തിങ്കളാഴ്‌ച, ഫെബ്രുവരി 28, 2011

ഞായറാഴ്‌ച, ഫെബ്രുവരി 27, 2011


മന്‍മോഹന്റെ ഭരണത്തില്‍ സാധാരണക്കാരന്‍ ജീവിക്കാന്‍ ആകാതെ കഷ്ടപ്പെടുന്നുവെന്ന് 
INTUC അഖിലേന്ത്യാ പ്രസിഡന്റ്റ്  ഡോക്ടര്‍ സഞ്ജീവറെഡ്ഢിയും  
DelhiMarch.JPG
--

ബുധനാഴ്‌ച, ഫെബ്രുവരി 23, 2011

പാര്‍ട്ടിയും, വിഎസും വിരുദ്ധ ചെരിയും....


 Mary Lilly
വി എസ് അച്യുതാനന്ദന്റെ മകന്‍ ചന്ദന മാഫിയയില്‍ നിന്നും പണം വാങ്ങിയെന്ന് ചാനല്‍ വാര്‍ത്ത - തലയ്ക്കു മുകളില്‍ വെള്ളം വന്നാല്‍ അതിനു മീതേ തോണി
*************************************************************************

ആദ്യം പൊട്ടന്മാരാക്കുകയും, പൊട്ടന്മാരെ കഴുതകളാക്കുകയും, ആ കഴുതകളെകൊണ്ട് സ്വന്തും ചെയ്ത്തുകളുടെ വിഴുപ്പു ഏറ്റിക്കുകയും എന്നത് വലതു പക്ഷത്തിന്റെ കാലാ കാലങ്ങളായി തുടര്‍ന്നു തിരെഞ്ഞെടുപ്പുകാലത്തെ പൊറാട്ട് നടകമാണ്. പക്ഷെ ഇപ്രാവശ്യം ഒരു കെട്ടു വള്ളവും യു ഡി എഫിനെ രക്ഷിക്കാന്‍ കഴിയില്ല എന്നത്  സത്യം തന്നെയാണ്....!

ഭരണ വിരുദ്ധ വികരാത്തിന്റെ സ്വാഭാവിക എളുപ്പത്തില്‍ വീണ്ടും തിരിച്ചുവരാമെന്ന ആശ്വാസത്തിലായിരുന്നു യു ഡി എഫ്.... അവര്‍ വെറുതേ ഇരുന്നു കൊടുത്താല്‍ മതി എന്നു കരുതി കഴിഞ്ഞകാലത്ത് യുഡിഎഫ് വി എസിനെ നക്കി കൊല്ലുകയായിരുന്നു.... പാര്‍ട്ടിയും, വിഎസും വിരുദ്ധ ചെരിയാണെന്നും, അതിലൂടേ തങ്ങളുടെ താല്‍പര്യത്തിന്റെ ആളായിതിരുമെന്നും കരുതിയാണ് മനോരമയും, കവര്‍ സ്റ്റോറികാരിയും, പെജുകളും, മനികൂറുകലും  നിക്കിവെച്ചത്!

സിപിഐഎം മറ്റുപാര്‍ട്ടികളെ പോലെയാണെന്നും, അതിന്റെ നേതാക്കളും മറ്റു സ്ഥാനങ്ങള്‍ വഹിക്കുന്നവരും പാര്‍ട്ടിയേക്കാള്‍ വലിയവരാണ് (ആവും) എന്നുകരുതി സ്വന്തം തലചോറിന്റെ പരിമിതിയില്‍ ഇരുന്നു പാര്‍ട്ടിയുടെ ഒപ്പം നിന്നാല്‍ ജനമുണ്ടാവില്ലെന്ന താത്വിക ഭാവം ചമച്ചവരും ഇന്നു ഞെട്ടി തെറിച്ചിരിക്കുന്നു....!

