വെള്ളിയാഴ്‌ച, മേയ് 03, 2013

ഒരു വര്‍ഷത്തിന്റെ നീക്കി ബാക്കി


കൃത്രിമമായി ഉണ്ടാക്കുന്ന വായതോരണികള്‍ ചന്തയുടെ ഒരു യുക്തിയാണ്. അങ്ങനെയാണ് ഇല്ലാത്തതിനെ ഉണ്ടെന്നും, ഉള്ളതിനെ ഇല്ല എന്നും പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുന്നതു. ചന്ത യുക്തി പൊതു ബോധത്തിനൊപ്പം ചേര്‍ന്നു നിക്കാത്തപ്പോഴും, അതിനേ ചോദ്യം ചെയാന്‍ ശേഷിയില്ലാതേ പലപ്പോഴും മിഴിച്ചിരിക്കുന്നതു, അതിന്റെ ആകര്‍ഷണീയതകൊണ്ടാണ്.

ഒച്ചവെച്ച് ആളേകൂട്ടി വിളിച്ചു പറയുന്നിടത്ത് എത്തിചേരുന്നതിന്റെ ഒരു സൌകര്യം, മറ്റൊന്നും ചിന്തിക്കാതേ പറയുന്ന മിടുക്കുതരം കേട്ടിരുന്നാല്‍ മതിയെന്നാണ്. അപ്പോഴാണ് ചില കൊലപാതകങ്ങള്‍ കൊന്നതും കൊല്ലിച്ചതും ആരെന്നും എന്തിനെന്നും പോലും അലോചിക്കാതേ സ്വയം നൊകികുത്തിയാക്കുമ്പോള്‍ വളറേ പഴകിയ അടവ്, അഥവ തുക്കട കള്ളന്റെ മിടുക്കിനാണ് വിളകൊയ്യാന്‍ കഴിയുന്നത്.
കള്ളന്‍ തന്നെ വിരല്‍ ചൂണ്ടി കള്ളന്‍ കള്ളന്‍, എന്നു വിളിച്ചുകൂവുന്നതിന്റെ പിന്നാലെ പായുമ്പോള്‍ അത് കള്ളനു കഞ്ഞിവെക്കുന്ന പ്രവര്‍ത്തിയായി തീരുകയാണെന്ന തിരിച്ചറിവിനു പോലും ശേഷി ഇല്ലാത്ത ജനസാമാന്യത്തിനു മുന്നിലാണ് യതാര്‍ത്ഥത്തില്‍ കാട്ടു കള്ളന്മാര്‍ കൊടി നാട്ടുന്നതു.


ഒരു കമ്യൂണിസ്റ്റ് അംഗത്തിന്റെ പിഴപ്പ് സാധ്യത ഏതല്ലാം രീതിയില്‍ പുതിതുക്കി പണിയാമെന്ന അന്യേഷ്ണത്തിന്റെ പൂര്‍ത്തികരണമാണ് ടി പി നായരിലൂടെ സാമ്രാജ്യത്വ പ്രാദേശിക ചട്ടുകങ്ങള്‍ ചെയ്യുന്നത്. “ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തുകവഴി മനുഷ്യസ്‌നേഹത്തിന്റെയോ ജനാധിപത്യബോധത്തിന്റെയോ കമ്യൂണിസ്റ്റു സാര്‍വ്വദേശീയതയുടെയോ മൂല്യങ്ങള്‍ തരിമ്പെങ്കിലും അവശേഷിക്കുന്നില്ലെന്നാണ്‌ ആ പാര്‍ട്ടി പ്രഖ്യാപിച്ചത്‌.
” കൊന്നത് പാര്‍ട്ടിയാണെന്നു വരുത്തി തീര്‍ക്കുന്ന എന്നു മാത്രമല്ല, അദ്ദേഹമൊരു സര്‍വദേശിയ കമ്യൂണിസ്റ്റ് ആണെന്ന വലിപ്പവും പൊലിപ്പിച്ചെടുക്കുന്നു.

