ചൊവ്വാഴ്ച, ജനുവരി 12, 2010

വെറും പക്ഷം

എന്‍റെ

ചുരിട്ടി പിടിച്ച മുഷ്ട്ടികള്‍ക്കുള്ളിലെ
നക്ഷത്ര ജ്വാലക്ക്
എന്‍റെ കൈകളുയര്‍ത്തി പിടിക്കുമീ
അരിവാളിന്‍റെ
വായ്‌ത്തലക്ക്,....

ഉറവ വറ്റിയ മണ്ണിന്‍റെയും
അതില്‍ ഉഴുതു മറിക്കുന്ന മനുഷ്യരുടെയും
പിന്തുണ ഉണ്ട്...

ഇരുള്‍ നീങ്ങി വെളുത്തിടും
ആയിരം ........
സുര്യ -ചന്ദ്ര ന്മാര്‍ .....ഉദിച്ചിടും
മോചന കാഹളം ആണിത്
ഉണരിന്‍ സഖാക്കളേ ....
__________

അനില്‍കുര

ിയാത്തി
വെറും പക്ഷവും,.. ഒടുങ്ങാത്ത പാതകങ്ങളും മാത്രം ....
__________________________അധ്യായം _________
1


പരിവര്‍ത്തനത്തിന്‍റെ പാതയിലെവിടെയോവച്ചു
ജിവന്‍റെ ആധാരമായ സൃഷ്ടി രഹസ്യം തിരഞ്ഞപ്പോള്‍
എന്‍റെ തലച്ചോറില്‍ നിന്നും അടര്‍ന്നു മാറിയ
ഒരു തന്മാത്രയിലീ പ്രപഞ്ചം നടുങ്ങുന്നു

നിന്റെ ഓമനപേര്‍"ജിഹാദ് "എന്നത്രേ
ചീഞ്ഞളിഞ്ഞ ശവശരീരങ്ങള്‍ ദുര്‍ഗന്ധം വിതറുന്ന
നഗരവീഥിയോരങ്ങളില്‍ ഇപ്പോഴും ഇരകളെ കാത്തു
പൊട്ടിച്ചിതറി ഒടുങ്ങാന്‍ ഒരു ജിഹാദി ഉണര്‍ന്നിരിക്കുന്നു


അധ്യായം________2


പാതിരിമാരും വലിയമ്പ്രാക്കളും ചേര്‍ന്ന്
ക്രിസ്തുവിനെ വീണ്ടും ക്രൂശിച്ചു
മഠങ്ങളില്‍ തിരുമണവാട്ടികളുടെ ഉദരം നിറക്കുന്ന
പൌരോഹിതത്വത്തിന്റെ ശുശ്രൂഷകളില്‍
പുതിയ രക്ഷകന്‍ പിറന്നേയ്ക്കാം....

അവന്‍റെ വരവും കാത്തു,..അഭയമാര്‍ക്ക് അഭയം
നല്‍കാത്ത അല്‍താരയിലെ
സ്വരണ കുരിശില്‍ നിന്നിറങ്ങി
യേശു ദേവന്‍ തെമ്മാടികുഴിയിലുറങ്ങുന്നു

അവര്‍ക്കറിയാം കര്‍ത്താവിന്‍റെ
ദേഹം ഇനിയും ഉയര്‍ത്തെഴുനേല്‍ക്കില്ലാന്നു

അധ്യായം ________3


വനവാസം കഴിഞ്ഞും മടങ്ങിവരാത്ത രാമനായി
അശ്വമേധത്തിനിറങ്ങിയോര്‍.....
ചുടുചോര മോന്തി ഉറകളിലുറങ്ങുന്ന
ഉടവാള്‍ മുനകളില്‍ നിന്നുയരുന്ന
ആത്മരോദനത്തിന്റെ സംഗീതം ശ്രവിച്ചു
ഉന്മത്തരായി വഴിതെറ്റിയലയുമ്പോള്‍....

ഹേ,.. രാമാ...എനിക്കറിയണം ,

ഘോരവനത്തിലെവിടെയോ നീയുപേക്ഷിച്ച
വൈദേഹിയുടെ നിറവയര്‍ -
പിളര്‍ന്ന തൃശൂലമാരുടെതാണ് ?

________________


ഉപസംഹാരം
___________________


മാതെതരത്വത്തിന്‍റെ ആട്ടിന്‍
തോലണിഞ്ഞ വൈതാളികന്മാരെ
ഇനി പറയരുത് എന്നോട് ,..

ഞാനൊരു പക്ഷപാതിയാണെന്ന്,,,
ഇതില്‍ പക്ഷപാതങ്ങളില്ല ....

വെറും പക്ഷവും
ഒടുങ്ങാത്ത പാതകങ്ങളും മാത്രം .....

അനില്‍കുര്യാത്തി.