വ്യാഴാഴ്‌ച, മേയ് 06, 2010

വിലക്കയറ്റത്തിനെതിരെ

R.anoop
ഞാന്‍ ഇന്ന് ഇവിടെ പറയാന്‍ ഉദേശിക്കുന്നത് കേന്ദ്രം ഭരിക്കുന്ന(വാക്കുകളി മാത്രം)ഒരു സര്‍ക്കാരിന്റെ വികല നയങ്ങളുടെ ഭാഗമായി രാജ്യത്തു സാമാന്യ ജനം ഭക്ഷണത്തിനായി തെണ്ടുന്നു.ഇത്തരം ഒരു അവസ്ഥയില്‍ ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിലക്കയറ്റത്തിനെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളുകയും അതിനോടൊപ്പം രാജ്യത്തെ മുഴുവന്‍ തൊഴിലാളിക്കും വേണ്ടി സമരം ചെയുകകും അതിനു നേതൃത്വം കൊടുക്കുകയും ചെയുക എന്ന കടമ നിര്‍വഹിക്കുകയാണ് ഇടതുപക്ഷം.അതിന്‍റെ ഭാഗമായി ഹര്‍ത്താല്‍ എന്ന സമരമാര്‍ഗ്ഗം കൈകൊണ്ടുകൊണ്ട് രാജ്യത്തിനു മുന്‍പില്‍ പ്രശ്നത്തെ അവതരിപ്പിച്ചു.ഇവിടെ കാണേണ്ട ഒരു കാര്യം തൊഴിലാളികള്‍ അവരുടെ ഒരു ദിവസത്തെ വേദനം കളഞ്ഞാണ് സമരം ചെയുന്നത്.
ഇത്തരത്തില്‍ സമരങ്ങള്‍ നടത്തുമ്പോള്‍ അതിന്‍റെ മുദ്രാവാക്യങ്ങളെ കണ്ടില്ലെന്നു നടിച്ച് മലയാളത്തിലെ വന്‍കിട മാധ്യമങ്ങള്‍ നടത്തിയ നെറികെട്ട പ്രവര്‍ത്തനങ്ങള്‍ കാണാതിരുന്നുകൂടാ അത് ചര്‍ച്ച ചെയ്യാതിരുന്നുകൂടാ.
മലയാള മനോരമയുടെ ബാങ്ങളൂര്‍ ലേഖകന്‍ ഹര്‍ത്താല്‍ ദിവസം നഗരത്തില്‍ സ്വന്തമായി ഒരു ഇരുചക്ര വാഹനത്തില്‍ കയറി ഹര്‍ത്താല്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.താന്‍ എന്തോ വലിയ കാര്യം ചെയുകയാണ് എന്ന ഭാവത്തില്‍ കാട്ടിയ ആഭാസം അയാളില്‍ അനുകംബയാണ് ഉണ്ടാക്കിയത്.രാജ്യത്തു സാമാന്യ ജനം ഭക്ഷണത്തിനായി നെട്ടോട്ടം ഓടുമ്പോള്‍ കോട്ടയം കാരന്‍ റബ്ബര്‍ മുതലാളി വച്ചുനീട്ടിയ ഒറ്റുകൂലി വാങ്ങി കീശയിലിട്ട്‌ വിശന്നു വലയുന്ന മനുഷ്യന്റെ പ്രതിഷേധത്തിന് മീതെകൂടി അയാള്‍ നടത്തിയ മോട്ടോര്‍ സൈക്കിള്‍ അഭ്യാസത്തിനു എന്ത് പേര് വിളിക്കണം എന്നു ഓരോ തൊഴിലാളിയും തീരുമാനിക്കുക.മറ്റൊരു ചാനല്‍ സി പി ഐ എം നേതാവ് സഖാവ് വൃന്ദ കാരാട്ട് അന്ന് കാറില്‍ സഭയില്‍ പോയതിനെ കളിയാക്കുക ഉണ്ടായി.അവരോട് ഞങ്ങള്‍ക്ക് ഒന്നേ പറയാന്‍ ഉള്ളു.ഞങ്ങളുടെ നേതാവ് സഭയില്‍ പോയത് മറ്റു വലതു പാര്‍ട്ടി നേതാക്കളെ പോലെ ഉറങ്ങാനല്ല,ഈ ചാനലുകളുടെ എല്ലാം കണ്ണിലുണ്ണികള്‍ ആയവന്‍മാരെ പോലെ കള്ളപ്പണം ഉണ്ടാക്കാനും ചൂതുകളിക്കാനും അല്ല.രാജ്യത്തു നടക്കുന്ന സമരത്തിന്‌ അക്കം കൂട്ടാന്‍ സഭയില്‍ സമരം ചെയാന്‍ തന്നെയാണ് പോയത്.അതില്‍ ഒരു തെറ്റും ഞങ്ങള്‍ കാണുന്നില്ല. സത്യവും വസ്തുതയും തുറന്നു പറയും എന്ന് വീമ്പുപറയുന്ന ചാനലുകള്‍ ഇതുവരെ വിലക്കയറ്റം ഉണ്ടാകാന്‍ ഇടയാകുന്ന സാഹചര്യങ്ങള്‍ നയങ്ങള്‍ ഇവയെ കുറിച്ചു വസ്തുതപരമായ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല.അന്തിചര്‍ച്ചകളില്‍ അത് നയിക്കാന്‍ പ്രത്യേക പരിശീലനം നേടിയ 'കുമാരി കുമാരന്‍' മാര്‍ ഇതുവരെ അതിനു ശ്രമിച്ചിട്ടില്ല.സിനിമ നടിയുടെ വിവാഹ ബന്ധങ്ങളും അതിലെ നൂലാമാലകളും സിനിമാ തമ്മില്‍ തല്ലും അങ്ങിനെ കേവലമായ മുഴുവന്‍ വാര്‍ത്തകളെയും കീറി മുറിക്കുന്ന ഇവര്‍ എന്തുകൊണ്ട് വിലക്കയറ്റം പോലുള്ള വിഷയങ്ങള്‍ തൊടുന്നില്ല.തങ്ങളുടെ യജമാനന്‍ വരച്ച വരയില്‍ക്കൂടി നടക്കാനും യജമാനന്റെയും അയാളുടെ തബുരാക്കാന്‍മാരുടെയും ശത്രുക്കള്‍ക്കെതിരെ കുരക്കാനും വേണ്ടി വാടകയ്ക്ക് എടുത്ത മൃഗങ്ങളായി തരം താണിരിക്കുകയാണ് ഈ കുമാരി കുമാരന്‍മാര്‍.
തൊഴിലാളികള്‍ രാജ്യത്തിനായി അവിടുത്തെ മുഴുവന്‍ ജനതക്കുമായി തന്റെ തുച്ചമായ വേതനം പോലും വേണ്ടെന്നുവച്ച് സമരം ചെയുമ്പോള്‍ അതിന്‍റെ വിലയിടിക്കാന്‍ അന്നേ ദിവസം ഇറങ്ങിത്തിരിച്ച രാഷ്ട്രീയം ഇല്ലെന്നു സ്വയം പറയുന്ന മഹാന്മാരോട് ഒരുകാര്യം. പണ്ട് സ്വാതന്ത്ര്യസമര കാലത്ത് ആ സമരങ്ങളില്‍ പങ്കെടുത്തവരെയും സമരങ്ങളെതന്നെയും ഒറ്റുകൊടുക്കാനും അതിന്‍റെ തീ കെടുത്താനും ധാരാളം പേര്‍ രംഗത്ത് വന്നിട്ടുണ്ട് പക്ഷെ അവര്‍ക്കൊന്നും വര്‍ഗ്ഗ സമരങ്ങളുടെ തീ കെടുത്താന്‍ കഴിഞ്ഞിട്ടില്ല.അവരെ
എല്ലാംതന്നെ അന്നത്തെ ജനദ്രോഹ നിലപാടുകളുടെ വക്താകള്‍, ഭരണകൂടങ്ങള്‍ പൂവിട്ടുപൂജിച്ചിട്ടുണ്ട്.എന്നാല്‍ ചരിത്രം അവര്‍ക്കായി കരുതിവച്ചത്‌ 'രാജ്യദ്രോഹികള്‍','ഒറ്റുകാര്
‍'ഇത്തരത്തിലുള്ള സ്ഥാനങ്ങള്‍ ആയിരുന്നു.ചരിത്രം അവരുടെ കല്ലറകളെ ഇരുട്ടുകൊണ്ട് മൂടുകയും ചെയ്തു.

1 അഭിപ്രായം:

Unknown പറഞ്ഞു...

ഈ മാധ്യമങ്ങള്‍ അങ്ങിനയെ ചെയൂ. അത് ചരിത്രമാണ്. ഇവര്‍ക്ക് നമ്മളെ തകര്‍ക്കാന്‍ കൈയില്ല. പക്ഷെ നമ്മള്‍ക്ക് നമ്മളെ തകര്‍ക്കാന്‍ കൈയും. U S S R ല് ഉണ്ടായത് അതാണ്‌.