ഈ യുക്തി മുന്നോട്ട് വെക്കുന്നത് രാഷ്ട്രിയത്തിലെ ശവഭോഗിയുടെ യുക്തിയാണ്. അത്  കൊണ്ടാണ് അത്യുന്നതമായ രക്തസാക്ഷിത്വമെന്നു അവകാശപെടുന്നതിനെ ആര്‍ എസ് എസിന്റെയും, യുഡീഫിന്റെയും കാല്‍ കീഴില്‍ കൊണ്ടുപോയ് വെച്ചു കമ്യൂണിസ്റ്റ് രക്ഷസാക്ഷിത്വമെന്നു അവകാശപെടുന്നതിനെ മഹത്വവല്‍ക്കരിക്കുന്നതും, ഓഞ്ചിയം രക്തസാക്ഷിത്വത്തില്‍ ചേര്‍ത്തുവെക്കുന്നതും.

സന്ദേശമെന്ന സിനിമയില്‍ അനാഥമായൊരു ശവശരിരം ഉപോയോഗിക്കുന്ന ഒരു സീനുണ്ട്. അതുപോലെയാണ് നെയ്യാറ്റിന്‍കര  ഉപതിരഞ്ഞെടുപ്പിനു വടകര കൊലപാതകം, യു ഡി എഫിനു
പാകത്തില്‍ ഒരുക്കി കൊടുക്കുന്നതു. മാത്രമല്ല, വലതു നിര്‍മിതിക്കനുസരണമായൊരു പൊതു ബോധത്തിനനുസരിച്ചു എത് ഷണ്ഡമാര്‍ക്കും ഉപയോഗിക്കപെടാവുന്ന രീതിയില്‍ രക്തസാക്ഷിത്വത്തിന്റെ മുദ്രാവാക്യം വിതരണം ചെയ്യപെടുന്നത് കേട്ടുകേള്‍വിയില്ലാത്ത അശ്ലീലതയാണ്.

ഇതു കര്‍മദോഷമാണ്. ഓഞ്ചിയം സഹകരണബേങ്കിലെ ക്രമക്കേടില്‍  നിന്നും ആര്‍ജിച്ച എല്ലുറപ്പാല്‍ വന്ന കര്‍മ ദോഷം. അതിനെ കഴുകികളയാനുള്ള ശ്രമം പിണറായി വിജയനെ പുലഭ്യം പറഞ്ഞാല്‍ നടക്കുന്നതല്ല.

പിണറായി വിജയനും, പ്രകാശ് കാരട്ടിനും, പുന്നപ്ര സമരപോരാളി വി എസ് അച്ചുതാനന്ദനും, ഏതൊരു സാദാ പാര്‍ട്ടി പ്രവര്‍ത്തകനും സി പി ഐ (എം)-ല്‍ ചുമത്തപെടുന്ന തുല്യമായൊരു ഒരു സംഘടന രീതിയുണ്ട്. കോണ്‍ഗ്രസിന്റെ ഹൈകമാന്റിനും, ലീഗിലേ തങ്ങളെയുംകാള്‍ വലുപ്പമാണ് ഈ പാര്‍ട്ടിക്ക്. നാര്‍സിസ്റ്റ്‌ മനോഭാവത്തില്‍ നിന്നും ഉണ്ടാവുന്ന തന്താങ്ങളുടെ ശബ്ദവും ചിത്രവും മാധ്യമങ്ങളില്‍ നിറഞ്ഞു കാണാനുള്ള അഭിനിവേശത്താലും തിമിരം വന്നവര്‍ക്ക് കാണാന്‍ കഴിയുന്നില്ല എന്നതുകൊണ്ട് മാര്‍കിസ്റ്റ്- ലെനിനിസ്റ്റ്                                                    
സംഘടനാ ചട്ടക്കൂട് തകര്‍ക്കപെടാന്നില്ല.  അതുകൊണ്ടാണ് ഓരോ അംഗവും ഘടകത്തിനു വെളിയില്‍ ഒരൊറ്റ സ്വരമാവുന്നത്. പാര്‍ട്ടിയുടെ ഏതൊരു  അംഗവും ആ പാര്‍ട്ടിയുടെ പോരാളിയാവുന്നതു. സെക്രട്ടറിപണി പാര്‍ട്ടിയിലും വലുതാണെന്നു കൊതികേറി പറഞ്ഞാല്‍, അത് പാര്‍ട്ടിയെ നശിപ്പിക്കാനുള്ള കുരുട്ടു ബുദ്ധിയും എളുപ്പ വഴിയാണെന്നു അറിയണം. പാര്‍ട്ടിയെന്ന അമ്മയുടെ അമ്മിഞ്ഞപാല്‍ കഴിച്ചു വലിപ്പം വെച്ചവര്‍ക്ക് ആ തിരിച്ചറിവ് ഉണ്ടാവും. ഉണ്ടാവണം.

ഏതൊരു പാര്‍ട്ടിക്കാരനെതിരെയും പൊതുയിടത്തു ശത്രുവാല്‍ വിരല്‍ ചൂണ്ടി ആക്രമിക്കപെടുമ്പോള്‍ കമ്യൂണിസത്തിന്റെ ഉന്നതമായ സമഭാവത്തില്‍ ഒന്നിച്ചുനിന്നു തന്നെ അരിഞ്ഞു തള്ളുമെന്നത്, അതിന്റെ സംഘടനാരീതിയില്‍ നിന്നും ആര്‍ജിച്ച ഉത്തരാവാദിത്തം കൊണ്ടാണ്. മറിച്ചാവുന്ന ഏതൊന്നും ഭീരുത്വത്തില്‍ മുളച്ച കുലം കുത്തി പണി തന്നെയാണ്....!!!

ചൊവ്വാഴ്ച, മേയ് 08, 2012

നിങ്ങള്‍ ടി.പി.യെ വെട്ടിയരിഞ്ഞു


അവര്‍ ആദ്യം വിളിച്ചു പറഞ്ഞത് കീചക പുരാണമായിരുന്നു.
പിന്നെ ഉറപ്പിച്ചു പറഞ്ഞത് സി പി ഐ (എം)-കാരാണെന്നാണ്.

ഈ പറയുന്നതിനു കാരണം, താങ്കളെ പിന്‍പറ്റുന്നവര്‍
മുഴുവന്‍ മന്ദ ബുദ്ധികളാണെന്നു വിശ്വാസമാണ്. ആ ഹുങ്കിലാണ് ഇത്രയും നാള്‍ പറഞ്ഞു പറഞ്ഞ്
അവര്‍ സി പി ഐ (എം)-ല്‍ വിപ്ലവം പോരായെന്നു പരത്തി ഉറപ്പിച്ചത്.

അന്യന്റെ ശബ്ദം സംഗീതമായി കേള്‍ക്കുന്ന ദര്‍ശനം മഹത്തരമാണെന്നും ,
അതിന്റെ പട കൂട്ടും  കമ്യൂണിസ്റ്റുകാര്‍ ഉശിരന്മാരണെന്നും, പോരാട്ടത്തില്‍ വീണുപോവുന്ന
രക്തസാക്ഷികള്‍ അനശ്വരരരാണെന്നും ഉള്ളതിനെ, പുതുകൂറ്റന്മാര്‍ വിലക്കെടുക്കുന്നത്
പൈതൃകത്തില്‍ പിഴച്ചു മുളച്ച വിത്തുകളുടെ സഹായത്തോടെതന്നെയാണ്.

ചെഗുവേരയുടെ സ്റ്റിക്കറുകള്‍ ടീ ഷര്‍ട്ടിലും, ജെട്ടിയിലും മുദ്രയാക്കുന്നവര്‍,
അരിവാള്‍ ചുറ്റിക ചന്തിക്കുമേല്‍ പച്ചകുത്തുന്നവര്‍, ഇവരുടെ അശ്ലീലതയാണ്
വ്യക്തി മഹത്വത്തില്‍ മഹത്തായതിനെയൊക്കെ ചുക്കിചുളിച്ചൊതുന്നതിനെ കൊണ്ടാടി
പാടുന്നതിലൂടെ സാധ്യമാക്കുന്നത് .  അങ്ങനെയാണവര്‍ രക്തസാക്ഷിത്വത്തിന്റെ രക്തത്തേ യു ഡി എഫ് കാളകൂട ശക്തികളുടെ കാലിനടിയില്‍ റീത്ത് വെക്കാന്‍ ഒരുക്കികൊടുത്തത്.   കേരളം ഇന്നേവരെ അറിയാത്ത ഉളുപ്പില്ലായ്മയുടെ ആഘോഷത്തില്‍ ആര്‍ത്തിപിടിച്ച അധികാര വിശപ്പ് മാറ്റാന്‍, അവര്‍, ഭാര്യയുടെ കണ്ണീരില്‍ , ഏകമകന്റെ ദയനീയതയും കൂട്ടി കുഴച്ചു വെട്ടിനുറുക്കിയ മൃതദേഹ സഹിതം  “കൂ”കാര്‍ക്ക് വിളിമ്പികൊടുത്തു.                         
അപ്പോഴും ഒഞ്ചിയത്തിന്റെ ചുവന്ന മണ്ണില്‍ മായാതെ നിന്ന കഴിഞ്ഞ കാല രാഷ്ട്രീയ പേയ് കൂത്തുകളുടെ അനുഭവങ്ങള്‍ പറ്റിപിടിച്ചു നിന്നിരുന്നു. കുടിലതകള്‍ക്ക് വിളനിലയമായ മനസ്സുകളുടെ കപട കമ്യൂണിസ്റ്റ് വായത്താരികള്‍ക്ക് മാറ്റിവെക്കാന്‍ കഴിയുന്നതല്ലായിരുന്നു അവയൊന്നും.