പേടിച്ചാല്‍ കുട്ടികള്‍ക്ക് മാത്രമല്ല നേതാവിനും പനിക്കുമെന്നു ഉമ്മന്‍ ചാണ്ടി കാണിച്ചു.... മനോരമ അതിന്റെ സ്വന്തം നഗ്നതയുമായി മുഖപ്രസംഗത്തിന്റെ രൂപത്തിലും, ഇപ്പോള്‍ ഐക്യമുണി മാനസിക രോഗിണിയുടെ ഗര്‍ഭാവസ്ഥയിലാണ്. ആരെകുറിച്ചും പറയാവുന്ന അവസ്ഥയില്‍....!


പിതവിനെ തകര്‍ക്കാന്‍  മക്കളെ ഇല്ലാതാക്കുക എന്നത് വളറെ എളുപ്പമുള്ള ഒരു പഴയ ബുദ്ധിയാണ്. അതുകൊണ്ടാണ് അവര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ സെക്രട്ട്രിയെ ഇല്ലാതാക്കുക എന്നു അടവു സ്വീകരിക്കുന്നത്.  അമേരിക്ക, സഖാവ് പ്രകാശ് കാരട്ടിനെതിരെയും, കേരളത്തില്‍ ചില ചീളുകള്‍ പിണറായി വിജയനെയും ഫോക്കസ് ചെയ്യുന്നത് അതിനാലാണ്.

ഇന്നലെ വരെ ഷാജി കൈലാസിന്റെ സിനിമയിലെ സുരേഷ് ഗോപിയേപോലേ കൊണ്ടാടിയവര്‍ക്ക് വി എസ് പഠിപ്പിക്കുന്ന പാഠം താന്‍ സമര പടനായകനാവുകയും, വിപ്ലവ പോരാളിയായതും, പ്രതിപക്ഷ നേതാവായതും, മുഖ്യമന്ത്രിയാതും ഇവര്‍ പഠിച്ച സ്ക്കൂളില്‍നിന്നല്ല എന്ന പ്രക്യാപനമാണ്. വി എസ് എന്തെന്നും എങ്ങെയെന്നും അറിഞ്ഞത് സി പി ഐ എമിന്റെ കൊടി പിടിതുകൊണ്ടാണ് എന്നതുകൂടിയാണ്...!

കരുത്തരായ അച്ഛന്മാര്‍ക്കെതിരെ മക്കളെ കരുവാക്കുന്നത് പണ്ടത്തെ മലയാള സിനിമകളില്‍ കണ്ടിട്ടുണ്ട്. അതുപോലെയാണ് ഇപ്പൊള്‍ യു ഡി എഫി-ന്റെ തിര കഥകള്‍. സി പി ഐ (എം) നേതാക്കളുടെ മക്കളുടെ പിന്നാലെ കൂടി അവര്‍ മുള്ളുന്നതും മൂളുന്നതും ഇന്‍വെറ്റികേഷന്‍ നടത്തി പിച്ചും പിഴയും പറയുന്നത്!

മകന്‍ അരുണ്‍ കുമാറിനെ മുനിര്‍ത്തി വി എസിനെ തകര്‍ക്കാമെന്നു കരുതിയവര്‍ ഇന്നലെവരെ സി പി ഐ എം നേതാക്കന്മാരോട്  "വീട് നന്നാക്കിയിട്ടല്ലേ സമൂഹത്തെ നന്നാക്കാന്‍ സാധിക്കൂ.? മക്കളെ നന്നായ് വളര്‍ത്താന്‍ സാധിക്കില്ലെന്ന് ഉറപ്പുള്ള സഖാക്കള്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയതിനു ശേഷം വിവാഹവും പാര്‍ട്ടി പ്രവര്‍ത്തനവും നടത്തുന്നതാവും നല്ലത്."(അതും സി പി ഐ (എം)- നേതാക്കള്‍ തന്നെയാണ് ചെയ്തതെന്നു ചരിത്രസത്യത്തിനു നേരെ കൊഞ്ഞനം കുത്തുലുകൂടിയാണ്) എന്നു പറയുന്നവരുടെ യജമാന്മാരുടെ കുതന്ത്രം തന്നെയാണ്, എന്നിടത്ത് തകരുന്ന, സാധാരണ വെക്തിയില്‍ നിന്നും ഉയരാന്‍ കഴിയുന്നത്, പാര്‍ട്ടിയുടെ സഹയാത്രികനായതു കൊണ്ടാണ് എന്നത് എന്നെപോലുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒന്നാംക്ലാസ് പാഠമാണ്!

ജനം ഇന്നു യു ഡി എഫിന്റെ മുഖത്തുനോക്കി പറയുന്നത് കുഞ്ഞാലികുട്ടിയുടെയും, ബാലകൃഷ്ണപിള്ളയുടെയും, ഉമ്മന്‍ ചാണ്ടിയുടെയും കാര്യമാണ്. അല്ലാതെ മക്കളേ കുറിച്ചല്ല. കാരണം മോന്തായം വളഞ്ഞാല്‍ കഴുക്കോലുകളെകുറിച്ചു ശംശയക്കേണ്ടതില്ലല്ലോ? അതുകൊണ്ടാണ് ഫേസ് ബുക്കിലെ മേരിലില്ലിയേപോലുള്ള ഒരു സാമാന്യ വലത് ബോധം യു ഡി എഫിനോട് പരിഹാസ്യത്തോടെ പറയുന്നത്  "തലയ്ക്കു മുകളില്‍ വെള്ളം വന്നാല്‍ അതിനു മീതേ തോണി" എന്നു!

5- വര്‍ഷത്തിലധികം വെള്ളത്തില്‍ മുങ്ങിനില്‍ന്നല്‍ യു ഡി എഫിനു പിന്നെ ഒരിക്കലും കരക്കണയാന്‍ ഒരു തോണിയും ഇറക്കേണ്ടിവരില്ല എന്നതിരിച്ചറിവില്‍ നിന്നു തന്നെയാണ് വി എസിനെ ആക്രമിക്കുന്നതിലുടെ പാര്‍ട്ടിയെ നേരിടാന്‍ മറ്റൊരു രൂപത്തില്‍ ഉമ്മനും കൂട്ടരും ഇറങ്ങിതിരിച്ചിരിക്കുന്നത്....!!!

ചൊവ്വാഴ്ച, ഫെബ്രുവരി 22, 2011

Info Park = 1 Smart City

ഇന്‍ഫോ പാര്‍ക്ക്‌ വിട്ടു കൊടുക്കാതെ സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ഒപ്പിട്ട എല്‍ ഡി എഫ് സര്‍കാരിന്റെ 
നേട്ടം ഇതാ: കൊച്ചിക്ക് സ്മാര്‍ട്ട്‌ 2 സിറ്റികള്‍  ..!!!!
ഭരിക്കുന്നവര്‍ സ്മാര്‍ട്ട് ആയാല്‍....
SmartestCity.JPG


വെള്ളിയാഴ്‌ച, ഫെബ്രുവരി 18, 2011

മനോരമക്കോഴി കൂവിയില്ലെങ്കില്‍ പിന്നെ നേരം വെളുക്കുമോ?

വിദ്യാഭ്യാസമേഖലയില്‍ ഈ ഇടതു ഭരണ കാലത്ത്...
Education.JPG 

ബുധനാഴ്‌ച, ഫെബ്രുവരി 16, 2011

തിങ്കളാഴ്‌ച, ഫെബ്രുവരി 14, 2011

ബാലകൃഷ്ണപ്പിള്ളയും മുഖപ്രസംഗങ്ങളും

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരു മുന്‍മന്ത്രി ജയിലില്‍ പോകാന്‍ തയ്യാറെടുക്കുകയാണ്‌.കേരളത്തിലെ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ്‌. മറ്റ് സംസ്ഥാനങ്ങളിലെ നേതക്കള്‍ അഴിമതിക്കേസില്‍പ്പെടുമ്പോള്‍ പോലും മുഖപ്രസംഗം എഴുതി അഴിമതിക്കെതിരെ കേരളീയരെ ഉല്‍ബുദ്ധരാക്കുന്നതില്‍ മനോരമയും മാതൃഭൂമിയും വഹിച്ച പങ്ക് ചില്ലറയല്ല.

