ചൊവ്വാഴ്ച, മേയ് 04, 2010

മതങ്ങള്‍ വര്‍ഗ്ഗീകരനതിണ്ടേ മതില്‍കെട്ടുകള്

സജി അത്താണി:


മതങ്ങള്‍ വര്‍ഗ്ഗീകരനതിണ്ടേ മതില്‍കെട്ടുകള്‍..മനുഷ്യനില്‍ നിനും മനുഷ്യനെ അപ്രത്യക്ഷമായ ഒരു ശക്തിക്ക് കീഴില്‍ വേര്‍തിരിക്കുക.ഒന്നായിരുന്ന മനുഷ്യന്‍ വര്‍ഗ്ഗങ്ങളായി.അടിമ വ്യവസ്ഥ നിലവില്‍ വരുന്നനോട് കൂടിയാണ് ഈ അനീതിയെല്ലാം അരങ്ങേറുന്നത്.യജമാനന്മാര്‍ അടിയാള വര്‍ഗ്ഗതിനെ ചൂഷണം ചെയ്യുന്നതിന് ഓരോരോ കണ്ടു പിടുത്തങ്ങള്‍ ഉപയോഗിച്ച് എല്ലാ മതങ്ങളും മനുഷ്യനെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് എല്ലാതിന്ടെയും സൃഷ്ട്ടികര്‍ത്താവു ദൈവമാണെന്നാണ്.ഹൈന്ദവ പുരാണത്തിലാണെങ്കില്‍ പ്രധാനമായും മൂന്നു വകുപ്പുകളാണുള്ളത്.സൃഷ്ട്ടി കര്‍ത്താവ്‌-ബ്രഹ്മാവ്‌,സ്തിഥി-മഹാവിഷ്ണു,
സംഹാര മൂര്‍ത്തി-പരമശിവന്‍.കാലം പിന്നെയും മുന്നോട്ടു പോയപ്പോള്‍ പിടിച്ചാല്‍ കിട്ടാത്തതൊക്കെയും,ഉത്തരം കിട്ടാത്ത ചോദ്യത്തിന്ടെ ഉത്തരമെല്ലാം ദൈവമായി..
മത ആവിര്ഭാവതിന്ടെ കാലം മുതല്‍ക്കേ വര്‍ഗ്ഗീയ സംഘട്ടനങ്ങളും,ഹത്യകളും സര്‍വ്വസാധാരണമായിരുന്നു.കഴിഞ്ഞ നൂറ്റാണ്ടിനെ ആദ്യ പകുതിയില്‍ പോലും ഇന്നത്തെ പോലെയുള്ള അന്ത വിശ്വോസതിലധിഷ്ട്ടിതമായ ആത്മീയത ഉണ്ടായിരുന്നില്ല .അതിനു മതാന്ധതയുമില്ല.

മൂന്നു മതത്തിലെയും മതമൌലിക ശക്തികളുടെ കരുത്താര്‍ജിച്ചു കൊണ്ടിരിക്കുന്നു.തകര്‍ന്നു പോയ ഹിന്ദു ക്ഷേത്രങ്ങള്‍ പുതുക്കി പണിയുന്നു.പണ്ടിവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നെന്നു വിശ്വോസികളെ വിശ്വോസിപ്പിച്ചു പുത്തന്‍ ക്ഷേത്രങ്ങളുണ്ടാക്കുന്നു.അതിനു വേണ്ടി തെരുവുകളില്‍ രക്തമോഴുകുന്നു.ഹിന്ദു ദൈവാലയങ്ങളോട് മത്സരിക്കുന്ന മുസ്ലീം,ക്രൈസ്തവ ദേവാലയങ്ങള്‍ ആകാശത്തിന്ടെ ഉയരം തിട്ടപ്പെടുത്തുന്നു.ആത്മീയതുടെ അതിപ്രസരം കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായിട്ടില്ല.അതിനു മത വിത്യാസമില്ല.ജാതി വിത്യാസമില്ല.നാസ്തികളില്‍ പലരും ആസ്തികന്മാരായി മാറി കൊണ്ടിരിക്കുന്നു.ദേവാലയങ്ങളിലേക്കുള്ള വരവും കൂടി കൊണ്ടിരിക്കുന്നു..അതിനു മാത്രം വിത്യാസമില്ല..
ദേവാലയങ്ങളില്‍ നിന്നും കളവു നടത്തുന്ന ഒരാളെ പോലും ശിക്ഷിക്കാന്‍ ഒറ്റ ദൈവത്തിനും കഴിയുന്നില്ല.അതു അത്യാവശ്യം കണ്ടു പിടിക്കാന്‍ പോലീസും കോടതിയും തന്നെ വേണം..തിന്മയുടെ ശിക്ഷ ദൈവത്തിനും,നരകത്തിനും..
ഇസ്ലാം മതം ആത്മവിശ്വോസികള്‍ കൂടുതലുള്ള രാജ്യങ്ങളിലും ,നല്ല ശതമാനമുള്ള ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും എന്തേ ഇങ്ങിനെയായി പോകുന്നു.

ഞാന്‍ വളരെയേറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്ത ആ മതത്തിലെ ഇന്നത്തെ അനുയായികള്‍ മുസ്ലീം സമുദായം പ്രവാചകന്‍ എന്നു വിശ്വോസിക്കുന്ന മുഹമ്മദ്‌ നബിയുടെ അനുയായികള്‍ തന്നെയാണോ.ഭീകര പ്രസ്ഥാനങ്ങളും തീവ്രവാദികളും നല്ല ശതമാനം ആ മത വിശ്വോസികളില്‍ നിന്നല്ലേ ജനിക്കുകയും വളരുകയും ചെയ്യുന്നത്.മത വിശ്വോസവുമായി ബന്ധപ്പെടുത്തി വര്‍ഗ്ഗീയ വാദത്തെയും ഭീകരവാദത്തെയും അവതരിപ്പിക്കുന്നതിനാണ് ഇന്ന്,മതതിന്ടെ വക്ക്താക്കള്‍ പോലും പരിശ്രമിക്കുന്നതെന്നു തോന്നും..

തിന്മയുടെ പ്രകടനം മറക്കപ്പെട്ടതാണ്.മതത്തില്‍ പണ്ടിതരായ പുരോഹിതന്മാര്‍ തെറ്റുകള്‍ മറച്ചു വെച്ച് ,സങ്കീര്‍ത്തനങ്ങളെ അനുഗ്രഹിക്കുകയും ,അംഗീകരിക്കുകയും ചെയ്യുന്നു.തിന്മയെ അലങ്കാരങ്ങള്‍ കൊണ്ട് മറച്ചു വെക്കുന്നു.സുതാര്യമായ ഒരു തിന്മയും ഇല്ല.ബാഹ്യമോടിയില്‍ ചില നന്മകള്‍ ചേര്‍ത്ത് വെക്കുകയാണ്.മണ്‍പടവുകള്‍ പോലെ..ഹൃദയത്തില്‍ തെറ്റുകളുമായി എത്ര ഭീരുക്കളാണ്
മതതിന്ടെ മറവില്‍ ആത്മീയതയുടെ ആട്ടിന്‍തോലിട്ടു കഴിയുന്നത്‌ ..

അഭിപ്രായങ്ങളൊന്നുമില്ല: