ചൊവ്വാഴ്ച, മാർച്ച് 15, 2011

പരിക്കില്ലാത്തത് പടച്ചോന് മാത്രം ....

ഇത് പരീക്ഷണം ആണെങ്കില്‍, എന്തിനാണീ  പരീക്ഷണം?
ആദ്യം ഭൂകമ്പം, പിന്നാലെ സുനാമി, അതടങ്ങും മുന്‍പ് ആണവ പൊട്ടിത്തെറിയും.. 

മനുഷ്യര്‍ പാടുപെട്ടുണ്ടാക്കിയ വീടുകള്‍ , വാഹനങ്ങള്‍, ആശുപത്രികള്‍, കൃഷിയിടങ്ങള്‍, ആരാധനാലയങ്ങള്‍.... 
എല്ലാം നശിച്ചു പോയി...
അവരുടെ ഉറ്റവരും ഉടയവരും കന്നുകാലികളും എല്ലാം ഒലിച്ചുപോയി...

മനുഷ്യന് തൊട്ടറിയാന്‍ പറ്റുന്ന , ഭൌതികമായി അവന്റെ കൂടെ നിന്ന സകലതും നശിച്ചു...
പരിക്കില്ലാത്തത്  പടച്ചോന് മാത്രം ....

മനുഷ്യന്റെ കണ്ണീര്‍ ഒപ്പാന്‍ മനുഷ്യന് മാത്രമേ സാധിക്കൂ...
ലോകം ഒറ്റക്കെട്ടായി നിന്ന് ജപ്പാനെ കൈ പിടിച്ചുയര്‍ത്താന്‍ മുന്നോട്ടു വരേണ്ട സമയമാണിത്..

 
--