എതിരാളി നാലാള്‍ അറിയത്തക്ക രീതിയില്‍ നിങ്ങളെ നല്ലതു പറയുന്നെങ്കില്‍, അത് പരിഹാസ്യം മാത്രമല്ല, അശ്ലീലവും, പിന്നെയും അത് വളര്‍ന്നു നിങ്ങള്‍ അവര്‍ക്ക് ഒരു ഒറ്റുകാരനായി ഉപയോഗപെടുന്നു എന്ന ഹര്‍ഷ വിളമ്പരം കൂടിയാവുന്നു. ആ അറിവ് ഇന്നേവരെയുള്ള തിരിച്ചറിവിന്റെ ആയുധത്തിനൊന്നും മൂര്‍ച്ച പോരെന്നതു കൂടിയാണ്.
അത്രക്കൊന്നും ബുദ്ധി വികാസം സമൂഹത്തിനു ഇല്ല എന്ന ഹുങ്കിലാണ്, ഒരു പൊതുയോഗം വിളിച്ചുകൂട്ടിയാല്‍ എത്തിചേരാവുന്നതിലും അധികം ആളുകളേ 285-പേരുള്ള സാക്ഷി പട്ടിക തയാറാക്കി ഒരു കൊലപാതകത്തിനും രാഷ്ട്രിയമുഖം നല്‍കുന്നത്. മിടുക്കന്മാരായ പോലീസുകാര്‍ അന്യേഷിച്ചറിഞ്ഞു കണ്ടെത്തിയാതല്ല, ഒരു കോക്കസ് ചൂണ്ടി കാണിച്ചവരുടെ എല്ലാം പേരും വിവരവും എഴുതിചേര്‍ത്തതാണെന്നത്.
 അതിന്റെ ഉപയോഗമെന്നത് ഒരു കൂടാലോചനയുടെ പിന്‍ എഴുത്തുമാത്രമല്ല. അവരുടെ തന്നെ രാഷ്ട്രിയത്തിന്റെ തുടര്‍ പ്രക്രിയയുടെ ആവശ്യം കൂടിയാണ്. ആദ്യമൊഴികള്‍ തന്നെ ‘കുറു മാറി’ എന്നു മലയാളത്തിനു അര്‍ത്ഥം വിശേഷിപ്പിച്ചു സ്വപ്നലോകത്തെ ബാലഭാസ്കരന്മാരുടെ ദാര്‍ശനിക വിലപത്തിലൂടെ പഴുതടച്ച കുതന്ത്രത്തിന്റെ വിപണനമാണ് സാധ്യമാക്കിയത്.

നിലവിലുള്ള സാഹചര്യത്തില്‍ ഇവരുടെ ചുവടുകള്‍ കൃത്യമാണ്. ഇതൊക്കെ തന്നെയാണ്, ഇങ്ങനെയൊക്കെതന്നെയാണ് അവര്‍ മൂങ്കൂട്ടി കണ്ടിരുന്നതും.


അരണ ബുദ്ധികള്‍ അധികാരമേല്‍പ്പിച്ച വര്‍ഗത്തിന്റെ ധാര്‍ഷ്ട്യം കൂടിയാണ് ചന്ദ്രശേഖരന്‍ നായരുടെ കൊലപാതക വിചാരണ അരങ്ങേറ്റത്തിലൂട ചെയ്തുകൂട്ടുന്നത്. ഈ കേസിന്റെ പരാജയത്തിനു കൈവരുന്ന സമയ ഇടവേളകളില്‍ സ്വരുകൂട്ടുന്ന നേട്ടങ്ങള്‍ ലക്ഷ്യമാക്കിയവര്‍ക്ക് ആ നായരുടെ ഉപയൊഗം താല്‍കാലികമാണ് എന്നതാണ്,  കൂട്ടില്‍ കയറ്റിയ  85 സാക്ഷികളില്‍ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കിയവര്‍ 50- എന്ന ബിഗ് സംഖ്യ സാക്ഷികളിലൂടെ മെനയുന്ന പുതു പേടിപെടത്തലുകല്‍. അതിലൂടേ ചന്ദ്രശേഖരന്‍ നായരുടെ ഒപ്പം ചേര്‍ത്തുവെക്കുന്ന പിണറായി വിജന്‍ എന്നതില്‍ നായരെ വലുതാക്കാനുള്ള വ്യാമോഹമല്ല, സഖാവ് വിജനെ ചതച്ചരച്ചു ചെറുതാക്കാനുള്ള എളുപ്പ വഴികളാണ് നോക്കുന്നതു. വിലാപമായും, പ്രാക്കായും, കോമഡിയായും നമ്മുടെ മുന്നില്‍ അവധരിപ്പിക്കുന്നതിലൂടെയെല്ലാം അങ്ങനെയാണ് അതിന്റെ രീതികള്‍

ഇതൊരു രാഷ്ട്രിയ പ്രചരണ സമീപനം തന്നെയാണ്. പാതിരാത്രിയില്‍ നടന്ന ഒരു കൊലപാതകത്തിനു ഒരു പൊതുയോഗത്തിനുള്ള അത്രയും സാക്ഷികളെ ചേര്‍ത്തതിന്റെ യഥാര്‍ത്ത ലക്ഷ്യം അതിന്റെ പ്രതികളെ കണ്ടെത്താനല്ല. പറയുന്ന നുണയുടെ വിന്യാസത്തിനുവേണ്ടി കൂടിയാണ്.

