
ഞാന്‍ ഒരു പ്രവാസി
സുഹൃത്തെ ഞാന്‍ ഒരു കവിയല്ല
വെറുമൊരു പ്രവാസി . എനിക്ക് മഴയില്ല , കുളിര്‍ കറ്റില്ല.....
പൊടിയും ചൂടും വിയര്പോട്ടിയ മനസ്സും,
പിന്നെ ആര്‍കും വേണ്ടാത്ത ദീരഘനിസ്വസങ്ങളും,
ഞാന്‍ ജനിച്ച മണ്‍ ,പുഴ തോട് കാട് എല്ലാം എനിക്ക് അന്യം,
ഇന്നലെ പെയ്ഴ്ത മഴ ഇലെ തകരകള്‍ എനിക്ക് അന്യം ,
ചീവിടുകളുടെ നിലവിളി, തവളകളുടെ കരച്ചില്‍
എല്ലാം യനിക് അന്യം , എന്റെ കണ്ണുകളില്‍
നിറയുന്നത് വിയര്‍പ് നാറുന്ന കുറെ പേക്കൊലങ്ങള്‍ ,
എന്റെ വായില്‍ നിറയുന്നത് വരണ്ട കാറ്റിലെ പോടീ മാത്രം..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