എന്നാല്‍ പിള്ളയുടെ ജയില്‍ ശിക്ഷ ഉറപ്പാക്കിയിട്ട് 4 ദിവസം കഴിഞ്ഞെങ്കിലും മനോരമയോ മാതൃഭൂമിയോ അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് ഈ ശിക്ഷ മാതൃകയാകണമെന്ന് പറഞ്ഞെങ്കിലും ഒരു മുഖപ്രസംഗം എഴുതാന്‍ തോന്നിയില്ല എന്നതാണ്‌ സത്യം. 11 ആം തിയതി മുതല്‍ പിള്ളയുടെ വിഷയം കേരളത്തില്‍ കത്തി നില്‍ക്കാന്‍ തുടങ്ങിയിട്ട് പക്ഷെ മനോരമയും മാതൃഭൂമിയും അവരുടെ മുഖപ്രസംഗങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തു എന്ന് നോക്കാം


11/02/2011

പത്താം തിയതിയാണ്‌ പിള്ളയെ ജയിലില്‍ അടക്കാനുള്ള വിധി വരുന്നത്.ആ സമയത്ത് കേരളത്തിലെ ന്യൂസ് ചാനലുകള്‍ തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം ലൈവ് ചെയ്യുകയായിരുന്നു. പക്ഷെ പിള്ളയുടെ ശിക്ഷാവാര്‍ത്ത അറിഞ്ഞ ഉടന്‍ ബജറ്റ് ലൈവ് നിര്‍ത്തി വച്ച് അവര്‍ പിള്ള വിഷയം കവര്‍ ചെയ്തു. എന്ന് മാത്രമല്ല അന്നത്തെ ദിവസം ബജറ്റും പിള്ള വിഷയവും ഒരേ പ്രാധാന്യത്തോടെ കൊടുക്കാനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്നാല്‍ പിറ്റേന്ന് മുഖപ്രസംഗം എഴുതിയപ്പോള്‍ മനോരമയും മാതൃഭൂമിയും ബജറ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. സാധാരണ രണ്ട് പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉണ്ടെങ്കില്‍ രണ്ട് തല്ലക്കെട്ടില്‍ മുഖപ്രസംഗം എഴുതുന്ന പതിവ് പോലും ഇവര്‍ ഉപേക്ഷിച്ചു.
മാതൃഭൂമി

മനോരമ
12/02/2011
ബജറ്റിന്‌ അതിന്റേതായ പ്രാധാന്യമുണ്ട് എന്ന് കരുതി നമുക്ക് വേണമെങ്കില്‍ ഒരു ദിവസം കാത്തിരിക്കാം എന്ന് വയ്ക്കുക. സ്വാഭാവികമായും പിറ്റേ ദിവസത്തെ പത്രത്തിലെങ്കിലും അഴിമതി വിരുദ്ധ മുഖപ്രസംഗം പ്രതീക്ഷിക്കാം. എന്നാല്‍ മാതൃഭൂമി വല്ലാര്‍പാടം പദ്ധതി ഉല്‍ഘാടനവുമയൈ ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തേപ്പറ്റിയും മനോരമ കേരള കൌമുദിക്ക് 100 വയസ് ആയതിനെപ്പറ്റിയുമാണ്‌ മുഖപ്രസംഗം എഴുതിയത്
മാതൃഭൂമി

മനോരമ
13/02/2011
ഞായറാഴ്ച മനോരമക്ക് മുഖപ്രസംഗം ഇല്ല. എന്നാല്‍ മാതൃഭൂമിക്ക് ഉണ്ട്. രണ്ട് ദിവസം കൊണ്ട് പിള്ള വിവാദം കെട്ടടങ്ങിയിട്ടുമില്ല എന്ന് മാത്രമല്ല പിള്ളക്ക് യുഡിഫ് കൊട്ടാരക്കരയില്‍ വലിയ സ്വീകരണമൊരുക്കി. അവിടെ വച്ച് കെ.സുധാകരന്‍ എംപി കോടതിക്കെതിരെ ആഞടിച്ചു ജഡ്‌ജിമാരെ രാഷ്ട്രിയക്കാരുടെ തിണ്ണ നിരങ്ങികളായി ആക്ഷേപിച്ചു. ഗണേശ് കുമാര്‍ വി.എസിനെ നികൃഷ്ട ജീവി എന്ന് വരെ വിളിച്ചു. മാതൃഭൂമിയാണ്‌ വി.എസിനെ ബില്‍ഡപ്പ് ചെയ്യാന്‍ ഏറ്റവും അധികം ശ്രമിച്ച പത്രം. വി.എസിന്റെ ക്രഡിറ്റില്‍ നേടിയ പിള്ളക്കെതിരെ ഉള്ള വിധിയില്‍ സ്വാഭാവികമായും മാതൃഭൂമി പഴയ പിന്‍തുണ നല്‍കാന്‍ ബാധ്യസ്ഥരാണ്‌. വിധിക്കെതിരെ പ്രസംഗിച്ച പിള്ളയും മകനും എംപിയുമൊക്കെ വി.എസിനെ അധിക്ഷെപിക്കുമ്പോള്‍ അത്ലെങ്കില്‍ വി.എസ് വഴി കോടതിയെ അധിക്ഷേപിക്കുമ്പോള്‍ മാതൃഭൂമി ഒരു മുഖപ്രസംഗം കാച്ചുമെന്ന് സ്വാഭാവികായി പ്രതീക്ഷിക്കാം. പക്ഷെ അതുണ്ടായില്ല . ഈജിപ്തിലെ മാറ്റത്തിന്‌ മുന്നില്‍ വി.എസ് നിഷ്പ്രഭനാകാനായിരുന്നു വി.എസിന്റെ വിധി14/02/2011
ഈജിപ്തിലെ വിഷയങ്ങളെ മാതൃഭൂമിക്ക് മാത്രമല്ല മനോരമക്കും പ്രധാനമാണ്‌ ഞായറാഴ്ച മുഖപ്രസംഗം ഇല്ലാത്തതിന്റെ കേട് തിങ്കളാഴ്ച മനോരമ തീര്‍ത്തു. അവര്‍ ഈജിപ്ത് വിഷയം മുഖപ്രസംഗം എഴുതി. എന്നാല്‍ മാതൃഭൂമിക്ക് പറയാനുള്ളത് വികസന രംഗത്ത് എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടതിനെപ്പറ്റി ആയിരുന്നു. കോടതിയെ അധിക്ഷേപിച്ച സുധാകരനെതിരെ കോടത് അലക്ഷ്യ നടപടികള്‍ വരുന്നതിനെപ്പറ്റിയോ ഏതാനും മാസം മുന്നെ കോടതിയെയും ജഡ്‌ജിമാരെയും പുകഴ്ത്തിപ്പറഞ്ഞ സുധാകാരന്‍ രാഷ്ട്രിയ ലാക്കോടെ ഇപ്പോള്‍ ജഡ്‌ജിമാരെപ്പറ്റി അധിക്ഷെപം ചൊരിയുന്നതിനെപ്പറ്റിയോ ഒന്നും മാതൃഭൂമിക്ക് മിണ്ടാട്ടമില്ല.


