വ്യാഴാഴ്‌ച, ജൂൺ 23, 2011

വീണ്ടും തസ്നിബാനു

സമൂഹം കല്പിച്ചരുളിയ പര്‍ദ്ദ പിച്ചി ചീന്തിയവള്‍, ശീലക്കേടിന്റെ ആശാത്തി, പണ്ടേ കൊമ്പത്തെ മത തീവ്രവാദ കോപ്പകളുടെ ചീറിക്കു തോണ്ടിയവള്‍.

അന്നേ ഓങ്ങിവെച്ചതായിരുന്നു തസ്നിക്കു ഒന്നു...

ചക്കക്കു മംഗളത്തിനു അത് ഒത്തത്തു...കൂരാ‍കൂരിരുട്ട്, എങ്ങും നിശബ്ദത....
“അപരിചിതരായ സ്‌ത്രീയും പുരുഷനും ദുരൂഹസാഹചര്യത്തില്‍ വിജനമായ സ്‌ഥലത്തു 'സഭ്യമല്ലാത്ത' പെരുമാറ്റത്തില്‍ ഏര്‍പ്പെടെന്നു....’’

ഈ സാഹിത്യം ഉണ്ടാക്കാന്‍ പാഴൂര്‍ പടിവരെയൊന്നും പോവണ്ട....ഉമ്മന്റെ “പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും’’ സഹായമൊന്നുമില്ലാതേ തന്നെ  ഇവരാലൊക്കെ ഊട്ടി വളര്‍ത്തിയെടുത്ത ജാതി മത ആഡ്വിത്വ ബോധം വാഴുന്ന കേരളത്തിന്റെ പ്രബുദ്ധതയില്‍ ഏത് വായനോക്കിക്കും ഉണ്ടാക്കാവുന്നതെയുള്ളു.  അഞ്ചുകൊല്ലമുമ്പു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കു പ്രായമുണ്ടാക്കികൊടുത്ത മുഖ്യമന്ത്രിയും പോലീസുമാണ് ഇപ്പോഴും വാഴുന്നത്...
അവള്‍ക്ക് ഒന്നു നിലവിളിക്കമായിരുന്നില്ലേ എന്നാണ് കോടതി പോലും സൂര്യനെല്ലി കേസില്‍ ചോദിച്ചത്...

ഈ ചോദ്യവും ചോദിച്ചാണ് അണ്ണാക്ക് കുത്തിപൊളിച്ചവനെ നമ്മുടെ കോടതി വെറുതേ വിട്ടതു. അതു കേട്ട പാതി, കേരളത്തിലെ പ്രബുദ്ധ വോട്ടര്‍മാര്‍ ആ കോണ്‍ഗ്രസുകാരനെ എം പിയാക്കി കേന്ദ്രത്തിലേക്ക് പൊക്കി വിട്ടു.... ഇവിടെ സദാചാരം, പണവും മതരാഷ്ട്രിയ പന്നന്മാരും നിശ്ചയിക്കും. സ്ത്രി ശിശുക്ഷേമ വകുപ്പു കൈയാളുന്നത് മതത്തിന്റെ സദാചാര നേര്‍ പതിപ്പു യാതൊരു ഉളുപ്പുമില്ലാത്ത ഈ അപോസ്തലന്മാരുടെ ചിലവിലാണല്ലോ. ഇവര്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രവരെ മണത്തു ചെല്ലും, കാരണം ഇവര്‍ക്കു കൊന്ന പാപം തിന്നു തീര്‍ക്കണമല്ലോ.....?

കൊള്ളക്കാരെയും, തോണ്ടല്‍ വിതക്തന്മാരെയും, ബലാസംഘ പുലിയേയുമൊക്കെ അധികാരത്തില്‍ ഏറ്റിയ പാപം ഇങ്ങനെയൊക്കെ തല്ല്ലിയും, പറഞ്ഞും, ഗണിച്ചും തീര്‍ക്കും!!!

ബുധനാഴ്‌ച, ജൂൺ 22, 2011

തസ്നിബാനു

ബ ബ ബ പറയുന്ന ഒരു സമൂഹത്തില്‍ ആധിപത്യം ചെലുത്തുന്നവര്‍ ഏറേ ഭയപെടുന്നതാണ് ‘നീ ആര് ' എന്ന ചോദ്യം. തസ്നി തന്നെ ചോദ്യം ചെയ്ത ഫേക്കിനോട് ചോദിച്ചതാണ്. പകല്‍ മാന്യതയുടെ മൂടുപടം അഴിച്ചെടുക്കുന്ന ചോദ്യമാണിതു.  പ്രതേകിച്ചു അത് പെണ്ണിന്റെ ഭാഗത്തു നിന്നാവുമ്പോള്‍; ശീലപെട്ട സമുഹത്തില്‍ പരിതികടക്കുന്ന ആ ചോദ്യത്തെയും അവളെയും വിളിക്കാനുള്ള പേരാണ് പൊലാടി മോളേ എന്നത് ; മറകുടയില്‍ നിന്നു പുറത്തിറങ്ങിയ ധീര വനിതകളെല്ലാം ഈ വിളികേട്ടവരാണ്!