മഹത്വത്തിന്റെ ഒന്നാം പാഠം, സ്വന്തം തട്ടകത്തില്‍ ശത്രുക്കളെ നിറവിത്യാസമില്ലാതേ
തോല്പിച്ചു നിലപരിശാക്കിയെന്നാണ്.

64-വര്‍ഷമുമ്പ് കെ സി കുഞ്ഞാപ്പുമാസ്റ്റര്‍, കുന്നുമ്മല്‍ കുഞ്ഞിരാമന്‍, പനയന്തട്ട കണ്ണന്‍, മോടത്തറ ഗോവിന്ദന്‍ നമ്പ്യാര്‍, പാപ്പിനിശേരി കേളുനായര്‍ എന്നു ആറ് രക്തസാക്ഷികളുടെ ചോരയാല്‍ കുതിര്‍ന്ന ഒഞ്ചിയം മണ്ണിനെ വര്‍ഗ ശത്രുക്കള്‍ക്ക് അതി വിദഗ്ദമായി തന്നെ പിന്‍വാതിലിലൂടെ ഒറ്റുകൊടുത്തത് ചുവന്ന മനസ്സിനു അന്യമായ ചാണക്യ തന്ത്രം കൊണ്ടാണ്. അതാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെയും, ലോകസഭ തിരഞ്ഞെടുപ്പിലൂടെയും റവല്യൂഷനറി നേതൃത്വം കാണിച്ചത്.

ഷിബു ബേബി, സഖാവ് വി എസിനെതിരെ പറഞ്ഞത് ശരിക്കും ചേരുക ഈ കൂട്ടികൊടുപ്പു റവലൂഷ്യനറിക്കാര്‍ക്കാണ്. എം ആര്‍ മുരളിയെ പുറത്താക്കുകയും, കോണ്‍ഗ്രസിന്റെ രഹസ്യ സഹായത്തില്‍ പഞ്ചായത്തില്‍ വമ്പത്തരം കാണിക്കുകയും, പട്ടി പുല്ലുട്ടിയില്‍ കിടന്നതുപോലെ ഇടതു ബോധത്തെ ഭിന്നിപ്പിച്ചു ലോക സഭ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളിയ്ക്ക് സഹായകമായ രീതിയില്‍ നിലപാട് സ്വീകരിക്കുകയും ചെയ്ത പാര്‍ട്ടിയാണ് റവുല്യൂഷനറിക്കാര്‍. ഒറ്റയാള്‍ പട്ടാളത്തിന്റെ മഹത്വമെന്നു ഘോഷിക്കുന്ന നിഷ്കളങ്കര്‍ കാണാതേ പോവുന്നത് വര്‍ഗവഞ്ചനയുടെ പുത്തന്‍ രാഷ്ട്രിയ അജണ്ടയാണ്. അതിന്റെ സാക്ഷാല്‍ കരത്തിലാണ് മുല്ല പള്ളി കേന്ദ്ര ആഭ്യന്തര സഹയായത്. ആ ഊഷ്മള ബന്ധത്തില്‍ വിടുവായത്വം പറഞ്ഞതാണ്  “സി പി ഐ (എം)-കാരില്‍ നിന്നും ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നിരുന്നു” എന്നു പറഞ്ഞുപോയതു. അതിലെ അപകടകരമായ മറു ചോദ്യം ഉയര്‍ന്നുവന്നപ്പോഴാണ് പറഞ്ഞു പോയതിനെ നക്കിയെടുത്തു അങ്ങനെ പറഞ്ഞിട്ടില്ലെന്നു മാറ്റി പുതു തൊങ്ങലുകള്‍ ചാര്‍ത്തി ബ ബ -യെകൊണ്ട് മാറ്റി പറയിപ്പിച്ചതു.

“നിങ്ങള്‍ ടി.പി.യെ വെട്ടിയരിഞ്ഞു. ഞങ്ങളെയും നിങ്ങല്‍ അതു ചെയ്യുമെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാ.” ദുര്‍നടപ്പുകാരിയായ വീട്ടമ്മ പിടിക്കപെടുമ്പോള്‍ കാണിക്കുന്ന വികാരപ്രകടനമാണീ സി പി ഐ (എം)-കാരോടെന്നപ്പോലെ ഇവന്മാര്‍ ഇപ്പോള്‍, “കൊല്ല് കൊല്ല് ” എന്നു പറഞ്ഞു നെഞ്ചത്തടിച്ചു നിലവിളിക്കുന്നതിലൂടെ വ്യക്തമാക്കുന്നത്. ടി പി വെട്ടേറ്റു അരമണിക്കൂര്‍ വൈകിയാണ് ആസ്പത്രിയില്‍ എത്തിച്ചതു. അത് വരെ ചോരവാര്‍ന്നുകിടന്നു. പിന്നെയും ഒരു മുപ്പത് മിനിറ്റ് കഴിഞ്ഞു ഏഷ്യാനെറ്റ് പ്രചരിപിച്ചു, ഏറ്റുപിടിച്ചു എം ആര്‍ മുരളിയും, ഉമ്മനും, ചെന്നിയും, മുല്ലപള്ളിയും, പിന്നെ സകലമാന വിപ്ലവ മാരീച വേഷക്കാരും ആര്‍ത്തലച്ചു സി പി ഐ (എം)-കാരാണിത് ചെയ്തെതെന്നു.

തസ്കര തന്ത്രം, കൂട്ടത്തില്‍ ചേര്‍ന്നു കള്ളന്‍ കള്ളന്‍ എന്നു വിളിച്ചുപറയുന്നതാണ് ഇതു. ഒറ്റസ്വരത്തിലായിരുന്നു വലതും ഇടത് പൂങ്കോഴി കുഞ്ഞുങ്ങളൊക്കെ  പറഞ്ഞത്. ഒരു പെരും കള്ളന്‍ മാത്രം അപ്പോഴും മിണ്ടിയിരുന്നില്ല. ഒരു തിരുവോണ നാളില്‍ ആര്‍ എസ് എസ് കാരാല്‍ കൊത്തിയരിഞ്ഞ സഖാവ് പി ജയരാജന്‍ കുത്തി പുകച്ചപ്പോഴാണ് ആ ചീഫ് പിമ്പ്  ഒന്നു തൊള്ളതുറന്നതു.

പണ്ട് രാജീവ് ഗാന്ധിയുടെ ചിന്നിചിതറിയ മാംസതുണ്ടുകള്‍ പെറുക്കികൂട്ടി കത്തിച്ച ഭസ്മവുമെടുത്ത് ലോകസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഉപയോഗിച്ചതുപോലേ, ബഹുമാനപ്പെട്ട ശ്രീമതി സോണിയാഗാന്ധിയുടെ കണ്ണീര്‍ത്തുള്ളികളെ വോട്ടാക്കിമാറ്റിയതിനുപോലുമുണ്ടായിരുന്നു ഒരു നേരും, നെറിയും. കാരണം കോണ്‍ഗ്രസ് ഐ അത് അറിഞ്ഞിരുന്നില്ല എന്നതു തന്നെ.

ഇവിടെ സംഭവിച്ചത് ടി പി ചന്ദ്രശേഖരനെ സ്വന്തം വിശ്വസ്തന്‍ വിളിച്ചു വരുത്തിയ ഇടത്തിട്ട് പൈശാചികമായി വെട്ടിനുറുക്കിയതിനെ, മനുഷ്യ ചേതന മരവിക്കുന്നതിനേ, കരള്‍ പിളരും കാഴ്ചയേ സി പി ഐ എം-നെതിരെ ഉപയോഗിക്കാന്‍ വേണ്ടി അതി ബീഭത്സമായി അവതരിപ്പിക്കുമ്പോള്‍നഷ്ടപെടുന്നത് കമ്യൂണിസ്റ്റ് മൂല്യം മാത്രമല്ല, ഏതൊരു ശരാശരി മനുഷ്യന്റെയും അവശ്യം വേണ്ട നൈസര്‍ഗികമായ മാനുഷിക ഗുണമാണ്.