എന്തുകൊണ്ടായിരിക്കും അഴിമതി വിഷയവും കോടതി അലക്ഷ്യവും കേരളത്തിലെ 1.5 കോടിയോളം ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന മാതൃഭുമിക്കും മനോരമക്കും മുഖപ്രസംഗ വിഷയമാകാത്തത്? എല്ലാം വായനക്കാര്‍ക്ക് വിടുന്നു
 
 http://kiranthompil.blogspot.com/2011/02/blog-post_14.html

ശനിയാഴ്‌ച, ഫെബ്രുവരി 12, 2011

കള്ളന്മാര്‍ ഇല്ലാത്ത ഇടതുമുന്നണിക്കതിനാകും. അവര്‍ക്ക് മാത്രമേ അതിനാകൂ...

ഇനി വേണ്ടത് റോഡുകള്‍... പൊതുമുതല്‍ കട്ടുതിന്ന് ശീലമില്ലാത്തവര്‍ക്ക് മാത്രമേ അതിനാകൂ..
 
ഒരു വര്‍ഷത്തിലെ 12 ല്‍ 10 മാസവും മഴ പെയ്ത 2010 കഴിഞ്ഞ് പോയി.
ഇതേവരെ  PWD ഭരിച്ച പ്രാദേശിക-സാമുദായിക കക്ഷികള്‍ കോണ്ട്രാക്ടര്‍മാരുമായും ഉദ്യോഗസ്ഥരില്‍ അഴിമതി നടത്തുന്ന 
ഒരു വിഭാഗവുമായും  കൈ കോര്‍ത്ത്‌ നിന്ന്  നാടിന്റെ സമ്പത്ത് കൊള്ളയടിച്ച് കൊഴുക്കുകയും റോഡുകള്‍ കുളമാകുകയും ചെയ്തു.
 
 ഒരു കാലത്ത് വിദ്യാഭ്യാസവും കട്ടും കയ്യിട്ടും മുടിച്ചിരുന്നത്‌ പ്രാദേശിക-സാമുദായിക കക്ഷികള്‍  ആയിരുന്നു.
എല്ലാ മേഖലയും ഒന്നിച്ചു നേരെയാക്കാന്‍ പ്രയാസമായിരിക്കും.
വിദ്യാഭ്യാസം പ്രാദേശിക-സാമുദായിക കക്ഷികളില്‍ നിന്നും മോചിപ്പിചെടുത്തത്തിനു ഫലമുണ്ടായി.
ഇനി നമുക്ക് PWD യും നേരെയാക്കണം.
ഉദ്ദേശശുദ്ധിയുള്ള , കള്ളന്മാര്‍ ഇല്ലാത്ത ഇടതുമുന്നണിക്കതിനാകും.
അവര്‍ക്ക് മാത്രമേ അതിനാകൂ...
 
 
 

വ്യാഴാഴ്‌ച, ഫെബ്രുവരി 03, 2011

സമൂഹത്തിന്റെ രഹസ്യ വ്യായാമങ്ങള്‍

റെജീന ഒരു അടയാളം മാത്രമാണ്.

സദാചാര ലോകത്തിന്റെ സൃഷ്ടി.

എല്ലാവര്‍ക്കും തുറന്നു കൊടുക്കുന്ന വാതിലായും

എല്ലാം വിളിച്ചു പറയുന്ന(പറയിക്കുന്ന) ഭ്രാന്തിയായും

കുടുംബിനിയായും

പുരുഷനെ അപഹസിക്കുന്നവളായും

അവള്‍ സദാചാര സമൂഹത്തെ മോഹിപ്പിക്കുകയും

പ്രചോദിപ്പിക്കുകയും

പ്രകോപിക്കുകയും ചെയ്തു കൊണ്ടിരിക്കുക തന്നെ വേണം..........നമ്മളവളെ പുതു രൂപങ്ങളില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുക.


തിരയടക്കി

ചുഴിയായി നട്ടം കറങ്ങുന്ന

സമൂഹത്തിന്റെ

രഹസ്യവ്യായാമങ്ങള്‍ക്ക്

അത് വേണം.


by Mani Lal 

ബുധനാഴ്‌ച, ഫെബ്രുവരി 02, 2011