സദാചാരവാദികള്‍ തസ്നിയോട് പറഞ്ഞത്  “ഇത് ബാഗ്ലൂ‍രല്ല കേരളമാണ്’’ എന്നാണ്. അതെ, ഈ കേരളത്തിലാണ് 40-ലധികം ആളുകളില്‍ ഏറ്റവും മിടുക്കനായ പൂശല്‍ വിതക്തനെ തെരെഞ്ഞെടുത്തു എം പിയായി അഭിമാനപുരസ്കരം കേന്ദ്രത്തിലേക്ക് പറഞ്ഞയച്ചത്, ഒരു ബലാസംഘ വീരനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചു മന്ത്രി പുങ്കുവനാക്കി അധികാരത്തില്‍ ഏറ്റിയതു. മുന്‍ മന്ത്രിയെ വീണ്ടും ഭൂരിപക്ഷതോട് മന്ത്രിയാക്കിയ യോഗ്യതയും ഏറോപ്ലൈനില്‍ അടുത്തിരുന്നുവള്‍ക്ക് എര്‍ത്തുകൊടുത്തു എന്നതുകൊണ്ടാണ്!

തട്ടുകടക്കാരുടെ അടുത്തു അടിഞ്ഞുകൂടുന്നവരും ഓട്ടോ ഡ്രൈവര്‍മാരും നിയന്ത്രിക്കുന്നവര്‍ ഇവിടുത്തെ വലതു രാഷ്ട്രിയ, മാധ്യമ, ജുഡിഷറിയും കൂടിയാണ്. അവരാണ് കേരളത്തിലെ അടിസ്ഥാനവര്‍ഗത്തെ പഠിപ്പിക്കുന്നത് ; ലക്ഷൊറി കാറില്‍ പണമുള്ളവന്‍ വ്യഭിചരിച്ചാല്‍ അത് മാന്യതയാണ് എന്നും, ഇല്ലാത്തവര്‍ മാന്യമായി തല ഉയര്‍ത്തിപിടിച്ചു ബൈക്കില്‍ പോയാല്‍ അതു പൂശാന്‍ പോവുകയാണ് എന്നും.

ഇതു കെരളത്തിന്റെ പ്രബുദ്ധതയാണ്. കാരണം ഇവിടം ഭരിക്കുന്നത് ഉമ്മനും കുഞ്ഞാപ്പയുമൊക്കെയാണ്. ഈ പ്രബുദ്ധത ചീഞ്ഞളിഞ്ഞു പൊട്ടിയൊലിച്ചു തെരുവിലേക്ക് ഇറക്കപെടും.അന്നു ഒരു പോലീസിന്റെയും കോടതിയുടെയും സെക്കൂറിറ്റി വേണ്ട് നമ്മുടെ സ്ത്രി ജനത്തിനു ഈ തട്ടുകടക്കാരും ഓട്ടോക്കാരും തന്നെ കാവല്‍ക്കരാവും. കാരണം ജീവിക്കണോ അഴുകണോ എന്ന ചോദ്യം മുന്നില്‍ എത്തിപെടാന്‍ നമുക്കിനി അധിക ദൂരമില്ല. അനിവാര്യമായ തിരിച്ചറിവുകള്‍ പോരാട്ടമാവുന്നതു ജീവിതം തെരുവിലേക്ക് ഇറക്കപെടുമ്പോഴാണ്.

തിങ്കളാഴ്‌ച, ജൂൺ 20, 2011

‘‘ഞാന്‍’’

ഞാനൊരു ഒന്നൊന്നര ഞാനാണ്.
ഞാന്‍ ഞാനായാല്‍, പിന്നെ നീയും
ഉണ്ടെന്നാനര്‍ത്ഥം!ഞാന്‍ ഒറ്റക്ക് പറയുന്നു എന്നതുകൊണ്ട്
നീയും പറയുന്നതും അങ്ങനെയാവും
എന്നു വരും!

ഞാന്‍ ഒറ്റക്ക് നേരിടും,

എന്നു വന്നാല്‍ നീയും ഒറ്റക്ക് നേരിടണം
എന്നാണ്!