അതുകൊണ്ടാണ് ഈ ഉളുപ്പില്ലായ്മ അവതരിക്കാന്‍ “ടി.പി. ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനു നേരിട്ടു പങ്കുണ്ടെന്ന് ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന സമിതി ആരോപിച്ചു. പിണറായിയെ തിരുവനന്തപുരത്തിരിക്കുന്ന ആളായി കാണേണ്ടതില്ല. ഒഞ്ചിയത്താണു പിണറായിയുടെ ഭാര്യ വീട്. ഒഞ്ചിയത്തു സിപിഎം നടത്തുന്ന ഓരോ നീക്കവും പിണറായിക്കു നേരിട്ട് അറിവുണ്ട്. പിണറായി ഒഞ്ചിയം സന്ദര്‍ശിച്ചപ്പോഴൊക്കെ റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായിട്ടുണ്ടെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.ഇന്ന് ഒഞ്ചിയത്ത് ചന്ദ്രശേഖരന്റെ വീടു സന്ദര്‍ശിക്കാനുള്ള സിപിഎം എംഎല്‍എമാരുടെ നീക്കം എന്തു വില കൊടുത്തും തടയുമെന്നു സമിതി പ്രസിഡന്റ് കെ.എസ്.ഹരിഹരന്‍, ആക്ടിങ് സെക്രട്ടറി എന്‍. വേണു, വൈസ് പ്രസിഡന്റ് പി. കുമാരന്‍കുട്ടി തുടങ്ങിയവര്‍ അറിയിച്ചു.”
തുടരുന്നു, മുന്‍ നിലപാടിനെ തിരുത്തുന്ന, കൂട്ടി കൊടുപ്പിന്റെ വഴുവഴുത്ത മഹത്വവും ഇവര്‍ വ്യക്തമാക്കുന്നു.ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും മുഖ്യമന്ത്രിയോടും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോടും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത ശരിയല്ല.”

പൊതു ഇടത്തു  എതിര്‍ക്കെണ്ടത്  സി പി ഐ (എം)-നെയാണെങ്കില്‍ സാമാന്യ യുക്തിക്ക് യാതൊരു പ്രസക്തിയുമില്ലെന്നാണ്, മനുഷ്യരാശിയുടെ ഏറ്റവും മൂല്യവത്തായ എല്ലാ വിചരങ്ങളെയും വ്യഭിചരിച്ചു “റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി” സമുഹത്തില്‍ ഉറഞ്ഞുതുള്ളി വ്യക്തമാക്കുന്നത്. നെയ്യാറ്റിങ്കരയ്കു  അപ്പുറവും ചരിത്രം മുന്നോട്ട് പോവുമെന്നറിയാത്ത നപുസക രാഷ്ട്രിയ പ്രചരണം ഏറ്റുപാടുന്ന ടോയലറ്റ് വാറോലകളും മാധ്യമ  പ്രവര്‍ത്തകരും, അതിലൂടെ പൊതുജനം കഴുതകളായി തീര്‍ന്നു എന്നു കരുതി വാഴവെട്ടുന്ന ഭരണകൂട കുടിലതയും സമൂഹത്തിന്റെ സാമാന്യ ബോധത്തെ അസ്സഹ്യമാവും തരത്തില്‍ മലീമസമാക്കിയിരിക്കുന്നു. ഇതില്‍നിന്നുള്ള വിമോചനം ഏതൊരു ജനാധിപത്യ വിശ്വാസിയുടെയും അനിവാര്യതയാണ്. അതിന്റെ പോരാട്ടത്തിന്റെ ഏടുകളാണ് ഇനി കേരള ചരിത്രത്തില്‍ എഴുതപെടാന്‍ പോവുന്നതു. അതിന്റെ മുന്നണി പോരാളികളായ ഇടത് പക്ഷത്തെ ഒതുക്കാന്‍ ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിലൂടെ കഴിയുമെന്നു വിചാരിക്കുന്ന രാഷ്ട്രീയ മൂഡതയ്ക്ക്‌ ,നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്ലുടെ സാധ്യമാവുമെന്നു കരുതുന്നവര്‍ കമ്യൂണിസ്റ്റ് പൊരാട്ടത്തിന്റെ ശരിക്കുമുള്ള വെയില്‍ കൊള്ളാത്ത രാഷ്ട്രിയ ബ്രോയിലര്‍ കോഴികളാണ്.