ശനിയാഴ്‌ച, ജൂൺ 26, 2010

ഇരയാക്കപെട്ടവരും, ഇരയുടെവേഷം കെട്ടിയവരും

സമ്രാജ്യത്വ അധിനിവേശത്തിനു അഫഗാനില്‍ ഇസ്ലാമിനെ അമേരിക്കവൃത്തിയായി ഉപയോഗിച്ചത് USSR-ലേ വലതുപക്ഷ കമ്യൂണിസ്റ്റ് ഒറ്റുകാരേ നോക്കുകുത്തിയാക്കിയാണ്. USSR- തകര്‍ത്തതിനുശേഷം, അമേരിക്കന്‍ ലാബട്ട്രിയില്‍ സൃഷ്ടിക്കപ്പെട്ട് താലിബാനും-ഇസ്ലാം ഭീകരവാദവും ഒരിക്കലും സാമ്രാജ്യത്വ അധിനിവേശത്തിനു എതിരല്ല! നവലിബറന്‍ നയങ്ങള്‍ നടപ്പാക്കാന്‍ ഏറേ സഹകരവുമാണ്. ഇവിടെ ശവപ്പെട്ടി അഴിമതി ഉയര്‍ന്നു വന്നപ്പോള്‍ പാര്‍മെന്റ് ആക്ക്രമിച്ച് ശ്രദ്ധതിരിച്ചത് ആരെ സഹായിക്കാനാണ്?
RSS-ഭൂരിപക്ഷ വെക്താക്കളുടെ ഫാസിസ്റ്റ് നയവുമായി വരുമ്പോള്‍; ഇവിടുത്തെ ഏറ്റവും വലിയ ഭീകരവാദികള്‍ അവരാണെന്നുള്ളതിനു തിരിച്ചറിയാന്‍ സോളിഡരിറ്റിയുടെയോ, പോപ്പുലറിന്റെയോ(NDF)- മെഴുകു തിരിവെട്ടം വേണ്ട ഞങ്ങള്‍ക്ക്! RSSS-നേക്കാള്‍ അപകടകാരിയായ ജമാത്തിയേ-RSSS നെ നേരിടുന്നതുപോലേ ഫോക്കസ് ചെയാത്തത്  അതേ, എണംകൊണ്ടും വണംകൊണ്ടും ഇന്ത്യാരാജത്തു ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലാ എന്നു ഉത്തമ ബോധ്യമുള്ളതുകൊണ്ടു തന്നെയാണ്!സിഗൂരിലും, കിനാലൂരിലും അരങ്ങേറ്റുന്ന പൊറാട്ട് വേഷം മോഡിയേയും അമേരിക്കയേയും തകര്‍ക്കാനല്ല, മറിച്ചു ഇന്ത്യന്‍ ഭരണകൂടത്തെ തകര്‍ക്കാന്‍ സേഷികൈവരുന്ന ഇടതുപക്ഷത്തെയാണ് അല്ലെങ്കില്‍ അതിനു നേതൃത്വം കൊടുക്കുന്ന CPI(M)-നെയാണ് എന്നത് ഇവിടുത്തെ ഇരയാക്കപെട്ടവരും, ഇരയുടെവേഷം കെട്ടിയവരും തിരിച്ചറിയേണ്ടിവരുമെന്നത് വിദൂരമല്ല! അതൊരു മുന്‍സിപാലിറ്റി തോല്‍വിയിലോ, നിയമസഭാതിരഞ്ഞെടുപ്പിലോ ചൂണ്ടികാണിക്കാന്‍ കഴിയുന്നതല്ല.....!

2 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ പറഞ്ഞു...

ഭൂമിയുടെ അവകാശികള്‍ ആയിട്ടുള്ള എല്ലാവര്ക്കും തുല്യമായ ന്യായം വേണമെന്ന് വാശിപിടിക്കുന്ന ഒരു വിഭാഗമേയുള്ളൂ അത് നിര്‍ഭാഗ്യവശാല്‍ ഞാന്‍ വിശ്വസിക്കുന്ന
കമമ്യുണിസ്റ്റുപാര്‍ട്ടിയാണ്

baijumerikunnu പറഞ്ഞു...

പ്രിയ
പ്രശാന്ത്‌ അര്‍ത്ഥ രാഹിത്യം നിറഞ്ച്ച ചര്‍ച്ചകള്‍ ഇനിയില്ല എന്ന് കരുതിയിരിക്കെ ആണ് താങ്കളുടെ പുതിയ പോസ്റ്റ്‌ ശ്രദ്ധിച്ചത് ,
എണ്ണം കൊണ്ടും വണ്ണം കൊണ്ടും എന്ന താങ്കളുടെ നിരീക്ഷണം വളരെ തരം താഴ്ന്നതായി പോയി , പ്രിയ മിത്രമേ R.S.S. അതിന്‍റെ സ്വാഭാവീക ചരമതിന്റെ മണിയടികള്‍ മുഴക്കി തുടങ്ങി , ഒന്ന് താങ്കള്‍ ഓര്‍ക്കുന്നത് നന്ന് ജമ അതെ ഇസ്ലാമി പോലെ ലോകത്തിലെ പ്രബല സങ്കടന അല്ല ആര്‍, എസ,എസ.പിന്നെ അതിനു എളുപ്പത്തില്‍ ആളുകളെ മത പരമായ മേലങ്കി അനിയിക്കുക പ്രയാസവും ആണ് എന്നാല്‍ ഏക ശിലാ രൂപമായ ഒരു മതത്തിന്റെ സംരക്ഷകര്‍ എന്നാ പേരില്‍ അവതരിപ്പിക്കപെടുന്ന ജ മ അതെക്ക് , കേരളത്തില്‍ ഉണ്ടാകാന്‍ കഴിയുന്ന അത്രയും സ്വാധീനം ഇന്ത്യയിലും ചെലുത്താന്‍ കഴിയും കാരണം രണ്ടു മതങ്ങളിലെയും ഉള്ള വിശ്വാസത്തിന്‍റെ കാതല്‍ രണ്ടാനെന്നുള്ളത് തന്നെ , ഉള്ളിക്ക് വില കൂടിയപ്പോള്‍ രാമനെ കയ്യൊഴിയാന്‍ ഉത്തര്ന്ധ്യന്‍ ഹിന്ദുവിന് സാധിച്ചു , പക്ഷെ ഏതു വിലകയറ്റവും സാമൂഹ്യ പ്രശ്നതെകാലും അപ്പുറത്തേക്ക് മതപരമായ ഒരു സത്ത രൂപ പെടുത്തി എടുക്കാന്‍ അന്ധര്ധേശീയ മാനങ്ങള്‍ ഉള്ള ജമ അതെക്ക് കഴിയും
പിന്നെ എണ്ണവും വണ്ണവും ആണെങ്കില്‍
ക്യുബന്‍ വിപ്ലവം നടക്കുമായിരുന്നോ
സഗാവേ , അത് നടന്നത് പ്രത്യയശ്സ്ട്ര സ്തൈര്യം കൊണ്ടാണ്, അതെ സ്തൈര്യം പകര്‍ന്നു നല്‍കാന്‍ ഇസ്ലാമീക തീവ്ര വാധികല്കാവും ........