ചൊവ്വാഴ്ച, ജൂൺ 23, 2015

എന്നാലും വിളക്കെങ്ങനെ വെളിച്ചമാവുന്നതു....

വിളക്ക് വെളിച്ചതിനു ഉപയോഗിക്കാം. അതിനപ്പുറം സംസ്കാരത്തിനോട് ചേര്‍ത്ത് മഹത്വവല്‍ക്കരിക്കുമ്പോള്‍ അതില്‍ സംഘപരിവാറിന്റെ മൌന കര്‍ശേവ നടപ്പാക്കപെടുന്നുണ്ട്.

പി.കെ അബ്ദുറബ്ബ് പക്ഷെ സംഘപരിവാരത്തെ പ്രകോപിതമാക്കാനാണ് ഈ കോപ്രയം മുന്നോട്ട് വെക്കുന്നതു. വിളക്കിനോടുള്ള മതപരമായ എതിര്‍പ്പല്ല, സംഘപരിവാരിനോട് ചേര്‍ന്നു നിന്നുകൊണ്ടുള്ള ഒരു കൊടുക്കല്‍ വാങ്ങലാണ് ഈ കുരുട്ടു ബുദ്ധികളുടെ ഉദ്ദേശം. നിലവിളക്ക് ഒരു വര്‍ഗിയ ഉല്പന്നമാക്കി അവധരിപ്പിക്കുന്നതിലൂടെ നേട്ടം ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗിയതക്ക് തന്നെയാണ്.


പച്ച നിറം തലയില്‍ നിറച്ച് അബ്ദു റബിലൂടെ ലീഗുണ്ടാക്കുന്നതു സംഘപരിവാറിനു ആവശ്യമായാ പരിസരം സാധ്യമാക്കലാണ്.

പരസ്പര സഹായ സഹകരണത്തോടെ ഉള്ള പോര്‍വിളിയാല്‍ നടപ്പാക്കാവുന്ന വളര്‍ച്ച. ഇത്തിരി വെട്ടത്തിനെപോലും വര്‍ഗിയമായി പരുവപെടുത്തി എടുക്കുന്നതിലൂടെ മുന്നോട്ട് വെക്കുന്നതു അതാണ്.

നിഷ്കളങ്കമായ നിഷ്പക്ഷതയോടെ റബിന്റെ ശുദ്ധഗതിയേ ന്യായികരിക്കുമ്പോള്‍ ലീഗിന്റെ പച്ചതരമാണ് വിസ്മരിക്ക പെടുന്നതു. അത്ര നിഷ്കളങ്കമല്ല അബ്ദുള്‍ റബിന്റെ നിലപാടിലൂടെ ഒരു വിഭാഗം പൊതു സമൂഹം വായിച്ചെടുക്കുന്ന രാഷ്ട്രിയം. പക്ഷേ അതു തന്നെയാണ് ലീഗിന്റെ രാഷ്ട്രിയ പ്രസരണ ഉദ്ദേശവും....

കൊളുത്തില്ല എന്നു പറയുന്നതുപോലെ തന്നെയാണ് എന്ത കൊളുത്തിയാല്‍ എന്ന ചോദ്യവും.

കേരള സമൂഹത്തില്‍ വര്‍ഗിയ ചേരിതിവു ഉണ്ടാക്കന്‍ പോന്ന ഒരു ശാഠ്യമാണ് രണ്ടും.

അതാണ് വെളിച്ചത്തെ സംബന്ധിച്ചു ഈ ഇരുട്ടിന്റെ പിന്തുടരാവകാശികള്‍ ഇങ്ങനെയൊരു ചര്‍ച്ചക്ക് കാരണമായ അവസരത്തിലൂടെ സാധ്യമാക്കിയതു.

സാദാരണക്കാരായ നൂനപക്ഷ ഭൂരിപക്ഷ വിശ്വാസികളുടെ ഇത്തിരിപോന്ന വെളിച്ച തുരുത്തില്‍ ഇരുട്ടു കുത്തി നിറക്കാനുള്ള എളുപ്പ വഴികള്‍ ഉണ്ടാക്കാനുള്ളതാണ് അബ്ദുള്‍ റബ് കൊളുത്തില്ല എന്നു പറയുന്ന നിഷ്കളകതയിലൂടെ ശ്രമിച്ചതു.

അതൊരു രാഷ്ട്രിയമാണ്. ആ രാഷ്ട്രിയത്തെ എതിര്‍ക്കുക തന്നെ വേണം.

പൊതുബോധ നിര്‍മിതി ഒരു പിടി ന്യൂനപക്ഷത്തിന്റെ ലാഭാധിഷ്ടിതമായ ലക്ഷ്യ ഉരുപ്പടിയാണ്. അതിനെയാണ് ആചാരമെന്നും, സംസ്കരമെന്നുമൊക്കെ ഭൂരിപക്ഷത്തെകൊണ്ട് വാഴ്തപെടുത്തുന്നത്.

ഹിന്ദു ഭൂരിപക്ഷം ഒരു കമ്പോളവും അതിന്റെ സധ്യതയുമാണ്. ആ വിപണന തന്ത്രത്തിന്റെ ഭാഗഭാക്കാവുക എളുപ്പവും. ആ എളുപ്പ യുക്തിയുടെ മേലാണ് റബിന്റെ പച്ചതരം തലപൊക്കിയതു. തീര്‍ച്ചയായിട്ടും നിഷ്കളങ്കതയല്ല, സംഘപരിവാര്‍ ലക്ഷ്യത്തിനാവശ്യമായ ഊര്‍ജം പകരന്‍ തന്നെയാണത്. ലീഗ് രാഷ്ട്രിയം ഇന്നേവരെ തുടരുന്ന നയവും അതുതന്നെയാണ്. അതുകൊണ്ടുമാത്രമാണ് അതിനെ ഒരു വര്‍ഗീയ പാര്‍ട്ടി എന്നു നാം പറയ്യുന്നതും.

ആ തലത്തിര്‍ സ്വന്തം മതവിശ്വാസത്തെ ശരിയായ രീതിയിര്‍ പ്രകടിപ്പിക്കേണ്ടത് ഇടത് സഹയാത്രികനായ മമ്മുട്ടിയുടെ ഉത്തരവാദിത്വമാണ്. അതാണ് അബ്ദു റബിന്റെ ചെയ്തിനെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ നിഷ്കളങ്കതയില്‍ അവഗണിച്ചാല്‍ സംഘപരിവാറിനു ഉപയോഗപ്രധമാവുന്ന രീതിയില്‍ മാറ്റിയെടുക്കാവുന്നതിനെ അദ്ദേഹം പ്രതിരോധിച്ചതു.

എന്നത്തെയും ലീഗിന്റെ ദുഷിച്ച രാഷ്ട്രിയത്തിനെ വിശ്വാസിക്കുന്ന മതത്തിന്റെയും, പിന്തുടരുന്ന കാഴ്ച പാടിന്റെയും തലത്തില്‍ നിന്നുകൊണ്ട് തന്നെ മമ്മുട്ടി അത് സാധ്യമാക്കി. സാമാന്യ യുക്തിവിചാരങ്ങളില്‍ വിചാരണചെയ്തു ചെറുതാക്കി കാണുന്നത് ശരിയല്ല അതിനെ. മാത്രമല്ല പൊതുതലത്തില്‍ ചേരുന്ന ഉത്തരവാദിത്വ രഹിതമായ ലളിത വല്‍ക്കരണവുമാവുമത്. ഇടത് ചേരിയില്‍ നിന്നുകൊണ്ടൊരു പൊതു സമ്മതന്യേഷണം. അതാണ് റബിന്റെ വ്യക്തി സ്വാതന്ത്ര്യത്തില്‍ വാചാലമാവുന്നവര്‍ ചെയ്യുന്നതു.

അബ്ദുറബ്ബ് വിളക്ക് കൊളുത്തുന്നുണ്ടോ ഇല്ലയോ എന്നത് അദ്ധേഹത്തിന്റെ വ്യക്തിപരം ആയ കാര്യം എന്നു ചുരുക്കുമ്പോള്‍. അത് സാമൂഹ്യമായി വര്‍ത്തമാന രാഷ്ട്രിയ സാഹചര്യത്തില്‍ ഉണ്ടാക്കുന്ന ഒരു രാഷ്ട്രിയ അപകടമുണ്ട്.   മുസ്ലീം ലീഗിന്റെ ഒരു മന്ത്രി എന്ന പ്രതിലോമകരമായതിനെ മാറ്റിനിര്‍ത്തികൊണ്ട് അതിനെ ഒരിക്കലും സമീപിക്കാന്‍ കഴിയില്ല.  

അതേ വിശ്വാസത്തിന്റെ ലക്ഷണമൊത്ത ഒരാള്‍ പരസ്യമായി എതിര്‍ക്കുന്നതിലൂടെ സംഘപരിവാറിനു വീണുകിട്ടാവുന്ന ഒരു വര്‍ഗിയ അവസരത്തെയാണ് കൃത്യ സമയത്തേ ഇടപെടലിലൂടെ പ്രത്തിരോധിച്ചതു. അതിലൂടെ തീര്‍ച്ചയായും അവിടെ ഒരു ഇടതുപക്ഷ സഹയാത്രികന്റെ ഉത്തരവാത്വമാണ് മമ്മുട്ടി കാണിച്ചതു.