മാനുഷികമായ എല്ലാ മൂല്യങ്ങളും വിലക്കെടുത്തു പിച്ചി ചീന്തിയ വര്‍ത്തമാന ആധിപത്യത്തിന്റെ മുന്നിരക്കാര്‍ ഏറ്റെടുത്തു നടത്തുന്ന രക്തസാക്ഷിത്വത്തിന്റെ ഘോഷങ്ങള്‍ എല്ലാവിത വിചാരങ്ങളുടെയും പേരടിയാണ്. കാരാണം ഇന്നേവരെ വലതുപക്ഷ ചികള്‍ക്ക് അനുസ്മരിക്കാന്‍ ഒരു രക്തസാക്ഷി സ്തൂപമില്ല. അവരുടെ ഒരു മുഷ്ടിയും ഒരു രക്തസാക്ഷിയുടെ ഓര്‍മകളിളിലും ആവേശം കൊണ്ട് ശക്തിയാര്‍ജിച്ചിട്ടില്ല. അതുകൊണ്ടാണ് ടി പി നായരുടെ കൊലപാതകത്തിലൂടെ അവര്‍ കണ്ടെത്തിയത്.

ആര്‍ എസ് എസ് ഗുണ്ട ജയകൃഷ്ണന്‍ അര്‍ഹിക്കുന്ന പരിഗണന പോലുമില്ലാതേ നേര്‍ വിപരിതരായവരുടെ ചെമ്പട്ട് വിരിപ്പില്‍ വില്പനക്ക് ഒരിക്കി നാടു നീളേ പേര്‍ത്തും കരഞ്ഞും പ്രാകിയിയും നടപ്പാക്കിയതിന്റെ യഥാര്‍ത്ത ലക്ഷ്യം രക്തസാക്ഷിത്വം കൊടിയേറ്റുന്നതിനെയെല്ലാം ഭയപെടൂന്നവരുടെ കുരുട്ടു ബുദ്ധിയാവുന്നതു

പുതുലോക സൃഷിക്ക് ഉയിര്‍ പകുത്തേകിയ ധീരരായവര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ചക്കക്ക് കിട്ടിയ കൊലപാതകത്തിലൂടെ നടപ്പില്‍ വരുത്തുന്നതു ഇന്നേവരെ ഉള്ള രക്തസാക്ഷിത്വത്തെ അപമാനിക്കല്‍ മാത്രമല്ല. അതിന്റെ പൈതൃകമുള്ളവരെയെല്ലാം വെല്ലുവിളിക്കല്‍ കൂടിയാണ്. അതൊകൊണ്ടാണ് രക്തസാക്ഷിത്വത്തിന്റെ ദീപ്തമായ ഓര്‍മകളില്‍ പുലരുന്ന നാളയുടെ പ്രതീക്ഷ നെഞ്ചേറ്റുന്നവരെല്ലാം... രക്തസാക്ഷിത്വത്തിന്റെ നേര്‍ പൈതൃകമുള്ളവരെല്ലാം... തിരിച്ചറിഞ്ഞു വിരല്‍ ചൂണ്ടി പറയുന്നത്, ടീപി-ചന്ദ്രശേഖരന്‍ നായരിലൂടെ നടപ്പാക്കി കൊണ്ടാടിമറക്കാന്‍ വെമ്പുന്നത് ചളുങ്ങിയ വലതുപക്ഷ മുഖമാണ്. അതിവേണ്ടി തയാറാക്കിയ ക്രൂരമായ ഒരു ഗൂഡാലോചനയാണ്.

എല്ല വിധ നൈസര്‍ഗിക ഗുണ വിചാരങ്ങളെയും ഹാക്ക് ചെയ്യാന്‍ കേരളത്തിലെ മുതലാലിത ഭരണകൂട ചട്ടുകങ്ങള്‍ വിലക്കെടുത്തു ഉപയോഗിക്കുന്നതാണ് നട്ടപാതിരക്ക് നടന്ന അധിക്രൂരാമായ കൊലപതകവും അതിലും ക്രൂരമായ പിന്നീട് നാടമാടി തിമിര്‍ക്കുന്ന പൊറാട്ട് നാടങ്ങളും.
ഒരു മനുഷ്യ പിറപ്പിന്റെ കൊലപതാകം മാത്രമല്ല ക്രൂരം. അതിന്റെ ഉപയോഗ രീതികൂടി കൂടിചെരുന്നു. അതാണ് ഈ ഒരു വര്‍ഷത്തെ ടി പി ചന്ദ്ര ശേഖരന്‍ ഓര്‍മപെടുത്തുലുകളിലൂടെ സാധ്യമാക്കുന്നതു. അമ്മയിലൂടെ, ഭാര്യയിലൂടെ, മകനിലൂടെ ചമക്കുന്ന പൈങ്കിളി രാഷ്ട്രിയ ഉപയോഗത്തിനെതിരേ മനസാക്ഷിയുള്ള എതൊരു മലയാളിയും ചെര്‍ത്തു തോല്‍പ്പിക്കണ്ടതാണ്. കാരണം ഒരു മനുഷ്യന്റെ മരണവും ഇത്രതോളം മരണ ശെഷം അപമാനിക്കതക്ക രീയില്‍ ചമച്ചൊരിക്കിയിട്ടില്ല