അങ്ങനെ നാം മുഖാമുഖം നിന്നാല്‍

നമുക്ക് ചുറ്റുമുള്ളതൊക്കെ താനെ
ഇല്ലാതായികോളുമെന്നും,
കൂട്ടു ഉത്തരവാദിത്വമെന്ന
ചളുക്ക് ജനാധിപത്യം മാറ്റി
“ഞാന്‍’’ എന്ന ഫാസിസത്തിന്റെ
കൊടിയുറപ്പിക്കാമെന്നുമാണ്!

ഇതു വര്‍ത്തമാന കണ്ടെത്തലാണ്.
പുത്തന്‍ കൂറ്റങ്ങളിലോടേ
കൂട്ടത്തെ പൊളിപ്പിക്കാമെന്ന
മന്മോഹനനു അമേരിക്ക
ഓതി കൊടുത്തതാവാം!

കള്ള നാണയങ്ങളുടെ

ഊറ്റം പറച്ചിലില്‍
ഇല്ലാതായത്, തല ചായിക്കാന്‍
കിട്ടുമെന്നു കരുതിയ
കൂരയായിരുന്നു!

തൂവിപോയത് ഞങ്ങളുടെ

കഞ്ഞികലമായിരുന്നു,
മാനം പോവുന്നത്
ഞങ്ങളുടെ പെണ്‍പിറപ്പുകളുടെതാവുന്നു
!!!

ബുധനാഴ്‌ച, ജൂൺ 01, 2011

പിമ്പുകളേ ഇഷ്ടമാണ്.

എനിക്ക് പിമ്പുകളേ ഇഷ്ടമാണ്.
കാരണം അവര്‍ നന്നായി പറയും.

ഉഷ്ണപുണിനെ പൂവും ചൂടിച്ചു
പൊട്ടും ചാര്‍ത്തി കുല സ്ത്രിയാക്കും!

അവര്‍ അവരുടെ തൊഴിലില്‍ വിദഗ്ദരാണ്.
അതുകൊണ്ടാണ് അവര്‍
പലപ്പോഴും മാക്സിന്റെ അച്ഛനാണെന്ന ഭാവത്തില്‍
വിപ്ലവം ചിലക്കുന്നത്!

അതിലുടെ ചിലപ്പോള്‍ അമ്മയെ സ്റ്റാന്റില്‍ ഇറക്കും.
കാരണം സഖാവെന്ന വിളിയുടെ ഔന്നത്യത്തെപൊലും
സ്വന്തം പിതൃശൂന്യതക്ക് ന്യായമാക്കുന്നവരാണ്.

ചെഗുവേരയെ സ്വയം ചാര്‍ത്തി നടക്കുന്ന
ഇവര്‍ അവരുടെ അടിവസ്ത്രപോലും കമ്മ്യൂണിസം
മണക്കുമെന്നു ഹുങ്ക് പറയും!

ഇവരേ വെറുതേ വിടാം,
ലെനിന്‍ “എക്സ് കമ്യൂണിസ്റ്റ് ദ വേസ്റ്റ് കമ്യൂണിസ്റ്റ്“
എന്നു പറഞ്ഞതു ഇവരെ കുറിച്ചാണ്!

ഒറ്റുകാരുടെ വായതാരിയില്‍, തണുത്തുറഞ്ഞുപോവുന്നതും,
ബെന്‍സ് കാറില്‍ അരഞ്ഞുപോവുമെന്നൊക്കെ
കൊഞ്ഞനം കുത്തുന്നതു പാവം മീന്‍ വില്‍പ്പനക്കാരന്‍
തൊഴിലാളിയേ പേടിപ്പിക്കാമെന്ന മൂഡത്വത്തിലാണ്!

കമ്യൂണിസമെന്നത് ഒരു കോപ്പന്റെയും സൌജന്യമല്ലെന്നു
അറിയുന്നവരാണ് “സര്‍വ്വ രാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍"
എന്ന അനിവാര്യമായ മുദ്രാവാക്യം നെഞ്ചേറ്റിയത്!

അതുകൊണ്ടുതന്നെയാണ് രാജാക്കന്മാരുടെ കോട്ടതളങ്ങളും,
സാമ്രാജ്യത്വ ഇരിപ്പിടങ്ങളും.....
‘’നിങ്ങള്‍ക്ക് നഷ്ടപെടുവാന്‍ ഒന്നുമില്ല
കൈ വിലങ്ങുകളല്ലാതേ” എന്നതില്‍ വിറകൊള്ളുന്നത് ....!!!