നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാവാന്‍ ആദ്യം, കേല്‍ക്കുന്ന ജനത്തെ മനസ്സിലാക്കുക എന്നതാണ്. അപ്പോഴാണ് അവരുടെ ഭാഷയില്‍ സംസാരിക്കാന്‍ കഴിയുക.. അതിനുള്ള വഴി അവരുടെ ഒപ്പം കഴിയുക എന്നും കൂടിയാണ്.
സാധാരണ ജനത്തിന്റെ പ്രശ്നം നിങ്ങള്‍ക്ക് പരിഹരിക്കാന്‍ പറ്റിയില്ല എന്നാണെങ്കിലും അതിനുവേണ്ടി അവിരാമം നിങ്ങള്‍ കൂടേ ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ചു എന്നു ബോധ്യപെടുത്താന്‍ കഴിഞ്ഞു എന്നു വരുന്നതു മാറ്റത്തിന്റെ ഊര്‍ജത്തിനു തീര്‍ച്ചയായും സഹയാകരമാണ്. കേജരിവാള്‍ തുറന്നു വിട്ടതൊരു ഭൂതത്തെയാണ്. രാഷ്ട്രിയ സാമൂഹികതയില്‍ നിശബ്ദം പുതഞ്ഞിരുന്ന മധ്യവര്‍ഗത്തിന്റെ സംഘടിത രൂപത്തെ. അതിനെ ഇന്ത്യന്‍ ബൂര്‍ഷാ ഭൂപ്രഭു ഭരണച്ചക്രത്തിനു ജനാധിപത്യ സംവിധാനത്തില്‍ അത്ര പെട്ടന്നു, ദരിദ്ര്യ ജനകോടികളെ വിലക്കെടുത്ത് ഭയപെടുത്തി അകറ്റി നിര്‍ത്തി ബാലറ്റ് പേപ്പര്‍ പെട്ടിയിലാക്കുന്നതുപോലെ എനിയുള്ള കാലങ്ങളില്‍ ഇവരുടെ ചിലവില്‍ കഴിയില്ല. അതേ ആം അദ്മി പാര്‍ട്ടി സൃഷ്ടിച്ചവന്റെ കോപ്രേറ്റ് ശക്തികളുടെതന്നെ ഉതയക്രിയ ചെയ്യും തുടര്‍ കാലയളവില്‍. അതുകൊണ്ടാണ് അത് പ്രശക്തമാവുന്നതു.
അതുകൊണ്ട് എനി ആം അദ്മി പാര്‍ട്ടിയാണ് അത് എല്ല മേഖലയിലും സ്വാധീനം ചെലുത്താന്‍ കഴിയും എന്നത് മന്ത ബുദ്ധികളുടെ വിളമ്പരമാണ്. ഇതുവരെ വലത് രാഷ്ട്രിയ ഇട്ടാവട്ടത്തില്‍ സുരക്ഷിതമായി തുടാരുന്ന അരാഷ്ട്രിയതയില് പുതിഞ്ഞിരുന്നവരുടെ വിടുവായത്തം.
വ്യക്തിക്ക് സമൂഹത്തിന്റെ ഭാഗഭാക്കാണെന്നും. അതിന്റെ തുടര്‍ച്ചയാവുമ്പോള്‍ തന്നെ സമൂഹത്തില്‍ നിന്നും തീര്‍ത്തും ദുര്ലബനാണെന്നും, അതിന്റെ ദൌര്‍ബല്യങ്ങളില്‍ ഇടറി വീഴാവുന്നതാണെന്നും പല അനുഭവ ബോധ്യപെടലുകളും മുന്‍ കാലങ്ങളില്‍ ഉണ്ടായതിന്റെ ചുടുപിടിച്ചാണ് ആനകാര്യങ്ങളില് ഗവേഷണം നടത്തുന്ന സ്വയം പ്രക്യാപിത ഇടത് ബുദ്ധി ജീവികള്‍ കേജരിവാള്‍ ചപ്പടച്ചിതരങ്ങളില് കിമിക്ക് വിളമ്പുന്നു എന്നു ആരമ്പത്തിനുമുമ്പെ പരിഹാസം നിരിക്ഷണം മുന്നോട്ട് വെച്ചു സ്വതം ചുറ്റുപാട് സൂന്യമാക്കുന്നതു.


തങ്കാരി നോക്കികളെ കേജരിവാള്‍ രാഷ്ടിയവല്ക്കരിച്ചു എന്നതാണ് ഇവര്‍ കനിഞ്ഞരുള്ളുന്ന ഒരുകാര്യം. നവ ലിബറല്‍ സാമൂഹ്യവ്യവസ്ഥയില്‍ ആരെയും അതിന്റെ ആക്രമണത്തിനിന്നു, പിടിച്ചു പറിയില് നിന്നു, കൊള്ളയില്‍ നിന്നു അന്യമാക്കുന്നില്ല എന്ന അനിവാര്യ സാഹചര്യ സമ്മര്‍ദ്ധത്തിന്റെ ഫമാണ് മധ്യവര്‍ഗം തെരുവില്‍ ഇറങ്ങാന്‍ നിര്‍ബന്ധിതമായതു. “വൃത്തികെട്ട രാഷ്ട്രീയമാണ് രാജ്യത്ത് ഇന്നു കാണുന്ന ഒട്ടുമിക്ക പ്രശ്നങ്ങളുടെയും മൂലകാരണമെന്ന് ” ഇട്ടാവട്ട വിവരകേട് വിളുമ്പുന്ന വിദ്യാസമ്പന്ന കേജരിവാള്‍ തന്നെ രാഷ്ട്രിയതിന്റെ മാര്‍ഗത്തിലേക്ക് ഇറങ്ങേണ്ടി വന്നതു വ്യക്തി സമൂഹത്തിനു വിധേയമാവുന്നു എന്ന യാഥാര്ഥ്യംകുണ്ടു കൂടിയാണ് .
ഈ രാഷ്ട്രിയത്തിന്റെ പുത്തന്‍ മുഖങ്ങളാണ് ജാള്യത മറക്കാന്‍ വേണ്ടി ഒരുവര്‍ഷം കൊണ്ട് ആം അദ്മി പാര്‍ട്ടി കൈവരിച്ച വിജയം ഇടതുപക്ഷത്തിനു നേടാന്‍ കഴിയാത്തത് എന്തുകൊണ്ടെന്ന വലിയ അറിവുകേട് മുന്നോട്ട് വെക്കുന്നതു.
തീഷണമായ മുദ്രാവാക്യങ്ങളുടെ അതിന്റെ സമരാഗ്നിയിലൊന്നും ഇന്നേവരേ ഇറങ്ങാതെ അതില്‍ നിന്നും അറപ്പോടെ മാറുകയും മാറ്റിനിര്ത്തകയും മുറുമുറുക്കുകയും ചെയ്തിരുന്നവര്‍ വോട്ട് കണക്കില്‍ എന്തെ സി പി ഐ (എം)- ഹിന്ദി ബെല്‍റ്റില്‍ ഇല്ലാത്തെന്നു കുണ്ടന്‍ കിനറ്റിലെ തവള ബുദ്ധിയുമായി വരുമ്പോള്‍ അവര്‍ അറിഞ്ഞില്ല. ഇന്ത്യന്‍ തൊഴിലാളിവര്‍ഗമുന്നേറ്റം ഏതോരു വലതു രാഷ്ട്രിയ രൂപങ്ങളില്‍ നിന്നൊക്കെ വളറേ അധികം സംഘടിത രൂപം പ്രാഭിച്ചന്നു എന്നത്.
അതൊന്നു അവര്‍ അറിയാഞ്ഞത് സ്വന്തം മൂക്കിനപ്പുറം കാഴ്ചയും ചിന്തയും എത്താത്തതുകൊണ്ടാണ് എന്നതുപോലും തിരിച്ചറിയാത്ത് അവര്‍ ഇന്നേവരെ തെരുവിലേക്ക് ഇറങ്ങിയിരുന്നില്ല എന്നതുകൊണ്ടുകൂടിയാണ്. ഇന്നേവരെ വോട്ട് ചെയ്യാന്‍ ഇറങ്ങാത്തവര്‍ ഹിന്ദി ബെല്‍റ്റില്‍ സി പി ഐ (എം)-പടവലങ്ങപോലെ വളരുന്നതെന്ന പരിഹാസ്യതയുമായി സ്വന്ത പൊട്ടതരം അടായളപെടുത്തുമ്പോള് സഖാക്കളെ അവര്‍ അറിഞ്ഞില്ല, അറിച്ചിരുന്നവര് അറിയിച്ചില്ല ഇന്ത്യന്‍ തൊഴിലാളിവര്‍ഗം കഴിഞ്ഞ “ഫെബ്രുവരി 20, 21 തീയതികളില്‍ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക്. സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ പണിമുടക്ക് സമര” ത്തെകുറിച്ചു.
അവര്‍ വോട്ട് ലീസ്റ്റ് കൊണ്ട് എണ്ണിതിട്ടപെടുത്താന്‍ നിങ്ങളെവിടെ എന്നു അന്യേഷി വരുമ്പോള്‍ പിന്നെയും സ്വന്തം അറിവിന്റെ, അല്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാര്യക്ഷമതയെകുറിച്ച് ഒരു ചുക്കും അറിയില്ലെന്നുള്ള വിളമ്പരമാണ് പറഞ്ഞു തുള്ളുന്നതു.
ഇന്നലകളില്‍ പരിഹാസ്യതയോടെയും ഇന്നു ആവശേത്തോടെയും ആം അദ്മി പാര്ട്ടികാര് പറയുന്ന ജനാധിപത്യത്തില്‍ സംഘടിത തൊഴിലാളി വര്‍ഗം ബലറ്റ് പേപ്പര്‍ സ്വന്തം ഇച്ഛ ശക്തിക്കനുസരിച്ചു ഉപയോഗിക്കാന്‍ തുടങ്ങുന്ന അന്നുതീരും ജനങ്ങളുടെ ആ അവകാശം. അത് അന്നു ഇന്നത്തെ പരിമിതമായ രൂപത്തില്‍ പോലും ഉണ്ടാവില്ലെന്നത്. അതേ ഇടതുപക്ഷം, അതിന്റെ മുന്നണി പോരാളി സി പി ഐ (എം) ജനാധിപത്യ സംവിധാനത്തില്‍ ശക്തി തെളിയിക്കാന്‍ ഒരു കാലത്തും കഴിയില്ല. കാരണം സംഘടിത തൊഴിലാളിവര്‍ ഊര്‍ജം താങ്ങാനുള്ള കെല്പൊന്നും നിലവിലുള്ള ജനാധിപത്യ ബൂര്‍ഷ ഭൂപ്രഭു ജനാധിപത്യ സംവിധാനത്തിനില്ല തന്നെ!!!