ബുധനാഴ്‌ച, ജനുവരി 20, 2010

ഞാന്‍.......


എന്നെ തനിച്ചാക്കി മരണത്തിന്‍ കീഴടങ്ങിയത് എന്തിനാണ്‍ നീ ? നീ എന്‍റെ ഹ്രിദയത്തില്‍ ജീവിക്കുന്നു, മരണം എന്നെ നിന്നിലേക്ക് മാടി വിളിക്കുന്ന നിമിഷം വരെ. ഇപ്പോള്‍ എനിക്ക് മരണത്തെ ഭയമില്ല, നീ ഇല്ലാത്ത ലോകത്ത് എനിക്ക് എപ്പോഴാണ്‍ സന്തോഷത്തോടെ പുഞ്ചിരിക്കാന്‍ പറ്റുക ? നിന്നെ ഓര്‍ക്കുന്ന ഓരോ നിമിഷവും... എത്ര തന്നെ കഴുകിക്കളഞ്ഞാലും മാഞ്ഞുപോകാത്ത പ്രണയത്തിന്‍റെ സുന്ദരനിമിഷത്തില്‍ നാം അറിയാതെ നമ്മുടെ പേര്‍ എഴുതിയ ഇരിപ്പിടവും എന്‍റെ മനസ്സില്‍ തെളിഞ്ഞു വരുന്നു. എന്ത് രസമായിരുന്നു നമ്മുടെ ആ പ്രണയമുഹൂര്‍ത്തം അല്ലേ ...?. ആകാശത്തു തിളങ്ങി നില്‍ക്കുന്ന കോടിക്കണക്കിന്‍ നക്ഷത്രങ്ങളില്‍ ഏതാണ്‍ നീ ?. നിന്നെ അറിയാന്‍ എന്‍റെ മനസ്സ് വല്ലാതെ കൊതിക്കുന്നത് അറിയുന്നുണ്ടോ നീ ..?.
ഈ ലോകത്ത് ഏകനായി കഴിയുന്ന എന്‍റെ ജീവിതത്തിലെ ഓരോ നിമിഷവും മനസ്സില്‍ ഓടിയെത്തുന്ന പ്രയാസങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ പറ്റുമോ നിനക്ക് ? ഈ പ്രയാസത്തിന്‍റെ കാഠിന്യം കുറക്കാന്‍ സ്വപ്നത്തിലെങ്കിലും എന്‍റെ അരികില്‍ വന്ന് ഒന്ന് സംസാരിക്കുമോ ? അതിനു കഴിയുന്നില്ലെങ്കില്‍ നിന്‍റെ അരികിലേക്ക് എന്നെ വിളിക്കുമോ..? പൂര്‍ണ്ണമനസ്സോടെ അതിലേറെ സന്തോഷത്തോടെ വരാന്‍ ഞാന്‍ തയ്യാറാണ്‍. ദു:ഖം മറന്നാല്‍ ശാന്തി കിട്ടും, നീ എന്ന ദു:ഖം മറന്ന് കൊണ്ടുള്ള ശാന്തി എനിക്കാവശ്യമില്ല, നമ്മുടെ ജീവിതത്തിലെ പ്രണയനിമിഷങ്ങളിലെല്ലാം നിഴലിനെപ്പോലെ എന്നോടൊപ്പം ഉണ്ടായിരുന്നിട്ടും അവസാന നിമിഷം എന്നെ കരയിപ്പിച്ചു കൊണ്ട് എങ്ങോട്ടാണ്‍ നീ പോയ് മറഞ്ഞത്, ഒരിക്കലും വാടാത്ത ഒരുപാട് നല്ല ഓര്‍മ്മകളുമായി പ്രണയത്തിന്‍റെ ദു:ഖം മനസ്സില്‍ ഒതുക്കിപ്പിടിച്ചുകൊണ്ട് മറ്റുള്ളവരുടെ മുന്നില്‍ എളിമയോടെ പുഞ്ചിരിച്ചുകൊണ്ട് നിന്‍റെ വിളികേള്‍ക്കാനായി ഒരുപാട് ദൂരെ കാത്തിരിക്കുന്നു, വേറെ ഏതോ ഒരു ലോകത്തില്‍ ഒരുമിച്ചു ജീവിക്കാം എന്ന വിശ്വാസത്തില്‍....

അഭിപ്രായങ്ങളൊന്നുമില്ല: