ചൊവ്വാഴ്ച, മാർച്ച് 09, 2010

ഭീകരവാദം



prasanthkumar:

സോവിയറ്റ് യൂണിയന്റെ തിരോധാനത്തോടെ ശത്രുവിനെ നഷ്ടമായ സാമ്രാജ്യത്വത്തിന് ലോകപൊലീസ് കളിക്കാനുള്ള പുതിയ ശത്രുവാണ് ഭീകരവാദം. ഭീകരാക്രമണങ്ങള്‍ നല്‍കുന്ന ഞെട്ടലും വിസ്മയവും കലര്‍ന്ന ചികിത്സ, നവ ലിബറലിസത്തിന് തഴച്ചുവളരാനുള്ള മണ്ണാണ്. തൊഴിലില്ലായ്മ വളരുന്നത്, ചൂഷണവും കര്‍ഷക ആത്മഹത്യകളും പെരുകുന്നത്, വിലകള്‍ വര്‍ധിക്കുന്നത്, ഭക്ഷ്യസുരക്ഷിതത്വം നഷ്ടപ്പെടുന്നത്, പൊതുമേഖലകള്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുന്നത് തുടങ്ങിയ പ്രധാന വിഷയങ്ങളൊക്കെയും ഈ ഞെട്ടലിന്റെ ഫലമായി വിസ്മരിക്കപ്പെടുന്നു. ഇസ്ളാമിക ഭീകരവാദവും സാമ്രാജ്യത്വവും അന്യോന്യം സഹായിച്ചു മുന്നേറുകയാണെന്ന് സമീര്‍ അമീന്‍ നിരീക്ഷിച്ചിട്ടുണ്ട്. ഭീകരവാദികള്‍ മറിച്ചു പറയുന്നുണ്ടെങ്കില്‍ത്തന്നെയും, രാഷ്ട്രീയ ഇസ്ളാം ഒട്ടും സാമ്രാജ്യത്വവിരുദ്ധമല്ല. അവര്‍ സാമ്രാജ്യത്വത്തിന് വിലമതിക്കാനാവാത്ത സഖ്യകക്ഷിയാണ്.

Big Brother.....:

പക്ഷെ
പലപ്പോഴും
നമ്മുടെ
വിമര്‍ശനങ്ങള്‍
ഏകാപക്ഷീയമാവുന്നുണ്ട്

prasanthkumar:

വെക്തമായി പക്ഷം........... അത് നിര്‍ബന്ധമാണ്......എതിലായിരിക്കണം എന്നതില്‍ തര്‍ക്കമാവാം!

Big Brother.....:

നമ്മള്‍
പലപ്പോഴും
ചര്‍ച്ച
ചെയ്യപെട്ടത്‌
ഹൈന്ദവ വത്കരനതെകുരിച്ചാണ്
എന്നാല്‍
ഇന്ന്
ഭീതിതമാം വിധം
ഇസ്ലാമിക
തീവ്ര വാദം
വളര്‍ന്നു വന്നിരിക്കുന്നു
ഇത് ഇരകളുടെ ഐക്യ പെടല്‍ അല്ല
ക.ഇ.എന്‍ പറയുന്നത്
മാത്രമല്ല
കാര്യങ്ങള്‍
പലപ്പോഴും
കെ,ഇ.എനുമായി
ഞാന്‍
ഇടഞ്ചിട്ടുണ്ട്

prasanthkumar:

സഖാവ് പറയുന്ന തീവ്രവാദക്കാരെക്കാള്‍ തീവ്രമായി അത് തുടങ്ങിവെച്ചതും, തുടര്‍ന്നുപോരുന്നതും.......എണത്തിലും വണത്തിലും; ഈ രാജത്തും നമ്മുടെ മനസ്സുകളിലും നടപ്പാക്കികൊണ്ടിരിക്കുന്നത് ഹൈന്ദവ തീവ്രവാദമാണ്........!
മറിച്ചായി തോന്നിക്കുന്നത് സാമ്രാജ്യത്വ മായാ ജാലങ്ങളാണ്......!
അല്ലെങ്കില്‍ ജന്മം തൊട്ടു ശവദാഹം വരെ നാം തുടര്‍ന്നു പോരുന്ന ശീലങ്ങളുടേതാവാം..... അവിടെ വലതു ബോധം നേതൃത്വപരമായ പങ്ക് വഹിക്കുന്നു........

കാട്ടുകടന്നല്‍:

RSS പരിപോഷിപ്പിക്കുന്ന ഹിന്ദു വര്‍ഗ്ഗീയതയും ,
മുസ്ലീം മൌലീക വാദ പ്രതികരണവും ആധുനീക
ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ ഭരണ
വ്യവസ്ഥയില്‍ അധിഷ്ട്ടിതമായ സ്വാതന്ത്ര്യത്തിനും
പരമാധികാരത്തിനും എതിരെ നേരിട്ടുള്ള കടന്നാക്രമണം
ആണ് .സത്യത്തില്‍ ഹിന്ദു വര്‍ഗ്ഗീയതയും മുസ്ലിം
മൌലികവാദവും അന്യോന്യം പോഷിപ്പികയാണ്
ചെയുന്നത് .മതാധിഷ്ട്ടിത രാഷ്ട്ര സങ്ങല്പ്പത്തില്‍
അവരുടെ ദര്‍ശനം ഒന്നുതന്നെ,പ്രത്യേയ ശാസ്ത്രം
ഒന്ന് തന്നെ .രണ്ടും തന്നിലുള്ള സാദൃശ്യം ഇവിടെ
അവസാനിക്കുന്നില്ല ഗോള്‍വാള്‍ക്കര്‍ക്ക് ഹിറ്റ്‌ലാര്‍
എന്തായിരുന്നുവോ അതുതന്നെ ആണ് മൌദൂദികും .
രണ്ടിലും സ്ഥാന ത്യാഗം ചെയ്ത നേതാവ് പിന്‍ഗാമിയെ
തീരുമാനിക്കുന്നു .( RSS ലും ജമാതിലും).ഇവരുടെ എല്ലാം
ജനാധിപത്യ ബോധം എത്രമാത്രം ഉണ്ട് എന്ന് ഇതില്‍നിന്നും
മനസിലാക്കാം .ജമാത്തിലോ മൌദൂദി പറയുന്നത് "ഒരു
വ്യക്തിയുടെ അഭിപ്രായം ജമ്മത്തെ കൌണ്‍സില്‍ന്‍റെ
മൊത്തം അഭ്പ്രായതെക്കള്‍ വിവേകപൂര്‍ണ്ണം ആകും
എന്നാണ് . അമീറിന് ഭൂരിപക്ഷത്തിന്റെയോ
നൂന്പക്ഷതിന്റെയോ അഭിപ്രായത്തോട് യോജിക്കുവാനുള്ള
അവകാശം ഉണ്ട് എന്നാണ്;കൌണ്സിലിന്റെ മൊത്തം
അഭിപ്രായത്തോട് വിയോജിക്കാനും സ്വന്തം തീരുമാനം
എടുക്കാനും അവകാശമുണ്ട്‌ എന്നാണ് "
ഈ പറഞ്ഞതെല്ലാം നമ്മള്‍ ഇന്ത്യയില്‍ ഇന്ന്
കണ്ടുകൊണ്ടിരിക്കുന്നു ..വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍
അധികാരം എന്നെന്നേയ്ക്കും പിടിച്ചടക്കാന്‍ വേണ്ടി
ജനകീയ അസംതൃപ്തി ഫാസിസ്റ്റ് രീതികളും സങ്ങേതങ്ങളും
ഉപയോഗപ്പെടുത്തി വഴിതിരിച്ചുവിടുനത്
ഇന്ന് നമുക്ക് കാണാവുന്നതാണ് ....
ഇന്ത്യയില്‍ എന്ന് കാണുന്ന ഈ വര്‍ഗീയ ആക്രമണം
ലോകമെമ്പാടും വളരുന്ന മതഭ്രാന്തിന്റെയും നവഫാസിസ്റ്റ്
ശക്തികളുടെയും സഹപിരവി ആയി കാണണം . സോവിഅറ്റ് ,
കിഴക്കന്‍ യൂറോപ്പ് ഇലും സോഷിയലിസം തകര്‍ന്നത്
ആ പ്രദേശങ്ങളില്‍ രക്തരൂഷിത ആഭ്യന്തര യുദ്ധ
സാഹചര്യങ്ങള്‍ ഉണ്ടാക്കി .ഇതിന്റെ ഏറ്റവും തിക്തമായ
ഉദാഹരണം ആണ് യുഗോസ്ലാവിയ .എന്നാല്‍ ഈ
രാജ്യങ്ങള്‍ക്കെല്ലാം പോതുവിലുണ്ടായിരുന്ന സവിശേഷത
അവിടങ്ങളിലെ ജനകീയ അസംതൃപ്തി ഈ ക്ഷുദ്ര
ശക്തികള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി
വഴിതിരിച്ചുവിട്ടു എന്നതാണ് .മാര്‍ക്സിസം -ലെനിനിസത്തിന്റെ
പ്രത്യേയഷസ്ത്രങ്ങള്‍ അടിസ്ഥാനമാക്കിയ തൊഴിലാളി
പ്രസ്ഥാനങ്ങളുടെ അഭാവത്തില്‍ ,പശ്ചിമ യൂറോപ്പിലെ
രാജ്യങ്ങളില്‍ ജനകീയ അസംതൃപ്തി പ്രകടമായത്
വലതുപക്ഷത്തിന്റെ നവ ഫാസിസ്റ്റ് രൂപത്തില്‍ ആണ് .
ജെര്‍മനിയിലും ഫ്രാന്‍സിലും വിശേഷിച്ചും എങ്ങനെ ആയിരുന്നു ....
ബൂര്‍ഷ്വാ - ഭൂപ്രഭു വര്‍ഗ്ഗഭരണം സൃഷ്ട്ടിച്ച അസംതൃപ്തി വഴിതിരിച്ചു
വിട്ടുകൊണ്ടാണ് വര്‍ഗ്ഗീയ ശക്തികള്‍ ഭരണകൂട അധികാരം
പിടിച്ചെടുക്കുന്നതിനുള്ള കടന്നാക്രമാനങ്ങള്‍ ഇന്ന്
നടത്തിക്കൊണ്ടിരിക്കുന്നത് .മറ്റൊരുതരത്തില്‍
പറഞ്ഞാല്‍ ഭരണവര്‍ഗ്ഗങ്ങള്‍ക്ക് ഇടയിലെ ഏറ്റവും
പ്രതിലോമകാരികളായ വിഭാഗങ്ങള്‍ ഭരണകൂട അധികാരം

പൂര്‍ണ്ണമായും കയ്ക്കലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു .
ഇതിനായി അവര്‍ ഫാസിസ്റ്റ് സങ്ങേതങ്ങളും പ്രചാരണ
രീതികളും ഉപയോഗപ്പെടുത്തുന്നു .....

ലക്‌ഷ്യം നടപ്പാക്കുന്നതിന് വര്‍ഗീയ ശക്തികള്‍
ദ്വിമാനമായ ഒരു തന്ത്രം ആണ് ആവിഷ്കരിച്ചിരിക്കുന്നത് .
ഒരു വശത്ത് ഹിന്ദുമതത്തിലെ വിശാല വ്യത്യസ്തതയ്ക്കു
ഇടയ്ക്ക് ഏകശിലാ ഭദ്രമായ അയ്ക്യം സ്ഥാപിച്ചെടുക്കാന്‍
ശ്രമിക്കുന്നു .മറുവശത്ത് ഹിന്ദുമതത്തിനു പുറത്തു ഒരു
ശത്രുവിനെ (മുസ്ലീങ്ങള്‍ക് എതിരെ ) വിദ്വേഷം
ശ്രിഷ്ട്ടിക്കുന്നു .വര്‍ഗീയ ശക്തികള്‍ അഴിച്ചുവിടുന്ന
ഈ പ്രചാരവേലയും സങ്ങേതങ്ങളും എല്ലാം ഈ ദ്വിമാന
തന്ത്രം നേ
ടിയെടുക്കുന്നതിന് വേണ്ടി ഉള്ളതാണ് ...

Big Brother.....:

മിത്രമേ
സാമ്രാജ്യത്ത
അജണ്ടകളും
ഹൈന്ദവ വര്‍ഗീയതയും
ഒക്കെ
ഞാന്‍
അംഗീകരിക്കുന്നു
താത്വീകമായി
പരിശോധിക്കുന്നതിലപ്പുരം
യാഥാര്‍ത്യ
ബോധം
ഉള്‍കൊള്ളണം
എന്ന്
അഭ്യര്‍ത്ഥിക്കുന്നു
മത
തീവ്രവാദം
ഇന്ന്
ഏറ്റവും
അധികം
പ്രതികൂലമായി
ഭാധിക്കുന്നത്
പുരോഗമന
പ്രസ്ഥാങ്ങളെ തന്നെ ആണ്

prasanthkumar:

മതം ഏകവചനമാക്കരുത്.......അത്രെയുള്ളു.........!

Big Brother.....:

സഖാവേ
നാട്ടിന്‍
പുറങ്ങളില്‍
ഇന്ന്

നമ്മുടെ യുവജനപ്രസ്ഥാനം
ഇന്ന്
നേരിടുന്നത്
കടുത്ത
വെല്ലുവിളികള്‍
ആണ്
അത്
ആളെകൊല്ലാന്‍
ഉള്ള
ആയുധ
പരിശീലനഗല്‍
കണ്ടിട്ടല്ല
പകരം
ആധുനീക
ആയുധങ്ങളുടെ
കുത്തൊഴുക്കുകള്‍
കണ്ടിട്ടാണ്
പാടി
പതിന്ച്ച
അമ്പല
വാസികലെക്കാള്‍
ഇന്ന്
നമ്മുടെ
സഖാക്കള്‍
ആത്മ
ധൈര്യം
ചോര്‍ന്നിരിക്കുന്നത്
കാണുന്നത്
പുത്തന്‍
തീവ്ര
വാദികളെ
നേരിടേണ്ടി വരുമ്പോഴാണ്

prasanthkumar:

പ്രശ്നത്തെ ചെറുതാക്കുക......!
ചെറുതില്‍ മത്രം കേന്ദ്രീകരിക്ക..........!
ഇത് ഒരു മനോരമ തന്ത്രമാണ്..................!

Big Brother.....:

മിത്രമേ
അവര്‍
മുന്‍പ്
മലപ്പുറത്തെ
ഓലമേന്ച്ച
സിനിമാ
കൊട്ടകകള്‍
സിഗരട്റ്റ്
ബോംബു കൊണ്ട് കത്തിച്ചു
കളിച്ചപ്പോഴും
പിന്നീട്
കടലുണ്ടി
പുഴയില്‍
നിന്നും
നൂറു
കണക്കിനായ
പൈപ്പ്
ബോംബു
പിടിച്ചപ്പോഴും
ഒക്കെ
അതിനെ
നിസ്സാര
വത്കരിച്ചു
അന്നും
കമ്മറ്റികളില്‍
ഞാന്‍ ഈ വിഷയങ്ങള്‍
ചര്‍ച്ചക്ക്
വയ്ക്കുമായിരുന്നു
എന്‍റെ
ഉള്ളിലെ
ഹൈന്ദവ
അജണ്ട
കണ്ടു
പിടിക്കുവാന്‍
മിനക്കെട്ട
എന്‍റെ
കുറച്ചു
സഖാക്കള്‍
ഇന്ന്
അവരുടെ
സജീവ
പ്രവര്‍ത്തകര്‍
കൂടി
ഇപ്പോള്‍
ആയിട്ടുണ്ട്‌
തിരിച്ചറിവുകള്‍
ഉണ്ടാവേണ്ടതുണ്ട്
മനോരമയെ
സാമാന്യ
വത്കരണത്തിന്റെ
പൊതു പദം
ആക്കുന്ന്നതിലേക്കലേറെ
നമുക്ക് ചിന്തിക്കേണ്ടതുണ്ട്

prasanthkumar:

വിഷയം പറയുമ്പോള്‍ അതിനെ
വെക്തികേന്ദ്രികരണമാക്കുന്നതു
വളര്‍ചയെത്താതതിന്റെ പ്രശ്നമാണ്........!
കമ്മറ്റിയുടെ പ്രശ്നമല്ല.............!
പിന്നെ, rsss -എന്നത് ഒരു പ്രസ്താനം
എന്നതിനേക്കള്‍ ഒരു ചിന്താ വര്‍ക്കിങ്ങാണ്.......!
നാമറിയാതേ നാം തന്നെയായിതിരുന്നപണി.
രൂപം ഏതുമായിക്കോട്ടെ, സാമ്രാജത്വ അജണ്ടയുടെ
ആവിഷക്കാരമാണ് rsss,ndf.........
rsss സാമ്രാജത്വത്തിന്റെ കൈകളാണെങ്കില്‍
ആ കൈകളിലെ വിരലുകള്‍ മാത്രമാണ് ndf........!

Big Brother.....:

അത്
പക്ഷെ
ഭസ്മാസുരന്
വരം
കൊടുത്തപോലെ
ആകുന്നുണ്ട്
ഞാന്‍
പറഞ്ചതിന്റെ
പൊരുള്‍
മനസ്സിലായി
കാണുമല്ലോ

Big Brother.....:

നമ്മുടെ
മൌനം
ആണ്
ഇപ്പോള്‍
നമുക്ക്
വിനയാവുന്നത്

മൌനത്തിന്റെ
ഇട
വേളകളില്‍
അവര്‍
നമ്മിലേക്ക്‌
കടന്നു
വന്നു
അതിന്റെ
ബഹിര്സ്പുരണങ്ങള്‍
മാറാട്
കണ്ടതാണ്

prasanthkumar:

മാറാട് ഏകപക്ഷ്യമല്ലല്ലോ?

Big Brother.....:

ഞാന്‍ അതല്ല
പറഞ്ചത്‌
നമ്മുടെ
പ്രവര്‍ത്തകര്‍
പലരും
മറു
പക്ഷത്തു
കൂടി
പ്രവര്തിക്കുന്നുണ്ടായിരുന്നു
ഇത്
തിരിച്ചറിയാതെ
പോയി

prasanthkumar:

ഇപ്പോഴും സഖാവ് പേരുകളിലും
മുഖങ്ങളിലും തങ്ങിനില്‍ക്കുന്നു...........!
രണ്ടിനും വേറിട്ട അസ്തിത്വം ഇല്ലയെന്നാണ്
എനിക്കു തോന്നുന്നത്..........!
നാം നേരിടണ്ടത് രണ്ടിനെയും ഒന്നായാണ്......
അവര്‍ നമ്മെ ആക്രമിക്കുന്നതും ഒന്നായാണ്..........!








അഭിപ്രായങ്ങളൊന്നുമില്ല: