ശനിയാഴ്‌ച, ഫെബ്രുവരി 09, 2013

നീതി


“വേശ്യ” വേശ്യാവൃത്തി പണത്തിനു വേണ്ടി ഏറ്റവും നികൃഷ്ടമായ തൊഴില്‍ എടുക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് അറിയപെടുന്നത്. അതിലേക്ക് അവരേ എത്തി ചേര്‍ക്കുന്നത് അതിലും മോശമായ ചുറ്റുപാടുകള്‍ സാഹചര്യവും കാരണം. അതുകൊണ്ട് തന്നെ പട്ടിണികാരണം വേശ്യാവൃത്തി ഒരു പരിതിവരേ ന്യായികരിക്കപെടുന്നു. സഹദാപമര്‍ഹിക്കുന്നു.

അതിനപ്പുറം കടക്കുന്ന ഇറച്ചി കച്ചവടമുണ്ട്. മുതലാളിത്വ വ്യവസ്ഥ പുഴുത്തു അളിഞ്ഞാല്‍ സാമ്രാജ്യത്വമായി മാറും. അതിന്റെ കീഴില്‍ രൂപപെടുന്ന ചന്താധിപത്യത്തില്‍ അതിന്റെ ഉപകരണങ്ങള്‍ ചെല്ലും ചെലവും കൊടുത്ത് തീറ്റിപോറ്റി കൊഴുപ്പിച്ചടുത്ത ബ്രോയിലര്‍ ഉരുപടികള്‍ കൊണ്ടാടുന്ന അധിവിപുലമായ ഇറച്ചിവ്യവസായം. അവര്‍ പരസ്പരം മുക്കിയും മൂളിയും മുട്ടയിട്ടും അടയിരുന്നും പൊരിച്ചും വിരിയിച്ചെടുക്കുന്ന ഏതൊന്നും ലാഭ കണോടെ പരസ്പരം കൊണ്ടും കൊടുത്തും അഴുക്കിപ്പിച്ചു, പഴുത്തും, പുഴുപ്പിച്ചും പന്നികൂട്ടങ്ങളെ പോലേ അതില്‍ പുളഞ്ഞു ലാഭം എന്ന ഒറ്റലേക്ഷ്യത്തില്‍ കുമിഞ്ഞുകൂട്ടാന്‍ വ്യഗ്രത പെടുന്ന ഇവര്‍ വെശ്യ എന്ന പദത്തിന്റെ പുത്തന്‍ പര്യായങ്ങള്‍ അവസ്തകള്‍ കൂടി ഉല്പാതിപ്പിക്കുന്നു, സ്വന്തം ക്രിയകൊണ്ടു ചമക്കുന്നു. അതിന്റെ ലിംഗാര്‍ത്ഥങ്ങള്‍ക്കപ്പുറം അത് വര്‍ത്തമാന നവലിബറല്‍ സാമ്പത്തിക വ്യവസ്ഥ ഇപ്പോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു.
 


ജൈവപരമായി പകൌത വരാത്ത കുട്ടികളേപോലും ബാല വശ്യാവൃത്തിക്കു ഉപയോഗിക്കുമ്പോള്‍ അത് നാട്ടില്‍ വ്യാഭകമായി ഉണ്ടെന്നു പറഞ്ഞു വിഹിതം പറ്റുന്ന ധര്‍മ സംരക്ഷകര്‍ പക്ഷം ചേര്‍ത്തുകൊണ്ട് കുട പിടിക്കുമ്പോള്‍ പട്ടിണിയുടെ നിവൃത്തിക്കേടിനപ്പുറം നക്ഷത്ര കച്ചവടമാവുന്നു. അവിടെ പിന്നെ ഭരണക്കൂടത്തിന്റെ എല്ലാ ഉപകരണങ്ങളും അതിന്റെ സംരക്ഷകര്‍ മാത്രമല്ല, ഉപഭോക്താക്കളും ഉല്പന്നങ്ങള്‍ കൂടിയാണ്. അങ്ങനെയാണ് വെശ്യ എന്ന വാക്കിന്റെ വ്യാപ്തി കൂടുന്നത്. വെശ്യ വില്പനക്കു വെക്കുന്നത് സാമാന്യ അര്‍ത്ഥത്തില്‍ മാനമാണെങ്കില്‍ നോട്ടുകെട്ടുകള്‍ക്ക് മുന്നില്‍ ന്യായാധിപന്മാര്‍, ഭരണാധികാരികള്‍, പോലീസ് സംരക്ഷണാധികാരികള്‍ എല്ലാം എല്ലാം ബുര്‍ഷ്വാകാള്‍ അവരുടെ ലാഭവര്‍ധനനക്കുവേണ്ടി വിലെക്കേടുത്തു അഭിസാര(ഇ)കന്മാരാക്കുന്നു....

 
 അങ്ങനേയാണ് കേരളാ ഹൈക്കോടതി മുന്‍ ജഡ്ജി ആര്‍ ബസന്തിനു ആ സ്ഥാനത്തിരുന്നുകൊണ്ട് കുട്ടികളെകൊണ്ട് നടത്തുന്ന ബാലവേശ്യാവൃത്തിക്ക് സംരക്ഷകനാവാന്‍ കഴിഞ്ഞത്. ജീവിക്കുന്ന സമൂഹമനസാക്ഷിയുടെ ഗുഹ്യ ഭാഗം പഴുത്തു പുഴുവരിച്ചതുകൊണ്ട് ചോദ്യം ചെയ്യപെടാതേ നിലനിന്നു. ആ ജനകൂട്ടത്തിന്റെ ഭരണാധികാരി, മുഖ്യമന്ത്രി ഇളിച്ചുകൊണ്ട് പറഞ്ഞത് “അതിനെകുറിച്ച് ഞാന്‍ പ്രതികരിക്കുന്നില്ല” എന്നും കൂടിയാണ്. ഇവരെയെല്ലാം കൂട്ടിയാണ് രാഷ്ട്രിയത്തിനു അധീതമായി പ്രതികരിക്കണമെന്നും പ്രതിക്ഷേതിക്കണമെന്നുമൊക്കെ (ബിന്ദുകൃഷ്ണയും, ശോഭാസുരേന്ദ്രനും ആ തപ്പോട്ടുകളിക്ക് ഛായം പൂശി വന്നിരുന്നു) ഫെമിനിസ്റ്റ് വേഷപകര്‍ച്ചകളില്‍ ചിലരില്‍ കൂട്ട കച്ചവടത്തിനിറിങ്ങിതിരിച്ചതു.


അരാഷ്ട്രിയതകൊണ്ട്, സ്വത്വവാദം കൊണ്ട്, തന്‍കാരികാളാക്കികൊണ്ട് സമുഹത്തെ വിഭണന മൂല്യബോധത്തിന്റെ ധര്‍മമിടമാക്കിയടത്താണ് ആറുവയസ് പ്രായമുള്ള മകളേ ചില്ലികാസിനു വേണ്ടി നിരന്തരം വില്‍ക്കുന്ന രക്ഷിതാക്കളേ ഉണ്ടാക്കിയത്. അവരുടെ ന്യാധിപനാണ് അധികാരത്തിന്റെ അടുക്കളപുറത്ത് അടിച്ചുതെളിക്കാരനായ ഒരു ഖദര്‍ ധാരിയേ സംരക്ഷിക്കാന്‍ വേണ്ടി നീതിപീഠത്തിലെ ദേവതയേപോലും അഭിസാരികയാക്കി സ്വന്തം താല്പര്യാര്‍ത്ഥം ഒരു പിമ്പ് നിലവാരത്തില്‍ ന്യായാനായങ്ങളേ വ്യാഖ്യാനിച്ച് ഇറങ്ങിവന്നത്.....

അങ്ങനെയാണ് രാജ്യത്തേ നിയമനിര്‍മ്മണ സഭയുടെ അധ്യക്ഷന്‍ പറുങ്കിപുണ്ണ് നുണയാന്‍, ആര്‍മാതിക്കാന്‍ പോയത്. അതിനു കിണ്ടിയും വിളക്കുമായി കൂട്ട് പോയത് നീതിപീഠ അധ്യക്ഷണം.

നമ്മള്‍, നമ്മുടെ കുഞ്ഞുങ്ങള്‍ ഇപ്പോഴും രാജ്യത്തേ നീതി ന്യായ വ്യവസ്ഥ ധര്‍മ്മത്തില്‍ വിശ്വാസിക്കുന്നു!!!