വ്യാഴാഴ്‌ച, ഫെബ്രുവരി 03, 2011

സമൂഹത്തിന്റെ രഹസ്യ വ്യായാമങ്ങള്‍

റെജീന ഒരു അടയാളം മാത്രമാണ്.

സദാചാര ലോകത്തിന്റെ സൃഷ്ടി.

എല്ലാവര്‍ക്കും തുറന്നു കൊടുക്കുന്ന വാതിലായും

എല്ലാം വിളിച്ചു പറയുന്ന(പറയിക്കുന്ന) ഭ്രാന്തിയായും

കുടുംബിനിയായും

പുരുഷനെ അപഹസിക്കുന്നവളായും

അവള്‍ സദാചാര സമൂഹത്തെ മോഹിപ്പിക്കുകയും

പ്രചോദിപ്പിക്കുകയും

പ്രകോപിക്കുകയും ചെയ്തു കൊണ്ടിരിക്കുക തന്നെ വേണം..........നമ്മളവളെ പുതു രൂപങ്ങളില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുക.


തിരയടക്കി

ചുഴിയായി നട്ടം കറങ്ങുന്ന

സമൂഹത്തിന്റെ

രഹസ്യവ്യായാമങ്ങള്‍ക്ക്

അത് വേണം.


by Mani Lal